content
stringlengths
11
395k
is_valid
bool
1 class
ഖാവോ പു-ഖാവോ യാ ദേശീയോദ്യാനം , തായ്ലൻഡിലെ 42-ാമത് ദേശീയോദ്യാനമാണ് . മൂന്നു തെക്കൻ പ്രവിശ്യകളായ നഖോൺ സി തിമ്മാറാത്ത് , ഫത്താലുംഗ് , ട്രാങ് എന്നിവയിലായി ഇതു വ്യാപിച്ചു കിടക്കുന്നു . 1982 മെയ് 27 നു സ്ഥാപിതമായ ഈ ദേശീയോദ്യാനം അതിലെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥക്കും വന്യജീവി വൈവിധ്യത്തിനും പേരുകേട്ട സ്ഥലമാണിത് . 162 തരം ജീവിവർഗ്ഗങ്ങളെ ഈ ദേശീയോദ്യനം ഉൾക്കൊള്ളുന്നു . കന്യാവനം എന്നർത്ഥം വരുന്ന " ഭാ ബ്രൊമ്മജാൻ " എന്ന പേരാണ് പ്രാദേശിക ജനത ഇതിനു നൽകിയിരിക്കുന്നത് .
false
വെണ്മയുടെ ദൂതും ചില പുലർ വിചാരങ്ങളും നേരം പരപരാ വെളുക്കുന്നതിനുമുൻപേ ഗേറ്റ് കടന്നെത്തുന്ന സ്കൂട്ടറിന്റെ ഇരമ്പൽ ആ പാർപ്പിടസമുച്ചയത്തിലെ ചെറിയ വീട്ടിൽ എന്നെ ഉണർത്തിയിരിക്കുന്നു . എന്റെ ഉറക്കത്തെ അപഹരിച്ച എല്ലാത്തിനെയും അനുകൂലിക്കുന്ന വിധത്തിൽ ജനാലയ്ക്കരികിലെ താമസക്കാരായ അരിപ്രാവുകൾ താളമിട്ടു കുറുകിത്തുടങ്ങി . അടുത്തടുത്തു വരുന്ന ചക്രങ്ങളുടെ ഇരമ്പൽ ലോബിക്കുമുന്നിലെ പടികൾക്കുമുന്നിൽ നിലയ്ക്കുന്നതും പതിഞ്ഞ കാലടികളോടെ അയാൾ നടന്നുവരുന്നതും എനിക്ക് കേൾക്കാം . നിശബ്ദതയിൽ വെളിവാകുന്ന ഒരോ ശബ്ദവും എനിക്കിപ്പോൾ ഹരമാണ് . അതും ഈ ഇളം തണുപ്പുള്ള പുലർകാലത്തിൽ . പാൽപാത്രത്തിന്റെ മൂടി മാറ്റുന്ന ശബ്ദം . ദേശം കണികണ്ടുണരാൻ ആഗ്രഹിക്കുന്ന നന്മ അതിൽ നിറഞ്ഞു കഴിഞ്ഞു . ഈ ഘട്ടത്തിലാണ് ഞാൻ എന്റെ ഉണരൽ പ്രക്രിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു ഒന്നും കൂടി കിടക്കയിലേക്ക് അമരുന്നത് . നെറ്റിചുളിക്കേണ്ട . പാൽപാത്രം പുറത്തുനിന്ന് അകത്തെടുത്തു വയ്‌ക്കേണ്ടേ എന്നുള്ളത് നിങ്ങളുടെ ന്യായമായ സംശയം തന്നെ . സംശയിച്ചോളൂ , അതൊരു കരുതലിന്റെ ചിന്തയാണ് . എന്നാൽ പറഞ്ഞേക്കാം ഏഴു മണി വരെ അവിടെത്തന്നെ ഇരിക്കാൻ ഉള്ള യോഗ്യത പാത്രത്തിനും പാലിനും ഉണ്ടെന്നു അവ തന്നെ എനിക്ക് പറഞ്ഞുതന്നിട്ടുണ്ട് . പക്ഷേ ആ നന്മകൾ സ്വീകരിക്കപ്പെടാനുള്ള യോഗ്യത നേടാൻ എനിക്ക് കുറച്ചുകൂടി സമയം വേണം . ജനൽ പാളികളുടെ വിരിപ്പുകൾക്കിടയിലൂടെ നേരിയ വെളിച്ചം പോലും അകത്തേക്ക് കടന്നു വരുന്നില്ല . കൈകൾ രണ്ടും പിന്നോട്ട് മടക്കി ഒരു ഫോട്ടോഫ്രെയ്മിലെന്നവണ്ണം മുഖം പ്രതിഷ്ഠിച്ചു പുലർകാലത്തെ സ്വപ്നങ്ങളിൽ ഒരു പൂമ്പാറ്റയായ് ഞാൻ പാൽക്കാരന്റെ റൂട്ട് മാപ് പിന്തുടരുകയാണ് . കുനിഞ്ഞും നിവർന്നും അയാൾ ഓരോ വാതിലിനുമുമ്പിലും എന്റെ ദൃഷ്ടിയിൽ അത്യന്തം ശ്രേഷ്ഠമായ ആ കർമം നിർവഹിക്കുന്നു . പല നിലകൾ , പല ദേശക്കാർ , പല തരം പാത്രങ്ങൾ , മൂടിയുള്ളവ , ഇല്ലാത്തവ , വാതിൽപിടിയിൽ തൂക്കിയിട്ടിയിരിക്കുന്ന സഞ്ചികൾ . പലരും വ്യത്യസ്തരാണ് , മനോഭാവങ്ങളിൽ , കർമങ്ങളിൽ . വലിയ ലോകത്തിലെ ചെറിയ മനുഷ്യരെ ആണോ ചെറിയ ലോകത്തിലെ വലിയ മനുഷ്യരെ ആണോ ഇഷ്ടം എന്ന്‌ നിങ്ങളെന്നോട് ചോദിച്ചാൽ ഇതുരണ്ടുമല്ലാ , ചെറിയ ലോകത്തിലെ വലിയ മനസുള്ള ചെറിയ മനുഷ്യരെയാണ്‌ എനിക്കിഷ്ടം എന്ന്‌ ഞാൻ ചാടി പറയും . പണ്ട് കൈതക്കാടുകൾ അതിരിട്ടുനിന്ന ഈ പ്രദേശം നാടൻ പന്തുകളിയുടെയും ആഘോഷത്തിമിർപ്പുകളുടെയും ആരവങ്ങൾ ഏറ്റുവാങ്ങിയതാണെന്നു നവാസിന്റ ഉമ്മ പറഞ്ഞു തന്നിട്ടുണ്ട് . ഉപഭോഗസംസ്കാരവും പാർപ്പിടമോഹങ്ങളും കൈ കോർത്തപ്പോൾ ചതുപ്പുകൾക്ക് രൂപമാറ്റം വന്നു . അവ മാനത്തോളം ഉയർന്നു . അമ്പിളിമാമനെ കാട്ടിത്തരാൻ കുഞ്ഞുകുട്ടി അമ്മയോട് പറയണമെങ്കിൽ നിലത്തു ജീവിക്കണമെന്നാണ് എന്റെ ഒരു കണ്ടെത്തൽ . മണ്ണിൽ നിന്നുള്ള ദൂരം ആണ് എല്ലാ സഫലീകരണങ്ങളുടെയും ആഹ്ലാദം നിശ്ചയിക്കുന്നത് . അത് ജീവിക്കുന്ന കാലത്തിനു വേണ്ടിയുള്ള ഒരു അളവാണ്‌ . ശേഷമുള്ളത്‌ നിങ്ങൾ ഗണിച്ചെടുത്തോളൂ . സഫലീകരണങ്ങളെല്ലാം ആയത്തിലെറിഞ്ഞു നേടുമ്പോൾ സന്തോഷങ്ങളുടെ ആയുസ്സും എഴുതിതീരാറായതോ പകുതി ഒടിഞ്ഞതോ ആയ ഒരു പെൻസിലിന്റെ നീളത്തിൽ അവസാനിക്കുന്നതാണെന്നും ജീവിതം പറഞ്ഞുതന്നിരിക്കുന്നു . പതിനഞ്ചാം നിലയിൽ നിന്നു തന്റെ നിക്ഷേപപാത്രങ്ങൾ ശൂന്യമാക്കി അയാൾ മടങ്ങുകയാണ് . കാലദേശങ്ങൾക്കതീതമായി അയാൾ പ്രതിനിധാനം ചെയ്യുന്നത് ഒരു സംസ്കാരമാണ് , ഗ്രാമത്തിലെ ഇടവഴികളിൽ , കണ്ടവും തോടും കടന്ന്‌ , നഗരത്തിലെ മിന്നിത്തെളിയുന്ന സിഗ്‌നലുകളിലെ സൈക്കിൾ റിക്ഷാകളിൽ , ശീതികരിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്ന വാത്സല്യം . ഓരോ പ്രഭാതവും കാത്തിരിക്കുന്ന വെണ്മയുടെ ദൂത് എന്നെ കൂട്ടിയിണക്കിയത് ആരെ ഒക്കെയാണ് . സിമ്രാൻ പഞ്ചാബിൽ നിന്നാണ് വന്നത് . മോനാ എന്നാണ് വിളിപ്പേര്‌ . ഗോതമ്പിന്റെ നിറമായിരുന്നു . അവളോടൊപ്പം കുഞ്ഞുകുട്ടികളും അകമ്പടിയായി നിറഞ്ഞ ചിരിയും . പുതിയ സ്ഥലത്തു ജീവിതം തുടങ്ങാൻ അവൾക്കു പാൽക്കാരനെ കൂടാതാവില്ലത്രേ . ലഹോറിലും പാക്കിസ്ഥാനിലും വേരുകളുള്ള അവളുടെ വസ്ത്രധാരണം തന്നെ അത്ര ഹൃദ്യമായിരുന്നു . ശ്വസിക്കുന്ന നൂലിഴകളിൽ നെയ്യപ്പെട്ട അവളുടെ ഉടയാടകളിൽ ഇളം നിറങ്ങളും ലാളിത്യവും നിറഞ്ഞുനിന്നിരുന്നു . വിപ്ലവകരമായി മിശ്രവിവാഹം ചെയ്തതിന്റെ മനക്കരുത്തും മാറ്റങ്ങളുമായി താദാത്മ്യപ്പെടാനുമുള്ള അവളുടെ കഴിവും ഞാൻ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ഒപ്പിയെടുത്തു . മനസ്സ് തണുപ്പിച്ച് ഒരു സോപ്പുപെട്ടിപോലെ കൂടെ കൊണ്ടുനടക്കാവുന്ന ഒന്നാണ് വാഹനം ഓടിക്കൽ എന്നവൾ പറഞ്ഞപ്പോൾ ഞാൻ ഞൊടിയിടെ ആത്മവിശ്വാസത്തിന്റെ നെറുകയിലെത്തി . റോഷ്‌നി പട്ടേൽ ധവളവിപ്ലവത്തിന്റെ നാട്ടിൽ നിന്ന് ഉപരിപഠനത്തിയായി നഗരത്തിലെത്തിയ ഡോക്ടർ . അമ്മയുടെ എളിയിലിരുന്നു കുഞ്ഞു ‘ ‘ പരാം ’ ’ ചിരിച്ചത് പല്ലു മുളക്കാത്ത മോണ കാട്ടിയായിരുന്നു . അവനും വേണമായിരുന്നു പ്രഭാതത്തിന്റെ വെണ്മ . അവന്റെ അമ്മ വന്നതിന്റെ പിറ്റേന്ന് തന്നെ അടുത്തുള്ള ഷോപ്പിങ് മാളിൽ പോയി അരിപ്പൊടിയും തേങ്ങയും പുട്ടുകുറ്റിയും വാങ്ങി . പിറ്റേന്ന് ചില്ലിടാതെ വാരിയിട്ട് വാരിയിട്ട് അന്തവും കുന്തവും ഇല്ലാതെ അലറിവിളിച്ച് അവൾ ഓടിയെത്തിയത് എന്റെ അടുത്തേക്ക് തന്നെ . പറ്റിയ അമളിയെ തിരിച്ചറിവാക്കി തുമ്പപ്പൂ പോലത്തെ പുട്ടുമായി അവൾ തിരിച്ചു വന്നു . എന്നിട്ട് എന്റെ ചെവിയിൽ അവൾ മന്ത്രിച്ചു . പുട്ടു നനച്ചത് പാലിലാണെന്ന്‌ . അമൃത ജാ പരിചയപ്പെട്ടത് സായാഹ്ന സവാരിക്കിടയിൽ . ജംഷെദ്‌പൂരിൽ നിന്ന് ഭർത്താവിനും മകളോടുമൊപ്പം ഈ പാർപ്പിടസമുച്ചയത്തിൽ ചേക്കേറി . നവരത്ന കുറുമയും ബദാം ഖീറും പാൽ വിഭവങ്ങളും ശീലമാക്കിയവർ , സവാളയും ഉള്ളിയും അവൾക്കു വേണ്ടേ വേണ്ട . ആധിയും വ്യാധിയും അലട്ടിയിരുന്ന ചില നാളുകളിൽ അഞ്ചുതരം പരിപ്പുകൾ കൊണ്ടു " ദാൽ പഞ്ച് രത്നി " ഉണ്ടാക്കി എന്നെ സ്നേഹത്തോടെ മുട്ടിവിളിച്ചവൾ . അത്യന്തം ആസ്വാദ്യകരമായ ആ രുചിമേളത്തിനുമുകളിലും ഒരു സ്പൂൺ നറും പാൽ ഇഴുകിച്ചേർന്നിരുന്നു . കാനൻ മുസയൻ നിങ്ങൾ ചിരിക്കേണ്ട , ഇവർ മാത്രമാണ് ഇക്കൂട്ടത്തില് എന്റെ പ്രായക്കാരി . ഇസ്തംബുൾ ആണ് രാജ്യം . അവരെ പരിചയപ്പെട്ടപ്പോൾ ഫലപുഷ്ടമായ മണ്ണിൽ വിളയുന്ന ആപ്രിക്കോട്ട് പഴങ്ങളാണ് എന്റെ മനസ്സിൽ ആദ്യമെത്തിയത് . മെഡിറ്ററേനിയൻ വിഭവങ്ങൾ ശീലമാക്കിയിരുന്നുവെങ്കിലും മക്കൾക്കും തനിക്കും പാലില്ലാതെ ജീവിതമില്ലാന്നു പ്രഖ്യാപിച്ചു ക്ലബ്ബിൽ കേറിപ്പറ്റി . സൗജന്യമായി ലഭിക്കുന്ന ഇളം വെയിൽ ജീവിതത്തിന്റെ നട്ടുച്ചക്ക് എല്ലുകളെ ബലപ്പെടുത്തുവെന്നും സന്തോഷം നിറയ്ക്കുമെന്നും പറഞ്ഞു പാലിനൊപ്പം അവൾ സൂര്യനെയും നുകർന്നു . കാനനിൽ എനിക്കിഷ്ടപെട്ടത്‌ ജീവിതത്തെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ആണ് . ഒന്നിലും അവർ അമിതമായി ആഹ്ലാദിച്ചില്ല , ദുഃഖിച്ചുമില്ല , അവർ ഓരോ ദിവസത്തെ ഇന്നിൽ മനോഹരമായി ജീവിച്ചു കാണിച്ചു . നീളൻ കുപ്പായങ്ങളിൽ കൈകൾ വീശിയും മുഖം ഉയർത്തിയും അന്തരീക്ഷത്തിൽ വ്യത്യസ്തത വരുത്തി . പഞ്ചസാരപ്പാനിയുടെ സമൃദ്ധിയിൽ അമർന്നിരുന്ന അവരുണ്ടാക്കിയ തുർക്കിഷ് മധുരപലഹാരമായ ബാക് ലവയുടെ മോളിലെ ഹരിതാഭയും പച്ചപ്പും നേർമയായി അരിഞ്ഞ പിസ്തയാൽ സമ്പന്നമായിരുന്നു . ഒരു പാൽക്കാരനെ പരിചയപ്പെടുത്തിയതിലൂടെ ഞങ്ങൾ പരസ്പരം ഇട്ട പാൽപ്പാത ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്കായിരുന്നു . ഞാനവർക്ക് സ്നേഹത്തോടെ ആറ്റിക്കുറുക്കിയ നറും പാലിൽ അല്പം കൂടെ കോൺടെന്സ്ഡ് മിൽക്ക് ചേർത്ത് ഉണങ്ങിയ പഴങ്ങളും ഇപ്പോൾ ലോകമെങ്ങും കൈ ചൂണ്ടുന്ന ഒരു രാജ്യത്തിന്റെ പേരിൽ തുടങ്ങുന്ന ചേരുവയും ചേർത്ത് കാരമലൈസ് ചെയ്ത കശുവണ്ടിനുറുക്കും വിതറി , അല്പം വനിലയും ചേർത്ത് മനസ്സു കുളിർപ്പിച്ചു കൊടുത്തു . പുറത്തു റേച്ചൽ ആന്റിയുടെ വാതിൽ തുറക്കുന്ന ശബ്ദം . ഒപ്പം ചെറിയ സ്റ്റീൽ ചരുവത്തിന്റെ മൂടി സ്‌ഥാനം തെറ്റിയതിന്റെ കിണുക്കവും . പാലെടുത്ത് അകത്തുവച്ചു ആന്റിയും പ്രഭാതനടത്തിനായ് ഷൂ ലേസുകൾ മുറുക്കുകയാണ് . ഒറ്റപ്പെടലിലും വാർധക്യത്തിലും അവരും തന്നോടുതന്നെയും ലോകത്തോടും ചില ശുഭസന്ദേശങ്ങൾ കൈമാറുന്നുണ്ട് . മണ്ണും മനസ്സും ശരീരവും എന്നും അഗാധമായ ഒരു പ്രണയത്തിലാണ് . ഭൂമിയിലെ ഒരോ കാൽവയ്‌പും നമ്മളവളേ സ്നേഹിക്കുന്നുവെന്ന് ഉറപ്പിച്ചുകൊണ്ടായിരിക്കണം … മനുഷ്യന്മാരെല്ലാം മണ്ണിൽനിന്നും വിണ്ണിനെ തൊടുന്ന സൗധങ്ങൾ കെട്ടിയുയർത്തിയാലും സപ്രമഞ്ചത്തിൽ രാപാർത്തലും മണ്ണും പ്രകൃതിയും അവരെ മോഹിച്ചുകൊണ്ടേയിരിക്കും . സ്കൂട്ടറിന്റെ ഇരമ്പൽ അകന്നകന്നു പോകുമ്പോൾ പകൽവെളിച്ചം അതിസമർത്ഥമായി ഇരുളിന്റെ പൊടിപ്പുകളെ കവർന്നെടുത്തുകഴിഞ്ഞു . ദൗത്യം പൂർത്തിയായി വെളിച്ചത്തിലൂടെ അയാളുടെ ജീവിതചക്രം നീങ്ങുകയാണ് . മഞ്ഞും മഴയും തണുപ്പും വകവെക്കാതെ സൂക്ഷ്മാണുക്കളുടെ ഭീതിയിലാണ്ടുപോയ ലോകത്തിൽ നന്മയുടെ താക്കോലുമായി വന്ന് അയാൾ ഒരോ വാതിലുകളും തുറപ്പിക്കുന്നു . എന്റെ പുലർവിചാരങ്ങളുടെ ഫ്രെയിമുകളും ഇളകിത്തുടങ്ങി . മരവിച്ച കൈപ്പലകകൾ കുടഞ്ഞു നിവർത്തി കെട്ടുപിണഞ്ഞുകിടക്കുന്ന ചിന്തകളെയും നേരെയാക്കി ഓർമകളെ ഒന്നുംകൂടി തേച്ചുമിനുക്കി ഹൃദയത്തിൽ നന്ദി നിറച്ച് എന്റെ പ്രഭാതത്തിലേക്കു ഞാനും ഇറങ്ങുകയാണ് . കറുത്ത പിടിയുള്ള എന്റെ സ്റ്റീലിന്റെ പാത്രം കുനിഞ്ഞെടൂത്തു തിരിയുമ്പോൾ ഒന്നു മാത്രമേ എനിക്ക് പറയാനുള്ളൂ , ഞാനയാളെ കണ്ണുണ്ടായിട്ടും കണ്ടിട്ടില്ല . ഹൃദയങ്ങളെ സ്പർശിക്കുന്നവരുടെ സാധ്യതകൾക്കു മുൻപിൽ അവരുടെ രൂപത്തിന് പ്രസക്തിയില്ല . എല്ലാ നന്മകളും സഞ്ചരിക്കുന്നത് അരൂപിയായിട്ടാണ് . അവരെ നിങ്ങൾ എന്തു വേണമെങ്കിലും വിളിച്ചോളൂ .
false
' ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ കവര്‍ച്ചക്കാര്‍'-ബ്രിട്ടീഷ് പൊലീസ് ആ കളളന്‍മാരെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് . കവര്‍ച്ചയുടെ കഥയറിഞ്ഞാലും ആരും പറഞ്ഞുപോവും , ഇതുപോരൊവസ്ഥ ഒരു കവര്‍ച്ചക്കാര്‍ക്കും വരല്ലേ എന്ന് . ബ്രിട്ടനിലെ മിഡില്‍പോര്‍ട്ടിലാണ് സംഭവം . രണ്ട് കള്ളന്‍മാര്‍ ഒരു കടയില്‍ കവര്‍ച്ചയ്ക്ക് കയറിയതായിരുന്നു . അതിനിടയില്‍ ഒരു കവര്‍ച്ചക്കാരന്റെ പോക്കറ്റിലുള്ള മൊബൈല്‍ ഫോണ്‍ അറിയാതെ അമര്‍ന്നുപോയി . അതോടെ ഫോണില്‍നിന്നും ഒരു കോള്‍ പോയി . പോയത് , പൊലീസിനെ വിളിക്കാനുള്ള 999 എന്ന നമ്പറിലാണ് . പൊലീസുകാര്‍ ഫോണ്‍ എടുത്തു . കവര്‍ച്ചക്കാരുടെ സംസാരവും പ്ലാനും വിശദമായി കേട്ടുമനസ്സിലാക്കിയ സ്റ്റഫോര്‍ഡ്‌ഷെയര്‍ പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി . സ്വയം മറന്ന് കവര്‍ച്ചയില്‍ മുഴുകിയ കള്ളന്‍മാരെ ഉടലോടെ അവര്‍ കസ്റ്റഡിയില്‍ എടുത്തു . പൊലീസ് വന്നത് എങ്ങനെ എന്നറിയാത്ത കവര്‍ച്ചക്കാരോട് പൊലീസ് തന്നെയാണ് ഈ കഥ പറയുന്നത് . സ്‌റ്റോക് ഓണ്‍ ട്രെന്റ് മേഖലയിലുള്ള 49 , 42 വയസ്സുള്ള കവര്‍ച്ചക്കാര്‍ക്കാണ് സ്വന്തം ഫോണ്‍ തന്നെ മുട്ടന്‍ പണി കൊടുത്തത് . ' ഹോം എലോണ്‍ ' എന്ന സിനിമയിലെ നിര്‍ഭാഗ്യവാന്‍മാരായ കള്ളന്‍മാരെ പോലെയാണ് ഇവരെന്നാണ് പൊലീസ് വിശേഷിപ്പിച്ചത് . ഏറ്റവും നിര്‍ഭാഗ്യവാന്‍മാരായ രണ്ട് കവര്‍ച്ചക്കാര്‍ പിടിയില്‍ ' എന്നാണ് ചീഫ് ഇന്‍സ്‌പെക്ടര്‍ ജോണ്‍ ഓവന്‍ ട്വിറ്ററില്‍ ഇവരെ വിശേഷിപ്പിക്കുന്നത് . ട്വീറ്റിനൊപ്പം , ആ സിനിമയിലെ ഒരു ജിഫ് ഇമേജും കൂടി ഷെയര്‍ ചെയ്തു , അദ്ദേഹം . 201ഭ-ലാണ് ഇതുപോലെ രസകരമായ ഒരു അറസ്റ്റ് നടന്നത് . അന്ന് ഫ്രാന്‍സില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ കവര്‍ച്ചയ്ക്ക് കയറിയ രണ്ടു കള്ളന്‍മാര്‍ക്കാണ് അക്കിടി പറ്റിയത് . കൈത്തോക്കും പിടിച്ചു എല്ലാവരെയും വിറപ്പിക്കും വിധം അലറിക്കൊണ്ട് കയറിയ അവരെ അകത്ത് കാത്തിരുന്നത് അവിടെയിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന സായുധരായ 11 അംഗ അര്‍ദ്ധസൈനികരായിരുന്നു . അതോടെ തീര്‍ന്നു , എല്ലാം .
false
ആദ്യ ഭാഗം സ്വപ്‌നത്തിലേക്ക് ഒരു തീവണ്ടി രണ്ടാം ഭാഗം മഴ കാത്തൊരു കൊട്ടാരം മൂന്നാം ഭാഗം : ഒമ്പത് റാണിമാരും ഒരു രാജാവും ! നാലാം ഭാഗം : മരുഭൂമിയില്‍ ഒരു മരണക്കിണര്‍ അഭ്യാസി ! പുലര്‍ച്ചെ മൂന്നുമണിക്ക് ജോധ്പൂര്‍ സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ സ്റ്റേഷന്‍ പരിസരം വിജനമായിരുന്നു . ബസ്സിലേക്ക് നടന്നു . സാമാന്യം നല്ല ഒരു ഹോട്ടലിന്റെ മുന്‍പിലാണ് ബസ് നിര്‍ത്തിയത് . രാജസ്ഥാനില്‍ വിവാഹ സീസണായതിനാല്‍ ഡോര്‍മെറ്ററികളൊന്നും ഒഴിവില്ലാത്തതിനാല്‍ നല്ല ഒരു ഹോട്ടലിലാണ് ഞങ്ങള്‍ക്ക് താമസ സൗകര്യം ചെയ്തിരുന്നത് . ടൂര്‍ മാനേജര്‍ വന്ന് ഗ്രൂപ്പായി വന്നവരെയും ദമ്പതിമാരേയും വിളിച്ചു പുറത്തേക്ക് നടന്നു . ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും ഒരു ഡബിള്‍ മുറി അനുവദിച്ചു കിട്ടി . നല്ല വൃത്തിയുള്ള ഹോട്ടല്‍ മുറിയായിരുന്നു . എഴുന്നേറ്റപ്പോള്‍ ശരീരമാകെ വേദന . ചെറിയൊരു പനിയുടെ തുടക്കമാണെന്ന് തോന്നി . ഒരു പാരസെറ്റാമോള്‍ എടുത്ത് കഴിച്ചു . കുളിച്ചു ഫ്രെഷ് ആയി ഊണു മുറിയില്‍ എത്തിയപ്പോള്‍ ആവി പറക്കുന്ന ഉപ്പ് മാവും ഇഡ്ഡലിയുമൊക്കെ വിളമ്പി തുടങ്ങിയിരുന്നു . എട്ടു മണിക്കേ ബസ് പുറപ്പെടൂ എന്നു പറഞ്ഞപ്പോള്‍ ചായയും തിരഞ്ഞ് ഞങ്ങള്‍ തെരുവിലേക്കിറങ്ങി . തകര പാട്ടകള്‍ കമിഴ്ത്തി വെച്ച് ഇരുപ്പിടമാക്കിയ ഒരു ചെറിയ ചായകടക്ക് മുന്‍പില്‍ വന്‍ തിരക്ക് . വഴിയില്‍ കണ്ട നാട്ടുകാരോടൊക്കെ സംസാരിച്ച് ഞങ്ങള്‍ അവിടെ നിന്നു . രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂര്‍ . 1429 ല്‍ റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ് ഈ നഗരം സ്ഥാപിച്ചത് . അടുത്തിടെ വരെ ജോധ്പൂര്‍ മാര്‍വാര്‍ എന്നാണറിയപ്പെട്ടിരുന്നത് . ജോധ്പൂരില്‍ നിന്ന് 200 കിലോമീറ്റര്‍ പോയാല്‍ അജ്മീരായി . നീല നഗരം മെഹ്‌റാന്‍ ഗാര്‍ഗ് കോട്ടയിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം . മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള വീടുകള്‍ക്കെല്ലാം നീല നിറമാണ് . ജോധ്പൂര്‍ നഗരത്തിനു നീല നഗരമെന്നൊരു വിളി പേരുണ്ട് . ബസ്സ് ഇറങ്ങിയപ്പോള്‍ ഷഫീക്കും സഹിലും കാത്തു നില്‍ക്കുന്നു . അവരോടൊപ്പം കോട്ടയിലേക്കുള്ള കുന്നിന്‍ വഴിയിലൂടെ നടന്നു . ഏതോ വാദ്യസംഗീതവുമായി രാജസ്ഥാനി ഫോക്ക് സംഗീതം ആലപിച്ചുകൊണ്ട് കോട്ടക്ക് മുന്‍പില്‍ ഇരുന്നിരുന്ന ഗായകന്റെ മനോഹര ചിരിയാണ് ഞങ്ങളെ വരവേറ്റത് . ചിരി പോലെ മനോഹരമായിരുന്നു അയാളുടെ സംഗീതവും . ആ ഒരു ദിവസത്തെ മനോഹരമാക്കാന്‍ പ്രസരിപ്പോടെ പാടുന്ന ആ ഗായകന്റെ ചിരി മാത്രം മതിയായിരുന്നു . ഞങ്ങള്‍ അടുത്തെത്തിയപ്പോള്‍ കൂടെ പാടു എന്ന ആംഗ്യത്തോടെ വൈ ദിസ് കൊലവെറിടി എന്നായി പാട്ട് . പിന്നെ നിംബൂട നിംബൂടാ അങ്ങിനെ സംഗീതത്തിന്റെ ഒരു മാസ്മരിക ലോകം തന്നെ തീര്‍ത്തു അയാള്‍ . ടിക്കറ്റ് കൗണ്ടറില്‍ തന്നെ പണം അടച്ചാലെ ഗൈഡിനെ ലഭിക്കു എന്ന കാര്യം അതിനിടയില്‍ ഞങ്ങള്‍ മറന്നു പോയിരുന്നു . തിരിച്ചു നടക്കാന്‍ മടിച്ചു മുന്‍പോട്ട് തന്നെ നടന്നു . ഏതാണ്ട് 150 മീറ്ററോളം ഉയരെ ഒരു കുന്നില്‍മുകളിലാണ് മെഹ്‌റാന്‍ഗാധ് കോട്ട സ്ഥിതി ചെയ്യുന്നത് . ഇന്‍ഡ്യയിലെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണിത് . 1459 ല്‍ റാവു ജോധായാണ് ഈ കോട്ട നിര്‍മ്മിച്ചത് . ചരിത്രപ്രധാനമായ ഏഴു വാതിലുകളുണ്ട് മെഹ്‌റാന്‍ഗാധ് കോട്ടയ്ക്ക് . ജയ്‌പോല്‍ എന്ന വാതില്‍ മഹാരാജാ മാന്‍സിങ്ങ് അദ്ദേഹത്തിന് ബിക്കനീര്‍ രാജാക്കന്മാരുമായുണ്ടായ യുദ്ധ വിജയത്തിന്റെ സ്മരണക്ക് ഉണ്ടാക്കിയതാണ് . ഫതേഖ് പോല്‍ എന്ന വാതില്‍ മഹാരാജ അജിത് സിങ്ങ് മുഗളരുമായുണ്ടായ യുദ്ധ വിജയത്തിന്റെ സ്മാരകമായി ഉണ്ടാക്കിയതാണ് . രണ്ടാം കോട്ട വാതിലില്‍ ജോധ്പൂര്‍ യുദ്ധ കാലത്ത് പതിച്ച വെടിയുണ്ടകളുടെ പാടുകള്‍ ഇപ്പോഴും കാണാം . രജകുടുംബത്തിന്റെ വകയായ പുരാതനവസ്തുക്കള്‍ പ്രദര്‍ശനത്തിനു വച്ചിരിയ്ക്കുന്ന ഒരു മ്യൂസിയം കാണാനാണ് ഞങ്ങള്‍ ആദ്യം പോയത് . ആയുധങ്ങള്‍ , ആഭരണങ്ങള്‍ തുടങ്ങി രാജഭരണകാലത്തെ അമൂല്യവസ്തുക്കള്‍ പലതും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . പിന്നീട് പോയത് മോത്തി മഹലിലേക്കാണ് . രാജാ സുര്‍സിങ്ങ് ആണ് ഈ കൊട്ടാരം നിര്‍മ്മിച്ചത് . രാജസഭയായാണ് ഈ കൊട്ടാരം ഉപയോഗിച്ചിരുന്നത് . ശിങ്കാര്‍ചൌക്കി എന്ന ജോധ്പൂരിലെ സിംഹാസനവും ഇവിടെ കാണാം വിവിധ തരത്തില്‍ തലപ്പാവ് ധരിക്കുന്നതിന്റെ ഡെമണ്‍സ്‌ട്രേഷന്‍ നടക്കുകയാണവിടെ . ഒരാള്‍ അറ്റത്ത് പിടിച്ചു നില്‍ക്കുന്ന 82 ഇഞ്ച് നീളവും 81 ഇഞ്ച് വീതിയുമുള്ള നീളന്‍ ദുപ്പട്ട മിനുറ്റുകള്‍ക്കുള്ളില്‍ പല രീതിയില്‍ ഉള്ള തലപ്പാവ് ആയി മാറുന്നത് രസകരമായ കാഴ്ചയാണ് . രാജസ്ഥാനിലെ കനത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാനാവണം അവര്‍ തലപ്പാവ് ഉപയോഗിച്ചു തുടങ്ങിയത് . തലപ്പാവ് അവരുടെ അഭിമാനത്തിന്റെ ചിഹ്നം കൂടിയാണ് . ഫൂല്‍ മഹലും ശീഷ് മഹലും പിന്നീട് പോയത് ഫൂല്‍ മഹലിലേക്കാണ് . രാജാവിന്റെ അഞ്ചു പത്‌നിമാര്‍ ഇവിടെയാണ് താമസിച്ചിരുന്നത് . രാജാവിന്റെ അന്തപുരത്തിന്റെ സ്വര്‍ണകവചിതമായ മേല്‍തട്ട് കാണേണ്ട കാഴ്ച്ചയാണ് . മുഗള്‍ പോരാളിയായിരുന്ന സര്‍ബുലാന്ത് ഖാനെ തോല്‍പ്പിച്ചപ്പോള്‍ അഹമ്മദാബാദിലെ കൊട്ടാരത്തില്‍ നിന്ന് കൊണ്ടു വന്ന സ്വര്‍ണ്ണം ഉപയോഗിച്ചാണീ മേല്‍തട്ട് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത് . ജാന്‍കി മഹല്‍ മറ്റൊരു മനോഹരമായ കെട്ടിടമാണ് . അതിന്റെ കുഞ്ഞു കിളിവാതിലുകള്‍ കൊട്ടാരത്തിലെ സ്ത്രീകള്‍ക്ക് സഭാ നടപടികള്‍ കാണാനുള്ളതാണ് . കണ്ണാടികള്‍കൊണ്ട് അലങ്കരിച്ച ശീഷ് മഹല്‍ അതിമനോഹരമാണ് . വിവിധനിറങ്ങളിലും വിവിധ രൂപങ്ങളിലുമുള്ള കണ്ണാടികള്‍ പതിച്ച ജനല്‍ പാളികളില്‍ വീഴുന്ന സൂര്യ കിരണങ്ങള്‍ ചിത്രം വരക്കുന്ന കൊട്ടാര മുറിയുടെ തറകളില്‍ തീര്‍ത്ത നിറങ്ങളുടെ വിസ്മയം അതിഗംഭീരമായ ഒരു കാഴ്ച തന്നെയാണ് . ജോധ്പൂരിലെ അവസാനത്തെ രാജാവായ തകാത് സിങ്ങ് യൂറോപ്യന്‍ ഭരതീയ രീതിയില്‍ ഉണ്ടാക്കിയ തക്കാത്ത് വില്ലയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍കൂട്ടം കണ്ടു . വിവിധ തരത്തില്‍ തലപ്പാവ് ധരിക്കുന്നതിന്റെ ഡെമണ്‍സ്‌ട്രേഷന്‍ നടക്കുകയാണവിടെ . ഒരാള്‍ അറ്റത്ത് പിടിച്ചു നില്‍ക്കുന്ന 82 ഇഞ്ച് നീളവും 81 ഇഞ്ച് വീതിയുമുള്ള നീളന്‍ ദുപ്പട്ട മിനുറ്റുകള്‍ക്കുള്ളില്‍ പല രീതിയില്‍ ഉള്ള തലപ്പാവ് ആയി മാറുന്നത് രസകരമായ കാഴ്ചയാണ് . രാജസ്ഥാനിലെ കനത്ത ചൂടില്‍ നിന്ന് രക്ഷപ്പെടാനാവണം അവര്‍ തലപ്പാവ് ഉപയോഗിച്ചു തുടങ്ങിയത് . തലപ്പാവ് അവരുടെ അഭിമാനത്തിന്റെ ചിഹ്നം കൂടിയാണ് . ജോധ്പൂര്‍ കോട്ടക്ക് ചുറ്റുമുള്ള തടാകത്തിനു മുകളിലൂടെ ഒരു സിപ്പ് ലൈന്‍ സാഹസിക യാത്ര ഞങ്ങള്‍ പ്ലാനിട്ടതായിരുന്നു . കോട്ടയുടെ ഏറ്റവും താഴെയുള്ള സിപ്പ് ലൈന്‍ അഡ്വഞ്ചര്‍ ഓഫീസിലേക്ക് നടന്നപ്പോള്‍ ഭയങ്കര ക്ഷീണം . പാരസെറ്റാമോള്‍ കഴിച്ചപ്പോള്‍ പോയ പനി വീണ്ടും വരികയാണെന്ന് തോന്നി . വീണ്ടും ഒരു ഗുളിക കഴിക്കാന്‍ പോയപ്പോള്‍ ലേഖ സമ്മതിച്ചില്ല . ഷഫീക്കും ട്രീസയും വരുന്നില്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു . സിപ് ലൈന്‍ യാത്രക്ക് തയ്യാറായി വന്നവരെല്ലാം വിദേശിയരായിരുന്നു . സിപ് ലൈനിലൂടെ എങ്ങിനെയാണ് പോവുന്നത് എന്നു മനസിലാക്കാന്‍ അവര്‍ ഒരു വിഡിയോ കാണിച്ചു തന്നു . കോട്ടക്ക് മുകളില്‍ നിന്ന് കുന്നിന്‍ മുകളിലെ തൂണിലേക്ക് വലിച്ചു കെട്ടിയ ഒരു കമ്പിയിലൂടെ വേഗത്തില്‍ പോകുമ്പോള്‍ കൂകി വിളിക്കുന്ന സ്ത്രീയുടെ വീഡിയോ ആയിരുന്നു അത് . കണ്ടപ്പോള്‍ ചെറിയ പേടി തോന്നിയെങ്കിലും സീറോ ശതമാനം റിസ്‌ക് ആണ് . 60 വയസുള്ള ഒരു സ്ത്രീ പോയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് അവര്‍ ഞങ്ങള്‍ക്ക് ധൈര്യം തന്നു . നാലുമണിക്കാണ് ഞങ്ങള്‍ക്ക് സമയം അനുവദിച്ചത് . ആയിരത്തി അഞ്ഞൂറു രൂപയാണ് ഫീസ് . വീട്ടിലേക്ക് വിളിച്ചപ്പോള്‍ മകനു വലിയ ഉത്സാഹം . എന്തായാലും പോവു എന്നായി അവന്‍ . പനിയായിരുന്നു എന്നെ പിന്നോക്കം വലിച്ചത് . നാലുമണിക്ക് വരാമെന്ന് പറഞ്ഞ് ഞങ്ങള്‍ പുറത്തേക്ക് നടന്നു . സഹിലും ലേഖയും വലിയ ഉത്സാഹത്തിലായിരുന്നു . ജസ്‌വന്ത് താഡ മെഹ്‌റാന്‍ഗാധ് കോട്ടയുടെ അടുത്തുള്ള ജസ്‌വന്ത് താഡയിലേക്കായിരുന്നു അടുത്ത യാത്ര . വെണ്ണക്കല്ലില്‍ തീര്‍ത്ത മനോഹരമായ ഒരു കെട്ടിടമാണ് ജസ്‌വന്ത് താഡ . തന്റെ പിതാവായ ജസ്വന്ത് സിങ്ങിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓര്‍മക്കായി മകന്‍ സര്‍ദര്‍ സിങ്ങ് നിര്‍മിച്ച സ്മാരകമാണീ കെട്ടിടം . കൊത്തു പണികള്‍കൊണ്ട് മനോഹരമാക്കിയ വെള്ള മാര്‍ബിളില്‍ തീര്‍ത്ത ഈ കെട്ടിടം മാര്‍വാറിലെ താജ് മഹല്‍ എന്നാണറിയപ്പെടുന്നത് . കാഴ്ചകള്‍ കണ്ടു നടക്കുന്ന കൂട്ടുകാര്‍ക്കിടയില്‍ നിന്ന് ഞാന്‍ പുറത്തേക്ക് നടന്നു . മുഗള്‍ രീതിയില്‍ പണിത പൂന്തോട്ടത്തിനു മുന്‍പിലെ മര ചുവട്ടില്‍ ഇരുന്ന് ഹാര്‍മോണിയം കട്ടകളിലൂടെ വിരലോടിച്ച് ദമാദം മസ്ത് കലന്തര്‍ എന്നു പാടുന്ന ഗായകന്റെ മുന്‍പില്‍ ഇരിക്കുമ്പോള്‍ ശരീരം മുഴുവന്‍ വേദനയായിരുന്നു . മന്‍ഡോര്‍ ഗാര്‍ഡനിലെ പാര്‍ക്കിലായിരുന്നു ഉച്ച ഭക്ഷണം ഒരുക്കിയിരുന്നത് . ഭക്ഷണം കഴിച്ച ഉടന്‍ ഷഫീക്ക് ഗാര്‍ഡന്റെ ഫോട്ടോ എടുക്കാന്‍ പോയി . ഒരു പരാസെറ്റാമോളും ധാരാളം വെള്ളവും കുടിച്ചപ്പോള്‍ എന്റെ പനി കുറഞ്ഞിരുന്നു . ഉമൈദ് ഭവന്‍ കൊട്ടാരം കണ്ട് സിപ്പ് ലൈന്‍ യാത്രക്ക് പോവാനായിരുന്നു പ്ലാന്‍ . എന്റെ ക്ഷീണം കണ്ടപ്പോള്‍ ഒറ്റക്ക് പൊയ്‌ക്കോളാമെന്നായി സഹില്‍ . എനിക്കാകെ നിരാശയായി . ഇത്രയും നിരാശ ജീവിതത്തില്‍ ഒരിക്കലും എനിക്കുണ്ടായിട്ടില്ല . ഉമൈദ് ഭവന്‍ കൊട്ടാരം ഉമൈദ് കൊട്ടാരത്തിനുള്ളിലൂടെ നടക്കുമ്പോള്‍ ഒട്ടും ഉത്സാഹം തോന്നിയില്ല . അതിമനോഹരമാണ് ഉമൈദ് ഭവന്‍ കൊട്ടാരവും . ചിത്താര്‍കുന്നിലുള്ള ഈ കൊട്ടാരത്തിനു ചിത്താര്‍ കൊട്ടാരം എന്നും പേരുണ്ട് . അക്കാലത്ത് വന്ന വരള്‍ച്ചയിലും പട്ടിണിയിലും കഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ജോലി നല്‍കാനായി 943ല്‍ മഹാരാജാ ഉമൈദ് സിങ്ങ് നിര്‍മിച്ചതാണീ കൊട്ടാരം . ഹെന്റി ലാങ്ക്സ്റ്റര്‍ എന്ന ബ്രിട്ടിഷ് ആര്‍ക്കിട്ടെക്റ്റ് രൂപ കല്‍പ്പന ചെയ്ത ഈ കൊട്ടാരം കൊളോണിയന്‍ രീതിയിലാണ് നിര്‍മിക്കപെട്ടിട്ടുള്ളത് . 406 മുറികളാണ് ഈ കൊട്ടാരത്തിലുള്ളത് . ഒരുഭാഗം മ്യുസിയമായും ഒരുഭാഗത്ത് രാജകുടുംബാംഗങ്ങളുടെ താമസത്തിനും ഉപയോഗിക്കുന്നു . ഒരു ഭാഗം താജ് ഹോട്ടല്‍ ഗ്രൂപ്പായാണ് പ്രവര്‍ത്തിക്കുന്നത് . ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് കൊട്ടാരത്തിനു മുകളില്‍ ചുമത്തിയ വലിയ സംഖ്യയുടെ നികുതി അടക്കാന്‍ ബുദ്ധിമുട്ടിലായപ്പോള്‍ പാതിഭാഗം താജ് ഗ്രൂപ്പിന് വാടകക്ക് നല്‍കാന്‍ രാജ കുടുംബം തീരുമാനിക്കുകയായിരുന്നു . പിങ്ക് നിറത്തിലുളള കല്ലുകള്‍ കൊണ്ട് നിര്‍മിച്ച കൊട്ടാരം ഇന്റര്‍ലോക്ക് രീതിയിലാണ് പണിതിട്ടുള്ളത് . ക്വാറിയില്‍ നിന്നും പ്രത്യേക റെയില്‍വേലൈന്‍ നിര്‍മ്മിച്ച് ഏതു ഭാഗത്ത് വെക്കണമെന്ന് കണക്ക് കൂട്ടി മുന്‍ കൂട്ടി തീരുമാനിച്ച് ക്രെയിന്‍ വെച്ചുയര്‍ത്തി കട്ടകള്‍ വെച്ചാണ് പണിതത് . കല്ലുയര്‍ത്തിവയ്ക്കുമ്പോള്‍ കൃത്യസ്ഥാനം ഉറപ്പാക്കുന്നതിനായി കല്ലുകള്‍ക്കിടയില്‍ ഐസ് കട്ടകള്‍ വച്ചു . ഐസ് ഉരുകുമ്പോള്‍ കട്ടകള്‍ യഥാ സ്ഥാനത്ത് ഉറച്ചു . ഇതിനായി കൊട്ടാര മുറ്റത്ത് ഐസ് പ്ലാന്റുകള്‍ സ്ഥാപിച്ചു . അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ക്ലോക്കുകളുടെ ശേഖരം തന്നെ ഇവിടുത്തെ മ്യൂസിയത്തിലുണ്ട് . നേരം അഞ്ചു മണിയായിരുന്നു . പിന്നീട് ഷോപ്പിങ്ങിനുള്ള സമയമായിരുന്നു . ട്രീസയും ലേഖയും ഒരു ഓട്ടോ വിളിച്ച് ഷോപ്പിങ്ങിനു പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു . പനി അപ്പോഴും എന്നെ വിട്ടു പോയിട്ടില്ലായിരുന്നു . ഞാന്‍ നേരേ ഹോട്ടല്‍ മുറിയിലേക്ക് പോയി . ഒന്‍പത് മണിക്ക് കൂട്ടുകാരികള്‍ വന്നു മുട്ടി വിളിച്ചപ്പോഴാണ് ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റത് . അപ്പോഴേക്കും പനി മാറിയിരുന്നു . അവസാന ഭാഗം നാളെ ആദ്യ ഭാഗം സ്വപ്‌നത്തിലേക്ക് ഒരു തീവണ്ടി രണ്ടാം ഭാഗം മഴ കാത്തൊരു കൊട്ടാരം മൂന്നാം ഭാഗം : ഒമ്പത് റാണിമാരും ഒരു രാജാവും ! നാലാം ഭാഗം : മരുഭൂമിയില്‍ ഒരു മരണക്കിണര്‍ അഭ്യാസി ! .
false
ചന്ദ്രയാൻഗുട്ടയിൽ നിന്നും നിയമസഭയിലേക്ക് അഞ്ചാം അങ്കം . എംഐഎം പാർട്ടിയുടെ നിയമസഭ കക്ഷി നേതാവ് . വിവാദ പ്രസംഗകൻ .
false
സംഗീതവും യാത്രകളുമായി ജീവിതം അടിച്ചു പൊളിക്കുകയാണ് മഞ്ജരി . ഈയിടെ പോയ ചടയമംഗലത്തെ ജടായുപ്പാറയെക്കുറിച്ചും അവിടുത്തെ മനോഹരമായ തന്‍റെ അനുഭവത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ കുറിക്കാനും മലയാളികളുടെ പ്രിയഗായിക മറന്നില്ല . ഭൂമിയുടെ കേന്ദ്രം എന്നാണ് മഞ്ജരി ജടായുപ്പാറയെ വിശേഷിപ്പിക്കുന്നത് . പിങ്ക് ടോപ്പും കറുത്ത ജെഗ്ഗിന്‍സുമണിഞ്ഞ്‌ സുന്ദരിയായാണ്‌ മഞ്ജരി ജടായുപ്പാറയുടെ മുകളിലെത്തിയത് . ഭൂമിയുടെ മധ്യമാണിത് . ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്ന് . ഈ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രം കാണാന്‍ തീര്‍ച്ചയായും സമയം കണ്ടെത്തണം . ലോകത്തിലെ ഏറ്റവും വലിയതും അദ്ഭുതകരവുമായ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്ന ഇവിടത്തെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാഴ്ചകള്‍ നിങ്ങളെ അതിശയഭരിതരാക്കുമെന്ന് എനിക്കുറപ്പുണ്ട് . ഒപ്പം വീട്ടിലേക്ക് മടങ്ങിപ്പോരുമ്പോള്‍ മനസ്സു നിറയുന്ന സമാധാനത്തിന്‍റെ നിമിഷങ്ങള്‍ ഒപ്പം കൊണ്ടു പോരാമെന്നും മഞ്ജരി തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിക്കുന്നു . ’ 😍 ’ ! . , ’ ’ ’ . # 25 , 2019 9:47 കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാൻ പോകുന്ന കൗതുകമാണ് കൊല്ലം ജില്ലയിലെ ജടായുപ്പാറ . ആയിരം അടി ഉയരമുള്ള പാറയുടെ മുകളിൽ നിർമിക്കുന്ന ജടായുവിന്റെ ശിൽപ്പം ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പമാണ് . സിനിമാ സംവിധായകനും ശിൽപ്പിയുമായ രാജീവ് അഞ്ചലാണ് ഈ കൗതുകത്തിന്റെ സ്രഷ്ടാവ് . രാജീവ് അഞ്ചൽ എന്ന ശിൽപ്പിയുടെ സ്വപ്നമാണ് ജഡായു ശിൽപ്പം . പ്രതിമയുടെ ഉൾഭാഗം ബഹുനിലകളുള്ള കെട്ടിടത്തിന്റെ മാതൃകയിലാണ് നിർമിച്ചിരിക്കുന്നത് . അതിന്റെ ചുമരുകൾ വലിയ സ്ക്രീനുകളാണ് . സീതാപഹരണ കഥ 6 ഡി ഇമേജാണ് പടുകൂറ്റൻ സ്ക്രീനിൽ പ്രദർശിപ്പിക്കുക . മൂന്നാം നിലയിൽ ജഡായുവിന്റെ കണ്ണിന്റെ ദ്വാരത്തിലെത്തുമ്പോൾ 360 ഡിഗ്രി ആംഗിളിൽ മലനാടിന്റെ ഭംഗി കണ്ടാസ്വദിക്കാം . ഒരു കാലത്ത് ആർക്കും വേണ്ടാതെ കിടന്ന സ്ഥലമായിരുന്നു ജടായുപ്പാറ ഉൾപ്പെടുന്ന കാട്ടുപ്രദേശം . ശിൽപ്പത്തിന്റെ നിർമാണം തുടങ്ങി പത്തു വർഷത്തിനുള്ളിൽ അവിടമൊരു അഡ്വഞ്ചർ പാർക്കായി . അർത്തുല്ലസിക്കാനുള്ള കൗതുകങ്ങളെല്ലാം പാർക്കിലുണ്ട് . ഫ്രീ ക്ലൈംബിങ്ങിൽ തുടങ്ങി പെയിന്റ് ബോളിൽ അവസാനിക്കുന്ന 20 ഇനം വിനോദ പരിപാടികൾ , മലയുടെ മുകളിൽ ടെന്റടിച്ച് അന്തിയുറക്കം എന്നിവയാണ് ജടായു അഡ്വഞ്ചർ സെന്ററിലുള്ളത് . ജടായുപ്പാറയുടെ മുകളിലെ തണുപ്പും കാറ്റും ആസ്വദിച്ച് അന്തിയുറങ്ങാൻ താത്പര്യമുള്ളവർക്കായി ടെന്റുകളുണ്ട് . പാറയുടെ മുകളിൽ റസ്റ്ററന്റും േസ്റ്റജും പൂർത്തിയാകുന്നതോടെ രാത്രികാല ക്യാംപുകൾ ആരംഭിക്കും .
false
എത്ര പരിശീലനമുള്ളവരാണെങ്കിലും കടലിൽ മീൻ പിടിക്കാനിറങ്ങുകയെന്നത് ഏറെ അപകടം നിറഞ്ഞ കാര്യമാണ് . പ്രകൃതിയിലെ മാറ്റങ്ങൾക്കു പുറമേ കടലിൽ ഇന്നോളം മനുഷ്യനു തിരിച്ചറിയാനാവാത്ത ഒരുപാട് ജീവികളുടെ സാന്നിധ്യം ഉണ്ടെന്നതാണ് പ്രധാനകാരണം . അത്തരമൊരു വിചിത്ര സമുദ്ര ജീവിയെ കണ്ട അനുഭവം പങ്കിടുകയാണ് തെക്കൻ ബ്രസീലിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളി . രാത്രി സമയത്ത് പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ അസാമാന്യ വലുപ്പമുള്ള അജ്ഞാതജീവി ഇദ്ദേഹത്തിന്റെ ബോട്ടിന് പിന്നാലെ പാഞ്ഞെത്തുകയായിരുന്നു . . é <വെബ്സൈറ്റ് ലിങ്ക്> കടലിലൂടെ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായാണ് ബോട്ടിന് പിന്നാലെ തിരിച്ചറിയാനാവാത്ത ഏതോ ജീവി വരുന്നുണ്ടെന്ന് മീൻപിടുത്തക്കാരനു തോന്നിയത് . വലിയ മത്സ്യം ഏതെങ്കിലുമായിരിക്കുമെന്നുകരുതി നോക്കിയപ്പോൾ കണ്ടതാകട്ടെ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വിചിത്ര ജീവിയെയും . തിളങ്ങുന്ന കണ്ണുകളും ഇരുണ്ട നിറത്തിലുള്ള വലിയ ഉടലുമാണ് ഈ ജീവിക്കുണ്ടായിരുന്നത് . ഒറ്റനോട്ടത്തിൽ തന്നെ കണ്ടാൽ ഭയപ്പെടുന്ന രൂപം . ആദ്യം ബോട്ടിൽ നിന്നും അല്പം അകലെയായിരുന്നു ജീവിയെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ അത് വെള്ളത്തിനു മുകളിലൂടെ കുതിച്ചു ബോട്ടിനുപിന്നിലെത്തി . ബോട്ടിനു നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന ജീവിയെ കണ്ട മീൻപിടുത്തക്കാരൻ ശരിക്കും പരിഭ്രമിച്ചു . എന്നാൽ അസാധാരണമായ ഏതോ ജീവിയാണെന്ന് തിരിച്ചറിഞ്ഞതോടെ അതിന്റെ ദൃശ്യങ്ങളും പകർത്തി . ബോട്ടിന് തൊട്ടുപിന്നാലെ മത്സരിച്ചു കുതിച്ചെത്തുന്ന ജീവിയെ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം . ഇടയ്ക്കുവച്ച് ബോട്ടിന് തൊട്ടരികിൽവരെ അജ്ഞാതജീവിയെത്തുന്നുണ്ട് . ദൃശ്യങ്ങൾ കാണുന്നവർക്കുവരെ ഏറെ ഭയം തോന്നിക്കുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലെത്തിയതോടെ ജനശ്രദ്ധ നേടുകയായിരുന്നു . വെള്ളത്തിനു മുകളിലൂടെ കുതിക്കുന്ന ജീവി ഒരു ഡോൾഫിൻ ആയിരിക്കുമെന്നായിരുന്നു പലരുടെയും ആദ്യപ്രതികരണം . എന്നാൽ അജ്ഞാത ജീവിക്ക് അവിശ്വസനീയമായ വേഗമുണ്ടായിരുന്നതിനാൽ ഒടുവിൽ അത് ഡോൾഫിനല്ലെന്ന് ഉറപ്പിക്കുകയായിരുന്നു . അതേസമയം മത്സ്യത്തൊഴിലാളി കണ്ടത് നീർനായയെ ആയിരിക്കാമെന്ന നിഗമനത്തിലാണ് ഭൂരിഭാഗവും എത്തിച്ചേർന്നത് . നാല് മീറ്റർവരെ വലുപ്പം വയ്ക്കുന്ന ലെപഡ് സീൽ ഇനത്തിൽപെട്ട ഒന്നാവാം ഇതെന്നാണ് പ്രതികരണങ്ങൾ . രാത്രി സമയമായതിനാലാവാം അതിന്റെ കണ്ണുകൾ തിളങ്ങിയതെന്നും അഭിപ്രായമുണ്ട് . എന്തായാലും ഇതിനോടകം അരലക്ഷത്തിനലധികം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു .
false
കുരങ്ങുകളുടെ കൂടെയും , നായ്ക്കളുടെ കൂടെയും ഒക്കെ വളർന്ന കുട്ടികളുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും . എന്നാൽ , അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു മാനുകൾ വളർത്തിയ ഒരാൺകുട്ടിയുടെ കഥ . അവന്റെ കഥ ഒരേസമയം അവിശ്വസനീയവും വിചിത്രവുമായിരുന്നു . അവർക്കൊപ്പം ജീവിച്ച വർഷമത്രയും അവൻ പുല്ലുകളും വേരുകളും മാത്രം കഴിച്ചാണ് അതിജീവനം നടത്തിയത് എന്നതാണ് അതിശകരമായ കാര്യം . ഗസെൽ എന്ന ഒരിനം മാനുകൾക്കിടയിലാണ് അവൻ ജീവിച്ചിരുന്നത് . അതുകൊണ്ട് തന്നെ അവനെ ' ഗസെൽ ബോയ് ' എന്നാണ് വിളിച്ചിരുന്നത് . ജീവിതത്തിന്റെ തുടക്കത്തിൽ പഠിച്ച നിരവധി കാര്യങ്ങൾ അവൻ മറന്നു പോയിരുന്നുവെങ്കിലും , രണ്ട് കാലുകളിൽ നിൽക്കാൻ അവന് കഴിയുമായിരുന്നു . ഏഴ് വയസ്സുള്ളപ്പോഴാണ് അവനെ കാണാതായത് . ചെറുപ്പത്തിൽത്തന്നെ വേർപിരിഞ്ഞത് കാരണം മനുഷ്യരുടെ പെരുമാറ്റങ്ങളൊന്നും അവനറിയില്ലായിരുന്നു . പുല്ലുകൾ തിന്നും മാനുകളുമായി ഓടിക്കളിച്ചും അവൻ അവിടെ ജീവിച്ചു . 1960 -ൽ നരവംശശാസ്ത്രജ്ഞനായ ജീൻ-ക്ലോഡ് ആഗരാണ് അവനെ ആദ്യമായി കണ്ടെത്തുന്നത് . ഒരുദിവസം അദ്ദേഹം സ്പാനിഷ് സഹാറയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്നു . ചില നാടോടികൾ അദ്ദേഹത്തോട് മാനുകൾക്കിടയിൽ ജീവിക്കുന്ന ഒരു മനുഷ്യക്കുട്ടിയെക്കുറിച്ച് പറഞ്ഞുകൊടുത്തു . അടുത്ത ദിവസം , അവർ പറഞ്ഞ സ്ഥലത്തുചെന്ന അദ്ദേഹം ഞെട്ടിപ്പോയി . ചുവന്ന ചക്രവാളത്തിന് താഴെയായി ഒരു നഗ്നബാലൻ മാനുകളുടെ ഒരു വലിയ കൂട്ടത്തിന് നടുവിൽ നിൽക്കുന്നതാണ് അദ്ദേഹം കണ്ടത് . മുള്ളുള്ള കുറ്റിക്കാടുകളുടെയും ഈന്തപ്പനകളുടെയും ഇടയിൽ അദ്ദേഹം ക്ഷമയോടെ കാത്തുനിന്നു . മൂന്ന് ദിവസത്തിന് ശേഷം , അദ്ദേഹത്തിന്റെ കാത്തിരിപ്പിന് ഫലം കണ്ടു . പതുക്കെ അദ്ദേഹത്തിന് മൃഗങ്ങളുടെ വിശ്വാസം നേടിയെടുക്കാനായി . അവനും കൗതുകപൂർവ്വം അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെന്നു . “ അവന്റെ ഇരുണ്ടതും , ജീവസ്സുറ്റതുമായ കണ്ണുകളിൽ വല്ലാത്ത ശാന്തത ഉണ്ടായിരുന്നു . അവന് ഏകദേശം 10 വയസ്സ് പ്രായമുണ്ടെന്നാണ് തോന്നുന്നത് . അവന്റെ കണങ്കാലുകൾ കട്ടിയുള്ളതും , ശക്തവുമായിരുന്നു . പേശികൾ ഉറച്ചതായിരുന്നു . ശരീരത്തിൽ വടുക്കളും , മുറിവുകളും ഉണ്ടായിരുന്നു . മുള്ളുള്ള കുറ്റിക്കാടുകളോ , മറ്റോ ഉണ്ടാക്കിയ മുറിവുകളായിരിക്കാം " അവനെ കുറിച്ച് അദ്ദേഹം പിന്നീട് ഇങ്ങനെ എഴുതി . അവൻ കൂടുതലും നാല് കാലിലാണ് നടന്നിരുന്നത് . ചെറിയ ശബ്‌ദം കേൾക്കുമ്പോഴേക്കും അവന്റെ പേശികളും , മൂക്കും , ചെവിയും ശ്രദ്ധകൊണ്ട് വളയുമായിരുന്നു . അഗാധമായ ഉറക്കത്തിൽപ്പോലും , അവൻ ജാഗരൂകനായി കാണപ്പെട്ടു . ചുറ്റുമുള്ള മാനുകളെപോലെ ചെറിയ ശബ്ദത്തിന് പോലും അവൻ തലയുയർത്തി നോക്കുമായിരുന്നു . എന്നാൽ , അപ്പോൾ ആഗെർ അവനെ അവിടെ നിന്ന് കൊണ്ടുപോകാൻ ശ്രമിച്ചില്ല . ഒറ്റയ്ക്ക് അത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ അദ്ദേഹത്തിന് ധൈര്യം വന്നില്ല . അവനെ അവിടെ ഉപേക്ഷിച്ച് സഹാറ മരുഭൂമിയിലെ തന്റെ യാത്ര അദ്ദേഹം തുടർന്നു . രണ്ട് വർഷത്തിന് ശേഷം അദ്ദേഹം അവിടേയ്ക്ക് വീണ്ടും മടങ്ങിവന്നു . ഇപ്രാവശ്യം , ഒരു സ്പാനിഷ് ആർമി ക്യാപ്റ്റനും സഹായികളുമായായിട്ടായിരുന്നു വരവ് . മാനുകൾക്കിടയിൽ മേഞ്ഞുകൊണ്ടിരിക്കുന്ന അവനെ അവർ കണ്ടു . തുടർന്ന് , അവനെ പിടികൂടാനുള്ള ശ്രമങ്ങൾ അവർ നടത്തി . അവൻ എത്ര ദൂരം ഓടുമെന്ന് അറിയാൻ ജീപ്പുമായി അവനെ അവർ പിന്തുടർന്നു . എന്നാൽ , അവരെ ഞെട്ടിച്ചുകൊണ്ട് അവൻ അവിശ്വസനീയമാംവിധം 51 - 55 കിലോമീറ്റർ വേഗതയിൽ ഓടി എന്നാണ് പറയപ്പെടുന്നത് . തുടർച്ചയായി 13 അടി ഉയരത്തിൽ കുതിക്കുകയും ചെയ്‌തു . അവനെ പിടികൂടാൻ ശ്രമിച്ചെങ്കിലും അവനെ പിന്തുടരാൻ അവർക്ക് കഴിയാതെ വരികയും , അവൻ ഓടി മറയുകയും ചെയ്‍തു . പിന്നീട് 1966 -ൽ , അവർ അവനെ വീണ്ടും പിടികൂടാനുള്ള ഒരു ശ്രമം നടത്തി . അതിനായി ഒരു ഹെലികോപ്റ്റർ വഴി വലവിരിക്കുകയും അതിലകപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു . എന്നാൽ , ആ പദ്ധതിയും അവസാനം പരാജയപ്പെട്ടു . അവനെ പിന്തുടരാനുള്ള ശ്രമങ്ങൾ എന്തുകൊണ്ടോ അവർ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു . എന്നാൽ , ഇങ്ങനെയൊക്കെയാണെങ്കിലും , അവന്റെ കഥ യഥാർത്ഥത്തിൽ നടന്നതാണെന്ന് വിശ്വസിക്കാൻ ഇന്നും പലരും തയ്യാറായിട്ടില്ല . പുല്ലും , മാനിന്റെ പാലും മാത്രം കഴിച്ച് ഒരു മരുഭൂമിയിൽ ജീവിക്കുക എന്നത് അസംഭവ്യമാണെന്നാണ് പലരും പറയുന്നത് . കൂടാതെ ആ കുട്ടിയ്ക്ക് ഇത്രയും വേഗത്തിൽ ഓടാൻ കഴിഞ്ഞു എന്നതും അസാധ്യമായ ഒന്നായിട്ടാണ് പലരും കരുതുന്നത് . എന്നിരുന്നാലും , ആ ഓട്ടത്തിന്റെ ഭാഗമൊഴിച്ചാൽ ബാക്കി എല്ലാം സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തന്നെയാണെന്നാണ് കരുതപ്പെടുന്നത് .
false
മന്ദചലനങ്ങളും പ്രാണനില്ലാത്തതുപോലെയുള്ള പെരുമാറ്റവും കാരണം ഖുഷി എന്ന കോക്കർ സ്പാനിയൽ നായയെ എല്ലാവരും മടിയനെന്ന് മുദ്രകുത്തിയിരുന്നു . എന്നാൽ ഇപ്പോൾ ഗുഡ്‌ഗാവ് സ്വദേശിയായ ഖുഷിയുടെ ഉടമ മനുവിന്റെ വാക്കുകളിൽ ആഹ്ളാദവും അഭിമാനവും നിറയുന്നു . തന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ കളിയും ചിരിയുമായി കുട്ടിക്കാലം വീണ്ടെടുത്തിരിക്കുന്നു . നന്ദി പറയേണ്ടത് ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് പ്രദേശത്തുള്ള മാക്സ് വെറ്റ്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഒരു സംഘം വെറ്ററിനറി ഡോക്ടർമാരോടാണ് . കാരണം ഇന്ത്യയിലെ മൃഗചികിൽസാ രീതികളുടെ ചരിത്രത്തിൽ പുതിയ ഏട് എഴുതിച്ചേർത്തുകൊണ്ട് ഇന്ത്യയിലാദ്യമായി ഏഴര വയസുണ്ടായിരുന്ന ഖുഷിക്കായി അസാധാരണമായ ഒരു ശസ്ത്രക്രിയയിലൂടെ ഹൃദയത്തിൽ ഒരു പേസ് മേക്കർ സ്ഥാപിച്ചിരിക്കുന്നു . ഖുഷി എന്ന പെൺനായയുടെ ഏകദേശം സമ്പൂർണ്ണമായി തടസപ്പെട്ടിരുന്ന ഹൃദയത്തിലാണ് ഇറക്കുമതി ചെയ്യപ്പെട്ട ഒരു പീഡിയാട്രിക്ക് പേസ് മേക്കർ സ്ഥാപിച്ചത് ഒരു മിനിട്ടിൽ . 60 - 120 എന്ന നിരക്കിൽ മിടിക്കേണ്ട ഹൃദയം ഖുഷിയെന്ന പെൺനായയിൽ 20 എന്ന അപകടകരമായ നിലയിലേക്ക് താന്നിരുന്നു . ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിക്കാനാവശ്യമായ പ്രചോദനം നൽകാൻ അവളുടെ ഹൃദയം പരാജയപ്പെട്ടിരുന്നു . ഹൃദയത്തിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന രക്തത്തിന്റെ അളവ് സാരമായി കുറഞ്ഞതിനാൽ പലപ്പോഴും അവൾ ബോധരഹിതയായി നിലംപതിക്കുമായിരുന്നു . മടിച്ചിയാണെന്ന പരാതി മാത്രമാണ് മനുവിനു പറയാനുണ്ടായിരുന്നത് . ഹൃദയത്തിന്റെ പ്രശ്നങ്ങളൊന്നും തിരിച്ചറിഞ്ഞിരുന്നില്ല . എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ ചെവിയിൽ ഒരു അടിയന്തര ശസ്ത്രക്രിയ നടത്തുന്നതിനിടയിൽ ഖുഷിക്ക് ബോധം നഷ്ടപ്പെട്ടു . പക്ഷേ ഡോക്ടർമാരുടെ കഠിന പരിശ്രമം കാരണം അന്ന് അവളുടെ ജീവൻ തിരിച്ചുകിട്ടി . ആ സംഭവത്തോടെയാണ് ഖുഷിയെ ബാധിച്ചിരിക്കുന്ന ഗൗരവമായ ആരോഗ്യ പ്രശ്നം ഡോക്ടർമാർ തുടർപരിശോധനയിലൂടെ സ്ഥിരീകരിക്കുന്നത് .
false
ഓണാശംസകള്‍ നമുക്കെല്ലാം പരിചിതമാണ് . എന്നാല്‍ , വിദേശികളുടെ ഓണാശംസകള്‍ കേട്ടിട്ടുണ്ടോ ? അവരുടെ ഭാഷയിലുള്ള ഓണാശംസകള്‍ . ഇല്ലെങ്കില്‍ കേള്‍ക്കുക . ഇവിടെയിതാ 30 വിദേശികളാണ് ഓണാശംസയുമായി എത്തിയിട്ടുള്ളത് . 16 രാജ്യങ്ങളില്‍ നിന്നുള്ള ഓണാശംസകള്‍ . ഇവ സമാഹരിച്ചത് കൊരട്ടി സ്വദേശിയായ മാനുവല്‍ ഫ്രാന്‍സിസ് ആണ് . ജപ്പാനില്‍ റസ്റ്റോറന്റ് മാനേജരാണ് മാനുവല്‍ . തന്റെ കൂട്ടുകാരുടെ ഓണാശംസകള്‍ സമാഹരിക്കുകയാണെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ അടിക്കുറിപ്പില്‍ മാനുവല്‍ എഴുതുന്നു . കാണാം , ആ ഓണാശംസകള്‍ : .
false
തുർക്കിയിലെ ഒരു ചലച്ചിത്ര സംവിധായകനായിരുന്നു യിൽ‌മെസ് ഗുണ‍ . സംവിധാനത്തിനു പുറമേ , ജനപ്രീതി നേടിയ അറുപതിലധികം ആക്ഷൻ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് . അവയിൽ ഇരുപതെണ്ണത്തിന് തിരക്കഥയെഴുതി . സെയ്യിറ്റ് ഹാൻ ആയിരുന്നു ആദ്യചിത്രം . 1970-ലെ ഹോപ് തുർക്കിയിൽ നിർമ്മിക്കപ്പെട്ട എക്കാലത്തെയും മഹത്തായ ചിത്രമായി കണക്കാക്കപ്പെടുന്നു . 1971 ൽ തുർക്കിയിൽ പട്ടാള വിപ്ലവം നടന്നതോടെ രാഷ്ട്രീയ വീക്ഷണത്തിന്റെ പേരിൽ തടവറയിലായി . കൊലക്കുറ്റമാരോപിച്ച് പത്തൊമ്പതു വർഷത്തെ തടവ് ഗുനെക്ക് നല്കി . തടവറയിൽ കിടന്ന് ഗുനെ മൂന്നു ചിത്രങ്ങൾ സംവിധാനം ചെയ്തു . മറ്റൊരാളിന് നിർേദശങ്ങൾ നൽകിക്കൊണ്ടായിരുന്നു ഇത് . ദ ഹെർഡ് , ദ എനിമി എന്നിവ സെക്കി ഉക്ടനും യോൾ സെരിഫ് ഗോരനും അദ്ദേഹത്തിനുവേണ്ടി സംവിധായക ജോലി നിർവഹിച്ചു . രാജ്യഭ്രഷ്ടനായി ഫ്രാൻസിലെത്തിയ ഗുനെ ` യോളി'ന്റെ എഡിറ്റിങ് നിർവഹിച്ചു . 1983 ലെ കാൻ ചലച്ചിത്രോത്സവത്തിൽ കോസ്റ്റഗവ്‌രാസിന്റെ മിസ്സിങി നൊടൊപ്പം മികച്ച ചിത്രത്തിനുള്ള ഗോൾഡൻ പാം യോൾ പങ്കിട്ടു . അവസാന ചിത്രമായ ദവാൾ ഫ്രാൻസിൽ ചിത്രീകരിച്ചു . 84 ൽ ഫ്രാൻസിൽ അന്തരിച്ചു .
false
വേദന തിന്നും സമൂഹത്തിൽ നിന്ന് ഞാൻ … വേരോടെ മാന്തിപ്പറിച്ചതാണീക്കഥ … ടേപ് റെക്കോര്‍ഡറിനുള്ളില്‍ ചുറ്റിത്തിരിയുന്ന ചോലക്കാസറ്റിലിരുന്ന് ഒരു ഹാസ്യകഥ പറയാനൊരുങ്ങുകയാണ് കാഥികൻ . " ഞങ്ങളവതരിപ്പിക്കുന്ന പുതിയ കഥ . ' തപാലിലെത്തിയ ഹിറ്റ് പാട്ട് … ! " സിമ്പലിന്‍റെ കിലുങ്ങുന്ന ശബ്ദത്തില്‍ തൊണ്ട ഒരിക്കല്‍ക്കൂടെ ശരിപ്പെടുത്തി അയാള്‍ അക്കഥ പറഞ്ഞു തുടങ്ങി : " കാലം തൊണ്ണൂറുകളുടെ രണ്ടാം പകുതി . പാലക്കാട്ടെ ഒരു കൊച്ചുഗ്രാമത്തിലാണ് ഈ കഥ നടക്കുന്നത് . അവിടെ ഒരിടത്ത് ഒരു പരിപാടി അവതരിപ്പിക്കാനെത്തിയതായിരുന്നു ആ സംഘം . അവര്‍ ആരാണെന്നല്ലേ , നാട്ടിലെ പേരുകേട്ട കോമഡി രാജാക്കന്മാര്‍ . കൊച്ചിന്‍ കലാഭവന്‍കാര്‍ … " വീണ്ടും സിമ്പല്‍ ശബ്ദം . കാഥികൻ തുടരുന്നു : " നമ്മുടെ കലാഭവന്‍ മണിയുടെ ആദ്യ ഹാസ്യകഥാപ്രസംഗ കാസറ്റായ ' തൂശിമ്മെ കൂന്താരോ ' വന്‍ ഹിറ്റായി നില്‍ക്കുന്ന സമയമാണ് . ആ കാലത്താണ് ഈ കഥ നടക്കുന്നതും . നമുക്ക് പാലക്കാട്ടെ ആ കൊച്ചുഗ്രാമത്തിലെ ഉത്സവപ്പറമ്പിലേക്കു പോകാം . അതാ സ്റ്റേജിലേക്ക് കയറാനൊരുങ്ങുകയാണ് അയാള്‍ . അതു മറ്റാരുമല്ല , തൂശിമ്മ കൂന്താരോയുടെ രചന നിര്‍വ്വഹിച്ച ഇരിങ്ങാലക്കുടക്കാരന്‍ മണികണ്ഠന്‍ എന്ന കലാഭവന്‍ മണികണ്ഠന്‍ . അതിനിടെയായിരുന്നു സൂര്‍ത്തുക്കളേ ആ അമ്പരപ്പിക്കുന്ന സംഭവം … അതാ അങ്ങോട്ടു നോക്കൂ … സ്റ്റേജിനു പിന്നിലേക്ക് ഓടി വരികയാണൊരു പയ്യന്‍ … ഏറിയാല്‍ ഒരു പത്തൊമ്പത് പത്തൊമ്പതേകാല്‍ വയസ് പ്രായം … സ്വര്‍ണ്ണക്കപ്പു കണ്ട പി ടി ഉഷയെപ്പോലെയതാ അവന്‍ മണികണ്ഠന്‍റെ നേരെ ഓടിയടുക്കുന്നു … അതാ അയാളുടെ കൈകളില്‍ അവന്‍ കയറിപ്പിടിക്കുന്നു … എന്നിട്ട് … " വീണ്ടും സിംബല്‍ " ഞെട്ടിത്തിരിഞ്ഞു നോക്കിയ മണികണ്ഠനോട് ആ പയ്യന്‍ ഇങ്ങനെ പറഞ്ഞു " : " ചേട്ടാ എന്‍റെ പേര് യൂസഫ് … " " അതിന് ഞാനെന്തു വേണം … ? ! " സ്റ്റേജിലേക്ക് ഓടാനൊരുങ്ങി നില്‍ക്കുന്ന മണികണ്ഠന് ദേഷ്യം വന്നു . അയാളെ ദയനീയമായി നോക്കിക്കൊണ്ട് അവന്‍ ഓടിവന്നതിന്‍റെ കിതപ്പടക്കി . എന്നിട്ടു പറഞ്ഞു : " ഞാനൊരു നാടന്‍ പാട്ടെഴുത്തിയിട്ടുണ്ട് … ചേട്ടന്‍ അതൊന്നു കേട്ടിട്ട് മണിച്ചേട്ടനെക്കൊണ്ട് പാടിക്കാമോ ? " അമ്പരന്നു നിന്ന അയാളെ നോക്കി അനുവാദമൊന്നും ചോദിക്കാതെ ആ കൊച്ചു പയ്യന്‍ ഇങ്ങനെ നീട്ടി പാടി ടാറിട്ട റോഡാണ് റോഡിന്‍റരികാണ് വീടിന്നടയാളം ശീമക്കൊന്നാ പച്ചരിച്ചോറുണ്ട് പച്ച മീൻ ചാറുണ്ട് … " എന്നാല്‍ അവനത് പാടി മുഴുവനാക്കാനായില്ല , അതിനും മുന്നേ മൈക്കിലൂടെ മണികണ്ഠന്‍റെ പേര് വീണ്ടും വീണ്ടും മുഴങ്ങി . ആ പയ്യന്‍റെ കൈകള്‍ അടര്‍ത്തി മാറ്റി മണികണ്ഠന്‍ . പിന്നെ ഒരു കടലാസില്‍ തന്‍റെ വീട്ടുവിലാസം പെട്ടെന്നു കുറിച്ചു . അതവനു കൊടുത്ത ശേഷം പറഞ്ഞു : " ഇപ്പോഴിത് മുഴുവന്‍ കേള്‍ക്കാനുള്ള സമയമില്ല . മോന്‍ ഈ അഡ്രസില്‍ എഴുതി അയച്ചു തന്നാല്‍ മതി . ഞാന്‍ വായിച്ചോളാം … " ടേപ്പ് റെക്കോര്‍ഡറില്‍ കാഥികന്‍റെ ശബ്ദം വീണ്ടും മുഴങ്ങി . " വേദിയിലേക്ക് നടന്നകലുന്ന മനുഷ്യനെ നോക്കി കടലാസും കൈയ്യില്‍പ്പിടിച്ച് കിതപ്പടക്കി പ്രതീക്ഷയോടെ ആ പയ്യന്‍ നിന്നു … " സിംബലിന്‍റെ ചിതറുന്ന ശബ്ദത്തിനൊപ്പം അയാളുടെ വാക്കുകള്‍ വീണ്ടും കേട്ടു : " ഞങ്ങളവതരിപ്പിക്കുന്ന പുതിയ കഥ . ' തപാലിലെത്തിയ ഹിറ്റ് പാട്ട് … ! ' ഇന്‍ലന്‍ഡിലെത്തിയ പാട്ട് " പാലക്കാട്ടെ ആ പരിപാടി കഴിഞ്ഞ് നാട്ടിലെത്തി ഏകദേശം ഒന്നു രണ്ടാഴ്ചയൊക്കെ കഴിഞ്ഞിട്ടുണ്ടാവണം . ഒരു ദിവസം എന്നെത്തേടി പോസ്റ്റുമാനെത്തി … " തൃശൂര്‍ വെള്ളാങ്കല്ലൂരിലെ വീട്ടിലിരുന്ന് കലാഭവന്‍ മണികണ്ഠന്‍ രണ്ടു പതിറ്റാണ്ടോളം പഴക്കമുള്ള ഓര്‍മ്മകളുടെ ഭാണ്ഡം പൊടിതട്ടിയെടുത്തു . " ആരാണെന്നറിയാതെയാണ് ഞാന്‍ ആ കത്ത് പൊട്ടിച്ചത് … പാലക്കാട് വച്ച് ആ പയ്യന് അഡ്രസ് നല്‍കിയ കാര്യം പെട്ടെന്ന് ഓര്‍ത്തില്ല … " ഇന്‍ലന്‍ഡ് തുറന്ന മണികണ്ഠന്‍ അതില്‍ കുത്തിക്കുറിച്ചിട്ട ഒരു പാട്ടു കണ്ടു . അടിയില്‍ യൂസഫ് എന്ന പേരും . അന്ന് സ്റ്റേജിനു പിന്നിലേക്ക് ഓടിയെത്തിയ ആ പയ്യന്‍റെ രൂപം ഓര്‍മ്മ വന്നു . അവനന്ന് പാടിയ അതേ ഈണത്തില്‍ മണികണ്ഠന്‍ പാട്ട് പാടി നോക്കി . തുടക്കക്കാരന്‍റെ ചില പ്രശ്നങ്ങളുണ്ട് . എങ്കിലും അതില്‍ ഒരു നാടന്‍ ശീലിന്‍റെ ഇമ്പം തിരിച്ചറിഞ്ഞു മണികണ്ഠന്‍ . പ്രണയത്തിന്‍റെ ഇഴയടുപ്പം കണ്ടു . ചിത്രം : കലാഭവന്‍ മണികണ്ഠന്‍ " മണിയുടെ രണ്ടാമത്തെ കാസറ്റായ ' പൂളുമ്മ പൂളുമ്മ ചോപ്പുള്ള മാങ്ങയുടെ ' എഴുത്തു ജോലികളിലായിരുന്നു ഞാനപ്പോള്‍ . ആ പയ്യന്‍ അയച്ചു തന്ന പാട്ട് അല്‍പ്പമൊന്ന് മാറ്റിപ്പിടിച്ചാല്‍ ഈ കാസറ്റില്‍ ഉള്‍പ്പെടുത്താമെന്ന് എനിക്കു തോന്നി . അങ്ങനെ ചില വരികള്‍ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം മാറ്റി . ' ഓടേണ്ടാ ഓടേണ്ടാ ഓടിത്തളരേണ്ടാ ' എന്ന വരികള്‍ അനുപല്ലവിയായിട്ടായിരുന്നു യൂസഫ് എഴുതിയിരുന്നത് . ഞാനതെടുത്ത് മുന്നിലിട്ടു . പിന്നെ പുതുതായി കുറച്ചു വരികള്‍ കൂടി എഴുതിച്ചേര്‍ക്കുകയും ചെയ്തു . ഒരു തവണ കേട്ടപ്പോള്‍ തന്നെ മണിക്കും ഭയങ്കര ഇഷ്ടമായി . അങ്ങനെയാണ് ഇപ്പോള്‍ കേള്‍ക്കുന്ന ഓടേണ്ടാ ഓടേണ്ടാ എന്ന പാട്ടുണ്ടാകുന്നത് … " ' പൂളുമ്മ പൂളുമ്മ ചോപ്പുള്ള മാങ്ങ'യും വന്‍ ഹിറ്റായിരുന്നു . ' ഓടേണ്ടാ ഓടേണ്ടാ ' എന്ന ഗാനം കേരളക്കരയില്‍ തരംഗമായി . കാസറ്റില്‍ ഈ പാട്ട് രണ്ടുതരത്തില്‍ മണി പാടിയിട്ടുണ്ട് . കാമുകന്‍റെ ശബ്ദത്തിലും കാമുകിയുടെ മറുമൊഴിയായിട്ടും . പാട്ടെഴുതിയവരുടെ പേരോ ഫോട്ടോയോ ഒന്നും കാസറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല . കഥാപ്രസംഗ രചന എന്ന ഒറ്റവാക്കില്‍ ഈ പാട്ടുള്‍പ്പെടെ ഒതുങ്ങി . അന്ന് അതായിരുന്നു രീതി . " കാസറ്റില്‍ ഈ പാട്ടിന്‍റെ ക്രെഡിറ്റെങ്കിലും യൂസഫിന്‍റെ പേരില്‍ വയ്ക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു . ആ പയ്യന് എന്തെങ്കിലും പ്രതിഫലം കൊടുക്കണമെന്നും പറഞ്ഞിരുന്നു . പക്ഷേ ഒന്നും നടന്നില്ല … " മണികണ്ഠന്‍ പറയുന്നു . പിന്നെ കലാഭവന്‍ മണിയെന്നാല്‍ ഈ പാട്ടായി , ഈ പാട്ടെന്നാല്‍ മണിയും . ' ഓടേണ്ടാ ' എന്ന ഒരൊറ്റ വരി കേട്ടാല്‍ മനസില്‍ തെളിയുന്നത് കലാഭവന്‍ മണിയുടെ രൂപവും ശബ്ദവുമായി പലര്‍ക്കും . മണിയെന്ന പേരുകേട്ടാല്‍ ഓടേണ്ടാ എന്നു മൂളി പലരും . പില്‍ക്കാലത്ത് പുറത്തിറങ്ങിയ മണിയുടെ വിവിധ നാടന്‍പാട്ടു കാസറ്റുകളിലും ഒന്നാമതായിരുന്നു ഈ പാട്ടിന്‍റെ സ്ഥാനം . കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു വേദികളില്‍ ഈ പാട്ടിനൊത്ത് മണിയും ജനവും പാടിയാടി . പക്ഷേ അപ്പോഴൊന്നും അതിന്‍റെ രചയിതാക്കളെ ആരും ഓര്‍ത്തില്ല . മണിയൊന്നും വ്യക്തമായി പറഞ്ഞുമില്ല . " അന്ന് ആ സ്റ്റേജിനു പിന്നിലെ അരണ്ട വെളിച്ചത്തില്‍ ഒരൊറ്റ തവണ മാത്രമാണ് അവനെ നേരില്‍ കണ്ടത് … ഇപ്പോള്‍ അവന്‍റെ മുഖം പോലും ഓര്‍മ്മയിലില്ല … തന്‍റെ വരികള്‍ മണി പാടുന്നതും ജനം ഏറ്റുപാടുന്നതും എപ്പോഴെങ്കിലും അവനും കേട്ടിരിക്കും … ഒരുപക്ഷേ ഇപ്പോഴും അവനത് കേള്‍ക്കുന്നുണ്ടാവണം … ചിലയിടങ്ങളില്‍ ഈ പാട്ടിന്‍റെ ക്രെഡിറ്റ് പൂര്‍ണമായും എനിക്ക് നല്‍കാറുണ്ട് … പലപ്പോഴും പല കാരണങ്ങളാല്‍ എനിക്കത് നിഷേധിക്കാന്‍ പറ്റിയിട്ടില്ല … ! " മണികണ്ഠന്‍റെ ശബ്ദത്തില്‍ തുളുമ്പുന്ന കുറ്റബോധം . ചിത്രം : കലാഭവന്‍ മണി മണിയിലെ പാട്ടുകാരനെ തിരിച്ചറിഞ്ഞതും ഈ മണി ! കലാഭവന്‍ മണിയെ കരിയറിലെ ആദ്യകാലത്ത് ഹാസ്യകഥാപ്രസംഗങ്ങളിലൂടെ സുപരിചിതനാക്കിയതില്‍ കലാഭവന്‍ മണികണ്ഠന് വ്യക്തമായ പങ്കുണ്ട് . അതിനൊരു കാരണവുമുണ്ട് . മണി സിനിമാ നടനായും നാടന്‍പാട്ടുകാരനായുമൊക്കെ നാടാകെ പേരെടുക്കുന്നതിനും മുമ്പാണ് ആ സംഭവം . മണി മിമിക്രിയുമായി വേദികളില്‍ അലയുന്ന കാലം . ഒരിക്കല്‍ യാദൃശ്ചികമായി നാട്ടില്‍ വച്ച് മണിയുടെ ഒരു മിമിക്രി പരിപാടി കാണാനിടയായി മണികണ്ഠന്‍ . മിമിക്രിയുടെ ഇടയില്‍ മണി ഹൈപിച്ചില്‍ നീട്ടിപ്പാടുന്നതു കേട്ടു മണികണ്ഠന്‍ . മിമിക്രി ഭാഷയില്‍ പറഞ്ഞാല്‍ അപ്പോഴാണ് പന്നിപ്പടക്കം പോലൊരു ആശയം മണികണ്ഠന്‍റെ തലയില്‍ പൊട്ടിവിടരുന്നത് . " വി ഡി രാജപ്പന്‍റെ കഥാപ്രസംഗങ്ങളും മിമിക്രി കാസറ്റുകളുമൊക്കെ തലയ്ക്ക് പിടിച്ചു നടക്കുന്ന കാലമാണ് . എങ്ങനെയെങ്കിലും ഒരു കാസറ്റില്‍ മുഖം കാണിക്കാന്‍ മോഹിച്ചു നടക്കുന്ന സമയം … " മണികണ്ഠന്‍ പറയുന്നു . " അപ്പോഴാണ് മണിയുടെ പാട്ട് കേള്‍ക്കുന്നത് . അങ്ങനെയാണ് മണിയെ വച്ചൊരു കഥാപ്രസംഗ കാസറ്റ് എന്ന ആശയമുദിക്കുന്നത് . അന്ന് മണി സിനിമാ നടനല്ല . സുഹൃത്തായ കലാഭവൻ കബീറിനോടും എം സി ഓഡിയോസ് ഉടമ സജിതനോടും ഇക്കാര്യം പറഞ്ഞു . നിരാശയായിരുന്നു ഫലം … " അതിനിടയിൽ എം സി ഓഡിയോസിന് വേണ്ടി മാള അരവിന്ദനെ വച്ച് ' നിങ്ങളെന്നെ കാമുകനാക്കി ' എന്നൊരു കഥയെഴുതി മണികണ്ഠന്‍ . പക്ഷേ കാസറ്റ് ശ്രദ്ധിക്കപ്പെട്ടില്ല . പിന്നെയും കാലമേറെക്കഴിഞ്ഞു . അപ്പോഴും മണിയുടെ ആ ഹൈപ്പിച്ച് പാട്ടും അതൊക്കെ വച്ചൊരു കാസറ്റ് എന്ന മോഹവും മണികണ്ഠന്‍റെ നെഞ്ചില്‍ മായാതെ കിടന്നു . അങ്ങനെയിരിക്കെ ആ സന്തോഷ വാര്‍ത്തയെത്തി . മണിയെ വച്ച് കാസറ്റിറക്കാന്‍ കലാഭവന്‍ കബീറും സതീഷ് ബാബുവും തയ്യാര്‍ . താന്‍ എപ്പോഴേ റെഡി എന്നായിരുന്നു കലാഭവന്‍ മണിയുടെ പ്രതികരണം . അങ്ങനെയാണ് അദ്ദേഹത്തിന്‍റെ ആദ്യ സൂപ്പര്‍ ഹിറ്റ് ഹാസ്യകഥാപ്രസംഗം ' തൂശിമ്മെ കൂന്താരോ ' പിറക്കുന്നത് . കഥയാക്കിയത് കൂട്ടുകാരന്‍റെ ജീവിതം എല്ലാം ഒത്തു വന്നപ്പോള്‍ അടുത്ത പ്രശ്നം . കാസറ്റിന് നല്ലൊരു കഥയില്ല . ഒരെണ്ണം എഴുതി പരാജയപ്പെട്ടു നില്‍ക്കുന്നതിനാല്‍ ഇരുന്നാലോചിച്ചു മണികണ്ഠന്‍ . " നാട്ടിൽ എനിക്ക് സുന്ദരനായ ഒരു സുഹൃത്തുണ്ട് . അടുത്തു തന്നെയുള്ള വല്യവീട്ടിലെ ഒരു പെൺകുട്ടിക്ക് പുള്ളിയോട് കടുത്ത പ്രേമം . കഥയറിഞ്ഞ കാമുകീ പിതാവ് ആ പ്രേമം പൊളിക്കാൻ തീരുമാനിച്ചു . അതിനായി അയാള്‍ ഒരു കാര്‍ വാങ്ങി ഡ്രൈവറെയും വച്ചു . അവളുടെ കോളേജിലേക്കുള്ള പോക്കുവരവൊക്കെ അതിലാക്കി . അതോടെ കാമുകിയെ കാണാനോ മിണ്ടാനോ സുഹൃത്തിനു കഴിയാതായി . ഈ സങ്കടം സുഹൃത്ത് എന്നോട് പങ്കുവച്ചു . അതിലൊരു കഥയുണ്ടെന്ന് എനിക്ക് തോന്നി . അങ്ങനെ അവന്‍റെ കാമുകി ആ കാര്‍ ഡ്രൈവറുടെ കൂടെ ഒളിച്ചോടിപ്പോകുന്നതായി ഒരു കഥയുണ്ടാക്കി … " അതാണ് മലയാളികളെ ചിരിപ്പിച്ച ' തൂശിമ്മെ കൂന്താരോ ' . ചിത്രം:നിങ്ങളെന്നെ കാമുകനാക്കി എന്ന കാസറ്റിന്‍റെ കവര്‍ ' തൂശിമ്മെ കൂന്താരോ ' എന്നു പറഞ്ഞാല്‍ സൂചിമേല്‍ കോര്‍ക്കുക എന്നാണ് അര്‍ത്ഥം . തൃശൂര്‍ ജില്ലയിലെ പറയ സമുദായാംഗങ്ങള്‍ കുലത്തൊഴിലായ കൊട്ട നെയ്യുമ്പോഴും മറ്റും പാടുന്ന ഒരു പാട്ടിന്‍റെ ആദ്യവരിയാണത് . ഈ പേര് കഥാപ്രസംഗത്തിന് നല്‍കിയതിനു പിന്നിലും ഒരു കഥയുണ്ട് . " നിങ്ങളാരെ കാമുകനാക്കി എന്ന പേരായിരുന്നു ആദ്യം തീരുമാനിച്ചത് . റെക്കോര്‍ഡ് ചെയ്ത് എഡിറ്റ് ചെയ്‍ത കാസറ്റ് കേട്ടപ്പോള്‍ കോമഡി ഒരല്‍പ്പം കുറവാണെന്ന് അഭിപ്രായം ഉയര്‍ന്നു . ഒടുവില്‍ സ്ക്രിപ്റ്റ് പൊളിച്ചെഴുതി വീണ്ടും റെക്കോഡ് ചെയ്യേണ്ടി വന്നു . അതിനിടെ മണി നാദിര്‍ഷയുടെ ' ദേ മാവേലിക്കൊമ്പത്ത് ' എന്ന കാസറ്റില്‍ ' തൂശിമ്മെ കൂന്തോരോ ' എന്ന നാടന്‍ പാട്ടിന്‍റെ ചില ഭാഗങ്ങള്‍ പാടി . അതു കേട്ടപ്പോള്‍ എന്തോ ഒരു രസമുണ്ടെന്നു തോന്നി . അങ്ങനെ ' നിങ്ങളാരെ കാമുകനാക്കി ' മാറ്റി ' തൂശിമ്മെ കൂന്തോരോ ' എന്ന പേരെടുത്ത് കഥാപ്രസംഗ കാസറ്റിനിട്ടു . അവിടെ നിന്നാണ് കലാഭവൻ മണി എന്ന പ്രതിഭയുടെ തേരോട്ടം തുടങ്ങുന്നത് . മണികണ്ഠൻ എന്ന ചെറിയ എഴുത്തുകാരനും മാരുതി കാസറ്റ് എന്ന കമ്പനിയും ജനിക്കുന്നത് … " മണികണ്ഠന്‍ ഓര്‍ക്കുന്നു . കാലമേറെക്കഴിഞ്ഞിട്ടും ആ പേരിനോടുള്ള ഇഷ്ടം ഒട്ടും കുറഞ്ഞിട്ടില്ല മണികണ്ഠന് . അടുത്തിടെ പുറത്തിറക്കിയ സ്വന്തം കഥാസമാഹരത്തിന്‍റെ പേരും മറ്റൊന്നല്ല , ' തൂശിമ്മെ കൂന്താരോ ' എന്നു തന്നെ . നാടന്‍ പാട്ടിന് മൂല്യമുണ്ടാക്കിയത് മണിയുടെ ശബ്‍ദം കലാഭവന്‍ മണി പാടുന്നതിനു മുമ്പും ഇവിടെ നാടന്‍ പാട്ടുകളുണ്ടായിരുന്നുവെന്നും പക്ഷേ അന്നത് ആര്‍ക്കും വേണ്ടായിരുന്നുവെന്നും മണികണ്ഠന്‍ പറയും . " മണിയാണ് നാടന്‍പാട്ടുകള്‍ക്ക് ഇന്നുള്ള മൂല്യമുണ്ടാക്കിക്കൊടുത്തതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . ' തൂശിമ്മെ കൂന്താരോ ഉള്‍പ്പെടെയുള്ള കാസറ്റുകളിലൂടെ കേരളത്തിലാകെ പടര്‍ന്ന മണിയുടെ ശബ്ദമാണ് പൊതുജനങ്ങള്‍ക്കിടയില്‍ ഈ പാട്ടുകള്‍ക്ക് ഇത്ര സ്വീകാര്യതയുണ്ടാക്കിയത് . പലരും പഴയ പാട്ടുകളൊക്കെ പൊടിതട്ടിയെടുക്കാനും നാടന്‍പാട്ടു സംഘങ്ങളൊക്കെ സജീവമാകാനും മണി മാത്രമാണ് കാരണം … " മണികണ്ഠൻ ഒരു പഴയ ചിത്രം പക്ഷേ കലാഭവന്‍ മണിയുടെ പല പാട്ടെഴുത്തുകാരെയും ഈണക്കാരെയുമൊന്നും പുറംലോകം അറിഞ്ഞില്ലെന്നും അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന പരാതിയും മണികണ്ഠനുണ്ട് . ' പൊട്ടണ് പൊട്ടണ് എന്‍മനം പൊട്ടണ് ' എന്ന പാട്ട് തൂശിമ്മെ കൂന്താരോയിലൂടെയാണ് ജനം കേട്ടത് . " പണ്ട് ജെസിബിയും ടിപ്പറുകളുമൊന്നും ഇല്ലാത്ത കാലത്ത് മണ്ണ് കൊത്തിയെടുക്കുകയാണ് പതിവ് . ഈ മണ്ണ് പെണ്ണുങ്ങള്‍ കുട്ടയില്‍ ചുമന്നു വേണം ലോറിയില്‍ കയറ്റാന്‍ . അപ്പോള്‍ ജോലിയുടെ കാഠിന്യം കുറയ്ക്കാന്‍ വേണ്ടി തൊഴിലാളികള്‍ ഉണ്ടാക്കിപ്പാടിയിരുന്ന ഒരു പാട്ടാണിത് … " നാട്ടിമ്പുറത്തുള്ള ഒരു മണ്ണുപണിക്കാരന്‍ ചൊല്ലിക്കൊടുത്ത ഈ വരികള്‍ എഴുതിയെടുത്ത് മണിയെക്കൊണ്ട് പാടിക്കുകയായിരുന്നു മണികണ്ഠന്‍ ഓര്‍ക്കുന്നു . ' ചന്ദനമെന്തിന് സിന്ദൂരമെന്തിന് ' എന്നു തുടങ്ങുന്ന പാട്ടും ഏതോ ഒരജ്ഞാതന്‍ എഴുതി അയച്ചു തന്നതാണ് . പിന്നെയത് മാറ്റിയെഴുതുകയായിരുന്നു . അങ്ങനെ ഒരുപാട് പാട്ടുകളുണ്ടാക്കിയിട്ടുണ്ട് . പക്ഷേ ഇത്തരം സൃഷ്ടികളിലൊന്നും സ്വന്തം പേരു വയ്ക്കാറില്ല . തൂശിമ്മെ കൂന്താരോ , പൂളുമ്മ പൂളുമ്മ ചോപ്പുള്ള മാങ്ങ , ആനവായില്‍ അമ്പഴങ്ങ തുടങ്ങിയ കാസറ്റുകളിലെ ഉള്‍പ്പെട നിരവധി പാരഡി ഗാനങ്ങളും മണികണ്ഠനെഴുതിയതാണ് . ' എത്രയും ബഹുമാനപ്പെട്ട ' എന്നു തുടങ്ങുന്ന കത്തുപാട്ടിന്‍റെ സൂപ്പര്‍ ഹിറ്റ് പാരഡിയും ഒഎന്‍വി കവിതയുടെ പാരഡിയുമെല്ലാം അതില്‍പ്പെടും . കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മണികണ്ഠന്‍ കലാരംഗത്ത് ചുവടുറപ്പിക്കുന്നത് . " കാണാന്‍ സുന്ദരനല്ലെന്ന കോംപ്ലക്സുണ്ടായിരുന്നു അന്ന് . അതുകൊണ്ട് പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ മോണോ ആക്ടും മിമിക്രിയുമൊക്കെ പരീക്ഷിച്ചു . പക്ഷേ അതൊരു ഉപജീവനമാര്‍ഗ്ഗമാകുമെന്ന് അന്നു കരുതിയില്ല " മണികണ്ഠന്‍റെ മുഖത്ത് ചിരി . കൊച്ചിൻ സെഞ്ച്വറിയിലൂടെയാണ് മണികണ്ഠന്‍ പ്രൊഫഷണൽ കലാരംഗത്തേക്ക് ചുവടുവയ്ക്കുന്നത് . " ടിനി ടോം , മനോജ് ഗിന്നസ് തുടങ്ങിയവരുടൊപ്പം മമ്മി സെഞ്ച്വറിയാണ് എന്നെയും കൈപിടിച്ചുയര്‍ത്തുന്നത് . പിന്നീട് ' കീര്‍ത്തനം ' എന്ന സിനിമയില്‍ വേണു ബി നായരുടെ അസിസ്റ്റന്‍റായി . അതിനു ശേഷമാണ് കലാഭവനില്‍ എത്തുന്നത് . മഹാനദി , നായകൻ , ഇന്ത്യൻ , അവ്വൈഷന് മുഖി , തെന്നാലി എന്നീ ചിത്രങ്ങള്‍ മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ കമല്‍ഹാസന് ശബ്ദം നൽകിയത് മണികണ്ഠനായിരുന്നു . " വീഡിയോ : ഇന്ത്യന്‍ എന്ന ചിത്രത്തിലെ മണികണ്ഠന്‍റെ ഡബ്ബിംഗ് ഭക്തിഗാന കാസറ്റുകള്‍ ഉള്‍പ്പെടെ ഏകദേശം അമ്പതിലധികം കാസറ്റുകള്‍ ചെയ്തിട്ടുണ്ടെന്നുള്ള ധാരണയല്ലാതെ ഇക്കാര്യത്തില്‍ കണക്കൊന്നും എഴുതി സൂക്ഷിച്ചിട്ടില്ല മണികണ്ഠന്‍ . ' നമുക്ക് കച്ചവടമറിയില്ലല്ലോ ' എന്ന് ലളിതമായ മറുപടി . ഒപ്പമുള്ളവരെപ്പോലെ നീ വളര്‍ന്നില്ലല്ലോ മണ്യേ എന്ന് ആക്കി ചോദിക്കുന്നവരോട് ' എന്നാരു പറഞ്ഞു വയസ് അമ്പതാകാറായെന്ന് ' ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി . ഇങ്ങനെ തമാശ വരുന്ന വഴിയേതെന്നു ചോദിച്ചാലോ തോമസ് പാലായുടെ ഹാസ്യനോവലുകളും വേളൂർ കൃഷ്‌ണൻകുട്ടിയുടെ കഥകളും ടോംസിന്റെ കാർട്ടൂണുകളും പ്രിയദർശന്‍റെ സിനിമകളുമൊക്കെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് പറയും മണികണ്ഠന്‍ . മണിയെക്കുറിച്ചു പറയുമ്പോള്‍ മണികണ്ഠന്‍റെ കണ്ണുനിറയും . മണിയുടെ മരണ ശേഷം സഹോദരന്‍ രാമകൃഷ്ണന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ആ മരണം പോലെ തന്നെ വേദനപ്പിച്ചെന്ന് മണികണ്ഠന്‍ പറയും . " മണിയുമായി ബന്ധമുള്ള എല്ലാ കലാകാരന്മാരെയും ക്ഷണിച്ചിട്ടും എന്നോടൊരു വാക്കു പോലും പറഞ്ഞില്ല … " പിന്നീട് സംവിധായകന്‍ സുന്ദര്‍ദാസിന്‍റെ നേതൃത്വത്തില്‍ ചാലക്കുടയില്‍ നടന്ന മണി അനുസ്മരണ യോഗത്തില്‍ ' മിന്നാമിനുങ്ങേ ' എന്ന മണിപ്പാട്ടിന്‍റെ ഈണത്തിന് അനുസരിച്ച് മണികണ്ഠനെഴുതിയ പാട്ടുകേട്ട് ജനം കരഞ്ഞത് മറ്റൊരു ചരിത്രം . " മണിയുടെ നീലസാരി വാങ്ങിത്തരാം എന്ന പാട്ട് എഴുതി ഈണമിട്ടത് ഞാനാണ് . പക്ഷേ മരിക്കുന്നതു വരെ മണിക്ക് ഇക്കാര്യം അറിയില്ലായിരുന്നു . ഞാനൊട്ട് പറഞ്ഞുമില്ല . ഇപ്പോള്‍ ആ പാട്ട് മറ്റാരുടെയോ പേരിലാണ് . അതൊക്കെ ഓരോരോ ചതികള്‍ … ഈ മേഖലയൊക്കെ ഇങ്ങനെയാണ് … " ഹാസ്യം കൊണ്ട് മറയ്ക്കാന്‍ ശ്രമിച്ചിട്ടും മണികണ്ഠന്‍റെ ശബ്ദത്തില്‍ തെളിയുന്ന വേദന തിരിച്ചറിഞ്ഞു . അപ്പോള്‍ പാലക്കാടുകാരന്‍ യൂസഫെന്ന പയ്യനെ വീണ്ടും ഓര്‍ത്തു . പാലക്കാടന്‍ പന പോലെ തന്‍റെ ഗാനവും വളര്‍ന്നുയരുന്നതും കാറ്റിലാടുന്നതും കണ്ട് അവനും വലുതായിട്ടുണ്ടാകും . ഈ പാട്ട് കേള്‍ക്കുമ്പോഴൊക്കെ അവന്‍റെയുള്ളില്‍ എന്തു വികാരമാവും അലയടിച്ചിരിക്കുക ? സന്തോഷമോ അതോ വേദനയോ ? ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം കാതരമൊരു പാട്ടായ് ഞാനില്ലേ … ? ! ജീവിതം തന്ന ഫാത്തിമ … ! 2018ന്‍റെ പാട്ടോര്‍മ്മകള്‍ " പട പൊരുതണം … വെട്ടിത്തലകള്‍ വീഴ്ത്തണം … " ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ ! ശാന്തിഗീതമാണെനിക്ക് അയ്യന്‍ … " എന്നും വരും വഴി വക്കില്‍ … " ആ കവിയും ഗായകനും മരിച്ചിട്ടില്ല ! പൂമുത്തോളിന്‍റെ പിറവി ; ജോസഫിന്‍റെ പാട്ടുവഴി ആരായിരുന്നു ജോയ് പീറ്റര്‍ ? .
