content
stringlengths
11
395k
is_valid
bool
1 class
ഐക്യ അറബ് എമിറേറ്റ്സിലെ പ്രധാന നഗരങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത് . താഴെയുള്ള പട്ടികയിൽ യു എ ഇയിലെ എട്ട് വലിയ നഗരങ്ങളുടെ പട്ടിക കാണിക്കുന്നു . ജനസംഖ്യാ കണക്കുകൾ 2015 ലേക്ക് അപ്ഡേറ്റ് ചെയ്യുന്നു , തലസ്ഥാനങ്ങൾ ധീരമായി കാണപ്പെടുന്നു .
false
ലോകപ്രശസ്തനായ കൊളംബിയൻ എഴുത്തുകാരനും,പത്രപ്രവർത്തകനും , എഡിറ്ററും,പ്രസാധകനും , രാഷ്ട്രീയ പ്രവർത്തകനുമാണ്‌ ഗബ്രിയേൽ ഗാർസിയ മാർക്വേസ് ഉച്ചാരണം . മുഴുവൻ പേര് ഗബ്രിയേൽ ജോസ് ദെ ല കൊൻകോർദിയ ഗാർസ്യ മാർക്കേസ് . 1982-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഇദ്ദേഹത്തിനായിരുന്നു . സ്പാനിഷ് ഭാഷയിൽ ഇദ്ദേഹം എഴുതിയ ഏകാന്തതയുടെ നൂറ് വർഷങ്ങൾ എന്ന നോവൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ഒരു നോവൽ ആയി . കൊളംബിയയിൽ ആയിരുന്നു ജനനം എങ്കിലും മാർക്വേസ് കൂടുതൽ ജീവിച്ചതും മെക്സിക്കോയിലും,യൂറോപ്പിലുമായിരുന്നു . മാജിക്കൽ റിയലിസം എന്ന ഒരു സങ്കേതം അദ്ദേഹത്തിന്റെ കൃതികളിൽ ഉപയോഗിയ്ക്കപ്പെടുകയുണ്ടായി . ഏറെ നിരൂപകശ്രദ്ധ പിടിച്ചു പറ്റുന്നതും , അതേ സമയം തന്നെ ജനപ്രീതി ഉള്ളവയുമാണ്‌ മാർക്വേസിന്റെ രചനകൾ . കൊളംബിയയിലെ അറകാറ്റക്ക എന്ന ഗ്രാമത്തിൽ മാർച്ച 2,1927-നാണ് ഗബ്രിയേൽ എലിജിയോ ഗാർസിയ , ലൂയിസ സാന്റിയാഗ മാർക്വേസ് എന്നിവരുടെ മകനായി മാർക്വേസ് ജനിച്ചത് . ഉടനേ തന്നെ പിതാവിന് ഫാർമസിസ്റ്റായി ജോലി ലഭിയ്ക്കുകയും ഭാര്യയോടൊത്ത് ബാറൻക്വില എന്ന സ്ഥലത്തേയ്ക്ക് മാറിത്താമസിയ്ക്കേണ്ടിയും വന്നു . അമ്മയുടെ മാതാപിതാക്കളുടെ സംരക്ഷണയിൽ പതിനാറ് കുട്ടികൾ അടങ്ങുന്ന ഒരു വലിയ കുടുംബത്തിൽ മാർക്വിസ് വളർന്നു . 1937ൽ അപ്പൂപ്പന്റെ മരണത്തോടെ അച്ഛൻ മാർക്വിസിനേയും സഹോദരനേയും കൊണ്ട് സിൻസിയിലേയ്ക്ക് പോയി . പിന്നീട് ആ കുടുംബം ബാരൻക്വിലയിലേയ്ക്കും അതിനു ശേഷം സുക്രേയിലേയ്ക്കും മാറിത്താമസിക്കുകയും അച്ഛൻ അവിടെ ഒരു ഫാർമസി തുടങ്ങുകയും ചെയ്തു . മാർക്വിസിന്റെ അച്ഛനുമമ്മയും പ്രണയബദ്ധരായ സമയത്ത് അമ്മയുടെ മാതാപിതാക്കൾക്ക് ആ ബന്ധം ഇഷ്ടമല്ലായിരുന്നു . യാഥാസ്ഥിതികപാർട്ടിക്കാരനും സ്ത്രീകളിൽ കമ്പമുള്ളയാളെന്നു പേരുകേൾപ്പിച്ചവനുമായ ഗബ്രിയേൽ എലിജിയോ തന്റെ മകളുമായി ബന്ധം സ്ഥാപിയ്ക്കുന്നത് ലൂയിസയുടെ പിതാവിന് ഇഷ്ടപ്പെട്ടിരുന്നില്ല . എന്നാൽ തന്റെ വയലിൻ പ്രണയഗീതങ്ങളിലൂടെയും പ്രേമകവിതകളിലൂടെയും എണ്ണമറ്റ കത്തുകളിലൂടെയും പിന്നീട് കമ്പിസന്ദേശങ്ങളിലൂടെയും വരെ അയാളവളുടെ മനം കവർന്നു . ആട്ടിയോടിച്ചപ്പോഴൊക്കെയും ഗബ്രിയേൽ അവളെത്തേടി തിരികെ വന്നു . ഒടുവിൽ നിവൃത്തിയില്ലാതെ ലൂയിസയുടെ മാതാപിതാക്കൾ അവരെ വിവാഹിതരാവാനനുവദിയ്ക്കുകയായിരുന്നു . അവരുടെ ഈ പ്രണയകഥയാണ് പിന്നീട് മാർക്വേസ് കോളറാകാലത്തെ പ്രണയമായി രൂപാന്തരപ്പെടുത്തിയത് . പ്രാഥമിക വിദ്യാഭ്യാസം നടത്തുന്ന സമയത്തു തന്നെ മാർക്വേസിനു പഠനത്തിൽ മികവു കാണിച്ചതിന്റെ സമ്മാനങ്ങൾ ലഭിച്ചിരുന്നു . 16 വയസ്സുമുതൽ 18 വയസ്സു വരെ മികച്ച വിദ്യാർത്ഥിക്കുള്ള സ്കോളർഷിപ്പു ലഭിച്ചു . പതിനെട്ടാമത്തെ വയസ്സിൽ മാർക്വേസ് തന്റെ വീടിനു 30 കിലോമീറ്റർ അകലെയുള്ള ബൊഗോട്ട എന്ന സ്ഥലത്തു പോവുകയും അവിടത്തെ നാഷണൽ യൂനിവേഴ്‌സിറ്റി ഓഫ് കൊളംബിയയിൽ നിന്നും നിയമത്തിലും,ജേർണ്ണലിസത്തിലും ഉന്നതപഠനം നടത്തുകയും ചെയ്തു . 1948 ൽ നിയമ പഠനത്തിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല . അക്കാലത്തു തന്നെ പത്രപ്രവർത്തനത്തിലും ഏർപ്പെട്ടിരുന്നു . റോം . പാരീസ്,ബാർസിലോണിയ,ന്യൂയോർക്ക്,മെക്സിക്കോ എന്നീ നഗരങ്ങളിൽ പത്ര പ്രവർത്തകനായി . ഇക്കാലത്ത് വിശ്വ പ്രസിദ്ധിയാർജ്ജിച്ചനിരവധി നോവലുകളും കഥകളും എഴുതി . 1982ൽ നോബൽ സമ്മാനാർഹിതനായി . ഇടതുപക്ഷക്കാരനായ അദ്ദേഹം മാജിക്കൽ റിയലിസത്തിന്റെ കുലപതി എന്നറിയപ്പെടുന്നു . ഏൽ എസ്പെക്ടഡോർ എന്ന ദിനപത്രത്തിലൂടെയാണ്‌ മാർക്വിസ്‌ എഴുത്തിന്റെ ലോകത്തേക്കു കടന്നു വന്നത്‌ . വിദേശകാര്യ ലേഖകനായി റോം , പാരിസ്‌ , ബാഴ്‌സലോണ , ന്യൂയോർക്ക്‌ സിറ്റി തുടങ്ങിയ വൻനഗരങ്ങളിൽ സഞ്ചരിക്കുകയായിരുന്നു മാർക്വേസിനു ലഭിച്ച ദൌത്യം . ഏതായാലും പത്രപ്രവർത്തന രംഗത്തു കിട്ടിയ അനുഭവങ്ങളും സംഭവ പരമ്പരകളും അദ്ദേഹം സാഹിത്യ ജീവിതത്തിനു മുതൽക്കൂട്ടാക്കി . 1955-ൽ പത്രദ്വാരാ പുറത്തുവന്ന എന്ന കൃതിയിലൂടെയാണ്‌ മാർക്വേസ്‌ സാഹിത്യ ലോകത്തു വരവറിയിക്കുന്നത്‌ . ഇതു പക്ഷേ , മാർക്വേസ്‌ ഒരു സാഹിത്യ സൃഷ്ടിയായി എഴുതിയതല്ലതാനും . യഥാർഥത്തിൽ നടന്ന ഒരു സംഭവം നാടകീയത കലർത്തി അവതരിപ്പിച്ചു എന്നേയുള്ളു . ഏതായാലും 1970-ൽ ഈ കൃതി പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തി . 1967-ൽ പ്രസിദ്ധീകരിച്ച എന്ന നോവലാണ്‌ മാർക്വേസിന്‌ ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തത്‌ . പല ഭാഷകളിലായി ഈ നോവലിന്റെ കോടിക്കണക്കിനു പ്രതികൾ വിറ്റഴിഞ്ഞു . ഈ നോവലിറങ്ങിയതിനുശേഷം മാർക്വേസ്‌ എന്തെഴുതുന്നു എന്ന് ലോകം ഉറ്റു നോക്കാൻ തുടങ്ങി . തന്റെ ആരാധകരെ തൃപ്തിപ്പെടുന്ന കഥകളും നോവലുകളും മാർക്വേസ്‌ വീണ്ടുമെഴുതി . 1982-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി . ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന സുഹൃദ് ബന്ധം ശ്രദ്ധേയമാണ്‌ . അറുപതുകളിലും എഴുപതുകളിലും ചില ലാറ്റിൻ അമേരിക്കൻ വിപ്ലവസംഘടനകളോട് ഇദ്ദേഹം സഹതാപം പ്രകടിപ്പിച്ചിരുന്നു . 1958-ൽ മെഴ്സെഡസ് ബാർചായെ വിവാഹം കഴിച്ചു . പ്രശസ്ത ടെലിവിഷൻ-സിനിമാ ഡയറക്ടറായ റൊഡ്രിഗോ ഗർസിയ അടക്കം രണ്ടു മക്കളുണ്ട് . 1999-ൽ ഇദ്ദേഹത്തിനു്‌ ലിം‌ഫാറ്റിക്ക് കാൻസർ ഉള്ളതായി കണ്ടെത്തി . അതോടെ അദ്ദേഹം സ്വന്തം ഓർമ്മക്കുറിപ്പുകളെഴുതാൻ ആരംഭിച്ചു . 2000-ൽ അദ്ദേഹം അന്തരിച്ചതായി ലാ റിപ്പബ്ലികാ എന്ന പെറൂവിയൻ പത്രം തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നു . 2014 മാർച്ച് അവസാനം ശ്വാസകോശത്തിലും മൂത്രനാളിയിലുമുണ്ടായ അണുബാധയെ തുടർന്ന് മാർക്കേസിനെ മെക്സിക്കോ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയ്കായി പ്രവേശിപ്പിച്ചിരുന്നു . അസുഖത്തിൽ ശമനമുണ്ടായതിനെ തുടർന്ന് മെക്സിക്കോ സിറ്റിയിലെ വസതിയിൽ വിശ്രമിച്ചുവരവെ തന്റെ 87 -ആം വയസ്സിൽ 2014 ഏപ്രിൽ 17 ന് അദ്ദേഹം അന്തരിക്കുകയായിരുന്നു . 1976 : സോൾ ബെലോ 1977 : അലെക്സാണ്ടർ 1978 : സിംഗർ 1979 : എലൈറ്റിസ് 1980 : മിവോഷ് 1981 : കാനേറ്റി 1982 : ഗാർസ്യാ മാർക്വേസ് 1983 : ഗോൾഡിംഗ് 1984 : സീഫേർട്ട് 1985 : സൈമൺ 1986 : സോയിങ്ക 1987 : ബ്രോഡ്സ്കി 1988 : മഹ്ഫൂസ് 1989 : സെലാ 1990 : പാസ് 1991 : ഗോർഡിമെർ 1992 : വാൽകോട്ട് 1993 : മോറിസൺ 1994 : ഓയി 1995 : ഹീനി 1996 : സിംബോർസ്ക 1997 : ഫോ 1998 : സരമാഗോ 1999 : ഗ്രാസ് 2000 : ഗാവോ ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക .
false
ആറ്റുനോറ്റിരുന്ന് മക്കളുണ്ടാവുമ്പോൾ പലവിധം പ്രാർത്ഥനകൾ അച്ഛനമ്മമാർ നടത്താറുണ്ട് . ചിലർ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിക്കും . ചിലർ കാണാൻ ചൊവ്വുള്ള പിള്ളേർക്കുവേണ്ടി കൊതിക്കും . മറ്റുചിലർ അതൊന്നും വേണ്ട , പൊന്നുമക്കൾ നല്ല ആരോഗ്യത്തോടെ ദീർഘായുസ്സായി വളർന്നു കണ്ടാൽ മതി എന്ന് ദൈവത്തോട് പ്രാർത്ഥിക്കും . ചില കുഞ്ഞുങ്ങൾ ചിലപ്പോൾ അപൂർവമായ ജനിതക തകരാറുകളോടെയാവും പിറന്നു വീഴുന്നത് . അവരിൽ ചിലർക്ക് അത് അവരുടെ ചലനശേഷിയെ ബാധിക്കുന്ന രീതിയിലാകും . പലരുടെയും ജീവിതം വീൽ ചെയർ പോലുള്ള ഉപകരണങ്ങളെ ആശ്രയിച്ചിരിക്കും . മറ്റുള്ളവരെപ്പോലെ രണ്ടു കയ്യും വീശി നിർബാധം നടന്നുപോവാൻ ആവതില്ലാത്തവരെ സമൂഹം കാണുന്നത് സഹതാപക്കണ്ണുകളോടെയാവും . ശാരീരികമായ പരിമിതികളെ അതിജീവിക്കാൻ കുഞ്ഞുങ്ങൾക്ക് പിന്നെയുമാവും . അവർക്ക് താങ്ങാനാവാത്തത് നോട്ടത്തിലൂടെയും , വാക്കുകളിലൂടെയും , മുഖഭാവങ്ങളിലൂടെയുമുള്ള സമൂഹത്തിന്റെ പരിതാപപ്രകടനങ്ങളാണ് . അമേരിക്കയിലെ മിന്നസോട്ട സ്റ്റേറ്റിലെ സിലിയൻ ജാക്സൺ എന്ന രണ്ടുവയസ്സുകാരൻ ബാലൻ പിറന്നുവീണത് അപൂർവമായ ഒരു ജനിതകരോഗത്തോടെയാണ് . അവനെ മുറ്റത്തിറങ്ങി ഒന്നോടാനോ ചാടാനോ അനുവദിക്കാതെ അത് വലച്ചു . വീൽചെയർ എന്ന ഒരു അംഗപരിമിതരുടെ ചലനോപാധി മാത്രമായിരുന്നു സിലിയനെയും ഭാവിയിൽ കാത്തിരുന്നിരുന്നത് . ഏറിവന്നാൽ ഒരു ' മോട്ടോറൈസ്ഡ് വീൽ ചെയർ ' കിട്ടിയേക്കും . അങ്ങനെ ആകെ ഡാർക്ക് ആയ ഒരു ഭാവികാലത്തിലേക്ക് കണ്ണും നട്ടിരുന്ന സിലിയനെത്തേടി അപ്രതീക്ഷിതമായ ഒരു സമ്മാനമെത്തി . സിലിയനെ ചികിത്സിച്ചുകൊണ്ടിരുന്ന ഡോക്റ്റർമാരാണ് അവന്റെ അച്ഛനമ്മമാരോട് ' ഗോ ബേബി ഗോ ' എന്നൊരു പ്രോജക്ടിനെപ്പറ്റി പറയുന്നത് . ആ പ്രോജക്ട് സിലിയന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന വെളിച്ചം തെല്ലൊന്നുമല്ലായിരുന്നു . അത് അവനെ ഒരു അംഗപരിമിത ബാലൻ എന്ന പരിതാപഭരിതമായ നോട്ടങ്ങളിൽ നിന്നും അസൂയ തുളുമ്പുന്ന നോട്ടങ്ങളിലേക്ക് നയിച്ചു . ഡെലാവെയർ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞനായ പ്രൊഫസർ കോൾ ഗാലവേ ആണ് ' ഗോ ബേബി ഗോ'യുടെ പിന്നിലെ ധിഷണ . തന്റെ ഗവേഷണങ്ങൾക്കിടെ കുട്ടികളുടെ ബൗദ്ധികവും , ഗ്രഹണശേഷീപരവും , സാമൂഹികവും , ഭാഷാപരവുമായ കഴിവുകളുടെ വികാസം യഥേഷ്ടം സഞ്ചരിക്കാനുള്ള അവരുടെ പ്രാപ്തിയെ ആശ്രയിച്ചിരിക്കുമെന്ന് നിരീക്ഷിച്ചത് . ഒരു വീൽ ചെയറിൽ ഇരുത്തി വേറൊരാൾ തള്ളിക്കൊണ്ട് പോവുന്നതും , അല്ലെങ്കിൽ മറ്റൊരാളെ ആശ്രയിച്ചുകൊണ്ട് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതും അവരിലുണ്ടാക്കുന്ന വികാരങ്ങളല്ല , തങ്ങളുടെ ഇഷ്ടപ്രകാരം വേണ്ടിടത്തേക്കൊക്കെ പോവാൻ പറ്റുമ്പോൾ ഉണ്ടാവുന്നത് . മേൽപ്പറഞ്ഞ വികാസങ്ങളൊക്കെയും സ്വേച്ഛപ്രകാരം സഞ്ചരിക്കാനാവുന്ന കുട്ടികളിൽ അല്ലാത്തവരിലുള്ളതിനേക്കാൾ കൂടുതലാണ് . അംഗപരിമിതരായ കുട്ടികൾക്ക് സഞ്ചരിക്കാനുള്ള മോട്ടോറൈസ്ഡ് വീൽ ചെയറുകളുടെ വില അമേരിക്കയിലെ പല അച്ഛനമ്മമാർക്കും താങ്ങാനാവുന്ന ഒന്നല്ല . ചുരുങ്ങിയത് 1000 ഡോളറെങ്കിലുമില്ലാതെ നല്ലൊരു ഇലക്ട്രിക് വീൽ ചെയർ കിട്ടില്ല . അവിടെയാണ് ' ഗോ ബേബി ഗോ ' എന്ന പേരിൽ പ്രൊഫ . ഗാലവേ മുന്നോട്ടു വെച്ച ആശയത്തിന്റെ പ്രസക്തി . മോട്ടോറൈസ്ഡ് വീൽ ചെയറുകളെക്കാളും ഏറെ വിലക്കുറവുള്ള കുട്ടികളുടെ ടോയ് കാറുകളെ മോഡിഫൈ ചെയ്തുകൊണ്ട് ഈ ആവശ്യത്തിനായി പ്രയോജനപ്പെടുത്താൻ അവർ തീരുമാനിച്ചു . കുട്ടികളുടെ ടോയ് കാറുകൾക്ക് അമേരിക്കയിൽ 100 ഡോളർ മാത്രമേ വിലയുള്ളൂ . അവർക്ക് കൂടുതൽ നേരം ഇരിക്കാനും , സുരക്ഷിതമായി സഞ്ചരിക്കാനും ഉതകുന്ന രീതിയിൽ ചില മാറ്റങ്ങളോടെ അത് അവർ പുനരവതരിപ്പിച്ചു . കൂടുതൽ സുഖപ്രദമായ സീറ്റിങ്ങ് , താഴെ വീണുപോവാതിരിക്കാൻ സേഫ്റ്റി ബെൽറ്റുകൾ . ഇരുന്നിടത്തു നിന്നും കൈകൊണ്ടു തന്നെ നിയന്ത്രിക്കാവുന്ന രീതിയിലുള്ള സ്വിച്ചിങ് , ആക്സിലറേഷൻ സംവിധാനങ്ങൾ . ഇത്രയും മാറ്റങ്ങൾക്ക് വരുന്ന ചെലവ് ഏകദേശം 100 ഡോളർ . എന്നാലും വിപണിയിലെ ഇലക്ട്രിക് വീൽ ചെയറുകളുടെ അഞ്ചിലൊന്ന് വിലമാത്രമേ ആവുന്നുള്ളൂ . സിലിയൻ താമസിച്ചിരുന്ന ഫാമിങ്ങ്ടണിലെ ഹൈസ്‌കൂളിലെ റോബോട്ടിക്സ് വിഭാഗത്തിലും ' ഗോ ബേബി ഗോ'യുടെ വളണ്ടിയർ റോബോട്ടിക്‌സ് ഗവേഷക വിദ്യാർത്ഥികളുണ്ടായിരുന്നു . അവർ ഗിലിയന് ചേരുന്ന രീതിയിൽ ഒരു ടോയ്‌ കാറിനെ മോഡിഫൈ ചെയ്തെടുക്കാൻ തീരുമാനിച്ചു . വിപണിയിൽ ലഭ്യമായ ടോയ് കാറുകളിൽ രണ്ടു ജോയ് സ്റ്റിക്കുകളായിരുന്നു ഉണ്ടായിരുന്നത് . ഒന്ന് മുന്നോട്ടു നീക്കാനും മറ്റൊന്ന് പിന്നോട്ട് നീക്കാനും . അത് പക്ഷേ , ഗിലിയന് ഇഷ്ടപ്പെട്ടില്ല . ' ഗോ ബേബി ഗോ'യുടെ മാർഗ്ഗനിർദ്ദേശങ്ങളോടെ അവർ ആ ടോയ് കാറിൽ ചില മാറ്റങ്ങൾ വരുത്തി . രണ്ടു ജോയ്‌സ്‌റ്റിക്കിനു പകരം അവർ ഒരൊറ്റ ജോയ്‌സ്‌റ്റിക്ക് കൊണ്ടുവന്നു . അതിനു പറ്റിയ രീതിയിൽ റോബോട്ടിക് സോഫ്റ്റ്‌വെയർ മാറ്റിയെഴുതി . അതിനെ ഗിലിയന് എളുപ്പം എത്തിപ്പിടിക്കാവുന്ന ഒരിടത്ത് പിടിപ്പിച്ചു . കാറിലുണ്ടായിരുന്ന സൗകര്യം കുറഞ്ഞ സീറ്റിനുപകരം അവർ സീറ്റ് ബെൽറ്റൊക്കെ ഉള്ള ഒരു സീറ്റ് പിടിപ്പിച്ചു . റോബോട്ടിക്സിൽ കമ്പമുള്ള അലക്സ് ട്രീക്കിൾ എന്ന വിദ്യാർത്ഥിയായിരുന്നു ഈ വാഹനത്തിന്റെ വയറിങ്ങും കോഡിങ്ങും ഒക്കെ ചെയ്യുന്നതിന് നേതൃത്വം കൊടുത്തത് . " എന്റെ ഇലക്ട്രോണിക്സിൽ കമ്പം , എന്റെ നാട്ടിലെ ഒരു കുഞ്ഞിന്റെ ജീവിതം മെച്ചപ്പെടുത്തുന്നു എന്നറിയുമ്പോൾ എനിക്ക് ഏറെ സന്തോഷമുണ്ട് … " ട്രീക്കിൾ പറഞ്ഞു . ഗിലിയനെപ്പോലെ എത്രയോ കുട്ടികളുടെ ജീവിതങ്ങളിൽ ഇതുപോലെ തന്നെ സന്തോഷം നിറച്ചിട്ടുണ്ട് ' ഗോ ബേബി ഗോ ' എന്ന ഈ സന്നദ്ധ സംഘടന . ഫാമിങ്‌ടൺ സ്‌കൂളിലെ റോബോട്ടിക്‌സ് വിദ്യാർത്ഥികൾ അവരുടെ സ്‌കൂൾ റീയൂണിയനിൽ വെച്ച് തങ്ങൾ രൂപമാറ്റം നൽകിയ ടോയ് കാർ ഗിലിയന് സമ്മാനിച്ചു . തനിക്കു കിട്ടിയ പുത്തൻ സമ്മാനത്തിലേറി പുതുപുതു കൗതുകങ്ങൾക്കു പിന്നാലെ പായുന്ന തിരക്കിലാണ് കുഞ്ഞു ഗിലിയൻ ഇന്ന് . തന്റെ ഇഷ്ടവാഹനത്തിൽ ഗിലിയൻ ആദ്യ സർക്കീട്ടിനിറങ്ങിയപ്പോൾ അവന്റെ മുഖത്ത് വിടർന്ന പുഞ്ചിരി കണ്ട് അവന്റെ അച്ഛനമ്മമാർ ഏറെക്കാലത്തിനുശേഷം മനസ്സുനിറഞ്ഞൊന്നു പുഞ്ചിരിച്ചു .
