Dataset Viewer
content
stringlengths 11
395k
⌀ | is_valid
bool 1
class |
---|---|
അനുരാഗ് അറോറ എന്ന ചെറുപ്പക്കാരന്‍ തന്റെ ജോലി ഉപേക്ഷിച്ച് കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത് വെറും ബിസിനസ് എന്ന രീതിയിലല്ല . കൃഷിയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയാല്‍ ഭാവിയില്‍ രാജ്യത്തിന് തന്നെ പ്രയോജനപ്പെടുമെന്ന ചിന്തയായിരുന്നു ഈ ചെറുപ്പക്കാരന് . മത്സരപ്പരീക്ഷകള്‍ക്കുള്ള പരിശീലനത്തോടൊപ്പം അല്‍പം വ്യത്യസ്തമായി കൃഷിയെക്കുറിച്ചുള്ള അറിവുകളും പകര്‍ന്നുനല്‍കുകയാണ് അനുരാഗും ഭാര്യയും . പഞ്ചാബിലെ ജലന്ധര്‍ ആസ്ഥാനമാക്കി അനുരാഗ് ആരംഭിച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പാണ് എം . ഐ . എന്‍ . കെ . ഓര്‍ഗാനിക് ഗാര്‍ഡന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന രീതിയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഏതു പ്രായത്തില്‍പ്പെട്ട ആളുകള്‍ക്കും ജൈവകൃഷിയെക്കുറിച്ചുള്ള അവബോധമുണ്ടാക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം . എല്ലാവരെയും കൃഷിയിലേക്ക് ഇറങ്ങാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ സ്ഥാപനത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട് . ലഹരിയുടെ പിടിയില്‍ നിന്നും വളര്‍ന്നു വരുന്ന കുട്ടികളെ രക്ഷിക്കണമെന്ന ഒരു ആഗ്രഹം മനസ്സില്‍ അനുരാഗിന്റെ മനസില്‍ ഉണ്ടായിരുന്നു . രണ്ട് വ്യത്യസ്ത മേഖലകളായ കൃഷിയും പഠനവും ഒന്നിച്ചു ചേര്‍ക്കുന്നത് വഴി യുവതലമുറയിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്ന എന്തെങ്കിലും ചെയ്യാനാണ് അനുരാഗ് ശ്രമിക്കുന്നത് . നാഷനല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് , സര്‍ക്കാര്‍ ജോലികള്‍ മറ്റുള്ള മത്സരപ്പരീക്ഷകള്‍ എന്നിവയ്ക്കുള്ള പരിശീലനവും ഈ സ്റ്റാര്‍ട്ടപ്പ് വഴി നല്‍കുന്നു . കുട്ടികളില്‍ നല്ല കൈയക്ഷരം ഉണ്ടാക്കിയെടുക്കാനും ഇവര്‍ ശ്രമിക്കുന്നു . എച്ച് . ആര്‍ വിഭാഗത്തിലെ ജോലി രാജിവെച്ച് സ്റ്റാര്‍ട്ടപ്പിലേക്ക് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പഠിച്ചിറങ്ങിയ അനുരാഗ് ട്രൈഡന്റ് ഇന്ത്യയിലെ എച്ച് . ആര്‍ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുമ്പോഴാണ് തന്റെ ജോലി ഉപേക്ഷിച്ച് ഇതുപോലൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആലോചിച്ചത് . 2017 ജൂണിലാണ് എം . ഐ . എന്‍ . കെ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത് . വൃത്തിയുള്ളതും ആരോഗ്യകരമായതുമായ ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അനുരാഗിന്റെ ഭാര്യയായ ജയതി അറോറയും സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു . ' രാജ്യത്തിന്റെ പുരോഗതിക്ക് താങ്ങായി നില്‍ക്കുന്ന രണ്ട് പ്രധാന മേഖലകളില്‍ കാതലായ മാറ്റം വരുത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം . വളര്‍ന്നുവരുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന തോന്നലില്‍ നിന്നാണ് കൃഷിക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് പോയത് ' അനുരാഗ് തന്റെ സംരംഭത്തെക്കുറിച്ച് വ്യക്തമാക്കുന്നു . അനുരാഗ് തന്റെ സമ്പാദ്യം മുഴുവനും ഇത്തരമൊരു സ്റ്റാര്‍ട്ടപ്പ് നിര്‍മിക്കാന്‍ വേണ്ടി ചെലവഴിച്ചു . ഇപ്പോള്‍ ആറ് അംഗങ്ങളുള്ള ഒരു ടീമായി ഈ സ്ഥാപനം മുന്നോട്ടു പോവുന്നു . റൂഫ്‌ടോപ്പ് ഓര്‍ഗാനിക് ഫാമിങ്ങ് എന്ന രീതിയില്‍ മേല്‍ക്കൂരയിലെ സ്ഥലത്താണ് ഇവര്‍ പച്ചക്കറികളുണ്ടാക്കുന്നത് . പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പരിശീലനം നേടിയ അനുരാഗ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വെജിറ്റബിള്‍സ് ഇന്തോ-ഇസ്രായേല്‍ പ്രോജക്റ്റിന്റെ അംഗീകാരത്തോടെയാണ് സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനത്തിന് മുന്നിട്ടിറങ്ങിയത് . ' രാസകീടനാശിനികളും രാസവളങ്ങളും മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിവുണ്ട് . കുട്ടികളിലൂടെ കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്താല്‍ വരുംതലമുറയ്ക്ക് പ്രയോജനപ്പെടുമെന്ന് ഉറപ്പാണ് ' . അനുരാഗ് പറയുന്നു . പ്രധാനമായും ജൈവപച്ചക്കറികളുടെ ഉത്പാദനത്തിലാണ് ഇവര്‍ ശ്രദ്ധ ചെലുത്തുന്നത് . സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കാര്‍ഷിക രംഗത്തുള്ള ഉപദേശങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആയും പ്രവര്‍ത്തിക്കുന്നു . ഭക്ഷ്യ സംസ്‌കരണവും വിപണനവും ഇവര്‍ നടത്തുന്നുണ്ട് . വെയിലില്‍ ഉണക്കിപ്പൊടിച്ച കൂണ്‍ പൗഡര്‍ , തക്കാളി പൗഡര്‍ എന്നിവയെല്ലാം വില്‍പ്പനയ്ക്കുണ്ട് . മണ്ണിരക്കമ്പോസ്റ്റ് ഉപയോഗിച്ച് വളര്‍ത്തിയെടുത്ത പച്ചക്കറികളും മണ്ണില്ലാതെ കൃഷി ചെയ്തുണ്ടാക്കിയ വിളവുകളും വില്‍പ്പന നടത്തുന്നു . മൈക്രോഗ്രീനുകള്‍ , മുളപ്പിച്ച ധാന്യങ്ങള്‍ , ഗോതമ്പുപൊടി എന്നിവയും ആവശ്യക്കാരിലെത്തിക്കുന്നു . ' പുതുമയുള്ളതും പോഷകഗുണമുള്ളതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതുമായ പച്ചക്കറികളിലാണ് ഞാന്‍ തുടക്കം കുറിച്ചത് . 50 കിലോഗ്രാം കൂണ്‍ ആയിരുന്നു തുടക്കത്തില്‍ വളര്‍ത്തിയത് . രണ്ട് മാസമായപ്പോള്‍ 200 കിലോഗ്രാം കൂണ്‍ ആയി അത് വളര്‍ന്നു . ഇപ്പോള്‍ 4000 കിലോഗ്രാം ആണ് ലക്ഷ്യം ' . അനുരാഗ് പറയുന്നു . റാഡിഷ് , ബീറ്റ്‌റൂട്ട് , കോള്‍ റാബി , കാബേജിന്റെയും കോളിഫ്‌ളവറിന്റെയും മൈക്രോഗ്രീനുകള്‍ എന്നിവയടങ്ങുന്ന 12 വിവിധ ഉത്പന്നങ്ങള്‍ ഇവര്‍ നല്‍കുന്നു . മൈക്രോഗ്രീനുകള്‍ മണ്ണില്ലാതെയാണ് വളര്‍ത്തുന്നത് . അരിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലാണ് ധാന്യങ്ങള്‍ മുളപ്പിക്കുന്നത് . 100 % ശുദ്ധമായ ജൈവ ഗോതമ്പില്‍ നിന്നാണ് ഗോതമ്പ്‌പൊടി തയ്യാറാക്കി വിപണിയില്‍ എത്തിക്കുന്നത് . ' വീട്ടില്‍ തന്നെ ജൈവ പച്ചക്കറികള്‍ വളര്‍ത്താനാണ് ഞങ്ങള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് . അവര്‍ കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അവര്‍ക്ക് തന്നെ ബോധ്യമാകും . സ്വന്തമായി പച്ചക്കറികള്‍ വളര്‍ത്താന്‍ കഴിയാത്തവര്‍ക്ക് ഞങ്ങള്‍ വിളവെടുത്ത പച്ചക്കറികള്‍ എത്തിച്ചു കൊടുക്കുന്നുണ്ട് ചെറി തക്കാളി , കുരുമുളക് , പടവലം , ക്യാരറ്റ് , വഴുതന , പച്ചമുളക് എന്നിവയെല്ലാം മട്ടുപ്പാവില്‍ നട്ടുവളര്‍ത്താന്‍ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് ' . അനുരാഗ് തങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കുന്നു .
| false |
സിംഹം ഗർജിക്കുന്നത് പലരും കേട്ടിട്ടുണ്ടാകും എന്നാൽ കൂർക്കംവലിക്കുന്നത് കേട്ടിട്ടുണ്ടോ ? അതിനുത്തരമാണ് ഈ ദൃശ്യങ്ങൾ . ഗർജിക്കുന്നതിനേക്കാൾ ഉച്ചത്തിൽ കൂർക്കംവലിച്ചുകൊണ്ട് എല്ലാം മറന്നുറങ്ങുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത് . , ’ … 18 - 20 . . 12 . 😊 <വെബ്സൈറ്റ് ലിങ്ക്> ദിവസത്തിൽ 18–20 മണിക്കൂറുകൾ ഉറങ്ങുന്നവരാണ് ആൺ സിംഹങ്ങൾ . കാരണം കുട്ടികളെ നോട്ടവും ഇരതേടലുമൊക്കെ പെൺ സിംഹങ്ങളുടെ ചുമതലയാണ് . അതുകൊണ്ട് തന്നെ ആൺ സിംഹങ്ങൾക്ക് ഏറെ സമയം ഉറങ്ങാൻ കഴിയും . 19 ലെക്കൻഡ് ദൈർഖ്യമുള്ള ഈ ദൃശ്യങ്ങൾ പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് .
| false |
ഹിന്ദു പുരാണമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശംബുകൻ . ശ്രീരാമന്റെ സിംഹാസനാരോഹണത്തിന്ന് ശേഷം ഒരു നാൾ ഒരു ബ്രാഹ്മണൻ തന്റെ കുഞ്ഞിന്റെ ജഡവുമായി രാമന്റെയടുത്തെത്തുന്നു . ഇതിന്റെ കാരണം തേടിപ്പോയ രാമൻ ശംബുകൻ എന്ന ശൂദ്ര സന്യാസി തപസ്സനുഷ്ട്ടിക്കുന്നതാണ് തന്റെ യശസ്സ് കെടാൻ കാരണമെന്ന് മനസ്സിലാക്കി ശംബുകന്റെ തല വെട്ടിമാറ്റുന്നതാണ് കഥ . ശാംബുകനോട് രാമൻ ചെയ്ത അനീതി പല നിരൂപകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
| false |
ഇന്ന് ലോക നായദിനം . മനുഷ്യനും നായയും ഉറ്റചങ്ങാതിമാരായിട്ടു കുറഞ്ഞത് 15,000 വര്‍ഷങ്ങളെങ്കിലും ആയിട്ടുണ്ടെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത് . കോവിഡ് കാലത്ത് പട്ടണങ്ങളിലും മറ്റും വീടുകള്‍ ഓഫിസുകള്‍ ആയി മാറിയപ്പോള്‍ കൂട്ടുകൂടാന്‍ അരുമമൃഗങ്ങളും ഏറെയായി . ' സിഐഡി മൂസ'യിലെ ജര്‍മന്‍ ഷെപ്പേഡ് നായ അര്‍ജുന്‍ മുതല്‍ അടുത്തിടെ പുറത്തിറങ്ങിയ ' അനുഗ്രഹീതന്‍ ആന്റണി'യിലെ ഗോള്‍ഡന്‍ റിട്രീവറുകളും കന്നട സിനിമ ചാര്‍ലി 777ലെ ലാബ്രഡോറും പോലെ സിനിമകളില്‍ നിറഞ്ഞു നില്‍കുന്ന വിദേശ ബ്രീഡുകള്‍ തന്നെയാണു മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവ . എന്നാല്‍ വിചാരിക്കുന്നത്ര നിസ്സാരമല്ല ഇവയുടെ പരിചരണം . ഒരു നിമിഷത്തെ ആവേശത്തില്‍ വലിയ തുക മുടക്കി ഇവയെ വാങ്ങുന്നവര്‍ പിന്നീട് എന്തുചെയ്യണമെന്നറിയാതെ ഉപേക്ഷിക്കുന്നു . പ്രായമായി കഴിയുമ്പോള്‍ നായകളെ വഴിയില്‍ ഉപേക്ഷിക്കുന്നവരും കുറവല്ല , അത്തരക്കാരുടെ എണ്ണം അടുത്തിടെ വലിയ തോതില്‍ ഉയര്‍ന്നിട്ടുമുണ്ട് . പലരും വിലകൂടിയ വിദേശ ബ്രീഡുകളുടെ പിന്നാലെ പോകുമ്പോള്‍ മറക്കുന്നത് ഇന്ത്യക്കാരായ മിടുക്കരെയാണ് . രാജപാളയം , കോമ്പൈ , കന്നി , ചിപ്പിപ്പാറ തുടങ്ങിയ ചുണക്കുട്ടികള്‍ മുതല്‍ നമ്മള്‍ തെരുവുനായ്ക്കളെന്നു വിളിക്കുന്ന സങ്കരയിനങ്ങള്‍ വരെയുള്ള ഇനങ്ങളാണു നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്കും ഭക്ഷണരീതിക്കും ഏറ്റവും നന്നായി പൊരുത്തപ്പെടുന്നത് . വളര്‍ത്താനും പരിപാലിക്കാനുമുള്ള ചെലവും കുറവ് . സ്‌നേഹിച്ചു കൊല്ലുക എന്നു കേട്ടിട്ടില്ലേ ? അരുമകളായി വളര്‍ത്തുന്ന നായ്ക്കളുടെ കാര്യത്തില്‍ ചിലപ്പോള്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാകാറുണ്ട് . പ്രത്യേകിച്ചു ഭക്ഷണകാര്യത്തില്‍ . സ്‌നേഹം പ്രകടിപ്പിക്കാനായി നമുക്കിഷ്ടമുള്ള ചോക്ലേറ്റും ക്രീം ബിസ്‌കറ്റും മറ്റും നായ്ക്കള്‍ക്കു കൊടുക്കുന്നത് അവരുടെ ജീവനു തന്നെ അപകടകരമായേക്കാം എന്നു തിരിച്ചറിയേണ്ടതുണ്ട് . നായ്ക്കളെ വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം നായ്ക്കള്‍ക്കു തീറ്റ കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മയില്‍ വയ്ക്കണം വിവരങ്ങള്‍ക്കു കടപ്പാട് : ഡോ . അല്ലി , പ്രഫസര്‍ ആന്‍ഡ് ഹെഡ് , ഡിപ്പാര്‍ട്‌മെന്റ് ഓഫ് അനിമല്‍ ന്യുട്രീഷ്യന്‍ , വെറ്ററിനറി കോളജ് , മണ്ണുത്തി .
| false |
ഇടുക്കി ജില്ലയിലെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ണപ്പുറം . തൊടുപുഴയിൽ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . തൊടുപുഴയിൽ നിന്നും ഇടുക്കിയിലേക്കുള്ള വണ്ണപ്പുറം-ചേലച്ചുവട് പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത് . എസ് . എൻ . എം . എച്ച് . എസ് ആണ് ഇവിടുത്തെ പ്രധാന വിദ്യാലയം . മുണ്ടന്മുടി വണ്ണപ്പുറത്തിന്റെ ഒരു സമീപ പ്രദേശമാണ് . ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
മൃഗാശുപത്രി സേവനങ്ങള്‍ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന ‘ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് ’ എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ വാഹനത്തില്‍ സ്ഥലത്ത് എത്തി നല്‍കുന്നതിനു വേണ്ടി താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു . എംപ്ലോയ്മെന്റില്‍നിന്നുള്ള ഉദ്യോഗാർഥികളുടെ നിയമനം പൂര്‍ത്തീകരിക്കാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേക്ക് മാത്രമാണ് ഈ നിയമനം . 1 . വെറ്ററിനറി ഡോക്ടര്‍ : ഒഴിവ് 1 . വേതനം പ്രതിമാസം 43,155 രൂപ . 2 . റേഡിയോഗ്രാഫര്‍ : ഒഴിവ് 1 ബിരുദം , അല്ലെങ്കില്‍ ഫിസിക്സ് , കെമിസ്ട്രി , ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീ-ഡിഗ്രി / +2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്നോളജി ഡിപ്ലോമയും ) . വേതനം പ്രതിമാസം 24,040 രൂപ . 3 . അറ്റന്റന്റ് കം ഡ്രൈവര്‍ : ഒഴിവ് 1 . വേതനം പ്രതിമാസം 19,670 രൂപ . വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബർ അഞ്ചിന് രാവിലെ 11നും റേഡിയോഗ്രാഫര്‍ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ നവംബർ അഞ്ഞിന് ഉച്ചയ്ക്കുശേഷം 2 . 30നും ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്കുള്ളവർ നവംബർ ആറിന് രാവിലെ 11നും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്‍റർവ്യൂവിന് ഹാജരാകേണ്ടതാണ് . തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ക്ക് എംപ്ലോയ്മെന്റില്‍നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കുന്നതാണ് . പ്രതിദിനം 8 മണിക്കൂറാണ് ജോലി സമയം . ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിദിവസമായിരിക്കും .