false
അണുസംഖ്യ 74 ആയ മൂലകമാണ് ടങ്സ്റ്റൺ . ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം . വുൾഫ്രം എന്നും ഇതിന് പേരുണ്ട് . ഉരുക്ക്-ചാര നിറമുള്ള ഒരു ലോഹമാണിത് . മർദ്ദം പ്രയോഗിച്ചാൽ ഇതിൽ പൊട്ടൽ ഉണ്ടാകുന്നു . അതിനാൽത്തന്നെ രൂപഭേദം വരുത്താൻ പ്രയാസമാണ് . എന്നാൽ ശുദ്ധരൂപത്തിലുള്ള ടങ്സ്റ്റണെ ഹാക്ക്‌സോ ഉപയോഗിച്ച് മുറിക്കാൻ കഴിയും . വുൾഫ്രനൈറ്റ് , ഷ്ലീലൈറ്റ് തുടങ്ങി പല അയിരുകളിലും ഈ മൂലകം അടങ്ങിയിട്ടുണ്ട് . 1751ൽ സ്വീഡിഷ് രസതന്ത്രജ്ഞനായ ആക്സെൽ ഫ്രെഡ്രിക് ക്രോൺസ്റ്റെഡ്റ്റ് ഒരു പുതിയ ധാതു കണ്ടെത്തി . അദ്ദേഹം അതിന് ടങ്സ്റ്റൺ എന്ന് പേരിട്ടു . സ്വീഡിഷിൽ ഭാരമേറിയ കല്ല് എന്നാണ് ഈ പദത്തിന്റെ അർത്ഥം . അതിന്റെ ഉയർന്ന സാന്ദ്രതയെ പ്രതിഫലിപ്പിക്കാനാണ് അദ്ദേഹം ഈ പദം സ്വീകരിച്ചത് . ഈ ധാതുവിൽ നിന്ന് പുതിയൊരു ലോഹം വേർതിരിച്ചെടുക്കാമെന്ന് കാൾ വിൽഹെം ഷീലി പിന്നീട് അഭിപ്രായപ്പെട്ടു . ഇംഗ്ലീഷിൽ ഈ ലോഹം ഇപ്പോൾ അറിയപ്പെടുന്നത് ടങ്സ്റ്റൺ എന്നാണ് . 4 എന്ന ആ ധാതു ഇപ്പോൾ ഷീലൈറ്റ് എന്നും അറിയപ്പെടുന്നു . എന്നാൽ ചില രസതന്ത്രജ്ഞർ , പ്രത്യേകിച്ചും ജർമനിയിലിയും സ്വീഡനിലുമുള്ളവർ അയിരായ വുൾഫ്രനൈറ്റുമായി ബന്ധപ്പെടുത്തി വുൾഫ്രം എന്നാണ് ഈ മൂലകത്തെ വിളിക്കുന്നത്ത് . ഇതിന്റെ പ്രതീകമായ യും വുൾഫ്രത്തിൽനിന്നാണ് ഉണ്ടായത് . അസംസ്കൃത രൂപത്തിൽ ടങ്സ്റ്റൺ ഉരുക്ക്-ചാര നിറമുള്ള ഒരു ലോഹമാണ് . ഇത് മർദ്ദം പ്രയോഗിച്ചാൽ പൊട്ടുകയും രൂപവ്യത്യാസം വരുത്താൻ പ്രയാസമുള്ളതാണ് . എങ്കിലും ശുദ്ധരൂപത്തിൽ ‍ഈ ലോഹം ഹാക്ക്‌സോ ഉപയോഗിച്ച് മുറിക്കാൻ കഴിയും . ലോഹങ്ങളിൽ ഏറ്റവും ഉയർന്ന ദ്രവണാങ്കവും ടെൻസിൽ ബലവും ഏറ്റവും താഴ്ന്ന ബാഷ്പ മർദ്ദവും ടങ്സ്റ്റണിനാണ് . ഉരുക്കിനോടൊപ്പം ചെറിയ അളവിൽ ടങ്സ്റ്റൺ ചേർത്താൽ അതിന്റെ കാഠിന്യം വളരെ വർദ്ധിപ്പിക്കാം . ഓക്സിജൻ , അമ്ലം , ക്ഷാരം എന്നിവമൂലമുണ്ടാകുന്ന നാശനത്തെ ടങ്സ്റ്റൺ പ്രതിരോധിക്കുന്നു . പ്രകൃത്യാ ഉണ്ടാകുന്ന ടങ്സ്റ്റൺ അഞ്ച് ഐസോടോപ്പുകൾ അടങ്ങിയതാണ് . സൈദ്ധാന്തികപരമായി ഇവക്കെല്ലാം ആൽ‌ഫ ഉൽസർജ്ജം വഴിയുള്ള ശോഷണത്തിലൂടെ മൂലകം 72-ന്റെ ഐസോടോപ്പുകൾ കഴിയുമെങ്കിലും , അവയിൽ 180-ന്റെ അർധായുസ് ×1018 വർഷങ്ങൾ ) മാത്രമേ പരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ . അതിനാൽ മറ്റുള്ളവയെ തത്കാലം സ്ഥിരതയുള്ളവയായി കണക്കാക്കാം . അവയുടെ ഓരോന്നിന്റേയും പ്രവചിക്കപ്പെട്ടിരിക്കുന്ന കുറഞ്ഞ അർധായുസ്സുകൾ താഴെ കൊടുത്തിരിക്കുന്നു . ടങ്സ്റ്റണിന്റെ ഏറ്റവും സാധാരണമായ ഓക്സീകരണാവസ്ഥ +6 ആണ് . എങ്കിലും -2 മുതൽ +6 വരെയുള്ള എല്ലാ ഓക്സീകരണാവസ്ഥകളും ഈ മൂലകം പ്രദർശിപ്പിക്കുന്നു . ടങ്സ്റ്റൺ ഓക്സിജനുമായി ചേർന്ന് മഞ്ഞ നിറനുള്ള ടങ്സ്റ്റിക് ഓക്സൈഡ് ഉണ്ടാകുന്നു . ഇത് ജലീയ ക്ഷാരലായനികളിൽ ലയിച്ച് ടങ്സ്റ്റേറ്റ് അയോണുകൾ ഉണ്ടാകുന്നു . വലരെ ഉയർന്ന ദ്രവനാങ്കമുള്ളതിനാൽ ഉയർന്ന താപനില ഉപയോഗപ്പെടുന്ന പല ഉപകരണങ്ങളിലും ടങ്സ്റ്റൺ ഉപയോഗിക്കുന്നു . ടങ്സ്റ്റൺ മൂലകം വുൾഫ്രമൈറ്റ് , ഷീലൈറ്റ് , ഫെർബെറൈറ്റ് , ഹുബെർനൈറ്റ് എന്നീ ധാതുക്കളിൽ കാണപ്പെടുന്നു . ഈ ധാതുക്കളുടെ പ്രധാന നിക്ഷേപങ്ങൾ കാണപ്പെടുന്നത് ചൈന , റഷ്യ , ഓസ്ട്രിയ , പോർചുഗൽ എന്നീ രാജ്യങ്ങളിലാണേന്ന് എന്ന് ബ്രിട്ടീഷ് ഭൂഗർഭശാസ്ത്ര സർവേ പറയുന്നു .
false
ഇറങ്ങിച്ചെന്നാല്‍ മാത്രം ആഴം കാണാവുന്ന ചിലതുണ്ട് . അതെന്തുമാകാം … അജിജേഷിന്റെ കഥകളുമങ്ങനെയാണ് , ഇറങ്ങിച്ചെല്ലുമ്പോള്‍ അത് ആഴം കാണിച്ചു തരുന്നു , അത് കാട്ടി ഭ്രമിപ്പിക്കുന്നു . പറയാന്‍ മടിക്കുന്നത് പറയുന്നുണ്ട്/എഴുതുന്നുണ്ട് ഈ എഴുത്തുകാരന്‍ . പലപ്പോഴും നമുക്ക് പരിചിതമായ ജീവിതാനുഭവങ്ങളില്‍നിന്നുള്ള വ്യതിയാനമാണത് . നമുക്കറിയാവുന്ന മനുഷ്യരുടെ നാമറിയാത്ത ജീവിതാനുഭവങ്ങള്‍ . അത് വായനക്കാരനെ മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നു . ഒരുപക്ഷേ , അജിജേഷിന് മാത്രം തീര്‍ക്കാന്‍ കഴിഞ്ഞേക്കാവുന്ന ഒരിടം . വായനക്കാരന്റെ മനോലോകങ്ങളില്‍ പൂരിപ്പിക്കപ്പെടുന്ന കൃതികളാണ് അജിജേഷിന്‍േറത് . പൂത്തോട് ഗ്രാമപഞ്ചായത്തിലെ വന്ധ്യംകരണക്യാമ്പ് ആക്രമിക്കപ്പെട്ടതിനോടനുബന്ധിച്ച് മാണിക്യനെ അറസ്റ്റ് ചെയ്തതിന്‍റെ പിറ്റേന്നാണ് കന്യക ജീവിതത്തിലാദ്യമായി പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ കയറുന്നത് . ചരല്‍മുറ്റത്ത് കൂട്ടം കൂടി നിന്നവരുടേയും പോലീസുകാരുടേയും ഇടയില്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച മുഴുവന്‍ ക്യാമ്പില്‍ നടന്ന ആക്രമണത്തേയും അതില്‍ പരിക്കേറ്റവരേയും കുറിച്ച് തന്നെയായിരിക്കുമെന്ന് കന്യക ഊഹിച്ചു . കാരണം പൂത്തോടില്‍ അതിലും വലിയ മറ്റുസംഭവങ്ങളൊന്നും തന്നെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായിട്ടില്ല എന്ന് എല്ലാവരേയും പോലെ അവള്‍ക്കുമറിയാം . -എനിക്ക് തോന്നുന്നത് മെഡിക്കല്‍ ക്യാമ്പ് ആക്രമണങ്ങള്‍ എല്‍ . ടി . ടിക്കാരുടെ രീതിയാണെന്നാണ് . ഇത്തോതിലിവിടെ മാവോയിസവും താലിബാനിസവുമൊക്കെയുള്ളപ്പോള്‍ ഇവനെന്തിനാ ആ ചെറ്റകളുമായി ചേര്‍ന്നതെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടുത്തം കിട്ടാണ്ല്ലല്ലോ … രാത്രി മുഴുവന്‍ ഫറോക്ക് പുഴയില്‍ ചൂണ്ടയിട്ടതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ സ്വാതന്ത്ര്യസമരത്തിന്‍റെ പഴക്കമുള്ള സൈക്കിളില്‍ ഉറക്കപ്പിച്ചോടെ പാറിപ്പോകുന്ന മാത്തൂര് ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് അങ്ങോട്ടെത്തുമ്പോള്‍ സഖാവ് കൃഷ്ണന്‍കുട്ടിയും സംഘവും അത്തരമൊരു സംശയത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു . -പ്രഭാകരന്‍ ചത്തതില്‍ പിന്നെ എല്ലാം കഴിഞ്ഞെന്ന് കരുതീതാ , ചാരായത്തിന് ധൃതിയയില്‍ വാഷ് കലക്കിവെച്ച് പ്രദേശത്തിന്‍റെ സമകാലികത അറിയാന്‍ വന്ന കണിയാന്‍ കണാരന് പക്ഷേ എന്തുകൊണ്ടോ ആ എല്‍ . ടി . ടി കഥയില്‍ അല്‍പ്പം അവിശ്വസനീയത ചേര്‍ത്ത് തറവാട്ടുകാര്യത്തിലെന്ന പോലെ അസ്വസ്ഥനാവാനാണു തോന്നിയത് . അല്ലെങ്കിലും മാസപ്പടിയുടെ കാര്യത്തില്‍ കൃത്യനിഷ്ഠതയുള്ളയാളാണെങ്കിലും പോലീസും ആള്‍ക്കൂട്ടവും അയാള്‍ക്ക് ഒരിക്കലും അത്ര രുചിയുള്ളൊരു വിഭവമായിരുന്നില്ല . -താടി വടിക്കാന്‍ കൊണ്ടുവന്ന അന്ന് ചാടിപ്പോയപ്പോഴേ ഞാന്‍ പറഞ്ഞതാ അവന് എന്തോ സ്പെല്ലിംഗ് മിസ്റ്റേക്കുണ്ടെന്ന് . നീണ്ട താടികളിപ്പോ പുലികളുടെ ട്രേഡ് മാര്‍ക്കാ . അളിയാന്‍ക്ക അതും പറഞ്ഞ് ഓര്‍മ്മപുസ്തകത്തിലേക്കൊന്ന് മൂക്ക് കുത്തിവീണുനോക്കി . കഴിഞ്ഞ മണ്ഡലകാലത്താണ് ഭ്രാന്തന്‍ മാണിക്യനെ എല്ലാവരും കൂടി ഏകദേശം അരമണിക്കൂറോളം റോട്ടിലൂടെ ഓടിച്ചിട്ട് പിടിച്ച് അളിയാന്‍ക്കയുടെ ബാര്‍ബര്‍ ഷാപ്പില്‍ കൊണ്ടുവന്നു മുഴുത്തൊരു ഗോതമ്പ് ചാക്ക് പോലെ തള്ളിയത് . പിടിക്കപ്പെട്ടതോടെ അനുസരണയുള്ള ആട്ടിന്‍ കുട്ടിയുടെ ജീനുകള്‍ കടമെടുത്ത് കസേരയിലേക്ക് തല താഴ്ത്തി അമര്‍ന്നിരുന്ന അവന്‍റെ ജട പിടിച്ച തലയില്‍ വെള്ളം കുടയാനായി തിരിഞ്ഞതായിരുന്നു അളിയാന്‍ക്ക . കൃത്യം അതേ സമയത്ത് തന്നെയായിരുന്നു സച്ചിന്‍റെ വിടവാങ്ങല്‍ പ്രസംഗം സ്റ്റാർ സ്പോര്‍ട്സ് ഒരിക്കല്‍ക്കൂടി സംപ്രേഷണം ചെയ്തത് . -മ്മളെ സച്ചിന്‍റെ പ്രസംഗം ദേ പിന്നേം ടീവീല് … തൊട്ടപ്പുറത്തെ ക്ലബ്ബിലെ ഊരയൊടിഞ്ഞുതുടങ്ങിയ ബെഞ്ചില്‍ അതുവരെ രതിനിര്‍വ്വേദം കണ്ടിരുന്ന കെ . വിജേഷ് വലിഞ്ഞുമുറുകിയ ഞെരമ്പുകളമര്‍ത്താന്‍ പരസ്യവേളയില്‍ ചാനല്‍ മാറ്റിയപ്പോള്‍ കിട്ടിയ കാഴ്ചയില്‍ കൂവിവിളിച്ചു . അതോടെ എല്ലാവരും കൂടി ക്ലബ്ബിലേക്ക് ഇരച്ചുകയറി നിന്നനില്‍പ്പില്‍ വികാരനിര്‍ഭരരായി . ഒടുവില്‍ പ്രസംഗം കേട്ട് കണ്ണുകള്‍ തുടച്ച് അവര്‍ ബാര്‍ബര്‍ഷോപ്പിനുള്ളിലേക്ക് തിരിച്ചെത്തുമ്പോള്‍ അളിയാന്‍ക്കയുടെ ഉപ്പൂപ്പാ മുതല്‍ കസ്റ്റമേര്‍സിനെ ഇരുത്തി വെട്ടിപ്പോന്നിരുന്ന ചെരങ്ങ് പിടിച്ച ചുവന്നകസേര കാലപ്പഴക്കത്തിന്‍റെ കരച്ചില്‍ അടര്‍ത്തിയിട്ട് മാണിക്യനെ തിരഞ്ഞ് വട്ടത്തില്‍ കറങ്ങുകയായിരുന്നു . -താടി നീട്ടുന്നോരൊക്കെ എല്‍ . ടി . ടിക്കാരാണെങ്കില്‍ ഇവിടെ വേറെയും ചിലരെ പിടിക്കേണ്ടി വരും . അതും പറഞ്ഞ് മുടി ക്രോപ്പ്കട്ട് ചെയ്ത് താടി കൂര്‍പ്പിച്ചുനീട്ടിയ മിഥുനിന് നേരെ കബീര്‍ക്ക തന്‍റെ ഇരുതലയുള്ള നോട്ടം കൂര്‍പ്പിച്ചു . ആ വര്‍ത്തമാനത്തിന് മറുപടിയായി രാത്രിയില്‍ അയാളുടെ ഇളയമകള്‍ സുമ്മയ്യയ്ക്ക് നൂറു മെസ്സേജുകള്‍ കൂടി കൂടുതല്‍ അയയ്ക്കുമെന്ന് പല്ലു ഞെരിച്ച് അവന്‍ കബീര്‍ക്കയില്‍ നിന്നും മെല്ലെ നൂണ്ടുകളഞ്ഞു . -നിങ്ങക്കറിയോ ഈ മാണിക്യന്‍റെടുത്ത് വലിയൊരു ഭാണ്ഡമുണ്ടായിരുന്നു . ശ്മശാനത്തിനടുത്തുള്ള കാട് പിടിച്ച ബില്‍ഡിങ്ങിനുള്ളില്‍ നിന്നും പോലീസിന് ഞാനാണത് എടുത്ത് കൊടുത്തത് . എന്തൊക്കെയോ ആയുധങ്ങള്‍ അതിനുള്ളിലുണ്ട് , എന്തോരു കനമാണെന്നറിയോ … അശോകന്‍ അവേശത്തോടെ പറഞ്ഞു . -അവനാള് കൊള്ളാലോ … . കണ്ടാല്‍ പറയൂലട്ടോ , അപ്പോ കൈയ്യിലിരിപ്പോണ്ട്യന്നാണ് പെണ്ണുമ്പിള്ള വേറൊരുത്തന്‍റെ കൂടെ പോയത് . അന്ന് നമ്മളെല്ലാരും കൂടി ന്നട്ട് വെറുതെ അതിനെ കുറ്റം പറഞ്ഞു . ഒരു പങ്കുമില്ലാഞ്ഞിട്ടും മാണിക്കന്‍റെ ഭാര്യയേയും അവര്‍ തങ്ങള്‍ക്കിടയിലേക്ക് വലിച്ചിട്ടു . -എന്തായാലും വന്നത് വന്നു . അക്രമത്തില്‍ പരിക്കേറ്റ ഡോക്ടര്‍മാരിലൊരുത്തന്‍റെ പണി പാളിയിട്ടുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത് . സംസാരങ്ങള്‍ ചിത്രകഥയിലെ കുരങ്ങന്‍റെ മാന്ത്രികവാല്‍ പോലെ നീണ്ടുകൊണ്ടിരുന്നു . -അല്ല മാണിക്യന്‍ കുറ്റം സമ്മതിച്ചോ ? ആരോ ചോദിച്ചു . -എവിടെ ? അവന്‍ കമാ ന്ന് ഒരക്ഷരം പറയുന്നില്ല . ഇനി അഥവാ പറഞ്ഞാത്തന്നെ തലക്ക് സുഖല്ലാത്ത അവന്‍റെ വാക്കുകള്‍ ഏത് എഫ് . ഐ . ആറിലാണ് ചേര്‍ക്കപ്പെടാന്‍ പോണത് . ഇതിന്‍റൊക്കെ പിന്നില്‍ വേറെ ആരൊക്കെയോ ഉണ്ട് അതൊറപ്പാ … . -അദാരാപ്പോ ? -മാവോയിസ്റ്റുകള് ന്നെ അല്ലാണ്ടാരാ … ? പണ്ടൊരിക്കല്‍ മുത്തപ്പന്‍കാവില്‍ പോകാന്‍ കോഴിക്കോട്ട് റെയില്‍വേസ്റ്റേഷനില്‍ മലബാര്‍ എക്സ്പ്രസ്സിന് കാത്തുനില്‍ക്കുമ്പോള്‍ തന്‍റെ മുന്നിലൂടെ രണ്ട് ആയുധധാരികള്‍ പോയിട്ടുണ്ടെന്ന് ഇടക്കിടെ പറയാറുള്ള മെമ്പര്‍ ഗംഗാധരേട്ടന്‍റെ തേഞ്ഞുതീരാറായ വാക്കുകള്‍ പക്ഷേ ആരും വിലയ്ക്കെടുത്തില്ല . അതോടെ അക്കാലമത്രയും വേണ്ടാത്തതിനും വേണ്ടതിനും നാഴികക്ക് നാല്‍പ്പത് വട്ടം മുത്തപ്പന്‍കാവും റെയില്‍വേസ്റ്റേഷനും ആയുധവും എടുത്തിട്ടെടുത്തിട്ടതിന്‍റെ ക്ഷീണം മാറ്റാന്‍ ഗംഗാധരേട്ടന്‍ നന്നായൊന്നു കുരച്ചു . -ഓനൊറ്റക്കല്ല , കൂടെ ആളുകള്‍ വേറെയുമുണ്ടെന്നാ പറഞ്ഞുകേള്‍ക്കുന്നത് . അങ്ങനെ കണ്ട കാഴ്ചയില്‍ , വേണ്ടത്ര എരിവ് ചേര്‍ത്തും കാണാത്ത കാഴ്ചയില്‍ വേണ്ടതിലധികം ഭാവന വിളക്കിയും ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് കഥകള്‍ വളര്‍ത്തുന്നവരുടെ കണ്ണ് വെട്ടിച്ച് സ്റ്റേഷന്‍റെ തെക്കു വശത്തെ മതില്‍ക്കെട്ട് ഒരഭ്യാസിയെപ്പോലെ ചാടിക്കടന്നാണ് കന്യക ഉള്ളിലേക്കെത്തുക എന്ന സാഹസത്തിന് മുതിര്‍ന്നത് . കന്യകയെ കണ്ടതും , മാണിക്യന്‍റെ നിലവിളി കേള്‍ക്കുന്ന ഭാഗത്ത് പായലുടുപ്പുകളണിഞ്ഞ് പരസ്പരം കൊത്തിപ്പിടിച്ചുകിടന്ന ചെങ്കല്ലുകള്‍ അവളെ കൈമാടി വിളിച്ചു , ചെങ്കല്ലുകളുടെ ഭാഗത്തെ ചുമരില്‍ ഒരു ദീര്‍ഘചാട്ടത്തിന്‍റെ ആയാസത്തിനെന്നവണ്ണം അള്ളിപ്പിടിച്ച് നിന്ന മുച്ചിറിപ്പൊട്ടുള്ള ജന്നല്‍ച്ചില്ലുകള്‍ അവളെ കണ്ണിറുക്കി കാണിച്ചു . കല്ലട്ടിക്ക് മുകളിലേക്ക് വലിഞ്ഞുകയറി ജന്നല്‍ച്ചീളുകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ നാലഞ്ച് പോലീസുകാര്‍ വളഞ്ഞുനിന്ന് മാണിക്യന്‍റെ കൂമ്പിനിട്ട് പിടക്കുന്നതാണ് കന്യക കാണുന്നത് . ജലാശയത്തിലേക്ക് വീണുപോയതുപോലെ കാഴ്ച പരക്കാന്‍ തുടങ്ങിയതും പോലീസുകാരുടെ അട്ടഹാസങ്ങള്‍ക്കും അലര്‍ച്ചകള്‍ക്കും ഇടയിലൂടെ ഇഴഞ്ഞുവന്ന് കിതച്ച അവന്‍റെ നിലവിളികളിലൊന്ന് സങ്കടക്കടല്‍ പോലെ അവളെ പൊതിഞ്ഞു . അതോടെ നുരഞ്ഞു പൊങ്ങിയ കരച്ചില്‍ അണച്ചുപിടിച്ച് കൂടുതല്‍ കാണാന്‍ ത്രാണിയില്ലാതെ അവള്‍ , കയറിയ വഴിയെ തന്നെ പതുക്കെ തിരിച്ചിറങ്ങി തല താഴ്ത്തി നടന്നു . ശരിക്ക് മാണിക്യനൊപ്പം അവളും പിടിക്കപ്പെടേണ്ടതായിരുന്നു . -നിനക്ക് ഗര്‍ഭിണിയാകേണ്ടേ കന്യകേ … . ? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യണ്ടേ … ? ഇവരുടെ കണ്ണില്‍ പെടാത്ത ആരെങ്കിലും ഒരാള്‍ നിനക്കായ് കാത്തിരിക്കുന്നുണ്ടാകും . അതുകൊണ്ട് രക്ഷപ്പെട് , ഓടിയോടി രക്ഷപ്പെട് … അന്ന് വീണിടത്ത് കിടന്ന് അവന്‍ പുലമ്പിയത് കന്യക ഓര്‍ത്തു . ഗര്‍ഭം , കുഞ്ഞുങ്ങള്‍ , പാല് …… ! അവള്‍ പിന്നെ ഒന്നും നോക്കിയില്ല , കണ്ണുകള്‍ മുറുക്കിച്ചിമ്മി ഓടി . ആരവങ്ങളോടെ കുറേയാളുകള്‍ പിന്നാലെയും … ചാണം തേച്ച മുറ്റങ്ങള്‍ , സിമന്‍റ് കട്ട പാകി അലങ്കരിച്ച മതിലുകള്‍ , എള്ളും കുറുന്തോട്ടിയും തഴച്ചുവളര്‍ന്ന പറമ്പുകള്‍ , പാറകളുടെ കരളിറച്ചി അരിഞ്ഞഞ്ഞരിഞ്ഞ് ആഴ്ന്ന് പോയ കല്ലുവെട്ടിക്കുഴികള്‍ , മൊട്ടയടിച്ച കൃഷിയിടങ്ങള്‍ , ഇടിഞ്ഞുതേഞ്ഞ പാടവരമ്പുകള്‍ , മെലിഞ്ഞുണങ്ങിയ തോട് , കുളിക്കാതെ നാറുന്ന കുളം , തലമുറ നഷ്ടപ്പെടുന്ന തവളക്കരച്ചിലുകള്‍ … . ഒടുവില്‍ എക്സ്പ്രസ് വേ-ക്കെതിരെ ' ഞങ്ങളുടെ ഒരു തരി മണ്ണ് വിട്ടുതരില്ല ' എന്ന പൗരസമിതിയുടെ വെള്ളയില്‍ ചുവന്ന അക്ഷരങ്ങള്‍ പതിച്ച കനത്ത ബോര്‍ഡിനരികിലെ വലിയൊരു പൊന്തക്കാട്ടിലേക്കൊളിക്കുമ്പോഴേക്കും മൊബെല്‍ വെട്ടങ്ങളും എമര്‍ജന്‍സിലൈറ്റുകളും ബ്രറ്റ്ലൈറ്റിന്‍റെ ടോര്‍ച്ചുകളും പേറി പിന്തുടര്‍ന്ന ജനക്കൂട്ടത്തിനെ അവള്‍ ഒരുപാട് പിന്നിലാക്കിക്കഴിഞ്ഞിരുന്നു . എങ്കിലും അവളെ തിരഞ്ഞെത്തിയ സ്ഥിതിക്ക് അവര്‍ കുറേനേരം അവിടെ മൊത്തം അരിച്ചുപെറുക്കി മുഴുത്തൊരു വേശ്യയെ പിടിക്കാന്‍ കഴിയാത്ത പോലുള്ള മുറുമുറുപ്പ് അണപ്പല്ലുകളിട്ട് മൂര്‍ച്ച കൂട്ടി പതുക്കെ തിരിച്ചുപോയി . അത് കണ്ട് ശ്വാസം നേരെ വീണെങ്കിലും , കുറ്റിക്കാട്ടില്‍ അമര്‍ന്നിരുന്ന കന്യകക്ക് മാണിക്യന്‍ പിടിക്കപ്പെട്ട സങ്കടം അങ്ങനെ കൂടുതല്‍ സമയം അടക്കിവെക്കാന്‍ കഴിയുമായിരുന്നില്ല . അവള്‍ തേങ്ങിക്കരഞ്ഞു . അതോടെ ഇരുട്ടിലെവിടെയോ ഒട്ടിപ്പിടിച്ചുനിന്ന തടിച്ച രണ്ടാളുകള്‍ അവള്‍ക്കരികിലേക്ക് അടര്‍ന്നുവീണു . തണുപ്പിന്‍റെ ആവിയില്‍ കലര്‍ന്ന് പൊന്താന്‍ തുടങ്ങിയ അവരുടെ ആക്രോശങ്ങളേയും തിരക്കുകളേയും നെടുകെകീറി പൊന്തക്കാട്ടില്‍ നിന്നും പുറത്തേക്ക് ചാടിയ കന്യകക്ക് പിന്നെയും ഓടേണ്ടി വന്നു , ആദ്യത്തേതിനേക്കാള്‍ വേഗത്തിലും അതിലേറെ കൃത്യതയിലും ഓടിയോടി ഒരു വിധത്തില്‍ രക്ഷപ്പെട്ടെങ്കിലും കരയാനുള്ള സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ടിരിക്കുകയാണെന്ന മുഴുമുഴുത്തൊരു സത്യം അപ്പോഴേക്കും ഭീതിയുടെ ഉടുപ്പണിഞ്ഞ് വന്ന് അവളെ മെല്ലെ തോണ്ടിക്കഴിഞ്ഞിരുന്നു . അതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ സ്റ്റേഷനില്‍ നിന്നും മാണിക്യന്‍റെ ദയനീയത കണ്ടിറങ്ങിയതിന്‍റെ സങ്കടം തീര്‍ക്കാന്‍ അവള്‍ ആള്‍ത്താമസമില്ലാത്ത ആ വലിയ കെട്ടിടത്തിനെ കരച്ചില്‍ തടകെട്ടിയ ശരീരവും കൊണ്ട് ലക്ഷ്യമിട്ടത് . തൂര്‍ത്ത വയലില്‍ കനത്ത് വളരുകയും പിന്നീട് ചില പ്രകൃതിമനുഷ്യരുടെ ഇടപെടലുകളില്‍ തൂമ്പടപ്പ് രോഗം പിടിപെടുകയും ചെയ്ത മൂന്ന് നിലകളുള്ള ആ കെട്ടിടത്തിലെത്തിയതും അവളുടെ ആധി പകുതി കുറഞ്ഞു . ആ കെട്ടിടം കന്യകയെ സംബന്ധിച്ച് മാണിക്യനെ ആദ്യമായി കണ്ടുമുട്ടുക പരിചയപ്പെടുക എന്നതിനപ്പുറത്തേക്ക് പിടിക്കപ്പെടുന്നതിന്‍റെ തലേന്ന് വരെയുണ്ടായ ഒരുമിച്ചുള്ള അന്തിയുറക്കമടക്കം നേര്‍ത്ത ചലനങ്ങള്‍ പോലും കൃത്യമായി രേഖപ്പെടുത്തിയ വലിയൊരു ഓര്‍മ്മക്കുറിപ്പും കൂടിയായിരുന്നു . മാണിക്യന്‍റെ ഗന്ധം ! … … … … … … … …… …… …… …… …… …… . ക്രമേണ ക്രമേണ അവന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് അവനും മനസ്സിലായിത്തുടങ്ങി . മാണിക്യനാണ് അവള്‍ക്ക് കന്യക എന്ന പേരിട്ടത് . താന്‍ കന്യകയല്ലെന്ന് അവള്‍ ആവതും പറഞ്ഞുനോക്കിയിരുന്നു അന്ന് . പോലീസുകാര്‍ക്കൊപ്പം മറ്റെല്ലാം പോയെങ്കിലും അത് അവളെ കാത്ത് നൂറ്റാംതലകളുമായി അവിടവിടെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു . ആ ഗന്ധം അവളെ മാണിക്യനെ ആദ്യമായി കണ്ട കാലത്തിലേക്ക് ഇറുക്കിയെടുത്തു . രാത്രിമഴകളുടേയും പകല്‍മഴകളുടേയും വിവാഹകാലം … കന്യക അന്ന് തെക്ക് നിന്നുള്ള ഒരുത്തനുമായി കൂട്ടുകൂടി നടക്കുകയാണ് . ഒരു ഗര്‍ഭകാലം വീണുകിട്ടാനായി അങ്ങനെ എത്ര പേരെയാണ് കൂടെ കൊണ്ട് നടന്നതെന്ന് അതുവരെ അവള്‍ക്ക് യാതൊരു ധാരണയുമില്ലായിരുന്നു . പരാജയപ്പെട്ടിട്ടും അവള്‍ പിന്നെയും പിന്നെയും പുതിയ ഇണകളെ തേടിക്കൊണ്ടേയിരുന്നു . അല്ലെങ്കിലും ഇണകളെ തേടുക എന്നത് അവളെ സംബന്ധിച്ച് അത്ര ബുദ്ധിമുട്ടുള്ള കാര്യമേ ആയിരുന്നില്ല . കാരണം , നല്ല ചൊക്കിപ്പഴം പോലെ സുന്ദരിയായിരുന്നു കന്യക . കരിമഷി വാലിട്ടതുപോലുള്ള വലിയ കണ്ണുകളായിരുന്നു അവള്‍ക്ക് . മിനുമിനുപ്പുള്ള മൂക്കും , ചെറിയ ചുണ്ടുകളും . നിറഞ്ഞുവളര്‍ന്ന മാറിടങ്ങള്‍ , കൊഴുത്ത ശരീരം . അതിനെയൊക്കെ ഉന്മാദത്തിലെത്തിക്കുന്ന ഒരുതരം വല്ലാത്ത ശബ്ദവും . അങ്ങനെ നോക്കുമ്പോള്‍ പൂത്തോടിലെ ഒരുവിധം വര്‍ഗ്ഗസ്നേഹികളുടെയൊക്കെ ആഗ്രഹമാകേണ്ടവളായിരുന്നു കന്യക … പക്ഷേ എന്തുകൊണ്ടോ അങ്ങനെയുണ്ടായില്ല . എന്നിട്ടും നിലാവുള്ള രാത്രികളില്‍ വാലുകുത്തിയെഴുന്നേല്‍ക്കുന്ന ഗര്‍ഭപാത്രചിന്തകള്‍ അവളെ വല്ലാതെ വിളറിപിടിപ്പിച്ചു . കുഞ്ഞിന്‍റെ കരച്ചിലുകള്‍ കേള്‍ക്കാന്‍ കാതുകള്‍ ധൃതി പൂണ്ടു . പാല്‍ഗ്രന്ഥികളുടെ മുറവിളികളാല്‍ അവളുടെ മാറിടങ്ങള്‍ അക്ഷമരായി . അങ്ങാടികളിലും വഴിയോരങ്ങളിലും ശൃംഗാരകന്യകയായി അവള്‍ വിലസിക്കൊണ്ടേയിരുന്നു . ഓരോ പുതിയ ആണിനെ കാണുമ്പോഴും അവള്‍ ശരീരം കൊണ്ട് കോരിത്തരിപ്പിച്ചു . പക്ഷേ അവരിലാരില്‍ നിന്നും ഗര്‍ഭം പോയിട്ട് പ്രണയത്തോടെയുള്ള ഒരു നോട്ടം പോലും ലഭിക്കാതെയായപ്പോള്‍ കന്യക ആഗ്രഹങ്ങളുടെ മാരത്തോണില്‍ തളര്‍ന്നു വീഴുന്നതു പതിവായി . അങ്ങനെ നിരാശപ്പെട്ടു നിരാശപ്പെട്ടാണ് അവള്‍ പൂത്തോടിന് പുറത്തുള്ള ആണുങ്ങളെ സമീപിക്കാന്‍ തുടങ്ങുന്നത് എന്ന് പറയാം . എന്തൊക്കെയായാലും വരുത്തന്‍മാര്‍ എക്കാലവും എല്ലാവര്‍ക്കും വരുത്തന്‍മാര്‍ തന്നെയാണ് . അല്ലെങ്കില്‍പിന്നെ അന്ന് ബീച്ചില്‍ സംഭവിച്ച കന്യകയുടേയും പുതിയ കാമുകന്‍റേയും പ്രണയസല്ലാപത്തിനിടയില്‍ അവളെ ശരിക്കറിയുന്നവര്‍ തന്നെ കൂട്ടം കൂടി വന്ന് കനത്ത ആക്രമണം അഴിച്ചുവിടുമായിരുന്നോ ? മണല്‍ത്തരികള്‍ കടല്‍ത്തിരമാലകളെപ്പോലെ ഉയര്‍ന്നുപൊങ്ങി . ആളുകള്‍ ചിതറിയോടി . മല്‍പ്പിടുത്തങ്ങള്‍ … നിലവിളികള്‍ … നല്ല ആരോഗ്യമുണ്ടായിട്ടുകൂടി കന്യകയുടെ നവവരന് പിടിച്ച് നില്‍ക്കാനോ മാനസികശേഷി ഉണ്ടായിട്ടുകൂടി എന്തിനാണ് ആക്രമിക്കപ്പെടുന്നതെന്നു മനസ്സിലാക്കാനോ കഴിഞ്ഞില്ല . കുറേ പൊരുതി നോക്കിയെങ്കിലും അവസാനം അവന് ജീവനും കൊണ്ട് പായേണ്ടി വന്നു . പുതിയ ഒരാളെ നാട്ടിലേക്ക് കൊണ്ടുവന്നതിന് ഒടുവില്‍ എല്ലാവരും കൂടി തനിക്ക് നേരെ തിരിയാന്‍ തുടങ്ങുന്നുണ്ടെന്ന് വ്യക്തമായപ്പോള്‍ കന്യകയും പതുക്കെ അവരില്‍ നിന്നും ഓടിയൊളിച്ചു . ആ ഒരു സംഭവത്തോടെ കന്യകയുടെ പതിവ് സ്ഥലത്തുള്ള അന്തിയുറക്കത്തിനും മറ്റുള്ള പ്രദേശങ്ങളില്‍ നിന്നുള്ള വിവാഹശ്രമത്തിനും ഒരുപോലെ തീരുമാനമായി . അങ്ങനെ പുതിയൊരിടം തിരഞ്ഞ് നടക്കുന്നതിനിടയിലാണ് അവള്‍ മാണിക്യന്‍ താമസിക്കാറുള്ള ആ കെട്ടിടത്തിനരികിലേക്കെത്തിപ്പെടുന്നത് . മഴ നനഞ്ഞ് കുതിര്‍ന്ന് പുറത്ത് നില്‍ക്കുന്ന കന്യകയെ കണ്ടതും പൊതിച്ചോറ് തിന്നാന്‍ തുടങ്ങുന്ന മാണിക്യന്‍ അരികില്‍ നിന്നും വലിയൊരു കല്ലെടുത്തു . നെറ്റിയിലൊരു ചോരച്ചുവയുള്ള ചുംബനം കിട്ടിയിട്ടും അവള്‍ പേടിച്ച് ഓടിയില്ല , പകരം കെട്ടിടത്തിന്‍റെ ഓരത്തേക്ക് ഒരധികപ്പറ്റിന്‍റെ എല്ലാവിധ ചുവടുവെപ്പുകളോടെയും കയറി നിന്നു . രണ്ട് മൂന്ന് നോട്ടങ്ങളുടെ ദൈര്‍ഘ്യം … വിശപ്പെഴുതിയ കന്യകയുടെ കണ്ണുകളെ തിരിച്ചറിഞ്ഞതോടെ മാണിക്യന്‍ ഒന്നയഞ്ഞു . പിന്നെ പതുക്കെ അഴിച്ചുതുടങ്ങിയ ചോറുപൊതിയും കൊണ്ട് അവള്‍ക്കരികിലെത്തി , എന്നിട്ട് നിശബ്ദമായ ഒരു ക്ഷണം അവളുടെ വലിയ കണ്ണുകളിലേക്ക് സ്നേഹപൂര്‍വ്വം വിളമ്പി ചോറിലേക്ക് കൈ കുത്തി . ആരോ അരിഞ്ഞെറിഞ്ഞ തണുത്തകാറ്റ് അവര്‍ക്ക് മുകളിലേക്ക് വീണു പിടഞ്ഞു … ഒന്നിച്ചുള്ള ജീവിതത്തില്‍ ആദ്യമൊന്നും പരസ്പരം പറയുന്നത് ഇരുവര്‍ക്കും മനസ്സിലായിരുന്നില്ല . അങ്ങാടികളില്‍ അലയുന്ന ഭ്രാന്തന്മാരെ കന്യക ഒരുപാട് കണ്ടിട്ടുണ്ടായിരുന്നെങ്കിലും മാണിക്യനുമായി അടുത്തതോടെയാണ് തലക്ക് സുഖമില്ലാത്തവര്‍ക്ക് ശരീരത്തിനും സംവേദനത്തിനും പ്രത്യേക ഭാഷ തന്നെയുണ്ടെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങിയത് . ക്രമേണ ക്രമേണ അവന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് അവനും മനസ്സിലായിത്തുടങ്ങി . മാണിക്യനാണ് അവള്‍ക്ക് കന്യക എന്ന പേരിട്ടത് . താന്‍ കന്യകയല്ലെന്ന് അവള്‍ ആവതും പറഞ്ഞുനോക്കിയിരുന്നു അന്ന് . അപ്പോഴൊക്കെ അവന്‍ പുഴുവരിച്ച പല്ലുകള്‍ കാണിച്ച് ചിരിക്കുക മാത്രമാണ് ചെയ്തിരുന്നത് . അങ്ങനെയാണേല്‍ എന്‍റെ പേര് മാണിക്യനാണെന്നും ആ പേരും കുപ്പയിലുള്ള തന്‍റെ ജീവിതവുമായി എന്തേലും ബന്ധമുണ്ടോന്നും മാണിക്യന്‍ അവളോട് തിരിച്ചു ചോദിച്ചു . അതിന് അങ്ങനെ എന്തേലും ബന്ധമുണ്ടോന്നറിയാന്‍ എനിക്ക് നിങ്ങളെ അറിയുക പോലുമില്ലല്ലോ എന്ന് കന്യക പറഞ്ഞതോടെയായിരുന്നു മാണിക്യന്‍ തന്‍റെ കഥ ലോകകവിത പോലെ ഏതാനും വരികളില്‍ സംഗ്രഹിച്ച് അവളുടെ സംശയക്കോളങ്ങളില്‍ തൂക്കിയിടാന്‍ ഒരുങ്ങിയത് . -സര്‍ക്കാരിന്‍റെ നിയമം മൂലം കൂടെപ്പിറപ്പുകളില്ലാതെ പോയ നിര്‍ഭാഗ്യവാനാണ് ഞാന്‍ . അതുകൊണ്ടല്ലേ എന്‍റെ ഭാര്യയും അവളുടെ ജാരനും ചേര്‍ന്ന് എന്നെ ഭ്രാന്തനാക്കി തെരുവിലേക്കിറക്കിയത് . ചോദിക്കാനാരാ ഉള്ളത് … ഉള്ള അച്ഛനും അമ്മയും ചത്തുപോയില്ലേ കന്യകക്ക് ഒന്നും മനസ്സിലായില്ല . മാണിക്യന്‍ കുറച്ചുനേരം താടിയുഴിഞ്ഞു . -ഗര്‍ഭപാത്രത്തിലേക്കുള്ള ഞെരമ്പ് മുറിച്ച് വരുമ്പോള്‍ അമ്മ അന്ന് എനിക്ക് കൈ നിറയെ ആപ്പിളും മുന്തിരിയും കൊണ്ടുവന്നു തന്നിരുന്നു . സത്യമായിട്ടും എനിക്കറിയില്ലായിരുന്നു കന്യകേ , എനിക്ക് ശേഷം വരാനുള്ളവര്‍ക്ക് താമസിക്കാനുള്ള വീട് സര്‍ക്കാരിന് തീറെഴുതി കൊടുത്തതിന്‍റെ ആജീവനാന്തവാടക കൊടുത്ത് വാങ്ങിയതായിരുന്നു അതെന്ന് . അച്ഛനെ ജീവിതത്തിലാദ്യമായി കള്ളു കുടിച്ച് കാണുന്നത് അന്നായിരുന്നു . അമ്മക്ക് സമ്മാനം കിട്ടിയ നീലബക്കറ്റ് മണ്ണെണ്ണയൊഴിച്ച് കത്തിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ അച്ഛനോടെനിക്ക് ദേഷ്യമായിരുന്നു . എന്‍റെ അന്നത്തെ ദേഷ്യത്തോടെയുള്ള നോട്ടത്തിന് അച്ഛന്‍ മറുപടി പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്- നിനക്ക് ഇപ്പോള്‍ എന്നോട് ദേഷ്യം തോന്നും പക്ഷേ കുറേക്കാലം കഴിയുമ്പോള്‍ എല്ലാം മനസ്സിലാകും . അന്ന് നീ അച്ഛന്‍ ചെയ്തതിനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കും . പറഞ്ഞ് നിര്‍ത്തിയപ്പോഴേക്കും മാണിക്യന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു . -എന്‍റെ അച്ഛന്‍ ശരിക്കും കമ്മ്യൂണിസ്റ്റായിരുന്നു . മാണിക്യന്‍ വല്ലാത്തൊരു നിര്‍വൃതിയോടെ കണ്ണുകളടച്ചു . സങ്കടത്തിന്‍റെ ഊഞ്ഞാല്‍ക്കയര്‍ നിവര്‍ത്തി രണ്ടുതുള്ളികള്‍ അവന്‍റെ ഇരുകവിളിലൂടെയും പാഞ്ഞുപോയി . മുഴുവനങ്ങോട്ട് മനസ്സിലായില്ലെങ്കിലും താനും മാണിക്യനും ഏറെക്കുറെ ഒരേ ദുഖം പേറുന്നവര്‍ തന്നെയാണെന്ന് കന്യക ഊഹിച്ചു . അതോടെയാണ് തന്‍റേതല്ലാത്ത കാരണത്താല്‍ കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയാത്ത ദുഖവും നിസ്സഹായതയും മാണിക്യന് മുന്നില്‍ നിരത്തി കുറേക്കാലത്തെ സങ്കടം കരഞ്ഞുതീര്‍ക്കാന്‍ കന്യകയും തയ്യാറായത് . ലോകത്തില്‍ ജനിക്കുന്ന ഏതൊരു പെണ്‍ജീവിയും അമ്മയാകുമ്പോഴാണ് പൂര്‍ണ്ണത കൈവരിക്കുക എന്ന് പറഞ്ഞ് അവള്‍ ഒരുപാട് ദിവസങ്ങളില്‍ തേങ്ങിക്കൊണ്ടിരുന്നു . -ഞാന്‍ ആ അച്ഛന്‍റെ മകനാ … എനിക്കറിയാന്‍ കഴിയുന്നുണ്ട് നിന്‍റെ വേദന . ചിലപ്പോള്‍ മാണിക്യന്‍ അങ്ങനെ പറഞ്ഞുകൊണ്ട് ഒരു കുഞ്ഞിനെപ്പോലെ അവളെ അണച്ചുപിടിച്ച് ആശ്വസിപ്പിക്കും , മറ്റ് ചിലപ്പോള്‍ നിശബ്ദനായി തലയില്‍ തലോടും . കഴിഞ്ഞ കാര്യങ്ങള്‍ ഓര്‍ക്കും തോറും അവള്‍ക്കുള്ളില്‍ നിന്നും കരച്ചിലിന്‍റെ ലക്ഷണങ്ങള്‍ തികട്ടി … പക്ഷേ അവ പുറത്തേക്ക് വീഴാന്‍ പാടില്ലല്ലോ … വീണാല്‍ അതവര്‍ പിടിച്ചെടുക്കും … പിന്നെ ക്യാമ്പിലെത്തിക്കും . ഇനിമുതല്‍ ക്യാമ്പുകളിലേക്ക് പെണ്ണിനങ്ങളേയും കൊണ്ടുപോകാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മാണിക്യന്‍ തന്നെയാണ് അതിന്‍റെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അവളോട് പറഞ്ഞിരുന്നത് . അലച്ചിലുകള്‍ക്കിടയില്‍ അവനെങ്ങനെയോ അറിഞ്ഞതായിരുന്നു അത് . -നിനക്ക് ഗര്‍ഭിണിയാകേണ്ടേ കന്യകേ … . ? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യണ്ടേ … ? എങ്കില്‍ ഒച്ചയുണ്ടാക്കാതെ , അനങ്ങാതെ , കരയാതെ , ചിരിക്കാതെ ജീവിക്കാന്‍ പഠിക്ക് . മാണിക്യന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവള്‍ക്കൊന്നും മനസ്സിലായിരുന്നില്ല . അതുകൊണ്ടാണ് ഒച്ചയുണ്ടാക്കിയാല്‍ എന്താണെന്ന് തിരിച്ച് ചോദിക്കാന്‍ കന്യക മിനക്കെട്ടത് . അതിനുത്തരമായി മാണിക്യന്‍ അവളേയും കൊണ്ട് പുറത്തേക്കിറങ്ങി . എത്ര ചോദിച്ചിട്ടും എങ്ങോട്ടാണെന്ന് മാത്രം അവന്‍ പറഞ്ഞില്ല . ഇരുട്ടിലൂടെയാണെങ്കിലും വഴി താണ്ടാന്‍ തുടങ്ങിയപ്പോള്‍ കന്യകക്ക് സ്ഥലം മനസ്സിലായി . ചൂളാട്ടിപ്പൊറത്തെ കുന്നിന്‍ മുകളിലേക്കാണ് പോകുന്നത് . ആള്‍ത്താമസമില്ലാത്ത സ്ഥലമാണത് . കള്ളിച്ചെടികള്‍ പൂത്ത് നില്‍ക്കുന്ന പ്രദേശം . വര്‍ഷങ്ങള്‍ക്ക് മുമ്പ് ദുര്‍മന്ത്രവാദികളുടെ പറുദീസയായിരുന്നു അവിടം . അവര്‍ കള്ളിപ്പൂവുകള്‍ പറിച്ച് കളം വരച്ച് അവിടെ വെച്ചു തന്നെ മന്ത്രവാദങ്ങള്‍ നടത്തി . ഉറഞ്ഞുതുള്ളി . പൂത്തോടില്‍ ചിലര്‍ക്ക് കുഷ്ഠം വന്നു , ചിലര്‍ പുഴുത്ത് ചത്തു , ചിലരെ പാമ്പ് കടിച്ചു … അവരുടെ കളങ്ങള്‍ നോട്ടുകെട്ടുകളാല്‍ നിറഞ്ഞു . അവര്‍ക്ക് പിന്നാലെ വന്നവര്‍ക്ക് പക്ഷേ പാരമ്പര്യം കാത്തുസൂക്ഷിക്കാനുള്ള ക്ഷമയും സമയവും ഇല്ലാതായതോടെ പെരുന്നാള്‍ , ഓണം , വിഷു തുടങ്ങിയ വിശേഷദിവസങ്ങളില്‍ പൂത്തോടിലേക്ക് ആവശ്യമായ സകലമാന ആടുമാടുകളുടെ കഴുത്തറക്കാനും തൊലിപൊളിക്കാനുമുള്ള സ്ഥലമായി അത് പരിണമിച്ചു . വര്‍ഷങ്ങളോളമായി നിലനില്‍ക്കുന്ന ഉടമസ്ഥതാതര്‍ക്കം കാരണം അറവുചോരയുടെ പേരില്‍ അങ്ങോട്ട് ആരും എത്തിനോക്കാറ് പോലുമില്ല . എന്തിനാണ് പോകുന്നതെന്ന് പിന്നെ അവള്‍ തിരക്കിയില്ല . ശരിക്കുള്ള വഴികളിലൂടെയല്ലാതെ ഊടുവഴികളിലൂടേയും പൊന്തക്കാടുകളിലൂടേയും അവര്‍ നടന്നു . തൊരടി മുള്ളുകള്‍ ചോര നുണഞ്ഞു . ചെങ്കണച്ചെടികളുടെ അത്തര്‍ വിരുന്നുകള്‍ … ഓന്തുകള്‍ പാഞ്ഞു … സര്‍പ്പങ്ങള്‍ പത്തി വിടര്‍ത്തി . ഒടുവില്‍ അവര്‍ മുകളിലെത്തി . ഉച്ചിയില്‍ നിന്നും കാക്കിതോര്‍ത്ത് പോലുള്ള ചെമ്പാത താഴേക്ക് ചുളിച്ച് തൂക്കിയിട്ടുണ്ടായിരുന്നു ചൂളാട്ടിപ്പൊറം . കുന്നിനോട് ചേര്‍ന്ന് വലതുഭാഗത്തായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാട്ടില്‍ നീലനിറത്തിലൊരു ടെന്‍റ് പൊങ്ങിനില്‍ക്കുന്നത് കന്യക ആദ്യമായി കാണുകയായിരുന്നു . അതിന്‍റെ മുറ്റത്ത് ഒരാംബുലന്‍സും നീല നിറത്തിലുള്ള ജീപ്പും നിര്‍ത്തിയിട്ടുണ്ട് . ആരൊക്കെയോ പുറത്തിറങ്ങി ഉറക്കെ ഫോണ്‍ ചെയ്യുകയും തിരിച്ച് ഉള്ളിലേക്ക് കയറിപ്പോകുകയും ചെയ്യുന്നു . ടെന്‍റിന്‍റെ അരികിലൂടെ അവര്‍ നടന്നു . എന്നിട്ട് പൊളിത്തീന്‍ പായ കൊണ്ട് മറച്ചുവെച്ചിരുന്ന ചുമരുകളില്‍ കണ്ടെത്തിയ ചെറിയൊരു ദ്വാരത്തിലൂടെ മാണിക്യന്‍ കന്യകക്ക് കാഴ്ച പകുത്ത് നല്‍കി . ഒരു തരം വെളുത്ത പുക … അവയ്ക്കുള്ളിലൂടെ തലങ്ങും വിലങ്ങും നടക്കുന്ന ഗ്ലൗസുകളണിഞ്ഞ വെളുത്ത വസ്ത്രധാരികള്‍ … മുഖം മറച്ചതിനാല്‍ ആണുങ്ങളാണോ പെണ്ണുങ്ങളാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ . വല്ലാത്ത സജ്ജീകരണങ്ങളായിരുന്നു അതിനകത്ത് . നിരന്നുകിടക്കുന്ന ടേബിളുകളില്‍ കിടത്തിയിരുന്ന മുഖപരിചയമില്ലാത്ത രണ്ടുമൂന്ന് ആണുങ്ങളെ കന്യക ആധിയോടെ നോക്കി . അവരുടെ കൈകാലുകള്‍ ഒരു കറുത്ത ബെല്‍റ്റുകൊണ്ട് ടേബിളിനോട് വരിഞ്ഞ് ചേര്‍ത്തിട്ടുണ്ട് . കാലുകള്‍ക്കിടയിലെ വൃഷണസഞ്ചിയില്‍ കൈകള്‍ പൂഴ്ത്തി നില്‍ക്കുകയാണ് മുഖം മറച്ച ഒരാള്‍ . കുറച്ചു കഴിഞ്ഞ് അയാളുടെ വെളുത്ത ഗ്ലൗസിട്ട കൈകളിലൂടെ മുളകുപൊടി ചേര്‍ത്ത് വറുത്ത മുഴുത്തൊരു അണ്ടിപ്പരിപ്പിന്‍റെ ആകൃതിയിലുള്ള വൃഷ്ണം തൊട്ടപ്പുറത്തെ മേശപ്പുറത്തുള്ള ചില്ലുപാത്രത്തിലെ ലായനിയിലേക്ക് വീഴപ്പെട്ടു . മരവിപ്പിച്ച് കിടത്തിയവരുടെ കൈകാലുകള്‍ ഒന്നനങ്ങി . കന്യകയുടെ കണ്ണുകളില്‍ ഭീതിയും കണ്ണീരും ഒരുപോലെ നിറഞ്ഞു . ആ ചില്ലുപാത്രത്തിനെ നോക്കുന്നതിനനുസരിച്ച് അവളുടെ ഭീതി മുരള്‍ച്ചയായി രൂപാന്തരപ്പടാന്‍ തുടങ്ങി . അവള്‍ ഒരു മൂളക്കത്തോടെ രണ്ടടി മുന്നോട്ട് വെച്ചു . മാണിക്യനില്‍ അപകടം വെന്തുമണത്തു . അതോടെ അവന്‍ അനുനയത്തില്‍ കന്യകയെ ചേര്‍ത്ത് പിടിച്ച് തിരിഞ്ഞുനടന്നു . അവര്‍ രൂപപ്പെടുത്തിയ വഴിയിലൂടെ തിരിച്ച് കുന്നിറങ്ങുമ്പോള്‍ ചെമ്പാതയിലൂടെ ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങുന്ന പഴയ ടെമ്പോവാനിനുള്ളില്‍ നിന്നും മറ്റൊരു ആണിന്‍റെ ദയനീയ കരച്ചില്‍ കന്യകയുടെ ചെവികള്‍ വേദനയോടെ പിടിച്ചെടുത്തു . സങ്കടം കൊണ്ട് വിങ്ങിപ്പൊട്ടാന്‍ തുടങ്ങിയപ്പോഴേക്കും മാണിക്യന്‍ അവളുടെ വാ അമര്‍ത്തിപ്പൊത്തി . അന്ന് കിടക്കാന്‍ നേരം കന്യക ഒരുപാട് കരഞ്ഞു . അതിന്‍റെ അടുത്ത ദിവസം , അതായത് ചൂളാട്ടിപ്പൊറത്തെ വന്ധ്യംകരണ ക്യാമ്പിനെപ്പറ്റിയും ഗര്‍ഭിണിയാകാത്തതിന്‍റെ കാരണങ്ങളെപ്പറ്റിയും മാണിക്യന്‍ കന്യകക്ക് കാഴ്ചയിലൂടെ മനസ്സിലാക്കികൊടുത്തതിന്‍റെ പിറ്റേന്ന് രാത്രി മുതലാണ് പൂത്തോടില്‍ ഞെട്ടിക്കുന്ന മറ്റ് സംഭവവികാസങ്ങള്‍ അരങ്ങേറുന്നത് . ആദ്യം നാഭി പൊത്തിപ്പിടിച്ച് ഓടിയത് ഹമ്പുട്ടോന്‍ സന്ദീപായിരുന്നു . മീന്‍ വണ്ടിയില്‍ പോകുന്ന അവന്‍ വണ്ടി നിര്‍ത്തി വരുമ്പോള്‍ കൈയ്യിലുള്ള കവര്‍ പിടിച്ച് വഴിവക്കിലുള്ള ഗള്‍ഫുകാരന്‍ അഷ്റഫിക്കയുടെ വീട്ടിലേക്ക് ഒരു ചാട്ടം പതിവാണ് . കവറില്‍ മീനാണെന്നും അതല്ല , അത് റൂബിത്താത്തക്ക് തിന്നാനുള്ള ഫ്രൂട്ട്സാണെന്നും ചില സമയങ്ങളിലെല്ലാം നാട്ടില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഏകദേശം അറുപത് കിലോയോളം വരുന്ന ആരേയും മോഹിപ്പിക്കുന്ന നെയ്ക്കട്ട നിറഞ്ഞ ശരീരത്തിന്‍റെ ഉടമസ്ഥനായ അഷ്റഫിക്ക എന്ന ഗള്‍ഫുകാരന് പരാതി ഇല്ലാത്തിടത്തോളം കാലം അവര്‍ തല്‍ക്കാലം അടങ്ങിയിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു . അവന്‍ അലറി വിളിച്ചുകൊണ്ട് ഓടി വരുമ്പോള്‍ അങ്ങാടിയില്‍ ഏറ്റവും ഒടുവില്‍ പൂട്ടുന്ന മുറുക്കാന്‍ കടക്കാരന്‍ ചക്കപ്പേട്ടന്‍ കടയുടെ അവസാന നിരപ്പല ഉന്തിനീക്കുകയായിരുന്നു . ഉള്ള ആളുകള്‍ കൂട്ടം കൂടി നിന്ന് അവന്‍റെ കൈ എടുത്ത് മാറ്റിയപ്പോഴാണ് ചുവന്നനാരുകൊണ്ടെന്നപോലെ അലങ്കരിച്ച വൃഷണസഞ്ചി കാണുന്നത് . അതില്‍ ഒന്ന് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു . ആളുകള്‍ക്കൊപ്പം തന്‍റെ നാഭിയിലേക്ക് നോക്കിയ ഹമ്പുട്ടോന്‍റെ ബോധം പേടിയും കൊണ്ട് പറന്നു . അപ്പോഴേക്കും കുഞ്ഞിക്കിളിയുടെ ജീപ്പ് സ്റ്റാര്‍ട്ടായി . മതില്‍ ചാട്ടത്തിന് ആരോ പണി കൊടുത്തതാണെന്ന് കാറി പോകുന്ന ജീപ്പിനെ നോക്കി ബാക്കിയായ ആളുകള്‍ രാത്രിക്ക് രാത്രി കുഴിക്കൂറ് കെട്ടി പിരിയാന്‍ നേരമായിരുന്നു അടുത്ത സംഭവം അരങ്ങേറുന്നത് . കല്ല്യാണം ഉറപ്പിച്ച റവന്യു ഓഫീസിലെ ക്ലര്‍ക്കായ സതീശന്‍ കള്ളപ്പൂഴി കടത്തുന്നവരെ സെര്‍ച്ച് ചെയ്ത് വന്നതും നാഭി പൊത്തിപ്പിടിച്ച് അലറിക്കരഞ്ഞുകൊണ്ടായിരുന്നു . അവനും നഷ്ടപ്പെട്ടിരുന്നു വൃഷണങ്ങള്‍ ! അതോടെ പൂത്തോടുകാര്‍ക്ക് കളി കാര്യമായി . പോരാത്തതിന് പിന്നെയും ആരൊക്കെയോ അലര്‍ച്ചകളോടെ പൂത്തോടിനെ ഭീതിപ്പെടുത്തിക്കൊണ്ടേയിരുന്നു . രാത്രി , ലക്ഷണമൊത്ത യക്ഷിയെപ്പോലെ പാദസരങ്ങള്‍ കിലുക്കി … സഞ്ചി നഷ്ടപ്പെട്ട ആര്‍ക്കും തന്നെ എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നോ എന്താണ് സംഭവിച്ചതെന്നോ പറയാന്‍ കഴിഞ്ഞിരുന്നില്ല . എന്തോ സാധനം നാഭിയിലേക്ക് വന്ന് വീഴുകയാണെന്ന് മാത്രമേ അവര്‍ക്ക് വിശദീകരിക്കാനായുള്ളൂ . ആളുകള്‍ പരക്കം പായാന്‍ തുടങ്ങി . ദിവസങ്ങള്‍ക്കനുസരിച്ച് ആളുകളുടെ എണ്ണവും കൂടിക്കൂടി വന്നു . ആശുപത്രികള്‍ വീര്‍പ്പുമുട്ടി . ഉറക്കങ്ങളില്‍ പോലും എല്ലാവരും നാഭി പൊത്തിപ്പിടിക്കാന്‍ തുടങ്ങി . ചിലരാകട്ടെ എങ്ങനെ സൂക്ഷിച്ചാലും നഷ്ടപ്പെട്ടേക്കുമെന്ന വേവലാതിയില്‍ മുമ്പൊരിക്കലും തിരിഞ്ഞുനോക്കാതിരുന്ന അതിനെ ഒരു യാത്രയയപ്പിന്‍റെ വേദനയെന്നവണ്ണം ദിവസവും താലോലിക്കാന്‍ തുടങ്ങി . ആരും ആണ്‍കുട്ടികളെ സ്ക്കൂളുകളില്‍ വിടാതെയായി . ആണുങ്ങളാരും പുറം പോക്കുകളില്‍ മൂത്രമൊഴിക്കാതെയായി . പുറത്തിറങ്ങുന്നവര്‍ രണ്ടോമൂന്നോ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി . ചിലര്‍ ജീന്‍സിന്‍റെ അത്ര കട്ടിയുള്ള തുണി കൊണ്ട് ട്രൗസര്‍ തയ്പ്പിച്ചും സ്പോര്‍ട്സ് കിറ്റുകള്‍ വില്‍ക്കുന്നിടത്ത് നിന്ന് ഫൈബര്‍പ്പേഡുകള്‍ വാങ്ങിയും പ്രതിരോധിക്കാന്‍ ശ്രമിച്ചു . ചന്തകളില്‍ ആളു കുറഞ്ഞു . കടകള്‍ തുറക്കാതെയായി , ആളുകള്‍ പുറത്തിറങ്ങാതെയായി . വാര്‍ത്താചാനലുകളില്‍ പൂത്തോട് ചര്‍ച്ചയായി . വൃഷണങ്ങള്‍ സംരക്ഷിക്കാനുള്ള പ്രത്യേക കവചങ്ങള്‍ നിര്‍മ്മിക്കാനുള്ള ആസൂത്രണവുമായി കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രതിനിധികള്‍ പൂത്തോടില്‍ എത്തി . ചിലര്‍ സ്വയം രക്ഷക്കായി ആയുധങ്ങള്‍ കൂടെ കരുതാന്‍ തുടങ്ങി . പോലീസുകാരുടേയും വോട്ടെടുപ്പ് കഴിഞ്ഞു മുങ്ങിയ രാഷ്ട്രീയനേതാക്കന്മാരുടെയും വാഹനങ്ങള്‍ ഇടതടവില്ലാതെ പൂത്തോടിലെ സകല റോഡുകളിലൂടെയും സഞ്ചരിക്കാന്‍ തുടങ്ങി . ഒടുവില്‍ നാട്ടിലെങ്ങും തോക്കുകള്‍ പിടിച്ച കാവലുകളുണ്ടായി . അതോടെ കന്യക മണിച്ചിത്രത്താഴിട്ട് പൂട്ടിയതുപോലെ കുരുങ്ങി . -കന്യകേ , എല്ലാ പ്രതിരോധങ്ങള്‍ക്കും അതിന്‍റേതായ മാന്യതകളുണ്ട് . നീ ചെയ്യുന്നത് തെറ്റാണെന്ന് ഞാന്‍ പറയില്ല . കാരണം എല്ലാ ഒറ്റപ്പെടലുകളും പ്രതിരോധമാന്യതകള്‍ക്കധീതമാണ് . ഞാന്‍ ഭ്രാന്തനായതുപോലെ . എല്ലാം നഷ്ടപ്പെട്ടതുപോലെ മരവിച്ചു കിടക്കുന്ന അവള്‍ക്കരികിലെത്തി മാണിക്യന്‍ അവളുടെ മിനുമിനുപ്പുള്ള തലയില്‍ തലോടി . അവള്‍ അവനെ തുറിച്ചുനോക്കി . പരിചയപ്പെട്ടതുമുതല്‍ ചില സമയങ്ങളില്‍ കന്യകക്ക് മാണിക്യനെ ഓര്‍ത്ത് അത്ഭുതം തോന്നാറുണ്ട് . ഒരു ഭ്രാന്തന്‍റെ ചിന്തകള്‍ക്കധീതമായ പല വര്‍ത്തമാനങ്ങളും അവനില്‍ നിന്നും ഊര്‍ന്ന് വീഴാറുണ്ട് . -നിങ്ങള്‍ക്ക് ശരിക്കും ഭ്രാന്തുണ്ടോ മാണിക്യാ ? കന്യക ഒരിക്കല്‍ ചോദിച്ചിരുന്നു . -എല്ലാവരും പറയുന്നതുപോലെ ഭ്രാന്ത് അവസ്ഥയോ രോഗമോ അല്ല കന്യകേ , അത് അതിജീവനത്തിന്‍റെ മതമാണ് . ആരാധനമൂര്‍ത്തിയില്ലാത്ത ലോകത്തിലെ ഏകമതം . അത് കേട്ട് കന്യക മുകളിലേക്ക് നോക്കും , കണ്ണു കൊണ്ട് നിലാവ് നക്കും . മനസ്സിലാകാത്തത് മാണിക്യന്‍ പറയുമ്പോള്‍ കന്യക എന്നും അങ്ങനെയായിരുന്നു . -കന്യകേ , നീ ഒരിക്കലും തളരരുത് . നിന്‍റെ ലക്ഷ്യത്തില്‍ നിന്ന് ഒരിക്കലും അകലുകയും ചെയ്യരുത് . എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട് . കാരണം ലോകത്ത് ഏറ്റവും കൂടുതലുള്ളത് സമരമാര്‍ഗ്ഗങ്ങളാണ് . അങ്ങനെ അവളെ സമാധാനിപ്പിക്കാന്‍ മാണിക്യന്‍ പലതും പറഞ്ഞുനോക്കിയെങ്കിലും തലമുറയെ തുടച്ചുനീക്കുന്നവരെ പിന്നീട് പ്രതിരോധിക്കാന്‍ പറ്റാത്ത അവസ്ഥയിലും തല്‍ഫലമായുള്ള ധര്‍മ്മസങ്കടത്തിലും പെട്ട് കന്യകയും മാണിക്യന്‍റെ മതത്തിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി . അമ്മയാകാനുള്ള സ്വതന്ത്ര്യം നിഷേധിക്കുന്നവര്‍ ആയിരം കുഞ്ഞുങ്ങളെ ഒളിപ്പിച്ചുവെച്ച വൃഷണസഞ്ചികളും പേറി വീണ്ടും തനിക്ക് മുന്നിലൂടെ നെഞ്ചു വിരിച്ചു നടക്കുന്നത് അവള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറത്തായിരുന്നു . ആലോചനകള്‍ അവളുടെ വിശപ്പു കൊത്തിപ്പറന്നു , നിസ്സഹായത വര്‍ത്തമാനങ്ങളെ കൊന്നുതിന്നു . ഉറക്കങ്ങളില്‍ നിന്നും ചോരയില്‍ പുതഞ്ഞ കുഞ്ഞുങ്ങളെ കണ്ട് ഞെട്ടിയുണര്‍ന്ന് അവള്‍ കരയാന്‍ തുടങ്ങി . മറ്റുചിലപ്പോള്‍ ഷണ്ഡത്വം പേറുന്ന ആണുങ്ങള്‍ തനിക്ക് ചുറ്റും വളഞ്ഞുനിന്ന് മൊങ്ങുന്നുണ്ടെന്ന് പറഞ്ഞ് ചുരുണ്ടുകൂടാന്‍ അവള്‍ ചുമരിന്‍റെ മൂലകള്‍ തിരഞ്ഞു . തൊട്ടതിനും പിടിച്ചതിനുമൊക്കെ വാശിയും ദേഷ്യവും പ്രകടിപ്പിച്ചു . പോരാത്തതിന് കുഞ്ഞുങ്ങളെ പോലെ ഇടക്കിടെ എനഞ്ഞ് കരയാനും തുടങ്ങി . ഒടുവില്‍ എപ്പോഴും മൂടിക്കെട്ടി കിടന്ന കന്യകയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള മാര്‍ഗ്ഗം മാണിക്യന്‍ തന്നെ കണ്ടെത്തുകയായിരുന്നു . അതിനായി അവള്‍ക്ക് മാണിക്യന്‍ പുതിയൊരാശയം പറഞ്ഞുകൊടുത്തു . ഇനി മുതല്‍ വൃഷണസഞ്ചിയും അതിന്‍റെ പരിസരങ്ങളും നന്നായി പരിശോധിച്ച ശേഷം അവ നഷ്ടപ്പെടാത്തവരുമായി മാത്രം അടുക്കാന്‍ ശ്രമിക്കുക . അതെങ്ങനെയാണ് മനസ്സിലാക്കാന്‍ കഴിയുക എന്ന് കന്യക ചോദിക്കുന്നതിന് മുമ്പ് തന്നെ മാണിക്യന്‍ അടയാളങ്ങള്‍ നിരത്തി . കാലുകള്‍ക്കിടയില്‍ വൃഷണത്തിനരികിലായി രണ്ടിഞ്ച് നീളത്തില്‍ ഒരു വരയുണ്ടെങ്കില്‍ ഒരിക്കലും അവനുമായി കൂട്ടുകൂടരുത് . കാരണം നാഭിയില്‍ രേഖപ്പെട്ടുകിടക്കുന്ന ആ ആയുധരേഖ വന്ധ്യംകരണം ചെയ്യപ്പെട്ടവന്‍റെ അടയാളമാണ് . അങ്ങനെയില്ലാത്തവരെ അന്വേഷിച്ച് കണ്ടുപിടിക്കുന്നിടത്തോളം കാലം തല്‍ക്കാലം അവള്‍ കന്യകയായി തന്നെ തുടരേണ്ടിവരും എന്ന് മാണ്ക്യന്‍ തീര്‍ത്തുപറഞ്ഞു . ഒടുവില്‍ മാണിക്യന്‍റെ ഉപദേശപ്രകാരം ഷണ്ഡത്തവരയില്ലാത്തവരെ തിരക്കി പുറപ്പെടാന്‍ കന്യക തീരുമാനിച്ചു . ആകാശത്തിലെ വാവ് കറുത്തു , വെളുത്തു . പതുക്കെ പതുക്കെ പൂത്തോട് , വൃഷണസഞ്ചികളൊരുക്കിയ ഭീതിയുടെ പുറംതോടിനുള്ളില്‍ നിന്നും ചിറക് മുളക്കാത്ത പക്ഷിക്കുഞ്ഞിനെപ്പോലെ പതുക്കെ പുറത്തേക്ക് തലയിട്ട് നോക്കാന്‍ തുടങ്ങി . കുട്ടികള്‍ സ്ക്കൂളുകളില്‍ പോകാന്‍ തുടങ്ങി . ചന്തകള്‍ പൂത്തു . വയറ് താങ്ങിപ്പിടിച്ചിരുന്ന പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളെ മുലയൂട്ടാന്‍ തുടങ്ങി . സഞ്ചികളെക്കുറിച്ച് എല്ലാവരും മറന്നുതുടങ്ങി . ആളുകളുടെ രാത്രിസഞ്ചാരമൊഴികെ ബാക്കിയെല്ലാം ഒരു പരിധിവരെ പഴയരീതിയിലേക്കെത്തുകയും ചെയ്തു . ഇങ്ങനെയൊക്കെയുള്ള ദിവസങ്ങളുടെ അലച്ചിലുകള്‍ കഴിഞ്ഞിട്ടും മാണിക്യന്‍ പറഞ്ഞതു പ്രകാരമുള്ള ഒരുത്തനെ പോലും കണ്ടെത്താന്‍ പക്ഷേ കന്യകക്ക് കഴിഞ്ഞതേയില്ല . അതോടെ , പരിചയപ്പെടുന്നവരെല്ലാം നാഭിയില്‍ നീളത്തിലും ചെരിഞ്ഞും കുറുകെയും വീണ വരയുടെ തീക്ഷ്ണതയില്‍ ആണത്തം നഷ്ടപ്പെട്ടവരാണെന്ന് പരാതി പെട്ട് അവള്‍ പിന്നെയും മാണിക്യന്‍റെ കാല്‍ക്കല്‍ കിടന്ന് നിര്‍ത്താതെ കരഞ്ഞു . -ഷണ്ഡത്വം ചെയ്ത ആണുങ്ങളെ കാണാന്‍ എനിക്കിനി വയ്യ . അവരുടെ നാഭിയിലെ ആയുധമെഴുത്തിന് മുഴുവന്‍ പിറക്കാതെ പോയ എന്‍റെ കുഞ്ഞുങ്ങളുടെ മുഖങ്ങളാണ് മാണിക്യാ … അവള്‍ ആകാശത്തേക്ക് നോക്കി ഉറക്കെ കരഞ്ഞു . കന്യകയുടെ സങ്കടം കണ്ട് മാണിക്യന്‍റെ ഹൃദയം നുറുങ്ങി . -കന്യകേ , ഇനി വേകേണ്ട . ഒറ്റപ്പെട്ട അക്രമത്തിലൂടെയെങ്കിലും ലോകത്തുള്ള സകല ഗര്‍ഭപാത്രയുടമകള്‍ക്കും അമ്മയാകാതിരിക്കുമ്പോഴുള്ള വേദനയും പാല്‍ ചുരത്തുമ്പോഴുള്ള സുഖാനുഭൂതിയും ഒരുപോലെയാണെന്ന് ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു … മാണിക്യന്‍റെ കണ്ണുകള്‍ പച്ചക്ക് കത്തുന്നത് കന്യക കണ്ടു . അങ്ങനെ ഇരുവരും നിലാവ് തീരെ കുറഞ്ഞൊരു രാത്രിയില്‍ പിന്നെയും ചൂളാട്ടിപ്പൊറം കയറാന്‍ തുടങ്ങി . കാറ്റിന്‍റെ സംസാരങ്ങള്‍ മാത്രം … ക്യമ്പിനടുത്തെത്തിയതും അതിലുള്ളവര്‍ ഉറങ്ങാനായി അവര്‍ കാത്തിരുന്നു . ഉറക്കത്തിന്‍റെ തുലാസിലിരുന്ന് ഒരു പാറാവുകാരന്‍ ശരീരം തൂക്കുന്നത് മാത്രമായിരുന്നു പുറത്തുള്ള തടസ്സം . ഒടുവില്‍ പാതിരാക്കോഴി കൂവുന്ന നേരത്ത് പാറാവുകാരന്‍റേതടക്കമുള്ള അനക്കങ്ങളെല്ലാം നിലച്ചപ്പോള്‍ മാണിക്യനും കന്യകയും കൂടി പൊന്തക്കാട്ടില്‍ നിന്നും പുറത്തേക്കിറങ്ങി . പിന്നെ ഒരു കുതിപ്പായിരുന്നു . ടെന്‍റിനുള്ളിലേക്ക് പാഞ്ഞുകയറി അവര്‍ ആക്രമണം അഴിച്ചുവിട്ടു . മാണിക്യന്‍ കൈയ്യിലുള്ള വടി കൊണ്ട് അമര്‍ത്തിവീശി . കന്യക ഉറങ്ങിക്കിടക്കുന്നവര്‍ക്ക് മുകളിലേക്ക് ചാടിവീണു . നിലവിളികളും ആക്രോശങ്ങളും ഉയര്‍ന്നു . പാറാവുകാരന്‍ ഉണര്‍ന്നു . അയാള്‍ അരയില്‍ ഉറപ്പിച്ച തോക്ക് വലിച്ച് പുറത്തേക്കെടുത്തു . പിന്നെ തകര്‍ത്ത വെടിവെപ്പുകളായിരുന്നു . അത് മാണിക്യനും കന്യകയും പ്രതീക്ഷിക്കാത്തതായിരുന്നു . പെട്ടെന്ന് അവര്‍ക്കിരുവര്‍ക്കും പ്രതിരോധിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ആക്രമണം പടര്‍ന്ന് പന്തലിച്ചു . പൊടുന്നനെ മാണിക്യനും കന്യകയും കൂടി പുറത്തേക്കിറങ്ങി . രക്ഷപ്പെടാനുള്ള വ്യഗ്രതക്കിടയില്‍ മാണിക്യന്‍റെ ഇടതുകാലില്‍ വെടി കൊണ്ടു . അവന്‍ ഒരിക്കലും എഴുന്നേല്‍ക്കാന്‍ കഴിയാത്തതുപോലെ വീണു . -നിനക്ക് ഗര്‍ഭിണിയാകേണ്ടേ കന്യകേ … . ? കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യണ്ടേ … ? ഇവരുടെ കണ്ണില്‍ പെടാത്ത ആരെങ്കിലും ഒരാള്‍ നിനക്കായ് കാത്തിരിക്കുന്നുണ്ടാകും . അതുകൊണ്ട് രക്ഷപ്പെട് , ഓടിയോടി രക്ഷപ്പെട് … അവസാനമായി അവനില്‍ നിന്നും കേട്ട വാക്കുകള്‍ അതായിരുന്നു ! മാണിക്യനെ ഓര്‍ക്കും തോറും അവള്‍ക്ക് സങ്കടം ഇരട്ടിച്ചുകൊണ്ടിരുന്നു . സ്റ്റേഷനില്‍ നിന്നും കേട്ട നിലവിളികള്‍ അപ്പോഴും അവളുടെ ചെവികള്‍ക്കുള്ളില്‍ തൂങ്ങി കിടപ്പുണ്ടായിരുന്നു . അവള്‍ പരിസരം മറന്ന് കരഞ്ഞു . പൊടുന്നനെ ചെകുത്താന്‍റെ കണ്ണുകള്‍ പോലെ ഒരു ജീപ്പിന്‍റെ മുന്‍വെളിച്ചം ആ കെട്ടിടത്തിന് നേരെ ചാഞ്ഞും ചെരിഞ്ഞും നിരങ്ങി വന്നു . കന്യകക്ക് പരിസരബോധമുണ്ടായി . കെട്ടിടത്തിന്‍റെ മുറ്റത്തേക്ക് കയറിയ ജീപ്പ് ഓട്ടം നില്‍ക്കുന്നതിന് മുമ്പ് തന്നെ പുറത്തേക്ക് നാലഞ്ച് പേരെ അടര്‍ത്തിയിട്ടു . കന്യക ജീവനും കൊണ്ട് പാഞ്ഞു . കോണ്‍ക്രീറ്റ് പടികള്‍ ക്റ്ക്ക്ക്റ്ക്ക്ന്ന് കന്യകയുടെ പാദങ്ങളെ ഉയര്‍ത്തിവിട്ടു . ഏറ്റവും മുകളിലെത്തെ നിലയില്‍ ആപത്ഘട്ടങ്ങള്‍ക്കിടെ ഓടിയൊളിക്കാന്‍ മാണിക്യന്‍ അവള്‍ക്കായി ചാക്കുകള്‍ കൊണ്ട് ഒരു താവളമൊരുക്കിയിട്ടുണ്ടായിരുന്നു . പിന്നെ രണ്ടു ദിവസങ്ങള്‍ അവള്‍ മുഴുപ്പട്ടിണിയോടെ ആ ചാക്കുകള്‍ക്കുള്ളില്‍ തന്നെയായിരുന്നു . ഒടുവില്‍ മൂന്നാം ദിവസം മൂവന്തി നേരത്താണ് അവള്‍ പുറത്തേക്കിറങ്ങിയത് . അതും മാണിക്യനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ട് . ആരും കാണാതെ പമ്മി പമ്മി അവള്‍ സ്റ്റേഷന്‍ പരിസരത്ത് വട്ടം ചുറ്റിയെങ്കിലും അവനെ കാണാതെ തിരിച്ചുപോരേണ്ടി വന്നുവെന്നു മാത്രം . എന്നെങ്കിലും മാണിക്യന്‍ തിരിച്ചുവരും എന്ന് അവള്‍ക്ക് ഉറപ്പായിരുന്നു . അതുകൊണ്ടുതന്നെ എന്നും മാണിക്യന്‍ വരുന്നതും നോക്കി അവള്‍ പാതിരാ വരെ ഉറങ്ങാതെ കാത്തിരുന്നു . കന്യകയുടെ മുഴുമുഴുപ്പ് നഷ്ടമായിത്തുടങ്ങി . കണ്ണുകള്‍ കുഴിഞ്ഞു … വയറൊട്ടി . ഒടുവില്‍ ഏഴാം പക്കം മാണിക്യന്‍ തിരിച്ചെത്തി . ചുണ്ടുകള്‍ പൊട്ടി , കാല് വേച്ച് തളര്‍ന്ന ശരീരവുമായി അവന്‍ ശരിക്കും അവിടേക്ക് വന്ന് വീഴുകയായിരുന്നു . അവള്‍ അവന്‍റെ അരികിലേക്ക് ഓടിയെത്തി . അവന്‍ കിതച്ചുകൊണ്ട് മഞ്ഞിച്ച് ചിരിച്ചു . -കന്യകേ , നിന്‍റെ ആഗ്രഹം നടക്കില്ല . എല്ലാം കളഞ്ഞേക്ക് . നീയോ ഞാനോ എന്തൊക്കെ ചെയ്താലും അവര് എല്ലാം പൂര്‍ത്തിയാക്കിയിട്ടേ ഇവിടുന്ന് പോകൂ … ക്യാമ്പിന്‍റെ പുനര്‍നിര്‍മ്മാണം കഴിഞ്ഞു . ആണുങ്ങളെ മാത്രമല്ല നിന്നെപ്പോലുള്ള പെണ്ണുങ്ങളേയും അവര്‍ കൊണ്ടുപോകാന്‍ തുടങ്ങിയിട്ടുണ്ട് . നിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഇനി ആരും വരില്ല , ആരും . അങ്ങനെ പറഞ്ഞുകൊണ്ട് മാണിക്യന്‍ കണ്ണുകളില്‍ വെള്ളം നിറച്ച് നിലാവിലേക്ക് മലര്‍ന്ന് തേങ്ങി . ജീവിതത്തിലൊരിക്കലും കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയില്ലെന്നറിഞ്ഞതോടെ ലോകം കീഴ്മേല്‍ മറിയുന്നതുപോലെ കന്യകക്ക് തോന്നി . ജീവിതത്തിലാദ്യമായി അവള്‍ക്ക് സ്വന്തം ഗര്‍ഭപാത്രം പച്ചക്ക് കടിച്ചുകീറാന്‍ ആഗ്രഹമുണ്ടായി . കന്യക എഴുന്നേറ്റ് മാണിക്യന്‍റെ അരികിലെത്തി . അവന് ചുറ്റും നടന്നു … പിന്നെ ആകാശത്തെ നിലാവിന്‍റെ പാനപാത്രം നോക്കി നീട്ടി കരഞ്ഞു . പൊടുന്നനെ മാണിക്യന്‍ എഴുന്നേറ്റ് അവളുടെ വാ പൊത്തിക്കളഞ്ഞു . -കരയരുത് . ശബ്ദം കേട്ടാല്‍ അവര്‍ നിന്നെ തിരഞ്ഞുവരും . -വരട്ടെ . നിറഞ്ഞുതൂവാത്ത എന്‍റെ പാത്രം അവര്‍ കൊണ്ടുപോയി വേവിച്ച് തിന്നട്ടെ അവള്‍ നാക്ക് പുറത്തേക്കിട്ട് കിതച്ചു . മാണിക്യന്‍ അവളെ ചേര്‍ത്ത് പിടിച്ച് തേങ്ങി . -കന്യകേ , ആള്‍ബലവും ആയുധങ്ങളും ഇല്ലാത്തവര്‍ തളരുകയല്ല ; ആഗ്രഹങ്ങള്‍ കൊണ്ടും ശരീരം കൊണ്ടും നിരന്തരം സമരം ചെയ്യുകയാണു വേണ്ടത് . അത് കേട്ടതും അവളുടെ ഗര്‍ഭപാത്രം ഉള്ളില്‍ കിടന്ന് അവസാന പിടപ്പെന്നോണ്ണം ഒന്നു ചുരുണ്ടു മറിഞ്ഞു . അവനിലേക്ക് ചേര്‍ന്നിരിക്കവെ കീറിപ്പറഞ്ഞ മാണിക്യന്‍റെ വസ്ത്രങ്ങള്‍ക്കിടയിലൂടെ അവള്‍ ആദ്യമായി കണ്ടു , മുറിവിന്‍റെ പാടില്ലാത്ത നാഭി , അതിന് തൊട്ടപ്പുറത്ത് രോമാലങ്കാരത്താല്‍ സമൃദ്ധമായി കിടക്കുന്ന വൃഷണസഞ്ചി ! കന്യകയുടെ രോമങ്ങള്‍ പതുക്കെ എഴുന്നേറ്റ് നിന്നു . അവളുടെ കണ്ണുകളില്‍ കിടന്ന് അവന്‍ പിടച്ചു . കന്യക തന്‍റെ ശരീരം കൊണ്ട് മാണിക്യന്‍റെ ദേഹത്ത് മെല്ലെ ഉരസി . പിന്നെ പതുക്കെ മണം പിടിച്ച് മാണിക്യന്‍റെ നാഭിക്കരികിലേക്ക് കുനിഞ്ഞു . മാണിക്യന്‍റെ നെഞ്ച് പിടക്കാന്‍ തുടങ്ങി . അവള്‍ കടിച്ചുകൊണ്ടുവരാറുള്ള ചോരയില്‍ പുതഞ്ഞ വൃഷണസഞ്ചികള്‍ അവന്‍റെ ചുറ്റും തൂങ്ങിയാടി . ചോരയുറ്റിവീഴുന്ന ഇറച്ചിയുടെ നാരുകള്‍ ! അവന്‍ ഭീതിയോടെ പിന്നോട്ട് നിരങ്ങി നീങ്ങി . കന്യക വിട്ടില്ല , അവള്‍ പതുക്കെ അവന്‍റെ വസ്ത്രങ്ങളില്‍ പല്ലുകള്‍ കോര്‍ത്ത് വലിച്ചു . പിന്നെ പുറത്തേക്ക് പൂര്‍ണ്ണമായും വെളിപ്പെട്ട വൃഷണസഞ്ചിയില്‍ പതുക്കെ നക്കി . നിലാവില്‍ ഉമിനീര്‍ തിളമീന്‍ പോലെ തിളങ്ങി . നാഭിയില്‍ ഒരു വിത്ത് വീണ് മുളക്കുന്നതുപോലെ മാണിക്യനൊന്ന് ഞെട്ടി . അത് ഒരു മരത്തിനെപ്പോലെ വേരുകള്‍ ആഴ്ത്തി എഴുന്നേറ്റ് നില്‍ക്കുന്നതും കന്യകയുടെ നാക്കിന്‍റെ കൊഴുപ്പ് അതിനെ ഇടതടവില്ലാതെ പൊതിയുന്നതും അവന്‍ ഹൃദയമിടിപ്പോടെ അറിഞ്ഞു . … … … … … … … …… …… …… …… …… …… . ഏറ്റവും പുതിയ സമരനായികയെപ്പോലെ ഉറക്കെ ഓലിയിട്ടു . മാണിക്യന്‍റെ കിതപ്പുകള്‍ ഈര്‍ച്ചവാള്‍ പോലെ ഉയര്‍ന്നുതാണു . ശിരസ്സിന്‍റെ പിന്‍ഭാഗത്ത് ഉറവയെടുത്ത തരിപ്പ് ശരീരത്തിലേക്ക് നീരൊഴുക്ക് പോലെ വ്യാപിച്ചതും മാണിക്യന്‍റെ ചുണ്ടുകള്‍ വിറയ്ക്കാന്‍ തുടങ്ങി . വാലു വളച്ച് പൊന്തിച്ച് ചുറ്റുഭാഗവും നടന്ന് പിന്‍ഭാഗം കൊണ്ട് മാണിക്യന്‍റെ ശരീരത്തില്‍ ഉരസിക്കൊണ്ടിരുന്ന കന്യക ഒടുവില്‍ കാലുകള്‍ വിടര്‍ത്തി പിന്‍ഭാഗം ഒരു വിറയലോടെ അവന്‍റെ ആയുധമെഴുത്തില്ലാത്ത നാഭിയിലേക്ക് ചേര്‍ത്തു . തുളഞ്ഞുവരുന്ന ചലനങ്ങളിലേക്ക് കണ്ണുകള്‍ മലര്‍ത്തിയിട്ട് , ഒരുപാട് കുഞ്ഞുങ്ങളെ സ്വപ്നം കണ്ട് , പിന്‍കാലുകളുടെ മുട്ട് മടക്കി കനത്ത മാറിടങ്ങള്‍ ഭൂമിയിലേക്കമര്‍ത്തി , തന്‍റെ ഉരക്കുറ്റിയില്‍ വീണുകിടക്കുന്ന മാണിക്യന്‍റെ ചുണ്ടുകള്‍ മറന്ന് കന്യക ആകാശത്തിലേക്ക് നോക്കി ഏറ്റവും പുതിയ സമരനായികയെപ്പോലെ ഉറക്കെ ഓലിയിട്ടു . മാണിക്യന്‍റെ കിതപ്പുകള്‍ ഈര്‍ച്ചവാള്‍ പോലെ ഉയര്‍ന്നുതാണു . അവളുടെ കാല്‍ച്ചണ്ണകളിലെ വെളുത്ത രോമങ്ങളിലേക്ക് ചുവപ്പിന്‍റെ ഒരു നേര്‍ത്ത ഭൂപടം പതുക്കെ പടരാന്‍ തുടങ്ങി . 27 , 2021 , 5:07 .