false
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം . മറ്റൊരു ദേശം . അപരിചിതരായ മനുഷ്യര്‍ . പല ദേശക്കാര്‍ . പല ഭാഷകള്‍ . കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു . പ്രിയ പ്രവാസി സുഹൃത്തേ , നിങ്ങള്‍ക്കുമില്ലേ , അത്തരം അനേകം ഓര്‍മ്മകള്‍ . അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം , ദേശാന്തരം . ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കാം . ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത് . പ്രവാസം മിക്കപ്പോഴും വേര്‍പാടിന്‍റെയും , ത്യാഗത്തിന്‍റെയും , വിട്ടുകൊടുക്കലിന്‍റെയുമൊക്കെ കഥകളാണ് . അവിടെ ചെന്ന് സമ്പന്നരും നിറമുള്ള ഒരുപിടി ഓർമകളും മാത്രം സ്വന്തമാക്കുന്നവർ ന്യൂനപക്ഷം മാത്രമാണ് . പക്ഷെ , അവർക്കും കാണും ഞാൻ മേൽ പറഞ്ഞ അനുഭവങ്ങൾ . ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രവാസിയായ ഓരോരുത്തർക്കും കാണും ഇത്തരം അനുഭവങ്ങൾ . എന്‍റെ അനുഭവങ്ങളും വ്യത്യസ്തമല്ല . ഞാൻ ജനിക്കുന്നതിനും എത്രയോ മുമ്പേ പ്രവാസിയായതാണ് എന്‍റെ അച്ഛൻ . 1990 ഓഗസ്റ്റ്‌ 4 എന്ന ദിവസത്തിന് അച്ഛന്‍റെ ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന എങ്കിലും , മറക്കാനാവാത്ത മുറിവുകൾ ഉണ്ടാക്കിയ ദിവസമാണ് . സദ്ദാം ഹുസൈന്‍റെ ഇറാഖ് കുവൈറ്റിൽ അധിനിവേശം പൂർത്തിയാക്കിയിരുന്നു അന്നത്തേക്കും ! പക്ഷെ , കുവൈറ്റിൽ നിന്ന് ജോർദാനിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല യാദൃശ്ചികമെന്നോണ്ണം അന്നു തന്നെയാണ് അച്ഛൻ നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തത് . അധിനിവേശം പൂർത്തിയായതും വിമാനത്താവളം അടച്ചു . അങ്ങനെ അച്ഛന്റെ യാത്രയും മുടങ്ങി . ഒരുപക്ഷെ , അതിന്‍റെ മുമ്പിലത്തെയോ മറ്റോ ദിവസം അച്ഛൻ നാട്ടിലേക്ക് വരാൻ തീരുമാനിച്ചിരുന്നെങ്കിൽ എന്നെ അച്ഛന് ജനിച്ചപ്പോൾ തന്നെ കാണാമായിരുന്നു . പ്രവാസിയായ ഏതൊരാളെയും പോലെ ഭാര്യയുടെ പ്രസവത്തിനുവേണ്ടി നാട്ടിലേക്ക് വരാൻ ഇരുന്നതായിരുന്നു അച്ഛൻ . യുദ്ധം ലോകത്ത് എവിടെ ഉണ്ടായാലും അത്‌ നഷ്ടങ്ങളുടെ കണക്കുകൾ മാത്രമേ നിരത്തിയിട്ടുള്ളൂ . ഗൾഫ് യുദ്ധ കാലത്തും അവസ്ഥ വേറൊന്നായിരുന്നില്ല . പ്രത്യയശാസ്ത്രങ്ങളും വ്യക്തികളും മാത്രം മാറി . യുദ്ധം അതിന്‍റെ സർവ്വസംഹാരവുമായി മുന്നോട്ട് പോയി . 1990 ഓഗസ്റ്റ് 11 എന്‍റെ ജന്മദിനം ! വീട്ടിൽ ആരും തന്നെ മനസുതുറന്നു സന്തോഷിച്ചു കാണില്ല . അത്രയും ദിവസമായിട്ടും അച്ഛന്റെ ഒരു വിവരവും ഉണ്ടായില്ല എന്നത് തന്നെ കാരണം . ഞാൻ ജനിച്ചപ്പോൾ തന്നെ അച്ഛൻ ഒരു അഭയാർത്ഥിയായി മാറി എന്നത് ഇപ്പോഴും എന്നെ അലട്ടാറുണ്ട് . ബഹുഭൂരിപക്ഷം ഇന്ത്യക്കാരെ പോലെ അച്ഛനും ഇറാഖ് വഴി പലായനം ചെയ്ത് ജോർദാനിൽ എത്തി . അവിടെ നിന്ന് ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ രക്ഷാദൗത്യമായ ' എയര്ലിഫ്ട് ' വഴി നാട്ടിലേക്ക് എത്തിയത് ചരിത്രം . പക്ഷെ , കുവൈറ്റിൽ നിന്ന് ജോർദാനിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല . ഓഗസ്റ്റ് മാസം ഗൾഫിൽ എല്ലായിടത്തും വേനൽ കനക്കുന്ന സമയമാണ് . ആ കാലാവസ്ഥയിൽ മരുഭുമിയിലൂടെയുള്ള യാത്ര എത്ര കഠിനമാണെന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ . നാളെ എന്താകുമെന്നറിയാത്ത , നാട്ടിൽ എന്താണ് നടക്കുന്നതെന്നറിയാതെ ഉള്ള യാത്ര . നിസ്വാർത്ഥമായ ആ യുദ്ധം അവർ ചെയ്യുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ് മരുഭൂമിയിലെ കൂടാരങ്ങളിൽ കഴിഞ്ഞതും അവിടെ നിന്ന് ഉഗ്രവിഷമുള്ള പാമ്പിന്റെയും തേളിന്റെയും കടിയേറ്റ് കൂടെയുണ്ടായിരുന്നവർ മരിച്ചു വീഴുന്നതും കണ്ടുള്ള യാത്ര . ഒരുപക്ഷെ , ആ യാത്ര അച്ഛനെ ഒരു പുതിയ മനുഷ്യനാക്കി മാറ്റി കാണണം . നാളെ എന്താണ് സംഭവിക്കുക എന്നോർത്ത് പേടിക്കാതെ ജീവിക്കാൻ അച്ഛൻ പഠിച്ചിട്ടുണ്ടാവണം . എന്തായാലും അനിശ്ചിതത്വം നിറഞ്ഞ ആ യാത്ര അച്ഛൻ ഒരിക്കലും മറക്കാൻ തരമില്ല . ഈ യാത്രയെപ്പറ്റി അച്ഛൻ പറഞ്ഞപ്പോഴെല്ലാം ഞാൻ വളരെ ശ്രദ്ധയോടുകൂടി തന്നെ കേട്ടിരുന്നിട്ടുണ്ട് . ആ അവസ്ഥയെ പറ്റി പലകുറി ആലോചിച്ചിട്ടുണ്ട് . എന്റെ ഭാവനയിൽ അച്ഛൻ എപ്പോഴും ഒരു നായകൻ തന്നെയാണ് . യുദ്ധത്തെ അതിജീവിച്ചു വന്ന നായകൻ . തിരിച്ചെത്തിയതും എന്നെ ആദ്യമായി കണ്ടതുമൊക്കെ പറയുമ്പോൾ അച്ഛന്റെ മുഖത്തുണ്ടാവുന്ന സന്തോഷം ഒരു പ്രവാസിയുടെ ജീവിത രേഖയാണ് എന്റെ മുന്നിൽ തുറന്നിടുന്നത് . എല്ലാ പ്രവാസിയും ഓരോ ദിവസവും ഒരു യുദ്ധമുഖത്തെന്നപോലെ പൊരുതി ജീവിക്കുന്നവരാണ് . അവർ ഓരോരുത്തരും ആ യുദ്ധം ചെയ്യുന്നത് തനിക്കുവേണ്ടിയല്ല . മറിച്ചു നാട്ടിലുള്ള അവന്റെ വേണ്ടപ്പെട്ടവരുടെ സന്തോഷത്തിനു വേണ്ടിയാണ് . നിസ്വാർത്ഥമായ ആ യുദ്ധം അവർ ചെയ്യുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ് . അതിൽ തളർന്നുവീണവരുണ്ട് , സാമ്പത്തിന്റെ അങ്ങേയറ്റം സ്വന്തമാക്കിയവരുണ്ട് . അവരെല്ലാരും നായകനോ നായികയോ തന്നെയാണ് . 11 , 2019 , 6:17 .
false
പുഹാഹോനു – കേള്‍ക്കാന്‍ നല്ല രസമുള്ള പേരല്ലേ ? ഹവായിയൻ ഭാഷയിൽ ഇതിന്റെ അർഥം എന്താണെന്നറിയാമോ ? വെള്ളത്തിനു മുകളിലേക്ക് ഇടയ്ക്കിടെ ആമ തല നീട്ടുന്നതു കണ്ടിട്ടില്ലേ , അതിനെ പ്രാദേശിക ഗോത്രവിഭാഗക്കാർ വിശേഷിപ്പിക്കുന്ന വാക്കാണ് പുഹാഹോനു . കടലിനടിയിൽ ഒളിച്ചിരിക്കുന്ന വമ്പനൊരു അഗ്നിപർവതമാണിത് . ഇപ്പോഴതിന് മറ്റൊരു വിശേഷം കൂടിയുണ്ട് . ലോകത്ത് ഇന്നു കാണപ്പെടുന്ന ഏറ്റവും വലിയ , ഏറ്റവും ചൂടേറിയ അഗ്നിപർവതം . വടക്കു പടിഞ്ഞാറൻ ഹവായിയൻ ദ്വീപ സമൂഹങ്ങളോടു ചേർന്നുള്ള കടലിലാണ് ഈ വമ്പൻ പർവതം ഒളിച്ചിരിക്കുന്നത് . ഇതിന്റെ ഭൂരിഭാഗവും കടലിനടിയിലാണ് . വളരെ കുറച്ചു ഭാഗം മാത്രമാണ് വെള്ളത്തിനു മുകളിലേക്കു കാണാനാവുക . അതും വെള്ളത്തിനു മുകളിലേക്കു പർവതം തലനീട്ടി നോക്കുന്നതു പോലെ . അങ്ങിനെയാണ് ആമയുടെ തലയെന്ന വിശേഷണം പ്രദേശവാസികൾ ചാർത്തിക്കൊടുത്തത് . ഗാർഡ്നർ പിന്നക്കിള്‍സ് എന്നാണ് പർവതത്തിന്റെ ഇംഗ്ലിഷിലുള്ള പേര് . പർവതത്തിന്റെ പല ഭാഗങ്ങളിലും ആമകളെ കാണാറുമുണ്ട് . ഇത്രയും കാലത്തിനിടെ പക്ഷേ വെള്ളത്തിനടിയിൽ ഒളിച്ചിരുന്ന പുഹാഹോനു പർവതത്തിന്റെ യഥാർഥ രൂപം ആർക്കും കണ്ടെത്താനായിരുന്നില്ല . ഇപ്പോൾ ഗവേഷകർ അതും കണ്ടെത്തിക്കഴിഞ്ഞു . നേരത്തേ കരുതിയിരുന്നതിനേക്കാളും രണ്ടിരട്ടിയിലേറെയാണ് ഈ അഗ്നിപർവത ഭീമന്റെ വലുപ്പം . വടക്ക് ശാന്തമഹാ സമുദ്രത്തിൽ ഒട്ടേറെ അഗ്നിപർവതങ്ങൾ ഒരു ചങ്ങല പോലെ കോർത്ത് കിടപ്പുണ്ട് . അതിലേറെയും സമുദ്രത്തിനടിയിലാണ് , ശേഷിക്കുന്നവ മുകളിലും . ഇവയുടെ ഘടനയും മറ്റും പഠിക്കുന്നതിനും പുഹാഹോനുവിനെപ്പറ്റിയുള്ള ഗവേഷണത്തിലൂടെ സാധിച്ചുവെന്നാണ് ഗവേഷകർ പറയുന്നത് . ഇനി ആ കഥ പറയാം , ഏകദേശം 1 . 48 ലക്ഷം ക്യുബിക് കിലോമീറ്റർ പ്രദേശത്താണ് പുഹാഹോനു അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെന്നാണു ഗവേഷകരുടെ കണ്ടെത്തൽ . ഇതുവരെ കരുതിയിരുന്നത് ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ഹവായിയിലെതന്നെ മൗണ ലോവ ആയിരുന്നെന്നാണ് . അതിനാകട്ടെ 74,000 ക്യുബിക് കിലോമീറ്ററായിരുന്നു വലുപ്പം . 1970കളിൽത്തന്നെ ഗവേഷകർ പലതരം നിരീക്ഷണത്തിലൂടെ പുഹാഹോനുവിന്റെ വലുപ്പം കണ്ടെത്തിയിരുന്നു . അന്നുപക്ഷേ അളന്നുവന്നപ്പോൾ 54,000 ക്യുബിക് കിലോമീറ്ററേ വലുപ്പമുണ്ടായിരുന്നുള്ളൂ . അതിനു പിന്നാലെ മൗണ ലോവയിൽ വിശദമായ സർവേ നടത്തിയപ്പോഴായിരുന്നു പുഹാഹോനുവിനേക്കാൾ വലുതാണെന്ന നിഗമനത്തിലെത്തിത് . എന്നാൽ അപ്പോഴും ഗവേഷകർ സംശയത്തിലായിരുന്നു . അതിനാൽത്തന്നെ അവർ അരനൂറ്റാണ്ടോളം പുഹാഹോനുവിനെ നിരീക്ഷിച്ചുകൊണ്ടേയിരുന്നു . കടലിനടിയിലേക്ക് സോണാർ തരംഗങ്ങൾ പ്രയോഗിച്ചുള്ള പരീക്ഷണവും പർവതത്തിന്റെ ശിലാഘടനയുമെല്ലാം വിശദമായി പഠിച്ചു . അങ്ങനെയാണ് പർവതത്തിന് ഏകദേശം 1 . 25 കോടി മുതൽ 1 . 41 കോടി വരെ വർഷം പഴക്കമുണ്ടെന്നു വ്യക്തമായത് . പർവതം രൂപപ്പെട്ടതിനു പിന്നിലും ഭൗമശാസ്ത്രപരമായ ചില കൗതുകങ്ങളുണ്ട് . ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളിയാണ് ഭൂവൽക്കം . അതിനു താഴെയാണ് മാന്റിൽ എന്ന ഭാഗം . പാറകളും മറ്റും ഉരുകിയൊലിച്ച രൂപത്തിലാണിവിടെ കാണപ്പെടുക – മാഗ്മയെന്നാണു പേര് . ഇടയ്ക്ക് ഭൂവൽക്കത്തിലെ ദ്വാരങ്ങളിലൂടെ ഈ മാഗ്മ പുറത്തേക്കൊഴുകും . അപ്പോൾ അതിനെ വിശേഷിപ്പിക്കുന്നതാണ് ലാവയെന്ന് . ലാവ പുറത്തേക്കു ചീറ്റുന്നതാണ് അഗ്നിപർവത സ്ഫോടനം . കൊടുംചൂടിൽ പല ധാതുക്കൾക്കും രൂപമാറ്റം സംഭവിച്ച് അവയെല്ലാം ചേർന്നതാണ് ഈ ലാവ . ഓരോ താപനിലയിലും മർദത്തിലും ഓരോ തരം ധാതുക്കളായിരിക്കും രൂപപ്പെടുക . പുഹാഹോനുവിന്റെ ശിലാഘടന പഠിച്ച ഗവേഷകർക്ക് ഒരു കാര്യം പിടികിട്ടി – പർവതം രൂപപ്പെട്ടത് ദശലക്ഷക്കണക്കിനു വർഷം മുൻപ് കടലിനടിയിൽ പൊട്ടിത്തെറിച്ച ഒരു അഗ്നിപർവതത്തിന്റെ ലാവ ഉറഞ്ഞു കട്ടിയായാണ് . ആയിരത്തോളം വർഷമെടുത്താണ് ഈ മാഗ്മ പുറത്തെത്തിയത് . അതിനോടകം അതിന്റെ ഉയരം ഏകദേശം 14000 അടിയിലേറെയായിരുന്നു . 275 കിലോമീറ്റർ നീളത്തിൽ 90 കിലോമീറ്റർ വിസ്തൃതിയിൽ അതങ്ങനെ പരന്നുകിടന്നു . ഹവായിയിലെ ഒരു അഗ്നിപർവതത്തിലും കാണാത്ത വിധം ഫോഴ്സ്റ്റെറൈറ്റ് ധാതുവും വൻതോതിൽ പുഹാഹോനുവിൽ കണ്ടെത്തി . മാഗ്മയുടെ കൊടുംചൂടിൽ രൂപപ്പെടുന്നതാണ് ഫോഴ്സ്റ്റെറൈറ്റ് . ഇതിനകത്ത് അടങ്ങിയ കാത്സ്യം ഓക്സൈഡിന്റെ അളവും ഗവേഷകർ പരിശോധിച്ചു . അങ്ങനെയാണ് എത്രയടി ആഴത്തിലാണ് ഇവ രൂപപ്പെട്ടതെന്നു കണ്ടെത്തിയത് . അതോടെ ഇവ ഭൂവൽക്കത്തിനടിയിലെ മാഗ്മയിൽനിന്നാണു രൂപപ്പെട്ടതെന്നും വ്യക്തമായി . എത്രമാത്രം മർദത്തിലും താപനിലയിലുമാണ് ഫോഴ്സ്റ്റെറൈറ്റ് രൂപപ്പെട്ടതെന്നും തെളിഞ്ഞു . ഏകദേശം 1793 ഡിഗ്രി സെൽഷ്യസ് ചൂടായിരുന്നു അതിനു വേണ്ടിവന്നത് . ഇങ്ങനെയാണ് ഗവേഷകർ പുഹാഹോനുവിന്റെ ഘടനയും പഴക്കവും വലുപ്പവുമൊക്കെ കണ്ടെത്തിയത് . അതോടെ കടലിനടിയിലെ ഈ രാക്ഷസൻ ‘ ആമ ’ റെക്കോര്‍ഡ് ബുക്കിലേക്ക് നീന്തിക്കയറുകയും ചെയ്തു .