| false |
സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയുമെല്ലാം പ്രശസ്തമാണല്ലോ ‘ ഇല്യൂമിനാറ്റി ’ എന്ന രഹസ്യ സംഘടന . ലോകത്തെ നിയന്ത്രിക്കുന്നതുതന്നെ അവരാണെന്നാണ് നിഗൂഢതാ സിദ്ധാന്തക്കാർ പറയുന്നത് . അതുപോലെത്തന്നെ മറ്റൊരു കഥയുമുണ്ട് . പല്ലി മനുഷ്യരെപ്പറ്റിയാണത് . ഏതോ അന്യഗ്രഹത്തിൽനിന്നെത്തിയതാണ് പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള ഈ ജീവികൾ . ഭൂമിക്കടിയിൽ എവിടെയോ ഇപ്പോഴും രഹസ്യമായി അവ ജീവിക്കുന്നുണ്ട് . പുറത്തേക്കിറങ്ങുമ്പോൾ അവർക്ക് മനുഷ്യന്റെ രൂപം സ്വീകരിക്കാനാകും . ലോകത്തിലെ പ്രധാന നേതാക്കളെയെല്ലാം നിയന്ത്രിച്ച് അവരുടെ ചൊൽപ്പടിക്കു നിർത്തി ഭൂമിയെ തങ്ങളുടെ കളിപ്പാവയാക്കിയവരാണ് പല്ലിമനുഷ്യരെന്നാണ് നിഗൂഢതാ സിദ്ധാന്തക്കാരുടെ വാദം . മറ്റെല്ലാ നിഗൂഢ സിദ്ധാന്തങ്ങളെയും പോലെ ഇതിനെയും തള്ളിക്കളയുകയായിരുന്നു ഗവേഷകർ ചെയ്തത് . എന്നാൽ 101 വര്‍ഷം മുൻപ് ഇറാഖിലെ അൽ ഉബൈദ് എന്ന പുരാവസ്തുകേന്ദ്രത്തിൽനിന്നു ലഭിച്ച തെളിവുകൾ പല്ലിമനുഷ്യർ ലോകത്ത് ഉണ്ടായിരുന്നുവെന്നു സംശയം ജനിപ്പിക്കുന്നതാണ് . ലോകത്തിലെ നാഗരികതയുടെ തുടക്കംതന്നെ പുരാതന ഇറാഖിലെ മെസപ്പൊട്ടേമിയയിൽ നിന്നാണെന്നാണു ഗവേഷകർ കരുതുന്നത് . സുമേറിയൻ നാഗരികതയാണ് അതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത് . എന്നാൽ അവർക്കും മുൻപേ , ഇറാഖിൽ ജീവിച്ചിരുന്ന ഒരു വിഭാഗത്തെപ്പറ്റിയുള്ള വിവരങ്ങളാണ് 1919ൽ കണ്ടെത്തിയത് . പുരാവസ്തു ഗവേഷകന്‍ ഹാരി റെഗിനാൾഡ് ഹാളിന്റെ നേതൃത്വത്തിൽ അൽ ഉബൈദ് പ്രദേശത്തു നടത്തിയ ഉദ്ഖനനത്തിൽ കണ്ടെത്തിയത് ഏകദേശം 7000 വര്‍ഷം പഴക്കമുള്ള വസ്തുക്കളായിരുന്നു . അതിലേറെയും പലതരം കളിമൺ പ്രതിമളായിരുന്നു . അക്കൂട്ടത്തിലാണ് പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള പ്രതിമകളും കണ്ടെത്തിയത് . നീളമുള്ള തല , ഉരുണ്ട കണ്ണുകൾ , നീണ്ട മുഖം , പല്ലിയുടേതു പോലുള്ള മൂക്ക് തുടങ്ങിയവയായിരുന്നു പ്രതിമകളുടെ പ്രത്യേകതകൾ . പെൺ പ്രതിമകളായിരുന്നു കൂടുതലും . എല്ലാ പ്രതിമകൾക്കും തലയിൽ കിരീടമുണ്ടായിരുന്നു . ചുമലുകളിൽ ഉയർന്നു നിൽക്കുന്ന തൊങ്ങലുകളോ ചിറകുകളോ പോലുള്ള അടയാളങ്ങളും . ഇവ മാത്രം ഒറ്റയ്ക്കു നിൽക്കുന്ന പ്രതിമകളായിരുന്നെങ്കിൽ പുരാതന ഈജിപ്തിലേതു പോലെ ദൈവങ്ങളുടേതാണെന്നു കരുതാമായിരുന്നു . എന്നാൽ കുട്ടികൾക്കു പാലു കൊടുക്കുന്ന പല്ലിമനുഷ്യസ്ത്രീകളുടെ ശിൽപങ്ങളും ഏറെയുണ്ടായിരുന്നു . കുട്ടികൾക്കും പല്ലിമനുഷ്യരുടെ രൂപമായിരുന്നു . അങ്ങനെയാണ് ഇവ ഭൂമിയിൽത്തന്നെയുണ്ടായിരുന്നതാകാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത് . ബിസി 4000ത്തിനും 5500നും ഇടയിലായിരുന്നു ഉബൈദിയൻ സംസ്കാരം ഇറാഖിൽ നിലനിന്നിരുന്നത് . എന്നാൽ ഇവർ എവിടെനിന്നു വന്നു എന്നതുൾപ്പെടെ ഒരു വിവരവും സുമേറിയൻ രേഖകളിലും ലഭ്യമല്ല . ഇഷ്ടിക ഉപയോഗിച്ച് ‘ ടി ’ ആകൃതിയിലുള്ള വീടുകളിലായിരുന്നു ഇവരുടെ താമസം . വിശാലമായ മുറ്റങ്ങളുമുണ്ടായിരുന്നു . പലതരം ശിൽപവിദ്യകളും നടത്തിയിരുന്നു . കനാലുകളും മറ്റും നിർമിച്ച് കൃഷിയും നടത്തിപ്പോന്ന ഈ വിഭാഗക്കാർക്ക് ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങള്‍ വരെയുണ്ടായിരുന്നു . ഉബൈദിയൻ സംസ്കാരത്തിൽപ്പെട്ട ചില ഗ്രാമങ്ങള്‍ പതിയെ നഗരങ്ങളായും രൂപപ്പെട്ടു . ഒട്ടേറെ ആരാധനാലയങ്ങളും നിർമിക്കപ്പെട്ടു . എറിഡു , ഉർ , ഉറൂക്ക് തുടങ്ങിയ പേരുകളിലാണ് ഈ നഗരങ്ങൾ അറിയപ്പെട്ടത് . കൂട്ടത്തിൽ ഉർ ആണ് ആദ്യമായി ഇത്തരത്തില്‍ വികസിപ്പിക്കപ്പെട്ട നഗരം . ഉറിലും എറിഡുവിലും പല്ലിമനുഷ്യരുടെ പ്രതിമകൾ കണ്ടിരുന്നെങ്കിലും ഏറ്റവും കൂടുതൽ പ്രതിമകൾ കണ്ടെത്തിയത് ടെൽ അൽ ഉബൈദ് എന്ന പ്രദേശത്തായിരുന്നു . അരക്കിലോമീറ്റർ വ്യാസമുള്ള പ്രദേശത്ത് രണ്ട് മീറ്റർ ഉയരത്തിൽ നിലനിന്ന ഒരു കുന്നിൻ പുറമായിരുന്നു ഈ പ്രദേശം . ഹാരി റെഗിനാൾഡ് നടത്തിയ തിരച്ചിൽ കണ്ടെത്തിയ പ്രതിമകളിൽ ചിലത് ഒരുതരം അധികാര ദണ്ഡ് കയ്യിൽ കരുതിയിരുന്നു . ഭരണത്തിന്റെയും നീതിയുടെയും അടയാളമായിരുന്നു അതെന്നാണു കരുതുന്നത് . ഉബൈദിയൻ സംസ്കാരത്തിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതായിരുന്നു പ്രതിമകളെന്നത് ഇതിൽനിന്നെല്ലാം വ്യക്തം . പക്ഷേ ഇവ യഥാർഥത്തിൽ എന്താണ് ? ഇന്നും ശരിയുത്തരം ആർക്കും അറിയില്ലെന്നതാണു സത്യം .
| false |
വീട്ടിലെ അടുക്കളയ്ക്കുള്ളില്‍ ചില്ലറ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ സമയമാണല്ലോ . പാചകം ചെയ്യുന്നതിനോടൊപ്പം ചില ഔഷധച്ചെടികള്‍ കൂടി അടുക്കളയില്‍ നട്ടുവളര്‍ത്തിയാലോ ? ഒരുപാട് ഉയരത്തിലും പടര്‍ന്ന് വളരാന്‍ ധാരാളം സ്ഥലം ആവശ്യമില്ലാത്തതുമായ ഔഷധ സസ്യങ്ങള്‍ നമുക്ക് വളര്‍ത്തിയെടുക്കാവുന്നതാണ് . ജനലരികില്‍ ചെറിയ പാത്രങ്ങളില്‍ വളര്‍ത്തിയാല്‍ അടുക്കളയ്ക്ക് സ്വാഭാവികമായ സുഗന്ധം പകരാനും ഇത്തരം സസ്യങ്ങള്‍ക്ക് കഴിയും . അനുയോജ്യമായ സ്ഥലം കണ്ടെത്തൂ നല്ല വെളിച്ചവും സൂര്യപ്രകാശവും ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലം നിങ്ങളുടെ അടുക്കളയില്‍ കണ്ടെത്തിയാല്‍ മതി . ജനലിനരികില്‍ ആകുമ്പോള്‍ കാറ്റും വെളിച്ചവും ലഭിക്കും . മണ്ണും ചകിരിച്ചോറും അല്‍പം ചാണകപ്പൊടിയും ചേര്‍ത്താല്‍ നടാനുള്ള മിശ്രിതം തയ്യാര്‍ . ചാണകപ്പൊടി കിട്ടാന്‍ പ്രയാസമാണെങ്കില്‍ ഒഴിവാക്കാം . ലോക്ക്ഡൗണ്‍ കാലമായതുകൊണ്ട് വളരെ അത്യാവശ്യമുള്ള ഘടകങ്ങള്‍ മാത്രം ഉപയോഗിച്ച് നമുക്ക് ഔഷധ സസ്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കാം . ചെടികള്‍ അതിരാവിലെയോ വൈകുന്നേരമോ മാത്രം നട്ടാല്‍ മതി . പാത്രത്തിന്റെ മുകളില്‍ നിന്ന് അര ഇഞ്ച് ഒഴിവാക്കി മണ്ണ് നിറയ്ക്കുന്നതാണ് നല്ലത് . ഇങ്ങനെ ചെയ്യുമ്പോള്‍ തറയിലേക്ക് വെള്ളം വീഴാകെ നനയ്ക്കാനും കഴിയും . പാത്രം ജനലരികിലേക്ക് വെക്കുന്നതിന് മുമ്പായി ചുവട്ടില്‍ ചെറിയ ട്രേ അല്ലെങ്കില്‍ വീട്ടിലുള്ള ഭംഗിയുള്ള ചെറിയ പ്ലേറ്റ് വെച്ചാല്‍ നനയ്ക്കുന്ന സമയത്ത് അധികമായി ഒഴുകുന്ന വെള്ളം ശേഖരിക്കാം . പരിചരണം നല്‍കാം ചെടിയില്‍ പുതിയ മുകുളങ്ങള്‍ വരുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒന്ന് മുറിച്ചു മാറ്റുന്നത് നല്ലതാണ് . അതുപോലെ നീളമുള്ള കാണ്ഡമായി വളരുന്ന ഭാഗങ്ങളും മുറിച്ചു മാറ്റാം . ജനലരികില്‍ പാത്രം വെക്കുമ്പോള്‍ തിരിച്ചും മറിച്ചും മാറ്റി വെക്കാന്‍ ശ്രദ്ധിക്കണം . സൂര്യപ്രകാശം ഒരു വശത്ത് മാത്രം ലഭിച്ചാല്‍ ശരിയായ വളര്‍ച്ച നടക്കില്ല . വളര്‍ത്താന്‍ യോജിച്ച ചില ഔഷധസസ്യങ്ങള്‍ പുതിന പകുതി തണലും പകുതി വെയിലും ഇഷ്ടപ്പെടുന്ന സസ്യമായ പുതിനയും അടുക്കളയില്‍ വളര്‍ത്താം . ഈര്‍പ്പം ഇഷ്ടപ്പെടുന്നതിനാല്‍ ദിവസവും നനയ്ക്കണം . പക്ഷേ , വെള്ളം വാര്‍ന്നു പോകുന്ന മണ്ണിലായിരിക്കണം നടേണ്ടത് . പെബിള്‍സ് നിറച്ച ട്രേയില്‍ വെള്ളം നിറച്ച് അതിന് മുകളില്‍ പുതിന വളര്‍ത്തുന്ന പാത്രം വെച്ചാല്‍ നന്നായി വളരാന്‍ ആവശ്യമായ ആര്‍ദ്രത നിലനിര്‍ത്താം . റോസ്‌മേരി ജനലരികില്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളര്‍ത്താന്‍ യോജിച്ച ചെടിയാണിത് . കൂടുതല്‍ വെയില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം . നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണാണ് നല്ലത് . അമിതമായി നനയ്ക്കരുത് . ടെറാകോട്ട പാത്രങ്ങളില്‍ വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണിത് . മധുരതുളസി കൂടുതല്‍ ഉയരത്തില്‍ വളരാന്‍ അനുവദിക്കാതെ ഇലകള്‍ നുള്ളിയെടുത്താല്‍ അടുക്കളയില്‍ വളര്‍ത്താന്‍ യോജിച്ച ഔഷധ സസ്യമാണിത് . ഇതിന്റെ പൂക്കളും ഭക്ഷ്യയോഗ്യമാണ് . വളര്‍ത്തിയാല്‍ മൂന്ന് മാസം കൊണ്ട് ഇലകള്‍ പറിച്ചെടുക്കാം . പ്രമേഹ നിയന്ത്രണത്തിന് മധുരതുളസിയിട്ട് തിളപ്പിച്ച ചായ നല്ലതാണ് . അതുപോലെ തന്നെ ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ബാക്റ്റീരിയല്‍ ഘടകങ്ങള്‍ മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നു .
| false |
കായംകുളത്ത് ചകിരിക്കെട്ടുകൾക്കിടയിൽ കാണപ്പെട്ട ഇരുതല മൂരിയെ പൊലീസെത്തി പിടികൂടി വനംവകുപ്പിന് കൈമാറി . പ്രയാർ മേട്ടുതറക്കിഴക്കതിൽ ബാഹുലേയന്റെ വീടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന ചകിരിക്കെട്ടുകൾക്കിടയിലാണ് 5 അടി നീളമുള്ള ഇരുതല മൂരിയെ കണ്ടത് . വീട്ടുകാർ ചകിരി മാറ്റിയപ്പോൾ ഇതിനെ കണ്ട ഉടൻ പൊലീസിനെ വിളിച്ചു . പൊലീസെത്തി വനംവകുപ്പുമായി ബന്ധപ്പെട്ടു . അവർ ഒരു ഉദ്യോഗസ്ഥനെ അയച്ച് പരിശോധിച്ചപ്പോഴാണ് ഇരുതലമൂരിയാണെന്ന് ഉറപ്പായത് . കായംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉഷസ് , വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുതലമൂരിയെ പിടികൂടിയത് . ഇരുതലമൂരി വനം വകുപ്പിന്റെ ഷെഡ്യൂൾ നാലിൽപ്പെട്ട ജീവിയാണ് ഇരുതലമൂരി . ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റമാണ് . രാജ്യാന്തര വിപണിയിൽ ചിലയിനം മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിനും ഇവയെ ഉപയോഗിക്കാറുണ്ട് . പെരുമ്പാമ്പിനോടും അണലിയോടും ഒറ്റനോട്ടത്തിൽ സാദൃശ്യമുള്ള ഈ പാമ്പ് ചുവന്ന മണ്ണൂലി , ഇരുതലപ്പാമ്പ് എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു . തലയും വാലും കാഴ്ചയിൽ ഒരുപോലെയാണ് . ശരീരത്തിനു മറ്റു പാമ്പുകളെപ്പോലെ തിളക്കമില്ല . തലയേതാണ് വാലേതാണ് എന്ന് സംശയം തോന്നുന്നതിനാൽ ഇരുതലമൂരിയെന്ന് അറിയപ്പെടുന്നു . മലേഷ്യ പോലുള്ള സ്ഥലങ്ങളിൽ ഈ ജീവിക്ക് ധാരാളം ആവശ്യക്കാരുണ്ട് . തൂക്കത്തിനനുസരിച്ചാണത്രെ വില . തൊലിയുരിച്ച് ഈ പാവം ജീവിയെ ഭക്ഷണമായി ഉപയോഗിക്കുന്നവരും തൊലി മാത്രം പൊളിച്ച് എടുക്കുന്നവരും ഓമനിച്ച് വളർത്തുന്നവരും ഉണ്ട് . വിദേശികളും സ്വദേശികളും ഈ തട്ടിപ്പിൽ കുരുങ്ങി പണം കളയാനെത്തുന്നുണ്ട് . പണ്ടെപ്പഴോ ഉണ്ടായ ഉൽക്കമഴയിലാണ് ഈ ജീവിവർഗത്തിന് രൂപമാറ്റവും വർണവ്യത്യാസവും സംഭവിച്ചതെന്ന കഥകൾ ഇടനിലക്കാരുണ്ടാക്കുന്നു . ഇതിന് ഔഷധമൂല്യമുണ്ടായെന്നും പറയും . എയ്ഡ്സ് രോഗത്തിനുവരെ മരുന്നാണെന്ന വാദമുൾപ്പടെ പലതരം തട്ടിപ്പുകളാണ് അരങ്ങേറുന്നത് . 100 വർഷം വരെ ആയുസ്സുണ്ടെന്നൊക്കെ വാഗ്ദാനം നൽകി കൊടുക്കുന്ന ഈ ഉരഗം ഏതാനും ദിവസങ്ങൾക്കുശേഷം പലപ്പോഴും ചത്തുപോകാറുണ്ട് . പരാതിപ്പെടാൻ പറ്റാത്തതിനാൽ ഇതൊന്നുമറിയാതെ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി നിരവധിപ്പേർ എത്താറുണ്ട് .
| false |
ഇന്തോനീഷ്യയിലെ തെക്കൻ കെലിമ്യുടു എന്ന അഗ്നിപർവതനിരയുടെ ഏറ്റവും മുകളിലായി മൂന്ന് ചെറിയ തടാകങ്ങളുണ്ട് . അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ തടാകങ്ങൾക്ക് ഭൂമിയിലെ മറ്റു തടാകങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒരു സവിശേഷതയുണ്ട് . ഇവയ്ക്ക് മൂന്നിനും മൂന്ന് നിറമാണ് . ഇവയിൽ ഏറ്റവുമധികം ജലമുള്ള തടാകമായ ടിവു അറ്റ ബൂപു എന്ന തടാകത്തിന് നല്ല നീല നിറമാണ് . പ്രായമായവരുടെ തടാകം എന്നാണ് ഈ പേരിന്റെ അർത്ഥം . ടിവു നുവ മുറി കൂ ഫൈ എന്നാണ് രണ്ടാമത്തെ തടാകത്തിന്റെ പേര് . യുവത്വത്തിൻറെ തടാകം എന്നാണ് ഈ പേര് അർത്ഥമാക്കുന്നത് . പച്ച നിറത്തിലാണ് തടാകം സാധാരണയായി കാണപ്പെടുന്നത് . ടിവു അറ്റ പോളോ എന്ന മൂന്നാമത്തെ തടാകമാകട്ടെ കൂടുതൽ സമയവും കാണപ്പെടുന്നത് ചുവന്ന നിറത്തിലാണ് . മോഹിപ്പിക്കുന്ന തടാകം എന്നാണ് ഈ പേര് സൂചിപ്പിക്കുന്നത് . നീല , പച്ച , ചുവപ്പ് എന്നീ നിറങ്ങളിലാണ് തടാകങ്ങൾ കാണപ്പെടുന്നതെങ്കിലും എപ്പോൾ വേണമെങ്കിലും അവയുടെ നിറങ്ങളിൽ വ്യത്യാസവും സംഭവിക്കാം . 2009 നവംബറിൽ കറുപ്പ് , പച്ച കലർന്ന നീല , തവിട്ട് എന്നീ നിറങ്ങളായിരുന്നു തടാകങ്ങൾക്ക് . എന്നാൽ 2010 ജൂലൈ ആയപ്പോഴേക്കും മൂന്നു തടാകങ്ങളും മൂന്നുതരം പച്ച നിറമാണ് സ്വീകരിച്ചത് . ഇത്തരത്തിൽ ഇടയ്ക്കിടെ ഇവ പല നിറങ്ങൾ സ്വീകരിക്കാറുണ്ട് . ചില തടാകങ്ങളിൽ സാധാരണയായി ബാക്ടീരിയകളുടെയും പായലിന്റെയും മറ്റും സാന്നിധ്യം മൂലം ചെറിയ നിറ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട് . എന്നാൽ അടിക്കടി ഇത്രയധികം നിറ വ്യത്യാസങ്ങൾ വരുന്നതാണ് കെലിമ്യുടുവിലെ തടാകങ്ങളെ വ്യത്യസ്തമാക്കുന്നത് . അഗ്നിപർവതത്തിൽ നിന്നും പുറത്തുവരുന്ന ചില വാതകങ്ങൾ തടാകങ്ങളിലെ ധാതുക്കളുമായി കൂടി ചേരുന്നതിന്റെ ഫലമായാണ് ഈ നിറവ്യത്യാസമുണ്ടാകുന്നത് എന്നാണ് ചിലർ കരുതുന്നത് . പക്ഷേ ഇതിന് ശാസ്ത്രീയമായ വിശദീകരണം ഇന്നോളം ലഭിച്ചിട്ടില്ല . എന്നാൽ മരിച്ചുപോയവരുടെ ആത്മാക്കൾ കുടികൊള്ളുന്ന സ്ഥലങ്ങളായാണ്പ്രദേശവാസികൾ ഈ തടാകങ്ങളെ കണക്കാക്കുന്നത് . ഈ വിശ്വാസത്തിൽ നിന്നുമാണ് തടാകങ്ങൾക്ക് പേര് നൽകിയിരിക്കുന്നതും . ആത്മാക്കളെ അവരുടെ ചെയ്തികൾക്കനുസരിച്ച് മൂന്നു തടാകങ്ങളിലേക്കും മരണ ദേവത അയയ്ക്കും എന്നാണ് ഇവരുടെ വിശ്വാസം .
| false |
മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘ കവിതമഴ’യുമായി മനോരമ ബുക്സ് . കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ … . മ്യൂസ് മേരി ജോർജ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ജനനം . ആലുവ യുസി കോളജിൽ അധ്യാപിക . ഇസ്പേഡു റാണി , രഹസ്യേന്ദ്രിയങ്ങൾ എന്നീ കവിതാസമാഹാരങ്ങൾ . ഉടലധികാരം , മെർക്കുറി:ജീവിതത്തിന്റെ രസമാപിനി , പഴയ കൃതി പുതിയ വായന , സ്ത്രീപക്ഷ മാധ്യമപഠനങ്ങൾ എന്നീ പുസ്തകങ്ങൾ . മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം .
| false |
കെ പി കുമരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ലക്ഷ്മിവിജയം . സുകുമാരൻ , ആലുമ്മൂടൻ , ബേബി ജയശാന്തി , റാണി ചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട് . ശ്യാം സംഗീതസംവിധാനം നിർവഹിച്ചു .
| false |
കോഴിക്കോട് ∙ ശൂന്യതയിൽനിന്നു മാന്ത്രികവിദ്യ കാണിക്കും പോലെയായി ആ ചിത്രത്തിന്റെയും കവിതയുടെയും പിറവി . കേരളത്തിൽ വീണ്ടുമൊരു ലോക്ഡൗൺ ആരംഭിച്ചപ്പോൾ തെരുവുകളെല്ലാം ശൂന്യമായിക്കഴിഞ്ഞിരുന്നു . കോഴിക്കോട്ട് തെരുവിന്റെയും ദേശത്തിന്റെയും കഥ പറഞ്ഞ് വിശ്വസാഹിത്യത്തിലേക്കു നടന്നുകയറിയ എസ് . കെ . പൊറ്റെക്കാട്ടിന്റെ മിഠായിത്തെരുവിലെ കാഴ്ചയും വ്യത്യസ്തമായിരുന്നില്ല . എന്നാൽ വ്യത്യസ്തമായത് ഈ കാഴ്ച പങ്കുവച്ച ഒരു പൊലീസുകാരന്റെ ഫോട്ടോയാണ് . തന്റെ സതീർഥ്യരുടെ വാട്സാപ് ഗ്രൂപ്പിൽ തെരുവിന്റെ ഈ മൂകചിത്രം പങ്കുവച്ചത് ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എ . അനിൽകുമാർ ആയിരുന്നു . ആൾക്കൂട്ടത്തിന്റെ കഥാകാരൻകൂടിയായ എസ്കെ ഈ ശൂന്യമായ തെരുവിന്റെ കാഴ്ച സഹിക്കുന്നുണ്ടാവില്ല എന്നു കൂടി അനിൽകുമാർ രേഖപ്പെടുത്തി . തുടർന്നാണ് അനിൽകുമാറിന്റെ ഈ ഫോട്ടോ വാട്സാപ് ഗ്രൂപ്പിൽ ലോക്ഡൗൺ കവിതയുടെ പിറവിക്കും വഴി തുറക്കുന്നത് . ഗ്രൂപ്പിലെ മറ്റൊരംഗമായ ഷീജ പി . എൻ . ആണ് പൊറ്റെക്കാട്ടിന്റെ മനസ്സ് ആവാഹിച്ചെന്നോണം ആ പതിനാലു വരി കവിത കുറിച്ചത് . തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപികയായ ഷീജയുടെ നിരവധി കവിതകൾ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് . എന്തായാലും ലോക്ഡൗൺ പകരുന്ന ആഴമാർന്ന ചിത്രങ്ങളും ചിന്തകളും സാഹിത്യപ്പിറവിക്കും വഴിയൊരുക്കുന്നുവെന്നത് ഈ അടഞ്ഞ കാലഘട്ടത്തിലെ സന്തോഷമാർന്ന വാർത്തകളാവുകയാണ് . എനിക്കാവില്ലയീ ആളൊഴിഞ്ഞ തെരുവിലൊറ്റക്കിരുപ്പാൻ എനിക്കാവില്ലയീ മൗനം തീർത്ത കൂടാരത്തിലെൻ പ്രാണനൊളിപ്പാൻ എനിക്കാവതില്ലാ കേവലമൊരു കൽപ്രതിമയായ് ആരവങ്ങളില്ലാതെയീ രഥ്യ കാണുവാൻ എനിക്കേകുകിത്തിരി നിനദമീ- വഴിത്താരയിൽ അല്ലെങ്കിലെടുത്തെറിയുകീ കൽപ്രതിമയെ അങ്ങാഴിയിലേക്കായ് .
| false |
പാമ്പുകളെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പുരാതന ഗ്രീസില്‍ നിലനിന്ന ഒരു ദിവ്യചികിത്സാ രീതിയാണ് . അക്കാലത്ത് ഗ്രീസില്‍ അമ്പലങ്ങളായിരുന്നു ആശുപത്രികള്‍ . ഇത്തരം നൂറുകണക്കിന് ദേവാലയങ്ങള്‍ പുരാതന ഗ്രീസില്‍ ഉണ്ടായിരുന്നു . മനോഹരങ്ങളായ പര്‍വതങ്ങളുടെ താഴ്വരപ്രദേശത്ത്,നിറയെ പൂന്തോട്ടങ്ങളുള്ള , ശാന്തിയും നിശ്ശബ്ദതയും വഴിഞ്ഞൊഴുകുന്ന , അസ്‌ക്ളീപിയോണുകള്‍ എന്നറിയപ്പെടുന്ന ദേവാലയാശുപത്രികള്‍ . ശാന്തശീലരായ നായ്ക്കളും പൂവന്‍കോഴികളും വിഷമില്ലാത്ത പാമ്പുകളും ഇഷ്ടംപോലെയുണ്ടാവും അത്തരം ഓരോ ആശുപത്രികളിലും . നല്ല പോഷകഗുണമുള്ള ഭക്ഷണം , ആവശ്യത്തിന് വ്യായാമം ചെയ്യാനുള്ള സംവിധാനങ്ങള്‍ , ഔഷധജലത്തിലുള്ള കുളി അങ്ങനെ പല നല്ല സംവിധാനങ്ങളുമുണ്ടായിരുന്നു അസ്‌ക്ളീപിയോണുകളില്‍ . നല്ല ആഹാരം കഴിച്ച് , നല്ല പോലെ വ്യായാമം ചെയ്ത് , നല്ല പാട്ടും കഥയുമൊക്കെ കേട്ട് , നല്ല കാഴ്ചകള്‍ കണ്ട് , നല്ലവണ്ണം പ്രാര്‍ത്ഥിച്ച് ഉറങ്ങാന് കിടക്കുന്ന രോഗിക്ക് കറുപ്പ് പോലുള്ള ഇത്തിരി മയക്കുമരുന്ന് നല്കും . അതിന്റെ ലഹരിയില്‍ ഉറങ്ങിപ്പോകുന്ന രോഗി , ആ ഉറക്കത്തില്‍ സ്വപ്നം കാണും . അങ്ങനെ കണ്ട സ്വപ്നങ്ങളെക്കുറിച്ച് പിറ്റേന്ന് രാവിലെ ദേവാലയത്തിലെ പ്രധാന പൂജാരിയോട് പറയണം . ആ സ്വപ്നം വ്യാഖ്യാനിച്ചാണ് രോഗിയുടെ ചികിത്സ തീരുമാനിക്കപ്പെടുക ! ഇത്തരം അസ്‌ക്ളീപിയോണ്‍ ദേവാലയങ്ങളിലെ പ്രധാന പൂജാരി- കം ഡോക്ടര്‍ ആയിരുന്നു അസ്‌ക്ളീപിയസ് എന്ന ആരോഗ്യദേവന്‍ . ഈ അസ്‌ക്ളീപിയസിന്റെ അഞ്ച് പെണ്‍മക്കളില്‍ രണ്ടു പേരായിരുന്നു ഹൈജിയയും പനേഷ്യയും . അവരായിരുന്നു അമ്പലം-കം-ആശുപത്രിയിലെ നേഴ്സുമാര്‍ . ഈ ദേവാലയങ്ങളിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഏകദേശം ഒരേതരം ചികിത്സയായിരുന്നു കൊടുത്തിരുന്നത് . അവരുടെ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച് , ദേവാലയത്തില്‍ നിന്ന് കൊടുക്കുന്ന ലളിതവസ്ത്രങ്ങള്‍ ധരിക്കണം . എന്നിട്ട് ഐസൊലേഷന്‍ മുറിക്കുള്ളില്‍ മൂന്നുദിവസം ഉപവാസം എടുക്കണം . മൂന്നാംദിവസം രാത്രിയില്‍ അസ്‌കുലേപ്യന്‍ പാമ്പുകള്‍ എന്നറിയപ്പെടുന്ന ദിവ്യ നാഗങ്ങള്‍ ഇഴഞ്ഞെത്തി രോഗികളുടെ ശരീരത്തില്‍ നാവു നീട്ടി നക്കും . ഇതോടെ രോഗിയുടെ രോഗം പൂര്‍ണ്ണമായും മാറുകയും രോഗി സുഖപ്പെടുകയും ചെയ്യും . ഇങ്ങനെ ശരീരത്തിനും മനസ്സിനും ഒരേപോലെ ചികിത്സ നല്കിയ അസ്‌ക്ളീപിയോണ്‍ ദേവാലയങ്ങളില്‍ എത്തിപ്പെട്ട രോഗികളില്‍ ഭൂരിഭാഗവും അസുഖം സുഖപ്പെട്ട് വീട്ടിലേക്ക് മടങ്ങി . അഥവാ ആരെങ്കിലും മരിച്ചാല്‍ പോലും അസ്‌ക്ളീപിയസ് അസ്‌കുലേപ്യന്‍ പാമ്പില്‍ നിന്ന് കിട്ടിയ ഒരു മാന്ത്രിക ഇല കൊണ്ട് മരിച്ചവരുടെ ജീവന്‍ പോലും തിരിച്ചുപിടിച്ചു തുടങ്ങി . അതോടെ നരകത്തിന്റെ ദേവതയായ ഹെയ്ഡീസിന് ഇരിക്കപ്പൊറുതിയില്ലാതായി . അദ്ദേഹം ഒളിമ്പസ് പര്‍വതത്തിന് മുകളിലെത്തി ദേവരാജാവായ സിയൂസിനോട് പരാതി പറഞ്ഞു . സിയൂസ് ദേവന്‍ തന്റെ ആയുധമായ ഇടിമിന്നല്‍ അയച്ച് അസ്‌ക്ളീപിയസ് എന്ന ദേവവൈദ്യനെ വധിക്കുകയും ചെയ്തു . എങ്കിലും , ഇത്ര കഴിവുള്ള ഒരു ഡോക്ടര്‍ ആയിരുന്നതുകൊണ്ട് സിയൂസ് അദ്ദേഹത്തെ മരണാനന്തരം ആകാശത്തിലെ ഒരു നക്ഷത്രസമൂഹമാക്കി എന്നാണ് ഐതിഹ്യം . വൃശ്ചികരാശിക്കു സമീപം ഇന്നും നമുക്ക് അങ്ങനെ ആകാശത്തില്‍ അസ്‌ക്ളീപിയസ് എന്ന ആദിമദിവ്യവൈദ്യനെ കാണാം ! അസ്‌ക്ളീപിയസ് എന്ന ഗ്രീക്ക് ദേവന്റെ പേരില്‍ നിന്നാണ് നമ്മുടെ ' ആശുപത്രി ' എന്ന വാക്ക് ഉണ്ടായത് . ആശുപത്രി , നഴ്സ് , ഒറ്റമൂലി എന്നീ വാക്കുകളുടെ പിറവി നമ്മള്‍ പറഞ്ഞ അസ്‌ക്ളീപിയസ് എന്ന ഗ്രീക്ക് ദേവന്റെ പേരില്‍ നിന്നാണ് നമ്മുടെ ' ആശുപത്രി ' എന്ന വാക്ക് ഉണ്ടായത് . ഇംഗ്ലീഷില്‍ എന്ന വാക്കും ഹിന്ദിയില്‍ ആസ്പത്രിക്ക് പറയുന്ന ആസ്പതാല്‍ എന്ന വാക്കുമൊക്കെ ഉണ്ടായിട്ടുള്ളതും അസ്‌ക്ളീപിയസ് എന്ന ഇതേ വാക്കില്‍ നിന്ന് തന്നെയാണ് . നമ്മള്‍ പറഞ്ഞ അസ്‌ക്ളീപിയസിന്റെ രണ്ട് പെണ്‍മക്കള്‍ , അതായത് രോഗികളെ ശുശ്രൂഷിച്ചിരുന്ന നേഴ്സുമാര്‍ ഹൈജിയയും പനേഷ്യയും അവരുടെ പേരില്‍ നിന്നുമുണ്ടായി ആരോഗ്യരംഗത്തെ രണ്ട് പ്രധാനപ്പെട്ട വാക്കുകള്‍ . ഹൈജിയയുടെ പേരില്‍ നിന്ന് ഹൈജീന്‍ അഥവാ ശുചിത്വം എന്ന വാക്കും , പനേഷ്യയുടെ പേരില്‍ നിന്ന് പനേഷ്യ അഥവാ ഒറ്റമൂലി എന്ന വാക്കും ! അസ്‌ക്ളീപിയസിന്റെ രണ്ട് പെണ്‍മക്കളായ ഹൈജിയയുടെ പേരില്‍ നിന്ന് ഹൈജീന്‍ അഥവാ ശുചിത്വം എന്ന വാക്കും പനേഷ്യയുടെ പേരില്‍ നിന്ന് പനേഷ്യ അഥവാ ഒറ്റമൂലി എന്ന വാക്കും ഉണ്ടായി . ഈ അസ്‌ക്ളീപിയസിന്റെ സ്ഥാനദണ്ഡിന്റെ മുകളില്‍ ചുറ്റിക്കയറിയ ഒരു അസ്‌കുലേപിയന്‍ പാമ്പായിരുന്നു ഏകദേശം രണ്ടാം ലോകമഹായുദ്ധം വരെ നമ്മുടെ ഡോക്ടര്‍മാരുടേയും ആശുപത്രികളുടേയുമൊക്കെ ചിഹ്നം . പിന്നീട് അത് കഡ്യൂസിയസ് എന്നറിയപ്പെടുന്ന,ഹെര്‍മിസ് ദേവന്റെ സ്ഥാനദണ്ഡായി . അതിനുമുണ്ട് ഒരു കാരണം . അക്കാലത്ത് മെഡിക്കല്‍ പുസ്തകങ്ങളൊക്കെ അച്ചടിക്കുന്നവര്‍ പൊതുവായി ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു അടയാളമായിരുന്നു കഡ്യൂസിയസ് . കഡ്യൂസിയസും ഒരു സ്ഥാനദണ്ഡ് ആണ് . ഇരുവശത്തു നിന്നും രണ്ടു പാമ്പുകള്‍ ചുറ്റിക്കയറിയ തരത്തിലുള്ള സ്ഥാനദണ്ഡ് . കള്ളന്മാരുടേയും കച്ചവടക്കാരുടേയും ശവസംസ്‌കാരകര്‍മ്മികളുടേയുമൊക്കെ ദേവനായി ഗ്രീക്ക് പുരാണങ്ങളില്‍ വാഴ്ത്തപ്പെടുന്ന ഹെര്‍മിസ് ദേവന്റെ സ്ഥാനദണ്ഡ് ആണ് കഡ്യൂസിയസ് . ഈ ദേവനെ ദേവന്മാരുടെ സന്ദേശവാഹകനായും വിശേഷിപ്പിക്കാറുണ്ട് . അച്ചടിക്കുന്ന ആള്‍ക്കാരും ഒരുതരത്തില്‍ സന്ദേശവാഹകര്‍ തന്നെയാണല്ലോ . ഒരു പ്രത്യേക ആശയത്തെയോ അറിവിനെയോ ഒക്കെ വായനക്കാരിലെത്തിക്കുന്ന സന്ദേശവാഹകര്‍ . അതുകൊണ്ടാണ് അവര്‍ ഈ അടയാളം അച്ചടിയടയാളമായി അന്ന് ഉപയോഗിച്ച് തുടങ്ങിയത് .