false
' കൊറോണ ബാധയേറ്റ് തളര്‍ന്ന ' ടൂറിസം മേഖല ഒന്നൊന്നായി ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പാതയിലാണ് ലോകമെങ്ങും . അടഞ്ഞു കിടന്ന അതിര്‍ത്തികളെല്ലാം തുറന്നുതുടങ്ങി . ഇക്കൂട്ടത്തില്‍ സഞ്ചാരികള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന ഒരു കാര്യമാണ് ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള തായ്‌ലാന്‍ഡ് വീണ്ടും തുറന്നത് . ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട യാത്രാ കേന്ദ്രങ്ങളില്‍ ഒന്നാണ് തായ്‌ലാന്‍ഡ് . ആവശ്യമായ മുന്‍കരുതലുകളോടെ ഇപ്പോള്‍ സഞ്ചാരികള്‍ക്ക് തായ്‌ലാന്‍റ് സന്ദര്‍ശിക്കാം . ടൂറിസം വികസനത്തിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്കായി സ്പെഷല്‍ ടൂറിസ്റ്റ് വീസ സ്കീം അവതരിപ്പിച്ചിരിക്കുകയാണ് തായ്‌ലാന്‍ഡ് ഇപ്പോള്‍ . മറ്റു രാജ്യങ്ങളുടെ ടൂറിസ്റ്റ് വീസകളില്‍ നിന്നും വ്യത്യസ്തമായി 90 ദിവസം വരെ തായ്‌ലാന്‍ഡിൽ നില്‍ക്കാനുള്ള അവസരമാണ് ഈ സ്പെഷ്യല്‍ വിസയിലൂടെ ലഭിക്കുന്നത് . സന്ദര്‍ശകര്‍ക്ക് രണ്ടുതവണ കാലാവധി നീട്ടി വാങ്ങി പരമാവധി 9 മാസം വരെ ഇവിടെ താമസിക്കാന്‍ കഴിയും . ഏകദേശം 4,896 രൂപയാണ് സ്പെഷല്‍ ടൂറിസ്റ്റ് വീസയ്ക്കുള്ള ചാര്‍ജ് . വിസയ്ക്ക് യോഗ്യത നേടുന്നതിനായി മറ്റു ചില സാമ്പത്തിക രേഖകള്‍ കൂടി സമര്‍പ്പിക്കണം . മിനിമം 73,56,140 രൂപയുടെ കവറേജ് ഉള്ള മെഡിക്കല്‍ , ട്രാവല്‍ ഇന്‍ഷുറന്‍സുകളുടെ തെളിവ് നല്‍കണം . ഇതില്‍ 9,79,430 രൂപയുടെ കോവിഡ് ചികിത്സാ കവറേജ് ഉണ്ടായിരിക്കണം . വീസയുടെ കാലാവധിയായ 90 ദിവസത്തേക്കുള്ള ചിലവുകളും ഈ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെട്ടിരിക്കണം . കൂടാതെ , ഹോട്ടൽ റിസർവേഷനുകൾ , വാടക കരാര്‍ എന്നിവ പോലെ രാജ്യത്തിനകത്തുള്ള ദീർഘകാല താമസത്തിന്‍റെ തെളിവും സമർപ്പിക്കേണ്ടതുണ്ട് . ആദ്യമായി എത്തിച്ചേരുമ്പോള്‍ 14 ദിവസം ക്വാറന്റൈന്‍ പാലിക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ഹോട്ടലില്‍ താമസിക്കണം . കൂടാതെ , തായ്‌ലാന്‍ഡിൽ ഇപ്പോള്‍ ഒരു സ്റ്റാൻഡേർഡ് എൻ‌ട്രി പ്രോട്ടോക്കോളും പിന്തുടരുന്നുണ്ട് . ഇതിന്‍റെ ഭാഗമായി എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് പി‌സി‌ആർ പരിശോധനാ ഫലവും എത്തിച്ചേരുന്ന സമയത്തുള്ള മറ്റൊരു കോവിഡ് 19 പരിശോധനയും നടത്തും . സ്‌പെഷൽ ടൂറിസ്റ്റ് വീസ ഉടമകൾക്ക് 2021 സെപ്റ്റംബർ 30 വരെ തായ്‌ലാന്‍ഡിലേക്ക് യാത്ര ചെയ്യാം .
false
അറബിക്കടൽ , ബംഗാൾ ഉൾക്കടൽ , ഇന്ത്യൻ മഹാസമുദ്രം എന്നിവയുടെ സംഗമസ്ഥലം . കന്യാകുമാരിയെ വ്യത്യസ്തമാക്കുന്ന മുഖ്യഘടകം ഇതുതന്നെയെന്ന് പറയാം . കന്യാകുമാരിയുടെ ഹൈലേറ്റ് വിവേകാന്ദപ്പാറയും തിരുവള്ളൂവർ പ്രതിമയുമാണ് . നാലുപാടും കടൽമാത്രം . ദൂരെ കന്യാകുമാരി ദേവിയുടെ ക്ഷേത്രവും ഗാന്ധി സ്മാരകവും തൊട്ടടുത്ത് തിരുവള്ളൂവറിന്റെ 133 അടി ഉയരമുള്ള പ്രതിമയും കാണാം . വിവേകാനന്ദ സ്വാമികളുടെ സ്മരണാർത്ഥമാണ് ഈ സ്മാകരം പണിത് 1970ൽ രാഷ്ട്രത്തിന് സമർപ്പിച്ചത് . വിവേകാനന്ദപാറയിലേക്കു സന്ദർശകരെ കൊണ്ടുപോകാനായി നിർമിച്ച അത്യാധുനിക ബോട്ട് കന്യാകുമാരിയിലെത്തി . 4 . 35 കോ‌ടി രൂപ ചെലവിൽ പുംപുകാർ ഷിപ്പിങ് കോർപറേഷൻ ഗോവയിൽ പണിത ബോട്ട് 26 ന് രാവിലെയാണ് എത്തിയത് . എംഎൽ തിരുവള്ളുവർ എന്നാണ് പുതിയ ബോട്ടിന് പേര് നൽകിയിരിക്കുന്നത് . 150 പേർക്ക് താഴെയും ശീതീകരിച്ച മുകൾ ഭാഗത്ത് 12 പേർക്കും ഇരുന്ന് യാത്രചെയ്യാം . കോവിഡ് ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന സർവീസ് സർക്കാർ ഉത്തരവ് എത്തുന്നതോടെ തുടങ്ങുമെന്നു ഷിപ്പിങ് കോർപറേഷൻ മാനേജർ ചെല്ലപ്പ അറിയിച്ചു . നിലവിൽ എം . എൽ . ഗുഹൻ , എം . എൽ . പൊതിഗൈ , എം . എൽ . വിവേകാനന്ദൻ , എം . എൽ . താമ്രപർണി എന്നീ 4 ബോട്ടുകളാണുള്ളത് .
false
ഇരുട്ട് അതാണ് അയാളെ മറ്റുള്ളവർ വിളിക്കുന്ന പേര് . ബാലന് ആ പേര് വീഴാൻ ഒരു കാരണമുണ്ട് . ഒരുപക്ഷെ പല വൃത്തികെട്ട കാരണങ്ങൾ . ചെറുപ്പം മുതൽ രാത്രി സഞ്ചാരിയാണ് ബാലൻ . മറ്റാരും കാണാത്ത കാഴ്ചകൾ കാണാൻ ഉള്ള ആഗ്രഹമാണ് അതിനു പിന്നിലെ ചേതോവികാരം എന്നാണ് ബാലൻ തന്നെ പറയുന്ന ഒരു കാരണം … ചെറുപ്പത്തിന്റെ കൗതുകമോ ബലഹീനതയോ ചില രാത്രികളിൽ … ഇരുട്ടിൽ … ഉറക്കറയിലേക്കും കുളിമുറിയിലേക്കും ആ നോട്ടത്തെ നീട്ടി . ഒരുനാൾ പിടി വീണു … പിന്നീട് പലനാൾ പിടിക്കപ്പെട്ടു . ബാലനത് നിർത്താൻ കഴിഞ്ഞില്ല . അത് അയാളുടെ സ്വഭാവമായി മാറി . അതിനു പിന്നിൽ വേറെയും കാരണം ഉണ്ടായിരുന്നു . പലകരണങ്ങളാൽ പല ലഹരിയിൽ ആറടി വരുന്ന ആളുകളുടെ മടിയിൽ നിന്നും പൊഴിയുന്ന നിധികൾ അതിരാവിലെയോ അർദ്ധ രാത്രിയിൽ തന്നെ അയാൾ പോയി പെറുക്കിയെടുത്തു … . വിശന്നപ്പോൾ ആഹാരം കട്ടെടുത്തു . ഇഷ്ടം തോന്നിയത് കവർന്നു . അനുവാദം ഇല്ലാതെ കാണാൻ പാടില്ലാത്ത കാഴ്ച്ചകൾ കണ്ടു … കേട്ടു … അനുവാദമില്ലാതെ കാണുന്നതും കേൾക്കുന്നതും കളവ് തന്നെയാണ് എന്നു ബാലൻ വിശ്വസിച്ചിരുന്നു . എങ്കിലും അത് കൊണ്ട് നടന്നു വികൃതമായ അടയാളം പോലെ . ഇപ്പോൾ ഇരുട്ടിനു 26 വയസ്സ് പ്രായം . കറുത്ത നിറം , ചെറിയ ശരീരം , എപ്പോഴും ഒരു ബീഡി അയാളുടെ ചുണ്ടിലിരുന്നു പുകയും . ഒരു ചെറിയ പഴയകാല തീവണ്ടിയെ ഓർമ്മ വരും . കറുത്തു പുക പിടിച്ച ഇരുണ്ടുപോയ ഒരു ചെറിയ ഇരുമ്പു കഷ്ണം പുക ഊതി മെല്ലെ സാവധാനം ചലിക്കുന്ന ഒരു തീവണ്ടി . സ്വന്തം നാട്ടിൽ നിന്നും അയാൾ പണമോ ഉരുപടികളോ മോഷ്ടിക്കില്ല . ആഹാരം കഴിക്കാൻ തോന്നിയാൽ അത് മോഷ്ടിക്കും . സ്വന്തം നാട്ടിൽ ഒളിഞ്ഞു നോക്കാന്നാണ് അയാൾക്കു താൽപ്പര്യം . ഇരുട്ട് പഴയ ഏതോ കാലഘട്ടത്തിൽ നിന്നും വഴി തെറ്റി ദിശ തെറ്റി ഇവിടെ ഈ കാലഘട്ടത്തിൽ പെട്ടു പോയതാരിക്കുമെന്ന് പലർക്കും തോന്നിയിരുന്നു . ഒരു വിചിത്രമായ രൂപവും ഭാവവും ആയിരുന്നു അയാൾക്ക് . ഏകാന്തമായി ഇരുട്ട് അവന്റെ ഒപ്പം ഇരുന്ന നിമിഷത്തിൽ അയാൾക്കും അത് തോന്നിയിട്ടുണ്ട് . ഒരു നിശ്വാസത്തിൽ പൊതിഞ്ഞു അയാൾ അത് എപ്പോഴും വായുവിൽ നിമഞ്ജനം ചെയ്യും . ഒരുനാൾ ബാലൻ പതിവ് പോലെ രാത്രി സഞ്ചാരത്തിന് പോയി . അയാൾ എല്ല ദിവസവും പോകില്ല . അയാൾക്ക് തോന്നുന്ന ചില ദിവസങ്ങളിൽ മാത്രം … ചില തോന്നലുകൾ അയാൾക്ക് നല്ല രാശി ആയിരുന്നു . ചിലത് വലിയ കെണിയുമായിരുന്നു . തലനാരിഴയ്ക്ക് രക്ഷപ്പെട്ട ചില ഭയാനക നിമിഷങ്ങൾ പോലും ഉണ്ടായിട്ടുണ്ട് . ആ ഓട്ടങ്ങളുടെ കിതപ്പ് മാറാൻ ഒരുപാട് നാൾ വേണ്ടി വന്നു . മടി തോന്നുന്ന ദിവസം അയാൾ പോകില്ല , എന്തിനു ഏറെ മുറ്റത്തേക്ക് പോലും ആ രാത്രി ഇറങ്ങില്ല . മനസിന്റെ തോന്നൽ അത് ഏത് യാത്രയ്ക്കും ഒരു കൈ താങ്ങാണ് . മനസ്സാണ് ആദ്യത്തെയും അവസാനത്തെയും വഴികാട്ടി . ഇന്ന് ഇറങ്ങിയപ്പോൾ തന്നെ അയാൾക്ക് തോന്നി , രാത്രി എന്തോ വലിയ കാഴ്ച ഒരുക്കി വച്ചിട്ട് തന്നെ വിളിക്കുകയാണ് …… വിരുന്നുണ്ണാൻ … അയാൾ വെറുതെ നടന്നു … …… “ അപ്പനെ മുരുക ” …… വഴികൾ എല്ലാത്തിനും സാക്ഷിയായി നീണ്ടു കിടന്നു . ഇടവഴി തിരിഞ്ഞു നടന്നപ്പോൾ വയറിൽ വിശപ്പിന്റെ നിലവിളികേട്ടു . എന്നും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിയാണ് വിശപ്പ് … . അൽപം വെള്ളം എങ്കിലും കുടിക്കണം . വഴിമധ്യേ തെരുവ്‌ വൈദ്യുതി വിളക്കിന്റെ വെളിച്ചം … അത് രാത്രിയുടെ ഭംഗി കുറക്കുന്ന പോലെ അയാൾക്കു തോന്നി . ദൂരെ ഒരു വീട്ടിൽ ദീപങ്ങൾ അണഞ്ഞു . ബാങ്ക് ഉദ്യോഗസ്ഥൻ സന്തോഷിന്റെ വീടാണ് . എല്ലാരും കിടന്നു കാണും . വീട്ടിൽ അയാളും ഭാര്യയും കൊച്ചും മാത്രം ഒള്ളു . അടുക്കളയിൽ കയറി എന്തേലും കഴിക്കാം അല്ലതെ ഒന്നും കാണില്ല അവിടെ . അല്ലേലും സ്വന്തം നാട്ടിൽ നിന്നും എന്തു മോഷണം . തൊടിയിൽ കൂടി നടന്നു വീടിന്റെ അടുത്തെത്തി . പെട്ടന്ന് ഒരു വെളിച്ചം ഏതോ മുറിയിൽ തെളിഞ്ഞു . അയാൾ വിശപ്പു മറന്നു . വിശപ്പിനു മുകളിൽ ബലഹീനതയുടെ പിടിമുറുക്കം . അയാൾ ചില്ലു ഗ്ലാസ്സിട്ട ജാലകത്തിൽ കൂടി അകത്തേക്ക് നോക്കി . അരണ്ട വെളിച്ചത്തിൽ ഒരു സ്വർണ മത്സ്യത്തെ പോലെ ഒരു സൗന്ദര്യദാമം വസ്ത്രം മാറുന്നു …… അയാൾ അവിടെ തന്നെ നിന്നു … കണ്ണു ചിമ്മാതെ … . വിശപ്പു മറന്നു … നാട്ടിലെ പലരുടെയും ഉറക്കം കളഞ്ഞ സുന്ദരിയുടെ ഉറക്കറയിലെ വസ്ത്രമാറ്റം കണ്ടപ്പോൾ ബാലൻ ഇന്നത്തെ തോന്നലിന് നന്ദി പറഞ്ഞു . ആ ഉന്മാദ ലഹരിയുടെ നിർമ്മല പരമാനന്ദത്തിൽ ലയിച്ചു ഒരു ബീഡി കത്തിച്ചു മെല്ലെ ബാലൻ അവിടെ നിന്നും ഇറങ്ങി നടന്നു … ഇനിയും അലയാം , , , സമയം ഒന്നും ആയിട്ടില്ല … അയാൾ വീണ്ടും നടന്നു . കാവിന്റെ മുന്നിൽ കൂടി നടന്നപ്പോൾ നാഗദൈവങ്ങളോട് സംസാരിച്ചു … ഒരു മൂങ്ങ കാവിൽ ഇരുന്ന് ചിലക്കുന്നുണ്ടായിരുന്നു . പിന്നെയും മുന്നോട്ട് നടന്നു . അപ്പോളായിരുന്നു തൊടിയിൽ മേനോൻ സാറിന്റെ വീട്ടിൽ ഒരു അനക്കം കേട്ടത് . ഏയ് അവിടെ മേനോൻ സാറിന്റെ മരണ ശേഷം മകൻ ശബരിനാഥ്‌ ഒറ്റക്കാണ് താമസം . അവന്റെ കല്യാണം നിശ്ചയം കഴിഞ്ഞപ്പോഴായിരുന്നു മേനോൻ സാറിന്റെ മരണം . “ ഹേയ് ചെറുക്കൻ ഇനി രാത്രി ആരേലും വിളിച്ചു കയറ്റിയോ … , വേറെയും കാഴ്ച ഒരുക്കി വെച്ചിട്ടുണ്ടോ പ്രകൃതി എനിക്കു വേണ്ടി ” ബാലൻ ഉള്ളിൽ ദൈവത്തോട് ചോദിച്ചു . മുരുകനാണ് ബാലന്റെ ദൈവം . “ അപ്പനെ മുരുകാ … . ” എന്നു വിളിച്ചു കൊണ്ട് വേഗം ബാലൻ ചുണ്ടിലെ ബീഡി ചെരുപ്പിൽ കുത്തി കെടുത്തിയിട്ടു ചെവിയിൽ വച്ചു . അടങ്ങാത്ത കൗതുകം ബലഹീനത അയാളെ ജനലിന്റെ അടുത്ത് വേഗത്തിൽ എത്തിച്ചു . ബാലൻ ആർത്തിയോടെ ആവേശത്തോടെ അകത്തേക്ക് നോക്കി . ബാലന്റെ ആവേശവും ആർത്തിയും ഒരു മിന്നൽ പിളർപ്പിന്റെ ആയുസ്സ് പോലെ അണഞ്ഞു പോയി . അവിടെ രണ്ടു നിഴലുകൾ മാത്രമാണ് കാണുന്നത് . അതും രണ്ടും പുരുഷ നിഴൽ ആണെന്ന് തോന്നുന്നു … ആരെല്ലാമാണെന് പോലും മനസിലാകുന്നില്ല . “ ഒന്നു ശബരി ആയിരിക്കും . ” “ തിരികെ പോയാലോ … . ഇവിടെ ഈ നിഴൽ കൂത്ത് എന്ത് കാണാന ? … ” അയാൾക്കു മടുപ്പ് തോന്നി . എങ്കിലും ഒരു കൗതുകം ആരാരിക്കും . എന്താരിക്കും …… മനുഷ്യനെ നയിക്കുന്ന ഏറ്റവും വലിയ ജിജ്ഞാസയാണ് അറിയാൻ ഉള്ള ആഗ്രഹം പ്രതേകിച്ചു ഇങ്ങനെ മറച്ചു വൈകുന്ന കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം . ബാലൻ അവിടെ തന്നെ നിന്നു . നിലാവിന്റെ ചെറിയ വെളിച്ചം . ദൂരെ എവിടെ നിന്നോ മൂങ്ങയുടെ ശബ്ദം കേൾക്കാം . മുറിക്കുള്ളിൽ എവിടെയോ ഇരുന്നു ഒരു പല്ലി ചിലച്ചു . അവരിൽ ആരോ ഒരാൾ സത്യം പറഞ്ഞു കാണും എന്നു ഇരുട്ട് മനസ്സിൽ പറഞ്ഞു മനസ്സിൽ ചിരിച്ചു . പകലിന്റെ ശബ്ദത്തേക്കാളും കാഴ്ച്ചയെക്കാളും രാത്രിയുടെ ശബ്ദത്തിനും കാഴ്ചക്കും ഭംഗിയും ആഴവും കൂടും . ആ രണ്ടു നിഴലുകൾ തമ്മിൽ തർക്കിക്കുന്ന പോലെ തോന്നി . രണ്ടു നിഴലും ഒരുപോലെ ഇരിക്കുന്നു . പണ്ട് അപ്പൂപ്പൻ പറഞ്ഞു തന്നിട്ടുണ്ട് പൂർണ്ണ യോഗിക്ക് നിഴലില്ല വെളിച്ചം ശരീരത്തിന്റെ അകത്തു കൂടി കടന്നുപോകുമത്രേ . അഹങ്കാരം ഉള്ള കൊണ്ടാണ് വെളിച്ചം കടന്നു പോകാതെ ഉള്ളിൽ ഉള്ള അഹങ്കാരത്തിന്റെ രൂപമാണ് നിഴലായിട്ട് കാണുന്നതെന്ന് അപ്പൂപ്പൻ എപ്പോഴും പറയുമായിരുന്നു . ബാലന് അപ്പൂപ്പനെ വലിയ ഇഷ്ടം ആയിരുന്നു … അപ്പൂപ്പനാണ് ബാലനെ ഒരു മുരുക ഭക്തനാക്കിയത് . നിഴലുകൾ തമ്മിൽ നോക്കി നിൽക്കുന്നു . തർക്കിക്കുന്നു …… . തർക്കം വഴക്കിലേക്കും വഴക്ക് ഒരു വലിയ വാക്കേറ്റത്തിലേക്ക് പോകുന്ന പോലെ . ഒരാൾ തോറ്റിരിക്കുന്നു … . ബാലന്റെ ഉള്ളിൽ ഭയം പല ഭാവങ്ങൾ ഉണ്ടാക്കി … നിനച്ചിരിക്കാതെ ജയിച്ച നിഴൽ തോറ്റ ആളിന്റെ കഴുത്തിൽ കൂടി എന്തോ വരഞ്ഞു വിടുന്നു …… രക്തം തെറിച്ചു … . നിഴലിൽ രക്തവും കറുത്ത നിറത്തിൽ ആയിരുന്നു … . ബാലൻ ഞെട്ടി … അയാൾ നിലവിളിച്ചില്ല … . മിഴികൾ ചിമ്മിയില്ല … ശ്വാസം അകത്തോ പുറത്തോ എവിടെയാണ് നഷ്ടം ആയതെന്ന് അറിയാത്ത കൊണ്ട് ശ്വാസവും ചലിച്ചില്ല . ശരീരം അനങ്ങി ഇല്ല . കാൽപാദങ്ങൾ അടുത്ത പാത തേടിയില്ല . പെട്ടന്നു ഒരു ബോധോദയം … . അയാൾ പിന്നില്ലേക്ക് നടന്നു … അയാളുടെ സ്വന്തം മുഖം ഒന്നു തൊട്ടു നോക്കി … എവിടെയോ നഷ്ടമായ ശ്വാസത്തെ അയാൾ തപ്പിയെടുത്തു … ശബ്ദമുണ്ടാക്കാതെ വേഗത്തിൽ നീങ്ങുന്ന ഒരു കാറ്റു പോലെ ബാലൻ അവിടെ നിന്നും ചലിച്ചു … . ബാലൻ ഇരുട്ടിൽ ലയിച്ചു …… … …… ‘ ‘ ഡാ , ഇരുട്ടെ നീ അറിഞ്ഞില്ലേ ? , ആ മരിച്ചു പോയ മേനോൻ സാറിന്റെ മകൻ ശബരിയില്ലേ അവൻ ഇന്നലെ രാത്രി ആത്മഹത്യ ചെയ്തു … . ! ചെക്കൻ പുലിയാ , , , കൊള്ളാം സ്വയം കഴുത്ത് അങ്ങ് കണ്ടിച്ചു ’ ’ നാട്ടുകാരനും കൂട്ടുകാരനുമായ ആനന്ദിന്റെ ചോദ്യം പിറ്റേ ദിവസം ഉമ്മറപടിയിൽ പത്രം നോക്കി കാപ്പിയും മോന്തി ഇരുന്ന ബാലനെ ഒന്നു ഞെട്ടിച്ചു … . മുഖത്ത് ഒരു ഭാവ വ്യത്യാസം വരുന്നതിനു മുമ്പ് തന്നെ ‘ ‘ ഞാൻ അറിഞ്ഞില്ല ’ ’ എന്ന മറുപടി പറഞ്ഞു ഒപ്പിച്ചു പത്ര പാരായണത്തിലേക്ക് ഇരുട്ട് മടങ്ങി . ‘ ‘ നീ വരുന്നില്ലേ … ? ’ ’ ആനന്ദ് ചോദിച്ചു … ‘ ‘ ഇല്ല നീ വിട്ടോ ഞാൻ അങ്ങ് വന്നേക്കാം … . ’ ’ ‘ ‘ ഓ നിനക്കു പകൽ ഉള്ള കാഴ്ച ഒന്നും പിടിക്കില്ലല്ലോ … . ? ’ ’ ആനന്ദ് ഒരു ചെറിയ കൊട്ടു കൊടുത്തിട്ട് മറുപടിക്ക് കാത്തു നിൽക്കാതെ പോയി . അതിനു ഒരു മറുപടി ബാലനും ആലോചിച്ചില്ല … അയാൾ അപ്പോഴും ഇന്നലെ അവിടെ കണ്ട നിഴൽ ആരായിരിക്കും … ആ നിഴൽ ശബരിയുടെ കഴുത്ത് അറുക്കുന്നത് താൻ കണ്ടതുമാണ് പിന്നെ എങ്ങനെ അത് ആത്മഹത്യയായി … എന്നൊക്കെ ഉള്ള ഉത്തരമറിയാത്ത ചോദ്യങ്ങൾ സ്വയം ചോദിക്കുകയായിരുന്നു . ബാലന് ഒന്നും മനസിലായില്ല … . അയാൾ പിന്നെയും പിന്നെയും അയാളറിയാതെ ചിന്തയുടെ ആഴങ്ങലിലേക്ക് പൊക്കൊണ്ടേ ഇരുന്നു … ബാലൻ വല്ലാതെ അസ്വസ്ഥനായി … “ ഇന്നലെ അവിടെ കണ്ട നിഴൽ അപ്പോൾ അത് ആരായിരിക്കും … . ആ നിഴൽ ഒരാളുടെ കഴുത്ത് അറുക്കുന്നത് കണ്ടതുമാണ് … . തോന്നൽ ആയിരിക്കുമോ … ഹേയ് തോന്നൽ ആവില്ല … ” അയാൾ സ്വയം പറഞ്ഞു . “ ഇക്കണ്ട കാലമത്രയും രാത്രി ദിക്കും ദിശയും നോക്കാതെ നടന്നിട്ടുണ്ട് … അപ്പോൾ എങ്ങും തോന്നാത്ത തോന്നൽ ഇപ്പോൾ … എന്തിനാ … . എങ്ങനെയാ … ” സമയം തള്ളി നീക്കാൻ അയാൾക്ക് സാധിക്കുന്നില്ല … ചിന്തകൾ … സംശയം … ഊഹങ്ങൾ … . അയാളുടെ തലയ്ക്കുള്ളിൽ എന്തോ മഹാവിസ്ഫോടനങ്ങൾ നടന്നു … അതിൽ നിന്നും തെറിച്ചു വീഴുന്ന ഓരോരോ കണികകളും ആ കണികകളിൽ പലമടങ്ങു പൊട്ടിത്തെറിക്ക് സാധ്യത ഉള്ള ഊർജ്ജവും നിറഞ്ഞു … . അയാൾ അപ്പൂപ്പനെ ഓർത്തു ‘ ‘ അഹങ്കാരത്തിന്റെ നിഴൽ ആരിക്കുമോ . അപ്പനെ മുരുക … . ” അയാൾ ഉമ്മറത്തെ വാതിലിന്റെ മുകളിൽ വച്ചിരിക്കുന്ന ശ്രീ മുരുകന്റെ ചിത്രത്തിൽ നോക്കി നെടുവീർപ്പിട്ടു . സൂര്യനെ വേഗം പറഞ്ഞു വിടാൻ അയാൾ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു …… ഇതെല്ലാം കണ്ടുകൊണ്ടു ഒരു നിഴൽ ബാലനെ നോക്കി ഇരുന്നു . … … … …… …… സമയം സന്ധ്യ മയങ്ങി . ഭൂമിയിൽ പ്രകാശം മാറികൊടുത്തു . ഭൂമിയുടെ സ്ഥായി ഭാവം ഇരുട്ടാണെന്ന് ബാലൻ വിശ്വസിച്ചിരുന്നു . ബാലൻ ശബരിയുടെ വീട്ടിൽ ഒന്നു കൂടി ഇന്ന് രാത്രി പോകാൻ തീരുമാനിച്ചു . പതിവ് ഇല്ലാതെ ഇടക്ക് മാത്രം അയാൾ ഉപയോഗിക്കുന്ന ഒരു ടോർച്ച് എടുത്തു അരയിൽ തിരുകി . അത് ഒരു പിതൃ സ്വത്താണ് . ബാലന്റെ അച്ഛന്റെ ആകെയുള്ള സമ്പാദ്യം , അച്ഛനിൽ നിന്നും അച്ഛന്റെ മരണശേഷം കൈ മാറി ബാലന് കിട്ടി . പൂർണ്ണ മനസ്സ് ഇല്ലാതെ ഇറങ്ങുന്ന രാത്രി അയാൾ അത് വെറുതെ അരയിൽ തിരുകും . ഒരു ആത്മബലം . കവലയിൽ പലഭാഗത്തു അയാൾ കറങ്ങി നടന്നു . ദീപാരാധന തൊഴാൻ പോകുന്ന സുന്ദരിയെ കണ്ടപ്പോൾ ബാലന്റെ ഉള്ളിലെ ഇരുട്ടിന് വന്യമായ ഒരു ചിരി വന്നു . ഇന്നലെ രാത്രി തുണി ഇല്ലാതെ കാണുമ്പോൾ മറ്റൊരു സൗന്ദര്യം ആരുന്നല്ലോ ഇവൾക്ക് … അയാൾ മനസ്സിൽ പറഞ്ഞു . നാട്ടിൽ ആരെല്ലാമോ അവളെ നോക്കി കൊതിക്കുന്നത് കണ്ടപ്പോൾ അയാൾക്കു സ്വയം ഒരു അഹങ്കാരം തോന്നി . അമ്പല പറമ്പിലും ആല് ചുവട്ടിലും പള്ളി പറമ്പിലും , മദ്യ വില്പന ശാലയിലും എല്ലാം കറങ്ങി നടന്ന ശേഷം അയാൾ ശബരിയുടെ വീട് ലക്ഷ്യമാക്കി നടന്നു . പരിസരം ഒക്കെ ഒന്നു നോക്കി … “ ആരുമില്ല … ” “ മരണം കഴിഞ്ഞ വീട്ടിൽ അല്ലേലും രാത്രി ആരും കാണില്ല … എല്ലാ മരണവും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും …… ” അയാൾ ഓർത്തു … അച്ഛന്റെ മരണശേഷം അമ്മയും താനും മാത്രമാണ് അന്ന് രാത്രി വീട്ടിൽ ഉണ്ടായിരുന്നത് . അതിനു ശേഷം അമ്മയുടെ മരണത്തിന്റെ അന്ന് രാത്രി താൻ ഒറ്റക്ക് ആയിരുന്നു …… അയാൾ ആ ജനലിന്റെ അടുത്ത് ചെന്നു നോക്കി … അല്പം പേടി ഉണ്ട് … അകാരണമായ പേടി … . അയാൾ അകത്തേക്ക് നോക്കി … “ ഇല്ല ഒന്നുമില്ല … ” “ ഇന്നു ഒരു നിഴലും അവിടെ ഇല്ല … . എല്ലാം ഒരു തോന്നൽ ആയിരിക്കും … ” സ്വയം അയാൾ ആശ്വാസ വാദങ്ങൾ നിരത്തി . അയാൾ തിരികെ നടന്നു … എന്നാൽ അയാൾ തിരിഞ്ഞ സമയം ഒരു നിഴൽ അവിടെ ഉണ്ടായിരുന്നു എന്നു ബാലന് തോന്നി … ബാലൻ അത് കണ്ടിട്ടും കാണാത്ത പോലെ നടിച്ചു … . ഇനി ഇപ്പോൾ ഒരിടത്തും കയറേണ്ട … പോകുന്ന വഴിയോരങ്ങൾ എല്ലാം ഒന്നു ശ്രദ്ധിക്കാം വല്ലതും തടയും എന്നു മനസ്സ് പറയുന്നു … ബാലന്റെ മനസ്സിൽ എന്തോ ഒരു ആശ്വാസം … . ഒരു മനസമാധാനം … അയാൾ ദീർഘമായി ഒന്നു ശ്വസിച്ചു … . വീടു അടുക്കാറായി കാലിലും കൈയിലും കണ്ണിലും ഒന്നും തടഞ്ഞില്ല . അയാൾക്കു ഒരു നിരാശ തോന്നി . “ ആഹ് സാരമില്ല ” അയാൾ വീട്ടിൽ കയറും മുൻപ് മുറ്റത്ത് കോരി വച്ചിരുന്ന വെള്ളത്തിൽ കൈയും കാലും മുഖവും കഴുകി … . “ അപ്പനെ മുരുക … . ” ഉറങ്ങിയാൽ തീരാത്ത നിരാശ ഉണ്ടോ … ബാലൻ മനസ്സിൽ വിചാരിച്ചു . വാതിൽ തുറന്ന് അകത്തു കയറി . തീപ്പെട്ടി ഉരച്ചു ഒരു മെഴുകുതിരി കത്തിച്ചു . അയാൾ മുറിക്ക് അകവശം ഒന്നു മുഴുവനായി വീക്ഷിച്ചു . ബാലൻ അയാളുടെ നിഴൽ കണ്ടപ്പോൾ ചിരി വന്നു … അയാൾ നോക്കിനിക്കവേ മറ്റൊരു നിഴൽ അവിടെ വന്നു . അയാൾ ഒന്നു ഞെട്ടി ഹേയ് ഇല്ല … . തോന്നലാണ് …… അയാൾ പെട്ടന്നു തന്നെ ആ കാഴ്ചയെ തള്ളി പറഞ്ഞു . പക്ഷെ ആ നിഴൽ അവിടെ ഉണ്ടായിരുന്നു … “ ഇന്നലെ രാത്രി ശബരിയുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ ഈ നിഴൽ തന്റെ പിന്നാലെ ഉണ്ടായിരുന്നോ … . ? എന്റെ ചെയ്തികളെല്ലാം നോക്കി …… . എന്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നോ …… ? ” ബാലന്റെ ചിന്തകൾ പെട്ടന്ന് കാട് കയറി … ആ നിഴൽ ബാലന്റെ നിഴലിൽ ലയിച്ചു . ബാലനും ശബരിയെ പോലെ തന്നെ അസ്വസ്ഥൻ ആയിരുന്നു … ബാലനും ശബരിയെ പോലെ തന്നെ അവസാനം കീഴ്പ്പെട്ടു പോയതാകും … പക്ഷേ ഒരു വാകേറ്റമില്ലാതെ ഒരു തർക്കമോ വഴക്കോ ഇല്ലാതെ … ബാലൻ ആ നിഴലിനെ തിരിച്ചറിഞ്ഞു …… അപ്പൂപ്പൻ പറഞ്ഞ നിഴൽ … അഹങ്കാരത്തിന്റെ രൂപം … എന്റെ പ്രവർത്തികൾ … ദുഷ്കർമ്മങ്ങൾ … ആർത്തി … അനുവാദം ഇല്ലാതെ കണ്ട കാഴ്ച്ചകൾ , കട്ട മുതലുകൾ … . തന്റെ ജീവിതത്തിൽ ഇതുവരെ ചെയ്ത കാര്യങ്ങൾ അയാൾ ഓർത്തു … ഈ ഓർമ്മയാണ് അപ്പൂപ്പൻ പറഞ്ഞ നരകം … സഹിക്കാൻ കഴിയാത്ത അവസ്ഥ … . പെട്ടന്ന് ബാലന്റെ നിഴൽ മാഞ്ഞു തുടങ്ങി … . വെളിച്ചം ബാലന്റെ ഉള്ളിൽ കൂടി കടന്നു പോകുന്നു . അപ്പൂപ്പൻ പറഞ്ഞ പോലെ ഒരു യോഗിയെ പോലെ … . ആ വെളിച്ചത്തിൽ ബാലൻ അപ്പൂപ്പനെ കണ്ടു … അപ്പനെ മുരുക … ആ നിഴൽ നിഷ്ക്രിയമായി ബാലനെ നോക്കി നിന്നു . ആ വെളിച്ചം ആ നിഴലിന്റെ ഉള്ളിൽ കൂടി കടന്നു പോയി … ആ വെളിച്ചം നിഴലിനെയും ഇല്ലാതാക്കി … . … … … … …… …… . അങ്ങ് ദൂരെ ഏതോ മൂങ്ങ അപ്പോഴും കരയുന്നുണ്ടായിരുന്നു . അതിനും ദൂരേ നക്ഷത്രങ്ങൾ കണ്ണു ചിമ്മി നിന്നു … എല്ലാം കണ്ടുകൊണ്ട് ഒരു പൗർണമി നിലാവും നോക്കി നിന്നു … ബാലൻ പൂർണ്ണനായി … . അയാൾക്കു നിഴൽ ഇല്ലാതെ ആയി … യോഗിയെ പോലെ … പിന്നീട് അയാൾ ഒന്നും തേടി അലഞ്ഞില്ല . അയാളെ ആരും പിന്നീട് കണ്ടിട്ടുമില്ല … .
false
സ്വർണ നാവുകളോടു കൂടിയ ഒരു ഈജിപ്ഷ്യൻ മമ്മിയെ തപോസിരിസ് മാഗ്ന എന്ന സ്ഥലത്തു നിന്നും ഗവേഷകർ കണ്ടെത്തി . 2000 വർഷം പഴക്കമുള്ളതാണ് മമ്മി . കണ്ടെത്തൽ ലോകമെമ്പാടും വലിയ താൽപര്യം ഉണർത്തിയിട്ടുണ്ട് . എന്തായിരിക്കാം ഈ സ്വർണ നാവ് അർഥമാക്കുന്നതെന്ന ചർച്ചയിലാണു ലോകം . ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള കാതലീൻ മാർട്ടിനസ് എന്ന ഗവേഷകയും സംഘവും തപോസിരിസ് മാഗ്നയിലെ 16 കുഴിമാടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് മമ്മിയെ കണ്ടെത്തിയത് . ഓസിരിസ് , ഐസിസ് എന്നീ ദേവതകളുടെ ക്ഷേത്രത്തിനടുത്തു നിന്നാണു പുതിയ മമ്മി ലഭിച്ചിരിക്കുന്നത് . എന്തിനായിരിക്കാം സ്വർണനാവ് ? ഒരു വ്യക്തി മരിച്ചശേഷം അയാളുടെ ശരീരം പ്രത്യേക വിധിപ്രകാരം തയാർ ചെയ്താണ് ഈജിപ്തിൽ മമ്മിയാക്കിയിരുന്നത് . മരിച്ചയാളുടെ ശരീരത്തിൽ നിന്നും അവയവങ്ങൾ മാറ്റും . പിന്നീട് സസ്യങ്ങളിൽ നിന്നും മൃഗക്കൊഴുപ്പിൽ നിന്നും വേർതിരിച്ചെടുക്കുന്ന രാസവസ്തുക്കളാൽ ശരീരം ആലേപനം ചെയ്യും . ഇത്തരത്തിൽ പ്രക്രിയയ്ക്കു വിധേയമാകുന്ന ശരീരം കാലങ്ങളോളം കേടാകാതെ ഇരിക്കുമായിരുന്നു . ഒരാൾ മരിച്ച ശേഷം അയാൾക്ക് മരണാനന്തര ജീവിതമുണ്ടെന്ന് പ്രാചീന ഈജിപ്ഷ്യൻ ജനത വിശ്വസിച്ചിരുന്നു . മരണാനന്തര ലോകത്തിൽ ആത്മാവിന് യാതൊരു ബുദ്ധിമുട്ടും വരാതെയിരിക്കാനായി അളവറ്റ ധനവും ഭക്ഷണപദാർഥങ്ങളും രത്നങ്ങളും വളർത്തുമൃഗങ്ങളുമൊക്കെ മമ്മിയോടൊപ്പം അടക്കം ചെയ്തിരുന്നു . രാജാക്കൻമാരും സമൂഹത്തിൽ ഉന്നത സ്ഥാനം വഹിച്ചവരുമൊക്കെ മരിക്കുമ്പോൾ സേവകരെയും പടയാളികളെയും വരെ ഇത്തരത്തിൽ അടക്കിയിരുന്നു . ഇത്തരത്തിലുള്ള ഒരു വിശ്വാസത്തിന്റെ പുറത്താകാം മരിച്ചയാൾക്ക് മമ്മിയാക്കപ്പെട്ടപ്പോൾ സ്വർണനാവ് നൽകിയതെന്നു ഗവേഷകർ പറയുന്നു . ചിലപ്പോൾ ജീവിച്ചിരുന്ന കാലഘട്ടത്തിൽ സംസാരശേഷി ഇല്ലാതിരുന്ന ആളാകാം മരിച്ചത് . മരണാനന്തര ജീവിതത്തിലേക്ക് പോകുന്ന ആത്മാവ് മരണാനന്തര ലോകത്തിന്റെ ദേവനായ ഓസിരിസിനെ കാണുമെന്നും ഓസിരിസ് പരേതാത്മാവിനോട് സംസാരിക്കുമെന്നുമായിരുന്നു അക്കാലത്തെ വിശ്വാസം . എന്നാൽ ജീവിച്ചിരുന്ന കാലത്ത് സംസാരശേഷിയില്ലാത്തതിനാൽ ഓസിരിസുമായുള്ള കൂടിക്കാഴ്ചയിൽ പരേതാത്മാവിനു സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകും . ഈ പ്രശ്നം മറികടക്കാനായിരിക്കുമത്രേ സ്വർണനാവ് നൽകിയത് . തപോസിരിസ് മാഗ്നയിൽ സ്വർണനാക്കുള്ള മമ്മിക്കൊപ്പം മറ്റു ചില മമ്മികൾ കൂടി കണ്ടെത്തിയിട്ടുണ്ട് . 304 ബിസി മുതൽ 30 ബിസി വരെയുള്ള കാലഘട്ടത്തിൽ ഈജിപ്തിൽ നിലവിലിരുന്ന ടോളമി രാജവംശത്തിന്റെ കാലത്തു ജീവിച്ചിരുന്നവരാകാം ഇവരെന്നാണു ഗവേഷകരുടെ അനുമാനം . അലക്സാണ്ടർ ചക്രവർത്തി സൈന്യാധിപന്റെ പിൻതലമുറക്കാരാണു ടോളമി എന്നാണു വിശ്വാസം . വിഖ്യാത ഈജിപ്ഷ്യൻ റാണിയായ ക്ലിയോപാട്രയൊക്കെ ഈ വംശത്തിൽ പെട്ടവരാണ് . തപോസിരിസിൽ മമ്മി കണ്ടെടുത്ത സ്ഥലത്തു നിന്ന് ക്ലിയോപാട്രയുടെ മുഖം ആലേഖനം ചെയ്ത നാണയങ്ങളും കണ്ടെത്തിയിട്ടുണ്ട് . ഇതിനാൽതന്നെ മരിച്ചവർ റാണിയുടെ പ്രജകളായിരുന്നെന്നും സംശയമുണ്ട് . ഓസിരിസ് ഉറങ്ങുന്നിടം ഈജിപ്തിൽ മെഡിറ്ററേനിയൻ തീരത്തിനടുത്ത് മാരിയുറ്റ് തടാകക്കരയിൽ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് തപോസിരിസ് മാഗ്ന . ടോളമി രണ്ടാമൻ ഫിലോഡാൽഫസ് എന്ന ഫറവോയാണ് ഈ നഗരം സ്ഥാപിച്ചത് . ഈജിപ്ഷ്യൻ ദേവനായ ഓസിരിസിന്റെ വലിയൊരു ക്ഷേത്രവും ഇവിടെ നിലനിന്നിരുന്നു . ഈജിപ്ഷ്യൻ ഐതിഹ്യത്തിൽ വലിയ സ്ഥാനമുള്ള ദേവനാണ് ഓസിരിസ് . പുരാതന ഈജിപ്തിന്റെ സൂര്യദേവനും സർവശക്തനുമായ റാ എന്ന ദേവന്റെ മകൻ . ഐസിസ് എന്ന ദേവതയായിരുന്നു ഓസിരിസിന്റെ ഭാര്യ . ഹോറസ് മകനും . സഹോദരനും കാറ്റിന്റെ ദേവനുമായ സേറ്റുമായി ഒരിക്കൽ ഓസിരിസ് യുദ്ധം ചെയ്തു . എന്നാൽ സേറ്റ് ഓസിരിസിനെ കൊലപ്പെടുത്തി . അന്ന് ഓസിരിസിന്റെ മൃതശരീരം അടക്കം ചെയ്തത് തപോസിരിസ് മാഗ്നയിലാണെന്നാണ് വിശ്വാസം . മരണപ്പെട്ടതോടെ ഓസിരിസ് മരണാനന്തര ലോകത്തിന്റെ അധിപനായി . ഭർത്താവിന്റെ സുഖകരമായ മരണാനന്തര ജീവിതത്തിനായി ഐസിസ് വിവിധ മന്ത്രങ്ങൾ ഉച്ചാരണം ചെയ്ത് ചടങ്ങുകൾ നടത്തിയത്രേ . ഈ മന്ത്രങ്ങളെല്ലാം ക്രോഡീകരിക്കപ്പെട്ട പുസ്തകമാണ് പ്രാചീന ഈജിപ്ഷ്യൻ കൃതിയായ ‘ ബുക്ക് ഓഫ് ഡെഡ് ’ അഥവാ മൃതപുസ്തകം . അലക്സാണ്ടർ ഈജിപ്തിൽ സ്ഥാപിച്ച അലക്സാൻഡ്രിയ നഗരത്തിനു സമീപമാണ് തപോസിരിസ് മാഗ്ന സ്ഥിതി ചെയ്യുന്നത് . ലോകത്തിലെ ആദ്യകാല വൈൻ ഉത്പാദന കേന്ദ്രവും ആദ്യത്തെ മനുഷ്യനിർമിത പാലങ്ങളിലൊന്നും ഇവിടെയുണ്ട് . ക്ലിയോപാട്രയുടെ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കുഴിമാടം തപോസിരിസിലാണുള്ളതെന്ന് ഒരു കൂട്ടം ഗവേഷകർ വിശ്വസിക്കുന്നു . ഇതു കണ്ടെത്താനുള്ള ശ്രമങ്ങളും ഇവിടെ തകൃതിയാണ് .
false
പച്ചപുല്ല് , ധാന്യവിളകള്‍ എന്നിവ ധാരാളമായി ലഭിക്കുന്ന സമയത്ത് വായു കടക്കാത്ത അറയിലോ കുഴികളിലോ ബാഗുകളിലോ ആക്കി ചില മിശ്രിതം ചേര്‍ത്ത് സൂക്ഷിച്ച് , സംരക്ഷിച്ച് പച്ചപുല്ലുകളുടെ ക്ഷാമം നേരിടുന്ന അവസരങ്ങളില്‍ കന്നുകാലികള്‍ക്ക് നിശ്ചിത അളവില്‍ നല്‍കാവുന്ന ഭക്ഷണത്തെയാണ് ' സൈലേജ് ' അഥവാ ' പച്ചപുല്ല് അച്ചാര്‍ ' എന്ന് വിശേഷിപ്പിക്കുന്നതും അറിയപ്പെടുന്നതും . കന്നുകാലികള്‍ക്ക് സ്വാദിഷ്ടവും എളുപ്പത്തില്‍ ദഹിക്കുന്നതുമായ തീറ്റയാണ് സൈലേജ് . മക്കച്ചോളം , ഹൈബ്രിഡ് നേപ്പിയര്‍ , ഗിനി , കോംഗോ സിഗ്‌നല്‍ , പാരഗ്രാസ് തുടങ്ങിയ മുന്തിയ ഇനം പുല്ലുകള്‍ കൃഷി ചെയ്ത് യഥാസമയത്ത് മുറിച്ചെടുത്ത് ഇവ ഉണ്ടാക്കിയെടുക്കാം . വിളവെടുപ്പ് ഘട്ടം തിരെഞ്ഞെടുക്കുന്ന വിളകള്‍ ഏതു തരത്തിലുള്ളതായാലും അത് പൂവിടുന്നതിനും പാല്‍ഘട്ടത്തിനും ഇടയില്‍ പ്രായമുള്ളപ്പോഴായിരിക്കണം മുറിച്ചെടുക്കേണ്ടത് . സൈലേജ് നിര്‍മ്മാണം രീതികള്‍ ബാഗുകളില്‍ ഉണ്ടാക്കിയെടുക്കുന്ന സൈലേജ് കൂടാതെ അറകള്‍ കുഴികള്‍ ചാലുകള്‍ ഗോപുരങ്ങള്‍ എന്നിവയ്ക്കകത്തോ ഇത് ഉണ്ടാക്കിയെടുക്കാം . ഇത് കൊറിഡോര്‍സൈലോ , പിറ്റ് സൈലോ , ട്രഞ്ച് സൈലോ , ടണല്‍സൈലോ , ടവര്‍സൈലോ എന്നിങ്ങനെ അറിയപെടുന്നു . അളവുകള്‍ ഒരു മീറ്റര്‍ നീളവും വീതിയും ആഴവും ഉള്ള ഒരു സ്ഥലത്ത് 500 കിലോഗ്രാം സൈലേജ് സംഭരിക്കാന്‍ പറ്റും . തയാറാക്കുന്ന വിധം 100 കിലോഗ്രാം പച്ചപുല്ല് വെയിലത്തോ കാറ്റിലോ വാട്ടിയെടുത്തത് . 4 കിലോഗ്രാം മോളാസസ് 100 ലീറ്റര്‍ വെള്ളത്തില്‍ കലക്കിവയ്ക്കണം . ഏകദേശം 2 3 സെന്റിമീറ്റര്‍ നീളത്തില്‍ മുറിച്ചെടുത്ത 10 കിലോഗ്രാം പുല്ല് ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ 15 സെന്റിമീറ്റര്‍ കനത്തില്‍ വിതറിവയ്ക്കണം . അതിന് മുകളില്‍ 15 സെന്റിമീറ്റര്‍ കനത്തില്‍ ആറര ലീറ്റര്‍ ശര്‍ക്കരമാവ് മിശ്രിതം പതിയെ തളിക്കണം . ഇതിനായി പൂന്തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്ന ' റോസ്‌കാന്‍ ' ഉപയോഗപ്പെടുത്താം . വീണ്ടും 15 സെന്റിമീറ്റര്‍ കനത്തില്‍ അരിഞ്ഞുവെച്ച പുല്ലും തയാറാക്കി വെച്ച ആറര ലിറ്റര്‍ മോളാസസും ക്രമമായി മാറി മാറി ചേര്‍ക്കണം . അപ്പോഴപ്പോള്‍ ഇളക്കിക്കൊടുക്കുകയും നന്നായി അമര്‍ത്തി വായു നിബിഢമാക്കുകയും ചെയ്യണം . 100 കിലോഗ്രാം പുല്ല് കഴിയുന്നത് വരെ ഇതുപോലെ ചെയ്തുകൊണ്ടിരിക്കണം . നല്ലത് പോലെ അമര്‍ത്തി വായു നിബിഡമാക്കിയാല്‍ സൈലേജിന്റെ ഗുണവും സ്വാദും കൂടും . ' ബാഗ് സൈലേജ് ' ആയി മാറ്റണമെങ്കില്‍ ഇവയെ 5 കിലോഗ്രാം ഉള്‍കൊള്ളുന്ന കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയില്‍ അമര്‍ത്തി നിറച്ച് വായു കടക്കാത്ത രീതിയില്‍ ഒരു ചരടുകൊണ്ട് ബലമായി കെട്ടിവയ്ക്കണം . ഇത് തലകീഴായി രണ്ടാമത്തെ സഞ്ചിയില്‍ ഇട്ട് വീണ്ടും ബലമായി കെട്ടിവയ്ക്കണം . ഇതും മൂന്നാമത്തെ സഞ്ചിയില്‍ തല കീഴായി വീണ്ടും ഇട്ട് വായു കടക്കാത്ത രീതിയില്‍ കെട്ടിവെക്കണം . ഇത് സുരക്ഷിതമായി എലി , തുരപ്പന്‍ മറ്റു ജീവികള്‍ എന്നിവ കടിച്ച് സുഷിരങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ അടച്ചുറപ്പുള്ള ഒരു മുറിയില്‍ സൂക്ഷിക്കണം . ഒരു മാസം മുതല്‍ 45 ദിവസമാകുമ്പോള്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാന്‍ പറ്റും . ഇത് ഏറെ കാലം സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കും . വേനല്‍കാലത്ത് പച്ചപുല്ലിന്റെ ദൗര്‍ലഭ്യം നേരിടുന്ന കാലങ്ങളില്‍ ഇത് വളരെയധികം ഉപയോഗപ്പെടും . ഇതുപോലെയുള്ള സഞ്ചികള്‍ എത്ര എണ്ണം വേണമെങ്കിലും തയ്യാറാക്കി വെക്കാം . ഉപയോഗത്തിനായി എടുക്കുമ്പോള്‍ ഏറ്റവും പുറമെയുള്ള മൂന്നാമത്തേയും മധ്യത്തില്‍ ഉള്ള രണ്ടാമത്തെയും ചാക്ക് വീണ്ടും പച്ചപുല്‍ മിശ്രിതം നിറയ്ക്കാന്‍ ഉപയോഗപ്പെടുത്താം . മിശ്രിതം നിറച്ച ആദ്യത്തെ സഞ്ചി മാത്രം ഒഴിവാക്കാം . ഇത് ആവശ്യം കഴിഞ്ഞാല്‍ കത്തിച്ചുകളയണം . വൈക്കോലും സ്വാദിഷ്ട്ടമാക്കാം വൈക്കോല്‍ സ്വാതിഷ്ടമാക്കാനും പോഷക ഗുണം കൂട്ടാനും എളുപ്പം ദഹിക്കാനുമായി യൂറിയയും മോളാസസും ചേര്‍ത്ത് കൊടുക്കാവുന്നതാണ് . കാലിത്തീറ്റയില്‍ യൂറിയ അടങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ ശതമാനം നിരീക്ഷിച്ചിട്ടുവേണം നാം കൊടുക്കുന്ന യൂറിയയുടെ അളവ് തിട്ടപ്പെടുത്തേണ്ടത് . യൂറിയ കൂടുതലായാല്‍ കന്നുകാലികള്‍ക്ക് ദോഷകരമാണ് . ഇത് തയാറാക്കുന്നതിന് മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും ഒരു രീതി തെരെഞ്ഞെടുക്കാം . 400 കിലോഗ്രാം ഭാരമുള്ള ഒരു പശുവിന് 30 മുതല്‍ 40 ഗ്രാം വരെ യൂറിയ തീറ്റയില്‍ അനുവദിക്കാവുന്നതാണ് . ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ ലിറ്റില്‍ ബാഗ് സൈലേജ് മേക്കിങ് മെത്തേട് ആണ് മുകളില്‍ പറഞ്ഞുതന്നത് . ഇത് ക്ഷീരകര്‍ഷകര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു രീതിയാണ് . മൃഗസംരക്ഷണ വകുപ്പ് മുന്‍ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍ . ഫോണ്‍ : <ഫോൺ നമ്പർ> .
false
സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗവും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ആളും ആയിരുന്നു 2002-ൽ അന്തരിച്ച ഇ . എം . ശ്രീധരൻ . അന്തരിച്ച മുൻ മുഖ്യമന്ത്രിയും മാർക്സിസ്റ്റ് നേതാവുമായ ഇ . എം . എസ് . നമ്പൂതിരിപ്പാടിന്റെ മകനായിരുന്ന ശ്രീധരൻ അന്തരിക്കുമ്പോൾ സി . പി . ഐ . സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററും ആയിരുന്നു . മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിലേക്ക് വരുന്നതിനു മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്നു . 1947 ജനുവരി 12ന് ഇ . എം . എസ് . നമ്പൂതിരിപ്പാടിന്റെയും ആര്യ അന്തർജനത്തിന്റെയും മൂത്ത മകനായി ജനിച്ച ശ്രീധരൻ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജിലാണ് പഠിച്ചത് . വർഷങ്ങളോളം ചാർട്ടേഡ് അക്കൗണ്ടന്റായി സേവനമനുഷ്ഠിച്ചശേഷമാണ് 1996ൽ അദ്ദേഹം ജനകീയാസൂത്രണ പദ്ധതിയിലേയ്ക്ക് വന്നത് . 1998ൽ അച്ഛൻ മരിച്ചശേഷമാണ് അദ്ദേഹം പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി ചുമതലയേറ്റത് . അർബുദരോഗത്തെത്തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന ശ്രീധരൻ 2002 നവംബർ 14ന് 55ആം വയസ്സിൽ അന്തരിച്ചു . പരേതയായ ഡോ . യമുനയാണ് ഭാര്യ . രണ്ട് ആൺമക്കളുണ്ട് . ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകരെ കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
താടിക്കാരൻ വിളിക്കാതെ തന്നെ വിരുന്ന് വരികയാണ് ദാരിദ്ര്യം . കിണറിനുള്ളിൽ , കരകയറാതെ കിടക്കുന്ന മനുഷ്യർക്ക് ഇന്നുകൾ മാത്രമേയുള്ളു . കാലവർഷം കഴുത്തൊടിക്കുന്ന കഴുക്കോലുകളും ചോർച്ച മറയ്ക്കാനായി ഓടുകളെ മൂടുന്ന പാവാടകളുമൊക്കെ പിഞ്ചിത്തുടങ്ങി … അന്നന്നു വേണ്ട അപ്പത്തിന് വേണ്ടി മാത്രം വിയർക്കുന്ന അപ്പന്മാർ അലിയിച്ചു കളയുന്ന കുറച്ച് കുരുന്ന് സ്വപ്‌നങ്ങൾ കുടികളിലുണ്ട് . നിമിഷങ്ങൾകൊണ്ട് ജനിപ്പിച്ചവരുടെ നിറമില്ലാത്ത ബീജങ്ങൾ വളർത്തുന്നത് ഇരുട്ടിനെയാകുന്നു . ഉന്തിയവയറുകളും ഉണങ്ങിപ്പിടിച്ച തലമുടിയും മൂക്കട്ട ഒട്ടിപ്പിടിച്ച മുഖങ്ങളുമൊക്കെ ആ കോളനിയിലെ ബാല്യങ്ങളാണ് . കീറത്തുണികൾ ഉണങ്ങിത്തൂങ്ങിയ അയകളും , ചെളി പിടിച്ച ഒറ്റ മുറികളും നഗരത്തിന്റെ നഗ്നതയെ ഓർമ്മപ്പെടുത്തുന്നു . മാലിന്യങ്ങളിൽ മറഞ്ഞിരിക്കുന്ന നാളത്തെ മരണങ്ങളാകുന്നു ഇവിടെയുള്ള കുഞ്ഞുങ്ങൾ . വിഷവിത്തുകൾ വിഷച്ചെടികളായി തീരണമെന്നത് ഭൂമിനിയമം … വെള്ളമൊഴിക്കേണ്ടവർ തന്നെ കളകളാകുമ്പോൾ വെളിച്ചം കിട്ടാതാവുന്നത് കുറേ കുരുന്നിലകൾക്കാണ് … . ഇടവഴിക്കിരുവശവുമുള്ള കുടിലുകളിൽ പലതും വിറ്റൊഴിഞ്ഞിരിക്കുന്നു . വാങ്ങിച്ചവരിൽ ചിലർ വാർക്കക്കെട്ടിടങ്ങൾ പണിത് വാടകയ്ക്ക് കൊടുത്തിട്ടുണ്ട് . പരസ്പരം തിരക്കാനുള്ള മനസ്സ് പോലും ഇല്ലാത്ത വിധം തിരക്കാണ് ഇന്നാ തെരുവിന് … കതിനാ കോളനി എന്നായിരുന്നു ആ സ്ഥലത്തിന്റെ പഴയ പേര് . തൊട്ടടുത്ത ചാത്തൻ കോവിലിലെ വെടിവഴിപാടിനുള്ള കതിനകൾ പിറന്നിരുന്നയിടം … ചെറ്റ പൊക്കാൻ വന്നിരുന്ന ചെറ്റകളെ ചിരവകൊണ്ട് തല്ലിയോടിച്ച ഒരു മുൻതലമുറ അവിടെയുണ്ട് . പാട്ടപെറുക്കിയും പാത്രം കഴുകിയുമൊക്കെ അവർ പിള്ളേരെ വളർത്തി . പട്ടണം പിഴയ്ക്കാൻ തുടങ്ങിയതോടെ പുതിയ പിള്ളേരും പെഴകളായി … കതിനാ കോളനിയുടെ പുതിയപേര് കഞ്ചാവ് കോളനിയെന്നാണ് . ഇരുട്ടിയാൽ മുഖത്ത് പെയിന്റും പൗഡറുമിട്ട് പുറത്തേക്കിറങ്ങുന്ന പല പുരുഷന്മാരും പണമുണ്ടാക്കാൻ പഠിച്ചിരിക്കുന്നു … ബീഡിക്കറ പുരണ്ട അവരുടെ ചുണ്ടുകളിലെ ചെഞ്ചായത്തിന് സ്ത്രീയുടെ മണമൊട്ടുമില്ല . മാറിലെ വെച്ചുകെട്ടഴിച്ചു മാറ്റി അടിവസ്ത്രം തിരിച്ച് നൽകുമ്പോൾ കഞ്ചാവ് പുകയിൽ ഉറക്കെച്ചിരിക്കുകയാണ് അവരുടെ പെണ്ണുങ്ങൾ … കുറ്റിബീഡി തപ്പിപ്പെറുക്കി വലിക്കുന്ന കുറച്ച് കുട്ടികളൊക്കെ തെളിച്ചമില്ലാത്ത തെരുവിൽ ഇരുന്നുറങ്ങുന്നുണ്ട് . ഇടത്തെ കാലിന് മുടന്തുള്ള പോളിയെ ജീവനായിരുന്നു അവന്റെയമ്മയ്ക്ക് … പണ്ടാരോ പട്ടിക്കിട്ട് എറിഞ്ഞ കല്ല് തെറ്റിക്കൊണ്ടത് കുഞ്ഞു പോളിയുടെ കണങ്കാലിലാണ് . ഞൊണ്ടി നടക്കുന്നവന് ഒപ്പമെത്താൻ പറ്റാതാകുമ്പോൾ അഴുക്കുചാലുകളാണ് അകലെയാകുന്നത് . അല്ലെങ്കിലും ചില ഒറ്റപ്പെടലുകൾ ഭാഗ്യമാകുന്നു . അസുരവിത്തുകൾ അവനൊരു വട്ടപ്പേരിട്ടു കൊടുത്തിട്ടുണ്ട് … . പുണ്യാളൻ . പുതുപ്പണക്കാരനായ , പടിഞ്ഞാറൻ കാറ്റ് കോളനിയെ വിഴുങ്ങാൻ എത്തിയിട്ടുണ്ട് . മറുനാടൻ മലയാളികൾ ഒരുമിച്ചൊരു വില പറഞ്ഞെങ്കിലും വസ്തു വിൽക്കാൻ കുറച്ച് പേർ മാത്രം തയ്യാറായി . ചെറുതും വലുതുമായ കെട്ടിടങ്ങൾ ചുറ്റുപാടും പൊങ്ങി തുടങ്ങിയിരിക്കുന്നു . മഴയുള്ള രാത്രികളിൽ മാനത്തേക്ക് നോക്കി നക്ഷത്രങ്ങളെ തിരയുകയാണ് കുഞ്ഞു പോളി … ആരെയോ തിരക്കിപ്പോയവർ ഡിസംബറിൽ മഞ്ഞുതുള്ളികളായി മടങ്ങിവരുമെന്ന് അമ്മ പറഞ്ഞതവന്റെ മനസ്സിലുണ്ട് . മുറ്റത്ത് നിരത്തി വെച്ചിരിക്കുന്ന മൺചിരാതുകളെ കത്തിക്കാനായി നക്ഷത്രങ്ങൾ ഇറങ്ങിവരുന്നത് അവൻ സ്വപ്നം കണ്ടു . ലത്തീൻ പള്ളിക്കൂടത്തിലെ പണി പോകുമെന്നായപ്പോഴാണ് മെർലി ടീച്ചർ കോളനിയിൽ എത്തുന്നത് . തലതെറിച്ചവന്മാരെ കുരുക്കാനുള്ള വലയൊന്നും ടീച്ചറുടെ കൈവശമില്ലായിരുന്നു . ഉടുപ്പും ബാഗും കുടയും , പിന്നെ അപ്പന് കുറച്ച് കാശും കൊടുത്തപ്പോൾ പോളിയുടെ കാര്യത്തിൽ മാത്രം തീരുമാനമായി . മഴയില്ലെങ്കിലും കുടയും ചൂടിപ്പോകുന്നവന്റെ ഇടത് വശത്തായി എപ്പോഴും പാപ്പിയുണ്ടാവും . പണ്ടൊരിക്കൽ തനിക്ക് കിട്ടേണ്ട ഏറ് ഏറ്റുവാങ്ങിയതോടെയാണ് ആ തെരുവ്പട്ടി അവന്റെ സഹചാരിയായത് . അവശതയുള്ളവന് ആശ്രയമാവാൻ ആരോ അയച്ച വാൽനക്ഷത്രം … പരിസരം മോശമായത് കൊണ്ടാവണം , കോളനിയിലെ വരത്തരിൽ അധികവും വാടകക്കാരായിരുന്നു . പണിക്കായി പട്ടണത്തിലെത്തിയ പരദേശികളെ , പല കെട്ടിടങ്ങളിലും അടുക്കി കിടത്തിയിരിക്കുകയാണ് മുതലാളിമാർ … തുരുമ്പ് കയറി നരകിച്ചു തുടങ്ങിയ രണ്ട് തീവണ്ടിബോഗികൾ പുറകിലെ ചതുപ്പിൽ ചത്ത് കിടക്കുന്നുണ്ട് . ഇരുമ്പിൽ പടർന്നു കിടക്കുന്ന പുല്ലാഞ്ഞികൾക്ക് പൂവിട്ട കാലമൊന്നും ഓർമ്മയില്ല . പുതിയ അയൽവാസികളെ കണ്ട് പരുങ്ങി നിൽക്കുന്ന പോളിയെ കുഞ്ഞു വാവയാണ് ആദ്യം കണ്ടത് . അവന്റെ ചിരികേട്ട് അച്ഛനും അമ്മയും തിരിഞ്ഞ് നോക്കുമ്പോഴെല്ലാം പോളി മാറിക്കളയും . കൂടുതൽ ഒന്നുമറിയില്ലെങ്കിലും , താടിക്കാരനും ഭാര്യയും ഉള്ള് നിറയെ സ്നേഹമുള്ളവരാണെന്ന് മാത്രം അവനറിയാം . ഉണ്ണിയെന്നുള്ള വിളി കുഞ്ഞിനെയാണെങ്കിലും അപ്പുറത്തിരുന്ന് അറിയാതെ അവനും വിളി കേൾക്കും . മുറ്റം മൂടിക്കിടന്നിരുന്ന കാട്ട് കഴഞ്ചിയും പന്നലുമൊക്കെ പറിച്ച് മാറ്റാൻ അവരോടൊപ്പം അവനും കൂടി . രാവിലെ പാല് വാങ്ങിക്കൊണ്ടു വരുന്നവനുതന്നെ ആദ്യം കാച്ചിക്കൊടുക്കുമ്പോൾ ആ അമ്മയുടെ മുഖത്തെ പുഞ്ചിരിയിൽ ആകാശമുണ്ട് … അവിടെ മഞ്ഞ് തുള്ളികളുമായി മടങ്ങി വന്ന കുറേ നക്ഷത്രങ്ങളുമുണ്ട് … തണുപ്പിനെ കുഞ്ഞുപോളിക്കിപ്പോൾ ഒരുപാടിഷ്ടമാണ് . അവർ ആരാണെന്നോ എവിടെ നിന്നും വന്നവരാണെന്നോ,ചോദിച്ചറിയാനുള്ള പ്രായമൊന്നും കുഞ്ഞുപോളിക്കായിട്ടില്ല . ധനുമാസത്തിലെ തണുപ്പ് തുള്ളികൾ വീഴുന്ന ഒരു സന്ധ്യയിൽ അവരെത്തുന്നത് അവനോർമ്മയുണ്ട് . ഉണ്ണിയെ കാണാനെന്ന പേരിൽ കേറിയിറങ്ങുന്നതു വയറ് നിറയാൻ വേണ്ടിക്കൂടിയായിരുന്നു . കവലയ്ക്കപ്പുറം കാണാത്തവന്റെ കണ്ണുകളിലെ കാർമേഘങ്ങളെ താടിക്കാരൻ തുടക്കത്തിലേ കണ്ടതാകുന്നു . വിടരാനായി വെളിച്ചം തിരയുന്ന നീല കോളാംബിയ്ക്ക് പോളിയുടെ മുഖമാണെന്ന് അയാൾ ഭാര്യയോട് പറയാറുണ്ട് . ചില ബാല്യങ്ങൾ അങ്ങനെയാണ് . ഇരുട്ടിൽ ചിതറി നടക്കുന്നവരിൽ നിന്നും കുതറിമാറിയവന്റെ വെളിച്ചമായി ഇപ്പോൾ ആ കുടുംബമുണ്ട് . തിന്നാനല്ലാതെ ഈ ചെറുക്കൻ വായ തുറക്കില്ലേ , എന്ന് ഉണ്ണീടമ്മ ചോദിക്കുമ്പോഴും തീറ്റ നിർത്താൻ അവനുദ്ദേശമില്ല … കേൾക്കാനും കരുതാനും ആളില്ലാതായപ്പോൾ നിന്ന് പോയതാവണം അവന്റെ സംസാരം . അതുപോലെ ഇല്ലായ്മയിൽ കൊതിയും വിശപ്പുമെല്ലാം മരണപ്പെട്ടിരുന്നെങ്കിൽ പട്ടിണി എന്ന വാക്ക് തന്നെ പിറക്കാതെ പോയേനെ . രുചിയുടെ പുതിയ രൂപങ്ങൾ അറിഞ്ഞു തുടങ്ങിയവൻ കോളനിയ്ക്ക് പുറത്തുള്ള കാഴ്ച്ചകളും കാണാൻ പോകുന്നു . പാപ്പിയും ഇപ്പോൾ സന്തോഷത്തിലാണ് . എച്ചിൽ അല്ലാത്ത ഭക്ഷണം കഴിക്കാൻ കഴിയുന്നവന്റെ സന്തോഷം … കണ്ണടയ്ക്കാതെ രാത്രിയെ യാത്രയാക്കുകയാണ് പോളി … ഉറങ്ങിപ്പോയ പച്ചിലകളെ തട്ടിയുണർത്തുന്ന മഞ്ഞുതുള്ളികൾ അവൻ കാണുന്നുണ്ട് . ഇടാനായി കീറാത്തൊരു നിക്കറും ബനിയനും എടുത്ത് കൊടുത്തത് അവന്റെമ്മയായിരുന്നു . പണിക്ക് പോകുന്ന വീട്ടിലെ പണക്കാരൻ ചെറുക്കന്റെ പഴയ വസ്ത്രങ്ങളായിരുന്നു അവന്റെ നല്ലതൊക്കെയും . സ്കൂട്ടറിന്റെ മുൻപിൽ നിന്നാൽ മതിയെന്ന് പറഞ്ഞത് താടിക്കാരനാണ് . ഉത്സവലഹരി തലയ്ക്ക് പിടിച്ച പട്ടണത്തിന് ഇന്ന് പകലുറക്കമില്ല . കടയിൽ കയറ്റി , ഇഷ്ടമുള്ളതൊക്കെ എടുത്തോളാൻ പറഞ്ഞ് താടിക്കാരൻ മാറി നിൽക്കുമ്പോൾ പോളിയ്ക്ക് കരച്ചിൽ വന്നു . ആദ്യമായിട്ടായിരുന്നു ഐസ്ക്രീമൊക്കെ അവൻ കഴിക്കുന്നത് . പാർക്കിലെ തീവണ്ടി , തുരങ്കത്തിലേക്ക് കയറുമ്പോൾ കുട്ടികളൊക്കെ കാറിക്കൂവുകയാണ് . ഇരുട്ടിൽ വളർന്നവനൊഴികെ … . ബീച്ചിലൂടെ താടിക്കാരന്റെ വിരലിൽ തൂങ്ങി നടക്കുമ്പോൾ പുതിയ ആകാശവും പുതിയ ഭൂമിയും അവൻ കണ്ടു . അന്വേഷിക്കാൻ ആരുമില്ലാത്തവരുടെ ആകാശത്തിനു കറുപ്പ് നിറമാകുന്നു . ഭൂമിയ്ക്ക് അഴുക്ക് മണവും … ഇന്ന് നീ നന്നായിട്ടുറങ്ങണം , എന്നിട്ട് നാളെ നേരത്തേ എത്തണം … ഉണ്ണീടമ്മ അത് പറയുമ്പോൾ മനസ്സില്ലാ മനസ്സോടെ മടങ്ങുകയാണ് പോളി … തണുപ്പ് തുള്ളികൾ തോരാതെ പെയ്ത രാത്രിയായിരുന്നു അത് . പുത്തനുടുപ്പിട്ട് അവനെത്തുമ്പോൾ സ്വീകരണമുറിയിൽ ഇഞ്ചിപ്പുല്ലും പനയോലയും കൊണ്ട് പണിത മനോഹരമായൊരു പുൽക്കൂടുണ്ട് . വീട്ടുകാരുടെ അനക്കമൊന്നും കേൾക്കുന്നില്ല . ഒരു കുന്ന് സമ്മാനപ്പൊതികളാണ് തറയിൽ അടുക്കി വെച്ചിരിക്കുന്നത് . മേശപ്പുറത്തു മൂടിവെച്ചിരിക്കുന്ന ബിരിയാണിയുടെ സ്വാദ് വായുവിൽ നിറഞ്ഞ് നിൽക്കുകയാണ് . കൂട്ടിനുള്ളിലെ മൺരൂപങ്ങൾക്കെല്ലാം ജീവനുള്ളത് പോലെ … . പരിഭ്രാന്തിയിൽ പുറത്തിറങ്ങി നോക്കുമ്പോൾ പോർച്ചിൽ സ്കൂട്ടർ കാണുന്നില്ല … പുൽക്കൂട്ടിലെ ഉണ്ണീശോയും മറിയവും യൗസേപ്പുമൊക്കെ അവന് പരിചയമുള്ള മുഖങ്ങളാകുന്നു . അല്ലെങ്കിലും താടിക്കാരൊക്കെ അങ്ങനെയാണ് സ്നേഹിച്ചു കൊല്ലുന്ന തല്ലിപ്പൊളികൾ … .
false
ദുരൂഹത കൂർപ്പിച്ച ഒറ്റക്കൊമ്പ് … തൂവെള്ള നിറമുള്ള , ഒറ്റക്കൊമ്പുള്ള കുതിരയെപ്പോലുള്ള യൂണികോൺ എന്ന ജീവി ഗ്രീക്ക് പുരാണങ്ങളിലൂടെയാണ് ‘ പേരെടുത്തത് ’ . ചിലതിനെ കണ്ടാൽ ആടിനെപ്പോലെയും തോന്നും . യൂണികോണിനെ സ്പർശിച്ചാൽ മനുഷ്യന്റെ പ്രശ്നങ്ങളും ദുരിതങ്ങളും‌മെല്ലാം മാറി സന്തോഷം കൈവരുമെന്നാണു വിശ്വാസം . വിഷമുള്ള വസ്തുക്കളെപ്പോലും നിർവീര്യമാക്കാൻ യുണികോണിനു കഴിയുമെന്നു കരുതുന്നു . തലയിലെ ഒറ്റക്കൊമ്പാണ് അതിനെ വേറിട്ടു നിർത്തുന്നത് . കള്ളം പറയുന്നവരുടെ ഹൃദയത്തിലേക്ക് യൂണികോൺ ഒറ്റക്കൊമ്പു കുത്തിയിറക്കുമെന്ന വിശ്വാസവുമുണ്ട് . യുണികോൺ ഭൂമിയിൽ ഉണ്ടായിരുന്നോ എന്ന കാര്യം ശാസ്ത്രലോകം നന്നായി പഠിച്ചിരുന്നു . യുണികോണിന്റെ അറിയാക്കഥകളും ശാസ്ത്രജ്ഞർ ഇഴകീറി പരിശോധിച്ചു . പക്ഷേ അവയൊക്കെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളഞ്ഞിട്ടുമുണ്ട് . ജനിത പരിശോധനകൾ നടത്തിയെങ്കിലും തീർപ്പുകൽപിക്കാനായിട്ടില്ല . യുണികോണിന്റേതെന്നു കരുതി ശേഖരിച്ച തെളിവുകളെല്ലാം ഓകാപ്പി എന്ന മൃഗത്തിന്റേതായിരുന്നു എന്നാണ് കണ്ടെത്തൽ . ജിറാഫ് , സീബ്ര , കുതിര എന്നീ ജീവികളുടെ ശരീരഭാഗങ്ങൾ കൂടിച്ചേർന്നതു പോലെ തോന്നിപ്പിക്കുന്ന ഒരു ജീവിയാണ് ഓകാപ്പി . പിടിതരാതെ മഞ്ഞുമനുഷ്യൻ നേപ്പാളിലെയും ടിബറ്റിലെയും നാടോടിക്കഥകളിലെ ‘ വീരപുരുഷ’നാണ് യതി . ഹിമാലയത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നതായി പറയുന്നു . വെളുത്ത രോമങ്ങൾ നിറഞ്ഞ ഒരിനം ആൾക്കുരങ്ങാണ് ഈ മഞ്ഞുമനുഷ്യൻ എന്നാണ് പൊതുവേയുള്ള സങ്കൽപം . കയ്യിൽ വലിയ കല്ലുമായി പ്രത്യേകതരത്തിൽ അലറിക്കരഞ്ഞു യതി മഞ്ഞിലൂടെ നടക്കുന്നുവെന്നാണ് കഥകൾ . 19–ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് യതിക്കുറിച്ച് ലോകം കേട്ടുതുങ്ങിയത് . ഹിമാലയ യാത്രകൾ നടത്തിയ ആദ്യകാല സഞ്ചാരികൾക്ക് ‘ യതിക്കഥകൾ ’ പറയാനുണ്ടായിരുന്നു . അതിനും വളരെ മുൻപു തന്നെ ബുദ്ധഭിക്ഷുക്കൾ യതിയെക്കുറിച്ച് പറഞ്ഞിരുന്നു . ബ്രിട്ടിഷുകാരനായ ചാൾസ് ഹൊവാഡ് ബുറിയാണ് 1921ൽ എവറസ്റ്റ് പര്യവഷേണത്തിനിടയിൽ യതിയെ കണ്ടതായി ആദ്യം രേഖപ്പെടുത്തിയത് . റീൻഹോൾഡ് മെസ്നർ എന്ന ഗവേഷൻ യതിയെ കണ്ടെത്താൻ ഒട്ടേറെ യാത്രകൾ നടത്തി . സൈബീരിയ , മധ്യചൈന തുടങ്ങിയ പ്രദേശങ്ങളിലും യതിയുടെ സാന്നിധ്യമുള്ളതായി പലരും അവകാശപ്പെട്ടിട്ടുണ്ട് . എന്നാൽ യതിയുടേതെന്ന് വിശ്വസിക്കുന്ന കാൽപ്പാടുകൾ , രോമങ്ങൾ , അസ്ഥി , വിസർജ്യം എന്നിവ പരിശോധിച്ച ശാസ്ത്രലോകം മറ്റൊരു നിഗമനത്തിലെത്തി – യതി ഇല്ല ; അതൊരു സങ്കൽപം മാത്രം . കുറച്ചുനാൾമുൻപ് മുൻപ് ഓക്സ്ഫഡ് സർവകലാശാലാ ഗവേഷകർ യതിയുടേതെന്ന് സംശയിക്കുന്ന ഒട്ടേറെ ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും അവയൊക്കെയും ഹിമക്കരടികളുടേതോ മറ്റേതെങ്കിലും ജീവികളുടേതോ ആണെന്ന് സ്ഥിരീകരിച്ചു . ജയ്ഘട്ടിലെ നിഗൂഢ നിധി രാജസ്ഥാനിലെ ജയ്ഘട്ട് കോട്ടയിലെ നിഗൂഢതയൊളിപ്പിച്ച നിധി ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ് . മുഗൾ രാജാവ് അക്ബറിന്റെ പ്രതിരോധ മന്ത്രി അഫ്ഗാനിസ്ഥാനിൽ ഒരു യുദ്ധവിജയത്തിനു ശേഷം തിരിച്ചുവരുന്നവഴി അവിടെനിന്നു കിട്ടിയ നിധി മുഴുവൻ ഇവിടെ ഒളിപ്പിച്ചുവെന്നാണു കരുതുന്നത് . അടിയന്തരാവസ്ഥ കാലത്ത് 1977ൽ ഈ നിധി കണ്ടെത്താൻ കേന്ദ്ര സർക്കാർ വ്യാപക പരിശോധന നടത്തുകയുണ്ടായി . കോട്ടയ്ക്കകത്തെ കുടിവെള്ള സംഭരണികളിൽ നിധി ഒളിപ്പിച്ചിട്ടുണ്ടെന്നായിരുന്നു അനുമാനം . ടാവോസിലെ ആ ശബ്ദം കാലങ്ങളായി ശാസ്ത്രലോകത്തെ വട്ടംകറക്കുന്ന ഒരു സമസ്യയാണ് ന്യൂ മെക്സിക്കോയിലെ ടാവോസ് നഗരത്തിൽ കേൾക്കുന്ന ഒരു അ‍ജ്ഞാതമായ ശബ്ദം . ഡീസൽ എൻജിനുകൾ പുറപ്പെടുവിക്കുന്ന മുരൾച്ചയോട് സമാനമായ ഈ ശബ്ദം ഏതെന്നു തിരിച്ചറിയാൻ ഒട്ടേറെ ശബ്ദ പരീക്ഷണ ഉപകരണങ്ങൾ കൊണ്ടു ശ്രമിച്ചിട്ടും സാധിച്ചിട്ടില്ല . 1990ലാണ് ഈ ശബ്ദം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് . ഇഷ്ട ഭക്ഷണം കപ്പലും വിമാനവും ദുരൂഹതകളുടെ ശവപ്പറമ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് ബർമുഡ ട്രയാങ്കിൾ . കടന്നുപോകുന്ന വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാകും എന്നു വിശ്വസിക്കപ്പെടുന്ന ഈ പ്രദേശം മരണക്കിണർ എന്ന പേരിലും കുപ്രസിദ്ധമാണ് . ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ ബർമുഡ , മിയാമി , പ്യൂർട്ടോ റിക്കോ പ്രദേശങ്ങൾക്കിടയിൽ 15 ലക്ഷം ചതുരശ്ര മൈലിൽ പരന്നു കിടക്കുന്ന പ്രദേശമാണ് ബർമുഡ ട്രയാങ്കിൾ . ബർമുഡ ത്രികോണത്തെക്കുറിച്ചുള്ള ദുരൂഹതകളിൽ ഏറെ പ്രചാരമുള്ളത് ഏഴര പതിറ്റാണ്ടുമുൻപുള്ള ഒരു സംഭവമാണ് . ലഫ് . ചാൾസ് ടെയ്‌ലർ എന്ന വൈമാനികന്റെ നേതൃത്വത്തിൽ 1945 ഡിസംബർ അഞ്ചിന് അഞ്ചു വിമാനങ്ങൾ ഈ പ്രദേശത്തുകൂടി പറന്നു . ‘ ഫ്ലൈറ്റ് 19 ’ സംഘം എന്നറിയപ്പെട്ട അവർ കടലിനു മുകളിൽ അപ്രത്യക്ഷരായി . രക്ഷാപ്രവർത്തനത്തിനു പുറപ്പെട്ട വിമാനങ്ങളിൽ ഒന്നുപോലും തിരിച്ചെത്തിയതുമില്ല . ഇതുമായി ബന്ധപ്പെട്ട് പിന്നീട് കഥകൾ ഏറെ പരന്നു . എന്നാൽ ശാസ്ത്രീയമായ വിശദീകരണം മറ്റൊരു തലത്തിലാണ് . ടെയ്‍ലറുടെ പിഴവും ആദ്യമായി ഈ പ്രദേശത്തുകൂടി അവർ യാത്രചെയ്തതുമൂലമുള്ള പരിചയക്കുറവുമാണ് അപകടത്തിനു വഴിവച്ചത് . ഈ പ്രദേശവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകൾ കെട്ടിച്ചമച്ചതാണ് . പ്രവചിക്കാനാവാത്ത സ്വഭാവമാണ് ഇവിടുത്തെ കടലിന്റേത് . പെട്ടെന്ന് കടൽക്ഷോഭമുണ്ടാകുന്ന പ്രദേശം . ഇവിടെ അപ്രതീക്ഷിത കൊടുങ്കാറ്റും പേമാരിയും പതിവാണ് . തിരമാലകൾ ആയിരം അടി വരെ ഉയരാം . പോരെങ്കിൽ ശക്തമായ അടിയൊഴുക്കും . ആഴം കുറഞ്ഞ പ്രദേശം മുതൽ വലിയ ഗർത്തങ്ങൾ വരെ ഇവിടെ കടലിനടിയിലുണ്ട് . ഇതാണ് കപ്പലുകൾക്കും മറ്റും വിനയായി മാറുന്നത് . അജ്ഞാത നഗരം ജ്ഞാ‍നഗഞ്ച് ജ്ഞാ‍നഗഞ്ച് എന്ന അനശ്വരതയുടെ നഗരം – ഹിമാലയത്തിലെ ഏതോ ഒറ്റപ്പെട്ട താഴ്‌വരയിൽ നിഗൂഢമായ ഈ സ്ഥലമുണ്ടെന്നാണു വിശ്വാസം . ടിബറ്റൻ , ഇന്ത്യൻ പ്രാചീന കഥകളിൽ ഇങ്ങനെയൊരു സ്ഥലമുള്ളതായി പറയപ്പെടുന്നു . എന്നാൽ ഇതു സംബന്ധിച്ച ഉപഗ്രഹ ചിത്രങ്ങളോ മറ്റു തെളിവുകളോ ഇല്ല . ശംബാള എന്നും ഈ സ്ഥലം അറിയപ്പെടുന്നു . ലോകം നാശത്തിലേക്കു കൂപ്പുകുത്തുന്ന ഒരു യുദ്ധത്തിനൊടുവിൽ ഭൂമിയുടെ രക്ഷയ്ക്കായി ജ്ഞാനഗഞ്ചിലെ 25ാമത്തെ രാജാവ് എത്തുമെന്നാണ് ടിബറ്റൻ ബുദ്ധിസത്തിന്റെ വിശ്വാസം . ജ്ഞാനഗഞ്ചിന്റെ ദിശ ഏതെന്ന് എവിടെയും പറയുന്നില്ല . ‍ജ്ഞാനത്തിന്റെ പരമാവസ്ഥയിൽ മാത്രമേ അവിടെ എത്താനാകൂ എന്നാണ് യോഗികൾ വിശ്വസിക്കുന്നത് . ജെയിംസ് ഹിൽട്ടൺ ഇതു സംബന്ധിച്ച് ഒരു നോവലും എഴുതിയിട്ടുണ്ട് . ജതിങ്കയിലെ പക്ഷി ആത്മഹത്യ പക്ഷികൾ കൂട്ടമായി ആത്മഹത്യ ചെയ്യുന്ന ഒരു ഗ്രാമം . അസമിലെ ജതിങ്ക എന്ന സ്ഥലത്താണ് ഇനിയും ഉത്തരംകിട്ടാത്ത ഈ പ്രതിഭാസം എല്ലാ വർഷവും ആവർത്തിക്കുന്നത് . നാട്ടുപക്ഷികളും ദേശാടന പക്ഷികളും കൂട്ടമായെത്തി സ്വയം കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും പാഞ്ഞു പറന്നുചെന്ന് ഇടിച്ച് ആത്മഹത്യ ചെയ്യുന്ന പ്രതിഭാസം ഇവിടെ തുടങ്ങിയിട്ട് നൂറുവർഷമെങ്കിലുമായെന്നു കരുതപ്പെടുന്നു . എല്ലാ വർഷവും സെപ്റ്റംബർ , നവംബർ മാസങ്ങളിലാണ് പക്ഷികളുടെ ഈ നിഗൂഢ ആത്മഹത്യകൾ നടക്കുന്നത് . ശാസ്ത്രലോകത്തെ കറക്കും തളിക ശാസ്ത്രകഥകളിലൂടെയും സിനിമകളിലൂടെയുമാണ് പറക്കുംതളിക എന്ന ആകാശവിസ്മയത്തിന്റെ ചിറകുവിരിഞ്ഞത് . ഫ്ലയിങ് ഡിസ്ക് , ഫ്ലയിങ് സോസർ എന്നൊക്കെ ഇതിനെ വിളിച്ചു . തെളിഞ്ഞ ആകാശത്തുകൂടി വലിയ തളികയുടെ രൂപത്തിൽ അതിവേഗം പറന്നുനീങ്ങുന്ന അന്യഗ്രഹവാഹനങ്ങളാണ് ഇവയെന്നാണ് സങ്കൽപം . ഭൂമിയുടെ രഹസ്യങ്ങൾ തേടിയെത്തുന്ന അന്യഗ്രഹജീവികളുടെ വാഹനങ്ങളായും ഇവ ചിത്രീകരിക്കപ്പെടുന്നു . ആകാശത്തെ അജ്ഞാത വസ്തുക്കളുടെ കൂട്ടത്തിലാണ് ഇവയെ ഉൾപ്പെടുത്തുന്നത് . ഇവയെക്കുറിച്ചുള്ള പഠനങ്ങൾക്കായി ഒരു ദിനമുണ്ട് : രാജ്യാന്തര യുഎഫ്ഒ ദിനം . 1952ൽ യുഎസ് എയർഫോഴ്സ് ആണ് പറക്കും തളികയെയും ആയി വിശേഷിപ്പിച്ചത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പറക്കുംതളിക കണ്ടതായി പലരും രേഖപ്പെടുത്തിയിട്ടുണ്ട് . നമ്മുടെ നാട്ടിലും പറക്കും തളിക കണ്ടിട്ടുണ്ടെന്ന വാർത്തകളും ചിത്രങ്ങളുമൊക്കെ പ്രചരിച്ചിട്ടുണ്ട് . ലോകമെമ്പാടും നിന്നു കണ്ടെത്തിയ പറക്കുംതളിക ചിത്രങ്ങളിൽ ഭൂരിഭാഗവും വ്യാജ ചിത്രങ്ങളാണെന്നു പിന്നീട് തെളിഞ്ഞു . കുറേ ചിത്രങ്ങളൊക്കെ തെളിവില്ലാതെ അവശേഷിച്ചു . പറക്കുംതളിക എന്ന സങ്കൽപത്തിന് പക്ഷേ ശാസ്ത്രീയ പിൻബലമില്ല . ഛിന്നഗ്രഹങ്ങളുടെയോ റോക്കറ്റുകളുടെയോ മിസൈലുകളുടെയോ അവശിഷ്ടങ്ങളോ കാലാവസ്ഥാനിർണയ ബലൂണുകളോ പട്ടങ്ങൾ , വിമാനങ്ങൾ തുടങ്ങിയ വസ്തുക്കളോ അതിവേഗം പറന്നുപോകുന്ന കാഴ്ച പലരും തെറ്റിദ്ധരിച്ചതാവാം എന്നു കരുതുന്നു .