false
അധികം അത്ര കേട്ടിട്ടില്ലാത്ത ഒരു നായയറിവ് പങ്കിടാം , കഡാവർ നായ്ക്കൾ . ആദ്യമെ ഇതൊരു നായ ജനുസ് അല്ലെന്ന് മനസിലാക്കണം . നമ്മുടെ സേനകളിലെല്ലാം നായ്ക്കളെ പല കാര്യങ്ങൾക്ക് വേണ്ടി പരിശീലിപ്പിച്ച് ഉപയോഗിക്കുന്നുണ്ട് . കൊലപാതകം,മോഷണം തെളിയിക്കാൻ ട്രാക്കർ നായ്ക്കൾ , സ്ഫോടക വസ്തുക്കൾ കണ്ട് പിടിക്കാൻ എക്സ്പ്ലോസീവ് സ്നിഫർ , കഞ്ചാവ് പോലുള്ള വസ്തുക്കൾ കണ്ട് പിടിക്കാൻ നർക്കോട്ടിക് സ്നിഫർ , തുടങ്ങിയവ പോലെ ഒരു പ്രത്യേക കാര്യത്തിന് വേണ്ടി പരിശീലിപ്പിച്ച് എടുക്കുന്നവയാണ് ഇവരും . ഘ്രാണശക്തിയുടെ തലതൊട്ടപ്പന്മാരായ എല്ലാ നായ്ക്കളെയും ഇതിനായി പരിശീലിപ്പിച്ചെടുക്കുന്നുണ്ട് . ഇനി ഇവരെ എന്തിനാണ് ഉപയോഗിക്കുന്നതെന്നറിയാം . പ്രധാനമായും ഒരു ശവശരീരത്തിന്റെ ഭാഗങ്ങൾ , സംയുക്തകോശങ്ങൾ , രക്തം , എല്ല് തുടങ്ങിയവ മണത്ത് കണ്ടെത്തി കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു . ഒരു ശരീരം ജീർണിക്കുമ്പോൾ 400 തരത്തിലുള്ള രാസ സംയുക്തങ്ങൾ ഉണ്ടാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത് . വിദേശ രാജ്യങ്ങളിലെ മിക്ക കുറ്റകൃത്യങ്ങളിലും കൊലപാതങ്ങൾ നടത്തിയതിന് ശേഷം ശരീരം പല ഭാഗങ്ങളാക്കി ഒളിപ്പിക്കുക , കുഴിച്ചിടുക , കത്തിച്ച് ചാരമാക്കുക , വെള്ളത്തിനടിയിൽ ഒളിപ്പിക്കുക തുടങ്ങി മൂടി വക്കാൻ ധാരാളം ശ്രമമുണ്ടായപ്പോഴാണ് കഡാവർ നായ്ക്കളുടെ സാധ്യതകളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് . അങ്ങനെ ആദ്യമായി 1974ൽ അമേരിക്കയിലെ ന്യൂയോർക്ക് സ്റ്റേറ്റിൽ ‘ പേൾ ’ എന്ന പേരുള്ള ഒരു ലാബ്രഡോർ കഡാവർ ആയി ട്രൈയിൻ ചെയ്തിറങ്ങി . നാലടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റിലെ സൈറാക്കസ് കോളേജിലെ വിദ്യാർഥിയുടെ ശരീരം കണ്ടെടുത്തുകൊണ്ട് പേൾ കഡാവർ നായ്ക്കളുടെ സാന്നിധ്യം കുറ്റാന്വേഷണ രംഗത്ത് ഒഴിച്ചുകൂടാൻ വയ്യാത്തതാണെന്ന് തെളിയിച്ചു . എന്നാൽ , അതിന് നൂറിലധികം വർഷങ്ങൾക്കു മുൻപും കഡാവർ നായ്ക്കളെ കുറ്റാന്വേഷണ രംഗത്ത് ഉപയോഗിക്കാൻ വഴിതെളിക്കുന്ന ഒരു കേസ് ജർമൻ കുറ്റാന്വേഷണ രംഗത്ത് നടക്കുകയുണ്ടായി . 1809ൽ ജർമൻ കുറ്റാന്വേഷണ രംഗത്ത് ഒരു പ്രമാദമായ കേസ് ഒരു കോടതി ക്ലാർക്ക് തന്റെ നായയെ ഉപയോഗിച്ച് കഡാവർ കുറ്റാന്വേഷണം നടത്തി കേസ് തെളിയിച്ചു . ജർമനിയിൽ തുടർച്ചയായി കൊലപാതകങ്ങൾ നടത്തി കൊണ്ടിരുന്ന ബവാറിയൻ റിപ്പർ എന്നറിയപ്പെട്ടിരുന്ന ആൻഡ്രിയാസ് ബിച്ചർ എന്ന സൈക്കോ കുറ്റവാളിയെ പിടികൂടിയ കേസ് . 1806ലും 1808ലും ജർമനിയിലെ ബവാറിയയിൽനിന്ന് രണ്ട് പെൺകുട്ടികളെ സംശയാസ്പദമായ രീതിയിൽ കാണാതാവുന്നു . ഒരു പെൺകുട്ടി കാണാതാവുന്നതിന് മുൻപ് ആഡൻഡ്രിയാസ് ബിച്ചറിന്റെ വീട് സന്ദർശിച്ചതിന് തെളിവുകൾ ഉണ്ട് . എന്നാൽ ബിച്ചറിനെ ചോദ്യം ചെയ്തപ്പോൾ പെൺകുട്ടി തന്റെ വീട്ടിൽ നിന്ന് മറ്റൊരാളുടെ കൂടെ പോയി എന്ന് ബിച്ചർ സമർഥിച്ചു . 1809 മേയ് മാസത്തിൽ ഈ പെൺകുട്ടികളിൽ ഒരാളുടെ സഹോദരി ഒരു തയ്യൽ കടയിൽ പോവുകയും അവടെ വച്ച് കാണാതായ തന്റെ സഹോദരിയുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കാണുകയും ചെയ്തു . അവർ പോലീസിൽ അറിയിച്ചതിൻ പ്രകാരം തുന്നൽകാരനെ പോലീസ് ചോദ്യം ചെയ്തപ്പോൾ , ആ തുണി ആൻഡ്രിയാസ് ബിച്ചർ കുപ്പായം തുന്നാൻ കൊടുത്ത തുണി ആണെന്നറിഞ്ഞു . ബിച്ചറിന്റെ വീട് പരിശോധിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു . പരിശോധനയെ തുടർന്ന് മരിച്ച പെൺകുട്ടികളുടെയെല്ലാം വസ്ത്രങ്ങൾ അവിടെ നിന്ന് കണ്ടെത്തിയെങ്കിലും ശവശരീരങ്ങൾ ഒന്നും തന്നെ കണ്ടെടുക്കാൻ കഴിഞ്ഞില്ല . രണ്ട് ദിവസങ്ങൾക്ക് ശേഷം കോടതിയിലെ ക്ലാർക്ക് തന്റെ നായുമായി ബീച്ചറുടെ വീട് സന്ദർശിക്കുകയും തന്റെ നായയോട് വെറുതെ സ്മെൽ പറയുകയും ചെയ്തു ആധുനിക ട്രാക്കിങ്ങ് കഡാവർ സാങ്കേതികത ഒന്നും അറിയില്ലാത്ത നായ ക്ലാർക്ക് പഠിപ്പിച്ച രീതിയിൽ ജോലി ആരംഭിച്ചു . നായ തന്റെ യജമാനനെ വീടിനു പിറകിലുള്ള തടി ഷെഡിലേക്ക് നയിക്കുകയും അവടെ ചെന്ന് നായ് തറകുഴിക്കുകയും കുരയ്ക്കുകയും ചെയ്തു . ഇതിനെത്തുടർന്ന് അവിടെ കുഴിച്ച് നോക്കിയപ്പോൾ കൊല ചെയ്യപ്പെട്ട എല്ലാ പെൺകുട്ടികളുടെയും ശരീരാവശിഷ്ടങ്ങൾ അവിടെ നിന്ന് കണ്ടെത്തി . ബിച്ചർ കേസാണ് നായ്ക്കളെ കഡാവർ ജോലിക്ക് ഉപയോഗിക്കാൻ പ്രചോദനം കൊടുത്തു കൊണ്ട് റെക്കോർഡ് ചെയ്യപ്പെട്ട ആദ്യ കേസ് . ഒരു ശവശരീരം ജീർണിക്കുമ്പോൾ 400ൽ കൂടുതൽ രാസ സംയുക്തങ്ങൾ ഉണ്ടാകുന്നു . അതിൽ പ്യൂട്രിസ്റ്റിന്റെയും കഡാവറെനിന്റെയും മണങ്ങൾ വർഷങ്ങളോളം ശവശരീരം മറവ് ചെയ്ത സ്ഥലങ്ങളിൽ തങ്ങി നിൽക്കുന്നു . അത് മണത്തെടുക്കുക എന്നത് നമ്മുടെ രാജമൂക്കന്മാർക്ക് വളരെ ലാഘവത്തോടെ ചെയ്യാൻ പറ്റുന്ന കാര്യമാണ് . ഇവർ ഹ്യൂമൻ റിമെയ്ൻസ് ഡിറ്റക്ഷൻ നായ്ക്കളെന്നും അറിയപ്പെടുന്നു . ലീഷിലും ഓഫ് ലീഷിലും ജോലി ചെയ്യുന്ന ഇവർ ഇവരുടെ ജോലി തുടങ്ങി കഴിഞ്ഞാൽ വളരെയധികം ശ്രദ്ധയോടെ മണം പിടിച്ച് കൊണ്ട് ചുറ്റിത്തിരിയുകയും സംശയം തോന്നുന്ന സ്ഥലങ്ങളിൽ കാലുകൊണ്ട് കുഴിച്ച് കൂടുതൽ മണം എടുക്കുകയും ചെയ്യുന്നു . മനുഷ്യാവശിഷ്ടം ഉണ്ടെന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ ട്രാക്കർ നായ്ക്കൾ ചെയ്യുന്നത് പോലെ കുരച്ച് സൂചന തരികയൊ അല്ലെങ്കിൽ ആ സ്ഥലത്ത് ഇരുന്നോ കിടന്നോ സൂചന തരികയൊ ചെയ്യുന്നു . അപ്പോൾ ഒരാളെ കൊന്നിട്ട് കത്തിച്ച് ചാരമാക്കിയാൽ ഒരു കുഞ്ഞും അറിയില്ലെന്ന ധാരണയും അവർ തിരുത്തും . പൊതുവേ ഉള്ള ധാരണ അനുസരിച്ച് ശരീരം കത്തി ചാരമാകുന്നതോടെ ആ വ്യക്തിയെ സംബന്ധിച്ച എല്ലാ മണങ്ങളും അവസാനിക്കുന്നു എന്ന ധാരണയും അവരുടെ അസാമാന്യ ഘ്രാണശക്തിക്ക് മുന്നിൽ അടിയറവ് പറയുന്നു . കഡാവർ നായ്ക്കൾ ചാരങ്ങളിൽ നിന്നും തെളിവുകൾ നൽകുന്നു . അങ്ങനാണെങ്കിൽ ശരീരം വെള്ളത്തിനടിയിൽ ഒളിപ്പിച്ചാൽ രക്ഷപെടും , അല്ലേ … ഒരിക്കലും രക്ഷപെടില്ല , ഉറപ്പായും പെടും . വെള്ളത്തിനടിയിൽ ഒളിപ്പിക്കപ്പെടുന്ന ശരീരങ്ങളും കഡാവർ നായ്ക്കൾ വളരെ കൃത്യതയോടെ കണ്ടെടുക്കുന്നു എന്ന് ന്യൂ ജഴ്സി ആസ്ഥാനമായി ഇറങ്ങുന്ന പ്രശസ്ത ഫോറൻസിക് മാഗസിനിൽ വളരെ വലിയ ആർട്ടിക്കിൾ വിശദീകരിക്കുന്നു . അത് പോലെ കഡാവർ നായ്ക്കളെ കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു വാർത്തയുണ്ട് , കാനഡയിലെ ഏലിയട്ട് തടാകത്തിൽ കാണാതായ ഒരാളെ കണ്ടെത്താൻ ഡൈവിങ്ങ് ടീം 12 ദിവസം നടത്തിയ കഠിന പരിശ്രമം പരാജയപ്പെട്ടതിന് ശേഷം ‘ പൈപ്പർ ’ എന്ന കഡാവർ നായയുമായി അവർ വീണ്ടും തിരച്ചിൽ നടത്തി . തടാകത്തിന്റെ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ ഭയങ്കരമായി കുരച്ചതിനെ തുടർന്ന് ഡൈവർമാർ പൈപ്പർ കുരച്ചതിനു താഴെ ആഴങ്ങളിൽ നിന്ന് ശരീരം കണ്ടെടുക്കുകയും ചെയ്തു .
false
നട്ടുച്ചനേരത്തു പോലും കറുത്തിരുണ്ട നിലയിലായിരുന്നു ഡൽഹി നഗരം . തണുപ്പുമെത്തിയതോടെ പലർക്കും ശാരീരിക അസ്വസ്ഥതകൾ വർധിച്ചു . അന്തരീക്ഷം നിറയെ ഇരുണ്ട പുക മൂടിക്കെട്ടി നിൽക്കുന്നു . ഇന്നലെ ഇവിടെ രേഖപ്പെടുത്തിയ വായു നിലവാരം 470 ആയിരുന്നു . ഇന്നലെ ഡൽഹിയിലെ പലയിടങ്ങളിലും വായു നിലവാരം 400ന് മുകളിലായിരുന്നു . അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് ‍ഡൽഹി നീങ്ങുന്നത് . ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം വായു നിലവാരം അതീവ രൂക്ഷമായി . വായു നിലവാരം തകർന്നടിഞ്ഞതോടെ മൂന്നാമതും പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു . നിലവിൽ മുഖംമൂടി അണിയാതെ പുറത്തിറങ്ങാൻ കഴിയാത്ത നിലയിലാണ് ജനങ്ങൾ . ഇങ്ങനെ പോയാൽ എന്താകും ഡൽഹിയുടെ സ്ഥിതി . ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കാണ് കനത്ത അന്തരീക്ഷ മലിനീകരണം വഴിതുറക്കുന്നത് . അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ വായു മലിനീകരണത്തിനു പിന്നിലെന്നു കേജ്‍രിവാൾ ആവർത്തിച്ചു . കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറയുന്നതും കാറ്റിനു വേഗം കൂടുന്നതും കാരണം വരും ദിവസങ്ങളിൽ വായു മലിനീകരണം കുറയാൻ സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തടയാനുള്ള നടപടികൾ ഫലംകണ്ടാൽ മലിനീകരണം കുറഞ്ഞേക്കും . കാറ്റിനു വേഗം കൂടുന്നതും ഗുണംചെയ്യും . സ്ഥലങ്ങളിലെ എക്യുഐ ഇങ്ങനെ‌‌ ‌∙ ഫരീദാബാദ് – 441‌ ∙ ഗാസിയാബാദ് – 490‌ ∙ ഗ്രേറ്റർ നോയിഡ–470‌ ∙ ഗുരുഗ്രാം – 414‌ ∙ നോയിഡ–486‌ ∙ ജവഹർലാൽ നെഹ്റു സ്റ്റേഡിയം–490‌ ‌‌മലിനീകരണത്തെ നേരിടാൻ‌‌ ‌∙ വായുനില മോശമായ ദിവസങ്ങളിൽ ഫുൾ സ്ലീവ് വസ്ത്രങ്ങളും തലയും മുഖവും മൂടാൻ സ്കാർഫും ഉപയോഗിക്കാം . ‌ ∙വാക്വം ക്ലീനറോ മറ്റു സംവിധാനമോ ഉപയോഗിച്ചു വീട്ടിലെ പൊടിപടലങ്ങൾ ദിവസവും നീക്കുക . ‌ ∙ എയർ കണ്ടീഷനിങ് സംവിധാനത്തിന്റെ ഫിൽട്ടർ എപ്പോഴും ശുചിയാക്കുക . ‌ ‌∙ വീടിനു പുറത്തു പോകുന്ന ഘട്ടങ്ങളിൽ സൺ സ്ക്രീൻ ക്രീം ഉപയോഗിക്കുക . ‌ ∙ പ്രഭാത സവാരിക്കാർ നടത്തം രാവിലെ 8നു ശേഷമാക്കുക . വൈകുന്നേരങ്ങളിൽ നടക്കുന്നതാണ് കൂടുതൽ ഉചിതം . ‌ .
false
യാത്ര പോകുന്ന തന്റെ ആന്റിയെ ഒരിക്കൽ കൂടി ഒന്ന് കെട്ടിപ്പിടിക്കാൻ വിമാനത്താവളത്തിലെ ജീവനക്കാരനോട് അനുവാദം ചോദിച്ച് കുഞ്ഞ് . ഏറെ ഹൃദ്യമായ വിഡിയോ ഇപ്പോൾ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത് . ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ആന്‍റിയെ കാണാൻ ജീവനക്കാരുടെ അനുമതിയാണ് കുഞ്ഞ് ആദ്യം ചോദിച്ചത് . അവളെ നോക്കി ചിരിച്ച ഉദ്യോഗസ്ഥന് മുന്നിലൂടെ ഗേറ്റ് കടന്ന് കുഞ്ഞ് അകത്തുകയറി . പിന്നാലെ ആന്റിയെന്ന് വിളിച്ചു . ഈ സമയം വിമാനത്താവളത്തിന് അകത്തുള്ള ആന്റി ഓടിയെത്തി കുഞ്ഞിനെ കെട്ടിപ്പിടിക്കുന്നതും വാരി എടുക്കുന്നതുമാണ് വിഡിയോയിൽ . . <വെബ്സൈറ്റ് ലിങ്ക്> .
false
മലയാളചലച്ചിത്ര ബാലതാരമാണ് എ . അഭിനന്ദ് . സ്വനം എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി . കണ്ണൂർ സ്വദേശിയാണ് .
false
ഹവായിയന്‍ മരയൊച്ചു വിഭാഗത്തില്‍ പെട്ട ജോര്‍ജ് എന്നു പേരുള്ള ഒച്ചാണ് പുതുവര്‍ഷത്തിന്‍റെ ആദ്യം ജീവന്‍ വെടിഞ്ഞത് . ഹവായിയൻ മരയൊച്ചു വിഭാഗത്തിലെ അവസാന അംഗമായിരുന്നു ജോര്‍ജ് . പത്തു വര്‍ഷത്തോളമായി തന്‍റെ വർഗത്തില്‍ പെട്ട ഒരു ജീവിയുടെയും സഹവാസമില്ലാതെ കഴിഞ്ഞ ജോര്‍ജ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഒച്ച് എന്നാണ് അറിയപ്പെട്ടിരുന്നത് . 14 വയസ്സുണ്ടായിരുന്ന ജോര്‍ജ് ഹവായിയിലെ സെലിബ്രിറ്റി ജീവികളില്‍ ഒന്നായിരുന്നു . ജോർജിന്റെ മരണം ഹവായിയന്‍ കാടുകളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളുടെ കൂട്ട വംശനാശത്തിന്‍റെ ഉദാഹരണം മാത്രമാണെന്നാണു പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത് . ജോര്‍ജിന്‍റ മരണം ഹവായ് ദ്വീപ് നേരിടുന്ന ഈ പ്രതിസന്ധിയെ ലോകശ്രദ്ധയിലേക്കെത്തിക്കാന്‍ ഉപയോഗിക്കാനാണ് ദ്വീപിലെ ലാന്‍ഡ് ആന്‍ഡ് നാച്വറല്‍ റിസോര്‍സ് വിഭാഗത്തിന്‍റെ തീരുമാനം . ഒരു നൂറ്റാണ്ടിനിടയിൽ ദ്വീപില്‍ നിന്ന് അപ്രത്യക്ഷമായ അപൂർവ ജീവികളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണെന്നും ഇവര്‍ പറയുന്നു . ജോര്‍ജ് കാടുകളില്‍ ജീവിക്കുന്ന മരയൊച്ചു വിഭാഗത്തില്‍ പെട്ടതായിരുന്നു ജോര്‍ജ് എങ്കിലും ഈ ഒച്ച് ജനിച്ചു വീണത് ലാബിലാണ് . അതുകൊണ്ട് തന്നെ തന്‍റെ 14 വര്‍ഷത്തെ ജീവിതത്തിനിടെ ജോര്‍ജ് കാട് കണ്ടിട്ടില്ല . പിന്‍റാ ദ്വീപിലെ വംശനാശം സംഭവിച്ച ആമവർഗത്തിലെ അവസാന ജീവിയായ ലോണ്‍സം ജോര്‍ജില്‍ നിന്നാണ് ഹവായിലെ ഈ ഒച്ചിന് ഗവേഷകര്‍ പേരു നല്‍കിയത് . പേര് അറം പറ്റിയതു പോലെ തന്‍റെ വംശത്തെ നിലനിര്‍ത്താന്‍ കഴിയാതെ വന്ന അവസാന അംഗമായി മാറി ജോര്‍ജ് എന്ന ഒച്ചും മരണത്തിനു കീഴടങ്ങി . ആണ്‍ പെണ്‍ പ്രത്യുൽപാദന അവയവങ്ങളുമായി ജനിച്ച ജോർജിന് ഏതെങ്കിലും ഒരു ഇണയെ കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷെ ഈ വംശം നിലനിന്നു പോയേനെ . പക്ഷെ പ്രത്യൽപാദന ശേഷി കൈവരിക്കുന്ന നാലു വയസ്സ് ജോര്‍ജിനു പൂര്‍ത്തിയാകും മുന്‍പ് തന്നെ ജോര്‍ജിനൊപ്പം ജനിച്ചതും മുന്‍പുണ്ടായിരുന്നതുമായ പതിനാറോളം ഒച്ചുകള്‍ ചത്തു പോയി . ഇതോടെ ഈ ജീവിവർഗത്തെ നിലനിര്‍ത്താമെന്ന ഗവേഷകരുടെ പ്രതീക്ഷ അവസാനിച്ചു . വംശത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അച്ചാറ്റിനെല്ലാ അപെക്സ്ഫുല്‍വാ എന്ന ശാസ്ത്രനാമമുള്ള ഈ ഒച്ചിനെ 1780 കളിലാണ് ആദ്യമായി തിരിച്ചറിയുന്നത് . മരങ്ങളിലെ പായല്‍ തിന്നു ജീവിക്കുന്ന ഈ ഒച്ചുകള്‍ 1900 ത്തിന്റെ തുടക്കത്തില്‍ വരെ ഹവായിയിലെ കാടുകളില്‍ ധാരാളമായി കാണപ്പെട്ടിരുന്നു . ഒരു ദിവസം 10000 ഒച്ചുകളെ വരെ ലഭിച്ചതായി അക്കാലത്തെ രേഖകള്‍ പറയുന്നു . എന്നാല്‍ 1997 ല്‍ കാടുകളില്‍ നിന്നു ഗവേഷക സംഘം അവശഷിക്കുന്നതായി കണ്ടെത്തി ലാബില്‍ എത്തിച്ചത് 10 ഒച്ചുകളെയാണ് . ഇവയെ സംരക്ഷിച്ച് പുനരുൽപാദനം നടത്തി വംശത്തെ നിലനിര്‍ത്താനായിരുന്നു പദ്ധതി . എന്നാല്‍ ക്രമേണ അജ്ഞാതമായ കാരണങ്ങളാല്‍ ഇവ ഓരോന്നായി ചത്തുപോകാന്‍ തുടങ്ങി . ഇതിനിടെ ചില ഒച്ചുകളില്‍ പ്രത്യുൽപാദനം സാധ്യമാവുകയും കുട്ടികള്‍ ജനിക്കുകയും ചെയ്തു . ഇവയിലൊന്നായിരുന്നു ജോര്‍ജ് . എന്നാല്‍ വൈകാതെ തന്നെ മുന്‍പുണ്ടായിരുന്നവയോടൊപ്പം പുതുതായി ജനിച്ച ഒച്ചുകളും ലാബില്‍ വച്ചു തന്നെ ചത്തു . ശേഷിച്ചത് ജോര്‍ജ് മാത്രമായിരുന്നു . 4 വയസ്സ് പൂര്‍ത്തിയായി പ്രത്യുൽപാദന ശേഷി കൈവന്നപ്പോഴേക്കും ജോര്‍ജിന്‍റെ വംശത്തില്‍ ഒച്ചുകള്‍ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല . അതുകൊണ്ട് തന്നെ 10 വര്‍ഷത്തോളം ഏകാന്തജീവിതം നയിച്ച ജോര്‍ജ് തന്‍റെ വംശത്തെ രേഖകളിലേക്കു മാത്രമായി ഒതുക്കിക്കൊണ്ട് വിടപറഞ്ഞു . കാടുകളില്‍ വംശനാശം സംഭവിക്കാനുള്ള കാരണങ്ങള്‍ മരയൊച്ചുകള്‍ക്ക് ഹവായിയന്‍ കാടുകളില്‍ വംശനാശം സംഭവിക്കാനുള്ള രണ്ട് കാരണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത് . രണ്ടും മനുഷ്യ നിർമിതങ്ങളാണ് . പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ബേസ് ബോര്‍ഡ് കാര്‍ഡുകളായി ഈ ഒച്ചുകളെ ഉപയോഗിക്കാന്‍ തുടങ്ങിയതാണ് ഒരു കാരണം . ഇതിനു വേണ്ടിയാണ് ഒരു ദിവസത്തില്‍ പതിനായിരം ഒച്ചുകളെയും മറ്റും കാടുകളില്‍ നിന്ന് പിടികൂടിയതും . അധിനിവേശ ഒച്ചുകളുടെ കടന്നു വരവാണ് മറ്റൊരു കാരണം . ആഫ്രിക്കന്‍ ലാന്‍ഡ് സ്നെയ്ല്‍ എന്ന അധിനിവേശ ഒച്ചാണ് ഇവിടേയ്ക്കു കപ്പല്‍ കയറി ആദ്യമെത്തിയത് . ഈ ഒച്ചുകളുടെ എണ്ണം വർധിച്ചതോടെ ഇവയെ നിയന്ത്രിക്കാന്‍ റോസ് വൂള്‍ഫ് എന്ന ഒച്ചിനെ ഹവായിലേക്ക് എത്തിച്ചു .