| false |
രേഖ നുണ പറയില്ല … മിഥുന മഴ കനക്കുകയാണ് വലിച്ചടച്ചിട്ടും , നന്നായി അടയാത്ത ജനാലപാളിയിലൂടെ വെള്ള തുള്ളി അകത്തേയ്ക്ക് ചിതറി എത്തുന്നുണ്ട് … ഇടിമിന്നൽ വെളിച്ചത്തിൽ തിമിർത്ത് പെയ്യുന്ന മഴയേ ജനാല വിടവിലൂടെ കാണാം … നേരം പുലരുന്നതേയുള്ളൂ പുറത്തൊക്കെ ഇരുട്ട് തന്നെയാണ് തണുപ്പിനെ കബളിപ്പിച്ച് , പുതപ്പിനുള്ളിൽ ഉറങ്ങാൻ ശ്രമിച്ചിട്ടും കേശുവിന് ഉറങ്ങാൻ കഴിഞ്ഞില്ല … അവസാനം പതിയെ എണീറ്റ് ലൈബ്രറിക്കുള്ളിലിരിക്കുന്ന പണ്ട് സ്കൂളിൽ പഠിച്ച പഠന നോവൻ എടുത്ത് വായിക്കാനൊരുങ്ങി … പുസ്തകതാളുകൾ ഒരോന്ന് മറിക്കുന്നതിനിടയിലാണ് അവളുടെ തലമുടി എന്റെ ദൃഷ്ടിയില്‍ പതിഞ്ഞത് … . കേശു നുള്ളിയെടുക്കാന്‍ നോക്കിയിട്ടും പിടിതരാതെ പേജില്‍ ഒട്ടിച്ചേര്‍ന്നിരുന്നു … . വളരെ കഷ്ടപ്പെട്ട് അവൻ അത് ഉള്ളം കൈയിലാക്കി , മറ്റുള്ള മുടികളെ പിരിഞ്ഞിരുന്നതിന്റെ ദുഖം കൊണ്ടാകണം അതിന്റെ നിറവും , തിളക്കവും നഷ്ടപെട്ടിരുന്നു . വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലത്തെ ഒരു മഴയുള്ള ദിനത്തിലാണ് തനിക്കിത് കിട്ടിയതെന്ന് അവൻ ഓര്‍ത്തു . അന്ന് സ്കൂള്‍ കഴിഞ്ഞു മടങ്ങുന്ന വഴി , പെടുന്നനെ മഴപെയ്തതും , വഴിയരികിലെ അടഞ്ഞു കിടന്ന കടയുടെ മുന്നില്‍ കയറി കൂടിയതും അവൻ ഓര്‍ത്തെടുത്തു … പിന്നാലെ അവളും കൂട്ടുകാരിയോടൊത്ത് വന്നു ചേര്‍ന്നു . കുട്ടികൾ ഏറെ ഉണ്ടായിരുന്നതിനാല്‍ അവള്‍ നിന്നത് എന്റെ മുന്നില്‍ , തൊട്ടുരുമ്മി … ബസ് വന്നപ്പോൾ യാത്രക്കാരും കുട്ടികളും തിരക്ക് കൂട്ടി ബസിലേയ്ക്ക് അടുത്തപ്പോൾ അവളും ഇടങ്കണ്ണിട്ട് എന്നോട് ഒപ്പം വരാൻ പറഞ്ഞത് പോലെ അവന് തോന്നി … . അവന്റെ വീടിനടുത്തായിരുന്നു അവളുടെ വീടും , ബസിലെ തിരക്കിലും അവനോടൊപ്പം ചേർന്നു നിന്ന് സുരക്ഷിതമായി യാത്രയായി … . നല്ല മഴപുറത്ത് പെയ്യുന്നതിനാൽ നമ്മുടെ ആന വണ്ടി വളരെ പതുക്കെയായിരുന്നു പോയിരുന്നത് … ഈ യാത്ര പെട്ടെന്ന് അവസാനിക്കരുത് എന്ന് കേശുവിന് തോന്നിക്കാണും കാരണം അവന് അവളെ അത്രയ്ക്ക് ഇഷ്ടായിരുന്നു … . ഇടയിലെവിടെയോ വെച്ച് യാത്ര ക്ഷീണം കൊണ്ട് അവൾ മയങ്ങി അവന്റെ നെഞ്ചിൽ ഇടയ്ക്കിടെ അവളുടെ തലവന്ന് സ്പർശിക്കുന്നുണ്ടായിരുന്നു . യാത്രയുടെ ദൂരം കുറഞ്ഞു കുറഞ്ഞു വന്നു . ആളുകളുടെ എണ്ണവും കുറഞ്ഞു വന്നു . അതിനിടെ അവൾക്ക് ഒരു ഇരിപ്പിടവും കിട്ടി … അവസാനം അവർ ലക്ഷ്യസ്ഥാനത്ത് എത്തുകയും അവർ അവരുടെ വീടുകളിൽ പോവുകയും ചെയ്തു … . നനഞ്ഞ് ഒട്ടിയ ഷർട്ടുമായി വീട്ടിലെത്തി ഇട്ടിരുന്ന ഷർട്ട് അഴിച്ച് അലക്ക് കല്ലിൽ ഇടാൻ തുടങ്ങുമ്പോൾ ഒരു നീളം കൂടിയ മുടി അവന് കിട്ടി … . പണ്ട് കുട്ടി കാലത്ത് മയിൽ പീലി പുസ്തക താളുകളിൽ വെക്കും പോലെ അവൻ ഇവളുടെ മുടി പഠിക്കുന്ന പുസ്തകതാളിൽ വെച്ചിരുന്നു … പണ്ട് മണിക്കൂറുകൾ ഇടവെട്ട് അവൻ പുസ്തകതാളിനുള്ളലെ മുടി നോക്കുമായിരുന്നു … കാലചക്രം ഒരു പാട് കടന്നു പോയി . മറവി അവനെയും തെല്ല് ബാധിച്ചിരുന്നു … . പക്ഷേ ഇപ്പോഴിത് കണ്ടപ്പോൾ പഴയ കാലങ്ങൾ ഓർമ വന്നു . പുസ്തകം നെഞ്ചോട് ചേർത്ത് , മിഴികൾ അടച്ച് ഭൂതകാല യാത്ര അയവറക്കി കൊണ്ട് വീണ്ടും പതുക്കെ പുതപ്പിനുള്ളിൽ ഒളിച്ചു … . കേശുവിന്റെ വീടിനടുത്തുള്ള അമ്പലത്തിൽ ശിവരാത്രി മഹോത്സവം നടക്കുകയാണ് . സമയം രാത്രി പത്തര പുഴയോരത്തിന്റെ മധ്യഭാഗാത്തായി ശ്രീകോവിൽ ഇല്ലാത്ത ഒരു പ്രസിദ്ധ ക്ഷേത്രമാണ് തൃകുടുണ്ണശിവക്ഷേത്രം വാദ്യമേളങ്ങൾ കൊണ്ടും , വർണ്ണശഭളമായ വെളിച്ചങ്ങളാലും ശോഭ തുളിമ്പി നിൽക്കുന്ന ക്ഷേത്രത്തിനടുത്ത മണപ്പുറത്തിലൂടെ , കാഴ്ചകൾ കണ്ട് കൂട്ടുകാരോടെപ്പം നടന്ന് നീങ്ങുമ്പോൾ … . പിന്നിൽ നിന്നൊരു ശബ്ദം … മോനെ ‘ ‘ മോനൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട് … അപ്പൊ കൂട്ടുകാരൻ , രഞ്ജു ഒന്നു നിന്നു . എന്നെ നോക്കി ; ഞാൻ പറഞ്ഞു ഇതെല്ലാം ഇവരുടെ സൂത്രങ്ങളാ … ആളെ പിടിക്കാൻ . വാ എന്നു പറഞ്ഞു ഞാനവന്റെ കൈ പിടിച്ചു വലിച്ചു . അവർ വീണ്ടും പറഞ്ഞു ‘ ഇന്നത്തെ ആദ്യത്തെ കൈയ്യാണ് മോന്റെ , സത്യം മാത്രം പറയും . ’ രഞ്ജു പറഞ്ഞു . കാശു ഞാൻ കൊടുക്കാം കേശൂ നീ വാ … നമുക്ക് നോക്കിക്കാം . അവന് എന്റെ വിശുദ്ധ പ്രേമത്തെക്കുറിച്ചും പെൺകുട്ടിയേയും എല്ലാം അറിയാമായിരുന്നു . അങ്ങനെ അവന്റെ നിർബന്ധത്തിന് വഴങ്ങി അയാൾ എന്റെ കൈരേഖകൾ നോക്കി … ഇപ്പോഴും കണ്ണിൽ നിന്ന് മായാത്ത ഒരു രൂപമാണ് അയാളുടേത് തടിച്ച ശരീരം ഗന ഗംഭീര ശബ്ദം , സംസാരത്തിനിടയിൽ ഇംഗ്ലീഷ് വാക്കുകൾ കൂടുതല്ലായി ഉപയോഗിക്കും ഇതിൽ അപ്പുറം അദ്ദേഹത്തിന്റെ പ്രത്യേകതയായി കേശുവിന് തോന്നിയത് നെറ്റിയിൽ ആനയുടെ രൂപത്തെ അനുസ്മരിപ്പിക്കുമാറ് ഒഴു മുഴ ഉണ്ടായിരുന്നു … . കയ്യിന്റെ ആകൃതിയും മറ്റും പറഞ്ഞ് അവർ കാര്യങ്ങളിലേക്കും-ഭാവി പ്രവചനങ്ങളിലേക്കും പതുക്കെ വന്നു . ഈ കയ്യ് ഈശ്വരാധീനമുള്ളതാണ് . ഏതു പ്രതിസന്ധിയിലും ആ കൈത്താങ്ങ് മോനുണ്ടാകും . ദീർഘായുസ്സുണ്ട് . അന്നം എങ്ങനെയെങ്കിലും മോനെ തേടിയെത്തും . പട്ടിണി കിടക്കേണ്ടി വരില്ല . രക്തസംബന്ധമായ ഒരു അസുഖമുണ്ട് അതു കാലക്രമേണ സുഖമാവും . മോന്റെ അന്നം കിടക്കുന്നത് കുറച്ച് കാലം നാട്ടിലും പിന്നെ അന്യനാട്ടിലുമാണ് . അന്യനാട്ടിൽ നല്ലൊരു മനുഷ്യന്റെയടുത്ത് എത്തിപ്പെടും . അവിടെ എത്തുന്നതിനു മുമ്പേ മോൻ ഇഷ്ടപ്പെടുന്നതും , മോനെ ഇഷ്ടപ്പെടുന്നതുമായ ഒരു കുട്ടിയെ ജീവിത സഖിയാക്കും ഇതു കേട്ടതും കേശുവും , രഞ്ജുവും … മുഖത്തോടു മുഖം നോക്കി … കേശു അയാളോട് ഇടയ്ക്കു ചോദിച്ചു , ‘ ‘ അപ്പൊ നിങ്ങള് നേരത്തെ പറഞ്ഞത് . ’ ’ അതിനുത്തരമായി അയാൾ പറഞ്ഞു മോന് പ്രണയമുണ്ടാവും രണ്ട് മനസ്സുകൾ തമ്മിൽ സമാന്തര രീതിയിൽ പോകുന്ന വൈകാരിക ബന്ധമാണ് പ്രണയം അത്തരത്തിലുള്ള പ്രണയം മോനുണ്ടാകും അത് സംഭവിക്കുന്നത് അഞ്ച് വർഷങ്ങൾ കഴിഞ്ഞാവുമെന്നും അത് നല്ലൊരു ബന്ധത്തിൽ എത്തപ്പെടുകയും , ബന്ധു സഹായവും ഉണ്ടാവും . കീർത്തിമാനവാനുള്ള യോഗ്യതയുണ്ട് തുടങ്ങി പല കാര്യങ്ങളും പറഞ്ഞു … തരികിട … എന്നു പറഞ്ഞു കേശു രഞ്ജുവിന്റെ മുഖത്തു നോക്കി , കേശു വലിക്കാൻ നോക്കി . അയാൾ കൈ മുറുകെ പിടിച്ചിരിക്കയായിരുന്നു . രഞ്ജു എന്നെ നോക്കിച്ചിരിച്ചു . സംശയിക്കേണ്ട മോൻ ജയിക്കും . ഇതെന്റെ തൊഴിലാണ് സത്യം . മോന് വാഹനം വാങ്ങാനുള്ള യോഗമുണ്ട് . ദൈവസഹായത്താൽ മോനൊരു നല്ല സ്ഥിതിയിലെത്തും . ഭാഗ്യമുള്ള കൈയ്യാണ് . അവസാനം അവർ കൂട്ടിച്ചേർത്തു ഇതിൽ എന്തെങ്കിലും വത്യാസമുണ്ടായൽ , എന്നെ ഇഷ്ടമുള്ളത്രയും ചീത്ത പറയാം . ഞാൻ എല്ലാ ശിവരാത്രി നാളിലും ക്ഷേത്ര നടയ്ക്കടുത്തുള്ള ആൽത്തറയോട് ചേർന്ന ഈ ഭാഗത്ത് കാണും . കൈനോട്ടം ഗണപതി എന്നു ചോദിച്ചാൽ മതി . ആ പേര് എന്നും ഞാൻ ഓർക്കാൻ ഒരു കാരണവും ഉണ്ട് … അയാളുടെ നെറ്റിയുടെ നടുഭാഗത്ത് കണ്ട ആ മുഴയും … അയാളുടെ പേരും നല്ലരു സാമ്യം തോന്നി … . അല്ലെങ്കിൽ മോൻ നന്നായി വരുമ്പോൾ എന്നെ കാണാൻ വരണം . ഇത്രയും പറഞ്ഞു കൈ മടക്കി . രഞ്ജു അവരുടെ കയ്യിൽ പത്ത് രൂപയുടെ ഒരു നോട്ടു വെച്ചുകൊടുത്തു അവിടെ നിന്ന് ഞങ്ങൾ നടന്ന് നീങ്ങി … രഞ്ജുവിന്റെ പണം പോയി എന്നല്ലാതെ എനിക്ക് അതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല … കാരണം ഞാൻ ഇഷ്ടപ്പെടുന്ന കുട്ടി ഇപ്പോഴെന്റെ മനസിൽ ഉണ്ട് താനും , ആര് എതിർത്താലും അവളെ തന്നെ കല്യാണം കഴിക്കുമെന്നും കേശു ഉറപ്പിച്ചതായിരുന്നു … പിന്നെ നാടും , വീടും വീട്ടുകാരെയും വിട്ട് ഒരു സ്ഥലത്തേയ്ക്കും പോകില്ലെന്നും പോകാൻ വീട്ടുകാർ നിർബന്ധിക്കില്ലെന്നും അവന് ഉറപ്പായിരുന്നു … ആയതിനാൽ കൈ നോക്കി പറഞ്ഞതിനെപ്പറ്റി പിന്നെ ഒന്നും ഓർത്തതേയില്ല … . ഇപ്പോൾ കാലങ്ങൾക്കിപ്പുറം ജീവിതസായാഹ്നത്തിൽ ആ അപ്രതീക്ഷിത കൈനോട്ടത്തെ ഒർക്കുമ്പോൾ , എന്റെ തിരക്കഥ മുൻകൂട്ടി ആരോ തയാറാക്കിയതു പോലെ തോന്നുന്നു . ഒരു പേരുകേട്ട വലിയ വ്യക്തി ആയില്ലെങ്കിലും , അവർ പറഞ്ഞതിൽ തൊണ്ണൂറു ശതമാനവും ശരിയായാണ് വന്നത് . അന്നത്തേക്കാൾ ഒരു ഭേദപ്പെട്ട ജീവിത സ്ഥിതി ഉണ്ടായി എന്നത് സത്യമാണ് . ബുദ്ധിമുട്ട് സമയത്തെല്ലാം ദൈവം മനുഷ്യരൂപത്തിൽ എനിക്കു സഹായമായിട്ടുണ്ട് . അന്നത്തെ പത്താം ക്ലാസ്സ് പരീക്ഷ പാസ്സായതു തന്നെ ഒരു ലോകാത്ഭുതം പോലെയാണ് . പല സമ്മർദ്ദങ്ങൾകൊണ്ടു തൊഴിൽ തേടി കേശുവിന് വിദേശത്തേയ്ക്ക് പോകേണ്ടിവന്നു … . വിദേശത്ത് പോകുന്നതിനു മുമ്പ് തന്നെ കേശുവിന്റെ വിവാഹവും കഴിഞ്ഞു … അവിടെയാണ് ഗണപതി പറഞ്ഞ കാര്യം നടന്നത് . സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടി പക്ഷേ അതിലൊരു വ്യത്യാസം ഉണ്ടായിരുന്നു … അന്ന് കൈ നോക്കുമ്പോൾ കേശു സ്നേഹിച്ച പെണ്ണ് മറ്റൊരാൾ ആയിരുന്നു … . കാരണം കേശു മാത്രമായിരുന്നു അവളെ സ്നേഹിച്ചിരുന്നത് … . അവൾ അവനെ സ്നേഹിച്ചിരുന്നില്ലെന്ന് പിന്നീട് അവളുടെ പെരുമാറ്റ രീതിയിൽ നിന്ന് അവന് ബോധ്യമായി … പക്ഷേ കാലങ്ങൾക്കു ശേഷം മറ്റൊരു പ്രണയം ജനിച്ചു . കൈ നോട്ടകാരൻ പറഞ്ഞത് സത്യമാവുന്നത് … മോന് ഇഷ്ടപ്പെടുന്നതും , മോനെ തിരിച്ചും ഇഷ്ടപ്പെടുന്നതുമായ ഒരാൾ ജീവിത സഖിയായി വരും എന്ന പ്രവചനം … ആദ്യ പ്രണയത്തിൽ കേശു മാത്രമായിരുന്നു അവളെ ഇഷ്ടപ്പെട്ടിരുന്നത് തിരിച്ച് ഇഷ്ടമായിരുന്നു പക്ഷേ കേശു കരുതുന്നതു പോലുള്ള ഒരു ഇഷ്ടമായിരുന്നില്ല അവർക്ക് … ഇരുപത്തിമൂന്ന് വർഷങ്ങൾക്കു ശേഷം ഒരവധിക്കാലത്തു കേശുവും രഞ്ജുവും കുറച്ചു സമ്മാനങ്ങളുമായി ശിവരാത്രി നാളിൽ ക്ഷേത്ര ആൽതറയ്ക്ക് സമീപമുള്ള മണപ്പുറത്ത് പോയി ആ മുഖവും , ശബ്ദവും തിരഞ്ഞു . അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവരോട് തിരക്കി പക്ഷേ … . കണ്ടെത്താനായില്ല … മടങ്ങിവരവിൽ രഞ്ജു പറഞ്ഞതോർക്കുന്നു , ‘ ‘ കേശൂ അവരെ അന്ന് ആരോ നിന്നിലേയ്ക്ക് അയച്ചതാണ് . ’ ’ അതേ , എനിക്കും അങ്ങനെ തന്നെ തോന്നി . നമ്മുടെ ഓരോരുത്തരുടേയും തിരക്കഥ ആരോ മുൻകൂട്ടി എഴുതിയതാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു …… ക്ഷേത്ര പരിസത്തിൽ നിന്ന് വിട്ട് പരിപാടികൾ നടക്കുന്ന സ്റ്റേജിനടുത്തേയ്ക്ക് എത്തിയപ്പോൾ മൈക്കിലൂടെ ഗന ഗംഭീര ശബ്ദത്തോടെ … ഒരു പ്രഖ്യാപനം കേൾക്കുവാൻ കഴിഞ്ഞു … നാടകം ആരംഭിക്കുന്നു … . വീണ തീയറ്റേഴ്സിന്റെ പുതിയ നാടകം … ‘ രേഖ നുണ പറയില്ല …… സത്യം … . രേഖ നുണ പറയില്ല … . ’ .
