content
stringlengths 11
395k
⌀ | is_valid
bool 1
class |
---|---|
വികാസ് ദുബെയുടെ ജീവിതത്തിൽ കഴിഞ്ഞ ആറു ദിവസങ്ങൾക്കുള്ളിൽ നടന്ന സംഭവങ്ങൾ നിരവധി ചോദ്യങ്ങളാണ് സമൂഹത്തിനു മുന്നിലേക്ക് ഒരുമിച്ച് എടുത്തിടുന്നത് . മുപ്പതു വർഷം കൊണ്ട് അറുപത് ക്രിമിനൽ കേസുകൾ സമ്പാദിച്ച , നിരവധി പേരെ കൊന്ന ഒരു കുപ്രസിദ്ധ കുറ്റവാളിയാണ് വികാസ് ദുബെ . അക്കാര്യത്തിൽ സംശയം വേണ്ട . ഏറ്റവും ഒടുവിലായി അയാൾ ചെയ്തത് വളരെ അവിശ്വസനീയമായ ഒരു കുറ്റകൃത്യമാണ് . തന്നെ അറസ്റ്റു ചെയ്യാൻ വന്ന പൊലീസ് ഓഫീസർ അടക്കമുള്ള എട്ടുപോലീസുകാരെ വെടിവെച്ചു കൊന്നുകളഞ്ഞു . അതിൽ തന്നെ സംഘത്തെ നയിച്ച ഡിവൈഎസ്പിയെ വെടിവെച്ചിട്ട ശേഷം മഴുവിന് കഴുത്തിലും കാലിലും വെട്ടി . അതും നടന്ന കാര്യം തന്നെ . ദൃക്‌സാക്ഷികൾ വരെ ഉണ്ട് അതിന് . ഇത്രക്ക് ഭീകരനായ ഒരു കുറ്റവാളി , ആ ഏറ്റുമുട്ടൽ നടന്ന നിമിഷം മുതൽ പൊലീസിന് പിടി കൊടുക്കാതെ ഓടിക്കൊണ്ടേ ഇരിക്കുകയാണ് നാടുമുഴുവൻ . ഉത്തർപ്രദേശ് തങ്ങളുടെ എല്ലാ ശേഷിയും പ്രയോഗിച്ച് അന്വേഷിച്ചിട്ടും ആറു ദിവസത്തോളം അയാളുടെ അനുയായികളെ ഒന്നൊന്നായി തോക്കിനിരയാക്കാനായി എന്നല്ലാതെ ദുബെ എവിടെ എന്ന് അറിയാൻ അവർക്ക് സാധിച്ചില്ല . ഒടുവിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അവർ ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു ലോഡ്ജിൽ ദുബെയെ തേടിച്ചെന്നെങ്കിലും അയാൾ തലനാരിഴയ്ക്ക് സ്ഥലം അവിടെ നിന്നും രക്ഷപ്പെട്ടു . എന്നിട്ട് വികാസ് ദുബെ പിടിക്കപ്പെട്ടോ ? ഉവ്വ് . മധ്യപ്രദേശിലെ ഉജ്ജയിൻ മഹാകാൾ ക്ഷേത്രത്തിന്റെ നടയ്ക്കൽ വന്ന് അവിടത്തെ കമ്മറ്റി ഓഫീസിൽ ദർശനത്തിനു പാസ് എടുക്കുമ്പോൾ അയാളെ അവിടത്തെ ഒരു സുരക്ഷാ ജീവനക്കാരൻ കണ്ടു തിരിച്ചറിഞ്ഞ് തടഞ്ഞു വെച്ച് മധ്യപ്രദേശ് പൊലീസിന് കൈമാറി . അവർ അറസ്റ്റു ചെയ്യാൻ എത്തിയപ്പോൾ വിനീത വിധേയനായി അയാൾ പറഞ്ഞു , " ഞാൻ വികാസ് ദുബെ ആണ് , കാൺപൂർ വാല … " അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരൻ " മിണ്ടാതിരിയെടാ … " എന്ന് ഗർജ്ജിച്ചുകൊണ്ട് അയാളുടെ തലയ്ക്ക് ഒരു അടിപറ്റിച്ച് വണ്ടിയിലേക്ക് കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . വികാസ് ദുബെ പ്രവർത്തിച്ച കൊടുംക്രൂരകൃത്യങ്ങൾ അയാളുടെമേൽ സഹാനുഭൂതിക്ക് ഇടനൽകാത്ത ഒന്നാണ് . അതുകൊണ്ടുതന്നെ , വികാസ് ദുബെ കോടതി സമക്ഷം ഹാജരാക്കപ്പെടേണ്ടതും , നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷയ്ക്ക് തന്നെ വിധേയനാകേണ്ടതും അത്യാവശ്യമാണ് . മാതൃകാപരമായിത്തന്നെ അയാൾ ശിക്ഷിക്കപ്പെടണം . എന്നാൽ , അതിനു മുമ്പ് അത്യാവശ്യമായി നടത്തപ്പെടേണ്ടിയിരുന്ന , അയാളെ ചോദ്യം ചെയ്യുകയും ഇന്നോളം അയാളുടെ ക്രിമിനൽ നെറ്റ്‌വർക്കിൽ പങ്കുചേർന്നിട്ടുള്ള എല്ലാവരുടെയും ജാതകങ്ങൾ ചികഞ്ഞെടുക്കുകയും ചെയ്യുക എന്ന വളരെ അത്യാവശ്യമായിരുന്നു ഒരു പ്രക്രിയ ഒഴിവാക്കപ്പെട്ടു എന്നതാണ് ഇവിടെ നടന്നിരിക്കുന്ന ഏറ്റവും വലിയ കുറ്റകൃത്യം . അതിനു കാരണമായ ഒന്നെന്ന നിലയ്ക്കാണ് ഉത്തർപ്രദേശ് പൊലീസ് നടത്തിയിരിക്കുന്ന ഈ എൻകൗണ്ടർ നാടകത്തെ കാണേണ്ടത് . മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോകുമ്പോൾ അയാൾ " ഞാൻ വികാസ് ദുബൈയാണ് , കാൺപൂർവാല … " എന്ന് പറയുന്നതിനും അയാൾ കാൺപൂർ പരിസരത്തുവെച്ച് ഉത്തർപ്രദേശ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നതിനും ഇടയിൽ കഴിഞ്ഞുപോയത് വെറും 24 ൽ താഴെ മണിക്കൂറുകൾ മാത്രമാണ് . ആദ്യത്തെ കേൾവിയിൽ ദുബെയുടെ ആ പറച്ചിൽ ചിലപ്പോൾ നമുക്ക് വീരവാദമായി അനുഭവപ്പെട്ടേക്കാം . ഇത്രയൊക്കെ ചെയ്തിട്ടും , ഇപ്പോൾ പിടിക്കപ്പെടുമ്പോൾ വീണ്ടും ഇയാൾ വീമ്പടിക്കുന്നോ എന്ന് തോന്നിയാൽ അത്ഭുതമില്ല . എന്നാൽ , ഇന്നലെ രാവിലെ അയാളെ യുപി പൊലീസ് എൻകൗണ്ടർ ചെയ്തു കളഞ്ഞ ശേഷം ആ പറച്ചിലിന്റെ ടോൺ വേറെ ആയിരുന്നു എന്നത് നമുക്ക് തോന്നും . " ഞാൻ വികാസ് ദുബെയാണ് . കാൺപൂരിലെ പൊലീസുകാരെ കൊന്ന കേസിലെ പ്രതി . എന്റെ കൂട്ടാളികളെ ഒന്നൊന്നായി അവർ കസ്റ്റഡിയിലെടുത്ത് കൊന്നുകളഞ്ഞു . ഇപ്പോൾ ഞാൻ പൊലീസ് കസ്റ്റഡിയിലാണ് . അവർ എന്നെയും കൊല്ലും " എന്നാണ് അയാൾ മീഡിയയോട് പറയാൻ ആഗ്രഹിച്ചത് എന്ന് ബോധ്യപ്പെടും . ഇതിനു മുമ്പും ഉത്തർപ്രദേശിലെ പല കുപ്രസിദ്ധ അപരാധികളും ഒച്ചവെച്ച് മാധ്യമങ്ങളെ അറിയിച്ചു കൊണ്ട് കീഴടങ്ങിയ ചരിത്രമുണ്ട് . അത് പൊലീസ് എൻകൗണ്ടർ ചെയ്തു കളയാതിരിക്കാനുള്ള ഒരു മുൻകരുതലാണ് . ആ മുൻകരുതൽ തന്നെയാണ് വികാസ് ദുബൈയും എടുത്തത് . അത് ആ നിമിഷം വിജയിക്കുകയും ചെയ്തു . വികാസ് ദുബെ മധ്യപ്രദേശിൽ വെച്ച് അറസ്റ്റിലായി എന്ന വിവരം മാധ്യമങ്ങൾ അറിഞ്ഞു . അവർ ആ നിമിഷം തൊട്ട് പൊലീസ് പാർട്ടിയുടെ പിന്നാലെ കൂടുകയും ചെയ്തു . മധ്യപ്രദേശ് പൊലീസിൽ നിന്ന് വികാസ് ദുബെയെ ഏറ്റുവാങ്ങിയ യുപി പൊലീസ് ഒരു വാഹനവ്യൂഹമായി കാൺപൂരിലേക്ക് പുറപ്പെടുന്നു . മാധ്യമങ്ങളുടെ വാഹനങ്ങൾ അങ്ങോട്ടും അവരെ പിന്തുടർന്നുചെന്നു . എന്നാൽ , കാൺപൂർ അതിർത്തിയിൽ വെച്ച് ആ വാഹനവ്യൂഹം ബാരിക്കേഡ് വെച്ച് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു . മുന്നിൽ വന്ന പൊലീസ് വാഹനങ്ങൾ മാത്രം കടത്തിവിട്ട് പിന്നാലെ കൂടിയ മാധ്യമവാഹനങ്ങൾ ഒക്കെ അവിടെ തടഞ്ഞിട്ടു . പൊലീസ് വാഹനവ്യൂഹം മുന്നോട്ട് പോയി . അഞ്ചു മിനിറ്റിനകം അതിൽ ഒരു വാഹനം തകിടം മറിഞ്ഞു . ആകെ അങ്കലാപ്പുണ്ടായി . സാഹചര്യം മുതലെടുത്ത വികാസ് ദുബെ പൊലീസുകാരനിൽ നിന്ന് പിസ്റ്റൾ തട്ടിയെടുക്കാൻ ശ്രമിച്ച് പ്രാണരക്ഷാർത്ഥം അയാളെ തലക്ക് വെടിവെച്ച് കൊന്നുകളഞ്ഞു . വളരെ സ്വാഭാവികവും , അത്രമേൽ വിശ്വസനീയവുമായ ഒരു കഥ . എന്നാൽ ആ കഥയിൽ നിരവധി ചോദ്യങ്ങൾക്കുള്ള പഴുതുകൾ അവശേഷിക്കുന്നുണ്ട് . മിനിഞ്ഞാന്ന് പകൽ , അതായത് മധ്യപ്രദേശ് പൊലീസ് വികാസ് ദുബെയെ ഉത്തർപ്രദേശ് പൊലീസിന് കൈമാറാനിരുന്ന സമയം തൊട്ടുതന്നെ സോഷ്യൽ മീഡിയയിൽ ചറപറാ പോസ്റ്റുകൾ വന്നുകൊണ്ടേയിരിക്കുകയായിരുന്നു . ഇനി ഏത് നിമിഷവും എൻകൗണ്ടർ നടക്കാം . വികാസ് ദുബെ കൊല്ലപ്പെട്ടേക്കാം . ഉത്തർ പ്രദേശ് പൊലീസ് എൻകൗണ്ടറിനു ശേഷം പറയാൻ പോകുന്ന കഥ പോലും പ്രവചിക്കപ്പെട്ടിരുന്നു കൃത്യമായി . സുപ്രസിദ്ധ മാധ്യമപ്രവർത്തകനായ രാജ് ദീപ് സർദേശായി ട്വീറ്റ് ചെയ്തത് ഇങ്ങനെ , " ഒരു റിട്ടയേർഡ് ഐപിഎസ് ഓഫീസർ എന്നോട് പറഞ്ഞത് ഇങ്ങനെ വികാസ് ദുബെ ജീവനോടെ പിടിക്കപ്പെടാനുള്ള സാധ്യത തുലോം തുച്ഛമാണ് . അയാളും അയാളുടെ സകല അനുയായികളും എൻകൗണ്ടർ ചെയ്യപ്പെടാനാണ് സാധ്യത . അവർക്ക് പല വൻതോക്കുകളെക്കുറിച്ചും പല രഹസ്യങ്ങളും അറിയാം . " അതോടൊപ്പം ചേർത്തുവായിക്കേണ്ടത് സംഭവം നടന്ന് ആറു ദിവസങ്ങൾക്കുള്ളിൽ നടന്ന എൻകൗണ്ടറുകളുടെ വാർത്തകൾ കൂടിയാണ് . പ്രഭാത് മിശ്ര എന്ന കൂട്ടാളിയെ ഫരീദാബാദിൽ വെച്ച് പിടികൂടിയ ആൾ , കാൺപൂരിലേക്കുള്ള വഴിയിൽ വെച്ച് രക്ഷപെടാൻ ശ്രമിച്ചു , അയാളെ പൊലീസ് വെടിവെച്ചു കൊന്നു . ഇട്ടാവയിൽ പ്രവീൺ ദുബെ കൊല്ലപ്പെട്ടു . അമർ ദുബെ എന്ന മറ്റൊരു കൂട്ടാളിയും അതുപോലെ കൊല്ലപ്പെട്ടു . ഈ പാറ്റേൺ ആയിരുന്നു പല പ്രവചനങ്ങളുടെയും ആധാരം . ജൂലൈ 9 -ന് വൈകുന്നേരം അഞ്ചരയോടെയാണ് മധ്യപ്രദേശ് പൊലീസ് യുപി പൊലീസിന് വികാസ് ദുബെയെ കൈമാറുന്നത് . ഉജ്ജയിനിൽ നിന്ന് കാൺപൂർ അതിർത്തി വരെ മീഡിയാ വാഹനങ്ങൾ യുപി പൊലീസ് കോൺവോയെ പിന്തുടർന്ന് ചെന്നു . കാൺപൂർ അതിർത്തിയിൽ എത്തിയപ്പോൾ അവർ തടഞ്ഞു നിർത്തപ്പെട്ടു . മുന്നോട്ടു പോയത് പൊലീസ് വാഹനങ്ങൾ മാത്രം . മറ്റുവാഹനങ്ങളെ പൊലീസ് അവിടെത്തന്നെ തടഞ്ഞു നിർത്തി . അവിടെ വെച്ച് പിന്തുടർന്നെത്തിയ റിപ്പോർട്ടർമാർ പൊലീസിന്റെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ചോദിക്കുന്നുണ്ട് , " എന്താ വികാസ് ദുബെക്ക് വല്ല സുരക്ഷാ ഭീഷണിയുമുണ്ടോ ? " എന്ന് . ആ ചോദ്യം മറികടന്നു കൊണ്ട് , ദുബെയെ കൊണ്ടുപോയ പൊലീസ് വാഹനങ്ങൾ പത്തു കിലോമീറ്റർ പിന്നിടും മുമ്പ് മാറിയാലും , ദുബെ രക്ഷപെടാൻ ശ്രമിക്കലും , അയാളെ വെടിവെച്ചു കൊല്ലലും ഒക്കെ കഴിഞ്ഞിരുന്നു . ആശുപത്രികരുടെ റിപ്പോർട്ട് " വികാസ് ദുബെ ' ' ആയിരുന്നു എന്നാണ് . യുപി ലോ ആൻഡ് ഓർഡർ എഡിജിപി പ്രശാന്ത് കുമാർ ആണ് എൻകൗണ്ടറിൽ കഥ മാധ്യമങ്ങളോട് പറഞ്ഞത് . മഴ പെയ്തുകിടന്നതിനാൽ റോഡിൽ വഴുക്കൽ ഉണ്ടായിരുന്നു എന്നും അതിൽ തെന്നി മറിഞ്ഞുവീണതാണ് വണ്ടി എന്നുമുള്ള വിശദീകരണങ്ങൾ എസ്എസ്പി ദിനേശും നൽകി . ആ അവസരം മുതലെടുത്ത് വികാസ് ദുബെ രക്ഷപെടാൻ ശ്രമിച്ചു എന്നാണ് പൊലീസ് കഥ . അവിടെ ഉയരുന്ന ഒന്നാമത്തെ ചോദ്യമിതാണ് . മധ്യപ്രദേശിൽ ഒരു അമ്പലത്തിന്റെ സെക്യൂരിറ്റി തടഞ്ഞു വെച്ചപ്പോൾ രക്ഷപെടാൻ ശ്രമിക്കാതിരുന്ന , അതിനു ശേഷം മധ്യപ്രദേശ് പൊലീസ് വിലങ്ങുപോലും അണിയിക്കാതെ കൊണ്ട് പോയ നേരത്തും രക്ഷപെടാൻ ശ്രമിക്കാതിരുന്ന ഒരു കുറ്റവാളി എന്തിനാണ് , രക്ഷപെടാൻ ശ്രമിച്ചാൽ തീർത്തുകളയുന്ന ചരിത്രമുള്ള യുപി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് ? രണ്ടാമത്തെ ചോദ്യം , വികാസ് ദുബെയെ കൈവിലങ്ങണിയിച്ചിരുന്നോ എന്നതാണ് ? വികാസ് ദുബെയെ കാൺപൂർ പൊലീസ് 650 കിലോമീറ്റർ അകലെയുള്ള കാൺപൂരിൽ ചെന്ന് അറസ്റ്റു ചെയ്തത് പോക്കറ്റടിച്ച കുറ്റത്തിനോ അല്ലെങ്കിൽ ഈവ് ടീസിംഗിനോ അല്ല . അയാൾ അറുപതിലധികം കൊടും കുറ്റകൃത്യങ്ങളിൽ പ്രതിയായ ഒരു കുപ്രസിദ്ധ ഗ്യാങ്സ്റ്റർ ആണ് . അയാളെ അറസ്റ്റു ചെയ്തു കൊണ്ടുവരുമ്പോൾ അയാളെ കൈവിലങ്ങണിയിക്കാതിരുന്നത് എന്തുകൊണ്ടാണ് ? അഥവാ അണിയിച്ചിരുന്നു എങ്കിൽ അയാൾ എങ്ങനെയാണ് പിന്നെ കൂടെയുള്ള പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്തത് ? വികാസ് ദുബെയെ ഏറ്റുവാങ്ങാൻ ഉജ്ജയിനിലേക്ക് പോയത് ഏതെങ്കിലും നാല് കോൺസ്റ്റബിൾമാരല്ല . ഉത്തർപ്രദേശ് എസ്ടിഎഫ് കമാണ്ടോകളാണ് . സ്വന്തം തോക്കുപോലും കൈവിലങ്ങിട്ട ഒരു പ്രതിയുടെ കൈയിൽ പെടാതെ നോക്കാനാവാത്തവരാണോ എസ്ടിഎഫ് കമാൻഡോസ് എന്നതാണ് മൂന്നാമത്തെ ചോദ്യം . രണ്ടു ദിവസം മുമ്പ് വികാസ് ദുബെയുടെ തന്നെ ഒരു കൂട്ടാളിയെ ഫരീദാബാദിൽ നിന്ന് കൊണ്ടുവരുന്ന വഴി അയാൾ ഇതേപോലെ ആയുധം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചു കൊല്ലേണ്ടി വന്നിട്ടും അടുത്ത ദിവസം ദുബെയെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുവരാൻ നേരത്ത് ഒരു മുൻകരുതലും എടുത്തില്ല എന്നാണോ പൊലീസ് പറയുന്നത് ? പത്തുപന്ത്രണ്ടു വാഹനങ്ങൾ നിരനിരയായി പോവുന്നു . അതിൽ ഒരെണ്ണത്തിൽ വികാസ് ദുബെ ഉണ്ട് . ആ വണ്ടി തന്നെ തകിടം മറിഞ്ഞു എന്ന് പറഞ്ഞാൽ എന്തൊരു യാദൃച്ഛികതയാണത് . ആ വണ്ടി സ്കിഡ് ചെയ്ത് മറിഞ്ഞു എന്നാണ് പറയുന്നത് . മഴപെയ്തിട്ടുണ്ട് രാത്രി . എന്നിട്ടും ആ റോഡിൽ നിന്ന് വണ്ടി മറിഞ്ഞു കിടക്കുന്നിടം വരെ ഒരു സ്കിഡ് മാർക്‌സും ഇല്ല എന്നത് അത്ഭുതകരമാണ് . ആ പ്രദേശത്തെങ്ങും ഒരു ഡിവൈഡർ ഇല്ല . വണ്ടി വേഗത്തിൽ പോകുമ്പോഴാണ് മറിഞ്ഞതെങ്കിൽ എന്തുകൊണ്ടാണ് ഒരേയൊരു തകിടം മറിച്ചിലിൽ നിന്നുപോയത് ? ഒന്നിലധികം തകിടം മറിയാതിരുന്നത് എന്തുകൊണ്ടാണ് ? ഇത്ര വലിയ തകിടം മറിച്ചിൽ ഉണ്ടായിരുന്നു എങ്കിൽ റോഡിൽ ടയർ ഉരഞ്ഞ പാടുണ്ടാവേണ്ടതല്ലേ ? അതെന്തുകൊണ്ടാണ് കാണാത്തത് ? അവസാന ചെക്ക് പോസ്റ്റ് കടക്കും വരെ ടാറ്റ സഫാരി സ്റ്റോം എന്ന വാഹനത്തിൽ പോയ ദുബെ അപകടം നടക്കാൻ വേണ്ടി മാത്രമാണോ മഹിന്ദ്ര ടിയുവി 300 ' ലേക്ക് മാറിയിരുന്നത് എന്ന ചോദ്യവും പ്രസക്തമാണ് . വാഹനത്തിൽ നിന്ന് ദുബെ ഇറങ്ങി ഓടി എന്നും റോഡിൽ നിന്ന് 100 മീറ്ററോളം ചെന്ന ശേഷം പൊലീസ് പിന്നിൽ നിന്ന് വെടിവെച്ചിടുകയായിരുന്നു എന്നുമാണ് പറയുന്നത് . വികാസ് ദുബെയുടെ ഓട്ടോപ്സി പ്രകാരം മരണകാരണം നെഞ്ചുതുളച്ച് കടന്നു പോയ മൂന്നു വെടിയുണ്ടകളാണ് . ഓടിപ്പോകുന്ന ഒരാളെ പിന്തുടർന്ന് അയാളുടെ നെഞ്ചിലൂടെ വെടിയുതിർക്കാനും മാത്രം അമാനുഷികരാണോ ഈ ഉത്തർപ്രദേശ് പൊലീസ് ? വികാസ് ദുബെയുടെ വെടിയേറ്റ് ഒരു പൊലീസുകാരന്റെ കയ്യിൽ പരിക്കുണ്ട് . മറ്റൊരാളുടെ കാലിലും . കുറ്റവാളികളെ ജീവനോടെ പിടിക്കാൻ അവരുടെ കാൽമുട്ടിന് താഴെയോ , അല്ലെങ്കിൽ അവരുടെ ജീവൻ നഷ്ടപ്പെടാത്ത രീതിയിൽ മറ്റേതെങ്കിലും ഇടത്തോ വെടിവെച്ചു വീഴ്ത്താൻ വേണ്ട പരിശീലനം സിദ്ധിച്ചവരാണ് എസ്ടിഎഫ് കമാൻഡോസ് . വികാസ് ദുബെയുടെ ദേഹത്തെ മുറിവുകളും , പരിക്കേറ്റ ജവാന്മാരുടെ ദേഹത്തെ മുറിവുകളും കണ്ടാൽ ആ പരിശീലനം കിട്ടിയിട്ടുള്ളത് വികാസ് ദുബെക്കാണോ എന്നുപോലും സംശയം തോന്നാവുന്നതാണ് . മധ്യപ്രദേശ് പൊലീസ് ജൂലൈ 9 -ന് വൈകുന്നേരം അഞ്ചരയ്ക്കാണ് ദുബെയെ യുപി പൊലീസിന്റെ വാഹനത്തിൽ കയറ്റി വിട്ടത് . ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിപ്പിച്ചാണ് അവർ ദുബെയെ വാഹനത്തിൽ ഇരുത്തിയത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു . അതിന്റെ വീഡിയോയും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട് . ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച ഒരാൾക്ക് എങ്ങനെയാണ് നെഞ്ചിൽ വെടിയേൽക്കുന്നത് ? അങ്ങനെ നിരവധി ചോദ്യങ്ങൾ ഇവിടെ അവശേഷിക്കുമ്പോഴും , ഇത് എൻകൗണ്ടർ കൊലപാതകമാണ് എന്ന് തുറന്നു സമ്മതിക്കുമ്പോഴും , വികാസ് ദുബൈയെപ്പോലുള്ള ഒരു നരാധമൻ അത് അർഹിച്ചിരുന്നു എന്ന വാദത്തിൽ അതിനെ ന്യായീകരിക്കുകയാണ് നമ്മുടെ സമൂഹത്തിന്റെ വലിയൊരു ഭാഗവും ചെയ്യുന്നത് . വികാസ് ദുബെയ്ക്ക് അയാൾ ചെയ്ത കുറ്റങ്ങളുടെ പേരിൽ ശിക്ഷ വിധിച്ച് അത് നടപ്പിലാക്കുന്നതിന് മുമ്പ് , അയാളുടെ ക്രിമിനൽ നെറ്റ്‌വർക്കിന് ഒത്താശ ചെയ്തുകൊടുത്തിരുന്ന ആരൊക്കെ പൊലീസിലും രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു എന്നുകൂടി അന്വേഷിക്കേണ്ടതുണ്ടായിരുന്നു . അതിനുള്ള സാധ്യത ഈ എൻകൗണ്ടർ കൊലപാതകത്തിലൂടെ അടഞ്ഞിരിക്കുകയാണ് , അഥവാ അടച്ചിരിക്കുകയാണ് . അത് , ഇനിയും നിരവധി വികാസ് ദുബെമാരെ നമ്മുടെ സമൂഹത്തിൽ അവശേഷിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന സത്യം വിസ്മരിക്കാവുന്നതല്ല .
| false |
ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ് … ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻറെ നേതാവ് എന്ന നിലയിലും പ്രസിദ്ധി നേടിയിരുന്നു . ബംഗാളിലെ രാധാനഗറിൽ 1772,മേയ് 22 ന് രാമാകാന്ത റോയിയുടെയും താരിണി ദേവിയുടെയും മകനായി ഒരു ബ്രാഹ്മണകുടുംബത്തിൽ ജനനം . പാർസി , അറബി ഭാഷകളിൽ ബാല്യകാലത്ത് തന്നെ അറിവ് നേടി . 12-ആം വയസ്സിൽ വേദാന്തവും ഉപനിഷത്തും പഠിക്കാൻ തുടങ്ങി . ഹിന്ദു സമൂഹത്തിൽ നിലനിന്നിരുന്ന സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും , നരഹത്യയ്ക്ക് എതിരായി സമൂഹമനഃസാക്ഷി ഉണരുകയും 1829 ൽ ബ്രട്ടീഷ് ഗവർണർ ജനറൽ വില്യം ബെൻറിക് സതി നിയമം മൂലം നിരോധിക്കുകയും ചെയ്തു . 1833-ൽ ബ്രിട്ടനിലെ ബ്രിസ്റ്റലിൽ വച്ച് 61-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു . ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
null | false |
കോയമ്പത്തൂരിൽ ആനയെ ക്രൂരമായി പീഡിപ്പിച്ച രണ്ടു പാപ്പാന്മാർ അറസ്റ്റിൽ . ക്ഷേത്ര ആനകൾക്കായി മേട്ടുപ്പാളയം തേക്കാംപെട്ടിയിൽ നടക്കുന്ന വാർഷിക ക്യാമ്പിലാണ് പാപ്പാന്മാരുടെ ക്രൂരമായ ചട്ടം പഠിപ്പിക്കൽ ഉണ്ടായത് . ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ പാപ്പാന്മാരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു . ചട്ടം അനുസരിക്കാത്തതിനെ തുടർന്ന് മരത്തിൽ കെട്ടിയിട്ടാണ് രണ്ട് പാപ്പാൻമാരും ചേർന്ന് ആനയെ തല്ലിച്ചതച്ചത് . ആന ഉറക്കെക്കരയുന്നത് കേട്ടെത്തിയ സന്ദർശകനാണ് ക്രൂരമായ ഈ ദൃശ്യം ക്യാമറയിൽ പകർത്തിയതും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും . ശ്രീവില്ലിപുത്തൂരിലെ ആണ്ടാൾ ക്ഷേത്രത്തിലെ ആനയായ ജയമല്യതയാണ് ക്രൂരമായ പീഡനത്തിനിരയായത് . 19 വയസ്സുകാരിയായ ആനയെ പതിവുപോലെ വാർഷിക ക്യാമ്പിലെത്തിച്ചതായിരുന്നു . ക്ഷേത്ര ആനകൾക്കായി എല്ലാ വർഷവും 48 ദിവസം ഇവിടെ ക്യാമ്പ് സംഘടിപ്പിക്കാറുണ്ട് . 20 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ ഒന്നാം പാപ്പാനായ വിനിൽ കുമാറും രണ്ടാം പാപ്പാനായ ശിവപ്രസാദും ചേർന്നാണ് ആനയെ മരത്തിൽ കെട്ടിയിട്ട് അടിച്ചത് . ആന ചട്ടം അനുസാരിക്കാത്തതാണ് പാപ്പാൻമാരെ പ്രകോപിപ്പിച്ചത് .
| false |
" എന്റെ നെഞ്ചു വല്ലാതെ വേദനിക്കുന്നുണ്ട് , നിനക്ക് പറ്റുമെങ്കിൽ ഒന്നിവിടം വരെ വന്ന് എന്നെ കൊണ്ടുപോകൂ … " ഇത് ഒരാൾ അവസാനമായി പറഞ്ഞ വാക്കുകളാണ് . ജോലി തേടി ചെന്നുകൂടിയ നഗരം വാതിലുകളെല്ലാം കൊട്ടിയടച്ചപ്പോൾ , അന്യനാട്ടിൽ പട്ടിണി കിടന്നു മടുത്തപ്പോൾ , സ്വന്തം വീട്ടിലേക്ക് നടന്നെങ്കിൽ നടന്നെത്താം എന്ന് കരുതി പുറപ്പെട്ടു പോന്നതാണ് രൺവീർ സിങ് . എന്നാൽ , ഉറ്റവരെക്കാണാനുള്ള ആ നടത്തം മുഴുമിക്കാൻ അയാളുടെ ഹൃദയത്തിന് ത്രാണിയുണ്ടായില്ല . പാതിവഴിയെത്തിയപ്പോഴേക്കും അത് പണിമുടക്കിക്കളഞ്ഞു . കഴിഞ്ഞ മൂന്നുകൊല്ലമായി തുഗ്ലക്കാബാദിൽ ഡെലിവറി ബോയിയുടെ ജോലി ചെയ്യുകയാണ് രൺവീർ . മധ്യപ്രദേശിലെ മൊറീനാ ജില്ലയിലെ അംബാ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബദ്ഫ്ര ഗ്രാമത്തിൽ നിന്നാണ് തൊഴിൽ തേടി അയാൾ 326 കിലോമീറ്റർ അകലെയുള്ള ദില്ലിയിലേക്കെത്തുന്നത് . അങ്ങോട്ട് പോയത് ട്രെയിനിലാണ് . ദില്ലിയിൽ ലോക്ക് ഡൗൺ കാലത്ത് അന്നം മുടങ്ങിയതോടെ തിരികെ ഗ്രാമത്തിലേക്ക് പോകാൻ വേണ്ടി അയാൾ ആദ്യം ചെന്നതും റെയിൽവേ സ്റ്റേഷനിലേക്ക് തന്നെയാണ് . പക്ഷേ , അത് കയർ കെട്ടി അടച്ചിരുന്നു . ബസ് സ്റ്റാൻഡിലെ അവസ്ഥയും മറ്റൊന്നായിരുന്നില്ല . ടാക്സി സ്റ്റാൻഡിൽ ഉണ്ടായിരുന്ന അപൂർവം വണ്ടികൾ കഴുത്തറുപ്പൻ റേറ്റ് പറഞ്ഞതോടെ തന്റെ ചില സ്നേഹിതർക്കൊപ്പം അയാളും ആ കടും കൈ ചെയ്യാൻ തന്നെ തീരുമാനിച്ചു . നാട്ടിലേക്കുള്ള മുന്നൂറോളം കിലോമീറ്റർ ദൂരം നടക്കുക . വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് തന്റെ പരിചയക്കാർക്കൊപ്പം നടന്നുതുടങ്ങിയതാണ് രൺവീർ . ഏകദേശം 200 കിലോമീറ്റർ പിന്നിട്ട് ആഗ്രയ്ക്ക് അടുത്ത് എത്തിയിരുന്നു . ഇനി 80 കിലോമീറ്റർ കൂടി നടന്നു തീർത്താൽ തന്റെ ഗ്രാമത്തിലെത്തിയേനെ . എന്നാൽ , ' ഇടതടവില്ലാത്ത 200 കിലോമീറ്റർ നടത്തം ' എന്ന അത്യദ്ധ്വാനം താങ്ങാനുള്ള കരുത്ത് അയാളുടെ ദുർബലഹൃദയത്തിനുണ്ടായില്ല . നാഷണൽ ഹൈവേ രണ്ടിൽ , ഫരീദാബാദ് എത്തുന്നതിനു തൊട്ടുമുമ്പുള്ള കൈലാഷ് മോഡിനടുത്തുള്ള ലോക്കൽ ഹാർഡ് വെയർ ഷോപ്പിന്റെ വാതിൽക്കൽ വെച്ച് രൺവീർ ബോധം കെട്ടുവീണു . കടക്കാരൻ സഞ്ജയ് ഗുപ്ത അയാളെ എഴുന്നേൽപ്പിച്ച് സ്വന്തം കടയിലെ കാർപ്പെറ്റിൽ കൊണ്ട് കിടത്തി . മുഖത്ത് വെള്ളം തളിച്ചുണർത്തി . രൺവീറിന് ബോധം തിരികെ കിട്ടുന്നതിനും മരിച്ചു പോകുന്നതിനും ഇടയിൽ ഏതാനും മിനിറ്റുകളുടെ ഇടവേള മാത്രമാണ് ഉണ്ടായിരുന്നത് . പെരുമ്പറയടിക്കുന്ന ഹൃദയവുമായി അയാൾ തന്റെ പെങ്ങൾ പിങ്കിയെ ഫോൺ ചെയ്തു . തലേന്ന് രൺവീർ യാത്ര പുറപ്പെട്ട് അല്പനേരത്തിനുള്ളിൽ പിങ്കി തന്റെ ചേട്ടനോട് ഫോണിൽ സംസാരിച്ചിരുന്നു . അപ്പോൾ അയാൾ പറഞ്ഞത് പിങ്കിക്ക് വിശ്വസിക്കാൻ പറ്റിയിരുന്നില്ല , " വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട് . കുറച്ചു സമയമെടുക്കും ഏതാണ് . എന്താ വൈകുന്നതെന്നോ ? ബസ്സും തീവണ്ടിയും ഒന്നും കിട്ടിയില്ല മോളെ , നടന്നാണ് ചേട്ടൻ വരുന്നത് . അപ്പോൾ , കുറച്ചു നേരം വൈകും , വൈകിയാലും അങ്ങെത്തും . പേടിക്കണ്ട . " ഫോൺ വെച്ചിട്ടും പിങ്കി കുറേ നേരം അതുതന്നെ ആലോചിച്ചിരുന്നു . നടന്നു വരുന്നു എന്നാണ് ചേട്ടൻ പറഞ്ഞത് . പക്ഷേ , മുന്നൂറു കിലോമീറ്റർ ദൂരം നടക്കുക . അതും ഈ കൊറോണയുള്ള കാലത്ത് , റോഡിലിറങ്ങുന്നവരെ പൊലീസ് ലാത്തികൊണ്ടടിക്കുന്ന കാലത്ത് … എന്നാൽ ഫോണിൽ തന്റെ പെങ്ങൾക്ക് നൽകിയ വാക്കുപാലിക്കാൻ അയാൾക്ക് സാധിച്ചില്ല . രാത്രി തന്റെ മരുന്നും കഴിച്ച് കിടന്നുറങ്ങിയ പിങ്കിയെ രാവിലെ അഞ്ചുമണിക്ക് അയാൾ വീണ്ടും ഒരിക്കൽ കൂടി വിളിച്ചുണർത്തി . ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ ചേട്ടന്റെ ശബ്ദത്തിന് വല്ലാത്ത പതറിച്ച പോലെ . അപ്പോഴാണ് അയാൾ പിങ്കിയോട് പറഞ്ഞത് , " എന്റെ നെഞ്ചു വല്ലാതെ വേദനിക്കുന്നുണ്ട് , നിനക്ക് പറ്റുമെങ്കിൽ ഒന്നിവിടം വരെ വന്ന് എന്നെ കൂട്ടിക്കൊണ്ടു … " അതുകേട്ട് ആകെ പരിഭ്രമിച്ചുപോയി എങ്കിലും പിങ്കി പറഞ്ഞു , " നെഞ്ചു വേദനയോ … സാരമില്ല . ഒരു കാര്യം ചെയ്യൂ . അവിടെ റോഡരികിൽ എവിടെയെങ്കിലും ഇരിക്കൂ . ഞാൻ ആരോടെങ്കിലും ഫോൺ ചെയ്ത് ഇപ്പോൾ തന്നെ അങ്ങോട്ട് വരാൻ പറയാം . " പിങ്കി പറഞ്ഞയച്ച ആളെത്തും മുമ്പുതന്നെ രൺവീറിനെ മരണം തേടിയെത്തിയിരുന്നു . നാട്ടിൽ രൺവീറിന് ഭാര്യയും രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയുമുണ്ട് . നാട്ടിൽ ആകെയുള്ള ഒരിത്തിരി കൃഷി കൊണ്ട് ഒന്നിനും തികയാതെ വന്നപ്പോഴാണ് കുഞ്ഞുങ്ങളുടെ ഭാവിയെക്കരുതി രൺവീർ എന്ന ആ ചെറുപ്പക്കാരൻ കുടുംബജീവിതം ത്യജിച്ച് ദില്ലിയുടെ തിരക്കിലേക്ക് അലിഞ്ഞു ചേർന്നത് . കൊവിഡ് ഭീതിയിൽ അവിടം ലോക്ക് ഡൗണിലേക്ക് പോയപ്പോൾ , പട്ടിണി കിടന്നു മടുത്താണ് സ്വന്തം ഗ്രാമത്തിലേക്ക് , അമ്മയുടെ , ഭാര്യയുടെ , മക്കളുടെ ഒക്കെ അടുത്തേക്ക് തിരിച്ചു പോകാൻ അയാളുടെ മനസ്സ് പറഞ്ഞത് . നടന്നു തീർക്കാൻ 80 കിലോമീറ്റർ ദൂരം മാത്രം അവശേഷിക്കെ നിലച്ചുപോയ ഹൃദയവുമായി അയാളുടെ ഉയിരറ്റ ദേഹം , ഫരീദാബാദിലെ ലോക്കൽ ഹാർഡ് വെയർ ഷോപ്പിന്റെ കാർപ്പെറ്റിൽ മരവിച്ചുകിടന്നു . സുദീർഘമായ ആ നടത്തം . അതും ഒറ്റയടിക്ക് 200 കിലോമീറ്റർ നടക്കാൻ കാണിച്ച ആ ദുസ്സാഹസം . അതാവും അയാളുടെ ദുർബല ശരീരത്തിലെ , അതി ദുർബലമായ ഹൃദയത്തെ അതിന്റെ പരമാവധിയിലേക്ക് കൊണ്ടുചെന്നെത്തിച്ച് , നിലച്ചു പോകാൻ പ്രേരിപ്പിച്ചത് . കുറച്ചു ദൂരം അയാൾക്ക് ട്രക്കിൽ ലിഫ്റ്റ് കിട്ടിയിരുന്നു എന്നും , ഇങ്ങനെ നടന്നു വീട്ടിലേക്ക് പോകുന്നവർക്ക് കൊടുക്കാൻ വഴിയരികിൽ ഫുഡ് പാക്കറ്റും വെള്ളക്കുപ്പിയും ഒക്കെയായി യുപി പൊലീസിൽ ചിലരെ നിയോഗിച്ചിരുന്നു എന്നുമൊക്കെ അധികാരികൾ പറയുന്നുണ്ട് എങ്കിലും , ലോക്ക് ഡൗൺ സൃഷ്‌ടിച്ച അങ്കലാപ്പിൽ ചെയ്തു പോയ ഒരു കൃത്യം ജീവനെടുത്തത് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെയാണ് .
| false |
മാര്‍ച്ച് 8 … അന്താരാഷ്ട്ര വനിതാ ദിനം … ഓരോ പെണ്ണിനുമുണ്ടാകും , പെണ്ണെന്ന നിലയില്‍ പറയാന്‍ കുറച്ചു കാര്യങ്ങള്‍ . ഭയത്തിന്‍റെ , അപകര്‍ഷതയുടെ , സംശയത്തിന്‍റെ , ആശങ്കയുടെ … ഒടുവില്‍ ഇതിനെയെല്ലാം അതിജീവിച്ചതിന്‍റെ … ' നിനക്ക് ഇത് പറ്റില്ലെ'ന്ന് പറഞ്ഞവരുടെ മുന്നില്‍ ' ഞാനിതാ അത് നേടിയിരിക്കുന്നു ' എന്ന് പറഞ്ഞതിന്‍റെ , ഒറ്റക്ക് നടത്തിയ ഒരു യാത്രയുടെ , തന്നേ പോലൊരു പെണ്‍ജന്മത്തിന്‍റെ കഥ … ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ ന്യൂസ് വനിതാ ജീവനക്കാര്‍ എഴുതുന്നു , ' പെണ്ണെന്ന നിലയില്‍ ' അവരുടെ പെണ്ണനുഭവങ്ങള്‍ … കാട് പൂക്കുന്നതും തെളിനീരൊഴുക്കുന്നതും ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് കൂടി വേണ്ടിയാണ് . അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്ര മനസില്‍ ഉറപ്പിച്ചത് ഈ വാക്കുകളാണ് … സ്ത്രീകളെ വിലക്കരുത് എന്ന കോടതി വിധി വന്നപ്പോ ഒത്തിരി സന്തോഷമായി അഗസ്ത്യാര്‍കൂടം യാത്ര അത് ഒരു സ്വപ്നമായിരുന്നില്ല , മറിച്ച് വാശിയായിരുന്നു . നിന്നെ കൊണ്ട് അതിന് കഴിയില്ലെന്ന് പറഞ്ഞവരോടുള്ള വാശി … മൂന്ന് വര്‍ഷം മുമ്പ് , മാധ്യമപ്രവര്‍ത്തനം തുടങ്ങുന്ന ആദ്യ നാളുകളിലാണ് പെണ്‍വിലക്ക് കാരണം വാര്‍ത്തകളില്‍ ഇടംപിടിച്ച അഗസ്ത്യര്‍ക്കൂടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നത് . പിന്നീട് ഉള്ള വര്‍ഷങ്ങളിലും അഗസ്ത്യാര്‍കൂടത്തിലേക്ക് ട്രെക്കിംഗ് നടന്നു . പെണ്‍ വിലക്കോട് കൂടി തന്നെ . ഒരു പെണ്ണിനെയും കയറ്റാതെ , പുരുഷന്മാര്‍ മാത്രം അവിടെ പോയി വന്നു . ഇതിനെതിരെ ഒരു കൂട്ടം സ്ത്രീകളുടെ നിയമപോരാട്ടം വാര്‍ത്തയാക്കുന്നതിനിടെയാണ് അഗസ്ത്യാർകൂടം എന്ന മോഹം ആഴത്തില്‍ മനസില്‍ പതിക്കുന്നത് . മല കയറിയ ആണ്‍സുഹൃത്തുകളുടെ കഥപറച്ചിലില്‍ ആ ആഗ്രഹം ഇരട്ടിയായി . വിലക്കിയിരിക്കുന്ന ആ ഇടത്തേക്ക് ഒന്ന് ചെല്ലണം എന്നുറപ്പിക്കുന്നത് പിന്നീടാണ് . സ്ത്രീകളെ വിലക്കരുത് എന്ന കോടതി വിധി വന്നപ്പോ ഒത്തിരി സന്തോഷമായി . ആ വിധിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഒരു കൂട്ടം സ്ത്രീകളുടെ വിജയമാണ് അഗസ്ത്യാര്‍കൂടത്തിലേക്കുള്ള ഒരോ പെണ്‍ യാത്രയും എന്ന് പറഞ്ഞെ മതിയാവൂ . കാട്ടിലേക്കുള്ള ഓരോ യാത്രയും ഹരം പിടിപ്പിക്കുന്നതാണ് . പെണ്ണായി ജനിച്ചതിന്‍റെ പേരില്‍ മാത്രം നിഷേധിക്കപ്പെട്ട യാത്ര അതിന്‍റെ പൂര്‍ണതയില്‍ എത്തിയപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു . സാധാരണ ട്രെക്കിംഗ് അനുഭവമല്ല അഗസ്ത്യാര്‍കൂടം സമ്മാനിച്ചത് . എന്തും സാധ്യമാവും എന്നുള്ള ഒരു വിശ്വാസം കൂടിയാണ് . അതേ എല്ലാ കാടും മലയും സ്ത്രീകള്‍ക്ക് കൂടിയുള്ളതാണ് . ആണിടം എന്ന ഇടം തന്നെ ഇല്ലാതാവണം . അപ്പോഴല്ലേ സമത്വം വരൂ . അവിടെ നിന്ന് തിരികെ വരുമ്പോള്‍ പെയ്ത ഒരു മഴയുണ്ട് ആഗസ്ത്യാര്‍കൂടത്തില്‍ ചെന്നില്ലായിരുന്നുവെങ്കില്‍ ആ മോഹം സാധിക്കാതെ ഞാനും മരിച്ചുപോകും . അങ്ങനെ വിലക്കപ്പെട്ട ഒരുപാട് ജീവിതം ഒരുപാട് പേര്‍ ജീവിക്കുന്നുണ്ടാകും . അന്ന് , അവിടെ നിന്ന് തിരികെ വരുമ്പോള്‍ പെയ്ത ഒരു മഴയുണ്ട് . എന്‍റെ ജീവിതത്തില്‍ ഞാന്‍ കണ്ട , നനഞ്ഞ ഏറ്റവും മനോഹരമായ മഴയായിരുന്നു അത് … നിര്‍മല ബാബു : കാടും മലയും ആകാശവും ഞങ്ങള്‍ക്ക് കൂടിയുള്ളതാണ് സൗമ്യ : വിവാഹത്തേക്കാള്‍ വലുതാണ് വിദ്യാഭ്യാസം കൃഷ്ണേന്ദു വി . എന്തിനാണ് ഇങ്ങനെ തുറിച്ചു നോക്കുന്നത് ? സി പി അജിത : അവന്‍ പിന്നെയും അച്ഛനെ ചോദിച്ച് കരഞ്ഞു കാണില്ലേ ? അശ്വതി താര : നാലു പെണ്ണുങ്ങളുള്ളൊരു വീട് ! അലീന പി . സി : രാത്രിയിലെ കോളിംഗ് ബെല്ലുകള്‍ വരെ ഞെട്ടലുണ്ടാക്കുന്നു സുമം തോമസ് : പെണ്ണായ നീയൊക്കെ എവിടെയെത്താനാണ് ? എല്‍സ ട്രീസ ജോസ് : ഹേയ് അവളൊറ്റയ്ക്ക് ഇത്രയും ദൂരെ പോകാന്‍ വഴിയില്ല റിനി രവീന്ദ്രന്‍ : മൂര്‍ഖനെയൊക്കെ കാണുമ്പോള്‍ ഈ പെണ്ണുങ്ങളെന്താ പേടിക്കാത്തത് ? അനൂജ നാസറുദ്ദീന്‍ : മതിലുകള്‍ ജെസിബി കൊണ്ട് പൊളിച്ചു മാറ്റിയ പെണ്ണുങ്ങളെ നിങ്ങള്‍ പൊളിയാണ് ! അസ്മിത കബീര്‍ : ഇപ്പോ എന്‍റെ വീട്ടുകാര്‍ക്ക് കുറെയൊക്കെ അറിയാം , പെണ്ണെന്തെന്ന് ! ബിസ്മി ദാസ് : നോക്കിക്കോ ഇതൊരു മോനായിരിക്കും ദീഷ്ണ സി : ഈ പെണ്ണുങ്ങളെ ജീവിതത്തില്‍ നിങ്ങള്‍ക്ക് സഹിക്കാനാവുമോ ? രശ്മി ശ്രീകുമാര്‍ : ഓര്‍ക്കുക , ശരിക്കും താരം നമ്മുടെ അമ്മയാണ് .
| false |
എന്തുകൊണ്ടാണ് വാളയാറിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടാതെ പോയത് ? ആരെയാണ് അധികാരികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ? പണമോ , അധികാരമോ , പ്രത്യേകം പ്രിവിലേജുകളോ ഇല്ലാത്തവരുടെ കാര്യത്തില്‍ മാത്രം , നീതിതേടുമ്പോള്‍ ഈ അലസതയെന്തുകൊണ്ടാണ് ? കേരള സമൂഹത്തില്‍നിന്നുമുയരുന്ന ഈ ചോദ്യങ്ങള്‍ക്ക് അധികാരസമൂഹം മറുപടി പറഞ്ഞേ തീരൂ . വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരെ കേരളം പ്രതികരിക്കുകയാണ് . പുതിയ അന്വേഷണസംഘത്തെവെച്ച് പുനരന്വേഷണം നടക്കട്ടെ -എസ് . മൃദുലദേവി വാളയാര്‍ വിഷയത്തില്‍ തുടക്കം മുതല്‍ കോടതിയില്‍ തെളിവെത്തിക്കുന്നത് വരെയുണ്ടായ നീതിപൂര്‍വകമല്ലാത്തൊരു തെളിവെടുപ്പായിരുന്നു ഈ പ്രതികളെ വെറുതെ വിടാന്‍ കാരണമായിത്തീര്‍ന്നത് . ശ്രീറാം വെങ്കിട്ടറാമിനെപ്പോലെയുള്ളൊരു വ്യക്തി കാരണം ഒരാള്‍ മരിക്കുന്നതുവരെയുള്ള സ്ഥിതിയിലെത്തി . ആ കേസ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു . അതില്‍ അധികാരസമൂഹം സ്വീകരിച്ച മനോഭാവം ശ്രദ്ധിക്കണം . ആ വിഷയത്തില്‍ അധികാരകേന്ദ്രങ്ങളായാലും പൊലീസായാലും എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതും ദളിത് , ആദിവാസി കേസ് വരുമ്പോള്‍ അവിടെ കാണിക്കുന്ന മെല്ലെപ്പോക്കും , അലസതയും നമ്മള്‍ കാണേണ്ടതുണ്ട് . അതുകൊണ്ടൊക്കെയാണ് ഈ കേസ് വസ്‍തുനിഷ്‍ഠമായി അന്വേഷണം നടക്കാതെ കോടതിയിലെത്തിയിട്ടുള്ളത് . ഇപ്പോള്‍ മരിച്ച കുട്ടികളുടെ അമ്മയുടെ കാര്യമെടുത്താല്‍ , അവര്‍ സാമൂഹികമായി വളരെയധികം ഒറ്റപ്പെട്ട ഒരു ഇടത്തില്‍നിന്നു തന്നെ വരുന്ന ഒരാളാണ് , അവരുടെ കുടുംബവും . ചില വ്യക്തികളോട് പൊലീസ് ഇടപെടുന്ന രീതി തന്നെയുണ്ട് . ചോദ്യം ചെയ്യപ്പെടുന്നയാള്‍ ഭയപ്പെട്ടുപോകുന്ന അവസ്ഥ വരും . അങ്ങനെയുള്ള ആളുകളുടെ മൊഴിയെടുക്കുമ്പോള്‍ വളരെ മനശാസ്ത്രപരമായിട്ടുതന്നെ മൊഴിയെടുക്കണം . പക്ഷേ , ഇപ്പോള്‍ പൊലീസ് പറയുന്നത് , കുട്ടികളുടെ അമ്മ മൊഴിയിലുറച്ച് നിന്നില്ല . മൊഴി മാറ്റി പറയുന്നു , വൈരുദ്ധ്യമുണ്ടായി എന്നൊക്കെയാണ് . എന്നാല്‍ , ഈ കുട്ടികളുടെ അമ്മയെ അവര്‍ എങ്ങനെയാണ് സമീപിച്ചത് എന്നുകൂടി ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട് . ഈ കുഞ്ഞുങ്ങള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമായിട്ടുള്ളതാണ് . പ്രതികള്‍ തന്നെയാണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് അമ്മയും മൊഴി നല്‍കിയിട്ടുണ്ട് . എന്നാല്‍ , അത് തെളിയിക്കുന്ന തരത്തിലേക്കുള്ള അന്വേഷണം നടത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല . ഈ പ്രതികള്‍ തന്നെയാണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് കോടതിക്ക് സംശയാതീതമായവണ്ണം തെളിയിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇവിടെ ഉണ്ടായത് . അത്തരം സാങ്കേതികമായ പിഴവ് അന്വേഷണസംഘം നടത്തിയത് ആരുടെ മുഖം രക്ഷിക്കുവാനായിട്ടായിരുന്നു ? കേരളത്തില്‍ അതേ അന്വേഷണസംഘം തന്നെ വീണ്ടും ഇങ്ങനെയൊരു അന്വേഷണം നടത്തുകയാണെങ്കില്‍ ആ കുട്ടികള്‍ക്ക് നീതി കിട്ടില്ല എന്നത് ഉറപ്പല്ലേ ? അതുകൊണ്ട് തന്നെ കേസില്‍ വേണ്ടത് പുനരന്വേഷണം തന്നെയാണ് . ഈ കുഞ്ഞുങ്ങളുടെ ശരീരത്തിനുമേല്‍ ആരാണ് ലൈംഗികാതിക്രമം നടത്തിയത് എന്നും ഒളിച്ചുവെച്ചിരിക്കുന്ന തെളിവുകള്‍ പുറത്തെടുത്ത് കൃത്യമായ അന്വേഷണം നടത്തി കോടതിയുടെ മുമ്പിലെത്തിക്കണം . കുട്ടികള്‍ക്ക് നീതി കിട്ടാന്‍ മറ്റൊരു അന്വേഷണസംഘം തന്നെ ഉണ്ടാവണം . ഈ അന്വേഷണസംഘത്തിന്‍റെ തെളിവുകള്‍ കൊണ്ട് അപ്പീലിന് പോയിട്ട് ഒരു കാര്യവും ഇല്ല . പുനരന്വേഷണസംഘത്തെ നിയമിച്ച് തന്നെ അന്വേഷണം നടക്കണം . ആ കുട്ടികള്‍ക്കും അമ്മയ്ക്കും നീതി കിട്ടിയേ തീരൂ . പഴുതുകളിലൂടെ രക്ഷപ്പെടുന്ന കുറ്റവാളികള്‍ അഡ്വ . ലിസി വി ടി ജഡ്‍ജ്‍മെന്റ് കാണാതെ ആധികാരികമായി ഈ കേസില്‍ എന്തെങ്കിലും പറയാനാവില്ല . എങ്കിലും പൊലീസ് അന്വേഷണത്തിലെ പാളിച്ചകളാണ് വിധി ഇങ്ങനെയാവാന്‍ കാരണം എന്നത് ഉറപ്പാണ് . തെളിവുകൾ കോടതിയ്ക്കു മുന്നിൽ വന്നില്ലെങ്കിൽ കോടതികൾ നിസ്സഹായരായിപ്പോകും . കുറ്റം സംശയാതീതമായി തെളിയണമെന്നത് നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിയ്ക്കാനുള്ള നിയമവ്യവസ്ഥയാണ് . ആ പഴുതിലൂടെയാണ് പല കുറ്റവാളികളും രക്ഷപ്പെടുന്നത് . അതുണ്ടാകാകാതെ നോക്കേണ്ടത് പൊലീലിസിന്റെയും പ്രോസിക്യൂഷന്‍റെയും ജോലിയാണ് . അപ്പീൽ പോകണം പുനർവിചാരണയോ അതിനിടെ പുനരന്വേഷണമോ നടക്കുകയാണെങ്കിൽ നീതി നടപ്പായേക്കും എന്നു പ്രതീക്ഷിക്കാം . എന്തിനാണിവിടെയൊരു മനുഷ്യാവകാശ കമ്മീഷനും , വനിതാ കമ്മീഷനും ? -ആശ റാണി കുറേക്കാലം മുമ്പ് ബാല്യകാല ലൈംഗിക പീഡനം ആസ്വദിച്ചു എന്ന രീതിയിൽ കഥപറയുന്ന ഒരു സിനിമ ഇവിടെ ചർച്ചയായത് ഓർക്കുന്നുണ്ടോ ? അന്ന് അത് ശുദ്ധ തെമ്മാടിത്തരവും വയലൻസും ആണന്ന് പറഞ്ഞപ്പോൾ പല അക്കാദമീഷ്യൻസും ഫെമിനിസ്റ്റുകളും , ബുദ്ധിജീവികളും ഉൾപ്പെടുന്ന ഗ്രൂപ്പുകൾ കുട്ടികളുടെ ലൈംഗിക അവകാശങ്ങളേയും , ശിശുകാമികളും , ശിശുപീഡകരും തമ്മിലുളള വ്യത്യാസങ്ങളെ പറ്റിയും എല്ലാത്തിലും മുകളിൽ അതിനെ വിമർശിച്ച ആളുകളുടെ പുരോഗമനം ഇല്ലായ്മയെ പറ്റിയും ചർച്ച ചെയ്യുന്നത് കണ്ടു . പലയിടത്തും ഞാൻ ഈ വിഷയത്തിൽ തർക്കിച്ചിട്ടുണ്ട് . വിവിധ സോഷ്യൽ പ്രിവിലേജുകൾ കയ്യാളുന്നവരും , അതില്ലാത്തതുമായ പലരോടും സംസാരിച്ചിട്ടുണ്ട് . അന്ന് മനസ്സിലാക്കാൻ പറ്റിയ ഒരു കാര്യം അത്യാവശ്യം സോഷ്യൽ പ്രിവിലേജുകൾ ഉളള വ്യക്തികൾക്ക് അവരുടെ ജീവിതത്തിൽ നടക്കുന്ന എന്ത് പ്രശ്നങ്ങളേയും പ്രതിസന്ധികളേയും താരതമ്യേന എളുപ്പത്തിൽ തരണം ചെയ്യാൻ സാധിക്കും . പക്ഷേ , അതില്ലാത്ത മനുഷ്യരെ സംബന്ധിച്ച് കഠിനമാണ് ചിലപ്പോൾ അസാധ്യവും . അതുകൊണ്ട് തന്നെ ബാല്യകാലത്ത് നടന്ന ലൈംഗിക അതിക്രമങ്ങൾ ആസ്വദിച്ചു എന്ന് പറയുന്ന , സദാചാരപ്രശ്നം കൊണ്ടാണ് അത് ആസ്വദിക്കാൻ പറ്റാതെ പോയത് എന്ന് പറഞ്ഞ ഒരു പ്രിവിലേജ്‍ഡ് ക്ലാസിനെ , അവരെ സപ്പോർട്ട് ചെയ്ത എല്ലാ മനുഷ്യരേയും തള്ളിക്കളയുന്നതിൽ കാര്യമില്ല അവരെ കണ്‍സിഡര്‍ ചെയ്തു കൊണ്ട് തന്നെ പറയട്ടെ ശിശുകാമിയുടേതായാലും ശിശുപീഡകന്‍റെ ആയാലും ആദ്യത്തെ തിരഞ്ഞെടുപ്പ് നിങ്ങൾ കരുതുന്നത് പോലെ ഈ പ്രിവിലേജ്‍ഡ് അപ്പർ ക്ലാസ് അല്ല , മറിച്ച് സാമൂഹ്യമായും , സാമ്പത്തികമായും ജാതീയമായും പിന്നാക്കം നിൽക്കുന്ന സമൂഹത്തിലെ പാർശ്വവത്കൃത വിഭാഗങ്ങളിലെ കുട്ടികൾ ആണ് . അവർ ആ ആക്രമണത്തോടെ പെട്ടുപോകുന്ന ശാരീരികവും മാനസികവുമായ ട്രോമകൾ ഒരു പ്രിവിലേജ്‍ഡ് അപ്പർ ക്ലാസിനെ പോലെ മറികടക്കാനാവുന്നതല്ല , പലപ്പോഴും ജീവൻ തന്നെയാണ് അവർക്ക് നഷ്ടപ്പെടുക . ജീവിച്ചിരുന്നാൽ തന്നെ സമൂഹവും നിയമവും അവർക്ക് നീതിയും സുരക്ഷിത ഭാവിയും ഉറപ്പാക്കുമെന്ന് ഒരു ഉറപ്പുമില്ല . പുറത്തുവരുന്ന ഒരു കേസിനേക്കാളും എത്ര മടങ്ങ് അധികമാകും മറച്ച് വയ്ക്കപ്പെടുന്ന കേസുകൾ . പൊലീസും നിയമസംവിധാനങ്ങളും ശിശുപീഡകരെ സമൂഹത്തിലേക്ക് തുറന്നുവിടുന്ന ഇത്തരം കാഴ്ചകൾ ലോകത്ത് വേറെ ഒരിടത്തും കാണുകയില്ല . . ഭരണപക്ഷത്തും പ്രതിപക്ഷത്തും ആയി നമ്മൾ ജയിപ്പിച്ചു വിട്ട കുറെ സ്ത്രീ ജനപ്രതിനിധികൾ ഉണ്ടായിരുന്നില്ലോ … കുറഞ്ഞത് അവരെങ്കിലും ഈ നീതി നിഷേധത്തോട് എന്തെങ്കിലും പ്രതികരിച്ചോ ? ഇതിനെതിരെ അവരുടെ അധികാരം ഉപയോഗിച്ച് ഒരു പ്രതിഷേധമെങ്കിലും ഉയർത്താൻ തയ്യാറാകുമോ ? മനുഷ്യാവകാശ കമ്മീഷൻ , വനിതാ കമ്മീഷൻ തുടങ്ങിയ സംഗതികളൊക്കെ പിരിച്ച് വിടുന്നതാണ് നല്ലത് . പൊതുഖജനവിലെ പണം കൊണ്ട് തടിച്ച് കൊഴുക്കുന്ന കുറെ കെട്ടുകാഴ്ചകൾ . ഇവിടെമാത്രം നിശബ്‍ദതയെന്തുകൊണ്ടാണ് കേരളമേ ? -രമ്യ ഓണാട്ട് ആ പെണ്‍കുട്ടികളുടെ അമ്മ ചോദിച്ച ഒരു ചോദ്യം , അപ്പോൾ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അവസാനം തേഞ്ഞുമാഞ്ഞ് ഇതുപോലെ കേസില്ലാതെ പോകില്ലേ എന്നതായിരുന്നു . കാശുള്ളവർക്കും പദവി ഉള്ളവർക്കും പിടിപാട് ഉള്ളവർക്കും കേന്ദ്രത്തിൽ ആണെങ്കിലും കേരളത്തിൽ ആണെങ്കിലും ഒരു പ്രത്യേകനിയമം നിലനിൽക്കുന്നു എന്നു ചിന്തിക്കാൻ/അഥവാ ചോദിക്കാൻ തരത്തിലുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നു എന്ന സത്യം നമ്മളെ ഇനി വേട്ടയാടിക്കോണ്ടേയിരിക്കും . വാളയാറിൽ മരിച്ച പെണ്‍കുട്ടികള്‍ വെറുതെ മരിച്ചതല്ല . പീഡിപ്പിച്ചു കൊന്നു എന്നുതന്നെ ഞാൻ പറയും . മാന്യതയുടെ/ മനസാക്ഷിയുടെ/ കൃത്യനിർവഹണത്തിന്‍റെ/ നിയമപാലനത്തിന്‍റെ അംശം അല്‍പമെങ്കിലും ഉണ്ടെങ്കിൽ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഈ പീഡനക്കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു . കത്വ കേസിൽ നടന്ന പ്രതിഷേധങ്ങൾ വാളയാർ സംഭവത്തിൽ ഉയരുന്നത് കാണുന്നില്ല എന്നത് ചിന്തനീയം ആണ് . പ്രതിഷേധിക്കാൻ ആവുന്നില്ല , വാക്കുകള്‍ കിട്ടുന്നില്ല എന്നൊക്കെ പറഞ്ഞു ഡിപ്ലോമാറ്റിക് നയം എടുക്കുന്ന ചില കാര്യങ്ങളും ശ്രദ്ധയിൽ പെടുകയുണ്ടായി . നടന്നത് കേരളത്തിൽ ആയതുകൊണ്ടാണോ ഈ മൗനം . അറിയില്ല … മേൽപ്പറഞ്ഞ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തിനോട് പറഞ്ഞതില്‍ ഉഭയസമ്മതം നടന്നു , അതിനാൽ ഇങ്ങനെ സംഭവിച്ചു എന്ന് ചെയ്യുകയുണ്ടായി . ഇയാളെ ഒക്കെ ഇപ്പോഴും സർവീസിൽ വെച്ചുകൊണ്ടിരിക്കുന്ന ആഭ്യന്തരത്തിന്റെ അനാസ്ഥ ഇതിൽ നിന്നും വെളിവായതാണ് . അതേ പോലെ പ്രതികൾക്ക് വേണ്ടി വാദിച്ച ആളുടെ ഇപ്പോൾ ഉള്ള ജോലിസ്ഥാനവും സംശയം ഉളവാക്കുന്നതാണ് . അദ്ദേഹത്തിന് എങ്ങനെ ചൈൽഡ് വെൽഫയർ എന്ന ഉത്തരവാദിത്വം കൃത്യമായി ചെയ്യാൻ കഴിയുന്നു ? കൃത്യമായ അന്വേഷണം നടക്കുകയും ആ പൊലിഞ്ഞുപോയ കുരുന്നുജീവനുകൾക്ക് നീതി നേടികൊടുക്കുകയും വേണം എന്ന് തന്നെയാണ് പറയാനുള്ളത് . വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണം , മുഖ്യമന്ത്രി , ഞങ്ങള്‍ക്ക് ജീവിക്കണം ; പ്രതിഷേധവുമായി സോഷ്യല്‍മീഡിയ .