false
ഇന്ന് ലോക ലഹരിവിരുദ്ധ ദിനമാണ് . ലോകത്ത് ഏതൊരു കുറ്റകൃത്യവും സംഘടിതസ്വഭാവം ആർജിക്കുമ്പോൾ അതിൽ ആദ്യമായി ചൂഷണം നേരിടേണ്ടി വരുന്നത് അതിന്റെ പരിസരങ്ങളിൽ ജീവിക്കുന്ന സ്ത്രീകൾക്കാണ് . ലോകത്തിലെ ഏറ്റവും വലിയ ഡ്രഗ് കാർട്ടലുകൾ ഉള്ളത് മെക്സിക്കോയിലാണ് . നിരന്തരം മയക്കുമരുന്നിന്റെ നിർമാണം , കൈമാറ്റം , വില്പന , അതുമായി ബന്ധപ്പെട്ടു പ്രോത്സാഹിപ്പിക്കപ്പെടുന്ന വേശ്യാവൃത്തി തുടങ്ങിയവയിൽ ഏർപ്പെടാൻ നിബന്ധിതരായിക്കൊണ്ടിരിക്കുന്നവരാണ് അവിടത്തെ അവിടത്തെ സ്ത്രീകൾ . തട്ടിക്കൊണ്ടു പോകപ്പെട്ടും , ശാരീരികമായി പീഡിപ്പിക്കപ്പെട്ടും , ബലാത്സംഗം ചെയ്യപ്പെടും , മയക്കുമരുന്ന് സംഘങ്ങൾക്കിടയിലെ കുടിപ്പകയ്ക്ക് ഇരയായും നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ട് മെക്സിക്കോയിൽ . ഇന്നും നിരവധി പേർ ഈ മയക്കുമരുന്ന് സംഘങ്ങളുടെ ഇടപെടൽ കാരണം നരകതുല്യമായ ജീവിതം നയിക്കുന്നുമുണ്ട് . ഇന്ന് പറയാൻ പോകുന്നത് അതിനെപ്പറ്റിയൊന്നുമല്ല , മയക്കുമരുന്ന് കാർട്ടലുകൾ മേൽപ്പറഞ്ഞ തരത്തിൽ ഒന്നുമല്ലാതെയും സ്ത്രീകളുടെ സ്വാഭാവിക ജീവിതങ്ങളെ മാറ്റിമറിച്ചിട്ടുണ്ട് മെക്സിക്കൻ മണ്ണിൽ . അത് , ലോകത്തിൽ മറ്റെവിടെയും ഉള്ളതിനേക്കാൾ കൂടുതലായി സ്ത്രീ കോൺട്രാക്ട് കില്ലർമാരെ സൃഷ്ടിച്ചുകൊണ്ടാണ് . മെക്സിക്കൻ ഡ്രഗ് വാർ ലോർഡുമാർ സൃഷ്ടിച്ച് വളർത്തി വലുതാക്കിയ ചില ലേഡി വാടകകൊലയാളികളെപ്പറ്റിയാണ് ഇനി . തോളിലൂടെ ഇറങ്ങിക്കിടക്കുന്ന ചെമ്പൻ മുടി . നേർത്ത പുരികങ്ങൾ , നിഷ്കളങ്കമായ മുഖം . ജുവാന മറ്റേതൊരു യുവതിയെയും പോലെതന്നെയുണ്ട് കാണാൻ . ഒന്നുകൂടി സൂക്ഷിച്ച് നോക്കിയാട്ടെ . കയ്യിൽ പിടിച്ചിരിക്കുന്നത് ഒരു യന്ത്രത്തോക്കാണ് … ! ഇത് ഒരു സാധാരണ മെക്സിക്കൻ പെൺകുട്ടിയല്ല . ജുവാന മെക്സിക്കൻ ഡ്രഗ് കാർട്ടലുകളുടെ ' സികാരിയാസ് ' അഥവാ കൊലയാളിപ്പെണ്ണുങ്ങൾ എന്നറിയപ്പെടുന്ന കുപ്രസിദ്ധമായ കോൺട്രാക്ട് കില്ലർമാരിൽ ഒരാളാണ് . ഒരു പക്ഷേ , അവരിൽ ഏറ്റവും ക്രൂരയായ ഒരുവൾ . അടുത്തിടെയാണ് ജുവാന മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ ഒന്നിൽ അഞ്ചുപേരുടെ തല അരിഞ്ഞിട്ടത് . അവരുടെ ചോര കുടിച്ചിറക്കിയ ജുവാന അവരിൽ ഒരാളുടെ കബന്ധവുമായി ലൈംഗിക ബന്ധത്തിലും ഏർപ്പെട്ടത്രെ … ! ' ലെ പെക്കെ ' അഥവാ ' ഇത്തിരിപ്പെണ്ണ് ' എന്നാണ് ലഹരിമാഫിയാ സർക്യൂട്ടിൽ ജുവാനയുടെ അപരനാമം . കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത മയക്കുമരുന്നു സംഘങ്ങൾക്കിടയിലെ കൊലപാതകങ്ങൾക്ക് ചുക്കാൻ പിടിക്കാനായി മാഫിയകൾ ഈയിടെയായി കൂടുതലും ആശ്രയിച്ചുവരുന്ന ' പെൺകൊലയാളികളി'ൽ ഒരാളാണ് ജുവാനയും . ഇവരിൽ മിക്കവാറും മാസ്മരികസൗന്ദര്യത്തിന് ഉടമകളായിരിക്കും . കാരണം , അതാണ് അവരുടെ ഏറ്റവും വലിയ ആയുധം . ഇരകളെ പബ്ബുകളിലും , ഷോപ്പിംഗ് മോളുകളിലും മറ്റും വെച്ച് അവർ തങ്ങളുടെ ശരീരഭംഗികൊണ്ട് ആകർഷിക്കും . അവരുമൊത്ത് തനിച്ച് കഴിയാനുള്ള അവസരം ഉണ്ടാക്കിയെടുക്കും . ഈ സുന്ദരികളുമായി ബന്ധപ്പെടാൻ ധൃതിപ്പെട്ടെത്തുന്ന മല്ലന്മാർക്ക് തങ്ങൾ വിളിച്ചുവരുത്തുന്നത് സ്വന്തം മരണത്തെത്തന്നെയാണെന്ന തിരിച്ചറിവ് തെല്ലുമുണ്ടാകാറില്ല . കോൾ ഗേളായി ജോലിചെയ്തിരുന്ന ജുവാനയെ ലോസ് സീറ്റാസ് ഗ്യാങ്ങാണ് കൊലയാളിയായി റിക്രൂട്ട് ചെയ്യുന്നത് . 2016 -ൽ അറസ്റ്റു ചെയ്യപ്പെട്ട ജുവാന ജയിൽ ബ്ലോഗിലൂടെ തന്റെ രക്തദാഹത്തെപ്പറ്റിയും ശവരതിയെപ്പറ്റിയും ഒക്കെ വാചാലയായതോടെയാണ് അവർ ഫീൽഡിൽ കുപ്രസിദ്ധയായി മാറിയത് . " ചെറുപ്പം മുതൽക്കേ ഞാനൊരു തെറിച്ച പെണ്ണായിരുന്നു . ആദ്യം മദ്യത്തിനും , പിന്നെ മയക്കുമരുന്നിനും അടിമയായി . അതിലൂടെ വേശ്യാവൃത്തിയിലേക്കും കടന്നുവരേണ്ടി വന്നു … " ബ്ലോഗിൽ അവർ കുറിച്ചു . പതിനഞ്ചാമത്തെ വയസ്സിൽ ഗർഭിണിയായ ജുവാന കുഞ്ഞിനെ പോറ്റാൻ വേണ്ടിയാണ് ആദ്യമായി കോൾ ഗേളാകുന്നത് . പിന്നെ കാർട്ടലിൽ വന്നപ്പോൾ പോലീസിന്റെ ചലനങ്ങളും മറ്റും നിരീക്ഷിക്കലായിരുന്നു ആദ്യത്തെ ജോലി . ആദ്യമൊക്കെ ചോരകണ്ടാൽ മോഹാലസ്യപ്പെട്ടിരുന്ന ജുവാനയ്ക്ക് ഒരു ദിവസം തന്റെ ഗാങ്ങിൽ പെട്ടവർ കൂട്ടത്തിലെ ഒരു ഒറ്റുകാരന്റെ തല ചുറ്റികയ്ക്ക് അടിച്ച് ചമ്മന്തിയാക്കുന്നത് കണ്ട അന്ന് ചോരയോടുള്ള അറപ്പുമാറി . മുഖത്ത് തെറിച്ചു വീണ ചോര അവർ തുടച്ചു കളഞ്ഞു . അധികം താമസിയാതെ , സ്വന്തം കൈകൊണ്ട് ഒരാളെ കൊല്ലാനുള്ള അവസരം ജുവാനയ്ക്ക് കിട്ടി . ചുടുചോരയുടെ സ്വാദ് അവൾക്ക് ഇഷ്ടപ്പെട്ടു . തലയും മറ്റും അടിച്ചു ചതച്ച കബന്ധങ്ങളോടൊത്ത് രതിയിലേർപ്പെടുന്ന വിചിത്ര സ്വാഭാവിയായി അവൾ മാറി . ഗുസ്താവോ ചാപ്പ്മാൻ അഥവാ ' എൽ ചാപ്പോ'യുടെ സിനാലോവ കാർട്ടലിലെ ഏറ്റവും കുപ്രസിദ്ധയായ പെൺകൊലയാളിയാണ് ക്ളോഡിയ ഒക്കോയാ ഫെലിക്സ് . " കുറ്റകൃത്യങ്ങളുടെ ലോകത്തിലെ കിം കർഡാഷിയാൻ ' എന്നറിയപ്പെട്ടിരുന്ന ക്ളോഡിയയെ കഴിഞ്ഞയാഴ്ച തന്റെ കാമുകന്റെ കിടക്കയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി . പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണകാരണമായ പറഞ്ഞിരുന്നത് ' പൾമണറി ആസ്പിരേഷൻ ' ആയിരുന്നു . ഈ അവസ്ഥയ്ക്ക് സാധ്യതയുള്ള ഒരു കാരണം , ആരെങ്കിലും കഴുത്തിന് പിടിച്ച് ഞെക്കുക എന്നതാണ് . ക്ളോഡിയയെ ആരെങ്കിലും കൊന്നതാണോ എന്നത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എങ്കിലും ഈ ലൈനിൽ ജോലി ചെയ്യുന്ന പലരുടെയും അന്ത്യം ഏതാണ്ട് ഇങ്ങനെയൊക്കെ ആകാറാണ് പതിവ് . എന്നാലും തങ്ങളുടെ രക്തദാഹവും കൊലപാതകതൃഷ്ണയും ഒന്നും പരസ്യമായി പ്രകടിപ്പിക്കുന്നതിന് ഒട്ടും മടിയില്ല അവരിൽ പലർക്കും . തോക്കുകളും മറ്റും കയ്യിലെടുത്തുള്ള ഇൻസ്റ്റഗ്രാം , ഫേസ്ബുക് പോസ്റ്റുകൾ പതിവാണ് . വളരെ സെക്സിയായ പോസുകളിലാണ് ഇവരിൽ പലരും ഓൺലൈനിൽ തങ്ങളുടെ ചിത്രങ്ങൾ ഇടുന്നത് . തോക്കുകൾക്കും കടുവകൾക്കുമൊക്കെ ഒപ്പമാണ് പലരുടെയും പോസിങ്ങ് . 2014 -ൽ ഫേസ്ബുക്കിലും ട്വിറ്ററിലും വൈറലായ ഒരു ചിത്രമാണിത് . കയ്യിൽ പച്ചകുത്തിയിരിക്കുന്ന പേര് ' നിനോ ' എന്നാണ് . ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് , യന്ത്രത്തോക്ക് . ജോസ്‌ലിൻ അലക്‌സാൻഡ്ര നിനോ എന്നാണ് മുഴുവൻ പേര് . ' ലാ ഫ്ലാകാ ' അഥവാ കൊലുന്നനെയുള്ളവൾ എന്നാണ് വിളിപ്പേര് . ലോസ് സൈക്ളോൺസ് കാർട്ടലിന്റെ പരിശീലനം സിദ്ധിച്ച ഒരു കൊലയാളിയായിരുന്നു അവൾ . ഈ ചിത്രം വൈറലായി നാലുമാസത്തിനകം മാറ്റമാറോസിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ കാർപാർക്കിങ്ങിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ട്രക്ക് കണ്ടെടുത്തു . മൂന്നു ബിയർ കൂളറുകൾ അതിനുള്ളിലുണ്ടായിരുന്നു . ഒന്നിൽ ഒരു സ്ത്രീയുടെ വലത്തേ കാലും , വലത്തേ കയ്യും കണ്ടെത്തി . ആ കയ്യിൽ ' നിനോ ' എന്ന് പച്ചകുത്തിയിട്ടുണ്ടായിരുന്നു . മറ്റു രണ്ടു കൂളറുകളിൽ ഒരു സ്ത്രീയുടെയും മറ്റൊരു പുരുഷന്റെയും ശരീരഭാഗങ്ങളും ഉണ്ടായിരുന്നു . ഒപ്പം ഒരു കത്തും , " ഇനിയും അയച്ചു വിടണേ ഇങ്ങനെയുള്ള കോമാളികളെ … ഇതേ പോലെ തിരിച്ചു വിടാം ഞങ്ങൾ … " ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഗ്ലാഡിസ് എന്നമറ്റൊരു പെൺ കൊലയാളിയാണ് എന്ന് അന്ന് പറയപ്പെട്ടിരുന്നു എങ്കിലും അറസ്റ്റുകളൊന്നും ഉണ്ടായില്ല . സാമൂഹ്യമാധ്യമങ്ങളിലൂടെ കിട്ടുന്ന പ്രസിദ്ധി പലരെയും ലഹരി പീഡിപ്പിച്ചിരുന്നു . തങ്ങളുടെ ഫോട്ടോയ്ക്ക് ലൈക്കും കമന്റും ഷെയറുമൊക്കെ കിട്ടുന്നത് അവരെ ഹരം കൊള്ളിച്ചു . അതുതന്നെയാണ് അവരെ കൂടുതൽ ' വിസിബിൾ ' ആക്കിയതും , പല കേസുകളിലും അവരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്നതിന് കാരണമായതും . 2015 -ൽ ഒഡെൻസിയോ ബെൽട്രാൻ അഥവാ എൽ ഹെക്ടർ തന്റെ നഴ്‌സിങ്ങ് വിദ്യാർത്ഥിനിയായ സ്നേഹിതയോടൊപ്പം ഒരു നൈറ്റ്ക്ലബ്ബിലേക്ക് പോവുകയായിരുന്നു കാറിൽ . വഴിയിൽ മദ്യപിച്ച് ലക്കുകെട്ട് വണ്ടിക്കുമുന്നിൽ ഒരു പെൺകുട്ടി വന്നു ചാടുന്നു . വണ്ടി നിർത്തി പെൺകുട്ടിയെ പരിശോധിക്കാൻ ചെന്ന എൽ ഹെക്ടറെ കാത്തിരുന്നത് ഒരു 9 കൈത്തോക്കിൽ നിന്നുള്ള നാൾ ഉണ്ടകളായിരുന്നു . പുകപോകുന്ന തോക്കിൻ കുഴൽ ചുണ്ടോടു ചേർത്തിട്ട് ആ യുവതി പറഞ്ഞു , " ഇത് ലാ ചൈനയുടെ വക നിനക്കൊരു സമ്മാനം … " ' ലാ ചൈന ' എന്ന പേരിൽ അറിയപ്പെട്ടിരുന്നത് മറ്റൊരു കുപ്രസിദ്ധയായ പെൺകൊലയാളിയായിരുന്നു . മെലീസ മാർഗരീറ്റ കാൽഡെറോൺ എന്നാണ് യഥാർത്ഥ പേര് . പത്തുവർഷത്തിനുള്ളിൽ 150-ലധികം പേരെ വധിച്ച ഡമാസൊ കാർട്ടലിന്റെ ഈ കുപ്രസിദ്ധ കൊലയാളിയുടെ കീഴിൽ മുന്നൂറിലധികം അനുയായികളുണ്ട് . സ്വന്തം ബോയ്‌ഫ്രണ്ട്‌ ഒറ്റുകൊടുത്ത് പൊലീസ് പിടിയിലായ ലാ ചൈന ഇപ്പോൾ മെക്സിക്കോയിലെ ഒരു അതീവസുരക്ഷാജയിലിലാണ് . അസാധാരണമായ ഈ ജീവിതം അവർ സ്വമേധയാ തെരഞ്ഞെടുക്കുന്ന ഒന്നാണ് എന്ന് കരുതരുത് . അവരിൽ പലരെയും അഞ്ചും ആറും വയസ്സിൽ മാഫിയകൾ തട്ടിക്കൊണ്ടു പോകുന്നതാണ് . എന്നിട്ട് ചെറുപ്പം മുതലേ ഒരു വാടകക്കൊലയാളിക്ക് വേണ്ട ആയോധനവിദ്യകളെല്ലാം തന്നെ പരിശീലിപ്പിച്ച് വളർത്തിയെടുക്കും . കൊലപാതകത്തിന്റെ സകല തന്ത്രങ്ങളും അവരെ നന്നേ ചെറുപ്പം മുതൽക്കുതന്നെ അഭ്യസിപ്പിക്കും . മുതിർന്ന് യൗവ്വനയുക്തകളാകുമ്പോഴേക്കും അവർ കൊലകൾ ചെയ്ത് അറപ്പുതീർന്നവരായിക്കാണും . ഈ വർഷം ആദ്യത്തെ ആറുമാസത്തിനുള്ളിൽ ഡ്രഗ് മാഫിയകൾ തമ്മിലുള്ള പോരിൽ കൊല്ലപ്പെട്ടത് 17000 പേരാണ് . ഇത് പുതിയൊരു റെക്കോർഡാണ് . കഴിഞ്ഞ കുറെ വർഷമായി മെക്സിക്കൻ ഡ്രഗ് മാഫിയാജീവിതങ്ങൾ ചിത്രങ്ങളിലൂടെ പകർത്തിവരുന്ന ഫോട്ടോ ജേർണലിസ്റ്റായ കേറ്റി ഓർലിൻസ്കി പറയുന്നത് കൊലപാതകങ്ങളുടെ കാർമ്മികത്വത്തിലേക്കുള്ള യുവതികളുടെ കടന്നുവരവ് കഴിഞ്ഞ കുറെ വർഷങ്ങളിൽ വന്നിട്ടുള്ള പുതിയ പ്രവണതയാണ് എന്നാണ് . നാട്ടിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മയും അധോലോകത്തിന്റെ ഗ്ലാമറിലേക്ക് യുവതികളെ ക്ഷണിക്കുന്നുണ്ടത്രേ .