| false |
തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിനിടയ്ക്കാണ് ചരിത്രമാളികയെപ്പറ്റി കേട്ടത് . തിരുവിതാംകൂറിന്റെ ഭാഗമായി പഴയ കേരളത്തിന്റെ മാപ്പിൽ അടയാളപ്പെടുത്തിയിരുന്ന നാഞ്ചിനാടിന്റെ ചരിത്ര–സാംസ്കാരിക പൈതൃകത്തെ ആവാഹിക്കുന്ന ഒട്ടേറെ വസ്തുക്കൾ സമാഹരിച്ച് , അവയുടെ തനിമയോടെ സംരക്ഷിക്കുന്ന അഭിലാഷ് എന്ന ചെറുപ്പക്കാരന്റെ വേറിട്ടൊരു സംരംഭമാണ് ഈ മാളിക . ഇവയിൽ തൽപരരായവർക്കും കുട്ടികൾക്കും അതിന്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ടുതന്നെ ഇവ കാട്ടിക്കൊടുക്കണമെന്ന കാര്യത്തിൽ ഈ യുവാവ് ബദ്ധശ്രദ്ധനാണ് . ചരിത്രമാളികയെ സാമ്പ്രദായിക മ്യൂസിയങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നതും ഇതുതന്നെ . 4800പുരാവസ്തുക്കളും 32 പ്രധാനപ്പെട്ട ഭാഗങ്ങളും ഇവിടെയുണ്ട് . ഇതു മുഴുവൻ കണ്ടിറങ്ങുമ്പോൾ ഇന്നലെകളിലൂടെ ദീർഘമായ ഒരു യാത്ര നടത്തിയ അനുഭവമാണ് നമുക്ക് ലഭിക്കുക . മുഴക്കോൽ ചാലഞ്ച് ചരിത്രമാളികയുടെ വിശേഷങ്ങൾ കണ്ട് കലപില ശബ്ദമുണ്ടാക്കുന്ന ഒരു കൂട്ടംകൊച്ചുകുട്ടികൾക്കിടയിലൂടെയാണ് അഭിലാഷ് ഞങ്ങളെ ആദ്യത്തെ മാളികയുടെ പൂമുഖത്തേക്കു നയിച്ചത് . ആത്മമുഖം എന്നാണ് ഈ പൂമുഖത്തിനു പേര് . ഈരേഴ് പതിനാലു ലോകങ്ങളുടെ പ്രതീകമായി 14 ചിറ്റുകഴുക്കോലുകളിലാണ് ഈ പൂമുഖത്തിന്റെ കൂട്ടു കയറ്റിയിരിക്കുന്നത് . ഇവിടെ കഴുക്കോൽ വളയങ്ങൾക്കിടയിലൂടെ ഈ കെട്ടിടത്തിന്റെ കണക്കിന് അടിസ്ഥാനമാക്കിയ മുഴക്കോൽ കടത്തി വച്ചിരിക്കുന്നതു കാണാം . അതൊരു ‘ ചാലഞ്ചാ’ണത്രേ , ഇനി ഈ കണക്കിൽ ഒരു കെട്ടിടം നിർമിക്കണമെങ്കിൽ അഥവാ ഈ കെട്ടിടത്തിൽ എന്തെങ്കിലും പണിയണമെങ്കിൽ ഉത്തരത്തിന്റെ വളയങ്ങളൊന്നും പൊട്ടിക്കാതെ മുഴക്കോൽ ഊരി എടുക്കുന്ന ഒരു ആശാരിക്കേ അതിനു യോഗ്യതയുള്ളത്രേ . താളിയോലകളുടെയും എഴുത്താണികളുടെയും വൈവിധ്യമാണ് അടുത്തത് . നീളമുള്ള താളിയോലകളും നീളം കുറഞ്ഞ് ഉള്ളംകയ്യിലൊതുങ്ങി നിൽക്കുന്ന ചുരുണളും ഇവിടെ കാണാം . ഏറ്റവും മുകളിലും താഴെയും തടികൊണ്ടുള്ള ഓലകളിട്ട് കെട്ടി തുകലിലോ പട്ടിലോ പൊതിഞ്ഞു വയ്ക്കുന്നവയാണ് ഗ്രന്ഥങ്ങൾ . എഴുത്താണികൾക്കും വൈവിധ്യമുണ്ട് , വെറും ഇരുമ്പ് കൂർപ്പിച്ചെടുത്ത നാരായവും ഓടിൽ ശിൽപഭംഗിയോടെ വാർത്തെടുത്ത എഴുത്താണിയും കാണാൻ സാധിച്ചു . തൂൺ ബാങ്ക് പടിമേട എന്ന അടുത്ത കെട്ടിടത്തിന്റെ പടവിനോടു ചേർന്നു തന്നെ ഒരു ചെറിയ ‘ റൗണ്ട് ടേബിളിൽ ’ ഒരു കുട്ടിയാനയെ കാണാം . ഈ ദാരുശിൽപം വീടിന്റെ സ്ഥിതി സൂചിപ്പിക്കുന്നു . ആന പുറത്തേക്കു നോക്കി നിന്നാൽ ഇവിടെ പത്തായത്തിൽ നെല്ല് ഉണ്ട് . മറിച്ചാണ് അവസ്ഥയെങ്കിൽ തിരിക്കാവുന്ന ഈ ശിൽപം അകത്തേക്കു തിരിച്ചു വയ്ക്കുകയാണ് പതിവത്രേ . ആനയുടെ തൊട്ടടുത്തുള്ള മറ്റൊരു വിസ്മയമാണ് തൂൺ ബാങ്ക് . ഈ തൂണ് പണ്ടുകാലത്ത് കരുതൽ ധനം സൂക്ഷിക്കാനായി ഉപയോഗിച്ചതാണ് . തൂണിന്റെ മുകൾഭാഗത്തുള്ള ഒരു മരച്ചാവി ഊരി എടുത്ത് , അതിന്റെ മുകളിൽ നാണയം വച്ച് തിരികെ അടയ്ക്കുന്നു . ചാവി തട്ടി മുറുക്കുമ്പോൾ ആ നാണയം തൂണിന്റെ പൊള്ളയായ അകവശത്തേക്കു വീഴും . ഇനി തൂൺ നാണയം കൊണ്ട് നിറഞ്ഞുകഴിഞ്ഞാൽ പിന്നീട് ഒരോ നാണയം നിക്ഷേപിക്കുമ്പോഴും അത് തൂണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉത്തരത്തിൽക്കൂടി നീങ്ങിമാറിക്കൊണ്ടിരിക്കും . അവസാനം അത് തിണ്ണയുടെ ഒരറ്റത്തുള്ള പത്തായത്തിൽ വന്നുവീഴും . ഈ ഉത്തരത്തെ പാട്ടുത്തരം എന്നാണ് വിളിക്കുന്നത് . തൂൺബാങ്ക് നിറയുന്നതിനു മുൻപ് ആ പണം എടുക്കേണ്ട സാഹചര്യമുണ്ടായാൽ കെട്ടിടം പണിത മൂത്താശാരിക്കു മാത്രമേ സഹായിക്കാനാകൂ . മുറ്റത്തോട്ടിറങ്ങുന്ന പടവുകളിലൊരു ഭാഗത്ത് മുകളിൽ പിടിയൊക്കെയുള്ള , തടിയുടെ ഒരു അടപ്പു കാണാം . തൂൺ കണ്ട ഓർമയ്ക്ക് ഇതു വല്ല നിധിയുമാണെന്നു വിചാരിച്ചാൽ തെറ്റി , അതിനു താഴെ ഒരു കുഞ്ഞിക്കിണറാണ് , നാഴിക്കിണർ . കൈമുക്കി എടുക്കാവുന്ന വിധം വെള്ളമുള്ള ഈ കിണറ്റിൽനിന്നാണ് ഇപ്പോഴും വേനൽക്കാലങ്ങളിൽ ജലം എടുക്കാറുളളത് . പടിമേടയുടെ തിണ്ണയിൽനിന്നു നാഗത്താഴിട്ടു പൂട്ടുന്ന മുറിയുടെ കട്ടളയ്ക്കു മുകളിലായി പഞ്ചലോഹക്കൂട്ടിലുള്ള ഗൗളികളെയും സൂര്യചന്ദ്രൻമാരെയും സ്ഥാപിച്ചിരിക്കുന്നു . നടുമുറ്റവും കളരിയും പടിമേടയിൽനിന്ന് അകത്തേക്ക് , നടുമുറ്റമുള്ള ഒരു തളത്തിലേക്കാണ് കടക്കുന്നത് . സാധാരണ നാലുകെട്ടുകളിലേതു പോലെയുള്ള ഒരു നടുമുറ്റമല്ല ഇത് . ഈ നടുമുറ്റത്ത് , മാളികയുടെ അടിയിലായി സജ്ജീകരിച്ചിരിക്കുന്ന കളരിയാണ് . 41 കോൽ ചുറ്റളവുള്ള മണ്ഡലക്കളരിയാണിത് . 27 ശിഷ്യൻമാർക്ക് ഒരേസമയം നിന്ന് അഭ്യസിക്കാനുള്ള സൗകര്യമുണ്ട് ഇവിടെ . ഭൂമിക്കടിയിലാണെങ്കിലും നടുമുറ്റത്തിന്റെ തുറവിയിലൂടെ ഇവിടേക്ക് സദാ പ്രകാശം കടന്നെത്തുന്നു . മഴപെയ്താൽ വെള്ളം കളരിയിലേക്കു വീഴാതെ പുറത്തേക്കു കളയാൻ പാത്തിയും ഓവും ഉണ്ട് . തളത്തിന്റെ ഓരംപറ്റി കളരിയിലേക്ക് ഇറങ്ങാം . കളരിയുടെ കിഴക്കേ അറ്റത്ത് പലകകൾകൊണ്ട് അഴിയിട്ട ജാലകം കാണാം . ഇവിടെനിന്നു നോക്കുമ്പോൾ അതിനപ്പുറം ഇരുട്ടുമാത്രം . എന്നാൽ പുറംതിണ്ണയിൽനിന്നും ഒരു മുറിയിലൂടെ താഴേക്ക് ഇറങ്ങിയാൽ ഒരാൾക്ക് കഷ്ടിനിൽക്കാൻ ഉയരവും കിടക്കാൻ നീളവും വീതിയുമുള്ള ഒരു രഹസ്യ അറയിലേക്കെത്താം . കണ്ണറജാലകം എന്നു വിളിക്കുന്ന ഇവിടെ നിന്നാൽ ഈ അഴികളിലൂെട കളരിയുടെ ഉള്ളിൽ നടക്കുന്നത് രഹസ്യമായി വീക്ഷിക്കാം . പണ്ടു കാലത്ത് ഗുരുക്കന്മാർ ശിഷ്യൻമാരുടെ കഴിവുകളും പെരുമാറ്റങ്ങളും അവരറിയാതെ മറഞ്ഞിരുന്ന് നിരീക്ഷിച്ചിരുന്നത് ഇതിൽക്കൂടിയാണ് . കളരിയിൽ ഗുരുസാന്നിധ്യം ഇല്ലാത്തപ്പോഴും ‘ യൂ ആർ അണ്ടർ സർവൈലൻസ് ’ എന്ന ഭയം ശിഷ്യൻമാരിൽ നിൽക്കുകയും ചെയ്യും . ഇന്നും അഭ്യാസപരിശീലനത്തിലൂടെ സജീവമാണ് ഈ കളരി . കളരിയുടെ കോണിൽ ഒരു അറയിൽ കാലങ്ങളായി എരിയുന്ന കെടാവിളക്കും നൂറ്റാണ്ടുകൾക്കുമുൻപ് ജീവിച്ച് മരിച്ച ഒരു ഗുരുനാഥന്റെ യോഗദണ്ഡ് , മെതിയടി , മഴു , ആയുധങ്ങൾ തുടങ്ങിയവയും കളരിയുടെ ജാതകവും സൂക്ഷിച്ചിരിക്കുന്നു . ഭൂമിക്കടിയിലൂടെ തായ് മാളികയിലേക്ക് ഭൂമിക്കടിയിലൂടെ വിവിധ കെട്ടുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന രീതി പഴയകാല നിർമാണങ്ങളുടെ മറ്റൊരു വിസ്മയമായിരുന്നു . ഇവിടെ കെടാവിളക്കിരിക്കുന്ന അറയിൽനിന്ന് ഒരു തുരങ്കം ആരംഭിക്കുന്നുണ്ട് . കഷ്ടിച്ച് മൂന്നടി ഉയരമുള്ള ഇരുട്ടു നിറഞ്ഞ തുരങ്കം ചെന്നു കയറുന്നത് സൂതികാഗൃഹത്തിലാണ് . സ്ത്രീകളുടെ പ്രസവം വീടുകളിൽത്തന്നെ നടന്നിരുന്ന അക്കാലത്ത് പ്രസവശേഷമുള്ള സുഖചികിത്സകൾ നടത്തിയിരുന്നത് ഇവിടെയാണ് . അതിനായി ഉപയോഗിച്ചിരുന്ന വലിയ എണ്ണത്തോണി , അമ്മത്തോണി രക്തചന്ദനത്തിൽ പണിത കട്ടിൽ ഇവയൊക്കെ കാണാം .
| false |
ഇന്ത്യ ടിവി എന്ന ഹിന്ദി ചാനലിന്റെ മുഖ്യ പത്രാധിപരും ചെയർമാനുമാണ് രജത് ശർമ്മ . ഇന്ത്യ ടിവിയിൽ അവതരിപ്പിക്കുന്ന ആപ് കി അദാലത്ത് ഷോ ജനപ്രിയ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത് വിവാദമായിരുന്നു . മാധ്യമപ്രവർത്തകർ അഭിമുഖം നടത്തുന്നത് മുൻകൂട്ടി നിശ്ചയിച്ച അജണ്ടയനുസരിച്ചാണെന്നു അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു . ഇതിനെത്തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യാ ടിവി എഡിറ്റോറിയൽ ഡയറക്ടറുമായ ഖമർ വഹീദ് നഖ്‌വി ഇന്ത്യാ ടിവിയിൽ നിന്നും രാജിവെച്ചു . മോദിയുമായുളള അഭിമുഖം മുൻ കൂട്ടി തയ്യാറാക്കിയതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം .
| false |
ഓസോണ്‍ പാളിയെ തുളയ്ക്കുന്ന വാതകപ്രവാഹം റാന്‍ ഓഫ് കച്ചില്‍ കണ്ടെത്തിയെന്ന വാര്‍ത്തയോടെയാണ് ഇത്തവണത്തെ ഓസോണ്‍ ദിനം നമ്മെ വരവേറ്റത് . ഭൗമ പ്രതിഭാസമായിരിക്കാം ഇതിനുപിന്നിലെന്ന് കരുതുന്നുവെങ്കിലും മനുഷ്യന്റെ അശാസ്ത്രീയമായ വികസനത്തിന്റെ ഫലമായി വന്‍തോതില്‍ ഓസോണ്‍ ശോഷണം സംഭവിക്കുന്നതായി കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ കണ്ടെത്തിയിട്ടുണ്ട് . ഓസോണ്‍ സംരക്ഷണത്തിനായി അന്താരാഷ്ട്രതലത്തില്‍ നിരവധി ഉടമ്പടികളുണ്ടെങ്കിലും പൂര്‍ണമായി നടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല . ഭൂമിക്കു ചുറ്റുമുള്ള വാതകാവരണമാണ് ഓസോണ്‍പാളി , ഓസോണ്‍കുട എന്നീ പേരുകളില്‍ അറിയപ്പെടുന്നത് . അന്തരീക്ഷത്തില്‍ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണിന്റെ സ്ഥാനം . സ്ട്രാറ്റോസ്ഫിയര്‍ ഭൗമാന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയാണ് . ട്രോപോസ്ഫിയറിനും മീസോസ്ഫിയറിനും ഇടയിലാണിത് . സൂര്യപ്രകാശം നമുക്ക് ഉപകാരമുള്ളതെങ്കിലും അതിലുള്ള ചില വികിരണങ്ങള്‍ നമുക്കും മറ്റു ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും അപകടം വരുത്തുന്നു . അള്‍ട്രാവയലറ്റ് വികിരണങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രധാനികള്‍ . അതിനെ തടഞ്ഞുനിര്‍ത്തുകയാണ് ഓസോണിന്റെ ധര്‍മം . നിരന്തരം ശിഥിലീകരിക്കപ്പെടുകയും പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ് സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ തന്മാത്രകള്‍ . പ്രകൃതിദത്തമായ പലകാരണങ്ങളാണ് ഇതിനുള്ളത് . അതിനാല്‍ ഒരു പ്രത്യേക സ്ഥാനത്ത് അതിന്റെ അളവ് സ്ഥിരമായിരിക്കും . എന്നാല്‍ ചില മനുഷ്യനിര്‍മിത തന്‍മാത്രകള്‍ അവിടെ എത്തിയതോടെ ശിഥിലീകരണം പതിന്‍മടങ്ങ് വര്‍ധിച്ചു . അതിനനുസരിച്ച് പുനരുത്പാദനം നടന്നതുമില്ല . ഇതാണ് ഓസോണ്‍ശോഷണംകൊണ്ട് ഉദ്ദേശിക്കുന്നത് . വിള്ളലെന്നാല്‍ … വിള്ളലെന്നാല്‍ തീരേ ഓസോണ്‍ ഇല്ലാത്തതാണെന്ന് ധരിക്കരുത് . മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അളവില്‍ കുറവുവരുന്നതാണ് വിള്ളല്‍ അഥവാ ഓസോണ്‍ദ്വാരം . 1985 മേയ് മാസത്തില്‍ ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേ സംഘമാണ് ആദ്യമായി ഇത്തരമൊരു വിള്ളല്‍ വെളിപ്പെടുത്തിയത് . സെപ്റ്റംബറിനും നവംബറിനുമിടയില്‍ അന്റാര്‍ട്ടിക്കയിലെ ഹാലി ബേക്കു മുകളില്‍ ഓസോണ്‍സാന്ദ്രത 40 ശതമാനമായി കുറഞ്ഞു എന്നതായിരുന്നു അത് . 1960-കളിലാണ് ഇതിന് തുടക്കമായത് . 1970-കളുടെ അവസാനത്തില്‍ ഓസോണിന്റെ അളവില്‍ വലിയ കുറവുണ്ടായി . അന്റാര്‍ട്ടിക് മേഖലയിലെ അതിശൈത്യവും ധ്രുവീയ മേഘങ്ങളുടെ സാന്നിധ്യവുമാണ് അതിനു കാരണമായത് . 1990-കളുടെ തുടക്കത്തില്‍ 20 ദശലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ ഈ ഭൂപ്രദേശം ഓസോണ്‍ദ്വാരത്തിനു താഴെ നിലകൊണ്ടു . പിന്നീട് 1998-ല്‍ അതിനെക്കാള്‍ കൂടുതല്‍ വിസ്തൃതിയിലേക്ക് വ്യാപിക്കുകയും ജനവാസമേഖലകളെ ബാധിക്കുകയും ചെയ്തു . മാത്രമല്ല ഏതാണ്ട് എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിച്ചുതുടങ്ങിയപ്പോഴാണ് ആഗോളപ്രതിസന്ധിയായി മാറിയത് . വില്ലനായി മാറിയ സി . എഫ് . സി അമ്പതുവര്‍ഷം മുന്‍പ് പ്രിയങ്കരമായ ഒരു മനുഷ്യനിര്‍മിത പദാര്‍ഥമായിരുന്നു ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ . നിലവിലുണ്ടായിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു അദ്ഭുതവസ്തു . സ്ഥിരതയുള്ളത് , തീപിടിക്കാത്തത് , വിഷമല്ലാത്തത് എന്ന സവിശേഷതകള്‍ക്കു പുറമേ ഉത്പാദനച്ചെലവ് നന്നേ കുറഞ്ഞതും ആണിവ . തണുപ്പിക്കുന്നതിനും ഒരു ലായകമായും നുരയുണ്ടാക്കാനും തുടങ്ങി നിരവധി ഉപയോഗങ്ങള്‍ ഇവയ്ക്കുണ്ട് . 1970-കളിലാണ് വിവിധ രാസപദാര്‍ഥങ്ങളുടെ ഓസോണിലുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് പഠനം തുടങ്ങിയത് . സി . എഫ് . സി . യായിരുന്നു അതില്‍ പ്രധാനം . സി . എഫ് . സി മറ്റു പലതിനെയും പോലെ മഴവെള്ളത്തില്‍ കലര്‍ന്ന് നശിക്കുന്നില്ല . വായുവില്‍ തങ്ങിനില്‍ക്കുന്ന ഇത് കാറ്റിലൂടെ സ്ട്രാറ്റോസ്ഫിയറിലെത്തി ഓസോണിന്റെ അന്തകനായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തി . അള്‍ട്രാവയലറ്റ് സി . എഫ് . സിയെ വിഘടിപ്പിച്ച് ക്ലോറിനെ വേര്‍തിരിക്കുന്നു . ഈ ക്ലോറിന്‍ ഒന്നിനു പിറകെ ഒന്നായി ഒരു ഉല്‍പ്രേരകം പോലെ ഓസോണ്‍ തന്‍മാത്രകളെ വിഘടിപ്പിച്ചുകൊണ്ടേയിരിക്കുന്നു . ഒരുലക്ഷം തന്‍മാത്രകളെവരെ ഒരു ക്ലോറിന് ഇങ്ങനെ ശിഥിലീകരിക്കാന്‍ കഴിയും . പ്രകൃതിദത്തമായ പുനര്‍നിര്‍മാണത്തിന്റെ എത്രയോ മടങ്ങാണ് ഈ നാശം . അതാണ് ഓസോണിന്റെ വലിയ നാശത്തിന് കളമൊരുക്കിയത് . സി . എഫ് . സികള്‍ മാത്രമല്ല , നൈട്രിക് ഓക്സയ്ഡ് , നൈട്രസ് ഓക്സയ്ഡ് , ആറ്റമിക് ക്ലോറിന്‍ എന്നിവയും ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കുന്ന രാസവസ്തുക്കളാണ് . മനുഷ്യന്‍ കൃത്രിമമായി നിര്‍മിക്കുന്ന രാസവസ്തുക്കളാണ് ഇവയെല്ലാം . ഇവ നിര്‍മിക്കുകയും ഉപയോഗിക്കുകയും വഴി , ഓസോണിനെ നശിപ്പിച്ച് ആള്‍ട്രാവയലറ്റിനെ സ്വീകരിക്കുന്ന വികസനമാണ് നാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് . ദ്വാരത്തിലൂടെ ഭൂമിയിലേക്ക് ഓസോണ്‍ദ്വാരത്തിലൂടെ ഭൂമിയിലെത്തുന്ന അള്‍ട്രാവയലറ്റ് മൂലം ത്വക്ക് കാന്‍സര്‍ , തിമിരം , പ്രതിരോധത്തകരാറുകള്‍ , സൂര്യാഘാതം , ത്വക്കിന്റെ അകാല വാര്‍ധക്യം , അന്ധതയും മറ്റ് നേത്രരോഗങ്ങളും തുടങ്ങി പലവിധ രോഗങ്ങള്‍ മനുഷ്യര്‍ക്കുണ്ടാകുന്നു . പ്രയാസമുണ്ടാകുന്നു . കാര്‍ഷികവിളകളില്‍ മിക്കതിനും നാശം വരുന്നതിലൂടെ സാമ്പത്തികനഷ്ടം വന്‍തോതില്‍ ഉണ്ടാകും . സസ്യങ്ങളുടെ വളര്‍ച്ച , പ്രകാശസംശ്ലേഷണം , പൂവിടല്‍ എന്നിവയെ ദോഷകരമായി ബാധിക്കുന്നതാണ് അതിന് പ്രധാന കാരണം . നെല്ല് , ഗോതമ്പ് , ചോളം തുടങ്ങിയ മുഖ്യ വിളകള്‍ക്കാണ് അത് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത് . അദൃശ്യമായ അള്‍ട്രാവയലറ്റ് വിവിധ തരംഗദൈര്‍ഘ്യത്തിലുള്ള വികിരണങ്ങളാണ് സൂര്യന്‍ പുറപ്പെടുവിക്കുന്നത് . ഇവയിലേറെയും ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തില്‍ സ്ഥാനംപിടിച്ചവരാണ് . തരംഗദൈര്‍ഘ്യത്തിനനുസരിച്ചാണ് ഇവയെ തരംതിരിക്കുന്നത് . അതില്‍പ്പെടുന്ന ഒന്നാണ് അള്‍ട്രാവയലറ്റ് . തരംഗദൈര്‍ഘ്യം കുറയുന്നതനുസരിച്ച് തരംഗത്തിന്റെ ഊര്‍ജം വര്‍ധിക്കുന്നു . ഗാമാകിരണങ്ങള്‍ , എക്‌സ്-റേ , അള്‍ട്രാവയലറ്റ് , ദൃശ്യപ്രകാശം , ഇന്‍ഫ്രാറെഡ് , മൈക്രോവേവ് , റേഡിയോവേവ് എന്നിങ്ങനെയാണ് തരംഗദൈര്‍ഘ്യം കൂടുന്നതനുസരിച്ചുള്ള ഇവയുടെ ക്രമം . ദൃശ്യപ്രകാശത്തിലെ ഏറ്റവും തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റിനോട് അടുത്തുനില്‍ക്കുന്നതിനാലാണ് അള്‍ട്രാവയലറ്റിന് ആ പേര് വന്നത് . വയലറ്റിനെ നമുക്ക് കാണാമെങ്കിലും അള്‍ട്രാവയലറ്റ് അദൃശ്യമാണ് . തരംഗദൈര്‍ഘ്യം 320 - 400 നാനോമീറ്റര്‍ ഉള്ള യു . വി . -എ , 280 - 320 ഉള്ള യു . വി . -ബി , 200 - 280 ഉള്ള യു . വി . -സി എന്നിങ്ങനെ ഇത് മൂന്നുതരത്തിലാണ് . ഇതില്‍ ബിയും സിയുമാണ് ഏറ്റവും അപകടകരം . ഒരു മില്ലിമീറ്ററിന്റെ ലക്ഷത്തില്‍ ഒരംശമാണ് നാനോമീറ്റര്‍ . മോണ്‍ട്രിയല്‍ ഉടമ്പടി മോണ്‍ട്രിയല്‍ ഉടമ്പടിക്ക് 32 വര്‍ഷം പൂര്‍ത്തിയാവുകയാണ് . ഓസോണിനെ നശിപ്പിക്കുന്ന പദാര്‍ഥങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഓസോണിനെ സംരക്ഷിക്കാനുള്ളതായിരുന്നു മോണ്‍ട്രിയല്‍ എന്ന അന്താരാഷ്ട്ര ഉടമ്പടി . 1987 സെപ്റ്റംബര്‍ 16-നാണ് അതില്‍ ഒപ്പുവെച്ചത് . 1989 ജനുവരി 1 മുതലാണ് പ്രാബല്യത്തില്‍ വന്നത് . 197 അംഗങ്ങള്‍ ഒപ്പുവെച്ചപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ആദ്യത്തെ ഉടമ്പടിയായി . ഉടമ്പടിയില്‍ ഒപ്പിട്ടവര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അന്റാര്‍ട്ടിക്കിലെ ഓസോണ്‍ ദ്വാരം 2046-ന്റെയും 2057-ന്റെയും ഇടയില്‍ പൂര്‍ണമായും അടയും എന്നാണ് കണക്കാക്കുന്നത് . ഈ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ 1980-നു മുന്‍പുള്ള അവസ്ഥയിലേക്ക് ഓസോണ്‍പാളി തിരിച്ചെത്തുമെന്നും പ്രയോക്താക്കള്‍ വിശ്വസിക്കുന്നു . മോണ്‍ട്രിയല്‍ ഉടമ്പടി വന്നില്ലായിരുന്നെങ്കില്‍ ദ്വാരത്തിന്റെ വലുപ്പം 2050 ആവുമ്പോഴേക്ക് പത്തുമടങ്ങ് വര്‍ധിക്കുമായിരുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു . .
| false |
' അടികപ്യാരെ കൂട്ടമണി ' എന്ന സിനിമയിലെ പോലെ ബോയിസ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി വരുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? യു . സി കോളേജിലെ ചാക്കോ ഹോസ്റ്റലിലെ ആണ്‍സുഹൃത്തുക്കളോടാണ് നടി അനാര്‍ക്കലിയുടേതാണ് ചോദ്യം . കാസ്റ്റിങ് കൗച്ച് മുതല്‍ പ്രണയം വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായി ബോയിസ് ഹോസ്റ്റലിലെത്തിയ അനാര്‍ക്കലിയും ആണ്‍പടയും . ആണ്‍കുട്ടികളെ കുറിച്ച് മനസ്സിലാക്കിയിട്ടുള്ള ഏറ്റവും മോശം കാര്യം?-എബിന്‍ അയ്യോ , ടാസ്‌ക് ആണല്ലോ . ആണുങ്ങള്‍ എപ്പോഴും പറയും , പെണ്ണുങ്ങള്‍ കുശുമ്പ് പറയും എന്ന് . പക്ഷേ , ഇഷ്ടപ്പെടാത്ത ആളെ കുറിച്ച് പെമ്പിള്ളേര് പറയുമ്പോള്‍ മാത്രമാണ് അത് പരദൂഷണം ആവുന്നത് . ആണുങ്ങള്‍ ഇതേ കാര്യം പറയുമ്പോള്‍ അത്ര കാര്യമാകാറില്ല . എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് മനസ്സില്‍ വെയ്ക്കുന്ന കൂട്ടത്തിലല്ല പെണ്ണുങ്ങള്‍ . അവര്‍ക്ക് പെട്ടെന്ന് ക്ഷമിക്കാനോ മറികടക്കാനോ കഴിയും . ആണുങ്ങള്‍ ഓരോന്ന് മനസ്സില്‍ വെച്ച് ഭയങ്കര ഈഗോ ആകും . പ്രേമമുണ്ടോ?-റമീസ് അക്തര്‍ ആ , പ്രേമമുണ്ട് . എത്ര എണ്ണം ? പോടാ . ഒരാളേയുള്ളൂ . ഒരാളില്‍ ഒതുക്കി . കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി എന്ന് കരുതുക . ഇതറിയുമ്പോള്‍ എന്തായിരിക്കും പ്രതികരണം ? -കെവിന്‍ കോര ഉമ്മന്‍ ഇപ്പോഴുള്ള റിലേഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍ , അത് അപ്പോള്‍ തന്നെ തുറന്നു പറയുക . ഞാന്‍ അതാണ് ചെയ്തത് . പിന്നെ എന്റെ കാമുകന് എന്നേയും ആ കുട്ടിയെയും ഒരുപോലെ പ്രേമിക്കാന്‍ പറ്റുമെങ്കില്‍ എനിക്ക് പ്രശ്‌നമൊന്നും ഇല്ല . രണ്ടുപേരെ തുല്യമായി പ്രേമിക്കാന്‍ പറ്റുന്നവര്‍ ഈ ലോകത്തുണ്ട് . പോളിമോറസ് റിലേഷന്‍ഷിപ്‌സ് . കാമുകന് വേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ?-അലന്‍ സോണി ഉണ്ട് . അവന് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കും . പിന്നെ നമുക്ക് കൂടി ഗുണം ആകുന്ന കാര്യമാണെങ്കില്‍ മാറ്റിവെയ്ക്കും . വസ്ത്രധാരണത്തിന്റെ പേരില്‍ കുറേ ട്രോള്‍ കിട്ടിയല്ലോ . കാമുകന്‍ എന്ത് പറഞ്ഞു ? -മുബീന്‍ അതിലൊന്നും അവന് ഒരു പ്രശ്‌നവുമില്ല . പിന്നെ എന്റെ ഡ്രസ്സിങ്ങില്‍ ഇടപെടാന്‍ വരുന്ന ഒരാളെ ഞാന്‍ പ്രേമിക്കാന്‍ തന്നെ നില്‍ക്കില്ല . അവനത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാല്‍ , ' ഓകെ ബായ് ' എന്ന് ഞാന്‍ പറയും . കാരണം ഇത് എന്റെ അടിസ്ഥാനപരമായിട്ടുള്ള സ്വഭാവമാണ് . നമുക്ക് ഒരാളോട് ഇഷ്ടം കൂടുമ്പോഴുള്ള ത്യാഗം മറ്റൊന്നാണ് . മാറ്റാന്‍ പറ്റുന്ന സ്വഭാവങ്ങള്‍ ആണ് സാക്രിഫൈസ് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞത് . അശ്ലീല കമന്റുകള്‍ കാണുമ്പോള്‍ വിഷമം വരില്ലേ?-ബ്രഹ്മദത്തന്‍ സ്വിം സ്യൂട്ട് ധരിച്ച ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടപ്പോഴാണ് അശ്ലീല കമന്റ് വന്നത് . അല്ലാതെ എനിക്ക് ഹേറ്റേര്‍സ് കുറവാണ് എന്ന് തോന്നാറുണ്ട് . പിന്നെ ചിലരെ എന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ . ഇപ്പോഴത്തെ സിനിമയില്‍ സ്ത്രീകള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ട് ? -അലക്‌സ് പണ്ടത്തെ സിനിമകളെ വെച്ച് നോക്കുമ്പോള്‍ വെറുതെ ഒരു ഹീറോയിന്‍ എന്ന രീതിയില്‍ ഇപ്പോള്‍ സ്ത്രീകളെ അവതരിപ്പിക്കുന്നില്ല . ഇപ്പൊ കുറേക്കൂടി ക്യാരക്ടര്‍ ഉള്ള സ്ത്രീ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട് . എന്നാലും , സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് അത്ര വില കിട്ടുന്നുണ്ടോ എന്ന് എനിക്കറിയില്ല . ഒരു നടിക്കും സാറ്റ്‌ലൈറ്റോ , മാര്‍ക്കറ്റോ ഇല്ല . സത്യത്തില്‍ പുതിയ നായികമാര്‍ വരുന്നത് , അവരെ കൊണ്ടുവരാനുള്ള ആവേശം കൊണ്ടല്ല . നായികമാര്‍ക്ക് വേണ്ടി പ്രൊഡ്യൂസര്‍ക്ക് കാശ് മുടക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ടാണ് . പരിചയമുള്ള നടി വന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് പ്രശ്‌നമൊന്നും ഇല്ല . എല്ലാവരും സിനിമയുടെ കഥയാണ് ഇപ്പോള്‍ നോക്കുന്നത് . സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടുന്നതിന് മുമ്പ് ഒരുപാട് തവണ ആലോചിക്കുമോ?-അമല്‍ ശ്രദ്ധിക്കാറുണ്ട് . എനിക്ക് വീട്ടുകാരെയാണ് പേടി . നാട്ടുകാരെയല്ല . ' ആ പടം ഇടേണ്ട ആവശ്യമുണ്ടോ ' എന്ന് ചോദിക്കും . ' എനിക്ക് ആവശ്യം തോന്നി ' എന്ന് ഞാന്‍ തിരിച്ചു പറയും . നല്ല ഭംഗിയുള്ള പടങ്ങള്‍ , കുറച്ചു കൂടുതല്‍ സ്‌കിന്‍ കാണുന്നു എന്നത് കൊണ്ട് ഇടാതെ വെച്ചിട്ടുണ്ട് . പടത്തിന്റെ ഭംഗിക്ക് വേണ്ടി എഡിറ്റ് ചെയ്യാറുണ്ട് . അല്ലാതെ എന്റെ മുഖം വെളുപ്പിക്കാറില്ല . എന്റെ ഫോണില്‍ ഒരു ഫില്‍ട്ടര്‍ ആപ്പ് പോലും ഇല്ല . കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് താടി വേണം എന്നൊക്കെയുണ്ടോ?-ശ്രീഹരി അങ്ങനത്തെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ എനിക്കില്ല . ഞാന്‍ താടി ഇല്ലാത്തവരേയും ഉള്ളവരേയും പ്രേമിച്ചിട്ടുണ്ട് . ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചത് തന്നെ ഞാനാണ് . ഏറ്റവും ധൈര്യം കാണിച്ച സന്ദര്‍ഭം?-ജോയല്‍ അങ്ങനെയൊന്ന് ഓര്‍മയില്ല . കണ്ടാല്‍ ബോള്‍ഡ് ആണെന്ന് തോന്നുമെന്നേയുള്ളൂ . ബസ്സില്‍ തോണ്ടലോ മറ്റോ കിട്ടിയാലും ഞാന്‍ പ്രതികരിക്കാറില്ല . അത് പേടിച്ചിട്ടല്ല . ' അറിയാതെ പറ്റിയതാവും ' എന്ന് ചിലപ്പോള്‍ ചിന്തിക്കും . പിന്നെ മനസ്സിലുള്ളത് എന്തും തുറന്നുപറയാന്‍ എനിക്ക് മടിയില്ല . കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍?-ജ്യോതിസ് എനിക്കത് നേരിട്ടിട്ടില്ല . ഞാന്‍ എപ്പോഴും വിചാരിക്കും , അത് എപ്പോഴാണ് വരിക എന്ന് . കാരണം , അങ്ങനത്തെ അനുഭവം വന്നാല്‍ ഞാന്‍ എങ്ങനെ ഡീല്‍ ചെയ്യും എന്ന് അറിയാനാണ് . ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നത് എന്ന് പറയാന്‍ കഴിയില്ല . അത്രയും ബിഗ്‌ഷോട്ട് ആയിരിക്കും വരുന്നവര്‍ . സിനിമ എന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട് . അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട് . ഞാന്‍ അങ്ങനെയല്ല . സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട് . പക്ഷേ , എന്റെ വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല . .
| false |
അങ്കമാലി നടത്തുന്ന ദേശാന്തരസഞ്ചാരമാണ് വർഗീസ് അങ്കമാലിയുടെ കഥകൾ . ചരിത്രത്തിന്റെ പൊടിഞ്ഞു തുടങ്ങിയ ഡയറിത്താളുകളിൽനിന്നു കണ്ടെടുക്കുന്ന ജീവിതങ്ങൾ വിവിധ ദേശങ്ങളിൽ നിന്നിറങ്ങി വന്നു നിമിഷാർധത്തിൽ അങ്കമാലിക്കാരായി മാറി വായനക്കാരെ ഭ്രമിപ്പിക്കും . 35 വർഷം ബാങ്ക് ഉദ്യോഗസ്ഥനായിരുന്നയാൾ ജോലിക്കാലത്തും വിരമിച്ച ശേഷവും 24 രാജ്യങ്ങളിലൂടെ നടത്തിയ യാത്രകളുടെ തിരയിളക്കങ്ങളാണു വായനക്കാരെ ആ അങ്കമാലിക്കഥകളിലേക്കു പിടിച്ചിടുന്ന സൂത്രവിദ്യകളിലൊന്ന് . തുർക്കിയിലെ കപ്പഡോക്യയിലേക്കു നടത്തിയ യാത്രയിൽനിന്നു ‘ ചൂണ്ട ’ എന്നൊരു കഥ ജനിക്കുമ്പോൾ അതിൽ സമീപദേശങ്ങളുടെ കൂടി ചരിത്രവും വേദനകളുമെല്ലാം ഇഴചേർന്നിരിക്കും . അങ്കമാലിയിൽ നടക്കുന്നൊരു സംഭവം കഥയായി മാറുമ്പോൾ അഞ്ചു നൂറ്റാണ്ടു മുൻപുള്ള ലിസ്ബണിലേക്കും പോർച്ചുഗീസ് രാജസദസ്സിലേക്കും വരെ അതിന്റെ അലയൊലികൾ പാഞ്ഞുചെല്ലും . മറഞ്ഞു കിടക്കുന്ന ചരിത്രമുത്തുകൾ ആഴത്തിൽ ഖനനം ചെയ്തെടുക്കുന്നതിൽ രസം കണ്ടെത്തുന്നയാളാണു വർഗീസ് അങ്കമാലി . അതുകൊണ്ടുതന്നെ ആ കഥകൾ സാധാരണ വായനയ്ക്കപ്പുറം ചിന്തയും സംവാദവും കൂടി ആവശ്യപ്പെടുന്നവയാണ് . അങ്കമാലി പോർക്ക് വരട്ടിയതിന്റെയും മാങ്ങാക്കറിയുടെയും ഉൽപത്തിരഹസ്യമന്വേഷിച്ചു പോകുന്ന ഈ രുചിപ്രേമി വായനക്കാരുടെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്ന കഥക്കൂട്ടിന്റെ സ്രഷ്ടാവാണ് . ഒരു മാടമ്പി വീരഗാഥ , അരൂപികളുടെ വംശാവലി , ഉപ്പുപുരട്ടിയ മുറിവുകൾ , കപ്ലോൻ , ചൂണ്ട , പുനിത വറുവേൽ ബാന്റ് സെറ്റ് തുടങ്ങിയവ ശ്രദ്ധേയ കഥകൾ . വർഗീസ് അങ്കമാലിയുടെ കഥകളിൽനിന്ന് നമ്മൾ നിത്യ ജീവിതത്തിൽ അധികം പ്രയോഗിക്കാത്ത അനേകം വാക്കുകൾ കണ്ടെടുക്കാനാകും . കൂടുതലും പഴയകാല ക്രൈസ്തവ ജീവിത പരിസരത്ത് സുലഭമായി പ്രചാരത്തിലുണ്ടായിരുന്നവയുമാണ് . ‘ കപ്ലോൻ ’ എന്ന കഥ വായിച്ച് അത്തരം 40 വാക്കുകൾ കണ്ടെടുത്തതായി ഒരു വായനക്കാരി വിളിച്ചു പറയുകയുമുണ്ടായല്ലോ . മനസ്സിന്റെ ഏതോ അറകളിൽ മലയാളി രഹസ്യത്താക്കോലിട്ടു പൂട്ടി വച്ചിരിക്കുന്ന ഈ വാക്കുകൾ കണ്ടെടുക്കുന്നത് എവിടെനിന്നാണ് ? ഭൂതകാലത്തിലൂന്നിയ ഓർമയും സ്വപ്നങ്ങളുമാണ് എന്റെ എഴുത്തിന്റെ സത്ത . 16-ാമത്തെ വയസ്സിൽ ആദ്യകഥ പ്രസിദ്ധീകരിച്ചതു മുതൽ കഥകളുടെ ലോകത്തായിരുന്നു . ബാല്യകാല ഓർമകളിൽനിന്ന് കഥകൾ ഒഴിഞ്ഞുപോകുന്നില്ല . സ്വയം നിഗ്രഹിക്കുന്ന പോരാളികളായിരുന്നു എഴുപതുകളിലെ ചെറുപ്പക്കാർ . ഒരുപാടു വായിക്കുന്നവർ . ചരിത്രമാണു ഞാൻ കൂടുതലും വായിച്ചു പഠിച്ചത് . സ്വന്തം നാടുതന്നെയാണ് നന്നങ്ങാടികൾ കുഴിച്ചെടുക്കുന്ന ഭൂമികയാക്കി മനസ്സിനെ മാറ്റിയെടുത്തത് . കൂട്ടുകെട്ടുകളും പുറംകാഴ്ചകളും അതിനെ തിടം വപ്പിച്ചു . പോയകാലം എഴുതുവാൻ പഴയവാക്കുകളെ കുഴിച്ചെടുക്കുമ്പോൾ പുതുമയിലേക്കു വരും , എഴുത്ത് . സൂക്ഷ്മനിരീക്ഷണങ്ങളാണു കഥയുടെ മൂശ , ഒപ്പം യാത്രകളും . 