| false |
അബിസ്സിനിയൻ കര വേഴാമ്പൽ എന്ന പേരിലും അറിയപ്പെടുന്ന വടക്കൻ കര വേഴാമ്പൽ ആകെ ഉള്ള രണ്ടു കര വേഴാമ്പലുകളിൽ ഒന്നാണ് . ഇവ തെക്കൻ കര വേഴാമ്പലുകളെ അപേക്ഷിച്ച് വലിപ്പം കുറഞ്ഞ കര വേഴാമ്പൽ ആണ് . ഒരു ആഫ്രിക്കൻ പക്ഷിയാണ് ഇവ . പക്ഷികളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ പ്രളയം നമുക്ക് ആദ്യത്തെ അനുഭവമായിരുന്നു . ഇനിയത് സംഭവിക്കില്ലായിരിക്കും എന്നും നാമെല്ലാം പ്രതീക്ഷിച്ചിരുന്നു . എന്നാല്‍ , ഈ വര്‍ഷവും കനത്ത മഴ പെയ്തു . വെള്ളം കയറി . പലര്‍ക്കും വീടുവിട്ട് ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം തേടേണ്ടി വന്നു . എന്നാല്‍ , ചില വീടുകള്‍ കേരളത്തില്‍ പെയ്ത കനത്ത മഴയെ തോല്‍പ്പിക്കുക തന്നെ ചെയ്തു . പ്രളയത്തിനുശേഷം വലിയ വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നുമാറി പ്രളയത്തെ അതിജീവിക്കാനാകുന്ന വീടുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് പലരും ചിന്തിച്ച് തുടങ്ങിയിരുന്നു . നിര്‍മ്മാണ രീതിയിലും , നിര്‍മ്മാണത്തിനുപയോഗിച്ച വസ്തുക്കളിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയ വീടുകളായിരുന്നു അത് . അതിലൊന്നാണ് സാമൂഹിക പ്രവര്‍ത്തക ഉമാ പ്രേമന്‍റെ വീട് . അട്ടപ്പാടിയിലാണത് . വീടായും ഓഫീസായും പ്രവര്‍ത്തിക്കുന്ന ഈ വീട് ഈ വര്‍ഷത്തെ കനത്തെ മഴയെ അതിജീവിച്ച് നില്‍ക്കുകയാണ് . പരിസ്ഥിതിക്ക് ആഘാതമായി മാറാത്ത ഇത്തരം വീടുകളാണ് ഇനി നമുക്കാവശ്യം എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ വീട് . പുനഃക്രമീകരിക്കാനും ആവശ്യമെങ്കില്‍ അഴിച്ച് മറ്റൊരിടത്തേക്ക് മാറ്റിപ്പണിയാനും കഴിയും എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത . ഉമാ പ്രേമന്‍ ബോര്‍ഡുകളുപയോഗിച്ച് നിര്‍മ്മാണം വീടിന്‍റെ അടിത്തറ മുതല്‍ ചുവരുകളും മേല്‍ക്കൂരയും എല്ലാം നിര്‍മ്മിച്ചിരിക്കുന്നത് ബോര്‍ഡുകളുപയോഗിച്ചാണ് . ഒരു സുഹൃത്ത് വഴിയാണ് തായ്‍ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഫൈബര്‍ സിമന്‍റ് ബോര്‍ഡുകളെ കുറിച്ച് അറിയുന്നത് . പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ബോര്‍ഡുകള്‍ ഇറക്കുമതി ചെയ്തത് . അങ്ങനെ , ബോര്‍ഡുകളെത്തിയതോടെ പണി തുടങ്ങി . വെറും പത്ത് ദിവസം കൊണ്ട് തന്നെ പണിതീര്‍ന്നു ഉമാ പ്രേമന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു . തറനിരപ്പില്‍ നിന്നും നാലോ അഞ്ചോ അടി ഉയരത്തിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത് . അതുകൊണ്ട് തന്നെ വെള്ളം കയറാനുള്ള സാധ്യതയുമില്ല . വലിയ കുഴികളില്‍ വീപ്പ ഇറക്കിവയ്ക്കുകയാണ് വീട് നിര്‍മ്മാണത്തിനായി ആദ്യം ചെയ്യുന്നത് . അത് കോണ്‍ക്രീറ്റ് ചെയ്ത ശേഷം മുകളില്‍ ജി ഐ ഫ്രെയിമുകള്‍ നാട്ടി സ്ട്രക്ചര്‍ ഒരുക്കുന്നു . പിന്നീടാണ് മുകളില്‍ ബോര്‍ഡ് വിരിച്ച് അടിത്തറയൊരുക്കുന്നത് . ചുവരുകളും മേല്‍ക്കൂരയും പിന്നാലെ സ്ക്രൂ ചെയ്ത് ഉറപ്പിക്കുകയാണ് . 400 ചതുരശ്രയടിയില്‍ ഒരുക്കിയ ഈ വീട് സ്വീകരണ മുറി , രണ്ട് കിടപ്പുമുറികള്‍ , ഊണുമുറി , ഒരു അറ്റാച്ച്ഡ് ബാത്ത്‍റൂം , ഒരു കോമണ്‍ ബാത്ത്‍റൂം ഇത്രയും അടങ്ങുന്നതാണ് . ജനലുകള്‍ , അടുക്കളയുടെ കബോര്‍ഡുകള്‍ , മുറിയുടെ വാഡ്രോബ് ഇവയെല്ലാം അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്യുകയായിരുന്നു . മിനിമം 10 ലക്ഷത്തിന് മുകളിലെങ്കിലുമാകും ഒരു വീട് പണിയാനെന്നിരിക്കെ ഈ വീടിന് ചെലവായത് വെറും അഞ്ച് ലക്ഷം രൂപയാണ് . ടൈല്‍ വിരിക്കാനും ഫര്‍ണിഷിങ്ങിനുമൊക്കെയായി ഒരു ലക്ഷം രൂപയും . ഭംഗി തോന്നിക്കുന്നതിനായി ഫ്രാന്‍സില്‍ നിന്നും ഇറക്കുമതി ചെയ്ത ഓണ്ടുവില്ല റൂഫിങ് ടൈല്‍സാണ് മേല്‍ക്കൂരയില്‍ വിരിച്ചിരിക്കുന്നത് . ഇല്ലാത്ത പണമുണ്ടാക്കി വലിയ വലിയ വീടുകള്‍ പണിയുന്നതിന് പകരം , പരിസ്ഥിതിയെ മുറിപ്പെടുത്താത്ത രീതിയില്‍ എങ്ങനെ വീട് പണിയാമെന്ന് ഇനിയെങ്കിലും നാം ചിന്തിക്കേണ്ടിയിരിക്കുന്നു . അങ്ങനെ വീട് വെക്കുന്നവര്‍ക്ക് ഉമാ പ്രേമന്‍റെ ഈ വീട് നോക്കിവെക്കാവുന്നതാണ് . വീടിന്‍റെ ചിത്രങ്ങള്‍ കാണാം : കടപ്പാട് : ഉമാ പ്രേമന്‍ 20 , 2019 , 11:16 .
| false |
കൊവിഡ് ഭീതിയിൽ ലോകം നെട്ടോട്ടമോടുമ്പോൾ , വൈറസ് പിടികൂടാതിരിക്കാൻ വേണ്ടി മാസ്കും , സാനിറ്റൈസറും , ഐസൊലേഷനും , ക്വാറന്റീനും ഒക്കെ പരിചയായി പിടിക്കുമ്പോൾ , അതേ വൈറസിനെ സ്വന്തം ശരീരത്തിലേക്ക് കുത്തിവെക്കാൻ തയ്യാറായി 102 രാജ്യങ്ങളിൽ നിന്നുള്ള 20,000 പരം പേർ സധൈര്യം മുന്നോട്ടു വന്നിരിക്കുകയാണ് . ലോകാരോഗ്യ സംഘടനയുടെ ' ഹ്യൂമൻ ചലഞ്ച് ' എന്ന കൊറോണവൈറസ് വാക്സിൻ മെഗാ ട്രയൽസിന്റെ ഭാഗമാകാനാണ് ഇത്രയുമധികം പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വന്തം ജീവൻ വരെ പണയപ്പെടുത്തിക്കൊണ്ടുതന്നെ സമ്മതം മൂളിയിരിക്കുന്നത് . ' ഹ്യൂമൻ ചലഞ്ച് ' എന്നത് സഹജീവികളുടെ പ്രാണൻ രക്ഷിച്ചെടുക്കാനുള്ള ഒരു ഉദ്യമമാണ് . അത് കൊവിഡ് എന്ന മഹാമാരിക്ക് ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ളഒരു കൂട്ടം ഗവേഷകരുടെ അതിനിർണായകമായ പരിശ്രമത്തിന്റെ പേരാണ് . രോഗബാധിതരിൽ വാക്സിൻ ഫലപ്രദമാണോ എന്നത് കണ്ടെത്തുക എന്നതാണ് ഇതിന്റെ പ്രഖ്യാപിതലക്‌ഷ്യം . ഇതിനുവേണ്ട അനുമതി അമേരിക്കൻ സെനറ്റിൽ നിന്ന് ലഭിച്ചു കഴിഞ്ഞു . ലോകാരോഗ്യ സംഘടനയും ഇത്തരമൊരു പരീക്ഷണത്തിന് സമ്മതം മൂളിക്കഴിഞ്ഞു . എന്താണീ ഹ്യൂമൻ ചലഞ്ച് ? ഈയടുത്ത് ലോകാരോഗ്യ സംഘടന ഹ്യൂമൻ ചലഞ്ചിനെപ്പറ്റി പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നത് ഇങ്ങനെ , " നിയന്ത്രിതമായ മനുഷ്യ അണുബാധാ പരീക്ഷണങ്ങളുടെ ആദ്യപടി , പൂർണ്ണാരോഗ്യമുള്ള വളണ്ടിയർമാരുടെ ദേഹത്ത് കൊറോണാവൈറസ് കുത്തിവെക്കുക എന്നതാണ് . ഇത്തരം പഠനങ്ങൾ വാക്സിൻ വികസിപ്പിച്ചെടുക്കാൻ അത്യന്താപേക്ഷിതമാണ് . വാക്സിന്റെ യഥാർത്ഥ രോഗികളിന്മേലുള്ള ഫീൽഡ് ട്രയൽസിനേക്കാൾ എളുപ്പത്തിലും , കാര്യക്ഷമമായും ഇത്തരം പഠനങ്ങൾ നടത്താനാകും . കുറഞ്ഞ എണ്ണം രോഗികൾക്കുമേൽ മാത്രം പരീക്ഷണാടിസ്ഥാനത്തിലുള്ള വാക്സിനുകൾ പ്രയോഗിച്ചാൽ മതിയാകും . " ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലായി പരിണാമദശയുടെ പല ഘട്ടങ്ങളിൽ എത്തി നിൽക്കുന്ന നൂറിലധികം കൊറോണാ വാക്സിൻ തന്മാത്രകളുണ്ട് . രണ്ടെണ്ണമെങ്കിലും , ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകരുടെയും , ഹോങ്കോങ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാൻസിനോ ബയോ ലോജിക്‌സ് എന്ന കമ്പനിയുടെയും , രണ്ടാംഘട്ട ഫീൽഡ് ട്രയൽസ് എത്തി നിൽക്കയാണ് . കൊവിഡ് മഹാമാരി കാരണം ലോകത്തുണ്ടാകുന്ന ധന-ജീവ-നഷ്ടങ്ങൾ പരിഗണിച്ച് ഹ്യൂമൻ ചലഞ്ചിനു സമാനമായ ബോധപൂർവമുള്ള നിയന്ത്രിത മനുഷ്യ അണുബാധാ പരീക്ഷണങ്ങൾക്ക് അനുമതി നൽകണം എന്നുകാണിച്ചുകൊണ്ട് നിരവധി യുഎസ് കോൺഗ്രസ് അംഗങ്ങൾ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് കത്ത് നൽകിക്കഴിഞ്ഞു . പ്രസ്തുത മാർഗ്ഗത്തിലൂടെയുള്ള വാക്സിൻ ട്രയലുകൾ ത്വരിതഗതിയിലാക്കി വാക്സിൻ എത്രയും പെട്ടെന്ന് വിപണിയിലെത്തിക്കണം എന്നതാണ് അവരുടെ ആവശ്യം . സാധാരണ നിലയ്ക്ക് , വാക്സിൻ പരീക്ഷണത്തിനു സമ്മതം മൂളുന്ന ഒരു വ്യക്തിക്ക് സമൂഹത്തിൽ നിന്ന് അസുഖം പിടിപെട്ട് ട്രയൽ ഘട്ടത്തിലേക്ക് വരാൻ കാലതാമസമുണ്ടാകാം . അത് ഹ്യൂമൻ ചലഞ്ചിൽ ഒഴിവാക്കാനാകും . മനുഷ്യരിൽ വൈറസ് കുത്തിവെക്കൽ ഇതാദ്യമായാണോ ? അല്ല . മലേറിയ , ഡെങ്കി , ഇൻഫ്ളുവൻസ , കോളറ തുടങ്ങിയ പല രോഗങ്ങൾക്കും ഇതിനു മുമ്പും ബോധപൂർവമുള്ള നിയന്ത്രിത മനുഷ്യ അണുബാധാ പരീക്ഷണങ്ങൾക്ക് അനുമതി നൽകപ്പെട്ട ചരിത്രമുണ്ട് നമ്മുടെ മുന്നിൽ . സ്മാൾ പോക്സിന് വാക്സിൻ കണ്ടെത്തിയ എഡ്വേർഡ് ജെന്നർ ആദ്യമായി വൈറസ് കുത്തിവെച്ചത് സ്വന്തം തോട്ടക്കാരന്റെ മകനിലാണ് . പിന്നാലെ വാക്സിനും കുത്തിവെച്ച ജെന്നർ ആ കുട്ടിയെ രോഗം ബാധിച്ചില്ല എന്ന കാര്യം സ്ഥിരീകരിച്ച ശേഷമാണ് , അതേ വാക്സിൻ 6000 പേരിൽ വീണ്ടും അതുതന്നെ പരീക്ഷിച്ചതും,പോക്‌സിനെ തടുക്കാൻ വേണ്ടി പ്രസ്തുത വാക്സിൻ പിന്നീട് വിപണിയിൽ എത്തിച്ചതും . കൃത്യമായ മാർഗനിർദേശങ്ങൾ പിന്തുടർന്നുകൊണ്ട് , ഒരു എത്തിക്സ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ 50 വർഷത്തിനിടെ നിരവധി ഹ്യൂമൻ ചലഞ്ച് ട്രയൽസ് വിജയകരമായി നടന്നിട്ടുണ്ട് എന്നും ലോകാരോഗ്യ സംഘടന പറയുന്നു . പ്രസ്തുത പഠനങ്ങളാണ് ആ രോഗങ്ങൾക്കുള്ള ചികിത്സകൾ വികസിപ്പിച്ചെടുക്കുന്നതിൽ വൈദ്യശാസ്ത്രത്തെ സഹായിച്ചിട്ടുള്ളത് . ഇങ്ങനെ ഒരു ഹ്യൂമൻ ചലഞ്ചിന്റെ ആവശ്യം ? കൊവിഡ് 19 എന്ന മഹാമാരിക്ക് നിലവിൽ ചികിത്സയേതുമില്ല . ആ സാഹചര്യത്തിൽ അസുഖത്തെ നേരിടാൻ രണ്ടേ രണ്ടു മാർഗ്ഗങ്ങളാണുള്ളത് . ഒന്ന് , ' ഹെർഡ് ' ഇമ്മ്യൂണിറ്റി കൈവരിക്കുക . അതായത് സമൂഹത്തിലെ ഭൂരിഭാഗം പേർക്കും രോഗം ബാധിച്ചു കഴിഞ്ഞാൽ , സമൂഹത്തിന് മൊത്തമായി ഒരു പ്രതിരോധ ശേഷി വരും . അതിനെയാണ് ഹെർഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്നത് . ഈ പ്രക്രിയ നിരവധി പേർക്ക് ജീവാപായവും , രോഗപീഡകളും നൽകുന്ന ഒന്നാണ് . ഒരു സമൂഹത്തിലെ 60 - 70 ശതമാനം പേർക്കെങ്കിലും രോഗം വന്നാൽ മാത്രമാണ് ഹെർഡ് ഇമ്മ്യൂണിറ്റി കിട്ടുക എന്ന് ചില പഠനങ്ങൾ പറയുന്നു . ഇത് അത്ര എളുപ്പത്തിൽ പ്രവർത്തികമാക്കാവുന്ന ഒന്നല്ല . രണ്ടാമത്തെ വഴി , വാക്സിൻ വികസിപ്പിച്ചെടുക്കുക എന്നതാണ് . അതുകൊണ്ടാണ് വാക്സിൻ നിർമാണത്തിനായി ഇത്രയധികം ഗവേഷണ-പഠനങ്ങൾ ലോകമെമ്പാടുമായി നടന്നുവരുന്നത് . എത്ര പെട്ടെന്ന് ക്ലിനിക്കൽ ട്രയലുകൾ പുരോഗമിച്ചു എന്ന് പറഞ്ഞാലും ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാനും ആഗോളതലത്തിൽ അത് രോഗികളിലേക്ക് എത്തിക്കാനും ചെലവാകും . രോഗമില്ലാത്തവരിൽ വൈറസ് കുത്തിവെക്കുന്നതിലെ നൈതികത ? ഇത് അത്ര എളുപ്പത്തിൽ ഉത്തരം താറാവുന്ന ഒന്നല്ല . അതുകൊണ്ടുതന്നെ കാര്യത്തിന്റെ ഗൗരവം കൃത്യമായി മനസ്സിലാക്കി , എന്നിട്ടും ഈ പ്രക്രിയയുടെ സാമൂഹിക പ്രതിബദ്ധത തിരിച്ചറിഞ്ഞു കൊണ്ട് പരീക്ഷണങ്ങൾക്ക് വിധേയരാക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവരെ മാത്രമേ ഹ്യൂമൻ ചലഞ്ചിന് വളണ്ടിയർമാരായി പരിഗണിക്കാവൂ . കൃത്യമായി ഡിസൈൻ ചെയ്യപ്പെടേണ്ടതുണ്ട് ഇത്തരത്തിൽ ഒരു പഠനം . അനാവശ്യമായി ഒരാളെപ്പോലും വൈറസ് കുത്തിവെച്ച് രോഗബാധിതനാക്കാൻ പാടില്ല . നല്ല ആരോഗ്യമുള്ളവരെ മാത്രമേ ഇതിനു പരിഗണിക്കാവൂ . വാക്സിനെപ്പറ്റി നല്ല ഉറപ്പുണ്ടായ ശേഷം മാത്രമേ ഇത്തരത്തിലുള്ള പഠനത്തിന് ജനങ്ങളെ വളണ്ടിയർമാരാക്കാവൂ . അതുകൊണ്ടു തന്നെ ഏറ്റവും റിസ്ക് കുറവുള്ള 18 മുതൽ 30 വരെ പ്രായമുള്ള പൂർണ്ണാരോഗ്യവാന്മാരായ ചെറുപ്പക്കാരെ മാത്രമേ ഈ ഹ്യൂമൻ ചലഞ്ചിനായി പരിഗണിക്കുന്നുള്ളൂ . അവരിൽ ആഗോള തലത്തിൽ തന്നെ ഹോസ്‌പിറ്റലൈസേഷൻ ഒരു ശതമാനവും , മരണനിരക്ക് . 03 ശതമാനവുമാണ് എന്നതാണ് ലോകാരോഗ്യ സംഘടന അതിനു പറയുന്ന കാരണം . കൊറോണവൈറസ് മൂലം ഗബാധിതരായി അനുദിനം ആയിരക്കണക്കിന് സഹജീവികൾ മരണത്തോട് മല്ലിടുമ്പോൾ , സ്വന്തം ജീവൻ പണയപ്പെടുത്തിയും ഒരു വാക്സിൻ എത്രയും പെട്ടെന്ന് വികസിപ്പിച്ചെടുക്കാനുള്ള ഈ ഉദ്യമം കാലതാമസം കൂടാതെ അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തുക എന്നത് മനുഷ്യരാശിയുടെ തന്നെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ് . അതിനാണ് ഈ ഹ്യൂമൻ ചലഞ്ചിലൂടെ ലോകാരോഗ്യ സംഘടന തന്നെ നേരിട്ടിറങ്ങിയിരിക്കുന്നത് .
| false |
പൊതുവർഷം നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു വിശുദ്ധ അംബ്രോസ് . ക്രിസ്തുമതത്തിന്റെ ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ അംബ്രോസിന് വലിയ സ്ഥാനമുണ്ട് . ജനസമ്മർദ്ദത്തെ തുടർന്ന് , ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനു പോലും മുൻപാണ് അംബ്രോസ് മെത്രാനാകാൻ തെരഞ്ഞെടുക്കപ്പെട്ടത് . യൂറോപ്യൻ രാഷ്ട്രതന്ത്രത്തിന്റെ ചരിത്രം അംബ്രോസിനെ ഉൾപ്പെടുത്തതെ എഴുതുക വയ്യ . ആറ് റോമാ ചക്രവർത്തിമാരുമായി അംദ്ദേഹത്തിന് ഇടപെടേണ്ടി വന്നിട്ടുണ്ട് . പടിഞ്ഞാറൻ റോമാ സാമ്രാജ്യം ക്ഷയോന്മുഖമായി നിന്ന ആ സമയത്ത് , സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണത്തിന്റെ മെത്രാനെന്ന സ്ഥാനം തന്മയത്തത്തോടെ ഉപയോഗിച്ച അംബ്രോസ് , മതേതര അധികാര സ്ഥാനങ്ങൾക്കുമേൽ ക്രൈസ്തവ സഭക്കുള്ള സ്വാധീനം അനേകം മടങ്ങ് വർദ്ധിപ്പിച്ചു . ഒരവസരത്തിൽ തെസ്സലോനിക്കായിൽ ഒരു ലഹള അടിച്ചമർത്തുന്നതിനിടെ റോമൻ സൈന്യം നടത്തിയ കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച് , അംബ്രോസ് തിയൊഡോസിയസ് ചക്രവർത്തിക്കു വിശുദ്ധ കുർബാന നൽകാൻ വിസമ്മതിക്കുക പോലും ചെയ്തു . ചക്രവർത്തിയുടെ പരസ്യമായ മാപ്പു പറയലിൽ ആണ് അതു കലാശിച്ചത് . മതേതര നേതൃത്വവുമായുള്ള സഭയുടെ ബന്ധത്തിൽ അംബ്രോസ് സൃഷ്ടിച്ച ഈ മാതൃകയാണ് യൂറോപ്പിൽ പിന്നീട് ഏതാണ്ട് ആയിരം കൊല്ലത്തേക്ക് പിന്തുടരപ്പെട്ടത് . അംബ്രോസിന്റെ വ്യക്തിപ്രഭാവത്താൽ ആകൃഷ്ടരായവരിൽ പ്രമുഖനാണ് വിശുദ്ധ അഗസ്റ്റിൻ . ധിഷണാശാലിയായ അഗസ്റ്റിന്റെ പീഡിത മനസ്സിന്റെ ആത്മീയാന്വേഷണങ്ങൾ ക്രിസ്തുമതത്തിലെത്തി നിൽക്കാൻ കാരണക്കാരായവരിൽ അമ്മ മോനിക്കാ കഴിഞ്ഞാൽ പിന്നെ അംബ്രോസാണ് . അംബ്രോസ് പ്രഭാഷണ ചതുരനായിരുന്നു . ശിശുവായി തൊട്ടിലിൽ കിടക്കെ അംബ്രോസിന്റെ മുഖത്ത് ഒരിക്കൽ തേനീച്ചകൾ കൂട്ടം ചേർന്നെന്നും ഒടുവിൽ അവ മുഖത്ത് ഒരു തേൻ തുള്ളി അവശേഷിപ്പിച്ച് മടങ്ങി എന്നും ഒരു കഥയുണ്ട് . അംബ്രോസിന്റെ പിതാവ് , മകൻ തേനൂറുന്ന നാവിനുടമയായി വളരാൻ ജനിച്ചവനാണ് എന്നതിനു തെളിവായാണ് ഇതിനെ കണ്ടത് . ഈ സംഭവത്തെ അനുസ്മരിച്ച് , അംബ്രോസിനെ തേനീച്ചകൾക്കും തേനീച്ചക്കൂടിനുമൊപ്പം ചിത്രീകരിക്കുക പതിവാണ് . 1298-ൽ അഗസ്റ്റിൻ , ജെറോം , മഹനായ ഗ്രിഗറി മാർപ്പാപ്പ എന്നിവർക്കൊപ്പം അംബ്രോസും പാശ്ചാത്യ സഭയുടെ വേദപാരംഗതൻമാരിൽ രിൽ ഒരാളായി പ്രഖ്യാപിക്കപ്പെട്ടു . കല്ലിനിക്കം എന്ന സ്ഥലത്ത് , അവിടത്തെ മെത്രാന്റെ ആഹ്വാനമനുസരിച്ച് ഒരു ക്രൈസ്തവ പുരുഷാരം യഹൂദന്മാരുടെ സിനഗോഗ് തകർത്തപ്പോൾ , തിയോഡോഷ്യസ് ചക്രവർത്തി മെത്രാനെതിരെ നിയമലംഘനത്തിന് നടപടിയെടുക്കാൻ മുതിർന്നു . അതിനോട് അംബ്രോസ് പ്രതികരിച്ച രീതി അദ്ദേഹത്തിന്റെ യശസ്സിന്റെ മേൽ ഒരു വലിയ കളങ്കമായി ചൂണ്ടിക്കണിക്കപ്പെടാറുണ്ട് . ക്രിസ്തുവിനെ നിന്ദിക്കുന്ന സ്ഥലമാണ് സിനഗോഗെന്നും , അത് നശിപ്പിച്ചതിൽ തെറ്റൊന്നുമില്ലെന്നുമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചത് . ഈ നിലപാടിനോട്‍ ചക്രവർത്തിക്ക് മനസ്സില്ലാതെയാണെങ്കിലും വഴങ്ങേണ്ടി വന്നു . യൂറോപ്പിനെ പിൽക്കാലങ്ങളിൽ ബാധയായി പിടികൂടിയ ജൂതവിരോധത്തിന്റെ തുടക്കത്തിലെ നാഴികക്കല്ലുകളിൽ ഒന്നായാണ് ഈ സംഭവം പരിഗണിക്കപ്പെടുന്നത് .
| false |
ദേശീയ-അന്തർദ്ദേശീയ തലങ്ങളിൽ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഒരു മലയാളചലച്ചിത്ര സംവിധായകനാണ് ഷാജി എൻ . കരുൺ . അദ്ദേഹത്തിന്റെ കന്നി ചിത്രമായ പിറവിക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡെൻ ക്യാമറ പ്രത്യേക പരാമർശം ലഭിച്ചു . രണ്ടാമത്തെ ചിത്രമായ സ്വം കാൻ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ് . കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും , ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട് . 2011 ലെ പത്മശ്രീ അവാർഡിനർഹനായി . കൊല്ലം ജില്ലയിൽകണ്ടചിറയിൽ എൻ . കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാജി ജനിച്ചത് . 1963 ൽ അവരുടെ കുടുംബം തിരുവന്തപുരത്തേക്ക് മാറി . പള്ളിക്കര സ്കൂൾ , യൂണിവേഴ്സിറ്റി കോളേജ് , തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞു . 1971 ൽ ഫിലിം ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി . സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോൾ അദ്ദേഹം അവിടെ നിയമിതനായി . പ്രശസ്ത സംവിധായകനായ ജി . അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി . അദ്ദേഹത്തിന്റെ കീഴിൽ ഷാജി ഛായാഗ്രാഹകനായി കൂടി . കൂടാതെ പ്രശസ്ത സംവിധായകരായ കെ . ജി . ജോർജ് , എം . ടി . വാസുദേവൻ നായർ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാൻ തുടങ്ങി . അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെ നൽകി . ഷാജി ആദ്യം സംവിധാനം ചെയ്ത മലയാള സിനിമ പിറവി ആണ് . രണ്ടാമത്തെ സിനിമ 1994 ൽ സ്വം ആയിരുന്നു . 1999 ൽ ഇറങ്ങിയ വാനപ്രസ്ഥം വളരെ ശക്തമായ പ്രമേയമുള്ള മറ്റൊരു ചിത്രമായിരുന്നു . ഐ . ഐ . ടി . മദ്രാസിലെ സാരംഗ് 2011-ന് സംസാരിക്കുന്നു ഇന്ത്യൻ ചലച്ചിത്രസംവിധായകരെ കുറിച്ചുള്ള ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
അമ്മയ്ക്കൊപ്പം ഒരു പാട്ട് വിഡിയോയുമായാണ് ഇത്തവണ രുദ്ര എത്തിയിരിക്കുന്നത് . സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്രയാണ് ഈ വിഡിയോയിലെ താരം . പതിവ് ചിരിയുമായി അമ്മ പാടുന്ന പാട്ടുകൾക്കൊക്കെ ബാക്കി മൂളുകയാണ് ഈ കുസൃതിക്കുടുക്ക . പള്ളിവാള് ഭദ്രവട്ടകവും , കിംകിംകിമ്മുമൊക്കയാണ് കുഞ്ഞു ദുദ്ര അമ്മയ്ക്കൊപ്പം ക്യൂട്ടായി പാടുന്നത് . പാട്ടിന് ശേഷമുള്ള ആ സൂപ്പർ ചിരിയാണ് ഈ കുട്ടിത്താരത്തിന്റെ ഹൈലൈറ്റ് . ഈ അമ്മയുടേയും മകന്റേയും പാട്ട് വിഡിയോയ്ക്ക് നിരവധിയാണ് ആരാധകർ . സമന്യു രുദ്ര സമൂഹമാധ്യമത്തിൽ ഒരു കുട്ടിത്താരമാണ് . അച്ഛൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും ഈ കുഞ്ഞാവ സുപരിചിതനാണ് . സമന്യു ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ കൈലാസ് മേനോൻ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട് . എപ്പോഴും സന്തോഷത്തോടും നിറഞ്ഞചിരിയോടെയും കാണുന്ന ഈ ക്യൂട്ട് വിഡിയോകൾക്ക് നിറയെ ആരാധകരുമുണ്ട് . 2020 ഓഗസ്റ്റ് 17നാണ് കൈലാസിനും ഭാര്യ അന്നപൂർണ ലേഖ പിള്ളയ്ക്കും കുഞ്ഞ് പിറന്നത് . സമന്യു രുദ്ര എന്ന കൗതുകകരമായ പേരിനു പിന്നിലെ രഹസ്യം കൈലാസ് വെളിപ്പെടുത്തിയിരുന്നു . സമന്യു , രുദ്ര എന്നിവ ശിവന്റെ പേരുകളാണ് . ഒരേ മനസ്സുള്ളവർ എന്നാണ് സമന്യു എന്ന വാക്കിന്റെ അര്‍ഥം . ദുരിതത്തിന്റെയും തിന്മയുടെയും അന്തകൻ എന്നാണ് രുദ്രയുടെ അർഥം .
| false |
മദ്ധ്യ അഫ്ഗാനിസ്താനിലെ ഒരു നഗരവും , രാജ്യത്തെ ഗസ്നി പ്രവിശ്യയുടെ ആസ്ഥാനവുമാണ് ഗസ്നി . ഗസ്നിൻ എന്നും ഗസ്ന എന്നും പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന ഈ നഗരം രാജ്യത്തിന്റെ തലസ്ഥാനമായ കാബൂളിന് 145 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു . സമുദ്രനിരപ്പിൽ നിന്ന് 2219 മീറ്റർ ഉയരത്തിലുള്ള ഒരു പീഠഭൂമിയിൽ സ്ഥിതിചെയ്യുന്ന ഗസ്നിയിലെ ജനസംഖ്യ ഏകദേശം 1,41,000 ആണ് . വടക്കു കിഴക്ക് ഭാഗത്ത് കാബൂൾ , കിഴക്ക് ഗർദേസ് , തെക്കുപടിഞ്ഞാറ് ഖലാത്ത് എന്നീ നഗരങ്ങളുമായി റോഡുമാർഗ്ഗം ഈ നഗരം ബന്ധപ്പെട്ടു കിടക്കുന്നു . രണ്ടാം നൂറ്റാണ്ടിൽ , ടോളമി , പാരോപനിസഡേയിലെ ഗൻസാക എന്ന ഒരു പട്ടണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് . ഇത് ഗസ്നിയെക്കുറിച്ചാണെന്നു കരുതുന്നു . ഷ്വാൻ ത്സാങ് , ഹെക്സിന എന്നാണ് ഈ നഗരത്തെ പരാമർശിച്ചിരിക്കുന്നത് . ഇസ്ലാമിക അധിനിവേശത്തിന്റെ തുടക്കത്തിൽ ഇന്ത്യയും ഇറാനിയൻ പീഠഭൂമിയും തമ്മിലുള്ള വ്യാപാരത്തിന്റെ ഇടനിലകേന്ദ്രമായിരുന്നു ഗസ്നി . ഇസ്ലാമികലോകത്തിന്റെ കിഴക്കേ അതിര് എന്ന നിലയിലായിരുന്നു അന്ന് ഇതിന്റെ നിലനിൽപ്പ് . പത്താം നൂറ്റാണ്ടിന്റെ അവസാനം ഇവിടം കേന്ദ്രീകരിച്ച് ഗസ്റ്റവി സാമ്രാജ്യത്തിന്റെ സ്ഥാപനത്തോടെയാണ് അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ കിടന്നതും അന്ന് ഗസ്ന എന്നറിയപ്പെട്ടിരുന്നതുമായ ഈ നഗരത്തിന് ചരിത്രപ്രാധാന്യം കൈവരിക്കുന്നത് . ഗസ്നി , ആദ്യകാലങ്ങളിൽ ഗാസ്നിൻ എന്നും ഗസ്ന എന്നുമായിരുന്നു അറിയപ്പെട്ടിരുന്നത് . ഖജനാവ് എന്നർത്ഥമുള്ള ഗഞ്ജ് എന്ന പേർഷ്യൻ വാക്കിൽ നിന്നായിരിക്കണം ഈ പേര് വന്നത് .
| false |
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയാണ് ബക്കിങ്ങാം കൊട്ടാരം . ബ്രിട്ടണിലെ പ്രമുഖ രാജകീയ പരിപാടികൾ എല്ലാം നടക്കുന്നത് ഇവിടെയാണ് . ആദ്യകാലത്ത് ബക്കിങ്ങാം ഹൗസ് എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം 1703 ൽ ബക്കിങ്ങാം ഡ്യൂക്കിന് വേണ്ടി നിർമ്മിച്ച റ്റൗൺ ഹൌസ് ആയിരുന്നു . 1763 ൽ ഈ സ്ഥലം ജോർജ്ജ് മൂന്നാമൻ രാജാവ് ഏറ്റെടുക്കുകയും ക്വീൻ ഷേർളിക്ക് വേണ്ടി ഇത് നവീകരിച്ച് ക്വീൻ ഹൗസ്ആക്കി മാറ്റുകയും ചെയ്തു . പത്തൊൻപത്താം നൂറ്റാണ്ടിൽ ഈ കെട്ടിടം വലിയ രീതിയിൽ നവീകരിച്ചു . ജോൺ നാഷ് , എഡ്വാർഡ് ബ്ലോർ എന്നീ വാസ്തു വിദഗ്ദ്ധർ ചേർന്നു നടുമുറ്റം അടക്കം ഇന്ന് കാണുന്ന പൂമുഖങ്ങളും നിർമ്മിച്ചു . 1837 ൽ വിക്ടോറിയാ രാജ്ഞി തന്റെ സ്ഥാനാരോഹണത്തെ തുടർന്ന് ഇവിടെ താമസിക്കാൻ തുടങ്ങിയത് മുതൽ ഈ കെട്ടിടം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വസതിയായി അറിയപ്പെടുന്നു .
| false |
ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി . എഡ്വിൻ ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓർമ്മക്കായാണ് ഈ ദൂരദർശിനിക്ക് ഹബിൾ എന്ന് നാമകരണം ചെയ്തിട്ടുള്ളത് . ഭൂമിയുടെ അന്തരീക്ഷത്തിനു വെളിയിലായുള്ള ഹബിളിന്റെ സ്ഥാനം ഭൂമിയിലെ ദൂരദർശിനികൾക്ക് അപ്രാപ്യമായ ഗുണങ്ങൾ ലക്ഷ്യം വച്ചുള്ളതാണ് . ഇതുമൂലം ദൃശ്യങ്ങൾ അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യം മൂലം മങ്ങിക്കാണില്ല , ദൃശ്യപശ്ചാത്തലം വായുവിൽ വിസരിതമാകില്ല എന്നതിനൊക്കെപ്പുറമേ ഭൂമിയിൽ അന്തരീക്ഷത്തിലെ ഓസോൺ പാളിയാൽ തടയപ്പെടുന്ന അൾട്രാവയലറ്റ് തരംഗങ്ങൾ ഹബിളിനു തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യുന്നു . 1990ൽ നടന്ന ഹബിളിന്റെ വിക്ഷേപണത്തോടു കൂടി ജ്യോതിശാസ്ത്രചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ഉപകരണം ജ്യോതിശാസ്ത്രജ്ഞർക്കു ലഭിച്ചു , ഭൗതികജ്യോതിശാസ്ത്രത്തിൽ നാഴികകല്ലുകളായ ഒട്ടനവധി കണ്ടുപിടിത്തങ്ങൾ അതുവഴി നടക്കുന്നുണ്ട് . ഹബ്ബിൾ അൾട്രാ ഡീപ് ഫീൽഡ് ആണ് ഇന്നുവരെ ലഭിച്ചിട്ടുള്ളവയിൽ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വിവരസമ്പുഷ്ടമായ ചിത്രം . 15 വർഷമാണ് ആയുസ്സ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നും നാസയുടെ അഭിമാനസ്തംഭമായി സ്തുത്യർഹമായ സേവനം ഹബിൾ കാഴ്ചവക്കുന്നതോടൊപ്പം ലോകത്തുള്ള ആർക്കും ഉപയോഗിച്ചു നോക്കാവുന്ന തരത്തിൽ നാസ അതിനെ പൊതുസ്വത്താക്കുകയും ചെയ്തു . ഒരു ബഹിരാകാശ ദൂരദർശിനി നിർമ്മിക്കാനുള്ള പദ്ധതി അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ 1946ൽ തന്നെ ഉണ്ടായെങ്കിലും സാമ്പത്തികപ്രശ്നങ്ങൾ കാര്യമായി കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു . 1990ലെ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ തന്നെ ദൂരദർശിനിയുടെ പ്രധാന ദർപ്പണത്തിന്റെ ഗോളീയസംക്ഷേപണം മോശം ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചതിനാൽ ശരിക്കും പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തി . ഇത് ദൂരദർശിനിയുടെ ഉപയോഗക്ഷമതയെ ഗുരുതരമായി തന്നെ ബാധിച്ചിരുന്നു . എന്നിരുന്നാലും 1993ലെ ഒരു നന്നാക്കൽ ദൗത്യത്തോടെ ദൂരദർശിനി ഉദ്ദേശ്ശിച്ച ഗുണമേന്മയുള്ളതാക്കി തീർക്കാനായി എന്നുമാത്രമല്ല സുപ്രധാനമായ ഒരു പഠനോപകരണവും പൊതുവേ ജ്യോതിശാസ്ത്രത്തിനൊരു ഉത്തേജനവുമായി . ക്രോംപ്റ്റൺ ഗാമാ കിരണ ജ്യോതിർനിരീക്ഷണകേന്ദ്രം , ചന്ദ്രാ എക്സ്-കിരണ നിരീക്ഷണ കേന്ദ്രം , സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവ ഉൾപ്പെടുന്ന നാസയുടെ മഹാ ജ്യോതിർനിരീക്ഷണ പദ്ധതിയിൽ ശ്രേണിയിൽ ആദ്യത്തേതായ ഹബിൾ , നാസയുടേയും യൂറോപ്യൻ ശ്യൂന്യാകാശ ഏജൻസിയുടേയും ഒരു സംയുക്ത സംരംഭമാണ് . ഇന്നുവരെ രൂപകല്പന ചെയ്തിട്ടുള്ള ദൂരദർശിനികളിൽ ശൂന്യാകാശസഞ്ചാരികളാൽ നന്നാക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ഏക ദൂരദർശിനിയാണ് ഹബിൾ . ഇതുവരെ നാല് നന്നാക്കൽ ദൗത്യങ്ങളാണ് ഹബിളിനായി നടന്നിട്ടുള്ളത് , അഞ്ചാമത്തേതും അവസാനത്തേതുമായ ദൗത്യം 2008 സെപ്റ്റംബറിൽ നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും 2009ലാണു് നടന്നത് . ആദ്യ നന്നാക്കൽ ദൗത്യം 1993 ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ് . 1997 ഫെബ്രുവരി നടന്ന രണ്ടാമത്തെ ദൗത്യത്തിന്റെ ലക്ഷ്യം രണ്ട് പുതിയ ഘടകങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു . മൂന്നാം നന്നാക്കൽ രണ്ട് ഘട്ടമായാണ് നടത്തിയത് : എസ് . എം . 3 . എ . എന്നറിയപ്പെട്ട ആദ്യ ഘട്ടം 1999 ഡിസംബറിൽ അത്യാവശ്യം വേണ്ട നന്നാക്കലുകൾക്കായുള്ളതായിരുന്നു , എസ് . എം . 3 . ബി മാർച്ച് 2002-ൽ നൂതന പര്യവേക്ഷണ ക്യാമറ ഘടിപ്പിക്കാനായിരുന്നു . അഞ്ചാമത്തെ നന്നാക്കൽ ദൗത്യം പദ്ധതിയിട്ടിരുന്നത് 2004-ൽ ആയിരുന്നെങ്കിലും കൊളംബിയ ദുരന്തത്തേ തുടർന്ന് സുരക്ഷയെ കരുതി റദ്ദാക്കപ്പെട്ടു . ഒരു മാനുഷിക ദൗത്യം വളരെ അപകടകരമാണെന്നാണ് നാസ കണ്ടെത്തിയത് . സഞ്ചാരികൾക്ക് ഒരു സുരക്ഷാകൂടാരമാകാവുന്ന അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം ഒറ്റപ്പെട്ടിരിക്കാവുന്ന കാലമായിരുന്നു അത് . അവിടെനിന്ന് ഹബിളിലേക്കുള്ള യാത്രയും അന്ന് അസാധ്യമായിരുന്നു . 2006 ഒക്ടോബർ 31-ഓടു കൂടി നാസ അഡ്മിനിസ്ട്രേറ്റർ മൈക് ഗ്രിഫിൻ അറ്റ്ലാന്റിസ് ബഹിരാകാശ വാഹനം പോയി വരാനുള്ള പച്ചക്കൊടി കാട്ടുകയും , 2008 സെപ്റ്റംബറിൽ നടത്താവുന്ന വിധത്തിൽ പദ്ധതി തയ്യാറാക്കുകയും ചെയ്തു . ഒരു സുരക്ഷാസംവിധാനം എന്ന രീതിയിൽ ഡിസ്കവറി വാഹനം തയ്യാറാക്കി നിർത്താനും അത്യാവശ്യമെങ്കിൽ പോയി വരാനും തീരുമാനമായിരിക്കുന്നു . ഈ പദ്ധതിപ്രകാരം ഹബിൾ 2013 വരെ , പിൻഗാമി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കുന്നതുവരെ നിലനിർത്താവുന്നതാണ് . ജയിംസ് വെബ് ദൂരദർശിനി ഹബിളിനെ അപേക്ഷിച്ച് വളരെ കഴിവ് ഉള്ളതാണെങ്കിലും ഇൻഫ്രാറെഡ് കിരണങ്ങൾ മാത്രം നിരീക്ഷിക്കാനുള്ളതാണ് . അതിനാൽ തന്നെ പ്രകാശത്തിന്റെ ദൃശ്യ അതിനീലലോഹിത ആവൃത്തികൾ കാണാൻ കഴിവുള്ള ഹബിളിനു ഒരിക്കലും പകരമാവില്ല . ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ ചരിത്രം 1946 മുതൽ ആരംഭിക്കുന്നു . അന്ന് ജ്യോതിശാസ്ത്രജ്ഞനായിരുന്ന ലൈമാൻ സ്പിറ്റ്സർ “ ഭൗമേതര നിരീക്ഷണാലയത്തിന്റെ ജ്യോതിശാസ്ത്രപരമായ ഗുണഗണങ്ങൾ ” എന്നൊരു പ്രബന്ധം എഴുതിയിരുന്നു . അതിൽ അദ്ദേഹം ഇത്തരം ഒന്നിന്റെ രണ്ട് ഗുണങ്ങളാണ് എടുത്തു പറഞ്ഞിരുന്നത് . ആദ്യത്തേത് കോണീയ വ്യതിരിക്തത 1946-ൽ ശേഖരിക്കാനായി . ഏരിയൽ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ഒരു ഉപഗ്രഹ സൗരദൂരദർശിനി 1962ൽ യു . കെ . വിക്ഷേപിച്ചു . 1966ൽ നാസ അതിന്റെ ആദ്യ ഉപഗ്രഹ ജ്യോതിർനിരീക്ഷണ കേന്ദ്രം ഒ . എ . ഒ പദ്ധതി തുടങ്ങി വച്ചു . ഒ . എ . ഒ -1ന്റെ ബാറ്ററി മൂന്നാംദിവസം തീർന്നതിനാൽ ആ പദ്ധതി അവസാനിപ്പിച്ച് , നക്ഷത്രങ്ങളുടെ അതിനീലലോഹിത രശ്മികളെ കുറിച്ച് പഠിക്കുന്ന ഒ . എ . ഒ -2 എന്ന പദ്ധതി തുടങ്ങി , 1968ൽ വിക്ഷേപിച്ച ഈ പദ്ധതി ഒരു കൊല്ലത്തേക്ക് ആണ് തുടങ്ങിയതെങ്കിലും 1972 വരെ അതിവിജയകരമായി നിലനിന്നു . ഒ . എ . ഒ ദൗത്യങ്ങൾ , ബഹിരാകാശത്ത് വച്ച് നടത്തുന്ന നിരീക്ഷണങ്ങൾ സുപ്രധാനങ്ങളാണെന്ന് കാട്ടിത്തരുന്നവയായിരുന്നു . നാസയുടെ ബഹിരാകാശാധിഷ്ഠിതമായ ഉറച്ച പദ്ധതിയായിരുന്നു 1968ലെ 3 മീറ്റർ വ്യാസമുള്ള കണ്ണാടി ഉറപ്പിച്ച പ്രതിബിംബ ദൂരദർശിനി , താത്കാലികമായി ലാർജ് ഓർബിറ്റിങ് ടെലിസ്കോപ് എന്നും ലാർജ് സ്പേസ് റ്റെലിസ്കോപ് എന്നും അറിയപ്പെട്ട ഇതിന്റെ വിക്ഷേപണം 1979ലേക്ക് തീരുമാനിക്കപ്പെട്ടു . ഇത്തരം വൻചെലവുള്ള പദ്ധതികൾ മനുഷ്യനാൽ നന്നാക്കപ്പെടുന്ന വലിയ ഉപയോഗകാലം ഉള്ള പദ്ധതികളിലേക്ക് നയിച്ചു . ഇത് പുനരുപയോഗിക്കാവുന്ന ബഹിരാകാശ യാനങ്ങളുടെ നിർമ്മാണവും ആവശ്യപ്പെട്ടു . ഒ . എ . ഒ . പദ്ധതിയുടെ തുടർച്ചയായ വിജയം ഒരു എൽ . എസ് . റ്റി ഒരു ലക്ഷ്യമായിരിക്കണമെന്ന കാര്യത്തിൽ ജ്യോതിശാസ്ത്ര സമൂഹത്തിൽ സമവായമുണ്ടാക്കി . 1970ൽ നാസ ബഹിരാകാശ ദൂരദർശിനി പദ്ധതിയുടെ സാങ്കേതികതയെ കുറിച്ച് പഠിക്കാനും , പദ്ധതിയുടെ ശാസ്ത്രലക്ഷ്യങ്ങൾ തീരുമാനിക്കാനും രണ്ട് സമിതികളെ നിയമിച്ചു . ഇതിനു ശേഷം ഭൂമിയിലെ ദൂരദർശിനിയെക്കാളും വളരെയേറെ ചെലവുള്ള ഈ ഉപകരണത്തിനു വേണ്ടിയുള്ള പണം കണ്ടെത്താനുള്ള ശ്രമമായി . യു . എസ് . കോൺഗ്രസ് പദ്ധതിയെ ചോദ്യം ചെയ്യുകയും , തുടക്കമാണെങ്കിൽ പോലും പദ്ധതി വിഹിതം വെട്ടിക്കുറക്കുകയും ചെയ്തു . ദൂരദർശിനിയുടെ ഭാഗങ്ങളെ കുറിച്ച് വിശദമായ പഠനം നടക്കുന്ന സമയമായിരുന്നു അത് . 1974ൽ ചെലവു കുറക്കലിന്റെ ഭാഗമായിട്ട് കോൺഗ്രസ് പദ്ധതിക്കുള്ള മുഴുവൻ സഹായവും വെട്ടിക്കുറച്ചു . ഇതേ സമയം തന്നെ ജ്യോതിശാസ്ത്രജ്ഞർ തങ്ങളുടെ ഭാഗത്തേക്കും ആളെ കൂട്ടുന്നുണ്ടായിരുന്നു . പലരും കോൺഗ്രസ് അംഗങ്ങളേയും സെനറ്റർമാരെയും വ്യക്തിപരമായി തന്നെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു . അക്കാലത്ത് നാഷണൽ അകാഡമി ഓഫ് സയൻസ് ഒരു ബഹിരാകാശ ദൂരദർശിനിയുടെ ആവശ്യം വ്യക്തമാക്കി ഒരു പ്രബന്ധവും അവതരിപ്പിച്ചു . ഇതിന്റെയെല്ലാം ഫലമായി സെനറ്റ് പകുതി സാമ്പത്തിക സഹായം നൽകാമെന്ന് സമ്മതിച്ചു . പണദൗർലഭ്യം പദ്ധതിയിൽ ചില വെട്ടിച്ചുരുക്കലുകൾ നടത്താൻ നിർബന്ധിതമാക്കി , ദൂരദർശിനിയിൽ ഘടിപ്പിക്കാനുള്ള 3 മീറ്റർ വ്യാസമുള്ള ദർപ്പണത്തിനു പകരം 2 . 4 മീറ്റർ വ്യാസമുള്ള ഒരെണ്ണം ഉപയോഗിക്കാൻ ധാരണയായി . 1 . 5 മീറ്റർ വ്യാസമുള്ള ഒരു ദർപ്പണം ഘടിപ്പിക്കാനുള്ള ഒരു പദ്ധതിയും ഒഴിവാക്കപ്പെട്ടു . സാമ്പത്തിക പ്രശ്നങ്ങൾ മുന്നിൽ വച്ചു തന്നെ യൂറോപ്യൻ സ്പേസ് ഏജൻസിയുമായി ഒത്തു ചേർന്ന് പദ്ധതി പ്രാവർത്തികമാക്കാനുള്ള നിർദ്ദേശങ്ങളും വന്നു . ആദ്യതലമുറ ഉപകരണങ്ങളും സാമ്പത്തികസഹായവും ഇ . എസ് . എ . നൽകാമെന്നേറ്റു . അതു പോലെ തന്നെ , പ്രവർത്തനത്തിനു വേണ്ട ഊർജ്ജം നൽകുന്ന സൌരസെല്ലുകളും ഇ . എസ് . എ ആണ് നൽകിയത് . പകരമായി അമേരിക്ക യൂറോപ്പിന് കുറഞ്ഞത് 15 % സമയം നിരീക്ഷണങ്ങൾക്കായി നൽകാമെന്നേറ്റു . 1978ൽ യു . എസ് . കോൺഗ്രസ്സും പദ്ധതിക്കായി 3,60,00,000 യു . എസ് . ഡോളർ അനുവദിച്ചു . 1983ൽ വിക്ഷേപിക്കണമെന്ന ലക്ഷ്യത്തിൽ ഈ എൽ . എസ് . റ്റിയുടെ രൂപകല്പന ആരംഭിക്കുകയും ചെയ്തു . 1980കളുടെ ആരംഭത്തിൽ പുതിയ ദൂരദർശിനിക്ക് , 20 നൂറ്റാണ്ടിലെ ഒരു വൻ ജ്യോതിശാസ്ത്ര കണ്ടുപിടിത്തമായ “ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെ“ന്ന് കണ്ടെത്തിയ എഡ്വിൻ ഹബിളിന്റെ പേരു നൽകണമെന്ന് തീരുമാനിക്കപ്പെട്ടു . ബഹിരാകാശ ദൂരദർശിനി പദ്ധതി പ്രാവർത്തികമായപ്പോൾ , അതിനു വേണ്ട പണികൾ വിവിധ സ്ഥാപനങ്ങൾക്കായി വിഭജിച്ചു നല്കി . പദ്ധതിയുടെ രൂപകല്പനയും , പ്രവർത്തനപുരോഗതിയും , ദൂരദർശിനിയുടെ നിർമ്മാണവും കൈകാര്യം ചെയ്യാൻ മാർഷൽ സ്പേസ് ഫ്ലൈറ്റ് സെന്ററിനെ നിയോഗിച്ചു . ഗോദ്ദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിനായിരുന്നു പദ്ധതിയുടെ ശാസ്ത്രോപകരണങ്ങളുടെ നിയന്ത്രണങ്ങളുടേയും നിയന്ത്രണ കേന്ദ്രത്തിന്റേയും ചുമതലകൾ . ഒപ്റ്റിക്സ് കമ്പനിയായിരുന്ന പെർക്കിൻ-എൽമർ പദ്ധതിയുടെ ഒപ്റ്റിക്കൽ ദൂരദർശിനി വിഭാഗത്തിന്റേയും ഫൈൻ ഗൈഡൻസ് സെൻസറുകളുടേയും ഉത്തരവാദിത്തം . ലോൿഹീഡ് കോർപ്പറേഷനാകട്ടെ ദൂരദർശിനി കൊണ്ടുപോകാനുള്ള ശൂന്യാകാശ പേടകത്തിന്റെ നിർമ്മാണം ഏറ്റെടുത്തു . ദർപ്പണവും മറ്റ് ഒപ്റ്റിക്കൽ ഭാഗങ്ങളുമാണ് ദൂരദർശിനിയുടെ ഏറ്റവും പ്രധാന ഭാഗങ്ങൾ എന്നുള്ളതുകൊണ്ട് , കൃത്യമായ നിർവ്വചനങ്ങൾ പ്രകാരമാണ് അവ നിർമ്മിച്ചത് . സാധാരണ ദർപ്പണ ദൂരദർശിനികളിലെ മിനുക്കുപണികളുടെ കൃത്യത ദൃശ്യപ്രകാശത്തിന്റെതരംഗദൈർഘ്യത്തിന്റെ പത്തിലൊന്ന് ആയിരിക്കണം . എന്നാൽ ഒരു ബഹിരാകാശ ദൂരദർശിനി , അതിനീലലോഹിത രശ്മികൾ മുതൽ ഇൻഫ്രാറെഡ് വരെയുള്ള രശ്മികൾ നിരീക്ഷിക്കുന്നതിനാൽ പത്തിരട്ടി കൂടുതൽ വ്യതിരിക്തത സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു . ദർപ്പണം ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ 1/20 കൃത്യതയിൽ അതായത് 30 നാനോമീറ്റർ ആയിട്ടാണ് മിനുക്കിയെടുത്തത് . പെർകിൻ-എൽമർ എറ്റവും സങ്കീർണ്ണമായ കമ്പ്യൂട്ടർ നിയന്ത്രിത മിനുക്കു യന്ത്രങ്ങൾ ഉപയോഗിച്ച് ആവശ്യമായ രൂപത്തിൽ കണ്ണാടി നിർമ്മിക്കാൻ തീരുമാനിച്ചു . അവരുടെ കട്ടിങ്എഡ്ജ് സാങ്കേതികവിദ്യ പ്രശ്നസങ്കുലമായപ്പോൾ , കണ്ണാടി ഉരച്ച് രൂപപ്പെടുത്തുന്ന പരമ്പരാഗത രീതിയിൽ ഒരു കരുതൽ കണ്ണാടി നിർമ്മിക്കാൻ കൊഡാക്കിനെ ഏർപ്പാട് ചെയ്തു . കൊഡാക്കിന്റെ കണ്ണാടി ഇപ്പോൾ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട് . പെർകിൻ-എൽമറിന്റെ ദർപ്പണത്തിന്റെ പണി 1979ൽ ആരംഭിച്ചു , താപവികാസത്തെ വളരെ ചെറുക്കുന്ന ചില്ലാണ് അതിനുപയോഗിച്ചത് . കണ്ണാടിയുടെ ഭാരം കുറക്കുന്നതിനായി ഒരിഞ്ച് വലിപ്പമുള്ള പാളികൾക്കിടയിൽ തേൻകൂട് പോലുള്ള നിർമ്മിതിക്കുള്ളിൽ ഒതുക്കി . കണ്ണാടിയുടെ മിനുക്കുപണികൾ 1979ൽ തുടങ്ങി മേയ് 1981 വരെ നീണ്ടു നിന്നു . നാസ ആ സമയം പെർകിൻ എൽമെറിന്റെ കാര്യനിർവ്വാഹക ശേഷിയെ ചോദ്യം ചെയ്തു . മിനുക്കുപണികൾ സമയബന്ധിതമല്ലാതെ ഇഴയാൻ തുടങ്ങി . ഇത് ചെലവ് കൂടാനും കാരണമായി . പണം ലാഭിക്കാൻ നാസ രണ്ടാംകണ്ണാടിയുടെ പണി താത്കാലികമായി നിർത്തി വക്കുകയും , ദൂരദർശിനിയുടെ വിക്ഷേപണം 1984 ഒക്ടോബറിലേക്ക് നീട്ടി വെക്കുകയും ചെയ്തു . 1981 അവസാനത്തോടെ കണ്ണാടിയുടെ പണി പൂർത്തിയായി . 75 നാനോമീറ്റർ കട്ടിയുള്ള അലൂമിനിയത്തിന്റെ പ്രതിഫലന പൂശും 25 നാനോമീറ്റർ കട്ടിയുള്ള മഗ്നീഷ്യം ഫ്ലൂറൈഡിന്റെ സംരക്ഷണ പൂശും കണ്ണാടിക്കുണ്ടായിരുന്നു . എന്നിരുന്നാലും സമയബന്ധിതമായി , സാമ്പത്തിക അച്ചടക്കം പാലിച്ച് മറ്റു ഭാഗങ്ങൾ പൂർണ്ണമാക്കാനുള്ള പെർകിൻ-എൽമറിന്റെ കഴിവിനെക്കുറിച്ച് സംശയങ്ങൾ ഉയർന്നിരുന്നു . “ ഒരുറപ്പും ഇല്ലാത്തതും , ദിനംപ്രതി മാറുന്നതും “ ആയിരുന്നത്രേ അന്നത്തെ പ്രവർത്തനങ്ങൾ . നാസ വിക്ഷേപണം 1985 ഏപ്രിലിലേക്ക് മാറ്റിവച്ചു . പെർകിൻ-എൽമറിന്റെ പ്രവർത്തനങ്ങൾ മൂന്നുമാസം കൂടുമ്പോൾ ഒരുമാസം എന്നരീതിയിൽ ഇഴയാൻ തുടങ്ങി . ഒടുവിൽ അത് ഒരു ദിനത്തിന് മറ്റൊരു ദിനം എന്ന മട്ടിലെത്തി . നാസ വീണ്ടും വിക്ഷേപണം ആദ്യം 1986 മാർച്ചിലേക്കും പിന്നീട് സെപ്റ്റംബറിലേക്കും മാറ്റി വെക്കാൻ നിർബന്ധിതമായി . അപ്പോഴേക്കും മതിപ്പു ചെലവ് 11 കോടി 75 ലക്ഷം യു . എസ് . ഡോളർ എന്നനിലയിലേക്ക് ഉയർന്നിരുന്നു . ദൂരദർശിനിയും മറ്റുപകരണങ്ങളും ഉറപ്പിക്കേണ്ട ബഹിരാകാശ പേടകത്തിന്റെ നിർമ്മാണമായിരുന്നു സാങ്കേതികമായി നേരിട്ട മറ്റൊരു വലിയ വെല്ലുവിളി . ഭൂമിയുടെ നിഴലിലേക്കും സൂര്യപ്രകാശത്തിലേക്കുമുള്ള അതിവേഗമാറ്റങ്ങളും അതുണ്ടാക്കുന്ന വലിയ താപനിലവ്യതിയാനങ്ങളും നേരിടാൻ പേടകം പ്രാപ്തമായിരുന്നെങ്കിൽ മാത്രമേ ദൂരദർശിനി വേണ്ടത്ര നന്നായി പ്രവർത്തിക്കുകയുണ്ടായിരുന്നുള്ളു . വിവിധതല താപരോധകങ്ങൾ ദൂരദർശിനിയും അനുബന്ധ ഉപകരണങ്ങളുമിരിക്കുന്ന അലൂമിനിയം കൂടിലെ താപനില സ്ഥിരമായി നിർത്തി . കൂട്ടിൽ കാർബൺ ഫൈബറുകളാൽ ഉറപ്പിച്ച ചട്ടക്കൂടിലാണ് ഭാഗങ്ങൾ ഉറപ്പിച്ചു ഘടിപ്പിച്ചിരിക്കുന്നത് . ഒപ്റ്റിക്കൽ ദൂരദർശിനി വിഭാഗത്തെ അപേക്ഷിച്ച് ബഹിരാകാശ പേടകത്തിന്റെ നിർമ്മാണം സാമാന്യം നന്നായി തന്നെയാണ് നടന്നിരുന്നതെങ്കിലും ലോൿഹീഡും ചില സാമ്പത്തിക പ്രശ്നങ്ങളും മതിപ്പുസമയ പ്രശ്നങ്ങളും നേരിടുന്നുണ്ടായിരുന്നു . 1985 ആയപ്പോഴേക്കും ഇത് 30 ശതമാനം അധിക ചെലവും മൂന്നുമാസം അധികം സമയവും എടുത്തു . സ്വന്തം ക്രിയാത്മകതയേക്കാളും നിർമ്മാണത്തിനായി ലോൿഹീഡ് നാസയെ ആണ് ആശ്രയിക്കുന്നത് എന്നാണ് എം . എസ് . എഫ് . സി തങ്ങളുടെ റിപോർട്ടിൽ കുറ്റപ്പെടുത്തിയത് . 1983-ൽ ശാസ്ത്രസമൂഹവും നാസയുമായുള്ള ഒരു ബലാബലത്തിനൊടുവിൽ ബഹിരാകാശ ദൂരദർശിനി ശാസ്ത്ര വിദ്യാകേന്ദ്രം സ്ഥാപിതമായി . മേരിലാന്റ് ബാൽട്ടിമോറിലെ ഹോംവുഡ് കാമ്പസിൽ സ്ഥിതിചെയ്യുന്ന എസ് . റ്റി . എസ് . സി . ഐ . യുടെ നിയന്ത്രണം കൈയ്യാളുന്നത് , ജ്യോതിശാസ്ത്രഗവേഷണം നടത്തുന്ന സർവ്വകലാശാലകളുടെ ഓറ എന്ന ഒരു സമിതിയാണ് . ഓറയിൽ 32 സർവ്വകലാശാലകളും ഏഴ് അന്താരാഷ്ട്ര അഫിലിയേറ്റുകളുമുണ്ട് . എസ് . റ്റി . എസ് . സി . ഐ ആണ് ദൂരദർശിനിയുടെ പ്രവർത്തനങ്ങളും ജ്യോതിശാസ്ത്രജ്ഞർക്ക് വിവരങ്ങളുടെ വിതരണവും നിയന്ത്രിക്കുന്നത് , വിവരങ്ങളുടെ വിതരണം നാസ കൈയ്യടക്കാൻ ഉദ്ദേശിച്ച ഒരു അധികാരമായിരുന്നു , എന്നാൽ ശാസ്ത്രജ്ഞർ ഇതിനെ എതിർക്കുകയും ശാസ്ത്രാലയം പോലെ നിലനിർത്തുകയും ചെയ്തു . സാങ്കേതിക സഹായം നൽകുന്നത് ഇവിടെ നിന്നും 48 കിലോമീറ്റർ തെക്കായുള്ള നാസയുടെ ഗോദ്ദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിൽ നിന്നുമാണ് . ഹബിളിന്റെ പ്രവർത്തനങ്ങൾ ദിനവും 24 മണിക്കൂറും നാലു സംഘങ്ങൾ വീതം വീക്ഷിച്ചുകൊണ്ടിരിക്കുന്നു . ബഹിരാകാശ ദൂരദർശിനിയുടെ യൂറോപ്യൻ വിഭാഗം മ്യൂണിച്ചിനു സമീപം ഗാർചെൻ ബെ മ്യൂണിച്ച് എന്ന സ്ഥലത്താണ് . 1984ൽ സ്ഥാപിക്കപ്പെട്ട ഇത് ആദ്യം യൂറോപ്യൻ ജ്യോതിശാസ്ത്രജ്ഞർക്ക് മാത്രമായിരുന്നു . 1986 ഒക്ടോബറിൽ ഹബിളിന്റെ വിക്ഷേപണം എന്ന പദ്ധതി നടക്കും എന്ന് ആക്കൊല്ലം ആദ്യം വരെ തോന്നിച്ചതാണ് . എന്നാൽ ചലഞ്ചർ ദുരന്തംഅമേരിക്കയുടെ ബഹിരാകാശ പദ്ധതികളെല്ലാം മരവിപ്പിക്കാൻ കാരണമായി . ഹബിളിന്റെ വിക്ഷേപണം വർഷങ്ങൾ മാറ്റിവച്ചു . ദൂരദർശിനിയുടെ എല്ലാഭാഗങ്ങളും പ്രത്യേകം മുറികളിൽ വിക്ഷേപണം തീരുമാനിക്കപ്പെടുന്നതുവരെ സൂക്ഷിച്ചുവെക്കപ്പെട്ടു . ഇത് മൊത്തം പദ്ധതിചിലവിനെ വീണ്ടും കൂട്ടുന്ന സാഹചര്യം ആയിരുന്നു . 1988-ൽ ശൂന്യാകാശയാത്ര പുനരാരംഭിച്ചതോടെ ദൂരദർശിനിയുടെ വിക്ഷേപണം അവസാനമായി 1990-ലേക്ക് തീരുമാനിക്കപ്പെട്ടു . നിർമ്മിക്കപ്പെട്ട അന്നുമുതൽ കണ്ണാടിയിൽ അടിഞ്ഞുകൂടിയ പൊടി നൈട്രജൻ ജെറ്റുകൾ ഉപയോഗിച്ച് നീക്കി , എല്ലാ ഭാഗങ്ങളും കൂലങ്കഷമായി പരിശോധിക്കുകയും പൂർണ്ണമായും പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കുകയും ചെയ്തു . ഒടുവിൽ 1990 ഏപ്രിൽ 24-നു പുനരാഗമ പേടക ദൗത്യം എസ് . റ്റി . എസ്-31- ഡിസ്കവറി ഉപയോഗിച്ച് ദൂരദർശിനി ഭ്രമണപഥത്തിൽ സ്ഥാപിക്കുകയും ചെയ്തു . പ്രാഥമിക മൊത്തം മതിപ്പുചെലവ് നാലുകോടി യു . എസ് . ഡോളർ ആയിരുന്നെങ്കിലും ദൂരദർശിനി നിർമ്മാണത്തിനായി മാത്രം 25 കോടി ഡോളർ ചെലവായി . യു . എസിന്റെ മൊത്തം ചെലവ് ഇന്നു വരെ ഏകദേശം 45 മുതൽ 60 കോടി ഡോളർ ആയിരിക്കുമെന്നു കണക്കാക്കപ്പെടുന്നു , യൂറോപ്പിന്റെമൊത്തം സംഭാവന 59 . 