false
സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി , വ്യാഴത്തിനു ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത് . പാശ്ചാത്യർ റോമൻ ദേവനായ സാറ്റണിന്റെ നാമം ഇതിനു ചാർത്തിയിരിക്കുന്നു , ഗ്രീക്ക് ഐതിഹ്യത്തിലെ ക്രോണസും , ബാബിലോണിയയിലെ നിനൂർത , ഹിന്ദു ഐതിഹ്യത്തിലെ ശനി എന്നിവ ഈ ഗ്രഹത്തിനെ ബന്ധപ്പെടുത്തിയാണ് . റോമൻ ദേവന്റെ അരിവാളിനെ സൂചിപ്പിക്കുന്നതാണ് ശനിയുടെ ചിഹ്നം . ശനി , വ്യാഴം , യുറാനസ് , നെപ്റ്റ്യൂൺ എന്നിവയെ മൊത്തത്തിൽ വാതകഭീമന്മാർ എന്ന് വിളിക്കുന്നു . ഇവയെ വ്യാഴസമാനമായ എന്നർത്ഥം വരുന്ന ജൊവിയൻ ഗ്രഹങ്ങൾ എന്നും വിളിക്കുന്നു . നാലിനും ഭൂമിയെക്കാൾ ഒരുപാട് വലിപ്പക്കൂടുതലുണ്ട് . ഭൂമിയുടെ ശരാശരി വ്യാസാർദ്ധത്തിന്റെ ഒൻപത് മടങ്ങുണ്ട് ശനിയുടെ വ്യാസാർദ്ധം . ഭൂമിയേക്കാൾ 95 മടങ്ങിൽ അല്പം മാത്രം കൂടുതൽ പിണ്ഡമുള്ള ഈ ഗ്രഹത്തിന്റെ വലിപ്പക്കൂടുതൽ കാരണം അതിന്റെ സാന്ദ്രത ഭൂമിയുടേതിന്റെ എട്ടിലൊന്ന് മാത്രമാണ് . വലിയ പിണ്ഡമുള്ളത് വഴിയുണ്ടാകുന്ന ഗുരുത്വബലം കാരണം ശനിയിലെ സ്ഥിതി ഭൂമിയോട് താരതമ്യം ചെയ്യപ്പെടുമ്പോൾ വളരെ കഠിനമാണ് . ഇരുമ്പ് , നിക്കൽ , സിലിക്കൺ , ഓക്സിജൻ സംയുക്തങ്ങൾ എന്നിവയാലുള്ള കാമ്പ് , അതിന് ചുറ്റിലുമായി വളരെ ആഴത്തിലുള്ള ലോഹീയ ഹൈഡ്രജൻ , അതിനു പുറമേ ദ്രവിയ ഹൈഡ്രജനാലും ദ്രവിയ ഹീലിയത്താലുമുള്ള മറ്റൊരു പാളി . ഏറ്റവും പുറമേയായി വാതക പാളി . ഇതാണ് ശനിയുടെ ഘടന . ലോഹീയ ഹൈഡ്രജനിൽ സംഭവിക്കുന്ന വൈദ്യുതപ്രവാഹങ്ങൾ വഴിയാണ് ശനിയുടെ കാന്തികക്ഷേത്രം നിലനിൽക്കുന്നത് എന്നാണ് മനസ്സിലാക്കപ്പെട്ടിരിക്കുന്നത് . ഇത് ഭൂമിയേക്കാൾ അല്പം ശക്തി കുറഞ്ഞതാണ് . വ്യാഴത്തിന്റെ ഏതാണ്ട് ഇരുപതിലൊന്ന് മാത്രം ശക്തി . പുറം അന്തരീക്ഷം ഏറെക്കുറെ നിർവികാരമാണെങ്കിലും ദീർഘകാലം നിലനിൽക്കുന്ന സവിശേഷതകൾ പ്രത്യക്ഷപ്പെടാവുന്നതാണ് . കാറ്റുകളുടെ വേഗത മണിക്കൂറിൽ 1,800 കീലോമീറ്റർ വരെയാകാറുണ്ട് . ഇത് വ്യാഴത്തിലേതിനേക്കാൾ വളരെ കൂടുതലാണ് . ശനിക്ക് ഒൻപത് പൂർണ്ണവളയങ്ങളും മൂന്ന് അർദ്ധവളയങ്ങളുമുണ്ട് . കൂടുതൽ ഭാഗവും ഹിമത്താലുള്ള ഇവയിൽ പാറക്കഷ്ണങ്ങളും പൊടിപടലങ്ങളും അടങ്ങിയിട്ടുണ്ട് . അറിവിൽ ആകെ 62 ഉപഗ്രഹങ്ങൾ ഈ ഗ്രഹത്തെ പരിക്രമണം ചെയ്യുന്നുണ്ട് . ഇതിൽ 53 എണ്ണത്തിനും ഔദ്യോഗിക നാമം നൽകപ്പെട്ടിട്ടുണ്ട് . വളയങ്ങളിലുള്ള നൂറുകണക്കിന് “ ചെറുപഗ്രഹങ്ങളെ ” ഇതിൽ ഉൾ‍പ്പെടുത്തിയിട്ടില്ല . ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റൻ വ്യാഴത്തിന്റെ ഗാനിമീഡിനു ശേഷം സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹമാണ് , ഇത് ബുധനേക്കാൾ വലിപ്പമുള്ളതും കണക്കിലെടുക്കാവുന്ന തരത്തിലുള്ള അന്തരീക്ഷമുള്ള സൗരയൂഥത്തിലെ ഏക ഉപഗ്രഹവുമാണ് . കുറഞ്ഞ സാന്ദ്രത , വേഗത കൂടിയ ഭ്രമണം , ദ്രവീയ അവസ്ഥയെന്നിവ കാരണം ശനി ഒരു ഒാബ്ലേറ്റ് ഗോളാഭമാണ് . അതായത് അതിന്റെ ധ്രുവഭാഗം പരന്നിരിക്കുന്നതും മധ്യരേഖാഭാഗം തള്ളിനിൽക്കുന്നതും ആണ് . മധ്യരേഖാഭാഗവും ധ്രുവഭാഗവും തമ്മിൽ വ്യാസാർദ്ധത്തിൽ ഏതാണ്ട് പത്ത് ശതമാനത്തിന്റെ അതായത് 60,268 കിലോമീറ്റർ മുതൽ 54,364 കിലോമീറ്റർ വരെയുള്ള വ്യത്യാസമുണ്ട് . മറ്റ് വാതക ഗ്രഹങ്ങളും ഇതേ പോലേ ഒബ്ലേറ്റ് ആണെങ്കിലും ഈ ഗ്രഹത്തിനോളം ഇല്ല . സൗരയൂഥത്തിൽ ജലത്തേക്കാൾ സാന്ദ്രത കുറഞ്ഞ ഒരേയൊരു ഗ്രഹമാണ് ശനി . ശനിയുടെ കാമ്പിന് ജലത്തേക്കാൾ സാന്ദ്രതയുണ്ടെങ്കിലും വാതക അന്തരീക്ഷം കാരണമായി മൊത്തത്തിലുള്ള ശരാശരി സാന്ദ്രത 0 . 69 ഗ്രം പ്രതി ഘന സെന്റീമീറ്റർ ആണ് . വ്യാഴത്തിന് ഭൂമിയേക്കാൾ 318 മടങ്ങ് പിണ്ഡമുണ്ടെങ്കിൽ ശനിക്ക് 95 മടങ്ങാണുള്ളത് , അതേ സമയം വ്യാഴത്തിന് ശനിയേക്കാൾ 20 ശതമാനം വലിപ്പക്കൂടുതലേയുള്ളൂ . ശനിയുടെ അന്തർഘടനയെപ്പറ്റി നേരിട്ടുള്ള വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും അത് വ്യാഴത്തിന് സമാനമാണെന്ന് അനുമാനിക്കപ്പെടുന്നു . ചെറിയൊരു കാമ്പ് നിലനിൽക്കുന്നുണ്ടെങ്കിലും അതിനു ചുറ്റും ഭൂരിഭാഗവും ഹൈഡ്രജനും , ഹീലിയവുമായിരിക്കും . കാമ്പിന്റെ ഘടന ഭൂമിക്ക് സമാനമായിരിക്കുമെങ്കിലും കൂടുതൽ സാന്ദ്രമായിരിക്കും . ഇതിനെ പൊതിഞ്ഞ് കട്ടിയേറിയ ലോഹീയ ഹൈഡ്രജന്റെ പാളിയാണ് . ശേഷം ദ്രവീയ ഹൈഡ്രജന്റെയും , ഹീലിയത്തിന്റെയും പാളിയും പുറമേയായി വാതക അന്തരീക്ഷ പാളി ഏതാണ്ട് 1000 കിലോമീറ്റർ ഉയരം വരെ വ്യാപിച്ച് കിടക്കുന്നു . മറ്റ് പല ബാഷ്പ പദാർത്ഥങ്ങളുടെ സാന്നിദ്ധ്യവുമുണ്ട് . കാമ്പ് 9 മുതൽ 22 മടങ്ങ് വരെ ഭൗമപിണ്ഡങ്ങൾ വരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു . വളരെ തപ്തമായ അന്തർഭാഗമാണ് ശനിക്കുള്ളത് . ഏതാണ്ട് 11,700 ഡിഗ്രി സെൽഷ്യസാണ് കാമ്പിലെ താപനില . സൂര്യനിൽ നിന്നും സ്വീകരിക്കുന്നതിന്റെ രണ്ടര മടങ്ങ് ഊർജ്ജം ശനി , ബഹിരാകാശത്തേക്ക് വികിരണം ചെയ്യുന്നുണ്ട് . കെൽവിൻ-ഹെൽമോൾട്ട്സ് ഗതികം വഴിയാണ് ഇത്തരത്തിലുള്ള അധിക ഊർജ്ജം ഉണ്ടാവുന്നത് . പക്ഷെ ശനിയുടെ താപോല്പാദനത്തിന്റെ വിശദീകരണം ഇത് മാത്രമല്ല . താരതമ്യേന ലഘുവായ ഹൈഡ്രജൻ മാധ്യമത്തിലൂടെ ഹീലിയത്തിന്റെ തുള്ളികൾ ആഴത്തിലേക്ക് ഊർന്ന് പോകുമ്പോൾ ഉണ്ടാകുന്ന ഘർഷണഫലമായാണ് ശനി ഇത്തരത്തിൽ കൂടുതൽ താപം ഉല്പാദിപ്പിക്കപ്പെടുന്നത് എന്ന സിദ്ധാന്തം മുന്നോട്ട് വയ്ക്കപ്പെട്ടിട്ടുണ്ട് . ശനിയുടെ പുറം അന്തരീക്ഷത്തിന്റെ 96 . 3 ശതമാനം ഹൈഡ്രജനും 3 . 25 ശതമാനം ഹീലിയവുമാണ് . അമോണിയ , അസറ്റലീൻ , ഈഥെയ്ൻ , ഫോസ്ഫൈൻ , മീഥെയ്ൻ എന്നിവയുടെ നേരിയ തോതിലുള്ള സാന്നിദ്ധ്യവും തിരിച്ചറിയപ്പെട്ടിട്ടുണ്ട് . ശനിയുടെ മുകൾപ്പരപ്പിലുള്ള മേഘങ്ങൾ അമോണിയ പരലുകളാലുള്ളതാണ് , അതേസമയം താഴെതട്ടിലുള്ള മേഘങ്ങൾ അമോണിയം ഹൈഡ്രോസൾഫൈഡ് ജലം എന്നിവയാലുള്ളവയാണ് . സൂര്യനിലുള്ള ഹീലിയത്തിന്റെ അനുപാതം വച്ച് താരതമ്യം ചെയ്യുമ്പോൾ ശനിയുടെ അന്തരീക്ഷത്തിൽ ഹീലിയത്തിന്റെ അംശം വളരെ കുറവാണ് . ഹീലിയത്തേക്കാൾ പിണ്ഡമേറിയ മൂലകങ്ങളുടെ അനുപാതം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും അവ സൗരയൂഥ രൂപീകരണ സമയത്തുണ്ടായിരുന്ന അനുപാതത്തിന് സമാനമായിരിക്കും എന്ന് അനുമാനിക്കപ്പെടുന്നു . അവയുടെ മൊത്തം പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ 19 മുതൽ 31 വരെ മടങ്ങ് വരുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു , അവയിൽ ഭൂരിഭാഗവും ശനിയുടെ കാമ്പ് ഭാഗത്താണ് കാണപ്പെടുന്നത് . വ്യാഴത്തേപോലെ ശനിയും ബാൻഡുകളായുള്ള ഘടന പ്രദർശിപ്പിക്കുന്നുണ്ട് , പക്ഷെ ശനിയുടെ ബാൻഡുകൾ മങ്ങിയതും മധ്യരേഖാ ഭാഗത്തിനടുത്ത് കൂടുതൽ വീതിയുള്ളവയുമാണ് . ഉള്ളിൽ ഏതാണ്ട് 10 കിലോമീറ്റർ കനത്തിലുള്ളതും -23 ഡിഗ്രി സെൽഷ്യസ് താപനിലയോടു കൂടിയ ഒരു പാളി ജലഹിമത്താലുള്ളതാണ് . ഇതിനു മീതെ അമോണിയം ഹൈഡ്രോസൾഫൈഡ് ഹിമത്താലുള്ള പാളിയാണെന്ന് കരുതപ്പെടുന്നു , ഇത് ഏതാണ്ട് 50 കിലോമീറ്റർ കനത്തിലുള്ളതും -93 ഡിഗ്രി സെൽഷ്യസ് താപനിലയുള്ളതുമാണ് . ഇതിനു മീതെ 80 കിലോമീറ്ററോളം അമോണിയ ഹിമ മേഘങ്ങളാണ് , ഈ ഭാഗത്തുള്ള താപനില -153 ഡിഗ്രി സെൽഷ്യസാണ് . അന്തരീക്ഷത്തിന്റെ മുകൾഭാഗത്തോട് ചേർന്ന് ഏതാണ്ട് 200 കിലോമീറ്റർ മുതൽ 270 കിലോമീറ്റർ വരെ പുറമേകാണപ്പെടുന്ന അമോണിയ മേഘങ്ങൾ , വാതക ഹൈഡ്രജൻ , വാതക ഹീലിയം എന്നിവ നിലനിൽക്കുന്നു . സൗരയൂഥത്തിലെ ഏറ്റവും വേഗതയേറിയ കാറ്റുകൾ ശനിയിലേതാണ് . പ്രതിമണിക്കൂറിൽ 1800 കിലോമീറ്റർ വേഗതയിൽ വരെ ഇവ വീശുന്നുണ്ട് എന്ന് വോയേജറിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നു . വോയേജർ സമീപ പറക്കലുകൾ നടത്തുന്നത് വരെ ശനിയുടെ സൂക്ഷ്മ മേഘരൂപങ്ങൾ നിരീക്ഷിക്കപ്പെട്ടിരുന്നില്ല . ഭൂമിയിൽ നിന്നുതന്നെ പതിവ് നിരീക്ഷണങ്ങൾക്ക് സഹായിക്കുന്ന ദൂരദർശിനികൾ പിൽക്കാലത്ത് നിർമ്മിക്കപ്പെടുകയുണ്ടായി . സാധാരണഗതിയിൽ വർണ്ണരഹിതമായി കിടക്കുന്ന അന്തരീക്ഷം വ്യാഴത്തിലുള്ളതുപോലെ നീണ്ടകാലയളവോളം നിലനിൽക്കുന്ന ഓവലുകളും മറ്റ് സവിശേഷതകളും കാണിക്കുന്നു . 1990 ൽ ഹബിൾ ബഹിരാകാശ ദൂരദർശിനി ശനിയുടെ മധ്യരേഖാഭാഗത്തിനടുത്തായി വലിയ വെളുത്ത മേഘം കണ്ടെത്തി , വൊയേജർ സന്ദർശന വേളയിലും ശേഷം 1994 ലും അതുണ്ടായിരുന്നില്ല , 1994 ൽ കുറച്ചുകൂടി ചെറിയ കൊടുങ്കാറ്റ് കണ്ടെത്തിയിരുന്നു . 1990 കണ്ടെത്തിയ കൊടുങ്കാറ്റ് ഭീമൻ വെള്ള പൊട്ടിന് ഉദാഹരണമാണ് , ശനിവർഷത്തിലൊരിക്കൽ മാത്രമുണ്ടാകുന്നതാണ് ഇത് , ഏതാണ്ട് 30 ഭൗമവർഷങ്ങൾക്ക് തുല്യമാണ് ഒരു ശനിവർഷം , ഉത്തര അയാനന്ത സമയത്താണ് ഇത് പ്രത്യക്ഷപ്പെടുന്നത് . 1876 , 1903 , 1933 , 1960 എന്നീ വർഷങ്ങളിലും ഭീമൻ വെള്ളപൊട്ടുകൾ പ്രത്യക്ഷപ്പെട്ടിരുന്നു , ഇതിൽ 1933 ൽ ഉണ്ടായതായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് . ഇതേ ക്രമം തുടരുകയാണെങ്കിൽ 2020 ൽ മറ്റൊരു പൊട്ട് പ്രത്യക്ഷപ്പെടും . അടുത്ത കാലത്ത് കാസ്സിനി പേടകത്തിൽ നിന്നും ലഭിച്ച ചിത്രങ്ങളിൽ ശനിയുടെ ഉത്തരാർദ്ധഗോളം കടും നീലനിറത്തിലായിരുന്നു , യുറാനസിന്റേതും ഇതിനു സമാനമാണ് . നിലവിൽ ശനിയുടെ വളയങ്ങൾ ഉത്തരാർദ്ധഗോളത്തെ മറയ്ക്കുന്നതിനാൽ ഭൂമിയിൽ നിന്നുള്ള നിരീക്ഷണത്തിൽ ഈ നീലനിറം ദൃശ്യമാകില്ല . റെയ്‌ലീ വിസരണം വഴിയുണ്ടാകുന്നതാകും ഈ നിറം . ശനിയുടെ ഇൻഫ്രാറെഡ് ചിത്രത്തിൽ ദക്ഷിണധ്രുവത്തിൽ ഒരു ചൂടുള്ള ധ്രുവച്ചുഴി കണ്ടെത്തിയിരുന്നു , സൗരയൂഥത്തിലെ ഈ തരത്തിലുള്ള ഒരേയൊരു പ്രതിഭാസമാണിത് . −185 ° ആണ് ശനിയിലെ സാധാരണ താപനില , അതേ സമയം ചുഴിയിൽ താപനില −122 ° വരെ ആയി ഉയരുന്നു , തത്ഫലമായി ഇത് ശനിയിലെ ഏറ്റവും ചൂടുള്ള ഇടമായി കരുതുന്നു . ശനിയുടെ ഉത്തരധ്രുവത്തിലെ അന്തരീക്ഷത്തിൽ 78 ° സ്ഥാനത്ത് ഷഡ്ഭുജാകൃതിയിലുള്ള തരംഗരൂപമുണ്ട് , വൊയേജറിൽ നിന്നുള്ള ചിത്രത്തിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് . ഹബിൾ ബഹിരാകാശ ദൂരദർശിനിയെടുത്ത ദക്ഷിണ ധ്രുവത്തിന്റെ ചിത്രത്തിൽ ഉത്തരധ്രുവത്തിൽ നിന്നും വിഭിന്നമായി ശക്തമായ പ്രവാഹത്തിന്റെ സാന്നിദ്ധ്യമാണ് മനസ്സിലാക്കാൻ സാധിക്കുന്നു , ധ്രുവച്ചുഴിയുടേയോ ഷ്ഡ്ഭുജാകൃതിയിലുള്ള തിരകളുടേയോ സാന്നിദ്ധ്യം ഇല്ലായിരുന്നു . കാസ്സിനി പേടകം ശനിയുടെ ദക്ഷിണ ധ്രുവത്തോട് ബന്ധിതമായ ഒരു ഹരിക്കെയ്നിന് സമാനമായ കൊടുങ്കാറ്റിനെ കണ്ടെത്തിയതായി 2006 ൽ നാസ അറിയിക്കുകയുണ്ടായി , അതിന് വ്യക്തമായ കണ്ണിന്റെ മതിൽ ഉണ്ടായിരുന്നു . ഭൂമിക്കു പുറത്ത് മറ്റൊരു ഗ്രഹത്തിലും ഇത്തരത്തിൽ കണ്ണിന്റെ മതിൽ കാണാൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ ഇത് സവിശേഷ ശ്രദ്ധയാകർഷിക്കുന്നു . ഉദാഹരണത്തിന് ഗലീലിയോ പേടകത്തിൽ നിന്നുള്ള വ്യാഴത്തിന്റെ ഭീമൻ ചുവന്ന പൊട്ടിന്റെ ചിത്രങ്ങളിലൊന്നും ഇത്തരത്തിലുള്ള കണ്ണിന്റെ മതിലിന്റെ സാന്നിദ്ധ്യമില്ല . ദക്ഷിണധ്രുവ ഷഡ്ഭുജാകൃതിയുടെ ഒരോ വശവും ഏതാണ്ട് 13,800 കിലോമീറ്റർ നീളമുള്ളവയാണ് , ഇത് ഭൂമിയുടെ വ്യാസത്തിനേക്കാളും വലിയ നീളമാണ് . ഈ രൂപം മൊത്തം 10 മണിക്കൂർ 39 മിനുട്ട് 24 സെക്കന്റ് സമയ ദൈർഘ്യത്തോടെ കറങ്ങുന്നുണ്ട് , ഈ ഇടവേള തന്നെയാണ് ഗ്രഹത്തിന്റെ റേഡിയോ ഉൽസർജ്ജനങ്ങളുടേതും , ഇത് തന്നെയാണ് ശനിയുടെ ആന്തരീക ഭാഗത്തിന്റെ കറക്കത്തിന്റെ ഇടവേളയെന്നും അനുമാനിക്കപ്പെടുന്നു . അന്തരീക്ഷത്തിൽ കാണപ്പെടുന്ന മറ്റ് മേഘങ്ങളെ പോലെ ഈ ഷഡ്ഭുജാകൃതിക്ക് രേഖാംശപരമായി സ്ഥാന ചലനം സംഭവിക്കുന്നില്ല . ഈ രൂപം ഒട്ടേറെ അഭ്യൂഹങ്ങൾക്ക് ഹേതുവായിട്ടുണ്ട് . കൂടുതൽ ജ്യോതിശാസ്ത്രജ്ഞരും ഇത് അന്തരീക്ഷത്തിലുള്ള സ്റ്റാൻഡിങ്ങ്-വേവ് പാറ്റേൺ വഴിയുണ്ടാകുന്നതാണെന്നും ഷഡ്ഭുജാകൃതി തിരിച്ചറിയപ്പെടാത്ത് ദീപ്തി വഴിയുണ്ടാകുന്നതാണെന്നും കരുതുന്നു . പരീക്ഷണ ശാലകളിലെ കറങ്ങുന്ന ബക്കറ്റുകളിലെ ദ്രവങ്ങളിൽ ഇത്തരത്തിലുള്ള ഷഡ്ഭുജ രുപങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് . ശനിക്ക് സ്വതസ്സിദ്ധമായ ദ്വിധ്രുവ സമമിതി കാന്തിക ക്ഷേത്രമുണ്ട് . മധ്യാരേഖാഭാഗത്ത് അതിന്റെ ശക്തി വ്യാഴത്തിന്റേതിന്റെ ഇരുപതിലൊന്നാണ് , ഇതേതാണ്ട് 0 . 2 ഗോസ്സ് ആണ് , ഇത് ഭൂമിയുടേതിനേക്കാളും അല്പം ശക്തികുറഞ്ഞതാണ് . തത്ഫലമായി ശനിയുടെ കാന്തമണ്ഡലം വ്യാഴത്തിന്റേതിനേക്കാൾ വളരെ ചെറുതാണ് , ടൈറ്റന്റെ പരിക്രമണപഥവും കഴിഞ്ഞ് കുറച്ച് ദൂരം വരെ മാത്രമേ അതിന്റെ വ്യാപ്തിയുള്ളൂ . വ്യാഴത്തിലേതുപോലെ ലോഹീയ-ഹൈഡ്രജൻ ഡൈനാമോ എന്ന് വിളിക്കപ്പെടുന്ന ലോഹീയ ഹൈഡ്രജനിലെ പ്രവാഹങ്ങൾ വഴിയാണ് ശനിയിലും കാന്തികക്ഷേത്രത്തിന്റെ രൂപപ്പെടുന്നത് എന്ന് അനുമാനിക്കുന്നു . മറ്റ് ഗ്രഹങ്ങളിലേതുപോലെ ഈ കാന്തികമണ്ഡലം സൂര്യനിൽ നിന്നുള്ള സൗരവാതങ്ങളിലെ കണികകളെ വ്യതിചലിപ്പിക്കാൻ പര്യാപ്തമാണ് . ശനിയുടെ ഉപഗ്രഹമായ ടൈറ്റൻ കാന്തമണ്ഡലത്തിന്റെ പുറം ഭാഗത്തുകൂടെയാണ് പരിക്രമണം നടത്തുന്നത് , ടൈറ്റന്റെ പുറം അന്തരീക്ഷത്തിലുള്ള അയോണീകരിക്കപ്പെട്ട കണികകൾ കാന്തമണ്ഡലത്തിന് പ്ലാസ്മ പ്രദാനം ചെയ്യുന്നു . 1,400,000,000 കിലോമീറ്ററുകൾക്ക് മീതെയാണ് സൂര്യനിൽനിന്നുള്ള ശനിയുടെ ശരാശരി ദൂരം . പ്രതി സെക്കന്റിൽ 9 . 69 കിലോമീറ്റർ വേഗതയിൽ പരിക്രമണപാഥയിലൂടെ സഞ്ചരിക്കുന്ന ശനിക്ക് ഒരു പരിക്രമണം പൂർത്തിയാക്കാൻ ഏതാണ്ട് 10,759 ഭൗമദിനങ്ങൾ അഥവാ 29½ ഭൗവവർഷങ്ങൾ വേണം . ശനിയുടെ ദീർഘവൃത്ത പരിക്രമണപഥം ഭൂമിയുടെ പരിക്രമണ തലത്തോട് 2 . 48 ° ചെരിഞ്ഞാണുള്ളത് . 0 . 056 ഉത്കേന്ദ്രതയുള്ളതിനാൽ അപസൗരത്തിനും ഉപസൗരത്തിനുമിടയിലുള്ള സഞ്ചാരത്തിനിടയിൽ സൂര്യനുമായുള്ള അകലത്തിൽ 155,000,000 കിലോമീറ്ററിന്റെ വ്യത്യാസം വരുന്നു . വ്യത്യസ്ത അക്ഷാംശങ്ങളുടെ ഭ്രമണവേഗതയിൽ വ്യത്യാസം കാണാപ്പെടുന്നതിനാൽ വ്യാഴത്തിലേതു പോലെ അവയെ പ്രത്യേകം മേഖലകളാക്കി തിരിച്ചിട്ടുണ്ട് : സിസ്റ്റം എന്ന രീതിയിൽ മധ്യരേഖാഭാഗത്ത് 10 മണിക്കൂർ 14 മിനുട്ട് 00 സെക്കന്റ് ആണ് വേഗം , ഇത് ദക്ഷിണ മധ്യരേഖാ ബെൽട്ടിന്റെ ഉത്തരവശം മുതൽ ഉത്തര മധ്യരേഖാ ബെൽട്ടിന്റെ ദക്ഷിണവശം വരെയുള്ള ഭാഗമാണ് . മറ്റുള്ള എല്ലാ അക്ഷാംശങ്ങളും 10 മണിക്കൂർ 39 മിനുട്ട് 24 സെക്കന്റ് ആയി നിശ്ചയിച്ചിരിക്കുന്നു , ഇത് സിസ്റ്റം ആണ് . റേഡിയോ വികിരണങ്ങളെ അടിസ്ഥാനമാക്കിയുള്ള് സിസ്റ്റം പ്രകാരം ഭ്രമണകാലം 10 മണിക്കൂർ 39 മിനുട്ട് 22 . 