false
കൂട്ട് , ആ വാക്കിന് പോലും എന്തൊരു ഭംഗിയാണ് . പക്ഷികളുടെ ലോകത്തേക്കിറങ്ങി ചെന്നാൽ അതിന്റെ അർഥം പൂർണമായും വായിച്ചെടുക്കാം . ഇണചേരുന്നതും കൂടൊരുക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതും തീറ്റതേടുന്നതും എല്ലാം തന്നെ കൂട്ടിനൊപ്പമാണ് . കൃത്യമായി പക്ഷികളെ നിരീക്ഷിച്ചാൽ അടുത്ത നിമിഷം അതിന്റെ ചെയ്തികൾ എന്താണെന്ന് നമുക്ക് മുൻകൂട്ടി പറയാൻ സാധിക്കും . ഈ കഴിവ് തിരിച്ചറിഞ്ഞ് തുടങ്ങുന്നിടത്ത് ഫൊട്ടോഗ്രഫർ ജനിക്കുകയായി . ടെക്നിക്കൽ വശങ്ങൾക്കപ്പുറം ഫൊട്ടോഗ്രഫിയെ നിയന്ത്രിക്കുന്ന , ഉപയോഗിക്കുന്ന നിരവധി ഘടകങ്ങളുണ്ട് . അതിലൊന്നാണ് നിരീക്ഷണത്തിലൂടെ നേടിയെടുക്കുന്ന അനുഭവങ്ങൾ … വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാരായ ദമ്പതികൾ , അനിലും സ്മിതയും ഒരുമിച്ച് നടത്തിയ യാത്രകളും എടുത്ത ചിത്രങ്ങളും നേരിട്ട അനുഭവങ്ങളും അറിയാം . വർണച്ചിറകുള്ള ചങ്ങാതിമാർ ‘ വീടും പുറകിലെ നെൽപാടവും മരങ്ങളും വള്ളിപ്പടർപ്പുകളുമായിരുന്നു എന്റെ ലോകം . വെറുതെയിരിക്കുന്ന സമയത്തെല്ലാം ഭർത്താവിന്റെ ക്യാമറയും തൂക്കി പരീക്ഷണത്തിനിറങ്ങും . ആ പരിസരത്തു നിന്നും ചിത്രങ്ങള്‍ പകർത്തിയാണ് ഫൊട്ടോഗ്രഫിയിലേക്കുള്ള കാൽവയ്പ് . പപ്പായ കഴിക്കാനെത്തുന്ന കുയിലിന്റെ ചിത്രം പകർത്താം എന്ന ഉദ്ദേശ്യത്തോടെ നിൽക്കുമ്പോഴാണ് , മുറ്റത്ത് വെള്ളം നിറച്ചുവച്ച വലിയ പാത്രത്തിലേക്ക് എന്തോ ഒന്ന് പറന്നിറങ്ങിയത് ! ശരവേഗത്തിൽ ജലപ്പരപ്പിനുമേൽ താഴ്ന്നുയർന്നു , പൊന്മാൻ . എന്റെ ആദ്യ ചിത്രം . സാധാരണ ചുറ്റിലും കണ്ടുവരുന്ന ഒരു പക്ഷി എന്നതിലുപരി എന്തുപ്രത്യേകതയാണ് അതിനുള്ളത് ? ആ നിമിഷം മനസ്സിൽ തോന്നിയ ഈ ചോദ്യത്തിൽ നിന്നാണ് പക്ഷികളുടെ അദ്ഭുത ലോകത്തേക്ക് ഇറങ്ങാം എന്ന് തീരുമാനിക്കുന്നത് . പക്ഷിപ്രേമിയായ നല്ലപാതി അനിൽ പ്രോത്സാഹനമായി കൂടെ നിന്നപ്പോൾ കണ്ടതും അറിഞ്ഞതും പക്ഷിലോകത്തെ വിസ്മയങ്ങൾ . നല്ല ചിത്രങ്ങൾ എടുക്കാനായി എന്ന് സ്വയം തിരിച്ചറിഞ്ഞ് തുടങ്ങിയപ്പോൾ പക്ഷികളെ തേടിയുള്ള അന്വേഷണത്തിന്റെ വ്യാപ്തി കൂട്ടി . തട്ടേക്കാട് പക്ഷി സങ്കേതം തൊട്ടടുത്തായതിനാൽ മിക്കവാറും പരീക്ഷണങ്ങൾക്ക് വേദിയായത് അവിടമായിരുന്നു . ഒരുപാട് വ്യത്യസ്ത ഇനത്തിൽപെട്ട പക്ഷികളുടെ ചിത്രം തട്ടേക്കാട് എനിക്കും അനിലിനും സമ്മാനിച്ചിട്ടുണ്ട് . തുടക്കകാലത്ത് വെറുതെ ചിത്രമെടുത്ത് നടക്കുക എന്നതിലുപരി ആ പക്ഷിയുടെ പ്രത്യേകതകളോ പേരോ പോലും അറിയില്ലായിരുന്നു . എന്നാൽ കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങിയപ്പോൾ എടുത്ത ചിത്രത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷ ജനിച്ചു . പക്ഷികളുടെ ചിത്രങ്ങളും വിവരങ്ങളും പോസ്റ്റ് ചെയ്യുന്ന വെബ്സൈറ്റുകൾ വഴിയാണ് വിവരങ്ങൾ ശേഖരിച്ചത് ’ . സ്മിത പറയുന്നു . പ്രിയപ്പെട്ട ചിത്രങ്ങളും കാടോർമകളും ‘ നാലുവർഷം മുമ്പ് വരെ ഞാനും സ്മിതയും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി രംഗത്ത് സജീവമായിരുന്നു . ഫൊട്ടോഗ്രഫി ശരിക്കും പാഷനാണ് . ബിസിനസ്സിലെ തിരക്കിനിടയിൽ വീണുകിട്ടുന്ന സമയങ്ങൾ യാത്രകൾക്കായി മാറ്റി വയ്ക്കും . അത്തരം യാത്രകളിൽ ചിത്രം പകർത്താനാണ് ക്യാമറ വാങ്ങിയത് . പ്രകൃതിദൃശ്യങ്ങൾ മാത്രം പകർത്തി നടന്ന എന്നെ പക്ഷികളുടെ ലോകത്തേക്ക് ക്ഷണിച്ചത് ഭാര്യ സ്മിതയാണ് . പക്ഷികളുടെ വർണപ്രപഞ്ചം അദ്ഭുതപ്പെടുത്താൻ തുടങ്ങിയതോടെ യാത്രകൾ ഒരുമിച്ചാക്കി . പുതിയ ക്യാമറ വാങ്ങി . മൂന്നാർ , തട്ടേക്കാട് , കൂന്നംകുളം , തിരുനെൽവേലി,മൈസൂർ തുടങ്ങി പക്ഷികളെ തേടി മാത്രം നടത്തിയ യാത്രകൾ ഏറെ . മൂന്നാറിൽ നിന്നാണ് ലിറ്റിൽ ഗ്രിബി അഥവാ മുങ്ങാങ്കോഴിയുടെ ചിത്രം പകർത്തുന്നത് . ചെറിയ താറാവിനോടു സാമ്യമുള്ള പക്ഷിയാണിത് . കാലുകൾ താറാവിന്റെ പോലെയല്ല . മറ്റൊരു പ്രത്യേകത ഈ പക്ഷിക്ക് 500 ലധികം കിലോമീറ്റർ വരെ പറക്കാൻ പറ്റും . ഇണക്കിളിക്ക് ഭക്ഷണം നൽകുന്ന ചുട്ടീയാറ്റ യുടെ ചിത്രം ഏറെ പ്രിയപ്പെട്ട ഒന്നാണ് . പെൺകിളിക്ക് ഭക്ഷണമാക്കാൻ ഇരയെ കൊടുത്താണ് ആൺകിളി ഇണചേരാനുള്ള തന്റെ ആഗ്രഹം അറിയിക്കുന്നത് . മുനിയ വിഭാഗത്തിൽപ്പെടുന്ന പക്ഷികളുടെ പ്രത്യേകതയാണിത് . കൂന്നംകുളത്ത് നിന്നും പകർത്തിയ ഫെമിംഗോ ഇഷ്ടപ്പെട്ടുന്ന മറ്റൊരു ചിത്രമാണ് . ഫെമിംഗോയുടെ ചിത്രം പകർത്താൻ വേണ്ടി മാത്രം ഞാനും സ്മിതയും പലതവണയായി കൂന്നംകുളം പോയിട്ടുണ്ട് . പലപ്പോഴും നിരാശയായിരുന്നു ഫലം . തടാകക്കരയിലും വെള്ളക്കെട്ടുകളിലുമാണ് ഇക്കൂട്ടരെ കണ്ടുകിട്ടുക . കാണുന്ന സമയത്തെല്ലാം ഗൈഡ് പാൽപാണ്ടി വിളിച്ച് വിവരം തരും . ആ വിളിയിലായിരിക്കും കൂന്നംകുളം യാത്ര തുടങ്ങുക . വളരെ വ്യത്തിഹീനമാണ് തടാകക്കര . എല്ലാം സഹിച്ചാകും നല്ല ചിത്രത്തിനായി കാത്തിരിക്കുന്നത് . ഒരു ദിവസം മുഴുവൻ നിന്നാലും ചിലപ്പോൾ പക്ഷികളെ കണ്ടുകിട്ടില്ല . ചിത്രമെടുക്കാൻ ക്ഷമ മാത്രം പോര അല്പം ഭാഗ്യം കൂടെ വേണം എന്നത് വാസ്തവമാണ് . പക്ഷികളെ കൂടാതെ ഒന്നുരണ്ട് വന്യമൃഗങ്ങളുടെ ചിത്രം പകർത്താൻ സാധിച്ചു . ക്യാമറയ്ക്ക് നേരെ നോക്കുന്ന കലമാൻ , കാട്ടുപോത്ത് , ലങ്കൂർ തുടങ്ങിയവ അതിൽ ചിലതാണ് . വളരെ അപ്രതീക്ഷിതമായി കബനിയില്‍ വച്ചാണ് ആദ്യമായി ഒരു പുള്ളിപ്പുലിയുടെ പടം കിട്ടുന്നത് . ആദ്യതവണ പോയപ്പോൾ വളരെ ദൂരെ നിന്ന് പുള്ളിപ്പുലിയെ ഒരു നോക്ക് കണ്ടു , ക്യാമറ കയ്യിലുണ്ട് . പക്ഷേ , ദൂരം കാരണം ചിത്രം എടുക്കാൻ കഴിഞ്ഞില്ല . അന്നുമുതൽ ആ ഫോട്ടോ ഒരു മോഹമായി മനസ്സിൽ കൂടുകൂട്ടി . രണ്ടാമത്തെ തവണ പോയപ്പോൾ കബനിയിൽ വച്ചുതന്നെ പുള്ളിപ്പുലിയുടെ ചിത്രം പകർത്താൻ സാധിച്ചു . മോഹിച്ച് കാത്തിരുന്നാൽ ആ ചിത്രങ്ങൾ തരാതിരിക്കാൻ കാടിനാവില്ലല്ലോ . ’ സ്മിതയോടൊപ്പം ചേർന്ന് നടത്തിയ കാട്ടിലേക്കുള്ള യാത്രകൾ ഓർത്തെടുക്കുകയാണ് അനിൽ . പച്ചിലപടർപ്പുകളിലെ കിളിവസന്തം ‘ എന്തുകൊണ്ട് പക്ഷികളെ ഇഷ്ടപ്പെടുന്നു എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ , അവരുടെ ലോകം വളരെയധികം ‘ കളർഫുൾ ’ ആണ് . ഓരോ ഇനത്തിൽപ്പെടുന്ന കിളികൾക്കും വ്യത്യസ്തമായ ഒരുപാട് സ്വഭാവങ്ങൾ ഉണ്ടായിരിക്കും . മൈസൂരിലെ നഗുനഹള്ളിയിൽ നിന്നാണ് വലിയ വേലിതത്ത ഇണചേരുന്ന ചിത്രം പകർത്തുന്നത് . അല്പസമയത്തിനുള്ളിൽ സുന്ദരമായ ഒരുപാട് ഫ്രെയിമുകൾ കിട്ടി . ചാവക്കാട് നിന്ന് പകർത്തിയ ചാരമണൽക്കോഴി , തട്ടേക്കാട് നിന്ന് പകർത്തിയ ബ്ലാക്ക് ബസ എല്ലാം ഏറെ പ്രിയപ്പെട്ട ചിത്രങ്ങളാണ് . എങ്കിലും എടുത്ത ചിത്രത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്ന് വീടിനു പുറകിലെ പാടത്തു നിന്ന് പകർത്തിയ പറന്നിറങ്ങുന്ന ചെമ്പോത്തിന്റേതാണ് . ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തന്നെ വ്യത്യസ്തമായ എത്ര കിളികളാണുള്ളത് . പലതിന്റെയും പേരുപോലും നമുക്കറിയില്ല . അറിയാവുന്നത് ഇത്തിരി , അറിയാനുള്ളതാകട്ടെ ഒത്തിരി . അങ്ങനെ നോക്കുമ്പോൾ പക്ഷികളെ തേടിയുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ . ഇനിയും പകർത്താനുണ്ട് അവസാനമില്ലാത്ത പക്ഷികളുടെ ലോകം . ’ സ്മിത പറയുന്നു .
false
പ്രകൃതിയുടെ സ്വഭാവികതയെ അതേപടി നിലനിര്‍ത്തി വിനോദസഞ്ചാരത്തിനുകൂടി പ്രാധാന്യം നല്‍കി സംരക്ഷിച്ചുപോരുന്ന ഇടങ്ങളാണ് ഇക്കോടൂറിസം കേന്ദ്രങ്ങള്‍ . കേരളത്തില്‍ നാൽപതിലധികം ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഉള്ളതില്‍ തെക്കന്‍ കേരളത്തിലെ പ്രധാനപ്പെട്ട ഇക്കോ ടൂറിസം കേന്ദ്രങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത് . നെയ്യാര്‍ നെയ്യാർഡാമിൽ ചെന്നാല്‍ വൈവവിധ്യം നിറഞ്ഞ കാഴ്ചകളാണ്‌ നിറയെ . ഡാം , പൂന്തോട്ടം , ചീങ്കണ്ണി വളർത്തൽ കേന്ദ്രം , ലയൺ സഫാരി പാർക്ക് , മാൻ പാർക്ക് എന്നിങ്ങനെ നെയ്യാർഡാമിനോടു ചേർന്നു ഒരു ദിവസം ചുറ്റാനുള്ള നിരവധി ഇടങ്ങളുണ്ട് . കേരളത്തിൽ കൂടുകളിലല്ലാതെ സിംഹത്തെ കാണാൻ കഴിയുന്ന ഏക സ്ഥലമാണ് ഇവിടത്തെ ലയൺ സഫാരി പാർക്ക് . നെയ്യാർഡാമിനാൽ ചുറ്റപ്പെട്ട 10 ഏക്കറോളം വരുന്ന ദ്വീപിലാണ് സിംഹങ്ങളെ പാർപ്പിച്ചിരിക്കുന്നത് . ബോട്ടു യാത്രയിലൂടെ ഇവിടേക്ക് എത്താം . പിന്നീട് തുറന്ന ബസില്‍ കാട്ടിലൂടെ സിംഹങ്ങളെ കണ്ടറിഞ്ഞൊരു യാത്രയും . നെയ്യാർഡാമിലെത്തുന്ന സഞ്ചാരികൾക്ക് ഇവിടെ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ സെന്ററിൽ നിന്നു വിവരങ്ങൾ ലഭിക്കും . സന്ദർശക പാക്കേജ് , ട്രക്കിങ്‌ പാക്കേജ് , പ്രൊട്ടക്‌ഷൻ ഓറിയന്റഡ് പാക്കേജ് എന്നിങ്ങനെയുള്ള വിവിധ പാക്കേജുകൾ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട് . രാവിലെ ഒൻപത് മുതൽ വൈകിട്ട് നാലു വരെയാണ് പ്രവര്‍ത്തനസമയം . തിങ്കളാഴ്ച ദിവസം അവധിയായിരിക്കും . മറ്റു വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിങ്ങിനും ഈ നമ്പറിൽ ബന്ധപ്പെടുക നെയ്യാര്‍ വന്യജീവി സങ്കേതം- 0471-<ഫോൺ നമ്പർ> , <ഫോൺ നമ്പർ> പൊന്മുടി പൊന്‍കിരീടമണിഞ്ഞു നില്‍ക്കു പൊന്മുടിയിലേക്കുള്ള യാത്ര അവിസ്മരണീയമായിരിക്കും . തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണിത് . ഏതു കാലത്തും മൂടൽമഞ്ഞിന്റെ ആവരണം പുതച്ചുനിൽക്കുന്ന പൊന്മുടി സഞ്ചാരികളുടെ ഇഷ്ടയിടമാണ് . കല്ലാറില്‍ നിന്നും 22 ഹെയര്‍പിന്‍ വളവുകള്‍ കയറിയാണ് ഈ ഗിരിശൃംഗത്തിലേക്ക് എത്തേണ്ടത് . എക്കോ പോയിന്റ് , ഗോള്‍ഡന്‍ വാലി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷങ്ങൾ . പൊന്മുടിയില്‍ നിന്നു രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിശാലമായ ടോപ്സ്റ്റേഷനിലെത്താം . ഇവിടെ നിന്നു പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാം . മറ്റു വിവരങ്ങള്‍ക്ക് പൊന്മുടിയിലെ ഗസ്റ്റ് ഹൗസിന്റെ നമ്പർ ചുവടെ ചേര്‍ക്കുന്നു . 0472-<ഫോൺ നമ്പർ> തെന്മല ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമാണ് കൊല്ലം ജില്ലയിലെ തെന്മല . പശ്ചിമഘട്ടത്തിന്റെ താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന തെന്മല വിനോദസഞ്ചാരികൾക്ക് മനംനിറയ്ക്കും കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത് . ലെഷർ സോൺ , കൾച്ചറൽ സോൺ , അഡ്വഞ്ചർ സോൺ‌ ഇങ്ങനെ മേഖലകളായി തിരിച്ചാണു ഇവിടുത്തെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത് . ശലഭങ്ങൾക്കായുള്ള ഉദ്യാനമാണ് മറ്റൊരു പ്രത്യേകത . കേരളത്തിൽ കാണപ്പെടുന്ന 300ൽ പരം ശലഭങ്ങളിൽ ഏതാണ്ട് 120ഓളം ശലഭങ്ങൾ തെന്മലയിലെ ശലഭപാർക്കിൽ കാണാം . ശലഭ ഉദ്യാനത്തോടു ചേർന്നു തന്നെയാണു നക്ഷത്ര വനവും . ഇവിടെ 27 നക്ഷത്രങ്ങളുമായും ബന്ധപ്പെട്ട വൃക്ഷങ്ങളെ പരിപാലിച്ചു പോരുന്നു . തെന്മലയിലെ ഏറ്റവും ആകർഷകം ഏതെന്നു ചോദിച്ചാൽ അത് കനോപ്പി വോക്കിങ് ആണെന്നു നിസ്സംശയം പറയാം . വൃക്ഷങ്ങളുടെ മുകളിൽ കെട്ടിയുയർത്തപ്പെട്ട പാലങ്ങളിലൂടെ ഒരു സഞ്ചാരമാണിത് . മൗണ്ടൻ ബൈക്കിങ്ങ് , മലകയറ്റം , റിവർ ക്രോസിങ്ങ് , തുടങ്ങി നിരവധി സൗകര്യങ്ങളാണ് തെന്മലയിൽ ഏർപ്പെടുത്തിയിട്ടുണ്ട് . കൊല്ലത്തുനിന്ന് പുനലൂര്‍ വഴിയും തിരുവനന്തപുരത്തുനിന്നും നെടുമങ്ങാട് കുളത്തൂപ്പുഴ വഴിയും ഇവിടേക്ക് എത്തിച്ചേരാം . സ്വന്തം വാഹനത്തില്‍ തെന്മല വരെ ചെല്ലാന്‍ സാധിക്കും . വിവരങ്ങള്‍ക്കും ബുക്കിങ്ങിനും തെന്മല ഇക്കോ ടൂറിസം ഓഫീസുമായി ബന്ധപ്പെടാം . നമ്പർ- 0475-<ഫോൺ നമ്പർ>/23448 പാലരുവി കൊല്ലം ജില്ലയിലെ മറ്റൊരു പേരുകേട്ട ഇക്കോടൂറിസം കേന്ദ്രമാണ് പാലരുവി . മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഉള്‍ക്കാടുകളില്‍ നിന്നു ഒഴുകിയെത്തുന്ന പാലു പോലെയുള്ള അരുവിയായതുകൊണ്ടാകും ഇതിനെ പാലരുവി എന്നു വിളിക്കുന്നത് . പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാണെങ്കിലും ചരിത്രത്താളുകളില്‍ക്കൂടി ഇടം പിടിച്ച വിനോദസഞ്ചാരകേന്ദ്രമാണ് കൊല്ലത്തെ പാലരുവി . പണ്ടു രാജഭരണക്കാലത്ത് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവുകാലം ആസ്വദിക്കാന്‍ ഇവിടെയെത്തിരുന്നു . അന്നവർ നിർമിച്ച കല്‍മണ്ഡപങ്ങള്‍ അതിനു സാക്ഷികളായി ഇന്നും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു . കൊല്ലം ജില്ലയിലെ ആര്യങ്കാവിലാണ് പാലരുവി സ്ഥിതിചെയ്യുന്നത് . തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കരയില്‍ നിന്നുമെല്ലാം ചെങ്കോട്ട വഴി ഇവിടേക്ക് ധാരാളം ബസ് സര്‍വ്വീസുണ്ട് . സ്വന്തം വാഹനത്തിലാണ് എത്തുന്നതെങ്കില്‍ വെള്ളച്ചാട്ടത്തിന് അടുത്തുവരെ പ്രത്യേക പാസോടുകൂടി പോകാം . കാടിനുള്ളില്‍ സ്ഥിതിചെയ്യുന്ന വെള്ളച്ചാട്ടത്തിലേക്ക് എത്തണമെങ്കില്‍ 4 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടതുണ്ട് . ഇത് വനംവകുപ്പിന്‍റെ ബസില്‍ ആയിരിക്കും . കുട്ടികള്‍ക്ക് 25 രൂപയും മുതിര്‍ന്നവര്‍ക്ക് 50 രൂപയുമാണ് ഫീസ് . വനത്തിനുള്ളിലൂടെയുള്ള ഈ ബസ് യാത്രയും അതിമനോഹരമാണ് . വെള്ളച്ചാട്ടത്തിനടുത്ത് വരെ ബസ് ചെല്ലും . വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നു തന്നെയാണ് കല്‍മണ്ഡപവും കുതിരലായവും സ്ഥിതിചെയ്യുന്നത് . മാത്രമല്ല ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ചെറിയ രീതിയില്‍ ട്രെക്കിംഗും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട് . നിലവില്‍ ഉള്‍ക്കാട്ടിലേ്ക്ക് 2 കിലോമീറ്റര്‍ മാത്രമാണ് ട്രക്കിങ് സാധ്യമാകൂ . രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശന സമയം . യാത്രയ്ക്ക് വേണ്ട വെള്ളവും ഭക്ഷണവും കയ്യില്‍ കരുതണം . വെള്ളച്ചാട്ടം ഉള്‍ക്കാട്ടിലാതുകൊണ്ട് കടളകളോ മറ്റു സൗകര്യങ്ങളോ ലഭിക്കില്ല . പാലരുവിയുമായി ബന്ധപ്പെട്ട ഏതന്വേഷണങ്ങള്‍ക്കും വനംവകുപ്പിന്‍റെ പാലരുവി ഇക്കോ ടൂറിസം ഓഫീസുമായി ബന്ധപ്പെടാം . നമ്പര്‍- 0475-<ഫോൺ നമ്പർ> . ഗവി പത്തനംതിട്ട ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാണ് ഗവി . ഗവിയെക്കുറിച്ച് അധികം വിശദീകരണമൊന്നും വേണ്ടിവരില്ല . ഈ വശ്യമനോഹരയിടത്തെ അറിയാത്ത സഞ്ചാരികൾ കുറവായിരിക്കും , കേരളത്തിലെ അതിമനോഹരമായൊരു ഒരു ഇക്കോ ടൂറിസം കേന്ദ്രമാണിത് . ഗവിയിലൂടെയുള്ള യാത്ര മികച്ചൊരു അനുഭവമായിരിക്കും നല്‍കുക . പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന കെഎസ്ആർടിസി ബസ്സിലെ ഗവി യാത്രയായിരിക്കും ഏറ്റവും മികച്ചത് . സഞ്ചാരികൾക്കായി ട്രെക്കിംഗ് , ബോട്ടിംഗ് എന്നിവയും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട് . മറ്റു വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും- ഗവി ഇക്കോ ടൂറിസം ഓഫീസ്- 04869 - 223270 . കോന്നി- അടവി പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണമാണ് കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവി ഇക്കോ ടൂറിസവും . അച്ചൻകോവിലാറിന്റെ കരയിൽ സ്ഥിതിചെയ്യുന്ന ജൈവസമ്പന്നമായ വനപ്രദേശമാണ് കോന്നി . കേരളത്തിലെ ആദ്യകാല റിസർവ് വനങ്ങളിൽ ഒന്നുകൂടിയാണിത് . ആനപരിശീലനകേന്ദ്രമെന്ന പേരില്‍ ലോകമെന്നും പ്രസിദ്ധിയാര്‍ജിച്ച കോന്നി വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടം കൂടിയായിത്തീരുന്നത് എണ്ണമറ്റ സവിശേഷതകള്‍ കൊണ്ട് തന്നെയാണ് . ആനകളെ കാണാനും അവയെപ്പറ്റി കൂടുതല്‍ അറിയാനും പഠിക്കാനും സാധിക്കുന്ന ഒരു പാഠശാല എന്നുവേണമെങ്കില്‍ കോന്നിയെ വിളിക്കാം . കുട്ടിയാനകള്‍ മുതല്‍ പ്രായമായ ആനകള്‍ വരെ ഇവിടെ സംരക്ഷിക്കപ്പെടുന്നു . മാത്രമല്ല ആനകളുടെ ചിത്രങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് . ആനസവാരി , ആനയൂട്ട് , തുടങ്ങി ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്കായി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത് . ഒപ്പം ട്രെക്കിംഗ് , റോക്ക് ക്ലൈമ്പിങ് വന്യജീവി നീരിക്ഷണം , പക്ഷിനിരീക്ഷണം എന്നിവയ്ക്കുള്ള സൗകര്യവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട് . കോന്നിയില്‍ നിന്നു നേരെ അടവിയിലേക്ക് പോകാം . കോന്നി റിസര്‍വ് വനങ്ങളുടെ ഭാഗമായ അടവി നിബിഡവനങ്ങളാല്‍ സമ്പന്നമാണ് . കല്ലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന പേരുവാലി മുതല്‍ അടവി വരെയുള്ള 5 കിലോമീറ്റർ നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നല്‍കാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത് . കല്ലാറിലൂടെയുള്ള കുട്ടവഞ്ചി സഞ്ചാരമാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം . കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി ടൂറിസം നടപ്പിലാക്കുന്നത് ഇവിടെയാണ് . ഒരു വഞ്ചിയില്‍ ഒരു സമയം 4 മുതല്‍ 6 വരെ പേർക്ക് സഞ്ചരിക്കാനാകും . ഒരാള്‍ക്ക് 200 രൂപയാണ് ഫീസ് . ഒറ്റദിവസം കൊണ്ട് തന്നെ കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവിയും സന്ദര്‍ശിച്ച് മടങ്ങാം . കൊല്ലത്തുനിന്നും കൊട്ടാരക്കരയില്‍ നിന്നുമെല്ലാം കെഎസ്ആര്‍ടിസി അടക്കം ധാരാളം ബസ് സര്‍വീസ് കോന്നിയിലേക്ക് ഉണ്ട് . കടുത്ത വേനല്‍ക്കാലത്ത് അടവി ഇക്കോ ടൂറിസം കേന്ദ്രം അടച്ചിടുന്നതിനാല്‍ യാത്ര ഒഴിവാക്കാം . രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം . കോന്നി ആനക്കൂട് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് അടവി ഇക്കോ ടൂറിസം കേന്ദ്രവും പ്രവര്‍ത്തിക്കുന്നത് . കൂടുതൽ വിവരങ്ങള്‍ക്ക് അടവി ഇക്കോ ടൂറിസം ഓഫീസുമായോ കോന്നി ഇക്കോ ടൂറിസം ഓഫിസുമായോ ബന്ധപ്പെടാം . കോന്നി ഇക്കോ ടൂറിസം ഓഫീസ് – 0468 - 224765 , <ഫോൺ നമ്പർ> .
false
പണമില്ലാത്തവർക്കും ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ആലപ്പുഴയുലെ പാതിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയാണ് ജനകീയ ഭക്ഷണശാല . 2018 മാർച്ച് 4നു മന്ത്രി തോമസ് ഐസക്ക് ആണ് ഉദ്ഘാടനം നിർവ്വഹിച്ചത് . ഡോ . ബി . ഇക്ബാൽ പങ്കെടുത്തു . പാതയോരത്ത് സമൂഹമായി ഭക്ഷിച്ചുകൊണ്ടാണ് ഈ ഭോജനശാല ആരംഭിച്ചത് . നാലു കൂട്ടം കറികൾ ചേർത്ത വിഭവസമൃദ്ധമായ ഊണ് ഇവിടെ നൽകുന്നു . ഭക്ഷണശേഷം ഈ സംരംഭത്തിലേക്ക് സംഭാവന ചെയ്യാവുന്നതാണ് ;
false
കുത്തനെ ചാരിവച്ച പച്ചനിറമുള്ള ഗോവണിയാണ് ഉളുപ്പുണി . അരയ്ക്കൊപ്പം നിൽക്കുന്ന പച്ചപ്പുല്ലിനെ പിടിവള്ളിയാക്കി പിച്ചവച്ചു മലകയറുന്നവരെ കണ്ടപ്പോൾ പാതി ജീവൻ പോയി . ജീപ്പിന്റെ ചക്രം പതിഞ്ഞുണ്ടായ ചെമ്മൺ വരകളിൽ നിന്ന് ഒറ്റ തവണയേ താഴേയ്ക്കു നോക്കിയുള്ളൂ . സ്വയമറിയാതെ മനസ്സു മന്ത്രിച്ചു ; ചങ്കല്ല , ചങ്കിടിപ്പാണ് ഉളുപ്പുണി . ആ വഴിയിലൂടെ ജീപ്പ് പോയിരുന്ന കഥ കേട്ടപ്പോഴാണ് ശരിക്കും ഞെട്ടിത്തരിച്ചത് . സാഹസിക യാത്രയ്ക്ക് ലാസ്റ്റ് ഡെസ്റ്റിനേഷൻ വിധിക്കുകയാണെങ്കിൽ ഉളുപ്പുണിയെ മറികടക്കാൻ വേറൊരു സ്ഥലം കേരളത്തിൽ ഇല്ല , ഉറപ്പ് . വാഗമൺ യാത്രയുടെ രണ്ടാം പോയിന്റായി രൂപാന്തരപ്പെട്ട മലയാണ് ഉളുപ്പുണി . ഒരാൾ പൊക്കത്തിൽ നിൽക്കുന്ന ലെമൺ ഗ്രാസിന്റെ പച്ച നിറത്തിൽ വെട്ടിത്തിളങ്ങുന്ന മലനിര . മൊട്ടക്കുന്നിൽ പാരാഗ്ലൈഡിങ് ആരംഭിച്ച സമയത്ത് വാഗമണിൽ എത്തിയ സാഹസികരാണ് ഉളുപ്പുണിയിലേക്കു വഴി തെളിച്ചത് . ചെങ്കുത്തായി അര കിലോമീറ്ററോളം ബൈക്കോടിച്ച് ‘ ഫ്രീക്ക് ’ പയ്യന്മാർ മലമുകളിൽ ചീറിച്ചെന്നു ‘ ചിന്നം വിളിച്ചു ’ . വാഗമൺ പട്ടണത്തിൽ ‘ കമാന്റർ ’ ജീപ്പോടിക്കുന്ന ഡ്രൈവർമാരിൽ ചിലർക്ക് അതു കേട്ട് ഹാലിളകി . കുന്നിനു മുകളിലേക്ക് ജീപ്പോടിച്ചു കയറ്റി അവർ റെക്കോഡിട്ടു . പിൽക്കാലത്ത് ഉളുപ്പുണിയിൽ ഓഫ് റോഡ് ട്രെക്കിങ്ങിന്റെ പരമ്പരകളുണ്ടായി . പക്ഷേ , ആഘോഷങ്ങൾക്കു ദീർഘായുസ്സു ലഭിച്ചില്ല . അമിതാവേശവുമായി വന്നവർ മരണത്തെ വെല്ലുവിളിച്ചു തുടങ്ങിയതോടെ മലയുടെ മുകളിലേക്ക് ട്രെക്കിങ് നിരോധിച്ചു . ആഴ്ചയ്ക്ക് നാലു ട്രിപ്പ് കിട്ടിയിരുന്ന ജീപ്പ് ഡ്രൈവർമാർക്ക് ആ തീരുമാനം തിരിച്ചടിയായെങ്കിലും കാൽനട യാത്രികരായ സഞ്ചാരികൾ ഇപ്പോഴും ഉളുപ്പുണി സന്ദർശിച്ചു മടങ്ങുന്നു . വാഗമണിൽ നിന്നു പുള്ളിക്കാനം റൂട്ടിൽ ചോറ്റുപാറ ജംക്‌ഷനിൽ എത്തിയ ശേഷം വലത്തോട്ടുള്ള വഴി ചെന്നു ചേരുന്നത് ഉളുപ്പുണിയിലാണ് . അവിടെ നിന്നാൽ ഉളുപ്പുണി മലയിൽ ജീപ്പിന്റെ ടയറുകൾ പതിഞ്ഞ അടയാളം കാണാം . മലയുടെ മുകളറ്റം വരെ നീളുന്ന കുഴിയിലൂടെയാണ് ആളുകൾ മലയുടെ മുകളിലെത്തുന്നത് . ഉളപ്പുണിയുടെ നെറുകയിൽ എത്തിയാൽ ഇടുക്കിയുടെ സൗന്ദര്യത്തെ മൊത്തം ആവാഹിച്ചു നിൽക്കുന്ന ഹരിതഭംഗിയുടെ ദൃശ്യ ചാരുത ക്യാമറയിൽ പകർത്താം . തീപ്പെട്ടിക്കൂടിലെ ചിത്രത്തിന്റെ വലുപ്പത്തിൽ കുളമാവ് അണക്കെട്ടിന്റെ വിദൂരദൃശ്യം കാണാം . ഈ മലയുടെ മുകളിലാണ് ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ കുറേ രംഗങ്ങൾ ചിത്രീകരിച്ചത് . മൊട്ടക്കുന്ന് , പൈൻ വാലി വാഗമൺ യാത്രയെ വൺ ഡേ ട്രിപ്പാക്കുമ്പോൾ പോകാനുള്ള സ്ഥലങ്ങൾ തരംതിരിച്ച് സമയം ക്രമീകരിക്കണം . കോട മാഞ്ഞതിനു ശേഷവും മഞ്ഞു മൂടുന്നതിനു മുൻപും വ്യൂ പോയിന്റുകളിലെത്തണം . രാവിലെ ഏഴരയ്ക്ക് വാഗമൺ ബസ് േസ്റ്റാപ്പിൽ നിന്നു പുറപ്പെട്ട് വൈകിട്ട് ആറു മണിക്ക് തിരിച്ചെത്തുംവിധം തയാറാക്കിയ ജീപ്പ് സഫാരിയിൽ ആദ്യം പൈൻമരക്കാട് . പാലൊഴുകുംപാറ , മൊട്ടക്കുന്ന് , പൈൻവാലി , സുയിസൈഡ് പോയിന്റ് , തങ്ങൾപാറ , മുണ്ടക്കയം വ്യൂ പോയിന്റ് , കുരിശുമല , മുരുകൻമല , സന്യാസിമാരുടെ ആശ്രമം , ഉളുപ്പുണി – സമ്പൂർണ ലിസ്റ്റ് . വാഗമൺ എന്നു കേൾക്കുമ്പോൾ ആദ്യം തെളിയുന്ന ചിത്രം മൊട്ടക്കുന്നാണ് . മുപ്പതു വർത്തിലേറെയായി മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷൻ . ഗാനരംഗങ്ങളിലാണ് മൊട്ടക്കുന്ന് അധികവും ദൃശ്യവത്കരിക്കപ്പെട്ടത് . പച്ചില കുഴച്ചു മണ്ണപ്പം ചുട്ടുവച്ചതുപോലെ നിരന്നു കിടക്കുന്ന മൊട്ടക്കുന്നുകൾക്കു നടുവിലെ തടാകവും ബോട്ടിങും സഞ്ചാരികളെ ആകർഷിച്ചു . ചെരിഞ്ഞ കുന്നിൽ നിന്നു രണ്ടാം താഴ്‌വരയിലേക്കു പുതിയ നടപ്പാത നിർമിച്ചതു മാത്രമാണ് മൊട്ടക്കുന്നുകളുടെ ട്രഡീഷണൽ റൂട്ടിൽ വന്നിട്ടുള്ള ഒരേയൊരു മാറ്റം . വെള്ളപ്പൊക്കം വാഗമണിനെ ഒറ്റപ്പെടുത്തിയെന്നല്ലാതെ റോഡുകൾക്കും ജനജീവിതത്തിനും പരിക്കേൽപ്പിച്ചില്ല . ‘ ‘ ഇവിടുത്തെ കടകളിൽ കെട്ടിക്കിടന്ന സാധനം മുഴുവൻ ഒരാഴ്ചകൊണ്ടു വിറ്റു തീർന്നു . ’ ’ വെള്ളപ്പൊക്ക സമയത്തുള്ള വാഗമണിന്റെ ചിത്രം ജീപ്പ് ഡ്രൈവർ രതീഷ് ഒറ്റ വാചകത്തിൽ വിശദമാക്കി . ഓഫ് റോഡ് ട്രെക്കിങ്ങിന്റെ സുവർണ കാലത്ത് ഉളുപ്പുണിയിൽ സാഹസങ്ങളുടെ പരമ്പര സൃഷ്ടിച്ചുള്ളയാളാണ് രതീഷ് . ഇപ്പോൾ വാഗമണിലെ ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കി ജീപ്പ് സഫാരി നടത്തി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു . മൊട്ടക്കുന്നും പൈൻമരക്കാടും ഒരേ റൂട്ടിലായതുകൊണ്ട് പൈൻമരക്കാടിനെ രതീഷ് രണ്ടാമത്തെ ഡെസ്റ്റിനേഷനാക്കി . കോട മാറി വെയിൽ പൊങ്ങുന്ന പ്രഭാതത്തിൽ പൈൻ മരങ്ങൾ നിഴൽ വീഴ്ത്തുന്നതു ത്രിഡി ഇമേജിലാണ് . കട്ടപ്പനയുടെ അതിർത്തിയിലുള്ള മലനിരയുടെ നെറുകയിൽ നിന്ന് ഊറിയൊലിച്ചിറങ്ങുന്ന അരുവിയുടെ താളവും പക്ഷികളുടെ പാട്ടും പൈൻമരക്കാടിന്റെ ഭംഗി വർധിപ്പിക്കുന്നു . പൊഴിഞ്ഞു വീണ ഇലകളുടെ ചതുപ്പിൽ കാലുകൾ പൂഴ്ത്തി നടക്കുമ്പോൾ ദേവദൂതനിലെ രംഗങ്ങളും താളവട്ടത്തിലെ പാട്ടു സീനും കൊടൈക്കനാലിലെ പൈൻമരത്തോട്ടവുമൊക്കെ ഓർത്തു . വാഗമണിലെ പൈൻമരക്കാടിനുള്ളിൽ നിന്നുള്ള ഓരോ ഫ്രെയിമുകൾക്കും തമിഴ്നാട്ടിലെ പ്രശസ്തമായ പൈൻമരക്കാടുകളെ തോൽപ്പിക്കുന്ന ഭംഗിയുണ്ട് . പ്രവേശനത്തിനും പാർക്കിങ്ങിനും ടിക്കറ്റ് ഏർപ്പെടുത്തിയത് എതിർപ്പുണ്ടാക്കിയെങ്കിലും നടപടികൾ മുറപോലെ തുടരുന്നു . പൈൻമരക്കാടിൽ നിന്ന് ഏലപ്പാറ റോഡിലേക്ക് അൽപ്പദൂരം നീങ്ങിയാൽ പാലൊഴുകുംപാറ വെള്ളച്ചാട്ടം വ്യൂപോയിന്റിലെത്താം . റോഡിന്റെ അരികിൽ അരുവിയുടെ മറുകരയിൽ തൂവെള്ള നിറത്തിൽ പരന്നൊഴുകുന്ന പാലൊഴുകും പാറ വാഗമണിലെ പ്രധാന കാഴ്ചയാണ് . മൂന്നാറിലേക്കു പോകും വഴിയുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തിനും കുട്ടിക്കാനം റൂട്ടിലെ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനും പാലൊഴുകുംപാറയുടെ പകുതി നീളമേയുള്ളൂ ; ഇത്രയും വീതിയുമില്ല . പൈൻമരക്കാടിന്റെ ക്രമീകൃതമായ രൂപം ദൃശ്യമാകുന്നതു പൈൻവാലിയാണ് . മൊട്ടക്കുന്നിൽ നിന്ന് ഏലപ്പാറ റൂട്ടിൽ പശുഫാമിന്റെ സമീപത്താണ് പൈൻവാലി . കളിപ്പാട്ടം കച്ചവടക്കാരും ഹോട്ടലുകളും ഈ പ്രദേശത്തെയൊരു ചെറിയ ജംക്‌ഷനാക്കി മാറ്റി . പൈൻമരങ്ങളുടെ നടുവിൽ കരിങ്കല്ലു പാകിയ റോഡ് സിനിമാറ്റിക് വിഷ്വലാണ് . കണ്ടു മറന്ന വഴികളുടെ തനിയാവർത്തനം പോലെ തോന്നിയാൽ അദ്ഭുതപ്പെടാനില്ല . ഈ സ്ഥലം ഒട്ടേറെ മലയാളം , തമിഴ് , തെലുങ്ക് സിനിമകൾക്കു പശ്ചാത്തലമായിട്ടുണ്ട് . ആത്മഹത്യാ മുനമ്പ് ഈരാറ്റുപേട്ടയിൽ നിന്ന് ഇരുപത്താറു കിലോമീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന വാഗമൺ അക്ഷരാർഥത്തിൽ ഇടുക്കിയുടെ അലങ്കാരമാണ് . നാഷണൽ ജോഗ്രഫിക് രാജ്യാന്തര ടൂറിസം ഡെസ്റ്റിനേഷൻ ലിസ്റ്റിൽ ഇടം നേടിയ പത്തു സ്ഥലങ്ങളിലൊന്നാണ് വാഗമൺ . തേയിലത്തോട്ടങ്ങൾ , പുൽമേടുകൾ , തടാകം , വെള്ളച്ചാട്ടം , പൈൻമരക്കാട് , അരുവികൾ തുടങ്ങി പ്രകൃതിയുടെ ആഭരണങ്ങളെല്ലാം വാഗമണിന്റെ പ്രകൃതി അണിഞ്ഞിട്ടുണ്ട് . തീക്കോയിയാണ് വാഗമണിന്റെ അടിവാരം . വാഗമൺ എത്തുന്നതുവരെ വളഞ്ഞു പുളഞ്ഞ റോഡും വ്യൂ പോയിന്റുകളും യാത്ര രസകരമാക്കുന്നു .
false
മലയാളം സിനിമാ , ടെലിവിഷൻ രംഗത്തെ അഭിനേതാവാണ് ഷാജുമോൻ എസ് . ജെ . അഥവാ ഡോ . ഷാജു . മമ്മുട്ടി നിർമ്മിച്ച് , വയലാർ മാധവൻ കുട്ടി സംവിധാനം ചെയ്ത് ദൂരദർശൻ സംപ്രേഷണം ചെയ്ത ജ്വാലയായി എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ജനശ്രദ്ധപിടിച്ചു പറ്റുന്നത് . മിന്നുകെട്ട് എന്ന മറ്റൊരു പരമ്പരയിൽ മികച്ച വേഷം ചെയ്ത ഷാജു , നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട് . തിരുവനന്തപുരത്തെ ഒരു ഉയർന്ന നെടുമങ്ങാട്ടുള്ള ' കാസ സയാൻ ' എന്ന വീട്ടുപേരുള്ള മുസ്ലീം കുടുംബത്തിലാണ് ഷാജു ജനിച്ചത് . 1972 മേയ് 31 നായിരുന്നു ജനനം പിതാവ് ഷംസുദ്ദീനും മാതാവ് ജമീലയും . ഒരു സഹോദരൻ ഷാനി മോൻ . പ്രാഥമിക വിദ്യാഭ്യാസം അഴീക്കൊട് സർക്കാർ യു . പി . സ്കൂളിലും ഹൈസ്കൂൾ ചെയ്തത് അരുവിക്കര സർക്കാർ ഹൈസ്കൂളിലായിരുന്നു . തിരിവനന്തപുരത്തെ മഹാത്മാഗാന്ധി കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദം നേടീ പിന്നീട് സേലത്ത് 1992 -ൽ ദന്തവൈദ്യശാസ്ത്രം പഠിക്കാൻ ചേർന്നു . കോളേജിൽ പഠിക്കുന്ന കാലത്ത് നാടകാഭിനയത്തിന് തുടർച്ചയായി മികച്ച നടനുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് . സേലം വിനായക മിഷൻ കോളേജിൽ ദന്തവൈദ്യശാസ്ത്രം പഠിക്കുന്നതിനിടയിൽ ജീവിത പങ്കാളി ഡോ . ആഷയെ കണ്ടുമുട്ടി . 1998 ൽ അക്യൂപഞ്ചർ ഡിപ്ലോമ കരസ്ഥമാക്കി , 2014 ൽ കേരള സർവ്വകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി . ജി . ഡിപ്ലോമ , അതിനു ശേഷം ഇപ്പോൾ ആശുപത്രി ഭരണത്തിൽ ബിരുദാനന്തര ബിരുദം പഠിച്ചു വരുന്നു . ഷാജു ആഷ്‌ലി ദമ്പതിമാർക്ക് ഇവാന എന്നൊരു പെൺകുട്ടിയുണ്ട് . ഡോ . ആഷ്‌ലി ദോഹയിലാണ് ജോലി ചെയ്യുന്നത് . കലാലയ ജീവിതത്തിനിടയിലേ അഭിനയ അരങ്ങേറ്റം നടന്നിരുന്നു . പഠനത്തിനിടക്ക് നാടക നടനത്തിലൂടെ മിക്ക വർഷവും മികച്ച നടനുള്ള പുരസ്കാരം നേടാനായി . ടി . വി . പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് വൈദ്യശാസ്ത്രപഠനം കഴിഞ്ഞ് കുറച്ചു കാലം പ്രാക്റ്റീസ് ചെയ്തതിനു ശേഷമാണ് . ആദ്യമായി അഭിനയിച്ചത് കെ . സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് . പിന്നീട് ബഷീർ സംവിധാനം ചെയ്ത മോഹനം എന്ന പരമ്പരയിൽ അഭിനയിച്ചു . സ്ത്രീജന്മം , അങ്ങാടിപ്പാട്ട് , ദേവരാഗം മിന്നാരം , മിന്നുകെട്ട് , പാദസരം എന്നീ പരമ്പരകളിൽ അഭിനയിച്ചു . മൈ മരുമകൻ എന്ന പരമ്പരയാണ് ഏറ്റവും അവസാനമായി പ്രദർശിപ്പിച്ചു വരുന്നത് . കിച്ചു ജോസ് സംവിധാനം ചെയ്ത ലസാഗു ഉസാഗയിലാണ് ആദ്യമായി സിനിമയിൽ മാറ്റുരച്ചത് .
false
ജനകീയ ജനാധിപത്യ വിപ്ലവത്തിന് ശേഷം ഉണ്ടാകുന്ന ഭരണകൂടമാണ് ജനകീയ ജനാധിപത്യ ഗവണ്മന്റ് . ഇൻറെ തീരുമാന പ്രകാരം തൊഴിലാളികൾ , കർഷകർ , സൈനികർ തുടങ്ങിയവർക്ക് ജനാധിപത്യ വ്യവസ്ഥ പ്രകാരം പ്രാതിനിധ്യമുണ്ടാകും . പിന്നീട് സോഷ്യലിസ്റ്റ് ഗവണ്മൻറിന് വഴി മാറും . ശേഷം കമ്മ്യൂണിസം യാഥാർത്ഥ്യമാകുമ്പോൾ പാർട്ടിയും , ഭരണകൂടവും ഇല്ലാതാകും .
false
കണ്ണൂരുകാർക്ക് സ്വന്തമാണ് പാലക്കയം തട്ടിന്റെ മിഴിവേകുന്ന കാഴ്ച . ടൂറിസം മേഖലയിൽ പ്രധാന്യം നേടിയ വിനോദസഞ്ചാര കേന്ദ്രമാണ് പാലക്കയം തട്ട് . തളിപ്പറമ്പുനിന്നും കൂർഗ് പാതയിൽ 28 കിലോമീറ്റർ അകലെയാണ് ഇൗ മനോഹരയിടം നിലകൊള്ളുന്നത് . ഒഴിവ് ദിവസം കുടുംബവുമൊത്തും സുഹൃത്തുക്കൾ ഒത്തുച്ചേർന്നും ആഘോഷമാക്കുവാനായി നിരവധിപേർ ഇവിടെ എത്തിച്ചേരാറുണ്ട് . സ്വർണവർണനിറമാർന്ന സൂര്യാസ്തമയത്തിന്റെ കാഴ്ച കാണേണ്ടതാണ് . സൂര്യൻ കൈക്കുമ്പിളിൽ വന്നസ്‌തമിക്കുന്ന പ്രതീതിയാണ് . വൈകുന്നേരമാകുന്നതോടെ പ്രകൃതിയ്ക്ക് വല്ലാത്ത സൗന്ദര്യമാണ് . ഇൗ കാഴ്ച ആസ്വദിക്കുവാനായി എത്തുന്നവരുമുണ്ട് . പാലക്കയം തട്ടിലേക്ക് സ്വാഗതം പാലക്കയം തട്ടിലേക്ക് സ്വാഗതം ചെയ്യുന്ന ചെക്പോസ്റ്റിലാണു ടിക്കറ്റ് കൗണ്ടർ . കവാടം കടന്ന് മുളങ്കൂട്ടത്തിനുള്ളിലൂടെ നടന്നു കയറുന്നതു തട്ടിന്റെ മേടയിലേക്കാണ് . ബാരിക്കേഡ് കെട്ടിയ തട്ടിനരികെ ഇരുമ്പു ബെഞ്ചുകളിലിരുന്നാൽ തളിപ്പറമ്പിന്റെ കിഴക്കൻ ഗ്രാമങ്ങൾ കാണാം . നിരയായ പാറപ്പുറം , അഡ്വഞ്ചർ പാർക്ക് , ടെന്റുകൾ , വ്യൂ പോയിന്റ് ഇത്രയുമാണ് വിനോദവും കാഴ്ചകളും . പാലക്കയം തട്ടിൽ നിന്നുകൊണ്ട് വിദൂരകാഴ്ച ആസ്വദിക്കുവാനായി ചതുരത്തിലുള്ള സിമന്റ് ഫ്രെം ഒരുക്കിയിട്ടുണ്ട് . പാലക്കയം തട്ടിലെത്തുന്നവർ ഫ്രെയ്മിനരികിൽ നിൽക്കുന്ന ചിത്രവും പകർത്താറുണ്ട് . കാഴ്ചയുടെ മനോഹാരിത , അ‍ഡ്വഞ്ചർ പാർക്ക് , ടെന്റ് ക്യാംപുകൾ , വിശ്രമ സ്ഥലങ്ങൾ , സഞ്ചാരികളുടെ ഇടയിൽ ഇൗ മനോഹരയിടത്തിന് പ്രയിമേകാൻ ഇൗ കാഴ്ചകൾ പോരെ . പാലക്കയം തട്ടിൽ ടൂറിസം സാധ്യത തെളിഞ്ഞ ശേഷം നടത്തിയ പ്രവർത്തനങ്ങൾ ആ നാടിന്റെ മുഖച്ഛായയ്ക്കു തിളക്കം കൂട്ടി . അറിയപ്പെടാതെ കിടന്നിരുന്ന മലയോരത്തേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നു വരെ ആളുകൾ എത്തിത്തുടങ്ങി .
false
ചെറിയ കാര്യങ്ങൾ ചെയ്ത് മറ്റുള്ളവർക്ക് വലിയ പ്രചോദനമാകാൻ സാധിക്കുകയയെന്നത് നിസ്സാരമല്ല . 91ാം വയസ്സിലും ശാരീരിക ക്ലേശങ്ങൾ അവഗണിച്ച് പതിവായി വഴിയോരത്തെ ചെടികൾ നനയ്ക്കാനെത്തുന്ന ഡൽഹിയിലെ ഗുഡ്ഗാവ് സ്വദേശിയായ മുത്തശ്ശനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലലെ താരം . നേരം പുലരുന്നതിനു മുൻപ് തന്നെ തന്റെ ഊന്നുവടിയുമായി ചെടികൾ നനയ്ക്കുന്ന ബാബയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് . സാരമായ നടുവേദനയുണ്ട് ബാബയ്ക്ക് . എന്നാൽ അതൊക്കെ അവഗണിച്ച് എന്നും പുലർച്ചെ നാലുമണിക്ക് തന്നെ അദ്ദേഹം തെരുവിലേക്കിറങ്ങും . മുനിസിപ്പൽ കോർപ്പറേഷൻ വഴിയരികിൽ നട്ടിരിക്കുന്ന തണൽ ചെടികൾ നനയ്ക്കാനാണ് അദ്ദേഹം പോകുന്നത് . ഒരു ദിവസം പോലും ബാബ ഇക്കാര്യത്തിൽ‍ വീഴ്ച വരുത്തിയിട്ടില്ല . ചെറിയ കപ്പുകളിൽ വെള്ളം നിറച്ചാണ് ചെടികൾ നനയ്ക്കുന്നത് . റോഡിനിരുവശവുമായി വച്ചുപിടിപ്പിച്ചിരിക്കുന്ന എല്ലാ ചെടികളും നനച്ച ശേഷമാണ് ഇവിടെ നിന്നും ബാബയുടെ മടക്കം . നടുവേദന അധികമായതിനാൽ ബെൽറ്റും ധരിച്ചുകൊണ്ടാണ് അദ്ദേഹം മുടങ്ങാതെ ചെടിനനയ്ക്കാനെത്തുന്നത് . आप की उम्र 91 साल है , कमर भी दुख्ती है।फिर भी , गुड़गांव में हर रोज सुबह 4 बजे पब्लिक रोड़ पर पौधों को पानी देने पहुंच जाते हैं।दिल से सलाम 🙏 🙏 <വെബ്സൈറ്റ് ലിങ്ക്> ഐഎഎസ് ഉദ്യോഗസ്ഥനായ നിതിൻ സാങ്‌വാനാണ് ബാബയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് . ശാരീരിക അവശതകൾ മറന്ന് പതിവായി നാലുമണിക്ക് ചെടികൾ നനയ്ക്കാനായി തെരുവിലേക്കെത്തുന്ന ഇൗ 91 കാരന് ഹൃദയത്തിൽ നിന്നുള്ള സല്യൂട്ട് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത് . പ്രായാധിക്യം പോലും മറന്നുകൊണ്ട് കൊണ്ട് പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാബയുടെ കരുതൽ വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു . ഒരു ദിവസംകൊണ്ട് ഒന്നേകാൽ ലക്ഷത്തിലധികം ആളുകളാണ് ബാബയുടെ വിഡിയോ കണ്ടത് . മുതിർന്ന തലമുറയിൽ പെട്ടവരുടെ ആത്മാർഥതയും സത്യസന്ധതയും പ്രകൃതി സ്നേഹവും മാതൃകയാക്കണമെന്ന പ്രതികരണങ്ങളാണ് നിറയുന്നത് . അതേസമയം വാഹനങ്ങൾ നിറഞ്ഞ റോഡിൽ ഈ പ്രായത്തിൽ ബാബ തനിച്ചെത്തുന്നതിലെ ആശങ്കയും ചിലർ പങ്കുവയ്ക്കുന്നുണ്ട് . അധികൃതർ ഇക്കാര്യത്തിൽ വേണ്ട ശ്രദ്ധ ചെലുത്തണമെന്നും പലരും അഭിപ്രായപ്പെടുന്നു .
false
പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ താലൂക്കിൽ പുളിക്കീഴ് ബ്ളോക്കിലാണ് കടപ്ര ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത് . കടപ്ര പഞ്ചായത്തുപ്രദേശം കടപ്ര വില്ലേജുപരിധിയിൽ ഉൾപ്പെടുന്നു . 14 . 74 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്തി പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് നെടുമ്പ്രം പഞ്ചായത്തും , കിഴക്കുഭാഗത്ത് തിരുവൻവണ്ടൂർ , പാണ്ടനാടു പഞ്ചായത്തുകളും , തെക്കുഭാഗത്ത് മാന്നാർ പഞ്ചായത്തും , പടിഞ്ഞാറുഭാഗത്ത് നിരണം പഞ്ചായത്തുമാണ് . പമ്പാനദി കടപ്ര പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ പാണ്ടനാടു പഞ്ചായത്തിലെ കുത്തിയതോട് എന്ന സ്ഥലത്തു വച്ച് രണ്ടായി പിരിഞ്ഞ് പഞ്ചായത്തിന്റെ ഏകദേശം മധ്യഭാഗത്തുകൂടി ഒഴുകി അച്ചൻകോവിലാറുമായി യോജിച്ച് പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ കൂടി ഒഴുകുന്നു . നദികളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശമാകയാൽ കടപ്ര പഞ്ചായത്തുപ്രദേശം ഫലഭൂയിഷ്ഠമാണ് . പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
തിരുവനന്തപുരം : അമ്മയും അച്ഛനും സഹോദരിയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ താന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിച്ചതാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത് . ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്നത് കാണാനാണത്രെ ഇത് . വിദേശത്ത് നിന്ന് ആഭിചാര പ്രക്രിയകളില്‍ ആകൃഷ്ടനായ കേഡല്‍ 15 വര്‍ഷത്തോളമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുകയായിരുന്നെന്നാണ് ഇന്ന് പൊലീസിനോട് സമ്മതിച്ചത് . ശരീരം വിട്ട് ആത്മാവ് സഞ്ചരിക്കുന്ന സൂക്ഷ്മ രീതിയെയാണ് അസ്ട്രൽ പ്രൊജക്ഷൻ എന്നു പറയുന്നത് . ഇതിന് ശാസ്ത്രീയമായോ ആധികാരിക മതപരമായോ യാതൊരു അടിസ്ഥാനവുമില്ല . മതിഭ്രമത്തിലോ , ഉന്മത്താവസ്ഥയിലോ ചിലർ ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട് . ഏഴാമത് ചക്രം സഹസ്രാര ഉത്തേജിതമാകുമ്പോൾ മനുഷ്യന് ആസ്ട്രൽ പ്രൊജക്ഷൻ , ആസ്ട്രൽ ട്രാവൽ , ട്രാൻസ്മൈഗ്രേഷൻ എന്നീ കഴിവുകൾ സാധ്യമാണെന്നു പറയപ്പെടുന്നു . നമ്മുടെ ശരീരത്തിലെ അന്നമയം , പ്രാണമയം എന്നിവ കഴിഞ്ഞുള്ള കാമമയകോശത്തെയാണ് ആസ്ട്രൽ ബോഡി എന്നു പറയുന്നത് . ഉണർന്നിരിക്കുമ്പോൾ ആസ്ട്രൽ ബോഡി ശരീരവുമായി വളരെക്കൂടുതൽ ഒട്ടിയിരിക്കുന്നതുകൊണ്ടാണത്രേ ഭൂരിപക്ഷംപേരും ശരീരബോധമുള്ളവരായി മാത്രം കാണുന്നത് . എന്നാൽ അഗാധ ധ്യാനത്തിലേർപ്പെടുമ്പോൾ ആസ്ട്രൽ ബോഡിയെ ശരീരത്തിൽനിന്നും ഉയർത്തി അതീന്ദ്രീയ സിദ്ധി ഉണർത്തി ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു . ഈ അവസ്ഥയിൽ ആസ്ട്രൽ ബോഡികൊണ്ട് കാഴ്ചകൾ കാണാൻ കഴിയുകയും വ്യക്തികളുടെ സൂക്ഷ്മ ശരീരത്തെപ്പോലും കാണാനും കഴിയുമത്രേ . പ്രപഞ്ചത്തിന്റെ ഏതു കോണിലേക്കും സഞ്ചരിക്കാനും ബോധപൂർവ്വം കാണാനും കേൾക്കാനും മനസ്സിലാക്കാനും കഴിയുകയും ഇച്ഛാനുസരണം സ്വശരീരത്തിലേക്ക് തിരിച്ചു വരാനും കഴിയുമെന്നും മിസ്റ്റിക്കുകൾ വിശ്വസിക്കുന്നു . നിരന്തര പരിശ്രമം കൊണ്ട് അതീവ ശാന്തമായ അവസ്ഥയിൽ പ്രാപിക്കേണ്ട അവസ്ഥയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത് . തെറ്റിദ്ധാരണമൂലമോ , മനോവൈകല്യത്താലോ ആണ് ചിലർ ഇതിനുവേണ്ടി സാത്താൻ സേവയിലെത്തിപ്പെടുന്നതും കുറ്റകൃത്യങ്ങളിലേർപ്പെടുന്നതും .
false
മലയാളചെറുകഥാകൃത്തും നോവലിസ്റ്റുമാണ് പോൾ സക്കറിയ എന്ന സക്കറിയ . 1945 ജൂൺ അഞ്ചിന് മീനച്ചിൽ താലൂക്കിലെ പൈകയ്ക്കു സമീപം ഉരുളികുന്നത്ത് ജനിച്ചു . മുണ്ടാട്ടുചുണ്ടയിൽ കുഞ്ഞച്ചനും ത്രേസ്യാക്കുട്ടിയും മാതാപിതാക്കൾ . ഉരുളികുന്നം , കുരുവിക്കൂട് കവലയിലെ എസ് . ഡി . എൽ . പി . സ്കൂളിലാണ് നാലാം തരം വരെ വിദ്യ അഭ്യസിച്ചത് . ഹൈസ്കൂൾ വിദ്യാഭ്യാസം വിളക്കുമാടം സെന്റ് ജോസഫ് സ്കൂളിൽ പൂർത്തിയാക്കി . സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ എം ഇ എസ് കോളജിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിലും അധ്യാപകനായിരുന്നു . ഇപ്പോൾ തിരുവനന്തപുരത്ത് താമസിക്കുന്നു . സക്കറിയയുടെ ' ഭാസ്കരപട്ടേലരും എന്റെ ജീവിതവും ' എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് വിധേയൻ . ലൈബ്രറി ഓഫ് കോൺഗ്രസിന്റെ പുസ്തകശേഖരത്തിൽ സകറിയയുടെ പതിമൂന്ന് കൃതികൾ ഉൾപ്പെടുത്തിയിട്ടുണ്ട് . തീവ്രദേശീയതക്കെതിരെയും മതതീവ്രവാദത്തിനെതിരെയും ഉള്ള സക്കറിയയുടെ ശക്തമായ നിലപാടുകൾ സംഘ് പരിവാർ പോലുള്ള സംഘടനകളുടെ രൂക്ഷമായ എതിർപ്പിന്‌ വഴിവെച്ചു . 2010 ജനുവരി 10-ന്‌ പയ്യന്നൂരിൽ വെച്ച് ഒരു പുസ്തക പ്രകാശന ചടങ്ങിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വത്തെ പറ്റി നടത്തിയ പരാമർശങ്ങളെത്തുടർന്ന് ഒരു കൂട്ടം സി . പി . ഐ പ്രവർത്തകരോ അനുയായികളൊ ആണെന്നു കരുതപ്പെടുന്ന സദസ്യർ സക്കറിയയെ ചോദ്യം ചെയ്യുകയും ശാരീരികാക്രമണത്തിനു മുതിരുകയും ചെയ്തു … ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
സെമിറ്റിക് ഗോത്രത്തിൽപ്പെട്ട ഒരു ഭാഷ . ഹീബ്രു , അറബി എന്നിവയുമായി ഇതിനു വളരെ അടുപ്പമുണ്ട് . ബാബിലോണിയൻ സംസ്കാരത്തിന്റെ ഉറവിടമായ അക്കാദ് എന്ന പുരാതന നഗരത്തിലും മെസൊപ്പൊട്ടേമിയയിലും ബി . സി . 3000-ത്തോടടുത്ത് പ്രചരിച്ചിരുന്നതാണ് ഈ ഭാഷ . ആധുനിക അസീറിയൻ ഭാഷ അക്കേദിയന്റെ ഒരു ദേശ്യഭേദം മാത്രമാണ് . അക്കേദിയനും അതുമായി ബന്ധപ്പെട്ട മറ്റു ഭാഷകളും പൊതുവേ അസീറിയൻ ഭാഷകൾ എന്ന പേരിലാണ് അറിയപ്പെടുന്നത് . 9-ം ശതകത്തിനുമുമ്പ് മെസൊപ്പൊട്ടേമിയയിൽ നടന്ന ഭൂഖനനത്തിന്റെ ഫലമായി പ്രാചീന അക്കേദിയൻ ഭാഷാലിപികളുടെ സ്വരൂപം മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട് . അക്കേദിയൻ പൂർവസെമിറ്റിക് ഭാഷാ വിഭാഗത്തിൽപ്പെടുന്നു . ദക്ഷിണ മെസൊപ്പൊട്ടേമിയയിലെ ദേശഭാഷയായ സുമേറിയനിൽ എഴുതപ്പെട്ട ശിലാലിഖിതങ്ങളിൽ , വ്യക്തിനാമങ്ങളായും തത്സമ-തദ്ഭവങ്ങളായും നിരവധി അക്കേദിയൻ പദങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട് . വളരെ പ്രാചീനകാലം മുതൽക്കേ ഈ ഭാഷ പ്രചാരത്തിലിരുന്നുവെന്നതിന് ആ ശിലാലിഖിതങ്ങൾ മതിയായ തെളിവുകളാണ് . അക്കേദിയൻ ഭാഷയുടെ പ്രാചീനരൂപം ഈ ശാസനങ്ങളിലാണ് കണ്ടെത്തുന്നത് . അക്കാദ് വംശത്തിൽപ്പെട്ട പ്രമുഖ രാജാവായ സർഗന്റെ കാലത്ത് മെഡിറ്ററേനിയൻ കടൽ മുതൽ പേർഷ്യൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടന്ന സാമ്രാജ്യത്തിന്റെ ഔദ്യോഗികഭാഷയെന്ന നിലയിൽ അക്കേദിയൻ വളരെ വ്യാപകമായി പ്രചരിച്ചിരുന്നു . പക്ഷേ പില്ക്കാലത്ത് ഊർ വംശത്തിന്റെ ഭരണകാലത്തുണ്ടായ നവോത്ഥാനത്തിന്റെ ഫലമായി അക്കേദിയൻ മെസൊപ്പൊട്ടേമിയയുടെ മാത്രം ഭാഷയായി ചുരുങ്ങിപ്പോവുകയും സുമേറിയൻ ഭാഷ മതസാഹിത്യത്തിന്റെ വിശുദ്ധ ഭാഷയായി വ്യാപകമായിത്തന്നെ നിലനിന്നുപോരുകയും ചെയ്തു . സർഗനിക് വംശത്തിന്റെ പൂർവയുഗം , സർഗനിക്യുഗം , ഊർവംശത്തിന്റെ മൂന്നു തലമുറകൾ എന്നിവ ഉൾപ്പെടുന്ന കാലഘട്ടത്തെ , അക്കേദിയൻ ഭാഷയുടെ പ്രാചീനകാലമായി കരുതിപ്പോരുന്നു . ഊറിലെ മൂന്നാം രാജവംശത്തിന്റെ പതനത്തോടുകൂടി അക്കേദിയൻ ഭാഷയിൽ രണ്ടു മുഖ്യപ്രാദേശികരൂപങ്ങൾ ആവിർഭവിച്ചു . ഇതിൽ ആദ്യത്തേത് മെസൊപ്പൊട്ടേമിയയുടെ ഉത്തരഭാഗത്ത് അസീറിയയിൽ വ്യാപകമായിത്തീർന്ന അസീറിയൻഭാഷയാണ് . മെസൊപ്പൊട്ടേമിയയുടെ ദക്ഷിണഭാഗത്തുള്ള ബാബിലോണിയയിൽ പ്രചരിച്ച ബാബിലോണിയൻ ഭാഷയാണ് രണ്ടാമത്തേത് . അക്കേദിയന്റെ ഈ രണ്ട് പ്രാദേശികരൂപങ്ങൾക്കും പ്രാചീനകാലം , മധ്യകാലം , ആധുനികകാലം എന്ന് മൂന്നു ദശകളുള്ളതായും ഓരോ ദശയ്ക്കും ഭാഷാപരമായ സവിശേഷതകളുള്ളതായും ഭാഷാശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു . അക്കേദിയൻ ഭാഷയുടെ പ്രാദേശിക രൂപമായ ഇത് പ്രാചീന അസീറിയൻ കാലഘട്ടത്തിലെ പ്രധാനഭാഷയായി ഉപയോഗിച്ചുപോന്നിരുന്നു . അസീറിയയിലും ഏഷ്യാമൈനറിലുമുള്ളവർ തമ്മിലുള്ള കത്തിടപാടുകൾക്കും വ്യവസായ സംബന്ധമായ പ്രമാണങ്ങൾക്കും ചരിത്രപരമായ ശാസനങ്ങൾക്കും ഈ ഭാഷ തന്നെയായിരുന്നു മുഖ്യമാധ്യമം . മധ്യകാലമായതോടുകൂടി നിയമം , സമ്മതപത്രം , കത്തുകൾ എന്നിവ അസീറിയൻ ഉപഭാഷയിൽ തന്നെ എഴുതപ്പെട്ടിരുന്നുവെങ്കിലും ചരിത്രലിഖിതങ്ങൾക്കു ബാബിലോണിയൻ ഭാഷയാണ് പ്രയോഗിക്കപ്പെട്ടുപോന്നത് . ആധുനിക അസീറിയൻ യുഗത്തിൽ , അസീറിയൻമാരുടെ പ്രതാപം തളർന്നുതുടങ്ങിയതോടെ അസീറിയൻ ഭാഷയും നിഷ്പ്രഭമാകാൻ തുടങ്ങി . ഈ കാലഘട്ടത്തിൽ മതപരവും ഭരണപരവുമായ കാര്യങ്ങൾക്കു ബാബിലോണിയൻ ഭാഷ ഉപയോഗിക്കപ്പെട്ടുതുടങ്ങിയെങ്കിലും നിയമപരമായ ഇടപാടുകൾക്ക് അസീറിയൻ തന്നെ ഉപയോഗിച്ചുപോന്നിരുന്നു . ബാബിലോണിയൻ ഉപഭാഷ , ബാബിലോണിന് വെളിയിൽ വ്യാപകമായിത്തീർന്നത് അക്കേദിയൻ ഭാഷയുടെ മധ്യകാലഘട്ടത്തിലായിരുന്നു . ഈ കാലഘട്ടത്തിൽ ബാബിലോണിയൻ ഉപഭാഷ പൂർവദേശങ്ങളുടെ അന്താരാഷ്ട്രഭാഷയായി വ്യവഹരിക്കപ്പെട്ടിരുന്നതായി രേഖകൾ ലഭിച്ചിട്ടുണ്ട് . ഈജിപ്തിലെ ടെൽ-എൽ-അമർണാ എന്ന സ്ഥലത്ത് നടന്ന ഉത്ഖനനങ്ങളുടെ ഫലമായി , ഈജിപ്ത് , സിറിയ , പലസ്തീൻ , ഏഷ്യാമൈനർ , അസീറിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള സമ്പർക്കഭാഷ ബാബിലോണിയൻ ആയിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു . ഏലാം എന്ന പേരിലറിയപ്പെട്ടിരുന്ന ഇന്നത്തെ ദക്ഷിണ ഇറാക്കിലും ഈ ഭാഷ പ്രാബല്യത്തിലിരുന്നു . ആധുനിക ബാബിലോണിയൻ ഘട്ടമായപ്പോൾ അരമായ എന്ന പേരിൽ മറ്റൊരു സെമിറ്റിക് ഭാഷ രൂപംകൊണ്ടതോടെ സംസാരഭാഷയെന്ന നിലയിൽ നിന്നും ക്ലാസിക്കൽ സാഹിത്യത്തിന്റെയും ഗണിതശാസ്ത്രത്തിന്റെയും വാനശാസ്ത്രത്തിന്റെയും ഭാഷയായി മാത്രം ബാബിലോണിയൻ ഭാഷയുടെ ഉപയോഗം ചുരുങ്ങി . ക്രിസ്തുവർഷാരംഭത്തോടുകൂടി ബാബിലോണിയൻ ഭാഷ പൂർണമായും മൃതഭാഷയായിക്കഴിഞ്ഞു . 19-ം ശതകത്തിൽ നടത്തിയ ഭൂഖനനത്തിൽനിന്നു ലഭിച്ച വസ്തുക്കളിൽ നിന്നാണ് പിന്നീട് ഈ ഭാഷയെപ്പറ്റിയുള്ള വിവരം ലഭിക്കുന്നത് . എല്ലാ സെമിറ്റിക് ഭാഷകൾക്കും 22 മുതൽ 30 വരെ ധ്വനി ചിഹ്നങ്ങളാണ് ലിപിയുടെ ആവശ്യത്തിനുവേണ്ടി ഉപയോഗിച്ചുപോന്നിരുന്നത് . അക്കേദിയൻ ലിപിയുടെ സ്ഥിതി ഇതിൽനിന്നും വ്യത്യസ്തമാണ് . സുമേറിയൻ ലിപിയുടെ രൂപാന്തരമായ 600 ലിപി ചിഹ്നങ്ങൾ അക്കേദിയൻ ഭാഷ സ്വായത്തമാക്കിയിരുന്നു . പ്രാചീന അക്കേദിയൻ ഭാഷയ്ക്ക് എട്ടു സ്വരധ്വനികളും ഇരുപതു വ്യഞ്ജനധ്വനികളും സ്വന്തമായുണ്ടായിരുന്നു . ഇവയിൽ സ്വരധ്വനികൾ സന്ദർഭമനുസരിച്ച് ഹ്രസ്വമായും ദീർഘമായും പ്രയോഗിക്കപ്പെട്ടുപോന്നു . അക്കേദിയനിലെ എല്ലാ നാമങ്ങളെയും പുല്ലിംഗം , സ്ത്രീലിംഗം എന്നു രണ്ടായി വിഭജിച്ചിട്ടുണ്ട് . സംസ്കൃതത്തിലെപ്പോലെ ഏകവചനവും ദ്വിവചനവും ബഹുവചനവും ഈ ഭാഷയിൽ സാർവത്രികമായിരുന്നു . കാരകങ്ങൾ മുഖ്യമായി മൂന്നാണുള്ളത് കർതൃകാരകം , കർമകാരകം , സംബന്ധികാകാരകം . മൂലരൂപത്തോട് അത്ത് അല്ലെങ്കിൽ ത് എന്ന പ്രത്യയം ചേർത്ത് സ്ത്രീലിംഗരൂപം നിർമ്മിക്കുന്നു . പുല്ലിംഗ സ്ത്രീലിംഗ രൂപങ്ങൾക്കു പൊതുവേ കാര്യമായ വ്യത്യാസങ്ങളില്ലെങ്കിലും അവയെ വേർതിരിച്ചു കാണിക്കുന്ന മുഖ്യഘടകം ഈ പ്രത്യയങ്ങളാണ് . ദ്വിവചന സമ്പ്രദായം പ്രാചീന കാലത്തു നിലവിലിരുന്നുവെങ്കിലും മധ്യകാലമായപ്പോഴേക്കും ലുപ്തപ്രായമായി . ഉം എന്ന പ്രത്യയം ഏകവചനത്തെയും ഇം സംബന്ധകാരകത്തെയും അം കർമകാരകത്തെയും സൂചിപ്പിക്കുന്ന മുഖ്യ പ്രത്യയങ്ങളാണ് . ക്രിയകൾക്കു പൊതുവേ രണ്ടു കാലങ്ങളേയുള്ളു വർത്തമാനവും ഭാവിയും . വർത്തമാനകാലരൂപം ഭൂതകാലമായും പ്രയോഗിക്കപ്പെടുന്നു . സാമ്പത്തികവും രാഷ്ട്രീയവുമായ വിഷയങ്ങളെ അധികരിച്ച് രചിച്ചിട്ടുള്ള നിരവധി അക്കേദിയൻ ലിഖിതങ്ങൾ ലഭിച്ചിട്ടുണ്ട് . മെസൊപ്പൊട്ടേമിയയുടെ പല ഭാഗങ്ങളിൽ നിന്നും അക്കേദിയൻ ഭാഷയുടെ വിവിധ ഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന ലിഖിതങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട് . ബി . സി . 18 മുതൽ 16 വരെയുള്ള ശതകങ്ങളിൽ ബാബിലോണിൽ പ്രഖ്യാതമായിരുന്ന ലാർസാരാജവംശത്തിന്റെ കാലത്ത് സാഹിത്യപ്രാധാന്യമുള്ള പല ശിലാലേഖനങ്ങളും വിരചിതമായതായി രേഖകളിൽ നിന്നു മനസ്സിലാക്കാം . അക്കേദിയൻ ഭാഷയിൽ എഴുതപ്പെട്ട ചരിത്രലിഖിതങ്ങൾ നിരവധിയാണ് . പ്രാചീന അക്കേദിന്റേയും അസീറിയയുടെയും ചരിത്രാംശങ്ങളും രാജാക്കന്മാർ തമ്മിലുള്ള കിടമത്സരങ്ങളുടെ കഥകളും അന്നത്തെ സൈനികവ്യവസ്ഥയുടെ സിദ്ധാന്തങ്ങളും ഈ ചരിത്ര ലിഖിതങ്ങളിൽ നിറഞ്ഞുകിടക്കുന്നു . ഇതു കൂടാതെ തെക്കു പടിഞ്ഞാറൻ ഏഷ്യയുടെയും ഈജിപ്തിന്റെയും ബി . സി . 9 മുതൽ 7 വരെയുള്ള ശതകങ്ങളിലെ ചരിത്രവസ്തുതകളിലേക്ക് ഈ അക്കേദിയൻ ലിഖിതങ്ങൾ വെളിച്ചം വീശുന്നുണ്ട് . അക്കേദിയൻ മതസാഹിത്യരചനകൾ വളരെ പ്രാധാന്യമർഹിക്കുന്നു . പുരാണേതിഹാസങ്ങളെ ആസ്പദമാക്കി രചിക്കപ്പെട്ട മഹാകാവ്യങ്ങളും സ്വതന്ത്രരചനകളായ കീർത്തനങ്ങളും മതപരമായ ചടങ്ങുകൾക്കുവേണ്ടി രചിക്കപ്പെട്ട കാവ്യഖണ്ഡങ്ങളും പ്രത്യേകം പ്രസ്താവാർഹമാണ് . നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഇത്തരം സാഹിത്യ രചനകൾ ഒട്ടുമുക്കാലും ബാബിലോണിയ ഭരിച്ചിരുന്ന കസൈറ്റ് രാജവംശത്തിന്റെ കാലത്ത് ശേഖരിച്ചു സൂക്ഷിച്ചു വയ്ക്കുകയുണ്ടായി . മന്ത്രവാദം , ഇന്ദ്രജാലം , ചികിത്സാശാസ്ത്രം , നിയമശാസ്ത്രം , ശകുനശാസ്ത്രം , മതസിദ്ധാന്തങ്ങൾ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള നിരവധി ഗ്രന്ഥങ്ങൾ അക്കേദിയൻ ഭാഷയിൽ രചിച്ചിരുന്നതായി ചരിത്രരേഖകൾ വ്യക്തമാക്കുന്നു . പക്ഷേ അവയിൽ പലതും കണ്ടുകിട്ടിയിട്ടില്ല . എങ്കിലും പില്ക്കാലത്ത് അസീറിയൻ-ബാബിലോണിയൻ സാഹിത്യങ്ങളിൽ പല ഉത്കൃഷ്ട ഗ്രന്ഥങ്ങളും രചിക്കുന്നതിന് മാതൃകയായി വർത്തിച്ചിരുന്നത് അക്കേദിയൻ ഭാഷയിലെ ഗ്രന്ഥങ്ങളായിരുന്നുവെന്നതിൽ സംശയമില്ല .
false
ബാബുൾ മരങ്ങളുടെ കാവൽക്കാരൻ സമയം ഉച്ച കഴിഞ്ഞിരിക്കുന്നു . ഗംഗാറാം അക്ഷമനായി . ഇപ്പോഴെങ്കിലും പുറപ്പെട്ടാൽ മാത്രമേ രാത്രിയാകുന്ന തിനുമുമ്പേ ഗ്രാമത്തിലെത്താൻ കഴിയുകയുള്ളൂ . മഹാനഗരത്തിൽനിന്ന്‌ പാതി ദിവസത്തെ യാത്രയുണ്ട് അയാളുടെ ഗ്രാമത്തിലേക്ക് . വഴിവിളക്കുകൾ ഗ്രാമപാതകളിൽ ഇനിയും കൺതുറന്നിട്ടില്ലാത്തതിനാൽ ഇരുട്ടും മുമ്പേ ഗ്രാമത്തിലെത്തുകയാണ് നല്ലത് . അല്ലെങ്കൽപ്പിന്നെ വിജനമായ ചെമ്മൺ പാതയിലൂടെയുള്ള യാത്ര അത്ര സുരക്ഷിതമല്ല . അയാൾ തന്റെ വെളുത്ത പരിചാരകവേഷം ഒന്നുകൂടെ നേരെയാക്കി . ഒരുപക്ഷെ താൻ വിളമ്പിക്കൊടുക്കുന്ന അവസാനത്തെ ഭക്ഷണമായതുകൊണ്ടാകാം , യജമാനൻ വളരെ ചിന്താമഗ്നനായിട്ടാണ് കഴിക്കുന്നത് . തന്റെ പ്രതാപകാലത്തെ അതേ ഗാംഭീര്യം യജമാനൻ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു . പാവം . എല്ലാം നഷ്ട പ്പെട്ടു കഴിഞ്ഞിരിക്കുന്നു . ഇനി നഷ്ടപ്പെടാൻ ബാക്കിയുള്ളത് നഷ്ടപ്രതാപകാലത്തിന്റെ ചിതറിത്തുടങ്ങിയ ഓർമ്മകൾ മാത്രമാണ് . ഈ മൽച്ചമഹലും ഇടിഞ്ഞു വീഴാറായിരിക്കുന്നു . ചുറ്റിനും ബാബുൾ മരങ്ങളാലും വള്ളി പടർപ്പുകളാലും ചുറ്റപ്പെട്ട് ഈ കെട്ടിടം ഇങ്ങനെ നാശോന്മുഖമായിട്ട് വ്യാഴവട്ടങ്ങൾ തന്നെ ആയിരി ക്കുന്നു . കാടും പടർപ്പും ഈ ചെറിയ കെട്ടിടത്തെ അത്രമേൽ കൈയ്യേറി വികൃതമാക്കിയിരിക്കുന്നു . ഇനിയിത് നന്നാക്കിയെടുക്കുക അചിന്ത്യമാണ് . എല്ലാം സഹിക്കാം ; രാത്രിയിലുള്ള കുറുക്കന്മാരുടെ ഓലിയിടലാണ് അസഹ്യം . മൽച്ചമഹലിന്റെ പിന്നിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ പുളിമരത്തിന്റെ ശിഖരങ്ങളിൽ തട്ടി ഒരു ഇളം കാറ്റ് ഗംഗാറാമിനെ തലോടിക്കൊണ്ട് കടന്നു പോയി . ആകെയൊരാശ്വാസമുള്ളത് ഇടയ്ക്കു വിരുന്നെത്തുന്ന ഇത്തരം ഇളം കാറ്റുകളാണ് . വെന്തെരിയുന്ന അകക്കാമ്പിനു പക്ഷേ ഈ കാറ്റിന്റെ തണുസ്പർശം മതിയാ കുകയില്ലല്ലോ ? . കാലം സമ്മാനിച്ച അവഗണനകളും മുറിവുകളും നിശ്ശബ്ദമായി സ്വീകരിക്കാൻ യജമാനൻ ശീലിച്ചിരിക്കുന്നു . ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ ! വിധിയുമായി സമരസപ്പെടുകയായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി . “ ഗംഗാറാം … ” സൈറസ് രാജകുമാരന്റെ ശബ്ദം ഗംഗാറാമിനെ ചിന്തകളിൽ നിന്ന് ഉണർത്തി . “ അങ്ങുന്നേ … ” , ഗംഗാറാം എഴുന്നേറ്റ് തന്റെ യജമാനന്റെ മുന്നിൽ ഭവ്യതയോടെ നിന്നു . യജമാനൻ ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കുന്നു . ചിന്നൽ വീണ സ്ഫടിക ഗ്ലാസിൽ വെള്ളം പാതി കുടിക്കാൻ ബാക്കിയുണ്ട് . ഗംഗാറാം പ്ലേറ്റുകളുമെടുത്തുകൊണ്ടു മൽച്ചമഹലിന്റെ പുറകിലെ വരാന്തയിലേക്ക് നടന്നു . ആ നീളൻ വരാന്തയിലെ മേശയിലാണ് കഴുകിയ പ്ലേറ്റുകളും ഗ്ലാസുകളും വയ്ക്കുന്നത് . അതേ , വെറും മേശമേൽ ! ജാലകത്തിനു പുറത്തുള്ള ബാബുൾ മരത്തിലിരുന്ന് ഏതോ പക്ഷികൾ കലപില കൂട്ടുന്നുണ്ട് . തത്തകളായിരിക്കണം . “ ഗംഗാറാം , നിങ്ങൾ പോകുന്നത് തന്നെയാണ് നല്ലത് . ” സൈറസിന്റെ ശുഷ്ക്കിച്ച മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു . അയാളുടെ നീലക്കണ്ണുകൾ അപ്പോഴും തീക്ഷ്ണങ്ങളായിരുന്നു . യജമാനന്റെ സങ്കടം ഗംഗാറാമിന് മനസ്സിലാകാതിരുന്നില്ല . അത് നിസ്സഹായതയുടെ നിമന്ത്രണം കൂടിയായിരുന്നു . പക്ഷേ എന്തുചെയ്യാൻ ? താൻ നിസ്സഹായനാണ് . ഭാര്യയും നാല് കുഞ്ഞുങ്ങളും പിന്നെ രോഗിയായ അമ്മയും തന്റെ തണലിലാണ് . ഇപ്പോൾത്തന്നെ മാസങ്ങളായിരിക്കുന്നു അവർക്കു എന്തെങ്കിലും അയച്ചു കൊടുത്തിട്ട് . ഗ്രാമത്തിലെ വീട്ടിൽ രണ്ടു പശുക്കൾകൂടിയുള്ളതുകൊണ്ട് കൗശിക കഷ്ടിച്ചു കാര്യങ്ങൾ നടത്തിക്കൊണ്ടു പോകുന്നു എന്ന് മാത്രം . എന്നിട്ടും മൂന്നു നേരം നിറച്ചുണ്ണുന്നതു ആഴ്ചയിൽ മൂന്നു ദിവസം മാത്രം . നേപ്പാളിലെ ഘാർ ഗ്രാമത്തിൽനിന്ന് വന്നവരായിരുന്നു ഗംഗാറാമിന്റെ മുൻതലമുറക്കാർ . നൂറ്റാണ്ടുകൾ പഴക്കമുള്ള മാഗർ ഗോത്ര വംശ പാരമ്പര്യം കാത്തുസൂക്ഷിച്ചിരുന്നവർ . നേപ്പാളിലെ പുരാതന ഗോത്രങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നവരാണ് മാഗർ ഗോത്രജർ . യുദ്ധ വീരന്മാർ . പാരമ്പര്യം പട്ടിണിക്ക് കാവൽ കിടക്കാൻ തുടങ്ങിയപ്പോഴാണ് ഗംഗാറാമിന്റെ പ്രപിതാമഹന്മാർ ഈ അവധ് രാജവംശ പിൻതലമുറക്കാരുടെ സേവകരായി ജോലി ചെയ്യാൻ ആരംഭിച്ചത് . “ നിങ്ങൾക്ക് തരാൻ എന്റെ കൈയ്യിൽ ഒന്നുമില്ലല്ലോ ഗംഗാറാം . ” സൈറസ് രാജകുമാരന്റെ കണ്ഠം ഇടറിയിരുന്നു . അമ്മയുള്ള കാലം തൊട്ടേ ഗംഗാറാം കൂടെയുണ്ട് . അമ്മയുടെ ഗ്രേറ്റ് ഡൈൻ നായ്ക്കളെ പരിപാലിച്ചിരുന്നതും ഗംഗാറാമായിരുന്നു . നായ്ക്കളുടെ പിറകെ ഓടുന്ന ഗംഗാറാമിന്റെ രൂപം ഇപ്പോഴും ഓർമ്മയിൽ ചിരി വിടർത്തുന്നു . മൽച്ചമഹലിന്റെ മുകളിലായിരുന്നു ഈ കസർത്തുകളത്രയും . പക്ഷേ ഒരു രാത്രിയിൽ തങ്ങളുടെ ഏഴു നായ്ക്കളെയും ഏതോ അജ്ഞാതർ വിഷം കൊടുത്ത് കൊന്നിട്ട് കടന്നു കളയുകയായിരുന്നു , വെറും കൈയ്യോടെയല്ല , ഊണുമേശമേൽ ഉണ്ടായിരുന്ന വെള്ളിപ്പാത്രങ്ങളിൽ ഒട്ടുമുക്കാലും അവർ കൊണ്ടുപോകുകയും ചെയ്തു . അതിൽപിന്നെ തങ്ങൾ അനുഭവിച്ച രാത്രികളിലെ അരക്ഷിതത്വം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു . ഒടുവിൽ തന്റെ രാജകീയ ഒറ്റപ്പെടലിന്റെ അവസാന നാളുകളൊന്നിൽ വജ്രക്കല്ലുകൾ പൊടിച്ചു ചേർത്ത് അമ്മ തയാറാക്കിയ ആ നിശ്ശബ്ദദയുടെ പാനീയം അവരെ മരണത്തിന്റെ തണുത്ത വഴിത്താരയിലൂടെ കൂട്ടിക്കൊണ്ടു പോയപ്പോഴും ഗംഗാറാം തങ്ങൾക്കൊപ്പമുണ്ടായിരുന്നു , കാറ്റിലുലയാത്ത ഒരു വലിയ ബാബുൾ മരം പോലെ . ആ ഗംഗാറാമാണ്‌ ഇപ്പോൾ … . പാവം . അമ്മയുടെ മരണം ഏറെ തളർത്തിയത് സാകിനയെ ആയിരുന്നു . അതിൽപിന്നീട് അവൾ കറുത്ത വസ്ത്രം മാത്രം ധരിച്ചു . പിന്നീടൊരിക്കലും അവൾ തന്റെ മുടി ചീകിയൊതുക്കിയില്ല . മൽച്ചമഹലിന്റെ ഇരുണ്ട അകത്തളങ്ങളിൽ അവളുടെ ജീവിതം ഒരു മഹാമൗനമായി ചുരുങ്ങിയൊതുങ്ങി . പലപ്പോഴും തങ്ങൾക്കു വേണ്ടി വിദേശ പത്രപ്രവർത്തകരോട് വീറോടെ സംസാരിച്ചിരുന്ന അവളുടെ ആ ഉൾവലിയൽ ദയനീയ മായിരുന്നു . ഒരു ശൈത്യകാല പ്രഭാതത്തിൽ അവൾക്കുള്ള ചായയുമായി ചെന്ന ഗംഗാറാം കണ്ടത് തന്റെ ആത്മാവിനെ കഴിഞ്ഞ രാത്രിയുടെ ഏതോ യാമങ്ങളിൽ നിശ്ശബ്ദയായി യാത്രയാക്കി അവളുടെ ശരീരം മാത്രം തണുത്തു വിറങ്ങലിച്ചങ്ങിനെ … അവളുടെ മരണം ഒരു നിശ്ശബ്ദ പ്രതിഷേധത്തിന്റെ പരിസമാപ്തിയായിരുന്നു . നൂറ്റാണ്ടുകളുടെ ഭരണ ചരിത്രമുറങ്ങുന്ന ആ മഹാനഗരത്തിലെ റെയിൽവേ സ്റ്റേഷനിലെ ഒന്നാം ക്ലാസ് വെയ്റ്റിംഗ് റൂമിൽ ഒരു ദശാബ്ദത്തോളം ദീർഘിച്ച വാശിയോടെയുള്ള കാത്തിരിപ്പിനൊടുവിൽ , അമ്മയും , താനും പിന്നെ സാകിനയും ഈ മൽച്ച മഹലിലേക്കു താമസം മാറുമ്പോൾ , ഗംഗാറാമും നന്നേ ചെറുപ്പമാ യിരുന്നു . നീണ്ട ഒരു ദശാബ്ദത്തിലേറെ ദീർഘിച്ച ‘ പോരാട്ടം ’ അമ്മ സർക്കാരുമായി നടത്തി . സംഭവബഹുല മായിരുന്നു ആ കാലഘട്ടം ! തന്റെ നായാട്ടു യാത്രകളിൽ ഫിറോസ് ഷാ തുഗ്ലക് സുൽത്താൻ വിശ്രമത്തിനു പയോഗിച്ചിരുന്ന ഈ കെട്ടിടം ഒടുവിൽ സർക്കാർ അമ്മയ്ക്കും തങ്ങൾക്കുമായി താമസത്തിന് അനുവദിക്കുകയായിരുന്നു . പതിമൂന്നോ പതിന്നാലോ നൂറ്റാണ്ടിലാണ് ഈ കെട്ടിടം പണിതിരിക്കുന്നത് . ഫിറോസ് ഷായുടെ നായാട്ടു സന്ധ്യകൾക്കു നിറം പകർന്ന കെട്ടിടം . വേട്ടക്കാരന്റെ ആക്രോശവും വേട്ട മൃഗത്തിന്റെ നിലവിളിയും രാവിന്റെ ആഘോഷങ്ങളെ നിർന്നിദ്രമാക്കിയ കാനന മന്ദിരം . പ്രൗഢഗംഭീരമായ ചെങ്കൽ നിർമ്മിതി . തങ്ങൾ ഇവിടേയ്ക്ക് താമസം മാറുമ്പോൾ കാലം ഏൽപ്പിച്ച പരിക്കുകൾ കൂടാതെ നൂറുകണക്കിന് വവ്വാലുകൾ കൂടിയുണ്ടായിരുന്നു ഇവിടെ അന്തേവാസികളായി . അതുംകൂടാതെ പല്ലികളും തേളുകളും കൂടെക്കൂടെ വിരുന്നെത്തുന്ന വിഷപാമ്പുകളും ! ഇപ്പോഴും അവയെല്ലാം ഇവിടെയുണ്ട് . എങ്കിലും തന്റെ അമ്മ , ബീഗം വിലായത് മഹൽ , ഇവിടേയ്ക്ക് താമസം മാറുക തന്നെ ചെയ്തു . അമ്മ എന്തിനാണ് ഇവിടം തിരഞ്ഞെടുത്തത് ? തനിക്കിപ്പോഴും മനസ്സിലാകാത്ത കാര്യമാണത് . തന്റെ പിതാമഹന്മാരുടെ നഗരത്തിൽ ഒരു നല്ല ഭവനം സർക്കാർ വാഗ്ദാനം ചെയ്തത് അമ്മ രോഷത്തോടെ നിരാകരിച്ചു . തങ്ങളുടെ രാജകീയ അന്തസ്സിനു ചേരാത്ത ഒരു കെട്ടിടമാണതെന്നു അമ്മ കരുതി . തന്റെ പിതാമഹന്മാരുടെ ആഡംബര ബംഗ്ലാവുകളിലൊന്ന് തങ്ങൾക്കു തിരികെ വിട്ടുകിട്ടണം എന്നതായിരുന്നു അമ്മയുടെ ആവശ്യം . ആ ആവശ്യം ഒരിക്കലും അംഗീകരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല , അവഗണിക്കപ്പെടുക കൂടി ചെയ്തു . വൈദ്യുതിയും വെള്ളവുമില്ലാതെ ഈ കെട്ടിടത്തിലെ മൂന്ന് മുറികളിലായി തങ്ങൾ നയിച്ച ജീവിതം ഒരു രാജകുടുംബത്തിന്റെ അന്തസ്സിനൊത്തതായിരുന്നില്ല മറിച്ച് , അതിദയനീയമായ നിസ്സഹായതയോടെയായിരുന്നു . അമ്മ എപ്പോഴും ഒരു കനത്ത മൗനം കാത്തുസൂക്ഷിച്ചു . അതേ മൗനം തന്നെ തങ്ങളും ശീലിച്ചു . അമ്മയുടെ ആ അമാനുഷികമായ മൗനത്തിനു പിന്നിൽ മറഞ്ഞു പോയ മറ്റു ചില കാര്യങ്ങൾ കൂടി ഉണ്ടായിരുന്നു . പാകിസ്ഥാനിലും പിന്നീട് കാശ്മീരിലുമായി തങ്ങൾ ചിലവഴിച്ച ജീവിതത്തിന്റെ വസന്തകാലം . അക്കാലത്തെക്കുറിച്ചു അമ്മ പാലിച്ച അർത്ഥപൂർണ്ണമായ മൗനം എന്തിനായിരുന്നു എന്ന് ഇന്നും തനിക്കു മനസിലായിട്ടില്ല . വല്ലപ്പോഴും വന്നെത്തുന്ന വിദേശ പത്രപ്രവർത്തകരെ സ്വീകരിക്കാൻ മാത്രം മൽച്ചമഹലിന്റെ തുരുമ്പിച്ച പ്രവേശന കവാടം അക്കാലങ്ങളിൽ തുറക്കപ്പെട്ടു . അവർ സമ്മാനിച്ച നോട്ടുകൾ വൈമനസ്യ ത്തോടെയാണെങ്കിലും ഗംഗാറാം മുഖേന സ്വീകരിച്ചു . അവരുടെ റിപ്പോർട്ടുകളിലൂടെ ഞങ്ങളുടെ പരിതാപകരമായ നിശ്ശബ്ദജീവിതം ലോകമറിഞ്ഞു . മറ്റൊരു കാര്യം ഉള്ളത് അമ്മ രാഷ്ട്രീയ ദുഷ്പ്രഭുത്ത്വത്തെ വളരെയേറെ വെറുത്തിരുന്നു . അവധ് രാജവംശത്തിന്റെ പിൻതലമുറക്കാരിയായ തന്നോട് അവർ അനീതിയാണ് ചെയ്തത് എന്ന് അമ്മ മരണം വരെയും വിശ്വസിച്ചിരുന്നു . അമ്മയുടെ സാരിയുടെ മടക്കുകളിൽ സൂക്ഷിച്ചിരുന്ന പിസ്റ്റൾ അവർ എപ്പോഴെങ്കിലും എടുത്ത് ഉപയോഗിച്ചേക്കുമെന്നു താനും സാക്കിനയും എന്നും ഭയപ്പെട്ടിരുന്നു . “ ഗംഗാറാം , നിങ്ങൾ പൊയ്ക്കൊള്ളൂ . ഇത്രയും നാൾ നിങ്ങൾ പുലർത്തിയ വിശ്വസ്തതയ്ക്ക് പ്രതിഫലം നൽകാൻ ഞാനിന്നു പ്രാപ്തനല്ല . എങ്കിലും അമ്മയുടെ ഈ വെള്ളിപ്പിഞ്ഞാണങ്ങൾ നിങ്ങൾ എടുത്തുകൊള്ളൂ . ഒരുപക്ഷെ നിങ്ങൾക്ക് അത് ഉപകരിച്ചേക്കും . ” “ വേണ്ട യജമാനനെ , എന്റെ ഭവനത്തിനു ഈ പാത്രങ്ങൾ ശോഭ പകരില്ല . അങ്ങയുടേയും കുടുംബത്തി ന്റെയും ഓർമ്മകൾ എന്റെ കൂടെ എന്നും ഉണ്ടായിരിക്കും . ആ ഓർമ്മകളുടെ ഭംഗി റെയ്‌സിന കുന്നിലെ പനിനീർ പുഷ്പങ്ങൾക്കു പോലുമുണ്ടാവുകയില്ല . ” “ എങ്കിൽ ആ പഴയ മരപ്പെട്ടികളിൽനിന്ന് അമ്മയുടെ കനമുള്ള പട്ടുസാരികളിൽ ഏതാനും സാരികൾ എടുത്തേയ്ക്കുക . കൗശികയ്ക്ക് എന്റെ വക സമ്മാനമായി കൊടുത്തേക്കുക . അവൾക്കൊരുപക്ഷേ അത് സന്തോഷം നൽകിയേക്കാം . ” സൈറസ് പറഞ്ഞു കൊണ്ടേയിരുന്നു . ഗംഗാറാം ഒന്നും മിണ്ടിയില്ല . യജമാനത്തിയുടെ സാരികളെക്കുറിച്ചോർത്ത് അയാൾ ഭാരപ്പെട്ടു . ദശാബ്ദങ്ങ ളായി ആ പെട്ടിയിൽ മടക്കി വച്ചിരുന്ന പട്ടുസാരികൾ ചിതലരിച്ചു നശിച്ചു പോയിട്ട് നാളുകളായിരുന്നു . യജമാനൻ അത് ഓർക്കുന്നേയില്ലല്ലോ എന്ന് അയാൾ അത്ഭുതപ്പെട്ടു . യജമാനൻ കുറച്ചു നാളുകളായി അങ്ങനെയാണ് . മറവി അദ്ദേഹത്തെ വല്ലാതെ ബാധിച്ചിരിക്കുന്നു . ചിലപ്പോൾ പഴയ പെട്ടികളിൽ വജ്രക്കല്ലുകൾ തിരയുന്നത് കാണാം . ഓർമ്മകൾ ഉണരുമ്പോഴാണല്ലോ സത്യത്തിൽ മറവിയും കൂടെ ഉണരുന്നത് ? രണ്ടും ഒരു നാണയത്തിന്റെ ഇരുപുറങ്ങൾ മാത്രം ! പുറത്തെ ബാബുൾ മരങ്ങളിൽ തത്തകളുടെ കലപില ശബ്ദം . സൈറസിന് പിന്നീടൊന്നും പറയാനുണ്ടായിരുന്നില്ല . ഗംഗാറാം പോകട്ടെ . തനിക്ക് ഈ ബാബുൾ മരക്കാടിന് നടുവിൽ ഈ മരങ്ങൾ തീർക്കുന്ന തണൽ തന്നെ ധാരാളം . രാത്രികളിലെ കുറുക്കന്മാരുടെ ഓലിയിടൽ മാത്രമാണ് ശല്യം . ഒന്നോർത്താൽ താൻ ഇപ്പോൾ അവയുടെ ദയയിലാണ്‌ കഴിയുന്നത് . അല്ലെങ്കിൽ എത്രയോ മുമ്പ് തന്നെ അവ തന്നെ ആഹാരമാക്കിയിട്ടുണ്ടാകും . അല്ലെങ്കിലും അവയുടെ വിശപ്പിന് തന്റെ പട്ടിണി മറുപടിയാകുന്ന കാലം വിദൂരമല്ല ! ഇപ്പോൾ തന്നെ ചാവാലി പട്ടികൾ ഇവിടെ എപ്പോഴും കയറിയിറങ്ങുക പതിവായിരിക്കുന്നു . വാതിലുകളും ജനലുകളും ഇല്ലാത്ത മൽച്ചമഹൽ എല്ലാവർക്കും സ്വാഗതമോതുന്നു . അതിന്റെ ഉടമയായ താൻ മാത്രം ഇവിടെ ഈ അനാഥത്വവും പേറി … ഗംഗാറാം തന്റെ വെളുത്ത പരിചാരകവേഷം അഴിച്ചു തുടങ്ങിയിരുന്നു . ഇനിയതിന്റെ ആവശ്യമില്ലല്ലോ ? ജീവിതം മുഴുവൻ നിറഞ്ഞാടിയ ഒരു വേഷത്തിന്റെ ശാശ്വതമായ അനാവരണം . എടുക്കാനായി ആകെയുള്ളതൊരു കൊച്ചു പെട്ടിയാണ് . കുറച്ചപ്പുറത്തുള്ള ഔലിയയുടെ ദർഗയുടെ പരിസരത്തുനിന്ന് കുറച്ചു പലഹാരങ്ങൾ വാങ്ങി കയ്യിൽ കരുതാം . തന്റെ കുഞ്ഞുങ്ങൾക്ക് സന്തോഷമാകും . കൗശികയ്ക്കു നേരത്തെ തന്നെ കൈയ്യിൽ കരുതിയിട്ടുള്ള വിലകുറഞ്ഞ ഒരു കോട്ടൺ സാരിയുണ്ട് . അവൾക്കതു മതിയാകും . അമ്മയ്ക്കോ ? കുറച്ചു പുളിമിട്ടായി വാങ്ങാം . അമ്മയ്ക്കത് വലിയ ഇഷ്ടമാണ് . തന്റെ തേഞ്ഞു തീരാറായ വള്ളിചെരുപ്പുമിട്ട് ഗംഗാറാം പതിയ മൽച്ച മഹലിന്റെ പൊളിഞ്ഞടർന്ന പടിക്കെട്ടുകൾ ഇറങ്ങാൻ തുടങ്ങി . വരാന്തയിലെ ഊണുമേശയിൽ നിരത്തി വച്ച ഒഴിഞ്ഞ രണ്ടു പ്ലേറ്റുകളും സ്ഫടിക ഗ്ലാസിൽ നിറച്ചു മൂടി വച്ച വെള്ളവും ബീഗം വിലായത് മഹലിന്റെ അദൃശ്യ സാന്നിധ്യം അയാളെ ഓർമ്മിപ്പിച്ചു . അവരുടെ മരണത്തിനു ശേഷം ഇത്രയും വർഷങ്ങളായിട്ടും അവർക്കായി തന്റെ യജമാനൻ ഇപ്പോഴും തീൻമേശയൊരുക്കുന്നു ! ഗ്ലാസിൽ കുടിക്കാനുള്ള വെള്ളം നിറച്ചു മൂടിവയ്ക്കുന്നു ! അയാളുടെ മനസ്സ് ശൂന്യമായിരുന്നു . കാലവൃക്ഷത്തിന്റെ പത്രങ്ങൾ വീണു മറഞ്ഞു പോയ രാജപാതകളിൽ , സിംഹാസനങ്ങളുടെ ഉയർച്ചയും പതനവും കണ്ട വന്യമായ കോട്ടകൊത്തളങ്ങളിൽ , ലക്ഷക്കണക്കിന് മനുഷ്യരുടെ വിയർപ്പുതുള്ളികൾ ഇറ്റിറ്റു വീഴുന്ന നഗരസിരാകേന്ദ്രങ്ങളിൽ ഈ മഹാനഗരം പുനർജ്ജനി നൂഴുമ്പോൾ ഇവിടെ ഈ വനസ്ഥലിയുടെ ഏകാന്ത വാസഗൃഹത്തിൽ താൻ കൂടി പോകുന്നതോടെ യജമാനൻ തീർത്തും ഒറ്റപ്പെടുകയാണ് . മൽച്ചമഹലിന്റെ ഇരുണ്ട അകത്തളങ്ങളിലേക്ക് മാത്രമല്ല , കാലം കനത്ത മൗനമായി കാലാന്തരങ്ങൾ കഴിക്കുന്ന ഏതോ ഒരിടത്തിലേക്ക് , ഒരുപക്ഷേ വിസ്മൃതിയിലേക്ക് … അന്നവസാനമായി സൈറസ് രാജകുമാരൻ മൽച്ചമഹലിൽനിന്നു അതിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒറ്റയടി പാതയിലേക്ക് , ഗംഗാറാം നടന്നുമറഞ്ഞ വള്ളിമുൾപടർപ്പിലേക്കു , കുറെ നേരം നോക്കി നിന്നു . ചുറ്റിലും ബാബുൾ മരക്കാട് വന്യമായൊരു നിശ്ശബ്ദതയും പേറി നിന്നു . പിന്നീടയാൾ തന്റെ ഒരുകാൽ നഷ്ടപ്പെട്ട , കല്ലുകൾകൊണ്ട് താങ്ങു നല്കിനിർത്തിയ കട്ടിലിൽ പോയി കിടന്നു . അയാൾ അപ്പോൾ അമ്മയെ ഓർത്തു . സാകിനയെ ഓർത്തു . സമയം സന്ധ്യയായിരുന്നു . മൽച്ച മഹലിന്റെ മുകളിൽ രാവിന്റെ കമ്പളം അപ്പോൾ മൂടുവാൻ തുടങ്ങുകയാ യിരുന്നു . അന്നെന്തുകൊണ്ടോ , അത് പതിവിലും നേരത്തേയുമായിരുന്നു .