3 കോടി യൂറോ ആണത്രേ . വിക്ഷേപണസമയത്ത് ഹബിൾ അഞ്ച് ശാസ്ത്രോപകരണങ്ങൾ വഹിച്ചിരുന്നു . വൈഡ് ഫീൽഡ് /ഗ്രഹനിരീക്ഷണ കാമറ , ഗോദ്ദാർദ് ഹൈ റെസലൂഷൻ സ്പെക്റ്റ്രോഗ്രാഫ് , ഹൈ സ്പീഡ് ഫോട്ടോമീറ്റർ , ഫെയിന്റ് ഒബ്ജക്റ്റ് കാമറ , ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ എന്നിവയായിരുന്നു അവ . വൈഡ് ഫീൽഡ് /ഗ്രഹനിരീക്ഷണ കാമറ പ്രാഥമിക ഉദ്ദേശം കാഴ്ചവഴിയുള്ള നിരീക്ഷണമായ ഒരു ഉന്നത റെസലൂഷൻ ചിത്രീകരണോപാധിയാണ് . നാസയുടെ ജെറ്റ് പ്രൊപൽഷൻ പരീക്ഷണശാല നിർമ്മിച്ച ഈ ഉപകരണത്തിൽ പ്രത്യേകം ഉദ്ദേശ്യങ്ങൾ ലക്ഷ്യം വെച്ച് സ്പെക്ട്രൽ രേഖകളാൽ വേർതിരിച്ചിരുന്ന 48 ഒപ്റ്റിക്കൽ ഫിൽറ്ററുകൾ ഉണ്ടായിരുന്നു . രണ്ട് കാമറകൾക്കുമായി , ഓരോന്നിനും നന്നാലു വീതം എട്ട് സി . സി . ഡി . ചിപ്പുകളും ഈ ഉപകരണത്തിന്റെ ഭാഗമായിരുന്നു . വൈഡ് ഫീൽഡ് കാമറ വളരെ വലിയൊരു കോണിൽ വലിയൊരു മണ്ഡലത്തിന്റെ ചിത്രം എടുക്കുവാൻ പ്രാപ്തമായിരുന്നു . എന്നാൽ ഗ്രഹനിരീക്ഷണ കാമറ ദൂരത്തിലുള്ള ചിത്രങ്ങൾ വളരെ വലുതാക്കി എടുക്കാൻ സജ്ജമായിരുന്നു . ഗോദ്ദാർദ് ഹൈ റെസലൂഷൻ സ്പെക്ട്രോഗ്രാഫ് അതിനീലലോഹിതരശ്മികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായിട്ടാണ് ഉപയോഗിച്ചിരുന്നത് . ഗോദ്ദാർദ് സ്പേസ് ഫ്ലൈറ്റ് സെന്റർ നിർമ്മിച്ച ഈ ഉപകരണം സ്പെക്ട്രൽ റെസലൂഷൻ 90,000 വരെ എടുക്കാൻ കഴിവുള്ളതായിരുന്നു . ഫെയിന്റ് ഒബ്ജക്റ്റ് കാമറ , ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ എന്നിവയിൽ നിന്നുള്ള വിവരങ്ങൾക്കനുസരിച്ചും ഈ ഉപകരണം പ്രവർത്തിക്കുമായിരുന്നു . ഫെയിന്റ് ഒബ്ജക്റ്റ് കാമറ , ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ എന്നിവയായിരുന്നു ഹബിളിലെ ഏറ്റവും കൂടുതൽ ദൃശ്യവ്യതിരിക്തത ഉള്ള ഉപകരണങ്ങൾ . ഈ മൂന്നുപകരണങ്ങളിലും സി . സി . ഡി . കൾക്കു പകരം തിരിച്ചറിയലുപാധിയായി ഫോട്ടോണുകൾ എന്ന എണ്ണുന്ന ഡിജികോണുകളാണ് ഉപയോഗിച്ചിരുന്നത് . ഫെയിന്റ് ഒബ്ജക്റ്റ് കാമറ നിർമ്മിച്ചത് ഇ . എസ് . എ ആയിരുന്നുവെങ്കിൽ , മാർട്ടിൻ മരിയെറ്റ കോർപ്പറേഷനായിരുന്നു ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ നിർമ്മിച്ചത് . വിസ്കോൺസിൻ മാഡിസൺ യൂണിവേഴ്സിറ്റി രൂപകല്പന ചെയ്ത് നിർമ്മിച്ച ഹൈസ്പീഡ് ഫോട്ടോമീറ്റർ കാണാൻ കഴിയുന്ന നക്ഷത്രങ്ങളേയും തെളിച്ചം അനുസരിച്ച് മറ്റ് ജ്യോതിർഗോളങ്ങളേയും ദൃശ്യപ്രകാശവും അതിനീലലോഹിതരശ്മികളും ഉപയോഗിച്ച് നിരീക്ഷിക്കാനായി ഉണ്ടാക്കിയതാണ് . സെക്കന്റിൽ കുറഞ്ഞത് 2 % ഫോട്ടോമെട്രിക് കൃത്യതയോടെ 1,00,000 അളവുകൾ പരിശോധിക്കാൻ അതിനു കഴിയുമായിരുന്നു . ഹബിളിന്റെ ഗൈഡൻസ് സിസ്റ്റവും ഒരു ശാസ്ത്രോപകരണമായി ഉപയോഗിക്കാമായിരുന്നതാണ് . അതിലെ മൂന്നു ഫൈൻ ഗൈഡൻസ് സംവേദനോപകരണങ്ങൾ പ്രാഥമികമായി ദൂരദർശിനിയുടെ ലക്ഷ്യം നിരീക്ഷണസമയത്ത് മാറാതിരിക്കാനായി ഉപയോഗിച്ചവയാണ് . അതേസമയം തന്നെ വേണമെങ്കിൽ അവ വളരെ കൃത്യമായി ജ്യോതിർദൂരങ്ങൾ അളക്കാനും ഉപയോഗിക്കാമായിരുന്നു ; അളവുകൾ 0 . 0003 ആർൿസെക്കന്റ് വരെ കൃത്യമായിരിക്കുകയും ചെയ്യും . വിക്ഷേപണം കഴിഞ്ഞ് ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഹബിളിൽ നിന്നുമുള്ള ചിത്രങ്ങൾ അതിന്റെ ദൃശ്യഗ്രാഹിയുടെ ഒരു ഭീകരമായ പ്രശ്നം ചൂണ്ടിക്കാട്ടി . ഭൂമിയിൽ നിന്നുള്ള ചിത്രങ്ങളേക്കാളും മെച്ചപ്പെട്ടവയായിരുന്നു ആദ്യചിത്രം എങ്കിൽ തന്നേയും , ദൂരദർശിനി ഫോകസ് ലക്ഷ്യം പ്രാപിക്കുന്നതിൽ പരാജയപ്പെട്ടിരുന്നു . ഏറ്റവും നല്ല ചിത്രം പോലും പ്രതീക്ഷിച്ചിരുന്നതിൽ നിന്നും നിരാശാജനകമാം വിധം താഴ്ന്ന നിലവാരം പുലർത്തുന്നതായിരുന്നു . പോയിന്റ് സോഴ്സിൽ നിന്നുള്ള ചിത്രങ്ങൾ ഒരു ആർൿസെക്കന്റിൽ അധികം ആരത്തിൽ പടർന്നു കിടന്നു . രൂപകല്പനയിൽ അത് കേവലം 0 . 1 ആർൿസെക്കന്റ് വ്യാസത്തിൽ മാത്രമേ കാണാൻ പാടുള്ളു എന്നായിരുന്നു സങ്കല്പ്പിക്കപ്പെട്ടിരുന്നത് . ചിത്രങ്ങളിൽ നടത്തിയ പഠനങ്ങൾ പ്രാഥമിക ദർപ്പണം തെറ്റായ അളവിൽ നിർമ്മിച്ചതാണ് പ്രശ്നത്തിനു കാരണമായതെന്ന നിഗമനത്തിലേക്കാണ് എത്തിച്ചത് . ഇന്നുവരെ നിർമ്മിച്ചതിൽ ഏറ്റവും കൃത്യമായി ഉണ്ടാക്കിയ ദർപ്പണമായിരുന്നു അത് . അളവിലെ വ്യത്യാസങ്ങൾ പ്രകാശത്തിന്റെ 1/20 തരംഗദൈർഘ്യത്തിൽ കൂടരുതെന്ന നിബന്ധന ഇരിക്കെത്തന്നെ അത് അഗ്രഭാഗത്തേക്ക് വരും തോറും പരന്നായിരുന്നു . കണ്ണാടിയുടെ ആകൃതി വെറും 2 . 3 മൈക്രോമീറ്റർ മാത്രമേ വിഭാവനം ചെയ്തതിൽ നിന്നും വ്യത്യാസപ്പെട്ടിരുന്നുള്ളുവെങ്കിലും ഭീകരമായ ഗോളീയസംക്ഷേപണ വൈകല്യമാണ് സൃഷ്ടിച്ചത് . ദർപ്പണത്തിന്റെ അറ്റങ്ങളിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശം പതിക്കുന്നിടത്തായിരുന്നില്ല , ദർപ്പണത്തിന്റെ മധ്യഭാഗങ്ങളിൽ നിന്നുമുള്ള പ്രകാശം പ്രതിഫലിച്ചു കിട്ടിയിരുന്നത് . കണ്ണാടിയുടെ വൈകല്യം നിരീക്ഷണ സ്വഭാവം അനുസരിച്ച് വ്യത്യസ്തമായാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെ സ്വാധീനിച്ചിരുന്നത് . തെളിച്ചമുള്ള വസ്തുക്കളുടെ ചിത്രങ്ങളിൽ സ്പെക്ട്രോസ്കോപി നടത്താനും മാത്രം വ്യക്തമായിരുന്നു ചിത്രങ്ങളെങ്കിലും , തെളിച്ചമില്ലാത്ത ചിത്രങ്ങൾക്കു ചുറ്റും പ്രത്യക്ഷപ്പെട്ട പ്രകാശവലയം ദൂരദർശിനിയെ ഏതാണ്ട് ഉപയോഗശൂന്യമാക്കി . നാസയും ദൂരദർശിനിയും കടുത്ത വിമർശനങ്ങൾക്ക് വിധേയമായി , പദ്ധതിയെ വലിയൊരുവെള്ളാനയായി ഭൂരിഭാഗവും കരുതി . ചിത്രങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്ന് ജ്യോതിശാസ്ത്രജ്ഞർ ദർപ്പണത്തിന്റെ കോണീയ സ്ഥിരാങ്കം −1 . 01324 ആണെന്നു കണ്ടെത്തി , ശരിക്കും അത് −1 . 00230 ആയിരിക്കണമെന്നാണ് കണക്കുകൂട്ടിയിരുന്നത് . പെർകിൻ-എൽമർ വിക്ഷേപണത്തിനു മുമ്പ് ഭൂമിയിൽ നിന്നു നടത്തിയ പഠനങ്ങളിലും ഇതേ സംഖ്യയായിരുന്നു കിട്ടിയത് . ജെറ്റ് പ്രൊപൽഷൻ ലബോറട്ടറി ഡിറക്റ്റർ ആയ ല്യൂ അലൻ തലവനായ ഒരു കമ്മീഷൻ , പ്രശ്നം എങ്ങനെ ഉണ്ടായി എന്നു പഠിക്കാൻ നിയോഗിക്കപ്പെട്ടു . പെർകിൻ-എൽമർ ഉപയോഗിച്ച നൾ കറക്റ്റർ തെറ്റായ രീതിയിൽ നിർമ്മിച്ചതായിരുന്നു എന്നാണ് അലൻ കമ്മീഷൻ കണ്ടെത്തിയത് . ദർപ്പണം മിനുക്കിയ അവസരത്തിൽ പെർകിൻ-എൽമർ മറ്റ് രണ്ട് നൾ കറക്റ്ററുകൾ ഉപയോഗിച്ചും കണ്ണാടി പരിശോധിച്ചിരുന്നു . രണ്ടവസരത്തിലും ദർപ്പണം പ്രശ്നങ്ങളെ നേരിടുന്നുണ്ടെന്ന് സൂചന ലഭിച്ചായിരുന്നു . എന്നാൽ ഈ രണ്ടു നൾ കറക്റ്ററുകളും ശരിക്കും ഉപയോഗിച്ചിരുന്നതിന്റെയത്രയും കൃത്യമല്ലായിരിക്കും എന്ന കണക്കുകൂട്ടലിൽ മാർഗ്ഗരേഖകൾക്കെതിരായി കമ്പനി ഈ ഫലങ്ങളെ അവഗണിക്കുകയായിരുന്നു . പെർകിൻ-എൽമറെ ഒന്നാംപ്രതിയാക്കിയുള്ള അന്വേഷണരേഖയാണ് കമ്മീഷൻ നൽകിയത് . നിശ്ചിത സമയത്തിന്റേയും പണച്ചിലവിന്റേയും പേരിൽ ഇതിനു മുമ്പേതന്നെ പെർകിൻ-എൽമറും നാസയും തമ്മിലുള്ള ബന്ധം പലവട്ടം വഷളായിരുന്നു . പെർകിൻ-എൽമർ ദർപ്പണത്തിനെ അവരുടെ ഒരു വൻ പദ്ധതിയായി കണ്ടില്ലെന്നും ഒരിക്കൽ തങ്ങൾക്കു ലഭിച്ചാൽ പിന്നെ നാസ അത് മറ്റാർക്കും കൊടുക്കാനിടയില്ലെന്നുമാണ് കരുതിയെന്നാണ് നാസ ആരോപിക്കുന്നത് . കാര്യനിർവാഹ പരാജയത്തിന്റെ പേരിൽ പെർകിൻ-എൽമറെ വലിയതോതിൽ കുറ്റപ്പെടുത്തിയ കമ്മീഷൻ കമ്പനി ഒരുപകരണം മാത്രം ഉപയോഗിച്ചു നൽകിയ പരിശോധനാ ഫലത്തെ വിശ്വസിച്ചതിന്റെ പേരിൽ നാസയേയും കുറ്റപ്പെടുത്തി . നന്നാക്കൽ ദൗത്യങ്ങൾ ചെയ്യാൻ പാകത്തിലായിരുന്നു ദൂരദർശിനിയുടെ രൂപകല്പന നടത്തിയിരുന്നത് , അതുകൊണ്ട് ജ്യോതിശാസ്ത്രജ്ഞർ 1993ലേക്കു പദ്ധതിയിട്ടിരുന്ന ആദ്യ നന്നാക്കൽ ദൗത്യത്തിൽ തന്നെ ദൂരദർശിനി പൂർണ്ണമായും ഉപയോഗക്ഷമമാക്കാനുള്ള പരിഹാരമാർഗ്ഗങ്ങൾക്കുള്ള ശ്രമം ആരംഭിച്ചു . കൊഡാക് കമ്പനി ഹബിളിനായി നിർമ്മിച്ച കണ്ണാടി ഉണ്ടായിരുന്നെങ്കിലും , അത് ഭ്രമണപഥത്തിലെത്തിച്ച് മാറ്റിസ്ഥാപിക്കുക എന്നത് അസാദ്ധ്യമായിരുന്നു , ദൂരദർശിനി ഭൂമിയിലെത്തിച്ച് വീണ്ടും ഘടിപ്പിച്ച് അയക്കുക എന്നത് പണച്ചെലവും സമയനഷ്ടമേറെയുള്ളതുമായ പ്രവർത്തനവും . കുറച്ചുകൂടി എളുപ്പം തെറ്റായ അളവിൽ നിർമ്മിക്കപ്പെട്ട ദർപ്പണത്തിനു കണ്ണട പോലെ പ്രവർത്തിക്കുന്ന തെറ്റുകളെ തിരുത്തിക്കാട്ടുന്ന അഥവാ ‘ ഉള്ള ദർപ്പണ‘ത്തിനു പാകമായ ഉപകരണങ്ങൾ നന്നാക്കൽ ദൗത്യത്തിൽ സ്ഥാപിക്കുന്നതായിരുന്നു . നേരത്തേയുള്ള ഉപകരണങ്ങളുടെ പ്രത്യേകതകൾ നിമിത്തം വ്യത്യസ്ത രണ്ട് ഗണം തിരുത്തലുപകരണങ്ങൾ ആവശ്യമായിരുന്നു . വൈഡ് ഫീൽഡ്/ഗ്രഹനിരീക്ഷണ കാമറയിൽ എട്ട് സി . സി . ഡി . ചിപ്പുകളിലേക്ക് പ്രകാശത്തെ വീണ്ടും പ്രതിഫലിക്കത്തക്കവിധത്തിൽ തിരിച്ചുവിടൽ ദർപ്പണങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടു , പ്രാഥമിക ദർപ്പണത്തിന്റെ തെറ്റിനെ തിരുത്താൻ പകത്തിലാണ് അവയുടെ ഉപരിതലം പാകപ്പെടുത്തിയിരുന്നത് . എന്നിരുന്നാലും സാമ്പത്തിക സമ്മർദ്ദം കാരണം അത് നാല് സി . സി . ഡി . കളിലേക്കായി ചുരുക്കി . ഇതിനെ വൈഡ് ഫീൽഡ്/ഗ്രഹനിരീക്ഷണ കാമറ 2 എന്നു വിളിച്ചു . മറ്റുപകരണങ്ങളിൽ ഇത്തരം ഒരു സംവിധാനം രൂപകല്പന ചെയ്യാൻ സാധിക്കാതിരുന്നതുകൊണ്ട് അവക്ക് ഒരു ബാഹ്യതിരുത്തലുപകരണം ആവശ്യമായിരുന്നു . ഫെയിന്റ് ഒബ്ജക്റ്റ് കാമറ , ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ , ഗോദ്ദാർദ് ഹൈ റെസലൂഷൻ സ്പെക്ട്രോസ്കോപ് എന്നിവക്കായി കോസ്റ്റാർ എന്ന ഉപകരണം വിഭാവനം ചെയ്യപ്പെട്ടു . അത് സംക്ഷേപണത്തെ തിരുത്താൻ പാകത്തിലുള്ള ഒരു കണ്ണാടി ഉൾപ്പെട്ട ദർപ്പണദ്വയം പ്രകാശത്തിന്റെ പാതയിൽ സ്ഥാപിക്കുന്നത് ഉൾപ്പെട്ടതായിരുന്നു . ദൂരദർശിനിയിൽ കോസ്റ്റാർ പിടിപ്പിക്കാനായി ഏതെങ്കിലും ഒരുപകരണം ഒഴിവാക്കേണ്ടതുണ്ടായിരുന്നു , ഒടുവിൽ ജ്യോതിശാസ്ത്രജ്ഞർ ഹൈ സ്പീഡ് ഫോട്ടോമീറ്ററിനെ അതിനായി ഒഴിവാക്കുവാൻ തീരുമാനിച്ചു . ഹബിളിന്റെ ദൃഷ്ടിവൈകല്യം തിരുത്തുന്നതിനുമുമ്പുള്ള , ആദ്യ മൂന്നു കൊല്ലം , ദൂരദർശിനി ഒട്ടനവധി നിരീക്ഷണങ്ങൾ നടത്തി , സ്പെക്ട്രോസ്കോപ്പിവഴിയുള്ള നിരീക്ഷണങ്ങളെ ഗോളീയ സംക്ഷേപണം കാര്യമായി ബാധിച്ചിരുന്നില്ല , പക്ഷേ പല ചിത്രീകരണ ദൗത്യങ്ങളും റദ്ദാക്കപ്പെടുകയോ മാറ്റിവെക്കപ്പെടുകയോ ചെയ്തു . തെറ്റായ ചിത്രത്തെ ശരിയായി പഠിച്ച് ശാസ്ത്രജ്ഞർ നടത്തിയ പല മുന്നേറ്റങ്ങളും ആ അവസരത്തിലുണ്ടായി . എസ് . എം . 3 . ബി . ദൗത്യത്തിനു ശേഷം ഹബിളിനു അതിന്റെ രണ്ട് പ്രധാന ഉപകരണങ്ങൾ നഷ്ടമാകുകയും ദൃശ്യങ്ങൾക്ക് ജൈറോസ്കോപ്പിന്റെ തകരാറുമൂലം പ്രശ്നങ്ങളുണ്ടാവുകയും ചെയ്തു . പരാജയപ്പെട്ട രണ്ടുപകരണങ്ങൾ ബഹിരാകാശ വിദൂര ചിത്രീകരണ സ്പെക്ട്രോഗ്രാഫും , നൂതന പര്യവേക്ഷണ കാമറയും ആണ് . അവയും നന്നാക്കി സ്ഥാപിച്ചിട്ടുണ്ട് . പഴയ നന്നാക്കൽ ദൗത്യങ്ങളിൽ പരാജയപ്പെട്ടവയും പുതിയതായി വികസിപ്പിച്ചെടുത്തതുമായ ഉപകരണങ്ങൾ നാലാം നന്നാക്കൽ ദൗത്യത്തിൽ ശരിയാക്കി . നന്നാക്കൽ ദൗത്യങ്ങളില്ലായിരുന്നെങ്കിൽ പദ്ധതി എന്നേ പരാജയമായിത്തീരുമായിരുന്നു . 2004 ഓഗസ്റ്റ് 3നു സ്റ്റിസിന്റെ വൈദ്യുതസംവിധാനം പരാജയപ്പെടുകയും ഉപകരണം പ്രവർത്തനയോഗ്യമല്ലാതായിത്തീരുകയും ചെയ്തു . ആദ്യ ഇലക്ട്രോണിക്സ് വിഭാഗം 2001 മെയിൽ പരാജയപ്പെട്ടതിന്റെ തുടർച്ചയായിരുന്നു ഇത് . ഈ വൈദ്യുത വിതരണ സംവിധാനം 2009 മെയിൽ നടന്ന നാലാം നന്നാക്കൽ ദൌത്യത്തിലാണ് ശരിയാക്കിയത് . അതുപോലെ 2006 ജൂൺ 25ഓടു കൂടി നൂതന പര്യവേക്ഷണ കാമറ പ്രവർത്തനം നിർത്തി . 2002-ൽ ഘടിപ്പിച്ച മൂന്നാം തലമുറ ഉപകരണമായിരുന്നു ഇത് . ജൂലൈ നാലുമുതൽ ഇതിനെ വീണ്ടും പ്രവർത്തിപ്പിക്കാൻ സാധിച്ചു . 2006 സെപ്റ്റംബർ 23 -നു ഈ ഉപകരണം വീണ്ടും പരാജയപ്പെട്ടുവെങ്കിലും 2006 ഒക്ടോബർ 9 -നു വീണ്ടും സജ്ജമാക്കി . എന്നാൽ 2007 ജനുവരി 27-നു ഇത് ബാക്-അപ് പവർ വിതരണത്തിലുണ്ടായ ഷോർട്ട് സർക്കീട്ട് മൂലം പൂർണ്ണമായും പരാജയപ്പെട്ടു . ഇതിലെ സോളാർ ബ്ലൈൻഡ് ചാനൽ ഫെബ്രുവരി 19 നു വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും ഹൈ റെസലൂഷൻ ചാനലും വൈഡ് ഫീൽഡ് ചാനലും ഉപയോഗശൂന്യമായിരുന്നു . ദൗത്യം നാലിൽ പുതിയ ഒരു വൈദ്യുത വിതരണ സംവിധാനം വൈഡ് ആംഗിൾ ചാനലിനായി ചേർത്തെങ്കിലും ആദ്യപരീക്ഷണങ്ങൾ ഉയർന്ന റെസലൂഷൻ ചാനലിൻ ഇതു പോരാ എന്നു വെളിവാക്കി . ഇവയിൽ ഇപ്പോൾ പരീക്ഷണങ്ങൾ നടക്കുന്നു . 2007 മധ്യത്തിൽ ഹബിൾ അതിന്റെ വൈഡ് ഫീൽഡ് ഗ്രഹനിരീക്ഷണ കാമറ-2 ഉം നിയർ ‘ ഇൻഫ്രാറെഡ് കാമറ മൾടി ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ ’ സംവിധാനവും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത് . ജ്യോതിർചലനങ്ങൾ ഫൈൻ ഗൈഡൻസ് സംവേദനോപകരണങ്ങൾ പിടിച്ചെടുക്കുന്നു . ഹബിൾ ദൂരദർശിനി അതിന്റെ ഭ്രമണപഥത്തിൽ നിലനിൽക്കാനും നിരീക്ഷണലക്ഷ്യങ്ങളിൽ കൃത്യമായി ദൃഷ്ടിയൂന്നാനും അതിന്റെ ജൈറോസ്കോപ്പുകളാണ് ഉപയോഗിക്കുന്നത് . ഇതിനായി മൂന്നു ജൈറോസ്കോപ്പുകളാണ് ഇതിനായി വേണ്ടതെങ്കിലും , രണ്ടെണ്ണം ഉപയോഗിച്ചും സാദ്ധ്യമാണ് . അപ്പോൾ നിരീക്ഷിക്കാവുന്ന ആകാശത്തിന്റെ വിസ്തൃതി കുറയുകയും , കൃത്യവും സൂക്ഷ്മവുമായ നിരീക്ഷണം പ്രായേണ ബുദ്ധിമുട്ടാവുകയും ചെയ്യും . പിന്നീട് ഒരു ജൈറോ ഉപയോഗിച്ചും നിരീക്ഷണങ്ങൾ നടത്താൻ പദ്ധതിയുണ്ട് . പക്ഷേ മൂന്നും പരാജയപ്പെട്ടു പോയാൽ നിരീക്ഷണം അസാദ്ധ്യമാകുന്നതാണ് . ദൂരദർശിനിയുടെ ജീവിതകാലം വർദ്ധിപ്പിക്കാനായി 2005 മുതൽ രണ്ട് ജൈറോസ്കോപ്പുകൾ മാത്രം ഉപയോഗിക്കാൻ തുടങ്ങി . അതോടെ ആകെയുള്ള ആറു ജൈറോകളിൽ രണ്ടെണ്ണം ഒരു സമയം പ്രവർത്തിക്കുന്നവയും , അതേ സമയം രണ്ടെണ്ണം സംരക്ഷിച്ചു നിർത്തിയവയും ആയിരുന്നു . ബാക്കിയുള്ള രണ്ടെണ്ണം പ്രവർത്തനരഹിതമായിരുന്നു . 2007ൽ ഒരു ജൈറോ കൂടി പരാജയപ്പെട്ടു . ഒടുവിലെ നന്നാക്കൽ ദൗത്യത്തോടെ ജൈറോകളെല്ലാം മാറ്റിവെച്ചു . ജൈറോസ്കോപ്പിനു പുറമേ ദൂരദർശിനിയുടെ ബാറ്ററികളും മാറി വെക്കേണ്ടിയിരുന്നു . വളരെ സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഒരു യാന്ത്രികദൗത്യം ഇക്കാര്യത്തിൽ ഫലപ്രദമാകാനിടയില്ല , ഒരു ചെറിയ തെറ്റു പോലും ദൂരദർശിനിയെ പൂർണ്ണമായി നശിപ്പിക്കാൻ കാരണമാവുകയും ചെയ്യും എന്നു കരുതപ്പെട്ടു . ഒടുവിൽ നാലാം നന്നാക്കൽ ദൌത്യത്തിൽ ഇതും ലളിതമായി ചെയ്തു . ദൂരദർശിനി കൃത്യമായി നന്നാക്കാൻ പാകത്തിലാണ് സൃഷ്ടിക്കപ്പെട്ടതെങ്കിലും , ദർപ്പണ വൈകല്യം വെളിപ്പെട്ടതോടെ ആദ്യ നന്നാക്കൽ ദൗത്യത്തിനു വളരെ പ്രാധാന്യം ഉണ്ടായി . തിരഞ്ഞെടുക്കപ്പെട്ട ഏഴു പേർക്ക് നൂറിലധികം പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് പണിയെടുക്കേണ്ടതുണ്ടായിരുന്നു . ഡിസംബർ 1993-ലെ എസ് . റ്റി . എസ് -61 എന്ന എൻഡവർ ദൗത്യം വിവിധ ഉപകരണങ്ങൾ ദൂരദർശിനിയിലെത്തിക്കുകയും പത്തുദിവസം അവിടെ തങ്ങി അവ ഉറപ്പിക്കുകയും ചെയ്തു . ഹൈ സ്പീഡ് ഫോട്ടോമീറ്ററിനു പകരം കോസ്റ്റാർ ഉപയോഗിച്ചതും വൈഡ് ഫീൽഡ്/ ഗ്രഹനിരീക്ഷണ കാമറക്കു പകരം വൈഡ് ഫീൽഡ്/ ഗ്രഹനിരീക്ഷണ കാമറ 2 ഘടിപ്പിച്ചതുമായിരുന്നു പ്രധാന മാറ്റങ്ങൾ . കൂടാതെ ദൂരദർശിനിയുടെ സൌരോർജ്ജ സെൽ നിരയും ബന്ധപ്പെട്ട ഉപകരണങ്ങളും മാറ്റി സ്ഥാപിക്കപ്പെട്ടു . നാൽ ജൈറോസ്കോപ്പുകളും രണ്ട് ഇലക്ട്രിക്കൽ കണ്ട്രോൾ യൂണിറ്റുകളും മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളും , രണ്ട് മാഗ്നെറ്റോമീറ്ററുകളുംമാറ്റിസ്ഥാപിക്കപ്പെട്ടവയിൽ പെടുന്നു . ദൂരദർശിനിയിലുണ്ടായിരുന്ന കമ്പ്യൂട്ടറുകൾ പുതുക്കി . മൂന്നുകൊല്ലത്തെ ഭ്രമണത്തിന്റെ ഫലമായി ഉപരിതല അന്തരീക്ഷത്തിലേക്കു സാവധാനം പതിച്ചുകൊണ്ടിരുന്ന ദൂരദർശിനിയുടെ ഭ്രമണപഥവും മാറ്റപ്പെട്ടു . 1994 ജനുവരി 13നു നാസ ദൗത്യം പരിപൂർണ്ണവിജയമെന്നറിയിച്ചു , കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളും പുറത്തിറക്കി . അഞ്ച് നീണ്ട ബഹിർവാഹന ഘട്ടങ്ങളുണ്ടായിരുന്ന ദൗത്യം , എക്കാലത്തേയും വളരെ സങ്കീർണ്ണമായ ഒരു നടപടിയായിരുന്നു , നാസക്കും ജ്യോതിശാസ്ത്രജ്ഞർക്കും ഒരു പോലെ ഉത്തേജകമായ ഒരു വിജയമായിരുന്നു ഇത് . മറ്റു ദൗത്യങ്ങൾ ഇത്രയേറെ നാടകീയമല്ലായിരുന്നെങ്കിലും ഓരോന്നും ഹബിളിനു പുതിയ പുതിയ കഴിവുകൾ പ്രദാനം ചെയ്യുന്നതായിരുന്നു . 1997 ഫെബ്രുവരിയിൽ ഡിസ്കവറി ഉപയോഗിച്ച് നടന്ന രണ്ടാം നന്നാക്കൽ ദൗത്യത്തിൽ ഗോദ്ദാർദ്ദ് ഹൈ റെസലൂഷൻ സ്പെക്ട്രോസ്കോപ്പും ഫെയിന്റ് ഒബ്ജക്റ്റ് സ്പെക്ട്രോസ്കോപ്പും മാറ്റി സ്പേസ് ടെലസ്കോപ് ഇമേജിങ് സ്പെക്ട്രോസ്കോപ് , നിയർ ഇൻഫ്രാറെഡ് കാമറ ആൻഡ് മൾട്ടി ഒബ്ജക്റ്റ് സ്പെക്ട്രോമീറ്റർ എന്നിവ ഘടിപ്പിച്ചു . ദൂരദർശിനിയിലുണ്ടായിരുന്ന ‘ ടേപ് ’ ശേഖരണി നീക്കി പുതിയ സോളിഡ് സ്റ്റേറ്റ് ശേഖരിണി സ്ഥാപിച്ചു . താപ കവചം പുതുക്കി , ഹബിളിന്റെ ഭ്രമണപഥം വീണ്ടുമുയർത്തി . നിക്മോസിൽ ഉണ്ടായിരുന്ന ഖര നൈട്രജൻ നിറച്ച താപരോധകം അധികം താമസിയാതെ തന്നെ പൊട്ടിത്തെറിച്ചു പോയത് ഉപകരണത്തിന്റെ ജീവിതകാലം 4 . 5 വർഷം എന്നതിൽ നിന്നും 2 വർഷമായി കുറയാൻ കാരണമായി . 1999 ഡിസംബറിൽ ഡിസ്കവറി തന്നെ ഉപയോഗിച്ചാണ് മൂന്നാം ദൗത്യത്തിന്റെ ആദ്യ ഘട്ടമായ 3എ നടന്നത് . ദൂരദർശിനിയിലെ മൂന്നു ജൈറോസ്കോപ്പുകൾ കേടായതിനെ തുടർന്നായിരുന്നു ഇത് . ദൗത്യം ആറു ജൈറോസ്കോപ്പുകളും മാറ്റിവച്ചു , ഒരു ഫൈൻ ഗൈഡൻസ് സംവേദനോപകരണവും കമ്പ്യൂട്ടറും ഈ ദൗത്യത്തിൽ മാറ്റിവെക്കപ്പെട്ടു . പുതിയ വോൾട്ടേജ്/റ്റെമ്പറേച്ചർ ഇമ്പ്രൂവ്മെന്റ് കിറ്റും ഘടിപ്പിച്ചു . പേടകത്തിന്റെ താപരോധ പുതപ്പും വേറേ വെച്ചു . പുതിയ കമ്പ്യൂട്ടർ ഇന്റൽ 846 അടിസ്ഥാനമാക്കിയതായിരുന്ന അണുവികിരണത്തെ അതിജീവിക്കാൻ പ്രാപ്തമായതും മുമ്പ് ഭൂമിയിൽ നടത്തിയിരുന്ന ചില ഗണനങ്ങൾ ബഹിരാകാശപേടകത്തിൽ തന്നെ ചെയ്യാൻ കഴിവുള്ളതുമായിരുന്നു . 2002 മാർച്ചിൽ കൊളംബിയ ഉപയോഗിച്ചു നടന്ന 3ബി എന്ന ദൗത്യത്തിൽ പ്രധാനമായും രണ്ടു മാറ്റമാണുണ്ടായിരുന്നത് . ഫെയിന്റ് ഒബ്ജക്റ്റ് കാമറ നൂതന പര്യവേക്ഷണ കാമറയിൽ പകരംവെച്ചു . താപ നിയന്ത്രണ പരാജയത്താൽ ഉപയോഗശൂന്യമായ നിക്മോസ് പുതുക്കപ്പെട്ടു . പുതിയ തണുപ്പിക്കൽ സംവിധാനം ഉപകരണത്തിന്റെ താപനില രൂപകല്പനയിൽ വിഭാവനം ചെയ്തത്രയില്ലെങ്കിൽ തന്നെയും ഗണ്യമായി കുറയ്ക്കുകയും അത് വീണ്ടും പ്രവർത്തനയോഗ്യമാവുകയും ചെയ്തു . ഈ ദൗത്യത്തിൽ സൌരോർജ്ജ സെല്ലുകൾ രണ്ടാം വട്ടം മാറ്റിവച്ചു . പുതിയവ ഇറിഡിയം ഉപഗ്രഹങ്ങൾക്കായി നിർമ്മിക്കപ്പെട്ടവയായിരുന്നു . പഴയവയുടെ മൂന്നിൽ രണ്ട് ഭാരം മാത്രമുണ്ടായിരുന്ന അവ , ദൂരദർശിനിയുടെ അന്തരീക്ഷത്തിലോട്ടുള്ള പതനത്തെ കുറക്കാനും മുപ്പതു ശതമാനം അധികം ഊർജ്ജം നൽകാനും കഴിയുന്നവയായിരുന്നു . കൂടുതലുള്ള വൈദ്യുതോർജ്ജം ഹബിളിലെ എല്ലാ ഉപകരണങ്ങളും ഒരേ സമയം പ്രവർത്തിപ്പിക്കാൻ ശക്തമായിരുന്നു . ഭാരം കുറഞ്ഞപ്പോൾ ദൂരദർശിനിക്കുണ്ടായിരുന്ന വിറയലും കുറഞ്ഞു . വിക്ഷേപണത്തിനു ശേഷം ആദ്യമായി മൊത്തം വൈദ്യുതിയും വിച്ഛേദിച്ച് വൈദ്യുത വിതരണ ഭാഗവും പുതുക്കി , ഇതിന്റെ ഫലമായി വിവരസംപ്രേഷണത്തിനുണ്ടായിരുന്ന താമസം ഇല്ലാതാക്കി . ഈ ദൗത്യം പൂർണ്ണമായതോടെ ഹബിളിന്റെ കഴിവുകൾ ഗണ്യമായി കൂടി , നൂതന പര്യവേക്ഷണ കാമറയും നിക്മോസും ഒന്നിച്ചാണ് 2003 2004 കാലഘട്ടത്തിൽ ഹബിൾ ഡീപ് അൾട്രാ ഫീൽഡ് ചിത്രീകരിച്ചത് . കൃത്യമായ പദ്ധതി പ്രകാരം അവസാനം നടത്തിയ ദൗത്യമാണ് മെയ് 2009ലെ നന്നാക്കൽ ദൗത്യം 4 . ഈ ദൗത്യം ആദ്യ പദ്ധതിപ്രകാരം 2008 ഒക്ടോബർ 14-നു നടക്കേണ്ടതായിരുന്നു . എന്നാൽ 2008 സെപ്റ്റംബർ 27-നു ദൂരദർശിനിയിലെ സയൻസ് ഇൻസ്ട്രമെന്റ് കമാൻഡ് ആൻഡ് ഡേറ്റാ ഹാൻഡ്ലിങ് ഘടകം കേടായി . എല്ലാ ശാസ്ത്രീയ വിവരങ്ങളും ഇതിലൂടെ കടന്നാണ് ഭൂമിയിലേക്ക് പ്രസരണം ചെയ്യപ്പെട്ടിരുന്നത് . പരാജയപ്പെട്ടാൽ ഉപയോഗിക്കാൻ അത്തരത്തിലൊന്നു കൂടി ഉണ്ടായിരുന്നു , അതും കൂടി പരാജയപ്പെട്ടാൽ ഹബിളിന്റെ ആയുസ് അതോടെ തീരുമായിരുന്നു . അതുകൊണ്ട് 2008 സെപ്റ്റംബർ 29നു നാസ നാലാം നന്നാക്കൽ ദൗത്യം വൈകുമെന്നും കേടായ ഈ ഭാഗം മാറ്റിവെയ്ക്കുമെന്നും അറിയിച്ചു . പകരം സയൻസ് ഇൻസ്ട്രമെന്റ് ആൻഡ് ഡേറ്റാ ഹാൻഡ്ലിങ് സംവിധാനവും കൊണ്ട് 2009 മെയ് പതിനൊന്നിന് ബഹിരാകാശ വാഹനം പറന്നുയർന്നു . നന്നാക്കൽ ദൌത്യം നാലിലെ ബഹിരാകാശ സഞ്ചാരികൾ തങ്ങളുടെ അഞ്ചു ബഹിരാകാശ നടത്തത്തിനിടെ ഹബിളിൽ പുതിയ രണ്ട് ഉപകരണങ്ങൾ ഘടിപ്പിച്ചു . വൈഡ് ഫീൽഡ് കാമറ 3 , കോസ്മിക് ഒറിജിൻസ് സ്പെക്ട്രോസ്കോപ്പ് എന്നിവയാണവ . വൈഡ് ഫീൽഡ് കാമറ 3 അതിന്റെ ഉയർന്ന സംവേദനക്ഷമതയും കൂടുതൽ പരന്ന മണ്ഡലം ശ്രദ്ധിക്കാനുള്ള കഴിവും ഉപയോഗിച്ച് , ദൃശ്യ അതിനീലലോഹിത വർണ്ണരാജികളിലെ ഹബിളിന്റെ നിരീക്ഷണ കഴിവ് 35 ഇരട്ടി വർദ്ധിപ്പിച്ചു . ടെലിഫോൺ ബൂത്തിന്റെ വലിപ്പമുള്ള കോസ് , ഹബിളിന്റെ ഗോളീയ സംക്ഷേപണ പ്രശ്നത്തിനു പരിഹാരമായി 1993ൽ ഘടിപ്പിച്ച കോസ്റ്റാർ എന്ന ഭാഗത്തിനു പകരമുള്ളതായിരുന്നു . കോസ് ഘടകം , കേടുമാറ്റിയ സ്റ്റിസ് നൽകുന്ന അളവുകളുടെ സഹായത്തോടെ വർണ്ണരാജിയിലെ അതിനീലലോഹിത ഭാഗത്തെ നിരീക്ഷിക്കാൻ സജ്ജമാണ് . നിരീക്ഷണങ്ങൾക്കുള്ള നൂതന കാമറ , ബഹിരാകാശ ദൂരദർശിനി ചിത്രീകരണ സ്പെക്ട്രോസ്കോപ് എന്നിവയുടെ കേടുപാടും ഈ നന്നാക്കൽ ദൌത്യത്തിൽ മാറ്റിയിരുന്നു . ആകെയുള്ള മൂന്ന് റേറ്റ് സെൻസർ യൂണിറ്റുകളും , പ്ലാറ്റ്ഫോം കൃത്യതയും സ്ഥിരതയും നിലനിർത്താൻ സഹായിക്കുന്ന മൂന്നു ഫൈൻ ഗൈഡൻസ് സെൻസറുകളിൽ ഒന്നും , കേടായ സയൻസ് ഇൻസ്ട്രമെന്റ് കമാൻഡ് ആൻഡ് ഡേറ്റാ ഹാൻഡ്ലിങ് ഘടകവും , രാത്രിയിൽ ഹബിളിനാവശ്യമായ വൈദ്യുതി നൽകിയിരുന്ന 57 കിലോഗ്രാം വീതം ഭാരമുള്ള ആറു ബാറ്ററികളിൽ എല്ലാം തന്നെയും , താപ പ്രതിരോധത്തിനുള്ള പുതപ്പുകളായ ഔട്ടർ ബ്ലാങ്കറ്റ് ലെയറും ഈ നന്നാക്കൽ ദൗത്യത്തിൽ മാറ്റിവെച്ചിരുന്നു . നിർമ്മാണ കാലയളവിൽ കരുതിയ ആയുസ്സിൽ നിന്നും 13 കൊല്ലം കൂടി പ്രവർത്തിച്ച ബാറ്ററികൾ ആദ്യമായാണ് മാറ്റിവെച്ചത് . പുതിയ ഉപകരണങ്ങളുടെ പ്രവർത്തനങ്ങളുടെ പരിശോധനയ്ക്കും മറ്റും ശേഷം 2009 സെപ്റ്റംബറോടെ ഹബിൾ അതിന്റെ സ്വാഭാവിക പ്രവർത്തനത്തിലേയ്ക്ക് മടങ്ങിയെത്തും . ഈ ശ്രമങ്ങൾ ഹബിളിനെ 2014 വരേയോ അതിലേറെയോ സുസജ്ജമായി നിലനിർത്തും എന്നു കരുതപ്പെടുന്നു . ഈ നന്നാക്കൽ ദൗത്യത്തിനാകെ ബഹിരാകാശ സഞ്ചാരികൾ ഹബിളിൽ 36 മണിക്കൂർ 52 മിനിട്ടാണ് ചിലവഴിച്ചത് . ഒരു ബഹിരാകാശ പുനരാഗമന പേടകത്തിൽ തിരിച്ചു കൊണ്ടുവരാൻ പാകത്തിലാണ് ഹബിൾ രൂപകല്പന ചെയ്തിട്ടുള്ളത് . എന്നാൽ ബഹിരാകാശ പേടകങ്ങളെല്ലാം പ്രവർത്തന മണ്ഡലത്തിൽ നിന്നും വിരമിച്ചതിനാൽ ഇത് സാധ്യമാകാനിടയില്ല . അതിനാൽ നാസയിലെ എഞ്ചിനീയർമാർ സോഫ്റ്റ് കാപ്ച്ചർ ആൻഡ് റോൻഡിവൂ സിസ്റ്റം എന്നൊരു മാർഗ്ഗം വികസിപ്പിച്ചിട്ടുണ്ട് . വളയം പോലൊരു ഉപകരണം ഹബിളിന്റെ മുൻഭാഗത്ത് പിടിപ്പിച്ച ശേഷം ആളുകളെ ഉപയോഗിച്ചോ , റോബോട്ടുകളെ ഉപയോഗിച്ചോ തിരിച്ചിറക്കാനോ , സുരക്ഷിതമായി നശിപ്പിച്ചു കളയാനോ ഇതുപയോഗിച്ചു കഴിയുന്നതാണ് . എല്ലാ നന്നാക്കലുകളും വിജയകരമായി കഴിഞ്ഞതിനു ശേഷം 2009 മെയ് പത്തൊൻപതിനാണ് അറ്റ്ലാന്റിസ് ബഹിരാകാശ പേടകം ഹബിളിനെ സ്വതന്ത്രമാക്കിയത് . അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും . ഏറെക്കാലമായി ജ്യോതിശാസ്ത്രത്തിൽ നിലനിന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ ഹബിൾ സഹായമായി , അതുപോലെ തന്നെ കണ്ടെത്തിയ ചില കാര്യങ്ങൾക്കായി പുതിയ സിദ്ധാന്തങ്ങളും വേണ്ടി വന്നു . ദൂരദർശിനിയുടെ ഒന്നാമത്തെ ലക്ഷ്യം സെഫിഡ് ചരനക്ഷത്രങ്ങളിലേക്കുള്ള ദൂരം കൃത്യമായി അളക്കുക എന്നതായിരുന്നു . അങ്ങനെ ഹബിൾ സ്ഥിരാങ്കം എന്ന വില കണ്ടെത്തുക . എന്നിട്ട് പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് അളക്കുക , അത് അതിന്റെ പ്രായത്തിലേക്കും നയിക്കുന്നതാണ് . വിക്ഷേപണത്തിനു മുമ്പു തന്നെ ഹബിൾ സ്ഥിരാങ്കം 50 % വരെ വ്യത്യാസപ്പെടാമെന്നു കണ്ടെത്തിരുന്നു , എന്നാൽ ഹബിളിന്റെ അളവുകൾ 10 % കൃത്യതയിലാണ് ലഭിച്ചത് . ഇത് മുമ്പുണ്ടായിരുന്ന പല അളവുകളെക്കാളും കൂടുതൽ സ്വീകരണീയമായിരുന്നു . ഹബിൾ പ്രപഞ്ചത്തിന്റെ പ്രായത്തെ കുറിച്ചു പഠിച്ചപ്പോൾ അത് ഭാവിയെ കുറിച്ചുള്ള സിദ്ധാന്തങ്ങളെ ചോദ്യം ചെയ്തു . സിദ്ധാന്തപരമായി പ്രപഞ്ചം വികസിക്കുന്നതിന്റെ വേഗത ഗുരുത്വാകർഷണ ബലം മൂലം കുറഞ്ഞു വരികയാണു വേണ്ടത് . എന്നാൽ ഹൈ-സെഡ് സൂപ്പർനോവ സേർച്ച് റ്റീംകണ്ടെത്തിയത് ചില അകലെയുള്ള സൂപ്പർനോവകൾക്ക് ത്വരണം സംഭവിക്കുന്നുവെന്നാണ് . ത്വരണത്തിനുള്ള കാരണം ഇന്നും അത്ര വെളിവായിട്ടില്ല . ഹബിൾ നൽകിയ ഉന്നത ഗുണമുള്ള വർണ്ണരാജികളും ചിത്രങ്ങളും ഗാലക്സികളുടെ മധ്യത്തിൽ തമോദ്വാരം കാണുമെന്നതിനു തെളിവു നൽകി . 1960-കളിൽ തന്നെ സിദ്ധാന്തവത്കരിക്കപ്പെട്ട ഈ കാര്യം 1980-കളിൽ ശാസ്ത്രജ്ഞർ ഇത്തരത്തിലുള്ള ഏതാനും ഗാലക്സികൾ കണ്ടെത്തിയതോടെ ഉറപ്പായി . മിക്ക ഗാലക്സികളുടേയും മധ്യത്തിൽ തമോദ്വാരം ഉണ്ട് എന്ന് ഹബിൾ തെളിയിച്ചു . ഈ ഗാലക്സികളുടെ സ്വഭാവ സവിശേഷതകളും തമോദ്വാരത്തിനനുസരിച്ച് മാറുന്നതായും ഹബിൾ കണ്ടെത്തി . 1994-ൽ വ്യാഴവുമായി ഷൂമാക്കർ ലെവി -9 ധൂമകേതു ഇടിച്ചത് ശാസ്ത്രജ്ഞർക്ക് വീണുകിട്ടിയ ഒരു ഭാഗ്യമായിരുന്നു , അതിന് ഏതാനും മാസങ്ങൾ മാത്രം മുമ്പാണ് ഹബിളിന്റെ ദൃഷ്ടി വൈകല്യം മാറ്റിയെടുത്തത് . ഹബിളെടുത്ത വ്യാഴത്തിന്റെ ചിത്രങ്ങൾ 1979-ൽ വോയേജർ 2എടുത്തതിലും വ്യക്തമായിരുന്നു . നൂറ്റാണ്ടുകൾ കൂടുമ്പോൾ മാത്രം നടക്കുന്ന ഇത്തരം ആഘാതങ്ങൾ ജ്യോതിർഗോളങ്ങളുടെ ചലനബലശാസ്ത്ര പഠനത്തിലും നിർണ്ണായക പങ്കു വഹിച്ചു . സൗരയൂഥത്തിന്റെ പുറം അംഗങ്ങളും കുള്ളൻ ഗ്രഹങ്ങളുമായ പ്ലൂട്ടോ , ഈറിസ് എന്നിവയെ കുറിച്ചും പഠനങ്ങൾ നടത്താൻ ഹബിൾ ഉപകാരപ്പെട്ടു . ഹബിളിന്റെ ഹബിൾ ഡീപ് ഫീൽഡ് , ഹബിൾ അൾട്രാ ഡീപ് ഫീൽഡ് ചിത്രങ്ങൾ , ദൃശ്യപ്രകാശത്തെ ഉപയോഗിക്കാനുള്ള ഹബിളിന്റെ കഴിവിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് . ദൃശ്യപ്രകാശം ഉപയോഗിച്ചെടുത്ത ഏറ്റവും അകലെയുള്ള ആകാശക്കീറാണത് . നൂറ്റുകോടികണക്കിന് പ്രകാശവർഷംഅകലെയുള്ള ഗാലക്സികളുടെ ആ ചിത്രങ്ങൾ ആദ്യകാല പ്രപഞ്ചത്തെകുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞരുടെ ഇഷ്ടവിഷയങ്ങളാണ് . 375 കോടി വർഷങ്ങൾക്കപ്പുറംസൗരയൂഥം നിലനിൽക്കുന്ന താരാപഥമായ ആകാശഗംഗ , തൊട്ടടുത്ത താരാപഥമായ ആൻഡ്രോമീഡയുമായി കൂട്ടിയിടിക്കുമെന്നും , 700 കോടി വർഷങ്ങൾക്കപ്പുറം ഇവ രണ്ടും ചേർന്ന് പുതിയൊരു താരാപഥം രൂപപ്പെടുമെന്നും ഹബിൾ നൽകിയ വിവരങ്ങളുടെ പഠനം വെളിവാക്കിയിട്ടുണ്ട് . ഹബിൾ വിവരങ്ങൾ ജ്യോതിശാസ്ത്രത്തിൽ ഗുണകരമായ സ്വാധീനമാണ് ചെലുത്തുന്നത് . ഹബിൾ നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി 4000 പേപ്പറുകളാണ് ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് , എണ്ണമറ്റവ ചർച്ചകളിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു . ഇന്നുവരെ അവതരിപ്പിക്കപ്പെട്ട ജ്യോതിശാസ്ത്രപ്രബന്ധങ്ങളിൽ മൂന്നിലൊന്നിനും തെളിവുകളില്ല , എന്നാൽ ഹബിൾ നൽകിയ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തിയ പ്രബന്ധങ്ങളിൽ 2 % എണ്ണത്തിനു മാത്രമേ തെളിവില്ലാതുള്ളു . ശരാശരിക്കണക്കിൽ ഹബിൾ നൽകുന്ന വിവരങ്ങൾക്കനുസൃതമായുള്ള പ്രബന്ധങ്ങൾക്ക് അല്ലാത്തവയേക്കാൾ രണ്ടിരട്ടി തെളിവുകളുണ്ടത്രേ . ജ്യോതിശാസ്ത്രത്തിൽ ഒരു വർഷം പുറത്തിറങ്ങുന്ന എറ്റവും തെളിവുകളുള്ള 200 പേപ്പറുകളിൽ 20 % ഹബിൾ നൽകുന്ന വിവരങ്ങളെ ആശ്രയിക്കുന്നു . ഭൂമിയിലെ ദൂരദർശിനികളേക്കാളും 15 % അധികം തെളിവ് നൽകാൻ ഹബിളിനാകുന്നുണ്ടത്രേ , എന്നാൽ അതിനുള്ള ചെലവ് 100 % അധികമാണ് . വലിയൊരു മണ്ഡലത്തിന്റെ ചിത്രം എടുക്കാൻ ഹബിളിനുള്ള കഴിവ് ഭൂമിയിലെ ഒരു ദൂരദർശിനിക്കുമില്ല . എന്നാൽ തെളിച്ചമുള്ള വസ്തുക്കളുടെ ചിത്രങ്ങൾ ഹബിളിനേക്കാളും നന്നായെടുക്കാൻ അതിന്റെ വിക്ഷേപണത്തിനു മുമ്പുതന്നെ സാധിച്ചിരുന്നു . ആർക്കും ദൂരദർശിനി ഉപയോഗിക്കാൻ സമയം ആവശ്യപ്പെടാവുന്നതാണ് , അതിന് ബിരുദങ്ങളോ , പ്രത്യേക രാജ്യത്തിന്റെ പൌരത്വമോ ഒന്നും ആവശ്യമില്ല . എന്നാൽ ദൂരദർശിനിക്കായുള്ള പിടിവലി നന്നേ കൂടുതലായതിനാൽ ചോദിക്കുന്ന സമയം കിട്ടണമെന്നില്ല . കൂടുതൽ സമയത്തിനായി ഡിറക്ടോറോട് ചോദിക്കാവുന്നതുമാണ് . നിരീക്ഷണങ്ങൾക്കായുള്ള സമയാസൂത്രണം നിസ്സാരമായ കാര്യമല്ല , ദൂരദർശിനി , ബഹിരാകാശ വാഹനങ്ങൾക്ക് എളുപ്പം എത്താൻ കഴിയുന്ന വിധത്തിൽ താഴ്ന്ന ഭ്രമണപഥത്തിലാണ് സ്ഥാപിച്ചിരിക്കുന്നത് . അതുകൊണ്ട് ഒരുവസ്തു ഭ്രമണപഥത്തിന്റെ പകുതിയോടടുത്ത പഥത്തിൽ മാത്രമേ തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കുകയുള്ളു . സൂര്യപ്രകാശം ദൃശ്യഗ്രാഹിയെ ദോഷകരമായി ബാധിക്കുമെന്നതിനാൽ സൂര്യൻ 50 ° യിലധികം മാറിയാണെങ്കിലേ വസ്തുക്കളെ നിരീക്ഷിക്കാനാവു . ഹബിൾ അന്തരീക്ഷത്തിന്റെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുന്നതു മൂലം കൃത്യമായി പ്രവചിക്കാൻ സാധിക്കാത്ത വിധം ഭ്രമണപഥം മാറിക്കൊണ്ടിരിക്കും . ആറാഴ്ചകൊണ്ട് ഹബിളിന്റെ പഥം 4000 കിലോമീറ്റർ വരെ മാറിപ്പോവാം അതുകൊണ്ട് വളരെ നീണ്ടകാലത്തേക്ക് സമയാസൂത്രണം നടത്തുക അസാധ്യമാണ് . സ്പേസ് ടെലസ്കോപ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡിറക്റ്ററായിരുന്ന റിക്കാഡോ ഗിയക്കണി തനിക്ക് അനുവദിക്കാൻ കഴിയുന്ന സമയത്തിന്റെ ഒരു ഭാഗം അമെച്ചെർ ജ്യോതിശാസ്ത്രജ്ഞർക്ക് നൽകാൻ തയ്യാറാണെന്ന് അറിയിച്ചു . ചിലപ്പോൾ ഒരു ചക്രത്തിൽ മൊത്തം ഏതാനും മണിക്കൂറുകൾ മാത്രമേ ഇപ്രകാരം അനുവദിക്കാൻ സാധിച്ചിരുന്നുള്ളെങ്കിലും ഒട്ടനേകംപേർ അതിനായി കാത്തിരുന്നു . ഒരു കൂട്ടം അമെച്ചെർ ജ്യോതിശാസ്ത്രജ്ഞരുടെ ഒരു സമിതി ഇക്കാര്യത്തെ കുറിച്ച് പലവട്ടം ആലോചിക്കുകയും ശരിയായ കഴിവുള്ളവർക്ക് മാത്രം ഇതിനവസരം നൽകണമെന്ന് തീരുമാനിക്കുകയും ചെയ്തു . 1990 മുതൽ 1997 വരെ മൊത്തം 13 ജ്യോതിശാസ്ത്രജ്ഞർക്കിതിനവസരം ലഭിച്ചു . അതിനുശേഷം സാമ്പത്തികമായ ബുദ്ധിമുട്ടുമൂലം അമെച്ചെർ ജ്യോതിശാസ്ത്രജ്ഞർക്കുള്ള അവസരം പിൻവലിച്ചു , പിന്നീടൊരിക്കലും ഇത്തരമൊരു പദ്ധതി പ്രയോഗത്തിൽ വന്നിട്ടില്ല . വിവരങ്ങൾ ഹബിൾ ആദ്യം പേടകത്തിൽ തന്നെ സൂക്ഷിക്കുന്നു . പിന്നീട് ഇത്തരം വിവരങ്ങൾ റിലേ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഭൂമിയിലേക്കയക്കുന്നു . വളരെ താഴ്ന്ന ഭ്രമണപഥം ഉപയോഗിക്കുന്ന ഇത്തരം ഉപഗ്രഹങ്ങൾക്ക് തങ്ങളുടെ ഭ്രമണപഥത്തിന്റെ 85 % ഭാഗത്തു നിന്നും നിയന്ത്രണകേന്ദ്രവുമായി ബന്ധമുണ്ടായിരിക്കും . നിയന്ത്രണകേന്ദ്രങ്ങളിൽ നിന്ന് ഗോദ്ദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലേക്കും അവിടേനിന്ന് സ്പേസ് ടെലസ്കോപ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിവരങ്ങൾ സഞ്ചയമാക്കാനും പോകുന്നു . വിക്ഷേപണകാലങ്ങളിൽ വിവരങ്ങൾ പേടകത്തിൽ സൂക്ഷിക്കാൻ മാഗ്നെറ്റിക് ടേപ് ആയിരുന്നു ഉപയോഗിച്ചിരുന്നത് , പിന്നീട് 2 , 3എ നന്നാക്കൽ ദൗത്യങ്ങളോടെ ഇത് പൂർണ്ണമായും സോളിഡ് ഡിസ്കുകളാക്കി . എല്ലാ ഹബിൾ വിവരങ്ങളും ഒരു പൊതുസഞ്ചയമാക്കി സൂക്ഷിക്കപ്പെട്ടിരിക്കുന്നു , അവ : // . . / യിൽ നിന്നും ലഭ്യമാണ് . കുത്തകപകർപ്പവകാശമുള്ള എല്ലാ ചിത്രങ്ങളും പ്രിൻസിപൽ ഇൻവെസ്റ്റിഗേറ്ററും അദ്ദേഹം നിയമിക്കുന്ന ജ്യോതിശാസ്ത്രജ്ഞരും ആണ് കൈകാര്യം ചെയ്യുന്നത് . കുത്തക കൈവശാവകാശത്തിന്റെ ദൈർഘ്യം കൂട്ടാനും കുറക്കാനും എസ് . റ്റി . എസ് . സി . ഐ . യുടെ ഡിറക്റ്ററുടെ അടുത്ത് ശുപാർശ ചെയ്യുന്നത് പി . ഐ . ആണ് . ഡിറക്റ്ററുടെ വിവേചനാധികാരം ഉപയോഗിച്ച് നൽകുന്ന സമയത്തെ നിരീക്ഷണങ്ങൾ കുത്തക കൈവശാവകാശത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു . അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് . ജ്യോതിശാസ്ത്രഗവേഷണത്തിനനുയോജ്യവും എന്നാൽ പൊതുജനങ്ങൾക്ക് ആവശ്യമില്ലാത്തതുമായ വിവരങ്ങൾ ഫിറ്റ്സ് ഫോർമാറ്റിൽ ആണ് സൂക്ഷിച്ചു വെക്കുന്നത് . ഹബിൾ ഹെറിറ്റേജ് പദ്ധതി പ്രകാരം ഏറ്റവും ആകർഷണീയതയുള്ള കുറച്ചുചിത്രങ്ങൾ ജെപെഗ് ആയോ റ്റിഫ് ആയോ പുറത്തുവിടാറുണ്ട് . സി . സി . ഡി . കളിൽ നിന്നും ലഭിക്കുന്ന ജ്യോതിശാസ്ത്ര വിവരങ്ങൾ പലതരം പാകപ്പെടുത്തലുകളിൽ കൂടി കടന്നു പോയതിനു ശേഷം മാത്രമേ ജ്യോതിശാസ്ത്രപരമായ പഠനങ്ങൾക്കനുയോജ്യമാവുകയുള്ളൂ . എസ് . റ്റി . എസ് . സി . ഐ . ഇതിനായി സങ്കീർണ്ണമായ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിട്ടുണ്ട് , ഇത് സ്വയം വിവരങ്ങളെ ആവശ്യപ്പെടുന്നതനുസരിച്ച് വിവരങ്ങളെ സഞ്ചയത്തിൽ നിന്നുമെടുത്ത് നൽകുന്നു . വലിയതോതിൽ വിവരങ്ങൾ ആവശ്യമായി വരുമ്പോൾ ഇതിന് ചിലപ്പോൾ ഒരു ദിവസമോ അതിൽ കൂടുതലോ സമയം എടുത്തേക്കും . വിവരങ്ങൾ സ്വയം എടുത്ത് പാകപ്പെടുത്തി നൽകുന്ന പ്രവർത്തനത്തിനു പറയുന്ന പേരാണ് ‘ പൈപ്പ്ലൈൻ റിഡക്ഷൻ ’ , വലിയ തോതിലുള്ള നിരീക്ഷണങ്ങളിൽ ഇത് പതിവാണ് . സ്വയം തിരഞ്ഞെടുക്കപ്പെടാത്ത ഫയലുകൾ ജ്യോതിശാസ്ത്രജ്ഞർ എടുക്കുകയും പൈപ്പ്ലൈൻ റിഡക്ഷൻ സോഫ്റ്റ്വെയറിനെ സ്വന്തം കമ്പ്യൂട്ടറിൽ ചെയ്യിപ്പിച്ച് വിവരങ്ങൾ പാകപ്പെടുത്തി എടുക്കുകയും ചെയ്യാവുന്നതാണ് . ഹബിളിൽ നിന്നുള്ള വിവരങ്ങൾ വിവിധതരം പാക്കേജുകൾ ഉപയോഗിച്ച് വിശകലനം ചെയ്യാവുന്നതാണ് , എങ്കിലും എസ് . റ്റി . എസ് . സി . ഐ . അവരുടെ സ്വന്തം സോഫ്റ്റ്വെയറായ “ എസ് . റ്റി . എസ് . ഡി . എ . എസ് ” ഇതിനായി ഉപയോഗിക്കുന്നു . ഈ സോഫ്റ്റ്‌വേർ അസംസ്കൃത വിവരങ്ങളിൽ പൈപ്പ്ലൈൻ റിഡക്ഷൻ നടത്താനും അതുപോലെ തന്നെ അവയിൽ നിന്ന് ചിത്രങ്ങൾ സൃഷ്ടിക്കാനുമെല്ലാം സജ്ജമാണ് . ഒരു ജനപ്രിയ ജ്യോതിശാസ്ത്രസോഫ്റ്റ്വെയറായ ഐ . ആർ . എ . എഫിന്റെ ഭാഗമായി പ്രവർത്തിക്കാനും ഇതിനു കഴിയും . നിർമ്മാണത്തിനും പ്രവർത്തനത്തിനുമായി പൊതുജനങ്ങളിൽ നിന്നുള്ള നികുതി ഉപയോഗിക്കുന്ന പദ്ധതി എന്ന നിലയിൽ ദൂരദർശിനി അവരുടെ ആഗ്രഹങ്ങൾക്കായി പ്രവർത്തിക്കുക എന്നത് വളരെ പ്രധാനമായിരുന്നു . ആദ്യ വർഷങ്ങളിൽ ദർപ്പണത്തിന്റെ വൈകല്യം മൂലം പൊതുജനങ്ങളിൽ ഉണ്ടായ വിശ്വാസക്കുറവ് ഒന്നാം നന്നാക്കൽ ദൗത്യത്തോടെ ദൂരദർശിനി ഒന്നാം തരം ചിത്രങ്ങൾ അയച്ചു തുടങ്ങിയതോടു കൂടി മാറിത്തുടങ്ങിയിരുന്നു . പൊതുജനങ്ങളെ ഹബിളിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ബോധവാന്മാരാക്കാൻ പല പരിപാടികളുമുണ്ട് . ഹബിൾ ഹെറിട്ടേജ് പദ്ധതി എന്ന പദ്ധതിയിലൂടെ ഒന്നാംതരം കുറിക്കുകൊള്ളുന്ന ചിത്രങ്ങൾ പൊതുജനാവശ്യത്തിനായി നൽകുന്നു . ഹെറിട്ടേജ് സംഘത്തിൽ അമെച്ചെർ , പ്രൊഫഷണൽ ജ്യോതിശാസ്ത്രജ്ഞരും ജ്യോതിശാസ്തത്തിൽ പാണ്ഡിത്യം ഇല്ലാത്തവരുമുണ്ട് . ചിത്രങ്ങൾ അവയുടെ സൌന്ദര്യത്തെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത് . ദൂരദർശിനിയിലൂടെ ചെറിയ തോതിൽ നിരീക്ഷണങ്ങൾക്കുള്ള അവസരങ്ങളും ഹെറിട്ടേജ് പദ്ധതി അനുവദിക്കുന്നു . കൂടാതെ എസ് . റ്റി . എസ് . സി . ഐ യും പൊതുജനാവബോധം സൃഷ്ടിക്കാൻ ഒട്ടനവധി വെബ്സൈറ്റുകൾ നിർമ്മിച്ചിട്ടുണ്ട് . അതുവഴിയും ചിത്രങ്ങളും വിവരങ്ങളും പൊതുജനങ്ങൾക്കു ലഭിക്കുന്നു . 1999 മുതൽ യൂറോപ്പിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് ഹബിൾ യൂറോപ്യൻ സ്പേസ് ഏജൻസി ഇൻഫർമേഷൻ സെന്റർ ആണ് . ജർമ്മനിയിലെ മ്യൂണിച്ചിലാണ് കാര്യാലയം പ്രവർത്തിക്കുന്നത് . ചിത്രങ്ങളുടേയും വാർത്തകളുടേയും നിർമ്മാണവും വിതരണവും ഇവിടെ നടത്തുന്നു . സി . ഡി . റോമുകൾ , ഡി . വി . ഡികൾ , പോസ്റ്ററുകൾ എന്നിവയെല്ലാം ഇവിടെനിന്ന് വിതരണം ചെയ്യുന്നുണ്ട് . ഭൂമിയുടെ അന്തരീക്ഷത്തിന്റെ സാന്ദ്രത കുറഞ്ഞ ഉപരിതലത്തിലൂടെയാണ് ഹബിൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് . അതിനാൽ ഓരോ സമയവും അല്പാല്പമായി ഹബിൾ താഴോട്ടു വന്നുകൊണ്ടിരിക്കുന്നു . ഒരു സ്പേസ് ഷട്ടിൽ കൊണ്ടോ മറ്റോ ഉയർത്തി സ്ഥാപിച്ചില്ലെങ്കിൽ അത് ഒരു പക്ഷേ 2010-നും 2032-നും ഇടക്ക് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കാനിടയുണ്ട് . സൂര്യൻ ഉന്നതാന്തരീക്ഷത്തിൽ ചെലുത്തുന്ന സ്വാധീനമനുസരിച്ചായിരിക്കും ഇത് നടക്കുക . അങ്ങനെ സംഭവിക്കുകയാണെങ്കിൽ ദൂരദർശിനി മുഴുവനും നശിച്ചുപോകാനിടയില്ല . പ്രധാന ദർപ്പണഭാഗങ്ങളും മറ്റു ഘടനകളും ദോഷകരമാം വിധത്തിൽ താഴെയെത്തിയേക്കാം എസ് . റ്റി . എസ്-125 ന്റെ വിജയത്തോടെ , ഭ്രമണപഥം ഉയർത്തിയില്ലെങ്കിൽ തന്നെയും പുതിയ ജൈറോസ്കോപ്പുകളുടെ സഹായത്തോടെ ദൂരദർശിനി കൂടുതൽ സ്ഥിരത കൈവരിച്ചതിനാൽ സ്വയം തിരിച്ചുവരവ് കൂടുതൽ നീളും . പിന്നീട് ഒരു ബാഹ്യ പ്രൊപൽഷൻ മോഡ്യൂൾ ഉപയോഗിച്ച് നിയന്ത്രിത പുനരാഗമനം നാസ പദ്ധതിയിടുന്നുണ്ട് . ഇത് ഹബിളിന്റെ ആയുസ്സെത്തിയതിനു ശേഷം മാത്രമായിരിക്കും നടപ്പിലാക്കുക . നാസയുടെ ശരിക്കുമുള്ള പദ്ധതി , ഒരു സ്പേസ് ഷട്ടിൽ ഉപയോഗിച്ച് ഹബിളിനെ ഭ്രമണപഥത്തിൽ നിന്ന് വിടർത്തിയെടുത്ത് ഭൂമിയിൽ കൊണ്ടുവരിക എന്നതായിരുന്നു . അങ്ങനെ സംഭവിച്ചാൽ അത് മിക്കവാറും സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ പൊതുജനങ്ങൾക്ക് പ്രദർശിപ്പിക്കപ്പെടും . വൻ ചെലവാണ് ഈ പദ്ധതിക്കുള്ള തടസ്സം . ചില കണക്കുകൾ പ്രകാരം ഇതിന് 50 കോടി ഡോളർ ചെലവു വരും . യാത്രക്കാരുടെ സുരക്ഷാകാരണങ്ങളാൽ ബഹിരാകാശ പുനരാഗമന പേടകങ്ങൾ നാസ 2010 ഓടെ പിൻവലിക്കുകയാണ് . അതുകൊണ്ട് ദൂരദർശിനിയിൽ ഘടിപ്പിച്ച പ്രൊപ്പൽഷൻ മോഡ്യൂൾ ഉപയോഗിച്ച് അത് നിയന്ത്രിച്ച് തിരിച്ചുകൊണ്ടുവരാൻ പദ്ധതിയാണ് കൂടുതൽ പ്രബലം . ബഹിരാകാശ പേടകത്തിൽ ഘടിപ്പിച്ച് കൊണ്ടുവരുന്നതിലും ഒരു യാന്ത്രിക ദൌത്യമായിരിക്കും നല്ലത് എന്നാണ് അവസാനത്തെ തീരുമാനം . ഓറിയോൺ ഉപയോഗിച്ചുള്ള ഒരു മാനുഷിക ദൌത്യത്തിൽ പ്രൊപ്പൽഷൻ മോഡ്യൂൾ ഘടിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട് . പല ബഹിരാകാശ ദൂരദർശിനികളും ഹബിളിന്റെ പിൻഗാമികളാണെന്നവകാശപ്പെടാറുണ്ട് , അത് പോലെ തന്നെ ഭൂമിയിലെ പല നിരീക്ഷണ കേന്ദ്രങ്ങളും തങ്ങളുടെ വൻനിരീക്ഷണ വിജയങ്ങൾക്കു ശേഷം ഈ അവകാശവാദമുന്നയിക്കാറുണ്ട് ഹബിളിന്റെ പിൻഗാമിയാക്കാൻ ഔദ്യോഗികമായി പദ്ധതിയിട്ടിരിക്കുന്നത് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി എന്ന ഇൻഫ്രാറെഡ്ബഹിരാകാശ നിരീക്ഷണോപകരണത്തെയാണ് . . ഇന്നുള്ള ഉപകരണങ്ങൾ കൊണ്ട് സാധിക്കാത്തയത്രയകലത്തിലുള്ള വസ്തുക്കളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യമാണ് ജയിംസ് വെബ് ദൂരദർശിനിയ്ക്കുള്ളത് . നാസയുടെ നേതൃത്വത്തിൽ നാസ,യൂറോപ്യൻ സ്പേസ് ഏജൻസി , കനേഡിയൻ സ്പേസ് ഏജൻസി എന്നിവരുടെ സംയുക്ത ശ്രമഫലമായാണ് ജയിംസ് വെബ് ദൂരദർശിനി നിർമ്മിക്കുന്നത് . ആദ്യമിതിന് അടുത്ത തലമുറ ബഹിരാകാശ ദൂരദർശിനി എന്നായിരുന്നു പേരെങ്കിലും പിന്നീട് 2002-ൽ നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ജയിംസ് . ഇ . വെബ്ബിന്റെ പേര് നൽകുകയായിരുന്നു . 2013 ജൂണിനു ശേഷം ദൂരദർശിനിയുടെ വിക്ഷേപണം നടത്താനാണു പദ്ധതി . ഏരിയൻ 5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപണം . യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സമാനമായ സംരംഭമായ ഹെർഷൽ ബഹിരാകാശ നിരീക്ഷണകേന്ദ്രം , 2009 മെയ് 14 നു വിക്ഷേപിച്ചു . ജെയിംസ് വെബ് ദൂരദർശിനിയെ പോലെ , ഹബിളിന്റേതിനേക്കാളും വലിയ ദർപ്പണമുള്ള ഹെർഷലിനും ഇൻഫ്രാറെഡ് തരംഗദൈർഘ്യം മാത്രമേ നിരീക്ഷിക്കാൻ കഴിവുള്ളു . അംഗീകാരം ലഭിക്കുകയും വിക്ഷേപിക്കപ്പെടുകയും ചെയ്താൽ അറ്റ്-ലാസ്റ്റ് എന്ന 8 മുതൽ 16 മീറ്റർ നീളമുള്ള ബഹിരാകാശ ദൂരദർശിനിയായിരിക്കും ഹബിളിന്റെ ശരിക്കുമുള്ള പിൻഗാമി , എന്തെന്നാൽ ജ്യോതിർവസ്തുക്കളെ ദൃശ്യപ്രകാശവും , അൾട്രാവയലറ്റും , ഇൻഫ്രാറെഡും ഉപയോഗിച്ച് നിരീക്ഷിക്കാനും ചിത്രങ്ങൾ എടുക്കാനും ഇതിനു കഴിവുണ്ടാകും . ഭൂമിയിൽ ഇന്നുള്ള പല ദൂരദർശിനികളും , പല പ്രസ്താവിത മഹാ സ്ഥൂല ദൂരദർശിനികളും , അവയുടെ വലിയ ദർപ്പണങ്ങൾ കൊണ്ട് , ദൃശ്യപ്രകാശത്തിലെ നിരീക്ഷണത്തിനുള്ള കഴിവിൽ ഹബിളിനെ പിന്നിലാക്കും . ചിലയവസരങ്ങളിൽ അഡാപ്റ്റീവ് ഒപ്റ്റിക്സ് അഥവാ എ . ഒ . ഉപയോഗിച്ച് ഹബിളിനൊപ്പമോ അതിനേക്കാളുമോ വ്യക്തതയുള്ള ദൃശ്യങ്ങൾ നൽകാൻ ഈ ഭൌമ ദൂരദർശിനികൾക്കു കഴിയും . എന്നിരുന്നാലും വൻ ദർപ്പണങ്ങളും അവയിൽ എ . ഒ . യുടെ പ്രയോഗവും ഹബിളിനേയോ , മറ്റു ബഹിരാകാശ ദൂരദർശിനികളേയോ അനാവശ്യമാക്കുന്നില്ല . ബഹുഭൂരിപക്ഷം എ . ഒ . പ്രവർത്തനങ്ങളിലും ഇടുങ്ങിയ , 10 ഇഞ്ചു മുതൽ 20 ഇഞ്ചു വരെ വീതിയിലുള്ള , ദൃശ്യം മാത്രമേ കൃത്യമായി എടുക്കാൻ കഴിയൂ . എന്നാൽ ഹബിളിന് അങ്ങേയറ്റം കൃത്യതയോടെ 2½ അടി വീതിയിലുള്ള ദൃശ്യം എടുക്കാൻ കഴിയുന്നതാണ് . കൂടുതലായി ഭൂമിയുടെ അന്തരീക്ഷം മൂലം തടയപ്പെടുന്ന വൈദ്യുത കാന്തിക വർണ്ണരാജിയിലെ ഭാഗങ്ങൾ ശൂന്യാകാശത്തുനിന്നു സുഗമമായി പഠിക്കാൻ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് സാധിക്കുന്നതാണ് . അന്തരീക്ഷം പകൽ സൂര്യപ്രകാശത്തിൽ നിന്നും ഊർജ്ജം സ്വീകരിക്കുന്നതുമൂലവും , രാത്രിയിൽ ഈ ഊർജ്ജം തിരിച്ചു സ്വതന്ത്രമാക്കുന്നതുമൂലവും ഭൂമിയിൽ നിന്നും നോക്കുമ്പോൾ ജ്യോതിർവസ്തുക്കൾക്കുണ്ടാകുന്ന മങ്ങൽ ബഹിരാകാശത്തുണ്ടാകില്ല , ഇതേ കാരണം കൊണ്ട് ബഹിരാകാശത്തുനിന്നും നിരീക്ഷിക്കുമ്പോൾ പശ്ചാത്തലത്തിലെ ആകാശം കൂടുതൽ കറുത്തതായിരിക്കും ചെയ്യും .