24 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ചല്ലോ . വിശുദ്ധനാടുകളാകട്ടെ ഒന്നിലധികം തവണയും പോയി വന്നു . ‘ ചൂണ്ട ’ പോലുള്ള കഥകളിൽ ഈ യാത്രാനുഭവത്തിന്റെ നേർ ചിത്രീകരണവുമുണ്ട് . യാത്രികനായിട്ടു തന്നെയാണല്ലോ ചൂണ്ടയിൽ ആഖ്യാതാവ് പ്രത്യക്ഷപ്പെടുന്നത് . യാത്രകളിൽ നിന്നു കഥകൾ കണ്ടെടുക്കുന്നത് എങ്ങനെയാണ് ? സഞ്ചാരമാണ് എന്റെ ഊർജവും ഭാവനയും . യാത്രാവിവരണങ്ങളുടെ മൂന്നു പുസ്തകങ്ങൾ . ഒരുപാടു ഫീച്ചറുകൾ . പക്ഷേ , എന്റെ സർഗാത്മകതയെ ഉൾക്കൊള്ളാനുള്ള ത്രാണി കഥകൾക്കു മാത്രമേ ഉള്ളുവെന്നും മറ്റെല്ലാം അപര്യാപ്തമാണെന്നും തിരിച്ചറിവുണ്ടായപ്പോൾ കഥയിലേക്കു തിരിഞ്ഞു . പുനിതവറുവേൽ ബാന്റ്‌സെറ്റും കോവിൽകാളകളും പുസ്തകമായി പുറത്തിറങ്ങിയതു പ്രോത്സാഹനമായി . എന്നിലെ കഥാകൃത്താണ് യാത്ര ചെയ്യുന്നതെന്ന ബോധ്യത്തിലാണ് ഫിക്‌ഷനിലേക്കുള്ള കൂദാശ . യാത്ര എന്നെ പാകപ്പെടുത്തുന്നു , പാഠപുസ്തകമാകുന്നു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 35 വർഷത്തെ ബാങ്കിങ് അനുഭവങ്ങൾ എഴുത്തിനെ എത്ര മാത്രം സ്വാധീനിച്ചു . ആ ജീവിതം കഥകളിൽ കൊണ്ടുവന്നിട്ടുണ്ടോ ? ഏറെ എഴുതിയത് ബാങ്കിലെ തിരക്കിനിടയിലാണ് . അവിടുത്തെ അനുഭവങ്ങൾ കഥയല്ല , മറിച്ചു ജീവിതം തന്നെയാണ് . പക്ഷേ , ഒരുപാടു സ്ഥലങ്ങളിൽ ട്രെയിനിങ്ങിനായി പോയിട്ടുണ്ട് . ‘ കറുത്ത ശിരോവസ്ത്രങ്ങൾ ’ എന്ന കഥ ഹൈദരാബാദിലെ ബെഞ്ചാര ഹിൽസിലെ ട്രെയിനിങ് സെന്ററിൽനിന്നു കണ്ടെടുത്തതാണ് . യാത്രാനുഭവങ്ങളിൽ ഇതുവരെ എവിടെയും എഴുതാത്ത , എന്നാൽ മനസ്സിൽ തട്ടിയ ഒരു സംഭവം പറയാമോ ? ഇസ്രയേൽ ഗ്രൂപ്പ് ടൂറിൽ ദോഹ എയർപോർട്ടിൽ പ്രായം ഏറെച്ചെന്ന ഒരു യാത്രികൻ കുഴഞ്ഞു വീണു . അയാളെ തനിച്ചാക്കി ഞങ്ങൾ അമ്മാനിലേക്കു പോയി . പിന്നീടൊരിക്കലും അയാൾക്കു വിശുദ്ധനാട് കാണാനൊത്തില്ല . ഇസ്രയേലിൽ വച്ചു ചാടിപ്പോകുന്ന ചെറുപ്പക്കാരുണ്ട് . പിന്നീട് അവിടെത്തന്നെ ജോലിക്ക് കയറിപ്പറ്റുന്നവർ . അതൊക്കെ കഥയ്ക്കു വിഷയമാകുന്നുണ്ട് . അങ്കമാലി എന്ന നാട് വർഗീസ് അങ്കമാലി എന്ന എഴുത്തുകാരന്റെ സ്വത്വത്തോട് അത്രമേൽ ഉൾച്ചേർന്നിരിക്കുകയാണല്ലോ . സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമകൾ , സ്വാധീനങ്ങൾ , ചരിത്രവസ്തുതകൾ , സ്വന്തം കഥകളിലെ പരാമർശങ്ങൾ തുടങ്ങിയ പങ്കുവയ്ക്കാമോ ? അങ്കമാലി ടൗണിലെ ഒറ്റാലിനുള്ളിൽ പിറവിയെടുത്ത ഒരു മത്സ്യത്തിന് പുറംലോകത്തേക്കു ചാടാനുള്ള ആവേശം ഉള്ളപ്പോൾത്തന്നെ ഉള്ളിലെ അനുഭവങ്ങളും പാഠമായി . വല്ലാത്ത ഭൂതലമാണ് അങ്കമാലി . ചരിത്രാവശിഷ്ടങ്ങളിലെ കഥകളും എന്നോടൊപ്പം ജീവിക്കുന്നവരും ചേരുമ്പോൾ കഥാലോകം തുറക്കുന്നു . ക്രിസ്തീയ സംസൂചകങ്ങളും അങ്ങാടി ജീവിതവും ഇഴചേരുമ്പോൾ കഥയ്ക്ക് വളക്കൂറാവുന്നു . ‘ ഒരു മാടമ്പി വീരഗാഥ’യും ‘ അരൂപികളുടെ വംശാവലി’യും ‘ ഉപ്പുപുരട്ടിയ മുറിവുകളും ’ ‘ കപ്ലോനും ’ നാട്ടിൽനിന്ന് കണ്ടെടുത്തവ തന്നെ . ചരിത്രമാണു പലതിന്റെയും പതക്കം . മൂന്നു യാത്രാപുസ്തകങ്ങൾ ഉൾപ്പെടെ 7 പുസ്തകങ്ങൾ ഇതുവരെ പുറത്തിറങ്ങി . വിവിധ ആനുകാലികങ്ങളിലായി അൻപതോളം കഥകളുമെഴുതി . എഴുത്തിന്റെ വഴിയിലേക്ക് വരുന്നതെങ്ങനെയാണ് ? ആരൊക്കെയായിരുന്നു പ്രചോദനം ? എന്റെ ബാല്യത്തിന്റെ ആകുലതകളിൽ ഒരുപാടു കഥകളുണ്ട് . 1970 ഘട്ടത്തിൽ ജീവിതം നൽകിയ പാഠങ്ങൾ , കുടുംബത്തിലെ ഒരുപാടു മരണങ്ങൾ , ഇവയൊക്കെ ഫിക്‌ഷനാണെന്നു മനസ്സിനെ പഠിപ്പിച്ച് അക്ഷരങ്ങളിലാക്കി . അങ്കമാലിയിലെ സുഹൃത്തുക്കളിൽ പലരുടെയും പ്രോത്സാഹനമുണ്ട് . സി . രാധാകഷ്ണൻ സാറും സേതു സാറും പലകണ്ടം ചാടാതെ കഥയിൽ ഉറച്ചുനിൽക്കണമെന്ന് ഉപദേശിക്കാറുണ്ട് . രണ്ടുപേരും എന്റെ കഥകളെ ആഴത്തിൽ പഠിച്ചിട്ടുള്ളവരാണ് . ഉപദേശവും ശകാരവും എനിക്ക് പ്രോത്സാഹനം തന്നെയാണ് . കേരളത്തിന്റെ മത , ജാതി സമവാക്യങ്ങളും രാഷ്ട്രീയവും പുരാവൃത്തവും ചരിത്രവുമെല്ലാം കഥകളിൽ വിളക്കിച്ചേർക്കുമ്പോൾത്തന്നെ ഞൊടിയിടയിൽ തുർക്കിയിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെയൊന്നു പോയി അവിടുത്തെ സൂക്ഷ്മ ചലനങ്ങൾ വരെ ഒപ്പിയെടുത്തുപയോഗിക്കുന്ന വൈഭവം വർഗീസ് അങ്കമാലിയുടെ പ്രത്യേകതയാണ് . അങ്കമാലിയിലെയും കേരളത്തിലെയും വേരുകളിൽ ഉറച്ചു നിൽക്കുമ്പോൾത്തന്നെ വർഗീസിലെ കഥാകാരൻ ഒരു ആഗോള മലയാളി കൂടിയാണ് എന്നതു സത്യമല്ലേ ? കഥാസദ്യയിൽ യാത്രയും സമകാലിക സംഭവങ്ങളും ചേരുവയാകുമ്പോഴും ചരിത്രം മേമ്പൊടിയാകുന്നത് എന്റെ ഒരു പോരായ്മ തന്നെയാണ് . കണ്ടുമറന്ന ഭൂതലത്തിലേക്കും കഥകടന്നു പോവും . ഇതൊക്കെ ചേരുന്ന ഒരു തീൻമുറയാണ് എനിക്ക് കഥ . പുനിത വറുവേൽ ബാന്റ്സെറ്റ് എന്ന കഥയെപ്പറ്റി പറയാമോ ? ഒരുപാട് ഇഷ്ടമുള്ള കഥയാണ് പുനിതവറുവേൽ ബാന്റ്‌സെറ്റ് എന്ന് ഇപ്പോഴും പറയുന്നവരുണ്ട് . എനിക്ക് ഏറെ പ്രിയങ്കരമായ ഇടമാണ് വേളാങ്കണ്ണി . സൂനാമിയിൽ കടലെടുത്തുപോയ വേളാങ്കണ്ണിയിലെ ഗ്രാമങ്ങളും മരണങ്ങളും എന്നെ ഏറെ വേദനിപ്പിച്ചിരുന്നു . രണ്ടായിരംപേരെ ഒരുമിച്ച് സംസ്‌കരിച്ച ഒരിടം വേളാങ്കണ്ണിയിലുണ്ട് . സൂനാമി കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഒറ്റയ്ക്ക് അവിടേക്കു പോയി . കടൽത്തീരം പൊളിച്ചിട്ട ഒരു പന്തൽ പോലെ കാണപ്പെട്ടു . വളരെക്കുറച്ച് ആളുകളേ മാതാവിന്റെ പെരുന്നാളിന് ദുരന്തഭൂമിയിൽ എത്തിയിരുന്നുള്ളു . ബാന്റ് വായിക്കുന്നവരുടെ ദുഃഖസാന്ദ്രമായ ഈണം മനസ്സിനെ ഉലച്ചു . ചെളിമൂടിയ പള്ളിമുറ്റത്തുനിന്നു കണ്ടെടുത്തതാണ് ക്ലാരിനെറ്റ് വായനക്കാരനായ അരുൾ രാജിനെയും തേൻമൊഴിയെയും വേൽമുരുകനെയും അൻപിനെയും . പുനിതവറുവേൽ വിശുദ്ധവർഗീസാണ് . കഥ ഡിസി ബുക്സിലൂടെ ഇറങ്ങിയപ്പോൾ ദിശൈഎട്ടിലേക്ക് മൊഴിമാറ്റം ചെയ്തു . തമിഴിൽ സിനിമയെടുക്കാൻ ചിലർ മുന്നോട്ടുവന്നു . ആറുമാസം കഴിഞ്ഞപ്പോൾ സാമ്യമുള്ള കഥയുമായി ഒരു മലയാള സിനിമ ഇറങ്ങി . തമിഴർ പിൻമാറിയപ്പോൾ സിനിമയെന്ന പൂതിക്ക് ആശയടക്കമായി . രുചിയെപ്പറ്റിയും ഭക്ഷണത്തെപ്പറ്റിയും വർഗീസ് ഏറെ എഴുതിയിട്ടുണ്ടല്ലോ . ഇത്രയേറെ യാത്രാനുഭവമുള്ളയാൾ എന്ന നിലയിൽ മലയാളിയുടെ തനതു രുചിയെപ്പറ്റി എന്താണ് പറയാനുള്ളത് ? പഴയ രുചികളിൽ നഷ്ടപ്പെട്ടു പോകുന്നതെന്തെല്ലാം ? അങ്കമാലിയുടെ രുചിപ്പെരുമ കൂടി പറയാമോ ? അങ്കമാലിക്കാരുടെ രുചിക്കൂട്ടുകളിൽ നസ്രാണികളുടെ പെരുക്കമുണ്ട് . പോയ ഇടങ്ങളിലെ രുചിമേളങ്ങളെല്ലാം യാത്രാവിവരണങ്ങളിലുണ്ട് . വിമാനത്തിലെ ചൂടൻ ഭക്ഷണം എനിക്ക് ഏറെ ഇഷ്ടമാണ് . മലയാളികളുടെ രുചികളിൽ നസ്രാണികളുടെയും മാപ്പിളമാരുടെയും ഹിന്ദുക്കളുടെയും സങ്കലനമുണ്ട് . പഴയ രുചിക്കൂട്ടുകളെ തിരിച്ചുപിടിക്കാൻ മുന്നോട്ടു വന്നിട്ടുള്ള ഒരുപാട് വിഡിയോകൾ ഇറങ്ങുന്നുണ്ട് . പക്ഷേ , പഴയതു പലതും ഇനി തിരിച്ചുവരാത്ത രീതിയിൽ ഒഴിഞ്ഞു പോയിരിക്കുന്നു . ചാമയും വരകും തിനയും മുതിരയും ചക്കക്കുരുവും പനനൂറും നാടൻകോഴിയും മഹറോൻ ചൊല്ലലിൽ കളമൊഴിഞ്ഞു . അങ്കമാലിയെ മാർക്കറ്റ് ചെയ്യുന്നത് പോർക്ക് വരട്ടിയതും അങ്കമാലി മാങ്ങാക്കറിയും വച്ചാണ് . കറിക്കുള്ള മള്ളുശ്ശേരിമാങ്ങയെ പരിചയപ്പെടുത്തിയത് ഞാനാണ് . പോർക്ക് ഇഷ്ടനായതും സദ്യകളിൽ കയറിപ്പറ്റിയതും തൊണ്ണൂറുകളിലാണ് . ഫാമിൽ വളർത്താൻ തുടങ്ങിയപ്പോൾ ഇറച്ചിമാത്രം കണ്ടു വളർന്ന പുതുതലമുറ അതേറ്റെടുത്തു . കാനയിലെ ചെളിയിൽ കിടക്കുന്ന പന്നിയെ ജനങ്ങൾ വെറുപ്പോടെയാണ് കണ്ടിരുന്നത് , അതുവരെ . വായനയിൽ പ്രിയപ്പെട്ടവർ ആരൊക്കെയാണ് ? കിട്ടുന്നതെന്തും വായിച്ചുകൂട്ടുന്ന ശീലക്കാരനാണ് ഞാൻ . കസാൻസാക്കീസ് , ഉമ്പർട്ടോ എക്കോ , മാർക്കേസ് ഇവരൊക്കെ വായനയിൽ വരുന്നു . ഒ . വി . വിജയൻ , സക്കറിയ , എൻ . എസ് . മാധവൻ എന്നിവരും ഇഷ്ടപട്ടികയിലുണ്ട് . പോർച്ചുഗീസുകാരുടെ ആഗമനം പാഠ്യവിഷയമാണ് . ചരിത്രപഠനത്തിലേക്ക് നടത്തിച്ച രാജൻ ഗുരുക്കൾ സാറിനോട് ഒരുപാടു നന്ദിയുണ്ട് . കുടുംബം ? ഭാര്യ : മേരിക്കുട്ടി . മക്കൾ : പ്രിൻസ് , പാബ്ലോ . രണ്ടുപേരും വിവാഹിതർ . പ്രിൻസ് ജോർജിന്റെ സംഗീതസംവിധാനത്തിൽ വിജയ് സൂപ്പറും പൗർണ്ണമിയും , മോഹൻകുമാർ ഫാൻസ് , ചിരി എന്നീ സിനിമകൾ ഇറങ്ങി . സോഫ്‌റ്റ്‌വെയർ എൻജിനീയറായ പാബ്ലോയും കുടുംബവും ഓസ്ട്രേലിയയിലെ മെൽബണിൽ . സ്ഥിരം കറങ്ങിനടന്നിരുന്നൊരാൾ കോവിഡ് മഹാമാരി കാരണം ഒന്നര വർഷത്തിലേറെയായി ഇപ്പോൾ വീട്ടിനുള്ളിലിരുപ്പാണല്ലോ . കൊറോണക്കാലം സർഗാത്മകതയെ എങ്ങനെയൊക്കെ ബാധിച്ചു ? അല്ലെങ്കിൽ സ്വാധീനിച്ചു ? .
| false |
ചംഗു അല്ലെങ്കിൽ ദോലഗിരി എന്നറിയപ്പെടുന്ന ഉയർന്നവിതാനങ്ങളിലെ മലകളിലാണ് ചംഗു നാരായൺ എന്ന പ്രാചീന ഹിന്ദുമതത്തിലെ ക്ഷേത്രം സ്ഥിതിചെയ്യുന്നത് . ചംഗു ഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമങ്ങളാലും , ചംപക് എന്ന് പറയുന്ന മരങ്ങളടങ്ങുന്ന വനത്താലും ചംഗു നാരായൺ മൂടപ്പെട്ടിരിക്കുന്നു . നേപ്പാളിലെ ബഗത്പൂർ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ചംഗു നാരായണിലാണ് ഈ ക്ഷേത്രം കാണപ്പെടുന്നത് . ബഗത്പൂരിൽ നിന്ന് കുറച്ച് മൈലുകളും , നേപ്പാളിന്റെ കിഴക്കിൽ നിന്ന് എട്ട് മൈലുകൾ അകലെയുമാണ് ഈ മല സ്ഥിതിചെയ്യുന്നത് . മനഹര നദി ഈ മലയ്ക്ക് അരികിലൂടെ ഒഴുകുന്നു . ഈ ക്ഷേത്രം ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്നു . വിഷ്ണു ആണ് ഇവിടത്തെ പ്രതിഷ്ട . ഇതുതന്നെയാണ് നേപ്പാളിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രവും . പഗോഡ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം 5-ാ നൂറ്റാണ്ടിലേയും , 12-ാം നൂറ്റാണ്ടിലേയും നേപ്പാൾ കലയുടെ മാസ്റ്റർപീസായിരുന്നു . പുരാണം പറയുന്നത് , കലാപരമായും,സാമ്പത്തികമായും , സമ്പന്നരായ , ലിച്ചാവി രാജാവ് , ഹരിദത്ത വർമ രാജാവ് എന്നിവരുടെ കാലഘട്ടമായിരുന്ന എ . ഡി 325 -ൽ തന്നെ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടു എന്നാണ് . നിലത്തായുള്ള സ്തംഭാകൃതിയിലുള്ള കല്ലിൽ എ . ഡി 496 മുതൽ എ . ഡി 524 വരെ ഭരിച്ച രാജാവായിരുന്ന ദേവ യുടെ സാഹസകൃത്യങ്ങളെകുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു . നേപ്പാളിന്റെ ചരിത്രത്തെകുറിച്ചുള്ള ആദ്യത്തെ ശിലാലേഖപരമായ തെളിവുകൾ ലഭിച്ചത് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു , അത് എ . ഡി 464ന് മുമ്പ് ലിച്ചാവി രാജാവിന്റെ ഭരണകാലത്തായിരുന്നു . ഇത് പറയുന്നത് എ . ഡി മൂന്നാം നൂറ്റാണ്ടിൽ തന്നെ പരിശുദ്ധമായ സ്ഥാനം ചംഗു-വിന് ലഭിച്ചിട്ടുണ്ട് എന്നാണ് . ഇത് നേപ്പാളിലെ ഏറ്റവും അടുത്ത് നടന്ന് കാലഘട്ടത്തിലെ എഴുത്തുകളാണ് . 1585 മുതൽ 1614വരെയുള്ള കാലഘട്ടത്തിൽ ഭരിച്ചിരുന്ന ശിവ സിംഹ മാള യുടെ ഭാര്യയായ ഗംഗ റാണിയുടെ കാലഘട്ടത്ത് ഈ ക്ഷേത്രം പുതുക്കിപണിയുകയുണ്ടായി . 822-ാം ആണ്ടിൽ നേപ്പാൾ സാമവാട്ടിന്റെ ഭാഗമായി ഈ ക്ഷേത്രം കത്തിക്കരിഞ്ഞതിന്റെ തെളിവുകൾ ഉണ്ട് . എ . ഡി1708-ലെ രാജാവായിരുന്ന ബാസ്ക്കര മാളയാണ് തിളങ്ങുന്ന ചെമ്പ് പ്ലെയിറ്റിൽ ഇത് കൊത്തിവച്ചത് . പ്രാചീനകാലത്ത് ഒരു ഗ്വാള , എന്ന പശു മേക്കുന്നയാൾ , ഒരു ബ്രാഹ്മണനായ സുദർശനിൽ നിന്ന് ഒരു പശു വാങ്ങിച്ചിട്ടു വന്നു . ആ പശു ധാരാളം പാൽ കറന്നിരുന്നു . അയാൾ ചംഗുവിലേക്ക് പശുവിനെ മേയ്ക്കാനായി പോയി . ആ സമയത്ത് ചംഗു ചംപാക് മരങ്ങളാൽ മാത്രം നിറഞ്ഞിരുന്ന ഒരു കാടായിരുന്നു . മേഞ്ഞുകൊണ്ടിരിക്കുന്ന പശു ഇടക്ക് ആ മരക്കൂട്ടത്തിനിടയിലേക്ക് പോയി . വൈകുന്നേരത്ത് കറവുകാരൻ പശുവിനെ പാൽ കറന്നു . പക്ഷെ കുറച്ച് പാൽ മാത്രമേ അപ്പോൾ കിട്ടിയുള്ളു . അത് കുറേ ദിവസങ്ങൾ തുടർന്നു . ഇതിൽ ദുഃഖിച്ച കറവുകാരൻ ബ്രാഹ്മനെ വിളിച്ച് ഈ പശു പാൽ കറക്കുന്നില്ലെന്ന് പറഞ്ഞു . ആ ബ്രാഹ്മണൻ കുറേ നാളുകൾ നിരീക്ഷിച്ചതിന് ശേഷം ആ സത്യം കണ്ടെത്തി . അത് അവിശ്വസനീയമായിരുന്നു . ഓരോ പ്രാവിശ്യവും പശു ആ മരക്കൂട്ടങ്ങൾക്കിടയിലേക്ക് പോകുമ്പോൾ അവിടെ നിൽപ്പുണ്ടായിരുന്നു കുഞ്ഞു കറുത്ത കുട്ടി പശുവിന്റെ പാൽ മൊത്തം കുടിക്കുകയായിരുന്നു . അതിൽ ഭയന്ന കറവുകാരൻ ആ കുട്ടി ഏതോ ഒരു ദുഷ്ട ശക്തിയാണെന്ന് കരുതി അവിടത്തെ ചാംപക് മരമെല്ലാം വെട്ടിമുറിച്ചു , പെട്ടെന്നാണ് ആ മരങ്ങളിൽ നിന്നെല്ലാം മനുഷ്യ രക്തം ഒഴുകാൻ തുടങ്ങിയത് . അവർ അപ്പോൾ ചെയ്തത് വലിയ കുറ്റമാണെന്ന് മനസ്സിലാക്കുകയും വിഷ്ണു ദേവനോട് ക്ഷമ ചോദിക്കുകയും ചെയ്തു . പക്ഷെ വിഷ്ണു പറഞ്ഞു , ഇത് നിങ്ങളുടെ കുറ്റമല്ല , അറിയാതെ ഞാൻ ഈ കുട്ടിയുടെ അച്ഛനെ വധിക്കുയുണ്ടായി , അതിന് പ്രായശ്ചിത്തമായി അവന് മോഷ്ടിച്ച പശുക്കളിൽ നിന്ന് ഞാൻ പാൽ കൊടുക്കും . ഈ വാക്കുകൾ കേട്ടതുതൊട്ട് ബ്രാഹ്മണനും , കറവക്കാരനും അവിടെയൊരു വിഷ്ണു അമ്പലം കെട്ടുവാൻ തുടങ്ങി . അതാണ് ചംഗു നാരായൺ ക്ഷേത്രം .