false
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ കോന്നി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് 43 . 5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് . പത്തനംതിട്ട ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . ഏനാദിമംഗലം · ഏറത്ത് · പള്ളിക്കൽ · ഏഴംകുളം · കലഞ്ഞൂർ · കൊടുമൺ · കടമ്പനാട് · പന്തളം · തെക്കേക്കര · കൂടൽ · കുരമ്പാല · അടൂർ · അങ്ങാടിക്കൽ · ഏനാത്ത് · പെരിങ്ങനാട് · തുമ്പമൺ ചെന്നീർക്കര · കിടങ്ങന്നൂർ · ഇലന്തൂർ · കോഴഞ്ചേരി · മല്ലപ്പുഴശ്ശേരി · നാരങ്ങാനം · ഓമല്ലൂർ · അരുവാപ്പുലം · കോന്നി · കൊക്കാത്തോട് · മലയാലപ്പുഴ · മൈലപ്ര · പ്രമാടം · തണ്ണിത്തോട് · വള്ളിക്കോട് · ആറന്മുള · കുളനട · മെഴുവേലി · ഐരവൺ · കോന്നി താഴം · വി . കോട്ടയം · പത്തനംതിട്ട · കുമ്പഴ · ഇലവുംതിട്ട · കടമ്മനിട്ട · പ്രക്കാനം · ചരൽക്കുന്ന് റാന്നി അങ്ങാടി · ചിറ്റാർ · റാന്നി പഴവങ്ങാടി · റാന്നി പെരുന്നാട് · അയിരൂർ · കൊല്ലമുള · വടശ്ശേരിക്കര · അത്തിക്കയം · റാന്നി · ചേത്തക്കൽ · ചെറുകോൽ റാന്നി · ളാഹ · കാളകെട്ടി · വെച്ചൂച്ചിറ ആനിക്കാട് · കല്ലൂപ്പാറ · എഴുമറ്റൂർ · പെരുമ്പട്ടി · കോട്ടാങ്ങൽ · കുന്നന്താനം · മല്ലപ്പള്ളി · പുറമറ്റം · തെള്ളിയൂർ · ആഞ്ഞിലിത്താനം · ചെങ്ങരൂർ കുറ്റപ്പുഴ · ഇരവിപേരൂർ · കവിയൂർ · കോയിപ്രം · തിരുവല്ല · തോട്ടപ്പുഴശ്ശേരി · കടപ്ര · കുറ്റൂർ · നെടുമ്പ്രം · നിരണം · പെരിങ്ങര · കാവുംഭാഗം ശബരിമല · കോന്നി ആനക്കൂട് · ആറന്മുള ക്ഷേത്രം · കാട്ടാത്തിപ്പാറ · പരുമല പള്ളി
false
ഓർമകളുടെ മഴ അകലെനിന്നും , മഴയുടെ ആരവം കനക്കുകയാണ് . തെക്കേപ്പുറത്തെ ജനാലകൾ തുറന്ന് അയാൾ പാടത്തേക്ക് നോക്കി . അതേ … മാനം ഇരുളുന്നു , മഴക്ക് മുന്നേയുള്ള തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട് . മഴക്കോള് കൊള്ളുന്ന ആകാശത്തിന്റെ വശ്യത ആയാൾ അങ്ങനെ നോക്കിനിന്നു . ഇരുണ്ട ആകാശവും … കാറ്റിൽ ആടിയുലയുന്ന മാമരച്ചില്ലകളും , ഒരു ചിത്രകാരന്റെ ക്യാൻവാസിലെ സൃഷ്ടിപോലെ മനോഹരം ആയിരുന്നു … മഴ വീണുതുടങ്ങി … പാടത്തു മേഞ്ഞുകൊണ്ടിരുന്ന കാലികൾ കരയുന്നു . തകൃതിയായി നടന്നുകൊണ്ടിരുന്ന കളി പാതിക്ക് ഉപേക്ഷിച്ചു വരമ്പത്തേക്ക് ഓടുന്ന കുട്ടികളുടെ ബഹളവും അതിനൊപ്പം കേൾക്കാം … ‘ എന്തിനാണ് അവർ ഓടുന്നത് ? ’ ‘ മഴയെ എന്തിനാണ് ഭയക്കുന്നത് ? ’ ഇരുട്ട് പരന്ന തെക്കേപ്പുറത്തെ മുറിയുടെ ജനാലക്കരികിൽ നിന്നുകൊണ്ട് പാടത്തേക്ക് നോക്കി തന്നോട് തന്നെ അയാൾ സംസാരിച്ചു … കുട്ടികൾ എന്തൊക്കയോ പറയുന്നുണ്ട് … ‘ ‘ എന്തൊരു മഴയാ ഇത് … നശിച്ച മഴ ! ’ ’ ഇതെല്ലാം ശ്രദ്ധിച്ച് അയാൾ അവിടെത്തന്നെ നിന്നു . മഴ കനക്കുകയാണ് . ഓടിൻപുറത്ത് പതിക്കുന്ന മഴത്തുള്ളികൾ ഒരു വെള്ളച്ചാട്ടം പോലെ താഴേക്ക് കുതിക്കുകയാണ് … കാറ്റിൽ തെറിച്ചുവീണ തൂവാനങ്ങൾ , രോമവൃതമായ അയാളുടെ കൈകളെ മഴത്തുള്ളികൾക്കൊണ്ട് മോടിപിടിപ്പിച്ചു . തണുക്കുന്നുണ്ടെങ്കിലും ജനാലകൾ അടക്കാൻ അയാൾ തുനിഞ്ഞില്ല . മാറിമറിയുന്ന മഴയുടെ ഭാവങ്ങൾ അയാൾ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു … മഴ അയാൾക്ക് ഓർമ്മകൾ ആണ് … കുട്ടിക്കാലത്തെ ഓർമ്മകൾ ! മഴയിൽ ഉയർന്ന മണ്ണിന്റെ മണം , തന്റെ ഓർമകൾക്ക് വ്യക്തത നൽകി . പള്ളിക്കൂടം വിട്ട് വരുമ്പോൾ മഴ പെയ്തതും വാഴയിലതണ്ട് കടിച്ച് മുറിച്ച് ഇല കുടയാക്കിയതും കൂട്ടുകാരുമൊത്ത് പെരുമഴയത്ത് തൊടിയിൽ കളിച്ചതും … തല്ലു വാങ്ങിയതും മഴനനയുന്ന പുഴയുടെ ഭംഗി കാണാൻ കൊതിച്ചതും കുഞ്ഞുനാളിൽ ഇടി കുടുങ്ങുന്ന മഴയിൽ അമ്മയോടൊപ്പം ചുരുണ്ടുകൂടി ഇരുന്നതും അമ്മ ചുട്ടുകൊടുത്ത കശുമാങ്ങയുടെ മണവും രുചിയും എല്ലാം അയാൾ ഓർത്തു … അയാളുടെ മനസ്സ് അമ്മയെ തിരഞ്ഞു … ഇന്ന് അമ്മ ഇല്ല … അമ്മയുടെ കരുതൽ ഇല്ല … അമ്മയുടെ വിളികൾ ഇല്ല … അയാൾ മാത്രം . അയാളുടെ കണ്ണു നിറഞ്ഞു . തെറിച്ചുവീണ ഒരു തൂവാനത്തുള്ളിക്കൊപ്പം ആ കണ്ണുനീർ താഴെ പതിച്ചു . അയാൾ ജനാലകൾ അടച്ചു … തിരികെ നടന്നു . ഉമ്മറപ്പടിയിലെ ചാരുകസേരയിൽ ഇരുന്നു ദൂരേക്കു നോക്കുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു .
false
ഓസ്ട്രേലിയയിലെ ലൈംസ്റ്റോൺ തീരദേശത്തുള്ള മുനമ്പിൽ ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെട്ടത് അഗാധമായ ഗർത്തം . തീരപ്രദേശത്തുള്ള റോഡിന് സമീപമായാണ് ഗർത്തം രൂപപ്പെട്ടത് . ഇവിടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ആദ്യം ഗർത്തം കണ്ടെത്തിയത് . ഗർത്തത്തിന് ചുറ്റുമുള്ള ഭാഗം ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതിനു സമീപത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . വേലിയേറ്റ സമയത്ത് മുനമ്പിന്റെ താഴെയുള്ള പാറയിടുക്കിലേക്ക് കയറുന്ന ജലം ഭൂമിയുടെ ഉപരിതലത്തിലൂടെ മുകളിലേക്ക് പ്രവഹിക്കുന്ന ബ്ലോഹോളിന് സമീപമായാണ് പുതിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നത് . എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്ലോഹോളിലൂടെ സമുദ്ര ജലം പുറത്തേക്ക് പ്രവഹിച്ചിരുന്നില്ല . വേലിയേറ്റ സമയത്ത് കയറുന്ന സമുദ്രജലത്തിന്റെ സാന്നിധ്യം മൂലം മുനമ്പിന്റെ അടിഭാഗത്ത് ബലക്ഷയം വന്നതിനാലാവാം ഗർത്തം രൂപപ്പെട്ടതെന്നാണ് നിഗമനം . 12 മീറ്റർ വ്യാസമാണ് ഗർത്തത്തിനുള്ളത് . ഇതിന് ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് . ഇതിനാൽ ഗർത്തത്തിനു സമീപമെത്തിയാൽ മണ്ണിടിഞ്ഞ് സമുദ്രത്തിലേക്ക് പതിച്ചേക്കാമെന്ന ഭയവും പ്രദേശവാസികൾക്കുണ്ട് . വിനോദസഞ്ചാരികൾ ധാരാളമായെത്തുന്ന മേഖലയിലാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത് . അതിനാൽ ജനങ്ങൾ ഇതിനു സമീപത്തേക്ക് പോകാതിരിക്കാനായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് ശക്തമായ മഴ ലഭിച്ചിരുന്നു . ഇതും ഗർത്തം രൂപീകൃതമാകുന്നതിനു കാരണമായിട്ടുണ്ടാവാം എന്ന് ഫ്ലിന്റേഴ്സ് സർവകലാശാലയിൽ തീരദേശങ്ങളെക്കുറിച്ച് പഠനം നടത്തുന്ന പാട്രിക് ഹെസ്പ് വിശദീകരിച്ചു . ലൈവ്സയൻസിലാണ് ഇതു സംബദ്ധിച്ച വാർത്തയുടെ വിശദീകരണങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് .
false
ആംഗല-ഐറിഷ് സാഹിത്യകാരനായ ജോനഥൻ സ്വിഫ്റ്റിന്റെ മുഖ്യരചനയാണ് ഗള്ളിവേഴ്സ് ട്രാവൽസ് അല്ലെങ്കിൽ " ഗള്ളിവറുടെ യാത്രകൾ " . 1726-ലാണ് ഈ കൃതി പ്രസിദ്ധീകരിച്ചത് . ലെമുവേൽ ഗള്ളിവർ എന്ന സാങ്കല്പികവ്യക്തിയുടെ സാഹസയാത്രകളുടെ കഥയാണിത് . ഗള്ളിവറുടെ നാലു യാത്രകളുടെ വിവരണമായി , നാലു ഭാഗങ്ങൾ അടങ്ങിയതാണ് ഈ രചന . സംശോധിതരൂപത്തിൽ ബാലസാഹിത്യമെന്ന നിലയിൽ അച്ചടിക്കപ്പെടാറുണ്ടെങ്കിലും ഈ കൃതി , പതിനെട്ടാം നൂറ്റാണ്ടിലെ സമൂഹസ്ഥിതിയുടെ നിശിതമായ പരിഹാസമാണ് . കൃതിയുടെ ആദ്യഭാഗം ചെറിയമനുഷ്യരുടെ നാടായ ലില്ലിപ്പുട്ടിലെ യാത്രയുടെ കഥയാണ് . ആ നാട്ടിലെ മനുഷ്യർ ആറിഞ്ചു മാത്രം ഉയരമുള്ളവരായിരുന്നു . അവർക്കു മുൻപിൽ ഗള്ളിവർ ഭീമാകാരനായി കാണപ്പെട്ടു . ഈ ചെറുമനുഷ്യരുടെ ക്ഷുദ്രകലഹങ്ങളിൽ ഗള്ളിവർ മനുഷ്യരാശിയുടെ നിസ്സാരത ചിത്രീകരിക്കുന്നു . ലില്ലിപ്പുട്ടിലെ രാജനീതിയിൽ രണ്ടു കക്ഷികൾ ഉണ്ടായിരുന്നു . ചെരിപ്പുമടമ്പിന്റെ ഉയരത്തിലായിരുന്നു അവർ തമ്മിലുള്ള അന്തരം . ഒരു കക്ഷിയിൽ പെട്ടവർ ഉയർന്ന മടമ്പുള്ള ചെരിപ്പിട്ടപ്പോൾ എതിർകക്ഷിക്കാരുടെ ചെരിപ്പു മടമ്പിന് ഉയരമില്ലായിരുന്നു . " വൻതുമ്പന്മാർ " , " ചെറുതുമ്പന്മാർ " എന്നിങ്ങനെ മതപരമായും അവർക്കിടയിൽ രണ്ടു ചേരികൾ ഉണ്ടായിരുന്നു . മുട്ട തിന്നുമ്പോൾ , ഏതറ്റത്തു നിന്ന് തോടുപൊളിച്ചു തുടങ്ങണം എന്ന വിഷയത്തിലായിരുന്നു അവരുടെ ഭിന്നത . പൊളിക്കേണ്ടത് കൂർപ്പു കുറഞ്ഞ വലിയ അറ്റത്തു നിന്നാണെന്ന് വൻതുമ്പന്മാരും , കൂർത്ത ചെറിയ അറ്റത്തു നിന്നാണെന്ന് ചെറുതുമ്പന്മാരും വിശ്വസിച്ചു . ഈ വിശ്വാസഭേദത്തിന്റെ പേരിൽ അവർക്കിടയിൽ വലിയ വൈരം നിലനിന്നിരുന്നു . പിന്നീടെത്തിയ ബ്രോബ്ഡിങ്ങ്നാഗിലെ അറുപതടി ഉയരമുള്ള മനുഷ്യഭീമന്മാർ ഗള്ളിവർക്ക് മനുഷ്യസ്വഭാവത്തിന്റെ മറ്റൊരു പരിപ്രേഷ്യമായി . ആ നാട്ടിലെ കാര്യങ്ങളെല്ലാം ഈ വലിപ്പവ്യത്യാസത്തിന്റെ തോതിനിണങ്ങും വിധമായിരുന്നു . അവിടത്തെ രാജാവ് ഗള്ളിവറെ ഒരു കീടമായി കരുതി . യൂറോപ്പ് അദ്ദേഹത്തിന് ഒരു ചിതൽപ്പുറ്റായിരുന്നു . സ്വന്തം നാട്ടിലെ ആളുകളുടെ നേട്ടങ്ങളേയും യുദ്ധങ്ങളേയും കുറിച്ചു ഗള്ളിവർ വമ്പു പറഞ്ഞപ്പോൾ , ഇത്ര ചെറിയ കൃമികൾക്കുള്ളിൽ ഇത്രയധികം വിഷം എങ്ങനെ ഉണ്ടാകുമെന്ന് ഭീമന്മാർ അത്ഭുതപ്പെട്ടു . ആകാശത്തു പറന്നുനടന്നിരുന്ന ലപ്പൂട്ടാ എന്ന ദ്വീപിലും മറ്റുമായിരുന്നു ഗള്ളിവറുടെ അടുത്ത യാത്ര . ശാസ്ത്രജ്ഞന്മാരും , പണ്ഡിതന്മാരും , കണ്ടുപിടിത്തക്കാരും , പ്രൊഫസർമാരും , ദാർശനികരും മറ്റുമായിരുന്നു ആ നാട്ടിലെ പ്രധാനികൾ . പ്രായോഗികജീവിതവുമായി ബന്ധമില്ലാത്ത ഗണിത , ജ്യോതിശാസ്ത്ര , സാങ്കേതികസമസ്യകളിലായിരുന്നു അവർക്ക് താത്പര്യം . ലാപ്പൂട്ടായുടെ ഭരണത്തിൽ കീഴിലുള്ള ലഗാഡോ നഗരത്തിലെ അക്കാദമി പേരെടുത്തതായിരുന്നു . വെള്ളരിക്കയിൽ നിന്നു സൂര്യപ്രകാശം വേർതിരിച്ചെടുക്കാനും മറ്റുമായി അവിടത്തെ ഗവേഷകർ കഠിനാദ്ധ്വാനം ചെയ്തു . ഈ യാത്രയിൽ ഗള്ളിവർ ലഗ്ഗ്‌നാഗ് എന്ന നാട്ടിലും എത്തുന്നുണ്ട് . ഒന്നും ആശിക്കാനില്ലെങ്കിലും മരിക്കാനാകാതെ നിത്യകാലം ജീവിക്കാൻ ശപിക്കപ്പെട്ട സ്ട്രൾഡ്ബർഗുകൾ എന്ന മനുഷ്യരെ ഗള്ളിവർ കണ്ടുമുട്ടുന്നത് അവിടെയാണ് . പിന്നീട് ഗള്ളിവർ ചെന്ന ഹൂനിനങ്ങളുടെ നാട്ടിൽ അധികാരത്തിലിരുന്നത് , സൗന്ദര്യവും , ശുചിത്വവും , സംസ്കാരവുമുള്ള ഹൂയിനങ്ങൾ എന്ന കുതിരകളാണ് . സന്തുഷ്ടരും സദാചാരികളുമായ അവർക്ക് വൈദ്യന്മാരോ , വക്കീലന്മാരോ , പുരോഹിതന്മാരോ , സൈനികരോ വേണ്ടിയിരുന്നില്ല . ഹൂയിനങ്ങടെ പരിചാരകന്മാരായ യാഹൂമാരാകട്ടെ മനുഷ്യരാണെങ്കിലും വൃത്തിയും ബുദ്ധിയുമില്ലാത്ത വിരൂപന്മാരായിരുന്നു . ഏറ്റവും വൃത്തികെട്ടവൻ അവർക്കിടയിൽ നേതാവായി . ആ നേതാവ് തന്നെപ്പോലൊരുവനെ തന്റെ കാൽ നക്കാനായി തെരഞ്ഞെടുക്കുന്നു . ആ സേവനത്തിന് അവനു കൊടുത്തിരുന്ന പ്രതിഫലം കഴുതമാംസമായിരുന്നു . കൂടുതൽ വൃത്തികെട്ട മറ്റൊരുവനെ കണ്ടുകിട്ടും വരെ അവൻ ഈ സേവനത്തിൽ തുടർന്നു . സാഹിത്യസംബന്ധിയായ ലക്ഷ്യങ്ങളേക്കാൾ , വ്യക്തിപരമായ തിക്താനുഭവങ്ങൾ മൂലം വിധിക്കും മനുഷ്യസമൂഹത്തിനുമെതിരെ ഉള്ളിൽ ഉറഞ്ഞുകൂടിയ വെറുപ്പിന്റെ തുറന്നു വിടലാണ് ഈ കൃതിയിൽ സ്വിഫ്റ്റ് സാധിച്ചത് . ഗള്ളിവറുടെ കഥയിൽ തെളിഞ്ഞു കാണുന്ന ' മനുഷ്യവിരോധം ' വിമർശിക്കപ്പെട്ടെങ്കിലും സ്വിഫ്റ്റിന്റെ ഈ നായകശില്പം അസാമാന്യമായ ജനപ്രീതി നേടി . കൃതിയുടെ നാലു ഖണ്ഡങ്ങളിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടിട്ടുള്ളത് ഹൂയിനം നാടിനെപ്പറ്റിയുള്ള അവസാനഖണ്ഡമാണ് . അതിൽ സ്വിഫ്റ്റിന്റെ ദോഷദൃഷ്ടി ഹാസ്യത്തിന്റെ വഴിവിട്ട് മനുഷ്യരാശിയെ നിർദ്ദയം തൊലിയുരിയുകയാണെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട് . " ഒരേസമയം തെറിക്കഥയും ബാലസാഹിത്യവും ആയിരിക്കുന്ന രചന " എന്ന് ഗള്ളിവറുടെ യാത്രകൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട് . പത്തൊൻപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലിസ്റ്റ് താക്കറേ ഗള്ളിവർകഥയുടെ ഭാവനയെ ഇഷ്ടപ്പെട്ടെങ്കിലും അതിൽ സ്വിഫ്റ്റ് മുന്നോട്ടു വച്ച സന്ദേശത്തെ നിശിതമായി വിമർശിച്ചു . അത് ഭീകരവും ലജ്ജാകരവും , മാനവവിരുദ്ധവും , ദൈവനിന്ദാപരവുമാണെന്ന് താക്കറേ കരുതി . എന്നാൽ , എല്ലാ പുസ്തകങ്ങളും നശിപ്പിച്ചുകളഞ്ഞാലും നിലനിർത്തേണ്ട ആറു പുസ്തകങ്ങളിൽ ഒന്നെന്ന് ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് എഴുത്തുകാരൻ ജോർജ്ജ് ഓർവെൽ ഗള്ളിവറുടെ യാത്രകളെ വിശേഷിപ്പിച്ചു . എട്ടു വയസ്സുള്ളപ്പോൾ ആദ്യമായി വായിച്ച ആ പുസ്തകം താൻ ആറു വട്ടമെങ്കിലും വായിച്ചിട്ടുണ്ടാകുമെന്നും അതിന്റെ ആകർഷണീയത അനന്തമാണെന്നും ഓർവെൽ പറയുന്നു .
false
രാഷ്ട്രകൂടരാജവംശത്തിലെ പ്രധാനിയായ ഭരണാധികാരിയായിരുന്നു ധ്രുവ അഥവാ ധ്രുവ ധരാവർഷ . ഇദ്ദേഹത്തിന്റെ കാലത്ത് രാഷ്ട്രകൂട ശക്തി ഉത്തരേന്ത്യയിലേക്കും വ്യാപിച്ചു . ഇദ്ദേഹം വിന്ധ്യ പർവ്വതം കടന്നു ഗുർജ്ജര രാജാവിനെ പരാജയപ്പെടുത്തി . സൂര്യനാഥ കാമത്തിന്റെ അഭിപ്രായത്തിൽ ധ്രുവയുടെ ഭരണകാലം 780–793 ആണെന്നു കാണാം . എങ്കിലും 793 വരെ ഇദ്ദേഹം രാജ്യഭരണം നിർവ്വഹിച്ചു എന്ന് ഉറപ്പാക്കാം .
false
null
false
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 22 വർഷത്തിലെ 22-ആം ദിനമാണ് . വർഷാവസാനത്തിലേക്ക് 343 ദിവസങ്ങൾ കൂടിയുണ്ട് .
false
വെള്ളച്ചാട്ടങ്ങളുടെയും പച്ചപ്പ് നിറഞ്ഞ പർവതനിരകളുടെയും മനോഹരമായ കാഴ്ച കണ്ടുകൊണ്ട് മധ്യപ്രദേശിലൂടെ ഒരു യാത്ര ; അതാണ്‌ പാടൽപാനി- കലാകുണ്ഡ് പൈതൃക തീവണ്ടി സഞ്ചാരികള്‍ക്കായി ഒരുക്കുന്നത് . ഇന്‍ഡോറിലെ ഡോ . അംബേദ്‌കര്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് , മനോഹരമായ ഭൂപ്രദേശങ്ങള്‍ താണ്ടി , കലാകുണ്ഡ് സ്റ്റേഷനില്‍ എത്തിച്ചേരുന്ന ട്രെയിന്‍ യാത്ര ഒരുക്കുന്നത് ഇന്ത്യന്‍ റെയില്‍വേയാണ് . ഇതിനായി , ഏകദേശം 150 വർഷം മുമ്പ് ബ്രിട്ടീഷുകാർ നിർമിച്ച മീറ്റർ ഗേജ് ലൈൻ ബ്രോഡ് ഗേജ് ലൈനാക്കി മാറ്റി . <ഫോൺ നമ്പർ> കാലഘട്ടത്തിൽ ഡോ . അംബേദ്കർ നഗർ- ഖാണ്ട്വ മീറ്റർ ഗേജ് സെക്ഷനിൽ നിർമച്ച ആദ്യത്തെ റെയിൽവേ സ്റ്റേഷനാണ് പാടൽപാനി . 2008-ൽ , ഈ മീറ്റർഗേജ് ഭാഗം ബ്രോഡ് ഗേജ് വിഭാഗമാക്കി മാറ്റാനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി , തുടർന്ന് ഈ ഭാഗം പൈതൃക റെയിൽവേ വിഭാഗമാക്കി മാറ്റി സംരക്ഷിക്കാൻ റെയിൽവേ തീരുമാനിക്കുകയായിരുന്നു . 2012-ൽ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ മുൻ എംഡി അശ്വിനി ലോഹാനി വിഭാവനം ചെയ്തതനസരിച്ചാണ് പൈതൃക ട്രെയിന്‍ യാത്രയ്ക്ക് തുടക്കം കുറിച്ചത് . 2018ലെ ക്രിസ്മസ് ദിനത്തിലായിരുന്നു ട്രെയിന്‍ ആദ്യമായി സര്‍വീസ് നടത്താന്‍ ആരംഭിച്ചത് . ഏകദേശം 15 കിലോമീറ്ററാണ് ട്രെയിന്‍ ഓടുന്നത് . 52965 , 52966 എന്നീ രണ്ടു ട്രെയിനുകളാണ് ഈ റൂട്ടില്‍ ഓടുന്നത് . രണ്ടു ചെയര്‍ കാറുകളും മൂന്നു 2 കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമാണ് 52965 നമ്പര്‍ ട്രെയിനില്‍ ഉള്ളത് . അംബേദ്‌കര്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിച്ച് , കലാകുണ്ഡ് സ്റ്റേഷനില്‍ എത്തുന്ന ട്രെയിന്‍ ആണിത് . രണ്ടര മണിക്കൂറാണ് യാത്ര . വഴിനീളെയുള്ള കാഴ്ചകള്‍ കണ്ടുകണ്ട് , മണിക്കൂറില്‍ വെറും 6 കിലോമീറ്റര്‍ സ്പീഡിലാണ് തീവണ്ടി സഞ്ചരിക്കുന്നത് . കലാകുണ്ഡ് സ്റ്റേഷനില്‍ നിന്നും തിരിച്ചു പോകുന്ന ട്രെയിനാണ് 52966 . ഇതില്‍ രണ്ടു ചെയര്‍ കാറുകളും രണ്ടു 2 കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമടക്കം അഞ്ചു കോച്ചുകളാണ് ആകെ ഉള്ളത് . ഒരു മണിക്കൂറിനുള്ളില്‍ അംബേദ്‌കര്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തും . വെസ്റ്റേൺ സോണൽ റെയിൽവേയുടെ ആദ്യ പൈതൃക വിഭാഗമായ രത്‌ലം ഡിവിഷനിലെ മനോഹരസ്ഥലങ്ങളായ പാടൽപാനി , കലാകുണ്ഡ് എന്നിവയാണ് ഈ യാത്രയിലെ പ്രധാന ആകര്‍ഷണങ്ങള്‍ . രത്‌ലം ഡിവിഷനിലെ രണ്ട് ഡസനോളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇതിനായി വികസനം പൂര്‍ത്തിയാക്കി . 4 തുരങ്കങ്ങളിലൂടെയും 24 കൊടും വളവുകളിലൂടെയും 41 പാലങ്ങളിലൂടെയും ട്രെയിന്‍ കടന്നുപോകുന്നു . വിന്ധ്യാചൽ പർവതനിരകളുടെ മനോഹാരിത ഈ യാത്രയിലുടനീളം ആസ്വദിക്കാം . പാടൽപാനി വെള്ളച്ചാട്ടവും താന്ത്യ ഭീൽ ക്ഷേത്രവും കാണാം . കാഴ്ചകള്‍ കാണാനായി ട്രെയിൻ ആറ് സ്ഥലങ്ങളിൽ നിർത്തും . സെൽഫി പോയിന്‍റ് , വിന്റേജ് ബ്രിഡ്ജ് , കലാകുണ്ഡ് റസ്റ്റ് ഹൗസ് തുടങ്ങിയവയും സന്ദര്‍ശിക്കാം . യാത്രക്കാര്‍ക്ക് കലാകുണ്ഡ് കൊളോണിയൽ കോട്ടേജിൽ ഉച്ചഭക്ഷണം കഴിക്കാം . ചായ/കാപ്പി , ഉച്ചഭക്ഷണം തുടങ്ങിയവ ഈ യാത്രയില്‍ സൗജന്യമായി ലഭിക്കും . യാത്രാ ഇൻഷുറന്‍സ് അടക്കമാണ് പാക്കേജ് .
false
ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ്‌ മജുലി . അസമിൽ ബ്രഹ്മപുത്ര നദിയിലാണ്‌ ഈ ദ്വീപ് സ്ഥിതിചെയ്യുന്നത് . 421 . 65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ വലിപ്പം മണ്ണൊലിപ്പുമൂലം കുറഞ്ഞുകൊണ്ടിരിക്കുന്നു . ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപാണ്‌ മജുലി . മാതൃഭൂമി ഹരിശ്രീ 2008 ഡിസംബർ 20
false
പര്യായങ്ങൾ . ൽ നിന്നും ഇഞ്ചിച്ചെടിയുടെ , മണ്ണിനടിയിൽ വളരുന്ന കിഴങ്ങാണ്‌ ഇഞ്ചി . ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി . ഇംഗ്ലീഷ് : . സ്സിഞ്ജിബർ ഒഫീസിനാലെ എന്നാണ്‌ ശാസ്ത്രീയ നാമം . ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു . ഇതിന്റെ കിഴങ്ങാണ്‌ ഉപയോഗയോഗ്യമായ ഭാഗം . ചൈനയിലാണ് ഇഞ്ചി ഉത്ഭവം കൊണ്ടത് . പിന്നീട് ഇന്ത്യ , തെക്ക്കിഴക്ക് ഏഷ്യ , ദക്ഷിണ ആഫ്രിക്ക , കരീബിയ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു . ഇഞ്ചി പ്രത്യേകതരത്തിൽ ഉണക്കിയെടുക്കുന്ന ചുക്ക് , ആയുർ‌വേദത്തിലെ മിക്ക ഔഷധങ്ങളിലും ഒരു പ്രധാന ചേരുവയാണ്‌ . " ചുക്കില്ലത്ത കഷായം ഇല്ല " എന്ന് ചൊല്ലു പോലും ഉണ്ട് . പ്രകൃതഭാഷയായ പാലിയിലെ സിംജി എന്ന പദത്തിൽ നിന്നാണ്‌ ഇഞ്ചി നിഷ്പന്നമായത് . പച്ച ഇഞ്ചി എന്നാണർത്ഥം . സംസ്കൃതത്തിലെ ശൃംഗിവേര എന്നത് ഇഞ്ചിവേർ എന്നതിൽ നിന്നും ഉണ്ടായതാണെന്ന് ബറോയും എമനോയും സൂചിപ്പിക്കുന്നു . ഇംഗ്ലീഷിലെ സിഞിബെർ എന്നതും ഇതേ രൂപത്തിൽ നിഷ്പന്നമായതാണ്‌ . തമിഴിൽ ഇൻസി എന്നും തെലുങ്കിൽ ശൊന്റീ എന്നുമാണ്‌ . 30 - 90 സെ . മീ ഉയരത്തിൽ വളരുന്ന ചിരസ്ഥായിയായ സസ്യമാണ്‌ . മണ്ണിനു മുകളിലുള്ള ഭാഗം ആണ്ടു തോറും നശിക്കുമെങ്കിലും അടിയിലുള്ള പ്രകന്ദം വീണ്ടും വളരുന്നു . കിഴങ്ങ് തന്നെയാണ്‌ നടീൽ‌വസ്തുവായി ഉപയോഗിക്കുന്നത് . ഗവേഷണ സ്ഥാപനങ്ങൾ പുറത്തിറക്കിയിട്ടുള്ള അത്യുത്പാദനശേഷിയുള്ള വിത്തുകളുടെ ലഭ്യത കുറവായതിനാൽ വിളവെടുക്കുമ്പോൾ തന്നെ അതിൽ നിന്നും നടുന്നതിലേക്കാവശ്യമായ വിത്തു കാണ്ഡങ്ങൾ ശേഖരിക്കേണ്ടതാണ്‌ . ഇങ്ങനെ വിത്തുകൾ എടുക്കുന്നതിലേക്കായി ഒക്ടോബർ നവംബർ മാസങ്ങളിൽ രോഗകീട ബാധയില്ലാത്ത തടങ്ങൾ അടയാളപ്പെടുത്തി വയ്ക്കാവുന്നതാണ്‌ . ഡിസംബർ ജനുവരി മാസത്തിൽ വിളവെടുക്കുന്ന വിത്തിഞ്ചി,വർഷത്തിലെ ഏറ്റവും ചൂടുകൂടിയ മാസങ്ങളായ ഏപ്രിൽ മെയ് മാസങ്ങളിൽ ചുരുങ്ങാതെയും രോഗകീടബാധയേൽക്കാതെയും സൂക്ഷിക്കേണ്ടതുമാണ്‌ . ഇതിലേക്കായി പല രീതികൾ അവലംബിക്കാമെങ്കിലും തണുപ്പുള്ള ഷെഡ്ഡുകളിൽ കുഴികൾ ഉണ്ടാക്കി സൂക്ഷിക്കുന്ന രീതിയാണ്‌ ഏറ്റവും എളുപ്പത്തിൽ വിത്തുകൾ സൂക്ഷിക്കാനുള്ള വഴി . വിത്തിനായി തിരഞ്ഞെടുക്കുന്ന ഇഞ്ചി , കുമിൾനാശിനി , കീടനാശിനി എന്നിവയുടെ മിശ്രിതലായനിയിൽ 30 മിനിറ്റ് മുക്കി വയ്ക്കുന്നത് കീടരോഗങ്ങളെ അകറ്റാൻ സഹായകരമാണ്‌ . ഇങ്ങനെ ലായനിയിൽ മുക്കിയെടുത്ത വിത്തിഞ്ചി വെള്ളം വാർത്തു തണലത്തുണക്കി ; കുഴികളിൽ താഴെ അറക്കപ്പൊടിയോ മണലോ വിരിച്ച് അതിനുമീതെ പരത്തിയിടാവുന്നതാണ്‌ . വിത്തിഞ്ചിയുടെ മീതെ പാണലിന്റെ ഇലകൾ ഇട്ട് മൂടുന്നത് കീടബാധയിൽ നിന്നും സം‌രക്ഷണം നൽകുന്നതുകൂടാതെ ചുരുങ്ങാതിരിക്കുന്നതിനും നല്ലതാണ്‌ . ഇപ്രകാരം ഇഞ്ചിവിത്ത് കൃഷിയിറക്കുന്നതിനു മുൻപായി 15 ഗ്രാം മുതൽ 20 ഗ്രാം വരെ ഭാരമുള്ളതും രണ്ടോ മൂന്നോ മുകുളങ്ങളുള്ളതുമായ് കഷണങ്ങളാക്കി വീണ്ടും കുമിൽ നാശിനി കീടനാശിനീ മിശ്രിതത്തിൽ അര മണിക്കൂർ മുക്കി തണലത്ത് ഉണക്കി കൃഷിക്കായി ഉപയോഗിക്കാം . കേരളത്തിലെ ഭൂപ്രകൃതിയനുസരിച്ച് സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഇഞ്ചി കൃഷി ചെയ്യാമെങ്കിലും 300 മീറ്ററിനും 900 മീറ്ററിനും ഇടയിൽ ഉയരമുള്ള പ്രദേശങ്ങളാണ്‌ ഉചിതം . ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ്‌ ഇഞ്ചികൃഷിക്ക് നല്ലത് . മഴയെ ആശ്രയിച്ചോ ജലസേചന സൗകര്യം ഏർപ്പെടുത്തിയോ കൃഷി ചെയ്യാവുന്നതുമാണ്‌ . കൃഷി മഴയെ മാത്രം ആശ്രയിച്ച് ആണെങ്കിൽ നടുന്ന സമയത്ത് മിതമായും വളർച്ച സമയത്ത് സമൃദ്ധമായി മഴ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്‌ . വിളവെടുപ്പിന്‌ ഒരു മാസം മുൻപെങ്കിലും മഴ നിലച്ചിരിക്കുകയും വേണം . മിതമായ തോതിൽ തണൽ ഇഷ്ടപ്പെടുന്ന വിളയാണിതെങ്കിലും സൂര്യപ്രകാശം ധാരാളം ലഭിക്കുന്ന സ്ഥലങ്ങളിലും നല്ലതുപോലെ വളർച്ച കാണിക്കുന്നു . കുറച്ചുകാലം കൃഷിയൊന്നും ചെയ്യാതിരുന്നതും വളക്കൂറുള്ളതും ജൈവാംശം കൂടിയതുമായ മണ്ണാണ്‌ ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത് . അങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണ് ; നല്ല നീർ‌വാഴ്ചയുള്ളതും നല്ലതുപോലെ വായു സഞ്ചാരം ഉള്ളതുമായിരിക്കണം . കൂടാതെ ഇങ്ങനെ തിരഞ്ഞെടുക്കുന്ന മണ്ണിന്റെ അമ്ല-ക്ഷാര സൂചിക ആറിനും ഏഴിനും ഇടയിലുമായിരിക്കണം . പുളി രസം കൂടുതലായി കാണപ്പെടുന്ന മണ്ണിൽ കുമ്മായം വിതറി അമ്ലരസം കുറയ്ക്കാവുന്നതാണ് . മണ്ണിൽ നിന്നും ധാരാളം ജലം വലിച്ചെടൂക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്റ്റീരിയയും കുമിളുകളൂം പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി ചെയ്യരുത് . കുറഞ്ഞത് ഒരേ കൃഷിസ്ഥലത്തെ കൃഷിയുടെ ഇടവേളകൾ രണ്ടുവർഷം വരെ ആകാവുന്നതുമാണ് . മഴയെ മാത്രം ആശ്രയിച്ചുള്ള കൃഷിയാണെങ്കിൽ പുതുമഴ കിട്ടുന്നതോടുകൂടി നിലമൊരുക്കാവുന്നതാണ്‌ . നന്നായി ഉഴുതോ കിളച്ചോ മണ്ണിളകുന്ന വിധത്തിൽ തടങ്ങൾ കോരുന്നു . ഓരോ പ്രദേശത്തിന്റേയും കൃഷി രീതിയനുസരിച്ച് തടത്തിന്റെ ആകൃതി നിശ്ചയിക്കാവുന്നതാണ്‌ . അടിവളമായി ക്മ്പോസ്റ്റോ കാലിവളമോ ചേർക്കാവുന്നതാണ്‌ . തടങ്ങൾ തമ്മിൽ ഏകദേശം ഒരടി അകലത്തിൽ 25 സെന്റിമീറ്റർ ഉയരത്തിൽ നിർമ്മിക്കാവുന്നതാണ്‌ . വിത്തിഞ്ചി തടങ്ങളിൽ 25 സെന്റീമീറ്റർ അകലത്തിൽ കുഴികളെടുത്ത് അതിൽ 5 സെന്റീമീറ്റർ താഴ്ചയിൽ ചെറിയ കുഴികളിൽ നടാവുന്നതാണ്‌ . നടുന്നതിനോടൊപ്പം ട്രൈക്കോഡർമ അടങ്ങിയ ചാണകപ്പൊടി വേപ്പിൻ പിണ്ണാക്ക് മിശ്രിതം ചെറിയ കുഴികളിൽ ഇട്ട് മണ്ണിട്ടു മൂടുന്നത് ; മണ്ണിലൂടെയുള്ള രോഗങ്ങളെ നിയന്ത്രിക്കാൻ സാധ്യമാകുന്നു . വിത്ത് കൃഷിക്കായി ശേഖരിക്കുന്നതു മുതൽ വിളവെടുപ്പുവരെ വളരെയധികം പരിപാലനം ആവശ്യമുള്ള ഒരു സസ്യമാണ്‌ ഇഞ്ചി . കൃഷിക്കായി ഒരുക്കുന്ന കീടരോഗങ്ങൾ ഇല്ലാത്ത ചെടികളിൽ നിന്നു മാത്രം വിത്തിനുള്ള ഇഞ്ചി ശേഖരിക്കുക . കൃഷി സമയത്തേക്കായി കീടങ്ങളുടെ ആക്രമണം ഇല്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുക . നടുന്നതിനായി സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ മുതൽ 900 മീറ്റർ വരെ പൊക്കമുള്ള പ്രദേശങ്ങൾ തിരഞ്ഞെടുക്കുക . കൃത്യമായ കാലയളവിലുള്ള രാസവള/ജൈവവളപ്രയോഗം . എന്നിവയും പരിപാലനത്തിൽ ഉൾപ്പെടുന്ന പ്രധാന കാര്യങ്ങളാണ്‌ . നിത്യേനയുള്ള നിരീക്ഷണം ഇഞ്ചിയുടെ കൃഷിയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സംഗതിയാണ്‌ . പരിപാലനത്തിൽ ഏറ്റവും പ്രധാന സംഗതിയായി കരുതുന്നത് ഇഞ്ചിയുടെ ചുവട്ടിലെ പുതയിടൽ ആണ്‌ . നടീൽ കഞ്ഞ ഉടനേതന്നെ ഒരു പച്ചില തടത്തിനു മുകളിൽ വിരിക്കുന്നത് തടത്തിലെ ഈർപ്പം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ തടയുന്നതിനുള്ള പ്രധാന മാർഗ്ഗമാണ്‌ . ഇങ്ങനെ പുതയിടുന്നതിനാൽ വലിയ മഴയിൽ നിന്നും ഒലിച്ചു പോകാതെ വിത്തിനെ സം‌രക്ഷിക്കുന്നു . പുതയിടുന്നതിനായി പച്ചില കിട്ടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ ഒന്നാം മഴ കഴിഞ്ഞാൽ തടങ്ങൾക്കിടയിലുള്ള സ്ഥലങ്ങളിൽ ഡയിഞ്ചയുടെ വിത്ത് വിതയ്ക്കുന്നത് നന്നായിരിക്കും . അവ പിന്നീട് വെട്ടി പുതയിടുന്നതിനായി ഉപയോഗിക്കാവുന്നതാണ്‌ . ഓരോ പ്രാവശ്യവും വളപ്രയോഗത്തിനു മുൻപ് തടത്തിൽ നിന്നും കളകൾ നീക്കം ചെയ്യേണ്ടതാണ്‌ . വളരെയധികം മൂലകങ്ങളെ സ്വീകരിച്ച് വളരുന്ന വിളയാണ്‌ ഇഞ്ചി . അതിനാൽ തന്നെ ശാസ്ത്രീയമായ രീതിയിലുള്ള മണ്ണു പരിശോധനയ്ക്കു ശേഷം നടത്തുന്ന വളപ്രയോഗമാണ്‌ നല്ലത് . ആദ്യത്തെ മൂന്നുമുതൽ നാലുമാസം വരെയാണ്‌ ഇഞ്ചിയുടെ വളാർച്ച് ദ്രുതഗതിയിലുള്ളത് . അതിനാൽ നാലുമാസത്തിനുള്ളിൽ വളം മുഴുവനും ചെടികൾക്ക് നൽകേണ്ടതാണ്‌ . ഒരു ഹെക്ടർ കൃഷി സ്ഥലത്ത് 163 കിലോഗ്രാം യൂറിയ , 250 കിലോഗ്രാം മസോറിഫോസ് , 85 കിലോഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങൾ ഉപയോഗിക്കണം എന്നാണ് കേരള കാർഷിക സർ‌വകലാശാലയുടെ ശുപാർശ . ഇതി മുഴുവൻ ഫോസ്ഫറസും , പകുതി പൊട്ടാഷും അടിവളം ആയി ഉപയോഗിക്കണം . കൂടാതെ നടീൽ കഴിഞ്ഞ് രണ്ടു മാസം പ്രായമായാൽ യൂറിയയുടെ പകുതിയും നാലുമാസപ്രായത്തിൽ ബാക്കി യൂറിയയും പകുതി പൊട്ടാഷും നൽകണം . . നൈട്രജൻ , പൊട്ടാസ്യം , ഫോസ്ഫറസ് , കാത്സ്യം , മഗ്നീഷ്യം , എന്നിവയാണ്‌ ഇഞ്ചിയുടെ വളർച്ചക്ക് വേണ്ട മൂലകങ്ങൾ . സിങ്കിന്റെ അഭാവം മണ്ണിൽ ഉണ്ടായാൽ സിങ്ക് സൾഫേറ്റ് 5 കിലോഗ്രാം ഒരു ഹെക്ടർ എന്ന തോതിലും നൽകാം . വളപ്രയോഗത്തിനുശേഷം തടങ്ങളിൽ മണ്ണ് കയറ്റി പുതയിടേണ്ടതുമാണ്‌ . മണ്ണിൽ കൂടിയും വിത്തിൽ കൂടിയും ഇഞ്ചിയിൽ പകരുന്ന രോഗങ്ങളാണ്‌ മൃദുചീയൽ , ബാക്റ്റീരിയൽ വാട്ടം എന്നിവ . ഇഞ്ചിയെ പ്രധാനമായും ആക്രമിക്കുന്ന കീടം തണ്ടുതുരപ്പനാണ്‌ . ഇഞ്ചി നട്ട് ആദ്യം ആക്രമിക്കുന്ന കീടമാണ്‌ തണ്ടുതുരപ്പൻ . ജൂൺ -ജൂലൈ മാസത്തിലാണ്‌ ഇത് ആക്രമിക്കുന്നത് . ചെടിയുടെ നടുവിലെ ഇല മഞ്ഞളിച്ച് ഉണങ്ങുകയും ചെടിയുടേ അടിഭാഗം പുഴു തുരന്നിരിക്കുന്നതായും കാണാം . ഇങ്ങനെ തുരന്നിരിക്കുന്ന ഭാഗത്തുകൂടി ചെടിയുടെ ഭാഗങ്ങൾ പൊടി രൂപത്തിൽ കട്ടയായി പുറത്തേക്കു വന്നിരിക്കുന്നതും കാണാം . എക്കാലക്സ് , റോഗർ എന്നിവയിലേതെങ്കിലും രാസകീടനാശിനി വെള്ളത്തിൽ ലയിപ്പിച്ച് ചെടി മുഴുവനും തളിക്കുക . കൂടാതെ ഉണങ്ങിയ കൂമ്പ് പറിച്ച് കരിച്ചു കളയുകയും വേണം . ഇഞ്ചിയിൽ മൃദു ചീയൽ , ബാക്റ്റീരിയൽ വാട്ടം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്നതിനാൽ തണ്ടുതുരപ്പനെ കൃത്യമായും നിയന്ത്രിക്കേണ്ടതാണ്‌ . ഇഞ്ചിയെ ആക്രമിക്കുന്ന പ്രധാന കുമിൾ ജന്യ രോഗമാണിത് . ജൂൺ , ജൂലൈ , ഓഗസ്റ്റ് മാസങ്ങളിലാണ്‌ ഈ രോഗം കൂടുതലായി ഉണ്ടാകുന്നത് . ഈ രോഗം ബാധിച്ച ഇലകൾ മഞ്ഞളിക്കുകയും തണ്ട് അഴുകി മൃദുവായി തീരുകയും ഒടിഞ്ഞുവീഴുകയും ചെയ്യും . കൂടാതെ കിഴങ്ങുകൾ അഴുകി നശിക്കുകയും ചെയ്യുന്നു … രോഗബാധയേൽക്കാത്ത വിത്തുകിഴങ്ങുകൾ ശേഖരിച്ച് കീട കുമിൾ നാശിനികളിൽ മുക്കിയവ കൃഷിക്കായി ഉപയോഗിക്കുക . തടത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക . തുടർച്ചയായി ഒരേ സ്ഥലത്തു തന്നെയുള്ള കൃഷി ഒഴിവാക്കുക . എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കാവുന്നതാണ്‌ . രോഗം ബാധിച്ച ചെടികൾ പിഴുതു മാറ്റി നശിപ്പിക്കുക , രോഗബാധയേറ്റ ചെടികളുടെ ചുറ്റിലും നിൽക്കുന്ന ചെടികളിലും കുമിൾ നാശിനി പ്രയോഗിക്കുക . ഇഞ്ചിയുടെ കൃഷിയിൽ മാരകമായി ബാധിക്കുന്ന ഒരു രോഗമാണിത് . വളരെ പെട്ടെന്ന് വ്യാപിക്കുന്ന ഒരു രോഗം കൂടിയാണിത് . ജലാംശം കുറഞ്ഞ് ഇലകൾ ചുരുണ്ടിരിക്കുന്നതും പച്ചയായിരിക്കുമ്പോൾ തന്നെ വാടുന്നതും ബാക്റ്റീരിയൽ വാട്ടത്തിന്റെ പ്രാരംഭ ൽക്ഷണങ്ങളാണ്‌ . ഇതു കൂടാതെ ചെടികളിൽ ഓറഞ്ച് നിറം പ്രത്യക്ഷപ്പെട്ട് ക്രമേണ മഞ്ഞളിച്ച് വാടിപ്പോകുന്നതും ഇതിന്റെ ലക്ഷണമാണ്‌ . വളരെ പെട്ടെന്ന് പകരുന്ന ഒരു രോഗമാണിത് . ഇങ്ങനെയുള്ള രോഗം ബാധിച്ചിട്ടുള്ള പ്രദേശങ്ങളിൽ വിത്തിഞ്ചി കുമിൾ നാശിനി , കീടനാശിനി എന്നിവ കൂടാതെ സ്ട്രെപ്റ്റോസൈക്ലിൻ എന്ന ബാക്ടീരിയനാശിനിയിൽ അരമണിക്കൂർ മിക്കി വച്ച് തണലത്തുണക്കി നടാവുന്നതാണ്‌ . ഈ രോഗം ചെടികളിൽ പ്രത്യക്ഷപ്പെട്ടാലുടനെ കോപ്പർ ഓക്സിക്ലോറൈഡ് വെള്ളത്തിൽ കലക്കി രോഗം ബാധിച്ച ചെടിക്കും അതിനും ചുറ്റിലുമുള്ള ചെടികൾക്കുമായി തളിക്കാവുന്നതാണ്‌ . സെപറ്റംബർ ഒക്ടോബർ മാസത്തോടുകൂടി ഇഞ്ചിയിൽ പ്രത്യക്ഷപ്പെടുന്ന ഒരു രോഗമാണ്‌ പുള്ളിക്കുത്ത് . തുറസ്സായ സ്ഥലത്ത് കൃഷി ചെയ്യുമ്പോഴാണ്‌ ഇ ഇരോഗം വരുന്നത് … ഇത് നിയന്ത്രിക്കാനായി ബോർഡോ മിശ്രിതമോ ഇൻഡോഫിൽ എം . 45 എന്ന രാസ കീടനാശിനിയോ ഉപയോഗിക്കാവുന്നതാണ്‌ . ഇഞ്ചി നട്ട് ഏഴെട്ടുമാസം പ്രായമാകുന്നതോടെ അവയുടെ ഇലകളും തണ്ടുകളും ഉണങ്ങി തുടങ്ങുന്നു . അതാണ്‌ വിളവെടുപ്പിന്‌ അനുകൂല സമയം . ഇലകളും തണ്ടുകളും പൂർണ്ണമായും ഉണങ്ങുന്നതോടെ വിളവെടുപ്പ് ആരംഭിക്കാം . ഉപയോഗക്രമം അനുസരിച്ചും വിലയുടെ ഏറ്റക്കുറച്ചിലും അനുസരിച്ച് ഇഞ്ചിയുടെ വിളവെടുപ്പിൽ ഏറ്റക്കുറച്ചിലുകൾ വരാറുണ്ട് . ഇഞ്ചി നട്ട് ആറാം മാസത്തിലെ വിളവെടുപ്പ് പ്രധാനമായും പച്ച ഇഞ്ചി , ബാഷ്പശീല തൈലം , ഓളിയ്യോറസിൻ എന്നിവക്കായിട്ടാണ്‌ . പുതിയ വിത്തിഞ്ചി , ചുക്ക് എന്നിവയ്ക്ക് എട്ടാം മാസത്തെ വിളവെടുപ്പുമാണ്‌ നല്ലത് . വിളവെടുക്കാൻ കാലതാംസം നേരിട്ടാൽ ഇഞ്ചി ഉണങ്ങി അഴുകുന്ന ഒരു തരം കുമിൾ രോഗം വരാനുള്ള സാധ്യതയുമുണ്ട് . കേരള പ്രകന്ദം ഇഞ്ചി ഒരു സുഗന്ധദ്രവ്യമാണ്‌‍ . ഉദരരോഗങ്ങൾ , ഛർദ്ദി എന്നിവയെ ശമിപ്പിക്കും . ദഹനകേടിനു ഫലപ്രദമാണ്‌‍ . അജീർണ്ണം , അതിസാരം , പ്രമേഹം , അർശസ് എന്നിവയിലെല്ലാം ഉപയോഗിക്കാം . കൂടാതെ കൂട്ടാനുകളിലും അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു . നാടൻ വിത്തിനങ്ങൾക്കു പുറമേ അത്യുത്പാദനശേഷിയുള്ള പുതിയ സങ്കരയിനം ഇഞ്ചി വിത്തുകളും പുറത്തിറക്കിയിട്ടുണ്ട് . ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക് . സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു . ഇവയെ എങ്ങനെ ഉണ്ടാക്കണമെന്ന് നമുക്ക് നോക്കാം . 6മാസം ആകുമ്പോൾ ഇഞ്ചിക്ക് പരുവം ആകുമെങ്കിലും . 8മുതൽ 9 മാസം വരെ മുറ്റാൻ വിടുക . കട്ടിവെച്ച ഇഞ്ചി യാണ് ചുക്ക് ആക്കാൻ പരുവം . ലോഹം കൊണ്ടല്ലാത്ത പിച്ചാത്തി ഉപയോഗിക്കാം . മുളയുടെ കഷ്ണം പ്ലാസ്റ്റിക് പിച്ചാത്തി , എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ഇഞ്ചിയുടെ തൊലി ചുരണ്ടി മാറ്റണം . എന്നിട്ട് വെയിലത്ത്‌ 7 ദിവസം ഉണങ്ങാൻ ഇടുക . വെയിലിന്റെ അളവ് നോക്കി ദിവസം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ബാക്കി തൊലി ഉള്ളത് പോകാൻ പാറ പുറപ്പുറത്തിട്ടോ കൈ ഉപയോഗിച്ചോ വ്യതിയാക്കി എടുക്കുക . ഇഞ്ചി ചെടി ഇഞ്ചി ചുക്ക് ഇഞ്ചി ഉണക്കിയത് സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ദിവസവും നാം കേള്‍ക്കാറുണ്ട് . ഏതാണ്ട് 25,940 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദിവസവും ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് 2017 -ല്‍ പബ്ലിഷ് ചെയ്‍ത റിപ്പോര്‍ട്ട് പറയുന്നത് . ഇതില്‍ പകുതിയോളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളാണ് . തുറസായ സ്ഥലത്ത് പ്ലാസ്റ്റിക് കത്തിക്കുന്നത് ഇന്ത്യയില്‍ സര്‍വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു . ഇത്തരം പ്ലാസ്റ്റിക്കുകള്‍ ബീച്ചുകളിലും കടലിലും കെട്ടിക്കിടന്ന് സംഭവിക്കുന്ന അപകടങ്ങള്‍ മനസിലാക്കിയ നാല് എന്‍ജിനീയര്‍മാരാണ് മുംബൈയില്‍ ' ബെക്കോ ' എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത് . മുളയില്‍ നിന്നാണ് ഇവര്‍ പ്ലാസ്റ്റിക്കിന് പകരക്കാരായ ബാഗുകളും അടുക്കളയില്‍ ഉപയോഗിക്കാവുന്ന തൂവാലകളും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത് . മുംബൈ സ്വദേശികളായ ആദിത്യ റൂയ , അനുജ് റൂയ , അക്ഷയ് വര്‍മ , പുനിത് ബത്ര എന്നിവരാണ് മുളയില്‍ നിന്ന് നമുക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാമെന്ന് തീരുമാനിച്ച് പരീക്ഷണത്തിനിറങ്ങിയത് . സഹോദരന്‍മാരായ അനുജും ആദിത്യയും മുംബൈയിലെ കടപ്പുറങ്ങള്‍ വൃത്തിയാക്കുന്ന പരിപാടികളില്‍ പങ്കാളികളാണ് . ബിറ്റ്‌സ് പിലാനിയില്‍ നിന്നുള്ള പരിചയമാണ് പുനിത് ബത്രയും ആദിത്യയും തമ്മില്‍ . അക്ഷയ് വര്‍മയും ആദിത്യയും കുട്ടിക്കാലം മുതല്‍ ചങ്ങാതിമാരാണ് . ജൂഹുവിലെ കടല്‍ത്തീരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടപ്പോഴാണ് ഇവര്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചത് . മോസോ എന്നറിയപ്പെടുന്ന മുളയുടെ ഇനത്തില്‍ നിന്നാണ് ഇവര്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചത് . ഇപ്പോള്‍ ചൈനയിലും മഹാരാഷ്ട്രയിലും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലുമാണ് ഈ മുള വളരുന്നത് . വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തുണികളാണ് മുളയില്‍ നിന്ന് ഇവര്‍ ഉത്പാദിപ്പിച്ചത് . നല്ല രീതിയില്‍ വെള്ളം തുടച്ചെടുക്കാന്‍ കഴിവുള്ളതാണ് ഇത് . അതുപോലെ നൂറ് ശതമാനം മണ്ണില്‍ ലയിച്ചുചേരുന്നതും . വളരെ സാധാരണയായി കാണുന്നതും വൈവിധ്യമാര്‍ന്ന സവിശേഷതകള്‍ ഉള്ളതുമായ സസ്യമാണ് മുള . ഭക്ഷണമായും മരുന്ന് നിര്‍മിക്കാനും പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങള്‍ , സംഗീതോപകരണങ്ങള്‍ , തുണികള്‍ , വീട്ടുപകരണങ്ങള്‍ എന്നിവയെല്ലാം നിര്‍മിക്കാനും മുള ഉപയോഗിക്കുന്നുണ്ട് . കൂടാതെ വീടുകളില്‍ നിലത്ത് സംരക്ഷണ കവചമായും സൈക്കിളിന്റെ ഫ്രെയിം ഉണ്ടാക്കാനും കന്നുകാലികളില്‍ പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കാനും ബീര്‍ നിര്‍മിക്കാനും മുള പ്രയോജനപ്പെടുത്തുന്നു . മുളകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ പണിയുന്നതിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കെതിരെ ഫലപ്രദമായി പ്രതികരിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു . ഇങ്ങനെ നിരവധി സവിശേഷതകള്‍ മുളയ്ക്കുണ്ട് . ഇവരുടെ സ്റ്റാര്‍ട്ടപ്പ് ആദ്യമായി ഉണ്ടാക്കാന്‍ തീരുമാനിച്ചത് ടിഷ്യു പേപ്പറും മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ബാഗുകളുമായിരുന്നു . പക്ഷേ , പിന്നീട് വിശദമായി ചര്‍ച്ചകള്‍ നടത്തിയശേഷം അടുക്കളയില്‍ ഉപയോഗിക്കാവുന്ന തൂവാലകളും ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്ന റോളുകളും ടൂത്ത്പിക്കുകളും ഇവര്‍ ഉണ്ടാക്കാനാരംഭിച്ചു . ഉപയോഗശേഷം പ്രകൃതിയില്‍ ലയിച്ചുചേരുന്നവയാണ് മുളകളില്‍ നിന്നുള്ള ഇത്തരം ഉത്പന്നങ്ങള്‍ . കൃഷിക്കാരുടെ വിപണിയിലും എക്‌സിബിഷനുകളിലും ഇവര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചു . ഇപ്പോള്‍ ആളുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍റനുസരിച്ച് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു . മുളയില്‍ നിന്നുള്ള പള്‍പ്പ് ഉപയോഗിച്ചാണ് ഇവര്‍ ഉത്പന്നങ്ങളുണ്ടാക്കിയത് . ഉഷ്ണമേഖലാപ്രദേശത്ത് വളരുന്ന മുളകള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുണ്ടാക്കാന്‍ ഏറ്റവും അനുയോജ്യമാണ് . മറ്റുള്ള തോട്ടങ്ങളെ അപേക്ഷിച്ച് മുളകള്‍ വളരെ വേഗത്തില്‍ വളരുന്നവയാണ് . വളരെ കുറച്ച് വെള്ളം മാത്രം മതി . 2018 -ലാണ് ബെക്കോ എന്ന സ്റ്റാര്‍ട്ടപ്പ് ഇവര്‍ രജിസ്റ്റര്‍ ചെയ്‍തത് . ഒരു വര്‍ഷത്തോളം ഇവര്‍ ഗവേഷണം നടത്തി പല കാര്യങ്ങളും മനസിലാക്കിയ ശേഷമാണ് ഇത്തരമൊരു പരിപാടിക്ക് തുടക്കമിട്ടത് . മുളയില്‍ നിന്നുള്ള പോളിമര്‍ ഉപയോഗിച്ച് ടിഷ്യുപേപ്പര്‍ പോലുള്ള ഉപയോഗശേഷം കളയാന്‍ പറ്റുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഒരേ ഒരു കമ്പനി തങ്ങളുടേതാണെന്ന് ഇവര്‍ അവകാശപ്പെടുന്നു . പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന ഉപകാരിയാണ് ഇത് . വില്‍പ്പനയും വരുമാനവും മുംബൈയില്‍ ഏകദേശം 1500 സ്‌റ്റോറുകളില്‍ കമ്പനി ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നു . പൂനെ , രാജ്‌കോട്ട് , അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള 5000 മുതല്‍ 6000 വരെ സ്‌റ്റോറുകളില്‍ വില്‍പ്പന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് . കുഞ്ഞുങ്ങള്‍ക്കുള്ള ഡയപ്പറുകളും സാനിറ്ററി നാപ്‍കിനുകളും മുളയില്‍ നിന്നുമുണ്ടാക്കാനുള്ള പദ്ധതിയിലാണ് ഇവര്‍ . 120 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കാനായി ഇവര്‍ മുളകൊണ്ടുള്ള ഉത്പന്നങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു . 75 ശതമാനത്തോളം കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട് . പക്ഷേ , ഉപഭോക്താക്കളാണ് മാറ്റം കൊണ്ടുവരേണ്ടതെന്ന് ഇവര്‍ പറയുന്നു .
false
തങ്കക്കൊലുസുകളുടെ കുറുമ്പും കുസൃതിയും കൊച്ചു വര്‍ത്തമാനങ്ങളുമൊക്കെ സാന്ദ്ര പങ്കുവച്ചപ്പോഴൊക്കെ സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്തിരുന്നു . പ്രകൃതിയോടിണങ്ങി മണ്ണറിഞ്ഞും മഴനനഞ്ഞും ബാല്യകാലം ആഘോഷമാക്കുന്ന ഇരുവരുടേയും ഓരോ വിഡിയോയും സോഷ്യല്‍ മീഡിയ അത്രയേറെ സ്‌നേഹത്തോടെയാണ് ഏറ്റെടുക്കുന്നത് . ഇപ്പോഴിതാ തങ്കക്കൊലുസിന്റെ രസകരമായ മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് സാന്ദ്ര . മഴ നനഞ്ഞും അപ്പ വാങ്ങിക്കൊടുത്ത പുത്തൻ കളിപ്പാട്ടങ്ങളുമായി കളിച്ചും ഭക്ഷണം പങ്കിട്ടും ഈ കുരുന്നുകളുടെ കുസൃതികൾ നിറഞ്ഞ ഈ പുത്തൻ വിഡിയോയും പതിവ് പോലെ വൈറലാണ് . ഒറൊറ്റ മഴപോലും വിടാതെ ഈ കുരുന്നുകൾ നനയുന്നമെന്ന് സാന്ദ്ര പറയുന്നു . അങ്ങനെ മഴയത്തു കളിക്കുമ്പോൾ കിട്ടിയ ഒരു ബലൂൺ കൊണ്ടായി ഇരുവരുടേയും കളി . ബലൂൺ ഷെയർ ചെയ്ത് കളിക്കണമെന്നു അമ്മ പറയുമ്പോൾ തങ്കക്കൊലുസിന്റെ വിചാരം വിഡിയോ ഷെയർ ചെയ്യുന്ന കാര്യമാണ് . ‘ ഞങ്ങൾക്ക് ഷെയർ എന്നാൽ ലൈക്ക് , ഷെയർ സബ്സ്ക്രൈബ് ’ എന്ന രസകരായ അടിക്കുറിപ്പോടെയാണ് സാന്ദ്ര വിഡിയോ പങ്കുവച്ചിരിക്കുന്നത് . തങ്കക്കൊലുസുകളുടെ ഒരോ വിഡിയോകൾക്കുമായി ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത് . ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും . തങ്കക്കൊലുസുകൾ എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര് . പതിവുപോലെ ഈ കുട്ടിത്താരങ്ങളുടെ വിഡിയോയ്ക്ക് താഴെ ലൈക്കുകളും കമന്റുകളും കൊണ്ട് നിറയുകയാണ് . തങ്കക്കൊലുസിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും പങ്കുവയ്ക്കാനായി ഒരു യുട്യൂബ് ചാനൽതന്നെയുണ്ട് . മറ്റു കുട്ടികളിൽ നിന്ന് വേറിട്ട് അക്ഷരാർത്ഥത്തിൽ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഈ കുഞ്ഞുങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത് .
false
ന്യൂഡൽഹി ∙ കോവിഡ് 19 വ്യാപനം തടയാനുള്ള മുൻകരുതലെന്ന നിലയിൽ ലോകമെങ്ങും കൂടുതൽ യാത്രാനിയന്ത്രണങ്ങൾ . ഇന്ത്യയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാന സർവീസുകൾ ഞായറാഴ്ച മുതൽ സൗദി നിർത്തിവയ്ക്കും . യൂറോപ്പിൽ നിന്നുള്ള യാത്രക്കാർക്കു വിലക്ക് ഏർപ്പെടുത്തുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു ; ബ്രിട്ടനും അയർലൻഡിനും ഇളവ് . കേന്ദ്രമന്ത്രിമാരടക്കം വിദേശയാത്ര ഒഴിവാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു . ഇന്ത്യ പ്രഖ്യാപിച്ച ടൂറിസ്റ്റ് വീസാ വിലക്ക് ഇന്നു മുതൽ ഏപ്രിൽ 15 വരെയാണ് . ഒമാൻ ഞായർ മുതൽ ഒരു മാസത്തേക്കു സന്ദർശക വീസ നിർത്തിവയ്ക്കും . സൗദിയിൽ പ്രവാസികൾ നാളെയ്ക്കകം എത്തണം സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കു തിരിച്ചെത്താൻ ഇന്നലെ പുലർച്ചെ മുതൽ നാളെ വരെ 72 മണിക്കൂർ അനുവദിച്ചു . റീ എൻട്രി വീസയിൽ അവധിക്കു നാട്ടിലേക്കു പോയവർ നാളെയ്ക്കകം തിരിച്ചെത്തണം . ഡോക്ടർമാരും നഴ്സുമാരുമടക്കം ആരോഗ്യമേഖലയിലുള്ളവർക്ക് ഇളവുണ്ട് . ഇന്നു മുംബൈ വഴി ജിദ്ദയിലേക്ക് 60,750 രൂപയ്ക്കു വരെ വിമാന ടിക്കറ്റ് എടുത്തവരുണ്ട് . കഴിഞ്ഞയാഴ്ച വരെ 14,000 രൂപയായിരുന്നു നിരക്ക് . നാളെയ്ക്കകം ടിക്കറ്റ് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണു പലരും . കോഴിക്കോട്ടുനിന്നു കഴിഞ്ഞ ദിവസങ്ങളിൽ മുടങ്ങിയ സൗദി എയർലൈൻസ് സർവീസ് ഇന്നു റിയാദ് , ജിദ്ദ എന്നിവിടങ്ങളിലേക്കുണ്ടാകും . ഈ മാസം 4 മുതൽ നിർത്തിവച്ചിരുന്ന കൊച്ചി – റിയാദ് സൗദി എയർലൈൻസ് വിമാനം നാളെ സർവീസ് നടത്തും . തിരുവനന്തപുരം – ദമാം ഇൻഡിഗോ വിമാനം ഇന്നു സർവീസ് നടത്താനാകുമോ എന്നു പരിശോധിക്കുകയാണെന്ന് ഇൻഡിഗോ അറിയിച്ചു . ഫൈനൽ എക്സിറ്റിലും റീ എൻട്രി വീസയിലും നാട്ടിലേക്കു പോകാനിരിക്കുന്നവർക്കും 72 മണിക്കൂർ കാലാവധി പ്രയോജനപ്പെടുത്താം . എക്സിറ്റ് വീസ ലഭിച്ചവർക്കു സൗദിയിൽ തങ്ങാവുന്ന പരമാവധി കാലയളവ് 2 മാസമാണ് . യാത്രാനിയന്ത്രണം എന്നുവരെയെന്നു വ്യക്തമാക്കിയിട്ടില്ല . ഉംറ തീർഥാടനം വിലക്കുന്നതിനു മുൻപു സൗദിയിലെത്തിയവരിൽ ചിലരും മടങ്ങിയെത്താനുണ്ട് . യുഎസിന്റെ വിലക്ക് 30 ദിവസത്തേക്ക് 26 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്നു മുതൽ 30 ദിവസത്തേക്കാണു യുഎസിന്റെ വിലക്ക് . യുഎസ് പൗരന്മാർക്കും യുഎസിൽ സ്ഥിരതാമസാനുമതി ഉള്ളവർക്കും വിലക്കില്ല . തീരുമാനം ഏകപക്ഷീയമെന്നു യൂറോപ്യൻ യൂണിയൻ കുറ്റപ്പെടുത്തി . തീരുമാനമറിഞ്ഞ് നാലുവർഷത്തിനിടെ ഏറ്റവും വലിയ ഇടിവാണു യൂറോപ്യൻ ഓഹരിവിപണിയിലുണ്ടായത് . ഓസ്ട്രേലിയയും യാത്രാവിലക്ക് ഏർപ്പെടുത്തുമെന്നു സൂചനയുണ്ട് . അതിജീവിച്ച് വുഹാൻ .
false
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള മഞ്ചേശ്വരം താലൂക്കിലെ ഒരു ഗ്രാമമാണ് മംഗൽപാടി . കാസർഗോഡ് ജില്ലാ ആസ്ഥാനത്ത് നിന്നും 19 കിലോമീറ്റർ വടക്ക് മാറി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു . മലയാളം , കന്നട , കൊങ്കണി , തുളു എന്നിവയാണ് ഇവിടുത്തെ പ്രാദേശിക സംസാര ഭാഷ . അന്യദേശ തൊഴിലാളികൾ ഇവിടെ ഹിന്ദിയും തമിഴും സംസാരിക്കുന്നു . ഉപ്പള റയിൽവേ സ്റ്റേഷൻ , കുമ്പള റയിൽവേ സ്റ്റേഷൻ എന്നിവയാണ് സമീപത്തുള്ളത് . മംഗലാപുരം റയിൽവേ സ്റ്റേഷൻ 27 കിലോമീറ്റർ അകലെയാണ് . മംഗലാപുരത്ത് വിമാനത്താവള സൗകര്യവും ഉണ്ട് .
false
കൊറോണ വൈറസിനെ ഫലപ്രദമായ നടപടികളിലൂടെയും വൻതോതിലുള്ള ടെസ്റ്റിംഗിലൂടെയും കീഴടക്കിയ രാജ്യങ്ങളിൽ ഒന്നാമത് നിൽക്കുന്നത് ദക്ഷിണ കൊറിയയാണ്‌ . പതിനായിരത്തിലധികം പേർക്ക് രോഗം ബാധിച്ച് 256 മരണം നടന്ന ദക്ഷിണ കൊറിയ ആറര ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി അസുഖമുള്ളവർ അപ്പപ്പോൾ കണ്ടെത്തി , ഐസൊലേറ്റ് ചെയ്താണ് കൊവിഡിനെ നിയന്ത്രണത്തിലാക്കിയത് . മഹാമാരി നിയന്ത്രണത്തിലായി എന്നുകണ്ടപ്പോൾ ഘട്ടം ഘട്ടമായി അവിടെ കാര്യങ്ങൾ പൂർവ്വസ്ഥിതിയിലായി , ഏറ്റവും ഒടുവിലായി അവർ തുറന്നുകൊടുത്ത ഒരു സ്ഥാപനം ദക്ഷിണ കൊറിയയിൽ വീണ്ടും കൊറോണയുടെ ഒരു തരംഗത്തിന് കാരണമായിരിക്കുകയാണ് . കൊറിയ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വെള്ളിയാഴ്ച പുറത്തുവിട്ട വിവരം പ്രകാരം പുതുതായി 15 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു . അസുഖം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത് നൈറ്റ് ക്ലബ്ബുകൾ നിറഞ്ഞ ഇറ്റേവോൻ എന്ന പ്രദേശത്താണ് . പ്രദേശവാസികളുടെയും വിനോദ സഞ്ചാരികളുടെയും ഒക്കെ പ്രിയങ്കരമായ ഉല്ലാസ കേന്ദ്രങ്ങളിൽ ഒന്നാണ് ഇറ്റേവോൻ . ഒന്നും രണ്ടുമൊക്കെയായിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങളിലെ ദക്ഷിണ കൊറിയയിലെ സ്ഥിരീകരണനിരക്ക് . അതും പുറത്തുനിന്ന് വന്നെത്തുന്ന സഞ്ചാരികളിൽ മാത്രമായിരുന്നു രോഗം കണ്ടെത്തപ്പെട്ടിരുന്നത് . അതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ പ്രദേശവാസികളിൽ തന്നെ രോഗബാധ കണ്ടെത്തപ്പെട്ടിരിക്കയാണ് . രോഗികളുടെ എണ്ണം മുൻ തരംഗത്തേക്കാൾ കുറവാണ് എങ്കിലും , അടിയന്തരമായ ശ്രദ്ധ ചെലുത്തുന്നുണ്ട് രാജ്യം . ഈ നൈറ്റ് ക്ലബ്ബുകൾ പലതും , എയർകണ്ടീഷൻ ചെയ്ത , ആളുകൾ തിങ്ങിനിറയുന്ന , ജനലുകളോ വെന്റിലേഷൻ സൗകര്യങ്ങളോ ഇല്ലാത്ത അടച്ചുപൂട്ടിയ ഇടങ്ങളാണ് എന്നത് ഇവിടങ്ങളിൽ രോഗം പകരാനുള്ള സാധ്യത ഇരട്ടിപ്പിക്കുന്നു . നൈറ്റ് ക്ലബ്ബുകളിലെ സുരക്ഷാമാനദണ്ഡങ്ങൾ മെച്ചപ്പെടും വരെ അവിടങ്ങളിലെ സന്ദർശനം ഒഴിവാക്കാനും ഗവൺമെന്റ് നിർദേശിച്ചിട്ടുണ്ട് . ഈ നൈറ്റ് ക്ലബ്ബുകൾ സന്ദർശിച്ച 1500 -ലധികം പേരുടെ ലിസ്റ്റ് തങ്ങളുടെ പക്കൽ ഉണ്ടെന്നാണ് കൊറിയൻ ഗവൺമെന്റ് പറയുന്നത് . അവരെ പരിശോധിക്കാനും ഐസൊലേറ്റ് ചെയ്യാനുമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട് . നൈറ്റ് ക്ലബ്ബിന്റെ സ്വഭാവം നിമിത്തമുണ്ടായ സങ്കീർണത ഈ ക്ലബുകളിൽ ചിലത് സ്വവർഗാനുരാഗികളുടെ ക്ലബുകളാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രാദേശികമാധ്യമങ്ങളിൽ വന്നത് മറ്റൊരുതരത്തിൽ വിഷയത്തെ സങ്കീർണമാക്കുന്നു . ഇത് സമൂഹത്തിലെ അംഗങ്ങളുടെ ലൈംഗികതയെ സംബന്ധിച്ച സ്വകാര്യവിവരങ്ങൾ സർക്കാർ നടത്തുന്ന ടെസ്‌റ്റുകളിലൂടെയും ആരോഗ്യവിവരശേഖരണത്തിലൂടെയും പരസ്യമാകുമോ എന്ന ആശങ്ക ശക്തമാണ് . ഇപ്പോൾ തന്നെ ' ഗേ ' , ' ഇറ്റേവോൻ കൊറോണ ' എന്നീ വാക്കുകൾ രാജ്യത്തെ സെർച്ച് എഞ്ചിനുകളിൽ ട്രെൻഡിങ് ആയിട്ടുണ്ട് . തങ്ങളുടെ ലൈംഗികത പരസ്യമാകുമോ എന്ന ഭയം നിമിത്തം പ്രസ്തുത ക്ലബുകൾ സന്ദർശിച്ച പലരും പരിശോധനയ്‌ക്കെത്താൻ മടിക്കുന്നതായി റിപ്പോർട്ടുകളുണ്ട് . ഈ വിവരങ്ങൾ ചോരുന്നത് സമൂഹത്തിൽ നിന്ന് തങ്ങൾക്കെതിരെ വിവേചനപരമായ പെരുമാറ്റം ഉണ്ടാകാനിടയാക്കും എന്ന് ക്ലബ് സന്ദർശിച്ച പലരും ഭയക്കുന്നു . ഇങ്ങനെ ഒരു ആശങ്ക ഉണ്ടായതിനു ശേഷം പ്രാദേശികമാധ്യമങ്ങൾ തങ്ങളുടെ തലക്കെട്ടിലുള്ള ' സ്വവർഗ ' , ' ഗേ ' തുടങ്ങിയ വിശേഷണങ്ങൾ നീക്കം ചെയ്തിട്ടുണ്ട് എങ്കിലും അവർ ഇതുവരെ അതേച്ചൊല്ലി യാതൊരുവിധത്തിലുള്ള ഖേദപ്രകടനങ്ങളും നടത്തിയിട്ടില്ല . സ്വവർഗലൈംഗികത കൊറിയയിൽ നിയമവിരുദ്ധമല്ലെങ്കിലും സ്വവർഗ്ഗാനുരാഗത്തിന് നാട്ടിൽ സ്വാഭാവികമായ പരിഗണന കിട്ടി വരുന്നതേയുള്ളൂ . അതിനിടെ ഇങ്ങനെ ഒരു ഭീതി പരക്കുന്നത് തങ്ങളുടെ സമൂഹത്തിന് തിരിച്ചടിയാകുമെന്ന് സംഘടനാ പ്രതിനിധികൾ ഭയക്കുന്നു .
false
ഇന്നലെ ലോക മറവി ദിനമായിരുന്നു . മറവിയിലേക്ക് മറഞ്ഞുപോയ അച്ഛനെ ഓര്‍ത്തെടുക്കുന്നു ഒരു മകള്‍ . സിന്ധു എം കക്കാടത്ത് എഴുതുന്നു മുറ്റത്തു വെയില്‍ കായുന്ന ഓര്‍മ്മകളെ നോക്കി അച്ഛനിരിക്കുന്നു ഇടക്കിടെ അവയെ നോക്കി ചിരിക്കുന്നു അച്ഛന്റെ ഓര്‍മയില്‍ ഞങ്ങളിപ്പോഴും പാവടക്കാരികള്‍ സന്ധ്യ , ധന്യ പിന്നെ ഏറെ കുറുമ്പുള്ള ഞാന്‍ . അച്ഛന്‍ ഓണത്തിന് വാങ്ങി കൊണ്ടുവന്ന ഒരേ പുള്ളികളും നിറവുമുള്ള പാവാടത്തുണി ഞാന്‍ അണിയാന്‍ വിസമ്മതിക്കുന്നു . എന്റെ നിറങ്ങള്‍ വേറെ എന്റെ ലോകം വേറെ എന്ന് അച്ഛനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന കൗമാരം ഇന്‍സ്റ്റാള്‍മെന്റില്‍ അച്ഛനെനിക്ക് വാങ്ങിക്കൊണ്ടു വരുന്നു വിണ്ണിന്റെ നിറമുള്ള പുതിയ തുണി . അനുജത്തിമാരില്‍നിന്ന് വ്യത്യസ്തയായി എന്നാശ്വസിച്ച് തല്ക്കാലം ഞാന്‍ നിരാഹാരം അവസാനിപ്പിക്കുന്നു . അച്ഛന്‍ മറന്ന ലോകം അയല്‍പക്കങ്ങള്‍ , സൗഹൃദങ്ങള്‍ , വീട് ഒക്കെ അമ്മ ഏറ്റെടുക്കുന്നു അച്ഛന്‍ സ്വന്തമായി ഉണ്ടാക്കിയ ഒരു ലോകത്ത് ചാരുകസേരയിട്ടിരിക്കുന്നു . ചിലപ്പോള്‍ അച്ഛമ്മയുടെ വള്ളിനിക്കറിട്ട ഉണ്ണിയാകുന്നു സ്മൃതികള്‍ നിറഞ്ഞ ഓര്‍മ്മയില്ലാത്തവരുടെ ലോകം . മറവിയില്‍ നിന്ന് മരിച്ചവരെല്ലാം മടങ്ങിവരുന്നു . മറവിയില്‍ നിന്ന് മരിച്ചവരെല്ലാം മടങ്ങിവരുന്നു . ജീവിച്ചിരിക്കുന്നവരുടെ ലോകം അവര്‍ അവഗണിക്കുന്നു . രാഷ്ട്രീയവും പൊതുകാര്യങ്ങളും നിറഞ്ഞ പീടികത്തിണ്ണയില്‍ അച്ഛന്‍ മഴയോടു മാത്രം പരിചയം കാണിക്കുന്നു പത്രം നോക്കി പുതുതായിട്ട് ഒന്നും ഉണ്ടാകുന്നില്ലയെന്ന് പറയുന്നു ചരമകോളത്തിലെ പടങ്ങള്‍ എണ്ണി നോക്കുന്നു എല്ലാത്തിനും ഒരു കണക്കു വേണമെന്ന് പിറുപിറുക്കുന്നു കല്യാണവും പിറന്നാളും കലണ്ടറില്‍ കുറിച്ചിടുന്നു പിന്നീട് ഒന്നും മറന്നിട്ടേയില്ലെന്ന് അറിയിക്കാന്‍ പേജുകള്‍ കീറിക്കളയുന്നു ടെലിഫോണ്‍ ഡയറിയില്‍ നിന്ന് ഓരോ നമ്പറുകള്‍ എടുത്ത് വിളിച്ചു നോക്കുന്നു നിങ്ങളാരാണ് എന്ന അപരിചിത ശബ്ദങ്ങളോട് കലഹിക്കുന്നു പലിശക്കാരന്‍ തമിഴനില്‍നിന്ന് എന്നപോലെ മറവി , എല്ലാത്തില്‍ നിന്നും അച്ഛനെ രക്ഷിക്കുന്നു ഒരിക്കല്‍ അവരെല്ലാം ഓര്‍മിക്കും അപ്പോളേക്കും വീട്ടുകാരെല്ലാരും ചേര്‍ന്ന് അവരെ മറവിയുടെ കുഴിയില്‍ അടക്കും . 2 മറവിക്കാര്‍ വരുന്ന ഒരു വായനശാലയുണ്ട് അവിടെ എന്നും പുതുതായി കണ്ടുമുട്ടിയപോലെ അവര്‍ പരിചയപ്പെടും , കൈകൊടുക്കും . വായിച്ചതൊക്കെ അവിടെത്തന്നെ ഉപേക്ഷിച്ച് മറക്കരുതേയെന്നു പറഞ്ഞു പിരിയും പിറ്റേന്ന് വീണ്ടും വായിച്ച പുസ്തകങ്ങള്‍ തന്നെ തട്ടികുടഞ്ഞെടുത്തു വായിക്കും മറവികള്‍ പുതുക്കും . ഒരിക്കല്‍ അവരെല്ലാം ഓര്‍മിക്കും അപ്പോളേക്കും വീട്ടുകാരെല്ലാരും ചേര്‍ന്ന് അവരെ മറവിയുടെ കുഴിയില്‍ അടക്കും . മറന്നതൊക്കെയോര്‍ത്തു അവര്‍ ദുഖിക്കും . ഭൂമിയിലേക്ക് മടങ്ങി വരാന്‍ കൊതിക്കും . അവരുടെ ഓര്‍മകള്‍ കല്ലറക്കു ചുറ്റും പൂക്കളായി വിടരും ഓര്‍മയുടെ സുഗന്ധം അവിടെ ഒഴുകി നടക്കും അപ്പോഴേക്കും മരങ്ങളെയും പുഴകളെയും പക്ഷികളെയും മറന്ന ഭൂമി ഒരു അള്‍ഷിമേഴ്‌സ് രോഗിയായി മാറിയിരിക്കും .