| false |
ഇറ്റാലിയൻ ഉപദ്വീപിന്‍റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന വിശാലമായ ഭൂപ്രദേശവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രവുമാണ് ടസ്കാനി . സുഖകരമായ മെഡിറ്ററേനിയൻ കാലാവസ്ഥയാണ് ടസ്കാനിയിലനുഭവപ്പെടുന്നത് . മാത്രമല്ല , മലകളും നദികളും പീഠഭൂമികളും എങ്ങും പച്ചവിരിച്ചു കിടക്കുന്ന കൃഷിത്തോട്ടങ്ങളുമെല്ലാമായി സ്വര്‍ഗസമാനമായ ഭൂമിയാണ് ടസ്കാനിയിലേത് . അതുകൊണ്ടുതന്നെ നിരവധി സിനിമകളിലും ഈ പ്രദേശം പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . വര്‍ഷംതോറും , ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് അവധിക്കാലം ആഘോഷിക്കാനായി ഇവിടേക്ക് എത്തുന്നത് . ടസ്കാനിയിലെ ജനപ്രിയമായ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് സിയന പ്രവിശ്യയിലുള്ള വാല്‍ഡോര്‍ഷ പ്രദേശം . യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളില്‍ ഒന്നുകൂടിയായ ഇവിടം മനോഹരമായ ഗ്രാമങ്ങളും നഗരങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു . ഇറ്റാലിയന്‍ വൈനിനും നവോത്ഥാന ചിത്രകലയ്ക്കും പ്രകൃതിഭംഗിക്കും പേരുകേട്ടതാണ് ഇവിടം . 19-ആം നൂറ്റാണ്ടില്‍ നിര്‍മിച്ച ഒരു റെയിൽവേയും ഇവിടെയുണ്ട് . ടൂറിസ്റ്റുകള്‍ക്ക് നഗരം ചുറ്റാനായി ഇപ്പോഴും ഇത് ഉപയോഗിച്ച് വരുന്നു . വാല്‍ഡോര്‍ഷയില്‍ സഞ്ചാരികളുടെ മനംകവരുന്ന മറ്റൊരു അനുഭവമാണ് ഫോസോ ബിയാന്‍കോ ഉഷ്ണജലപ്രവാഹങ്ങള്‍ . മലനിരകള്‍ക്ക് മുകളില്‍ നിന്നും വെള്ളച്ചാട്ടം പോലെ ഒലിച്ചിറങ്ങുന്ന ജലപ്രവാഹങ്ങളാണ് ഇവ . കാൽസൈറ്റ് പാറകള്‍ നിറഞ്ഞ കുന്നുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളം , താഴെയുള്ള പാറകളില്‍ കാത്സ്യം കാർബണേറ്റ് നിക്ഷേപിക്കുന്നു . അതുകൊണ്ടുതന്നെ മനോഹരമായ വെളുത്ത നിറമുള്ള പാറകള്‍ ഇവിടെയെങ്ങും കാണാം . ഇവയിലൂടെ വെള്ളം ഒലിച്ചിറങ്ങുമ്പോള്‍ പാല്‍ ഒഴുകി വരുന്നതു പോലെയാണ് തോന്നുക . വെളുത്ത നിറത്തില്‍ മാത്രമല്ല , ചുവപ്പും ചാരനിറവുമെല്ലാമുള്ള പാറകള്‍ ഇടകലര്‍ന്നാണ് ഇവിടെ കാണുന്നത് . പാറകളില്‍ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളുടെ സാന്ദ്രതക്കനുസരിച്ച് നിറത്തിലും വ്യത്യാസം വരും . അതുകൊണ്ടുതന്നെ വര്‍ണ്ണാഭമാണ് ഈ പാറക്കെട്ടുകള്‍ . ഒപ്പം ചുറ്റുമുള്ള മനോഹരമായ വനപ്രദേശത്തിന്‍റെ പച്ചപ്പും കൂടി ചേരുമ്പോള്‍ കണ്ണുകള്‍ക്ക് കുളിരേകുന്ന ഒരു കാഴ്ചയാണ് ഇത് . കാഴ്ച കാണുക മാത്രമല്ല , ഇവയില്‍ കുളിക്കുകയും ചെയ്യാം . ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം മൂലം പാറക്കെട്ടുകളില്‍ അവിടവിടെയായി ചെറിയ ജലാശയങ്ങളും രൂപപ്പെടുന്നു . സാധാരണ ദിനങ്ങളില്‍ ഇവിടം ഇറ്റാലിയന്‍ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരിക്കും . ഉയരമുള്ള നീരുറവകളില്‍ വെള്ളത്തിന് ചൂട് കൂടുതലായിരിക്കും . പാറകളില്‍ വഴുക്കല്‍ ഇല്ലാത്തതിനാല്‍ മുകളിലേക്ക് കയറിപ്പോകുന്നത് അത്ര പ്രയാസമേറിയ കാര്യമല്ല . സഞ്ചാരികള്‍ക്ക് ഈ ചൂടു നീരുറവകളിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് . ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളില്‍ നിന്നും ചെളി നിറഞ്ഞ പാതയിലൂടെ നടന്നു വേണം ഇവിടെയെത്താന്‍ . നവംബർ മുതൽ ഏപ്രിൽ വരെയാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം .
| false |
ഏണസ്റ്റ് ഗ്ലീസർ ഒരു ജർമ്മൻ എഴുത്തുകാരനായിരുന്നു , ഏറ്റവും നന്നായി വിറ്റുപോയ ജാഹ്ർഗങ് 1902 എന്ന പസിഫിസ്റ്റ് നോവലിന്റെ പേരിൽ അദ്ദേഹം അറിയപ്പെടുന്നു . രാഷ്ട്രീയ ഇടതുപക്ഷവുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം നാസി കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പരസ്യമായി കത്തിച്ചശേഷം സ്വിറ്റ്സർലാന്റിൽ നാടുകടന്നു . എന്നിരുന്നാലും , മറ്റ് പ്രവാസികൾ ആക്രമിച്ചതിനാൽ 1939- ൽ അദ്ദേഹം ജർമ്മനിയിൽ തിരിച്ചെത്തി . ആദ്യകാലങ്ങളിൽ 1902 ജൂലൈ 29-ന് ഹെസ്സേയിലെ ബുസ്ബാക്കിലാണ് ഗ്ലീസർ ജനിച്ചത് . ലൂഥറൻ കുടുംബമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം . 1912-ൽ , പിതാവ് ഹെസ്സേയിലെ ഗ്രോസ്-ഗെറോയിലെ ഒരു മജിസ്ട്രേറ്റായപ്പോൾ താമസം മാറ്റിയിരുന്നു . ഏൺസ്റ്റ് ഗ്ലേസർ ഹെസ്സേയിലെ ഡാർംസ്റ്റഡ്ട്ടിൽ ഒരു ഹ്യുമാനിസ്റ്റിക് സെക്കൻഡറി സ്കൂളിൽ ചേർന്നു . തുടർന്ന് അദ്ദേഹം നിയമവും , തത്ത്വചിന്തയും , ജർമ്മൻ വിഷയങ്ങളും ഫ്രീബർഗ് , ബ്രസെൽസ് , മ്യൂനിച് എന്നിവിടങ്ങളിൽ പഠിച്ചു . പത്രപ്രവർത്തകനായും , നോവലിസ്റ്റായും , എഴുത്തുകാരനായും , പ്രവർത്തിച്ച അദ്ദേഹം റേഡിയോ നാടകങ്ങളും രചിച്ചു .
| false |
നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച ഇളയമകൾ നക്ഷത്രയ്ക്കൊപ്പമുള്ള ചിത്രം ശ്രദ്ധേയമാകുകയാണ് . നച്ചു എന്നു വിളിപ്പേരുള്ള നക്ഷത്രയ്ക്ക് ഒപ്പമുള്ള ഈ ചിത്രങ്ങൾക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് . അമ്മയെ നെഞ്ചോട് ചേർത്ത് കൊഞ്ചിക്കുകയാണ് മകൾ . മകളുടെ ലാളനയേറ്റു വാങ്ങി പൂർണിമയും . ‘ ഇവിടെ ആരാണ് അമ്മ ’ എന്ന അടിക്കുറിപ്പുമായാണ് പൂർണിമ ചിത്രങ്ങൾ പോസ്റ്റു ചെയ്തിരിക്കുന്നത് . അമ്മയെപ്പോലെ സുന്ദരിക്കുട്ടിയാണ് മകൾ എന്നും പൂർണിമയുടെ കാർബണ്‍ കോപ്പിയാണ് നക്ഷത്രയെന്നാണ് പലരും കമന്റുകൾ ചെയ്തിരിക്കുന്നത് . അവിടുത്തെ ഏറ്റവും സുന്ദരിക്കുട്ടി നക്ഷത്രയാണെന്നാണ് മറ്റൊരു കമന്റ് . താരദമ്പതികളായ ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും മക്കളായ പ്രർഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലും സജീവമാണ് . രണ്ടുപേരും ഈ ചെറുപ്രായത്തിൽ തന്നെ തങ്ങളുടേതായ രീതിയിൽ കഴിവ് തെളിയിച്ചവരാണ് . പ്രാർഥനയ്ക്ക് പാട്ടിലാണ് കമ്പം , നക്ഷത്രയാകട്ടെ അച്ഛനേയും അമ്മയേയും പോലെ അഭിനയത്തിൽ ഒരുകൈ നോക്കിയിട്ടുണ്ട് . ഒരു ഷോട്ട്ഫിലിമിലാണ് നച്ചു തകർപ്പൻ പ്രകടനം നടത്തിയത് .
| false |
കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരത്തിന് അർഹനായ പ്രശസ്ത കർണ്ണാടക സംഗീത വിദഗ്ദ്ധനാണ് ഒ . എസ് . ത്യാഗരാജൻ . ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും നിരവധി കർണാടക സംഗീത കച്ചേരികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട് . തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സംഗീതഭൂഷണം ഒ . എസ് . സുബ്രഹ്മണ്യത്തിന്റെ മകനാണ് .
| false |
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍ . വീട് , ആശുപത്രി , ഓഫീസ് , തെരുവ് … കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ , നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കൂ . മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം . ഒരു ഫാന്റസി പോലെയുണ്ട് . ഇടക്ക് എപ്പോഴോ കണ്ട ' ഐ ആം ലെജന്റ് ' എന്ന സിനിമയിലെ രംഗങ്ങളും മനസ്സിലൂടെ കടന്നുപോകുന്നു . എങ്ങും നിശ്ശബ്ദത . അടഞ്ഞുകിടക്കുന്ന കടകമ്പോളങ്ങള്‍ പ്രേതസിനിമകളിലെ പോലെ ചിത്രം വരച്ചു നില്‍ക്കുന്നു . കാറ്റിനു പോലും ചലിക്കാന്‍ പേടി . സ്വന്തം കൈകളെ വിശ്വാസമില്ലാതെ സോപ്പിട്ടും സാനിറ്റൈസര്‍ തേച്ചും കൈകളിലെ തൊലി അടര്‍ന്നു തുടങ്ങിയിരിക്കുന്നു . നീറ്റലുണ്ടായാലും കുഞ്ഞുങ്ങളുടെ മുഖം ഓര്‍ക്കുമ്പോള്‍ ബിസ്‌ക്കറ്റ് പാക്കറ്റും പാല്‍ പാക്കറ്റും തൈരും എന്നു വേണ്ട കവര്‍ ചെയ്ത സകല സാധങ്ങളും സോപ്പു നിറച്ച ബക്കറ്റില്‍ മുക്കുന്നു . പ്രിയപ്പെട്ടവര്‍ക്കായുള്ള കരുതല്‍ . ബാംഗ്ലൂര്‍ സര്‍ജാപുരയില്‍ വന്നിട്ട് ഒരു വര്‍ഷമായി . പ്രകൃതി സുന്ദരമായ ഗ്രാമം . നിരവധി അഗ്രഹാരങ്ങളും കൊച്ചുകൊച്ചമ്പലങ്ങളും ചെറുകിട മാര്‍ക്കറ്റുകളും വഴിവാണിഭക്കാരും അടങ്ങുന്ന കൊച്ചു ഗ്രാമം . എവിടെ നോക്കിയാലും മഞ്ഞ സൂര്യകാന്തികളും അരളിമരങ്ങളും ആര്യവേപ്പും നന്ത്യാര്‍വട്ടവും ചെത്തിയും ഏഴിലം പാലയും സൗരഭ്യം പൊഴിച്ചു നില്‍ക്കുന്ന കാണാം . പക്ഷേ ഇപ്പോള്‍ എവിടെയും മൗനം കനം വെച്ചിരിക്കുന്നു . ഫ്‌ളാറ്റില്‍ ഭര്‍ത്താവും രണ്ടു കുഞ്ഞുങ്ങളുമായി കഴിയുന്നു . അപ്പാര്‍ട്‌മെന്റിന് ചുറ്റുമുള്ള പൂന്തോട്ടങ്ങളും പാര്‍ക്കുകളും വിജനമാണ് . എപ്പോഴും കുഞ്ഞുങ്ങളുടെ ശബ്ദങ്ങള്‍ അലയടിച്ചിരുന്ന അവിടം മൂകമായിരിക്കുന്നു . ആരെയും പുറത്തു കാണുന്നില്ല . ഇടയ്ക്ക് തോട്ടം നനയ്ക്കാന്‍ വരുന്ന ഗാര്‍ഡനറെ മാത്രം കാണാറുണ്ട് . രാവിലെ ഒന്‍പതു മണിയ്ക്ക് ഇവിടെയുള്ള സൂപ്പര്‍മാര്‍ക്കറ്റ് തുറക്കും . ഒരു സമയം അഞ്ചു പേര്‍ക്ക് അകത്തു കയറാം . . ഒരാള്‍ക്ക് അഞ്ചു സാധനങ്ങള്‍ വാങ്ങാം . പന്ത്രണ്ടു മണിയ്ക്ക് അടയ്ക്കും . സായംസന്ധ്യയില്‍ കുറേ ആളുകള്‍ ചെറിയ മണിനാദത്തോടെ ലോണുകളില്‍ ഇരുന്നു ഭജന്‍ ആലപിയ്ക്കാറുണ്ട് . ഭക്തിമയമായ ആ അന്തരീക്ഷം നല്ല പോസിറ്റീവ് എനര്‍ജി നല്‍കാറുണ്ട് . ഇപ്പോള്‍ എല്ലാം നിലച്ചിരിക്കുന്നു . രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും ശംഖനാദം ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട് . എല്ലാവരും അകം നിറയുന്ന പ്രാര്‍ത്ഥനയിലാണ് . സമസ്ത ഐശ്വര്യത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥന . അപ്പാര്‍ട്‌മെന്റ് മുഴുവന്‍ നിയന്ത്രണത്തിന് അതീതമായിരിക്കുന്നു . എങ്ങും തളം കെട്ടി നില്‍ക്കുന്ന നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് ഇടയ്ക്കിടെ ഉയരുന്ന കുഞ്ഞുങ്ങളുടെ കരച്ചിലുകള്‍ കേള്‍ക്കാം . എത്ര നേരം അവരെ റൂമിനുള്ളില്‍ ഇരുത്താന്‍ കഴിയും . കുഞ്ഞുങ്ങള്‍ എല്ലാവരും വീര്‍പ്പുമുട്ടി കഴിയുകയാണ് വലിയ കുട്ടികളെ പറഞ്ഞു മനസിലാക്കാം . പക്ഷേ അതിനു കഴിയാത്തവരുടെ കരച്ചിലുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കും . പുറത്തു പോകാന്‍ കഴിയാത്തതിന്റെ വാശിയിലാണ് അവര്‍ . കുട്ടികള്‍ കാര്‍ട്ടൂണുകള്‍ കണ്ടും മടുത്തിരിയ്ക്കുന്നു . ഇടയ്‌ക്കൊന്നു ചാനല്‍ മാറ്റി ന്യൂസ് കാണും . പക്ഷേ അപ്പോഴേ ഓഫ് ചെയ്യും . കാരണം നേരുള്ള വാര്‍ത്തയാണെങ്കിലും ഇപ്പോഴതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും ഉള്ളില്‍ തീ കോരിയിടുന്ന പോലെയാണ് തോന്നുക . വീട്ടില്‍ വിളിക്കുമ്പോള്‍ വലിയ ആശ്വാസമാണ് . എല്ലാവരുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു കുളിര്‍മ . നാട്ടില്‍ പോകാന്‍ ഒരുപാട് ആഗ്രഹമുണ്ട് . ഇവിടെ നില്‍ക്കുന്തോറും മനസ്സു പിടയ്ക്കുകയാണ് . നാട്ടില്‍ ചെന്നാല്‍ എന്തുകൊണ്ടും സുരക്ഷിതര്‍ ആവുമെന്ന തോന്നല്‍ ഉറയ്ക്കുകയാണ് . എന്താവും എന്നറിയില്ല . ലോക് ഡൗണില്‍ ഭര്‍ത്താവ് വര്‍ക്ക് ഫ്രം ഹോം ആണ് ഇപ്പോള്‍ ജോലി അധികമാണെന്ന് തോന്നുന്നു . ഓണ്‍ലൈന്‍ കോളുകളും മീറ്റിംഗുകളും വരുമ്പോള്‍ , അതെല്ലാം അറ്റന്‍ഡ് ചെയ്യേണ്ടി വരുന്നത് കുഞ്ഞുങ്ങളുടെ ബഹളത്തിന് നടുവിലാണ് . ഇപ്പോള്‍ എല്ലാം സഹിക്കാന്‍ പഠിച്ചിരിക്കുന്നു . ബാംഗ്ലൂര്‍ വീഥികളെല്ലാം വിജനമാണ് . ആകെ തുറക്കുന്നത് മെഡിക്കല്‍ ഷോപ്പുകള്‍ മാത്രം . ഉറുമ്പുകള്‍ നിരയിട്ടപോലെ വാഹനങ്ങള്‍ ഓടിക്കൊണ്ടിരുന്ന നിരത്തുകള്‍ നിര്‍ജീവമായിരിക്കുന്നു . ഇടയ്ക്ക് ഇരമ്പിപ്പായുന്ന ആംബുലന്‍സുകളുടെ ശബ്ദം മാത്രം കേള്‍ക്കാം . അടുക്കളയില്‍ നിന്ന് മാറി നില്‍ക്കാന്‍ സമയമില്ല . നല്ല ഭക്ഷണം വൃത്തിയായി ഒരുക്കിക്കൊണ്ടേയിരിക്കണം . ഇടയില്‍ കുന്നു കൂടുന്ന പാത്രങ്ങളും . നാട്ടിലും എല്ലാവരുടെയും സാമീപ്യം അമ്മമാരെ സന്തോഷിപ്പിക്കുന്നു എങ്കിലും അവരുടെ അധ്വാനം കൂടിയിരിക്കുന്നു . കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം . പ്രഭാത ഭക്ഷണം കഴിയുമ്പോഴേക്കും ഉച്ചയ്ക്കുള്ളത് ഒരുക്കണം . വിശ്രമിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ചായ ഒരുക്കണം . പിന്നെ അപ്പോഴേ അത്താഴത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി . എങ്കിലും കുടുംബം ഇപ്പോഴാണ് കൂടുമ്പോള്‍ ഇമ്പമായി മാറിയത് . എല്ലാവരും പ്രകൃതിയോടിണങ്ങി ലളിത സുന്ദരമായി ജീവിക്കാന്‍ പഠിച്ചു വരുന്നു . പുകമറയില്ലാതെ ഇപ്പോള്‍ നക്ഷത്രങ്ങളെ വ്യക്തമായി കാണാം . വിഷമയമില്ലാത്ത ഓക്‌സിജന്‍ ആവോളം ശ്വസിയ്ക്കാം . ഭൂമിയും ധന്യയായി . തന്നെ തുരന്നു മാറ്റാനോ പൈലുകള്‍ ആഞ്ഞിറക്കി വേദനിപ്പിക്കാനോ കുന്നുകളിടിച്ചും പാറപൊട്ടിച്ചും തന്റെ സന്തുലന സ്ഥിതി മാറ്റാനും ആരുമില്ല . ലോക്ക് ഡൗണിന്റെ രണ്ടു വശങ്ങള്‍ ആണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത് . ലോക്ക് ഡൗണ്‍ എത്ര നാള്‍ തുടരുമെന്നത് ചിന്തനീയം . ഈ ഒരു സാഹചര്യത്തില്‍ മനുഷ്യര്‍ സ്വയം തന്നെ ഫീഡ് ബാക്ക് ചെയ്യുന്നത് നന്നായിരിക്കും . സൂക്ഷ്മജീവികള്‍ മുതല്‍ വന്യജീവികളെ വരെ തന്റെ ബുദ്ധിയിലും ശക്തിയിലും അധീനരാക്കി ഭൂമി തന്റേതെന്ന് തീറെഴുതിയെടുത്ത മനുഷ്യന്റെ അഹങ്കാരത്തിനുള്ള ശിക്ഷയാണോ കൊറോണ വൈറസ് ? നേടിയെടുത്ത ആധിപത്യം ഒരുകാലത്ത് ഭൂമിക്ക് അധിപധികളായിരുന്ന സൂക്ഷ്മജീവികള്‍ക്ക് തിരികെക്കൊടുക്കേണ്ടി വരുമോ ? 8 , 2020 , 2:07 .
| false |
വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ള അഞ്ച് തരം പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത് . ചുമർചിത്രകലയുടെ ആദ്യരൂപമായാണ് കളമെഴുത്ത് അറിയപ്പെടുന്നത് . കളമെഴുത്തും പാട്ട് , മുടിയേറ്റ് , ഭദ്രകാളിത്തീയാട്ട് , അയ്യപ്പൻ തീയാട്ട് , കോലം തുള്ളൽ , സർപ്പംതുള്ളൽ തുടങ്ങിയ അനുഷ്ഠാനകലകളിലൊക്കെ കളമെഴുത്ത് ഒഴിച്ചുകൂടാനാവാത്തതാണ് . കാളി , ദുർഗ്ഗ , അയ്യപ്പൻ , യക്ഷി , ഗന്ധർവൻ , നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയാണ് കളമെഴുത്തിൽ മുഖ്യമായി ചിത്രീകരിക്കുന്നത് . കളമെഴുതുന്നത് കുലവൃത്തിയായി സ്വീകരിച്ച പല സമുദായക്കാർ ഇന്നും കേരളത്തിലുണ്ട് . കളമെഴുത്തുപാട്ടിനും മുടിയേറ്റിനും കളം വരയ്ക്കുന്നത് കുറുപ്പന്മാരാണ് . അയ്യപ്പൻ തീയാട്ടിനു കളമെഴുതുന്നവർ തീയ്യാടി നമ്പ്യാർമാരും ഭദ്രകാളി തീയാട്ടിനു കളം വരയ്ക്കുന്നത് തീയാട്ട് ഉണ്ണികളും നാഗക്കളമെഴുതുന്നത് പുള്ളുവന്മാരും കോലംതുള്ളലിനു കണിയാന്മാരും ആണ് . മന്ത്രവാദക്കളമെഴുതുന്നത് വണ്ണാന്മാരാണ് . പഞ്ചവർണ്ണം എന്ന് പറയുന്ന പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത് . വെള്ള , കറുപ്പ് , പച്ച , മഞ്ഞ , ചുവപ്പ് എന്നിവയാണ് അഞ്ചു നിറങ്ങൾ . ഉമിക്കരി , അരിപ്പൊടി , മഞ്ഞൾപ്പൊടി , നെന്മേനിവാകയുടെ പൊടി , മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം എന്നിവയുപയോഗിച്ചാണ് ഈ നിറങ്ങൾ തയ്യാറാക്കുന്നത് . ഈ നിറങ്ങളെ ഓരോ ലോഹങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട് . മഞ്ഞനിറം സ്വർണ്ണത്തേയും , പച്ചനിറം നാകത്തേയും , ചുവപ്പുനിറം ചെമ്പിനേയും , കറുപ്പ് ഇരുമ്പിനേയും , വെള്ള വെള്ളിനിറത്തേയും പ്രതിനിധീകരിക്കുന്നു . ചുരുങ്ങിയത് രണ്ട് പേരെങ്കിലും കളമെഴുത്തിനു വേണം . ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ച ശേഷമാണ് കളമെഴുത്ത് ആശാൻ കളം വരച്ച് തുടങ്ങുന്നത് . ആദ്യം ഒരു നേർ വര വരയ്ക്കുകയാണ് ചെയ്യുന്നത് . ഇതിനെ “ ബ്രഹ്മസൂത്രം “ എന്നാണ് കളമെഴുത്തുകാർ പറയുന്നത് . ശേഷം അരിപ്പൊടിയോ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരച്ച് തുടങ്ങും . മുഖം , കഴുത്ത് , മാറ് , കിരീടം എന്നിവ ഒരാളും ഉദരം , കൈകാലുകൾ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ് . നാഗഭൂതക്കളം വരയ്ക്കുന്നു നാഗഭൂതക്കളം വരയ്ക്കുന്നു നാഗഭൂതക്കളം വരയ്ക്കുന്നു തയ്യാറായ നാഗഭൂതക്കളം വേട്ടേക്കാരൻറെ കളം ഭദ്രകാളികളം നാഗകളം നാഗകളം ഭദ്രകാളി കളം തയ്യാറായ ഭദ്രകാളി കളം
| false |
ഹരിപ്രസാദ് ചൗരസ്യ എന്ന അന്നപൂര്‍ണയുടെ പ്രിയശിഷ്യന്‍ ഗുരുനാഥയെക്കുറിച്ച് എഴുതിയൊരോര്‍മ്മക്കുറിപ്പിലെ വാചകം എന്നുമോര്‍ക്കും : ' ചന്ദ്രകൗസ് പഠിപ്പിക്കുമ്പോള്‍ ആ കണ്ണുകളില്‍ ജീവിതത്തിലിന്നോളം ഞാനൊരു കണ്ണിലും കാണാത്ത തിളക്കമുണ്ടായിരുന്നു . വേണമെന്നതിനേക്കാള്‍ വേണ്ടെന്നു വെക്കാന്‍ കരുത്തുള്ളവരുടെ തിളക്കം ' . എന്തായിരുന്നിരിക്കും ആ കണ്ണിലെ തിളക്കം ? നിരാസകലയുടെ രാജകുമാരീ , എങ്ങനെയാവും നീ ശിഷ്യരെ പഠിപ്പിച്ചിരിക്കുക ? ഏതുതരം ഗുരുനാഥയായിരുന്നിരിയ്ക്കും അന്നപൂര്‍ണ്ണാദേവി ? അന്നപൂര്‍ണ്ണാ ദേവിയെ അറിയില്ലെങ്കില്‍ അതിനൊരു കാരണമുണ്ട് ; സംഗീതലോകത്തെ പുരുഷാധിപത്യം ! അന്നപൂര്‍ണദേവി എന്ന യുഗം അവസാനിച്ചു . ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീതപ്രതിഭയാണ് കടന്നുപോയിരിക്കുന്നത് . ഒരു വാഴ്ത്തുപാട്ടും കേള്‍ക്കാനില്ല . അധികമാരും അറിഞ്ഞിട്ടുപോലുമില്ല . ഒരു മരവിപ്പ് വന്നു വലയം ചെയ്യുന്നു . ജെന്‍ഡറിനെപ്പറ്റി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവര്‍ക്ക് പോലും അന്നപൂര്‍ണ അജ്ഞാതയാണ് . ഭാരതീയപുരുഷാധിപത്യത്തിന്റെ ഇരയാക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിഭയാണ് അന്നപൂര്‍ണദേവി . പണ്ഡിറ്റ് രവിശങ്കര്‍ എന്ന ലോകമറിയുന്ന മഹാസംഗീതജ്ഞന്റെ പാണ്ഡിത്യം അന്നപൂര്‍ണ എന്ന ഭാര്യയെ തുറുങ്കിലിട്ട് നിര്‍മ്മിച്ചതായിരുന്നു . വിവാഹശേഷം ഭാര്യയെ പൊതുവേദികളിലെ സംഗീതത്തില്‍ നിന്നു വിലക്കിയ രവിശങ്കറില്‍ നിന്നാണ് അന്നപൂര്‍ണ എന്ന മഹാസംഗീതജ്ഞയുടെ മരണം , അല്ല കൊലപാതകം തന്നെ-സംഭവിച്ചത് . പിന്നീട് അന്നപൂര്‍ണ്ണയുടെ സുര്‍ ബാഹര്‍ ഉണര്‍ന്നതേയില്ല . ആരെയും കാണാത്ത അജ്ഞാതജീവിതത്തിലേക്ക് വലിഞ്ഞ അന്നപൂര്‍ണ പിന്നീട് ഹിന്ദുസ്ഥാനി സംഗീതം കണ്ട മഹാപ്രതിഭകളെ സൃഷ്ടിക്കുക മാത്രം ചെയ്തു . ഇന്നിപ്പോള്‍ കടന്നു പോകുമ്പോഴെങ്കിലും നാമോര്‍ക്കണം , ഇന്ത്യന്‍ സംഗീതം തിരുത്തിയെഴുതുമായിരുന്ന സംഗീതമാണ് വീട്ടിലടക്കപ്പെട്ടത് . അന്നു മുതലിന്നോളം ഹിന്ദുസ്ഥാനിസംഗീതം ഒരിക്കലും , ഒരുകാലത്തും അന്നപൂര്‍ണയുടെ പ്രതിഭാശേഷിയുള്ള ഒരു സംഗീതജ്ഞയേയും സംഗീതജ്ഞനേയും കണ്ടിട്ടില്ല . തഴുതിട്ട തടവറയില്‍ ഇപ്പോള്‍ അണഞ്ഞുപോയ വെളിച്ചം ഇന്ത്യന്‍ സംഗീതത്തിന്റെ ഒരു നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ വെളിച്ചമാണ് . ഹരിപ്രസാദ് ചൗരസ്യ എന്ന അന്നപൂര്‍ണയുടെ പ്രിയശിഷ്യന്‍ ഗുരുനാഥയെക്കുറിച്ച് എഴുതിയൊരോര്‍മ്മക്കുറിപ്പിലെ വാചകം എന്നുമോര്‍ക്കും ' ചന്ദ്രകൗസ് പഠിപ്പിക്കുമ്പോള്‍ ആ കണ്ണുകളില്‍ ജീവിതത്തിലിന്നോളം ഞാനൊരു കണ്ണിലും കാണാത്ത തിളക്കമുണ്ടായിരുന്നു . വേണമെന്നതിനേക്കാള്‍ വേണ്ടെന്നു വെക്കാന്‍ കരുത്തുള്ളവരുടെ തിളക്കം ' എന്തായിരുന്നിരിക്കും ആ കണ്ണിലെ തിളക്കം ? നിരാസകലയുടെ രാജകുമാരീ , എങ്ങനെയാവും നീ ശിഷ്യരെ പഠിപ്പിച്ചിരിക്കുക ? ഏതുതരം ഗുരുനാഥയായിരുന്നിരിയ്ക്കും അന്നപൂര്‍ണ്ണാദേവി ? അന്നപൂര്‍ണ്ണയുടെ തഴുതിട്ട മുറിയില്‍ ചെന്നു സംഗീതം പഠിച്ച അപൂര്‍വ്വം മഹാഭാഗ്യവാന്‍/വതികള്‍ക്കല്ലാതെ ആര്‍ക്കും അതറിയില്ല . ഹരിപ്രസാദിന്റെ ഈ വാക്കുകളിലുണ്ട് അന്നപൂര്‍ണ്ണാദേവിയുടെ ജീവിതസാരം . വേണമെന്നു വെക്കുന്നതിലും മൂര്‍ച്ചയുള്ള വേണ്ടെന്നുവെക്കലിന് ഇന്നു ജീവിച്ചിരിക്കുന്നവരില്‍ അന്നപൂര്‍ണ്ണയോളം വലിയ മറ്റൊരു സാക്ഷ്യവും ലോകത്തില്ല . പത്മഭൂഷണ്‍ വരെയുള്ള പുരസ്‌കാരങ്ങള്‍ കൊണ്ടുചെന്നപ്പോള്‍ പോലും മലബാര്‍ ഹില്ലിലെ അന്നപൂര്‍ണ്ണയുടെ വാതില്‍ തുറക്കാനായില്ല . അതിനുമപ്പുറം , മുനകൂര്‍ത്ത ഈ നിരാസത്തിന്റെ കാരണക്കാരന്‍ സിത്താര്‍ മാന്ത്രികന്‍ രവിശങ്കറിന്റെ മരണത്തിനു പോലും . സേനിയ മെയ്ഹാര്‍ ഖരാനയുടെ നാദം ബാംസുരിയിലൂടെ ഹരിപ്രസാദും നിത്യാനന്ദുമൊക്കെ ലോകത്തിനു കേള്‍പ്പിക്കുമ്പോള്‍ ഗുരുനാഥയായ അന്നപൂര്‍ണ്ണയുടെ കണ്ണുകള്‍ തിളങ്ങിയിട്ടുണ്ടാവില്ലേ ? അതോ … എനിക്ക് അറിയില്ല . പക്ഷേ ഒന്നറിയാം ഹരിപ്രസാദ് ചൗരസ്യയും നിത്യാനന്ദ് ഹല്‍ഡിപൂരും ആശിഷ് ഖാന്‍ ദേബ് ശര്‍മ്മയും ബിരെന്‍ ബാനര്‍ജിയും ഹേമന്ത് ദേശായിയും സന്ധ്യ ആപ്‌തെയും ഉമ ഗുപ്തയുമടക്കം എണ്ണം പറഞ്ഞ ശിഷ്യഗണങ്ങളില്‍ തിളങ്ങുന്ന ആ ഗുരുനാഥയുടെ തിളക്കത്തിന്റെ മൂര്‍ച്ചയാണ് ഇന്ന് ഇന്ത്യന്‍ സംഗീതം . ഇന്ന് ഇറക്കിക്കിടത്തപ്പെട്ടത് ഇന്ത്യയുടെ സംഗീതമാണ് . ആരുമറിയുന്നുണ്ടാവില്ല . ചാനലുകള്‍ക്കും പത്രങ്ങളും അന്നപൂര്‍ണയെ ആഘോഷിക്കേണ്ടി വരില്ല . പക്ഷേ ഇന്ന് താന്‍സനില്‍ നിന്നു തളിര്‍ത്തുയര്‍ന്ന മഹാപാരമ്പര്യമവകാശപ്പെടുന്നൊരു സംഗീതം ഈ നാട്ടിലുണ്ടെങ്കില്‍ , ആ ഇന്ത്യന്‍ സംഗീതത്തിനു തിരശ്ശീല വീണു .
| false |
ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവുമാണ് രജീന്ദർ കൗർ ഭട്ടാൽ . ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായിരുന്നു രജീന്ദർ കൗർ . ഇന്ത്യയിലെ എട്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഇവർ . 1945 സെപ്തംബർ 30ന് ഹിറാ സിങ് ഭട്ടാൽ -ഹർനം കൗർ എന്നിവരുടെ മകളായി ലാഹോറിലെ പഞ്ചാബിൽ ജനിച്ചു . ലാൽ സിങ് സിദ്ധുവാണ് ഭർത്താവ് . രണ്ടു മക്കളുണ്ട് . 1994ൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി … പഞ്ചാബിലെ പതിമൂന്നാമത് മുഖ്യമന്ത്രിയായിരുന്ന ഹർചരൺ സിംഗ് ബ്രാർ രാജിവെച്ചതോടെ 1996 ഏപ്രിലിൽ പഞ്ചാബിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു . 1997 ഫെബ്രുവരിയിൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞു .
| false |
പതിനഞ്ചാം നൂറ്റാണ്ടില്‍ കാനഡയിലെ ഇറോഖ്വായിസ് ഗോത്ര സമൂഹം താമസിച്ചിരുന്ന ഗ്രാമങ്ങള്‍ ഇന്ന് സംരക്ഷിത കേന്ദ്രങ്ങളാണ് . പഴയ കാനഡ അന്തിയുറങ്ങിയ അവിടത്തെ വീടുകളിലേക്ക് ഒരു യാത്ര . ഫാത്തിമ മുബീന്‍ എഴുതുന്നു . ഫോട്ടോകള്‍ : ഹുസൈന്‍ ചിറത്തൊടി ' വരൂ , നമുക്ക് ഗ്രാമങ്ങളിലേക്ക് തിരിച്ച് പോകാം … ' ഈ ഉള്‍വിളി കേട്ടാണ് പുനര്‍നിര്‍മ്മിച്ചതും സംരക്ഷിക്കപ്പെടുന്നതുമായ രണ്ടു ചരിത്ര ഗ്രാമങ്ങള്‍ കാണാന്‍ ഇറങ്ങിപ്പുറപ്പെട്ടത് . തെക്കേ ഒണ്ടാറിയോയില്‍ പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായിരുന്ന ഇറോഖ്വായിസ് ഗോത്ര സമൂഹത്തിന്റെ ഗ്രാമമാണ് മില്‍ട്ടണിലുളള ക്രോഫോര്‍ഡ് ലെയിക്ക് കണ്‍സര്‍വേഷന്‍ ഏരിയയിലുള്ളത് . ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ അവിടെ കണ്ടത്തിയതിനാല്‍ പുരാവസ്തു ഗവേഷകരും യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ഒരു ഗോത്ര ഗ്രാമത്തെ പുനസ്ഥാപിക്കുകയായിരുന്നു . 1600 ലെ ഫ്രഞ്ച് മിഷണറിമാരുടെ കത്തുകളും ഡയറി കുറിപ്പുകളുമാണ് ഇറോഖ്വായിന്‍ ജീവിത രീതികളെ പരിചയപ്പെടുത്താന്‍ സഹായിച്ചതെന്ന് റോയല്‍ ഒണ്ടാറിയോ മ്യുസിയം പുരാവസ്തു വിഭാഗം രേഖപ്പെടുത്തിയിട്ടുണ്ട് . കത്തെഴുത്തൊക്കെ പാടെ നിലച്ചതിനാല്‍ വരും കാലങ്ങളില്‍ ഇന്നത്തെ ജീവിതം അടയാളപ്പെടുത്തുക സോഷ്യല്‍ മീഡിയാ രേഖകളായിരിക്കുമോ ? ഭൂതം , ഭാവി വര്‍ത്തമാനം എല്ലാം ഓര്‍മ്മിപ്പിക്കുവനായി ചിലയിടങ്ങള്‍ … 100 പേര്‍ പാര്‍ക്കുന്ന വീടുകള്‍ ' കുന്നുകളില്‍ താമസിക്കുന്നവര്‍ ' എന്നാണ് ഇവരെ പൊതുവേ പറഞ്ഞിരുന്നത് . ഓരോ കുന്നും ഓരോ ഗ്രാമമായിരുന്നു . ചില ഗ്രാമങ്ങളില്‍ മുന്നൂറിലധികം ആളുകള്‍ വസിച്ചിരുന്നു . ബിര്‍ച്ച് മരത്തിന്റെ തൊലികള്‍ കൊണ്ട് ചുമരും മേല്‍ക്കൂരയും മേഞ്ഞ നീണ്ട വീടുകളില്‍ നൂറ് അംഗങ്ങളുള്ള കുടുംബങ്ങള്‍ പാര്‍ത്തു . ഇരുന്നൂറ് അടി നീളത്തിലും , ഇരുപത് അടി വീതിയിലും , ഇരുപത് അടി ഉയരത്തിലുമുള്ള പ്രത്യേക നിര്‍മിതിയിലുള്ള വീടുകള്‍ . വീതിയേക്കാള്‍ നീളമുള്ള ഒറ്റ മുറി വീടിനുള്ളില്‍ തന്നെയാണ് വെപ്പും , തീനും കിടപ്പും . പല പേരുള്ള കുറെ മുറികളോ , ഫര്‍ണിച്ചറുകളുടെ തട്ടി തടച്ചിലുകളോ ഇല്ലാത്ത ഒറ്റ മുറി പെരകള്‍ ! ബങ്ക് ബെഡ്ന്ന് നമ്മള്‍ വിളിക്കുന്ന രീതിയില്‍ വീടിനുള്ളില്‍ ചുവരിനോട് ചേര്‍ന്ന് മരത്തിന്റെ തട്ടുകളുണ്ട് . തട്ടുകളുടെ ഇടയില്‍ മൃഗങ്ങളുടെ തോലുകളും , പായകളും കൊണ്ടുള്ള ചെറിയ മറവുകള്‍ . ഒരു കുടുംബത്തിലെ പല അംഗങ്ങളുടെ കിടപ്പ് മുറികള്‍ വേര്‍ത്തിരിച്ചത് ഇങ്ങിനെയാവാം . ഉയരമുള്ള മേല്‍ക്കൂരയില്‍ ചോള കതിരുകള്‍ തൂക്കിയിട്ട് ഉണക്കുന്ന പതിവുണ്ടായിരിക്കണം . വീടിന് നടുവിലായി തീ കായാനുള്ള രണ്ട് കുഴികളും അതിനു ചുറ്റും ഇരിക്കാനുള്ള നീണ്ട പലകകളുമുണ്ട് . പുക വീടിനു പുറത്തേക്ക് പോകാനായി മേല്‍ക്കൂരയിലെ രണ്ടു പാളികളാണ് ഇരുട്ട് കുത്തിയ അകത്തേക്ക് വെളിച്ചം കടക്കാനുള്ള വഴി . അതല്ലാതെ വേറെ ജനലുകളൊന്നുമില്ല . രണ്ടറ്റത്തും രണ്ടു വാതിലുകളുണ്ട് . വലിയ വള്ളി കുട്ടകളില്‍ ചോളവും , സൂര്യകാന്തി വിത്തുകളും , മത്തനും , ബീന്‍സും , സ്‌ട്രോബെറിയും കൊയ്ത്തു കാലങ്ങളില്‍ നിറഞ്ഞിരിക്കുന്നത് നമുക്ക് സങ്കല്‍പ്പിക്കാം . മാനിന്റെ തോലുണക്കി ഉണ്ടാക്കുന്ന മൃദുവായ ബാഗുപോലെയുള്ളതിലാണ് ചെറിയ കുട്ടികളെ കിടത്തിയിരുന്നത് . വേട്ടയാടിപിടിച്ച മൃഗങ്ങളുടെ തോലുകള്‍ ഉരിഞ്ഞ് കമ്പി വളയങ്ങളില്‍ നിവര്‍ത്തി വെച്ചാണ് ഉണക്കിയെടുക്കുന്നത് . ശരിയായ രീതിയില്‍ ഉണക്കിയെടുത്താല്‍ തോലുകള്‍ മൃദുലമാകും . ഇത് കൊണ്ടാണ് അവര്‍ തോലുറകളും കുപ്പായങ്ങളും ഉണ്ടാക്കിയിരുന്നത് . അന്ന് ഉപയോഗിച്ചിരുന്ന ചില വസ്ത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . പുഴക്കരികിലുള്ള കുന്നുകളിലാണ് മിക്കവാറും ഗ്രാമങ്ങള്‍ സ്ഥിതി ചെയ്തിരുന്നത് . വേനല്‍ കാലങ്ങളില്‍ ഗ്രാമത്തിലെ ആണുങ്ങള്‍ വേട്ടക്കായി കാടുകളിലേക്ക് പോയാല്‍ സ്ത്രീകളും കുട്ടികളും വിളകളുടെ സംരക്ഷണത്തിനായി കൃഷിയിടങ്ങളില്‍ കൂടാരം കെട്ടി താമസമാരംഭിക്കും . മൂന്ന് സഹോദരിമാരെന്ന് വിളിക്കുന്ന കൂട്ട് കൃഷിയാണ് പ്രധാനം . ചോളവും , ചിരങ്ങയും , ബീന്‍സുമാണ് കൃഷിയിലെ സഹോദരികള്‍ . ബീന്‍സിനും , ചിരങ്ങയുടെ വള്ളിയും പടര്‍ന്നു കയറിയിരുന്നത് ചോള ചെടികളിലായതിനാലാവാം ഇങ്ങിനെയൊരു ബന്ധം . പലായനങ്ങളും ഒഴിഞ്ഞുപോക്കുകളും ട്രെയിനിന്റെ ബോഗി പോലെയുള്ള ഈ വീടുകള്‍ക്ക് മുന്നില്‍ അവരുടെ കുലത്തിന്റെ അടയാളമായി എന്തെങ്കിലും ചിഹ്നങ്ങളോ മറ്റോ വെക്കുന്ന പതിവുണ്ടത്രേ . ഇറോഖ്വായിന്‍ സമൂഹത്തില്‍ മൃഗങ്ങളുടെ പേരിലായിരുന്നു ഓരോ കുലവും അറിയപ്പെട്ടിരുന്നത് . ആമ , ഈല്‍ , ബീവര്‍ , ചെന്നായ , മാന്‍ , കരടി , ഹേറോണ്‍ , പരുന്ത് , കുരുവി എന്നിവയാണ് പ്രധാന ഇറോഖ്വായിന്‍ കുലങ്ങള്‍ . പേരുകൊടുത്ത മൃഗങ്ങളുടെ പ്രത്യേകതകളോട് സാമ്യമുണ്ടാവുമോ ഓരോ കുലത്തിലേയും ആളുകള്‍ക്ക് ? ഉണ്ടാവുമായിരിക്കും . അത് നിര്‍ണ്ണയിക്കാന്‍ മത്സരങ്ങളും നടന്നിട്ടുണ്ടാകും . അത് പോലെ പലായനങ്ങളും ഇവര്‍ക്കിടയില്‍ സാധാരണമായിരുന്നു . മണ്ണിന്റെ ഫലസമൃദ്ധി കുറഞ്ഞാലോ വിറകിനുള്ള മരങ്ങളുടെ കുറവോ അതുവരെ ജീവിച്ച ഗ്രാമം വിട്ട് മറ്റൊരിടത്തേക്ക് പോകാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു . ഒഴിഞ്ഞ് പോക്ക് പല ഘട്ടങ്ങളായാണ് . ഒടുവില്‍ ഒരു ഗ്രാമം തന്നെ ഉപേക്ഷിക്കപ്പെടുന്നു . അങ്ങിനെയൊന്നാണ് ക്രോഫോര്‍ഡ് ലെയിക്കിനടുത്ത് കണ്ടെത്തിയത് . അവിടെയുള്ളവരൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും ? ഇതിനിടയില്‍ പറയാന്‍ വിട്ടു പോയത് വേലികളെ കുറിച്ചാണ് . ഇറോഖ്വായിന്‍ ഗ്രാമങ്ങളെ വേര്‍ത്തിരിക്കുന്ന വേലികള്‍ക്കുമുണ്ട് പ്രത്യേകത . മുളംതണ്ട് പോലെ നീളമുള്ള മരത്തടികള്‍ അടുപ്പിച്ചു നിര്‍ത്തിയുള്ള വേലികളാണ് . തടികള്‍ക്കിടയില്‍ തീരെ വിടവുണ്ടാവുകയില്ല . വന്യ മൃഗങ്ങള്‍ മാത്രമല്ല മറ്റു ശത്രു ഗോത്രങ്ങളെയും പ്രതിരോധിക്കാനാണിത് . ചിലര്‍ വേലിക്ക് ചുറ്റും ഉരുളന്‍ കല്ലുകള്‍ വെച്ചും കിടങ്ങുകള്‍ നിര്‍മ്മിച്ചും സുരക്ഷ ഒന്നും കൂടി ശക്തിപ്പെടുത്തും . ഗോത്രങ്ങള്‍ തമ്മിലുള്ള കായിക മത്സരങ്ങള്‍ മാസങ്ങളോളം നീണ്ടു നില്‍ക്കുമത്രേ . ഇറോഖ്വായിന്‍ ഗോത്രങ്ങളിലെ മതാചാരങ്ങളെ കുറിച്ച് വ്യക്തമായില്ലെങ്കിലും മന്ത്രവാദത്തിന്റെ സ്വാധീനം ഇവരുടെ ഇടയില്‍ ഉണ്ടായിരുന്നതായി കത്തുകളും ഡയറി കുറിപ്പുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട് . പ്രകൃതിക്ഷോഭങ്ങളും , അസുഖവും , മരണവുമെല്ലാം മന്ത്രവാദവുമായി ബന്ധപ്പെടുത്തിയിട്ടായിരുന്നു . ഇവരുടെ സംസാരഭാഷ ഇന്നും പ്രയോഗത്തിലുണ്ടെത്രേ . എവിടെയൊക്കെയോ അവരുണ്ടെന്ന ആശ്വാസം . ഭാഷകള്‍ നഷ്ടപ്പെടുമ്പോള്‍ ഇല്ലതെയാകുന്നതൊരു സമൂഹമാണ് . ഗ്രാമത്തിനുള്ളില്‍ നിന്ന് പുറത്തേക്ക് കടന്നാല്‍ കാണുന്നത് യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രൊജെക്റ്റിന്റെ ഭാഗമായി പണിത ഇറോഖ്വായിന്‍ വാസ്തുവിദ്യയുടെ മാതൃകയാണ് . നീളമുള്ള മരത്തടികള്‍ കൊണ്ട് ഒരു മീനിന്റെ രൂപം പോലെയാണ് എനിക്ക് തോന്നിയത് . അവരെന്താണാവോ ഉദേശിച്ചത് … ബ്ലാക്ക് ക്രീക്ക് ഇറോഖ്വായിന്‍ ഗ്രാമത്തില്‍ നിന്ന് ബ്ലാക്ക് ക്രീക്ക് പയണിയര്‍ ഗ്രാമത്തിലെത്തുമ്പോഴേക്കും കാലമേറെ കടന്നു പോയിട്ടുണ്ട് . ബ്ലാക്ക് ക്രീക്ക് ഗ്രാമത്തില്‍ ചരിത്രം ജീവിക്കുകയാണ് . 181632 കാലയളവില്‍ പണിത കെട്ടിടങ്ങളാണ് ഈ പൈതൃക ഗ്രാമത്തിലുള്ളത് . തിരക്കേറിയ ടോറോന്റോ നഗരം ഈ നൂറേക്കറിന് തൊട്ടപ്പുറത്താണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ് . യൂറോപ്പുകാരായ ഡാനിയേല്‍ സ്റ്റോങ്ങും എലിസബത്തും 1816 ല്‍ അവരുടെ വിവാഹശേഷം താമസത്തിനായി തിരഞ്ഞെടുത്തത് കുടുംബസ്വത്തായി കിട്ടിയ ബ്ലാക്ക് ക്രീക്കിലായിരുന്നു . പൈനും , ഓക്കും , മേപ്പിള്‍ വൃക്ഷങ്ങളും തിങ്ങി നിറഞ്ഞ ഈ കാടിനുള്ളില്‍ അവര്‍ ജീവിതമാരംഭിച്ചു . ആദ്യം തടി കൊണ്ടുള്ള ചെറിയ വീടുണ്ടാക്കി , പിന്നെ തൊഴുത്തും , ധാന്യ പുരയും , സ്‌മോക്ക് ഹൗസും അങ്ങിനെയെല്ലാം അവരുടെ അദ്ധ്വാനം കൊണ്ട് പണിതുയര്‍ത്തി . ഇവരോടൊപ്പം ടോറോന്റോ നഗരവും വളരുകയായിരുന്നു . പുഴകള്‍ക്കരികില്‍ ഭൂമി നികത്തി കെട്ടിടങ്ങള്‍ ഉയര്‍ന്നു . ഈ പോക്ക് പോയാല്‍ ശരിയാവില്ലാന്ന് പ്രകൃതിക്ക് തന്നെ തോന്നിയിട്ടുണ്ടാകണം . 1954 ഒക്ടോബര്‍ പതിനഞ്ചാം തിയതി 81 പേരുടെ ജീവെനെടുത്ത് ആഞ്ഞു വീശിയ കൊടുങ്കാറ്റിലൂടെ പ്രകൃതി പ്രതിഷേധമറിയിച്ചു . അതിനുശേഷം അധികൃതര്‍ ജലസ്‌ത്രോതസ്സുകള്‍ക്കരികിലുള്ള നിര്‍മ്മാണ പദ്ധതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും , പല സ്ഥലങ്ങളും കണ്‍സര്‍വേഷന്‍ ഏരിയകളായി പ്രഖ്യാപിക്കുകയും ചെയ്തു . 1960 നോട് അടുത്ത് സ്റ്റോങ്ങ് കുടുംബത്തിലെ അംഗങ്ങള്‍ ബ്ലാക്ക് ക്രീക്ക് വിട്ടു പോയപ്പോള്‍ ഈ സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുത്ത് ചരിത്ര സ്മാരകമാക്കുകയായിരുന്നു . ടോറോന്റോയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും കാലത്തി കുത്തൊഴുക്കില്‍പ്പെട്ട് നശിച്ചുപോകുമായിരുന്ന പല കെട്ടിടങ്ങളേയും പയണീയര്‍ ഗ്രാമത്തില്‍ എത്തിച്ച് സംരക്ഷിച്ചു പോരുന്നു . സ്റ്റോങ്ങ് കുടുംബ വീടും അവരുടെ വസ്തു വകകള്‍ക്കൊപ്പം മറ്റു നാല്‍പ്പത് കെട്ടിട്ടടങ്ങളെയും ചേര്‍ത്ത് സര്‍ക്കാര്‍ ഇതൊരു ചരിത്ര ഗ്രാമമായി നിലനിര്‍ത്തുന്നു . പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് സന്ദര്‍ശകര്‍കരെ സ്വീകരിക്കുന്ന പാര്‍ക്കിലെ സ്റ്റാഫുകള്‍ നമ്മെ കാലത്തിന് പിറകിലേക്ക് നയിക്കും . ഗോ ബസ്സും , ട്രെയിനും , ട്രാമും , കാറുകളും കൊണ്ട് തിരക്കേറിയ ടോറോന്റോ നഗരം തൊട്ടടുത്താണെന്ന കാര്യം മറന്ന് നമ്മള്‍ ദൂരെയേതോ തിരക്കേതുമില്ലാത്ത മറ്റൊരു ലോകത്തിലെത്തിയത് പോലെ . തകരപ്പണിക്കാരന്റെയും കൊല്ലന്റെയും ആലകള്‍ , കുതിരലായം , നെയ്ത്ത് ശാല , ധാന്യങ്ങള്‍ പൊടിക്കുന്ന മില്ല് , മദ്യശാല , പ്രിന്റിംഗ് പ്രസ് , ഫാം , ഡോക്ടറുടെ വീടും , ഓഫീസും , സ്‌കൂള്‍ , വായനശാല , ഫയര്‍ ഹൗസ് , എംബോറിയം , തുകല്‍ശാല അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ തെരുവുകളില്‍ സജീവമായിരുന്നതെല്ലാം ഇവിടെയുണ്ട് . ഓരോന്നിലും പാര്‍ക്കിലെ ജീവനക്കാര്‍ പരമ്പരാഗത വേഷങ്ങള്‍ ധരിച്ച് നമ്മളെ സ്വീകരിച്ചും ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞും പോയ് പോയ കാലം ജീവസ്സുറ്റതാക്കുന്നു . അതാവും കുതിരാലയത്തില്‍ വെച്ചു കണ്ടയാള്‍ ' ചരിത്രം ജീവിക്കുന്നിട'മെന്ന് പറഞ്ഞത് . വൈദ്യുതി ഇല്ലാതിരുന്ന ആ കാലത്തും ആവി കൊണ്ടും , വെള്ളത്തിന്റെ ശക്തി കൊണ്ടും പ്രവര്‍ത്തിപ്പിക്കുന്ന യന്ത്രങ്ങള്‍ ആളുകള്‍ ഉപയോഗിച്ചിരുന്നു . ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലിലെ യന്ത്രങ്ങള്‍ വെള്ളത്തിന്റെ ശക്തി കൊണ്ടാണ് തിരിഞ്ഞിരുന്നത് . എണ്ണവിളക്കിലെ പ്രകാശം മുറിയില്‍ മുഴുവന്‍ വ്യാപിക്കുന്നതിനായി വിളക്കിന് പിന്നില്‍ കണ്ണാടി പിടിപ്പിച്ചിരിക്കുന്നു . എന്തെല്ലാം വിക്രസ്സുകളാണ് … ഇത് കൊണ്ടാവും ഭൗമ ദിനത്തിന്റെ അന്നൊരു ദിവസത്തേക്ക് മാത്രമായി ഒന്നും ചെയ്യാനില്ലെന്നും എല്ലാ ദിവസവും ബ്ലാക്ക് ക്രീക്കില്‍ ഭൗമ ദിനങ്ങളാണെന്നുമാണ് അധികൃതര്‍ പറഞ്ഞത് . സിന്‍ഡ്രല്ലയും കഥകളും വായനശാലയിലെ ബെഞ്ചില്‍ അവിടെ കാണാന്‍ വന്ന കുട്ടികള്‍ക്കൊപ്പം ഞാനും ഇരുന്നു . പുസ്തകങ്ങളുടെയും മരബെഞ്ചിന്റെയും പഴകിയ ഗന്ധം ശ്വസിച്ച് ഇരിക്കുമ്പോഴാണ് സിന്‍ഡ്രെല്ലയുടെ കഥ പറഞ്ഞു തരാമെന്ന വാഗ്ദാനവുമായി ഒരാള്‍ എത്തിയത് . കഥ പറച്ചിലാണോ … എന്നാ പിന്നെ ഞാന്‍ ഇരുന്നിടത്തുനിന്നും അനങ്ങിയില്ല . കുട്ടികളെ പോലെ ഞാനും കണ്ണും കാതും കൂര്‍പ്പിച്ചു . എന്ത് രസായിട്ടാണ് അവര്‍ കഥ അവതരിപ്പിച്ചത് . അവരിട്ടിരുന്ന വേഷം പോലെ തന്നെ ആകര്‍ഷകമായിരുന്നു കഥ പറയുന്ന രീതിയും . കുട്ടികള്‍ക്കൊപ്പം വലിയവരും കഥയില്‍ മുഴുകി പോയിരുന്നു . സിന്‍ഡ്രെല്ലയെ രാജകുമാരന്‍ കല്യാണം കഴിച്ചതും , കഥ തീര്‍ന്നതും കുറച്ച് നേരത്തേക്കാരും അറിഞ്ഞില്ല . നന്ദി പറഞ്ഞ് കൊണ്ട് അവര്‍ തല കുമ്പിട്ടപ്പോഴാണ് ആളുകള്‍ കൈയ്യടിച്ചത് . വീണ്ടും കഥ കേള്‍ക്കാനായി ഇരിക്കുന്നവരോട് ' മറ്റൊരു ദിവസം വരൂ , വേറെ കഥ പറഞ്ഞു തരാ'മെന്ന് പറഞ്ഞാണ് അവര്‍ യാത്രയാക്കുന്നത് . ഇതു പോലെയൊക്കെ കഥ പറഞ്ഞാല്‍ ആരെങ്കിലും അവിടന്ന് എണീറ്റ് പോരുമോ ? ജീവിതം പോലെ പ്രധാനമാണ് മരണവും . ബ്ലാക്ക് ക്രീക്ക് ഗ്രാമത്തിലെ സെമിത്തേരിയും അതോര്‍മ്മിപ്പിക്കുന്നു . സ്റ്റോങ്ങ് കുടുംബത്തിലെ അംഗങ്ങളെ അടക്കിയിരിക്കുന്നത് ഇവിടെയാണ് . 1927 ലാണ് അവസാനമായി മരണാനന്തര ചടങ്ങുകള്‍ നടന്നത് . വല്ല പ്രേതങ്ങളും വഴിയറിയാതെ നടക്കുന്നുണ്ടോന്നറിയാന്‍ കുറച്ചു പേരൊക്കെ പണ്ട് രാത്രിയില്‍ ഇവിടെ വന്നു നോക്കിയിരുന്നത്രേ . മനുഷ്യരെ പേടിച്ച് പ്രേതങ്ങളും പുറത്തിറങ്ങിയിട്ടുണ്ടാകില്ല . 1855ല്‍ നോബിള്‍ട്ടണില്‍ പണിത കൊല്ലന്റെ ആലയാണ് മറ്റ് കെട്ടിടങ്ങളെക്കാള്‍ ആളുകളെ ആകര്‍ഷിക്കുന്നത് . ഇപ്പോഴും തകൃതിയായി പണി നടക്കുന്നത് പോലെ തോന്നും അവിടെ കയറിയാല്‍ . നോബിള്‍ട്ടണില്‍നിന്ന് 1958 ലാണ് ഇതിനെ ബ്ലാക്ക് ക്രീക്ക് ഗ്രാമത്തിലേക്ക് മാറ്റുന്നത് . അങ്ങിനെ പല സ്ഥലങ്ങളില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ട കെട്ടിടങ്ങളാണ് ഇപ്പോഴും കേടു കൂടാതെ ഇവിടെ സംരക്ഷിക്കുന്നത് . മേജര്‍ മെക്കന്‍സീയുടെ കുടുംബവീടും , ചൂല് നിര്‍മ്മാണ ശാലയും , കോഴി കൂടും , ഇരുമ്പ് പാത്രങ്ങളും , കൈ കൊണ്ട് തിരിച്ചു പ്രവര്‍ത്തിപ്പിക്കുന്ന അലക്ക് യന്ത്രവും , വലിയ ഇരുമ്പ് താക്കോല്‍ക്കൂട്ടങ്ങളും , കുട്ടയും വട്ടിയും അങ്ങിനെ പണ്ട് കണ്ടു മറന്ന ചിലതെല്ലാം ഇവിടെയുണ്ട് . കാലങ്ങളെ വേര്‍ത്തിരിക്കുന്നൊരു മരപാലം കടന്നെത്തുമ്പോള്‍ ചെന്നെത്തുന്നത് കേട്ട് പരിചയിച്ച , എപ്പോഴോ എവിടെയോ കണ്ട് മറന്ന ഇടങ്ങളിലേക്കാണ് . ഒരിക്കലും തിരിച്ചു പിടിക്കാനാവാതെ വഴുതിയകന്ന കാലത്തിലേക്കാണ് … ഇടയ്‌ക്കൊന്നു ഓടിയെത്തി പഴമയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുമ്പോള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന തോന്നലാണ് . അത്രെയെങ്കിലും നമുക്ക് നല്‍കുന്നതിന് , നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു വെക്കുന്നതിന് നന്ദി … നന്ദി ! .