4 സെക്കന്റ് ആണ് , ഇത് സിസ്റ്റം നോട് വളരെ അടുത്തതായതിനാൽ ഇത് സിസ്റ്റം നെ അസാധുവാക്കിയിട്ടുണ്ട് . ആന്തരീക ഭാഗത്തിന്റെ കൃത്യമായ ഭ്രമണവേള അറിയുക ബുദ്ധിമുട്ടാണ് . ശനിയുടെ റേഡിയോ ഭ്രമണദൈർഘ്യത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായി 2004 ൽ ശനിയെ സമീപിക്കുന്നതിനിടെ കാസ്സിനി പേടകം കണ്ടെത്തി , 10 മണിക്കൂർ 45 മിനുട്ട് 45 സെക്കന്റ് ആയിരുന്ന പുതിയ ഭ്രമണ ദൈർഘ്യം . ഈ മാറ്റത്തിനുള്ള കാരണത്തെപ്പറ്റിയുള്ള ശരിയായ അറിവ് അജ്ഞാതമാണെങ്കിലും , റേഡിയോ സ്രോതസ്സിനു മറ്റൊരു അക്ഷാംശത്തിലേക്ക് മാറിയതാകാം ഇതിനു കാരണമെന്ന് അനുമാനിക്കപ്പെടുന്നു , അല്ലാതെ ശനിയുടെ ഭ്രമണത്തിന് മാറ്റം സംഭവിച്ചിരിക്കാനിടയില്ല . റേഡിയോ വികിരണത്തിന്റെ ഭ്രമണം ശനിയുടെ ഭ്രമണത്തിനു അവലംബമാകില്ലെന്ന് 2007 മാർച്ചിൽ കണ്ടെത്തുകയുണ്ടായി , ഗ്രഹത്തിന്റെ ഭ്രമണത്തെ കൂടാതെ മറ്റ് ഘടകങ്ങളേയും ആശ്രയിചുണ്ടാകുന്ന പ്ലാസ്മ ഡിസ്കിൽ നിന്നുണ്ടാകുന്നതാണ് റേഡിയോ വികിരണം . ഇത്തരത്തിൽ ഭ്രമണത്തിലുണ്ടായ മാറ്റം ശനിയുടെ ഉപഗ്രഹമായ എൻസിലാഡസിൽ സംഭവിക്കുന്ന ഗെയ്സർ പ്രവർത്തനങ്ങൾ കാരണമാകാമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ഈ പ്രവർത്തനങ്ങൾ വഴി ശനിയുടെ ചുറ്റിലുമുള്ള പരിക്രമണ പഥത്തിലേക്ക് ഉത്‌വമിക്കുന്ന ജലബാഷ്പങ്ങൾ ചാർജ്ജ് കൈവരിക്കുകയും ശനിയുടെ കാന്തീകക്ഷേത്രത്തിന് ' ഭാരം ' വർദ്ധിപ്പിക്കുകയും ശനിയുടെ ഭ്രമണത്തിനാപേക്ഷികമായി കാന്തികക്ഷേത്രത്തിന്റെ ഭ്രമണത്തിന്റെ വേഗത കുറക്കുകയും ചെയ്യുന്നു . നിലവിൽ ശനിയുടെ കാമ്പിന്റെ ഭ്രമണം മനസ്സിലാക്കുന്നതിന് മാർഗ്ഗങ്ങളൊന്നുമില്ല എന്ന് പ്രസ്താവിക്കപ്പെട്ടിരിക്കുന്നു . അവസാനമായി കണക്കാക്കിയ ശനിയുടെ ഭ്രമണദൈർഘ്യം 10 മണിക്കൂർ , 32 മിനുട്ട് , 35 സെക്കന്റ് ആണ് , കാസ്സിനി , വൊയേജർ , പയനിയർ തുടങ്ങിയ പേടകങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങൾ , മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ എന്നിവയൊക്കെ ഉപയോഗിച്ച് 2007 ൽ ഗണിച്ചെടുത്തതാണിത് . വളരെയധികം പ്രസിദ്ധമാണ് ശനിയുടെ വളയങ്ങൾ , ഈ വളയങ്ങൾ ശനിയെ സൗരയൂഥത്തിലെ ഏറ്റവും പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന വസ്തുവാക്കി മാറ്റിയിരിക്കുന്നു . ശനിയുടെ മധ്യരേഖയിൽ നിന്നും 6,630 കിലോമീറ്റർ ഉയരം മുതൽ 120,700 കിലോമീറ്റർ ഉയരം വരെ ശരാശരി 20 മീറ്റർ കനത്തോടുകൂടി ഇവ കിടക്കുന്നു , ഇവയുടെ ഘടകങ്ങളിൽ 93 ശതമാനവും ജലഹിമമാണ് , ചെറിയ അളവിൽ തോലിനും ഏതാണ്ട് ഏഴ് ശതമാനത്തോളം അനിയത കാർബണും അടങ്ങിയിരിക്കുന്നു . ചെറിയ പൊടിപടലങ്ങളുടെ വലിപ്പം മുതൽ ചെറുവാഹനങ്ങളുടെ വലിപ്പം വരേയുള്ള ഘടകങ്ങൾ ഈ വളയങ്ങളിലുണ്ട് . ഈ വളയങ്ങൾ രൂപീകരണത്തെപ്പറ്റി രണ്ട് സിദ്ധാന്തങ്ങൾ നിലവിലുണ്ട് . ആദ്യ സിദ്ധാന്തമനുസരിച്ച് ഈ വളയങ്ങൾ ശനിയുടെ തകർന്ന ഉപഗ്രഹാവശിഷ്ടങ്ങളിൽ നിന്നും ഉണ്ടായതാണ് . ശനി രൂപപ്പെട്ട നെബുലയിലെ ബാക്കിയുള്ള ഭാഗത്തിൽ നിന്നും രൂപം കൊണ്ടതാണ് ഈ വളയങ്ങളെന്നാണ് രണ്ടാമത്തെ സിദ്ധാന്തം ഉന്നയിക്കുന്നത് . ഉപഗ്രഹമായ എൻസെലാഡസിലെ ഹിമ അഗ്നിപർവ്വതങ്ങളിൽ നിന്നും വരുന്നവയാണ് മധ്യവലയങ്ങളിൽ കാണപ്പെടുന്ന ഹിമകണങ്ങൾ . പ്രധാന വളയങ്ങൾ കഴിഞ്ഞ് 12 ദശലക്ഷം കിലോമീറ്റർ മുതൽ വ്യാപിച്ചു കിടക്കുന്ന സ്പാർസ് ഫോബ് വളയമാണ് , ഉപഗ്രഹമായ ഫോബിനെ പോലെ മറ്റ് വളയങ്ങളോട് 27 ഡിഗ്രി ചെരിഞ്ഞ് പശ്ചാത്ഗതിയിലാണ് ഇതിന്റെ ചലനം . കുറഞ്ഞത് 62 ഉപഗ്രഹങ്ങളെങ്കിലും ശനിക്കുണ്ട് . ടൈറ്റനാണ് ഏറ്റവും വലിയ ഉപഗ്രഹം , ശനിക്കുചുറ്റിലുമുള്ള എല്ലാ ഉപഗ്രഹങ്ങളുടേയും വളയങ്ങളുടേയും മൊത്തം പിണ്ഡത്തിന്റെ 90 ശതമാനവും ടൈറ്റനിലാണ് . രണ്ടാമത്തെ വലിയ ഉപഗ്രഹം റിയ ആണ് , ഇതിന് സ്വന്തമായി നേരിയ വളയവ്യവസ്ഥയുണ്ടായിരിക്കാൻ സാധ്യതയുണ്ട് . മറ്റ് ഉപഗ്രഹങ്ങളിൽ കൂടുതലും വളരെ ചെറുതാണ് : 34 എണ്ണത്തിന്റെ വ്യാസം 10 കിലോമീറ്ററിൽ താഴെയുള്ളവയും , 14 എണ്ണത്തിന്റെ വ്യാസം 50 കിലോമീറ്ററിൽ താഴെയുള്ളവയുമാണ് . ഉപഗ്രഹങ്ങളിൽ ഭൂരിഭാഗമെണ്ണത്തിനും ഗ്രീക്ക് ഐതിഹ്യത്തിലെ ടൈറ്റനുകളുടെ പേരുകളാണ് നൽകിയിരിക്കുന്നത് . 2013 ജൂൺ 6 ൹ ലെ ശാസ്ത്രജ്ഞർ ടൈറ്റന്റെ അന്തരീക്ഷത്തിന്റെ മേൽപാളിയിൽ പോളിസൈക്ലിക് അരോമാറ്റി ഹൈഡ്രോകാർബ്ബണിന്റെ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തി . എൻസിലാഡസ് എന്ന ഉപഗ്രഹത്തിൽ ഏകകോശജീവികൾ ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട് . ഭൂമിയിലെ സമുദ്രത്തിനോടു സമാനമായ ജലശേഖരം എൻസിലാഡസിൽ ഉണ്ട് എന്നത് ഇതിന്റ് സൂചനയായി കാണാം . ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം . പുരാതന കാലത്ത് മറ്റ് നിരീക്ഷണ ഉപകരണങ്ങൾ കണ്ടെത്തുന്നതിനു മുൻപ് നഗ്നനേത്രങ്ങൾ കൊണ്ട് നടത്തിയ നിരീക്ഷണങ്ങളാണ് ആദ്യത്തേത് . 17 നൂറ്റാണ്ട് മുതൽ ദൂരദർശിനികളിൽ കൂടിയുള്ള നിരീക്ഷണങ്ങൾ തുടങ്ങി . പേടകങ്ങളുപയോഗിച്ച് പരിക്രമണം നടത്തിയോ സമീപ പറക്കലുകൾ നടത്തിയോ ഉള്ള നിരീക്ഷണമാണ് പിന്നെയുള്ളത് . ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഭൂമിയിൽ നിന്നുമായും , കാസ്സിനി ഓർബിറ്ററിൽ നിന്നുമായും നിരീക്ഷണങ്ങൾ തുടരുന്നു . പുരാതന കാലം മുതലേ ശനിയെ മനുഷ്യൻ നിരീക്ഷിച്ചിരുന്നു . പുരതനകാലത്ത് സൗരയൂഥത്തിലെ അറിയപ്പെടുന്ന അഞ്ച് ഗ്രഹങ്ങളിൽ ഏറ്റവും ദൂരെയുള്ളത് ഇതായിരുന്നു , പല ഐതിഹ്യങ്ങളിലും ശനിക്ക് വിശേഷ സ്ഥാനമുണ്ട് . ബാബിലോണിലെ വാനനിരീക്ഷകർ ശനിയെ ശാസ്ത്രീയമായി നിരീക്ഷിക്കുകയും അതിന്റെ ചലനങ്ങൾ രേഖപ്പെടുത്തി വയ്ക്കുകയും ചെയ്തു . പുരാതന റോമൻ ഐതിഹ്യത്തിലെ സാറ്റണസ് ദേവന്റെ പേരാണ് പാശ്ചാത്യർ ഗ്രഹത്തിന് നൽകിയിരിക്കുന്നത് , കൃഷിയുടേയും കൊയ്ത്തിന്റേയും ദേവനായിരുന്നു അത് . ഗ്രീക്കുകാരുടെ ക്രോണസ്സിനു തുല്യമായി റോമക്കാർ കരുതിയ ദൈവമാണ് സാറ്റണസ് . ഗ്രീക്കുകാർ ഏറ്റവും അകലെയുള്ള ഗ്രഹത്തിന് ക്രോണസ്സിന്റെ പേര് ചാർത്തിയിരുന്നു , റോമക്കാർ അത് പിന്തുടരുകയായിരുന്നു . അലക്സ്സാണ്ട്രിയയിൽ ജീവിക്കുകയായിരുന്ന ഗ്രീക്ക് ചിന്തകൻ ടോളമി ശനിയുടെ വിയുതി ദർശിക്കുകയുണ്ടായി , അതുവഴി അതിന്റെ പരിക്രമണത്തെ കുറിച്ചുള്ള ആദ്യവിവരങ്ങൾ ലഭിച്ചു . ഹിന്ദു ജ്യോതിഷത്തിൽ നവഗ്രഹങ്ങൾ എന്നറിയപ്പെടുന്ന ഒൻപത് ജ്യോതിഷ വസ്തുക്കളുണ്ട് . അതിൽ ശനിയുമുണ്ട് , എല്ലാവരേയും അവരുടെ ജീവിതത്തിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ന്യായവിധി നടപ്പാകുന്നത് ശനിയാണ് . അഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യൻ ജ്യോതിശാസ്ത്ര ഗ്രഹന്ഥമായ സൂര്യ സിദ്ധാന്തത്തിൽ ശനിയുടെ വ്യാസം 73,882 മൈലാണെന്ന് പറയുന്നുണ്ട് , ഇതിന് നിലവിൽ അറിയുന്ന വ്യാസവുമായി ഒരു ശതമാനത്തിന്റെ വ്യത്യാസമേ ഉള്ളൂ . പുരാതന ചൈനക്കാരും ജപ്പാൻ‌കാരും ഗ്രഹത്തെ ഭൂമി നക്ഷത്രം എന്നാണ് വിശേഷിപ്പിച്ചത് . പ്രകൃതിയിലെ വസ്തുക്കളെ പഞ്ചമൂലകങ്ങളായി തിരിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അത് . പുരാതന ഹീബ്രുവിൽ ശനിയെ ' ശബ്ബതൈ ' എന്നാണ് വിളിച്ചിരുന്നത് . അതിന്റെ മാലാഖയായിരുന്നു കാസ്സിയേൽ . അതിന്റെ യുക്തിയുടെ ആത്മാവാണ് ഏജിയെൽ അതിന്റെ ദുരാത്മാ വശമാണ് സെയ്സെൽ . അറബിയിൽ നിന്നും വന്ന് ' സുഹ്ൽ ' എന്ന പേരിലാണ് ഒട്ടോമൻ തുർക്കി , ഉർദു , മലായ് എന്നിവയിൽ ശനി അറിയപ്പെടുന്നത് . ശനിയുടെ വളയങ്ങൾ വീക്ഷിക്കാൻ കുറഞ്ഞത് 15 മില്ലീമീറ്ററെങ്കിലും വ്യാസമുള്ള ദൂരദർശിനി ആവശ്യമായതിനാൽ തന്നെ 1610 ൽ ഗലീലിയോ ആദ്യമായി വീക്ഷിക്കുന്നത് വരെ അവയെ പറ്റി അറിവില്ലായിരുന്നു . ശനിയുടെ വശങ്ങളിലുള്ള രണ്ട് ഉപഗ്രഹങ്ങളെന്നായിരുന്നു ഗലീലിയോ വിചാരിച്ചത് . ക്രിസ്റ്റ്യൻ ഹ്യൂഗൻസ് കൂടുതൽ വലിപ്പമുള്ള ദൂരദർശിനി ഉപയോഗിച്ച് നിരീക്ഷച്ചതിലൂടെയായിരുന്നു അവയുടെ യഥാർത്ഥ്യം വെളിപ്പെട്ടത് . ശനിയുടെ ഉപഗ്രഹമായ ടൈറ്റനേയും ഹ്യൂഗൻസ് കണ്ടെത്തുകയുണ്ടായി . കുറച്ച് കാലങ്ങൾക്ക് ശേഷം ഗിയോവന്നി ഡൊമെനിക്കോ കാസ്സിനി നാല് ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തി , ഇയാപെറ്റസ് , റിയ , ടെതിസ് , ഡയോൺ എന്നിവയായിരുന്നു അവ . 1675 ൽ കാസ്സിനി ഒരു വിടവ് കണ്ടെത്തുകയുണ്ടായി , കാസ്സിനി ഡിവിഷൻ എന്ന പേരിലാണതറിയപ്പെടുന്നത് . 1789 ൽ വില്യം ഹെർഷെൽ മറ്റ് രണ്ട് ഉപഗ്രഹങ്ങളെ കൂടി കണ്ടെത്തുന്നത് വരെ പ്രധാനപ്പെട്ട കണ്ടെത്തലുകളൊന്നുമുണ്ടായില്ല . അനിയത രൂപമുള്ളതും ടൈറ്റനുമായി പരിക്രമണ അനുരണനത്തിലുള്ളതുമായ ഹൈപേരിയൺ എന്ന ഉപഗ്രഹത്തെ 1848 ൽ ബ്രിട്ടീഷ് സംഘം കണ്ടെത്തി . 1899 ൽ വില്യം ഹെന്രി പിക്കറിങ്ങ് ഫോബ് യെ കണ്ടെത്തി , അനിയതവും മറ്റ് വലിയ ഉപഗ്രഹങ്ങളെ പോലെയല്ലാത്ത പൊരുത്തമില്ലാത്ത കറക്കം കാഴ്ച വെക്കുന്നതുമാണ് ഈ ഉപഗ്രഹം . ഈ തരത്തിൽ ആദ്യമായി കണ്ടെത്തുന്ന ഉപഗ്രഹമാണ് ഫോബ് , പശ്ചാത്ഗതിയിലുള്ള പരിക്രമണം പൂർത്തിയാക്കാൻ ഒരു വർഷത്തിൽ കൂടുതലെടുക്കുന്നു . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് നടത്തിയ ഗവേഷണങ്ങളുടെ ഫലമായി 1944 ൽ ടൈറ്റന് കട്ടിയുള്ള ഒരു അന്തരീക്ഷമുണ്ടെന്ന കാര്യം കണ്ടെത്തി , സൗരയൂഥത്തിലെ മറ്റ് ഉപഗ്രഹങ്ങൾക്കൊന്നുമില്ലാത്ത സവിശേഷതയാണിത് . ആദ്യമായി ശനിയെ സന്ദർശിച്ച ബഹിരാകാശവാഹനം പയനിയർ 11 ആണ് , 1979 സെപ്റ്റംബറിലാണ് ഇത് . ഗ്രഹത്തിന്റെ മേഘങ്ങളുടെ മുകൽതട്ടിൽ നിന്നും 20,000 കിലോമീറ്റർ അകലെയായിരുന്നു പേടകം . ഗ്രഹത്തിന്റേയും അതിന്റെ ഏതാനും ഉപഗ്രഹങ്ങളുടേയും കുറഞ്ഞ റെസല്യൂഷനിലുള്ള ചിത്രങ്ങൾ പകർത്തുകയുണ്ടായി , ഉപരിതല സവിശേഷതകൾ പ്രകടമാകുംതക്കവണ്ണം വ്യക്തത ചിത്രങ്ങൾക്കുണ്ടായിരുന്നില്ല . വലയങ്ങളെക്കുറിച്ചും പേടകം പഠനം നടത്തി ; നേരിയ -വലയത്തെ കുറിച്ചുള്ള വിവരങ്ങളും , വലയങ്ങൾക്കിടയിൽ കാണുന്ന ഇരുണ്ട വിടവിലൂടെ സൂര്യന്റെ ദിശയിലേക്ക് നോക്കുമ്പോൾ തിളക്കത്തോടെ കാണുന്നതിനാൽ അവ ശൂന്യമല്ലെന്ന വിവരവും നൽകി . ടൈറ്റന്റെ താപനിലയും പയനിയർ 11 കണക്കാക്കുകയുണ്ടായി . 14 . 90 /^2 സൗരപ്രസരണം മാത്രമേ ലഭിക്കുന്നുള്ളൂ എന്നതിനാൽ പയനിയർ പകർത്തിയ ശനിയുടെ ചിത്രങ്ങൾ കാര്യമായി വ്യക്തത കുറഞ്ഞവയായിരുന്നു , ഇതേ സമയം വ്യാഴത്തിന് ലഭിക്കുന്നത് 400 /^2 സൗരപ്രസരണമാണ് . ശേഷം സംഭവിച്ച ദൗത്യങ്ങളിൽ ഛായാഗ്രാഹി സാങ്കേതികവിദ്യ മെച്ചപ്പെടുകയായിരുന്നു . 1980 നവംബർ മാസത്തിൽ വോയെജർ 1 ശനിയുടെ സമീപത്തു കൂടി കടന്നു പോയി . ശനിയുടെയും അതിന്റെ വലയങ്ങളുടെയും ഉപഗ്രഹങ്ങളുടെയും കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ അത് ഭൂമിയിലേക്കയച്ചു . ടൈറ്റാന്റെ വളരെ സമീപത്തു കൂടി കടന്നു പോവുകയും അതിന്റെ അന്തരീക്ഷത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്തു . അതോടൊപ്പം ഇതിന്റെ പ്രതലം ദൃശ്യപ്രകാശത്തിന് അപ്രാപ്യമാണെന്നു മനസ്സിലക്കാനും സാധിച്ചു . അതുകൊണ്ടുതന്നെ ഉപരിതലത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായില്ല . ഒരുവർഷത്തിനു ശേഷം 1981 ആഗസ്റ്റിൽ വോയെജർ 2 കൂടുതൽ നിരീക്ഷണങ്ങൾക്കായി ശനിയുടെ സമീപത്തെത്തി . ശനിയുടെ ഉപഗ്രഹങ്ങളുടെ കൂടുതൽ ചിത്രങ്ങൾ വോയെജർ 2ൽ നിന്നും ലഭ്യമയി . ദൗർഭഗ്യവശാൽ ഇതിന്റെ കാമറാ പ്ലാറ്റ്ഫോം രണ്ടു ദിവസത്തേക്കു നിശ്ചലമായി . അതുകൊണ്ട് മുൻകൂട്ടി തീരുമാനിച്ചിരുന്ന പല ചിത്രങ്ങളും എടുക്കാൻ സാധിച്ചില്ല . 2004 ജൂലൈ ഒന്നിന് കാസ്സിനി-ഹ്യൂജെൻസ് പേടകം ശനിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു . ഇതിനു മുമ്പുതന്നെ ശനിയെയും അതിന്റെ ഉപഗ്രഹ-വലയവ്യവസ്ഥയെയും കുറിച്ച് വിശദമായി പഠിച്ചിരുന്നു . 2004ൽ തന്നെ ശനിയുടെ ഒരു ഉപഗ്രഹമായ ഫീബിയുടെ സമീപത്തു കൂടി പോവുകയും ഉയർന്ന റസലൂഷനിലുള്ള ചിത്രങ്ങൾ ഭൂമിയിലേക്കയക്കുകയും ചെയ്തിരുന്നു . ഹ്യൂജെൻസ് പേടകം 2004 ഡിസംബർ 25ന് കസ്സിനിയിൽ നിന്നു വേർപെട്ട് ടൈറ്റാനിലേക്ക് താഴ്ന്നിറങ്ങി . 2005 ജനുവരി 14ന് അത് ടൈറ്റാന്റെ ഉപരിതലത്തെ സ്പർശിച്ചു . തുടർന്ന് നിരവധി വിവരങ്ങളാണ് അത് ലഭ്യമാക്കിയത് . ടൈറ്റാനിലെ ഗർത്തങ്ങളെയും പർവ്വതങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഭൂമിയിൽ ലഭ്യമായി . കാസ്സിനി അതിന്റെ നിരീക്ഷണപ്പറക്കലുകൾ തുടർന്നു . 2005 ആദ്യത്തിൽ തന്നെ ശനിയിലെ ശക്തിയേറിയ ഇടമിന്നലുകളെ കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭ്യമയി . ഭൂമിയിലെ മിന്നലിനെക്കാൾ ഏകദേശം ആയിരം മടങ്ങ് ശക്തി കൂടിയവയായിരുന്നു ഇവ . ശനിയുടെ മറ്റൊരു ഉപഗ്രഹമായ എൻസിലാഡസിൽ വൻതോതിൽ ദ്രവജലത്തിന്റെ ശേഖരമുള്ളതായി 2006ൽ നാസ റിപ്പോർട്ടു ചെയ്തു . ഇതിന്റെ ദക്ഷിണധ്രുവത്തിൽ നിന്നും ധാരാളം ഹിമകണങ്ങൾ ചീറ്റിത്തെറിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു . ഭൂമിക്കു പുറത്ത് ജീവൻ കാണാൻ ഏറ്റവും സാധ്യതയുള്ള പ്രദേശമായി ഇതിനെ കാണാമെന്ന് 2006 മെയ് മാസത്തിൽ നാസ പ്രഖ്യാപിച്ചു . 2006 ജൂൺ മാസത്തിൽ കാസ്സിനിയിൽ നിന്നും ലഭിച്ച ചിത്രങ്ങളിൽ നിന്നും ടൈറ്റന്റെ ഉത്തരധ്രുവപ്രദേശത്ത് ഹൈഡ്രോകാർബൺ തടാകങ്ങൾ ഉള്ളതിന്റെ തെളിവുകൾ കിട്ടി . 2007 ജനുവരിയിൽ ഇതു സ്ഥിരീകരിച്ചു . 2007 മാർച്ചിൽ ലഭിച്ച ചിത്രങ്ങളിൽ ഉത്തരധ്രുവത്തിൽ കാസ്പിയൻ കടലിനോളം വലിപ്പമുള്ള ഹൈഡ്രോകാർബൺ കടലുകൾ തന്നെ ഉള്ളതിന്റെ തെളിവുകൾ ഉണ്ടായിരുന്നു . 2006 ഒക്ടോബർ മാസത്തിൽ ശനിയുടെ ദക്ഷിണധ്രുവത്തിൽ 8,000കി . മീറ്റർ വ്യാസമുള്ള ഒരു ചുഴലിക്കൊടുങ്കാറ്റ് കണ്ടെത്തി . 2004 മുതൽ 2009 നവംബർ 2 വരെയുള്ള നിരീക്ഷണത്തിനിടയിൽ കാസ്സിനി ശനിയുടെ എട്ട് പുതിയ ഉപഗ്രഹങ്ങളെ കണ്ടെത്തി . 74 ഭ്രമണങ്ങൾ പൂർത്തിയാക്കി 2008ൽ അതിന്റെ ഒന്നാംഘട്ടദൗത്യം പൂർത്തിയാക്കി . തുടർന്ന് ഈ ദൗത്യം 2010 വരെയും പിന്നീട് 2017 വരെയും ദീർഘിപ്പിച്ചു . നഗ്നനേത്രങ്ങൾക്കൊണ്ട് വീക്ഷിക്കാൻ കഴിയുന്ന അഞ്ച് ഗ്രഹങ്ങളിൽ ഏറ്റവും അകലെയുള്ളത് ശനിയാണ് . ബുധൻ , ശുക്രൻ , ചൊവ്വ , വ്യാഴം എന്നിവയാണ് കണ്ണുകൊണ്ട് നേരിട്ട് കാണാവുന്ന മറ്റ് ഗ്രഹങ്ങൾ . +1 നും 0 നും ഇടയിലുള്ള ദൃശ്യകാന്തിമാനത്തോടെ രാത്രി ആകാശത്തിൽ തെളിഞ്ഞ മഞ്ഞകലർന്ന പൊട്ടായി ശനിയെ കാണാം . രാശിചക്രത്തിലെ നക്ഷത്രരാശികളുടെ പശ്ചാത്തലത്തിൽ ഒരു ദീർഘവൃത്ത പ്രദക്ഷിണത്തിന് ഈ ഗ്രഹം ഏതാണ്ട് 29½ വർഷങ്ങളെടുക്കും . ഗ്രഹത്തിന്റെ വളയങ്ങൾ കാണണമെങ്കിൽ കൂടുതൽ പേർക്കും 20 ഇരട്ടി വലിപ്പത്തിൽ ഗ്രഹം വീക്ഷിക്കണം , ഇതിനായി ബൈനോക്കുലറുകൾ , ടെലിസ്കോപ്പ് തുടങ്ങിയ ഉപയോഗിക്കേണ്ടിവരും . രാത്രി ആകാശത്തിൽ മിക്കവാറും ഈ ഗ്രഹത്തെ കാണാൻ കഴിയും . എങ്കിലും ഗ്രഹവും അതിന്റെ വളയങ്ങളും ഏറ്റവും നന്നായി ദൃശ്യമാകുന്നത് അത് ഖഗോളത്തിൽ സൂര്യന് എതിർവശത്തോ അതിനടുത്തായോ വരുമ്പോഴാണ് . 2003 ന്റെ അവസാനത്തിൽ ശനി ഭൂമിയോടും സൂര്യനോടും കൂടുതൽ അടുത്ത് വന്നിരുന്നുവെങ്കിലും , 2002 ഡിസംബർ 17 ആം തിയ്യതിയിൽ ഗ്രഹം വളരെ തിളക്കത്തോടെ ദൃശ്യമായിരുന്നു . ഭൂമിക്കാപേക്ഷികമായി അതിന്റെ വളയങ്ങൾ പ്രത്യേക രീതിയ ക്രമീകരിച്ച് വന്നാതിനാലായിരുന്നു അങ്ങനെ സംഭവിച്ചത് . ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് .