false
വൈദ്യുത കമ്പിയില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞുവീണ മാടത്തയ്ക്ക് പുതുജീവൻ നൽകുന്ന യുവാവിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് . പെയിന്റിങ് തൊഴിലാളിയായ കയ്യൂരി കൂട്ടുങ്കര സ്വദേശിയായ കെജി പ്രജീഷ് എന്ന മണിക്കുട്ടന്റെ അവസരോചിതമായ ഇടപെടലാണ് മാടത്തയ്ക്ക് ജീവൻ തിരികെ നൽകിയത് . കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയം പള്ളിക്കത്തോട് ടൗണിലാണ് സംഭവം നടന്നത് . കണ്മുന്നിൽ പിടഞ്ഞുവീണ മാടത്തയെ കയ്യിൽ കോരിയെടുത്ത് കൃത്രിമ ശ്വാസം നൽകിയാണ് ജീവന്റെ തുടിപ്പ് വീണ്ടെടുത്തത് . കെഎസ്ഇബി ജീവനക്കാർ ഷോക്കേറ്റു വീണ കാക്കയെ രക്ഷിക്കുന്നതിന്റെ വിഡിയോ ഫെയ്‌സ്ബുക്കിൽ കണ്ട ഓർമയിലാണ് പ്രാഥമിക ചികിത്സ നൽകിയതെന്ന് മണിക്കുട്ടൻ വ്യക്തമാക്കി . മാടത്തയുടെ വായിലേക്ക് ശ്വാസം ഊതി നൽകി . ഒപ്പം നെഞ്ചിലും കാലുകളിലും തടവി . അഞ്ചു മിനിറ്റ് കഴിഞ്ഞതോടെ മാടത്ത പുതിയ ജീവിതത്തിലേക്ക് ചിറകു വിടർത്തി പറന്നു . അഭിഭാഷകനായ എംഎസ് അനുവാണ് സംഭവത്തിന്റെ വിഡിയോ പകർത്തിയത് .
false
കൊച്ചി : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി ലോകമാകെയുള്ള വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീലങ്ക . ഒരു ഇടവേളയ്ക്കു ശേഷം എത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആകര്‍ഷകമായ ഓഫറുകളാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഒരുക്കിയിരിക്കുന്നത് . ഇന്ത്യയില്‍ നിന്ന് കൊളംബോയിലേക്ക് പറക്കുന്ന ടൂറിസ്റ്റുകള്‍ക്ക് ഒരു ടിക്കറ്റെടുത്താല്‍ മറ്റൊരെണ്ണം സൗജന്യമായി നേടാം . ഒക്ടോബര്‍ 31 വരെ നടത്തുന്ന ബുക്കിങ്ങുകള്‍ക്കാണ് ഈ ഓഫറുള്ളത് . ശ്രീലങ്കന്‍ ഹോളീഡേയ്‌സിന്റേയോ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റേയോ വെബ്‌സൈറ്റിലൂടെ വേണം ബുക്ക് ചെയ്യാന്‍ . പുതുക്കിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കാം . പുറപ്പെടുന്ന രാജ്യത്തു നിന്നുള്ള നെഗറ്റീവ് പിസിആര്‍ ഫലം കൈവശമുള്ളവര്‍ക്ക് ശ്രീലങ്കയില്‍ ടെസ്റ്റിന് വിധേയമാകേണ്ടതില്ല . കോവിഡില്‍ പ്രതിസന്ധിയിലായ വിനോദ സഞ്ചാരമേഖലയെ ശക്തിപ്പെടുത്താന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനമ . കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ശ്രീലങ്കയില്‍ പ്രവേശിക്കാം . കോവിഡ് വാകിസനേഷന്‍ പതിനാല് ദിവസം മുമ്പ് പൂര്‍ത്തിയാക്കിയിരിക്കണം എന്നതു മാത്രമാണ് നിബന്ധന . ഇന്ത്യയില്‍ നിന്ന് പഴയപോലെ കൂടുതല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് ശ്രീലങ്കന്‍ ടൂറിസം മേഖല . ഡൽഹി , ചെന്നൈ , മുംബൈ ഉള്‍പ്പെട ഇന്ത്യയിലെ പ്രധാനപ്പെട്ട ഒമ്പത് നഗരങ്ങളില്‍ നിന്നാണ് നിലവില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ പറക്കുന്നത് . കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയില്‍ നിന്നും സര്‍വീസുണ്ട് . ' ബെവണ്‍ ഗെറ്റ് വണ്‍ ടിക്കറ്റ് ' ഓഫര്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ യാത്രക്കാര്‍ ശ്രീലങ്കയിലേക്ക് പറക്കുമെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ കണക്കുകൂട്ടല്‍ .
false
തവളകളുടെ നാട്ടിൽനിന്ന് പുതിയൊരിനത്തെക്കൂടി കണ്ടെത്തിയിരിക്കുന്നു . ശാസ്ത്രജ്ഞരാവട്ടെ അതിഥിക്ക് കേരളം എന്ന പേരു നൽകി സ്വീകരിക്കുകയും ചെയ്തു . തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നടത്തിയ പര്യവേക്ഷണത്തിലാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിലെ ഒരു സംഘം ശാസ്ത്രജ്ഞർ ഇതിനെ കണ്ടെത്തിയത് . ‘ യൂഫ്ലിക്റ്റിസ് കേരള ’ എന്നാണ് പുതിയ ഇനം തവളയ്ക്കു നൽകിയിരിക്കുന്ന പേര് . രാജ്യത്ത് കൂടുതൽ ഇനം തവളകൾ അധിവസിക്കുന്ന കേരളത്തിൽനിന്ന് ഇതാദ്യമായാണ് നാടിൻ്റെ സ്വന്തംപേരുമായി ഒരു തവള അറിയപ്പെടാൻ പോകുന്നത് . സാധാരണ കിണറുകളിലും കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കാണപ്പെടുന്ന ചാട്ടക്കാരൻ അഥവാ കുളത്തവള എന്ന പേരിലറിയപ്പെടുന്ന തവളകളോട് ഏറെ സാദൃശ്യമുള്ള ഈ പുതിയ ഇനം തവളകൾ അധിവസിക്കുന്നത് പശ്ചിമഘട്ടമലനിരകളിലെ താഴ്ന്ന പ്രദേശങ്ങളിലെ ശുദ്ധജലസ്രോതസ്സുകളിലാണ് . രാജ്യാന്തര ജേണലായ സൂടാക്സയുടെ പുതിയ ലക്കത്തിലാണ് പുതിയ ഇനം തവളയെ കണ്ടെത്തിയതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് . ഈ പുതിയ ഇനം തവളയോടുകൂടി കേരളത്തിലെ ഉഭയജീവി വൈവിധ്യം 182 എന്ന ഉയർന്ന സംഖ്യയിലെത്തി . ഇന്ത്യയിൽ കണ്ടെത്തിയ മൊത്തം ഉഭയജീവികളിൽ 40 ശതമാനവും കേരളത്തിലാണെന്നത് ഈ രംഗത്ത് കേരളത്തിന്റെ സാന്നിധ്യം എത്ര മാത്രം വിലമതിക്കുന്നതാണെന്ന് വ്യക്തമാക്കുന്നു . സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ കോഴിക്കോട് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ . കെ . പി . ദിനേഷ് , ഡോ . ബി . എച്ച് . സി . കെ . മൂർത്തി , ഡോ . കൗഷിക് ദൗത്തി , ബെംഗളൂരു മൗണ്ട് കാർമൽ കോളജിലെ ഡോ . പി . ദീപക് , ഭുവനേശ്വർ നൈസറിലെ അവരാജൽ ഘോഷ് എന്നിവരാണ് ഈ പുതിയ ഇനം തവളയെ കണ്ടെത്തിയ പഠനത്തിനു നേതൃത്വം നൽകിയത് .
false
സിറിയയിലെ മന്‍ബ്ജിയില്‍നിന്നും സ്ത്രീകളുടെ വേഷത്തില്‍ പുറത്തു കടക്കാന്‍ ശ്രമിച്ച ഐസിസി ഭീകരര്‍ പിടിയില്‍ . 48 മണിക്കൂറിനകം മന്‍ബ്ജി വിടണമെന്ന സഖ്യസേനയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ഐസിസുകാര്‍ പര്‍ദ്ദയിട്ട് സ്ഥലം വിടാന്‍ ശ്രമിച്ചത് . പലായനം ചെയ്യുന്ന സിവിലിയന്‍മാര്‍ക്കിടയിലാണ് പര്‍ദ്ദയണിഞ്ഞ ഐസിസ് ഭീകരര്‍ സ്ഥലം വിടാന്‍ ശ്രമിച്ചത് . ഇവരെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു .
false
സാമൂഹ്യവിരുദ്ധർ പ്രായമായവരെ പോലും വെറുതെ വിടാത്ത ഒരു കാലമാണ് ഇന്ന് , പ്രത്യേകിച്ച് തനിച്ച് താമസിക്കുന്ന വൃദ്ധകളെ … അത്തരം വീടുകളിൽ പലപ്പോഴും ഇക്കൂട്ടർ അതിക്രമിച്ചു കയറി , അവരെ ആക്രമിക്കാൻ ശ്രമിക്കാറുണ്ട് . എതിർക്കാനുള്ള ശേഷി ഇല്ലാത്ത അവരെ എളുപ്പത്തിൽ കീഴ്പ്പെടുത്താം എന്നുള്ള ധാരണയിലാണ് അത് . ഒരു ദിവസം രാത്രിയിൽ 82 വയസ്സുള്ള ഒരു വൃദ്ധ തനിച്ച് താമസിക്കുന്ന കാലിഫോർണിയയിലെ ഫോണ്ടാന അപ്പാർട്ട്‌മെന്റ് കെട്ടിടത്തിൽ നുഴഞ്ഞുകയറിയ ഒരാളും കരുതിയിരുന്നത് ഇത് തന്നെയാണ് . എന്നാൽ , അയാളെ അവിടെ കാത്തിരുന്നത് എട്ടിന്റെ പണിയാണ് . മദ്യപിച്ച് കയറിവന്ന അയാളെ അവിടെ എതിരേറ്റത് താമസക്കാരിയുടെ 64 വയസ്സുള്ള സുഹൃത്തായ ലോറെൻസ മാരുജോ എന്ന ബ്ലാക്ക് ബെൽറ്റുകാരിയാണ് . പ്രായമായവരോട് കളിച്ചാൽ എങ്ങനെയിരിക്കുമെന്ന് മരുജോ അയാൾക്ക് കാണിച്ചു കൊടുത്തു . സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ കണ്ട കാഴ്ച , ഒരു കാൽമുട്ട് അയാളുടെ നെഞ്ചിലും , മറ്റേത് അയാളുടെ കഴുത്തിലും അമർത്തി അയാളെ ഇടംവലം തിരിയാൻ വിടാതെ പിടിച്ചു വച്ചിരിക്കുന്ന മരുജോയെയാണ് . കാഴ്ചയിൽ അഞ്ചടി പോലും ഉയരമില്ലാത്ത ഒരു മെലിഞ്ഞ വൃദ്ധയാണ് മാരുജോ . എന്നാൽ അവരുടെ രൂപവും , പ്രായവും കണ്ട് അവരോട് കോർക്കാൻ പോയാൽ വിവരം അറിയും . സംഭവദിവസം രാത്രി അതിക്രമിച്ചു കയറിയ അയാൾ തന്റെ അയൽവാസിയെ ആക്രമിക്കുമ്പോൾ മാരുജോ സ്വന്തം അപ്പാർട്ട്മെന്റിലായിരുന്നു . സുഹൃത്തിന്റെ നിലവിളി കേട്ട് , സംഭവസ്ഥലത്തേക്ക് അവർ ഓടി വരികയായിരുന്നു . അവിടെവച്ച് , നാലടി പത്തിഞ്ചും വെറും 45 കിലോഗ്രാം ഭാരവുമുള്ള മാരുജോ , അഞ്ചടി ഒമ്പതിഞ്ചും 77 കിലോ ഭാരവുമുള്ള ആക്രമണകാരിയെ എതിരിട്ടു . വെറുതെ എതിരിടുകയല്ല , മറിച്ച് അയാളെ അവർ അടിച്ചു നിലംപരിശാക്കി എന്നതാണ് വാസ്തവം . " ഞാൻ അയാളുടെ വിരലുകൾ പുറകോട്ട് ഒടിച്ചു … വേദന കൊണ്ടയാൾ അലറി . തുടർന്ന് ഞാൻ കൈമുട്ട് മടക്കി അയാളുടെ വയറ്റിൽ രണ്ട് പ്രാവശ്യം ശക്തിയ്ക്ക് ഇടിച്ചു " മരുജോ പറഞ്ഞു . സംഭവസമയം അയാൾ ' എനിക്ക് വേദനിക്കുന്നെന്നും ' പറഞ്ഞ് അലറിക്കൊണ്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു . 59 -കാരനായ ഡൊണാൾഡ് റോബർട്ട് ആ കെട്ടിടത്തിൽ തന്നെയാണ് താമസിക്കുന്നത് . ചില താമസക്കാർക്ക് അത്യാവശ്യം സഹായങ്ങളൊക്കെ ചെയ്ത് അയാൾ അവിടെ ജീവിക്കുകയായിരുന്നു . അന്നുരാത്രി അയാൾ മദ്യപിച്ചിരുന്നു . രാത്രിയിൽ വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് അവരെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോഴാണ് മരുജോ അവിടെ എത്തുന്നത് . തക്കസമയത്ത് സുഹൃത്തിനെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മരുജോ . പ്രായംചെന്ന ഒരാളെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് റോബർട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു . ഒരു കാലത്ത് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന മരുജോ ആത്മരക്ഷക്കായിട്ടാണ് ഏകദേശം 40 വർഷം മുൻപ് ആയോധനകല പരിശീലിക്കാൻ തുടങ്ങിയത് . എന്നാൽ അതുകൊണ്ട് ഇത്രവലിയ ഒരു ഉപകാരം ഉണ്ടാകുമെന്ന് അവർ കരുതിയില്ല . സുഹൃത്ത് മാത്രമല്ല , പൊലീസും ഈ ' ' യുടെ പ്രകടനത്തിൽ അഭിമാനം കൊണ്ടു . എന്നിരുന്നാലും ഇത്തരം സന്ദർഭങ്ങളിൽ സ്വയം കാര്യങ്ങൾ ഏറ്റെടുക്കാതെ തങ്ങളെ വിവരം അറിയിക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി .
false
തിരുവനന്തപുരത്തെ ആലിന്തറയിലെ കുട്ടികളുടെ നാടക വേദിയാണ് രംഗപ്രഭാത് . 1970 സെപ്റ്റംബർ 19നാണ് ഈ പ്രസ്ഥാനം ആരംഭിച്ചത് . പ്രൊഫ . ജി . ശങ്കരപ്പിള്ളയാണ് ഉദ്ഘാടനം ചെയ്തത് . ശ്രീ . മടവൂർ കൊച്ചുനാരായണപിള്ള ആണ് സ്ഥാപകൻ ‍ . രംഗപ്രഭാതിന്റെ ആദ്യ നാടകം പുഷ്പകിരീടം ആയിരുന്നു . പ്രൊഫ . ജി . ശങ്കരപ്പിള്ള പത്തോളം നാടകങ്ങൾ രംഗപ്രഭാതിലെ കുട്ടികൾക്ക് അവതരിപ്പിക്കാനായി എഴുതിയിട്ടുണ്ട് . രംഗപ്രഭാത് , കുട്ടികളുടേതെന്നു പറയാവുന്ന രാജ്യത്തെ ആദ്യ നാടകവേദിയാണ് എന്നു പറയാം . പ്രൊഫ . എൻ‍ . കൃഷ്ണപിള്ളയുടെ നിർദ്ദേശങ്ങളുടെ പിൻബലത്തോടെ രംഗപ്രഭാതിൽ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി . കുട്ടികളുടേത് “ കദംബം”,കൌമാരപ്രായക്കാരുടേത് “ കളരി”,പ്രായമായവരുടേത് “ കളം ” എന്നിങ്ങനെ . രംഗപ്രഭാതിന്റെ തിയേറ്റർ നാടക പരിശീലനത്തിൽ ഗയിംസ് , കഥ പറയുക,ക ഥ പറഞ്ഞഭിനയിക്കുക , വാസനാവികാസ നാടകം , നൃത്തം , സംഗീതം , നാടൻ കലാപരിശീലനം , മുഖം മൂടികളും അലങ്കാരങ്ങളും നിർമ്മിക്കലും പ്രയോഗങ്ങളും , പാവനിർമ്മാണം ഇവ അടങ്ങിയിരിക്കുന്നു .
false
‘ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ’ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങളിവിടെ കുറിക്കാമെന്നു തോന്നി . ഒരുപാട് നാളിനു ശേഷം ഒരു നല്ല സിനിമ കണ്ടു . ജീവിതത്തോട് ഒരുപാട് അടുത്ത് നിൽക്കുന്നൊരു സിനിമ . റിലീസ് ആവേണ്ടിയിരുന്ന സിനിമയല്ലിത് . ജീവിതത്തോട് ഒരു സിനിമ എന്ന നിലയിൽ കുറച്ചൊക്കെ അതിശയോക്തി ഉണ്ടെങ്കിലും കുറേ കാര്യങ്ങളൊക്കെ ശരിക്കും ഒരു 90 % സ്ത്രീകളുടെയും ജീവിതത്തിൽ ഒരിക്കലെങ്കിലും നടന്നിട്ടുള്ളകാര്യങ്ങളായായിരിക്കും . അപ്പോഴും 10 % അതിഭാഗ്യമുള്ള ആൾക്കാരും ഉണ്ടാവും , അവരെ ഈ കൂട്ടത്തിൽ പെടുത്തുന്നില്ല . ഞാൻ പറയുന്നത് സാധാരണക്കാരെ മാത്രം ഉദ്ദേശിച്ചാണ് . സ്വന്തം വീട്ടിൽ ഒരു പെൺകുട്ടി ആ വീട്ടിലെ രാജകുമാരി ഒന്നും അല്ലെങ്കിലും , വല്യ കുഴപ്പൊന്നും ഇല്ലാതെയാവും ജീവിച്ചു പോരുന്നത് . കല്യാണത്തോടെ അതെല്ലാം ഏറെക്കുറെ അവസാനിക്കുവാണ് . പിന്നെയൊരു കാര്യം , ന്തൊക്കെയായാലും ഞങ്ങൾ സ്ത്രീകൾക്ക് കഴിയുന്ന ഒരു കാര്യമുണ്ട് , എവിടെ എത്തിപ്പെട്ടാലും ആ സാഹചര്യവുമായി പെട്ടെന്ന് തന്നെ പൊരുത്തപ്പെടാനുള്ള കഴിവ് . പണ്ടത്തെ പെൺകുട്ടിയോളെ ഒക്കെ ആ ഒരു തരത്തിൽ ആണല്ലോ വളർത്തിക്കൊണ്ട് വന്നത് . എന്റെ ഓർമയിൽ ഉള്ളൊരു കാര്യമാണ് , 1999 – ൽ ആണ് , ന്റെ ഒരു കസിന്റെ കല്യാണം ആയിരുന്നു , കല്യാണത്തിന് മുമ്പ് മാമൻ ചേച്ചിക്ക് കൊടുത്തൊരു ഉപദേശം ഉണ്ട് , ‘ ‘ ന്റെ മോനു അവിടെ ഒട്ടും പറ്റില്ലെന്ന് കണ്ടാൽ അപ്പൊ മോൻ ഇങ്ങോട്ട് പോന്നേക്കണം . ഇവിടെ ഈ അച്ഛൻ ഉണ്ട് ’ ’ അന്നത് കേട്ട് മുതിർന്നവർ മൂക്ക് ചുളിച്ചു . പക്ഷേ മാമൻ ആയിരുന്നു ശരി എന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നു . ഇനി നമുക്ക് സിനിമയിലേക്ക് വരാം . ഞാൻ പറയുന്നത് ന്റെ യും എനിക്കറിയാവുന്ന , എന്റെ ചുറ്റുമുള്ളവരുടെയും അനുഭവങ്ങളാണ് … ഇന്നും വാഷിങ് മിഷനിൽ ഡ്രസ്സ്‌ അലക്കാൻ ഇഷ്ടമില്ലാത്ത ധാരാളം വീടുകൾ ഉണ്ട് . അവർക്കൊക്കെ പറയാൻ കൊറേ ന്യായങ്ങളും ഉണ്ട് . കൂടുന്ന കറന്റ്‌ ബിൽ മുതൽ നല്ലോണം വൃത്തിയാവുന്നില്ല എന്ന കാരണം വരെ , അപൂർവ്വം ചിലയിടത്തു പെണ്ണുങ്ങൾക്ക് വീട്ടിലെന്താ പണി എന്നും കേട്ടിട്ടുണ്ട് . പെങ്കുട്ടികളായാൽ എല്ലാ പണിയും അറിയണമെന്ന് പറയുന്ന അമ്മമാർ തന്നെ , ന്റെ മോനെക്കൊണ്ട് ഞാൻ ഒന്നും ചെയ്യിപ്പിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്നതും കേട്ടിട്ടുണ്ട് . എന്റെ വീട്ടിൽ ഞാൻ ഇഷ്ടമുള്ളത് ചെയ്യും എന്ന് പറയുന്നത് മുതൽ , ഞാനിങ്ങിനെയാ പഠിച്ചത് , എനിക്ക് മാറാൻ പറ്റില്ല എന്നും , ആ സമയം നീ നിന്റെ വീട്ടിൽ പഠിച്ചത് അവിടെ വച്ചിട്ട് വന്നാൽ മതി എന്ന ഡയലോഗും . സിറ്റികളിലെ കാര്യമല്ല , ഇന്നും നാട്ടിൻപുറങ്ങളിൽ എത്ര വീടുകളിൽ കുക്കറിൽ ചോറ് വയ്ക്കുന്നുണ്ട് ? വളരെ കുറച്ചു വീടുകളിൽ ഉണ്ടെങ്കിൽ ആയി . ഇന്നും എത്രയോ വീടുകളിൽ , ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്ത അല്ലെങ്കിൽ സ്വന്തം ഇഷ്ടങ്ങളൊക്കെ മറ്റുള്ളവർക്കായി മാറ്റിവയ്ക്കപ്പെട്ട എത്രയോ സ്ത്രീജന്മങ്ങളുണ്ട് ? എന്റെ അഭിപ്രായത്തിൽ മറ്റുള്ളവർ വേണ്ട എന്ന് പറയുമ്പോൾ അത് അനുസരിക്കുന്നത് എന്ന ഷോർട്ഫിലിമിൽ പറയുന്നപോലെ , അവരെ ചെയ്യുന്നതുകൊണ്ട് മാത്രമല്ല … മറ്റുള്ളോർക്ക് ഇഷ്ടമില്ലാത്തത് ചെയ്താലുണ്ടാവാനിടയുള്ള അതിഭീകരമായ സമാധാനമില്ലായ്മ ഒഴിവാക്കാൻ കൂടിയാണ് . ഇങ്ങിനെ ന്തൊക്കെയുണ്ടായാലും , പണിയെല്ലാം കഴിഞ്ഞു രാത്രി ഒന്ന് നടുനിവർത്താൻ ചെല്ലുമ്പോൾ , സാരമില്ല പോട്ടെ , ന്ത്‌ വന്നാലും നിനക്ക് ഞാനില്ലേ ? എന്ന കെട്ടിയോന്റെ ഒരൊറ്റ വാക്ക് മതി ഞാനുൾപ്പെടെയുള്ള ഭൂരിഭാഗം പെണ്ണുങ്ങൾക്കും . ഒരാൾക്ക് ഒരുപാട് സന്തോഷം തരുന്ന ഒന്ന് , അത് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെങ്കിൽ അവരത് ചെയ്യുന്നതിൽ നിന്നും എന്തിന് അവരെ തടയണം . ? ഇതൊക്ക കേൾക്കുമ്പോൾ ഞാനൊരു ഫെമിനിച്ചി ആണല്ലേ എന്നൊരു ചിന്ത ചിലർക്കൊക്കെ തോന്നാൻ സാധ്യതയുണ്ട് … അതിനിപ്പോ ന്താ കൊഴപ്പം സത്യത്തിൽ ഈ ഫെമിനിസം ന്നു വച്ചാൽ ന്താ ? പണ്ടത്തെ സിനിമകളിൽ മലയാളികൾ കണ്ടു ശീലിച്ച ചുണ്ടുകളിൽ ചായം തേച്ചു മുടി ബോബ് ചെയ്തു സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ചു ഭർത്താക്കന്മാരെക്കൊണ്ട് അടുക്കളപ്പണിയും ചെയ്യിച്ച കൊച്ചമ്മമാർക്കാണല്ലോ നമ്മുടെ മനസ്സുകളിൽ ഫെമിനിച്ചി എന്നൊരു ധാരണയുള്ളത് . എന്നാൽ എന്റെ മനസ്സിൽ സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ടതിൽ ഒന്നാംസ്ഥാനം എന്നും സുഗതകുമാരി ടീച്ചർക്ക് ആണ് . ന്തുകൊണ്ടാണാവോ അതുപോലെയുള്ള ഫെമിനിസ്റ്റ്കളെ സിനിമകളിൽ കാണിക്കാത്തത് പണ്ട് വായിച്ച ഒരു ടീച്ചറിന്റെ ലേഖനം ഓർമ വരുന്നു . ഏത് ബുക്കിൽ ആണെന്നോ എന്തു സാഹചര്യത്തിൽ ആണെന്നോ ഓർമയില്ല . അതൊരു റേപ് കേസുമായി ബന്ധപ്പെട്ടു ടീച്ചർ പറഞ്ഞതായിരുന്നു . ‘ ‘ എന്റെ മകൾക്കാണ് അങ്ങിനെ പറ്റിയതെങ്കിൽ അവൾക്ക് ഡെറ്റോൾ എടുത്തു കൊടുത്ത് പോയി കുളിച്ചു വരാൻ പറയും ’ ’ എന്ന് ടീച്ചർ പറഞ്ഞത് ആ കുട്ടിയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും കുറച്ചു ഡെറ്റോൾ വെള്ളത്തിൽ കുളിച്ചാൽ തീരുന്ന കാര്യമേ ഉള്ളുവെന്നും അവൾക്ക് ധൈര്യം കൊടുത്തതായിരുന്നു … എന്നാൽ പിറ്റേ ദിവസ്സം അതിനു മറുപടി വന്നതിങ്ങനെ ‘ ‘ ടീച്ചർ ന്തായാലും ഡെറ്റോൾ കമ്പനിക്കാർക്ക് നല്ലൊരു പരസ്യം ഒപ്പിച്ചു കൊടുത്തു ’ ’ എന്ന് … ഒരു കാര്യം രണ്ട് വ്യത്യസ്ത വ്യക്തികൾ എങ്ങിനെ എടുക്കുന്നു എന്നതിനുദാഹരണം ആണിത് അപ്പോൾ ന്ത്‌ ചെയ്താലും അതിനു രണ്ട് വശമുണ്ടാവും . ഇനി നമുക്ക് നമ്മുടെ വിഷയത്തിലേക്ക് വരാം . ഞാൻ പറഞ്ഞു വരുന്നത് എന്നത് അതിഭീകരമായ ഒരു സിനിമയൊന്നുമായി എനിക്ക് തോന്നിയില്ല , എങ്കിലും അതിലുള്ള കൊറേ കാര്യങ്ങൾ കൊറച്ചു ആളുകളെയെങ്കിലും ചിന്തിപ്പിച്ചിട്ടുണ്ടെങ്കിൽ അതൊരു നല്ല കാര്യമല്ലേ ? ന്റെ കൂട്ടുകാരി രശ്മി ഇന്ന് വിളിച്ചപ്പോൾ പറഞ്ഞു , അവളുടെ കസിൻ ഈ സിനിമ കണ്ടതിനു ശേഷം വീട്ടിൽ അമ്മയെ സഹായിക്കാൻ കൂടി ത്തുടങ്ങി എന്ന് . എത്ര നാളേക്കാണ് എന്നൊന്നും അറിഞ്ഞൂടാ , എന്നാലും അതൊരു നല്ല മാറ്റമാണ് . ഈ സിനിമയുടെ അവസാനത്തിൽ നായിക ആ ചുറ്റുപാടിൽ നിന്നും രക്ഷപ്പെടുന്നുണ്ട് . എന്നാൽ പുതിയൊരു പെൺകുട്ടി അവളുടെ സ്ഥാനത്തു വരുന്നുമുണ്ട് . ഒന്നും മാറുന്നില്ല എന്നാണ് അതിൽ നിന്നും തോന്നുന്നത് ഒരു ബുദ്ധിമുട്ടിൽ നിന്നും നമ്മളുമാത്രം രക്ഷപ്പെട്ടാൽ പോരല്ലോ ? മറ്റുള്ളവരും അതിൽ അകപ്പെടാതെ നോക്കേണ്ടേ ? അതിനെന്തു ചെയ്യണമെന്ന് ആലോചിക്കണം . അതിനുള്ളത് വീട്ടിൽ നിന്നുതന്നെ തുടങ്ങാം . ആൺകുട്ടിയെയും പെൺകുട്ടിയെയും ഒരുപോലെ വളർത്താം നമുക്ക് . നല്ലൊരു നാളെ വരുമെന്ന് പ്രത്യാശിക്കാം . ഇതെല്ലാം അതിനൊരു തുടക്കമാവട്ടെ .
false
വാഹനാപകടത്തില്‍ പരിക്കേറ്റ് രക്തമൊലിച്ച ശരീരവുമായി ആലപ്പുഴ കലക്‌ട്രേറ്റിലേക്ക് ഓടിക്കയറിയ റാണിമോള്‍ എന്ന നായ ജീവിതത്തിലേക്ക് പിച്ചവച്ചുതുടങ്ങി . കഴിഞ്ഞ ശനിയാഴ്ച രാവിലെ ആയിരുന്നു അപകടം . കാര്‍ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റാണിയുടെ മൂക്കില്‍നിന്നും വായില്‍നിന്നും രക്തം പ്രദേശമാകെ പരന്നൊഴുകി . രക്തത്തില്‍ കുളിച്ച നായ പേടിച്ചരണ്ട് ഓടിക്കയറിയത് കോണ്‍ഫറന്‍സ് ഹാളിലേക്കായിരുന്നു . അല്‍പനേരം ജീവനക്കാരും പരിഭ്രാന്തരായി . ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ . ഒ . ടി . തങ്കച്ചന്‌റെയും ഡപ്യൂട്ടി ഡയറക്ടര്‍ ഡോ . സിന്ധുവിന്‌റെയും സമയോചിതമായ ഇടപെടല്‍ മൂലം അവിടെനിന്നും ഡ്യൂട്ടി ഡോക്ടര്‍ രേഖയും സഹായിയും ഉടനെ എത്തിയെങ്കിലും വേദനകൊണ്ട് പുളഞ്ഞ് ഓടി നടക്കുന്നതിനാല്‍ ഇവര്‍ക്കും ആദ്യഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല . പിന്നീട് പീപ്പിള്‍ ഫോര്‍ ആനിമല്‍സ് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ സജീവ് എത്തി നായയെ നിയന്ത്രണ വിധേയമാക്കി . തുടര്‍ന്ന് അടിയന്തിര മൃഗചികിത്‌സ നല്‍കാന്‍ എഴുപുന്ന മൃഗാശുപത്രിയിലെ ഡോ . സംഗീത് നാരായണനെ വിവരം അറിയിച്ചു . അദ്ദേഹം ഉടന്‍ തന്നെ സ്ഥലത്തെത്തി അടിയന്തിര ചികിത്സ നല്‍കി . പ്രഥമശുശ്രൂഷകള്‍ക്കുശേഷം മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലന്‍സില്‍ എല്ലാ ചികിത്സാ സൗകര്യങ്ങളുമുള്ള കണിച്ചുകുളങ്ങര മൃഗാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു . സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ . ജോര്‍ജ് വര്‍ഗീസിന്റെ നേതൃത്വത്തിലും നിരീക്ഷണത്തിലും 5 ദിവസത്തെ ചികിത്സയില്‍ പരിക്കുകള്‍ എല്ലാം ദേദമായി . അപകടനില തരണം ചെയ്ത റാണിമോള്‍ സുഖംപ്രാപിച്ച് ഇന്നലെ പ്രിയപ്പെട്ടവരുടെ അടുത്തെത്തി . ആംബുലന്‍സിന്റെ വാതില്‍ തുറന്നതും ചാടി പുറത്തേക്കിറങ്ങി വാലാട്ടിയുള്ള സ്‌നേഹപ്രകടനങ്ങള്‍ … രാത്രികാലങ്ങളില്‍ ഇനിയും റാണിമോള്‍ അപകടത്തില്‍ പെടാതിരിക്കാന്‍ കഴുത്തില്‍ ഫ്‌ളൂറസന്റ് ബെല്‍റ്റ് കെട്ടി മൃഗസംരക്ഷണ വകുപ്പ് സുരക്ഷ ഒരുക്കിയിട്ടുണ്ട് . ആലപ്പുഴ കലക്‌ട്രേറ്റിലെ ജീവനക്കാരുടേയും ഡ്രൈവര്‍മാരുടേയും കണ്ണിലുണ്ണിയാണ് റാണിമോള്‍ എന്ന് അവര്‍ പേരിട്ടു വിളിക്കുന്ന തെരുവുനായ . കുറേ നാളുകളായി കലക്‌ട്രേറ്റ് വളപ്പിലെ സ്ഥിരാംഗമാണ് റാണിമോള്‍ . അവള്‍ക്ക് ജീവനക്കാര്‍തന്നെയാണ് ആഹാരം കൊടുത്തിരുന്നതും . എല്ലാവരുമായും വലിയ അടുപ്പവും ചങ്ങാത്തവും . നിരുപദ്രവകാരിയായ പാവം നായയാണ് റാണി .
false
ആയിരത്തിഞ്ഞൂറലധികം വരുന്ന മീനുകളുടെയും 400 കണക്കിന് വരുന്ന വിവിധ തരത്തിലുള്ള പവിഴപ്പുറ്റുകളുടെയും വാസസ്ഥലമാണ് ഗ്രേറ്റ് ബാരിയര്‍ റീഫ് . ഇപ്പോള്‍ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 700 മില്ല്യണ്‍ ഡോളര്‍ നീക്കി വെച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് . ജൂലൈയില്‍ കാലാവസ്ഥാ വ്യതിയാനം ഗ്രേറ്റ് ബാരിയര്‍ റീഫിന് ഭീഷണിയായി തീര്‍ന്നോ എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് യുനെസ്‌കോ തുടക്കം കുറിച്ചിരുന്നു . കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്ന് ഗ്രേറ്റ് ബാരിയര്‍ റീഫിനെ രക്ഷിച്ചില്ലെങ്കില്‍ ലോക പൈതൃക പട്ടികയിലെ സ്ഥാനം നഷ്ടമാകുമെന്ന് മുന്നറിയിപ്പും യുനെസ്‌കോ നല്‍കി . ഇതോടെയാണ് എന്ത് വില കൊടുത്തും പവിഴപ്പുറ്റിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തന്നെ രംഗത്ത് എത്തിയത് . എന്നാല്‍ ഈ സാമ്പത്തികസഹായത്തെ ഒടിവുള്ള കാലിലെ ബാന്‍ഡ് എയിഡ് എന്നാണ് സ്വതന്ത്ര പരിസ്ഥിതി സംഘടനയായ ഓസ്‌ട്രേലിയന്‍ ക്ലൈമറ്റ് കൗണ്‍സില്‍ വിശേഷിപ്പിച്ചത് .
false
പ്രതീക്ഷകളാണ് മനുഷ്യരെ നിലനിര്‍ത്തുന്നത് . ഇന്നല്ലെങ്കില്‍ നാളെ നമുക്കൊരു നല്ല ദിനമാവുമെന്നും മനുഷ്യര്‍ വിശ്വസിക്കുന്നു . എല്ലാ പ്രതീക്ഷയും അവസാനിച്ച് , എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കഴിയുന്ന കുറച്ചുപേര്‍ക്ക് പുതിയ പ്രതീക്ഷയാണ് അമീനും സംഘവും . അമീന്‍ ഹക്കീമെന്ന ഇരുപത്തിയാറുകാരന്‍ തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം എല്ലാ ആഴ്ചയും സേവ്രി ട്യൂബര്‍കുലോസിസ് ആശുപത്രിയിലെത്തും . എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് സാന്നിധ്യം കൊണ്ട് സന്തോഷമേകും . മുംബൈയിലുള്ളവരാണിവര്‍ . ഇവര്‍ക്കൊരു ബാന്‍ഡുണ്ട് . അമീന്‍ തന്‍റെ ബാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത് ' ബാന്‍ഡ് എയ്ഡ് ' എന്നാണ് . ആശുപത്രിയിലുള്ളവരുടെ വേദനയും ഒറ്റപ്പെടലും മറ്റാരേക്കാളും അമീനും കൂട്ടുകാര്‍ക്കും മനസിലാകും . കാരണം ഇവരും ക്ഷയരോഗമുള്ളവരാണ് . ആറ് വര്‍ഷം മുമ്പ് ട്യൂബര്‍കുലോസിസാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് കാറ്ററിങ്ങ് സര്‍വീസ് നടത്തുകയായിരുന്നു അമീന്‍ . കുറച്ച് മാസങ്ങളുടെ ചികിത്സയ്ക്ക് ശേഷം അസുഖം മാറി . പിന്നീട് 2017ല്‍ വീണ്ടും രോഗം കണ്ടെത്തി . അതോടെ കൂട്ടുകാരാരും അമിനോട് അടുപ്പം കാട്ടിയില്ല . വീട്ടുകാരും അമീനെയും ഭാര്യയേയും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു തുടങ്ങി . എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ട്യൂബര്‍കുലോസിസുള്ള സുഹൃത്തുക്കളുടെ ഒരു വാട്ട്സാപ്പ് തുടങ്ങി . അവര്‍ പരസ്പരം സ്നേഹിക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്തു . പിന്നീടാണ് ബാന്‍ഡ് എയ്ഡ് തുടങ്ങുന്നതും രോഗം ബാധിച്ചിരിക്കുന്നവര്‍ക്കിടയിലേക്ക് സ്നേഹവും സംഗീതവുമായി കടന്നു ചെല്ലുന്നതും . വീഡിയോ : കടപ്പാട് ഇന്ത്യാ ടൈംസ് .
false
കാര്യങ്ങളെല്ലാം ഭം​ഗിയായി നടക്കുകയാണെങ്കിൽ സഞ്ചാരികൾക്ക് അധികം താമസിയാതെ ഇന്ത്യയുടെ നിയന്ത്രണരേഖ സന്ദർശിക്കാം . ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം , ജമ്മു കശ്മീരിലെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അടുത്തിടെ കശ്മീരിലെ നിയന്ത്രണരേഖയിൽ വിനോദസഞ്ചാരം തുടങ്ങാൻ ബന്ധപ്പെട്ട അധികാരികൾക്ക് കത്തെഴുതിയിരുന്നു . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം . ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് കഴിഞ്ഞ വർഷം എടുത്ത തീരുമാനം നിയന്ത്രണരേഖയുടെ ഇരുവശങ്ങളിലും ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിലും താമസിക്കുന്നവരുടെ ജീവിതം സാധാരണ നിലയിലാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു . കശ്മീരിലെ അത്രയധികം സഞ്ചാരികൾ വരാത്തയിടങ്ങൾ സന്ദർശിക്കാൻ പലരും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട് . അതിർത്തി ജില്ലകളായ ബന്ദിപ്പോര , കുപ്‌വാര , ബാരാമുള്ള എന്നിവിടങ്ങളിൽ വൻ വിനോദസഞ്ചാര സാധ്യതയുണ്ടെന്നാണ് അധികൃതരുടെ അഭിപ്രായം . പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് , കഴിഞ്ഞ വർഷം സെപ്റ്റംബറിൽ , ബന്ധപ്പെട്ട പങ്കാളികളുമായും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുമായും ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു . മുൻഗണനാടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഈ യോ​ഗത്തിൽ ഉറപ്പുനൽകുകയും ചെയ്തിരുന്നു .
false
രാത്രിയിൽ ഉറക്കമളച്ചിരുന്നു യൂറോ കപ്പ് ഫുട്ബോള്‍ മത്സരം കാണുന്ന ആസ്വാദകരേറെയുണ്ട് . എന്നാൽ അതിനേക്കാളൊരുപടി മുന്നിലാണ് ഈ സുന്ദരി പൂച്ചയുടെ ഫുഡ്ബോൾ കാഴ്ച . താരങ്ങളെയൊന്നും പരിചയമില്ലെങ്കിലും ഫുട്ബോൾ കളി സുന്ദരി പൂച്ചയ്ക്ക് ഹരമാണ് . രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ടിവിക്കു മുന്നിൽ കണ്ണും നട്ടിരിക്കാൻ സുന്ദരിക്കു മടിയുമില്ല . ആരാണീ സുന്ദരിയെന്നല്ലേ . ചങ്ങനാശ്ശേരി എൻഎസ്എസ് കോളജിലെ റിട്ടയേർഡ് അധ്യാപകനായ ഡോ . ബി രവികുമാറിന്റെ വളർത്തു പൂച്ചയാണ് സുന്ദരി . വിശ്രമജീവിതം നയിക്കുന്ന ഈ അധ്യാപകന്റെ സന്തത സഹചാരിയാണ് കക്ഷി . സുന്ദരിയുടെ ചിത്രങ്ങളും ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് . അങ്ങനെ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത് . നാല് മാസമാണ് സുന്ദരിയുടെ പ്രായം . വീട്ടിലെ തന്നെ വളർത്തുപൂച്ചയ്ക്കുണ്ടായതാണ് സുന്ദരിക്കുഞ്ഞ് . വർഷങ്ങളായി വീട്ടിൽ പൂച്ചകളെ വളർത്താറുണ്ട് . എന്നാൽ മറ്റു പൂച്ചകളെ പോലെയല്ല സുന്ദരിയെന്ന് ഈ അധ്യാപകൻ പറയുന്നു . സുന്ദരിക്ക് ഫുട്ബോൾ കളി ഏറെയിഷ്ടമാണ് . എപ്പോൾ ഫുട്ബോൾ ടിവിയിൽ കണ്ടാലും ഇവൾ സെറ്റിയിൽ സ്ഥാനം പിടിക്കും . അതിന് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല . ഇന്നലെ രാത്രിയിൽ ഡെൻമാർക്കും ചെക്ക് റിപ്പബ്ലിക്കും തമ്മിലുള്ള മത്സരത്തിനിടയിലായിരുന്നു സുന്ദരിയുടെ ആവേശപ്രകടനം . വെറുമൊരു കൗതുകത്തിനാണ് രാത്രിയിൽ സുന്ദരിയുടെ ഫുട്ബോൾ കാഴ്ച പകർത്തിയതും ഫേസ്ബുക്കിലൂടെ പങ്കുവച്ചതും . ഈ ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രദ്ധനേടുന്നത് . യൂറോ കപ്പ് ഫുട്ബോളിലെ സ്വപ്നയാത്രയിൽ ഡെൻമാർക്ക് ക്വാർട്ടർ കടന്നപ്പോൾ സുന്ദരിപ്പൂച്ച ആരാധകരുടെ മനസ്സിലേക്കാണ് ഓടിക്കയറിയത് . ഡെൻമാർക്ക് ഗോളടിച്ചപ്പോൾ സെറ്റിയിലിരുന്ന സുന്ദരി ആവേശത്തോടെ ടിവി സ്റ്റാന്‍ഡിലേക്ക് ചാടിക്കയറുകയായിരുന്നു . ടിവിക്കു മുന്നിലിരുന്ന് ഗോളടിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ടായിരുന്നു . മൈതാനത്തേക്ക് ചാടിയിറങ്ങാനുള്ള ശ്രമത്തിലായിരുന്നു സുന്ദരി . പന്തു നീങ്ങിന്നതിനനുസരിച്ച് അത് തട്ടാനുള്ള ശ്രമവും ടിവിക്കു മുന്നിൽ തുടർന്നു . ഇതൊക്കെയാണെങ്കിലും പരസ്യം ഇടയ്ക്കെത്തുന്നത് സുന്ദരിക്കും ഇഷ്ടമല്ല . അപ്പോൾ തന്നെ കക്ഷി ടിവിയിൽ നിന്നും മുഖം തിരിച്ച് ഒറ്റ കിടപ്പാണ് . മത്സരം തുടങ്ങിയാൽ വീണ്ടും തിരികെയെത്തുകയാണ് പതിവ് . മത്സരം അവസാനിച്ച ശേഷമാണ് സുന്ദരിയുടെ ഉറക്കം . ടിവി ഓഫാക്കി എഴുന്നേറ്റാൽ സുന്ദരിയും ഉറക്കത്തിലേക്ക് പ്രവേശിക്കും . ഇതാണ് പതിവ് . മുൻപ് വായനാ ദിനത്തിലും സുന്ദരിയുടെ ചിത്രം ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു . സുന്ദരി പുസ്തകത്തിന്റെ താളുകൾ മറിക്കാൻ ശ്രമിക്കുന്നതും അതിൽ കയറിയിരിക്കുന്നതുമായ ചിത്രങ്ങളാണ് അന്ന് പങ്കുവച്ചത് . എന്തായാലും ആവേശം ഒട്ടും ചോരാതെ ഫുട്ബോൾ കാണുന്ന സുന്ദരിക്കാണ് ഇപ്പോൾ ആരാധകരേറെയുള്ളത് .
false
അവഗണിച്ചാല്‍ അപകടത്തിലാക്കുന്ന രോഗമാണ് പ്രമേഹം . വളരെ പതുക്കെ അത് ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം താറുമാറാക്കും . ഒരുകൂട്ടം രോഗങ്ങളിലേക്ക് നയിക്കും . ഹൃദ്രോഗം , സ്‌ട്രോക്ക് , വൃക്കരോഗങ്ങള്‍ , കാഴ്ചപ്രശ്നങ്ങള്‍ തുടങ്ങി പല രോഗങ്ങള്‍ക്ക് പിന്നിലും ഒളിഞ്ഞിരിക്കുന്ന വില്ലന്‍ പലപ്പോഴും പ്രമേഹമായിരിക്കും . രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ നിയന്ത്രണങ്ങളില്‍ വരുത്തുന്ന അശ്രദ്ധയോ ഒക്കെയാവും പ്രമേഹത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത് . ശരിയായ ജീവിതക്രമത്തിലൂടെയും ചികിത്സാരീതിയിലൂടെയും രക്തത്തിലെ ഷുഗര്‍നില നിയന്ത്രിച്ചാല്‍ ഈ അപകടങ്ങളെ അകറ്റിനിര്‍ത്താനാകും എന്നതാണ് ആശ്വാസം . അതുകൊണ്ട് പ്രമേഹം കണ്ടെത്തുന്നതുമുതല്‍ , സങ്കീര്‍ണതകള്‍ ഒഴിവാക്കാനുള്ള ശ്രദ്ധയാണ് വേണ്ടത് . അപകടം രണ്ടുതരത്തില്‍ ഷുഗര്‍നില കൃത്യമായി നിയന്ത്രിച്ചില്ലെങ്കില്‍ രണ്ടുതരത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാക്കാറുണ്ട് . പെട്ടെന്നുണ്ടാകുന്നതും ദീര്‍ഘകാലംകൊണ്ട് വരാവുന്നതും . രക്തത്തിലെ ഷുഗര്‍നില പെട്ടെന്ന് കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ , കീറ്റോഅസിഡോസിസ് എന്നിവയാണ് പെട്ടെന്നുണ്ടാകുന്ന സങ്കീര്‍ണത . ഹൈപ്പോഗ്ലൈസീമിയ പ്രമേഹമുള്ളവരില്‍ ചിലപ്പോള്‍ ഷുഗര്‍നില പെട്ടെന്ന് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ . ഭക്ഷണം കഴിക്കാതിരിക്കുകയോ ഇന്‍സുലിന്റെ അളവ് കൂടുതലാവുകയോ ഒക്കെ ചെയ്യുമ്പോഴാണ് പൊതുവേ ഇങ്ങനെ സംഭവിക്കാറ് . കാഴ്ച മങ്ങുക , ഹൃദയസ്പന്ദന നിരക്ക് കൂടുക , തലവേദന , വിറയല്‍ എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍ . കീറ്റോഅസിഡോസിസ് ഇന്‍സുലിന്റെ കുറവ് കാരണമോ ഇന്‍സുലിന്‍ ഇല്ലാത്തതുകൊണ്ടോ ശരീരത്തിന് ഗ്ലൂക്കോസിനെ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ് കീറ്റോ അസിഡോസിസ് എന്ന സങ്കീര്‍ണതയുണ്ടാകുന്നത് . കോശങ്ങള്‍ക്ക് ഊര്‍ജം ലഭിക്കാതാകുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് വിഘടിപ്പിച്ച് ഊര്‍ജം കണ്ടെത്താന്‍ തുടങ്ങും . ഇങ്ങനെ വിഘടിപ്പിക്കുമ്പോള്‍ അതിന്റെ ഭാഗമായി കീറ്റോണുകള്‍ ഉണ്ടാകുന്നു . രക്തത്തില്‍ കീറ്റോണ്‍ ആസിഡ് അളവ് കൂടുമ്പോള്‍ ഛര്‍ദി , വയറുവേദന , ശ്വസന വേഗം കൂടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട് . ഹൃദ്രോഗങ്ങള്‍ , വൃക്കരോഗം , സ്‌ട്രോക്ക് , നാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍ , കാഴ്ചപ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം ദീര്‍ഘകാലംകൊണ്ട് സംഭവിക്കുന്ന സങ്കീര്‍ണത കളാണ് . ദീര്‍ഘകാല സങ്കീര്‍ണതകള്‍ രക്തത്തിലെ ഷുഗര്‍നില ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ഗ്ലൈസീമിയ . പ്രമേഹം നിയന്ത്രണമില്ലാതെ തുടര്‍ന്നാല്‍ 10 - 15 വര്‍ഷങ്ങള്‍കൊണ്ട് അവയവങ്ങളെ അത് തകരാറിലാക്കിയേക്കാം . ചെറിയ രക്തക്കുഴലുകളെയും വലിയ രക്തക്കുഴലുകളെയും അത് ഒരുപോലെ കേടുവരുത്തും . ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുവരുത്തുമ്പോള്‍ അതിനെ മൈക്രോവാസ്‌കുലാര്‍ ഡിസീസ് എന്ന് പറയും . വലിയ രക്തക്കുഴലിനെ ബാധിക്കുന്നതാണ് മാക്രോവാസ്‌കുലാര്‍ ഡിസീസ് . പ്രമേഹത്തോടൊപ്പം അമിത രക്തസമ്മര്‍ദവും അമിത കൊളസ്‌ട്രോളുമുണ്ടെങ്കില്‍ ഈ സങ്കീര്‍ണതകളുടെ സാധ്യതകളും തീവ്രതയും കൂടും . കാഴ്ചയെ തകരാറിലാക്കുമ്പോള്‍ അനിയന്ത്രിത പ്രമേഹം കാഴ്ചയെ പലതരത്തില്‍ തകരാറിലാക്കുന്നുണ്ട് . റെറ്റിനോപ്പതി , ഗ്ലക്കോമ , തിമിരം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും . പ്രമേഹം കണ്ണിലെ നേര്‍ത്ത രക്തക്കുഴലുകളില്‍ കേടുപാടുകള്‍ വരുത്തുന്നതാണ് ഇതിന് കാരണം . പ്രമേഹം കാരണം റെറ്റിനയില്‍ ഉണ്ടാകുന്ന തകരാറുകളെ പൊതുവേ ഡയബെറ്റിക് റെറ്റിനോപ്പതി എന്നാണ് പറയുക . റെറ്റിനയിലെ നേര്‍ത്ത രക്തക്കുഴലുകള്‍ അടഞ്ഞുപോകുകയോ ദുര്‍ബലമായിപ്പോവുകയോ ചെയ്യും . ആദ്യഘട്ടത്തില്‍ കാഴ്ചയെ കാര്യമായി ബാധിക്കാറില്ല . അതുകൊണ്ട് പലരും അവഗണിക്കും . കാഴ്ചപ്രശ്നങ്ങള്‍ വരുമ്പോഴേക്കും സ്ഥിതി കൂടുതല്‍ ഗൗരവതരമായിട്ടുണ്ടാകും . റെറ്റിനയിലെ രക്തക്കുഴലുകള്‍ തകരാറിലാകുന്നതോടെ കോശങ്ങള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാതാകും . അത് പരിഹരിക്കാന്‍ പുതിയ രക്തക്കുഴലുകള്‍ രൂപംകൊള്ളും . പക്ഷേ , ഇവ ദുര്‍ബലമായതിനാല്‍ പൊട്ടുകയും രക്തം കിനിയുകയും കട്ടപിടിക്കുകയും ചെയ്യും . ഇതോടെ കാഴ്ച തകരാറിലാകും . ഇതിനെ പ്രോലിഫറേറ്റീവ് റെറ്റിനോപ്പതി എന്ന് പറയും . മാത്രമല്ല രോഗം തീവ്രമാകുമ്പോള്‍ പുതിയ രക്തക്കുഴലുകള്‍ രൂപംകൊള്ളുന്നത് റെറ്റിനയ്ക്ക് വലിച്ചിലുണ്ടാക്കും . അതിന്റെ ഫലമായി റെറ്റിന വലിഞ്ഞുനീങ്ങുകയും ചെയ്യും . റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ് എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത് . വായന , ഡ്രൈവിങ് തുടങ്ങി സൂക്ഷ്മമായ കാഴ്ചയെ സഹായിക്കുന്ന റെറ്റിനയിലെ ഭാഗമാണ് മാക്യുല . പ്രമേഹം കാരണം മാക്യുലയില്‍ തകരാറുകള്‍ വന്ന് കാഴ്ചയെ ബാധിക്കുമ്പോഴാണ് അതിനെ ഡയബറ്റിക് മാക്യുലോപ്പതി എന്ന് പറയുന്നത് . പ്രമേഹമുള്ളവരില്‍ ഗ്ലക്കോമയ്ക്കുള്ള സാധ്യതയുമുണ്ട് . കണ്ണിലെ മര്‍ദം കൂടുന്ന അവസ്ഥയാണിത് . മര്‍ദം നിയന്ത്രിച്ചുനിര്‍ത്തുന്ന കണ്ണിലെ ദ്രാവകത്തിന്റെ ഒഴുക്ക് പ്രമേഹത്തെത്തുടര്‍ന്ന് തടസ്സപ്പെടുന്നതാണ് ഇതിന് കാരണം . ഇതോടെ മര്‍ദം കൂടുകയും രക്തക്കുഴലുകള്‍ക്ക് തകരാര്‍ വരുകയും ചെയ്യും . പ്രമേഹമുള്ളവരില്‍ തിമിരം വരാനുള്ള സാധ്യത രണ്ടുമുതല്‍ അഞ്ചുമടങ്ങുവരെ കൂടുതലാണ് . ഹൃദയ പ്രശ്നങ്ങള്‍ അനിയന്ത്രിതമായ പ്രമേഹമുള്ളവരില്‍ ഹൃദ്രോഗസാധ്യത മൂന്ന് മുതല്‍ നാല് മടങ്ങ് കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു . പ്രമേഹം ഹൃദയരക്തക്കുഴലുകളെയും ഹൃദയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളെയും ബാധിക്കുമ്പോഴാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നത് . രക്തക്കുഴലുകള്‍ അടഞ്ഞുപോകുന്നതോടെ ഹൃദയപേശികള്‍ക്കുള്ള ശുദ്ധരക്തം ലഭിക്കാതിരിക്കുകയും അവയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യും . പ്രമേഹത്തോടൊപ്പം അമിത ബി . പി . യും അമിത കൊളസ്‌ട്രോളുമുണ്ടെങ്കില്‍ ഹൃദ്രോഗസാധ്യത കൂടുന്നു . പ്രമേഹം കാരണം നാഡീതകരാറുകള്‍ ഉണ്ടായാല്‍ ഹൃദ്രോഗത്തിന്റെ ഭാഗമായ നെഞ്ചുവേദന പലപ്പോഴും തിരിച്ചറിയാന്‍ കഴിയണമെന്നില്ല . അപ്പോഴാണ് നിശ്ശബ്ദ ഹൃദയാഘാതം എന്ന് പറയുന്നത് . ഹൃദയപേശികള്‍ക്ക് വീക്കമുണ്ടാക്കുന്ന കാര്‍ഡിയോമയോപ്പതിയും പ്രമേഹം കാരണം ഉണ്ടാകാം . വൃക്കയെ തകരാറിലാക്കുമ്പോള്‍ വൃക്കരോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി അനിയന്ത്രിതമായ പ്രമേഹത്തെ കണക്കാക്കുന്നുണ്ട് . വൃക്കയിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകള്‍ തകരാറിലാവുകയും വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥ പ്രമേഹം കാരണം ഉണ്ടാകാം . ഇതിനെ ഡയബറ്റിക് നെഫ്രോപ്പതി എന്ന് പറയും . വൃക്കയിലെ നെഫ്രോണുകളിലെ രക്തക്കുഴലുകളുടെ കൂട്ടമാണ് ഗ്ലോമറുലസ് . ഇതിലൂടെ കടന്നുപോകുമ്പോഴാണ് രക്തം ശുദ്ധീകരിക്കപ്പെടുന്നത് . പ്രമേഹം ഈ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും . പ്രമേഹം ഗ്ലോമറുലസുകളില്‍ ചോര്‍ച്ചയുണ്ടാക്കുകയും അതിലൂടെ പ്രോട്ടീന്‍ മൂത്രത്തില്‍ കലരാന്‍ ഇടയാകുകയും ചെയ്യും . വൃക്കയിലെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമ്പോള്‍ രക്തസമ്മര്‍ദം കൂടാന്‍ തുടങ്ങും . അമിത രക്തസമ്മര്‍ദം വൃക്കയുടെ പ്രവര്‍ത്തനങ്ങളെ വീണ്ടും അപകടത്തിലാക്കുകയും ചെയ്യും . ലൈംഗിക പ്രശ്നങ്ങള്‍ പ്രമേഹ അനുബന്ധ ലൈംഗിക പ്രശ്നങ്ങള്‍ കൂടുതലും പ്രകടമാകുന്നത് പുരുഷന്മാരിലാണ് . ഉദ്ധാരണത്തിന് കൂടുതല്‍ സമയം വേണ്ടിവരുക , ഉദ്ധാരണം നഷ്ടമാകുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാം . തലച്ചോറില്‍നിന്ന് സന്ദേശം നാഡികളിലൂടെ ലൈംഗിക അവയവങ്ങളിലേക്ക് എത്തുമ്പോഴാണ് ഉദ്ധാരണമുണ്ടാകുന്നത് . അപ്പോള്‍ ലിംഗത്തിലെ പ്രത്യേക അറകളിലേക്ക് രക്തം വന്നുനിറയും . എന്നാല്‍ അനിയന്ത്രിതമായ പ്രമേഹം രക്തക്കുഴലുകളെയും നാഡികളെയും തകരാറിലാക്കുന്നതിനാല്‍ ഈ സന്ദേശ കൈമാറ്റവും മറ്റും വേണ്ടവിധം നടക്കില്ല . രക്തക്കുഴലിന്റെ ഉള്‍പാളിയായ എന്‍ഡോതീലിയത്തിലെ ചില രാസപദാര്‍ഥങ്ങളും ഉദ്ധാരണത്തിന് സഹായിക്കുന്നുണ്ട് . പ്രമേഹം എന്‍ഡോതീലിയത്തിലും തകരാറുകള്‍ ഉണ്ടാക്കും എന്നതുകൊണ്ട് അത്തരത്തിലും ലൈംഗികതയെ ബാധിക്കും . പ്രമേഹം കാരണം സ്ത്രീകളില്‍ യോനി വരള്‍ച്ചയും അണുബാധയും ഉണ്ടാകാനുള്ള സാധ്യതയുണ്ട് . ഈ രണ്ട് അവസ്ഥയും ലൈംഗികബന്ധത്തെ ബുദ്ധിമുട്ട് നിറഞ്ഞതാക്കും . നാഡികള്‍ക്ക് തകരാര്‍ ഗൗരവമുള്ളതും എന്നാല്‍ പൊതുവേ കാണുന്നതുമായ പ്രമേഹ സങ്കീര്‍ണതയാണ് ഡയബറ്റിക് ന്യൂറോപ്പതി . അനിയന്ത്രിതമായ പ്രമേഹം പതുക്കെ നാഡികളുടെ പ്രവര്‍ത്തനശേഷി തകരാറിലാക്കുന്ന അവസ്ഥയാണിത് . ഏത് ഭാഗത്തേക്കുള്ള നാഡികള്‍ക്കാണ് ക്ഷതം സംഭവിച്ചത് എന്നതിന് അനുസരിച്ച് സങ്കീര്‍ണതകളിലും വ്യത്യാസം വരും . നാഡി തകരാറുകള്‍ കൂടുതലായും ബാധിക്കുന്നത് പാദങ്ങളെയാണ് . കാല്‍ , പാദം , കൈകള്‍ എന്നിവയെല്ലാം ബാധിക്കുന്ന ന്യൂറോപ്പതിയെ പെരിഫറല്‍ ന്യൂറോപ്പതി എന്ന് വിളിക്കും . സംവേദന നാഡികള്‍ തകരാറിലാകുമ്പോള്‍ സ്പര്‍ശന ക്ഷമത നഷ്ടമാകുന്നു . തുടക്കത്തില്‍ കാലില്‍ തരിപ്പ് , പുകച്ചില്‍ , സൂചികുത്തുന്നതുപോലുള്ള വേദന എന്നിവയെല്ലാം അനുഭവപ്പെടാം . സംവേദനശേഷി നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പാദങ്ങളില്‍ മുറിവ് ഉണ്ടായാലും വേദന അനുഭവപ്പെടാത്തതിനാല്‍ അത് തിരിച്ചറിയാതെപോകും . ശരീരത്തിലെ ഒട്ടേറെ പേശികളെയും അവയവങ്ങളെയും നിയന്ത്രിക്കുന്നതാണ് ഓട്ടോണമിക് നാഡികള്‍ . പ്രമേഹം കാരണം ഇവയ്ക്ക് തകരാര്‍ വന്നാല്‍ ഓട്ടോണമിക് ന്യൂറോപ്പതി എന്ന അവസ്ഥയുണ്ടാകും . ഇത് ഹൃദയമിടിപ്പ് , ചെറുകുടല്‍-വന്‍കുടല്‍ എന്നിവയുടെ ചലനം , ലൈംഗികശേഷി എന്നിവയെഎല്ലാം ബാധിക്കും . ശ്വാസകോശ അണുബാധ ഉയര്‍ന്ന ഷുഗര്‍നില കാരണം രക്തക്കുഴലുകള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍ ശ്വാസകോശകലകളിലേക്ക് ആവശ്യത്തിന് ഓക്സിജന്‍ എത്താതെ വരും . ഇത് അണുബാധയുടെ സാധ്യത കൂട്ടും . ശ്വാസകോശകലകളില്‍ ഗ്ലൂക്കോസ് അളവ് കൂടുന്നതും ആവശ്യത്തിന് പോഷകങ്ങള്‍ എത്താത്തതും അണുബാധയുടെ സാധ്യത കൂട്ടുന്നു . ക്ഷയരോഗം , ന്യുമോണിയ തുടങ്ങിയവ ബാധിക്കാന്‍ ഇത് ഇടയാക്കാം . മ്യൂക്കര്‍ ഫംഗസുകള്‍ ഉണ്ടാക്കുന്ന അണുബാധയുടെ സാധ്യതയും പ്രമേഹരോഗികളില്‍ കൂടുതലാണ് . ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ട് , ശ്വസനനാളിയില്‍ കഫം നിറയല്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകാം . അനിയന്ത്രിതമായ പ്രമേഹമുള്ളവരില്‍ വായു ഉള്‍ക്കൊള്ളാനുള്ള ശ്വാസകോശത്തിന്റെ ശേഷിയും കുറയാം . സ്‌ട്രോക്ക് ദീര്‍ഘകാലം ഷുഗര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് കാരണം മസ്തിഷ്‌കത്തിലേക്കുള്ള രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തകരാറുകളാണ് സ്‌ട്രോക്കിലേക്ക് നയിക്കുന്നത് . രക്തക്കുഴലിലെ തടസ്സം കാരണമുണ്ടാകുന്ന ഇസ്‌കീമിക് സ്‌ട്രോക്കിനും രക്തക്കുഴല്‍ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് സ്‌ട്രോക്കിനും അനിയന്ത്രിതമായ പ്രമേഹം ഇടയാക്കുന്നുണ്ട് . പ്രമേഹം രക്തക്കുഴലുകള്‍ക്ക് കട്ടികൂട്ടുകയും കൊഴുപ്പ് അടിഞ്ഞുകൂടി തടസ്സങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു . ഇങ്ങനെ മസ്തിഷ്‌ക കോശങ്ങളിലേക്ക് ഓക്സിജന്‍ കലര്‍ന്ന രക്തം ലഭിക്കാതെ വരുന്നു . ഇത് സ്‌ട്രോക്കിലേക്ക് നയിക്കുന്നു . ഉയര്‍ന്ന ഷുഗര്‍നില കാരണം മസ്തിഷ്‌കത്തിലെ രക്തക്കുഴല്‍ ദുര്‍ബലമാകുന്നതും സ്‌ട്രോക്കിലേക്ക് നയിക്കുന്നു . ദഹനപ്രശ്നങ്ങള്‍ രക്തത്തില്‍ ഷുഗര്‍നില ഉയര്‍ന്നുനില്‍ക്കുന്നത് ആമാശയ പേശികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും . ഇതിനെ ഗ്യാസ്‌ട്രോപരസിസ് എന്നുപറയും . ആമാശയ പേശികളുടെ പ്രവര്‍ത്തനം തകരാറിലാകുന്നതോടെ ദഹനപ്രക്രിയ താളം തെറ്റും . മലബന്ധം , വയറിളക്കം , നെഞ്ചെരിച്ചില്‍ , വയര്‍നിറഞ്ഞതായുള്ള തോന്നല്‍ തുടങ്ങിയ പ്രശ്നങ്ങളെല്ലാം അനുഭവപ്പെടാം . കരള്‍ തടിക്കുമ്പോള്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ വരാനുള്ള സാധ്യതയെ പ്രമേഹം വര്‍ധിപ്പിക്കുന്നുണ്ട് . കരളില്‍ അമിതമായി കൊഴുപ്പ് അടിയുന്ന അവസ്ഥയാണിത് . മദ്യപിക്കാത്തവരില്‍ കരളില്‍ ഇത്തരത്തില്‍ കൊഴുപ്പ് അടിയുന്നതിന്റെ കാരണങ്ങളിലൊന്ന് പ്രമേഹമാണ് . രക്തത്തില്‍ ഇന്‍സുലിന്റെ അളവ് കൂടുന്നത് കാരണം ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പ് ഘടകത്തിന്റെ അളവ് കൂടുകയും അത് കൊഴുപ്പായി കരളില്‍ അടിയുകയും ചെയ്യും . തുടക്കത്തില്‍ ഇത് പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറുമില്ല . എന്നാല്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ കൂടുതല്‍ ഗൗരവമുള്ള ലിവര്‍ സിറോസിസിലേക്ക് നീങ്ങിയേക്കാം . മോണരോഗങ്ങള്‍ പ്രമേഹരോഗികളില്‍ വായയില്‍ പല തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട് . മോണവീക്കം , പഴുപ്പ് , പല്ല് കേടുവരുക , പല്ല് ഇളകിപ്പോവുക തുടങ്ങിയ പ്രശ്നങ്ങള്‍ കാണാറുണ്ട് . ഷുഗര്‍നില കൂടുന്നത് ബാക്ടീരിയകള്‍ പെരുകാനുള്ള അനുകൂല സാഹചര്യം ഒരുക്കും . ഇവ പുറന്തള്ളുന്ന ആസിഡുകള്‍ പല്ലിന്റെ ഇനാമലിനെ ബാധിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് . ഗര്‍ഭകാല സങ്കീര്‍ണതകള്‍ ഗര്‍ഭിണികളിലെ പ്രമേഹം അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ കൂടുതല്‍ ജാഗ്രതയോടെ കാണേണ്ടതുണ്ട് . ചിലര്‍ക്ക് നേരത്തെ പ്രമേഹമുണ്ടെങ്കിലും ഗര്‍ഭകാലത്തെ പരിശോധനകളിലായിരിക്കും ആദ്യമായി കണ്ടെത്തുന്നത് . എന്നാല്‍ മറ്റുചിലര്‍ക്ക് ഗര്‍ഭാവസ്ഥയുടെ 24 - 26 ആഴ്ചകളിലായിരിക്കാം പ്രമേഹം കണ്ടുവരുന്നത് . ഇതിനെ ട്രൂ ജസ്റ്റേഷണല്‍ ഡയബറ്റിസ് എന്ന് പറയുന്നു . പ്രമേഹം കണ്ടെത്തിയാല്‍ ഉടന്‍ അത് നിയന്ത്രിക്കണം . അല്ലെങ്കില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ബാധിക്കാം . ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളിലാണ് കുഞ്ഞിന്റെ തലച്ചോര്‍ , ഹൃദയം , വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങള്‍ രൂപം കൊള്ളുന്നത് . ഈ ഘട്ടത്തില്‍ ഗ്ലൂക്കോസ് ഉയര്‍ന്നുനിന്നാല്‍ വൈകല്യങ്ങള്‍ക്ക് സാധ്യത കൂടുതലാണ് . ഷുഗര്‍നില കൂടിനിന്നാല്‍ ഗര്‍ഭാവസ്ഥയുടെ അവസാനത്തെ ത്രൈമാസത്തില്‍ ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യതയുമുണ്ട് . ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്നവരും പ്രമേഹമില്ലെന്ന് ഉറപ്പാക്കണം . പ്രമേഹമുള്ളവര്‍ ഗര്‍ഭധാരണത്തിന് മുന്‍പ് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം എച്ച് . ബി . എ . വണ്‍ . സി . 6 . 5 ശതമാനത്തില്‍ താഴെയായിരിക്കണം . മാത്രമല്ല , ഷുഗര്‍ സാധാരണ നിലയിലാകുന്നതുവരെ ഗര്‍ഭധാരണം ഒഴിവാക്കുന്നതായിരിക്കും ഉചിതം . നേരത്തെ നിയന്ത്രിക്കാം , അപകടങ്ങള്‍ ഒഴിവാക്കാം എത്രയും നേരത്തെ പ്രമേഹം കണ്ടെത്തുകയും കൃത്യമായ ചികിത്സയിലൂടെയും ജീവിതരീതിയിലൂടെയും ഷുഗര്‍നില നിയന്ത്രിക്കുകയുമാണ് പ്രമേഹത്തെത്തുടര്‍ന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗം .
false
ദൈവത്തിന്റെ പ്രതിപുരുഷനായി ജനം കണ്ടിരുന്ന അച്ഛന്‍ ഭൂമിബോല്‍ അതുല്യതേജിന്റെ മകന്‍ മഹാ വജിറലോങ്കോണ്‍ എങ്ങനെയാണ് സ്വന്തം പ്രജകള്‍ക്ക് കണ്ണില്‍ കണ്ടുകൂടാത്തവനായി മാറിയത് ? സൈനിക-രാജാധിപത്യങ്ങള്‍ക്കിടയില്‍ പെട്ട് നട്ടംതിരിയുന്ന തായ്ലന്‍ഡിലെ ജനാധിപത്യത്തിന്റെ ഭാവി എന്താണ് ? വല്ലാത്തൊരു കഥ ലക്കം 11 … .
false
കൊച്ചി : ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരു മത്സ്യം കൂടി . വറ്റ കുടുംബത്തില്‍പെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം കണ്ടെത്തി . വറ്റകളില്‍തന്നെയുള്ള ' ക്വീന്‍ഫിഷ്‌ ' വിഭാഗത്തില്‍ പെടുന്ന ഈ മീനിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് സിഎംഎഫ്ആര്‍ഐ തിരിച്ചറിഞ്ഞത് . ' കോംബറോയിഡ്‌സ് പെലാജിക്കസ്‌ ' എന്നാണ് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ ഈ മീനിന് നാമകരണം ചെയ്തിരിക്കുന്നത് . മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര് . ഇന്ത്യന്‍ തീരങ്ങളില്‍ 60 ഓളം വറ്റയിനങ്ങളുണ്ട് . അവയില്‍ നാല് ക്വീന്‍ഫിഷുകളാണ് നിലവിലുണ്ടായിരുന്നത് . അഞ്ചാമത് ക്വീന്‍ഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ . നേരത്തെ ഈ വിഭാത്തില്‍പെട്ട മൂന്ന് മീനുകള്‍ക്ക് വംശനാശം സംഭവിച്ചിരുന്നു . ഇത്തരത്തില്‍ അുടത്ത കാലത്തായി പല മീനുകള്‍ക്കും വംശനാശം സംഭവിക്കുമ്പോള്‍ സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താന്‍ നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദ് പറഞ്ഞു . .
false
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി ക്യാംപസിൽ കണ്ട പ്രത്യേക തരം പക്ഷി വിദ്യാർഥികൾക്കു കൗതുകമായി . കറുപ്പും വെളുപ്പും നിറത്തിലുള്ള പക്ഷി കുയിലിനോടു സാദൃശ്യമുള്ളതാണ് . എന്നാൽ കുയിലിനേക്കാൾ‍ വലുപ്പമുണ്ട് . കൊമ്പൻ കുയിൽ എന്ന പക്ഷിയാണിതെന്നു സർവകലാശാലയിലെ ചരിത്ര വിഭാഗം ഗവേഷകനും പക്ഷി നിരീക്ഷകനുമായ ശ്രീജു അരവിന്ദ് പറഞ്ഞു . ഏഷ്യയിലും ആഫ്രിക്കയിലും കാണുന്ന ഇത്തരം പക്ഷി ഇന്ത്യയിൽ ഭാഗികമായി ദേശാടന പക്ഷികളാണ് . കാളിദാസ കൃതികളിൽ ‘ ചാതകം ’ എന്ന പേരിൽ ഈ പക്ഷിയെ അവതരിപ്പിക്കുന്നുണ്ട് . മഴക്കാലത്തിനു മുന്നോടിയായി മേയിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു ഈ പക്ഷിയുടെ ദേശാടനം ജൂൺ , ജൂലൈ മാസങ്ങളിൽ വടക്കേ ഇന്ത്യൻ ഭാഗങ്ങളിലെത്തിച്ചേരുന്നു . കൊമ്പൻ കുയിൽ എത്തുന്നത് മധ്യ ഇന്ത്യയിലെയും വടക്കൻ ഇന്ത്യയിലെയും കർഷകർക്കു സന്തോഷമാണ് . കാരണം മഴയ്ക്കു മുന്നോടിയായാണ് ഇവരുടെ വരവ് . കേരളത്തിൽ എല്ലാ ഋതുക്കളിലും ചുരുക്കമായി ഈ പക്ഷിയെ കാണാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു . സംസ്കൃത സർവകലാശാലയിലെ വൃക്ഷങ്ങൾ നിറഞ്ഞ ക്യാംപസ് ചൂളൻ എരണ്ടകൾ , ചെമ്പൻനത്ത് , ചായമുണ്ടി , പട്ടക്കോഴി , നീലക്കോഴി , ചേരാക്കൊക്കൻ , കുളക്കോഴി , പലതരം കൊക്കുകൾ , നീർക്കാക്കകൾ തുടങ്ങിയ സ്ഥിരക്കാരും വിരുന്നെത്തുന്നവരുമായ അനേകം പക്ഷികളുടെ വിഹാര കേന്ദ്രമായിരുന്നു . സർവകലാശാല വികസനത്തിന്റെ ഭാഗമായി വൃക്ഷങ്ങൾ വെട്ടി മാറ്റുകയും നീർത്തടങ്ങൾ നികത്തുകയും ചെയ്യുന്നതിനാൽ ഇവയിൽ പലതിനെയും ഇവിടെയിപ്പോൾ കാണാതായിരിക്കുന്നു .
false
പുതിയ ഇടങ്ങൾ കണ്ട് പുത്തൻ അനുഭവങ്ങൾ ആർജ്ജിക്കാനാണ് ഓരോ യാത്രയും . ബെൽജിയംകാരായ ലിൻസും നിക്കും ലോകം ചുറ്റി സഞ്ചരിക്കുന്ന ദമ്പതികളാണ് . എന്നാൽ ഇവർക്ക് ഒരു പ്രത്യേകതയുണ്ട് , നഗ്നരായി യാത്ര ചെയ്യാനാണ് ഇവർക്കിഷ്ടം . ഞങ്ങൾ നേചുറിസ്റ്റുകളാണ് , വസ്ത്രം ധരിക്കാറില്ല . നഗ്നരായി ലോകം ചുറ്റാൻ താൽപര്യമുള്ളവർക്കു പ്രോത്സാഹനം നൽകുകയാണ് ഞങ്ങളുടെ യാത്രാ ലക്ഷ്യം ദമ്പതികൾ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ് . യുവതിയുടെ പേര് ലിൻസ് ഡെ കോർട് , യുവാവ് നിക് . രണ്ടാൾക്കും പ്രായം മുപ്പതു വയസ്സ് . ബെൽ‌ജിയത്തിലെ ഗെന്റാണ് ഇരുവരുടേയും സ്വദേശം . ഈ ലോക്ഡോൺ കാലത്ത് മൂന്നുമാസത്തോളം മെക്സിക്കോയിൽ കുടുങ്ങിയ ദമ്പതികളുടെ പുതിയ ബ്ലോഗും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ് . ലോക്ഡൗൺ നിയന്ത്രണങ്ങൾ തീരുന്നതുവരെ ലിൻസും നിക്കും മെക്സിക്കോയിലെ നൂഡ് ബീച്ചിലാണ് താമസിച്ചത് . മൂന്നു മാസം കഴിഞ്ഞാണ് അവർക്കു യൂറോപ്പിലേക്കു വിമാനം കിട്ടിയത് . നേരത്തെ തീരുമാനിച്ചിരുന്നത് പോലെ അവർ ഫ്രാൻസിലേക്ക് യാത്രതിരിച്ചു . നഗ്നരായ സഞ്ചാരികൾക്കുള്ള നിരവധി ബീച്ചുകൾ ഫ്രാൻസിലുണ്ട് . പ്രകൃതിശാസ്ത്രജ്ഞർക്കായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനായുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് നിക്കും ലിൻസും പറയുന്നു . തങ്ങളുടെ മെക്സിക്കോയിലെ യാത്ര അനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് ദമ്പതികൾ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും മറ്റും ഷെയർ ചെയ്തിരുന്നു . എന്നാൽ നിമിഷങ്ങൾക്കകം അവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ചു . സോഷ്യൽ മീഡിയ പിൻതുടരുന്ന നഗ്നതാ നിയന്ത്രണങ്ങളുടെ പേരിലായിരുന്നു ഈ പൂട്ടിക്കൽ . എന്നാൽ നിക്ക് വെറുതെ ഇരിക്കാൻ തയാറായില്ല . തങ്ങളുടെ മെക്സിക്കൻ നൂഡ് ട്രിപ്പ് ചിത്രങ്ങൾ ഫേസ്ബുക്കിലും ഇട്ടു വിപ്ലവം സൃഷ്ടിച്ചു . നഗ്ന ദമ്പതികൾക്ക് പിന്തുണയേകിയും എതിർപ്പ് പ്രകടിപ്പിച്ചും നിരവധിപേർ രംഗത്തെത്തി . സമൂഹമാധ്യമങ്ങളിൽ ഇവരെ പിൻതുടരുന്നവരിൽ മലയാളികളുമുണ്ട് കേട്ടോ . വസ്ത്രം ധരിക്കുന്നതിനെപ്പറ്റി ആളുകൾക്ക് തെറ്റായ ധാരണയാണുള്ളതെന്നും വസ്ത്രം അഴിക്കുന്നതു സെക്സിനുവേണ്ടി മാത്രമാണെന്ന് ഒരു വിഭാഗം ആളുകൾ വിചാരിക്കുന്നതായും ഇവർ പറയുന്നു . സെക്സിനു വേണ്ടിയല്ലാതെയും തുണിയഴിക്കാം . ഇത്തരത്തിലുള്ള മുൻവിധികൾ തിരുത്താനുള്ള ശ്രമത്തിലാണ് തങ്ങളെന്നും നഗ്നസഞ്ചാരികൾ വ്യക്തമാക്കുന്നു . നൂൽബന്ധമില്ലാതെ ആമസോൺ മഴക്കാടുകളിലൂടെയും ഹോണ്ടുറാസിലെ ബീച്ചുകളിലൂടെയും പോർച്ചുഗലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇവർ സഞ്ചരിച്ചു . ഫ്രാൻസിലെ നൂ‍ഡ് ബീച്ചുകളിൽ സ്ഥിരം സന്ദർശകരാണീ ദമ്പതികൾ . എന്നാൽ അവരുടെ സ്വന്തം രാജ്യമായ ബെൽജിയത്തിൽ , മറ്റ് ബീച്ച് യാത്രക്കാർക്ക് സാമൂഹിക അകലം പാലിക്കാൻ കൂടുതൽ ഇടം നൽകുന്നതിന് നഗ്ന ബീച്ച് അടച്ചതായി നിക്ക് പറഞ്ഞു . അവർക്ക് സുരക്ഷിതമായി വീണ്ടും യാത്ര ചെയ്യാൻ‌ കഴിഞ്ഞാൽ‌ , പട്ടികയിൽ‌ അടുത്തത് ദക്ഷിണാഫ്രിക്ക , ഓസ്‌ട്രേലിയ , ന്യൂസിലാന്റ് എന്നിവിടങ്ങളിലെ പ്രകൃതി സൗഹൃദ സ്ഥലങ്ങളാണ് . തായ്‌ലൻഡിൽ തുറക്കുന്ന കുറച്ച് പുതിയ ന്യൂഡിസ്റ്റ് റിസോർട്ടുകൾ സന്ദർശിക്കാനും ഈ നൂഡ്ജോഡിയ്ക്ക് പദ്ധതിയുണ്ട് .
false
അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രം ദേശീയ ശ്രദ്ധയിലേക്കു വരികയാണ് . കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഈ ക്ഷേത്രവും ഇടം പിടിച്ചിരിക്കുന്നു . ഗോത്ര വിഭാഗത്തിന്റെ വിശ്വാസങ്ങളും ഐതിഹ്യങ്ങളും പുറം ലോകത്തിനെ അറിയിക്കാനുള്ള അവസരം കൂടിയാണിത് . പാലക്കാട് – കോഴിക്കോടു പാതയിൽ മണ്ണാർക്കാട് പട്ടണത്തിലെത്തുന്നതിനു തൊട്ടു മുൻപാണ് അട്ടപ്പാടി ആനക്കട്ടി റോഡ് . ഇവിടെ നിന്ന് മുടിപ്പിൻ വളവുകളുള്ള ചുരം കയറി 26 കിലോമീറ്റർ യാത്ര ചെയ്താൽ അഗളി പഞ്ചായത്തിലെ ചെമ്മണ്ണൂരായി . റോഡരുകിലാണു പ്രസിദ്ധമായ മല്ലീശ്വര ക്ഷേത്രം . ലാളിത്യമാണതിന്റെ മുഖമുദ്ര . മല്ലീശ്വരനാണു പ്രതിഷ്ഠ . ഇതു ശിവനാണെന്നാണു വിശ്വാസം ശിവലിംഗ പ്രതിഷ്ഠയാണുള്ളത് . ഭഗവതിയും മറ്റു വന ദേവതകളും ഉപ പ്രതിഷ്ഠകളായുണ്ട് . ഇരുള വിഭാഗത്തിന്റെ ആരാധനാലയമാണിത് . എന്നാൽ മറ്റു ഗോത്ര വിഭാഗക്കാരും ഇവിടെ എത്താറുണ്ട് . കൃഷിയും കാലിമേച്ചിലും ഉപജീവനമാക്കിയ ഇരുള വിഭാഗക്കാർ തമിഴ്നാട്ടിലെ നീലഗിരിമലകളിൽ നിന്നു കുടിയേറിയവരാണത്രേ . ദിവസവും മൂന്നു തവണ പൂജ നടക്കാറുണ്ട് . ഇരുള വിഭാഗത്തിലെ ഒസത്തിയൂർ കൊല്ലങ്കടവ് ഊരുകളിലുള്ളവരാണിവിടത്തെ പൂജാരിമാർ . അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനി തമിഴ് നാട്ടുകാർക്കു പുണ്യ നദിയാണ് . ഇതിന്റെ തീരത്തെ ശിവ ദർശനത്തെയും അവർ പവിത്രതയോടെ കാണുന്നു . മല്ലീശ്വര മുടിയും ഭവാനി നദിയും തമ്മിൽ ബന്ധപ്പെടുത്തി നാലരക്കോടിയുടെ പദ്ധതിയാണു കേന്ദ്ര സർക്കാരിലേക്കു സമർപ്പിച്ചിട്ടുള്ളത് . ഗോത്ര സംസ്കാരത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന മ്യൂസിയം , കലാരൂപങ്ങൾ സംരക്ഷിക്കുന്നതിനും അടുത്ത തലമുറയ്ക്കു കൈമാറുന്നതിനുമായി ഒരു ഗോത്ര കലാമണ്ഡലം , പാർക്കിങ് നടപ്പന്തൽ , ശുചിമുറി എന്നിവയാണിവിടെ ഉദ്ദേശിക്കുന്നത് . ഐതിഹ്യങ്ങളിലെ മല്ലീശ്വരൻ വേഷ പ്രഛന്നരായി നാടു ചുറ്റിയിരുന്ന പരമശിവനും പാർവതിയും അട്ടപ്പാടിയിലെത്തിയത്രേ . അപരിചിതരായ രണ്ടുപേരെ കണ്ടപ്പോൾ ആരാണെന്നും സന്ദർശനോദ്ദേശ്യമെന്തെന്നും ഊരുകാർ തിരക്കി . ദൈവിക ശക്തിയുള്ള ശിവ പാർവതിമാരാണെത്തിയിരിക്കുന്നതെന്നു മനസ്സിലാക്കിയപ്പോൾ അവരോട് അവിടെത്തന്നെ കഴിയാൻ അഭ്യർഥിച്ചു . എല്ലാ ദിവസവും പൂജയും വിളക്കും വേണമെന്നായിരുന്നു പാർവതിയുടെ ആവശ്യം . വർഷത്തിലൊരിക്കൽ മാത്രം പൂജയും വിളക്കും മതിയെന്നായിരുന്നു പരമശിവൻ പറഞ്ഞത് . പാർവതിയുടെ ആവശ്യം ദുഷ്കരമാണെന്നും പരമശിവന്റെ ആഗ്രഹം നിർവഹിക്കാമെന്നും ഊരുകാർ അറിയിച്ചു . അങ്ങനെ പരമശിവനെ സമുദ്ര നിരപ്പിൽ നിന്നു 4000 അടി ഉയരത്തിലുള്ള മല്ലീശ്വര മുടിയിൽ പ്രതിഷ്ഠിച്ചു . മുഡുഗ വിഭാഗമാണ് മല്ലീശ്വര മുടിയിൽ ആരാധന നടത്തുന്നത് . സർവകലാ വല്ലഭനാണു മല്ലീശ്വരനെന്നാണു സങ്കൽപം പുരാണങ്ങളിലെ നടരാജ സങ്കൽപത്തോടു ചേർന്നു നിൽക്കുന്നതാണിത് . മല്ലീശ്വരന്റെ കലാ പാരമ്പര്യം ഗോത്ര വിഭാഗക്കാർക്കു പകർന്നു കിട്ടിയിട്ടുണ്ട് . ഇരുള ഗോത്രത്തിൽ മല്ലനായി ജനിച്ച ശിവനും മുഡുഗ ഗോത്രത്തലവന്റെ മകളായി ജനിച്ച മല്ലിയെന്ന പാർവതിയും തമ്മിലുള്ള ഒരു പ്രണയ കഥയും ഐതിഹ്യമായി ഇവിടെ പ്രചരിക്കുന്നു . മല്ലിയല്ല വളളിയാണെന്ന ഒരു അഭിപ്രായവുമുണ്ട് . നാട്ടു നടപ്പനുസരിച്ചു മല്ലൻ മൂപ്പനെകണ്ടു വിവാഹം ചെയ്യാനുള്ള ആഗ്രഹം അറിയിച്ചത്രേ . ഇത് ഇരു ഗോത്രക്കാർക്കും സ്വീകാര്യമായില്ല . തുടർന്നു കുറുമ്പ സമുദായക്കാരുടെ കരുവാര ഊരിൽ അഭയം തേടിയെങ്കിലും അവർ കയ്യൊഴിഞ്ഞു . ഇതിൽ മനം നൊന്ത മല്ലി അപ്രത്യക്ഷയായി . ശിവൻ ഭവാനി നദിക്കരയിൽ തപസ്സാരംഭിച്ചു . ക്രമേണ ജടയും മുടിയും വളർന്ന് വലിയൊരു മലയായി . മലയ്ക്കു മുകളിലേക്കു വളർന്ന ജഡ ആകാശത്തോളം ഉയരത്തിലായി . ഒരു ദിവസം മുഡുഗ ഗോത്ര തലവനു സ്വപ്ന ദർശനമുണ്ടായി . പാർവതീ പരമേശ്വരന്മാരാണു തങ്ങളെന്നും എല്ലാ വർഷവും ശിവരാത്രി വ്രതമെടുത്തു മല്ലീശ്വര മുടിയിലെത്തിയാൽ ദർശനം നൽകാമെന്നും അറിയിച്ചുവത്രേ . അതനുസരിച്ച് എല്ലാ ശിവരാത്രി ദിവസവും മുഡുഗ ഗോത്രക്കാർ ചെമ്മണ്ണൂരിലെ മല്ലീശ്വര ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തിയ ശേഷം മല്ലീശ്വര മുടിയിലേക്കു മലചവിട്ടുന്നു . മല്ലീശ്വര മുടിയിലെ പാറക്കെട്ടുകളിൽ വളർന്നു നിൽക്കുന്ന സസ്യലതാദികൾ ശിവന്റെ ജഡയാണെന്നാണു സങ്കൽപം . ശിവരാത്രി ദിവസം ഇവിടെ ജ്യോതി തെളിയിക്കൽ പ്രധാന അനുഷ്ഠാനമാണ് . കോഴിക്കോടു സമൂതിരി കോവിലകത്തിന്റെ മട്ടുപ്പാവിലിരുന്നാൽ ഈ ജ്യോതി കാണാമായിരുന്നത്രേ . എന്നാൽ കരുവാര ഊരുകാർക്കുമാത്രം കാണാനാവില്ലത്രേ . പ്രണയിനികളെ അവർ കയ്യൊഴിഞ്ഞതിന്റെ ഫലമാണിതെന്നാണു വിശ്വാസം . വിളക്കു തെളിയിക്കാനുള്ള എണ്ണയും തിരിയും കോഴിക്കോടു സാമൂതിരിയാണ് എത്തിച്ചുകൊണ്ടിരുന്നത് . സാമൂതിരിയുടെ മന്ത്രി സ്ഥാനീയനായിരുന്ന മണ്ണാർക്കാട് മൂപ്പിൽ നായർ ഇത് ഏറ്റു വാങ്ങി ചെമ്മണ്ണൂരിലെ മല്ലീശ്വര ക്ഷേത്രത്തിലെത്തിക്കും . അവിടെ നിന്നാണു മുഡുഗ ഗോത്രത്തിലെ തിരഞ്ഞെടുക്കപ്പെട്ടവർ ജ്യോതി തെളിയിക്കാൻ മല്ലീശ്വര മുടിയിലേക്കു പുറപ്പെടുന്നത് . വിവിധ ഗോത്രങ്ങളെ ഒന്നിച്ചു നിർത്താനുള്ള ചടങ്ങാണിത് . ചടങ്ങു മാത്രമല്ല മല്ലീശ്വരനെന്ന സങ്കൽപവും ഇവരെ കൂട്ടി യോജിപ്പിക്കുന്നു . ഏറെക്കാലം മൂപ്പിൽ നായരുടെ പ്രതിനിധി ഉത്സവ സമയത്ത് ഇവിടെ എത്തു മായിരുന്നു . പിന്നീട് അതു നിലച്ചു . കോഴിക്കോടു സമൂതിരി കോവിലകത്തുനിന്നുള്ള തിരിയും എണ്ണയും വരുന്ന പതിവും ഇല്ലാതായി . റവന്യൂ ഉദ്യോഗസ്ഥർ ചിലപ്പോഴൊക്കെ ചടങ്ങിൽ പങ്കെടുക്കാറുണ്ട് . മല്ലീശ്വര മുടിയിലേക്കുള്ള തീർഥാടനം 41 മുതൽ ഏഴു ദിവസം വരെയുള്ള കർശനമായ വ്രതം അനുഷ്ഠിച്ചതിനു ശേഷമാണു പുരുഷന്മാർ തീർഥാടനത്തിൽ പങ്കെടുക്കുന്നത് . പുലർച്ചെ മഞ്ഞൾ കലർത്തിയ പാലു കുടിക്കുന്നതോടെ വ്രതം ആരംഭിക്കുന്നു . മദ്യമോ മാംസാഹാരങ്ങളോ ഈ ദിവസങ്ങളിൽ ഉപയോഗിക്കാറില്ല . സ്ത്രീകളുമായി ബന്ധപ്പെടുകയോ സ്ത്രീകൾ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ഇല്ല . ശിവരാത്രി ദിവസം ഇവർ മല്ലീശ്വര ക്ഷേത്രത്തിലെത്തും . ഈ ദിവസം നീലഗിരി മലകളിൽ നിന്നാണു പൂജാരി എത്തുന്നത് . ഇവിടെ പ്രത്യേക പൂജകൾക്കു ശേഷം വ്രതമെടുത്തവർ പൂജാ ദ്രവ്യങ്ങളുമായി മല ചവിട്ടുന്നു . കുറച്ചു ദൂരം നാട്ടുകാർ അവരെ അനുഗമിക്കുന്നു . പിന്നീടു വ്രതക്കാർ മാത്രമായി മല കയറും . അവിടെ എത്തി പൂജാ ദ്രവ്യങ്ങൾ സമർപ്പിച്ചു നിവേദ്യം നൽകിയ ശേഷം മുടിയിൽ ദീപം തെളിയിക്കുന്നു . കിലോമീറ്ററുകളോളം ആ ജ്യോതി തെളിഞ്ഞു കാണാം . അന്നു രാത്രി അവിടെക്കഴിഞ്ഞ ശേഷം ഒരിക്കലും വറ്റാത്ത നീരുറവയിൽ നിന്നു തീർഥജലവുമായി രാവിലെ ഇവർ മടങ്ങിയെത്തും . അപൂർവ ഔഷധികൾ ചേർന്നതാണത്രേ ഈ തീർഥം . അതു ഊരുകാർക്കു വിതരണം ചെയ്യും . മല്ലീശ്വരമുടിയിൽ ശിവ പ്രതിഷ്ഠയ്ക്കു കുറച്ചകലെയായി വാകര അയ്യപ്പന്റെയും കക്കിലിംഗയുടെയും പ്രതിഷ്ഠയുണ്ട് . ഇവർ മല്ലീശ്വരന്റെ മക്കളാണെന്നാണ് ഐതിഹ്യം . വ്രതഭംഗത്തോടെ മല ചവിട്ടുന്നവരെ വാകര അയ്യപ്പൻ ശിക്ഷിക്കുമത്രേ . മലയാറ്റൂരിന്റെ പൊന്നി നോവലിസ്റ്റ് മലയാറ്റൂർ രാമകൃഷ്ണൻ 1959 മുതൽ 1961 വരെ ഒറ്റപ്പാലം സബ് കലക്ടറെന്ന നിലയിൽ നടത്തിയ അട്ടപ്പാടി സന്ദർശനങ്ങളിൽ അറിഞ്ഞതും കണ്ടതുമായ കാര്യങ്ങളാണു പിന്നീടു പൊന്നിയെന്ന പ്രശസ്ത നോവലിന്റെ ഇതി വൃത്തം . തന്റെ ഒരു സുഹൃത്തും സഹ പ്രവർത്തകനുമായ പരീത് പറഞ്ഞു തന്ന കഥയാണ് നോവലാക്കിയതെന്നു പിന്നീടു മലയാറ്റൂർ പറഞ്ഞിട്ടുണ്ട് . അതിലെ എല്ലാ കഥാ പാത്രങ്ങളും ജീവിച്ചിരുന്നവരാണ് . ഇതിൽ മലയാറ്റൂരും ഒരു കഥാപാത്രമാണ് . ഗോത്ര വിഭാഗ‌ക്കാരായ മാരനും പൊന്നിയും തമ്മിലുള്ള പ്രണയമാണു നോവലിന്റെ ഇതി വൃത്തം . അതിലുടനീളം ഗോത്ര വർഗ ആചാരങ്ങളും അവരുടെ സാമൂഹ്യ ജീവിതവും അതിനെയൊക്കെ നയിക്കുന്ന സർവ ശക്തനും കർമ സാക്ഷിയുമായ മല്ലീശ്വരനും മല്ലീശ്വര മുടിയും കടന്നു വരുന്നുണ്ട് . മല്ലീശ്വരനെ സാക്ഷി നിർത്തിയാണവരുടെ പ്രണയം പുരോഗമിക്കുന്നതു തന്നെ . മല്ലീശ്വരന്റെ ഐതിഹ്യവുമായി ചേർന്നു നിൽക്കുന്നതാണ് ഇവരുടെ പ്രണയ കഥ . ദുരന്തപര്യവസാനിയായ ഒരു നോവലാണിത് . 1962ൽ പൊട്ടിക്കൽ ഊരിലുണ്ടായ ഉരുൾപൊട്ടൽ അട്ടപ്പാടി ഊരുകളെ തകർത്തെറിഞ്ഞതിന്റെ ചിത്രമാണ് അവസാന അധ്യായങ്ങളിലുള്ളത് . . പിന്നീടു മഞ്ഞിലാസിന്റെ ബാനറിൽ ഇതു സിനിമയാക്കി , എം . ഒ ജോസഫ് നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചതു തോപ്പിൽ ഭാസിയാണ് . നായികാ നായകന്മാരായി കമൽഹാസനും ലക്ഷ്മിയുമാണു രംഗത്തുള്ളത് . പൊന്നിയെ പ്രണയിക്കുന്ന ചെല്ലനെന്ന മുഡുഗ യുവാവായി സോമനും പൊന്നിയുടെ അച്ഛൻ നഞ്ചനായി ശങ്കരാടിയും രംഗത്തു വരുന്നുണ്ട് . ‘ ഞാൻ നിറയെ കണ്ടവൾ ’ എന്ന് എപ്പോഴും പറയുന്ന വൃദ്ധയായ ചിക്കിയിലൂടെയാണു മല്ലീശ്വരന്റെ ഐതിഹ്യം പലപ്പോഴും കടന്നുവരുന്നത് . ഇപ്പോഴത്തെ സംഗീത നാടക അക്കാദമി അധ്യക്ഷയും മുതിർന്ന നടിയുമായ കെപിഎസി ലളിതയാണ് ആ ഭാഗം അവതരിപ്പിച്ചത് . കാടു വിറപ്പിക്കുന്ന ബൊമ്മൻ എന്ന മന്ത്രവാദിയായി അടൂർഭാസിയും അരങ്ങു തകർത്തു . മലയാറ്റൂർ രാമകൃഷ്ണന്റെ റോൾ നടൻ ജനാർധനനനാണ് . പി . ഭാസ്കരന്റെ വരികൾക്കു ജി . ദേവരാജൻ സംഗീതം നൽകിയ ‘ മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാടു പൂരമെന്ന ’ ഇതിലെ ഗാനം ഇന്നും ഗൃഹാതുരതയുള്ളതാണ് . യേശുദാസാണത് പാടിയിട്ടുള്ളത് . നോവൽ ദുരന്ത പര്യവസാനിയായിരുന്നെങ്കിലും സിനിമയിൽ ശുഭകരമായ ഒരു ക്ലൈമാക്സാണ് ഒരുക്കിയിട്ടുള്ളത് .