| false |
നഒക്കോ യമാഡ റെയിക്കോ യോഷിഡ ക്യോട്ടോ അനിമേഷൻ 2013 ജനുവരി 10 2013 മാർച്ച് 28 12 84 മിനുട്ടുകൾ ക്യോട്ടോ അനിമേഷൻ 6 മിനുട്ടുകൾ നഒക്കോ യമാഡ യുടെ സംവിധാനത്തിൽ ക്യോട്ടോ അനിമേഷൻ നിർമ്മിച്ച ഒരു ജാപ്പനീസ് അനിമെ ടെലിവിഷൻ സീരീസാണ് ടാമാക്കോ മാർക്കറ്റ് . 2013 ജനുവരി 10 -നും മാർച്ച് 28-നു മിടയ്ക്കാണ് ഇത് പുറത്തിറങ്ങുന്നത് . വടക്കേ അമേരിക്കയിൽ സെന്റായി ഫിലിംവർക്ക്സാണ് ഈ അനിമെ ലൈസൻസ് ചെയ്തിരിക്കുന്നത് . ഏപ്രിൽ 2014 -ൽ ഇതിന്റെ ഒരു സിനിമയും വന്നിരുന്നു . ഉസാഗിയാമ ഷോപ്പിംഗ് ജില്ലയിൽ . ടമാ-യ എന്ന മോച്ചി കട നടത്തുന്ന ഒരു കുടുംബത്തിലെ ഏറ്റവും ഇളയ മകളാണ് ടമാക്കോ കിട്ടാഷിരാക്കവ . വളരെ ദൂരെയുള്ള ഒരു സ്ഥലത്തു നിന്ന് തന്റെ രാജകുമാരന് പറ്റിയ രാജകുമാരിയെ തേടിയെത്തുന്ന സംസാരിക്കാൻ കഴിവുള്ള ദേര മോച്ചിമാസ്സി എന്നൊരു പക്ഷിയെ ടമാക്കോ -യ്ക്ക് കിട്ടുന്നു . അവരുടെ രുചികരമായ മോച്ചി കഴിച്ച് ദേര അവിടെ താമസമാക്കുകയാണ് . ടമാക്കോ , അവളുടെ കൂട്ടുകാർ , കുടുംബം , അയൽക്കാർ , ദേര എന്ന പക്ഷി എന്നിവരുടെ ദിവസേനയുള്ള കാര്യങ്ങളാണ് ഈ അനിമെ സീരീസ് പറയുന്നത് . അതിലൂടെ ടമാക്കോ മാർക്കറ്റിലേയും , ടമാക്കോ ലൗ സ്റ്റോറി എന്ന ഫിലിമിലേക്ക് സീരീസ് എത്തിച്ചേരുന്നു , ടമാക്കോ ലൗ സ്റ്റോറി എന്ന സിനിമയിൽ ടമാക്കോയുടേയും , ബാല്യകാലകൂട്ടുകാരനായ മോച്ചിസോ യുടേയും , വികാര ജീവിതങ്ങളെ കാണിക്കുന്നതാണ് , പ്രധാനമായും , മോച്ചിസോക്ക് ടമാക്കോയോടുള്ള ഇഷ്ടത്തെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് . ക്യോട്ടോ അനിമേഷൻ നിർമ്മാണത്തിൽ 2013 ജനുവരി 10 -നും മാർച്ച് 28 -നുമിടയ്ക്കാണ് ടോക്കിയോ എംഎക്സിൽ ടമാക്കോ മാർക്കറ്റ് പുറത്തിറങ്ങുന്നത് . നഒക്കോ യമാഡ യുടെ സംവിധാനത്തിൽ റെയ്ക്കോ യോഷിഡ യാണ് തിരക്കഥ എഴുതിയിരിക്കുന്നത് . ഇക്കുക്കോ ടാമിനെയാണ് കലാ സംവിധായകൻ , യൂക്കിക്കോ ഹൊറിഗുച്ചിയാണ് കഥാപാത്ര നിർമ്മാണം നിർവഹിച്ചത് . ശബ്ദ സംവിധായകൻ യോട്ട ട്സുരോക്കയും , സംഗീതം ടൊമോക്കെ കട്ടോക്കയുമാണ് . അനിമെയുടെ തുടക്കത്തിലേയും , അന്ത്യത്തിലേയുമുള്ള ഓപ്പണിംഗ് ടമാക്ക മാർക്കറ്റിന്റെ ചിത്രീകരണമാണ് . വടക്കേ അമേരിക്കയിൽ സെന്റായി ഫിലിംവർക്ക്സാണ് ഇതിന്റെ ലൈസൻസ് വഹിക്കുന്നത് , അനിമെ നെറ്റവർക്കിലൂടെയാണ് സംപ്രേഷ്ണം , യു . കെയിൽ അനിമെ ഓൺ ഡിമാൻഡിലൂടെയാണ് സംപ്രേഷ്ണം . 2014 ഏപ്രിൽ 26 -ന് ടമാക്ക ലൗ സ്റ്റോറി എന്ന പേരിൽ ഈ അനിമെയുടെ അടിസ്ഥാനത്തിൽ ഒരു സിനിമ ഇറങ്ങി . " കോയ് നൊ ഉട്ട " എന്നതാണ് അതിലെ ഓപ്പണിംഗ് സോങ് . മമേദായ് കിട്ടാഷിരാക്കവയാണ് അത് നിർമ്മിച്ചത് . എൻഡിംഗ് സോങ് " കോയ് നൊ ഉട്ട " യുടെ മറ്റൊരു വേർഷനാണ് , അത് പാടിയത് അയ സുസാക്കിയാണ് , പ്രധാന തീം സോങ് " പ്രിൻസിപ്പിൾ " എന്നതാണ് . അതും സുസാക്കിയുടേതാണ് . വടക്കേ അമേരിക്കയിൽ സെന്റായി ഫിലിം വർക്ക്സ് ഇതിനെ ലൈസൻസ് ചെയ്തിരിക്കുന്നു . മൂറ്റുസുക്കി ഇച്ചിനോസെ എഴുതി യുക്കിക്കോ ഹോറിഗുച്ചി ചിത്രീകരണം നിർവഹിച്ച ടാമാക്കോ മാർക്കറ്റ് എന്ന പേരിൽതന്നെയുള്ള ലൈറ്റ് നോവൽ 2013 ഏപ്രിൽ 8-നായിരുന്നു ക്യട്ടോ അനിമേഷൻ പ്രസിദ്ധീകരിക്കുന്നത് . അനിമെ ന്യൂസ് നെറ്റവർക്കിലെ കാൾ കിംലിങ്കർ ഈ അനിമേയ്ക്ക് ബി ഗ്രേഡാണ് നൽകിയത് , പ്രകാശമാനമായ അന്തരീക്ഷം വളരെ നന്നായെന്നും , പക്ഷെ കഥാപാത്രങ്ങൾ ഓർമ്മപ്പെടുത്തം വിധം ആഴമില്ലാത്തതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . 2014 മെയ് 11 ആയപ്പോഴേക്കും സിനിമ ജപ്പാനിൽ 124,894,745 യെൻ നേടി .
| false |
ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സമീപപ്രദേശത്തിന് മൊത്തത്തിലുള്ള പേരാണ് തട്ടകം . ക്ഷേത്രങ്ങൾക്കു ചുറ്റുമുള്ള പ്രദേശം , ഉത്സവം നടത്തുന്നവർക്കു നിവസിക്കാനുള്ള സ്ഥലം എന്നീ അർഥങ്ങളാണ് ഈ പദത്തിന് നിഘണ്ടുകാരൻ നല്കിയിരിക്കുന്നത് . ക്രൈസ്തവാരാധനാലയങ്ങളിൽ ഇടവക എന്നു പറയുന്നതിനു സമാനമാണിത് . ക്ഷേത്രാചാരങ്ങൾ അനുഷ്ഠിച്ചു ജീവിക്കുന്നവരും ക്ഷേത്രത്തിലെ കർമങ്ങൾ നടത്തിക്കാനും നടത്താനും അവകാശപ്പെട്ടവരും ജീവിക്കുന്ന ക്ഷേത്രപരിസരമാണ് ഇതെന്നു പറയാം . കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ ക്ഷേത്രപ്പറമ്പ് , കോവിൽപ്പറമ്പ് എന്നീ വാക്കുകളാണ് തട്ടകത്തിന്റെ അർഥത്തിൽ ഉപയോഗിച്ചുപോരുന്നത് . വടക്കൻ കേരളത്തിൽ ഈ സങ്കല്പം ദക്ഷിണകേരളത്തെ അപേക്ഷിച്ച് പ്രബലമായി ഇന്നും നിലകൊള്ളുന്നു . ഓരോ ദേവതയുടെയും തട്ടകത്തിൽ ജീവിക്കുന്നവർക്ക് പ്രസ്തുത ദേവതയുടെ സ്ഥാനവുമായി നാനാവിധത്തിലുള്ള ബന്ധമുണ്ടായിരിക്കും . തട്ടകത്തിലുളളവർ അവരുടെ ദേവതയെ സർവവിധത്തിലും മാനിച്ചും ആ ദേവതയുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ചുമായിരിക്കണം ജീവിക്കേണ്ടതെന്ന അലിഖിതനിയമം അവിടെ നിലവിലിരിക്കുന്നു . ഉത്സവകാലമായാൽ തട്ടകത്തിലുള്ളവർ ദൂരയാത്ര ചെയ്യാൻ പാടില്ല എന്നും വ്യവസ്ഥയുണ്ട് . അഥവാ ചെറിയ യാത്രകൾ ചെയ്യേണ്ടിവന്നാൽത്തന്നെ ഉത്സവം തീരുന്നതിനു മുമ്പ് മടങ്ങിയെത്തിക്കൊള്ളണമെന്നാണ് നിയമം . കാലാന്തരത്തിൽ ഈ പദത്തിന് അർഥവികാസം സംഭവിച്ചി രിക്കുന്നു . പ്രധാന പ്രവർത്തനരംഗം , വിശേഷവൈഭവരംഗം എന്നീ അർഥങ്ങളിൽ ഈ പദം ഇന്നു പ്രയോഗിക്കാറുണ്ട് . ഉദാ . വിമർശനമാണ് മുണ്ടശ്ശേരിയുടെ പ്രധാന തട്ടകം .
| false |
മേയിൽ ലൊസാഞ്ചലസില്‍ തിരിച്ചെത്തിയ ശേഷം യാത്രകളുടെയും ഒഴിവുസമയങ്ങളുടെയും മനോഹരങ്ങളായ നിരവധി ചിത്രങ്ങള്‍ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയാണ് സണ്ണി ലിയോണ്‍ . കൊറോണ വൈറസ് മഹാമാരി ഈ ലോകത്ത് സംഭവിച്ചിട്ടേയില്ല എന്ന് തോന്നും ഈ ചിത്രങ്ങള്‍ കണ്ടാല്‍ ! ഓറഞ്ച് നിറത്തിലുള്ള ബീച്ച് ഡ്രെസ്സില്‍ സൂര്യനെപ്പോലെ ജ്വലിച്ച് , ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രം സണ്ണി പങ്കു വച്ചു . കലിഫോര്‍ണിയയിലെ സാന്റ മോണിക്ക ബീച്ചില്‍ നിന്നുള്ളതാണ് മനോഹരമായ ഈ ചിത്രം . ബിക്കിനിയണിഞ്ഞ് പെണ്‍ സുഹൃത്തിനൊപ്പം വെള്ളത്തിലേക്ക് ചാടുന്ന വിഡിയോയും സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു . ഭർത്താവ് ഡാനിയൽ വെബർ , മക്കളായ നിഷാ കൗർ , ഇരട്ടകളായ ആഷർ , നോഹ എന്നിവര്‍ക്കൊപ്പം കഴിഞ്ഞ മേയിലാണ് സണ്ണി യുഎസിലെത്തിയത് . മുംബൈയിലെ ഫ്ളാറ്റിനേക്കാൾ ലൊസാഞ്ചലസില്‍ കൂടുതല്‍ സുരക്ഷിതത്വം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് സണ്ണി പറഞ്ഞിരുന്നു . അന്നുമുതൽ , കൊറോണ വൈറസ് മൂലം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുതന്നെ കുടുംബത്തോടൊപ്പം ചെലവിടുന്ന ആഹ്ലാദനിമിഷങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ക്കായി അവര്‍ പങ്കിടുന്നു . ബീച്ചും തടാകവും പച്ചക്കറിത്തോട്ടവും നിഷയുടെ കുതിരസവാരിയും ബൊട്ടാണിക്കൽ ഗാർഡൻ സന്ദര്‍ശനവുമെല്ലാം ഇക്കൂട്ടത്തിലുണ്ട് . മുംബൈയിലെ ഫ്ലാറ്റിനു പുറമെ സുരക്ഷിതത്വം വിശാലമായ ഒരു ബംഗ്ലാവ് സണ്ണി-വെബ്ബര്‍ കുടുംബത്തിനുണ്ട് . ബെവർലി ഹിൽസിൽ നിന്ന് 30 മിനിറ്റ് ദൂരെ ഷെർമാൻ ഓക്‌സിൽ സ്ഥിതിചെയ്യുന്ന ഈ ബംഗ്ലാവ് , 2017ലാണ് അവര്‍ സ്വന്തമാക്കിയത് .
| false |
പഞ്ചാബ് സംസ്ഥാനത്തെ കപൂർത്തല ജില്ലയിലെ ഒരു വില്ലേജാണ് ധാക്ക് ചാച്ചോകി . കപൂർത്തല ജില്ല ആസ്ഥാനത്തുനിന്നും 42കിലോമീറ്റർ അകലെയാണ് ധാക്ക് ചാച്ചോകി സ്ഥിതിചെയ്യുന്നത് . ധാക്ക് ചാച്ചോകി വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ് . ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് സർപഞ്ച് . 2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ധാക്ക് ചാച്ചോകി ൽ 916 വീടുകൾ ഉണ്ട് . ആകെ ജനസംഖ്യ 4064 ആണ് . ഇതിൽ 2205 പുരുഷന്മാരും 1859 സ്ത്രീകളും ഉൾപ്പെടുന്നു . ധാക്ക് ചാച്ചോകി ലെ സാക്ഷരതാ നിരക്ക് 76 . 21 ശതമാനമാണ് . ഇത് സംസ്ഥാന ശരാശരിയായ 75 . 84 ലും താഴെയാണ് . ധാക്ക് ചാച്ചോകി ലെ 6 വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 439 ആണ് . ഇത് ധാക്ക് ചാച്ചോകി ലെ ആകെ ജനസംഖ്യയുടെ 10 . 8 ശതമാനമാണ് . 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് രേഖകൾ പ്രകാരം 1432 ആളുകൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു . ഇതിൽ 1206 പുരുഷന്മാരും 226 സ്ത്രീകളും ഉണ്ട് . 2011 ലെ കാനേഷുമാരി പ്രകാരം 90 . 36 ശതമാനം ആളുകൾ അവരുടെ ജോലി പ്രധാന വരുമാനമാർഗ്ഗമായി കണക്കാക്കുന്നു എന്നാൽ 107 . 92 ശതമാനം പേർ അവരുടെ ഇപ്പോഴത്തെ ജോലി അടുത്ത 6 മാസത്തേക്കുള്ള താത്കാലിക വരുമാനമായി കാണുന്നു . ധാക്ക് ചാച്ചോകി ലെ 1255 പേരും പട്ടിക ജാതി വിഭാഗത്തിൽ പെടുന്നു .
| false |
പാതിവഴിയിൽ തെയ്യമായും പാതിവഴിയിൽ മനുഷ്യനായും നടന്ന ഒരാൾ . അയാളുടെ നടപ്പിലുടനീളം ഭൂമിയിൽ പതിഞ്ഞത് മനുഷ്യന്റെ കാൽപാടുകളായിരുന്നില്ല , തെയ്യത്തിന്റെ കലാശപ്പാടുകൾ . ഭൂതവും ഭാവിയും വേർപെട്ട ജീവിതമാണ് അയാളുടേത് . എന്നും വർത്തമാനത്തിൽ മാത്രം . കഴിഞ്ഞുപോയ സങ്കടങ്ങളോ വരുംകാലത്തിന്റെ പ്രതീക്ഷകളോ ആ ജീവിതത്തിൽ പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തിയില്ല . വർത്തമാനത്തിൽ തന്നെ ഒഴുകിയൊടുങ്ങാത്ത ഒറ്റനദിയായി ഒരു ജീവിതം . ദൈവം എന്ന ദുരന്തനായകൻ എന്ന നോവലിൽ പി . പി . പ്രകാശൻ പറയുന്നത് ഒരു മനുഷ്യന്റെ കഥയാണ് ; എന്നാൽ അതേസമയം അത് ദൈവത്തിന്റെ കഥയുമാണ് . ദൈവത്തിന്റെ പ്രതിപുരുഷനായ കോലധാരിയുടെ ജീവിതം . ഉത്തരകേരളത്തിന്റെ അനുഷ്ഠാന കലാരൂപമായ തെയ്യത്തിന്റെ രൂപം കെട്ടുന്ന മനുഷ്യന്റെ വ്യഥകൾ . ഉള്ളുരുക്കം . പണവും പണിയും ഒരുമിച്ചുതീരുന്ന അപൂർവ്വ പ്രതിഭാസമാണു തെയ്യക്കാരുടെ ജീവിതം . ഏറെക്കുറെ ഇന്നും അത് അങ്ങനെതന്നെ . തീപ്പന്തത്തിന്റെയും മേലേരിയുടെയും ചൂടിൽ ചോരയും നീരും വറ്റി നേടുന്നതൊക്കെയും അടുത്ത കളിയാട്ടത്തനപ്പുറം ബാക്കിയുണ്ടാകില്ല . വരവും ചെലവും അത്ഭുതകരമായി ഒരുമിച്ചുപോകുമ്പോൾ , ബാക്കിയാകുന്ന പച്ച ജീവിതത്തെയോർത്ത് ഒരു തെയ്യക്കാരനും ആകുലപ്പെടാറില്ല . ആരെങ്കിലും ഭാവിയെക്കുറിച്ച് ഓർമപ്പെടുത്തിയാൽ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയും : വായികീറിയ ദൈവം വയി കാണിക്കും . എല്ലാ തെയ്യക്കാരുടെയും സമാധാനമാണിത് . വായ കീറിയ ദൈവത്തിൽ തന്നെ വഴിയന്വേഷിക്കുക . ദൈവാവസ്ഥയിൽ നിന്നും മനുഷ്യാവസ്ഥയിലേക്ക് ഒരിക്കലും പൂർണ്ണമായി പരിണമിക്കാത്തവരാണവർ . കർക്കിടകത്തിലെ കൊടുംവറുതിയെപ്പോലും ദൈവകൃപയായി എണ്ണുന്നവർ . ചിട്ടയും മുറയും തെറ്റി ജീവിക്കാത്തവർ . 14–ാം വയസ്സിൽ ദൈവം തന്റെ കോലധാരിയായി തിരഞ്ഞെടുത്ത രാമനാണ് നോവലിലെ പ്രധാന കഥാപാത്രം . ചെറുപ്രായം മുതൽ തന്റെ ആജൻമദൗത്യത്തിൽ ഉറച്ചുനിന്ന അയാൾ ഒടുവിൽ അനിവാര്യമായ മനുഷ്യവാസ്ഥയെ നേരിടേണ്ടിവന്നപ്പോൾ എങ്ങനെ പ്രതികരിച്ചു എന്നതിലൂടെ പച്ചയായ ജീവിതം കാട്ടിതരികയാണ് നോവലിസ്റ്റ് . ഹൈദരാബാദ് ഐഐടിയിലെ അസിസ്റ്റന്റ് പ്രഫസർ പ്രശാന്തിന് വിഷുക്കാലമടുക്കുമ്പോൾ ലീവ് എടുക്കാതിരിക്കാൻ പറ്റില്ല . പ്രഫസർ എന്ന ആടയാഭരണങ്ങൾ അഴിച്ചുവച്ച് തനി നാട്ടിൻപുറത്തുകരനായി വിഷുവിളക്കുത്സവത്തിന് അഞ്ചു ദിവസം പാലോട്ടുകാവിൽ തെയ്യം കണ്ടു നടക്കണം അയാൾക്ക് . വിഷു അയാൾക്ക് കേവലം ഒരു ഉത്സവം മാത്രമല്ല . ആത്മബന്ധമുള്ള അനുഷ്ഠാനമാണ് . വിഷുവിനോടുള്ള മമതയത്രയും പാലോട്ടകാവിലെ തെയ്യത്തോടുള്ള മമതയാണ് . ഓർമ്മ വച്ച കാലം മുതൽ പാലോട്ടുകാവിലേക്കുള്ള വഴി മുഴുവൻ തെയ്യക്കാരനായ അച്ഛനോടൊപ്പം നടന്നുതീർത്ത വ്യക്തിയാണ് പ്രശാന്ത് . തെയ്യത്തിൽ ജനിച്ച് തെയ്യത്തിൽ വളർന്ന് തെയ്യത്തിൽ തന്നെ അവസാനിച്ച അച്ഛന്റെ ജീവിതമത്രയും കാവിനകത്താണ് ഉരുകിത്തീർന്നത് . ജനസമുദ്രത്തെ ഭക്തിയുടെ ഉൻമാദാവസ്ഥയിലേക്ക് ആനയിക്കുന്ന ദൈവാനുഭവമായി അച്ഛൻ ജ്വലിച്ചുനിന്ന അമ്പലമുറ്റം . അവിടെയെത്താൻ വേണ്ടി തിരക്കുകൂട്ടുന്ന അയാളുടെ ഓർമകളിലൂടെ ഒരു തെയ്യക്കാലം ചുരുൾ നിവരുന്നു . തെയ്യത്തിന്റെ പ്രതിബദ്ധതയും അത്മബന്ധവും നിറഞ്ഞ ജീവിതം ഗ്രാമ്യവും എന്നാൽ ഒട്ടും കാൽപനികവുമല്ലാത്ത ശക്തമായ ഭാഷയിൽ വരച്ചിടുന്നു എന്നതാണ് നോവലിനെ ശ്രദ്ധേയമാക്കുന്നത് . അധിനിവേശങ്ങൾക്കും പടയോട്ടങ്ങക്കും സാമ്രാജ്യങ്ങൾക്കും ഭരണകൂടങ്ങൾക്കും സമൂഹികമാറ്റങ്ങൾക്കും ആധുനികതയും ചരിത്രഗതിക്കും ഒക്കെ അടിത്തട്ടിൽ ആദിബോധങ്ങളുടെയും വിശ്വാസങ്ങളുടെയും അതീതാനുഭവങ്ങളുടെയും പ്രാക്തനത നിലനിർത്തുന്ന ഭാരതീയ ജീവിതത്തിന്റെ ഒരു തുള്ളി ഈ കൃതിയിലുണ്ടെന്ന് അവതാരികയിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുന്നു . അതിനൊക്കെയപ്പുറം , ദുർജ്ഞേയമായ മനുഷ്യ ഭാഗധേയത്തിന്റെ ദുരന്തകാന്തിയും .
| false |
പഞ്ചാബ് സംസ്ഥാനത്തെ കപൂർത്തല ജില്ലയിലെ ഒരു വില്ലേജാണ് ഭാനോകി . കപൂർത്തല ജില്ല ആസ്ഥാനത്തുനിന്നും 50 കിലോമീറ്റർ അകലെയാണ് ഭാനോകി സ്ഥിതിചെയ്യുന്നത് . ഭാനോകി വില്ലേജിന്റെ പരമാധികാരി സർപഞ്ചാണ് . ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് സർപഞ്ച് . 2011 ലെ ഇന്ത്യൻ കാനേഷുമാരി വിവരമനുസരിച്ച് ഭാനോകി ൽ 517 വീടുകൾ ഉണ്ട് . ആകെ ജനസംഖ്യ 2351 ആണ് . ഇതിൽ 1220 പുരുഷന്മാരും 1131 സ്ത്രീകളും ഉൾപ്പെടുന്നു . ഭാനോകി ലെ സാക്ഷരതാ നിരക്ക് 79 . 92 ശതമാനമാണ് . ഇത് സംസ്ഥാന ശരാശരിയായ 75 . 84 ലും താഴെയാണ് . ഭാനോകി ലെ 6 വയസ്സിനു താഴെയുള്ള കുട്ടികളുടെ എണ്ണം 191 ആണ് . ഇത് ഭാനോകി ലെ ആകെ ജനസംഖ്യയുടെ 8 . 12 ശതമാനമാണ് . 2011 ലെ ജനസംഖ്യാ കണക്കെടുപ്പ് രേഖകൾ പ്രകാരം 747 ആളുകൾ വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നു . ഇതിൽ 707 പുരുഷന്മാരും 40 സ്ത്രീകളും ഉണ്ട് . 2011 ലെ കാനേഷുമാരി പ്രകാരം 49 . 8 ശതമാനം ആളുകൾ അവരുടെ ജോലി പ്രധാന വരുമാനമാർഗ്ഗമായി കണക്കാക്കുന്നു എന്നാൽ 20 . 75 ശതമാനം പേർ അവരുടെ ഇപ്പോഴത്തെ ജോലി അടുത്ത 6 മാസത്തേക്കുള്ള താത്കാലിക വരുമാനമായി കാണുന്നു . ഭാനോകി ലെ 1134 പേരും പട്ടിക ജാതി വിഭാഗത്തിൽ പെടുന്നു . ഫഗ്‌വാര ജംഗ്ഷൻ റെയിൽവെ സ്റ്റേഷൻ , മൗലി ഹാൾട്ട് റെയിൽവെ സ്റ്റേഷൻ എന്നിവ ഈ പ്രദേശത്തിനടുത്താണ് . 23 കി . മീ . അകലെയാണ് ജലന്തർ റെയിൽവെ സ്റ്റേഷൻ . രാജ സൻസി വിമാനത്താവളത്തിൽ നിന്നും 117 കി . മീ . അകലെയും ലുധിയാന വിമാനത്താവളത്തിൽ നിന്നും 39 കി . മീ . അകലെയുമാണ് .
| false |
രമണ ആത്രേയ ഇന്ത്യയിലെ പ്രധാനപ്പെട്ട പക്ഷിനിരീക്ഷകനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യൂക്കേഷൻ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രജ്ഞനും ആകുന്നു . അരുണാചൽ പ്രദേശിലെ ഈഗിൾനെസ്റ്റ് വന്യമൃഗസങ്കേതത്തിലുള്ള പക്ഷിസ്പീഷീസായ ബുഗുൺ ലിയോകിക്ല യെ 2006ൽ അദ്ദേഹം തിരിച്ചറിഞ്ഞു . കഴിഞ്ഞ അര നൂറ്റാണ്ടിനിടയ്ക്കുള്ള ഏറ്റവും പ്രധാന കണ്ടുപിടിത്തമായി '' ബേഡ് ലൈഫ് '' ഇതിനെ കണക്കാക്കിയിരിക്കുന്നു . 2009ലെ രാജസ്ഥാൻ സർക്കാറിന്റെ പക്ഷിശ്രീ അവാർഡ് അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് . 2011 മെയ് മാസത്തിൽ അദ്ദേഹത്തിനു പ്രശസ്തമായ വിറ്റ്ലി അവാർഡും ലഭിച്ചു .
| false |
എ . കെ . ആന്റണി അഥവാ അറക്കപറമ്പിൽ കുര്യൻ ആന്റണി . ഭാരതത്തിന്റെ പ്രതിരോധമന്ത്രിയായിരുന്നു . കേരളത്തിന്റെ മുൻ മുഖ്യമന്ത്രി , കേരള നിയമസഭാ പ്രതിപക്ഷനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ രാഷ്ട്രീയ നേതാവ് . 1977 - 78 , 1995 - 96 , 2001 - 04 കാലയളവുകളിൽ എ . കെ . ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു . 1996 മുതൽ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായി പ്രവർത്തിച്ചു . 1977-ൽ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു . 1940 ഡിസംബർ 28 നു അറക്കപറമ്പിൽ കുരിയൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണു് എ . കെ . ആന്റണി ജനിച്ചതു് . പ്രാഥമിക വിദ്യാസം ഗവ . ഹൈസ്കൂൾ ചേർത്തലയിൽ . പിന്നീട് എറണാകുളം മഹാരാജാസിൽ നിന്നും ബി . എ ബിരുദവും , എറണാകുളം ലോ കോളേജിൽ നിന്നും ബി . എൽ ബിരുദവും നേടി . ഇന്ത്യയിൽ കൂടുതൽ കാലം പ്രധിരോധ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി ആണ് എ . കെ . ആന്റണി , തുടർച്ചയായി 7 വര്ഷം . 37 ആം വയസ്സിൽ കേരളത്തിലെ പ്രായം കുറഞ്ഞ മുഖ്യ മന്ത്രി . 32 ആം വയസ്സിൽ കേരളത്തിലെ പ്രായം കുറഞ്ഞ കെ . പി . സി . സി പ്രസിഡണ്ട് . കേരള സ്റ്റുഡൻസ് യൂണിയൻ എന്ന കോൺഗ്രസ് വിദ്യാർത്ഥി സംഘടനയിലൂടെ പൊതുധാരാ രാഷ്ട്രീയത്തിലേയ്ക്കു കടന്നു വന്ന അദ്ദേഹം കെ . എസ് . യു . , യൂത്ത് കോൺഗ്രസ്സ് , എന്നിവയുടെ പ്രസിഡന്റായും എ . ഐ . സി . സിയുടെ ജനറൽ സെക്രട്ടറിയായും ട്രഷറർ ആയും സേവനമനുഷ്ടിച്ചിട്ടുണ്ടു് . ഒരണ സമരം തുടങ്ങി പല സമരങ്ങളും ആന്റണി നയിച്ചിട്ടുണ്ട് . ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രവർത്തക സമിതിയിലേക്കു നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടു് . ഇന്ത്യൻ പാർലമെന്റിലെ രാജ്യസഭയിൽ 1985 മുതൽ 91 വരെയും 1991 മുതൽ 95 വരെയും അംഗമായിരുന്നു . നരസിംഹറാവു മന്ത്രിസഭയിൽ പൊതുവിതരണം വകുപ്പായുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു . ഇപ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും കോൺഗ്രസ് അച്ചടക്ക സമിതി അംഗവുമായി പ്രവർത്തിക്കുന്നു . കർണാടകത്തിലെ പാർട്ടി കാര്യങ്ങളുടെ ചുമതലയും ആന്റണിക്കാണ് . 2006-ലാണ് ഇന്ത്യയുടെ പ്രതിരോധമന്ത്രിയായത് . കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവന്നത് ആന്റണിയാണ് . സ്വകാര്യ മാനേജുമെന്റുകൾക്ക് സ്വാശ്രയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി കൊടുത്തതും ആന്റണിയാണ് . എ . കെ . ആന്റണി വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണ് . ഭാര്യ എലിസബത്ത് . മക്കൾ അജിത് , അനിൽ . പൊന്നാനിയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുന്നു ഏ . കെ . ആന്റണി യു . എസ് . വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിൻറണൊപ്പം ഏ . കെ . ആന്റണി യു . എസ് . പ്രതിരോധ സെക്രട്ടറി ലിയോൺ പനറ്റയ്ക്കൊപ്പം ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
അപ്പാച്ചെ ഹഡൂപ് എന്നത് ഡിസ്ട്രിബ്യൂട്ടഡ് പ്രോഗ്രാമുകൾ എഴുതുന്നതിനുള്ള ഒരു ചട്ടക്കൂടാണ് . ആതായത് ആയിരക്കണക്കിനു നോഡുകളെ സംയോജിപ്പിച്ച് ഒരു സേവനത്തേയൊ അല്ലെങ്കിൽ ആപ്ലിക്കേഷൻ പ്രോഗ്രാമിനെയോ സാക്ഷാത്ക്കരിക്കുക . ഹഡൂപ്പിന്റെ നിർമ്മാണത്തിലേക്കു നയിച്ച പ്രധാന പ്രചോദനം ഗൂഗിളിന്റെ മാപ്-റെഡ്യുസ് ഫ്രയിം വർക്കും ഗൂഗിൾ ഫയൽസിസ്റ്റവുമാണ് .
| false |
ചരിത്രം എക്കാലവും വെളുത്തവരുടെയും അധികാരി വർഗ്ഗത്തിന്‍റെയും വിജയകഥകൾ മാത്രം പറയുന്നവയാണ് . അവരുടെ കൊടുംക്രൂരതകൾ പലപ്പോഴും ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നു . ബ്രിട്ടനിലും സ്ഥിതി വ്യത്യസ്‍തമായിരുന്നില്ല . ബ്രിട്ടനിലെ വിദ്യാർത്ഥികളുടെ ചരിത്രപുസ്‍തകത്തിൽ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയിലും മറ്റിടങ്ങളിലും നടത്തിയ ക്രൂരഭരണത്തെ കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല . കാരണം , അവിടെ ഈ വിഷയം പാഠ്യപദ്ധതിയുടെ ഭാഗമേ അല്ല എന്നതാണ് . അതുകൊണ്ടുതന്നെ അവിടെ വിദ്യാർത്ഥികൾ ചരിത്രത്തിലെ ഈ ക്രൂരതയെ കുറിച്ച് മനസ്സിലാക്കാതെ സ്‍കൂൾ പഠനം പൂർത്തിയാക്കുന്നു . എന്നാൽ , ഇപ്പോൾ ചരിത്രപരമായ ഈ വിടവ് നികത്താൻ തയ്യാറാവുകയാണ് ലേബർ പാർട്ടി . ആഗോളചരിത്രത്തിൽ വ്യക്തമായ കാഴ്‍ച്ചപ്പാടുള്ള അക്കാദമിക്കുകളും , രക്ഷകർത്താക്കളും , തൊഴിലുടമകളും ഇതിനുവേണ്ടി ശബ്‌ദം ഉയർത്താൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി . ബ്രിട്ടീഷ് സ്‍കൂളുകളിൽ അധിനിവേശത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്‍ച്ചപ്പാടുകൾ പകർന്നു കൊടുക്കാൻ പലപ്പോഴായി കോൺഗ്രസ് എംപി ശശി തരൂർ ശ്രമിച്ചിട്ടുണ്ട് . അതൊന്നും വേണ്ടരീതിയിൽ പരിഗണിക്കപ്പെട്ടിരുന്നില്ല . എന്നാൽ ഇപ്പോൾ ആദ്യമായി ബ്രിട്ടനിൽ ഇതൊരു തെരഞ്ഞെടുപ്പ് വിഷയമാവുകയാണ് . ' തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ചരിത്രപരമായ അനീതിയായി കണക്കാക്കാവുന്ന കൊളോണിയലിസത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ള പങ്ക് ദേശീയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ലേബർ പാർട്ടി ഉറപ്പുനൽകി . ഇതിനായി ഒരു വിമോചന വിദ്യാഭ്യാസ ട്രസ്റ്റ് ഉണ്ടാകാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട് . അടിമത്തത്തെക്കുറിച്ചും വിമോചനത്തിനായുള്ള പോരാട്ടത്തെക്കുറിച്ചും ബ്രിട്ടനിലെ ഭാവി തലമുറകളെ ബോധവത്കരിക്കുകയെന്നതാണ് പുതിയ വിമോചന വിദ്യാഭ്യാസ ട്രസ്റ്റിന്‍റെ ലക്ഷ്യം ' എന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബി പറഞ്ഞു . ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയലിസം സ്‍കൂളുകളിൽ പഠിപ്പിക്കണമെന്ന് ഞാൻ പണ്ടേ വാദിച്ചിരുന്നുവെന്നും , വിഭജനം ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നുവെന്നും സീനിയർ ലേബർ നേതാവും സ്ഥാനാർത്ഥിയുമായ വീരേന്ദ്ര ശർമ പറഞ്ഞു . ബ്രിട്ടീഷ് അധിനിവേശം പഠിപ്പിക്കുന്നതിനുപകരം എല്ലാം പാഠ്യപദ്ധതിയിൽ നിന്നും അത്തരം വിഷയങ്ങൾ മാറ്റപ്പെട്ടു എന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട് . ബ്രിട്ടീഷ് കൊളോണിയലിസത്തെയും അതിന്‍റെ പാരമ്പര്യത്തെയും കുറിച്ച് അറിവില്ലാതെയാണ് വിദ്യാർത്ഥികൾ സ്‍കൂളിനുശേഷം ചരിത്ര കോഴ്‌സുകളിൽ ചേരുന്നത് എന്ന് യൂണിവേഴ്‌സിറ്റി ലക്ചറർമാർ അഭിപ്രായപ്പെട്ടു . നാസി ജർമ്മനിയും , യൂറോപ്യൻ ചരിത്രവും , അമേരിക്കൻ ആഭ്യന്തര യുദ്ധങ്ങളും മറ്റുമാണ് പാഠ്യപദ്ധതിയിൽ കൂടുതലെന്നും അവർ പറഞ്ഞു . യുകെയിൽ ജനിച്ചവരും വിദ്യാസമ്പന്നരുമായ ഇന്ത്യൻ വംശജർക്കിടയിലും ഒരിക്കല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ കോളനിഭരണത്തെ കുറിച്ച് വലിയ ധാരണയൊന്നുമില്ല . 2018 -ൽ ലണ്ടൻ സ്‍കൂളുകളിൽ നിന്നുള്ള 14 ഇന്ത്യൻ വംശജരായ യുവാക്കൾ ആദ്യമായി ഇന്ത്യ സന്ദർശിക്കാനിടയായി . ഇന്ത്യയിലെത്തിയ അവർ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് കേട്ടിട്ടില്ലെന്ന് പറഞ്ഞത് പലരിലും ഞെട്ടലുണ്ടാക്കിയിരുന്നു . ഏതായാലും വലിയൊരു മാറ്റത്തിനാണ് ഇപ്പോള്‍ ലേബര്‍ പാര്‍ട്ടി തുടക്കമിടുന്നത് . ഇന്ത്യയിലടക്കം നടത്തിയ അധിനിവേശത്തിന്‍റെയും ക്രൂരതയുടെയും കണക്കുകള്‍ ചരിത്രത്തില്‍ നിന്ന് ഇല്ലാതായിപ്പോകുന്നതിന് പകരം അവ വിദ്യാര്‍ത്ഥികളിലേക്കെത്തിക്കുന്നതിനുള്ള തുടക്കമാകും ഇത് .
| false |
കെപിഎസിയുടെ നാടകം ചിലപ്പോ രാവിലെ മുത്തശ്ശി മുറ്റത്തു നോക്കി നടന്നിട്ട് പറയുന്നത് കേൾക്കാം , ദാ ഇവിടൊക്കെ ചേരയുടെ ശല്യമുണ്ട് പോയ പാട് കണ്ടോ എന്ന് . എവിടെ മുത്തശ്ശീ നോക്കട്ടെ എന്നു പറഞ്ഞ് തിത്തിമിയും പിറകെ കൂടും . അപ്പോ നോക്കുമ്പോ ശരിയാ പൂഴി മണലിൽ ഒരു വര ചെറുതായി വരച്ചപോലെ കുറേദൂരം എന്തോ ഇഴഞ്ഞതുപോലുള്ള പാട് കാണാം . രാവിലെ ആദ്യം നോക്കിയാലേ ഇതു കണ്ണിൽപ്പെടൂ . പലരും നടന്ന് വഴിയിലെ മണ്ണു മാറിയാൽ പാട് കാണാനാവില്ല . തിത്തിമിക്ക് അതിശയം തോന്നും എന്നാലും ഈ മുത്തശ്ശിക്ക് ഏതെല്ലാം കാര്യങ്ങളിലാ ശ്രദ്ധ എന്നു ചിന്തിച്ച് . രാവിലെ മുറ്റത്തെ പൂഴി മണലിലെ പാട് വരെ നോക്കണമെങ്കില് മുത്തശ്ശി ആള് കൊള്ളാമല്ലോ എന്നു കരുതും . ഇതൊക്കെ ഇവിടുത്തെ പഞ്ചാരമണലായതുകൊണ്ടാ കാണാനാവുന്നത് . കൽപ്രദേശമാണെങ്കിൽ ചേര പോയ പാടൊന്നും കാണാനേ പറ്റില്ല തിത്തിമീ എന്നു പറയും മുത്തശ്ശി . ചിലപ്പോ തിത്തിമി പേടിച്ച് ചോദിക്കും , ചേരയാണോ പാമ്പാണോ പോയതെന്ന് എങ്ങനെയറിയും മുത്തശ്ശീ എന്ന് . ആരെയും പേടിപ്പിക്കേണ്ടെന്നു കരുതി മുത്തശ്ശി പറയും , ഓ പാമ്പൊന്നുമല്ല ചേരയാ അല്ലാതൊന്നുമല്ല മോള് പേടിക്കണ്ട എന്ന് . പിന്നെ മുത്തശ്ശി താൻ തലേ ദിവസം അതിനെ കണ്ടതാണെന്നു പറയും – ഇവിടൊക്കെ ഒരു വലിയ മഞ്ഞച്ചേര കറങ്ങിനടപ്പുണ്ട് മക്കളേ , മുത്തശ്ശി കണ്ടാരുന്ന് . മുത്തശ്ശി പറയും . നേരം രാവിലെ പത്തുപതിനൊന്നു മണിയാവുമ്പോ ചേര മാളത്തിൽ നിന്ന് പതുക്കെ വെയിലു കൊള്ളാനെറങ്ങും . ചേര രണ്ടു തരത്തിലുണ്ട് മഞ്ഞച്ചേരയും കരിഞ്ചേരയും . ചേര പാവമാ . ഒന്നും ചെയ്യത്തില്ല . എന്നാലും കണ്ടാൽ നമ്മള് പേടിക്കുമെന്നത് നേരാ . അപ്പോ തിത്തിമി ചോദിക്കും , അതൊക്കെ എവിടാ താമസിക്കുന്നത് എന്ന് . കൊള്ളാം ഇവിടുത്തെ പറമ്പിലൊക്കെ അതിന്റെ മാളമുണ്ട് എന്നു പറയുന്ന മുത്തശ്ശി പിന്നെ തിത്തിമിയെ പറമ്പിൽ ചീനി നട്ടിരിക്കുന്നതിന്റെ അടുത്തേക്ക് കൊണ്ടുപോവും . എന്നിട്ട് മണ്ണിലെ മാളങ്ങൾ കാണിച്ചുകൊടുക്കും . ഇതെല്ലാം ചേരയുടെയാണോ മുത്തശ്ശീ – തിത്തിമി ചോദിക്കും . അതിൽ ചിലത് ചേരയുടെയും ചിലത് പെരുച്ചാഴിയുടെയും ആയിരിക്കും – മുത്തശ്ശി പറയും . തിത്തിമി ഇതൊക്കെ കേട്ടാൽ പേടിക്കേണ്ടതാണ് . പക്ഷേ മുത്തശ്ശി അടുത്തുള്ളപ്പോൾ ഒരു പേടിയും തോന്നില്ല . പെരുച്ചാഴിയോ അതെന്താ മുത്തശ്ശീ – തിത്തിമിക്ക് ഉടനെ അതറിയണം . വലിയ എലിയാ പെരുച്ചാഴി . അത് ഈ ചീനിയൊക്കെ തിന്നു നശിപ്പിക്കും . അതിനെ പന്നിയെലിയെന്നും പറയും . ഒരു പൂച്ചയുടെ അത്രയും കാണും ഒരെണ്ണം – മുത്തശ്ശി പറയും . എന്നിട്ട് മുത്തച്ഛൻ പന്നിയെലിയെ ഓടിക്കാൻ ഓരോ ചീനിയുടെ ചുവട്ടിലും വെള്ളത്തുണി കമ്പിൽ കെട്ടി നിർത്തിയിരിക്കുന്നത് കാട്ടിക്കൊടുക്കും . ഇരുട്ടിൽ വെള്ളത്തുണി കാണുമ്പോ അവറ്റകള് പേടിച്ചു പോവുമെന്ന് മുത്തശ്ശി പറയും . എന്നാലും മുത്തച്ഛന്റെ സൂത്രം വകവെക്കാതെ ചില എലികൾ ചീനിയുടെ ചുവട് തുരന്ന് ചീനി തിന്നും – മുത്തശ്ശി പറഞ്ഞു . എലിയുടെ വീടിനെയാണോ മുത്തശ്ശീ മാളമെന്നു പറയുന്നത് – തിത്തിമി ചോദിക്കും . എലിയുടെ മാത്രമല്ല പാമ്പും ചേരയുമൊക്കെ മാളത്തിലാ താമസം മോള് കേട്ടിട്ടില്ലേ – കെപിഎസിയുടെ പാട്ട് – മുത്തശ്ശി പാടാൻ തുടങ്ങി . പാമ്പുകൾക്ക് മാളമുണ്ട് , പറവകൾക്കാകാശമുണ്ട് , മനുഷ്യപുത്രനു തല ചായ്‌ക്കാൻ മണ്ണിലിടമില്ലാ മണ്ണിലിടമില്ലാ … തോപ്പിൽ ഭാസിയുടെ നാടകത്തിലൊള്ളതാ . മോള് കേട്ടിട്ടില്ല അല്യോ . അയ്യോ തോപ്പിൽഭാസിയുടെ നാടകമാ നാടകം . തോപ്പിൽ ഭാസി ആരാരുന്ന് . ഒന്നു കാണേണ്ടതാ മുത്തശ്ശി സംസാരം പിന്നെ തോപ്പിൽഭാസിയെക്കുറിച്ചാവും . തിത്തിമി ഒക്കെ കേട്ടിരിക്കും . പിന്നെ അതിനു പാട്ടെഴുതിയത് ഓയെൻവിയാണോ വയലാറാണോ എന്നൊക്കെ ഓർത്തെടുക്കും മുത്തശ്ശി . നമ്മടെ അമ്പലത്തിൽ ഉൽസവത്തിന് കളിച്ചതാ നാടകം . ഞാനും പോയിക്കണ്ടു എന്നു പറയും മുത്തശ്ശി . മുത്തശ്ശി നാടകം വിട്ട് നേരെ സിനിമയെക്കുറിച്ചായി സംസാരം . അന്ന് മുടിയനായ പുത്രൻ കാണാൻ നിങ്ങടെ മുത്തച്ഛൻ എന്നെ വിട്ടു . പക്ഷേ ഭാര്യ വന്നിട്ട് കാണാൻ ഈ ദേശത്തുള്ള പെണ്ണുങ്ങളെല്ലാം പോയി . തിയറ്ററില് . നിങ്ങടെ മുത്തച്ഛൻ ഭാര്യ കാണാൻ എന്നെ വിട്ടില്ല – മുത്തശ്ശി ഓർമകൾ അയവിറക്കുകയാണ് . ഭാര്യയോ ഏത് ഭാര്യ – തിത്തിമി ചോദിച്ചു . കുഞ്ചാക്കോയുടെ ഭാര്യ . എനിക്ക് വലിയ ആഗ്രഹമാരുന്ന് ആ സിനിമയൊന്നു കാണണമെന്ന് . പക്ഷേ നിങ്ങടെ മുത്തച്ഛൻ പോവണ്ടാന്നു പറഞ്ഞു – മുത്തശ്ശിയുടെ വാക്കുകൾ കേട്ട് തിത്തിമിക്ക് സങ്കടം തോന്നി . ഇതിലേക്കൂടൊക്കെ കാറിൽ വിളിച്ചു പറഞ്ഞോണ്ട് പോയി ഭാര്യ തിയറ്ററിൽ കളിക്കുന്ന കാര്യം . മറിയക്കുട്ടി കൊലക്കേസ് സിനിമയായപ്പോഴും മുത്തശ്ശിക്ക് പോവാനായില്ല . ഭാര്യ തിരുവല്ല അമ്മാളു കൊലക്കേസ് സിനിമയാക്കിയതാ . തിത്തിമിക്ക് ഒന്നും മൊത്തമായി മനസ്സിലായില്ലെങ്കിലും എന്തോ ഒരു രസം തോന്നി .
| false |
ലിവിങ് റൂട്ട് ബ്രിഡ്ജ് പാലങ്ങൾ ശ്വസിക്കുമോ ? ശ്വസിക്കും . പൂക്കും . തളിർക്കും . മരപ്പലകകൾ കൊണ്ടു പാലമുണ്ടാക്കുന്നതു നാം കണ്ടിട്ടുണ്ട് . എന്നാൽ മരത്തിന്റെ വേരുകൊണ്ടു പാലമുണ്ടാക്കിയാലോ ? അതൊരു പുതുമയല്ലേ ? ജീവനുള്ള പാലങ്ങൾ ! ചിറാപുഞ്ചിയിലെ ഹോം സ്റ്റേയിൽ മഴപെയ്യുമെന്നു കരുതി കാത്തിരുന്ന ഒരു സായാഹ്നത്തിലാണ് ജാവേദേട്ടൻ ലിവിങ് റൂട്ട് ബ്രിഡ്ജുകളെപ്പറ്റി പറയുന്നത് . വേരുപാലങ്ങൾ എന്നൊരു തർജമയും . വേരുകൊണ്ടു പാലം ! കേട്ടാൽപ്പിന്നെ പോകാതിരിക്കുവതെങ്ങനെ ? വാടകയ്ക്കൊരു വടി ! ഡി ക്ലൗഡ് ഹോംസ്റ്റേയിലെ പയ്യനാണ് പാലങ്ങൾക്കടുത്തുള്ള ഹോംസ്റ്റേയുടെ നമ്പർ തന്നത് . ചിറാപുഞ്ചിയിൽനിന്ന് ഏകദേശം മുക്കാൽ മണിക്കൂർ യാത്രയുണ്ട് ഇവിടേക്ക് . കാർ ഒരു ഗ്രാമത്തിന്റെ തുടക്കത്തിൽ പാർക്ക് ചെയ്തു . ഇനി നടക്കണം . മലയിറങ്ങണം . കയറണം . വെള്ളച്ചാട്ടങ്ങൾ കടക്കണം . തൂക്കുപാലങ്ങളിലൂടെ ആടി അക്കരെ ചെല്ലണം . നോംഗ്രിയാ ടിർന എന്ന ഉൾവനഗ്രാമത്തിലാണ് വേരുപാലങ്ങളുള്ളത് . ഞങ്ങൾ നടക്കാനാരംഭിച്ചപ്പോൾ ഒരു ഖാസിപ്പെൺകൊടി മുളവടികളുമായി സമീപിച്ചു . കുത്തിനടക്കാൻ വാടകയ്ക്കു തരുന്നതാണ് ആ വടികൾ . ‘ ഓ , അത്ര വയസ്സായിട്ടില്ല . വടിയൊന്നും വേണ്ട ’ നാലുപേർ ഒരേ സ്വരത്തിൽ പറഞ്ഞു . ആ പെൺകുട്ടി ഒരു മന്ദഹാസത്തോടെ തന്റെ ചെറുകടയ്ക്കുള്ളിലേക്കു തിരിഞ്ഞു നടന്നു . ആദ്യം ആൾവാസമുള്ളിടങ്ങളിലൂടെ ആയിരുന്നു നടത്തം . കോൺക്രീറ്റ് കാലുകളിൽ ഉയർത്തിക്കെട്ടിയ ഒറ്റത്തട്ടുള്ള വീടുകൾ . പല വീടുകളുടെ മുറ്റത്തും അമ്മൂമ്മമാർ സോഫ്റ്റ് ഡ്രിങ്കുകൾ വിൽക്കാൻ വച്ചിട്ടുണ്ട് . മലയിറങ്ങി മലമുകളിലേക്ക് ഖാസി വിഭാഗക്കാർ താമസിക്കുന്ന ഗ്രാമങ്ങളാണിത് . ഇവിടുന്ന് ഏതാണ്ട് മൂവായിരത്തിലധികം പടികൾ കാട്ടിലൂടെ ഇറങ്ങിയും കയറിയും മൂന്നു തൂക്കുപാലത്തിലൂടെ സാഹസികയാത്ര നടത്തിയും മൂന്നു മണിക്കൂർകൊണ്ട് എത്തുന്ന സ്ഥലമാണ് നോംഗ്രിയാ . വീടുകൾ കഴിഞ്ഞപ്പോൾ കുത്തനെയുള്ള കോൺക്രീറ്റ് പടവുകൾ പകരം വന്നു . ആദ്യമൊക്കെ രസകരമായിരുന്നു . നല്ല കുളിരു പകരുന്ന ചെറുകാട് . വന്യമൃഗങ്ങളൊന്നുമില്ല . ഫോണിന് റേഞ്ചില്ല . ഞങ്ങൾ സംസാരിച്ചു നടക്കാൻ തുടങ്ങി . ആദ്യത്തെ നൂറോ നൂറ്റമ്പതോ പടവുകൾ ആരോ എണ്ണുന്നുണ്ടായിരുന്നു . ഏതാണ്ട് അഞ്ഞൂറു പടവിനോടടുത്തപ്പോൾ ആദ്യത്തെ വിക്കറ്റ് വീണു . ‘ ഡാ , ഇനിയെനിക്കു നടക്കാൻ വയ്യ ’ ഒന്നിരുന്നിട്ടു പോകാം . കുത്തനെയുള്ള ഇറക്കത്തിൽ കാലുകൾ വിറയ്ക്കുന്നുണ്ട് . സംഘം ഇരുന്നു . അന്നേരം എല്ലാവരുടെയും കണ്ണുകൾ കാട്ടിലേക്കുനീണ്ടു . വല്ല വടിയും കിട്ടുമോ എന്നായിരുന്നു നോട്ടത്തിന്റെ അർഥം . ആ പെൺകുട്ടിയുടെ ചിരിയുടെ പൊരുൾ അപ്പോഴാണു പിടികിട്ടിയത് . ഇരുന്നിടത്തുനിന്ന് ഗ്രാമത്തിന്റെ വിദൂരക്കാഴ്ച കിട്ടുന്നുണ്ട് . എങ്ങും പച്ചപ്പ് . മേഘം മറച്ച മലമുകളിൽനിന്നൊരു വെള്ളദുപ്പട്ട വീഴുന്നതുപോലെ വെള്ളച്ചാട്ടം . അതിനടിയിൽ രണ്ടുമൂന്നു കുത്തുകളിട്ടതുപോലെയുണ്ട് ഗ്രാമം . അവിടേക്കു നടന്നെത്തണം ! നടക്കുമോടേയ് ? നടക്കും . നടക്കണം . കാരണം ലോകത്തിലെ അത്യപൂർവ കാഴ്ചയാണു നമ്മെ കാത്തിരിക്കുന്നത് . വിശ്രമശേഷം വീണ്ടും അടുത്ത മലയിലേക്ക് . അങ്ങനെ മലയിറങ്ങി മലകയറി ആ നടപ്പാതയിലെ പടവുകൾ അങ്ങനെ കിടക്കുന്നു . ഒരു ശലഭം ചങ്ങാതിമാരുടെ കാലുകളിലൊന്നിൽ ചുംബിക്കുന്നുണ്ട് . കാലിലെ ഉപ്പുരസം നുകരുകയാണോ കക്ഷി ? അതോ എണീക്കാനുള്ള പ്രചോദനം നൽകുകയാണോ ? എന്തായാലും ഞങ്ങൾ നടപ്പു തുടർന്നു . അത്തവണ പടവുകൾ എണ്ണാനാരും കൂട്ടാക്കിയില്ല . ഒരേയൊരു ലക്ഷ്യം വേരുപാലം . ആരാണാ കാട്ടിൽ താമസിക്കുന്നവർ ? ഖാസിവിഭാഗക്കാർ തന്നെയാണ് നിവാസികൾ . അസാമിലെയും മേഘാലയയിലെയും ആദിമക്കാർ . ഉൾക്കാട്ടിൽ താമസിക്കുന്ന ഖാസികൾ എന്തിനാണ് വേരുപടർത്തി പാലമുണ്ടാക്കുന്നത് ? ലോകത്തെ ഏറ്റവും നനവേറിയ സ്ഥലങ്ങളിലൊന്നാണ് സോഹ്റ എന്നറിയാമല്ലോ . അവിടെ മഴയും വെള്ളവുമില്ലാത്ത സമയം കുറവായിരിക്കും . കുത്തിയൊഴുകുന്ന ചെറുനദികൾ വൻകിടങ്ങുകളാണ് സൃഷ്ടിക്കുന്നത് . ഈ നദികൾ മറികടക്കാൻ ഖാസികൾ കണ്ടെത്തിയ വിദ്യയാണ് വേരുപാലങ്ങൾ . ഇവയ്ക്കു മുൻപേ തൂക്കുപാലങ്ങൾ കടക്കണം . ഞങ്ങൾ ആദ്യത്തെ തൂക്കുപാലം കടക്കാനൊരുങ്ങി . ആടിയുലയുന്ന കമ്പിപ്പാലത്തിനടിയിലൂടെ അലറിപ്പതഞ്ഞൊഴുകുന്നൊരു കാട്ടരുവി . താഴേക്കുനോക്കിയാൽ നടക്കാനുള്ള ധൈര്യം പോകും . കയ്യിലാണെങ്കിൽ ക്യാമറയുമുണ്ട് . ഒരു കണക്കിലാണ് അക്കരെയെത്തിയത് . ഇതേ അവസ്ഥയാണോ വേരുപാലത്തിന് ? കഥയിങ്ങനെ പറഞ്ഞും കേട്ടും നടന്നു മുന്നേറുന്നതിനിടയിൽ ഞങ്ങളെയൊരു ചേട്ടൻ മറികടന്നു പോയി . തലയിൽകൊളുത്തിയിട്ട ചാക്കിൽ നിറയെ അരിയാണ് . അമ്പതു കിലോയുണ്ടാകും . ഇപ്പോഴും അവശ്യസാധനങ്ങൾ പോലും തലച്ചുമടായി കൊണ്ടുവരേണ്ട അവസ്ഥയാണ് ഗ്രാമത്തിലുള്ളവർക്ക് . പിന്നെയെങ്ങനെ പാലം നിർമിക്കാനുള്ള കല്ലും മണ്ണും സിമന്റും കൊണ്ടുവരും ? അല്ല അങ്ങനെ കൊണ്ടുവരുന്നതിന്റെ ആവശ്യമെന്താ ? ചിറാപുഞ്ചി കുലുങ്ങിയാലും വേരുപാലത്തിനു കുലുക്കമുണ്ടാകില്ല . അത്ര ബലവത്താണ് ജീവസ്സുറ്റ ആ പാലങ്ങൾ . ആ ചേട്ടന്റെ സിക്സ്പാക്ക് ബോഡിപോലെത്തന്നെ കരുത്തുണ്ടായിരിക്കും പാലത്തിനും , തീർച്ച . ഗ്രാമത്തിലെത്തുമ്പോൾ നമുക്ക് അതിന്റെ ബലമറിയാം . ഏതാണ്ടു മുഴുവൻ പടവുകളും നടന്നു ചെല്ലുന്നതു തന്നെ വേരുപാലത്തിലേക്കാണ് . ഒരു കുടിലിന്റെ മുറ്റത്തേക്കാണ് ആ പാലം നമ്മെ നയിക്കുക . അരുവിയൊരെണ്ണം രമിച്ചുമദിച്ചു പായുന്നുണ്ടതിന്നടിയിലൂടെ . എങ്ങനെയാണീ പാലങ്ങളുണ്ടാക്കുന്നത് ? പാലം കൊണ്ടു ജീവിക്കുന്നവരെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടായിരിക്കുമല്ലോ . എന്നാൽ ജീവിതം കൊണ്ടു പാലം കെട്ടിയവരെപ്പറ്റിയോ ? ഖാസികൾ മുപ്പതോ മുപ്പത്തഞ്ചോ വർഷം പ്രയത്നിച്ചാണ് ഒരു വേരുപാലമുണ്ടാക്കുന്നത് . അരുവിക്കരയിലെ ആൽ ഇനത്തിലെ മരങ്ങളുടെ വേരുകൾ ശ്രദ്ധാപൂർവം അക്കരയ്ക്കു പടർത്തി പടർത്തിയാണ് പാലമുണ്ടാക്കുക . ആദ്യം താങ്ങുകൾ നൽകും . പിന്നെപ്പിന്നെ മരംതന്നെ തന്റെ വേരുകളാൽ പാലത്തിനു ബലമേകും . എന്തൊരു ഉറപ്പാണതിന് ! പാലത്തിന്റെ ‘ ഫ്ലോർ ’ കല്ലും പലകയും മറ്റും വച്ച് നിറച്ചിട്ടുണ്ട് . ഞങ്ങൾ മൂന്നുപേരും പാലത്തിൽവച്ചു ചാടിനോക്കി . കുലുങ്ങുന്നില്ല ആ വേരുപാലം . ചാട്ടം കണ്ടിട്ടാണോ ആവോ കുടിലിനു മുന്നിലിരുന്ന കുട്ടികൾ ഓടിയൊളിച്ചു . പ്രത്യേക രീതിയിലാണ് ഖാസിസ്ത്രീകൾ ചേല ചുറ്റുന്നത് . ശരീരം മുഴുവൻ പൊതിയുന്ന തരത്തിലൊരു ഒറ്റവസ്ത്രം . പിന്നിൽ കുട്ടിയെ ചേർത്തു കെട്ടാൻ മറ്റൊരു ചേല . നമ്മുടെ സെറീൻ ഹോം സ്റ്റേ മുകളിലുണ്ട് . ഇവിടെയൊന്നു താമസിക്കാനാണല്ലോ ഇത്രയും സാഹസപ്പെട്ടു വന്നത് . ഇരുനില വേരുപാലം ഇരുനിലയുള്ള വേരുപാലത്തിനടുത്താണ് സെറിൻ ഹോം സ്റ്റേ . വീട്ടുകാരനായ ബൈറോണും ഭാര്യ വയലറ്റും ഞങ്ങളെ സ്വീകരിച്ചു . റൂം കാണിച്ചുതന്നു . കൊച്ചുമുറികൾ . മിക്കതിലും രണ്ടു െബഡുകളുണ്ട് . ഒരുറൂമിന്റെ വാതിൽ തുറന്നാൽ മറ്റൊന്നിൽ തട്ടും എന്ന മട്ടിൽ ഒരു ഡോർമിറ്ററി ശൈലിയാണ് ഉൾവശത്തിന് . ഈർപ്പത്തിന്റെ വല്ലാത്തൊരു ഗന്ധം റൂമിലുണ്ട് . ഇന്ത്യൻരീതിയിലുള്ള പൊതുശുചിമുറിയാണുള്ളത് . ഇത്രേം നടന്നു ചെല്ലുന്നവർക്കതൊരു സ്വർഗം തന്നെയാണ് . റൂമിന്റെ അവസ്ഥയൊന്നും നോക്കിയില്ല . നാട്ടിലെ ഓർമയിൽ തോർത്ത് എടുത്ത് ഡബിൾഡക്കർ പാലത്തിനടുത്തേക്ക് ഓടി . അരീക്കോടുനിന്നും മിടുക്കൻമാർ ഞങ്ങൾക്കു മുൻപേ പുഴയിൽ നീരാടാനിറങ്ങിയിട്ടുണ്ട് . ഈ വെള്ളമാണു നാം മുൻപ് വെള്ളദുപ്പട്ടപോലെ കണ്ടത് . ഒരു കുഞ്ഞു വെള്ളച്ചാട്ടം കഴിഞ്ഞ് കുളം പോലെയാകുന്നു ആ അരുവി . നമ്മുടെ പശ്ചിമഘട്ടത്തിലെ അതേ അരുവിക്കാഴ്ച . പരന്നൊഴുകുന്ന ജലവിതാനത്തിനു മുകളിൽ രണ്ടു തട്ടുള്ള േവരുപാലം . എന്തൊരു കാഴ്ചയാണത് ! പ്രകൃതിയുമായി താദാത്മ്യം പാലിക്കുന്ന നിർമാണരീതിയുടെ അദ്ഭുതം വാക്കുകളിലൊതുങ്ങുകയില്ല . ചുരുങ്ങിയത് അരനൂറ്റാണ്ടെങ്കിലുമെടുക്കും ഇത്തരമൊരു നിർമിതി പൂർത്തിയാവാൻ . വേരുകൾ വളഞ്ഞുപുളഞ്ഞ് നദി താണ്ടുന്നതു കാണാൻ പറ്റുകയെന്നതുതന്നെ ഭാഗ്യം . നടപ്പാതയിൽ വിടവുള്ളിടത്ത് പലകകളും കല്ലുകളും വച്ച് അടച്ചിട്ടുണ്ട് . ഡബിൾ ഡക്കറിന്റെ മുകളിൽ മൂന്നാമതൊരു തട്ടുകൂടി നിർമാണത്തിലുണ്ട് . ആ രണ്ടു തട്ടിലും നമുക്കു നടക്കാം . ചാടാം . ആടാം . സെറീൻ ഹോം സ്റ്റേയിലേക്ക് കുളി കഴിഞ്ഞ് ഹോംസ്റ്റേയിൽ എത്തുമ്പോൾ ബൈറോൺ അടുക്കളയിലാണ് . ഇളയ കുട്ടിയെ തുണിയിൽ പൊതിഞ്ഞുപുറത്തുകെട്ടി വച്ചിട്ടാണ് പാചകം ! അഞ്ചു കുട്ടികളുണ്ട് ആ ദമ്പതികൾക്ക് . ഖാസിവർഗക്കാരുടെ ആരോഗ്യം നമ്മെ അസൂയപ്പെടുത്തും . ഇങ്ങനെ ശാന്തസുന്ദരമായ ലോകത്ത് , എന്നും ഇത്രയും പടവുകൾ ഇറങ്ങിക്കയറിക്കഴിയുന്ന അവർക്ക് ആരോഗ്യമില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ ? ‘ ‘ ഈ ഫ്രിഡ്ജ് നോക്കൂ … ഇതു ഞാനും എന്റെ അമ്മായിയപ്പനും കൂടി ചുമന്ന് എത്തിച്ചതാണ് ’ ’ ബൈറോണിന് അൻപതു വയസ്സായിക്കാണും . അപ്പോൾ അമ്മായിയപ്പനോ ? ഇത്രേം പടവുകൾ നടന്നിട്ടുതന്നെ ഞങ്ങൾ തളർന്നു ബൈറോണേട്ടാ എന്നു മനസ്സിലോർത്തു . ഒൻപതുമണിക്കു മുൻപേ രാത്രിഭക്ഷണം കഴിക്കണമെന്നത് അലിഖിത നിയമമാണ് . അതിഥികൾ വേറെ , ആതിഥേയർ വേറെ എന്ന മട്ടൊന്നുമില്ല . ബൈറോണും കുടുംബവുമൊത്ത് അത്താഴം . മുൻകൂട്ടി പറയുന്നതിനനുസരിച്ച് വിഭവങ്ങൾ കൂടും . അതിനനുസരിച്ച് ചാർജും . ഭക്ഷണശേഷം കാരംസ് ബോർഡിൽ ഒരു കൈ നോക്കി . ഫോണിനു റേഞ്ച് ഇല്ലാത്ത തിനാൽ കാരംസ് ഒക്കെത്തന്നെയാണ് സമയം കൊല്ലികൾ . ബൈറോൺ തന്റെ ഭാഷയിലെ ചില വാക്കുകൾ പറഞ്ഞുതന്നു . പാ – അച്ഛൻ . മേയ് – അമ്മ . ജിൻകിൻ – പാലം . ഡബിൾ ഡക്കർ – ജിൻകിംഗ് അരാമലാ … കടിച്ചാൽ പൊട്ടാതായപ്പോൾ ബൈറോണിനോടു ബൈ പറഞ്ഞു ഞങ്ങൾ കൊതുകുവലയ്ക്കുള്ളിലേക്കു നൂണ്ടു കയറി . ചെറുകൊതുകുകൾ കിന്നാരം മൂളിയെത്തുന്നുണ്ട് . അതുകാര്യമാക്കിയില്ല . കാട്ടിലാണെങ്കിലും നാൽപ്പത്തഞ്ചുകുടുംബങ്ങളിലായി ഇരുനൂറിലധികം പേർ ഈ ഉൾവനഗ്രാമത്തിലുണ്ടത്രേ . അവരെല്ലാം സന്തോഷവതി–വാൻമാരാണെന്നതറിയുമ്പോൾ നിങ്ങൾക്കും തോന്നും സന്തോഷം . പ്രാതൽ കഴിച്ച് ഇരുനിലപ്പാലത്തെ പിന്നിലാക്കി തിരികെ നടന്നു . ഏറ്റവും നീളം കൂടിയ വേരുപാലം വഴിയിലുണ്ട് . ‘ മഴ പെയ്യുമെന്നാ തോന്നണേ ’ എന്നാരോ ആത്മഗതം ചെയ്തു . പക്ഷേ , പെയ്തില്ല . പകരം മൂടൽമഞ്ഞ് പുണരുന്നുണ്ടായിരുന്നു ആ മലനിരകളെയും വേരുപാലങ്ങളെയും . പുസ്തകം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
| false |
കല്ലമ്പലം ∙ ആറു മാസം തുടർച്ചയായി മാസ്ക് കവിതകളെഴുതി കവി ശശി മാവിൻമൂട് സമൂഹ മാധ്യമങ്ങളിൽ താരം . മേയ് 20 മുതലാണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ഓരോ ദിവസവും മാസ്ക് വിഷയമാക്കി നാലു വരികൾ കുറിക്കാൻ തുടങ്ങിയത് . 180 ദിവസം പിന്നിടുമ്പോൾ കവിതകൾ പുറം ലോകം ചർച്ച ചെയ്യുകയാണ് . ഒപ്പം കവിക്ക് അഭിനന്ദനവും . മാസ്ക് ഒരു അവയവം പോലെ പ്രതിരോധത്തിന്റെ ആയുധം പോലെ മാറിയ സാഹചര്യത്തിലാണ് കവിതകൾ പ്രേരണയായത് … ദുരന്ത കാലത്തെ അതിജീവിക്കുന്ന സുന്ദരമായ കാഴ്ചകൾ കവിതകളിൽ പങ്കുവയ്ക്കുന്നു . ഒപ്പം സ്വതന്ത്രമായി പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ കഴിയാൻ വിധിക്കപ്പെട്ട കാലത്തെ പ്രതിരോധിക്കുന്ന പ്രമേയങ്ങളും ഉണ്ട് . വാക്സിൻ കണ്ടു പിടിക്കും വരെ മാസ്ക് തന്നെ താരം എന്നും അകലം പാലിക്കലും സോപ്പും സാനിറ്റെസറും നമുക്ക് എന്നും പാഠം ആണെന്നും കവി പറയുന്നു . ‘ മുഖം മൂടിക്കുള്ളിലൊളിച്ചിടാം മുഖത്തെ വൈകൃതം മറച്ചിടാമെന്നാൽ എവിടെ നമ്മളിന്നൊളിച്ചു വയ്ക്കുമീ മനസ്സിലെ പുഴുക്കുത്തുകൾ ? ഇത്തരം കവിതകളിലൂടെ ആനുകാലിക വിഷയങ്ങളെ മാസ്ക് കണ്ണി ആക്കി വിചാരണ ചെയ്യുന്നു . പുകവലി വെറ്റില മുറുക്കും കുറവാക്കി മാസ്ക്കേ നിനക്കൊരു കോടി പ്രണാമം . പലനിറ മാസ്ക്കിട്ടിരിക്കുന്നുവെങ്കിലും തനിനിറം ചിലർ കാട്ടാതിരിക്കുമോ ? ’ . ഇങ്ങനെ പോകുന്നു കവിതകൾ . ജലസേചന വകുപ്പിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച കല്ലമ്പലം മാവിൻമൂട് സ്വദേശിയായ കവി പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .
| false |
കോർഡിനേറ്റുകൾ : 45 ° 0′0″ 0 ° 0′0″ / 45 . 00000 ° 0 . 00000 ° / 45 . 00000 ; 0 . 00000 ഭുമദ്ധ്യരേഖയുടെ വടക്കുള്ള ഭൂമിയുടെ ഭാഗത്തെയാണു് ഉത്തരാർദ്ധഗോളം എന്നു് പറയുന്നതു് . മനുഷ്യർ അധികവും വസിക്കുന്നതു് ഇവിടെയാണു് .
| false |
കനാലിന്‍പുറത്തെ ചരലിലൂടെ സൈക്കിള്‍ കിരുകിരുത്തുകൊണ്ട് ഉരുണ്ടു . നടപ്പാതയുടെ ഇരുവശവും കാട് പടര്‍ന്നുകിടന്നിരുന്നു . ആ പരിസരത്ത് ആ കരിപ്പുരയല്ലാതെ മറ്റുവീടുകളൊന്നുമില്ലായിരുന്നു . ‘ ‘ കുഞ്ഞിനിപ്പൊ തോന്ന്ണ്ടാവും ഈ കിടയ്ക്കാട്ട് കാടും മൊന്തേം അല്ലാണ്ടെ മറ്റൊന്നൂല്ല്യാന്ന് . അങ്ങനെ അങ്ങ്ട് വിചാരിക്കണ്ടാ . നമ്മുക്കിനി കല്ല്ട്ട്മടേല്ക്ക് പോകാം … ’ ’ ‘ ‘ കല്ലുവെട്ടുമട . അതെന്താ സംഗതി . ഇന്നുകാലത്ത് മുത്തശ്ശന്‍ പറേണത്കേട്ടു . ’ ’ ‘ ‘ ആ പേരില് തന്നേണ്ടല്ലോ കാര്യം . കല്ല് വെട്ടിയെടുക്കണ മട . അതായത് വെട്ടുകല്ലില്ലേ . നല്ല ചെങ്കല്ല് . അവടെയൊക്കെ നല്ല വെട്ടുപാറേണ്ട് . ആ വെട്ടു പാറേന്ന് കല്ല്ങ്ങനെ ചെത്തിയെടുക്കും . ’ ’ ‘ ‘ അപ്പൊ ഈ വെട്ടു കല്ല് എന്നു പറേണത് മണ്ണല്ലേ . ’ ’ ‘ ‘ പിന്നല്ലാണ്ട് . മണ്ണിന്‍റെ ഒരു തരം പാറ . മോളിലൊക്കെ മണ്ണ്ണ്ടാവും . കയ്ക്കോട്ടോണ്ട് ഈ മണ്ണൊക്കെ മാടി നീക്കും . പിന്നെ നല്ല കല്ല് വെട്ട് മഴ്വോണ്ട് കല്ല് കൊത്തികൊത്തിയെടുക്കും . ’ ’ അവന്‍ അപ്പോഴും പൂര്‍ണ്ണമായി മനസ്സിലാകാതെ ആലോചിച്ചുനിന്നു . അതുകണ്ടപ്പോള്‍ മാധവേട്ടന് കാര്യം പിടികിട്ടി . ‘ ‘ പറഞ്ഞ് തന്നാ മനസ്സിലാവില്ല . നമ്മ്ക്ക് കല്ല്ട്ട് മടേല്ക്ക് പോകാം . കണ്ടാ സംഗതി പിടികിട്ടും … . ’ ’ കുറെ കഴിഞ്ഞപ്പോള്‍ ആള്‍ സഞ്ചാരവും വണ്ടികളുമൊക്കെയുള്ള ഒരിടത്തെത്തി . അവിടെനിന്ന് വലത്തോട്ടുള്ള ഒരുവഴിയിലേക്ക് തിരിഞ്ഞു . ടാര്‍ റോഡ് അല്ലായിരുന്നെങ്കിലും അത്യാവശ്യം വീതിയുണ്ടായിരുന്നു . ആ വഴി ‘ കല്ല്ട്ട്മട കോളനി ’ എന്നെഴുതിവെച്ച ഒരു ബോര്‍ഡിനു കീഴെ ചെന്നുചേര്‍ന്നു . ഒരാള്‍ പൊക്കമുള്ള ഒരു ചെങ്കല്ലില്‍ ചാരിവെച്ചിരിക്കുകയായിരുന്നു ആ ബോര്‍ഡ് . കാറ്റിലും മഴയിലും അതിലെ ചില അക്ഷരങ്ങള്‍ അറ്റുപോയിരുന്നു . ഏകദേശം ഒരു ധാരണയില്‍ അടുത്തുനിന്നാല്‍ വായിക്കാമെന്ന് മാത്രം . കല്ലിന്‍റെ മുകളില്‍ ആരോ കയറി നില്ക്കുന്നതുപോലെയാണ് തോന്നിയത് . അടുത്തുചെന്നപ്പോള്‍ കണ്ടും കേട്ടും പരിചയം ഇല്ലാത്ത ഒരു രൂപം നാക്കുനീട്ടി നില്ക്കുന്നു . തല മനുഷ്യന്‍റേം ഉടല്‍ നാല്‍ക്കാലിയുടേതും . കഴുത്തില്‍ ചെമപ്പും കറുപ്പുമൊക്കെയായി പലനിറത്തില്‍പ്പെട്ട മാലകള്‍ തൂങ്ങിക്കിടന്നിരുന്നു . അടുത്തുചെന്നപ്പോഴാണ് വളരെ വിദഗ്ധമായി ചെങ്കല്ലില്‍ പണിതിരിക്കുന്ന ഒന്നാണെന്നു മനസ്സിലായത് . അവന്‍ അമ്പരന്ന് കുറച്ചുനേരം നോക്കിനിന്നു . ‘ ‘ ഇതന്ത് രൂപമാണ് ’ ’ മാധവേട്ടന്‍റെ മുഖത്ത് അതുവരെ കാണാത്ത ഒരു ഭാവമുണ്ടായി . പരിഹാസമാണോ പുച്ഛമാണോ എന്ന് തെളിയുന്നതിനു മുന്‍പേ അതവിടെനിന്നും മാഞ്ഞുപോയി . ‘ ‘ അതൊക്കെ അങ്ങനെ കിടക്കും . ഈ ലോകത്ത് മനസ്സിലാകാത്തതായി പലകാര്യങ്ങള്ണ്ട് . അതിലൊന്നാണിതും . ഈ സ്ഥലാണ് കിടയ്ക്കാട്ടെ അധോതലംന്ന് പറേണത് . കല്ല് വെട്ടി കല്ല് വെട്ടി ഈ ഭാഗമൊക്കെ താഴ്ന്ന് പോയീന്ന്ള്ളത് നേരാ . അതിനും പുറമേ വേറെ ചില ക്രിയകളും കൂടീണ്ട് ഇവിടെ . മനുഷ്യന് ദൈവത്തിലുള്ള വിശ്വാസം കൂടുമ്പളാണോ കുറേമ്പളാണോന്നറിയില്ല . ചെലപ്പോള്‍ ആഗ്രഹങ്ങള് പിടിച്ചാ കിട്ടാണ്ടാവും . മിക്കപ്പഴും അതത്യാഗ്രഹോം അതിമോഹോം ആവും . ആ ആവശ്യങ്ങള് നെറവേറ്റാന്‍ ദൈവം പോരാണ്ട് വരും . അപ്പൊ മറ്റു ശക്തികളെ അന്വേഷിക്കും . അവര്ടെ മുന്നിലപ്പൊ മാര്‍ഗ്ഗം പ്രശ്നേ ആവില്ല . ആഗ്രഹനിവര്‍ത്ത്യാണല്ലോ പ്രധാനം . അങ്ങനെ ഉള്ളവരെ കാത്തിരിക്കുന്ന ചെല ശക്തികള് ഈ പ്രപഞ്ചത്തില് മറഞ്ഞിരിണ്ണ്ട് . ഈ കിടയ്ക്കാട് , അങ്ങനൊള്ള ശക്തികളെ കുടിയിരുത്ത്യേക്കണത് ഈ കല്ല്ട്ട് മട കോളനീലാ … ‘ ‘ ദുര്‍ഗ്രഹമായ സംഗതികളാണ് താന്‍ കേട്ടുകൊണ്ടിരിക്കുന്നതെന്ന് അവന് തോന്നി . ‘ ‘ കുഞ്ഞിനങ്ങ്ട് മനസ്സിലാവ്ണ് ണ്ടാവില്ല്യാ ല്ലേ . അത് മനസ്സിലാക്കാനുള്ള പ്രായം ആവണേള്ളൂ . ജീവിതത്തില് ഏറ്റോം കഷ്ടകാലംള്ള നേരത്ത് ചിലപ്പോ ഇവിടെ എത്തിപ്പെടേണ്ടിവരും . ആരേങ്കിലും നശിപ്പിക്കാനോ വീഴ്ത്താനോ അല്ലെങ്കി വീഴ്ച്ചേന്ന് കരകേറാനോ ഒക്കെയായി ഇവിടെ വരണോരുംണ്ട് . അങ്ങനെയുള്ളവര്‍ക്കുള്ള സ്ഥലാണിത് . മാട്ടും മന്ത്രോംന്ന് കേട്ടിട്ട്ണ്ടോ . അത് ന്നെ … . ’ ’ അപ്പോഴാണ് മാധവേട്ടന്‍ പറഞ്ഞുവന്ന കാര്യത്തിന്‍റെ ആമുഖപരിസരസങ്കീര്‍ണ്ണതയില്‍ നിന്ന് അവന്‍ അല്പമൊന്നു മോചിതനായത് . ‘ ‘ പൂശാനും കലക്കാനും വരുന്നോരൊന്നും ആരുടെ അടുത്തെക്കാ വരണേന്നൊന്നും നോക്കാറില്ല . ക്രിയോള് ചെയ്യണോര്ടെ ചരിത്രം അറിഞ്ഞാ പലരും ഈ പരിസരത്തേക്ക് നോക്കില്ല . ഒരമ്മ പെറ്റ മക്കളാണ് ഇവിടെള്ള മന്ത്രവാദികളുടെ മുന്‍തലമുറക്കാര് . അന്ന് അവര്ന്നെ എന്തൊക്കെയോ പറഞ്ഞ് തമ്മീത്തമ്മില് തല്ലായി . അങ്ക്ടും ഇങ്ക്ടും മാട്ടുംമാരണോം തൊടങ്ങി . ഒരു വേലീടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കാണാന്‍ ആള്‍ക്കാരും എത്തി . പിന്നെ കാണാന്‍ വന്നവരും തങ്ങള്‍ടെ വഴക്കും വക്കാണവും തീര്‍ക്കാന്‍ ഓരോരുത്തരെ പിടിച്ചു . മന്ത്രവാദ്യോള്‍ക്ക് പരസ്പരം തല്ലൂടാണ്ട് കഴിഞ്ഞു . അത്യാവശ്യം കാണിക്കേം കിട്ടി തൊടങ്ങിയപ്പോഴാണ് സംഗതി കൊള്ളാമല്ലോന്നവര്‍ക്ക് തോന്നീത് . അതവര് കുലത്തൊഴിലാക്കി . പാരമ്പര്യായി കൊണ്ട് നടക്കാന്‍ പിന്നെണ്ടായോര്‍ക്ക് മടീല്ലാണ്ടായി . ഓരോരുത്തര് ഓരോ ക്രിയകള്‍ക്കായി ഓരോ രൂപങ്ങളൊണ്ടാക്കി ഓരോ പേരുംകൊടുത്തു . കേട്ടാ ഞെട്ടണ പേരോള് . ഒരിക്കെ ഇവിടെ വന്നുപ്പെട്ടോര്‍ക്കൊന്നും പിന്നെ ആ കെട്ടുപൊട്ടിച്ച് പൂവ്വാന്‍ പറ്റില്ല . കൊടുക്കണോനും കൊള്ളണോനും നശിക്കും . അപ്പഴോ ചെയ്യുന്നതും ചെയ്യണ്ടാത്തതും ഫലം ഒപ്പം . കിടയ്ക്കാട്ട്ന്ന് മാത്രംല്ല , അന്യനാട്ട്ന്നും ഇഷ്ടംപോലെ വരണ് ണ്ട് ഇവിടെള്ള മൂര്‍ത്തികള് ചില്ലറക്കാരല്ലാന്നാ എല്ലാവരും അനുഭവത്തീന്ന് പറേണത് . ’ ’ അവിടേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഇടതുഭാഗത്ത് കയ്യില്‍ വാളുമായി നീണ്ടനാക്കുമായി അസുര ജന്മംപൂണ്ട ഒരു രൂപം കണ്ടപ്പോള്‍ അവന്‍റെ ഉള്ളൊന്നു കാളി . അവന്‍ ഒരടി പിന്നോട്ടുവെച്ചു . ‘ ‘ പേടീണ്ടെങ്കി മുന്നോട്ടു നടക്കണ്ടാ . ഇവിടന്നു തിരിക്കാം . ഇതുപോലുള്ള ആള്‍ക്കാര് ഇനീംണ്ട് അകത്ത് … ’ ’ പേടിച്ചു പിന്മാറി പോരാന്‍ സിദ്ദു തയ്യാറായിരുന്നില്ല . കുത്തനെയുള്ള ഒരു കയറ്റവും പിന്നെ ഒരിറക്കവുമായിട്ടാണ് വഴി കിടക്കുന്നത് . ചെങ്കല്ലു പാകിയ പാത മൊത്തം വൃത്തിയുള്ളതുമായിരുന്നു . വഴിക്കിരുവശവും കൃത്യമായ അകലത്തില്‍ ഓലപുരകള്‍ ഉണ്ടായിരുന്നു . നടക്കുമ്പോള്‍ അവന്‍ ഇരുഭാഗത്തേക്കും നോക്കുന്നുണ്ടായിരുന്നു . പുതിയ മൂര്‍ത്തി രൂപങ്ങള്‍ കാണാനായി . ഒന്നുരണ്ടെണ്ണത്തില്‍ ഒഴികെ മറ്റുവീടുകളുടെ ഉമ്മറത്തൊന്നും മുന്‍പു കണ്ട തരത്തിലുള്ള രൂപം ഉണ്ടായിരുന്നില്ല . കയറ്റം കഴിഞ്ഞ് ഇറങ്ങുന്നിടത്ത് , വലതുവശത്ത് തരക്കേടില്ലാത്ത ഒരു ഓടിട്ടപുര കണ്ടു . അതിന്‍റെ ചുമരില്‍ കടുംചെമപ്പ് ചായം പൂശിയിരുന്നു . വീടിന്‍റെ ഉമ്മറത്ത് ജപ്പാന്‍ ബ്ലാക്ക് അടിച്ച ചെറിയ ഒരരമതില്‍ ഉണ്ടായിരുന്നു . അതില്‍ വെളുത്ത അക്ഷരത്തില്‍ , ‘ കോഴിയെ പറപ്പിക്കും വേലാണ്ടി ’ എന്നെഴുതിവെച്ചിരുന്നു . ‘ ‘ വെറും കോഴിയല്ല , ചുട്ടകോഴിയെ ആണ് . അതിനുള്ള സ്ഥലം പോരാണ്ട് എഴുതാത്തതാണ് . വേലാണ്ടിയാണ് ഈ കോളനീലെ മുതിര്‍ന്ന , ഭീകര മന്ത്രവാദി . അപ്പുറത്ത് വേലാണ്ടിയോളമില്ലെങ്കിലും ഒപ്പം നില്ക്കണ ‘ ആടിനെ പട്ട്യാക്കണ ചുപ്പാണ്ടി’യുണ്ട് . വേലാണ്ടീം ചുപ്പാണ്ടീം ആണ് ഈ കോളനീലെ പ്രധാന സ്വരൂപങ്ങള് . ആരെങ്കിലും ഇവടെ വരണ്ണ്ടെങ്കില്‍ അതിവരെ അന്വേഷിച്ചിട്ടായിരിക്കും . കഷ്ടകാലത്തിന് ഇവരെ ഒഴിവാക്കി ഇവിടെയുള്ള മറ്റു വല്ലോര്‍ടെ അടുത്തു ചെന്നുപ്പെട്ടാ കഴിഞ്ഞു അവന്‍റെ കാര്യം . എന്തു ശത്രുതേണ്ടെങ്കിലും അപ്പൊ ഇവരൊന്നിക്കും . അതോണ്ട് തന്നെ മൂന്നാമതൊരു കേമന്‍ മന്ത്രവാദി ഇവിടെണ്ടായിട്ടില്ല . ’ ’ വേലാണ്ടിയുടെ പുരയ്ക്കപ്പുറത്ത് ചെങ്കല്ലുകൊണ്ടു കസേരകള്‍ക്കു പകരമെന്നവണ്ണം കുറെ ഇരിപ്പിടങ്ങള്‍ ഉണ്ടാക്കിയിരുന്നു . വരുന്നവര്‍ക്കിരിക്കാനാവും . അവര്‍ ആ വീടിനു നേരെ മുന്നിലെത്തിയതേയുള്ളൂ . അകത്തെ ചെമന്ന നിറത്തില്‍ നിന്നും ഒരാള്‍ ഇറങ്ങിവന്നു . നീണ്ടു മെലിഞ്ഞ് താടിയും ജടയും കെട്ടിയ അയാള്‍ പ്രാചീന കാലത്തുനിന്നും പൊടുന്നനെ പൊട്ടിമുളച്ചതുപോലെയാണ് തോന്നിച്ചത് . മാംസമേതുമില്ലാത്ത അയാളുടെ ശരീരത്തില്‍ എല്ലുകള്‍ എണ്ണിയെടുക്കാമായിരുന്നു . ചെമന്ന ചേല ചുറ്റിയിരുന്ന അയാളെ കണ്ടാല്‍ അറിയാം ഏതോ ആഭിചാരം കഴിഞ്ഞുള്ള വരവാണ് . മുഖം ഭസ്മത്താലും കുങ്കുമത്താലും മൂടപ്പെട്ടു . മാധവേട്ടനെ കണ്ടപ്പോള്‍ അയാളുടെ നേത്രങ്ങളില്‍ കനലെരിഞ്ഞു . വിശന്നുവലഞ്ഞ വന്യമൃഗം ഇരയെ കണ്ടപ്പോള്‍ എന്ന പോലെ ആ കണ്ണുകള്‍ മുരണ്ടു . ‘ ‘ എന്താ മാധവേട്ടാ കല്ട്ട്മടേല്ക്കുള്ള വഴ്യൊക്കെ അറിയ്വോ ? ’ ’ ‘ ‘ കിടയ്ക്കാട്ടെ കല്ലട്ട്മടയിലേക്കുള്ള വഴി മറക്കാന്‍ പറ്റ്വേ ? ’ ’ ‘ ‘ ഞങ്ങളൊക്കെ ഇവിടെക്കേണ്ട് … ’ ’ ‘ ‘ നിങ്ങള്ള്ളത് കല്ല്ട്ട്മട കോളനീലല്ലേ . കല്ലട്ട്മടേലല്ലല്ലോ ? ’ ’ ‘ ‘ ഞങ്ങളെ കാണാനല്ലാണ്ട് അങ്ങനാരും ഈ വഴിക്ക് വരാറില്ല . ന്നെക്കൊണ്ട് കൂട്ട്യാ കൂടണത് ന്തെങ്കിലും ണ്ടോ ’ ’ ‘ ‘ വേലാണ്ട്യേ , കല്ല്ട്ട്മട ണ്ടായേന് ശേഷേ കോളനീണ്ടായിട്ട്ള്ളോ . അത് മറക്കണ്ടാ . പിന്നെ യ്ക്ക് നിവര്‍ത്തിക്കാനായിട്ട് ഒരാവശ്യം നിന്നെക്കൊണ്ടില്ല . അങ്ങനെ ഒരു കാലംണ്ടാവുംന്ന് നീ കരുതണ്ടാ . ’ ’ വേലാണ്ടി രസിക്കാത്ത മട്ടില്‍ മാധവേട്ടനെ നോക്കിനിന്നു . ഇമവെട്ടാതെ മാധവേട്ടനും , സാവകാശം വേലാണ്ടിയുടെ കണ്ണുകളിലെ വന്യമൃഗത്തിന്‍റെ മുരള്‍ച്ച കുറയുന്നതും ശാന്തമായി ഒതുങ്ങി മടയിലേക്ക് തിരിഞ്ഞുപോകുന്നതും സിദ്ദു കണ്ടു . അത്രവേഗം വേലാണ്ടിയൊതുങ്ങി പോയതെങ്ങനെയെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും സിദ്ദുവിനത് ചോദിക്കാന്‍ ധൈര്യം തോന്നിയില്ല . ‘ ‘ എന്നോടാ അവന്‍റെ കളി . ഒരിക്കേ കളിച്ചതിന്‍റെ ഓര്‍മ്മേണ്ട് അവന് . അതോണ്ടാ ഒതുങ്ങിപോയത് . സൂക്ഷിക്കേണ്ടാ ഇനാ . പിടിച്ചാ വിടില്ല . തായ് വേരുംകൊണ്ടേ പോകൂ . പലര്‍ക്കും അതറിയില്ല . ഇനീള്ളത് ശുപ്പാണ്ടി . അത് വേറൊരു തരം . ഒന്നു മൂര്‍ഖനാച്ചാ , മറ്റത് അണലി . വേലാണ്ടിയാച്ചാ രണ്ടാലൊന്നറിയാം . ചാവ്വോ ജീവിക്ക്വോന്ന് . ശുപ്പാണ്ടിയാച്ചാ തീര്‍ച്ചയില്ലാണ്ടെ കിടക്കും … . ’ ’ ആ ഇറക്കത്തില്‍ തന്നെ രണ്ടുവീടിനപ്പുറം മാധവേട്ടന്‍ പറഞ്ഞ ആ ബോര്‍ഡുണ്ടായിരുന്നു . അതിന്‍റെ തൊട്ടടുത്തു തന്നെ ഒരാടും നില്പുണ്ട് . ബോര്‍ഡിനു പിറകില്‍ കല്ലുകൊണ്ടുപണിത ഒരു ചാരുകസേരയില്‍ ഉയരം കുറഞ്ഞ് , തടിച്ചുവെളുത്ത ഒരാള്‍ കിടപ്പുണ്ടായിരുന്നു . ഭസ്മത്തില്‍ ചിത്രകല ചെയ്ത അയാളെ കണ്ടാല്‍ ഏതോ ഇല്ലത്തെ നമ്പൂരിയെന്നേ തോന്നൂ . ‘ ‘ സങ്കരനാ , പുലച്ചിയ്ക്ക് നമ്പൂരീന്നു വീണ വിത്ത് . കേറി താമസിക്കാന്‍ ഇല്ലമൊന്നും കിട്ടീല്ല . അപ്പൊപ്പിന്നെ ഇവിടെതന്നെ കൂടി . നമ്പൂരീടെ രസികത്തോം കീഴാളന്‍റെ ഓടിവിദ്യേം കയ്യിലുണ്ട് . നമ്മളെ കണ്ടാ എന്തെങ്കിലും വേല ഒപ്പിക്കാതിരിക്കില്ല്യാ … ’ ’ മാധവേട്ടന്‍ പറഞ്ഞു നില്ക്കുമ്പോള്‍ , അവരെ കണ്ട് അയാള്‍ ഇരിക്കുന്നിടത്തുനിന്നും ചാടിയെഴുന്നേറ്റു . മുഖത്ത് പരിഹാസത്തില്‍ മുങ്ങിയ വിഡ്ഡിച്ചിരിയുണ്ട് . സിദ്ദു അത്ഭുതപ്പെട്ടു . അതുവരെ അവിടെ നിന്നിരുന്ന ആടപ്പോള്‍ ഒരു പട്ടിയായി നാക്കുനീട്ടി അവരെ നോക്കി കുരയ്ക്കാന്‍ തുടങ്ങിയിരുന്നു . അവന്‍റെ ഭാവവ്യത്യാസം കണ്ടപ്പോള്‍ അയാള്‍ക്കൊന്നുകൂടി രസംകേറി . ‘ ‘ ഏശ്ശാ , വര്വാ , കേറീട്ട് പൂവ്വാം . ത്തിരി സമ്പാരം കഴിച്ച് ക്ഷീണോം മാറ്റാം . ’ ’ ‘ ‘ ഈ കോളനീന്ന് സമ്പാരം കേറ്റി ക്ഷീണം മാറ്റാനല്ല , ഞാന്‍ വന്നേട്ക്കണത് . കല്ല്ട്ട് മടേലേക്കാ പോണത് . അത്രയ്ക്ക് എന്നെ സമ്പാരം കുടിപ്പിക്കണങ്കി മടേല്ക്ക് കൊണ്ടന്നോളളൂ . ’ ’ മാധവേട്ടന്‍ സൈക്കിള്‍ ഒരിടത്തുനിര്‍ത്തി , അല്പം മറവിലേക്ക് നീങ്ങി ഒന്നുമൂത്രമൊഴിക്കാന്‍ നടന്നു . ശുപ്പാണ്ടി സിദ്ദുവിനേയും സൈക്കിളും ആകെ ഒന്നു നോക്കി . ‘ ‘ ന്താ . ഞാന്‍ എടപെടണ്ട വല്ല കേസുംണ്ടോ … ’ ’ ‘ ‘ ഹേയ് ഒന്നുംല്ലാ … ’ ’ സിദ്ദുവിന്‍റെ സ്വരം അവനറിയാതെ ഒന്നു വിറപൂണ്ടു . അപ്പോഴേക്കും മാധവേട്ടന്‍ കാര്യം കഴിഞ്ഞ് വന്നു . ‘ ‘ അപ്പൊ ഏശ്ശന്‍ എന്‍റെ ഇല്ലത്തേക്ക് വരണ്ല്ല്യാന്ന് … ’ ’ ‘ ‘ ഡോ , ശപ്പാ തന്‍റ് ചെറ്റേല് കേറാനുള്ള സമയംല്ലാ ഇത് … ’ ’ അത്രയും പറഞ്ഞ് മാധവേട്ടന്‍ സൈക്കിളില്‍ പിടിക്കാന്‍ നിന്നു . ‘ ‘ അല്ലാ ഏശ്ശന്‍റെ ശകടത്തിന് ന്തോ ഒരു വ്യത്യാസം പോലെ . ഇതന്ന്യല്ലേ അത് . ’ ’ സിദ്ദു അമ്പരന്നുപോയി . സൈക്കിളിന്‍റെ സ്ഥാനത്ത് ഒരു മുഴുത്ത പോത്ത് . പക്ഷേ , മാധവേട്ടനില്‍ ഒരു ഭാവവ്യത്യാസവുമില്ല . മാധവേട്ടന്‍ ഉടനടി എവിടുന്നോ ഒരു കയര്‍ വരുത്തി പോത്തിന്‍റെ കഴുത്തിലിട്ടു . അതിനെ വഴിക്കപ്പുറത്തുള്ള ഒരു കാഞ്ഞിരത്തിനടുത്തേക്ക് വലിച്ചുകൊണ്ടുപോയി കെട്ടിയിട്ടു . ‘ ‘ പൊഴേലേക്ക്റങ്ങ്മ്പോ , പേരിന് ഒരു പങ്കായോങ്കിലും കരുതണല്ലോ . അതുകൊണ്ടെന്ന്യാ ഞാന്‍ വന്നത് . സൈക്കിള് നീയെടുത്തോ . ഏറിയാ ഒരു നൂറ്റമ്പത് . അത് ഞാന്‍ വിജയന് കൊടുക്കാം . പോത്തിനെ അറക്കാന്‍ കൊടുത്താ രൂപാ ആയിരം കിട്ടും . ന്നാലും ബാക്കി എണ്ണൂറ്റമ്പത് പോക്കറ്റില് എന്താപോരേ … ’ ’ ഒരു നിമിഷം ശുപ്പാണ്ടി വാ തുറന്നു നിന്നു . അബദ്ധം പിണഞ്ഞമട്ടില്‍ അയാള്‍ മാധവേട്ടനരികില്‍ നിന്നു . ‘ ‘ അല്ലാ മാധവേട്ടാ ഞാന്‍ ഒരു രസത്തിന് … . ’ ’ ‘ ‘ ഞാനും ഒരു രസത്തിനാ ന്നേ . ഇനീ ഈ രസം തോന്നാന്‍ പാടില്ല ല്ലോ … മടേല്ക്ക് നടക്കാന്‍ള്ള അകലേള്ളൂ . ഞങ്ങള് നടക്കാം . പിന്നെ തിരിച്ച് വര്മ്പോന്‍റെ പോത്ത് വിടെ ഇല്ലെങ്കീ … . അറിയാലോ … ’ ’ മാധവേട്ടന്‍ മുന്നിലും സിദ്ദു കാര്യമറിയാതെ പുറകിലും നടന്നു . ‘ ‘ പകല് സമേത്ത് ഒരു മാതിരി പെട്ടോരൊന്നും ഈ വഴിക്ക് വരാറില്ല . ഇവര് രണ്ടാളും നിന്ന് വെരട്ടും . ആരേം ങ്ങ്ട് കടത്താണ്ട് ഈ കല്ല്ട്ട്മട സ്വന്താക്കാംന്ന്ച്ച്ട്ടാ . അത് നടക്ക്വോ . ഇവറ്റോള് എണീക്കുമ്പോ പത്തര്യാവും . അഞ്ചുമണി ആവ്മ്പളേക്കും അകത്ത് കേറും . പിന്നെ രാത്ര്യേ പൊറത്തെറങ്ങൂ . അതിനെടേലുള്ള സമയത്താണ് കല്ല്ട്ട് മടേല്ക്കുള്ള പണിക്കാര്‍ടെ പോക്ക് … . അറിയാതെങ്ങാനും അവര് പൊറത്ത്ള്ള സമേത്ത് ആരെങ്കിലും വന്നുപെട്ടാ ഈ മാതിരീ ഓരോ വേലത്തരങ്ങള് കാട്ടി ആള്‍ക്കാരെ ചുറ്റിക്കും … . ’ ’ ‘ ‘ ഇതെന്തിനാ ഇവര്ങ്ങനെ ആള്‍ക്കാരെ വെരട്ടണത് ’ ’ ‘ ‘ ഇങ്ങനെ വെരട്ട്യാലല്ലേ അവര്ക്ക് പിടിച്ച് നിക്കാന്‍ പറ്റൂ . പിന്നെ ഇവര്‍ക്ക് ഒരു കണ്ണ് മടേല്ണ്ട് . മട സ്വന്താക്ക്യാ ആഭിചാരോം മാട്ടുംക്കെ അവിടന്നേ ആവാല്ലോ . ഇഷ്ടംപോലെ സ്ഥലല്ലേ . ഇടയ്ക്കിടക്ക് മടേലെ വെള്ളത്തില് ചില ശവങ്ങള് പൊന്തീട്ട്ണ്ട് . ആത്മഹത്യാന്നും അപകട മരണങ്ങള്ന്നുംക്കെ പറഞ്ഞ് അതൊക്കെ അടീ പോയി . സത്യാവസ്ഥ എന്താണാവോ … ’ ’ കല്ല്ട്ട്മട കോളനിയും അവിടത്തെ ദുര്‍മന്ത്രവാദികളും ഭീകരമായ ഒരുതരം അസ്വസ്ഥതയായി സിദ്ദുവില്‍ നിറഞ്ഞു . എന്തുകൊണ്ടോ അവനപ്പോള്‍ ഭയം തോന്നിയില്ല . മാധവേട്ടന്‍ കൂടെയുള്ളപ്പോള്‍ അവിടെയുള്ളവരെ ഭയക്കേണ്ടതില്ലെന്ന് അവന് ബോധ്യപ്പെട്ടിരുന്നു . ഇത്ര ഉഗ്രന്മാരായിട്ടും അവരെന്തേ മാധവനേട്ടനുമുന്നില്‍ അടങ്ങി നില്ക്കുന്നു എന്ന് മനസ്സിലായില്ല . എങ്കിലും മടിച്ചുമടിച്ച് അവനത് ചോദിക്കാതിരിക്കാനുമായില്ല . ചോദ്യം കേട്ടപ്പോള്‍ മാധവേട്ടന്‍ ഒന്നുറക്കെ ചിരിച്ചു . ‘ ‘ അതൊക്കെ വഴിപോലെ മനസ്സിലാവും . എന്തായാലും കുഞ്ഞ് ഇവിടുന്ന് എളുപ്പത്തിലങ്ങനെ പൂവ്വാന്‍ള്ള പരിപാടീല്ലന്നല്ലേ പറഞ്ഞത് . അതുകാരണാ കുഞ്ഞിനെ ഞാനീ ഭാഗത്തൊക്കെ കൊണ്ടന്നത് . സാധാരണ ഒരാള്‍ക്കൊപ്പോ , തനിച്ചോ ഒന്നും ആര്‍ക്കും ഈ ഭാഗത്തേക്ക് വരാന്‍ പറ്റില്ല … ’ ’ നടന്ന് നടന്ന് അവര്‍ കല്ലുവെട്ടുമടയിലെത്തി . കല്ല് വെട്ടിയെടുത്ത് പലഭാഗത്തും ആഴത്തിലുള്ള കുഴികള്‍ രൂപംകൊണ്ടിരുന്നു . അവയിലൊക്കെ പച്ചനിറത്തില്‍ വെള്ളം നിറഞ്ഞു കിടന്നു . പുതിയ ഇടങ്ങളില്‍ കുറേ പേര്‍ കല്ലുകള്‍ വെട്ടിയെടുക്കുന്നുണ്ടായിരുന്നു . അതിന് അപ്പുറവും പരിസരങ്ങളിലും കാടും മൊന്തയും പിടിച്ച് കിടക്കുന്നു . ‘ ‘ ആ കാണണ വെള്ളത്തിനൊക്കെ നല്ല ആഴംണ്ട് . അതിലാണ് ശവങ്ങള് പൊന്തീട്ട്ള്ളത് . ഈ ഭാഗം മുഴുവനും കല്ല് വെട്ടി പാറയാണെന്ന് കണ്ടുപിടിച്ചു . അവരാണ് കിടയ്ക്കാട്ട് കല്ലുവെട്ടുവീട്ടില്‍ എന്ന തറവാട്ടുപേരില്‍ അറിയണത് . അവരും അവര്ടെ പിന്‍മുറക്കാര്‍ക്കുമല്ലാതെ ആര്‍ക്കും ഇവ്ടെ കല്ലുവെട്ടാന്‍ പറ്റില്ല . അതാ നാട്ടുനടപ്പ് … ’ ’ ‘ ‘ അപ്പൊ , ഞങ്ങള് താമസിക്കണതിന്റെ അപ്പുറത്തുള്ള പൊറിഞ്ചുവേട്ടന്‍ … ’ ’ ‘ ‘ അവരൊക്കെ കല്ല്വെട്ട് വീട്ടില്‍ പെട്ടോരെന്നേ … ’ ’ അവര്‍ പത്തോളം പേരുണ്ടായിരുന്നു . അരയില്‍ ഒരൊറ്റത്തോര്‍ത്തു ചുറ്റി പൊരി വെയിലില്‍ , ശരീരത്തില്‍ വിയര്‍പ്പുകണങ്ങള്‍ വിതച്ച് ശ്രദ്ധയോടെ കല്ലുകള്‍ വെട്ടിക്കൊണ്ടിരുന്നു . കല്ല് കൊണ്ടുപോകാനായി ഒരു ലോറി അവിടെ കിടന്നിരുന്നു . ‘ ‘ ഈ കാണണേന്‍റെ ഒരഞ്ചിരട്ടി ഇനീം വെട്ടുപാറയാണ് . ഇവര്ടെ മൂന്നാലു തലമുറക്ക് സുഖായി പണീട്ത്ത് ജീവിക്കാം … . ’ ’ അവരെല്ലാം രൂപത്തില്‍ സദൃശരായിരുന്നു . അക്കൂട്ടത്തില്‍ നിന്ന് പൊറിഞ്ചുവിനെ വേര്‍തിരിച്ചെടുക്കാന്‍ സിദ്ദുവിനായില്ല . ‘ ‘ കിടയ്ക്കാട്ടെ വീടോള്ള് മുഴുവനും ഈ മടേലെ കല്ലോണ്ടുണ്ടാക്കീതാ . ഇപ്പൊ പോരാഞ്ഞ് പൊറത്തേക്കും പോയിക്കൊണ്ടിരിക്ക്ണൂ … ഇനീം താഴത്തേക്കിറങ്ങി കാണണോ … ’6 ‘ ‘ വേണ്ടാ . ഇവിടെ നിന്നാമതി … ’ ’ കുറച്ചുനേരം കൂടി സിദ്ദു നോക്കിനിന്നു . മാധവേട്ടന്‍ വേഗംവരാമെന്ന് പറഞ്ഞ് താഴേക്ക് , മടയിലേക്കിറങ്ങി പോയി എന്തൊക്കെയോ കുശലം പറഞ്ഞ് തിരിച്ചുവന്നു . ‘ ‘ നന്നായി നോക്കി കണ്ടോ . ഇനി , ഞാന്‍ ല്ല്യാണ്ടൊന്നും ഈ ഭാഗത്തേക്ക് വരാന്‍ പറ്റില്ല . കിടയ്ക്കാട്ടുള്ള കുട്ട്യോള് മിക്കോരും ഇവടൊന്നും വന്നിട്ട്ണ്ടാവില്ല്യ … . തനിക്കൊത്തേക്കണത് വല്യേ ഒരു ഭാഗ്യാ … ’ ’ സിദ്ദു കുറച്ചുനേരം കൂടി നിന്നു . പിന്നീടവര്‍ തിരിഞ്ഞു നടന്നു . അവരെ കാത്ത് , വഴിവക്കില്‍ സൈക്കിളുമായി ശുപ്പാണ്ടി നില്പുണ്ടായിരുന്നു . മാധവേട്ടനെ കണ്ടപ്പാടെ , ഒരു വിഡ്ഢിച്ചിരി ചിരിച്ച് ഒരു പരാജിതന്‍റെ വിധേയത്വത്തോടെ അടുത്തുവന്നു . ‘ ‘ ന്‍റെ മാധവേട്ടാ , ഒരബദ്ധം ആര്‍ക്കും പറ്റും . ഏറ്യോര് ആവ്മ്പോ കൊറഞ്ഞോരോട് ക്ഷമിക്ക്യാ വേണ്ടേ . അല്ലാണ്ടങ്ങ്നെ പിടിച്ച വാശീല് നിന്നാലോ … ’ ’ ‘ ‘ ശുപ്പാണ്ടിക്കിപ്പൊ മനസ്സിലായേക്ക്ണ് , ആരാ ഏറീത് ന്നും ആരാ കുറഞ്ഞതെന്നും … ’ ’ ‘ ‘ അത് പിന്നെ എന്നേ മനസ്സിലാക്കിയിട്ട്ള്ളതാ … ’ ’ ‘ ‘ എന്നിട്ടാണോ ഈ വക സൂത്രപ്പണികളുമായി വരണത് . ’ ’ ‘ ‘ അതല്ലേ പറഞ്ഞേ ഒരബദ്ധാന്ന് . നിസ്സാരന്മാരോട് പിടിച്ചുപിടിച്ച് സ്വന്തം ശക്തീന്താന്ന് ഒരു സംശയം ആയിരിക്ക്യാര്‍ന്നു . ഇപ്പൊ ഒന്നു ബോദ്ധ്യായി . മാധവേട്ടനോട് കളിക്കാന്‍ ആയിട്ടില്ല്യാന്ന് … ’ ’ ‘ ‘ ഈ ബോധ്യം എന്നുംണ്ടാവണത് നല്ലതാ . മാധവേശ്ശനോട് കളിക്കാന്‍ നിങ്ങളൊന്നും ഒരു കാലത്തും ആവില്ല്യ … ഓര്‍ത്തോ … ’ ’ ‘ ‘ ഓ . ഞാന്‍ സമ്മതിച്ചേക്ക്ണൂ . ഇതാ സൈക്കിള് . കൊണ്ടോയിക്കോളൂ . ന്‍റെ പോത്തിനെങ്ങ്ട് തന്നാമതി . ആകെ കൂടി യ്ക്കുള്ള ഒരു മൊതലാ അത് … . ’ ’ ‘ ‘ അല്ലെങ്കിലും താന്‍ മാരണം ചെയ്യുന്ന പോത്തിനെ അറക്കാന്‍ കൊടുത്തിട്ട് ചാരായം കുടിക്കെണ്ട ഗതികേടൊന്നും മാധവേശ്ശനില്ല . എന്തായാലും തോറ്റ് വര്ണോരെ പിന്നേം ചവിട്ടി തേക്കണത് ശര്യല്ലല്ലോ . പോത്തിനെ അഴിച്ചോ . ന്നാലും ചെറ്യേ ഒരു ഓര്‍മ്മണ്ടാവട്ടെ . ന്ന് സന്ധ്യാവണ വരെ ഈ നിന്ന നില്പില് ഇവിടെ ആയിക്കോട്ടെ . സൂര്യന്‍ അസ്തമിച്ചാ പോയിരിക്ക്യേ , കെടക്കേ എന്താച്ച ആയിക്കോള്ളൂ … . ’ ’ ‘ ‘ അയ്യോ മാധവേട്ടാ … ’ ’ ശുപ്പാണ്ടി പറയുന്നതു കേള്‍ക്കാന്‍ നില്ക്കാതെ മാധവേട്ടന്‍ കയറ്റത്തിലൂടെ സൈക്കിളുന്തി നടന്നു . സിദ്ദു തിരിഞ്ഞു നോക്കിയപ്പോള്‍ ശുപ്പാണ്ടി നിന്നിടത്തു നിന്നനങ്ങാതെ അതേ നില്പു തന്നെയാണ് . നടക്കുന്നതിനിടെ മാധവേട്ടന്‍ അല്പംകൂടി വിശദമായി സിദ്ദുവിനോട് പറഞ്ഞുകൊണ്ടിരുന്നു . ‘ ‘ ഈ കോളനീല് മുഴ്വോന്‍ ഇതുപോലത്തെ വര്‍ഗ്ഗങ്ങളാണ് . ഈ കാണണ വീടോള് മാത്രമല്ല , ഉള്ളിലേക്കുംണ്ട് കുറേണ്ണം . പക്ഷേ ഇവര് രണ്ടാളുമാണ് ഇപ്പളത്തെ കേമന്മാര് . പിന്നൊരു സമാധാനം ന്താച്ചാ ഇവരാരും ഇവിടെന്നിറങ്ങി വരില്ല . ഇവരെക്കൊണ്ടാവശ്യം ഉള്ളോര് ഇവിടെവന്ന് കാര്യങ്ങള് ചെയ്ത്പൂവ്വും . ഇവരാണെങ്കി ഈ കല്ല്ട്ട്മടേലും പരിസരത്തും ആകെക്കൂടി ഒരു ഭീകരാന്തരീക്ഷംണ്ടാക്കി ആള്‍ക്കാരെ മുഴുവന്‍ അകറ്റീട്ട് കല്ല്ട്ട്മട സ്വന്താക്കി വെക്കാനാ . മടേന്ന് നല്ല വരുമാനോം കിട്ടും . ന്ന്ട്ട് കിടയ്ക്കാട്ന്ന് വിട്ട് കല്ല്ട്ട് നാടെന്ന പേരില് ഒരു നാട്ണ്ടാക്കി അന്യനാട്ടിലുള്ള ഇവര്ടെ കൂട്ടക്കാരെ കൊണ്ടന്ന് ഇവടങ്ങ്ട് കുട്ടിചോറാക്ക്വാ . ആര്‍ക്കും അറീല്ലെങ്കിലും ഇയ്ക്കറ്യാം അത് . ഇടയ്ക്ക് ഇവടെക്കെ കേറീ അവര്ടെ തലേല് ഓരോ കൊട്ടുകൊടുക്കണം അല്ലെങ്കി അഹങ്കാരം മൂക്കും . പിന്നൊരു സമാധാനം ന്താന്ന്ച്ചാ കല്ല്ട്ട്വീട്ടീലെ ആമ്പിള്ളാരോട് നേരിട്ട് മുട്ടാനുള്ള ശക്തീം ധൈര്യോം ഇവറ്റകള്‍ക്കില്ല . ’ ’ സംഗതികളെക്കുറിച്ച് ഏകദേശം ഒരു ധാരണ സിദ്ദുവിലുണ്ടായി . വേലാണ്ടി പഴയ സ്ഥലത്ത് ഉണ്ടായിരുന്നില്ല . അയാളുടെ വീടിന്‍റെ വാതില്‍ അടഞ്ഞുകിടന്നു . അവിടേക്കു നോക്കിയ മാധവേട്ടന്‍റെ മുഖത്ത് നിഗൂഢമായ ഒരു മന്ദഹാസം വിരിഞ്ഞു മാഞ്ഞത് സിദ്ദു കണ്ടു . അവിടൊന്നും കാഴ്ചയില്‍ ആരുമുണ്ടായിരുന്നില്ല , എന്നാല്‍ ചുറ്റുമുള്ള അന്തരീക്ഷത്തിലെ അദൃശ്യതയില്‍ ആരൊക്കെയോ തങ്ങളെ നോക്കുന്നുണ്ടെന്നും എന്തിനോവേണ്ടി പിന്തുടരുന്നുണ്ടെന്നും സിദ്ദുവിന് തോന്നി . അവന്‍ മാധവേട്ടന് ഒപ്പംതന്നെ നടന്നു . കയറ്റം കഴിഞ്ഞ് ഇറക്കമായപ്പോള്‍ മാധവേട്ടന്‍ സൈക്കിളില്‍ കയറിയിരുന്നു . പുറകില്‍ , ഓടുന്ന സൈക്കിളില്‍ സിദ്ദു ചാടിക്കയറിയിരുന്നു . ഇറക്കത്തിലൂടെ , ടാര്‍ റോഡിലൂടെ സൈക്കിള്‍ കുതിക്കാന്‍ തുടങ്ങി . തുടരും … .
| false |
മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോൾ തയാറെടുപ്പുകളൊന്നുമില്ലാതെ പെട്ടെന്നൊരു യാത്ര പോകാൻ തോന്നും . പ്രകൃതിയോട് ഒത്തുചേരാനാണ് കൂടുതൽ പ്രിയം . പ്ലാനിങ്ങില്ലാത്ത യാത്രകളാണ് കൂടുതൽ കളറാകുന്നത് . ഏതു യാത്രയ്ക്കും ഒപ്പമുണ്ടാകാറുള്ള ചങ്ക്സും ഇൗ യാത്രയിൽ ഒത്തുച്ചേർന്നു . വാൽപാറയിലേക്കായിരുന്നു യാത്ര . രാവിലെ 9 മണിക്ക് യാത്രയ്ക്ക് റെഡിയായി . ഓരോ സഞ്ചാരിയെയും കൊതിപ്പിക്കുന്നത് കാടുകയറാനുള്ള മോഹമാണ് . വാൽപാറ തെരഞ്ഞെടുക്കുവാനും കാരണമിതായിരുന്നു . ഉച്ചക്ക് 2 മണിയോടു കൂടി ആതിരപ്പള്ളിയെത്തി . നല്ല നാടൻ ഊണും മോരുകറിയും മീൻവറുത്തതും അകത്താക്കിയതോടെ വിശപ്പിന് ആശ്വാസമായി . പതുക്കെ അവിടുന്ന് നീങ്ങി 2:30 യോടു കൂടി വാഴച്ചാൽ ചെക്‌പോസ്റ്റ് എത്തി . അവധി ദിവസം ആയതിനാൽ നല്ല തിരക്കുണ്ടായിരുന്നു . റൂം കിട്ടുമോ എന്നതായിരുന്നു ടെൻഷൻ . ചെക്‌പോസ്റ്റിൽ നിന്ന് സ്ലിപ് കിട്ടി 2 മണിക്കുറിനുള്ളിൽ മലക്കപ്പാറ എത്തണം . യാത്രയിലെ ഓരോ വളവും കാടിന്റെ വന്യത ആസ്വദിക്കാനുള്ളതായിരുന്നു . ഏകദേശം ഒരു 55 കിമീ മുഴുവൻ കാടാണ് വെറും കാടുമാത്രമല്ല ചാപ്പറയും അനക്കയവും പെരിങ്കൽകുത്തും തോട്ടുപാറ വ്യൂ പോയിന്റും പെൻസ്ട്രോക്കും ഈറ്റകാടും കൂടെ മഴയും കോടയും . രസകരമായ യാത്ര . ഓരോ വളവിലും ആകാംക്ഷയുടെയും ഭയത്തിന്റെയും ആനച്ചൂരുമായി നിൽക്കുന്ന കൊമ്പന്മാരും യാത്രയെ തെല്ലൊന്നു പേടിപ്പിച്ചു . കാടിന്റെ വന്യതയെ ആസ്വദിക്കുന്ന ഓരോ സഞ്ചാരിക്കും പ്രിയപ്പെട്ടതാണ് വാഴച്ചാൽ–വാൽപ്പാറ പാത . ആ … ഒരു ഫീൽ ഒരിക്കലും പറഞ്ഞു അറിയിക്കാൻ പറ്റില്ല . യാത്രയ്ക്കായി ഈ സ്ഥലം തെരഞ്ഞെടുക്കുവാനുള്ള പ്രധാനകാരണം കാടിന്റെ കൊമ്പന്മാരെ കാണാനുള്ള തീവ്രമായ ആഗ്രഹം തന്നെയാണ് . അതിനു കൂടുതൽ പ്രതീക്ഷ നൽകുന്നതായിരുന്നു ഓരോ വളവിലും കാണുന്ന ആനപിണ്ടങ്ങളും ആനച്ചൂരും . പ്രതീക്ഷ നിരാശ മാത്രം നൽകിയുള്ളൂ . മലക്കപ്പാറ വരെ കുറച്ചു കുരങ്ങുകളെ അല്ലാതെ ഒന്നിനെയും കണ്ണിൽപ്പെട്ടില്ല . ഏകദേശം 4 മണിയോടു കൂടി മലക്കപ്പാറ ചെക്ക്പോസ്റ്റ് കടന്നു . മുന്നോട്ടുള്ള യാത്ര കേരളവും തമിഴ്നാടും ഇടകലർന്ന പ്രതീതിയുള്ള നാട്ടിലൂടെയായിരുന്നു . മഞ്ഞു കട്ടകളെ പോലെ പാറിനടക്കുന്ന വെള്ളിമേഘങ്ങൾക്കു കീഴേ ഒരേ നിരപ്പിൽ പച്ചപ്പ് തളിരിട്ടു നിൽക്കുന്ന തേയില തോട്ടങ്ങൾക്കിടയിൽ സായിപ്പന്മാർ ഉണ്ടാക്കിയ തേയില ഫാക്ടറികളുടെ കാഴ്ച കുളിർമയേകുന്നതായിരുന്നു . കണ്ട കാഴ്ചകളൊക്കെയും മനസിൽ പതിപ്പിച്ചപോലെ ക്യാമറയിലും പതിപ്പിച്ചു മുൻപോട്ടു പോയി . നല്ലൊരു വ്യൂ പോയിന്റിനോട് ചേർന്നു ഒരു ചെറിയ ചായക്കട കണ്ടു . നല്ല ചൂട് മുളകുബജി അടുക്കിവെച്ചേക്കുന്നിടത്ത് വാഹനം ഒതുക്കി . നല്ല സ്ട്രോങ്ങ് ചായയും മുളകുബജിയും അകത്താക്കി . യാത്ര തുടർന്നു . ഏകദേശം 5:30 ആയപ്പോള്‍ വാല്‍പ്പാറ ടൗൺ എത്തി . ആദ്യം റൂം തരപ്പെടുത്തി . നല്ല അടിപൊളി ഹോംസ്റ്റേ ആയിരുന്നു . ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ഒരു അരുവിയും അതിനപ്പുറം തേയിലത്തോട്ടത്തിന്റെ അടിപൊളി വ്യൂവും ആസ്വദിക്കാം . അത് നമ്മുടെ കൊച്ചിക്കാരൻ ആല്‍വിൻ ചേട്ടന്റെ ഹോംസ്റ്റേ ആയിരുന്നു . പാചകകാരനായ ചങ്ങാതി ഒപ്പമുള്ളതുകൊണ്ട് ആവശ്യസാധനങ്ങളൊക്കെയും വാങ്ങി . എല്ലാവരുംകൂടി പാട്ടും പാടി പാചകം അടിപൊളിയാക്കി . നല്ല കിടിലൻ നെയ്ച്ചോറും ബീഫിക്കറിയും കോഴിപൊരിച്ചതും സലാഡും അച്ചാറുമൊക്കെയായി സംഭവം റെഡിയായി . ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഓരോ നിമിഷങ്ങൾ . ഒരു കാര്യം മനസിലായി വീട്ടിൽ ' അമ്മ ഉണ്ടാക്കുമ്പോൾ ഉപ്പില്ല എരിവില്ല എന്നൊക്കെ പറഞ്ഞു കുറ്റം പറയുമ്പോൾ അതിന്റെ പുറകിലെ അധ്വാനത്തിന്റെ വില ഉള്ളിന്റെയുള്ളിൽ മനസിലാക്കി തന്ന നിമിഷങ്ങളായിരുന്നു . ഒരു നൈറ്റ് സഫാരി പോയാലോ എന്നായി , പറയേണ്ട താമസം എല്ലാവരും റെഡിയായി ടോർച്ചും കാമറയുമായി ഇറങ്ങി . നല്ല തണുപ്പ് . ഒരു വാഹനംപോലും റൂട്ടിൽ ഇല്ല . കുറച്ചു ചെന്നപ്പോൾ ഇടത്തോട്ടു ഒരു വഴി . ചുമ്മാ പോകാം എന്ന് പറഞ്ഞു വഴി കയറി മോശം റോഡ് , അതൊരു പ്രൈവറ്റ് എസ്റ്റേറ്റ് ആണന്നു കുറച്ചു ദൂരം ചെന്നപ്പോൾ മനസിലായി . ചുറ്റും തിങ്ങി നിറഞ്ഞ തേയില കാട് . പെട്ടന്ന് ഒരു വാഹനം എതിരെ വന്നു . ഞങ്ങളും വാഹനം ഒതുക്കി ഹെഡ്‌ലൈറ്റ് ഡിം ആക്കി , പെട്ടെന്നാണ് മിന്നായം പോലെ മുമ്പിലൂടെ എന്തോ പാഞ്ഞുപോകുന്നതു കണ്ടത് . സംഭവം പെട്ടെന്ന് പിടികിട്ടിയില്ല . ഞങ്ങളൊടോപ്പം വാഹനം ഒതുക്കിയ ആൾ പറഞ്ഞു " തമ്പി പാത്താച്ചാ " അത് ചീറ്റ താ എന്ന് പറഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണ് തള്ളിപ്പോയി , ആരും പ്രതീക്ഷിച്ചില്ല . ആവേശം കൂടി അയാളോട് ഞങ്ങൾ ചോദിച്ചു അണ്ണേയ് അങ്ങോട്ട് പോയാൽ കാണാൻ കിട്ടുവോ ? " ഉറപ്പില്ല തമ്പി സിഎസ്െഎ ചര്‍ച്ച് റോഡ് പക്കം ഉറപ്പായും പാക്കലാം എന്ന് പറഞ്ഞു പുള്ളി പോയി " . വാഹനം വളച്ചു നേരെ അങ്ങോട്ടേക്കു വിട്ടു , കുറെ ദൂരം ചെന്നപ്പോൾ പള്ളിയും കുരിശും കണ്ടു അവിടെങ്ങും കാണാൻ സാധിച്ചില്ല . എല്ലാവരും കുറച്ചു മുൻപോട്ടു പോയപ്പോൾ തേയില കാടുകൾക്കു ഇടയിൽ രണ്ടു തിളങ്ങുന്ന കണ്ണുകൾ ഇത് പുലിയാണ് മക്കളെ എന്ന് പറഞ്ഞു ഇരുട്ടിലേക്ക് ടോർച്ച വെട്ടം പായിച്ചപ്പോൾ പുലി അല്ല കാട്ടുപോത്തായിരുന്നു . ഒരു യമണ്ടൻ സാധനം . പറ്റുന്നരീതിയിൽ കാമറ ക്ലിക്കി കുറച്ചു ഫോട്ടോ എടുത്തു മുൻപോട്ടു പോയി . ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ വാഹനം പതിയെ നീങ്ങി . റോഡിന്റെ നടുക്ക് എന്തോ ഒന്ന് മിന്നിമറയുന്നപോലെ തോന്നി . ഇത്തവണ നിരാശപ്പെടേണ്ടി വന്നില്ല . സംഭവം പുലി ആയിരുന്നു . നല്ല നീളൻ വാലും നിറച്ചു പുള്ളികളും . എന്നാലെന്താ കണ്ടു ഓണം ബംമ്പർ അടിച്ച സന്തോഷവും ഒപ്പം ഭയവും തോന്നി . വാൽപാറയിലെത്തി പുലിയെ കണ്ട സന്തോഷമായിരുന്നു എല്ലാവർക്കും . വാൽപാറയല്ല പുലിപ്പാറയാണ് എന്ന ഡയലോഗുമായി ഞങ്ങളും നേരെ റൂമിലേക്ക് തിരിച്ചു . പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ചായയുമായി ബാൽക്കണിയിലേക്ക് ചേക്കേറി . ഉരുളൻ കല്ലുകളെ തഴുകി ഒഴുകുന്ന അരുവിയും അതിനപ്പുറം നീലാകാശത്തിനു താഴെ പാതി മഞ്ഞിൽ പുതച്ചു കിടക്കുന്ന തേയില തോട്ടവും സുന്ദരകാഴ്ചകളായിരുന്നു . രാത്രിയിൽ പുള്ളിപുലിയെ കണ്ട കാര്യങ്ങളും വിശദീകരിച്ച് മടക്കയാത്രക്കൊരുങ്ങി . പോകുന്ന വഴി ആനയെ കാണാൻ സാധിക്കുമോ എന്നതായിരുന്നു കൂട്ടത്തിലുള്ളവരുടെ അടുത്ത ചോദ്യം . നല്ലമുടി പൂഞ്ചോല വാൽപാറയിൽ നിന്നും സിരുകുണ്ട വഴി ഒരു പതിനഞ്ച് കിലോമീറ്റർ താണ്ടിയാൽ നല്ലമുടി പൂഞ്ചോലയിൽ എത്താം . ആനമുടി എസ്റ്റേറ്റിന് അടുത്തുള്ള വ്യൂ പോയിന്റ് ആണിത് . മലക്കപ്പാറ വാൽപാറ റൂട്ട് പോലെ തന്നെ പച്ചപ്പ് പരന്ന് കിടക്കുന്ന തേയിലക്കാടുകൾക്കു നടുവിലൂടെയുള്ള യാത്രയാണിത് . 12 മണിയോടെ നല്ലമുടി വ്യൂ പോയിന്റ് എത്തി . കാർ പാർക്കു ചെയ്തു ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ കയറ്റിവിടില്ലയെന്നായിരുന്നു മറുപടി . കാരണം ആന ഇറങ്ങിയിട്ടുണ്ട് റിസ്ക് ആണ് അതുകൊണ്ടു പെർമിഷൻ ഇല്ല . തൃപ്തിയായി ! ഇതിപ്പോ ആനയെ കാണാൻ വന്നിട്ട് ആനപിണ്ഡം കണ്ടു തിരിച്ചുപോരേണ്ട അവസ്ഥ ആയി എന്ന മട്ടിലായി . അധികനേരം അവിടെ നിന്നില്ല അടുത്ത സ്ഥലം ലക്ഷ്യമാക്കി യാത്ര തുടർന്നു . കുറച്ചു ചെന്നപ്പോൾ കുറച്ചു താഴയായി ഒരു അമ്പലം അതിനുമുൻപിലായി കുറച്ചു കുട്ടികൾ പന്ത് കളിക്കുന്നതു കണ്ടു . അടുത്ത സ്ഥലം ഏതാണെന്ന് അവരോട് തിരക്കി നല്ലമുടിയാണ് . രണ്ടു നാളായി ആന ഇറങ്ങിയിട്ടുള്ളതുകൊണ്ട് അവിടേക്ക് കടത്തിവിടില്ലെന്നുമായിരുന്നു മറുപടി . എപ്പോൾ വേണമെങ്കിലും ആന മുൻപിൽ വരാം എന്തും സംഭവിക്കാം അങ്ങനെ രണ്ടു കിലോമീറ്ററോളം നടന്നു മുകളിൽ കയറി എന്നിട്ടും കുറെ ആനപ്പിണ്ടം അല്ലാണ്ട് വേറെ ഒന്നും ഞങ്ങൾ കണ്ടില്ല . ഇനി തിരിച്ചു പോകാം എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ ഒരു സ്ത്രീ വിറകും ചുമന്നു വരുന്നു അവരോടു ഞങ്ങൾ ചോദിച്ചു ഇവിടെ ആന ഉണ്ടോയെന്ന് ? ' ആന ഉണ്ട് ഇപ്പോൾ പാക്ക മുടിയാത് 5മണി ആകുമ്പോൾ കോവിൽക്കു പക്കം വരും അപ്പൊ പാക്കാം ' എന്നുപറഞ്ഞു അവര്‍ പോയി .