false
ആന്ദ്രേ തർകോവ്സ്കി സംവിധാനം ചെയ്ത റഷ്യൻ ചലച്ചിത്രം ആണ് ദ മിറർ . 1975 ൽ ആണ് ദ മിറർ പുറത്തിറങ്ങിയത് . തർക്കൊവ്സ്കിയുടെ സിനിമകളിൽ ഏറ്റവും ആത്മകഥ പരം ആണിത് എന്ൻ വിലയിരുത്തപ്പെടുന്നു . അദ്ദേഹത്തിന്റെ ബാല്യകാല സ്മരണകൾ , ന്യൂസ് റീൽ ഭാഗങ്ങൾ , പിതാവും കവിയുമായ ആര്സനി തർക്കോവ്സ്കി യുടെ കവിതകൾ എന്നിവ സിനിമയിൽ ഇടകലർന്നു വരുന്നു . ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
പരസ്യ വാചകങ്ങളിലെ കീർത്തി കൊണ്ടല്ല , തനിമയും സൗന്ദര്യവും കൊണ്ടു കൂടിയാണ് ആഗോള ടൂറിസം ഭൂപടത്തിൽ കാസർകോട് സ്വന്തം പേര് എഴുതിചേർത്തത് . സാധ്യതകൾ ഏറെയുണ്ടായിട്ടും കാര്യമായ ചലനം ഈ രംഗത്ത് കാസർകോടിനു ലഭിച്ചില്ല . ഇതിനൊരു മാറ്റം ഇക്കുറി ഉണ്ടാവുമോ ? ഉത്തരം പറയാൻ കേരളത്തിന്റെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നു ജില്ലയിലുണ്ട് , കാസർകോട് പ്രതീക്ഷിക്കുന്നു . പ്രഖ്യാപനങ്ങളല്ല , വേണ്ടത് നടപടി പെരിയ ∙ ടൂറിസം രംഗത്ത് ജില്ലയുടെ മുഖമുദ്രയാണ് ബേക്കലും അനുബന്ധ പ്രദേശങ്ങളും . ബേക്കലിന്റെ അനന്തസാധ്യതകളെ ഉയർത്തിക്കൊണ്ടു വരാനായി ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷനും നമുക്കുണ്ട് . എന്നാൽ ഇതോടൊപ്പം ഇനിയും ഒരുപാട് വികസനങ്ങൾക്കായി ബേക്കൽ കൊതിക്കുന്നുണ്ട് . ബേക്കൽ ടൂറിസവുമായി ബന്ധപ്പെട്ട് ബിആർഡിസി നടപ്പിലാക്കിയതും പ്രഖ്യാപിക്കപ്പെട്ടതുമായ പദ്ധതികൾ ഒരുപാടുണ്ട് . തുറന്നു കിട്ടുമോ ? നിർമാണം പൂർത്തിയായി വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കാൻ പോലും ബിആർഡിസി തയാറാകാത്ത ബീച്ച് പാർക്കുകൾ പോലും ബേക്കലിലുണ്ട് . കോടികൾ ചെലവഴിച്ച പാർക്കുകൾ നോക്കുകുത്തികളായിട്ട് കാലമേറെയായി . ഇതു തുറന്നു കിട്ടുന്നതിനുള്ള നടപടി വൈകാതെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണു സഞ്ചാരികൾ . അവ ഏതൊക്കെയെന്നു നോക്കാം . ∙ ത‌ൃക്കണ്ണാട് ബീച്ച് പാർക്ക് – 80 ലക്ഷം രൂപ ചെലവിട്ട് സുനാമി പദ്ധതിയിൽ‌ നിർമിച്ചതാണ് ഈ പാർക്ക് . സഞ്ചാരികൾക്ക് അസ്തമയ സൂര്യന്റെ സൗന്ദര്യം ആസ്വദിക്കാനായി ബേക്കൽ ഫിഷറീസ് സ്കൂളിനു തൊട്ടു പിന്നിൽ കടലിനോട് ചേർന്നു നിർമിച്ചത് . നിലവിൽ പാർക്ക് നോക്കി നടത്തിപ്പിനായി കരാർ നൽകിയിട്ട് തന്നെ എട്ടു മാസം കഴിഞ്ഞു . ∙ ബേക്കൽ സൗത്ത് ബീച്ച് പാർക്ക് – മൂന്നരക്കോടി ചെലവിട്ട് ഹാർബർ എൻജിനീയറിങ് വിഭാഗം നിർമിച്ച സൗത്ത് പാർക്കിന്റെ നിർമാണവും സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്നില്ല . ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ ഒരു ഘട്ടത്തിൽ നിലയ്ക്കുമെന്നായപ്പോൾ വീണ്ടും ഒന്നരക്കോടി രൂപ കൂടി അനുവദിച്ചു . എന്നിട്ടും നിർമാണം പൂർത്തിയാകാതെ വന്നതോടെ വീണ്ടും തുക അനുവദിച്ചു . എന്നാൽ ഇപ്പോഴും വൈദ്യുതീകരണമടക്കമുള്ള പ്രവൃത്തികൾ പൂർത്തിയായിട്ടില്ല . നിർമാണം തുടങ്ങിയിട്ടാകട്ടെ വർഷങ്ങൾ കഴിയുകയും ചെയ്തു . പറന്നുയരുമോ ? പെരിയ വില്ലേജിലെ കനിംകുണ്ടിൽ എയർസ്ട്രിപ് സ്ഥാപിക്കുന്നതിന് 2011 – ലാണ് സർക്കാർ അംഗീകാരം കിട്ടുന്നത് . ഇത് പ്രകാരം ബിആർഡിസി സ്ഥലമേറ്റെടുപ്പിനായുള്ള പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു . എയർസ്ട്രിപ്പിനായി 80 . 41 ഏക്കർ സ്ഥലമാണ് കണ്ടെത്തിയത് . ഇതിൽ 51 . 65 ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളുടെയും 28 . 76 ഏക്കർ സ്ഥലം സർക്കാരിന്റേതുമാണ് . എയർസ്ട്രിപ്പിന്റെ സാധ്യതാ പഠനത്തിനായി സിയാലിനെ ഏൽപ്പിക്കുകയും ചെയ്തു . ഇവരുടെ പഠന റിപ്പോർട്ട് ബിആർഡിസിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു . എന്നാൽ അതിനു ശേഷം തുടർനടപടികളൊന്നുമുണ്ടായില്ല . സാംസ്കാരിക കേന്ദ്രം ബേക്കൽ ടൂറിസവുമായി ബന്ധപ്പെട്ട് നിർമിക്കുന്ന സാംസ്കാരിക കേന്ദ്രത്തിന്റെ നിർമാണ പ്രർത്തനങ്ങൾ അവസാന ഘട്ടത്തിലാണ് . ബേക്കൽ – പെരിയാട്ടടുക്കം റോഡിൽ തച്ചങ്ങാട് ടൗണിനോട് ചേർന്നുള്ള സർക്കാർ സ്ഥലത്താണ് നാടിന്റെ സാംസ്കാരിക തനിമ പുറംലോകത്തെ അറിയിക്കാൻ ബിആർഡിസിയുടെ നേതൃത്വത്തിൽ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കുന്നത് . ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി പെട്ടെന്ന് ഉദ്ഘാടനം നടത്താനാണ് അധികൃതർ ലക്ഷ്യമിട്ടത് . എന്നാൽ ഇപ്പോഴും പ്രവൃത്തികൾ പൂർത്തിയാക്കാനായിട്ടില്ല . പനയാൽ വില്ലേജിൽ തച്ചങ്ങാട് ടൗണിനോട് ചേർന്നുള്ള 90 സെന്റ് സ്ഥലത്താണ് സാംസ്കാരിക കേന്ദ്രം ഉയരുന്നത് . നാലു കോടി രൂപയാണ് ഇതിന്റെ നിർമാണ ചെലവ് . ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല . തുറക്കുമോ കസബ നിർമാണം പൂർത്തിയായിട്ടും തുറന്നു കൊടുക്കാത്ത കസബ പാർക്ക് സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു . തുറമുഖ വകുപ്പ് 50 ലക്ഷത്തോളം രൂപ ചെലവഴിച്ചാണു കസബയിൽ പാർക്ക് നിർമിച്ചത് . ചുറ്റുമതിലുകൾ പണിതിരുന്നുവെങ്കിലും പലയിടങ്ങളിലും പൊളി‍ഞ്ഞിട്ടുണ്ട് . സംസ്ഥാന സർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇവ നിർമിച്ചത് . എന്നാൽ പാർക്ക് വിനോദസഞ്ചാര വകുപ്പിന്റെ കീഴിലുള്ള ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കൈമാറണമെങ്കിൽ തകർന്നവ നന്നാക്കി നൽകണം . എന്നാൽ ഇതിനുള്ള ഫണ്ട് തുറമുഖ വകുപ്പിന്റെ കൈവശമില്ല . അതിനാലാണ് ഇതിന്റെ അറ്റകുറ്റപണികൾ വൈകുന്നത് . ബേക്കലിലേക്ക് വന്നോളൂ , സൗജന്യ വൈഫൈയ്ക്ക് ബേക്കൽ ∙ വിനോദ സഞ്ചാരികൾക്ക് സൗജന്യ വൈഫൈ ഒരുക്കി വിനോദ സഞ്ചാര വകുപ്പ് . ബേക്കൽ കോട്ടയിലെത്തുന്ന സഞ്ചാരികൾക്കാണ് അരമണിക്കൂർ നേരത്തേക്കാണ് സൗജന്യ വൈഫൈ സംവിധാനം നൽകുന്നത് . ഓപ്പൺ പാസ്‍വേഡാണ് എവിടെ ജലവിമാനം ? നീലേശ്വരം ∙ ഉത്തരകേരളത്തിൽ ഹൗസ്ബോട്ട് ടൂറിസത്തിനു പേരുകേട്ട നീലേശ്വരം കോട്ടപ്പുറത്ത് പ്രഖ്യാപിച്ച ജലവിമാന പദ്ധതി വെള്ളത്തിൽ വരച്ച വരയായി . കൊല്ലത്തും കോട്ടപ്പുറത്തും പദ്ധതി തുടങ്ങാനായിരുന്നു തീരുമാനം . ഇതിനായി ആധുനിക രീതിയിലുള്ള ഫ്ലോട്ടിങ് ജെട്ടിയും പുഴയിൽ റൺവേയും അടയാളപ്പെടുത്തി . ലക്ഷങ്ങൾ വില വരുന്ന അനുബന്ധ സാമഗ്രികളും യാത്രക്കാരുടെ ബാഗേജും മറ്റും പരിശോധിക്കാനുള്ള ഉപകരണങ്ങളും പിന്നാലെയെത്തി . കഴിഞ്ഞ രണ്ടു വർഷമായി ഇവയെല്ലാം ഫ്ലോട്ടിങ് ജെട്ടിക്കു സമീപം ലോഹ ഷീറ്റ് മറച്ച് ഒരുക്കിയ കൂടാരത്തിൽ സൂക്ഷിച്ചിരിക്കുകയാണ് . സുരക്ഷയ്ക്കായി പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട് . ‌ കാട്ടിലെ കോട്ട കണ്ടവരുണ്ടോ ? ചെറുവത്തൂർ ∙ ദേശീയപാതയിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ വലിയ ചെറുവത്തൂർ കോട്ട എന്ന ബോർഡുണ്ട് . പക്ഷെ ബോർഡിൽ പറഞ്ഞ കോട്ട എവിടെ ! വീരമലക്കുന്നിന് വീർമലൈ എന്ന് പേരിട്ട ഡച്ചുകാർ താവളമടിച്ച കുന്നിൻ മുകളിലെ കോട്ട കാടുപടർന്ന് കാണാതായി . കോട്ടയുടെ ഘടന പോലും ഇവിടെയില്ല . കിഴക്കൻ മലയോര മേഖലകളിൽ നിന്ന് സുഗന്ധദ്രവ്യങ്ങളും മറ്റും ശേഖരിക്കാൻ ഡച്ചുകാർ വീരമല കേന്ദ്രീകരിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് . വീരമലയുടെ അടിവാരത്ത് കിടക്കുന്ന രാമൻചിറ തടാകം വഴി വഞ്ചികളിലൂടെയാണ് സാധനങ്ങൾ ഇവർ കോട്ടയിലേക്ക് എത്തിച്ചിരുന്നത് . പിൽക്കാലത്ത് ഈ കോട്ടയെ ചെറുവത്തൂർ കോട്ട എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് . ചെറുവത്തൂർ ആർടിഒ ചെക് പോസ്റ്റിന് സമീപം വീരമലയിലേക്ക് ദിശ കാണിച്ച് സഞ്ചാരികളെ സ്വാഗതം ചെയ്ത് ബോർഡു സ്ഥാപിച്ചിട്ടുണ്ട് . തെളിയുമോ വഴി തൃക്കരിപ്പൂർ ∙ മനംമയക്കുന്ന കാഴ്ചകൾക്കൊപ്പം വലിയപറമ്പിനും ഉപദ്വീപുകൾക്കും അവഗണനയുടെ മറ്റൊരു കഥ കൂടിയുണ്ട് . തെളിമയിലും ശുദ്ധിയിലും മുന്നിലുള്ള കവ്വായി കായലിലൂടെ ദിനവും ഒഴുകി നടക്കുന്ന വഞ്ചിവീടുകളുടെ എണ്ണവും അതിലെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളുടെ പ്രതികരണവും വ്യക്തമാക്കും വലിയപറമ്പിന്റെ കാഴ്ചാ ഭംഗിയും പ്രത്യേകതയും . പക്ഷേ , ഇവിടം വരെ വന്നു പോകുന്നവരിലെ നിരാശ കൂടി അറിയുമ്പോഴാണ് ദ്വീപിനോടുള്ള അധികൃതരുടെ അവഗണന തിരിച്ചറിയുക . പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും ഇവിടെ സ്ഥലമില്ല . ഷോ ഒരുക്കുന്നത് വിജയേന്ദ്ര പ്രസാദും സംഘവും .
false
ലോഗന്‍ സിറ്റി : എങ്ങും കനത്ത മഞ്ഞുവീഴ്ച , ഒപ്പം വീശിയടിക്കുന്ന കാറ്റും . ആ കാറ്റിലും മഞ്ഞുവീഴ്ചയിലും തന്‍റെ മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് രക്ഷിച്ച ഈ അമ്മയ്ക്ക് അഭിനന്ദനമര്‍പ്പിക്കുകയാണ് സോഷ്യല്‍ മീഡിയ . തെക്കു കിഴക്കന്‍ ക്യൂന്‍സ് ലാന്‍ഡില്‍ കഴിഞ്ഞ ബുധനാഴ്ചയിലായിരുന്നു കാറ്റും മഞ്ഞുവീഴ്ചയും ബാധിച്ചത് . വൈകുന്നേരം മൂന്നു മണിക്ക് ശക്തമായ ചുഴലിക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടാവുകയായിരുന്നു . ആ സമയത്ത് ഡ്രൈവ് ചെയ്തുപോവുകയായിരുന്നു ഫിയോണ . കാറില്‍ മുത്തശ്ശിയും മകളും കൂടി ഉണ്ടായിരുന്നു . പെട്ടെന്ന് കാറിന്‍റെ ജനല്‍ചില്ല് തകര്‍ത്ത് മഞ്ഞ് അകത്തേക്ക് പതിച്ചു തുടങ്ങി . അതോടെ മുന്നോട്ടുള്ള സഞ്ചാരവും തടസപ്പെട്ടു . കുഞ്ഞിലായി പിന്നെ ഫിയോണയുടെ ശ്രദ്ധയത്രയും . അവളെ മഞ്ഞുകട്ടയും , കാറ്റും ബാധിക്കാതിരിക്കാനായി പൊതിഞ്ഞു പിടിച്ചു . മകളെ അങ്ങനെ രക്ഷിക്കാനായി ഫിയോണക്ക് . പക്ഷെ , അത് ഫിയോണയുടെ ശരീരത്തിലേല്‍പിച്ച ചതവും മുറിവും അതിഗുരുതരമായിരുന്നു . അവള്‍ക്കും , മുത്തശ്ശിക്കും , കുഞ്ഞിനും ജീവന്‍ തിരിച്ചുകിട്ടിയത് തന്നെ അദ്ഭുതമായിരുന്നു . കാറ്റില്‍ , വീടുകളും കൃഷിയിടങ്ങളും തകര്‍ന്നിരുന്നു . മരങ്ങള്‍ കടപുഴകി വഴിയിലേക്കും വാഹനങ്ങളുടെ മുകളിലേക്കും വീണ് ഗതാഗതത്തിനും തടസം നേരിട്ടിരുന്നു . മുറിവേറ്റ ദേഹത്തോടെ മകളേയും മടിയിലിരുത്തിയുള്ള ഫിയോണയുടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു . ഫിയോണ തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവെച്ചത് . കൂടെ അവള്‍ ഒരുകാര്യം കൂടി വ്യക്തമാക്കി , ശക്തമായ കാറ്റില്‍ മുന്നറിയിപ്പുകളെ അവഗണിച്ച് കാര്‍ ഡ്രൈവ് ചെയ്യരുത് എന്ന പാഠം താന്‍ പഠിച്ചുവെന്ന് .