false
യമുനാ നദിയിൽ അമോണിയയുടെ അംശം വർധിച്ചതിനാൽ ഡൽഹി നഗരത്തിൽ ജലവിതരണം തടസ്സപ്പെടാൻ സാധ്യതയെന്നു ഡൽഹി ജല ബോർഡ് . ഹരിയാനയിലെ വ്യവസായ സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലത്തിന്റെ തോത് വർധിച്ചതാണു യമുനാ നദിയുടെ മലിനീകരണത്തിനു കാരണമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജല ബോർഡ് വൈസ് ചെയർമാൻ രാഘവ് ഛദ്ദ ആവശ്യപ്പെട്ടു . വസീറാബാദ് ബരാജിലെ നദീജലത്തിൽ അമോണിയയുടെ അംശം 7 പിപിഎം എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട് . അനുവദനീയമായ അളവ് 0 . 8 പിപിഎം ആണ് . ജലവിതരണത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് രാഘവ് ഛദ്ദ മുന്നറിയിപ്പു നൽകി . ഹരിയാന സർക്കാരിന് ഇതുസംബന്ധിച്ച് വ്യക്തമായ അറിയിപ്പു നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു . ഇതിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് കർശന നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു . നദിയിലെ ജലത്തിൽ അമോണിയയുടെ അംശം ക്രമാതീതമായി വർധിച്ചതോടെ വസീറാബാദ് , ചന്ദ്രവാൾ , ഓഖ്‍ല ജലശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം അവതാളത്തിലാണെന്ന് ജല ബോർഡ് അറിയിച്ചു . അമോണിയയുടെ അംശം കുറഞ്ഞാൽ മാത്രമേ പ്ലാന്റുകളുടെ പ്രവർത്തനം സാധാരണ നിലയിലാവുകയുള്ളൂ . സെൻട്രൽ , നോർത്ത് , വെസ്റ്റ് , സൗത്ത് ഡൽഹി പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തുന്നത് ഈ ജലശുദ്ധീകരണ പ്ലാന്റുകളിൽ നിന്നാണ് . കോവിഡ് കാലത്തെ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ വ്യവസായ സ്ഥാപനങ്ങളിൽ ഉൽപാദനം വർധിപ്പിച്ചതും യമുനാ നദിയിലേക്കു തള്ളുന്ന മലിനജലത്തിന്റെ തോത് കൂടാൻ കാരണമായിട്ടുണ്ട് .
false
നമ്മുടെയെല്ലാം അറിവു വച്ച് ഏറ്റവും കൊടിയ വിഷമായി അറിയപ്പെടുന്ന വസ്തുവാണ് സയനൈഡ് , അല്ലേ ? എന്നാല്‍ അതിനേക്കാള്‍ 1200 മടങ്ങ്‌ കൂടുതല്‍ വിഷം സ്വന്തം ശരീരത്തില്‍ പേറി നടക്കുന്ന ഒരു മത്സ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ജപ്പാന്‍കാരുടെ തീന്മേശകളില്‍ വിളമ്പുന്ന ഏറെ വിലയുള്ള ഒരു വിഭവമായ ' ഫ്യുഗു'വിനു വേണ്ടി ഉപയോഗിക്കപ്പെടുന്നത് ഈ മത്സ്യമാണ് എന്നതാണ് ഏറ്റവും കൗതുകകരമായ മറ്റൊരു കാര്യം ! ബ്ലോഫിഷ്‌ അഥവാ പഫര്‍ഫിഷ്‌ എന്നയിനം മത്സ്യമാണ് നമ്മുടെ ' കഥാനായകന്‍ ' . എന്താണ് ഈ പഫര്‍ഫിഷ്‌ ? നൂറ്റിരുപതോളം വ്യത്യസ്തയിനം മത്സ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ' ടെട്രോഡോണ്‍റ്റിഡേ ' കുടുംബത്തില്‍പ്പെടുന്നതാണ് പഫര്‍ഫിഷ്‌ . സമുദ്രജലത്തിലാണ് ഇവ കാണപ്പെടുന്നത് . മറ്റുള്ള ജീവികളുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി ചില പഫർ‌ഫിഷുകൾ‌ക്ക് ചർമത്തിൽ‌ മുള്ളുകൾ‌ ഉണ്ട് . ഈയിനത്തില്‍പ്പെടുന്ന മിക്കവാറും എല്ലാ മത്സ്യങ്ങളും മാരകമായ വിഷം നിറഞ്ഞതാണ് . ഒരിഞ്ചു മുതല്‍ രണ്ടടി വരെയാണ് ഇവയുടെ നീളം . മാംസഭോജികളാണ് പഫർ‌ഫിഷുകൾ . മനുഷ്യരില്‍ മരണം വരെയും സംഭവിക്കാവുന്നത്ര മാരകമാണ് പഫർഫിഷിന്‍റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്സിൻ എന്ന ന്യൂറോടോക്സിന്‍ . ഇവയുടെ കരൾ , ഗോണാഡുകൾ , ചർമ്മം എന്നിവയിൽ കാണപ്പെടുന്ന ഈ വിഷ പദാർത്ഥത്തിന്‌ മറ്റു മത്സ്യങ്ങളെ കൊല്ലാനാവില്ല . ലളിതമായി പറഞ്ഞാൽ , ആരോഗ്യമുള്ള മുതിർന്ന 30 മനുഷ്യരെ കൊല്ലാൻ ആവശ്യമായ വിഷവസ്തു ഒരു പഫർഫിഷിൽ അടങ്ങിയിട്ടുണ്ട് . മാത്രമല്ല , ഒരിക്കല്‍ വിഷബാധയേറ്റാല്‍ മറുമരുന്നില്ല ! എന്നാല്‍ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന പഫർഫിഷിന്‍റെ ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ നീക്കംചെയ്യാൻ പ്രത്യേക പരിശീലനം ലഭിച്ച പാചകക്കാർ ജപ്പാനിലുണ്ട് . അവരാണ് ഈ മത്സ്യത്തെ ' ഫ്യൂഗു ' എന്നറിയപ്പെടുന്ന രുചിയേറും വിഭവമായി ശ്രദ്ധാപൂർവ്വം തയ്യാറാക്കുന്നത് . പഫര്‍ഫിഷിനെ കാണാന്‍ എവിടെപ്പോകണം ? ഉഷ്ണമേഖലകളില്‍പ്പെടുന്ന സമുദ്രജലത്തിലാണ് പഫർഫിഷുകള്‍ കാണപ്പെടുന്നത് . നേരിയ ഉപ്പുരസമുള്ള വെള്ളത്തിലും ശുദ്ധജലത്തിലും വസിക്കുന്നവയും ഉണ്ട് . വിഷാംശത്തെ സൂചിപ്പിക്കുന്ന വർണ്ണാഭമായ പാറ്റേണുകള്‍ കാണാം . നീളമുള്ള ശരീരങ്ങളും വൃത്താകൃതിയിലുള്ള തലകളുമാണ് ഇവയ്ക്കുള്ളത് . ശരീരത്തില്‍ ശലകങ്ങളില്ല . ജീവന്‍ പണയം വച്ച് കഴിക്കാവുന്ന വിഭവം ! പോയപോലെ തിരിച്ചു വരണം എന്ന ആഗ്രഹത്തോടെ ജപ്പാന്‍ സന്ദര്‍ശിക്കുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ഒരു വിഭവമാണ് പഫർഫിഷ്‌ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഫ്യുഗു ! ക്രിസാന്തിമം , മയില്‍ , ആമ , പൂമ്പാറ്റ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ അലങ്കരിച്ച ഈ പഫര്‍ഫിഷ്‌ വിഭവത്തിന് അവിടുത്തെ നിരക്കനുസരിച്ച് ഒരു പ്ലേറ്റിന് $ 200 മാത്രമല്ല , ചിലപ്പോള്‍ സ്വന്തം ജീവനും വിലയായി കൊടുക്കേണ്ടിവരും ! ജപ്പാനില്‍ പ്രതിവര്‍ഷം ആറുപേര്‍ ഈ വിഷാംശമേറ്റ് മരിക്കുന്നു എന്നാണു കണക്ക് .
false
രാജ്യാന്തര ശാസ്ത്ര മേഖലയ്ക്ക് ആവേശം നൽകി നാസയുടെ പാർക്കർ സോളർ പ്രോബ് സൂര്യന്റെ അന്തരീക്ഷം ഭേദിച്ചെന്ന വാർത്ത പുറത്തുവന്നിരിക്കുന്നു . ഇതാദ്യമായാണ് ഒരു മനുഷ്യനിർമിത വസ്തു സൗര അന്തരീക്ഷം ഭേദിച്ച് കടക്കുന്നത് . തീർച്ചയായും അഭിനന്ദനാർഹമായ നേട്ടമാണ് നാസ ഇതിലൂടെ കൈവരിച്ചിരിക്കുന്നത് . പാർക്കർ സോളർ പ്രോബിലെ പാർക്കർ എന്ന പേര് യുഎസിലെ ഒരു ഭൗതികശാസ്ത്രജ്ഞന്റേയാണ് . യുഎസിലെ ഷിക്കാഗോ സർവകലാശാലയിൽ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ പാർക്കറിനോടുള്ള ബഹുമാനാർഥമാണ് ഈ പേര് നൽകിയിരിക്കുന്നത് . ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേര് ബഹിരാകാശപേടകത്തിനു നൽകുന്നത് നാസയുടെ ചരിത്രത്തിൽ അപൂർവമായ കാര്യമാണ് . യുഎസിലെ പ്രശസ്തമായ മിഷിഗൻ സർവകലാശാലയിൽ നിന്നു ബിഎസ് ഡിഗ്രിയും കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നു 1951ൽ പിഎച്ച്ഡിയും അദ്ദേഹം നേടി . 1955 മുതൽ ഷിക്കാഗോ സർവകലാശാലയിൽ അധ്യാപകനും ഗവേഷകനുമായി ചേർന്നു . സൂര്യനെ സംബന്ധിച്ച ഗവേഷണത്തിലും പഠനത്തിലുമാണ് പാർക്കർ ശ്രദ്ധ ചെലുത്തിയത് . 1950ൽ സൂപ്പർസോണിക് സോളർവിൻഡ് എന്ന സൗരവാതത്തെക്കുറിച്ചും സൂര്യന്റെ വൈദ്യുത കാന്തിക മണ്ഡലത്തിന്റെ ഘടനയെക്കുറിച്ചും അദ്ദേഹം സിദ്ധാന്തങ്ങൾ ആവിഷ്‌കരിച്ചു . എന്നാൽ ഇത് അംഗീകരിക്കുന്നതിലും പ്രസിദ്ധീകരിക്കുന്നതിലും അക്കാലത്തെ പല വിദഗ്ധരും സംശയം പ്രകടിപ്പിച്ചു . എന്നാൽ ഇതു കണക്കിലെടുക്കാതെ അസ്‌ട്രോഫിസിക്കൽ ജേണൽ എന്ന പ്രശസ്ത ശാസ്ത്രജേണലിന്റെ എഡിറ്ററായിരുന്ന , പിൽക്കാലത്ത് നൊബേൽ ജേതാവായ ഇന്ത്യൻ ശാസ്ത്രജ്ഞൻ സുബ്രഹ്‌മണ്യൻ ചന്ദ്രശേഖർ ഇതു പ്രസിദ്ധീകരിച്ചു . ചന്ദ്രശേഖറിന്റെ ഈ ഇടപെടൽ യൂജീൻ പാർക്കറുടെ പിൽക്കാല ശാസ്ത്രജീവിതത്തിനും കരിയറിനും നൽകിയ ഇന്ധനം ചില്ലറയല്ല . പിൽക്കാലത്ത് പാർക്കറുടെ പ്രവചനങ്ങൾ ശരിയാണെന്നു നിരവധി പഠനങ്ങൾ തെളിയിച്ചു . 1962ലെ മാരിനർ 2 ദൗത്യം ഇതിന്റെ പ്രായോഗിക തെളിവുകളും നൽകി . പാർക്കറുടെ പഠനങ്ങൾ , സൗരവാതം , സൗരാന്തരീക്ഷമായ കൊറോണ , സൂര്യന്റെ കാന്തികമണ്ഡലം എന്നിവയെക്കുറിച്ച് നിർണായകമായ അവബോധം ശാസ്ത്രജ്ഞർക്കു നൽകുന്നതായിരുന്നു . അദ്ദേഹം 1979ൽ എഴുതിയ കോസ്മിക്കൽ മാഗ്നറ്റിക് ഫീൽഡ്‌സ് എന്ന പുസ്തകം വിവിധ തലമുറകളിലുള്ള ജ്യോതിശാസ്ത്രജ്ഞരെ ഉദ്ദീപിപ്പിച്ചുകൊണ്ടിരിക്കുന്നു . നാഷനൽ മെഡൽ ഓഫ് സയൻസ് , ക്യോട്ടോ പ്രൈസ് , ബ്രൂസ് മെഡൽ , റോയൽ അസ്‌ട്രോണമിക്കൽ സൊസൈറ്റി ഗോൾഡ് മെഡൽ തുടങ്ങിയ ഉന്നത പുരസ്‌കാരങ്ങൾ ഈ മഹാപ്രതിഭയെ തേടി വന്നിട്ടുണ്ട് .
false
വെബ്സൈറ്റുകളിൽ തിരച്ചിൽ നടത്തുന്നവരുടെ സ്വകാര്യത സംരക്ഷിക്കുകയും വ്യക്തിഗത തെരച്ചിൽ ഫലങ്ങളിലെ ഫിൽറ്റർ ബബ്ൾ ഒഴിവാക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഒരു ഇന്റർനെറ്റ് സെർച്ച് എൻജിനാണ് ഡ്കഡ്കഗോ . തങ്ങൾ ഉപയോക്താവിനെ പിൻതുടരുകയോ തെരച്ചിൽ ചരിത്രം മറ്റുള്ളവരുമായി പങ്കുവെയ്കുകയോ ചെയ്യുന്നില്ലെന്ന് ഈ സെർച്ച് എഞ്ചിന്റെ പരിപാലകർ അവകാശപ്പെടുന്നു . തിരച്ചിലിന്റെ ഫലത്തിൽ ' കൂടുതൽ ആശ്രയിക്കുന്ന ഉത്ഭവങ്ങളിൽ ' നിന്നുമുളളതിനേക്കാൾ ' മികച്ച സ്രോതസ്സിൽ നിന്നുമുള്ള വിവരങ്ങൾ ' നൽകുവാൻ ഡക് ഡക് ഗോ പരിശ്രമിക്കുന്നു . യാൻഡെക്സ് , യാഹൂ , ബിൻഗ് , യംലി തുടങ്ങിയ സെർച്ച് എൻജിനുകളുമായുള്ള പങ്കാളിത്ത വിവരശേഖരണത്തിലൂടെയും വിക്കിപീ‍ഡിയ പോലുള്ള സാമൂഹ്യസ്രോതസ്സുകൾ മുഖ്യമായുള്ള വെബ്സൈറ്റുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളിലൂടെയുമാണ് ഇവർ ഇത് സാദ്ധ്യമാക്കുന്നത് .
false
വിഷമില്ലാത്ത ഒരിനം പാമ്പാണ് പച്ചിലപാമ്പ്‌ . മരത്തിലാണ് ഈ പാമ്പുകളുടെ താവളം . നീണ്ട തലയും പച്ചനിറവുമാണിവയ്ക്ക് . മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് വളരെ വേഗതയിൽ ഇവക്ക് സഞ്ചരിക്കാൻ സാധിക്കും . ചിലയിടത്തിൽ വില്ലോളിപാമ്പ് എന്നു വിളിക്കാറുണ്ട് . ഇവയിൽ ചിലതിന് വായുവിലൂടെ തെന്നി ഊർന്നിറങ്ങാൻ സാധിക്കുന്നതിനാൽ ഇവയെ പറക്കും പാമ്പ് എന്നി വിളിക്കുന്നവരും ഉണ്ട് . പച്ചോലപ്പാമ്പ് , പച്ച പാമ്പ് , കൺകൊത്തിപ്പാമ്പ് എന്നിങ്ങനെയും അറിയപ്പെടുന്നു . വളരെ വണ്ണം കുറഞ്ഞ ഇവ വിഷം ഇല്ലാത്ത ഇനമാണ് . പൂന്തോട്ടത്തിലോ കുറ്റികാടുകളിലോ പച്ചിലകൾക്കിടയിൽ പതുങ്ങിയിരുന്നാണ് ഇരപിടിയ്ക്കു . ചെറുപക്ഷികൾ , തവള,ഓന്ത് , പല്ലി തുടങ്ങിയവയാണ് ആഹാരം . ഈ പാമ്പിനെ ശല്ല്യം ചെയ്യാൻ നിന്നാൽ തലനീട്ടി കൊത്താൻ ശ്രമിക്കുകയും വായ വലുതായി തുറന്ന് പിങ്ക് നിറത്തിലുള്ള നാവ് നീട്ടി പേടിപ്പിക്കുകയും ചെയ്യും . പ്രസവിക്കുന്ന പാമ്പുകളാണിവ . ഒറ്റ പ്രസവത്തിൽ 23 കുഞ്ഞുങ്ങൾ വരെയുണ്ടാകും . മൂന്നിനത്തിൽ പെട്ട പച്ചില പാമ്പുകൾ കേരളത്തിലുണ്ട് . ജന്തുക്കളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . അണലി · അനക്കൊണ്ട · അസ്പ് · ആറ്റുവായ്പ്പാമ്പ് · ഇരുതലൻ മണ്ണൂലി · ഇരട്ടത്തലയൻ · എഴുത്താണിമൂർഖൻ · കൊറാളസ് കാനിനസ് · ചേരഅനോളെതെയ്യാൻ പാമ്പ് · നീർക്കോലി · പച്ചിലപാമ്പ്‌ · ബ്ലാക്ക് മാമ്പ · മലമ്പാമ്പ് · മൂർഖൻ · മെലനൊഫിഡിയം ബെയിലിനിയെറ്റം · രാജവെമ്പാല · റാറ്റിൽസ്നേക് · വെള്ളിക്കെട്ടൻ · ലാറ്റികൗട · ചേനത്തണ്ടൻ · ചുരുട്ടമണ്ഡലി · മുഴമൂക്കൻ കുഴിമണ്ഡലി · മുളമണ്ഡലി · ചോലമണ്ഡലി · വില്ലൂന്നി · എണ്ണക്കുരുടി · പച്ചനാഗം · കാട്ടുപാമ്പ് · കൊക്കുരുട്ടി പാമ്പ് · ഗ്രീൻ അനാക്കോണ്ട · നാഗത്താൻപാമ്പ് · പന്തുപാമ്പ് · പൂച്ചക്കണ്ണൻ · പെരുമ്പാമ്പ് · ബ്രാഹ്മണിക്കുരുടി · മഞ്ഞച്ചേര · മണ്ണൂലി · വെള്ളിവരയൻ പാമ്പ് · ഇരുളൻ പവിഴപ്പാമ്പ് · എഴുത്താണി വളയൻ · ബർമീസ് പെരുമ്പാമ്പ് · ഇൻലാൻഡ് തായ്പാൻ · സോണോറൻ കോറൽ സ്നേക്ക് · വാട്ടർ മോക്കസിൻ · സതേൺ ബ്രോൺസ്ബാക്ക് ട്രീ സ്നേക്ക് · കോമൺ ബ്രോൺസ്ബാക്ക് ട്രീ സ്നേക്ക് · ബാർബഡോസ് ത്രെഡ്സ്നേക്ക് · കേപ് കോബ്ര · മെനി-ബാൻഡഡ് ട്രീ സ്നേക്ക് · ആമ · കടലാമ · ചൂരലാമ · പച്ചക്കടലാമ · ഒലീവ് റിഡ്‌ലി കടലാമ · ലെതർ ബാക്ക് കടലാമ · റെഡ് ഇയേർഡ് സ്ലൈഡർ · ചിലോനോയിഡിസ് നിഗ്ര അബിങ്ഡോണി ടെറാസോറസ് · ദ്രാവിഡോസോറസ് · ലാഗോസൂക്കസ് · ബ്രിമോസോറസ് · സോർഡെസ് · ജോർജ്ജിയസോറസ് · അൺവിൻഡ്യ · ടൈറ്റാനോബൊവ · സോർഡെസ്
false
ഭരത്പൂർ നാഷണൽ പാർക്ക് രാജസ്ഥാനിലെ ഭരത്പൂരിൽ സ്ഥിതിചെയ്യുന്നു . കേവൽദേവ് നാഷണൽ പാർക്ക് എന്നും ഇതറിയപ്പെടുന്നു . കേവൽദേവ് ക്ഷേത്രം , ഇരുപത്തൊമ്പതു ചതുരശ്രകിലോമീറ്റർ വരുന്ന ഈ പാർക്കിനുള്ളിൽ സ്ഥിതിചെയ്യുന്നു എന്നതാവാം ഈ പേരുവരാനുള്ള കാരണമെന്ന് കരുതുന്നു . ഒട്ടേറെ ജലപക്ഷികളുടെ ആവാസകേന്ദ്രമായ ഇവിടം യൂനസ്കോയുടെ ലോകപൈതൃകപട്ടികയിൽ 1985 -ൽ ഇടം പിടിച്ചു .
false
കീചക മോക്ഷം മനായത്തിലെ ഇല്ലത്തു കഥകളിയരങ്ങു നടക്കുകയാണ് . സാധാരണ പോലെ ആഢ്യത്വം കാണിക്കാൻ മാത്രമായി അരസികന്മാരായ നമ്പൂരി കുടുംബങ്ങൾ കഥകളി നടത്തുന്ന പോലെയല്ല മനായത്തിൽ കളി നടക്കുന്നത് . തമ്പുരാൻ കല്പ്പിച്ചു നൽകിയ കാലം മുതലേ കളിയോഗമുള്ള തറവാടാണ് … കളിയോഗം എന്നാൽ കഥകളി നടത്തുക എന്നു മാത്രമല്ല സ്വന്തമായി കളരി വേണം , അഭ്യസിപ്പിക്കാൻ ആശാന്മാർ വേണം , കോപ്പ് വേഷം വേഷങ്ങളും ചമയക്കാരും വേണം . എമ്പിടി ചെലവുള്ള ഏർപ്പാടാണ് . മൂത്തകാർന്നോരായിരുന്ന നീലകണ്ഠൻ തിരുമേനി മുതൽ മനായത്തിൽ ആട്ടവിളക്ക് എരിയുന്നുണ്ട് . വലുതും ചെറുതുമായ നിരവധി വേഷക്കാരും കേമന്മാരും മനായത്തിലെ കളിയോഗത്തിൽ നിന്നു പഠിച്ചു തെളിഞ്ഞു പോയിട്ടുണ്ട് . അങ്ങനെയുള്ള മനായത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വാരം നീണ്ടു നിൽക്കുന്നൊരു കഥകളിയരങ്ങു സംഘടിപ്പിക്കപ്പെടുകയാണ് നീലകണ്ഠൻ തിരുമേനിയുടെ സപ്തതി വിശേഷമാണ് . അതിനോടനുബന്ധമായി കഥകളി തന്നെയാകാം എന്നു തീരുമാനിക്കുകയായിരുന്നു . വിശേഷപ്പെട്ടവരും പ്രമുഖരും പങ്കെടുക്കുന്ന വലിയൊരു ആഘോഷയരങ്ങു തന്നെയാണ് നടന്നു വരുന്നത് . ഇരവിപ്പുഴ കൈമൾ ആശാന്റെ അർജ്ജുനൻ മുതൽ കവളപ്പാറ നാരായണൻ നായരുടെ ഹനുമാൻ വേഷം വരെയുണ്ട് . നളനും കൃഷ്ണനും രുഗ്മിണീ സ്വയംവരവും സന്താനഗോപാലവും ഇങ്ങനെ കഥകൾ ഓരോന്നായി ആടിക്കയറുകയാണ് . വിവിധ വർണ്ണത്തിലുള്ള നിറക്കൂട്ടുകളുടെ അരപ്പുകൾ , അരിമാവും ചുണ്ണാമ്പും കുഴച്ച ചുട്ടിയുടെ ഗന്ധം , ഇങ്ങനെ മനായത്തിന്റെ ഉള്ളറകൾ വേഷങ്ങളും വൈവിധ്യങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ് . സദാ വന്നു പോകുന്ന അതിഥികൾ , വാദ്യകലാകാരന്മാർ , വിരുന്നൂണുകൾ , ഉയർത്തി കെട്ടിയ മോന്തായമുള്ള ദേഹണ്ഡ പ്രദേശത്തു നിന്നുയരുന്ന കുഞ്ചുക്കുറുപ്പാശാന്റെ കൈപ്പുണ്യത്തിന്റെ വശ്യത … ഇങ്ങനെ കാണുന്ന കാഴ്ച്ചകൾ ഓരോന്നിലും ആഘോഷം പടരുന്നുണ്ടായിരുന്നു … രാത്രിയായാൽ ആട്ടവിളക്ക് തെളിഞ്ഞു തുടങ്ങും . കേളി കൊട്ടിക്കഴിഞ്ഞു ശീല മാറി വരുമ്പോൾ നീളൻ എണ്ണത്തിരിയുടെ വെളിച്ചത്തിൽ വേഷങ്ങൾ അദ്ഭുതം കാണിച്ചു തുടങ്ങും . പിന്നെ വെളുക്കുവോളം കളിയോഗം തന്നെ കഥ … എല്ലാറ്റിനും മൂക സാക്ഷ്യം പറഞ്ഞു കണ്ണുകളിൽ മുദ്രകൾ ആവാഹിച്ച് മറ്റു ദേഹചലനങ്ങൾ വഹിക്കാനാകാതെ നീലകണ്ഠൻ നമ്പൂതിരി ഇരിപ്പുണ്ടാകും … ഇന്ന് അരങ്ങിലെ അവസാനത്തെ ദിവസമാണ് . കീചക വധമാണ് കഥ … മനായത്തിലെ കേശവക്കുറുപ്പിന്റെ ഭീമൻ കുറുപ്പിന്റെ മരുമകൻ ശങ്കരക്കുറുപ്പിന്റെ കീചകൻ , മൂത്തമന നമ്പൂരിയുടെ ചെണ്ട ഇങ്ങനെ കൊഴുപ്പിക്കാനുള്ളതൊക്കെയും തയ്യാറാണ് … അവസാനത്തെ ദിവസമായതു കൊണ്ട് ആളെണ്ണം കൂടുതലാണ് , വിശേഷപ്പെട്ടവർ ഒരുപാടുണ്ട് … വിശേഷപ്പെട്ടവരുടെ കൂട്ടത്തിൽ രാജാവിന്റെ പ്രതിനിധിയും ദിവാനും വരെയുണ്ട് … മനായം കളിയോഗത്തിൽ നിന്നു തന്നെയുള്ള കളിയല്ലേ . മോശമാകില്ല എന്നുറപ്പാണ് പോരാത്തതിന് കേശവക്കുറുപ്പിന്റെ ഭീമൻ . പച്ചയെഴുതി ആട്ടവിളക്കിനു പിന്നിൽ നിലപിടിച്ചു മുദ്രയിൽ വിരിഞ്ഞു നിൽക്കുന്നത് കാണണം . സാക്ഷാൽ ഭീമസേനൻ വെളിപ്പെട്ടത് പോലെയാണ് . കൂടെ മൂത്തമനയുടെ ചെണ്ട കൂടിയാകുമ്പോൾ കാൽവിരലിൽ നിന്നു തന്നെ പെരുക്കം തുടങ്ങും … ‘ ‘ നേരാണോ രാമാ … സത്യാണോ ഞാനീ കേക്കണേ … ഇനീപ്പോ ഈ നേരത്ത് പകരക്കാരനെ ഞാൻ എവിടുന്ന് കൊണ്ടൊരാനാ … ? ’ ’ കേശവക്കുറുപ്പ് നിന്നു വിറകൊള്ളുകയായിരുന്നു . കീചക വേഷം കെട്ടാനുറപ്പിച്ച മരുമകൻ നിലതെറ്റി വീണിരിക്കുന്നു . കാലു തറയിൽ തൊടാൻ കഴിയാത്ത വിധം പൊട്ടലുണ്ട് അനങ്ങാൻ വയ്യ . വൈകിട്ടു കളിയാണ് . തെറ്റിച്ചാൽ ഇനി മുതൽ മനായത്തു നിൽപ്പുണ്ടാകില്ല … ശങ്കരക്കുപ്പിന്റെയത്ര ആയതും നിലയുമുള്ള മറ്റൊരാളെ ആലോചിക്കാൻ കൂടി കഴിയില്ല . കീചകൻ കേമമായാലേ ഭീമൻ വിളങ്ങൂ … ‘ ‘ തമ്പുരാൻ ദേഷ്യപ്പെടില്ലന്നാച്ചാൽ ഒരുപായം ഉണ്ട് … ’ ’ എന്താച്ചാൽ പറയ് രാമാ … രാമന്റെ അടക്കം പറച്ചിലിൽ ദേഷ്യം പൂണ്ട കേശവക്കുറുപ്പ് നിന്നലറി … ‘ ‘ രൂപം കൊണ്ടും ആയം കൊണ്ടും മ്മടെ കുഞ്ഞൂട്ടൻകണക്കാ … അരങ്ങേറിയില്ലെങ്കിലും കളി തിട്ടമാണ് . മിടുക്കനാ . അനുമതി തന്നൂച്ചാൽ മുഖത്തെഴുത്ത് തുടങ്ങാം ’ ’ കേശവക്കുറുപ്പിലേക്ക് മുഖമെത്തിച്ചു പിടിച്ചു ഒന്നുകൂടെ ശബ്ദം താഴ്ത്തിയാണ് രാമൻ പറഞ്ഞവസാനിപ്പിച്ചത് … ‘ ‘ ഏത് ആ ചെറുമൻ വാല്യക്കാരൻ ചെക്കനോ , കളി കണ്ടു പഠിച്ചതാണോ യോഗ്യതാ … ദേ ഇവിടുന്ന് ആ പഠിക്ക് അപ്പുറത്തേക്ക് കേറാൻ യോഗ്യത ഇല്ലാത്തോന്റെ കൂടെ ഞാൻ വേഷം കെട്ടണം … ആടണം അല്ലേ രാമാ … ’ ’ പിളർന്നു നിന്നൊരു അഗ്നിപർവതം കണക്കെ കേശവകുറുപ്പ് പറഞ്ഞു തീർത്തു … . ‘ ‘ കളി നടക്കണോച്ചാൽ ഇനീപ്പോ അതേയുള്ളു വഴി . വേഷത്തിൽ കേറിയാൽ പിന്നെ ആര് അറിയാനാ അങ്ങുന്നേ , വേറെ മറുവഴി ഇല്ലാഞ്ഞിട്ടല്ലേ … ’ ’ രാമൻ നയത്തിൽ പറഞ്ഞൊപ്പിച്ചു തുടങ്ങി . കേശവക്കുറുപ്പ് അനുനയപ്പെട്ട ലക്ഷണമുണ്ട് എങ്കിലും ഗർവ്വ് വിടുന്ന ഭാവമില്ല … ‘ ‘ നന്നായിട്ടൊന്ന് കുളിപ്പിച്ചിട്ട് വേഷം കെട്ടിക്ക്യ … കാല് തൊടാനും അനുഗ്രഹിക്കാനും എന്നെ നോക്കണ്ട ദക്ഷിണയും വേണോന്നില്ല . എല്ലാം രാമന്റെ വക തന്നെയായിക്കോട്ടെ … അകത്തു കിടത്തിയുള്ള മുഖമെഴുത്തും വേണ്ടാ . കേളിക്ക് നേരാവുമ്പോൾ വേഷത്തിൽ കൊണ്ടോന്നോളുക എനിക്ക് അങ്ങനെ കണ്ടാൽ മതി ’ ’ മറുപടി കേൾക്കാൻ നിൽക്കാതെ തീർപ്പ് കൽപ്പിച്ച് കേശവക്കുറുപ്പ് മുഖമെഴുതാൻ നടന്നു … രാമന്റെ മുഖമൊന്നു തിളങ്ങി … . കുഞ്ഞുകുട്ടൻ … മാറി നിന്നു കളി പഠിച്ച വിദ്വാനാണ് ഏകലവ്യന്റെ നിശ്ചയമുള്ളവൻ … പിറപ്പ് ഏതെന്നു പോലുമറിയാത്ത അടിയാളച്ചെറുക്കൻ . അരങ്ങേറ്റം സ്വപ്നമായി കൊണ്ടു നടക്കുന്നവൻ . പക്ഷേ കഥകളി പഠിച്ചൊരു ചെറുമനെ അംഗീകരിക്കാനുള്ള വിശാലത തമ്പ്രാക്കന്മാർക്ക് ഇല്ലാലോ … ‘ ‘ തേവര് നൽകിയ അവസരമാണ് … വിശേഷപ്പെട്ടവർ ഏറെയുള്ള വേദിയാണ് … അരങ്ങേറുക കുഞ്ഞിക്കുട്ടാ . നിന്റെ നിയോഗമാണ് നിന്റെ വിധിയാണ് ആടുക നീ … ആളുക നീയ് ’ ’ രാമന്റെ വാക്കുകൾ കുഞ്ഞിക്കുട്ടന്റെ ചെവിയിൽ കിടന്നു തിളച്ചു മറിഞ്ഞു . പാളത്തൊട്ടിയിൽ നിന്ന് അഞ്ചാവർത്തി വെള്ളം ധാരകോരിയൊഴിച്ചിട്ടും തല തണുക്കുന്നില്ല . വേഷത്തിന്റെ ചൂട് കൂടി വരികയാണ് … മാറി നിന്നു പഠിച്ചതും മനനം ചെയ്തതുമായ മുദ്രകൾ ഓരോന്നായി മനസ്സിലിട്ട് ഉരുക്കഴിച്ചു തുടങ്ങി … . കോലായിൽനിന്നു മാറി ദേഹണ്ഡത്തിനായി ഇറക്കി കെട്ടിയ ചായ്പ്പിൽ വച്ചാണ് ചെറുമനെ ചുട്ടി കുത്തുന്നത് … അപ്പോഴും കണ്ണടച്ചു അടക്കത്തിൽ കിടന്ന കുഞ്ഞിക്കുട്ടനെ വിടാതെ തുടരുന്ന വേഷത്തിന്റെ ചൂട് … . മനസ്സിൽ മുഴങ്ങുന്ന രാമന്റെ ചൊല്ല് … ‘ ‘ ആടുക നീ … ആളുക നീയ് … കണ്ണുകൾക്ക് താഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലുമായി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്ന കീചകനെ വഹിക്കുന്ന കത്തി വേഷം … . വേഷം പൂർണ്ണമാവുകയാണ് … ആട്ട വിളക്ക് എരിഞ്ഞു തുടങ്ങി … . അതിനൊപ്പം കേളിപിടിച്ചുയരുന്ന മൂത്തമനയുടെ ചെണ്ട വാദ്യത്തിന്റെ പെരുക്കം … മനായിലെ കൃഷ്ണന്റെ അമ്പലത്തിൽ തേവരെ തൊഴാൻ ചെറുമർക്ക് അവകാശമില്ല . അതുകൊണ്ട് കുഞ്ഞിക്കുട്ടൻ അതിനായി മെനക്കെട്ടില്ല അരങ്ങേറ്റമല്ലേ , മനസ്സു കൊണ്ട് കാളിക്കും കരിങ്കുലയ്ക്കും കൂടെ മുക്കണ്ണനും ദക്ഷിണയായി ഇലയൊന്നു വച്ച് കോപ്പുകൾ ദേഹത്തോട് ചേർത്തു പിടിച്ച് കീചക വേഷത്തിൽ കുഞ്ഞുകുട്ടൻ അരങ്ങിലേക്ക് നടന്നു … . പതിഞ്ഞ കഥകളി പദത്തിനൊപ്പം പെരുക്കത്തിൽ നിന്നു വെളിപ്പെടുന്ന കുഞ്ഞിക്കുട്ടന്റെ കീചകൻ … തികഞ്ഞ നിലയും നിൽപ്പും ആയവും … . ‘ ‘ ഒത്ത കീചകൻ തന്നെ ’ ’ അതിഥികൾ അടക്കം പറയുന്നത് കേട്ട രാമന്റെ ഉള്ളം തുടിച്ചു . കേശവക്കുറുപ്പിന്റെ ഭീമന്റെ നിലവിനും മുകളിൽ അഭിരമിക്കുന്ന കീചകൻ … ആട്ടവിളക്കിന്റെ നിഴലിൽ തിടം വച്ചു വലുതാകുന്ന കുഞ്ഞിക്കുട്ടന്റെ കീചകൻ … മൂത്തമനയുടെ പെരുക്കം തരിച്ചു കയറുകയാണ് … കഥയുടെ ആവേശം പതിനാലാം രംഗത്തിലേക്ക് കടന്നു … പതിനാലാം രംഗത്തില്‍ കീചകന്‍ മാലിനിയോടുള്ള കാമാവേശത്തോടെ അവളെ പ്രാപിക്കുവാനായി രാത്രിയില്‍ തപ്പിതടഞ്ഞ് നൃത്തശാലയിലെത്തുന്നു . അവിടെ പുതച്ചുമൂടി കിടന്നിരുന്ന വലല വേഷത്തിലുള്ള ഭീമനെ മാലിനിയാണെന്ന ധാരണയില്‍ കീചകന്‍ പ്രേമത്തോടെ സമീപിക്കുന്നു . തുടര്‍ന്ന് വലലന്‍ കീചകനുമായി യുദ്ധത്തിലേര്‍പ്പെടുകയും അവനെ ഞെരുക്കിക്കൊന്ന് ഇടിച്ച് പിണ്ഡാകൃതിയിലാക്കി എറിയുകയും ചെയ്യുന്നു … തലയോട് പൊട്ടുന്ന അലർച്ചയും തുടയെല്ലും വാരിയെല്ലും മാംസം വിട്ടു നുറുങ്ങി മാറുന്ന പിടച്ചിലും … ആഹ് … ഹ്ര് … ഹ്ര് … മരണ വെപ്രാളത്തിലുള്ള വിളിയാണ് … . ആട്ടവിളക്കിന്റെ വെളിച്ചം ഒന്നുകൂടെ കനത്തിലായി … മൂത്തമന നിർത്താതെ പെരുക്കുകയാണ് … ജീവൻ വിടുന്ന പിടച്ചിലിൽ അലറിക്കരയുന്ന കേശവക്കുറുപ്പിന്റെ ഭീമൻ … കീചകൻ പിടി മുറുക്കിയിരിക്കുകയാണ് … ‘ ‘ ചെറുമൻ പൊലയാടി … അടിമപ്പുലയാ … ’ ’ ഉള്ളിൽ കിടന്നു ചുട്ടു പഴുക്കുന്ന വായാട്ടുകൾ കുഞ്ഞിക്കുട്ടൻ നിലയുറപ്പിച്ചു ഒന്നുകൂടെ കഴുത്തിലെ പിടി മുറുക്കി … . കൊട്ടിക്കലാശത്തിനൊപ്പം കീചകന്റെ പിടുത്തത്തിൽ പെട്ടു തലഞെരമ്പ് പൊട്ടുന്ന ഭീമന്റെ അവസാനത്തെ അലറൽ … കുഞ്ഞിക്കുട്ടൻ നിന്നു വിയർത്തു … . തരിച്ചു നിൽക്കുന്ന സദസ്സ് … . തളം കെട്ടിനിൽക്കുന്ന മൂകതയെ ഭേദിച്ച് കൊണ്ടു മുന്നിലെ സദസ്സിൽ നിന്നുയർന്ന ലോലമായൊരു കൈ തട്ടലിന്റെ ശബ്ദം … . നീലകണ്ഠൻ നമ്പൂതിരിയുടെ അംഗീകാരം … കുഞ്ഞിക്കുട്ടൻ ചിരിച്ചു . ശേഷം കൈകളിൽ പരന്ന ഭീമന്റെ ചോര മുഖത്തെ ചുട്ടിയെഴുത്തിനോടു ചേർത്തു കുഴച്ചു മുഖത്തേയ്ക്ക് പടർത്തി … അപ്പോഴും വിടാതെ പിന്തുടരുന്ന രാമന്റെ വാക്കുകളുടെ പൊള്ളൽ … ആടുക നീ … ആളുക നീ … . കീചക മോക്ഷം … .
false
null
false
പഞ്ചാബ് സംസ്ഥാനത്തെ ഷഹീബ്സദ അജിത് സിംഗ് നഗർ ജില്ലയിലെ ഒരു വില്ലേജാണ് ഭന്ത്‌വാൻ . 2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ഭന്ത്‌വാൻ ൽ 164 വീടുകൾ ഉണ്ട് . ആകെ ജനസംഖ്യ 850 ആണ് . ഇതിൽ 463 പുരുഷന്മാരും 387 സ്ത്രീകളും ഉൾപ്പെടുന്നു . ഭന്ത്‌വാൻ ലെ സാക്ഷരതാ നിരക്ക് 83 . 06 ശതമാനമാണ് . ഇത് സംസ്ഥാന ശരാശരിയായ 75 . 84 ലും താഴെയാണ് . ഭന്ത്‌വാൻ ലെ 6 വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 64 ആണ് . ഇത് ഭന്ത്‌വാൻ ലെ ആകെ ജനസംഖ്യയുടെ 7 . 53 ശതമാനമാണ് . 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് രേഖകൾ പ്രകാരം 242 ആളുകൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു . ഇതിൽ 234 പുരുഷന്മാരും 8 സ്ത്രീകളും ഉണ്ട് . 2011 ലെ കാനേഷുമാരി പ്രകാരം 100 ശതമാനം ആളുകൾ അവരുടെ ജോലി പ്രധാന വരുമാനമാർഗ്ഗമായി കണക്കാക്കുന്നു എന്നാൽ 15 . 29 ശതമാനം പേർ അവരുടെ ഇപ്പോഴത്തെ ജോലി അടുത്ത 6 മാസത്തേക്കുള്ള താത്കാലിക വരുമാനമായി കാണുന്നു .
false
ഒരു മനുഷ്യന് എത്രകാലം വരെ ഭൂമിയിൽ ജീവിക്കാൻ സാധിക്കും ? ശാസ്ത്രസാങ്കേതിക വിദ്യ പുരോഗമിച്ചതോടെ മനുഷ്യന്റെ ആയുസും വർദ്ധിച്ചിട്ടുണ്ട് . എന്നിരുന്നാലും കൃത്യമായ ഒരു കണക്ക് പറയാൻ പ്രയാസമാണ് . എന്നാൽ , ഇപ്പോൾ ഒരാളുടെ പരമാവധി ആയുർദൈർഘ്യം 150 വയസാണെന്നാണ് ഒരു പുതിയ പഠനം പറയുന്നത് . സിംഗപ്പൂർ ആസ്ഥാനമായുള്ള ഗീറോ എന്ന ബയോടെക് കമ്പനിയിലെ ഗവേഷകരാണ് ഈ പുതിയ പഠനത്തിന്റെ പിന്നിൽ . ശാസ്ത്രജ്ഞർ യുകെയിലെയും യുഎസ്സിലെയും സന്നദ്ധപ്രവർത്തകരിൽ നിന്ന് ശേഖരിച്ച മെഡിക്കൽ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ . ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ശാസ്ത്രജ്ഞർ ആദ്യം സന്നദ്ധപ്രവർത്തകരുടെ ആരോഗ്യവും , ശാരീരികക്ഷമതയുമായി ബന്ധപ്പെട്ട വിവരങ്ങളും , രക്തസാമ്പിളുകളും വിശകലനം ചെയ്തു . അവരുടെ പഠനമനുസരിച്ച് , മനുഷ്യന്റെ ആയുസ് രണ്ട് വസ്തുതകളെ അടിസ്ഥാനപ്പെട്ടിരിക്കുന്നു . ഒന്ന് അവരുടെ പ്രായവും , രണ്ടാമത്തേത് ചുറുചുറുക്കുമാണ് . ഒരാളുടെ പ്രായം സമ്മർദ്ദം , ജീവിതശൈലി , വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു . ഏതെങ്കിലും തരത്തിലുള്ള അസുഖത്തിനെയോ മാനസിക ആഘാതത്തിനെയോ തുടർന്ന് ആരോഗ്യകരമായ നിലയിലേക്ക് മടങ്ങാനുള്ള ഒരാളുടെ കഴിവിനെയാണ് ചുറുചുറുക്ക് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . ഈ കണ്ടെത്തലുകളുടെയും , പ്രവണതകളുടെയും അടിസ്ഥാനത്തിൽ ഗവേഷകർ കരുതുന്നത് ഏകദേശം 120 മുതൽ 150 വയസ്സിനിടയിൽ മനുഷ്യശരീരം പൂർണമായും ദുർബലമായി തീരുന്നു എന്നാണ് . അസുഖത്തിൽ നിന്നോ , മറ്റ് ബുദ്ധിമുട്ടുകളിൽ നിന്നോ പുറത്ത് വരാനുള്ള കഴിവ് ശരീരത്തിന് ഇല്ലാതാകുന്നു . ന്യൂയോർക്കിലെ റോസ്വെൽ പാർക്ക് കോംപ്രഹെൻസീവ് കാൻസർ സെന്റർ ഈ പഠനവുമായി സഹകരിച്ചിരുന്നു . സെന്ററിലെ പ്രൊഫസർ ആൻഡ്രി ഗുഡ്കോവ് ഈ കണ്ടെത്തലിനെ ' ആശയപരമായ മുന്നേറ്റം ' എന്നാണ് വിശേഷിപ്പിച്ചത് . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ , മനുഷ്യന്റെ ദീർഘായുസിന്റെ അടിസ്ഥാന ഘടകങ്ങളെ നിർണയിക്കാൻ ഈ പഠനം സഹായിക്കുന്നു . " ഇന്ന് പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ഏറ്റവും ഫലപ്രദമായ ചികിത്സയ്ക്ക് പോലും ശരാശരി ആയുസ് വർധിപ്പിക്കാനുള്ള കഴിവേയുള്ളൂ , പരമാവധി ആയുസ് വർദ്ധിപ്പിക്കാൻ അതിന് കഴിയില്ല ” എന്ന് ഗവേഷണം വിശദീകരിക്കുന്നു . 1997 ൽ 122 -ാം വയസ്സിൽ അന്തരിച്ച ഫ്രഞ്ച് വനിതയാണ് ജീൻ കാൽമെന്റ് എന്ന ഫ്രഞ്ച് സ്ത്രീയാണ് ഭൂമിയിൽ ഏറ്റവും കാലം ജീവിച്ച വ്യക്തി . 2013 -ൽ മരിക്കുമ്പോൾ 116 വയസായിരുന്ന ജപ്പാനിൽ നിന്നുള്ള ജിറോമൻ കിമുരയാണ് അതിന് തൊട്ടു പിന്നിൽ . അതേസമയം ഇത്തരം കണക്ക് കൂട്ടലുകൾ നടക്കുമ്പോഴും , മനുഷ്യന്റെ ആയുസ് 130 കടന്നതായി എവിടെയും രേഖപ്പെടുത്തിയിട്ടില്ല .
false
ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് വെനെഷ്യയ്ക്ക് നഗരജീവിതത്തോട് വിരക്തി തോന്നുന്നത് . എത്രമാത്രം അനാരോഗ്യകരമായ ചുറ്റുപാടിലായിരിക്കും കുഞ്ഞിന് വളരേണ്ടി വരിക എന്ന തോന്നലായിരുന്നു ഉള്ളില്‍ . അങ്ങനെയാണ് മടുപ്പിക്കുന്ന ആ നഗരജീവിതത്തിന് ഒരു ഇടവേള നല്‍കാന്‍ അവര്‍ തീരുമാനിക്കുന്നത് . നേരത്തെ വെനെഷ്യയും ഭര്‍ത്താവും കാടുകളിലേക്കും മറ്റും യാത്ര പോവാറുണ്ടായിരുന്നു . കുന്നുകളിലും താഴ്വാരകളിലുമെല്ലാം സഞ്ചരിക്കുകയും കാടിനുള്ളില്‍ ടെന്‍റ് കെട്ടി കിടന്നുറങ്ങുകയും ചെയ്യാറുണ്ടായിരുന്നു . കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആ ജീവിതം തന്നെ സ്ഥിരമാക്കിയാലെന്താണ് എന്നായി ചിന്ത . ഒപ്പം തന്നെ മിനിമല്‍ ജീവിതം പരിചയിക്കാനും ഇരുവരും തീരുമാനിച്ചു . അത്തരത്തിലൊരു ജീവിതരീതി ശീലിച്ചാല്‍ അത്യാവശ്യം കൂടിയേ തീരൂ എന്ന് തോന്നുന്ന പലതും ഇല്ലാതെ തന്നെ ജീവിക്കാന്‍ സാധിക്കുമെന്നും അവര്‍ തിരിച്ചറിഞ്ഞു . അങ്ങനെ ആ ദമ്പതികള്‍ സക്ലേഷ്‍പുരില്‍ കുറച്ച് സ്ഥലം വാങ്ങി . ആഴ്ചാവസാനങ്ങളില്‍ അങ്ങോട്ടുള്ള യാത്രകളില്‍ അവിടെ അത്യാവശ്യം ജീവിക്കാനുള്ള സംവിധാനങ്ങളുറപ്പുവരുത്തി . ഗൗതം ബംഗളൂരുവില്‍ ജോലി ചെയ്‍തുകൊണ്ടിരിക്കെ ആഴ്ചാവസാനങ്ങളിലാണ് അങ്ങോട്ട് എത്തിക്കൊണ്ടിരുന്നത് . എന്നാല്‍ , അപ്പോഴേക്കും മക്കളുമായി വെനിഷ്യ അങ്ങോട്ട് താമസം മാറിയിരുന്നു . ഒരു ടെന്‍റ് , കുറച്ച് തുണി , വെള്ളം ഇവയൊക്കെയായി മാത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ ജീവിതം ഇപ്പോള്‍ അത്യാവശ്യം സാധനസാമഗ്രികളൊക്കെയായി മാറിയിട്ടുണ്ട് . ' ദ വൈല്‍ഡ് സൈഡ് ' എന്നാണ് അവര്‍ തങ്ങളുടെ ജീവിതത്തെ വിളിക്കുന്നത് . പിന്നീട് , അത്യാവശ്യം വേണ്ടുന്ന ചില സൗകര്യങ്ങളൊക്കെ ഒരുക്കി . കുളിമുറി , ഭക്ഷണം പാകം ചെയ്യാനൊരിടം , വസ്ത്രങ്ങള്‍ കഴുകാനുള്ള ഡിഷ് ഇവയൊക്കെയായിരുന്നു മനസില്‍ . അങ്ങനെ ഒരു കമ്പോസ്റ്റ് ടോയ്‍ലെറ്റ് നിര്‍മ്മിച്ചു . ഭക്ഷണം പാകം ചെയ്യാന്‍ അടുപ്പുണ്ടാക്കി . അവരുടെ ഫാം സന്ദര്‍ശിക്കുന്നവരും അത്യാവശ്യം വേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും . ഇന്ന് ഗൗതമിന്‍റെയും വെനിഷ്യയുടെയും ഫാം സന്ദര്‍ശിക്കുകയാണെങ്കില്‍ ഒരു പച്ചക്കറിത്തോട്ടം , മണ്ണ് കൊണ്ടുള്ള കുളം തുടങ്ങിയവയൊക്കെ കാണാം . അവിടെയുള്ള കൃഷിയും മറ്റ് കാര്യങ്ങളുമെല്ലാം മിക്കവാറും അവര്‍ തനിയെ തന്നെയാണ് ചെയ്യുന്നത് . ചിലപ്പോള്‍ ചിലര്‍ സന്നദ്ധരായെത്തി സഹായിക്കുന്നു . അവരുടെ അഞ്ചര വസയുകാരന്‍ മകന്‍ ഉത്പലാക്ഷ് , ഒരു വയസുകാരന്‍ തിയോ എന്നിവര്‍ പോലും അവര്‍ക്ക് കഴിയുന്ന കാര്യങ്ങളെല്ലാം ഫാമില്‍ ചെയ്യുന്നു . അവരും ഈ ജീവിതമാണ് പരിചയിക്കുന്നത് . മണ്ണും എര്‍ത്ത് ബാഗുകളും ഉപയോഗിച്ചാണ് ഇവരുടെ വീട് നിര്‍മ്മിച്ചിരിക്കുന്നത് . ഇപ്പോള്‍ അവര്‍ക്കൊപ്പം അച്ഛനും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന മറ്റൊരു കുടുംബം കൂടി താമസിക്കാനെത്തിയിട്ടുണ്ട് . അത് ഫാമിനെ കൂടുതല്‍ ജീവനുറ്റതാക്കുന്നുവെന്ന് വെനെഷ്യ പറയുന്നു .
false
ചരിത്രത്തിൽ ഇസ്‍ലാമിക സ്ത്രീകളെ രാഷ്ട്രീയാധികാര ശ്രേണിയിൽ നിന്നും മാറ്റിനിർത്തപ്പെട്ടവരായിട്ടാണ് പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത് . ഇതില്‍നിന്നും വ്യത്യസ്തമായി ഭോപ്പാലിന്‍റെ 1819 മുതലുള്ള ചരിത്രം പരിശോധിച്ചാൽ 100 വർഷത്തിലേറെ കാലം ഭരിച്ചിരുന്നത് മുസ്‍ലിം സ്ത്രീകളാണ് എന്ന് കാണാനാവും . കാര്യക്ഷമതയും ധൈര്യവും വിവേകവും ഇവരെ ഒരുപാടുവർഷം സിംഹാസനം അലങ്കരിക്കാൻ പ്രാപ്‍തരാക്കി . ഭോപ്പാലിലെ ഈ ബീഗങ്ങളെ നവാബ് ബീഗം എന്നാണ് വിളിച്ചിരുന്നത് . വളരെയേറെക്കാലം ഭരണം കയ്യാളിയിരുന്നവരായിരുന്നു ഈ സ്ത്രീകളെല്ലാം . ഭോപ്പാലിന്‍റെ സിംഹാസനത്തിന് അവകാശിയായ ആബിദ സുൽത്താന്‍റെ ആത്മകഥ അവരൊരു യഥാര്‍ത്ഥ ഫെമിനിസ്റ്റാണ് എന്ന് അടയാളപ്പെടുത്തുന്നതാണ് . നാം സ്ഥിരം കണ്ടുപഴകിയ അടിച്ചമർത്തപ്പെട്ട ഒരു മുസ്ലീം സ്ത്രീയുടെ പരിവേഷമല്ല അവര്‍ക്ക് . മറിച്ച് അവരുടെ വിവാഹജീവിതത്തെക്കുറിച്ചും ' നല്ല ' ഭാര്യയാകാനുള്ള കഴിവില്ലായ്‍മയെക്കുറിച്ചും അവര്‍ വ്യക്തമായി എഴുതിയിട്ടുണ്ട് . ആബിദ സുൽത്താൻ തീർത്തും ഒരു വിപ്ലവകാരിയായിരുന്നു . മുടി വളർത്താത്ത , സാക്സഫോൺ വായിക്കുന്ന , സ്വന്തമായി ഒരു ബാൻഡ് ഉള്ള , കാറിൽ ചുറ്റിക്കറങ്ങുന്ന തന്‍റേടിയായ ഒരു സ്ത്രീയുടെ പ്രതിരൂപമായിരുന്നു അവർ . അതേസമയം ഇസ്ലാമിനോട് പൂർണ പ്രതിബദ്ധതയും പുലർത്തിയിരുന്നു . ഒരിക്കൽ അവരുടെ മകനെ കൊണ്ടുപോകുമെന്ന് ഭർത്താവ് പ്രഖ്യാപിച്ചപ്പോൾ , അവര്‍ അവരുടെ പോക്കറ്റിൽ സൂക്ഷിച്ച പിസ്റ്റൾ ഉപയോഗിച്ച് അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു . ഭോപ്പാലിലെ ബീഗങ്ങൾ പണ്ടേ സ്ത്രീശാക്തീകരത്തിന്‍റെ വക്താക്കളായിരുന്നു . അബിദ ബീഗത്തിന്റെ മുത്തശ്ശി നവാബ് ഷാജഹാൻ ബീഗത്തിന്‍റെ 1872 -ല്‍ എടുത്ത ഫോട്ടോയിൽ പ്രശസ്ത ഫാഷൻ മാഗസിനുകളിലെ കവർ ഷൂട്ടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഒരു ബൂട്ട് ധരിച്ച സ്ത്രീ ക്യാമറയിലേക്ക് നോക്കുന്നതായി കാണാം . അലിഗഡിലെ മുസ്ലീം സർവകലാശാലയ്ക്ക് ധനസഹായം നൽകുക , 1920 -കളുടെ തുടക്കത്തിൽ ദില്ലിയിൽ പെൺകുട്ടികൾക്കായി ഒരു സ്‍കൂൾ ആരംഭിക്കുക തുടങ്ങി ശ്രദ്ധേയമായ പല കാര്യങ്ങളും അവർ ചെയ്‍തു . അക്കാലത്ത് , ഒരു ഭരണാധികാരി സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സമയവും പണവും ചെലവഴിക്കുന്നത് അസാധാരണമായിരുന്നു . മുസ്‌ലിം പുരുഷന്മാർക്ക് പാശ്ചാത്യ വിദ്യാഭ്യാസം നൽകുന്നതിന് പ്രാധാന്യം കല്പിച്ചിരുന്ന ഒരു സമയത്ത് , ഈ നവാബ് ബീഗങ്ങൾ സ്ത്രീകളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . ഭോപ്പാലിലെ നവാബ് ബീഗങ്ങൾ യുദ്ധപ്രഭുക്കന്മാരുടെ ആധിപത്യമുള്ള ഒരു ഭരണകൂടത്തിനെതിരെ പോരാടുകയും ഭരിക്കുകയും ചെയ്തവരാണ് . പുരുഷാധിപത്യത്തിന്‍റെ ലോകത്ത് സ്ത്രീസമത്വത്തിന്‍റെ പാഠം രചിക്കാന്‍ ആവുംവിധം ശ്രമിച്ചവരാണവര്‍ .
false
12 വര്‍ഷമായി ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയിലെ ശുചീകരണത്തൊഴിലാളിയാണ് ഹെര്‍മന്‍ ഗോര്‍ഡന്‍ . സ്‌നേഹവാനായ ഇദ്ദേഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത് . ജമൈക്കയിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൂടെ അവധി ആഘോഷിക്കുന്നതിനായാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അദ്ദേഹത്തിന് പണം പിരിച്ചുനല്‍കി . ഒരു ലക്ഷം രൂപയ്ക്കു മുകളിലാണ് നല്‍കിയത് . എന്നാല്‍ അതുപോലും അദ്ദേഹത്തിന്റെ സ്‌നേഹത്തിന് പകരമാവില്ലെന്നാണ് അദ്ദേഹത്തെ പരിചയമുള്ളവര്‍ പറയുന്നത് . ബ്രിസ്റ്റ്ട്രൂത്ത് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഹെര്‍മന് വേണ്ടി പണം പിരിച്ചത് . നിരവധി പേര്‍ പേജില്‍ ഹെര്‍മനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിട്ടുണ്ട് . മേയ് 19നാണ് ഫണ്ട് സ്വീകരിച്ചുകൊണ്ടുള്ള ആദ്യത്തെ പോസ്റ്റിട്ടത് . ' ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സന്തോഷവാനായിട്ടുള്ള മനുഷ്യന്‍ ഹെര്‍മനാണെന്നും കാണുമ്പോഴെല്ലാം അയാള്‍ തന്നെ ചിരിപ്പിച്ചിട്ടുണ്ടെന്നും . ജീവിതത്തില്‍ ചിരിക്കാന്‍ കാരണങ്ങളില്ലാത്തവര്‍ അദ്ദേഹത്തെ കണ്ട് ഒന്നോ രണ്ടോ മിനിറ്റ് സംസാരിക്കണം ' എന്നും ആ പോസ്റ്റില്‍ പറയുന്നുണ്ട് . ഇതേ അഭിപ്രായങ്ങളുമായി നിരവധി പേര്‍ പോസ്റ്റിട്ടു . എത്ര നന്ദിയും സ്‌നേഹവും കാണിച്ചാലും വീട്ടാനാവാത്ത പോസിറ്റീവ് എനര്‍ജിയാണ് അദ്ദേഹം തരുന്നതെന്നും ഇവര്‍ പറയുന്നു .
false
മോസ്‌കോയിൽ വന്നിറങ്ങിയ അന്നു തന്നെ അറസ്റ്റുചെയ്ത് കൽത്തുറുങ്കിലടച്ചു എങ്കിലും പുടിൻ ഗവൺമെന്റിന് തീരാ തലവേദനയായി തുടരുകയാണ് പ്രതിപക്ഷത്തെ അലക്സി നവൽനി എന്ന യുവനേതാവ് . നവൽനി അറസ്റ്റിലായതിനു പിന്നാലെ , ചൊവ്വാഴ്ച വൈകുന്നേരത്തോടെ , അദ്ദേഹത്തിന്റെ ടീം ഇന്റർനെറ്റിൽ റിലീസ് ചെയ്തത് , കരിങ്കടലിന്റെ തീരത്തോട് ചേർന്നുകിടക്കുന്ന പുടിന്റേതെന്ന് അവർ ആക്ഷേപിക്കുന്ന ഒരു ബില്യൺ ഡോളർ കൊട്ടാരത്തിന്റെ ദൃശ്യങ്ങൾ സഹിതമുള്ള വിശദവിവരങ്ങളാണ് എന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു . ബെർലിനിലെ ഷാരൈറ്റ് ക്ലിനിക്കിൽ , നോവിച്ചോക്ക് നെർവ് ഗ്യാസ് വിഷബാധയ്ക്കുള്ള ചികിത്സ നേടുന്ന കാലയളവിൽ താൻ നടത്തിയതാണ് ഈ അന്വേഷണം എന്നാണ് നവൽനി പറയുന്നത് . രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഈ ഡോക്യൂമെന്ററിയിലൂടെ നവൽനി ഈ കൊട്ടാരം സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റിന്റെ വലിപ്പവും , അതിലെ ആഡംബര സൗകര്യങ്ങളും , ഇത്തരത്തിൽ ഒരു ബൃഹദ് പദ്ധതി യാഥാർഥ്യമാക്കിയതിന്റെ പിന്നിൽ പ്രവർത്തിച്ച റിയൽ എസ്റ്റേറ്റ് മാഫിയാ ബന്ധങ്ങളും ഒക്കെ ഇഴ കീറിമുറിച്ച് പരിശോധിക്കുന്നുണ്ട് . ഈ കൊട്ടാരത്തിന്റെ നിർമാണത്തിന്റെ ചില പ്രവൃത്തികൾക്ക് സബ് കോണ്ട്രാക്റ്റ് കിട്ടിയിരുന്ന ഏതോ ഒരു കോൺട്രാക്ടർ ആണ് പ്രസ്തുത ദൃശ്യങ്ങൾ തനിക്ക് ചോർത്തിത്തന്നത് എന്ന് നവൽനി പറയുന്നു . ഈ വിശാലമായ കൊട്ടാരത്തിന്റെ കൺസ്ട്രക്ഷൻ പ്ലാനിന്റെ പകർപ്പ് , ഓരോ നിലയുടെയും ബ്ലൂ പ്രിന്റ് , നിർമാണത്തിനായി വാങ്ങിയ ലക്ഷ്വറി ഫിറ്റിങ്ങുകളുടെ പർച്ചേസ് ലിസ്റ്റ് , ഫർണിച്ചറുകൾ , ചിത്രങ്ങൾ , സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ ഇന്റീരിയർ സാമഗ്രികൾക്ക് ചെലവിട്ട തുകയുടെ വിവരങ്ങൾ എന്നിവയും സമഗ്രമായ ഈ അന്വേഷണ റിപ്പോർട്ടിന്റെ ഭാഗമാണ് . തങ്ങൾക്ക് ലഭ്യമായ വിവരങ്ങൾ വെച്ച് ഈ കൊട്ടാരത്തിന്റെ ഒരു ത്രിമാന മോഡൽ തന്നെ നവൽനിയും സംഘവും സൃഷ്ടിച്ചെടുത്തിട്ടുണ്ട് . റഷ്യയെ ഇന്ന് ഭരിക്കുന്ന വ്ലാദിമിർ പുടിൻ ഒരു അഭിനവ സാർ ചക്രവർത്തി തന്നെയാണ് എന്നാണ് നവൽനി ആക്ഷേപിക്കുന്നത് . നിര്മിക്കപ്പെടുന്നതിനിടെ വളരെയധികം സ്വകാര്യതയും സുരക്ഷാ മുൻകരുതലുകളും കൈക്കൊണ്ട് , നിർമാണത്തൊഴിലാളികൾ ഒരു മൊബൈൽഫോൺ പോലും ഉള്ളിൽ കൊണ്ടുപോകാൻ അനുവദിക്കാതെ , ഏറെ നിഗൂഢമായ രീതിയിലായിരുന്നു ഈ കൊട്ടാരത്തിന്റെ പണിതീർത്തത് എന്നും നവൽനി പറയുന്നു . 17,961 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന ഈ വമ്പൻ കൊട്ടാരത്തിൽ ആകെ പതിനൊന്നു കിടപ്പുമുറികളാണുള്ളത് . കൂടാതെ , നിരവധി ലിവിങ് റൂമുകളും , തീൻ മുറികളും , ഒരു സിനിമാ പ്രദർശന ഹാളും , ലാസ് വെഗാസ് മാതൃകയിലുള്ള ഒരു ചൂതാട്ടകേന്ദ്രവും , രണ്ടു സ്പാകളും , ഒരു ഹമാമും , ഒരു ബേക്കറിയും ഈ കൊട്ടാരത്തിലുണ്ട് . പിന്നെ , എന്തിനെന്നു വ്യക്തമാകാത്ത ഒരു സീക്രട്ട് ' ഡേർട്ടി ' ഏരിയയും കൊട്ടാരത്തിലുണ്ട് . അതിൽ ഒരു ഹുക്കാ മുറിയും , ഒരു ഡാൻസേർസ് പോളും ഉള്ളതായി ഡിസൈൻ പരിശോധിച്ചാൽ വ്യക്തമാകും . സ്പോട്ട് ലൈറ്റുകൾക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഈ ഭാഗത്ത് എന്തുകൊണ്ടോ ഒരു കിളിവാതിൽ പോലും ഡിസൈനിൽ കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ് . കൊട്ടാരത്തിലെ മുറികളുടെ നിലത്തെല്ലാം തന്നെ വെൽവെറ്റിന്റെ പതുപതുത്ത പരവതാനി വിരിച്ചിട്ടുണ്ട് . ഇടനാഴികളിലും , സ്തൂപങ്ങളിലും , ചുവരുകളിലുമൊക്കെ മാർബിളുകൾ പതിച്ച് , സെന്റ് പീറ്റർസ് ബർഗിലെ രാജകൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ കൊട്ടാരത്തിന്റെയും ഇന്റീരിയർ ചെയ്തിട്ടുള്ളത് . വിലയേറിയ ഇറ്റാലിയൻ ഫർണീച്ചറുകളാണ് കൊട്ടാരത്തിലേക്ക് വേണ്ടി ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളത് . അതിൽ , നാൽപതു ലക്ഷത്തിന്റെ തീൻമേശയും , ഇരുപതു ലക്ഷത്തിന്റെ സോഫയും എല്ലാം പെടും . 68 ഏക്കറിലാണ് ഈ കൊട്ടാരമുള്ളത് എന്നാണ് ഔദ്യോഗിക രേഖ എന്നിരിക്കിലും , ഇതിനോട് തൊട്ടു കിടക്കുന്ന പ്ലോട്ടും എഫ്എസ്ബിയുടെ തന്നെയാണ് ഏനാന്തിനാൽ , അതിന്റെ പത്തിരട്ടിയെങ്കിലും വലിപ്പം ഈ വസ്തുവിനുണ്ടാകണം എന്നാണ് നവൽനി പറയുന്നത് . നവൽനിയും സംഘവും രഹസ്യമായി ഷൂട്ട് ചെയ്ത ഡ്രോൺ രംഗങ്ങൾ പ്രകാരം ഈ കോമ്പൗണ്ടിൽ ഒരു ഹോക്കി ഫീൽഡും , ഒരു പേഴ്സണൽ ചർച്ചും , ആംഫിതിയേറ്ററും , 2500 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള ഒരു ഗ്രീൻ ഹൗസും ഉണ്ട് . നിരവധി ചെക്ക് പോയന്റുകൾ കടന്നു മാത്രമേ ഈ വസ്തുവിന്റെ ഒത്ത നടുക്ക് കിടക്കുന്ന കൊട്ടാരത്തിലേക്ക് എത്തിപ്പെടാൻ സാധിക്കൂ . ഈ കൊട്ടാരവും , അതിരിക്കുന്ന ഭൂമിയും ഇതിനകം തന്നെ നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട് . ' വീഞ്ഞുനിർമാണം ' എന്നൊരു ചെലവേറിയ വിനോദം പുടിനുള്ളതുകൊണ്ട് ഈ കൊട്ടാരവളപ്പിൽ ഒരു വീഞ്ഞ് നിർമാണശാലയും തയ്യാർ ചെയ്തിട്ടുണ്ടെന്ന് നവൽനി പറയുന്നു . ഇവിടെ തന്നെ വിളയിക്കുന്ന മുന്തിരിയിൽ നിന്നാണ് ഫാക്ടറിയിൽ വൈൻ തയ്യാറാക്കുന്നത് . വളരെ വേണ്ടപ്പെട്ട വിദേശ മിത്രങ്ങൾ വന്നെത്തുമ്പോൾ അവരുമായി ഇവിടെ വന്നു വൈൻ കുടിക്കാനാണ് ഇങ്ങനെ ഒരു സംഗതി പുടിൻ പരിപാലിക്കുന്നതത്രെ . ഇങ്ങനെ ഒരു ബില്യൺ ഡോളർ കൊട്ടാരം പണിയാൻ വേണ്ട ചെലവുകൾ വഹിച്ചിട്ടുള്ളത് റഷ്യയിലെ ബിസിനസ് ടൈക്കൂണുകൾ ചേർന്നാണ് എന്നാണ് നവൽനിയുടെ പ്രധാന ആക്ഷേപം . പല അക്കൗണ്ടുകളിലൂടെ കൈമാറി , പല ഓഫ് ഷോർ അക്കൗണ്ടുകളിലൂടെ സഞ്ചരിച്ചാണത്രെ ഈ നിക്ഷേപങ്ങൾ വന്നെത്തിയിട്ടുള്ളതും . ഇങ്ങനെയുള്ള ധാരാളിത്തങ്ങളിലൂടെ രാജ്യത്തെ പുടിൻ മുടിച്ചുകൊണ്ടിരിക്കുകയാണ് എന്നും നവൽനി ആക്ഷേപിക്കുന്നു . 2014 -ൽ ചുമത്തപ്പെട്ട ഒരു തട്ടിപ്പു കേസിന്റെ പേരിലാണ് നവൽനിയെ ഇപ്പോൾ പുടിൻ ഗവൺമെന്റ് നവൽനിയെ വീണ്ടും അറസ്റ്റു ചെയ്തിരിക്കുന്നത് . അതിനു തൊട്ടുപിന്നാലെ ഇപ്പോൾ നവൽനി പക്ഷത്തുനിന്ന് ഇങ്ങനെ ഏറെ സ്ഫോടനാത്മകമായ ഒരു വെളിപ്പെടുത്തലുണ്ടായത് , ഗവൺമെന്റിനെ വലിയ കോളിളക്കങ്ങളിലൂടെ കടത്തിവിടാൻ സാധ്യതയുണ്ട് . നവൽനിയുടെ വീഡിയോയ്ക്ക് ഇതുവരെ യൂട്യൂബിൽ 35 മില്യൺ വ്യൂകളാണ് കിട്ടിയിട്ടുള്ളത് . ഇന്റർനെറ്റിലെ ഈ തരംഗം , പുടിനെതിരായ എന്തെങ്കിലും നിയമനടപടികൾക്ക് കാരണമാകുമോ എന്നാണ് ഇനി അറിയാനുള്ളത് .
false
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ' മീശ ' നോവലിന് എസ് ഹരീഷ് എഴുതിയ അവതാരിക . എനിക്ക് ഏറ്റവും പേടിയും ബഹുമാനവും ഉള്ളത് കഥാപാത്രങ്ങളെയാണ് . അവരെ ഭയന്ന് ഞാന്‍ ഒരിക്കല്‍ പ്രസിദ്ധീകരിച്ച കഥ പിന്നെ സമാഹാരങ്ങളിലൊന്നും ചേര്‍ക്കാതിരുന്നിട്ടുണ്ട് . പതിനഞ്ച് വര്‍ഷം മുമ്പാണ് സംഭവം . അതും മാതൃഭൂമി ആഴ്ചപ്പതിപ്പാണ് പ്രസിദ്ധീകരിച്ചത് . അരപ്പിരിയെന്ന് പറയാവുന്ന തരക്കാരായ നാല് ആണുങ്ങള്‍ ഒരു മധ്യവേനലവധി ഒരുത്തന്റെ വീട്ടില്‍ താമസിച്ച് ആഘോഷവും ഭ്രാന്തുമാക്കുന്നതാണ് കഥ . അതിലൊരുത്തന്‍ രാത്രി ഒരുമണിക്ക് കട്ടന്‍ ചായ കുടിക്കാന്‍ തെരുവിലിറങ്ങുന്ന ഭാഗമുണ്ട് . പെട്ടെന്ന് ആശാന് ഒരു തോന്നല്‍- എന്നാല്‍ തിരുവനന്തപുരത്ത് പോയി ചായകുടിച്ചാല്‍ എന്താ കുഴപ്പം ? . ഒട്ടും താമസിക്കാതെ എറണാകുളത്തുനിന്നും കിട്ടിയ തീവണ്ടിക്ക് തിരുവനന്തപുരത്തിറങ്ങി ഒരു വെറുംചായ മാത്രം കഴിച്ച് അടുത്ത വണ്ടിക്ക് തിരിച്ചെത്തി . കഥ അച്ചടിച്ചുവന്ന അന്ന് കഥാപാത്രം എന്റെ ഒരു സുഹൃത്തിനെ മഹാരാജാസ് കോളെജ് ഗ്രൗണ്ടില്‍ രാത്രി ഓടിച്ച് പിടിച്ച് ഒരു വെസ്പ സ്‌കൂട്ടറില്‍ നീണ്ടൂര്‍ക്ക് വന്നു . അര്‍ദ്ധരാത്രി കല്ലറ മുതല്‍ നാല് കിലോമീറ്റര്‍ വഴിയരികിലുള്ള വീടുകളിലെല്ലാം കൊട്ടിവിളിച്ച് കഥാകൃത്തിന്റെ വീട് അന്വേഷിച്ചാണ് വരവ് . പോത്ത് ഓടിയപോലായി അവസ്ഥ . പിന്‍വാതിലുകള്‍ വഴി ജാരന്മാരും ബ്ലേഡുകാരുടെ വരവ് കാത്തിരിക്കുന്ന പാവങ്ങളും ഓടിരക്ഷപ്പെട്ടു . അവസാനം ലക്ഷ്യസ്ഥാനത്തെത്തി വീട്ടില്‍നിന്ന് ഒരു കട്ടന്‍ചായ കുടിച്ച് പ്രതികാരം തീര്‍ത്താണ് അദ്ദേഹം തിരികെ പോയത് . മറ്റൊരുകഥാപാത്രം നേരില്‍ കണ്ടപ്പോള്‍ എന്റെ തോളില്‍ ഒന്നടിച്ച് ഇനി എഴുതിയാല്‍ ഇതായാരിക്കില്ല അനുഭവമെന്ന് താക്കീത് ചെയ്തു . എന്നാല്‍ , വര്‍ഷങ്ങള്‍ക്കിപ്പുറം ഈ നോവലിലെ ഒരധ്യായത്തിലെ ഏതാനും സംഭാഷണ ശകലങ്ങള്‍ നിര്‍ഭാഗ്യവശാല്‍ പ്രശ്നമായപ്പോള്‍ ഈ രണ്ടുപേരും എന്നെ തുണച്ചു . ചായകുടിക്കാരന്‍ ഓസ്ട്രേലിയയില്‍നിന്ന് പഴയകഥയുടെ കോപ്പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഇവന്‍ ഒരു പുരുഷവിരുദ്ധ കഥ കൂടി എഴുതിയിട്ടുണ്ടെന്ന് പറഞ്ഞു . മറ്റേയാള്‍ മൊബൈലില്‍ വിളിച്ച് നീ പേടിക്കേണ്ടടാ , എന്നെപ്പറ്റി വേണമെങ്കില്‍ ഇനിയുമെഴുതിക്കോ എന്നാശ്വസിപ്പിച്ചു . കഥാപാത്രങ്ങളെ എഴുത്തുകാര്‍ ആദരിക്കേണ്ടതുണ്ട് . ബഹുവിധമാനങ്ങളുള്ള അവരുടെ ജീവിതത്തിലെ ഒരു മാത്രയെ ഞാന്‍ കഥയായി ചുരുക്കുമ്പോള്‍ അവരെന്നെ കനിവോടെ നോക്കുകയാണ് . അച്ഛന്‍ , കുട്ടിയുടെ കളികാണുന്നതുപോലെ . ഇനി ആ ഒരുമാത്രയില്‍പോലും അവര്‍ എഴുത്തുകാരെ ബഹുദൂരം മറികടക്കുന്നുണ്ട് . പയ്യനെയും ചാത്തന്‍സിനെയും വി . കെ . എന്‍ ആദരവോടെ കണ്ടിട്ടുണ്ടെന്ന് എനിക്കുറപ്പുണ്ട് . ചന്ദ്രക്കാരനെ സിവിയും സീതയെ ആശാനും അങ്ങനെയായിരിക്കും കണ്ടത് . കഥപറച്ചില്‍ ജനാധിപത്യത്തിന്റെ ഉയര്‍ന്ന രൂപമാണ് . എന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ഒരു കഥയായി ആവിഷ്‌കരിക്കണമെന്ന തോന്നലാണ് അത് . ഉയര്‍ന്ന പൗരബോധവും ജനാധിപത്യബോധവുമുള്ള സ്വതന്ത്രരാജ്യങ്ങളാണ് നോവലുകള്‍ . അവിടെ കഥാപാത്രങ്ങള്‍ എഴുത്തുകാരുടെ പിടിയില്‍ നിന്നാല്‍ കഥ തീര്‍ന്നു ! സ്വതന്ത്രരായ മനുഷ്യന്‍ ജീവിതത്തതിലായാലും കഥയിലായാലും എപ്പോഴും യുക്തിപൂര്‍വ്വവും കാര്യകാരണ സഹിതവും പെരുമാറണണെന്നും സംസാരിക്കണമെന്നുമില്ല . രാഷ്ട്രീയ ശരികള്‍ മാത്രം പറയുകയും ഇപ്പോള്‍ സംസാരിക്കുന്നതിന് കൃത്യമായ തുടര്‍ച്ച പിന്നെ ജീവിതത്തില്‍ ഉണ്ടാക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന ആരെയും ഞാന്‍ കണ്ടുമുട്ടിയിട്ടില്ല . നമുക്ക് അങ്ങനെ ആഗ്രഹിക്കാം . പക്ഷെ , അത് അസംഭവ്യമാണ് . ജീവിതവും കഥയും അസംബന്ധങ്ങള്‍ പറയാനുള്ളതുകൂടിയാണ് . മീശയിലെ കഥാപാത്രങ്ങളെയും എനിക്ക് ആദരവും പേടിയുമാണ് . മീശ മരിച്ചതിന് ശേഷമാണ് എനിക്കിത് എഴുതാന്‍ പോലും ധൈര്യം വന്നത് . അല്ലെങ്കില്‍ മൂപ്പര്‍ കേട്ടറിഞ്ഞ് എനിക്കിട്ട് രണ്ട് പൊട്ടിച്ചേനെ . പിന്നെ സ്നേഹിച്ചേനെ . രണ്ടാമധ്യായത്തില്‍ മാത്രമല്ല , ഇതില്‍ പലയിടത്തും കഥാപാത്രങ്ങള്‍ സ്ത്രീവിരുദ്ധമായും മനുഷ്യവിരുദ്ധമായുമൊക്കെ സംസാരിക്കുന്നുണ്ട് . തെറിവിളിക്കുന്നുണ്ട് . അതുകൊണ്ട് അതില്‍ പ്രതിഷേധിച്ചവരോട് എനിക്ക് ഇപ്പോള്‍ വിരോധമൊന്നുമില്ല . മറിച്ച് സങ്കടമുണ്ട് . കൂടാതെ അവരോട് ഞാന്‍ യോജിക്കുകയും ചെയ്യുന്നു . ആ കഥാപാത്രങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ക്കെതിരായ പ്രതിഷേധവും അമര്‍ഷവും ഞാനും ഇവിടെ രേഖപ്പെടുത്തുന്നു . ആ കഥാപാത്രങ്ങള്‍ കുറേക്കൂടി സൂക്ഷ്മത പാലിക്കേണ്ടതായിരുന്നു . പക്ഷെ , നോവലുകള്‍ സ്വതന്ത്രരാജ്യങ്ങളായതുകൊണ്ട് എഴുത്തുകാരനതില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല . മനുഷ്യരുടെ വിചിത്രകഥകള്‍ കേള്‍ക്കുമ്പോഴും അറ്റമില്ലാത്ത പാടങ്ങള്‍ കാണുമ്പോഴും അല്‍പം ഭ്രാന്തായിപ്പോകുന്ന അവസ്ഥയുണ്ട് ഈയുള്ളവന് . അതിനുള്ള ചികിത്സയുടെ ഭാഗമായിരുന്നു ഈ നോവലിന്റ എഴുത്ത് . എന്നാല്‍ , ഇത് എന്റേതല്ല . ഞാനൊരു കോക്ടെയില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നയാള്‍ മാത്രമാണ് . അതിന് രുചിയുണ്ടോ തലയ്ക്ക് പിടിക്കുമോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ . ഇതിലൊരു കഥയും ഞാനുണ്ടാക്കിയതല്ല , മറ്റുള്ളവര്‍ തന്നതാണ് . ഞാന്‍ വായിച്ച എല്ലാ പുസ്തകങ്ങളുടെയും കണ്ട മനുഷ്യരുടെയും സ്വാധീനം ഇതിലുണ്ട് . ഈ പുസ്തകം അപ്പാടെ കോപ്പിയടിച്ചതാണെന്ന് ആരെങ്കിലും ആരോപിച്ചാലും ഞാന്‍ രണ്ടുകൈയും ഉയര്‍ത്തി കീഴടങ്ങും . ചേറും ദ്രവിച്ച കണ്ടല്‍മരങ്ങളും തോടുകളുടെ വലപ്പടര്‍പ്പും നിറഞ്ഞ പുഞ്ചനിലങ്ങളില്‍ വലിയ മീന്‍പിടിത്തക്കാരുണ്ടായിരുന്നു . കാവാലം വിശ്വനാഥപ്പണിക്കരും തകഴി ശിവശങ്കരപ്പിള്ളയും മുട്ടന്‍ വരാലുകളെയും മുഷികളെയും വാളകളെയും പിടിച്ചുതീര്‍ത്തു . വേറെയും ഒരുപാടാളുകള്‍ അരിച്ചരിച്ച് ഇപ്പോഴിവിടെ മീനുകള്‍ കുറവാണ് . ഞാന്‍ മീന്‍പിടുത്തക്കാരനല്ല . കൂട്ടുകാര്‍ ചെറുപ്പത്തില്‍ വീശുവലകളുമായി ഇറങ്ങുമ്പോള്‍ ഞാന്‍ ചരുവവുമായി പിന്നാലെ പോകും , മീന്‍ പെറുക്കിയെടുക്കാന്‍ . പക്ഷെ , കരയ്ക്കിട്ട മീനുകളും ഞാന്‍ പിടിച്ചാല്‍ അമരില്ല . കാരികള്‍ വിരലിനിട്ട് കുത്തും . ഇതെഴുതിയപ്പോഴും എനിക്ക് ഒരുപാട് കുത്ത് കിട്ടി . മീശ എഴുതിയതിനും പ്രസിദ്ധീകരിച്ചതിനും പിന്നില്‍ ഒരുപാട് പേരോട് കടപ്പാടുകളുണ്ട് . ചിലരെ ഓര്‍മ്മിക്കുന്നു . ഈരയിലുള്ള വാസുദേവന്‍ ചേട്ടന്‍ , സൗവാച്ചന്‍ , പിജി പത്മനാഭാന്‍ , രാജീവ് പള്ളിക്കോണം , അനുഷ് സോമന്‍ , ദാസ് ഈര , കെന്‍സ് ഇല്ലിക്കളം , സിപിഎം നേതാവ് സഖാവ് ആനന്ദക്കുട്ടന്‍ , ജയകുമാര്‍ , ഉണ്ണിക്കൃഷ്ണന്‍ കിടങ്ങൂര്‍ , ഉണ്ണി ആര്‍ , എംആര്‍ രേണുകുമാര്‍ , റ്റോം കരികുളം , യേശുദാസ് , സഞ്ജുസുരേന്ദ്രന്‍ , സുബി , ശ്രീകുമാര്‍ , മനില , എന്റെ ഭാര്യ വിവേക … പ്രസിദ്ധീകരിക്കുംമുന്‍പ് വായിച്ച് അഭിപ്രായം പറഞ്ഞ ആത്മമിത്രങ്ങളുണ്ട് . അവര്‍ക്ക് നന്ദി . ഈ കൃതിയെക്കുറിച്ച് പില്‍ക്കാലം തിരിഞ്ഞുനോക്കുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്ന പേര് കമല്‍റാം സജീവിന്റേതായിരിക്കും . മഹിമ പറയാനില്ലാത്തവര്‍ക്ക് ഇടം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം . നന്ദി . ഒരു വലിയ സങ്കടമുണ്ട് . കെ ഷെരീഫ് മുഴുവന്‍ വരച്ചുകാണാന്‍ ആഗ്രഹമുണ്ടായിരുന്നു . ചില ചിത്രങ്ങള്‍ നമ്മുടെ ഓര്‍മ്മകളില്‍ മാത്രം പൂര്‍ത്തിയാകുമായിരിക്കും . അല്ലേ ? വൈകാരികതയടങ്ങി സമൂഹം പാകപ്പെടുമ്പോള്‍ നോവല്‍ പുറത്തിറക്കുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത് . അത്രയുമായില്ലെങ്കിലും പിന്തുണ നല്‍കിയ പൊതുസമൂഹത്തോടും ജനാധിപത്യ സര്‍ക്കാരിനോടും എനിക്ക് ബാധ്യതയുണ്ട് . അതുകൊണ്ടാണ് ഇത് ഇപ്പോള്‍ തന്നെ പുറത്തിറക്കുന്നത് . ഈ നോവലിന്റെ രചനാഘട്ടത്തില്‍ തുടക്കം മുതല്‍ക്കുതന്നെ പുസ്തക രൂപത്തിലാക്കാന്‍ സമ്മതം അറിയിക്കുകയും പ്രശ്നങ്ങള്‍ക്ക് നടുവിലും മുന്‍കൈയെടുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്ത ഡിസി ബുക്സിന് നന്ദി . ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ ഈ ലോകം വളരെ നല്ലതാണെന്ന് തോന്നുന്നു . ഉപദ്രവിച്ചവര്‍ക്കും ഉമ്മ . സ്നേഹത്തോടെ , മീശ ഓണ്‍ലൈനില്‍ വാങ്ങുന്നതിന് ഈ ലിങ്ക് ക്ലിക്ക് ചെയ്യാം .
false
തെങ്ങിൻതോപ്പുകളിൽ കളകൾ കയറാതെ സംരക്ഷിച്ചാലത് തെങ്ങിന്റെ വിളവുശേഷി മെച്ചുപ്പെടുത്തും . കളകൾ തെങ്ങുകൾക്കു ലഭിക്കേണ്ട ജലവും മൂലകങ്ങളും അപഹരിക്കുന്നതിനാല്‍ ഇനി പറയുന്ന നിയന്ത്രണമാർഗങ്ങള്‍ തെങ്ങുകൃഷിക്കാര്‍ സ്വീകരിക്കുക . ∙ഉഴുതോ കിളച്ചോ കളകൾ നീക്കുക . ഇതിനായി ആണ്ടിൽ രണ്ടു തവണ മണ്ണിളക്കുക . ∙കാലവർഷത്തിനുമുമ്പും തുലാവര്‍ഷാരംഭത്തിലുമാണ് മണ്ണ് ഇളക്കേണ്ടത് . ∙തെങ്ങിൻതോപ്പ് ചരിവുളള പ്രദേശമെങ്കിൽ ചരിവിനു കുറുകെ വേണം ഉഴവു നടത്താന്‍ . ∙കളനാശിനി ഉപയോഗിച്ചും കളകളെ നിയന്ത്രിക്കാമെങ്കിലും ചുവട് ഇളക്കി മണ്ണിൽ തന്നെ യോജിപ്പിച്ച് ചീയുന്നതിനിടയാക്കുന്നതായിരിക്കും നല്ലത് . തെങ്ങിൻതോട്ടങ്ങളിൽ കൊത്തും കിളയും തെങ്ങിന്റെ വേരോട്ടം സുഗമമാക്കാനും വളർച്ച പെട്ടെന്നാകാനും മണ്ണിന്റെ സ്വഭാവം അനുകൂലമാക്കാൻ കൊത്തും കിളയും സഹായകമാകുന്നു . കൂടാതെ മണ്ണിൽ വായുസഞ്ചാരം വർധിക്കുന്നതിനും താപനില ക്രമീകരിക്കപ്പെടുന്നതിനും മണ്ണിലൂടെ മഴവെള്ളം ഊർന്നിറങ്ങുന്നതിനും കളവളർച്ച നിയന്ത്രിക്കപ്പെടുന്നതിനും കൊത്തും കിളയും ഉപകരിക്കും . തെങ്ങിനു പുതയിടൽ .
false
എഡ്വേഡ് ലൂയിസ് ഒരിക്കല്‍ കൂടി തകർന്നുപോയിരിക്കുന്നു . ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതുപോലെ . ശാരീരികമല്ല , മാനസിക ക്ഷതങ്ങളാണ് ഇപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുന്നത് . ഒരൊറ്റ വിധിയിലൂടെ 8 വര്‍ഷത്തെ അദ്ദേഹത്തിന്റെ പോരാട്ടം വിഫലമായിരിക്കുന്നു . ബെസ്റ്റ് സെല്ലര്‍ ആയ പുസ്തകത്തിന്റെ വിധി ഇനി എന്ത് എന്നതിന് ഉത്തരമില്ല . ഒപ്പം സമൂഹത്തിന്റെ മുന്നില്‍ പരിഹാസ കഥാപാത്രവും . ഒരിക്കല്‍ പീഡിപ്പിക്കപ്പെട്ട ആ എഴുത്തുകാരന്‍ ഇപ്പോഴിതാ കോടതിവിധിയിലൂടെ വീണ്ടും പീഡിപ്പിക്കപ്പെട്ടിരിക്കുന്നു . നഗ്നനാക്കപ്പെട്ടിരിക്കുന്നു . ചോരയൊലിക്കുന്ന മുറിവുകളുമായി നീതിക്കുവേണ്ടി യാചിക്കുന്നു . എഡ്വേഡ് ലൂയിസിന്റെ കഥയും ജീവിതവും വ്യത്യസ്തമല്ല . അദ്ദേഹത്തിന്റെ പ്രശസ്തമായ നോവലിലെ കഥാപാത്രവും മറ്റൊരാളല്ല . എന്നാല്‍ എല്ലാം വിഫലമായെന്ന തോന്നലിന്റെ കുരിശില്‍ പിടയുകയാണ് ഇപ്പോഴദ്ദേഹം . 2012 ലാണ് സംഭവങ്ങളുടെ തുടക്കം . ലൂയിസ് അന്നു പാരിസില്‍ വിദ്യാര്‍ഥി . ഒരു ദിവസം പൊലീസില്‍ ഒരു പരാതി കൊ‍ടുക്കുന്നു . തലേന്നു വൈകിട്ട് ഒരു പുരുഷന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണു പരാതി ; കത്തിമുനയില്‍ നിര്‍ത്തി ഐപാഡും ഫോണും മോഷ്ടിച്ചെന്നും . ലൂയിസിനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി . പരസ്പര സമ്മതത്തോടെയല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ലൈംഗിക ബന്ധത്തിനു വിധേയനാക്കി എന്നതിന്റെ തെളിവുകള്‍ ലഭിച്ചു . കഴുത്തില്‍ മുറിവുകളും കണ്ടെത്തി . ഈ സംഭവമാണ് ലൂയിസിന്റെ ആദ്യത്തെ കൃതിക്കു പ്രേരണയായത് . 2016 ല്‍ പുറത്തുവന്ന , ‘ ഹിസ്റ്ററി ഓഫ് വയലന്‍സ് . ദ് എന്‍ഡ് ഓഫ് എഡ്ഡി ’ എന്ന പേരില്‍ എഴുതിയ ആത്മകഥയിലും കുട്ടിക്കാലം മുതലേ സഹിക്കേണ്ടിവന്ന ക്രൂരതകള്‍ ലൂയിസ് എഴുതിയിട്ടുണ്ട് . രണ്ടു പുസ്തകങ്ങളും അദ്ദേഹത്തെ പ്രശസ്തനാക്കി . ഫ്രഞ്ച് സാഹിത്യത്തിലെ അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ടു . ഈ സമയത്തൊക്കെ ലൂയിസ് കൊടുത്ത പരാതിയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു . ലൈംഗിക പീഡനം നടന്നു നാലു വര്‍ഷത്തിനുശേഷം പ്രതി അറസ്റ്റിലായി . ഡിഎന്‍എ പരിശോധനയില്‍ ലൂയിസിനെ പീഡിപ്പിച്ചത് അറസ്റ്റിലായ പ്രതിയാണെന്നു തെളിയിക്കപ്പെട്ടു . ലൈംഗിക പീഡനത്തിനും മോഷണത്തിനും പ്രതിക്കു ലഭിച്ചത് നാലു വര്‍ഷത്തെ തടവുശിക്ഷ . എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണു ലൂയിസുമായി ഉണ്ടായതെന്നും വാദിച്ച് പ്രതി അപ്പീല്‍ സമര്‍പ്പിച്ചു . ഇക്കഴിഞ്ഞ ആഴ്ച കേസില്‍ വിധി വന്നു . പ്രതി കുറ്റവിമുക്തന്‍ . നിര്‍ബന്ധിത ലൈംഗിക പീഡനത്തിന്റെ തെളിവുകളില്ല എന്നാണു കോടതിയുടെ കണ്ടെത്തല്‍ . മോഷണത്തിന്റെ പേരില്‍ പ്രതിക്ക് മൂന്നു മാസത്തെ തടവുശിക്ഷ മാത്രം . എട്ടു വര്‍ഷം മുന്‍പുണ്ടായ പീഡനത്തിന്റെ വേദനകളുമായാണ് ലൂയിസ് ഇപ്പോഴും ജീവിക്കുന്നത് . അന്നത്തെ അനുഭവം പേടിസ്വപ്നങ്ങളായി അദ്ദേഹത്തിന്റെ ഉറക്കം കെടുത്തുന്നു . ഓര്‍മകളില്‍ നിന്നു രക്ഷപ്പെടാനാണ് ആ അനുഭവത്തെക്കുറിച്ച് എഴുതിയതുതന്നെ . എന്നാല്‍ ഇപ്പോഴത്തെ വിധി ഒരിക്കല്‍ക്കൂടി ലൂയിസിനെ തകര്‍ത്തിരിക്കുന്നു . വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ച് കാത്തിരിക്കുമ്പോഴും അദ്ദേഹം അസ്വസ്ഥനാണ് . അത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സാക്ഷ്യപ്പെടുത്തുന്നു . തങ്ങള്‍ക്കു സഹിക്കേണ്ടിവന്ന ലൈംഗിക പീഡനങ്ങളെക്കുറിച്ച് മൗനം പാലിക്കാറുണ്ട് ഇപ്പോഴും ഒട്ടേറെപ്പേർ . എന്നാല്‍ മറ്റാര്‍ക്കും തന്റെ വിധി ഉണ്ടാകാതിരിക്കാനാണ് ലൂയിസ് എല്ലാം തുറന്നുപറഞ്ഞതും എഴുതിയതും . ഇപ്പോഴിതാ വിധിയെന്ന പീഡനത്തിന് വിധേയനായ അദ്ദേഹം അനുഭവങ്ങളുടെ രണ്ടു പുസ്തകങ്ങളുമായി വീണ്ടും നീതിക്കുവേണ്ടി യാചിക്കുന്നു .