| false |
വഴുതനയ്ക്ക് എഗ് പ്ലാന്റ് എന്നൊരു പേരുണ്ട് . അതെങ്ങിനെ വന്നെന്നു ചോദിച്ചാൽ ശരിയായ ഒരു ഉത്തരം അതിന്റെ ചരിത്രത്തിലുണ്ട് . വഴുതനക്കൃഷി നടന്നിരുന്നത് ഇന്ത്യയിലും ചൈനയിലുമായിരുന്നല്ലോ . അന്ന് വിവിധ പരിവർത്തനങ്ങൾ സംഭവിച്ച് 1700കളിൽ വഴുതന വന്നെത്തിയപ്പോൾ അന്ന് രണ്ടേരണ്ടു നിറങ്ങളിലും വലുപ്പത്തിലും മാത്രമായിരുന്നു . ഇന്നത്തെപോലെ വഴുതന അന്ന് പച്ച നിറത്തിലും പർപ്പിൾ നിറത്തിലേക്കും പരിവർത്തനപ്പെട്ടിട്ടില്ലാത്ത ആ കാലത്ത് ക്രീം നിറത്തിലും വെളുത്ത നിറത്തിലും ഒരു മുട്ടയോട് സാമ്യം തോന്നിയിരുന്ന വലുപ്പത്തിലും ആയിരുന്നതുകൊണ്ട് ഈ ചെടിയെ അതിൽനിന്നും മുട്ടപോലെ തോന്നിപ്പിക്കുന്ന കായകളെ കണ്ടപ്പോൾ കൗതുകം തോന്നിയ യൂറോപ്പ്യന്മാർ വഴുതനയെ എഗ്ഗ് പ്ലാന്റ് , മുട്ടച്ചെടി എന്ന പേരിട്ടു വിളിക്കുകയായിരുന്നു . 1700കളിൽനിന്ന് മുന്നൂറു വർഷം കഴിഞ്ഞപ്പോൾ ഇന്നുള്ള വഴുതന ഇനങ്ങളെ എഗ്ഗ് പ്ലാന്റ് എന്ന് വിളിച്ചാൽ ഒരു സംശയം തോന്നാം . ആ പേര് അന്വർഥമല്ലാതായി മാറിയതിനു പ്രകൃതിയിലെ പ്രതിഭാസങ്ങളെയും ഇനങ്ങളുടെ വികസിത രൂപത്തിലേക്ക് നയിച്ച അറിവുകളെയും വേണം ' കുറ്റ'പ്പെടുത്താൻ . പിന്നീട് ഫ്രഞ്ചുകാർ ഈ കായ കണ്ടുതുടങ്ങിയപ്പോഴേക്കും പർപ്പിൾ നിറത്തിലേക്ക് മാറാൻ തുടങ്ങിയതോടെ എന്ന ഓമനപ്പേരിട്ടു വിളിക്കാൻ തുടങ്ങി . സ്പാനിഷുകാർ വഴുതനയെ ഫ്രഞ്ചുകാർ വിളിക്കുന്ന പേരിനെ തെറ്റായി ഉച്ചാരണം നടത്തി എന്നും വിളിച്ചുപോന്നു . ഫ്രാൻസിന്റെ ചില ഭാഗങ്ങൾ നിയന്ത്രിച്ചിരുന്ന ഇംഗ്ലീഷുകാരും ഈ വാക്ക് ഉച്ചരിക്കുന്നുണ്ട് . പക്ഷേ , ഈ പേരിനു പിന്നെയും പുറകോട്ടുപോയാൽ എന്ന വാക്കിലേക്ക് എത്തിയതിനും കാരണമുണ്ട് . സംസ്കൃതത്തിൽ വഴുതനയ്ക്ക് എന്ന ഉച്ചാരണമാണ് നൽകിയിട്ടുള്ളത് . പേർഷ്യ വഴി ഈ പേര് അറബികൾക്കിടയിൽ എത്തിയപ്പോൾ എന്നായിമാറി . അപ്പോൾ വഴുതനയ്ക്ക് , വഴുതനക്കൃഷിക്ക് , വഴുതന കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾക്ക് അത്രയും പഴക്കത്തിന്റെ ഒരു കഥപറയാനുണ്ട് എന്നർഥം . നോക്കൂ വാക്കുകളും ഇനങ്ങളുടെയും ചരിത്രം പരിശോധിക്കുമ്പോൾ ലഭിക്കുന്ന രസകരമായ കഥാചരിത്രം . അപ്പോൾ ഇന്ന് ബ്രിൻജൽ എന്നും ഒരു പേരുണ്ടല്ലോ . അതെങ്ങിനെ ? അത് വന്നത് മിക്കവാറും ബ്രസീലുകാരും പൊർച്ചുഗീസുകാരും വഴി ആയിരിക്കാം അവർ വഴുതനയെ എന്നാണു വിളിച്ചു വന്നത് . എന്തായാലും ശരി , കിരീടമുള്ള ഒരേയൊരു പച്ചക്കറിയാണ് വഴുതന . പാചകം ചെയ്യാൻ അറിയുന്നവർ ചെയ്‌താൽ മാത്രമേ വഴുതന രുചികരമായ ഒന്നായി മാറുകയുള്ളൂ . അല്ലാത്തവർ വഴുതനകൊണ്ട് പാചകം ചെയ്‌താൽ രുചിയില്ലാതാകും . പാചകം ചെയ്യാൻ പഠിച്ചാൽ ഇതുപോലെ രുചി മറ്റു പച്ചക്കറികൾക്ക് ലഭിക്കുമോ എന്നത് സംശയമാണ് . അത്രയും രുചി . വിലാസം : വേണുഗോപാൽ മാധവ് , അൾട്രാ ഓർഗാനിക് ഫാം പ്രാക്ടീഷ്ണർ , മുറ്റത്തെ കൃഷി . ഫോൺ : 94474 62134 .
| false |
വന്യജീവികളുടെ വന്‍തോതിലുള്ള വംശനാശവും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും തടയാന്‍ ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ ജൈവ വൈവിധ്യകാര്യ മേധാവി എലിസബത്ത് മരുമാ മ്രെമ . 2020 മറ്റ് വര്‍ഷങ്ങളെപ്പോലെ തന്നെ മറ്റൊരു ' സമ്മേളന വര്‍ഷം ' മാത്രമായി മാറരുത് . ഭൂമിയുടെ ആവാസവ്യവസ്ഥയുടെ നാശം തടയണമെങ്കില്‍ മലിനീകരണം , വനനശീകരണം , കാലാവസ്ഥാ വ്യതിയാനം എന്നിവ ഇല്ലാതിരിക്കാനുള്ള നടപടികളുണ്ടാവണം . അതിനുള്ള ശ്രമങ്ങള്‍ ലോകരാജ്യങ്ങള്‍ നടത്തണമെന്നും മ്രെമ മുന്നറിയിപ്പ് നല്‍കി . പകര്‍ച്ചവ്യാധികള്‍ , ഭീകരാക്രമണങ്ങള്‍ , അന്തര്‍സംസ്ഥാന സംഘര്‍ഷങ്ങള്‍ എന്നിവയ്ക്ക് പുറമെ വരും വര്‍ഷങ്ങളിലെ മറ്റൊരപകടം ജൈവവൈവിധ്യത്തിലുണ്ടാകുന്ന നാശമായിരിക്കുമെന്നാണ് ദാവോസ് വേള്‍ഡ് എക്കണോമിക് ഫോറം നല്‍കുന്ന മുന്നറിയിപ്പ് . മനുഷ്യരടങ്ങുന്ന ആവാസവ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന പവിഴപ്പുറ്റുകളും മഴക്കാടുകളും നശിച്ചുകൊണ്ടേയിരിക്കുകയാണ് . അത് വിരല്‍ചൂണ്ടുന്നത് മനുഷ്യരുടെ നിലനില്‍പ്പ് തന്നെ നാശത്തിലേക്കാണ് എന്ന സത്യത്തിലേക്കാണ് . ലോകം ശൂന്യമായിക്കൊണ്ടിരിക്കുകയാണ് . വിനാശകരമായ പ്രത്യാഘാതങ്ങളാണുണ്ടാവാന്‍ പോവുന്നത് . മനുഷ്യന്‍ നിലനില്‍ക്കുന്നതുതന്നെ ഈ ജൈവവൈവിധ്യങ്ങളെ ആശ്രയിച്ചാണ് . അതൊരിക്കലും നമ്മള്‍ ഓര്‍ക്കാറില്ല . അതൊന്നും അഭിനന്ദിക്കപ്പെടാറുമില്ല . മനുഷ്യന്‍റെ ആരോഗ്യം തന്നെ നിലകൊള്ളുന്നത് ആവാസവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയാണ് . ശുദ്ധജലത്തിന്‍റെ ലഭ്യത , ഇന്ധനം , ഭക്ഷ്യ സ്രോതസ്സ് ഇവയെല്ലാം അതില്‍ ഉള്‍ക്കൊള്ളുന്നു . ഇതൊക്കെയാണ് മനുഷ്യരുടെ ആരോഗ്യത്തിനും ഉപജീവനത്തിനും അത്യാവശ്യമായി വേണ്ടതെന്ന് ഗാര്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ മ്രെമ പറഞ്ഞു . കഴിഞ്ഞ വർഷം മെയ് മാസത്തിൽ ലോകത്തെ പ്രമുഖ ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നൽകിയിരുന്നു . കഴിഞ്ഞ ഒരു കോടി വർഷത്തെ ശരാശരിയെക്കാൾ പത്തോ നൂറോ ഇരട്ടി വേഗത്തിലാണ് ഇന്ന് പ്രകൃതിക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നത് . മനുഷ്യർ ഇന്നിവിടെ നടത്തിക്കൊണ്ടിരിക്കുന്നത് ഭൂമിയുടെ ചരിത്രത്തിലെ ആറാമത്തെ സർവനാശയജ്ഞമാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം . അതിനെ തടയാൻ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നുണ്ടെങ്കിൽ , അതുചെയ്യാൻ ഇനി ഏറെ നേരമില്ല എന്നുമവര്‍ മുന്നറിയിപ്പ് നല്‍കി . “ ബിസിനസ്സുകാര്‍ , പ്രാദേശിക സമൂഹങ്ങൾ , സിവിൽ സൊസൈറ്റി , യുവാക്കൾ തുടങ്ങി നാമെല്ലാവരും സർക്കാരുകളുടെ നേതൃത്വത്തിൽ നടപടികളെടുക്കാനും പ്രവര്‍ത്തിക്കാനും തയ്യാറാവണം . ഞങ്ങൾ വർഷങ്ങളായി മാറ്റത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട് . എന്നാല്‍ , ശരിക്കും ഒരു മാറ്റം വരണമെങ്കില്‍ ഞങ്ങൾക്ക് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്നും മാറി കുറച്ചുകൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം ആവശ്യമാണ് ” എന്നും മ്രെമ പറഞ്ഞു . കഴിഞ്ഞയാഴ്ചയാണ് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ പാരിസ് സ്റ്റൈല്‍ യുഎൻ കരാറിന്റെ കരട് ആദ്യമായി പ്രസിദ്ധീകരിച്ചത് . കുറഞ്ഞത് 30 % ഭൂമിയെ എങ്കിലും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധരായിരിക്കണം എന്നിതില്‍ പറയുന്നു . ആക്രമണകാരികളായ ജീവജാലങ്ങളുടെ നിയന്ത്രണം , പ്ലാസ്റ്റിക് മാലിന്യങ്ങൾ , അധിക പോഷകങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണം 50 % കുറയ്‌ക്കുക എന്നിവയ്ക്കും ഇത് മുന്‍തൂക്കം നല്‍കുന്നു . നമ്മള്‍ ശാസ്ത്രവും പഠനങ്ങളും എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുന്നില്ല . ഇങ്ങനെ ജൈവവൈവിധ്യങ്ങള്‍ നശിച്ചുതുടങ്ങിയാല്‍ മനുഷ്യര്‍ മരിച്ചുതുടങ്ങും , ഇങ്ങനെ അധപതനം തുടര്‍ന്നാല്‍ വനനശീകരണം തുടരും , മലിനീകരണം തുടരും . ഈ ഭൂമിയെ സംരക്ഷിക്കാനാകാത്ത രാജ്യാന്തര ശക്തിയെന്ന് നമ്മള്‍ പരാജയപ്പെടും . അങ്ങനെയൊരു പരാജയമാവാന്‍ നമ്മളാരും ആഗ്രഹിക്കുന്നില്ലായെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും മ്രെമ പറയുന്നു . താനൊരു കുഞ്ഞായിരുന്നപ്പോള്‍ വാഴത്തോട്ടങ്ങള്‍ക്കിടയിലൂടെയെല്ലാം വെള്ളമൊഴുകുന്നത് കാണാമായിരുന്നു . പക്ഷേ , ഇന്ന് ഞാന്‍ മുതിര്‍ന്നപ്പോള്‍ ആ സ്ഥലമെല്ലാം വരണ്ടിരിക്കുകയാണ് . ഓരോ തവണ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുമ്പോഴും എന്‍റെ സ്‍കൂള്‍ കാലത്ത് ഞാന്‍ കണ്ടതെന്തായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാറുണ്ട് . അതുരണ്ടും തമ്മില്‍ താരതമ്യം ചെയ്യാന്‍പോലും എനിക്ക് കഴിയില്ല . അവിടെയിന്ന് വെള്ളമില്ല , ചെടികളില്ല , കാടുകളില്ല . ആ സ്ഥലമെല്ലാം ഇന്ന് വരണ്ടും ഒഴിഞ്ഞും കിടക്കുകയാണ് . ഇന്ന് മുതിര്‍ന്നപ്പോള്‍ എനിക്ക് പറയാന്‍ സാധിക്കും നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന് . നമ്മുടെ യുവാക്കളോട് , നമ്മുടെ കുഞ്ഞുങ്ങളോട് നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു . ഈ ഭൂമി ഇങ്ങനെ മലിനമാക്കപ്പെട്ടാല്‍ നാളെ അവര്‍ നമ്മളോട് ചോദിക്കും എത്ര മോശപ്പെട്ട ഭൂമിയാണ് നമ്മളവര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് . അവര്‍ കാണുന്ന കടല്‍ നിറയെ പ്ലാസ്റ്റിക് ആണ് . കാടെന്ന് പറഞ്ഞിരിക്കുന്ന ഇടങ്ങളെല്ലാം അവര്‍ നോക്കുമ്പോള്‍ വരണ്ട വെറും നിലമായിരിക്കുന്നു . നമ്മുടെ ഉപഭോക്തൃരീതി കൂടുതല്‍ കൂടുതല്‍ മലിനീകരണത്തിന് കാരണമാകുന്നതാണ് . ഇന്ന് കുട്ടികള്‍ക്ക് അറിയാം , അവരുടെ അവകാശങ്ങളെന്തൊക്കെയാണെന്ന് , അവര്‍ക്ക് എന്തൊക്കെയാണ് വേണ്ടതെന്ന് , അവരുടെ മാതാപിതാക്കളില്‍നിന്നും അവരെന്താണ് ആഗ്രഹിക്കുന്നതെന്നും ഇന്നത്തെ കുട്ടികള്‍ക്ക് വ്യക്തമായി അറിയാം . നമ്മള്‍ മുതിര്‍ന്നപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ ഇരട്ടിയായിരിക്കും നമ്മുടെ കുട്ടികള്‍ മുതിരുമ്പോള്‍ അനുഭവിക്കുന്നത് . തീരുമാനങ്ങളെടുക്കുന്നതില്‍ അവരുടെ പങ്ക് കൂടിയുണ്ടെന്നുറപ്പിക്കാനും ഇന്നവര്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു . മ്രെമ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാനാകാത്തതാണ് . ഇനിയും ലോകരാജ്യങ്ങള്‍ കൃത്യമായ നടപടികളെടുത്തില്ലായെങ്കില്‍ മനുഷ്യരടക്കം സകലജീവജാലങ്ങളുടെയും നിലനില്‍പ്പ് തന്നെ അപകടത്തിലാകും .
| false |
പ്രകൃതിയുടെ വർണിക്കാൻ കഴിയാത്ത മനോഹാരിത അനുഭവിച്ചറിയാവുന്ന അഗസ്ത്യാർകൂടം ട്രെക്കിങ് സീസൺ ഇത്തവണ ഇല്ല . ജനുവരി 14ൽ തുടങ്ങി ഫെബ്രുവരി പകുതി വരെ നീളുന്നതാണ് അഗസ്ത്യാർകൂടം ട്രെക്കിങ് കാലം . കോവിഡിന്റെ പശ്ചാത്തലത്തിലാണ് വനംവകുപ്പ് ഈ വർഷം ഒഴിവാക്കിയത് . അതേസമയം , പ്രത്യേക പാക്കേജ് മുഖേന ചെറിയ സംഘങ്ങൾക്ക് അഗസ്ത്യാർകൂടം സന്ദർശിക്കാനുള്ള അവസരം വനംവകുപ്പ് ഒരുക്കുന്നുണ്ട് . ഇതിനായി 10 പേരടങ്ങുന്ന സംഘത്തിന് 28000 രൂപയും 5 പേരടങ്ങുന്ന സംഘത്തിന് 16000 രൂപയും ഫീസ് നൽകണം . തിരുവനന്തപുരം വൈൽഡ് ലൈഫ് ഓഫിസിൽ നേരിട്ടെത്തിയാണ് രേഖകൾ ഉൾപ്പെടെ വിവരങ്ങൾ നൽകി ഫീസ് അടയ്ക്കേണ്ടത് . സന്ദർശകർ 24 മണിക്കൂർ മുൻപുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം . മാസ്ക്കും സാനിറ്റൈസറും നിർബന്ധം . ചൊവ്വയും വെള്ളിയും ആണ് പ്രവേശനം . ഒരു ദിവസം 45 പേർക്കാണ് അനുമതി . 10 പേരുടെ സംഘത്തിന് സഹായിയായി 4 ഗൈഡും 5 പേരുള്ള സംഘത്തിന് 3 ഗൈഡും ഒപ്പമുണ്ടാകും . ഗൈഡുകൾ തന്നെ ഭക്ഷണം പാചകം ചെയ്തു നൽകും . പ്രധാന വിശ്രമ കേന്ദ്രമായ അതിരുമലയിൽ ആണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് . പാചകത്തിന് ആവശ്യമായ സാധനങ്ങൾ സന്ദർശകർ കൊണ്ടുവരണം . ലോക്ഡൗണിനു ശേഷം കഴിഞ്ഞ നവംബർ മുതൽ ഈ പാക്കേജ് മുഖേന സഞ്ചാരികളെ കടത്തിവിടുന്നുണ്ട് .
| false |
കടലില്‍ സോപ്പ് പൊടി കലക്കിയതു പോലെയുള്ള അവസ്ഥയിലാണ് ഇപ്പോള്‍ ചെന്നൈയിലെ മറീന ബീച്ച് . കടിലിന്‍റെ തിരമാലകള്‍ക്കൊപ്പം വലിയ അളവില്‍ വെളുത്ത പത കുമിഞ്ഞു കൂടുകയാണ് മറീന തീരത്ത് . കടലിലിന്‍റെ തിരമാലകളില്‍ നിന്നുണ്ടാകുന്ന പതിവ് നുരയില്‍ നിന്ന് വ്യത്യസ്തമാണ് ഈ പതകള്‍ . കടലിലേക്ക് വ്യാപകമായെത്തിയ മലിന വസ്തുക്കളാണ് ഈ പതയ്ക്കു പിന്നിലെന്ന് നിരീക്ഷകര്‍ പറയുന്നു . ഒരാഴ്ചിലേറെയായി വെളുത്തപത ബീച്ചിനെ മൂടിക്കിടക്കുന്നു . അനുദിനം കൂടുതല്‍ പത അടിഞ്ഞു കൂടുന്നതിനാല്‍ എങ്ങനെ ഈ മാലിന്യം നീക്കം ചെയ്യണമെന്ന് അധികൃതര്‍ക്കും ധാരണയില്ല . രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലെ ഏതാനും തടാകങ്ങളിലുണ്ടായ പ്രതിസന്ധിക്ക് സമാനമാണ് ചെന്നൈയിലെ ഇപ്പോഴത്തെ സ്ഥിതിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത് . രൂക്ഷ ഗന്ധത്തോടെയാണ് ഈ പത കാണപ്പെടുന്നത് . എന്നാല്‍ ആളുകളെ ഈ പതയുടെ ദോഷവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനോ നിയന്ത്രിക്കാനോ തയ്യാറാകാത്തത് മറ്റ് ചില പ്രശ്നങ്ങള്‍ക്കു കൂടി വഴിവയ്ക്കുന്നുണ്ട് . ബീച്ചിലേയ്ക്ക് സന്ദര്‍ശനത്തിനെത്തുന്ന ആളുകള്‍ ഇതിലിറങ്ങി കളിക്കുകയും സെല്‍ഫിയെടുക്കുകയുമൊക്കെ ചെയ്യുന്നുണ്ട് . പത മൂലം പല തരത്തിലുള്ള ത്വക്‌രോഗങ്ങള്‍ വരാനുള്ള സാധ്യതയുണ്ട് . ഇതേക്കുറിച്ച് ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പൊതുജനങ്ങള്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായി ധാരണയുണ്ടായിട്ടില്ല . അതുകൊണ്ട് തന്നെ ബീച്ചില്‍ കൂട്ടമായെത്തുന്ന ആളുകള്‍ ബീച്ചിലെ പതയില്‍ കളിക്കാന്‍ മടി കാണിക്കുന്നില്ല . ആളുകളെ ഇതില്‍ നിന്ന് വിലക്കാനുള്ള സംവിധാനങ്ങളും ബീച്ചില്‍ ഇപ്പോഴില്ല . സാധാരണ ഗതിയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം ജലത്തില്‍ വർധിക്കുമ്പോഴാണ് കനത്ത പത പോലുള്ള പ്രതിഭാസം ജലാശയങ്ങളില്‍ ഉണ്ടാകുന്നത് . നദികളില്‍ നിന്നോ മറ്റേതെങ്കിലും രീതിയിലോ വലിയ തോതിൽ രാസപദാർധങ്ങള്‍ ചെന്നൈ ബീച്ചിലേക്ക് എത്തിയിട്ടുണ്ടെന്നാണു കരുതുന്നത് . ഇതാകും ബീച്ചിലേക്ക് പത അടിയാന്‍ കാരണമാകുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു . പലപ്പോഴും മണ്‍സൂണ്‍ കാലത്ത് ഇത്തരം പത മറീനയില്‍ രൂപപ്പെടാറുണ്ടെങ്കിലും ഇക്കുറി പതയുടെ അളവും വ്യാസവും വളരരെയേറെ വലുതാണ് . അതുകൊണ്ട് തന്നെ ഈ പത കൂടുതല്‍ ദോഷകരമാണെന്നാണ് പൊതുവെ വിലയിരുത്തുന്നത് . നിരവധി കിലോമീറ്ററുകളോളം വ്യാപിച്ചിരിക്കുന്ന പതയുടെ സാമ്പിളുകള്‍ പരിശോധിച്ചു വരികയാണെന്നു തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു . അതേ സമയം , കടലില്‍ അടിയുന്ന മാലിന്യങ്ങളില്‍നിന്നാണു പത രൂപം കൊള്ളുന്നതെന്നു ഗവേഷകര്‍ ഏതാണ്ട് ഉറപ്പിച്ചു പറയുന്നു . കനത്ത മഴയില്‍ സംസ്‌കരിക്കാത്ത മാലിന്യവും ഫോസ്‌ഫേറ്റും വലിയ തോതില്‍ കടലിലെത്തിയിട്ടുണ്ട് . കടല്‍ത്തീരത്തും കടലിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതു തടഞ്ഞില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന് പതയെക്കുറിച്ച് പഠനം നടത്തി വരുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്‌റ്റല്‍ റിസേര്‍ച്ചിലെ ശാസ്‌ത്രജ്‌ഞനായ പ്രവാകര്‍ മിശ്ര വ്യക്തമാക്കി .
| false |
ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനാണ് ജംഷഡ്ജി ടാറ്റ . . ഗുജറാത്തിലെ പുരാതനനഗരങ്ങളിലൊന്നായ നവ്‌സാരിയിലാണ് അദ്ദേഹം ജനിച്ചത് . പേർഷ്യയിൽ നിന്നും ഇന്ത്യയിലേക്കുവന്ന പാർസികളുടെ വംശപരമ്പരയാണ് ടാറ്റാ കുടുംബം . ഈ താവഴിയിലെഒരു പുരോഹിതകുടുംബം പതിനാറാം നൂറ്റാണ്ടിലാണ് ടാറ്റ എന്ന പേരുസ്വീകരിക്കുന്നത് . പിതാവു നുസ്സർവാൻജി ടാറ്റ , മാതാവ് ജീവൻബായി ടാറ്റ … ഇന്ത്യൻ വ്യവസായത്തിന്റെ പിതാവായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു . വ്യവസായതൽപ്പരനായ നുസ്സർവാൻജിക്ക് പതിനെട്ടാം വയസ്സിലുണ്ടായ പുത്രനാണ് ഇന്ത്യൻ വ്യവസായ സാമ്രാജ്യത്തിന്റെ അടിത്തറപാകിയ ജംഷഡ്ജി നുസ്സർവാൻജി ടാറ്റ 1839 മാർച്ച് 3 നാണ് ജംഷഡ്ജി ജനിച്ചത് . സൂററ്റിനടുത്ത നവസാരിയാണ് ജന്മദേശം . എൽഫിൻസ്റ്റൺ കോളേജിൽ പഠനം തുടങ്ങിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് വ്യാപാര കാര്യങ്ങളിൽ മുഴുകി . 20 വയസ്സുള്ളപ്പോൾ അച്‌ഛൻ നുസ്സർവാൻജിയുടെ ചൈനയുമായുള്ള വ്യാപാരം ഏറ്റെടുത്തു നടത്താൻ ആരംഭിക്കുന്നു . തുടർന്ന് ബ്രിട്ടൻ,ഹോങ്കോങ്ങ് എന്നിവിടങ്ങളിൽ താമസിക്കുന്നു . ബ്രിട്ടീഷ് സൈന്യവുമായി ഉണ്ടാക്കിയ വ്യാപാരക്കരാർ ടാറ്റയ്ക്ക് നേട്ടമായി ഭവിക്കുന്നത് ഈ കാലയളവിലാണ് . 1859-ൽ വ്യാപാര ചുമതല അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായി . 1872 ൽ തന്നെ മുംബെയിൽ അലക്സാന്ദ്രാ മിൽസ് എന്ന നൂൽ കമ്പനി തുടങ്ങി . തുടർന്ന് 1877 ൽ നാഗ്പ്പൂരിൽ എമ്പ്രസ് മിൽ എന്ന തുണീക്കമ്പനി തുടങ്ങി . തൊഴിലാളികൾക്കേർപ്പെടുത്തിവന്ന ആനുകൂല്യങ്ങൾ ജംഷഡ്ജിയെ വ്യത്യസ്തനായ മുതലാളിയാക്കി . മുംബെയിൽ സ്ഥിരതാമസം തുടങ്ങിയവേളയിൽ ദാദാഭായ് നവറോജി , ഫിറോസ് ഷാ മേത്ത എന്നിവരുമായി സൗഹൃദത്തിലായി . 1883 ൽ മേത്തയോടൊന്നിച്ച് റിപ്പൺ ക്ലബ് എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി . സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സ്വദേശി തുണിമിൽ സ്ഥാപിച്ചത് ജംഷഡ്ജി ടാറ്റയാണ് . 1904 മെയ് 19 ന് ജർമ്മനിയിലെ ബാഡ്ന്യൂഹോമിൽ വെച്ചാണ് ജെ . എൻ . ടാറ്റ അന്തരിച്ചത് . ലണ്ടനിലെ ബ്രൂക്ക് വുഡ് ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു . മാതൃഭൂമി ഹരിശ്രീ 2007 സപ്തംബർ ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക .
| false |
ചില അമ്മമാരുണ്ട് , മക്കളെ ഒരിക്കലും വലുതാവാൻ അനുവദിക്കാത്തവർ … രണ്ടു വയസ്സോ അതിൽ താഴെയോ ഉള്ള കുഞ്ഞിനെ പരിചരിക്കുന്ന പോലെ 25 വയസ്സായ മകനെ പരിചരിക്കുന്നവർ . രാവിലെ ബദാം പൗഡർ കലക്കിയ പാൽ മുതൽ പ്രത്യേകം തയാറാക്കിയ പ്രഭാത ഭക്ഷണം , കറികൾ എന്നിങ്ങനെ അവർക്ക് സവിശേഷമായ മെനു ആണ് . രാവിലെ വീട്ടിൽ എല്ലാവർക്കുമായി പുട്ടും കടലയും ആയിരിക്കും , മകന് അതിനോട് തെല്ലൊരു ഇഷ്ടക്കുറവ് കണ്ടേക്കാം . എന്നുവച്ച് അയാൾ അത് കഴിക്കാതിരിക്കുകയൊന്നുമില്ല . പക്ഷെ , അമ്മ അവനു വേണ്ടി ഏത്തപ്പഴം നെയ്യിൽ പൊരിച്ചതും ബുൾസ് ഐ -യും ഉണ്ടാക്കിക്കൊടുത്തിരിക്കും ചിലപ്പോൾ അവൻ അതൊന്നു തിരിഞ്ഞു നോക്കുക പോലുമില്ലാതെ ചടപടാന്ന് ഇറങ്ങിപ്പോയെന്നുമിരിക്കും . എനിക്കിവിടെ നൂറുകൂട്ടം പണി കിടക്കുന്നു . വേണങ്കി തന്നെ ചുട്ടു തിന്നോ മാവവിടെ ഇരിപ്പുണ്ട് അവന്റെ അടിവസ്ത്രങ്ങൾ മുതൽ അലക്കി ഇസ്തിരിയിട്ട് മടക്കി അവന്റെ അലമാരയിൽ അടുക്കി വയ്ക്കുക , അവന്റെ മുറി അടിച്ചുവാരി തുടച്ചിടുക , കിടക്കവിരിപ്പുകൾ കുടഞ്ഞു വിരിക്കുക , അവൻ ഊരിയിട്ടു പോയ ബർമുഡയും ഇന്നറും അതേ ഷേപ്പിൽ മുറിയുടെ നടുക്ക് കിടക്കുന്നത് ആനന്ദത്തോടെ അലക്കാൻ എടുക്കുക , അവന്റെ പേഴ്സണൽ ബാത്ത് റൂമും ക്ലോസറ്റും കഴുകി മിനുക്കി വയ്ക്കുക , കട്ടിലിനടിയിലേക്ക് അവൻ ചുരുട്ടിയെറിഞ്ഞ നാറുന്ന സോക്സ് വയ്യാത്ത നടു കുനിച്ച് തോണ്ടിയെടുക്കുക , അവന് മാത്രം സ്പെഷൽ ഭക്ഷണം ഉണ്ടാക്കി വയ്ക്കുക , പിന്നെ ആ ക്ലീഷേ കാര്യവും . കുളി , തല , തുവർത്തൽ , രാസ്നാദി , ഇത്യാദികൾ … ഈ സേവന സന്നദ്ധരായ അമ്മമാർ പക്ഷെ അവരുടെ ഭർത്താവിന് ഒരു സേവനവും ചെയ്തു കൊടുക്കാൻ ചിലപ്പോഴെങ്കിലും തല്പരരാകില്ല . ഇഡ്ഡലിയുണ്ടാക്കുന്ന ദിവസം അയാൾ രണ്ടുദോശ ചോദിച്ചാൽ , " ഇപ്പം ഇഡ്ഡലി കഴിച്ചാൽ മതി . എനിക്കിവിടെ നൂറുകൂട്ടം പണി കിടക്കുന്നു . വേണങ്കി തന്നെ ചുട്ടു തിന്നോ മാവവിടെ ഇരിപ്പുണ്ട് " എന്നോ മറ്റോ ആവും മറുപടി ' കാര്യത്തിലേക്കു വരാം . ഇത്തരത്തിൽ അമ്മമാർ വളർത്തികേടാക്കിയ ചെക്കന്മാർ കല്യാണം കഴിയുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ ഏതാണ്ടിപ്രകാരമായിരിക്കും . 1 . ഭാര്യയിൽ നിന്ന് അമ്മയുടെ പ്രതിരൂപം പ്രതീക്ഷിച്ച് 10 % പോലും കിട്ടാതെ വീണ്ടും അമ്മയെ ആശ്രയിച്ചു തുടങ്ങും . ബുദ്ധിയുള്ള പെമ്പിള്ളേർ ആണെങ്കിൽ പ്രാക്ടിക്കൽ ആയി ചിന്തിച്ച് അത്രയും പണി ലാഭം എന്ന് ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഹാപ്പിയായി കഴിച്ചുകൂട്ടും . 2 . ' ഇനി എന്റെ കാര്യങ്ങൾ നോക്കാൻ അവളുണ്ട് അമ്മ കൂടുതൽ ഇടപെടണ്ട ' എന്ന് അമ്മയെ വിഷമിപ്പിക്കും . എന്നിട്ട് ആ അവൾ അവനെ ഒന്നു തിരിഞ്ഞു നോക്കുക പോലും ഇല്ലെന്നു മാത്രമല്ല പലപ്പോഴും അവനെക്കൊണ്ട് തന്റെ വസ്ത്രം ഇസ്തിരിയിടുവിക്കുക വീടിന്റെ മാറാല തട്ടുക പാത്രങ്ങൾ കഴുകിക്കുക , തേങ്ങ ചിരവിക്കുക മുതലായ ' ക്രൂരകൃത്യങ്ങൾ'കൂടി ചെയ്യിക്കും . അമ്മയുടെ ഇടനെഞ്ചും , ഹാർട്ടും , കിഡ്നിയും ഒക്കെ ഒരുമിച്ചു കലങ്ങിയിട്ടുണ്ടാവും അപ്പോൾ . ചില അമ്മമാർ അവനെ സഹായിക്കാൻ അപ്പോഴും ചെല്ലും . അവർക്ക് അവളുടെ വക നല്ല ഡോസ് കിട്ടുകയും ചെയ്യും . ഈ രണ്ടു കേസുകളിലും കാര്യങ്ങൾ ചെറിയ മുഖം വീർപ്പിക്കലും മനപ്രയാസവുമൊക്കെയായ തട്ടീം മുട്ടീം അങ്ങ് പൊയ്ക്കോളും വൃത്തിയും മെനയും അടുക്കും ചിട്ടയുമൊക്കെയുള്ള മിടുക്കൻ ചെറുപ്പക്കാരൻ 3 . വിവാഹം കഴിഞ്ഞു വരുന്ന മരുമകൾക്ക് അമ്മ വക ഒരാഴ്ച സ്പെഷൽ കോച്ചിംഗ് " അവന് അതിഷ്ടമില്ല , അവന് മറ്റത് ഇഷ്ടമാണ് . കുളിക്കാൻ ചൂടുവെള്ളം , തലയിൽ തിരുമ്മാൻ വേറെ പൊടി , അത് ഞാൻ തന്നെ തേച്ചാലേ അവന് പിടിക്കൂ " എന്നിങ്ങനെ പോകും നിർദ്ദേശങ്ങൾ . അവൾക്ക് ഇതൊന്നും അത്ര ബോധിക്കണം എന്നില്ല . ചിലപ്പോൾ , അവളുടെ അമ്മയും ഇത്തരക്കാരി ആയിരുന്നിരിക്കാം . അല്ലെങ്കിൽ സ്വന്തം കാര്യം സ്വയം ചെയ്യുന്ന മക്കളുള്ള വീട്ടിലെയാവാം അവൾ . അവനെ ചെറുവിരലിൽ തൂക്കി നടക്കുകയില്ലെന്നും അമ്മയെ കൊണ്ട് ഇനിമേൽ മകനെ അത്ര പുന്നാരിപ്പിക്കുകയില്ലെന്നും അവളങ്ങ് തീരുമാനിക്കും . പിന്നെ വഴക്ക് , വക്കാണം , കുടുംബം , കോടതി , പിന്നെ അനിവാര്യമായ ദുരന്തം . ( വിവാഹമോചനമല്ല , അവളെങ്ങാൻ ഗർഭിണിയായിപ്പോയാൽ ജീവിതകാലം മുഴുവൻ ' ഭർത്താവുകുഞ്ഞി'നെ വളർത്തേണ്ട ഗതികേട് ആണ് ഉദ്ദേശിച്ചത് … നല്ല ധൈര്യമുള്ളവർക്ക് ഗർഭമൊന്നും പ്രശ്നമല്ല . അവർ ചുമക്കാൻ വയ്യാത്ത ഭാരങ്ങളെ വയറ്റിലുള്ളതിനെയും കഴുത്തിൽ തൂങ്ങിയതിനെയും അങ്ങൊഴിവാക്കും . ദേഹത്തു വെള്ളം വീണാൽ ചില പട്ടികൾ ഒക്കെ ചെയ്യുന്ന പോലെ ഒറ്റക്കൊടച്ചിലാണ് . ഇനി വയറ്റിൽ ഉള്ളത് പോയില്ലെങ്കിൽത്തന്നെ അതിനെ അതിന്റെ അച്ഛനെപ്പോലെ വളർത്തിക്കേടാക്കാതെ മര്യാദക്കാരനോ/കാരിയോ ആക്കി വളർത്താമല്ലൊ . അമ്മമാർ മാത്രമല്ല ചില ഭാര്യമാരുമുണ്ട് ഇത്തരത്തിൽ , നല്ല കാര്യശേഷിയുള്ള അച്ഛനമ്മമാരുടെ മകനായി , അന്തസ്സായി നല്ല നിലയ്ക്ക് സ്വന്തം കാര്യവും , അത്യാവശ്യത്തിന് വീട്ടിലെ മറ്റുള്ളവരുടെ കാര്യവും നോക്കി ജീവിച്ചിരുന്നവനാണ് . പഠിക്കുന്ന കാലത്ത് വീട്ടിലും , ജോലി കിട്ടിയതിനു ശേഷം തനിച്ചും താമസിച്ചിരുന്നപ്പോൾ പാചകവും , അടിച്ചുവാരലും , തുണി നനയ്ക്കലും ഒക്കെയായി പരാശ്രയമില്ലാതെ ജീവിച്ചിരുന്നവനുമാണ് . വൃത്തിയും മെനയും അടുക്കും ചിട്ടയുമൊക്കെയുള്ള മിടുക്കൻ ചെറുപ്പക്കാരൻ . അങ്ങനെയിരുന്നപ്പോളാണ് വീട്ടുകാർ അവനെ പെണ്ണുകെട്ടിക്കുന്നത് . അല്ലെങ്കിൽ ഒരു ശാലീന സുന്ദരിയെ അവൻ വിവാഹം ചെയ്യുന്നത് . ഇനി താഴെപ്പറയുന്നവയിൽ ഏതെങ്കിലും ഒക്കെ സംഭവിക്കും . സിറ്റുവേഷൻ 1 . അവനും അവളും ജോലികൾ ചെയ്ത് മാന്യമായി ജീവിക്കുന്നു . 2 . അവന് മാത്രമേ ജോലിയുളളൂ അവൾക്ക് മാസവേതനമുള്ള ജോലിയില്ല . അതിനാൽ കൂടുതൽ വീട്ടുപണികൾ അവൾ ചെയ്യുന്നു . പാചകത്തിൽ നിന്നും മറ്റും , പ്രവൃത്തി ദിവസങ്ങളിൽ അവന് ഒഴിവു കിട്ടുന്നു . 3 . ഇതാണ് നമ്മുടെ വിഷയം . വിവാഹം കഴിഞ്ഞ് ഒരു രണ്ടു മൂന്നുമാസം കഴിയുമ്പോഴേക്കും അവൻ പൂർണ്ണമായും ഒരു പരാശ്രയ ജീവിയായി മാറിയിട്ടുണ്ടാവും . ഒരു ഗ്ലാസ് പച്ചവെള്ളം തനിയെ എടുത്തു കുടിക്കാൻ അവന് അറിയില്ല ഇപ്പോൾ . അവൾ ഇട്ടു കൊടുത്തില്ലെങ്കിൽ അവന്റെ ഷർട്ടിന്റെ ബട്ടൻസ് സ്ഥാനം തെറ്റിയിരിക്കും . അവൾ ഓർമ്മിപ്പിച്ചില്ലെങ്കിൽ പാന്‍റ്സിന്‍റെ സിബ്ബ് ഇടുകില്ല . അവൾ പുറം തേച്ചു കൊടുത്തില്ലെങ്കിൽ , കിടക്ക വിരിച്ചില്ലെങ്കിൽ , വാട്ടർ ബോട്ടിൽ കയ്യിൽ കൊടുത്തില്ലെങ്കിൽ , അവൻ കുളിക്കില്ല , കിടക്കില്ല , വെള്ളം കുടിക്കില്ല . അലമാരിയിൽ അലക്കി മടക്കിയിരിക്കുന്ന ഉടുപ്പുകളുടെ മുന്നിൽ നിന്ന് അവൻ അവളെ വിളിക്കും . സ്വന്തമായി ഒന്ന് തെരഞ്ഞെടുക്കാൻ അവന് അറിയില്ല . അവൻ ഇട്ടിരിക്കുന്ന ഉടുപ്പ് മുഷിഞ്ഞോ എന്ന് അവൾ വേണം തീരുമാനിക്കാൻ . ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാൻ വയ്യാതെ അവൻ മീൻ വെട്ടുന്ന അവളെ വിളിക്കും . ചുരുക്കിപ്പറഞ്ഞാൽ ഒന്നിനും കൊള്ളാത്ത ഒരു ' മക്കു ' ആയി മാറിക്കഴിഞ്ഞിരിക്കും അവൻ . അമ്മയോട് മിണ്ടാൻ അവന് പേടി . പെങ്ങൾക്ക് ഒരു സാരി വാങ്ങിക്കൊടുക്കാൻ പേടി … കൂട്ടുകാർ കടം ചോദിച്ചാൽ കൊടുക്കാൻ അവന്റെ കയ്യിൽ ഇല്ല . ആക്കിത്തീർക്കുന്നതാണ് . ചില പെണ്ണുങ്ങൾക്ക് അത്രയ്ക്കുണ്ട് സാമർഥ്യം . അടിപ്പാവാടയുടെ ചരടിൽ കെട്ടിയവനെ കെട്ടി വലിച്ചോണ്ടു നടക്കൽ . എല്ലാത്തരം ആശ്രിതത്വങ്ങളും അടിമത്തം തന്നെയാണ് സ്നേഹം കൊണ്ടാണെന്ന് ധരിച്ചാണ് ശുദ്ധന്മാർ പലരും ഇത്തരം കെണികളിൽ വീണുപോകുന്നത് . സ്വാർഥതയും ദുഃസാമർഥ്യവും ആണെന്ന് തിരിച്ചറിയുമ്പോഴേക്കും അവൻ ഒന്നിനും കൊള്ളാത്തവൻ ആയിട്ടുണ്ടാവും . കയറിപ്പോന്നിട്ടും കാര്യമുണ്ടാവില്ല . പിന്നെ അതിൽ തന്നെ കിടന്ന് കാലം കഴിക്കാം എന്നു വയ്ക്കും . ഇതും ഒരു തരം ഹണി ട്രാപ്പ് തന്നെയല്ലേ ? മക്കളെയായാലും ഭർത്താവിനെയായാലും പരാശ്രയി ആക്കലാണോ അമ്മമാരും ഭാര്യമാരും ചെയ്യേണ്ടത് ? അതോ ആരുമില്ലെങ്കിലും ഒറ്റയ്ക്കു ജീവിക്കാൻ പ്രാപ്തരാക്കുകയാണോ ? എല്ലാത്തരം ആശ്രിതത്വങ്ങളും അടിമത്തം തന്നെയാണ് . കാണാവുന്ന ചങ്ങലയിട്ടു തളയ്ക്കുന്നില്ല എന്നേയുള്ളൂ ഇവിടെ . പൊട്ടിക്കാൻ ശ്രമിക്കണ്ട , ചെറുതായൊന്നു കുതറി നോക്കൂ അപ്പോഴറിയാം അതിന്റെ കരുത്ത് ! 31 , 2019 , 1:24 .
| false |
നിലാവുള്ള രാത്രികളിൽ ആകാശത്തേക്കു നോക്കിയാൽ , മനസ്സിൽ കലയുള്ളവർക്കെല്ലാം സ്വർഗം കാണാം ; കലാകാരന്മാരുടെ സ്വർഗം . കഴിഞ്ഞയാഴ്ച , അങ്ങനെയൊരു നോട്ടത്തിലാണ് സംഗീതജ്ഞൻ വി . ദക്ഷിണാമൂർത്തിയെ അപ്പുക്കുട്ടൻ കണ്ടത് . മലയാള ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ച ദിവസമായിരുന്നു അത് . ആ നോട്ടത്തിൽ ആകാശത്തുനിന്ന് ദക്ഷിണാമൂർത്തി സ്വാമിയുടെ രാഗവിസ്താരം കേട്ടു . സംഗീതത്തെയും മലയാള സിനിമയെയും വിട്ട് അദ്ദേഹം സ്വർഗത്തിലേക്കു പോയത് 2013ലാണ് ; ഏഴു വർഷം മുൻപ് . സ്വർഗത്തിലിരുന്നു താഴേക്കു നോക്കുമ്പോഴാണ് കൊടുമുടികൾ ഏറ്റവും നന്നായി കാണാൻ കഴിയുക എന്ന മുഖവരയോടെ സ്വാമി പറഞ്ഞു : കൊടുമുടിയുടെ അത്യുന്നതിയിലെത്തുമ്പോഴാണ് കീഴടക്കലാവുന്നത് . ഒരടി താഴെവരെയെത്തിയാലും കീഴടക്കലാവുന്നില്ല , അതു പർവതാരോഹണം മാത്രം . നമ്മുടെ അവാർഡുകളും അങ്ങനെയാണ് . ഏറ്റവും മുകളിലെത്തി കൊടി നാട്ടുന്നവനാണ് അവാർഡ് . ഒരുപടി താഴെ നിൽക്കുന്ന പർവതാരോഹകനു കിട്ടുന്നത് ജൂറിയുടെ പ്രത്യേക പരാമർശം . ദക്ഷിണാമൂർത്തി സംഗീതത്തിന്റെ കൊടുമുടി കീഴടക്കാതിരുന്നിട്ടില്ല . അതു കഴിഞ്ഞാണ് അദ്ദേഹം കടന്നുപോയത് . മരണാനന്തര ബഹുമതിയൊന്നും ആവശ്യമില്ലാത്തയാളാണ് സ്വാമിയെന്നും നമുക്കറിയാം . എങ്കിലും , സ്വാമി അവാർഡ് നിലവാരത്തിലെത്തിയിട്ടില്ലെന്നു സൂചിപ്പിച്ച് പ്രത്യേക ജൂറി പരാമർശം കനിഞ്ഞുനൽകാൻ അവാർഡ് കമ്മിറ്റി തീരുമാനിച്ചുകളഞ്ഞു . സ്വർഗസ്ഥർക്കു വേണ്ടിയുള്ളതാണ് ജൂറി പരാമർശമെങ്കിൽ കമ്മിറ്റി അതു പറയണമായിരുന്നു എന്നാണ് പ്രിയ സുഹൃത്ത് കഷ്ടകാൽജിയുടെയും നിരീക്ഷണം . ശിൽപവും പ്രശസ്തിപത്രവുമാണ് പ്രത്യേക ജൂറി പരാമർശത്തിനുള്ളത് . പ്രശസ്തിപത്രവും ശിൽപവുമായി ജൂറി ഒന്നടങ്കം സ്വർഗത്തിലേക്കു വരുന്നതു കാത്തിരിക്കുകയാണെന്നു പറഞ്ഞപ്പോൾ ദക്ഷിണാമൂർത്തി സ്വാമിയുടെ നരച്ച കുറ്റിത്താടിയിലൂടെ ഒരു മന്ദഹാസം താഴേക്കിറങ്ങി . ഇത്രയുമായപ്പോൾ , സ്വർഗലോകത്തുനിന്നു സംഗീതമുയർന്നു . ഏതാണ് രാഗമെന്നറിയുമോ എന്നു ചോദ്യം . ഇല്ല സ്വാമി . ജനരഞ്ജനി ; ഫലിതത്തിനു പറ്റിയ രാഗം .
| false |
കൊല്ലം ജില്ലയിലെ ആദ്യത്തെ സർക്കാർ മെഡിക്കൽ കോളേജാണ് ഗവണ്മെന്റ് മെഡിക്കൽ കോളേജ് , കൊല്ലം . കേന്ദ്ര സർക്കാർ സ്ഥാപനമായ ഇ . എസ് . ഐ കോർപ്പറേഷനാണ് ഈ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് . ഇ . എസ് . ഐ . മെഡിക്കൽ കോളേജ് എന്നായിരുന്നു പേര് . എന്നാൽ പിന്നീട് കേരള സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് എന്ന് പേര് നൽകുകയും ചെയ്തു . ഇ . എസ് . ഐ കോർപ്പറേഷനാണ് ഈ മെഡിക്കൽ കോളേജ് നിർമിച്ചത് . ഇ . എസ് . ഐ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതുമായ മെഡിക്കൽ കോളേജ് പദ്ധതിയായിരുന്നു ഇത് . 480 കോടി രൂപയാണ് ആകെ നിർമ്മാണച്ചെലവ് . അന്നത്തെ കേന്ദ്ര തൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത് . 2013 ഡിസംബറിലാണ് മെഡിക്കൽ കോളേജിന്റെ നിർമ്മാണം പൂർത്തിയായത് . 2013 ഡിസംബർ 21ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു . 500 ബെഡുകളാണ് നിലവിലുള്ളത് . കെട്ടിടങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ കോളേജാണ് കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് . എന്നാൽ 2014ൽ മെഡിക്കൽ കോളേജിന്റെ ചെലവ് ഇ . എസ് . ഐ കോർപ്പറേഷന്റെ ഫണ്ടിനേക്കാൾ അധികമാണെന്ന സബ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ പദ്ധതി ഉപേക്ഷിച്ചു . 2016ൽ കേരള സർക്കാർ ഇ . എസ് . ഐ മെഡിക്കൽ കോളേജ് ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും നിയമിക്കാൻ കഴിഞ്ഞില്ല . 2016 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ കേരള സർക്കാർ മെഡിക്കൽ കോളേജിലേക്ക് നിയമനങ്ങൾ നടത്താനുള്ള നടപടികളെടുത്തു . 2016 ഓഗസ്റ്റ് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു . പാരിപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് പരവൂർ ടൗണിന് അടുത്തായാണുള്ളത് . കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ ക്ലാസുകൾ 2017 ഓഗസ്റ്റ് 23ന് ആരംഭിച്ചു . ആരോഗ്യ മന്ത്രി കെ . കെ . ശൈലജ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു .
| false |
ബോളിവുഡ് നടി ശ്രദ്ധ കപൂറിന്‍റെ ഈ വര്‍ഷത്തെ യാത്രകള്‍ കണ്ടാല്‍ സഞ്ചാരികള്‍ക്ക് അല്‍പ്പം അസൂയയൊക്കെ തോന്നിപ്പോകും , വര്‍ഷം തുടങ്ങിയതേയുള്ളൂ ; അപ്പോഴേക്കും മാലദ്വീപിലേക്ക് മൂന്നു ട്രിപ്പാണ് ശ്രദ്ധ പോയിരിക്കുന്നത് ! ഇപ്പോഴിതാ മൂന്നാമത്തെ മാലദ്വീപ് യാത്രയിലാണ് ഈ 34-കാരി . ഇതിന്‍റെ ചിത്രങ്ങളും ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് . തിളങ്ങുന്ന മഞ്ഞ നിറമുള്ള ടോപ്പും വെളുത്ത സ്കര്‍ട്ടുമണിഞ്ഞു കൊണ്ട് റിസോര്‍ട്ടില്‍ കടലിനരികെ വുഡന്‍ ഡെക്കില്‍ നില്‍ക്കുന്ന ചിത്രം ശ്രദ്ധ പങ്കുവച്ചിട്ടുണ്ട് . ' പ്രകൃതിയിലേക്കുള്ള മടക്കം ' എന്നാണ് ഇതിനു ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളത് . ഇതിനടിയില്‍ ശ്രദ്ധയുടെ സഹോദരന്‍ സിദ്ധാന്ത് കപൂര്‍ കമന്‍റ് ചെയ്തതും കാണാം ; " നമുക്കവിടെ സെറ്റില്‍ ചെയ്യാം " എന്നാണ് സിദ്ധാന്ത് സഹോദരിയുടെ പോസ്റ്റിനടിയില്‍ കുറിച്ചിരിക്കുന്നത് . ✶ കസിനും നടനുമായ പ്രിയാങ്ക് ശര്‍മ്മയും ഷസ മോറാനിയുമായുള്ള വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ശ്രദ്ധ കഴിഞ്ഞ മാര്‍ച്ചില്‍ മാലദ്വീപില്‍ എത്തിയത് . ആ യാത്രയില്‍ തന്നെ പിറന്നാള്‍ ദിനവും മാലദ്വീപില്‍ ആഘോഷിച്ച് അവിസ്മരണീയമാക്കിയിരുന്നു ശ്രദ്ധ . പ്രിയാങ്കിന്‍റെ വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ശ്രദ്ധ കപൂറിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . പേസ്റ്റൽ നീല നിറത്തിലുള്ള ലെഹങ്ക ധരിച്ചു കൊണ്ട് അതിമനോഹരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു ബാരോസ് റിസോര്‍ട്ട് മാലദ്വീപിലെ ബാരോസ് റിസോര്‍ട്ടിലാണ് ശ്രദ്ധയുടെ ഈ തവണത്തെ വെക്കേഷന്‍ . ലോകത്തിലെ ഏറ്റവും മികച്ച 25 ആഡംബര റിസോര്‍ട്ടുകളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട് ഈ റിസോര്‍ട്ട് . അതിഥികളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഒരു സമയം പരിമിതമായ അതിഥികള്‍ക്ക് മാത്രമേ ഇവിടെ താമസിക്കാനാവൂ . പരിസ്ഥിതിയുടെ സംരക്ഷണത്തിനായി മോട്ടറൈസ്ഡ് വാട്ടർ സ്പോർട്സ് നിരോധിച്ചിട്ടുണ്ട് . എന്നാല്‍ , പരമ്പരാഗത മാൽദീവിയൻ കപ്പലായ ' ധോണി'യില്‍ സൂര്യാസ്തമയക്കാഴ്ച കണ്ടുള്ള കപ്പൽ യാത്രയും മറ്റു ജലവിനോദങ്ങളും ഇവിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനുള്ള സൗകര്യമുണ്ട് . എല്ലാ വില്ലകളില്‍ നിന്നും സമുദ്രത്തിലേക്ക് നേരിട്ട് പ്രവേശിക്കാനാകും എന്നതാണ് ബാരോസ് റിസോര്‍ട്ടിലെ മറ്റൊരു പ്രത്യേകത . കപ്പിള്‍സ് മസാജ് പോലെയുള്ള അനുഭവങ്ങളും ഒരുക്കിയിട്ടുണ്ട് . രുചികരമായ വിഭവങ്ങള്‍ വിളമ്പുന്ന അതുല്യമായ ഡൈനിംഗ് അനുഭവത്തിനു പുറമേ ഓരോ അതിഥികള്‍ക്കും ഒരു സ്വകാര്യ ബട്ട്ലറും ഉണ്ടാകും . ഒരു രാത്രിക്ക് ഒരു ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് നിരക്കുകള്‍ . പുതിയ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ ഉൾപ്പെടുത്തി 2020 ഒക്ടോബർ 1 നാണ് ബാരോസ് വീണ്ടും സഞ്ചാരികളെ സ്വാഗതം ചെയ്യാന്‍ തുടങ്ങിയത് . നിരവധി പ്രമുഖ താരങ്ങള്‍ അവധി ആഘോഷിക്കാനായി മാലദ്വീപിലേക്കാണ് ഇപ്പോള്‍ പോകുന്നത് . വീണ്ടും ടൂറിസത്തിന്‍റെ സുവര്‍ണ്ണ കാലമാണ് മാലദ്വീപില്‍ ഇപ്പോള്‍ . യാത്രാ നിയന്ത്രണങ്ങള്‍ എടുത്തു നീക്കിയതിനാല്‍ അധികം തലവേദനയില്ലാതെ തന്നെ യാത്ര തരപ്പെടുത്താം എന്നതും സ്വപ്നസമാനമായ സൗകര്യങ്ങളും ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു . കഴിഞ്ഞ ജൂലൈയില്‍ വിനോദസഞ്ചാരം വീണ്ടും പുനരാരംഭിച്ച ശേഷം സഞ്ചാരികള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായുള്ള എല്ലാ നടപടികളും മാലിദ്വീപ് കൈക്കൊണ്ടിരുന്നു . റിസോര്‍ട്ടുകളും ഹോട്ടലുകളും സഞ്ചാരികള്‍ക്കായുള്ള നിരവധി ഓഫറുകളുമായി രംഗത്തുണ്ട് .
| false |
ചിത്രരചനയുടെ ലോകത്ത് അത്ഭുതമായി മാറിയിരിക്കുകയാണ് അലക്സ് ബേക്കർ എന്ന് 11 വയസ്സുകാരൻ . ഓട്ടിസം ബാധിതനായ ഈ മിടുക്കൻ വരയ്ക്കുന്നത് അത്രയും താൻ കണ്ട സ്ഥലങ്ങളാണ് . അതിൽ എന്താണ് ഇത്ര പ്രത്യേകത എന്നല്ലേ ? സ്ഥലങ്ങളെല്ലാം ഓർത്തെടുത്ത് ഓരോ വിശദാംശങ്ങളും കൃത്യമായി പകർത്താനുള്ള കഴിവാണ് അലക്സിനെ വ്യത്യസ്തനാക്കുന്നത് . ഫോട്ടോഗ്രാഫിന്റെയോ മോഡലുകളുടെയോ സഹായമില്ലാതെയാണ് അലക്സ് ഓരോ സ്ഥലവും വരച്ചെടുക്കുന്നത് . കാണുന്ന സ്ഥലങ്ങൾ അത്രയും ഒരു ഫോട്ടോഗ്രാഫ് പോലെ അലക്സിന്റെ ഉള്ളിൽ പതിയും . പിന്നീട് ഓർമ്മയിൽ പതിഞ്ഞ ഈ രൂപത്തിന്റെ അടിസ്ഥാനത്തിലാണ് വരകൾ ഒക്കെയും . കെട്ടിടങ്ങളുടെയും നഗരങ്ങളുടെയും എല്ലാം ഓരോ ഭാഗവും വിട്ടു പോകാതെ അതേപടി പകർത്തിയിരിക്കുകയാണ് ഈ മിടുക്കൻ . ലണ്ടനിലെ ടവർ ബ്രിഡ്ജ് , പാർലമെൻറ് മന്ദിരങ്ങൾ , ഈഫൽ ഗോപുരം , മാൻഹട്ടൻ നഗരം എന്നിങ്ങനെ അലക്സ് വരച്ചിട്ട ചിത്രങ്ങൾ നിരവധിയാണ് . ഈ സ്ഥലങ്ങളുടെ ഫോട്ടോഗ്രാഫുകളുമായി താരതമ്യം ചെയ്താൽ അവയിലെ ഏറെ സങ്കീർണമായ വിശദാംശങ്ങൾ വരെ അലക്സിന്റെ ചിത്രത്തിലും ഉണ്ടാകും . രണ്ടാം വയസ്സു മുതൽ തന്നെ ചിത്രരചനയിൽ അലക്സ് ഏറെ താൽപര്യം കാണിച്ചിരുന്നു . നേരിട്ട് കണ്ടതോ പുസ്തകത്തിൽ കണ്ടതോ ആയ സ്ഥലങ്ങളെല്ലാം പിന്നീട് ഒരിക്കൽ കൂടി കാണാതെ അതേ പടി പകർത്താനുള്ള അവന്റെ കഴിവ് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ കൂടുതൽ പ്രോത്സാഹനം നൽകി തുടങ്ങി . ഓരോ ചിത്രവും വരച്ചു തീർക്കുന്നതിനു വേണ്ടി മണിക്കൂറുകൾ ചെലവിടാനും ഈ മിടുക്കൻ തയ്യാറാണ് . അലക്സ് വരച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചതോടെ നിരവധി ആരാധകരുമുണ്ട് ഈ മിടുക്കന് . അസാധാരണമായ ഈ കഴിവിന് എല്ലാ ഭാഗത്തുനിന്നും മികച്ച പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും മാതാപിതാക്കൾ പറയുന്നു . അലക്സ് വരച്ച മികവുറ്റ ചിത്രങ്ങൾ വില്പനയ്ക്ക് വെക്കാനും പദ്ധതിയുണ്ട് . കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞ ഏറെ സങ്കീർണമായ നഗരങ്ങൾ വരയ്ക്കാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് അലക്സ് പറയുന്നു . ലണ്ടനിലെ സ്ഥലങ്ങൾ നേരിട്ടുകണ്ട ഓർമ്മയിൽ നിന്നുമാണ് വരയ്ക്കുന്നത് . എന്നാൽ ഇനിയും ന്യൂയോർക്കിൽ പോകാൻ അവസരം ലഭിച്ചിട്ടില്ല . എന്നെങ്കിലും ന്യൂയോർക്ക് നഗരം കാണണമെന്നും അവിടെ കാണുന്ന ഓരോ സ്ഥലങ്ങളും ചിത്രങ്ങളായി പകർത്തണം എന്നതുമാണ് ഈ കൊച്ചുമിടുക്കന്റെ ഏറ്റവും വലിയ ആഗ്രഹം .
| false |
തമിഴ്നാട്ടിൽ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് ആണ് ഗജ ചുഴലിക്കാറ്റ് . ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അർഥത്തിൽ ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ് . ഇന്ത്യൻ മഹാ സമുദ്രത്തിനു വടക്കു വശത്ത് വീശുന്ന കാറ്റിനു പേരുകൾ നൽകുന്നത് ബംഗ്ലാദേശ് , ഇന്ത്യ , മാലദ്വീപ് , മ്യാൻമർ , ഒമാൻ , പാകിസ്താൻ , ശ്രീലങ്ക , തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ് .
| false |
നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച ഇളയമകൾ നക്ഷത്രയുടെ ഒരു പാട്ട് വിഡിയോ ശ്രദ്ധേയമാകുകയാണ് . നച്ചു എന്നു വിളിപ്പേരുള്ള നക്ഷത്രയുടെ അഞ്ച് വർങ്ങൾക്കു മുന്‍പുള്ള വിഡിയോയാണിത് . പ്രേമം എന്ന സിനിമയിലെ മലരേ എന്നു തുടങ്ങുന്ന പാട്ട് നച്ചുക്കുട്ടി അങ്ങ് ആസ്വദിച്ച് പാടുകയാണ് വിഡിയോയിൽ . പാട്ടിന്റെ വരികൾ കുഞ്ഞു പാട്ടുകാരിയ്ക്ക് അത്രയ്ക്കങ്ങ് വഴങ്ങുന്നില്ലെങ്കിലും ഈണവും താളവുമൊക്കെ കുറുകൃത്യമാണ് . കണ്ണുകൾ അടച്ചുപിടിച്ച് കുഞ്ഞിക്കൈകൾ കൊണ്ട് താളമിട്ടുകൊണ്ടുള്ള നച്ചുവിന്റെ പാട്ടിന് നിരവധി പ്രമുഖരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് . … 🤍 # 5 # Ƥσσяиιмα Ɩи∂яαʝιтн 18 , 2020 9:49 വിജയ് യേശുദാസിന്റെ കമന്റ് ഈ കുട്ടിപ്പാട്ടുകാരിയ്ക്കുള്ള അംഗീകാരമാണ് . ‘ ഇത്രയും നാൾ ഞാൻ കേട്ടതിൽ വച്ചേറ്റവും ക്യൂട്ടസ്റ്റ് വേർഷൻ ’ എന്നാണ് വിജയ് കുറിച്ചിരിക്കുന്നത് . പാട്ടുകാരി അഭയ ഹിരൺമയി , പേർളി മാണി , രഞ്ജിനി ജോസ് , ഗീതു മോഹൻദാസ് , നിമിഷ സജയൻ തുടങ്ങി നിരവധിപ്പേരാണ് നക്ഷത്രയ്ക്ക് അഭിന്ദനങ്ങളുമായി എത്തിയത് . പൂർണിമയും ഇന്ദ്രജിത്തും മക്കളായ പ്രാർഥനയുടേയും നക്ഷത്രയുടേയും വിശേഷങ്ങൾ ചിത്രങ്ങളായും വിഡിയോകളായും പങ്കുവയ്ക്കാറുണ്ട് . സാധാരണ പ്രാർഥനയാണ് പാട്ട് വിഡിയോകളുമായി എത്തുന്നത് . എന്നാൽ ഇത്തവണ നക്ഷത്രയുടെ ഈ ക്യൂട്ട് വിഡിയോയാണ് പൂർണിമ പങ്കുവച്ചത് . പാചകത്തിലും അഭിനയത്തിലുമൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് നച്ചുക്കുട്ടി .