false
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സപ്തസഹോദരിമാർ എന്നാണ് അറിയപ്പെടുന്നത് . കാലാവസ്ഥയിലും സംസ്കാരത്തിലും രുചിയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്ത പുലർത്തുന്നവരാണ് സപ്തസഹോദരിമാർ . അരുണാചല്‍ പ്രദേശ് , അസം , മണിപ്പൂര്‍ , മേഘാലയ , മിസോറം , നാഗാലാന്‍ഡ് , ത്രിപുര എന്നിവയാണ് ഈ ഏഴ് സംസ്ഥാനങ്ങള്‍ . മനോഹരമായ ഭൂപ്രകൃതിയും സാംസ്‌കാരിക പാരമ്പര്യവും ജനങ്ങളുടെ ഊഷ്മളമായ പെരുമാറ്റവുമൊക്കെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത് . രാജ്യത്തെ മറ്റു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ നിന്നു തീർത്തും വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെ . ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നോര്‍ത്ത് ഈസ്റ്റ് സന്ദർശനം അനായാസമാക്കാം . ആരെയും വിസ്മയപ്പെടുത്തുന്ന ഭൂപ്രകൃതിയും തരുലതാദികളും വന്യമൃഗങ്ങളും വ്യത്യസ്തമായ കാലാവസ്ഥയുമാണ് ഇവർ ഏഴുപേരുടെയും പ്രത്യേകത . അരുണാചൽ പ്രാദേശ് ബുദ്ധമത വിശ്വാസികൾ ഏറെയുള്ള ഒരു സംസ്ഥാനമാണ് അരുണാചൽ പ്രദേശ് . ബുദ്ധസന്യാസികളിലെ തന്നെ റിബൽ എന്നറിയപ്പെടുന്ന ആറാമത്തെ ലാമയായിരുന്ന സാങ്‌യാങ് ഗത്സ്യോയുടെ ജന്മദേശമായ തവാങ് , അരുണാചൽ പ്രാദേശിലാണ് സ്ഥിതിചെയ്യുന്നത് . തവാങിൽ നിന്നും അധികമൊന്നും ദൂരയല്ലാതെ സ്ഥിതി ചെയ്യുന്ന , ഏകദേശം 50 കിലോമീറ്റർ യാത്ര ചെയ്താൽ എത്തിച്ചേരാൻ കഴിയുന്ന , ഇന്ത്യ-ചൈന അതിർത്തി പ്രദേശമാണ് ബും ല പാസ് . 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിന്റെ ഓർമകളും അവശേഷിപ്പിച്ചു കൊണ്ട് നിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള പ്രദേശം എന്ന പേരുകൂടി ഈ സ്ഥലത്തിനുണ്ട് . അസം അസമിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന , തിൻസൂകിയ ജില്ലയിലെ ഒരിടമാണ് ഡിഗ്‌ബോയി . ഇന്ത്യയിലെ ആദ്യത്തെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്നത് അവിടെയാണ് . ബ്രിട്ടീഷുകാരാണ് ഇവിടെ എണ്ണയുണ്ടെന്നു മനസിലാക്കിയതും ഖനനത്തിനു നേതൃത്വം നൽകിയതും . ഈ സ്ഥലത്തിന് ഡിഗ്ബോയ് എന്ന പേര് ലഭിച്ചതു പോലും ഈ എണ്ണഖനനത്തിൽ നിന്നാണെന്നാണ് പറയപ്പെടുന്നത് . മേഘാലയ നിത്യഹരിത പീഠഭൂമിയാണ് മേഘാലയ . മേഘങ്ങളുടെ ആലയം എന്ന അർഥമുള്ള മേഘാലയ കാഴ്ചകള്‍ കൊണ്ട് സത്യത്തിൽ ആരെയും മോഹിപ്പിക്കും . സ്ഫടികം പോലെ തെളിഞ്ഞ ജലമുള്ള ഡൗകി നദിയും സമീപത്തു തന്നെയുള്ള പാറക്കെട്ടുകളും തൂക്കു പാലവും മരങ്ങളുടെ വേരുകൾ പിരിച്ചുണ്ടാക്കുന്ന പാലവുമൊക്കെയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ . മണിപ്പൂർ പച്ചപ്പും താഴ്‌വരകളും നീലത്തടാകങ്ങളുമെല്ലാം ചേര്‍ന്ന് ആരെയും മയക്കുന്ന സൗന്ദര്യമുള്ള ഈ ഭൂപ്രദേശത്തിന് ഒരു അപൂര്‍വ്വ രത്നത്തിന്‍റെ ചാരുതയുണ്ട് . കൂടാതെ മനോഹരമായ രാസലീലാനൃത്തവും ലോകത്തിലെ തന്നെ ഒഴുകിനടക്കുന്ന ഏക നാഷണല്‍ പാര്‍ക്കായ കീബുള്‍ ലംജാവോ നാഷണല്‍ പാര്‍ക്കുമെല്ലാം ലോക സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ് . മിസോറം സുന്ദരമായ നദികളുടെയും തടാകങ്ങളുടെയും കൂടി നാടാണ് മിസോറം . ഇവിടുത്തെ ഏറ്റവും നീളമേറിയ നദികളിലൊന്നായ ത്വ്‌ലാങ് നദി കാണേണ്ട കാഴ്ചയാണ് . 185 കിലോമീറ്ററോളം നീളമുള്ള ഇതിന്റെ കരയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രം മതി ആരെയും ഈ പ്രദേശത്തിന്റെ ആരാധകരാക്കുവാന്‍ . പ്രകൃതി പരിശുദ്ധമായി കാത്തുസൂക്ഷിക്കുന്ന , അതിമനോഹരമായൊരു തടാകമാണ് താംഡില്‍ . പ്രസന്നമായ കാലാവസ്ഥ കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടം . വിദേശസഞ്ചാരികള്‍ അടക്കം നിരവധിപേര്‍ കുടുംബവുമായി വന്ന് ഇവിടെ സമയം ചെലവഴിക്കാറുണ്ട് . വിനോദസഞ്ചാരികള്‍ക്കായി ബോട്ടിങ്ങിനും മീൻപിടിക്കാനുമൊക്കെ സൗകര്യമുണ്ട് . ആരേയും മയക്കുന്ന കാഴ്ച്ചകള്‍ കൊണ്ട് സമ്പന്നമായ നാഗാലാന്‍ഡിലേക്ക് സ്വാഗതം . നാഗാലാന്‍ഡ് വിശേഷങ്ങളുടെ പട്ടിക ഒരിക്കലും അവസാനിക്കുന്നില്ല . നിങ്ങള്‍ സോളോ യാത്രികനോ സാഹസികനോ ആരുമാകട്ടെ ഏതുതരക്കാരേയും തൃപ്തിപ്പെടുത്താന്‍ ഈ നാടിന് സാധിക്കും . പ്രകൃതി സൗന്ദര്യവും സമ്പന്നമായ സംസ്‌കാരവും സമൃദ്ധമായ സസ്യജന്തുജാലങ്ങളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരമ്പരാഗത സാംസ്‌കാരിക പൈതൃകവും , ശാന്തമായ അന്തരീക്ഷവും നാഗാലാന്‍ഡിനെ ഇന്ത്യയിലെ ഏറ്റവും വര്‍ണ്ണാഭമായ സംസ്ഥാനങ്ങളിലൊന്നാക്കി മാറ്റുന്നു . ത്രിപുര ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തിയിൽ ബംഗ്ലാദേശിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന , ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമാണ് ത്രിപുര . ചെറു താഴ്വരകൾ , വലിയ മലനിരകൾ , നിത്യഹരിത വനങ്ങൾ , ജൈവ വൈവിധ്യം നിറഞ്ഞ അതിസുന്ദരിയായ പ്രകൃതി എന്നിവയൊക്കെയാണ് ത്രിപുരയെ മനോഹാരിയാക്കുന്നത് . സെപഹിജാല മൃഗശാലയും ജഗന്നാഥ ക്ഷേത്രവും പ്രശസ്തമായ ത്രിപുരസുന്ദരി ക്ഷേത്രവുമൊക്കെ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഈ കൊച്ചു സംസ്ഥാനത്തിലെ മനോഹരങ്ങളായ കാഴ്ചകളാണ് . ഭാഷയും സാംസ്‌കാരിക വ്യത്യാസങ്ങളും .
false
കാത്തിരിപ്പിനൊടുവിൽ നരച്ച കണ്ണിനുമീതെ കൈകൾ വച്ച് നെഗൂയേൽ വെയിൽപാകിയ നിരത്തിലേയ്ക്കു നോക്കി . സാൻഫോർഡിലെ വീഥിയുടെ തിരക്കിൽ നിന്നൽപ്പം മാറി ആയിരുന്നു അയാൾ താമസിക്കുന്ന നഴ്സിങ് ഹോം . ജനലഴികളിൽ മുഖം ചേർത്ത് കണ്ണുകളിൽ പ്രതീക്ഷ നിറച്ച് എത്രയോ നേരമായി മകൻ സൂറാസിന്റെ വരവു കാത്തിരിക്കുന്നു . അയാളുടെ കണ്ണുകൾ പുറത്തെ ചില നിഴലനക്കങ്ങളിൽ ആകാംക്ഷയോടെ ചുരുങ്ങുകയും വികസിക്കുകയും ചെയ്തുകൊണ്ടിരുന്നു . ഗതകാലത്തിന്റെ ഭാരങ്ങൾ അയാളുടെ ശരീരത്തും മുഖത്തും അടയാളങ്ങളായും ചുളിവുകളായും വീണു കിടന്നിരുന്നു അറ്റ്‌ലാന്റയിൽ ജോലിയും കുടുംബവുമായി കഴിയുന്ന മകൻ സൂറാസ് അച്ഛനെ കാണാൻ വരുന്നു എന്നു രണ്ടുദിവസം മുൻപാണ് നഴ്സിങ് ഹോമിലേയ്ക്കു വിളിച്ചു പറഞ്ഞിരുന്നത് . സൂറാസ് വരുന്നു എന്നവാർത്ത കേൾക്കുന്നതുതന്നെ നെഗൂയേലിന് വേനൽ മഴപോലെ സന്തോഷവും ആശ്വാസവും ആണ് . കോവിഡ് പ്രതിസന്ധിമൂലം ഒരു വർഷത്തോളമായി മകനെ കണ്ടിട്ട് . തെറാപ്പിക്കുകൊണ്ടുപോകാൻ വരുന്ന നീലക്കണ്ണുള്ള പെണ്ണിനോടും , മരുന്നു തരുന്ന നേഴ്സിനോടും ഉള്ളിൽ നിന്നു തികട്ടിയ ആ സന്തോഷം അയാൾ പങ്കുവച്ചു . ഓർമകൾ ഒളിച്ചുകളിക്കുകയും സ്ഥാനം തെറ്റുകയും ചെയ്യുന്ന അയാളുടെ മസ്തിഷ്കത്തിൽ , സൂറാസിന്റെ ചെറുപ്പവും അവന്റെ അമ്മയും വിയറ്റ്നാം എന്ന ജൻമദേശവും ക്ലാവുപിടിക്കാത്ത ഓർമകൾ ആയിരുന്നു . ഉച്ചയോടെയെങ്കിലും സൂറാസ് വരുമായിരിക്കും , അയാൾ മനക്കോട്ട കെട്ടി . അപ്പോൾ അവന്റെ കയ്യിൽ അയാൾക്കുപ്രിയപ്പെട്ട ‘ ബൺചാ ’ ഉണ്ടാവും വിയറ്റനാമിന്റെ തനതായ ചോറും പന്നിയിറച്ചിയും സൂപ്പും ആണ് ബൺചാ . നഴ്സിങ് ഹോമിലെ അമേരിക്കൻ ആഹാരത്തിൽ അയാൾക്ക് മനം മടുത്തിരുന്നു . ജനാലവിരി പതുക്കെ മാറ്റി അയാൾ വീണ്ടും പുറത്തേയ്ക്കു നോക്കി . പുറത്ത് പനയോലകൾ പതുക്കെ തലയാട്ടുന്നു . അടച്ചിട്ട വാതിലിനുപുറത്തുള്ള വീഥിയിലൂടെ ജീവിതങ്ങൾ തിരക്കിട്ടു പായുന്നുണ്ട് . ആ മുറിയിൽ തളം കെട്ടി നിന്നിരുന്ന മടുപ്പിക്കുന്ന മണവും ഏകാന്തതയും അയാളെ കുറച്ചൊന്നുമല്ല വെറുപ്പിച്ചിരുന്നത് . നാൽപ്പത്തി രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അമേരിക്കൻ മണ്ണിൽ അയാൾ കുടിയേറിയിട്ട് . സൈഗൺ പുഴ അതിരിടുന്ന വിയറ്റ്നാമിന്റെ വടക്കുകിഴക്കൻ ഗ്രാമം ആയ സൈഗണിലാണ് നെഗൂയേൽ ജനിച്ചത് . ജീവിതം എന്നാൽ കുണ്ടും കുഴിയും മുള്ളും ആയിരുന്നു അയാൾക്ക് . അറുപതുകളിലെ വിയറ്റനാം യുദ്ധത്തിലെ ഒരു ധീരപോരാളി ആയിരുന്നു അയാൾ . ഇരുപതാം വയസ്സിൽ കൂടെകൂട്ടിയ തുവാൻ ആയിരുന്നു ജീവിതസഖി . ഇരുപത്തിരണ്ടാം വയസ്സിൽ ഏകമകൻ സൂറാസ് ജനിച്ചു . അവന് ആറുമാസം പ്രായമുള്ളപ്പോൾ ആണ് നെഗൂയേൽ വിയറ്റനാം യുദ്ധത്തിൽ പങ്കെടുത്തതിന് തടവുകാരനായി പിടിക്കപ്പെട്ടത് . അഞ്ചു വർഷം പിന്നെ വെളിച്ചം കാണാത്ത നരകജീവിതം . ഒരു ഇടുങ്ങിയ മുറിയിൽ അറുപതുപേരെ കുത്തിനിറച്ചിരുന്നു . മലമൂത്ര വിസർജ്ജനങ്ങൾ തീറ്റിക്കുന്ന കണ്ണില്ലാത്ത ക്രൂരതയുടെയും വറുതിയുടെയും നാളുകൾ . ജയിൽമോചിതനായപ്പോൾ സൂര്യപ്രകാശം കാണാതെ അയാളുടെ കണ്ണുകളുടെ കാഴ്ച ഏറെക്കുറെ നഷ്ടപ്പെട്ടിരുന്നു . സ്വന്തം മാതാപിതാക്കൾക്കും ഭാര്യയ്ക്കും അയാളെ തിരിച്ചറിയാൻ പ്രയാസം ആയിരുന്നു കലാപം കത്തുന്ന ജൻമനാട്ടിൽ നിന്നും ഒരു രക്ഷപെടൽ അയാൾ തീവ്രമായ് ആഗ്രഹിച്ചു . ധാരാളം പേർ കടൽമാർഗ്ഗം ചെറിയ വള്ളങ്ങളിൽ ഇൻഡോനേഷ്യയിലേയ്ക്കും , ഹോങ്കോങ്ങിലേയ്ക്കും , ഫിലിപ്പീൻസിലേയ്ക്കും അഭയാർഥികൾ ആയി പ്രാണരക്ഷാർഥം പാലായനം ചെയ്യുകയാണ് . അവരൊക്കെ പ്രതീക്ഷയുടെ ആ തുരുത്തുകളിൽ ചെന്നുചേർന്നോ , ജീവനോടെയുണ്ടോ എന്നൊന്നും ആർക്കും അറിവില്ലായിരുന്നു … ക്ലോക്കിൽ പന്ത്രണ്ടടിച്ചു … ഉച്ചഭക്ഷണവും കൊണ്ടുള്ള ട്രോളികൾ വരാന്തയിൽ പ്രത്യക്ഷപ്പട്ടു . നെഗൂയേലിന്റെ കണ്ണുകളിൽ ദൈന്യത നിറഞ്ഞു . എവിടെ എന്റെ മകൻ ? വരാനുള്ള സമയം കഴിഞ്ഞുവല്ലോ … നിസഹായതയോടെ അയാൾ തലകുനിച്ചു , മുന്നിൽ വന്ന ലഞ്ചു ട്രേയിൽ നിസംഗതയോടെ നോക്കി . വിശപ്പുപോയിരിക്കുന്നു . ഭൂമിയിൽ സ്വന്തമെന്നുപറയാൻ ഉള്ള ഒരു രക്ത ബന്ധം … ‘ മകനേ സൂറാസ് നീ എവിടെ ’ അയാളുടെ ഉള്ളം തേങ്ങി . കണ്ണടച്ചുകിടന്നപ്പോൾ ഭാര്യ തൂവാന്റെ മുഖം കടലിന്റെ ഓളപ്പരപ്പിൽ കണ്ണുകൾ അടച്ച് തണുത്തുറഞ്ഞുകിടക്കുന്നതു കണ്ട് ഓർമകൾ കുടഞ്ഞുകളയുവാൻ അയാൾ വിഫലശ്രമം നടത്തി . ആറുവയസ്സുള്ള സൂറാസിനേയും ഭാരൃ തൂവാനേയും കൂട്ടി ജൻമനാടിനോടു വിടപറയുമ്പോൾ ഒന്നുമാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ എവിടെയെങ്കിലും സമാധാനത്തോടെ ഒരു ജീവിതം . തായിലൻഡിലേയ്ക്കുള്ള ഒരുചെറു വള്ളത്തിൽ അവരെയുമായി അയാൾ കയറി . നൂറ്റി ഇരുപതുപേരടങ്ങുന്ന ആ സംഘം പതിയെ ഉൾക്കടലിലേയ്ക്കു നീങ്ങി . ലക്ഷക്കണക്കിനു വിയറ്റനാംകാർ ഇതുപോലെ മാതൃരാജ്യത്തുനിന്നും ചെറുവള്ളങ്ങളിൽ പാലായനംചെയ്യുന്നുണ്ടായിരുന്നു . ചരിത്രത്തിൽ അവരെ ‘ ബോട്ടു പീപ്പിൾ ’ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു . ഭൂരിഭാഗത്തിനും കരകണാതെ ആ യാത്രകൾ അവസാന യാത്ര ആയി . രണ്ടാം ദിനം രാത്രിയിൽ ഒരു വലിയ മീൻവഞ്ചി അവരുടെ ചെറുവള്ളത്തിനടുത്തെത്തി , ഓർമയിൽ പോലും ഭീതിപടർത്തുന്ന ‘ തായ് ’ കടൽകൊള്ളക്കാരായിരുന്നു അവർ . നൊടിയിടകൊണ്ട് അവർ എല്ലാവരേയും ആക്രമിച്ചു . എതിർത്തവരെ കൊന്നു കടലിൽ എറിഞ്ഞു അഭയാർഥികളുടെ ചെറിയ ജീവിത സമ്പാദൃങ്ങൾ മുഴുവനും കൊള്ളയടിച്ചു . സംഘത്തിലെ സ്ത്രീകളെ ക്രൂരമായ് ബലാൽകാരം ചെയ്തു . ജീവന്റെ ജീവനായ തൂവാൻ ഒരുനിലവിളിയോടെ കടലിന്റെ മാറിലേയ്ക്കുമറയുന്നത് സൂറാസിനെ നെഞ്ചോടമർത്തി നിന്ന് അയാൾ കണ്ടു . നൂറ്റി ഇരുപതുപേരിൽ പത്തുപേർമാത്രം വീണ്ടും ജീവിതത്തിലേയ്ക്ക് … ഒന്നും ആലോചിക്കുവാൻ ഇല്ലാതിരുന്ന ഒരുനിമിഷം അയാൾ സൂറാസിനേയുമായി കടലിലേയ്ക്കു ചാടി , തണുത്തജലത്തിൽ അവനെ മുതുകിലേറ്റി സർവ്വ ശക്തിയും എടുത്തുനീന്തി . നിർജ്ജലീകരണവും കൊടും തണുപ്പും മൂലം തായ്​ലണ്ടിന്റെ തീരത്തടിയുമ്പോൾ അയാൾക്ക് പകുതി ബോധമേ ഉണ്ടായിരുന്നുള്ളൂ . പിന്നീടു കുഞ്ഞുമകനേയും ആയി റൊട്ടിയും വെള്ളവും കഴിച്ച് ആയിരക്കണക്കിനു വിയറ്റനാം അഭയാർഥികൾ താമസിക്കുന്ന ക്യാമ്പിൽ ചെന്നെത്തി . മകനെ ഓർത്തുമാത്രം ജീവിക്കണം എന്നുതോന്നൽ ശക്തമായിതോന്നി . ഭാവി ഇരുളടഞ്ഞു കിടക്കുന്ന . അപ്പോഴാണ് പ്രതീക്ഷയുടെ ഒരു കനൽ തിരിപോലെ അമേരിക്കക്കാരൻ റിച്ചാർഡ് കുറച്ചുപേരെ സ്പോൺസർ ചെയ്ത് അമേരിക്കയിലേയ്ക്കു കൊണ്ടുപോകുന്നതിൽ അയാളും മകനും ഉണ്ട് എന്നറിഞ്ഞത് . സന്തോഷത്താൽ പൊട്ടിക്കരഞ്ഞുപോയി . അങ്ങനെ സൂറാസുമായി എഴുപതുകളുടെ ഒടുവിൽ അയാൾ അമേരിക്കയിലെ ഫ്ളോറിഡയിൽ വന്നു . അമേരിക്കൻ മണ്ണിന്റെ സമൃദ്ധിയിൽ സൂറാസ് വളർന്നു , പഠിച്ചു , ജോലിനേടി അവന് ഒരു അമേരിക്കൻ സുന്ദരി ഭാര്യയായി എത്തി . ആ ചെറിയ അപ്പാർട്ടുമെന്റിൽ നിന്നും അവൻ വലിയ ഒരുവീട്ടിലേയ്ക്ക് കുടുംബവുമായി മാറി . അപ്പോഴേയ്ക്കും നെഗൂയേലിന്റെ ജീവിതം പരുങ്ങലിൽ ആയി . വാർദ്ധക്യത്തിന്റെ ജരാനരകളിൽ അയാൾ തളർന്നു . മകനും കുടുംബവും അയാളെ നഴ്സിങ് ഹോമിന്റെ നാലു ചുവരുകൾക്കുള്ളിലാക്കി , അവരുടെ തിരക്കേറിയ ജീവിതത്തിലേയ്ക്കു മടങ്ങി . ക്ലോക്കിൽ അഞ്ചുമണി ആയി . സൂറാസ് ഇനിയും വന്നിട്ടില്ല അവനെന്തെങ്കിലും ആപത്തുപിണഞ്ഞിരിക്കുമോ ? വല്ലാത്ത ഒരു ആധിയിൽ അയാൾ ഉഴറി . ഇരുട്ടു പയ്യെ ചേക്കേറുന്ന ജനലിനപ്പുറത്തുള്ള വീഥി വിജനമായിത്തന്നെകിടക്കുന്നു . ആകാശത്ത് നക്ഷത്രങ്ങൾ ഒന്നുമില്ല . അലങ്കാര ബൾബുകളുടെ ചെറിയ പ്രകാശത്തിൽ രാത്രിശലഭങ്ങൾ വട്ടമിട്ടു പറക്കുന്നു . മുറിയിലേയ്ക്കു കയറിവന്ന എയ്ഡിനോടു ചോദിച്ചു നോക്കി മകന്റ ഫോൺ വന്നോ എന്ന് . ‘ നിങ്ങൾക്കായി ഒരു ഫോണും വന്നിട്ടില്ല വിസിറ്റിങ് സമയം കഴിഞ്ഞിരിക്കുന്നു ഇനി ആരും വരുകയില്ല ’ അത്രയും പറഞ്ഞ് അയാൾക്കു രാത്രികുടിക്കുവാനുള്ള വെള്ളം മേശമേൽ വെച്ച് അവൾ തിരികെ നടന്നുപോയി . വല്ലാത്ത നിരാശതോന്നി അയാൾക്ക് . ഒരു വർഷം കഴിഞ്ഞിരിക്കുന്നു മകനേ നിന്നെ കണ്ടിട്ട് , നീ എന്നെ മറന്നുവോ ! ! കണ്ണുകൾ അടച്ചപ്പോൾ തണുത്ത ഓളപ്പരപ്പിൽ കിടക്കുന്ന തൂവാന്റെ കണ്ണുകൾ തുറന്നിട്ടുണ്ട് എന്തൊരു തിളക്കം ആണ് തൂവാന്റെ കണ്ണുകൾക്ക് . ആ കണ്ണുകളിൽ പ്രണയം ഓളം വെട്ടുന്നു . കൈനീട്ടി അവളുടെ വിരലുകളിൽ ഒന്നു തൊട്ടു , തണുപ്പാണ് അനുഭവപ്പെട്ടത് , പതിയെ പതിയെ ആ തണുപ്പ് അയാളുടെ ശരീരത്തിലേയ്ക്കും അരിച്ചുകയറി . “ ’ ’ എന്ന ഓർഡർ ചാർട്ടിൽ ഉണ്ടായിരുന്നതു കൊണ്ട് നിശബ്ദമായി അയാൾ തൂവാന്റെ തണുപ്പിലലിഞ്ഞു . എങ്കിലും സൂറാസിനായി ആ തണുത്ത ശരീരം വീണ്ടും കാത്തിരിപ്പു തുടർന്നു … .
false