false
ദ ബോണ്ട്‌ എന്നത് ലിബർട്ടി ലോൺ കമ്മിറ്റിയുടെ പ്രചാരണാർഥം ചാർളി ചാപ്ലിൻ നിർമ്മിച്ച നിശ്ശബ്ദ ചലച്ചിത്രമാണ് . 1918-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ എഡ്നാ പർവയൻസും , ആൽബെർട്ട് അസ്റ്റിനും , സിഡ്നി ചാപ്ലിനും പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു .
false
ജീനുകളിൽ മാറ്റം വരുത്തി സൃഷ്ടിക്കപ്പെട്ട അത്യുത്പാദനശേഷിയും ഗുണമേന്മയും രോഗപ്രതിരോധശക്തിയും ഉള്ള വിളസസ്യങ്ങളാണ് ട്രാൻസ്ജീനിക് സസ്യങ്ങൾ . ഇത്തരത്തിൽ മാറ്റപ്പെടുന്ന ജീനുകൾ ട്രാൻസ്ജീനുകളെന്നും ഇവയെ വഹിക്കുന്ന സസ്യങ്ങൾ ട്രാൻസ്ജീനിക് സസ്യങ്ങൾ എന്നും അറിയപ്പെടുന്നു . രണ്ടു വ്യത്യസ്ത ഇനങ്ങൾ തമ്മിൽ സങ്കരണം നടത്തിയാൽ , അതിന്റെ ഒന്നാം തലമുറയിലെ സസ്യങ്ങൾ സങ്കരവീര്യം പ്രകടിപ്പിക്കുകയും വിളവിലും ചില പ്രത്യേകസ്വഭാവങ്ങളിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്യും . രണ്ടു വ്യത്യസ്ത ഇനങ്ങളിലേയോ സ്പീഷീസിലേയോ സ്വഭാവ സവിശേഷതകൾ സംയോജിപ്പിക്കണമെങ്കിൽ അവ തമ്മിൽ സങ്കരണം നടത്തുകയായിരുന്നു അടുത്തകാലം വരെ നിലവിലുണ്ടായിരുന്ന പ്രജനനരീതി . എന്നാൽ ഈ രീതിയെ ആശ്രയിക്കുമ്പോൾ അനുയോജ്യമായ സ്വഭാവങ്ങൾക്കൊപ്പം അഭികാമ്യമല്ലാത്ത സ്വഭാവങ്ങളും സങ്കര സന്തതികളിലേക്കു പ്രവേശിക്കുന്നു . ഉദാഹരണമായി ഒരു വന്യഇനത്തിനുള്ള രോഗപ്രതിരോധശേഷി എന്ന സ്വഭാവസവിശേഷത കൃഷിചെയ്യപ്പെടുന്ന ഇനത്തിലേക്കു മാറ്റുവാൻ ആ സ്പീഷീസുമായി സങ്കരണം നടത്തുമ്പോൾ രോഗപ്രതിരോധശേഷിയോടൊപ്പം അഭികാമ്യമല്ലാത്ത മറ്റു വന്യസ്വഭാവങ്ങളും കടന്നുകൂടാനിടയുണ്ട് . ജൈവസാങ്കേതികവിദ്യയിൽ അടുത്തകാലത്തുണ്ടായ പുരോഗതി ഇത്തരത്തിലുള്ള ഒട്ടേറെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ സഹായകമായിട്ടുണ്ട് . പുനഃസംയോജിത സാങ്കേതികവിദ്യ യുടെ വളർച്ച പ്രത്യേക സ്വഭാവങ്ങൾക്കു നിദാനമായ ജീനുകൾ വേർതിരിച്ചെടുക്കുവാനും അവ ആതിഥേയ സസ്യത്തിൽ സംയോജിപ്പിച്ച് ആ ജീനിന്റെ സ്വഭാവം പ്രകടമാക്കുവാനും ഉള്ള സാധ്യതകൾ വർധിപ്പിച്ചു . ഇത്തരത്തിലുള്ള ജൈവസാങ്കേതികവിദ്യ വളരെ സങ്കീർണമാണെങ്കിലും അനുയോജ്യമായ ജീനുകൾക്കു മാത്രം മാറ്റം വരുത്തിയാൽ മതി എന്നുള്ളത് ഒരുനേട്ടം തന്നെയാണ് . സസ്യങ്ങളിൽ നിന്നു മാത്രമല്ല മൃഗങ്ങളിൽ നിന്നും സൂക്ഷ്മജീവികളിൽ നിന്നുപോലും ഇത്തരത്തിൽ ജീനുകൾ കൈമാറ്റം ചെയ്യപ്പെടാമെന്നുള്ളതും ഈ പ്രവിധിയുടെ പ്രത്യേകതയാണ് . ഇത്തരത്തിൽ കാർഷികവിളകളിൽ സ്വഭാവ വൈശിഷ്ട്യമുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കാൻ ജൈവസാങ്കേതികവിദ്യ ഏറെ സഹായകമായിട്ടുണ്ട് . പുകയിലച്ചെടിയിലാണ് ആദ്യമായി ഈ രീതിയിലുള്ള ജീൻ കൈമാറ്റം സാധ്യമായത് . അഗ്രോബാക്ടീരിയം എന്ന വെക്ടറിന്റെ സഹായത്താലാണ് ഇത് വിജയിച്ചത് . ഇതേ തുടർന്ന് ധാന്യവിളകളിലും പച്ചക്കറി വിളകളിലും ഫലവർഗങ്ങളിലും ട്രാൻസ്ജീനിക് സസ്യങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട് . രോഗങ്ങൾക്കു മാത്രമല്ല , കീടങ്ങൾക്കും കളനാശിനികൾക്കും വരെ പ്രതിരോധശേഷിയുള്ള ട്രാൻസ്ജീനിക് സസ്യങ്ങൾ വികസിപ്പിച്ച് ഉത്പാദനക്ഷമത വർധിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു . ചിലയിനങ്ങളിൽ നടത്തിയ ഇത്തരം ഗവേഷണങ്ങൾ ഫലപ്രദമായിട്ടുമുണ്ട് . കീടങ്ങൾക്കെതിരെ പ്രതിരോധശേഷിയുള്ള ഒരു പ്രോട്ടീൻ ബാസില്ലസ് തുറിഞ്ചിയൻസിസ് എന്നയിനം ബാക്ടീരിയ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് . ഈ പ്രോട്ടീൻ ഉത്പാദിപ്പിക്കുന്ന ടോക്സിൻ ജീൻ വിജയകരമായി കാർഷികവിളകളിലേക്കു കൈമാറ്റം ചെയ്യുവാനും ശാസ്ത്രകാരന്മാർക്കു കഴിഞ്ഞു . ഇത്തരത്തിലുള്ള ട്രാൻസ്ജീനിക് സസ്യങ്ങൾക്ക് ലെപ്പിഡോപ്റ്റീറ വിഭാഗത്തിൽപ്പെടുന്ന കീടങ്ങൾക്ക് എതിരെ പ്രതിരോധശേഷിയുള്ളതാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട് . വൈറസ് , ബാക്ടീരിയ , കുമിൾ തുടങ്ങിയവ മൂലമുണ്ടാകുന്ന രോഗങ്ങൾക്കും എതിരെ പ്രതിരോധശക്തി നൽകുന്ന ജീനുകളെ കണ്ടെത്തി അവ കാർഷിക വിളകളിലേക്ക് മാറ്റി ജനിതക പരിവർത്തനം വരുത്തിയ ട്രാൻസ്ജീനിക് സസ്യങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഏതാണ്ടൊക്കെ വിജയത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു . ഇന്ത്യയിൽ ഇന്ത്യൻ കൗൺസിൽ ഒഫ് ആഗ്രിക്കൾച്ചറൽ റിസർച്ച് , കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് തുടങ്ങിയ ഗവേഷണസ്ഥാപനങ്ങൾ വിവിധ കാർഷിക സർവകലാശാലകൾ എന്നിവിടങ്ങളിൽ ട്രാൻസ്ജീനിക് സസ്യങ്ങൾ ഉത്പാദിപ്പിക്കുന്നതിനുള്ള ഗവേഷണ പരീക്ഷണങ്ങൾ നടന്നുവരുന്നു . പുകയില , നെല്ല് , കടുക് , പരുത്തി , ഉരുളക്കിഴങ്ങ് , വഴുതന , തക്കാളി എന്നീ വിളകളിലാണ് അടുത്ത കാലത്തായി ഗവേഷണം പുരോഗമിച്ചിട്ടുള്ളത് . ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത ടോക്സിൻ ജീൻ ഉള്ള ട്രാൻസ്ജീനിക് പരുത്തിച്ചെടികൾ പരീക്ഷണാർഥം കൃഷിചെയ്തുതുടങ്ങിയിരിക്കുന്നു . ട്രാൻസ്ജീനിക് സസ്യങ്ങളുടെ ഗുണമേന്മകളെ തിരിച്ചറിയുമ്പോൾ ഇതിന്റെ ജൈവസുരക്ഷിതത്വ പ്രശ്നങ്ങളിലേക്കും കൂടി ഗവേഷകർ ശ്രദ്ധതിരിച്ചിട്ടുണ്ട് . ട്രാൻസ്ജീനിക് സസ്യങ്ങളിൽ നിന്ന് ജീൻ പ്രവാഹം ഉണ്ടായാൽ അതുമൂലം പ്രവചിക്കാനാകാത്തവിധത്തിലുള്ള പ്രത്യാഘാതങ്ങളും പാരിസ്ഥിതികപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട് . ഉദാഹരണമായി കളനാശിനിക്ക് പ്രതിരോധം നൽകുന്ന ട്രാൻസ്ജീൻ , പരാഗം വഴി ബന്ധപ്പെട്ട ഏതെങ്കിലും സ്പീഷീസിലേക്കു മാറിയാൽ ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഏറെ വലുതായിരിക്കാനിടയുണ്ട് . അതിനാൽ ട്രാൻസ്ജീനിക് സസ്യങ്ങളെ സംബന്ധിച്ച ഗവേഷണങ്ങൾ വളരെ മുൻകരുതലോടെ മാത്രം നടത്തേതാണ് . ഇന്ത്യയിൽ കേന്ദ്രസർക്കാരിന്റെ അധീനതയിലുള്ള ബയോടെക്നോളജി വിഭാഗമാണ് ഇത്തരം ഗവേഷണങ്ങൾക്കു നേതൃത്വം നൽകുന്നത് .
false
വടക്കുപടിഞ്ഞാറൻ ഇറാനിലെ പൂർവ അസർബയ്ജാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് ടാബ്രിസ് . പ്രാചീനകാലത്ത് ടോറിസ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത് . ഉർമിയ തടാകത്തിൽനിന്ന് 55 കി . മീ . അകലെ അജിചായ് നദിക്കരയിൽ സ്ഥിതിചെയ്യുന്ന ടാബ്രിസ് ഇറാനിലെ ഒരു പ്രധാന ഉത്പാദന-വാണിജ്യ കേന്ദ്രം കൂടിയാണ് . ജനസംഖ്യ 10,88,985 സമുദ്രനിരപ്പിൽനിന്ന് 1370 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ടാബ്രിസ് നഗരത്തിന്റെ മൂന്നു ഭാഗങ്ങളിൽ കുന്നുകളും ഒരു ഭാഗത്ത് വിശാലമായ ഒരു സമതലവും അതിരുകൾ തീർക്കുന്നു . വൻകര കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ചൂടേറിയതും വരണ്ടതുമായ വേനൽക്കാലവും അതിശൈത്യമുള്ള ശീതകാലവും ആണുള്ളത് . ഫലഭൂയിഷ്ഠമായ ഒരു കാർഷികപ്രദേശമായ ടാബ്രിസിൽ ഗോതമ്പിനു പുറമേ വിവിധയിനം ഫലങ്ങളും സമൃദ്ധമായി വിളയുന്നു . ടാബ്രിസിൽ ഉത്പാദിപ്പിക്കപ്പെടുന്ന പേർഷ്യൻ പരവതാനികൾ പ്രസിദ്ധമാണ് . തുണിത്തരങ്ങൾ , സംസ്കരിച്ച ഭക്ഷ്യസാധനങ്ങൾ , തുകൽ ഉത്പന്നങ്ങൾ , സോപ്പ് എന്നിവയാണ് മറ്റു പ്രധാന ഉത്പന്നങ്ങൾ . പാശ്ചാത്യ -പൗരസ്ത്യ ദേശങ്ങൾക്കിടയിലെ പ്രധാന വാണിജ്യപാതയിലുള്ള ടാബ്രിസിന്റെ സ്ഥാനം ശതകങ്ങൾക്കു മുമ്പുതന്നെ ഒരു പ്രമുഖ വ്യാപാര വാണിജ്യ കേന്ദ്രമെന്ന പദവി ഇതിന് നേടിക്കൊടുത്തു . വൻഭൂകമ്പങ്ങൾ പലതവണ ഇവിടെ കനത്ത നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട് . ടെഹ്റാനും റഷ്യൻ നഗരങ്ങളുമായി ടാബ്രിസിനെ റോഡുമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു . 15- ആം നൂറ്റാണ്ടിൽ സ്ഥാപിച്ച ബ്ലൂ മോസ്ക് , ടാബ്രിസ് സർവകലാശാല എന്നിവയാണ് ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ . മൂന്നാം നൂറ്റാണ്ടിൽ ടാബ്രിസ് അർമീനിയൻ രാജാവ് ടിറിഡേറ്റ്സ് -ന്റെ തലസ്ഥാനമായിരുന്നു . പിൽക്കാലത്ത് ഒരു ഭൂകമ്പത്തിലുണ്ടായ നാശത്തിനുശേഷം 8-ആം നൂറ്റാണ്ടിൽ ഇവിടെ പുനർനിർമ്മാണം നടന്നതായി വിശ്വസിക്കപ്പെടുന്നു . 1029-ഓടെ ഇവിടം ഓഗസ് തുർക്കികൾ കീഴടക്കിയിരുന്നു . 1054-ഓടെ സെൽജൂക് തുർക്കികളുടെ അധീനതയിലായി . 13-ആം നൂറ്റാണ്ടിൽ മംഗോളിയൻ ആക്രമണമുണ്ടാവുകയും മംഗോൾ ഭരണാധിപനായിരുന്ന ഗസൻ ഖാൻ ഇവിടം തന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു . 14-ആം നൂറ്റാണ്ടിന്റെ ഒടുവിൽ തിമൂർ ഇവിടെ ആക്രമണം നടത്തി തന്റെ സാമ്രാജ്യ തലസ്ഥാനമാക്കി . ഇറാനിലെ സഫാവിദ് വംശത്തിലെ ഷാ ഇസ്മാഈൽ 1501-ൽ ടാബ്രിസ് അദ്ദേഹത്തിന്റെ തലസ്ഥാനമാക്കി മാറ്റി . ഓട്ടോമാൻ തുർക്കികൾ 1514-ലും തുടർന്നു പല തവണയും ഈ പ്രദേശം കീഴടക്കിയിരുന്നു . 1585 മുതൽ 1603 വരെ ഈ നഗരം ഓട്ടോമാൻ തുർക്കികളുടെ അധീനതയിലായിരുന്നു . 1618-ൽ ഇത് പേർഷ്യയുടെ ഭാഗമായിത്തീർന്നു . 17-ആം നൂറ്റാണ്ടോടെ ടാബ്രിസ് ഒരു പ്രധാന വാണിജ്യകേന്ദ്രമായി മാറി . ടാബ്രിസ് കേന്ദ്രീകരിച്ച് തുർക്കി , റഷ്യ , മദ്ധ്യേഷ്യ , ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളുമായുള്ള വാണിജ്യബന്ധം നിലനിന്നിരുന്നു . ഓട്ടോമാൻ തുർക്കികൾ 1724 മുതൽ 30 വരെ വീണ്ടും ഈ പ്രദേശം കയ്യടക്കി വച്ചു . 1827 28-ൽ ടാബ്രിസ് റഷ്യയുടെ അധീശത്വത്തിൻ കീഴിലായി . 20-ആം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ പേർഷ്യയിൽ ഭരണഘടനാനുസൃത ഗവൺമെന്റുണ്ടാക്കാനുള്ള പരിശ്രമത്തിൽ ടാബ്രിസ് ജനതയും പങ്കുവഹിച്ചു . ഒന്നാം ലോകയുദ്ധകാലത്ത് 1915 ജനു . -ൽ തുർക്കികൾ ടാബ്രിസ് കയ്യടക്കിയെങ്കിലും ഏതാനും ദിവസങ്ങൾക്കുശേഷം ഇവിടെ റഷ്യ ആധിപത്യമുറപ്പിച്ചു . 1918 ജൂണിൽ തുർക്കികൾ നഗരം തിരിച്ചുപിടിക്കുകയും നാലു മാസങ്ങൾക്കുശേഷം നിരായുധീകരണ ഉടമ്പടി ഒപ്പുവയ്ക്കുന്നതുവരെ കൈവശം വയ്ക്കുകയും ചെയ്തു . രണ്ടാം ലോകയുദ്ധാനന്തരം ഇടതുപക്ഷ ട്യൂഡെ പാർട്ടി ഇവിടെ വിപ്ലവം സംഘടിപ്പിച്ചു . സോവിയറ്റ് യൂണിയന്റെ പിന്തുണയോടെ 1946-ൽ കുറച്ചുകാലം ഇവിടെ ട്യൂഡെ ഗവൺമെന്റ് ഭരണം നടത്തി . ടാബ്രിസ് നിരവധി ഭൂകമ്പങ്ങൾക്ക് വിധേയമായിട്ടുണ്ട് . അതിനാൽ ചരിത്രാവശിഷ്ടങ്ങൾ നാശമായ അവസ്ഥയിലാണിന്ന് . ഏതാനും ചരിത്രാവശിഷ്ടങ്ങൾ മാത്രമേ ഇപ്പോൾ അവശേഷിച്ചിട്ടുള്ളൂ . ഇവയിൽ പ്രധാനപ്പെട്ടവ 14-ആം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന അലിഷായുടെ പള്ളി , 15-ആം നൂറ്റാണ്ടിലെ നീല മോസ്ക് എന്നിവയാണ് . സാറ്റ് ടവർ ടാബ്രിസ് ബസാർ മസ്ജിദ് ഇമാംസാദാ ഐണേജ് മ്യൂസിയം നിസാം ഹൗസ് നോഹർ ബാത്ത് കോൺസ്റ്റിറ്റ്യൂഷൻ ഹൗസ് ഹിസ്റ്റോറിക്കൽ ഹൗസ് സ്റ്റോൺ ബ്രിഡ്ജ് മ്യൂസിയം ബേഹ്നാം ഹൗസ് ഗാരി ബ്രിജ് ഗഡകി ഹൗസ് അസർബേയ്ജാൻ മ്യൂസിയം ബ്ലൂ മോസ്ക് ഒരു പുരാതന വാതിൽ ഒരു പള്ളി
false
വിഭവസമൃദമായ രുചികൾക്കൊപ്പം പുതുവർഷത്തെ വരവേൽക്കാം . നാവിലെ രുചിമുകുളങ്ങളെ രസിപ്പിക്കുന്ന വിഭവങ്ങളുമായി മസ്ക്കറ്റ് ഹോട്ടൽ ഒരുങ്ങികഴിഞ്ഞു . കെടിഡിസിയുടെ മസ്‌ക്കറ്റ് ഹോട്ടലിൽ ഈ ഡിസംബർ 31 ന് പുതുവത്സരാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു . രാത്രി 8 മണി മുതൽ സ്വാതിയിലാണ് പരിപാടികൾ അരങ്ങേറുന്നത് . തകർപ്പൻ കലാപരിപാടികളുമുണ്ട് . ഇനി ആഘോഷത്തിന്റെ നിമിഷങ്ങളാണ് . രസകരവും രുചികരവുമായ വിവിഭവങ്ങൾ മാത്രമല്ല , ഡിജെ , മൈൻഡ് റീഡർ , മാജിക് ഷോ , ഡാൻസ് , വിനോദ ഗെയിമുകൾ , ലക്കി നറുക്കെടുപ്പുകൾ തുടങ്ങി നിരവധി കാര്യപരിപാടികളും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട് . ഇൗ ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിന് നികുതിയടക്കം ദമ്പതികൾക്ക് 4000 രൂപയും ഒരാൾക്ക് 3000രൂപയുമാണ് . പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 1500 രൂപയുമാണ് നിരക്ക് . ഡിസംബർ 30ന് രാത്രി 8 മണിക്ക് മുമ്പായി റിസർവേഷൻ ചെയ്താൽ സ്പെഷൽ ഓഫറുകളും ലഭിക്കും . കേരളത്തിലുടനീളമുള്ള കെടിഡിസിയുടെ വിവിധ പ്രീമിയം പ്രോപ്പർട്ടികളിൽ അന്നേ ദിവസം ലക്കി നറുക്കെടുപ്പുകളുമുണ്ട് . വിജയികൾക്ക് കെടിഡിസിയുടെ പ്രമുഖ ഹോട്ടലുകളിൽ താമസസൗകര്യവും ഒരുക്കിയിട്ടുണ്ട് . കൂടാതെ പങ്കെടുക്കുന്നവരെ കാത്ത് നിരവധി സമ്മാനങ്ങളുമുണ്ട് . ഈ പുതുവത്സരം മസ്‌ക്കറ്റ് ഹോട്ടലിനൊപ്പം ആഘോഷിക്കാം .
false
കോഴിക്കോട് വാക്കുകൾ കൂട്ടിച്ചൊല്ലുന്ന പ്രായമാകുംമുമ്പെ അസാധാരണ ഗ്രാഹ്യശേഷി പ്രകടിപ്പിച്ച് ശ്രീഹാൻ റെക്കോഡ് നേട്ടങ്ങൾക്ക് ഉടമയായി . ഖത്തറിൽ ബിസിനസുകാരനായ തൂണേരിയിലെ നെല്ല്യേരിത്താഴെക്കുനിയിൽ അജേഷിന്റെയും കാവുന്തറയിലെ ഐ . പി . മനീജയുടെയും മകനായ ശ്രീഹാൻ ദേവ് രണ്ടര വയസ്സിനുള്ളിലാണ് ദേശീയ , അന്തർദേശീയ നേട്ടങ്ങൾ കൈവരിച്ചത് . രണ്ടുവയസ്സും മൂന്നുമാസവും പ്രായമുള്ളപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് നേടിയത് . ഒരുമാസം പിന്നിട്ടപ്പോൾ കലാം വേൾഡ് റെക്കോഡും കരസ്ഥമാക്കി . വീണ്ടും ഒരുമാസം പിന്നിട്ടപ്പോൾ കഴിഞ്ഞ ദിവസം മറ്റൊരു അന്താരാഷ്ട്ര റെക്കോഡും നേടി . പ്രായത്തിൽ കവിഞ്ഞ ഗ്രാഹ്യശേഷി പ്രകടിപ്പിച്ചാണ് ശ്രീഹാൻ റൊക്കോഡുകൾക്ക് ഉടമയായത് . 22 പ്രശസ്ത വ്യക്തികൾ , 21 ലോഗോകൾ , ഒമ്പത് ഗ്രഹങ്ങൾ , 16 പക്ഷികൾ , 15 പഴവർഗങ്ങൾ , മനുഷ്യശരീരത്തിലെ 18 അവയവങ്ങൾ , 21 പച്ചക്കറികൾ , 26 വാഹനങ്ങൾ , 14 പ്രവൃത്തികൾ എന്നിവയെ തിരിച്ചറിഞ്ഞ് ഇംഗ്ലീഷിൽ മറുപടി നൽകിയും ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ 50 വാക്കുകൾ പറഞ്ഞുമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടിയത് . ഇപ്പോൾ ഇവയുടെ ഇരട്ടി ശേഷി കൈവരിച്ചിരിക്കയാണ് ശ്രീഹാൻ .
false
തക്കാളിയിൽ നിന്നുണ്ടാക്കുന്ന ഒരു പാനീയമാണ് തക്കാളി ജ്യൂസ് . ഇത് ബ്ലഡി മേരി പോലെയുള്ള കോക്ക്ടെയിലുകൾ ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട് . ആദ്യമായി തക്കാളി ജ്യൂസ് വിളമ്പിയത് 1917 ഇൽ തെക്കേ ഇന്ത്യാനയിലാണ് . ലൂയി പെരിൻ എന്ന ഹോട്ടലുടമ ഓറഞ്ച് ജ്യൂസ് തീർന്നപ്പോൾ പകരമായി കണ്ടെത്തിയതാണിത് . തക്കാളി ചാറും പഞ്ചസാരയും ചേർത്തുള്ള പുതിയ പാനീയം വിജയമാകുകയും ചെയ്തു . ഉപ്പ് , വെളുത്തുള്ളി , ഉള്ളി തുടങ്ങി പലതരം ചേരുവകളിൽ തക്കാളി ജ്യൂസ് ഉണ്ടാക്കാറുണ്ട് .
false
ഭക്തി അക്ഷരാർത്ഥത്തിൽ " അറ്റാച്ച്മെന്റ് , പങ്കാളിത്തം , അതീവ താത്പര്യം , ആദരാജ്ഞാനം , വിശ്വാസം , സ്നേഹം , ഭക്തി , ആരാധന , ശുദ്ധി " എന്നാണ് . ഹിന്ദുമതത്തിൽ ഇത് ഭക്തിയെ സൂചിപ്പിച്ചു കൊണ്ട് ദൈവത്തോടുള്ള സ്നേഹം , ഒരു ദൈവഭക്തൻ അല്ലെങ്കിൽ ദൈവത്തിന്റെ ഒരു പ്രതിനിധി എന്നിങ്ങനെ പ്രതിനിധാനം ചെയ്യുന്നു . ഭഗവദ് ഗീതയിൽ , ഭക്തി മാർഗ എന്ന നിലയിൽ , ആത്മീയതയുടെയും , മോക്ഷാത്മകതയുടെയും ഒരു സാദൃശ്യത്തെ സൂചിപ്പിക്കുന്നതുപോലെ , ശ്രേതസ്വാതാര ഉപനിഷത്തിനെപ്പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ ഇത് പങ്കാളിത്തം , ഭക്തി , സ്നേഹത്തിന്റെ അർത്ഥം എന്നിവയെ സൂചിപ്പിക്കുന്നു . ഇന്ത്യൻ മതങ്ങളിൽ ഭക്തി " വൈകാരിക ഭക്തി " ആണ് , പ്രത്യേകിച്ച് ഒരു വ്യക്തിപരമായ ദൈവത്തെയോ ആത്മീയ ആശയങ്ങളെയോ ആണ് അത് കാണിക്കുന്നത് . ഒന്നാം സഹസ്രാബ്ദത്തിന്റെ രണ്ടാം പകുതിയിൽ വിഷ്ണുവിനും , ശിവ , ദേവി എന്നീ ദേവൻമാരുടെ ചുറ്റുപാടിൽ വളർന്ന അൽവാർ , നായനാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു പ്രസ്ഥാനവും ഈ പദം സൂചിപ്പിക്കുന്നു . 12-ാം നൂറ്റാണ്ടിനുശേഷം ഇന്ത്യയിൽ ഇസ്ലാമിന്റെ വരവോടെ ഇന്ത്യയിലെ പല ഹിന്ദു പാരമ്പര്യങ്ങളും വളരെ വേഗത്തിൽ വളർന്നു . ഭക്തി ആശയങ്ങൾ ഇന്ത്യയിലെ പല പ്രസിദ്ധ എഴുത്തുകാരും വിശുദ്ധ സന്ന്യാസകവികളുമാണ് പ്രചരിപ്പിച്ചത് . ഉദാഹരണമായി ഭഗവതപുരാണം ഹിന്ദുമതത്തിലെ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെടുത്തി കൃഷ്ണനുമായി ബന്ധപ്പെട്ട കൃതിയും ഉണ്ട് . ഇന്ത്യയിലെ മറ്റു മതങ്ങളിലും ഭക്തിയെ കാണാം . ആധുനിക കാലങ്ങളിൽ ക്രിസ്തുമതവും ഹിന്ദുമതവും തമ്മിലുള്ള ഇടപെടലുകളെയും ഇത് സ്വാധീനിച്ചിട്ടുണ്ട് . ഇന്ത്യക്ക് പുറത്ത് , ചില തെക്കുകിഴക്കൻ ഏഷ്യൻ , കിഴക്കൻ ഏഷ്യൻ ബുദ്ധമത പാരമ്പര്യങ്ങളിലും വൈകാരിക ഭക്തി കാണാം . ഇത് ചിലപ്പോൾ ഭാട്ടി എന്നാണ് അറിയപ്പെടുന്നത് . സംസ്കൃത വാക്ക് ഭക്തി എന്ന വാക്ക് വേർതിരിച്ചെടുത്തത് വേർബ് റൂട്ട് ഭജ് എന്ന വാക്കിൽ നിന്നാണ് . അതായത് , " വിഭജിക്കുന്നത് , പങ്കു കൊള്ളുക , പങ്കെടുക്കുക എന്നാണ് . ബന്ധം,ഭക്തി , ഇഷ്ടം , ആദരാജ്ഞാനം,വിശ്വാസം അല്ലെങ്കിൽ സ്നേഹം , ആരാധന , ഒരു ആത്മീയമായ ഭക്തി , മതതത്ത്വം,രക്ഷയുടെ മാർഗ്ഗം " എന്നിവയാണ് ഈ വാക്ക് അർത്ഥമാക്കുന്നത് . ഭക്തി എന്ന പദത്തിന്റെ അർത്ഥം കാമയിൽ നിന്ന് വ്യത്യസ്തമാണ് . കാമ വൈകാരിക ബന്ധത്തെ സൂചിപ്പിക്കുന്നു . ചിലപ്പോൾ വികാരപരമായ സ്നേഹവും കാണിക്കുന്നു . ഇതിൽ നിന്നും വ്യത്യസ്തമായി ഭക്തി ആത്മീയമാണ് . മത ആശയങ്ങളോട് അല്ലെങ്കിൽ തത്ത്വങ്ങൾക്ക് സ്നേഹവും , ഭക്തിയും അത് രസവും വികാരവുമാണ് . ഭക്തി എന്ന വാക്ക് വിമർശനാത്മക മനോഭാവം , എന്നാൽ പ്രതിബദ്ധത എന്ന നിലയിൽ മനസ്സിലാക്കാൻ പാടില്ലെന്ന് കരൺ പെചെലിസ് പറയുന്നു . ഹിന്ദുത്വത്തിൽ ഭക്തി എന്ന സങ്കല്പത്തിൽ , ഇടപെടൽ , വികാരവും ആശയവിനിമയവും തമ്മിലുള്ള ഒരു വ്യാകുലതയാണ് . " സാമൂഹ്യ പശ്ചാത്തലവും താൽക്കാലിക സ്വാതന്ത്ര്യവും പുനഃപരിശോധിക്കാനുള്ള വികാരം ചിന്താശീലവും ബോധപൂർവ്വവുമായ സമീപനത്തിലെ അനുഭവവും മനസ്സിലാക്കാനുള്ള വികാരമാണ് " . ഭക്തിയെ നിർവഹിക്കുന്നയാൾ ഭക്തൻ എന്നാണ് വിളിക്കുന്നത് . വേദ സംസ്കൃത സാഹിത്യത്തിൽ ഭക്തി എന്ന പദം , മാനുഷിക ബന്ധങ്ങളിൽ , " പ്രിയപ്പെട്ട സ്നേഹിതൻ , സുഹൃത്ത്-സുഹൃത്ത് , രാജ-വിഷയം , മാതാപിതാക്കൾ-കുട്ടികൾക്കിടയിൽ " പരസ്പര സഹകരണം , ഭക്തി , ഇഷ്ടാനിഷ്ടങ്ങൾ , എന്നീ പൊതുവായ അർത്ഥങ്ങളെ സൂചിപ്പിക്കുന്നു . ഗുരുക്കന്മാരോട് ഗുരു-ഭക്തി , അല്ലെങ്കിൽ വ്യക്തിപരമായി ദൈവത്തോട് അല്ലെങ്കിൽ ആത്മനിഷ്ഠമായ രൂപത്തിലും ഭക്തിയെ പരാമർശിക്കാം . ശ്രീലങ്കൻ ബുദ്ധമതശാസ്ത്ര പണ്ഡിതൻ സനത് നാനയക്കരയുടെ കാഴ്ചപ്പാടിൽ , ഭാരതീയ മതങ്ങളിൽ ഭക്തി എന്ന ആശയം ശരിയായി തർജ്ജമ ചെയ്യുന്നതോ അല്ലെങ്കിൽ പ്രതിനിധീകരിക്കുന്നതോ ആയ ഒരൊറ്റ വാക്കുകളില്ല .
false
ഉള്ളിലുണ്ടാവും , തോരാതെ ചില മഴകള്‍ . മഴക്കാലങ്ങള്‍ . മഴയോര്‍മ്മകള്‍ . മഴയനുഭവങ്ങള്‍ . അവ എഴുതൂ . കുറിപ്പുകള്‍ ഫോട്ടോ സഹിതം <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കൂ . സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത് . മഴ നൂലുകളിലൂടെ ഊര്‍ന്നിറങ്ങുന്ന പാമ്പിന്‍ കുഞ്ഞുങ്ങളെ അനുഭവിച്ചവരധികമുണ്ടാകില്ല . അതനുഭവിക്കണമെങ്കില്‍ മഴയെ ഭീതിയോടെ കണ്ടിരുന്ന ഒരു കാലത്തെ അനുഭവിക്കണം . തോരാതെ പെയ്യുന്ന മഴയില്‍ ചോരുന്ന വീടിനെ , പുര മേഞ്ഞ കറുത്ത് പൊടിഞ്ഞു തുടങ്ങിയ ഓലക്കിടയില്‍ സുഷുപ്തിയിലാണ്ടു കിടക്കുന്ന കറുപ്പും വെളുപ്പും ചേര്‍ന്ന തേരട്ടയെ , ചുരുണ്ടു കിടക്കുന്ന ചുവന്ന തേരട്ടയെ , ഇതെല്ലാം അനുഭവങ്ങളാണ് . മനസ്സിന് കരുത്തും ശരീരത്തിന് അതിജീവനവും പകര്‍ന്നു നല്‍കിയ അനുഭവങ്ങള്‍ . അന്നൊക്കെ മഴയെ മനസ്സറിഞ്ഞു സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ല . അല്ലെങ്കില്‍ , മഴയോടുള്ള ഇഷ്ടം പറയാന്‍ ഭയമായിരുന്നു . കാരണം , പ്രണയം തോന്നുന്ന , കുളിരണിയിപ്പിക്കുന്ന അതേ മഴ തന്നെയാണ് രാവുകളിലെ ഉറക്കം കളയും വിധം ആര്‍ത്തു പെയ്ത് നിറയെ ചെറുതും വലുതുമായ തുള വീണ പുതപ്പിലൂടെ തണുപ്പായി കയറി ശരീരമാകെ പടര്‍ന്നിരുന്നത് . അതേ , മഴ തന്നെയാണ് രാത്രിയില്‍ ഓലക്കീറിനിടയിലൂടെ ഊര്‍ന്ന് മണ്ണ് തേച്ചിട്ട അകത്തളത്തില്‍ വീണു പോകുമെന്ന് പേടിച്ച് വക്ക് പൊട്ടിയ പാത്രങ്ങള്‍ മാറി മാറി വെച്ച് ഒരു തുള്ളി വെള്ളവും കളയാതെ ശേഖരിക്കുന്നതിനിടക്ക് എന്റുുമ്മയുടെ ഉറക്കം കവര്‍ന്നത് . അതേ മഴ തന്നെയായിരുന്നു , ഒരു രാത്രിയില്‍ പെയ്ത് പെയ്‌തെന്റെ മെയ്യിന്റെ താപം കൂട്ടി പനിച്ചു വിറച്ച ദിനങ്ങളെ എന്നില്‍ കൊണ്ടിട്ടത് . അതേ മഴ തന്നെയായിരുന്നു , ഒരിക്കല്‍ കവിഞ്ഞൊഴുകിയ തോട്ടിലൂടെ പെരുമ്പാമ്പിനെ ഒഴുക്കി കൊണ്ട് വന്ന് ഒറ്റപ്പൊളി കട്ടിലിന്റെ ചുവട്ടിലെത്തിച്ചത് . ഒരു രാത്രി മുഴുവന്‍ എന്റുമ്മ പേടിച്ചരണ്ട് എനിക്കും തൊട്ടിലിലെ അനിയത്തിക്കും ഉറക്കമൊഴിച്ച് കാവലിരിക്കാന്‍ കാരണമായത് . അന്നൊക്കെ അതേ മഴ കൊണ്ട് നനഞ്ഞു പോയ എന്റെ പുസ്തകങ്ങള്‍ , മഷി പടര്‍ന്ന് വെയിലത്തുണക്കിയിട്ടും ഉപയോഗശൂന്യമായി പോയ കട്ടി കുറഞ്ഞ കുഞ്ഞു നോട്ട് പുസ്തകങ്ങള്‍ , പതിയെ മഴതുള്ളികള്‍ക്ക് പകരം ഇറങ്ങി വരുന്നത് പാമ്പിന്‍കുഞ്ഞുങ്ങളെന്ന തോന്നലുണ്ടായി . അവ ഇറങ്ങി വന്ന് ഇഴഞ്ഞിഴഞ്ഞ് കാല്‍ തുടയിലൂടെ ഊര്‍ന്നിറങ്ങിയ ആര്‍ത്തവ രക്തത്തിനൊരിക്കല്‍ സാക്ഷ്യം വഹിച്ചു . മഴ പെയ്ത് ചളി നിറഞ്ഞ മുറ്റത്ത് വീണു പിടഞ്ഞ അടിവയറ്റിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ മഴക്കാറേറ്റ് ഉണങ്ങുകയും അനന്തരം ഓരോ മഴതുള്ളിയേയും വലിച്ചെടുത്ത് തളിരിടുകയും ചെയ്തു . നിലത്തെ മണ്ണലങ്കാരങ്ങള്‍ പതിയെ കറുത്ത കാവിക്ക് വഴിയൊരുക്കി കൊടുത്തു . അപ്പോഴും ഓലക്കീറുകള്‍ക്കിടയിലൂടെ പഴകിയ ഓലയുടെ കറുപ്പ് കലര്‍ന്ന മഴതുള്ളികള്‍ ധാരമുറിയാതെ ഊര്‍ന്നു വീണു കൊണ്ടേയിരുന്നു . അതിനുമപ്പുറം ഒരു മഴ വരും കാലം മുമ്പാണ് ഓലക്കീറുകള്‍ക്കിടയിലെ തേരട്ട കുടുംബങ്ങള്‍ക്ക് മറ്റൊരിടം തേടേണ്ടി വന്നത് , അതായത് ഓല മാറി തകര ഷീറ്റിന്റെ ശബ്ദത്തിലേക്ക് മഴ പെയ്തു തുടങ്ങിയത് . ഇതിനിടക്ക് ചായ്പ്പില്‍ വന്നു വീണ ഇടിയും , ഒരു സന്ധ്യക്ക് പുരപ്പുറത്ത് കാറ്റു കടപുഴക്കിയിട്ട കമുകും എന്റെ പ്രാര്‍ത്ഥനകളെ പടച്ചവനേ . ഇടിയും മിന്നലും കാറ്റും ഒന്നും വേണ്ട , മഴ മാത്രം മതി എന്നതിലേക്ക് മാറ്റി . കാരണം , മഴയേക്കാള്‍ അതിന്റെ അകമ്പടിക്കാരെ എനിക്ക് ഭയമായിരുന്നു . മഴയ്ക്ക് താഴെ ശാന്തമായുറങ്ങാമെന്ന് നിനച്ചപ്പോഴൊക്കെ അശാന്തമായി നിലകൊണ്ട തകര ഷീറ്റിന് ചെവി കൊടുക്കാതെ ശബ്ദത്തിലെ നിശ്ശബ്ദത കണ്ടെത്തി നിദ്രയിലാണ്ട ദിനങ്ങള്‍ക്കും മഴയുടെ നനവ് തന്നെയാണ് . അങ്ങനെയാണ് ആദ്യമായി അനേകം കോലാഹലങ്ങള്‍ക്കിടയിലും എന്നെ നിശ്ശബ്ദമായി കൊണ്ടിരുത്താന്‍ ഞാനാദ്യം പഠിച്ചത് . പതിയെ ഷീറ്റ് ഓടിലേക്ക് മാറിയപ്പോള്‍ ഇടക്ക് രാത്രിയിലെ പെരുമഴയില്‍ മൂലോടിന്റെ ഇടയിലൂടെ തുള്ളിയുറ്റുന്ന മഴനൂലുകളില്‍ പാമ്പിന്‍കുഞ്ഞുങ്ങള്‍ക്ക് പകരം പ്രണയാകാശത്തെ കണ്ടു തുടങ്ങിയത് അതിജീവനത്തിന്റെ പ്രിയപ്പെട്ട നിമിഷമായിരുന്നു . ഓരോന്നും അനുഭവിക്കുന്നത് അനുഭവിക്കപ്പെടുന്നവന്റെ ചുറ്റുപാടാകെയും ചേര്‍ന്ന് വരച്ചു വെക്കുന്നതാകുമെന്ന് പഠിച്ചതായിരുന്നു വലിയ പാഠം . ഓര്‍മ്മകള്‍ക്ക് മേല്‍ പെയ്യാറുള്ള അതേ മഴ നൂലുകളില്‍ അതിജീവനത്തിന്റെ പാമ്പിന്‍ കുട്ടികള്‍ ഇഴഞ്ഞിറങ്ങാറുണ്ട് ഇപ്പോഴും . തളരാതിരിക്കാന്‍ ഏതു തണുപ്പിലും ഉള്ളിലെ ചൂട് ഊതി തെളിക്കാന്‍ പഠിപ്പിച്ചു തന്ന അതേ മഴ നൂലുകള്‍ … ഇനിയും തോരാത്ത മഴകള്‍ സുനു പി സ്‌കറിയ : മഴയുടെ സെല്‍ഫ് ഗോള്‍ ! ധന്യ മോഹന്‍ : പെരുമഴയത്തൊരു കല്യാണം ! ജില്‍ന ജന്നത്ത് . കെ . വി : പെണ്‍മഴക്കാലങ്ങള്‍ ജാസ്മിന്‍ ജാഫര്‍ : എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ … നിഷ മഞ്‌ജേഷ് : മഴയോടും കാറ്റിനോടും തോറ്റുപോയൊരു വീട് കന്നി എം : കാറ്റ് കുട പിടിച്ച് വലിക്കുന്നു ; കടല്‍ ഞങ്ങളെയും ! ജ്യോതി രാജീവ് : ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല സ്മിത അജു : ഇടുക്കീലെ മഴയാണ് മഴ ! കെ . വി വിനോഷ് : പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ ? ജാസ്‌ലിന്‍ ജെയ്‌സന്‍ : മഴയ്ക്കും മഞ്ഞിനുമൊപ്പം ആയിരം അടി മുകളില്‍ ! സഫീറ മഠത്തിലകത്ത് : സ്വപ്നങ്ങള്‍ അടര്‍ന്നു വീഴുന്ന മഴക്കാലം ഹാഷ്മി റഹ്മാന്‍ : കനലെരിഞ്ഞുതീര്‍ന്നൊരു മഴ ഡോ . ഹസനത് സൈബിന്‍ : ചാരായം മണക്കുന്നൊരു മഴ ! .
false
ലിംഗവിവേചനത്തിന്റെ ആദ്യപാഠങ്ങള്‍ എവിടെനിന്നുമാവാം . വീടകങ്ങള്‍ മുതല്‍ തൊഴിലിടങ്ങള്‍ വരെ . പൊതു ഇടങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയാ ഇടങ്ങള്‍ വരെ . റിമ കല്ലിങ്കല്‍ തുടങ്ങിവെച്ച സംവാദത്തിലേക്ക് നിങ്ങള്‍ക്കും ചേരാം . നിങ്ങളുടെ കുറിപ്പുകള്‍ <ഇമെയിൽ> എന്ന മെയില്‍ ഐഡിയിലേക്ക് ഫോട്ടോ സഹിതം അയക്കൂ . സബ് ജക്ട് ലൈനില്‍ ' ഞാന്‍ ഫെമിനിസ്റ്റായ ദിവസം ! ' എന്ന് എഴുതാന്‍ മറക്കരുത് . … . തിരസ്‌ക്കരിക്കപ്പെടുന്നതിലൂടെയാണ് ഫെമിനിസ്റ്റ് ഉണ്ടാവുന്നതെങ്കില്‍ എന്നിലെ ഫെമിനിസ്റ്റ് എനിക്കൊപ്പം ജനിച്ചതാണ് . വീട്ടില്‍ പണവും പ്രതാപവും പൊങ്ങച്ചവും കത്തി നില്‍ക്കുന്ന സമയത്ത് ജനിച്ചിട്ടും നാലാമത്തെ പെണ്‍കുഞ്ഞായതു കൊണ്ടു ലേബര്‍ റൂമില്‍ നിന്ന് കൊണ്ടു വന്നപ്പോള്‍ തന്നെ ആരും വാങ്ങിക്കാന്‍ കൂട്ടാകക്കിയിരുന്നില്ലത്രെ . എങ്കിലും പ്രസവിച്ചു പോയില്ലേന്നു കരുതി വീട്ടിലേക്ക് കൊണ്ട് പോന്നു എന്നത് കൊണ്ടു എന്റെ ഉമ്മക്ക് നേരിടേണ്ടി വന്ന അവഗണനയും മുഖം തിരിക്കലുകളും ആണായി പിറക്കാത്ത ഞാന്‍ കാരണം തന്നെ ആയിരുന്നു . അധികം താമസിയാതെ അനിയന്‍ ജനിച്ചതോടെയാണ് വിവേചനത്തിന്റെ ഭീകരത മനസ്സിലായത് . എനിക്ക് കിട്ടാത്തത് പലതും അവനു കിട്ടിയിരുന്നത് എന്നില്‍ ഉണ്ടാക്കിയ പക പോലെത്തന്നെ അവനില്‍ പെങ്ങളെന്നത് ഒന്നും വിട്ടു കൊടുക്കാതെ മുടി പിടിച്ചു വലിക്കാനും പുറത്തു കേറി ഇടിക്കാനും ഉള്ള കളിപ്പാട്ടം ആയിരുന്നു . എന്നിട്ടും തല്ലു കിട്ടിയിരുന്നത് എനിക്കും . ഒരിക്കല്‍ അവന്‍ എന്നെ തള്ളിയിട്ട് ദൂരേയ്ക്ക് ഓടി . ഞാന്‍ എണീറ്റു പിറകെ ഓടിയില്ല . ഒറ്റ കല്ലു കൊണ്ട് അവന്റെ മുന്നിലെ രണ്ടു പല്ലുകള്‍ എറിഞ്ഞു വീഴ്ത്തിയത് എന്റെ എറിയാനുള്ള കഴിവ് കൊണ്ടായിരുന്നില്ല . എന്നില്‍ കത്തി നില്‍ക്കുന്ന പകയുടെ ശക്തിയായിരുന്നു . അടുത്ത കാലം വരെ ഞാന്‍ അവനെ ശത്രുവിനെ പോലെയാണ് കണ്ടത് . അതിനു കാരണം എന്റെ വീട്ടുകാര്‍ തന്നെയാണ് . തുല്യരാണ് എന്നു പറഞ്ഞു വളര്‍ത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ബാല്യം നഷ്ടപ്പെടില്ലായിരുന്നു . ഇംഗ്ലണ്ടില്‍ ജീവിച്ചിട്ടും ഇംഗ്ലീഷ് പത്രം മാത്രം വായിച്ചിട്ടും എനിക്ക് ഒരു രൂപ പോക്കറ്റ് മണി തരുമ്പോള്‍ അവനു കൊടുക്കാന്‍ അഞ്ചു രൂപ എന്റെ കയ്യില്‍ തന്നെ തന്നു വിട്ടു ഡിസ്‌ക്രിമിനേഷന്‍ കാണിച്ച വല്യുപ്പ എന്നിലെ ആദ്യ രാക്ഷസ കഥാപാത്രമായി . വളര്‍ന്നിട്ടും തീര്‍ന്നില്ല . എത്ര യാചിച്ചു പറഞ്ഞിട്ടും പഠിത്തം തുടരാന്‍ സമ്മതിക്കാതെ എനിക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിന് കഴുത്ത് നീട്ടി കൊടുക്കേണ്ടി വന്നു . അധികം വൈകാതെ തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ സ്‌റ്റെയര്‍കേസില്‍ നിന്നു വീണ് നട്ടെല്ലിന് പരിക്കുപറ്റി ഞാന്‍ വെട്ടിയിട്ട പോലെ എന്റെ വീട്ടില്‍ തന്നെ കിടപ്പിലായി . ഒറ്റ കല്ലു കൊണ്ട് അവന്റെ മുന്നിലെ രണ്ടു പല്ലുകള്‍ എറിഞ്ഞു വീഴ്ത്തിയത് എന്റെ എറിയാനുള്ള കഴിവ് കൊണ്ടായിരുന്നില്ല . എന്നില്‍ കത്തി നില്‍ക്കുന്ന പകയുടെ ശക്തിയായിരുന്നു . ഡോക്ടര്‍മാര്‍ക്ക് പോലും എന്ന് എണീറ്റു നടക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നു . എന്റെ ജീവിതവും ഭാവിയും കട്ടിലില്‍ വായില്‍ ഭക്ഷണം വെച്ചു തരുന്ന അവസ്ഥയിലേക്ക് മാറുമ്പോഴും അനിയനെ ബാംഗ്‌ളൂര്‍ വിട്ടു പഠിപ്പിക്കുന്നത് ആയിരുന്നു വീട്ടില്‍ ചര്‍ച്ച . ആരോടോ ഒക്കെയുള്ള എന്നിലെ പക വീണ്ടും ശക്തി തന്നു . അതിനെ ഡോക്ടറും കുരിക്കളും വൈദ്യരും വില്‍പവര്‍ എന്നു വിളിച്ചു . ആ വിവേചനത്തില്‍ നിന്ന് ഉണ്ടായ വില്‍ പവറില്‍ നിന്നാണ് ഇത്ര ദൂരം നടന്നത് . ഞാന്‍ യുകെജി യില്‍ പഠിക്കുമ്പോള്‍ എന്നെ കൊണ്ട് പോവാതെ അവനെയും കൊണ്ട് മാതാപിതാക്കള്‍ ദൂരയാത്ര പോയ ദിവസം ന്നു സ്‌ളേറ്റില്‍ ഒത്തിരി തവണ എഴുതി അതില്‍ കുത്തി വരഞ്ഞോണ്ടിരിക്കുമ്പോള്‍ അടുത്തു വന്നിരുന്നു ചേര്‍ത്തു പിടിച്ച ആംഗ്ലോ ഇന്ത്യന്‍ ടീച്ചറുടെ കൈകളിലെ ചൂട് ഇന്നും ഒറ്റക്കാണെന്നു തോന്നുന്ന സമയങ്ങളില്‍ ആ നാലു വയസുകാരിയിലൂടെ എനിക്ക് ധൈര്യം പകരാറുണ്ട് . ഒന്നും അവന്റെ തെറ്റായിരുന്നില്ല . ഞങ്ങളുടെ ചുറ്റുമുള്ളവര്‍ സെറ്റ് ചെയ്തു വെച്ച വിവേചനം കൊണ്ട് മാത്രമായിരുന്നു . പതിനേഴു വര്‍ഷം വിവാഹത്തിന് മുമ്പും പതിനാല് വര്‍ഷം വിവാഹത്തിന് ശേഷവും നെഞ്ചില്‍ കൊണ്ട് നടന്ന കനലിന്റെ തൊണ്ണൂറു ശതമാനവും പെണ്ണായി പിറന്നത് കൊണ്ടും നിറം കുറവായതു കൊണ്ടും മാത്രമാണ് . വിവാഹം കഴിച്ചു ചെന്ന സ്ഥലത്തും സ്ഥിതി മോശമായിരുന്നില്ല . സ്വന്തം ഇഷ്ടങ്ങള്‍ക്കോ രീതികള്‍ക്കോ പ്രസക്തിയില്ല . എന്ത് ഇഷ്ടമില്ലായ്മ കണ്ടാലും സഹിച്ചുകൊള്‍ക . പഠിക്കാനെന്ന പേരും പറഞ്ഞു മാറി നിന്നത് പോലും ഒരു തരത്തിലും ആ വീട്ടില്‍ മനസ്സ് ആഗ്രഹിക്കുന്ന പോലെ ഒന്നു ചിരിക്കാന്‍ പോലും സാധിക്കില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് . തോന്നിയ പോലെ ജീവിക്കാനല്ല തോന്നുന്ന പോലെ ഒരിക്കലെങ്കിലും ചിരിക്കാനോ ചിന്തിക്കാനോ വേണ്ടിയാണ് കാല് പിടിക്കുന്നതെന്നു ആരും മനസ്സിലാക്കിയില്ല . ചിത്രീകരണം : സുനിത മാത്യൂസ് പൊരുത്തപ്പെടാന്‍ പറ്റുന്ന ജീവിതമല്ല കിട്ടിയതെന്ന് മനസ്സിലാക്കിയത് തൊട്ട് , ആയിരം തവണ എന്നെയിനി അങ്ങോട്ട് പറഞ് വിടല്ലേയെന്നു വീട്ടില്‍ വന്നു യാചിക്കുമ്പോള്‍ പെണ്ണായി പിറന്നാല്‍ ഇങ്ങനൊക്കെ സഹിക്കേണ്ടി വരും , ഒരുപാടു സഹിക്കുന്നോര്‍ക്കും ക്ഷമിക്കുന്നോര്‍ക്കുമാണ് പിന്നീട് പടച്ചോന്‍ നല്ലകാലം കൊടുക്കുക എന്ന് പറഞ്ഞ് വീണ്ടും തള്ളിവിടും . പിന്നീട് കോളേജിലും ജോലി സ്ഥലത്തും വിവേചനം ഇല്ലാതിരുന്നത് കൊണ്ട് അതായി ലോകം . ജോലിയായി കഴിഞ്ഞപ്പോള്‍ വീണ്ടും യാചിച്ചു , ഇനി ഞാന്‍ ആര്‍ക്കും ബാധ്യത ആവാതെ ജോലി ചെയ്തു ജീവിച്ചോളാം , എന്നെ ഇനി അങ്ങോട്ട് പറഞ്ഞ വിടല്ലേ എന്ന് . ' എന്നിട്ട് നിനക്കു തോന്നിയ പോലെ ജീവിക്കാല്ലോ,നീ ഇവിടെ നിന്നാല്‍ നിന്റെ അനിയന്മാര്‍ക്ക് നല്ലൊരു കുടുംബത്തില്‍ നിന്ന് പെണ്ണ് കിട്ടാതെ ഇരുന്നോളുമല്ലോ'-ഇതാണ് എന്റെ ഉദ്ദേശ്യമെന്ന് കണ്ടെത്തിയത് തറവാട്ടിലെ നോക്കി പേടിപ്പിക്കല്‍ വിദഗ്ധനായ പിതൃ സഹോദരനായിരുന്നു . തോന്നിയ പോലെ ജീവിക്കാനല്ല തോന്നുന്ന പോലെ ഒരിക്കലെങ്കിലും ചിരിക്കാനോ ചിന്തിക്കാനോ വേണ്ടിയാണ് കാല് പിടിക്കുന്നതെന്നു ആരും മനസ്സിലാക്കിയില്ല . വര്‍ഷത്തിലൊരിക്കല്‍ വന്നു പോവുന്ന വിരുന്നുകാരന്‍ എന്നതില്‍ കവിഞ്ഞ ആത്മബന്ധമൊന്നും ഭര്‍ത്താവുമായിട്ടും ഉണ്ടായില്ല . പക്ഷെ കുഞ്ഞുങ്ങള്‍ക്ക് അങ്ങനെ പോരല്ലോ എന്ന ചിന്ത യുഎഇ യില്‍ വന്നു ഒന്നിച്ചു ജീവിക്കാം എന്ന തീരുമാനത്തിലെത്തിയപ്പോള്‍ അവിടെയും വന്നു വിവേചനത്തിന്റെ ചാകര . പാട്ടു കേട്ടാല്‍ ചെവി അടിച്ച പൊട്ടിക്കുമത്രേ . കണ്ണാടിയില്‍ നോക്കിയിരുന്നാല്‍ മുഖത്തു ആസിഡ് ഒഴിക്കുമത്രേ സ്വന്തം ഇഷ്ടങ്ങളുടെ ജസ്റ്റ് ഓപ്പസിറ്റ് . പാട്ടു കേട്ടാല്‍ ചെവി അടിച്ച പൊട്ടിക്കുമത്രേ . കണ്ണാടിയില്‍ നോക്കിയിരുന്നാല്‍ മുഖത്തു ആസിഡ് ഒഴിക്കുമത്രേ . കൂടുതല്‍ സംസാരിക്കാന്‍ പാടില്ലത്രേ . ഇനി ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാല്‍ നാട്ടിലേക്കു പോകുന്നത് പെട്ടിയില്‍ അടച്ചിട്ടാകുമത്രേ . സ്വന്തമായി തലച്ചോറും മനസ്സും ഇല്ലാത്ത മാംസപിണ്ഡമായി ജീവിക്കാനായിരുന്നു ആജ്ഞ . മറ്റുള്ളവരുടെ മുന്നില്‍ എല്ലാം മൂടിവെച്ചു അഭിനയിച്ചു കൊണ്ടിരിക്കുക പക്ഷെ ജോലിചെയ്ത് പണം കണ്ടെത്തുന്നതിനും സ്വന്തം കാര്യങ്ങളൊക്കെ ഒറ്റക്ക് നിറവേറ്റുന്നതിനും വിവേചനം ഒട്ടുമില്ലതാനും . ഇന്നും പേടിയാണ് , ഒന്നുറക്കെ കരയാന്‍ , ഈ വഴിയിലൂടെ ഇനിയെനിക്ക് യാത്ര ചെയ്യേണ്ടെന്ന് പറയാന്‍ , ശിഷ്ടകാലം കൂടി ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പറയല്ലേന്നു പറയാന്‍ . ഇഷ്ടമില്ലായ്മക്ക് അര്‍ദ്ധവിരാമമിടാന്‍ കഴിയാതെ വരുമ്പോഴാണ് പലരും ജീവിതത്തിനു തന്നെ പൂര്‍ണ വിരാമമിടുന്നത് . ചിലര്‍ അതിനെ മറികടന്നു ഒറ്റക്ക് പറഞ്ഞ് തളര്‍ന്നതില്‍ നിന്നും കരുത്തുള്‍ക്കൊണ്ടാണ് സര്‍ പുറത്തു പറയാന്‍ തുടങ്ങുന്നത് . അവരെയാണ് നിങ്ങള്‍ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നത് . ഫെമിനിസം ചങ്കൂറ്റമുള്ള , നട്ടെല്ലുള്ള , പെണ്ണിനെ മാനിക്കുന്ന പുരുഷനെതിരെ അല്ല . ഒരു തെറ്റായ പ്രസ്ഥാനത്തിനും ചിന്തകള്‍ക്കും അത്തരം ആളുകള്‍ക്കും എതിരെ മാത്രമാണ് . ആഷാ സൂസന്‍ : എന്റെ കുഞ്ഞുമകള്‍ ഫെമിനിസ്റ്റായ വിധം ! .
false
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾക്കൊപ്പം തന്നെ ഇവരുടെ വളർത്തുനായകളും വാർത്താമാധ്യമങ്ങളിൽ ഇടം നേടാറുണ്ട് . ബൈഡൻ കുടുംബത്തിന്റ പ്രിയപ്പെട്ട വളർത്തുനായ ആയിരുന്ന ചാമ്പിന്റെ മരണവാർത്ത ഏതാനും മാസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത് . ഇപ്പോഴിതാ കുടുംബത്തിന് കൂട്ടായി പുതിയ ഒരു വളർത്തുനായ കൂടി വൈറ്റ് ഹൗസിലേക്ക് എത്തിയിരിക്കുന്നതായി അറിയിച്ചിരിക്കുകയാണ് ജോ ബൈഡൻ . . <വെബ്സൈറ്റ് ലിങ്ക്> കമാൻഡർ എന്നാണ് പുതിയ നായ്ക്കുട്ടിക്ക് പേര് നൽകിയിരിക്കുന്നത് . വൈറ്റ് ഹൗസിലെ പുൽത്തകിടിയിലൂടെ ടെന്നിസ് ബോൾ കടിച്ചെടുത്തു നീങ്ങുന്ന കമാൻഡറിന്റെ ചിത്രങ്ങൾ ജോ ബൈഡൻ തന്നെയാണ് ട്വിറ്ററിൽ പങ്കുവച്ചത് . ഇതിനുപുറമേ കമാൻഡറുമൊത്ത് കളികളിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും ജോ ബൈഡനും ഭാര്യ ജിൽ ബൈഡനുമൊപ്പമുള്ള നായയുടെ ചിത്രവും ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട് . കമാൻഡറിനെ കുടുംബാംഗങ്ങൾ ബൈഡനു സമ്മാനമായി നൽകിയതാണെന്നാണ് വിവരം . ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയാണ് കമാൻഡർ . അതേസമയം വൈറ്റ് ഹൗസിലെ മറ്റൊരു വളർത്തുനായ ആയിരുന്ന മേജറിനെ ബൈഡന്റെ ബന്ധുക്കളുടെ അരികിലേക്ക് മാറ്റിയിട്ടുണ്ട് . വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെയും ചില അതിഥികളെയും മേജർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു . ഇതേതുടർന്ന് നായകളെ പരിശീലിപ്പിക്കുന്നവരുടെയും മൃഗരോഗ വിദഗ്ധരുടെയും അഭിപ്രായം തേടിയതിനുശേഷമാണ് മേജറിനെ വൈറ്റ് ഹൗസിൽനിന്നും മാറ്റാൻ തീരുമാനിച്ചത് . എപ്പോഴും തിരക്കുള്ള വൈറ്റ്ഹൗസിനേക്കാൾ അൽപംകൂടി ശാന്തമായ അന്തരീക്ഷത്തിൽ മേജർ ജീവിക്കുന്നതാവും സുരക്ഷിതമെന്ന് ജിൽ ബൈഡന്റെ വക്താവ് അറിയിച്ചു . വൈറ്റ് ഹൗസിൽലെത്തുന്ന ആദ്യത്തെ റെസ്ക്യൂ ഡോഗ് എന്ന തരത്തിൽ മേജർ ചരിത്രത്തിൽ ഇടം നേടിയിരുന്നു . എന്നാൽ തുടക്കം മുതൽ തന്നെ വൈറ്റ്ഹൗസിലെ അന്തരീക്ഷവുമായി മേജറും ചാമ്പും പൊരുത്തപ്പെടാതിരുന്നതിനെ തുടർന്ന് ഒന്നിലധികം തവണ ഇവയെ പലയിടങ്ങളിലായി മാറ്റിപ്പാർപ്പിക്കുകയും ചെയ്തു . ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് 13 വയസ്സുകാരനായിരുന്ന ചാമ്പ് ജീവൻവെടിഞ്ഞത് . പുതിയ വളർത്തു നായ ബൈഡൻ കുടുംബവുമായി വളരെ വേഗം ഇണങ്ങി എന്നാണ് ചിത്രങ്ങളിൽ നിന്നും മനസ്സിലാകുന്നത് . കമാൻഡറിനു പുറമേ ഒരു വളർത്തുപൂച്ചയെക്കൂടി വൈറ്റ് ഹൗസിലേക്കെത്തിക്കാനാണ് ബൈഡൻ കുടുംബത്തിന്റെ തീരുമാനം . വളർത്തു പൂച്ചയെ കാത്തിരിക്കുന്നതായി ഏപ്രിൽ മാസത്തിൽ തന്നെ ജിൽ ബൈഡൻ വ്യക്തമാക്കിയിരുന്നു . 2022 ജനുവരിയിൽ കമാൻഡറിനു കൂട്ടായി പുതിയ വളർത്തുപൂച്ചയുമെത്തുമെന്നാണ് വിവരം .
false
ഹനബുസ ഇത്ഛോ ഒരു ജാപ്പനീസ് ചിത്രകാരനും കാലിയോഗ്രാഫറും ഹൈകു കവിയുമായിരുന്നു . കനോ യാസുനോബുവിന്റെ കീഴിലുള്ള കനോ ശൈലിയിൽ അദ്ദേഹം ആദ്യം പരിശീലനം നേടിയിട്ടും ആ ശൈലി തള്ളിപ്പറയുകയും ശൈലി അനുകരിക്കുകയും ചെയ്തു . ഹിശികവാ വായോ എന്നും മറ്റു അനേകം ആർട്ട്-പേരുകളിലൂടെയും അദ്ദേഹം അറിയപ്പെടുന്നു . ക്യോട്ടോയിലെ ഒരു ഡോക്ടറുടെ മകനായി ജനിച്ച അദ്ദേഹത്തെ ടാഗ ഷിങ്കോ എന്നു പേരിട്ടു . അദ്ദേഹം കനോ പെയിന്റിംഗ് പഠിച്ചു , എന്നാൽ താമസിയാതെ സ്കൂൾ ഉപേക്ഷിച്ചു . പക്ഷേ അദ്ദേഹത്തിൻറെ മാസ്റ്ററുടെ സ്വന്തം ശൈലി രൂപീകരിക്കുകയും അത് ഹനുബുസ സ്കൂളായി അറിയപ്പെട്ടു . 1698-ൽ ഷോഗൺസിന്റെ വെപ്പാട്ടികളിൽ ഒരാളെ ചിത്രീകരിച്ചതിൽ മിയാകേ-ജിമ ദ്വീപിലേയ്ക്ക് അദ്ദേഹത്തെ നാടുകടത്തി . 1710 വരെ അദ്ദേഹം മടങ്ങിയെത്തിയില്ല . ആ വർഷം എഡോയിൽ ഹാനോബാസ ഇത്ഛോ എന്ന പേര് അദ്ദേഹം സ്വീകരിച്ചു . അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മിക്കവയും എഡോയിലെ സാധാരണ നഗര ജീവിതത്തെ ചിത്രീകരിക്കുകയും സാഹിത്യകാരന്റെ കാഴ്ചപ്പാടിൽ നിന്ന് സമീപിക്കുകയും ചെയ്തു . അദ്ദേഹത്തിന്റെ ശൈലി കനോയുടെയും ഉക്കിയോ-ഇയ്ക്കും ഇടയിൽ ആയിരുന്നു . " കാനോ സ്കൂളിനെക്കാൾ കൂടുതൽ കാവ്യാത്മകവും എന്നാൽ ഔപചാരികത , കുറവുമായിരുന്നു " ജെൻറോകു കാലഘട്ടത്തിലെ " ബൂർഷ്വാ " മനോഭാവം " എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി . ഹനബുസ പിന്നീട് ചിത്രകാരൻ സാവാകി സൂഷിയുടെ മാസ്റ്റർ ആയിരുന്നു . ഹനബുസ മാസ്റ്റർ മത്സുവോ ബാഷോയുടെ കീഴിൽ കവിതകൾ പഠിച്ചു . അദ്ദേഹം ഒരു മികച്ച കൈയെഴുത്തുകാരൻ ആയി പറയപ്പെടുന്നു .
false
സാധാരണയായി ആഡ്‌വാകുകൾ പകൽ സമയങ്ങളിൽ ഇരതേടാറില്ല . രാത്രിയിലാാണ് ഇവയുടെ സഞ്ചാരം . അതുകൊണ്ടു തന്നെ വളരെ അപൂർവമായി മാത്രമേ ആഡ്‌വാക്കുകളെ കാണാൻ സാധിക്കാറുള്ളൂ . ഇത്തരമൊരു ആഡ്‌വാകിനെ വേട്ടയാടാൻ ശ്രമിക്കുന്ന തവിട്ടു നിറമുള്ള കഴുതപ്പുലിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത് . സൗത്ത് ആഫ്രിക്കയിലെ ലിംപോപോയിലുള്ള ഗ്രേറ്റർ മബൂല പ്രൈവറ്റ് ഗെയിം റിസർവിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം . ഇവിടെയുള്ള നൂറു വർഷത്തോളം പഴക്കമുള്ള വൈൽഡ് ഫിഗ് മരത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനിറങ്ങിയ സംഘമാണ് സമതല പ്രദേശത്ത് ഭക്ഷണം തേടി നടക്കുന്ന ആഡ്‌വാകിനെ കണ്ടത് . പകൽ സമയങ്ങളിൽ ആഡ്‌വാകുകൾ ഇരതേടാറില്ല . അതുകൊണ്ട് തന്നെ ഇതൊരു അദ്ഭുത കാഴ്ചയായിരുന്നു . ആഡ്‌വാകിന്റെ ദൃശ്യം പകർത്തുന്നതിനിടയിലാണ് ഗൈഡായ ആൻഡ്രൂ മറ്റൊരു കാഴ്ച കണ്ടത് . ആഡ്‌വാകിനെ ലക്ഷ്യമാക്കിയെത്തുന്ന തവിട്ടു നിറമുള്ള കഴുതപ്പുലി . കുതിച്ചെത്തിയ കഴുതപ്പുലിയെ കണ്ട് ആഡ്‌വാക് ജീവനും കൊണ്ടോടി . തൊട്ടുപിന്നാലെ കഴുതപ്പുലിയും . കഴുതപ്പുലിയുടെ പിടികൂടിയതും പൊടിയുടെ പുകമറ അവിടെ നിറഞ്ഞതും ഒന്നിച്ചായിരുന്നു . എന്താണ് സംഭവിച്ചതെന്ന് സംഭവം കണ്ടു നിന്നവർക്ക് ഒരു നിനിഷത്തേക്ക് മനസ്സിലായില്ല . എന്നാൽ സംഭവസ്ഥലത്തു നിന്നും കഴുതപ്പുലി നിരാശനായി മടങ്ങിയതോടെ ഒരു കാര്യം വ്യക്തമായി . സ്വതസിദ്ധമായ ശൈലിയിൽ ആഡ്‌വാക് രക്ഷപെട്ടെന്ന് . യന്ത്രത്തേക്കാൾ വേഗത്തിൽ മണ്ണുതുരക്കാന്‍ കഴിവുള്ള ജീവികളാണിവ . നിമിഷനേരം കൊണ്ട് മണ്ണുതുരന്ന് മാളമുണ്ടാക്കി അതിലൊളിക്കാൻ ഇവയ്ക്കു കഴിയും . കഴുതപ്പുലി പിടികൂടുമെന്നായപ്പോൾ നിമിഷങ്ങൾക്കകം മണ്ണുതുരന്ന് മാളമുണ്ടാക്കിയാണ് ആഡ്‌വാക് സംഭവസ്ഥലത്തു നിന്നും അതിവിദഗ്ധമായി രക്ഷപെട്ടത് . അൽപനേരം കൂടി മാളത്തിനു സമീപം തലയിട്ടും കാലുകൊണ്ട് മണ്ണുനീക്കിയുമൊക്കെ നോക്കിയിട്ട് രക്ഷയില്ലെന്നു കണ്ട കഴുതപ്പുലിയും അവിടെ നിന്നു മടങ്ങി . അപൂർവ ദൃശ്യം നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ സഞ്ചാരികളുടെ സംഘവും . ആഡ്‌വാക് ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരിനം ജീവികളാണ് ആഡ്‌വാകുകൾ . നാണം കുണുങ്ങികളായ ഈ ജീവികൾ അപൂർവമായി മാത്രമേ പകൽവെളിച്ചത്ത് പുറത്തിറങ്ങുകയുള്ളൂ . അതുകൊണ്ടു തന്നെ മനുഷ്യന് ഏറ്റവും കുറച്ചറിയാവുന്ന സസ്തനികളിലൊന്നുകൂടിയാണ് ആഡ്‌വാക് . പന്നിയുടെ മൂക്ക് , മുയലിന്റെ ചെവി , കങ്കാരുവിന്റേതുപോലുള്ള വാല് , നായയോളം വലുപ്പം , സാമ്യമേറെയുണ്ടെങ്കിലും ഇവയൊന്നിന്റെയും കുടുംബക്കാരനല്ല ആഡ്‌വാക് . വിശാലമായ ഈ ലോകത്ത് ആഡ്‌വാക്കിന് ബന്ധുക്കളെന്നു പറയാൻ ആകെയുള്ളത് ആഡ്‌വാക് മാത്രം ! ആഡ്‌വാക്കുകൾ കാണപ്പെടുന്നത് ആഫ്രിക്കയിലാണ് . സഹാറ മരുഭൂമിയുടെ തെക്കുഭാഗത്തു മാത്രം കാണപ്പെടുന്ന ഇവയുടെ ഇഷ്ടഭക്ഷണം ഉറുമ്പും ചിതലുമാണ് . ഒത്തുകിട്ടിയാൽ ഒറ്റരാത്രികൊണ്ട് അരലക്ഷത്തോളം ഉറുമ്പിനെ ഭക്ഷിക്കും . ഉറുമ്പു പിടിക്കാനായി മനുഷ്യൻ കണ്ടുപിടിച്ച ഏതൊരു യന്ത്രത്തേക്കാളും സ്പീഡിൽ ഭൂമി തുരക്കാനും ഇവയ്ക്കു കഴിയും . പകൽ മുഴുവൻ റെസ്റ്റ് , രാത്രി എല്ലു മുറിയെ പണിയെടുത്ത് പല്ലു മുറിയെത്തീറ്റ ആഡ്‌വാക്കിന്റെ ജീവിതം ഒറ്റവാചകത്തിൽ പറഞ്ഞാൽ ഇങ്ങനെയാവും . ഭൂമി തുരക്കണം . ഭക്ഷണം കഴിക്കണം . കിടന്നുറങ്ങണം ഇതാണ് ആഡ്‌വാകിന്റെ രീതി . മനുഷ്യൻ ആഡ്‌വാക്കിനെ അധികം കാണാത്തതുകൊണ്ടാവണം . ഇന്നും വംശനാശം നേരിടുന്ന മൃഗങ്ങളുടെ കൂട്ടത്തിൽ ഈ ജീവി ഉൾപ്പെട്ടിട്ടില്ല .
false
തമിഴ്‌നാട്ടിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്‌ തഞ്ചാവൂർ . ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്‌ . ഇന്നത്തെ തഞ്ചാവൂർ ജില്ല “ തമിഴ്‌നാടിന്റെ അന്നപാത്രം “ എന്നും അറിയപ്പെടുന്നു . ചെന്നൈയിൽ നിന്നു 200 കി‌ . മി . തെക്കു ഭാഗത്തായാണ്‌ തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത് . രാജരാജേശ്വരക്ഷേത്രം അഥവാ ബൃഹദീശ്വരക്ഷേത്രത്തെ ചുറ്റി വളർന്നു വന്ന ഒരു നഗരമാണ്‌ തഞ്ചാവൂർ . അതുകൊണ്ട് ക്ഷേത്രനഗരങ്ങൾക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ പട്ടണം . ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന്റെ പേരും തഞ്ചോർ എന്നു തന്നെ തഞ്ചൈ എന്നാൽ അഭയാർത്ഥി എന്നാണർത്ഥം . ആദിദ്രാവിഡ കാലത്ത് വടക്കേ ഇന്ത്യയിൽ നിന്നോ ശ്രീലങ്ക , പോളിനേഷ്യൻ ദ്വീപുകളിൽ നിന്നോ എത്തിയ അഭയാർത്ഥികൾ കുടിപാർത്ത ഒരു സ്ഥലമാണിത് . ഇവർ സിന്ധു നദീ തടങ്ങളിൽ നിന്നും പാലായനം ചെയ്തവരുമാകാമെന്നും ചില ചരിത്രകാരന്മാർ കരുതുന്നു . ഈ ഗ്രാമത്തിന്റെ പരമപ്രധാനിയായിരുന്ന തഞ്ചയുടയോർ എന്ന സന്യാസിവര്യന്റെ പ്രതിഷ്ഠയായിരുന്ന തഞ്ചയുടയോർ പെരിയകോയിൽ ആണ് ഇന്നത്തെ ബൃഹദീശ്വര ക്ഷേത്രം . തഞ്ചനൻ എന്ന അസുരൻ പണ്ടു ഈ നഗരത്തിൽ നാശ നഷ്ടങ്ങൾ സൃഷ്ടിക്കുകയും അവസാനം ശ്രീ ആനന്ദവല്ലി ദേവിയും നീലമേഘ പെരുമാളും ചേർന്നു വധിക്കുകയും ചെയ്തു . മരിക്കുന്നതിനു മുൻപ്‌ ഈ അസുരൻ നഗരം പുന:സൃഷ്ടിക്കുമ്പോൾ തന്റെ പേരു നൽകണമെന്നു യാചിക്കുകയും കരുണതോന്നിയ ദൈവങ്ങൾ അതനുവദിച്ചു നൽകുകയും അങ്ങനെ നഗര‍ത്തിനു ആ പേരു നൽകുകയും ചെയ്തു എന്നും ഐതിഹ്യങ്ങൾ പ്രചാരമുണ്ട് . ഇന്നു ഈ നഗരത്തെ ഒരു വലിയ മേൽപ്പാലം രണ്ടായി ഭാഗിച്ചിരിക്കുന്നതായി കാണാം . ഈ മേൽപ്പാലത്തിന് ഒരു വശം വാണിജ്യമേഖലയും മറുവശം ആധുനിക ആവാസകേന്ദ്രങ്ങളുമാണ് . പള്ളിയഗ്രഹാരം , കരന്തൈ , ഓൾഡ്‌ ടൗൺ , വിലാർ , നാഞ്ചിക്കോട്ടൈ വീഥി , മുനമ്പുച്ചാവടി , പൂക്കാര വീഥി , ന്യൂ ടൗൺ , ഓൾഡ്‌ ഹൗസിംഗ്‌ യൂണിറ്റ്‌ , ശ്രീനിവാസപുരം തുടങ്ങിയ സ്ഥലങ്ങളാണ് നഗരത്തിന്റെ പ്രധാന സിരാ കേന്ദ്രങ്ങൾ . പുതുതായി നഗരപരിധിയിൽ ചേ൪ത്ത സ്ഥലങ്ങൾ മാരിയമ്മൻ കോവിൽ , കാട്ടുതോട്ടം , നാഞ്ചികോട്ടൈ , മദകോട്ടൈ , പിള്ളയാർപട്ടി , നിലഗിരിവട്ടം എന്നിവയാണു . നഗരത്തെ മൊത്തമായി‌ കണക്കാക്കുകയാണെങ്കിൽ അതിന് വല്ലം മുതൽ മാരിയമ്മൻ കോവിൽ വരെ ഏകദേശം 100 ച കി മി വിസ്തൃതിയുണ്ട് . ഇവിടെ മഴ കൂടുതൽ കിട്ടുന്നത് സപ്തംബർ-ഡിസംബർ മാസങ്ങളിലാണ് ഈ നഗരം പ്രസിദ്ധമായതു ചോള രാജാക്കന്മാരുടെ ഭരണകാലത്താണ് . ക്രി . പി 848 ൽ വിജയലായ ചോള൯ തഞ്ചാവൂർ പിടിച്ചടക്കി ചോളസാമ്രാജ്യത്തിന് അടിത്തറയിട്ടു എന്നു കരുതപ്പെടുന്നു . എന്നാൽ ആ യുദ്ധത്തിൽ ആരെയാണു അദ്ദേഹം പരാജയപ്പെടുത്തിയത് എന്നത് ഇന്നും വ്യക്തമല്ല . അത് പാണ്ഡ്യവംശത്തിൽ പെട്ട മുത്തരായന്മാരെയാണെന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട്‌ . നഗരം കീഴടക്കിയ ശേഷം വിജയാലയൻ അദ്ദേഹത്തിന്റെ ഇഷ്ടദേവതയായ നിശുംബസുധനിയുടെ ക്ഷേത്രം പണിതു . രാജരാജചോളന്റെയും അദ്ദേഹത്തിന്റെ പൗത്ര൯ രജാധിരാജചോളന്റെയും ഭരണകാലത്തു ഇവിടം സമ്പന്നവും പ്രസിദ്ധവുമായി . രാജരാജചോള൯ ക്രി . പി 985 മുതൽ 1013 വരെയാണു ഭരിച്ചിരുന്നത് . അദ്ദേഹമാണു തഞ്ചാവൂരിലെ അത്യാകർഷകമായ ബൃഹദ്ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത് . ദക്ഷിണേന്ത്യയിലെ എറ്റവും ഉയരം കൂടിയ ഈ ക്ഷേത്രത്തിനു 216 അടി ഉയരവും 14 നിലകളുമുണ്ട്‌ . 12 വ൪‍ഷം കൊണ്ടാണിതിന്റെ പണി തീർന്നത് . ക്ഷേത്രചുവരുകളിലെ കൊത്തുപണികളിലും മറ്റും ചോളരാജാക്കന്മാ൪ നടത്തിയ യുദ്ധങ്ങളിലെ വീരസാഹസികപോരാട്ടങ്ങളും അവരുടെ കുടുംബപരമ്പരയും വിഷയമാകുന്നതുകൊണ്ട് ഇതൊരു നല്ല ചരിത്രരേഖയുമാണ് . ഈ ക്ഷേത്രത്തിലെ ലിഖിതങ്ങളിൽ നിന്നാണു ചോളഭരണകാലത്തെക്കുറിച്ചുള്ള അറിവുകൾ കിട്ടുന്നത് . അതി൯പ്രകാരം അന്ന് രാജാവു ക്ഷേത്രത്തിനോട് ചേർ‍ന്നു വീഥികൾ പണികഴിപ്പിക്കുകയും ഈ വഴികൾക്കിരുവശവും ക്ഷേത്രനിർമ്മാണത്തൊഴിലാളികൾ താമസിക്കുകയും ചെയ്തിരുന്നു . എറ്റവും വലിയ തെരുവു വീരശാലൈ എന്നും അതിനോടു ചേർന്ന ചന്ത ത്രിഭുവനമേടെവിയാർ എന്നുമാണ് അറിയപ്പെട്ടിരുന്നത് . ക്ഷേത്രത്തിനു പുറമേ അനേകം മണ്ഡപങ്ങളോടുകൂടിയ കൊട്ടാരങ്ങൾ തഞ്ചാവൂരിലുണ്ടായിരുന്നു . രാജാക്കന്മാർ ഈ മണ്ഡപങ്ങളിലാണ്‌ രാജസഭ നടത്തിയിരുന്നത് . പട്ടാളത്തിനുള്ള സൈന്യപ്പുരകളും ഇവിടെ ഉണ്ടായിരുന്നു . തഞ്ചാവൂരിലെ ചന്തകളിൽ ധാന്യങ്ങൾ , സുഗന്ധദ്രവ്യങ്ങൾ , തുണി , ആഭരണങ്ങൾ എന്നിവ കച്ചവടം നടത്തിയിരുന്നു . കിണറുകളിൽ നിന്നും തടാകങ്ങളിൽ നിന്നും നഗരത്തിലേക്ക് ജലവിതരണവും നിലവിലിരുന്നു . തഞ്ചാവൂരിലേയും സമീപപ്രദേശമായ ഉറൈയൂരിലേയും ശാലിയ നെയ്ത്തുകാരായിരുന്നു പട്ടണത്തിലേക്കാവശ്യമായ തുണി നെയ്തിരുന്നത് . ജനങ്ങൾക്കുവേണ്ട തുണിത്തരങ്ങൾക്കു പുറമേ ക്ഷേത്രത്തിലെ ഉൽസവത്തിനുപയോഗിക്കുന്നതിനുള്ള കൊടിതോരണങ്ങൾക്കാവശ്യമായ തുണിയും ഇവർ നെയ്തുപോന്നു . രാജാവിനും പ്രഭുക്കന്മാർക്കും നേർത്ത നിലവാരമേറിയ പരുത്തി കൊണ്ടുള്ള തുണിയും സാധാരണക്കാർക്കായി നിലവാരം കുറഞ്ഞ കട്ടികൂടിയ പരുത്തിനൂൽ കൊണ്ടുള്ള തുണിയുമായിരുന്നു നെയ്തിരുന്നത് . തഞ്ചാവൂരിൽ നിന്നും കുറച്ചകലെയുള്ള സ്വാമിമലയിലെ സ്ഥപതികൾ എന്നറിയപ്പെടുന്ന ശില്പികളാണ്‌ മനോഹരമായ വെങ്കലശില്പ്പങ്ങളും അലങ്കാരത്തിനുപയോഗിക്കുന്ന ഉയരത്തിലുള്ള ഓട്ടുവിളക്കുകളും നിർമ്മിച്ചിരുന്നത് അവസാനത്തെ ചോളരാജാവായിരുന്ന രാജേന്ദ്ര ചോളൻ മൂന്നാമനു ശേഷം പാണ്ഡ്യന്മാർ ഇവിടം അവരുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കി . പാണ്ഡ്യരുടെ തലസ്ഥാനം മധുരയായിരുന്നതുകൊണ്ട്‌ അവരുടെ കാലത്തു തഞ്ചാവൂരിനു വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല . പിന്നീട്‌ 1553-ൽ വിജയനഗര രാജ്യം തഞ്ചാവൂരിൽ ഒരു നായിക്കരാജാവിനെ അവരോധിച്ചു . അതിനു ശേഷം നായിക്കന്മാരുടെ കാല‍ഘട്ടം ആരംഭിക്കുകയായി . 17-‍ം നൂറ്റാണ്ടു വരെ നീണ്ട ഇതിനു വിരാമമിട്ടത്‌ മധുരൈ നായിക്കന്മാരാണു . പിന്നീട്‌ മറാത്തക്കാരും ഈ പട്ടണവും പരിസരവും കൈവശപ്പെടുത്തി . 1674-ൽ ശിവജി യുടെ അർദ്ധ സഹോദര൯ വെങ്കട്ജി യാണു മധുരൈ നായ്കന്മാരിൽ നിന്നും ഇതു പിടിച്ചെടുത്തതു . അദ്ദേഹത്തിന്റെ പിൻഗാമികൾ രാജാക്കന്മാരെപ്പോലെയാണു ഇവിടം ഭരിച്ചിരുന്നത് . 1749-ൽ ബ്രിട്ടീഷുകാർ‍ തഞ്ചാവൂർ നായക്കന്മാരുടെ പിന്മുറക്കാരെ തിരികെ അവരോധിക്കാനായി ശ്രമിച്ചെങ്കിലും പരജയപ്പെടുകയാണുണ്ടായത് . മറാത്താരാജാക്കന്മാർ 1799 വരെ ഇവിടം വാണിരുന്നു . 1798-ൽ ക്രിസ്റ്റിയൻ ഫ്രഡറിക്‌ ഷ്വാർസ്‌ ഇവിടെ പ്രൊട്ടസ്റ്റന്റ്‌ മിഷൻ സ്ഥാപിച്ചു . പിന്നീടു വന്ന രാജാ സർഫോജിരണ്ടാമ൯‍ , അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ഒരു ചെറിയ ഭാഗം ഒഴിച്ചു നഗരത്തിന്റെ മറ്റു ഭാഗങ്ങൾ ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കു വിട്ടു കൊടുക്കുകയും ചെയ്തു . അദ്ദേഹത്തിന്റെ മകനായ ശിവാജി അനന്തരാവകാശി ഇല്ലാതെ 1855-ൽ മരിച്ചു . അതിനു ശേഷം അവരുടെ സ്വത്തു‍ക്കൾ അന്യാധീനപ്പെട്ടു . തഞ്ചാവൂർ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ , സാഹിത്യ , സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ് . കർണ്ണാടക സംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ‍ നൽകിയിട്ടുള്ള സംഭാവനകൾ അതിരറ്റതാണു . തഞ്ചാവൂരിനെ ഒരിക്കൽ കർണ്ണാടക സംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു . ത്രിമൂർത്തികൾ എന്നറിയപ്പെടുന്ന ത്യാഗരാജർ ശ്യാമ ശാസ്ത്രികൾ എന്നിവർ‍ ഇവിടെയാണു ജീവിച്ചിരുന്നത് . ഇവിടത്തെ തനതു ചിത്രകലാ രീതി തഞ്ചാവൂർ ചിത്രങ്ങൾ എന്ന പേരിലാണു ലോകമെമ്പാടും അറിയപ്പെടുന്നതു . തവിൽ എന്ന തുടികൊട്ടുന്ന വാദ്യോപകരണവും വീണയും തഞ്ചാവൂരിന്റെ സംഭാവനയാണ് . മറ്റൊരു സവിശേഷമായ സംഗതി ഇവിടെ ഉണ്ടാക്കുന്ന തഞ്ചാവൂർ പാവകളാണ് . തഞ്ചാവൂർ അതിന്റെ സാംസ്കാരികപാരമ്പര്യത്തിന് പണ്ടേ പേരു കേട്ടതാണ് . 16-‍ം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സരസ്വതി മഹൽ ഗ്രന്ഥശാല ഇപ്പൊഴും ഇവിടെയുണ്ട്‌ . ഇവിടെ 30,000 ത്തോളം കൈയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിട്ടുണ്ട്‌ . ഇന്നിതു മുഴുവനായും ഡിജിറ്റൈസ്ചെയ്യപ്പെട്ടു കഴിഞ്ഞു . പതിനെട്ടാം നൂറ്റണ്ടിൽ സ്ഥാപിക്കപ്പെട്ട സെ : പീറ്റേഴ്‌സ്‌ സ്കൂൾ ഒരു പേരുകേട്ട വിദ്യാലയമാണ് . ഇന്ന് തഞ്ചാവൂരിൽ രണ്ടു സർവ്വകലാശാലകൾ ഉണ്ട് . തമിഴ്‌ സർവ്വകലാശാലയും ശാസ്ത്ര കൽപിത സർവ്വകലാശാലയും . ഇതിനു പുറമെ പേരുകേട്ട മെഡിക്കൽ കോളേജുൾപ്പടെ നിരവധി കോളേജുകളും ഗവേഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്‌ . നെൽകൃഷി , മണ്ണു ജല ഗവേഷണ കേന്ദ്രങ്ങൾ ഇവയിൽ ചിലതാണ് . തഞ്ചാവൂരുകാർ മുഖ്യമായും കൃഷിക്കാരാണ് . കൂടാതെ ഇവിടുത്തെ വസ്ത്രനിർമ്മാണരംഗവും പേരു കേട്ടതാണ് . മുന്നിൽ കുടുക്കുകളുള്ള കുപ്പായം വെള്ളക്കാർ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിനു മുൻപെ തന്നെ ഇവിടങ്ങളിൽ ഉപയോഗത്തിൽ നിന്നിരുന്നു . നനുത്ത പരുത്തിവസ്ത്രങ്ങളാണിവിടെ കൂടുതലായും ഉണ്ടാക്കിയിരുന്നത് . തഞ്ചാവർ ചിത്രങ്ങൾ , കരകൗശലവസ്തുക്കൾ തുടങ്ങിയവയും ഇവിടത്തെ പ്രത്യേകതകളാണ് . ഇവിടെ 50 വർഷം പഴക്കമുള്ള ഒരു മെഡിക്കൽ കോളേജുള്ളതു കൊണ്ടു നഗരത്തിൽ ധാരാളം ഡോക്ടർമാരുടെ സേവനം ലഭ്യമാണ് . മണിമണ്ഡപം കവാടം-തമിഴ് യുനിവേർസിറ്റി തഞ്ചാവൂരിനു സമീപം തിരുവൈയ്യാറിലെ ത്യാഗരാജ സമാധി . ത്യാഗരാജ സംഗീതോൽസവം ഇതിന്റെ മുൻപിലെ മണല്പരപ്പിൽ വച്ചു നടത്തപ്പെടുന്നു . ബൃഹദേശ്വര ക്ഷേത്രത്തിന്റെ ദൃശ്യം ബൃഹദേശ്വര ക്ഷേത്രത്തിലെ കൊത്തുപണികൾ
false
നീരജ് മാധവ് വരികളെഴുതി , പാടി ഹിറ്റാക്കിയ മലയാളം റാപ്പ് ' പണിപാളി ' ഇപ്പോൾ യുവാക്കൾക്കിടയിൽ തരംഗം സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് . മാത്രമല്ല , പണിപാളി എന്ന ഈ ഗാനത്തിനൊത്ത് ചുവടുവയ്ക്കാനായി നീരജ് ആളുകളെ ചലഞ്ച് ചെയ്യുകയും ചെയ്തു . അജു വർഗീസ് , പേളി മാണി തുടങ്ങിയവർ ഏറ്റെടുത്ത പണിപാളി ചലഞ്ച് തനിക്കും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ബാംഗ്ലൂർ മലയാളിയായ ദീക്ഷിത ജയ്ദീപ് . എട്ടു വയസുകാരി ദീക്ഷിത ഏറ്റെടുത്ത പണിപാളി ചലഞ്ച് ' അമ്മ ഷീബ വിഡിയോ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടതോടെ വൈറലായി മാറിയിരിക്കുകയാണ് . പാലക്കാട്ടുകാരായ ദീക്ഷിതയുടെ അച്ഛൻ ജയദീപും ' അമ്മ ഷീബയും ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരാണ് . നൃത്തത്തെ ഏറെ സ്നേഹിക്കുന്ന ദീക്ഷിത സ്‌കൂളിനകത്തും പുറത്തും നൃത്ത വേദികളിൽ സജീവമാണ് നീരജ് മാധവിന്റെ പണിപാളി ആൽബവും ചലഞ്ചും കണ്ട ശേഷം ദീക്ഷിത തന്നെയാണ് തനിക്ക് ഈ ചലഞ്ച് ഏറ്റെടുത്ത് ചുവടുകൾ വയ്ക്കണം എന്ന് അമ്മയോട് ആവശ്യപ്പെട്ടത് . പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു നടന്നത് . പാട്ടിന്റെ വരികൾ ആവർത്തിച്ചു കേട്ട ശേഷം ദീക്ഷിത തന്നെ കൊറിയോഗ്രാഫി ചെയ്യുകയായിരുന്നു . മകളുടെ താല്പര്യം മനസിലാക്കി അമ്മ ഷീബ പൂർണ പിന്തുണ നൽകി . മൂന്നു വയസുമുതൽ നൃത്തം ചെയ്യുന്ന ദീക്ഷിത ക്ലാസിക്കൽ , കണ്ടംപററി നൃത്തരൂപങ്ങൾ അഭ്യസിക്കുന്നുമുണ്ട് . മാതാപിതാക്കൾ തന്നെയാണ് ദീക്ഷിതയുടെ ഇഷ്ടങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നത് . ദീക്ഷിതയുടെ ' അമ്മ സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കു വച്ചതോടെ സൈബർ ലോകം ദീക്ഷിതകുട്ടിയുടെയും പണിപാളി ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു . ഇനി താൻ ഏറ്റെടുത്ത പണിപാളി ചലഞ്ച് നീരജ് മാധവ് കൂടി ഒന്നു കാണണം എന്നാണ് കുഞ്ഞു ദീക്ഷിതയുടെ ആഗ്രഹം . സൈബർ ലോകം വളരെ വിശാലമാണ് എന്നതിനാൽ തന്നെ , ആ ആഗ്രഹം സാധിക്കപ്പെടും എന്ന് തന്നെ ദീക്ഷിത വിശ്വസിക്കുന്നു .
false