| false |
സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ് കഅബ . 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമുണ്ട് കഅബക്ക് . ഇതിൻറെ തെക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് ഹജറുൽ അസ്‌വദ് എന്ന കറുത്ത ശില സ്ഥിതിചെയ്യുന്നത് . ഇസ്ലാമികപരമായി ഏറ്റവും പവിത്രമായ സ്ഥലമാണ് കഅബ . പ്രവാചകൻ ഇബ്രാഹീം നബിയും പുത്രൻ ഇസ്മായീലും അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം നിർമ്മിച്ച ആദ്യത്തെ ആരാധാനാലയമാണിത് . മുസ്ലിംകൾ ദിവസേന നമസ്കാരം നടത്തുന്ന ദിശയായ ഖിബ്‌ല , ഭൂമിയിൽ അവർ നിൽക്കുന്ന സ്ഥലത്തുന്നിന്നും കഅബയുടെ നേരെയുള്ളതാണ് . ഹജ്ജ് , ഉംറ എന്നീ കർമ്മങ്ങൾ നിർവഹിക്കുന്നവർ കഅബയെ ഏഴ് തവണ പ്രദക്ഷിണം ചെയ്യൽ നിർബന്ധമാണ് . മക്കയിലെ സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാനൈറ്റ് ഉപയോഗിച്ചാണ് കഅബ നിർമ്മിച്ചിരിക്കുന്നത് . ഏകദേശം 13 . 1മീറ്റർ ഉയരവും 11 . 03മീറ്റർ വീതിയുമുള്ള കഅബയുടെ തറ പുർണ്ണമായും മാർബിളാണ് . ഉൾവശത്തെ ഉയരം 13മീറ്ററും വീതി 9മീറ്ററുമാണ് . തറ നിരപ്പിൽ നിന്നും 2 . 2മീറ്റർ ഉയരത്തിലാണ് പ്രവേശന കവാടം നിലകൊള്ളുന്നത് . മേൽക്കുരയും സീലിങ്ങും നിർമ്മിച്ചിരിക്കുന്നത് സ്റ്റൈൻലെസ് സ്റ്റീലും തേക്കും ഉപയോഗിച്ചാണ് . കഅബയുടെ ഉള്ളിൽ മൂന്ന് തൂണുകളുണ്ട് . ചുമരിലെ ഖുർആൻ വചനങ്ങളൊഴിച്ചാൽ ഉൾവശം ശൂന്യമാണ് . ഹജറുൽ അസ് വദ് . സ്വർണ്ണം കൊണ്ടുള്ള പ്രവേശന കവാടം , മഴവെള്ളം പോകാനുള്ള സ്വർണ്ണചാൽ , കിസ് വ , മഖാമു ഇബ്രാഹിം , ഹാത്തിം , എന്നിവ കഅബയുടെ ഭാഗങ്ങളാണ് . ഇബ്രാഹിംനബിയും മകൻ ഇസ്മാഇൽ നബിയും ചേർന്നാണ് കഅബ നിർമ്മിച്ചതാണെന്നാണ് ഇസ്ലാമിക വിശ്വാസം . കഅബ ആദ്യമായി പുനർനിർമ്മിച്ചത് ബി . സി പതിനേഴാം നൂറ്റാണ്ടിൽ ജുർഹൂം ഗോത്രക്കാരാണ് . ഇവരിൽ നിന്നും കഅബയുടെ സരക്ഷണം ഖുറൈശികളിലേക്ക് നീങ്ങിയതോടെ അവരിൽപ്പെട്ട ഖുസയ്യ് ഇബ്നു കിലാബ് കഅബ പുനർ നിർമ്മിച്ചു . മുഹമ്മദ് നബിയുടെ കാലത്ത് അദ്ദേഹം പ്രവാചകനാകുന്നതിനു മുമ്പ് ഖുറൈശികൾ എ . ഡി . 605ൽ കഅബ പുതുക്കിപ്പണിതു . പിന്നീട് മുഹമ്മദ് നബിക്ക് ശേഷം പലതവണ യുദ്ധത്തിലും പ്രകൃതി ക്ഷോഭങ്ങളിലുമായി കഅബയ്ക്ക് കേട്പാടുകൾ സംഭവിക്കുകയും പുതുക്കി പണിയുകയും ചെയ്തു . എ . ഡി 683 ഒക്ടോബർ 31ന് കഅബയ്ക്ക് തീപിടിക്കുകുയും അബ്ദുല്ല ഇബ്നു സുബൈർ ഹാത്തിം ഉൾപ്പെടുത്തി പുനഃർനിർമ്മിക്കുകയും ചെയ്തു . എ . ഡി . 692ലുണ്ടായ യുദ്ധത്തിൽ കഅബയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും 693ൽ മാലിക് ഇബ്നു മർവാൻ വീണ്ടും പഴയ രീതിയിൽ പുനഃർനിർമ്മിക്കുകയും ചെയ്തു . 930ലെ ഹജ്ജ് കാലത്ത് ശിയാക്കളിലെ ഇസ്മായിലീ വിഭാഗം കഅബ ആക്രമിക്കുകയും തീർത്ഥാടകരുടെ മൃതദേഹങ്ങളിട്ട് സംസം കിണർ അശുദ്ധമാക്കുകയും ഹജറുൽ അസ് വദ്അൽ-ഹസയിലേക്ക് കടത്തുകയും ചെയ്തു . 952ൽ അബ്ബാസികളാണ് ഹജറുൽ അസ് വദ് തിരികെ കഅബയിലെത്തിച്ചത് . 1629ല കനത്ത വെള്ളപൊക്കത്തിൽ കഅബയുടെ ചുമരുകൾ തകരുകയും പള്ളിക്ക് കേട്പാടുകൾ സംഭവിക്കുകയും ചെയ്തു . അതേവർഷം തന്നെ ഓട്ടോമൻ ചക്രവർത്തിയായിരുന്ന മുറാദ് നാലാമൻ മക്കയിലെ തന്നെ ഗ്രാനൈറ്റ് കല്ലുകളുപയോഗിച്ച് കഅബ പുതുക്കി പണിതു . പിന്നീട് പല രാജാക്കൻമാരും മസ്ജിദുൽ ഹറം പുതുക്കി പണിതെങ്കിലും 1629ൽ പുതുക്കിയ കഅബയ്ക്ക് കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല . സംസം കിണറിന്ന് പള്ളിക്കടിയിലാണ് . ഒപ്പം സഫാ-മർവാ കുന്നുകളും പള്ളിക്കുള്ളിലായി . എ . ഡി . ആറാം നൂറ്റാണ്ടിൽ കഅബ ആക്രമിക്കുവാൻ അബിസീനിയൻ ചക്രവർത്തിയുടെ യമൻ ഗവർണ്ണർ എത്യോപ്യൻ വംശജനായ അബ്റഹത്ത് ഒരു സൈന്യവുമായി വരികയും കഅബയുടെ നേർക്ക് ആക്രമണം ആരംഭിക്കുകയും ചെയ്തു . ആനപ്പടയായിരുന്നു അബ്റഹത്തിന്റേത് . എന്നാൽ ദൈവം പക്ഷികളെ അയച്ച് ഇവരെ പരാജയപ്പെടുത്തിയെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു . മുഹമ്മദ് നബിയുടെ ജനനത്തിനു തൊട്ടു മുമ്പ് അറബികൾ ഇസ്ലാമിനെക്കുറിച്ച് അറിയുന്നതിനും മുമ്പായിരുന്നു ഈ സംഭവം . ഈ വർഷത്തെ അറബികൾ ആമുൽഫീൽ എന്നാണ് വിളിക്കുന്നത് . ഇതിനെക്കുറിച്ച് ഖുർആനിലെ സൂറത്തുൽ ഫീൽ എന്ന അധ്യായത്തിൽ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട് . മക്ക വിജയ ദിവസം പ്രവാചകൻ വിശ്വാസികളുമൊത്ത് കഅബ കഴുകി വൃത്തിയാക്കിയിരുന്നു . ഇതിന്റെ സ്മരണാർത്ഥം പിന്നീടുള്ള വർഷങ്ങളിൽ വിശ്വാസികൾ ഈ ചടങ്ങ് നിർവഹിച്ചു പോരുന്നു . ഇപ്പോൾ ഓരോ വർഷവും ശഅബാൻ , മുഹറം മാസങ്ങളിലായി രണ്ടുതവണ സംസവും റോസ് വാട്ടറും കലർത്തിയ മിശ്രിതം ഉപയോഗിച്ചാണ് കഅബയുടെ ഉൾഭാഗവും ചുമരും കഴുകുക . ഹറം കാര്യാലയ മേധാവികൾ , മന്ത്രിമാർ , പണ്ഡിതൻമാർ , വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ , നേതാക്കൾ നയതന്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുക്കും . കഅബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ എന്നറിയപ്പെടുന്നത് . ഓരോ വർഷവും അറഫദിനത്തിലാണ് കഅബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത് . പ്രത്യേക പട്ടിൽ തയ്യാറാക്കിയ കിസ്‌വ ഉമ്മുൽ ജൂദിലെ കിസ്‌വ ഫാക്ടറിയിലാണ് നെയ്‌തെടുക്കുന്നത് . കഅബയുടെ പരിപാലകനായ വ്യക്തിയുടെ നേതൃത്വത്തിൽ ആണ് പുതിയ കിസ്‌വ കഅബയെ പുതപ്പിക്കുന്നത് . ഈ ലേഖനം അപൂർണ്ണമാണ് . ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക .
| false |
മുംബൈ : ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല , തെരുവോരത്തിരുന്ന് മധുരമായി പാടുന്ന ആ ഗായകന്‍ ആരെന്ന് . എല്ലാവരും അടുത്തു വന്നു നിന്നു . പാട്ടു കേട്ടു . ആരൊക്കെയോ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചു . മുംബൈയിലെ തെരുവിലാണ് ആ സംഭവം നടന്നത് . പ്രമുഖ ഗായകന്‍ സോനു നിഗമാണ് വേഷം മാറി തെരുവില്‍ പാട്ടു പാടാനെത്തിയത് . നരച്ച താടിയും മുടിയുമുള്ള , മുഷിഞ്ഞ വേഷങ്ങളണിഞ്ഞ ഗായകനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല . എങ്കിലും നിരവധി പേര്‍ പാട്ടു കേള്‍ക്കാനെത്തി . കാണാം , വേഷം മാറിയ സോനു നിഗമിനെ : .
| false |
മനുഷ്യ മനസ്സിൽ നൻമ ഇനിയും മരിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്ന ഒരു വിഡിയോ . കനത്ത മഴയിൽ തണുത്തുവിറച്ചു നിൽക്കുന്ന നായയ്ക്ക് അഭയം നൽകുന്ന കടയുടമയുടെ പ്രവർത്തിയാണ് കൈയടിനേടുന്നത് . . , . 🐾 ❤ ️ 🐕 . , ! . , . , . ' , 🙏 ❤ 🐾 . . . . . . . . <ഉപയോക്താവ്> 💖 🐾 <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> . <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> # # # # _ # _ _ # _ _ # # 13 , 2020 11:54 സ്ട്രീറ്റ് ഡോഗ്സ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിൽ കനത്ത മഴയാണ് . നനഞ്ഞു വിറച്ച് കടയുടെ മുന്നിലിരിക്കുന്ന നായയെ കടയുടമ വാതിൽ തുറന്ന് അകത്തേക്ക് കയറ്റുന്നത് ദൃശ്യത്തിൽ കാണാം . ആദ്യം ഒന്നു ശങ്കിച്ചു നിന്ന ശേഷമാണ് വലാട്ടിക്കൊണ്ട് തെരുവുനായ അകത്തേക്ക് കയറിയിരുന്നത് . പലരും സമീപത്തെത്തുന്ന തെരുവുനായകളെ ഉപദ്രവിക്കുന്ന സമയത്താണ് കടയുടമയുടെ ഈ സൽപ്രവർത്തി . പങ്കുവച്ച് ചുരുങ്ങിയ സമയത്തിനകം തന്നെ ഈ ദൃശ്യം ജനശ്രദ്ധനേടി .
| false |
കാലാവസ്ഥ എന്തായാലും , വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്‍റെ ലഹരി പകരാന്‍ നിറങ്ങളേക്കാള്‍ മികച്ച മറ്റെന്തുണ്ട് ? പ്രകൃതിഭംഗിക്ക് പുറമേ വര്‍ണശോഭയാര്‍ന്ന കെട്ടിടങ്ങള്‍ കൊണ്ട് , മനോഹാരിത പതിന്മടങ്ങാക്കിയ നിരവധി നഗരങ്ങളുണ്ട് . ലോകത്ത് ഇത്തരത്തിലുള്ള ഏതാനും ചില നഗരങ്ങള്‍ പരിചയപ്പെടാം . 1 . ഹവാന , ക്യൂബ ക്യൂബയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവും സാമ്പത്തികാസിരാകേന്ദ്രവുമാണ് ക്യൂബയുടെ തലസ്ഥാനനഗരം കൂടിയായ ഹവാന . ശോഭയുള്ള ചായം പൂശിയ കെട്ടിടങ്ങളുടെ ബാഹുല്യം മാത്രമല്ല , അവയ്ക്ക് മുന്നില്‍ പാർക്ക് ചെയ്തിരിക്കുന്ന വർണ്ണാഭമായ വിന്റേജ് കാറുകളും ഹവാനയിലെ സ്ഥിരം കാഴ്ചയാണ് . യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നായ ഹവാനയിലേക്ക് പ്രതിവർഷം ഒരു ദശലക്ഷത്തിലധികം സഞ്ചാരികള്‍ എത്തിച്ചേരുന്നു . 2 . ബുറാനോ , ഇറ്റലി ഇറ്റലിയെന്നാല്‍ വെനീസ് മാത്രമല്ല . ഇവിടെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ബുറാനോ ദ്വീപ് . വെനീസില്‍ നിന്നു 7 കിലോമീറ്റർ സഞ്ചരിച്ചാല്‍ ഇവിടെയെത്താം . താമസക്കാരായ മത്സ്യത്തൊഴിലാളികളുടെ , തിളക്കമുള്ള ചായം പൂശിയ ചെറിയ വീടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം . എന്നാല്‍ ഈ വീടുകള്‍ക്ക് എന്ത് നിറം നല്‍കണമെന്ന് വീട്ടുടമകള്‍ക്ക് തീരുമാനിക്കാനാവില്ല . വീടിനു പെയിന്‍റടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സർക്കാരിന് ആദ്യം ഒരു അഭ്യർത്ഥന അയയ്‌ക്കണം , ആ സ്ഥലത്ത് അനുവദനീയമായ ചില നിറങ്ങൾ നിര്‍ദേശിച്ചു കൊണ്ട് അധികൃതര്‍ പ്രതികരിക്കും . ഉടമസ്ഥര്‍ക്ക് ഇവയില്‍ നിന്നും ഏതെങ്കിലും തിരഞ്ഞെടുക്കാം . 3 . ബോ കാപ് , കേപ് ടൗൺ , ദക്ഷിണാഫ്രിക്ക മലേഷ്യയ്ക്കും ഇന്തോനേഷ്യയ്ക്കും ചുറ്റുമുള്ള ദ്വീപുകളിൽ നിന്നുള്ള അടിമകള്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു , സെൻട്രൽ കേപ് ടൗണിനടുത്തുള്ള ബോ കാപ്പ് . അടിമത്തം നിലനിന്നിരുന്ന കാലത്ത് വെളുത്ത നിറമായിരുന്നു ഇവിടെയുള്ള വീടുകള്‍ക്ക് . എന്നാൽ സ്വതന്ത്രരായിക്കഴിഞ്ഞതോടെ , ആളുകള്‍ അവരുടെ വീടുകള്‍ ബഹുവര്‍ണ്ണങ്ങളാല്‍ അലങ്കരിക്കാന്‍ തുടങ്ങി . ഈ നിറങ്ങള്‍ വെറും കാഴ്ചവിസ്മയം മാത്രമല്ല , ഓരോന്നും കാഴ്ചക്കാരോട് വിളിച്ചുപറയുന്നത് സ്വാതന്ത്ര്യത്തിന്‍റെ വിലയാണ് . 4 . ലാസ് പാൽമിറ്റാസ് , പച്ചൂക്ക , മെക്സിക്കോ മെക്‌സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 60 മൈൽ വടക്കുകിഴക്കായി മധ്യ മെക്‌സിക്കോയിലാണ് പച്ചൂക്ക . മെക്സിക്കോയിലെ ദരിദ്രരായ ആളുകൾ താമസിക്കുന്ന ഒരു കുന്നിന്‍പ്രദേശമാണിത് . 2015 ൽ ജർമൻ ക്രൂ എന്ന് വിളിക്കപ്പെടുന്ന കലാകാരന്മാർ , നാട്ടുകാരുടെ സഹായത്തോടെ ചെയ്ത ഫ്രെസ്കോ പെയിന്‍റിംഗുകള്‍ ഈ പ്രദേശത്തെയൊന്നാകെ ഒരു വര്‍ണ്ണലോകമാക്കി മാറ്റുന്നു . 14 മാസം ചെലവഴിച്ച് , 200 വീടുകളുടെ മുൻഭാഗങ്ങളില്‍ അവര്‍ ചിത്രങ്ങള്‍ വരച്ചു . ഏകദേശം 20,000 ലിറ്റർ പെയിന്‍റ് ഇതിനായി വേണ്ടിവന്നു . 5 . വാൽപാറൈസോ , ചിലി കലയും വര്‍ണ്ണങ്ങളും കൈപിടിച്ച് നൃത്തംചെയ്യുന്ന ഒരു കടലോര നഗരമാണ് ചിലിയിലെ വാൽപാറൈസോ . ലോകപ്രശസ്ത കവി നെരൂദ താമസിച്ചിരുന്നത് ഇവിടെയായിരുന്നു . ചിലിയുടെ സാംസ്കാരിക തലസ്ഥാനമായാണ് വാൽപാറൈസോ അറിയപ്പെടുന്നത് . ലാറ്റിനമേരിക്കയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചും തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അഗ്നിശമനസേനയും ചിലിയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയും ഏറ്റവും പഴയ സ്പാനിഷ് പത്രവും ഉണ്ടായതുമെല്ലാം ഇവിടെയാണ് . യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളില്‍ ഒന്നായ ഇവിടെ അതിമനോഹര നിറങ്ങളാല്‍ അലങ്കരിച്ച പുരാതനകെട്ടിടങ്ങള്‍ ധാരാളമുണ്ട് . ചരിത്രത്തിന്‍റെ ഭാഗമായ ഇവ സംരക്ഷിക്കാന്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു . 6 . ഷെഫ്ചൗവൻ , മൊറോക്കോ മൊറോക്കോയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഷെഫ്ചൗവൻ ശ്രദ്ധേയമാകുന്നത് , അതിന്‍റെ നീലനിറമുള്ള കെട്ടിടങ്ങളുടെ പേരിലാണ് . മൊറോക്കോയിലെ " നീല മുത്ത് " എന്നാണ് ഷെഫ്ചൗവൻ അറിയപ്പെടുന്നത് . എവിടെ നോക്കിയാലും നീലയും വെള്ളയും നിറത്തിൽ ചായം പൂശിയ പരമ്പരാഗത കെട്ടിടങ്ങള്‍ കാണാം . കൊതുകുകളെ അകറ്റി നിർത്താനാണ് കെട്ടിടങ്ങള്‍ക്ക് നീലനിറം കൊടുക്കുന്നതെന്ന് ചിലര്‍ പറയുമ്പോള്‍ , അതല്ല , ആകാശത്തെയും സ്വർഗത്തെയും പ്രതീകപ്പെടുത്തുന്നതിനും ആത്മീയ ജീവിതം നയിക്കുന്നതിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായുമാണ് ചുവരുകൾക്ക് നീലച്ചായം പൂശുന്നതെന്ന് മറ്റു ചിലര്‍ വാദിക്കുന്നു . എന്നാല്‍ 1970-കളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി , ഈ പ്രദേശത്തുള്ള കെട്ടിടങ്ങളുടെ ചുവരുകൾക്ക് നീലനിറം നൽകണമെന്ന് നിർബന്ധമുണ്ടായിരുന്നു .
| false |
End of preview. Expand
in Data Studio
No dataset card yet
- Downloads last month
- 19