| false |
ഇസ്രായേലിലെ മുൻ പ്രധാനമന്ത്രിയാണ് ഏരിയൽ ഷാരോൺ . പട്ടാളകമാൻഡറായ ഷാരോൺ 2001 - 2006 കാലത്താണ് ഇസ്രായേൽ പ്രധാനമന്ത്രിയായത് . ആധുനിക ഇസ്രയേൽ രൂപീകരണത്തിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു . ' ബുൾഡോസർ ' എന്ന അപരനാമത്തിലറിയപ്പെടത്തക്ക വണ്ണം നിർദയരീതികളായിരുന്നു അദ്ദേഹത്തിന്റേത് . ഷാരോൺ മന്ത്രിയായിരുന്ന കാലത്താണ് ഇസ്രായേലിനെ വെസ്റ്റ് ബാങ്കിൽനിന്ന് വേർതിരിയ്ക്കുന്ന വിവാദ മതിൽ നിർമ്മാണത്തിന് തുടക്കം കുറിയ്ക്കപ്പെട്ടത് . പലസ്തീനിലെ കഫ്റ് മലാലിലെ ജൂതകുടുംബത്തിലാണ് ഏരിയൽ ഷീനെർമാന്റെ ജനനം . തെൽ അവീവ് സർവകലാശാല , ജറൂസലം ഹീബ്രു സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം സൈനികനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് . പത്താംവയസ്സിൽ സയണിസ്റ്റ് യുവജനപ്രസ്ഥാനമായ ഹസാദെയിൽ പ്രവർത്തിച്ചു . പതിനാലാംവയസ്സിൽ യുവജനമുന്നണിയിൽ ഒരാഴ്ചത്തെ ആയുധ പരിശീലനം നേടി . അതേവർഷം ജൂതൻമാരുടെ അർധസൈനിക സംഘടനയായ ഹഗാനയിൽ ചേർന്നു . 1948 മെയ് 14-ന് ഇസ്രായേൽ രാഷ്ട്രപ്രഖ്യാപനമുണ്ടായപ്പോൾ ഹഗാന ഇസ്രായേൽ പ്രതിരോധ സേനയായി . ലാറ്റ്‌റൺ യുദ്ധത്തിൽ ആഴത്തിൽ മുറിവേറ്റെങ്കിലും വീര്യംവിടാതെ പോരാടിയതിന് ഷീനെർമാന്റെ ധീരതയെ പ്രകീർത്തിച്ച് ഇസ്രായേലിന്റെ പ്രഥമപ്രധാനമന്ത്രിയായിരുന്ന ഡേവിഡ് മെൻ ഗുറിയോൺ ' ഷാരോൺ ' എന്ന പുതിയ പേരു നൽകി . ഹീബ്രു ഭാഷയിൽ പടച്ചട്ടയെന്നാണീ വാക്കിനർഥം . ഇസ്രായേലിന്റെ സ്വാതന്ത്ര്യപോരാട്ടം അവസാനിച്ചപ്പോൾ ഷാരോൺ ഒരു കമ്പനിയുടെ കമാൻഡറായിരുന്നു . സൂയസ് പ്രതിസന്ധികാലത്ത് മേജറായി . 1969-ലെ ആറുദിനയുദ്ധത്തിൽ മേജർ ജനറലായി പ്രധാന പങ്ക് വഹിച്ചു . 1983ൽ നൂറുകണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ പലസ്തീൻ അഭയാർത്ഥിക്യാമ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു . 1973-ൽ പട്ടാളത്തിൽനിന്ന് വിരമിച്ചു . സബ്റ , ശാത്തീല ക്യാമ്പുകളിലെ നൂറുകണക്കിന് പാലസ്തീനി അഭയാർഥികളെ വെടിവെച്ചു കൊല്ലാൻ നേതൃത്വം നൽകിയത് ഷാരണായിരുന്നുവെന്ന് കരുതപ്പെടുന്നു . സ്വബ്‌റ-ശാത്തീല കൂട്ടക്കൊല എന്നറിയപ്പടുന്ന ഈ സംഭവത്തെ ക്രിമിനൽ കൂട്ടക്കൊലയെന്നാണ് 1982 ൽ യു . എൻ രക്ഷാസമിതി 521ാം നമ്പർ പ്രമേയത്തിൽ വിശേഷിപ്പിച്ചിരുന്നു . ഇന്ത്യ ഈ പ്രമേയത്തെ അനുകൂലിച്ചു . സബ്റ , ശാത്തീല സംഭവം അന്വേഷിക്കാൻ പടിഞ്ഞാറൻ ലോകത്തെ പ്രമുഖർ നിയോഗിച്ച മുൻ ഐറിഷ് വിദേശകാര്യമന്ത്രി ഷോൺ മെക്ബ്രൈഡിന്റെ നേതൃത്വത്തിലുള്ള കമീഷൻ കൂട്ടക്കൊലക്ക് ഇസ്രായേൽ രാഷ്ട്രത്തിനുള്ള പങ്ക് വെളിച്ചത്തുകൊണ്ടുവന്നിരുന്നു . ഇസ്രായേൽ കഹാൻ കമീഷനെ നിയോഗിച്ചു . കമ്മീഷനും സംഭവത്തിൽ ഷാരോണിന്റെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു . ഇതേ തുടർന്ന് പ്രതിരോധമന്ത്രി പദവി ഷാരോണിന് ഒഴിയേണ്ടിവന്നു . ഇതെ തുടർന്ന് ഇദ്ദേഹത്തിനു ' ബെയ്‌റൂട്ടിലെ അറവുകാരൻ ' എന്ന പേരു വീണു . സൈന്യത്തിൽനിന്ന് വിരമിച്ച ഷാരോൺ , വലതുപക്ഷ ലിക്ക്വിഡ് പാർട്ടിയുണ്ടാക്കി . ഇടയ്ക്കുവെച്ച് രാഷ്ട്രീയപ്രവർത്തനം നിർത്തി വീണ്ടും യുദ്ധ രംഗത്തിറങ്ങി . പ്രധാനമന്ത്രി യിഷാക് റാബിന്റെ സുരക്ഷാഉപദേഷ്ടാവായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് കൃഷിമന്ത്രിയായും പ്രതിരോധമന്ത്രിയായും അടിസ്ഥാനസൗകര്യവികസനമന്ത്രിയായും വിദേശകാര്യമന്ത്രിയായും നിർണായക സ്ഥാനങ്ങളിൽ പ്രവർത്തിച്ചു . 2001-ൽ പ്രധാനമന്ത്രിയായി . 1982-ൽ ഇരുപതിനായിരത്തോളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേലിന്റെ ലബനൻ അധിനിവേശം ഷാരോൺ പ്രതിരോധമന്ത്രിയായിരുന്നപ്പോഴായിരുന്നു . ലിക്യുഡ് പാർട്ടി പ്രതിനിധിയായി 2001 മുതൽ 2006 വരെ പ്രധാനമന്ത്രിയായിരുന്ന ഷാരോൺ , തീവ്ര പലസ്തീൻ വിരുദ്ധ വികാരം പ്രചരിപ്പിച്ചാണ് ഇസ്രയേൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് . 2005-ൽ ഗാസാ മുനമ്പിലെ കുടിയേറ്റങ്ങൾ അവസാനിപ്പിക്കാനും പണിത കെട്ടിടങ്ങൾ പൊളിക്കാനുമുള്ള തീരുമാനം ഷാരോണിലെ സ്വന്തം പാർട്ടിക്കുതന്നെ അനഭിമതനാക്കി . തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാദിമ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലായി . 2006-ൽ രണ്ടാമത്തെ പക്ഷാഘാതമുണ്ടായതിനെത്തുടർന്ന് മരണം വരെ എട്ട് വർഷമായി അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു . പലസ്തീനും അനുകൂല രാഷ്ട്രങ്ങളും ഷാരോണിനെ അന്താരാഷ്ട്ര ക്രിമനിൽകോടതിയിൽ വിചാരണചെയ്യാൻ ആഗ്രഹിച്ചു . അദ്ദേഹത്തിന്റെ മരണത്തെ ചരിത്രനിമിഷമെന്നാണ് ഹമാസ് വിശേഷിപ്പിച്ചത് .
| false |
വര്‍ഗീയ കലാപം നടക്കുന്ന ദില്ലിയിലെ മൗജ്പൂരില്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചകള്‍ . ഫസ്റ്റ് പോസ്റ്റ് പോര്‍ട്ടലിലെ മാധ്യമപ്രവര്‍ത്തകയായ ഇസ്മത് അറ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര വിവര്‍ത്തനം . കടപ്പാട് ഫസ്റ്റ് പോസ്റ്റ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയ വടക്കന്‍ ദില്ലിയിലെ പ്രദേശങ്ങളിലൊന്നായ മൗജ്പുരില്‍ എത്തുമ്പോള്‍ വിവിധ കൂട്ടങ്ങളായി ചിന്നിച്ചിതറിയ ജനങ്ങളെയാണ് കണ്ടത് . സ്ഥലത്തെ പീഡനങ്ങളെയും ചോദ്യം ചെയ്യലുകളെയും കുറിച്ച് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതിനാല്‍ ഞാന്‍ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തില്ല , മുന്നോട്ടുനടന്നു . എന്നാലും ഞാന്‍ ഒരാളെ തടഞ്ഞുനിര്‍ത്തി . ' അവിടെ ലഹള നടക്കുകയാണ് . അവിടെ എല്ലാം നടക്കുന്നുണ്ട് . നേരില്‍ കണ്ടറിഞ്ഞോ . ' സഹോദരാ … എന്താണ് സംഭവിക്കുന്നത് എന്ന എന്റെ ചോദ്യത്തിന് ഒരു പരിഹാസച്ചിരിയോടെ അയാള്‍ മറുപടി പറഞ്ഞു . റോഡിന്റെ ഒരുവശത്ത് എറിയാനുള്ള കല്ല് അടുക്കിവെച്ചിരിക്കുന്നു . ഞാന്‍ നടന്നുകൊണ്ടിരുന്നു . എന്തിന് ഇവിടെവന്നു എന്ന് ആരെങ്കിലും ചോദിച്ചാല്‍ പറയാനുള്ള ഹിന്ദു പേരുകളും കാരണവും ഞാനും എന്നെ അവിടെയെത്തിച്ച സുഹൃത്ത് താരീഖും കണ്ടുവെച്ചിരുന്നു . ഞാനിവിടെ അതിഥിയായി താമസിക്കുന്നു എന്നുപറയാനാണ് കരുതിയത് . 200 മീറ്റര്‍ പിന്നിട്ടതും കാവി വസ്ത്രമണിഞ്ഞ ഒരു പുരോഹിതനെ ശ്രവിക്കുന്ന ഒരു വലിയ കൂട്ടത്തെ ഞാന്‍ കണ്ടു . ' മുകളില്‍ നിന്നുള്ള ഉത്തരവാണ് , കാണുന്ന മുസ്ലീംകളെയെല്ലാം കൊന്നുകളയുക ' . അയാള്‍ പറയുന്നത് ഞാന്‍ കൃത്യമായി കേട്ടു . ഞാന്‍ അമ്പരന്നു , ഭയന്നുവിറച്ചു . അയാള്‍ ആരാണെന്ന് കൂട്ടത്തിലെ ഒരാളാട് ചോദിച്ചു . അടുത്ത അമ്പലത്തിലെ പൂജാരിയാണ് . നിങ്ങളാരാണ് … ? ' ഞാനിവിടെ അടുത്ത് താമസിക്കുന്നയാളാണ് , ഞാന്‍ മറുപടി നല്‍കി . നിങ്ങളെ അകത്തേക്ക് വിടാം എന്ന് അയാളും . എന്റെ സുരക്ഷ ഞാന്‍ തന്നെ നോക്കിക്കോളാം എന്നുപറഞ്ഞ് ഞാനവിടെ നിന്ന് രക്ഷപെട്ടു . മൗജ്പുരിലെ ഒരു ഇടനാഴിയിലൂടെ ഞാന്‍ നീങ്ങി . ഞാന്‍ അകത്തേക്ക് നടക്കുമ്പോള്‍ എന്റെ ഫോണ്‍ റിങ് ചെയ്തു . അത് താരീഖായിരുന്നു , ആ ബഹളങ്ങള്‍ക്കിടയില്‍ അവന്‍ അപ്രത്യക്ഷനായിരുന്നു . നിങ്ങളാരാണ് എന്നുമാത്രമാണ് അവിടെ കണ്ടവര്‍ക്ക് ചോദിക്കാനുണ്ടായിരുന്നത് . പലപ്പോഴും കബളിപ്പിച്ച് കടന്നുകളയാന്‍ കഴിഞ്ഞെങ്കിലും അവരെന്നെ പിന്തുടരുന്നതായി തോന്നി . തിരിഞ്ഞുനോക്കുമ്പോള്‍ ആ കൂട്ടത്തിലെ നാല് പേര്‍ പിന്തുടരുന്നതായി കണ്ടു . മൗജ്പുരിലെ ഇടവഴിയിലൂടെ ഒരു കിലോമീറ്ററെങ്കിലും നടന്നിട്ടുണ്ടാകും . തമ്പടിച്ച പുരുഷന്‍മാരെ അകറ്റാന്‍ ഞാന്‍ ചുറ്റുംകറങ്ങി . കുറച്ച് സ്ത്രീകള്‍ ഇരിക്കുന്ന ഒരു വീടിനരികെ ഞാന്‍ നടത്തം നിര്‍ത്തി . സ്ത്രീകളുമായി സംസാരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് മനസിലായിക്കാണും ഞാനവിടത്തുകാരിയല്ലെന്ന് , എന്നെ പിടികൂടി . ' നിങ്ങള്‍ മാധ്യമസ്ഥാപനത്തില്‍ നിന്ന് വന്നതാണോ , പറയൂ … എന്തിനാണ് നീ കള്ളം പറയുന്നത് , ഞങ്ങളുടെ പണ്ഡിറ്റ്ജീയെ കുറിച്ച് ചോദിച്ചത് ' . അവര്‍ അലറിക്കൊണ്ട് ചോദിച്ചു … ' എന്തിന് പണ്ഡിറ്റ്ജീയെ കുറിച്ച് ചോദിച്ചു ' . മാപ്പുപറഞ്ഞുകൊണ്ട് ഞാന്‍ പറഞ്ഞു . ഇവിടെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് വന്നതാണ് . പക്ഷേ , അവള്‍ എന്റെ ഫോണ്‍ എടുക്കുന്നില്ല . എന്നെ വിട്ടയക്കാന്‍ അവിടുണ്ടായിരുന്ന സ്ത്രീകള്‍ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അവര്‍ പോയി . അവിടെനിന്ന് നടന്നകലുമ്പോഴും അവര്‍ ചോദിച്ചുകൊണ്ടിരുന്നു , ' എന്തിനാണ് ഞങ്ങളുടെ പണ്ഡിറ്റ്ജിയെ കുറിച്ച് ചോദിച്ചത് ' , നിങ്ങളാരാണ് ' . അവിടെനിന്ന് എത്രയുംവേഗം പോകാന്‍ ശ്രമിച്ചു . 100 മീറ്റര്‍ കൂടി കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ എന്റെയടുത്തെത്തി . അതേ സംഘത്തില്‍ നിന്നായിരുന്നു അയാളും . ' നിങ്ങള്‍ക്ക് താമസസ്ഥലത്തേക്കാണോ പോകേണ്ടത് . ഏത് സ്ഥാപനം , പേരെന്താ , നിങ്ങളുടെ സുഹൃത്തിന്റെ പേരും പറയൂ ' . ഞാന്‍ പറഞ്ഞു … അവളെന്റെ ഫോണ്‍ എടുക്കുന്നില്ല . ഞാന്‍ കുറച്ചുകഴിഞ്ഞ് വരാം . മെട്രോ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞുതരൂ . വൈമനസ്യത്തോടെയും സംശയാസ്പദമെങ്കിലും അയാള്‍ വഴിപറഞ്ഞു തന്നു , കഴിയുന്നയത്ര വേഗത്തില്‍ ഞാനവിടെ നിന്ന് നടന്നു . … … … … … … … …… …… …… …… …… . ഞാനൊരു മാധ്യമപ്രവര്‍ത്തകയാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നെനിക്ക് ബോധ്യമായി . … … … … … … … …… …… …… …… …… . മൗജ്പുരിലെ ഇടങ്ങളില്‍ 30 മിനുറ്റോളം ചിലവഴിച്ച ശേഷം ഞാന്‍ പ്രധാന റോഡിലെത്തി . മൗജ്പുരിന്റെ ഇടവഴികളിലായിരുന്നപ്പോള്‍ ലാത്തിയുമായി കൂട്ടംകൂടിനില്‍ക്കുന്ന , എന്നെ സംശയത്തോടെ നിരീക്ഷിക്കുന്ന വിവിധ സംഘങ്ങളെ കണ്ടിരുന്നു . അപ്പോഴാണ് താരീഖ് എന്നെ വീണ്ടും വിളിച്ചത് . ' ജീവിതത്തിലെ ഏറ്റവും മോശം ദിനമാണ് ഞാന്‍ അനുഭവിച്ചത് . പെട്രോള്‍ പമ്പുകള്‍ കത്തിയമര്‍ന്നിരിക്കുന്നു . ടയറുകള്‍ കത്തിക്കുന്നു , അത് ആളുകള്‍ക്ക് നേരെ വലിച്ചെറിയുന്നു . വടിയും കമ്പികളുമായി ആളുകള്‍ , പൊലീസ് ആരെയും നിയന്ത്രിക്കുന്നില്ല . കൊല്ലാനുള്ള മാരകായുധങ്ങളുമായാണ് ആളുകള്‍ സംഘടിച്ചിരിക്കുന്നത് . അവിടെനിന്ന് എത്രയും വേഗം പുറത്തുകടക്കണം . ഇത് അവരുടെ തട്ടകമാണ് . നിങ്ങള്‍ മുസ്‌ലിം ആണ് എന്ന് തിരിച്ചറിഞ്ഞാല്‍ വീട്ടിലേക്ക് വലിച്ചിഴയ്ക്കും . പിന്നെ എന്താണ് സംഭവിക്കുക എന്നറിയില്ല ' . ബാഗില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഒളിപ്പിക്കണമെന്ന നിര്‍ദേശവും താരീഖ് തന്നു . പ്രധാന റോഡില്‍ എത്തിയപ്പോള്‍ മറ്റ് രണ്ടുപേര്‍ എന്നെ കണ്ടു . അവര്‍ അടുത്തെത്തി ചോദിച്ചു . ' മാഡം , നിങ്ങളുടെ ക്യാമറ എവിടെയാണ് . എവിടെയെങ്കിലും ഒളിപ്പിച്ചിരിക്കുകയാണോ ' . ഇടവഴികളേക്കാള്‍ കൂടുതല്‍ സുരക്ഷിതമാണ് പ്രധാന റോഡ് എന്ന് തോന്നിയില്ല . വലിയ ലാത്തികളുമായി അവിടെ ഏറെപ്പേര്‍ കൂടുനില്‍പ്പുണ്ടായിരുന്നു . ' സീ ന്യൂസില്‍ നിന്നാണോ … ' മറ്റൊരു സംഘം ചോദിച്ചു . ' ജെഎന്‍യുവില്‍ നിന്നാണോ ' , മറ്റൊരാള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു . ' ഏയ് അല്ല ' എന്ന് മറുപടി നല്‍കി . ഞാനൊരു മാധ്യമപ്രവര്‍ത്തകയാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നെനിക്ക് ബോധ്യമായി . ഇവിടെനിന്ന് പോകേണ്ട സമയമായെന്ന് മനസിലാക്കുകയും ഞാന്‍ ധൃതിയില്‍ നടന്നകലുകയും ചെയ്തു . എവിടേക്കാണ് പോകുന്നത് എന്ന ചോദ്യം ആ വഴിയിലും തേടിയെത്തി . പുതിയ സ്ഥലം കണ്ടെത്തുകയും നടന്നകലുകയും ചേയ്യേണ്ടിവന്നു . ആദ്യം സംഘത്തെ കണ്ട സ്ഥലം കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു . അവര്‍ വീണ്ടും എന്നെ കണ്ടാല്‍ , ഞാനൊരു മാധ്യമപ്രവര്‍ത്തകയാണ് എന്ന് ഒളിച്ചുവെച്ചത് മാത്രമല്ല , ഞാനൊരു മുസ്‌ലിം ആണെന്നും കണ്ടെത്തിയേനേ . പുറത്തുകടക്കാന്‍ വഴിതിരയുമ്പോള്‍ ഒരു സംഘം തടഞ്ഞുനിര്‍ത്തി ചോദിച്ചു . ' എവിടേക്കാണ് പോകേണ്ടത് ' . ഗുഡ്ഗാവിലേക്ക് പോകണം … മുന്‍ നിശ്ചയിച്ചപ്രകാരം തിടുക്കത്തില്‍ എന്റെ മറുപടി . റോഡിന്റെ മറുവശത്തുള്ള മെട്രോയിലേക്ക് ഉള്‍വഴി ഉപയോഗിക്കാനും അവിടെനിന്ന് ഓട്ടോ കണ്ടെത്താനും ഒരാള്‍ പറഞ്ഞു . നടക്കുമ്പോള്‍ മറ്റൊരാള്‍ എന്നെ തടഞ്ഞുനിര്‍ത്തി . ' വേണ്ട , പ്രധാന റോഡിലൂടെ പോകൂ . അതാണ് സുരക്ഷിതം ' . പ്രധാന റോഡില്‍ വന്‍ കലാപം നടക്കുന്നതായി ഭയപ്പെടുന്നുവെന്നു ഞാന്‍ പറഞ്ഞു . ' മുസ്‌ലിംകള്‍ വസിക്കുന്നയിടങ്ങളിലാണ് വലിയ ആക്രമണങ്ങള്‍ നടക്കുന്നത് . അതൊരു മുസ്‌ലിം പ്രദേശമാണ് , എന്തും സംഭവിക്കാം ' ഒരു ഹിന്ദുവാണ് എന്ന് മനസിലാക്കി അയാള്‍ തുടര്‍ന്നു . ' പ്രധാന റോഡില്‍ എന്തിന് ഭയക്കണം . മുസ്‌ലിംകള്‍ ഭയക്കണം . നമ്മുടെയാളുകളാണ് പ്രധാന റോഡിലുള്ളത്'- പ്രധാന റോഡിലെ ഹിന്ദുക്കൂട്ടത്തെ പരാമര്‍ശിച്ചാണ് അയാളുടെ വാക്കുകള്‍ . അവിടെവെച്ച് കുറച്ച് മുസ്ലീംകളുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു എനിക്ക് . അതിനാല്‍ , പ്രധാന റോഡിലൂടെ പോകേണ്ടെന്ന് റോഡിലെ കൂട്ടത്തോട് പറഞ്ഞ് മുസ്‌ലി പ്രദേശത്തേക്ക് നടക്കാന്‍ തുടങ്ങി . തലയില്‍ തൊപ്പി ധരിച്ചയാളുകളെ അഞ്ച് മിനിറ്റ് നടത്തത്തിനൊടുവില്‍ കണ്ടുമുട്ടി . അല്‍പം മുന്‍പ് നിസ്‌കരിച്ചിറങ്ങിയ ഫിറോസ് എന്ന യുവാവ് പറഞ്ഞു , ' ഞങ്ങള്‍ക്കുള്ള എല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ് . പ്രധാന റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു . എവിടെ പോകും ഞങ്ങള്‍ . വീട് മാത്രമാണ് സുരക്ഷിതം എന്നാണ് തോന്നുന്നത് . റോഡ് ഒട്ടും സുരക്ഷിതമല്ല . ജനിച്ചപ്പോള്‍ മുതല്‍ ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ ഇതുപോലൊരു സംഭവം നേരിടുന്നത് ആദ്യമാണ് . വീടുകളിലെ സ്ത്രീകളെ ഓര്‍ക്കുമ്പോള്‍ ഭയം ഇരച്ചുകയറുന്നു ' . എത്രയും വേഗം രക്ഷപെട്ടോളൂ ' എന്നുപറഞ്ഞ് ഫിറോസ് എന്നെ യാത്രയാക്കി . ' പൊലീസ് നിഷ്‌ക്രിയരാണ് . അവര്‍ ഇവിടെയില്ല . പൊലീസ് ഇവിടെയുണ്ടായിരുന്നെങ്കില്‍ ആരും മുസ്‌ലിം കടകള്‍ക്ക് തീവെക്കില്ലായിരുന്ന'-ഫിറോസ് കൂട്ടിച്ചേര്‍ത്തു . അവിടെ നിന്ന് രക്ഷപെട്ട ഞാന്‍ യാത്രതുടങ്ങിയ അതേ റോഡിലെത്തി . നേരത്തെ എനിക്ക് നിര്‍ദേശങ്ങള്‍ തന്ന സംഘം ഭാഗ്യംകൊണ്ട് അവിടെയുണ്ടായിരുന്നില്ല . റോഡിന്റെ മറുവശത്തായി മറ്റൊരു വലിയ കൂട്ടത്തെ രണ്ടു . എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ അവിടേക്ക് കുതിച്ചു . നസീര്‍ ഹോട്ടലിന് മുന്നില്‍ ലാത്തിയും പിടിച്ചുനില്‍ക്കുകയാണ് കുങ്കുമം വരച്ച മുപ്പതോളം സ്ത്രീകളെങ്കിലും . ' നിങ്ങളുടെ വീട്ടില്‍ മുസ്‌ലിംകള്‍ ആരുമില്ല?' … ടെറസുകളില്‍ നിന്ന് താഴേക്ക് നോക്കുന്നവരോട് അവര്‍ ആക്രോശിക്കുകയാണ് . ' മുസ്‌ലിംകളെ പുറത്തുവിടൂ . മുസ്‌ലിംകളെ താമസിപ്പിക്കുന്ന ആളുകളെയും വെറുതെവിടില്ല . അവരുടെ വീടുകള്‍ കത്തിക്കും . അതൊരു ഹിന്ദുവിന്റെ വീടാണോ എന്ന് ഞങ്ങള്‍ രണ്ടുവട്ടം ചിന്തിക്കില്ല ' . ഇത്രയും പറഞ്ഞശേഷം അവര്‍ വീടുകള്‍ക്ക് കല്ലെറിയാന്‍ തുടങ്ങി . അവിടെ ചെലവഴിച്ച മൂന്ന് മണിക്കൂറിനിടയില്‍ ഒരു പൊലീസുകാരനെ പോലും കണ്ടില്ല . പൊലീസ് കാര്‍ നിര്‍ത്തി ആള്‍ക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്യുന്നത് രണ്ടുതവണ കണ്ടു . എന്തിനാണ് എന്നറിയില്ല . പ്രതീക്ഷകള്‍ നശിച്ച് ഒരു കടയുടെ പടിയില്‍ കുറച്ചുനേരമിരുന്നു . എന്റെയടുത്തിരുന്ന നാല് പേരുടെ കണ്ണുകള്‍ എന്നിലേക്കായി . ഒരു മിനുറ്റിനുള്ളില്‍ ഒരാള്‍ വരികയും എന്റെ പേര് ചോദിക്കുകയും ചെയ്തു . ഉത്തരം പറയാനാകില്ലെന്ന് മറുപടി നല്‍കി . ' എന്തിനാണ് ഇവിടെ ഇരിക്കുന്നത് , വേഗം പൊക്കോളൂ'- അയാള്‍ കോപത്തോടെ ആജ്ഞാപിച്ചു . ഇനി ഇവിടെ നില്‍ക്കാനാവില്ല എന്നെനിക്ക് മനസിലായി . ആരെങ്കിലും എന്റെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചാല്‍ കഥ അതോടെ തീരും . റിപ്പബ്ലിക് ടിവിയുടെ അതുവഴി വന്ന കാറില്‍ സഹായം തേടുകയും അടുത്ത മെട്രോയില്‍ അവരെന്നെ എത്തിക്കുകയും ചെയ്തു . ഇഞ്ചുകളുടെ വ്യത്യാസത്തിലുള്ള രക്ഷപെടല്‍ . ഖൈജൂരി ഖാസില്‍ താമസിക്കുന്ന ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം രാത്രി വിളിക്കുകയും അയാളുടെ പ്രദേശത്ത് മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യം കേള്‍ക്കാന്‍ പറയുകയും ചെയ്തു . ' ജയ് ശ്രീറാം ' എന്നായിരുന്നു അത് . അവിടെ താമസിക്കുന്നയാളുകളുടെ ഐഡിന്റ്റി ചോദിക്കുന്നതും കേട്ടു . ഒരു ഓട്ടോറിക്ഷ തകര്‍ക്കുന്ന ശബ്ദം കുറച്ചു സെക്കന്റുകള്‍ക്ക് ശേഷം കാതിലെത്തി . വാഹനയുടമ മുസ്‌ലി ആയിരുന്നു . തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചയുടനെ വാഹനം തല്ലിത്തകര്‍ക്കുകയും കത്തിക്കുകയുമായിരുന്നു എന്നാണ് സുഹൃത്ത് പറഞ്ഞത് . കല്ല് , ബാറ്റ് , ലാത്തി , വടി , ഇരുമ്പ്ദണ്ഡ് , കോടാലി എന്നിവയായിരുന്നു റോഡുകള്‍ തടഞ്ഞവരുടെ കൈയില്‍ കണ്ടത് . മൗജ്പൂരിലെ റോഡുകളില്‍ ആള്‍ക്കൂട്ടത്തെ പൊലീസോ സിആര്‍പിഎഫോ നേരിടുന്നത് കണ്ടേയില്ല . മാധ്യമപ്രവര്‍ത്തകയെന്നതിനാല്‍ എന്നെ പിടികൂടുകയും ഉപദ്രവിക്കുകയും പെണ്‍കുട്ടിയായതില്‍ അപമാനിക്കുകയും മുസ്ലീം ആണ് എന്ന് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ കൊന്നുകളയുകയും ചെയ്യുമെന്ന് ഞാന്‍ ഭയപ്പെട്ടു . … … … … … …… …… …… …… …… വിവര്‍ത്തനം : ജോമിറ്റ് 28 , 2020 , 3:54 .
| false |
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ബംഗാളിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു ഖുദിറാം ബോസ് . ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ യുവനേതാക്കളിലൊരാളായിരുന്നു അദ്ദേഹം . പതിനെട്ടു വയസ്സും , എട്ടുമാസവും , എട്ടു ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഖുദിറാമിനെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് . ബോസ് ജനിച്ചത് ഡിസംബർ 3 , 1889 ന് ബംഗാളിലെ മിഡ്‌നാപൂർ എന്ന ഗ്രാമത്തിലായിരുന്നു . അദ്ദേഹത്തിന്റെ പിതാവ് ഒരു റവന്യൂ ഉദ്യോഗസ്ഥനായിരുന്നു . 1900 തുടക്കത്തിൽ അരബിന്ദോയും , സിസ്റ്റർ നിവേദിതയും തുടർച്ചയായി മിഡ്നാപ്പൂർ സന്ദർശിച്ച് പ്രഭാഷണങ്ങൾ നടത്തുമായിരുന്നു . ഖുദിരാമുൾപ്പടെയുള്ള യുവാക്കൾ കൂടുതലായി ദേശീയപ്രസ്ഥാനങ്ങളോട് അടുത്തു . തന്റെ ഗുരുവായ സത്യേന്ദ്രനാഥ് ബോസിൽ നിന്നും , ഭഗവദ്‌ഗീതയിൽ നിന്നും ബോസ് തന്റെ വിപ്ലവചിന്തകൾ കൂടുതലായി ഉൾക്കൊണ്ടു . ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പ്രധാനമായും ബംഗാളിന്റെ വിഭജനത്തിനെതിരായിരുന്നു , തന്റെ പതിനാറാമത്തെ വയസ്സിൽ സ്വാതന്ത്ര്യസമരത്തിലേക്ക് ഇദ്ദേഹം എത്തി . ഈ പ്രായത്തിൽ തന്നെ പോലീസുകാരെ വധിക്കുക എന്ന ഉദ്ദേശത്തോടെ പോലീസ്സ്റ്റേഷനിൽ ഖുദീരാം ബോംബുകൾ സ്ഥാപിച്ചു . മൂന്ന് വർഷങ്ങൾക്ക് ശേഷം മുസഫ്ഫനഗർ എന്ന സ്ഥലത്ത് കിംഗ്സ്ഫോർഡ് പ്രഭുവിനെതിരെ ബോംബ് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു . ബീഹാറിലെ മോത്തിജ്ഹിൽ എന്ന സ്ഥലത്തായിരുന്നു ഖുദീരാം എത്തിപ്പെട്ടത് . അവിടെ അടുത്തുള്ള ഒരു ധർമ്മശാലയിൽ താമസവും , ആൾമാറാട്ടത്തിന്റെ ഭാഗമായി ഹരേൻ ശങ്കർ എന്ന അപരനാമവും സ്വീകരിച്ചു . ആദ്യത്തെ കുറേ ദിവസം , കിങ്സ്ഫോഡിന്റെ ദിനചര്യ പഠിക്കുവാനായാണ് ഖുദിരാം ശ്രദ്ധിച്ചത് . ക്ലബ്ബിലേക്കും , തിരികേ വീട്ടിലേക്കും പോകുന്ന വഴിയും , സമയവുമെല്ലാം ഖുദിരാം മനപാഠമാക്കി , അയാളെ വകവരുത്താനുള്ള പ്രാഥമിക പദ്ധതിയും തയ്യാറാക്കി . 1908 ഏപ്രിൽ 30 ന് കിങ്സ്ഫോഡ് വരുന്നതും കാത്ത് ഖുദീരാം യൂറോപ്യൻ ക്ലബിനു പുറത്തു കാത്തു നിന്നു . 8:30 ന് കിങ്സ്ഫോഡിനേയും വഹിച്ചുകൊണ്ടുള്ള വാഹനം പുറത്തേക്കു വന്നപ്പോൾ ഖുദീരാം ഒരു കൈയ്യിൽ തോക്കും ചൂണ്ടിക്കൊണ്ട് , വാഹനത്തിനുനേരെ ബോംബെറിഞ്ഞു . വാഹനം കത്തിയെരിഞ്ഞു , എന്നാൽ ഖുദീരാം പ്രതീക്ഷിച്ചതുപോലെ , അതിൽ കിങ്സ്ഫോഡ് ഉണ്ടായിരുന്നില്ല . മുസ്സാഫർപൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ബാരിസ്റ്റർ കെന്നിയുടെ ഭാര്യയും കുഞ്ഞുമായിരുന്നു ആ വാഹനത്തിലുണ്ടായിരുന്നത് . രാത്രിയോടെ , പോലീസ് അക്രമികൾക്കായി തിരച്ചിൽ തുടങ്ങി . അക്രമികളെക്കുറിച്ച് വിവരം നൽകുന്നവർക്കോ , ജീവനോടെ അല്ലാതെയോ പിടിക്കുന്നവർക്കോ സർക്കാർ ആയിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചു . ഖുദീറാമിന്റെ പിടിക്കാനായി പോലീസ് എല്ലാ റെയിൽവേസ്റ്റേഷനിലും കാത്തു നിന്നു . എന്നാൽ ഖുദീറാം റെയിൽവേ ഗതാഗതമാർഗ്ഗമായി സ്വീകരിക്കാതെ ഗ്രാമപ്രദേശങ്ങളിലൂടെ കാൽനടയായി തന്റെ ലക്ഷ്യസ്ഥാനത്തേക്കു നടന്നു . 25 മൈലോളം കാൽനടയായി ഒരിടത്തും നിൽക്കാതെ സഞ്ചരിച്ച ഖുദീറാം അവസാനം കുടിക്കാൻ കുറച്ചു വെള്ളത്തിനായി ആൾപെരുമാറ്റം കുറവുള്ള വൈനി സ്റ്റേഷനിലേക്കു ചെന്നു . ഖുദീറാമിന്റെ മുഴിഞ്ഞവേഷവും , പാദരക്ഷകളില്ലാത്ത കാൽപാദവും കണ്ട് സംശയം തോന്നിയ രണ്ടു പോലീസുകാർ ഖുദീറാമിന്റെ ചോദ്യം ചെയ്യാൻ ആരംഭിച്ചു . അവരോടെതിർത്ത ഖുദീറാമിന്റെ കയ്യിൽ നിന്നും കൈത്തോക്കു താഴെ വീണു , ഇതു കണ്ട പോലീസ് ഖുദീറാമിനെ കീഴ്പെടുത്തി . രണ്ട് കൈത്തോക്കുകളും , 37 വട്ടം വെടിവെക്കാനുള്ള തിരകളും , മുപ്പതു രൂപയും ഖുദീറാമിന്റെ കയ്യിൽ നിന്നും പോലീസ് കണ്ടെടുത്തു . കൗമാരക്കാരനായ വിപ്ലവകാരിയെ കാണാനായി ജനങ്ങൾ തിങ്ങിനിറഞ്ഞ മുസ്സാഫർപൂർ റെയിൽവേസ്റ്റേഷനിൽ ഒരു ഒന്നാം ക്ലാസ്സ് ബോഗിയിൽ നിന്നും കൈവിലങ്ങുകളുമായി 18 - 19 വയസ്സു തോന്നിക്കുന്ന ആ കൗമാരക്കാരൻ അക്ഷോഭ്യനായി നടന്നു നീങ്ങി , എന്നാണ് അന്നേ ദിവസം ഇംഗ്ലീഷ് പത്രമായ സ്റ്റേറ്റ്സ്മാൻ റിപ്പോർട്ട് ചെയ്തത് . 1908 മെയ് 21 നാണ് ഖുദീറാം ഉൾപ്പെട്ട കേസിന്റെ വിചാരണ ആരംഭിച്ചത് . കോൺടോഫ് എന്ന ഇംഗ്ലീഷുകാരനോടൊപ്പം , നഥുനിപ്രസാദ് , ജനകപ്രസാദ് എന്നീ ഇന്ത്യക്കാരായിരുന്നു ജഡ്ജിമാർ . കാളിദാസ് ബസു , ഉപേന്ദ്രനാഥ് സെൻ , ക്ഷേത്രനാഥ് ബന്ധോപാധ്യാ എന്നീ പ്രമുഖ അഭിഭാഷകരായിരുന്നു ഖുദീറാമിനു വേണ്ടി കോടതിയിൽ ഹാജരായത് . യാതൊരു ഫീസും വാങ്ങാതെയാണ് ഈ പ്രമുഖരായ അഭിഭാഷകരെല്ലാം തന്നെ ഖുദീറാമിനു വേണ്ടി വാദിച്ചത് . വിചാരണക്കുശേഷം , ജഡ്ജി ഖുദീറാമിന് വധശിക്ഷ വിധിച്ചു . ഒരു പുഞ്ചിരിയോടെയാണ് ഖുദീറാം തന്റെ വിധി വായിച്ചു കേട്ടത് . തനിക്കു കുറച്ചു കൂടി സമയം ലഭിച്ചാൽ ജഡ്ജിയെ ബോംബു നിർമ്മാണം പഠിപ്പിക്കാൻ കഴിഞ്ഞേനെ എന്നാണ് വിധിക്കു ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനുത്തരമായി ഖുദീറാം പ്രതികരിച്ചത് . നിയമപ്രകാരം ഏഴു ദിവസത്തിനുള്ളിൽ അപ്പീൽ നൽകുവാൻ കഴിയുമായിരുന്നിട്ടും , ആ പ്രത്യേകാവകാശം ഖുദീറാം ആദ്യം വേണ്ടെന്നു വെക്കുകയായിരുന്നു . എന്നാൽ തന്റെ അഭിഭാഷകരുടെ അഭിപ്രായം കൂടി മാനിച്ച് , അപ്പീൽ നൽകാൻ ഖുദീറാം തയ്യാറായി . എന്നാൽ മേൽക്കോടതിയും ശിക്ഷ ശരി വെക്കുകയായിരുന്നു . ഓഗസ്റ്റ് 19 , 1908 ആറുമണിക്ക് ബോസിനെ തൂക്കിക്കൊല്ലുകയുണ്ടായി . പ്രസന്നവദനായാണ് ഖുദീറാം കൊലമരത്തിലേക്ക് നടന്നു കയറിയതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അമൃതബസാർ പത്രിക എന്ന പത്രം റിപ്പോർട്ടു ചെയ്യുകയുണ്ടായി . ബംഗാളി കവിയായിരുന്നു കാസി നസ്രുൾ ഇസ്ലാം , ഈ അത്ഭുത ബാലന്റെ ബഹുമാനാർത്ഥം ഒരു കവിത രചിച്ചിരുന്നു . കോളനിവൽക്കരണം · ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി · പ്ലാസ്സി · ബക്സർ യുദ്ധം · ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ · ആംഗ്ലോ-മറാത്താ യുദ്ധങ്ങൾ · ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം · ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ് · രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം · ബ്രിട്ടീഷ് ഇന്ത്യ · ഫ്രഞ്ച് ഇന്ത്യ · പോർച്ചുഗീസ് ഇന്ത്യ · കൂടുതൽ ഇന്ത്യൻ ദേശീയത · സ്വരാജ് · ഗാന്ധിമാർഗ്ഗം · സത്യാഗ്രഹം · ഹിന്ദു ദേശീയത · ഇന്ത്യയിലെ മുസ്ലീം ദേശീയത · സ്വദേശി · സോഷ്യലിസം · ഖിലാഫത്ത് പ്രസ്ഥാനം ശിപായിലഹള 1857 · ബംഗാൾ വിഭജനം · വിപ്ലവകാരികൾ · ഡെൽഹി-ലാഹോർ ഗൂഢാലോചന · ദ ഇന്ത്യൻ സോഷ്യോളജിസ്റ്റ് · ഘദാർ ഗൂഢാലോചന · ചമ്പാറൺ-ഖേദ സത്യാഗ്രഹങ്ങൾ · ജാലിയൻവാലാബാഗ് കൂട്ടക്കൊല · നിസ്സഹകരണപ്രസ്ഥാനം · പതാകസത്യാഗ്രഹം · ബർദോലി · സൈമൺ കമ്മീഷൻ · നെഹ്രു റിപ്പോർട്ട് · പൂർണ്ണസ്വരാജ് · ഉപ്പുസത്യാഗ്രഹം · വട്ടമേശസമ്മേളനങ്ങൾ · ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് , 1935 · · ക്രിപ്സ് ദൗത്യം · ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം · ഇന്ത്യൻ നാഷണൽ ആർമി · ഇന്ത്യൻ നാവിക സമരം · യാനം അട്ടിമറി · ഇന്ത്യയിലെ താൽക്കാലികസർക്കാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് · അനുശീലൻ സമിതി · ജുഗന്തർ · ഇന്ത്യ ഹൗസ് · ബെർലിൻ കമ്മിറ്റി · ഘദർ കക്ഷി · ഹോം റൂൾ · ഖുദൈ ഖിദ്മത്ഗർ · ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ · സ്വരാജ് പാർട്ടി · ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗ് · ആസാദ് ഹിന്ദ് · കൂടുതൽ യശ്വന്ത്‌റാവു ഹോൾക്കർ · മംഗൽ പാണ്ഡേ · റായ് അഹ്മദ് നവാസ് ഖാൻ ഖറാൽ · ഝാൻസി റാണി · ബാല ഗംഗാധര തിലകൻ · ഗോപാൽ കൃഷ്ണ ഗോഖലെ · ദാദാഭായ് നവറോജി · മാഡം കാമ · ശ്യാംജി കൃഷ്ണ വർമ്മ · ഹർ ദയാൽ · ലാലാ ലജ്പത് റായ് · ബിപിൻ ചന്ദ്രപാൽ · റാഷ് ബിഹാരി ബോസ് · ചിത്തരഞ്ജൻ ദാസ് · ബാദ്ഷാ ഖാൻ · അബുൽ കലാം ആസാദ് · സൂര്യ സെൻ · ചന്ദ്രശേഖർ ആസാദ് · സി . രാജഗോപാലാചാരി · ഭഗത് സിംഗ് · സരോജിനി നായിഡു · പുരുഷോത്തം ദാസ് ടണ്ടൻ · തങ്കുതുരി പ്രകാശം · അല്ലൂരി സീതാരാമരാജു · മുഹമ്മദ് അലി ജിന്ന · സർദാർ വല്ലഭായ് പട്ടേൽ · സുഭാസ് ചന്ദ്ര ബോസ് · ജവഹർലാൽ നെഹ്രു · മഹാത്മാഗാന്ധി · കൂടുതൽ കാബിനറ്റ് മിഷൻ · സ്വാതന്ത്ര്യനിയമം · ഇന്ത്യയുടെ വിഭജനം · രാഷ്ട്രീയ ഏകീകരണം · ഇന്ത്യയുടെ ഭരണഘടന · റിപ്പബ്ലിക് ജീവചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
ലോകപ്രശസ്ത അറേബ്യൻ കഥയായ ആയിരത്തൊന്നു രാവുകളിലെ കേന്ദ്രകഥാപാത്രം . ഷഹരിയാറോട് ഭാര്യയായ ഷഹറസാദ പറയുന്ന കഥകളായാണ് ആയിരത്തൊന്ന് രാവുകളുടെ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത് . ആയിരത്തൊന്ന് രാവുകളുടെ സംഹാരം ഇങ്ങനെയാണ് : " ഷഹരിയാറുടെ നിർദ്ദേശാനുസാരം നാടിന്റെ നാനാഭാഗത്ത് നിന്നും എഴുത്തുകാർ വന്ന് ഈ കഥ 30 വാല്യങ്ങളിലായി എഴുതി . മൂലകൃതി സുവർണ പേടകത്തിലാക്കി ഖജനാവിൽ സൂക്ഷിക്കാനും എണ്ണമറ്റ പതിപ്പുകൾ ഉണ്ടാക്കി പ്രജകളുടേയും സന്തതിപരമ്പരകളുടേയും വിജ്ഞാന പോഷണത്തിനായി നാടൊട്ടുക്കും വിതരണം ചെയ്യാനും കൽപനയായി " . കഥകളിൽ വിവരിച്ചിരിക്കുന്ന രാജകൊട്ടാരവും അന്തഃപുരവും ദർബാറുകളുമൊക്കെ അബ്ബാസിദ് ദരണാധികാരിയായ ഹാരൂൺ അൽ റഷീദിലേക്കാണ് സൂചന നൽകുന്നത് . പല കഥകളിലും ഹാറൂൺ റഷീദ് തന്നെ പ്രത്യക്ഷപ്പെടുന്നു . അദ്ദേഹത്തിന്റെ മന്ത്രിയായ ജാഫർ , ആരാച്ചാർ മസ്റൂർ , ആസ്ഥാനകവി അബൂനുവാസ് എന്നിവരൊക്കെയും പല ഘട്ടങ്ങളിൽ പലകഥകളിൽ വരുന്നു . ഈ സൂചനകളിൽ നിന്നൊക്കെ മനസ്സിലാകുന്നത് ഷഹരിയാർ ഹാറൂൻ അൽ റഷീദ് തന്നെയാണ് എന്നാണ് . വിധി വശാൽ സ്ത്രീ വിരോധിയായ ഷഹരിയാർ രാജാവ് ഓരോ ദിവസം ഓരോ സ്ത്രീയെ പരിണയിക്കുകയും അടുത്ത ദിവസം അവരെ കൊന്നുകളയുകയും ചെയ്യുന്ന പതിവ് തെറ്റിക്കുന്ന ഷഹറസാദ എന്ന മിടുക്കിയായ മന്ത്രി പുത്രിയിലൂടെയാണ് ആയിരത്തൊന്ന് രാവുകളുടെ കഥ മുന്നേറുന്നത് . 1000 രാത്രികൾ തീരുമ്പോൾ ഷഹറസാദ ഷഹരിയാറിന്റെ മൂന്ന് കുട്ടികളുടെ അമ്മയായിക്കഴിഞ്ഞിരുന്നു . കഥ അവസാനിക്കുമ്പോഴേക്കും രാജാവിന്റെ സ്ത്രീകളോടുള്ള മനോഗതിയല്ല , മറിച്ച് ലോകവീക്ഷണം തന്നെ മാറുന്നു .
| false |
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 6 വർഷത്തിലെ 218-ാം ദിനമാണ് .
| false |
ഭാരതീയ ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ് ഭഗവദ്ഗീത . എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത് . കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ് ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു . ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു . കർമയോഗം,ജ്ഞാനയോഗം , ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ് ഗീതയിലുള്ളത് . ഭഗവദ്ഗീത എന്നതിന് ദൈവത്തിന്റെ ഗീതം എന്നാണ് വാച്യാർത്ഥം പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയിൽ ആകെ ഉള്ളത് . അനുഷ്ടുഭ വൃത്തത്തിലെഴുതിയ ശ്ലോകങ്ങളാണ് അവയുടെ ഉള്ളടക്കം . ശ്ലോകങ്ങളുടെ മൊത്തം എണ്ണം എഴുനൂറ് എന്നാണ് സാധാരണ പറയാറുള്ളത് . എന്നാൽ പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട് . പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽ ഉൾപ്പടുത്തിയിട്ടില്ലാത്തതുമായ ഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത് . അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി , കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത് . മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട കൌരവ സൈന്യത്തോട് ഏറ്റുമുട്ടുവാൻ വിമുഖത കാട്ടിയ അർജ്ജുനനെ യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്റെ രചന . യുദ്ധം കാണുവാൻ ദിവ്യദൃഷ്ടി ലഭിച്ച സഞ്ജയൻ ഈ യുദ്ധം ധൃതരാഷ്ട്രരോട് വിവരിച്ചു കൊടുക്കുന്നതായാണ് മഹാഭാരതത്തിൽ വ്യാസൻ വിവരിച്ചിരിക്കുന്നത് . ഭഗവദ്ഗീതയുടെ സന്ദേശം അർജ്ജുനന് മാത്രമല്ല ആദ്യമായി ഉപദേശിക്കുന്നത് എന്ന് ശ്രീകൃഷ്ണൻ പറയുന്നു . അതായത് ഈ യോഗം അവ്യയമാണ് , വ്യവച്ഛേദിക്കാൻ സാധിക്കാത്തതുമാണ് , നാശമില്ലാത്തതാണ് . ഞാൻ വിവസ്വാനും , വിവസ്വാൻ മനുവിനും മനു ഇക്ഷ്വാകു വിനും ഇത് മുൻപേ ഉപദേശിച്ചിട്ടുണ്ട് . ഗീത സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട് . അവരിൽ ഭാരതത്തിൽ നിന്നുള്ളവരിൽ ഏറ്റവും പ്രമുഖൻ കോസാംബിയാണ് . ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളിൽ ഏറ്റവും പ്രമുഖമായത് ഗീതയാണെന്നുമാണു അദ്ദേഹത്തിന്റെ അഭിപ്രായം . ഇത് മറ്റു പല ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട് . അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ , കൃഷ്ണനെന്ന ദൈവം തന്നെ അർവ്വാചീനനാണ് . അദ്ദേഹത്തിന്റെ പരമദൈവത്വം പിന്നീട് ഏറെ നൂറ്റാണ്ടുകളോളം അംഗീകരിക്കപ്പെട്ടില്ല . ഗീതയിലെ സംസ്കൃത ഭാഷ മൂന്നാം നൂറ്റാണ്ടിലേതുമാണ് . മറ്റു ചില ചരിത്രകാരന്മാർ പറയുന്നത് കൃഷ്ണദ്വൈപായനൻ എന്ന വേദവ്യാസൻ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ് കൃഷ്ണനെന്നും അദ്ദേഹത്തെ പിന്നീട് ആര്യബ്രാഹ്മണർ തങ്ങളുടെ ദൈവങ്ങളുടെ സ്ഥാനത്തേക്ക് ഉയർത്തുകയും അതിനായി പുരാണങ്ങളും മറ്റു കൃതികളും രചിച്ചു എന്നുമാണ് . ഗുജറാത്തിൽ ജീവിച്ചിരുന്ന കൃഷ്ണവസുദേവ് എന്ന പ്രാദേശിക ആൾ ദൈവത്തെ ഈ ഗണത്തിലേക്ക് കൊണ്ടുവരികയായിരുന്നു . എന്നാൽ പുരാണങ്ങളിലെയും മറ്റു ഹൈന്ദവ ഗ്രന്ഥങ്ങളിലെയും കാലഗണനാ രീതിയും ആയി ഒത്തു പോകുന്നതല്ല ഈ വാദങ്ങൾ എന്നത് കൊണ്ട് ഇവ ആധികാരികമാണ് എന്ന് ഉറപ്പിച്ചു പറയാനും സാധിക്കില്ല … മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം … ശ്രീകൃഷ്ണന്റെ ജന്മസ്ഥലം മധുര , അദ്ദേഹത്തിന്റെ രാജധാനി ആയ ദ്വാരക തുടങ്ങിയവയുടെ കാലപ്പഴക്കം നിർണയിക്കാൻ മതിയായ ഗവേഷണങ്ങൾ നടത്താത്തതും ഒരു പോരായ്മ തന്നെ ആണ് … തത്വജ്ഞാനമാണ് ഗീതയുടെ പ്രമേയം . ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദർശനഗ്രന്ഥങ്ങളിൽ ഒന്നായി ഭഗവദ്ഗീത പരിഗണിയ്ക്കപ്പെടുന്നു . ഇരുഭാഗത്തെയും സൈന്യങ്ങൾ ഒരുങ്ങി നിൽക്കേ മഹായോദ്ധാവായ അർജ്ജുനൻ തന്റെ അടുത്ത ബന്ധുക്കളും , ഗുരുജനങ്ങളും , പിതാമഹന്മാരും യുദ്ധസന്നദ്ധരായി നിലകൊള്ളുന്നതുകണ്ട് ദുഃഖത്തിനും അനുകമ്പയ്ക്കും വശംവദനായി അധീരനാവുകയും,യുദ്ധം ചെയ്യാനുള്ള നിശ്ചയം ഉപേക്ഷിയ്ക്കുകയും ചെയ്യുന്നതാണ് ഒന്നാമദ്ധ്യായത്തിലെ പ്രതിപാദ്യം . ഈ അദ്ധ്യായത്തിൽ 47 ശ്ലോകങ്ങൾ ഉണ്ട് . വ്യാസഭഗവാനിൽ നിന്ന് ദിവ്യദൃഷ്ടി സ്വായത്തമാക്കിയ സഞ്ജയനോട് യുദ്ധരംഗവർണന ചെയ്യാൻ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രർ പറയുന്ന ; മാമകാ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ ? എന്ന ശ്ലോകമാണ് ഒന്നാമദ്ധ്യായത്തിലെ ആരംഭശ്ലോകം . തുടർന്ന് … " " ആചാര്യമുപസംഗ്യമ രാജാ വചനമബ്രവീത് തുടർന്ന് യുദ്ധക്ഷേത്രത്തിന്റെയും യോദ്ധാക്കളുടെയും വർണന പുരോഗമിയ്ക്കേ,യഥാക്രമം പാഞ്ചജന്യവും ദേവദത്തവും ഊതിക്കൊണ്ട് ശ്രീകൃഷ്ണനും,അർജ്ജുനനും രംഗപ്രവേശം ചെയ്യുന്നു . യാദവേതാൻ നിരീക്ഷ്യേഹം യോദ്ധുകാമാൻ അവസ്ഥിതാൻകൈർമയാ സഹ യോദ്ധവ്യമസ്മിൻ രണസമുദ്യമേ . എന്ന അർജ്ജുനന്റെ നിർദ്ദേശപ്രകാരം ശ്രീകൃഷ്ണൻ ഇരുസേനാവിഭാഗങ്ങൾക്കും നടുവിലേയ്ക്കു രഥം തെളിയ്ക്കുന്നു . യുദ്ധത്തിനൊരുങ്ങിവന്ന ബന്ധുമിത്രാദികളെ കണ്ട് അവയവങ്ങൾ തളർന്ന്,മുഖം വരണ്ട്,ഗാണ്ഡീവം കൈയിൽന്നിന്നു വഴുതി , ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച എന്നു വിലപിച്ച് തേരിൽ തളർന്നിരിയ്ക്കുന്ന അർജ്ജുനന്റെ ചിത്രത്തോടെ ഒന്നാമദ്ധ്യായം അവസാനിയ്ക്കുന്നു . വരാനിരിയ്ക്കുന്ന ജ്ഞാനയോഗത്തിന്റെയും കർമയോഗത്തിന്റെയും മഹിമ വ്യക്തമാക്കുന്നതാണ് സാംഖ്യയോഗം . കരുണാഭരിതനായ അർജ്ജുനൻ ശിഷ്യനെന്ന നിലയിൽ ശ്രീകൃഷ്ണനെ അഭയം പ്രാപിയ്ക്കുന്നു . നശ്വരമായ ഭൗതികശരീരവും ശാശ്വതമായ ആത്മാവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ വിവരിച്ചുകൊണ്ട് കൃഷ്ണൻ തന്റെ ഉപദേശം ആരംഭിയ്ക്കുന്നു . പുനർജന്മമെന്ന പ്രക്രിയയും , ആത്മസാക്ഷാത്കാരവുമാണ് പ്രതിപാദ്യം . 72 ശ്ലോകങ്ങളാണ് സാംഖ്യയോഗത്തിലുള്ളത് . അനാര്യജുഷ്ടമസ്വർഗ്യമകീർത്തികരമർജ്ജുന എന്ന ശ്ലോകത്തോടെയാണ് കൃഷ്ണാർജ്ജുനസംവാദം ആരംഭിയ്ക്കുന്നത് . ന ചൈവ ന ഭവിഷ്യാമഃ സർവ്വേ വയമതഃ പരം എന്ന വൈദികസത്യം വ്യക്തമാക്കപ്പെടുകയാണ് തുടർന്നുള്ള ശ്ലോകങ്ങളിൽ . ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും മഞ്ഞുകാലത്തിന്റെയും വേനൽക്കാലത്തിന്റെയും ഗതിവിഗതികൾ പോലെയാണെന്നും ഭൗതികശരീരം ക്ഷണികവും ആത്മാവ് സനാതനവുമാണെന്നും കൃഷ്ണൻ വ്യക്തമാക്കുന്നു . അജനും നിത്യനും ശാശ്വതനും പ്രാചീനനുമായ ആത്മാവിനെ ആയുധങ്ങൾക്കു മുറിവേല്പിയ്ക്കുവാനോ അഗ്നിയ്ക്കു ദഹിപ്പിയ്ക്കുവാനോ വെള്ളത്തിനു നനയ്ക്കാനോ കാറ്റിനുശോഷിപ്പിയ്ക്കുവാനോ കഴിയുകയില്ല,അതുകൊണ്ടുതന്നെ ജീവനെക്കുറിച്ച് വ്യസനിയ്ക്കാതെ കർമം ചെയ്യുന്നവൻ മാത്രമാണ് മോക്ഷാർഹൻ എന്ന ഹൈന്ദവചിന്താധാരയാണ് സാംഖ്യയോഗം ഉയർത്തിക്കാട്ടുന്നത് . യോഗത്തെ നിർവചിയ്ക്കുന്നതും ഈ അധ്യായത്തിലാണ് , സിദ്ധ്യസിദ്ധ്യൗ സമേ ഭൂത്വാ സമത്വം യോഗ ഉച്യതേ എന്നു പറയുന്ന ഭഗവാൻ യോഗത്തിനായി യജ്ഞിയ്ക്കുന്നവൻ കർമഫലശുദ്ധീകരണത്തിലൂടെ ദിവ്യാവബോധം ലഭിയ്ക്കുമെന്നും അവൻ സ്ഥിതപ്രജ്ഞനായി,ഇന്ദ്രിയനിയന്ത്രണംപാലിച്ച് സ്ഥിരബുദ്ധിയുള്ളവനായി ഭൗതികതയുടെ കയത്തിൽ നിന്ന് കരകയറുവാൻ പ്രാപ്തനാവുമെന്നും പരമമായ ശാന്തി ലഭിയ്ക്കുമെന്നും പ്രസ്താവിയ്ക്കുന്നു . സ്ഥിത്വാസ്യാമന്തകാലേ പി ബ്രഹ്മനിർവാണമൃച്ഛതി എന്ന ഉപദേശത്തോടെ സാംഖ്യയോഗം അവസാനിയ്ക്കുന്നു . ഒരുവൻ കർമം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് കർമയോഗം . കർമ്മങ്ങൾക്ക് ഒരുവനെ ഈ ലോകവുമായി ബന്ധിപ്പിയ്ക്കുകയോ അതിൽ നിന്ന് വിമോചിപ്പിയ്ക്കുകയോ ചെയ്യാം . ഭഗവത്പ്രീതിമാത്രം കാംക്ഷിച്ച് സ്വാർത്ഥമോഹങ്ങളില്ലാതെ കർമം ചെയ്യുന്നതിലൂടെ യഥാർത്ഥജ്ഞാനം നേടാനാവും എന്നതാണ് മൂന്നാമദ്ധ്യായത്തിന്റെ സത്ത . ആദ്ധ്യാത്മികജ്ഞാനത്തിലേയ്ക്കുള്ള പാത നിസ്സ്വാർത്ഥകർമ്മത്തിലൂടെ മാത്രമേ പ്രാപ്തമാവുകയുള്ളൂ എന്ന ഗീതയുടെ മഹത്തായ സന്ദേശം വ്യക്തമാക്കപ്പെടുന്നത് ഈ അദ്ധ്യായത്തിലാണ് . മഹാഭാരതം ഭീഷ്മപര്‌വ്വത്തിലെ 27-ആം അധ്യായമാണിത് . ആകെ 43 ശ്ലോകങ്ങൾ . എന്ന ചോദ്യത്തോടെയാണ് മൂന്നാമദ്ധ്യായത്തിലെ സംവാദം ആരംഭിയ്ക്കുന്നത് . ദ്വയാർത്ഥങ്ങളുള്ള ഉപദേശങ്ങൾ നിറഞ്ഞ ഗീത വായിക്കുന്ന ഏതൊരു സാധാരണക്കാരനും ഉണ്ടാകാനിടയുള്ള ഈ ചോദ്യത്തിന് , എന്ന് വ്യക്തമായ ഉത്തരവും നൽകുന്നുണ്ട് രചയിതാവ് . ത്രിഗുണങ്ങളിൽ നിന്നാർജ്ജിച്ച സ്വഭാവത്തിനനുസരിച്ചാണെങ്കിലും നിഗ്രഹം കൊണ്ട് പ്രയോജനമില്ലെന്നു പറയുന്ന അർജ്ജുനനോട്,പുകതീയിനേയും,പൊടി കണ്ണാടിയെയുമെന്നപോലെ ജീവാത്മാവിനെ പരമാത്മാവിൽനിന്നകറ്റുന്ന കാമമാണ് യഥാർത്ഥ ശത്രുവെന്നു പറഞ്ഞ് , എന്ന ഉപദേശം നൽകുന്നതോടെ മൂന്നാമധ്യായം സമാപ്തമാകുന്നു . കർമം വിഷ്ണുവിനുള്ള യജ്ഞവും പാപങ്ങൾക്കതീതവുമാവുമ്പോൾ , ആത്മാരാമാനായി വർത്തിയ്ക്കുകയും ആത്മാവിൽ പൂർണതൃപ്തനാവുകയും ചെയ്യുന്ന മനുഷ്യൻ , കർത്തവ്യങ്ങളിൽ നിന്ന് മുക്തനായി പരമപദത്തിലെത്തുന്നുവെന്നതാണ് മൂന്നാമദ്ധ്യായത്തിന്റെ സാരം . സഗുണബ്രഹ്മത്തിന്റെ ശക്തി വ്യക്തമാക്കുന്ന യോഗമാണിത് , 42 ശ്ലോകങ്ങൾ . വിവിധ യജ്ഞങ്ങളുടെ മാഹാത്മ്യവും സംസാരമധ്യേ കടന്നു വരുന്നുണ്ട് . ആദ്ധ്യാത്മികജ്ഞാനം ആത്മാവും ദൈവവുമായുള്ള അകലം കുറയ്ക്കുകയും ആത്മശുദ്ധീകരണത്തിലൂടെ മോക്ഷം നൽകുകയു ചെയ്യുന്നു . നിസ്സ്വാർത്ഥകർമ്മത്തിന്റെ ഫലമായി ലഭിയ്ക്കുന്ന ആ അറിവ് ഗുരുവിലൂടെ പൂർണമാക്കപ്പെടുന്നു . ഗീതയുടെ ചരിത്രമാണ് നാലാമദ്ധ്യായത്തിന്റെ ആദ്യ ഭാഗത്തെ പ്രതിപാദ്യം . രാജവംശജർക്കായാണ് ഭഗവദ് ഗീത ഉപദേശിയ്ക്കപ്പെട്ടത് . വിവസ്വാനെന്ന സൂര്യദേവൻ സ്വയം ക്ഷത്രിയനായതുകൊണ്ടും സൂര്യകുലത്തിന്റെ ആദിപിതാവായതുകൊണ്ടും ഭഗവദ്ഗീത ഭഗവാനിൽ നിന്ന് സ്വായത്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . ഭഗവാൻ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടവും അപൗരുഷേയവുമാണ് . സൂര്യഭഗവാനിൽ നിന്ന് മനുഷ്യപിതാവായ മനുവിലൂടെ ഇക്‌ഷ്വാകുവിലേയ്ക്കും ആ മഹത്സത്യം വ്യാപിച്ചു . എന്നാൽ വ്യാഖ്യാനങ്ങളിലൂടെ മൂല്യച്യുതി സംഭവിച്ച ഗീത കാലപ്രവാഹത്തിൽ തകർക്കപ്പെട്ടു . ഈ സന്ദർഭത്തിലാണ് അർജുനനിൽക്കൂടി ആ പ്രമാണങ്ങൾ വീണ്ടും മനുഷ്യരാശിയിലെത്തിയ്ക്കാൻ ഗീതോപദേഷ്ടാവായ കൃഷ്ണൻ തീരുമാനിച്ചത് . ഗീതാചരിത്രം കേട്ട അർജ്ജുനൻ ; കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി എന്നു ചോദിയ്ക്കുന്നതോടെ സംവാദം പരമാത്മാവിന്റെ അതീന്ദ്രിയഭാവങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നു . ആദ്യനും നിരപേക്ഷനും അച്യുതനും തുടക്കമില്ലാത്തവനും ഏറ്റവും പ്രായം കൂടിയവനും എന്നാൽ നവയൗവനയുക്തനും ആണു താനെന്ന് ഗോവിന്ദൻ വ്യക്തമാക്കുന്നു . അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം എന്ന പ്രശസ്തമായ ശ്ലോകം ഈ ഭാഗത്താണ് . രാഗം ഭേദം ക്രോധം എന്നിവയിൽ നിന്ന് മുക്തരായി അദ്ദേഹത്തെ അനുഗമിയ്ക്കുന്നവർ , ജ്ഞാനത്താൽ ശുദ്ധീകൃതരായി മോക്ഷത്തെ പ്രാപിയ്ക്കുന്നു . കർമങ്ങൾക്കും കർമഫലങ്ങൾക്കും അതീതനാണ് പരമാത്മാവ് . എല്ലാം അദ്ദേഹത്തിൽനിന്നുത്ഭവിയ്ക്കുകയും അദ്ദേഹത്തിൽ വിശ്രമിയ്ക്കുകയും ചെയ്യുന്നു . ആത്മസാക്ഷാത്കാരം ലഭിച്ച ഒരു വ്യക്തിയിൽ നിന്ന് യഥാർത്ഥജ്ഞാനം ഗ്രഹിച്ച് പാപികളിൽ വച്ച് മഹാപാപിയായവനു പോലും ഭൗതികജീവിതത്തിലെ ദുഃഖസമുദ്രം തരണം ചെയ്യാൻ സാധിയ്ക്കും . അങ്ങനെ കത്തുന്ന തീ വിറകിനെയെന്നപോലെ ജ്ഞാനമാകുന്ന അഗ്നി സർവ്വ കർമഫലങ്ങളെയും ഭസ്മമാക്കി പരമമായ ആദ്ധ്യാത്മികശാന്തി നൽകുന്നു . ഇതാണ് നാലാമധ്യായത്തിന്റെ ഭാവാർത്ഥം . ജീവസത്തയുടെ സാര്വകാലീനമായ പ്രവർത്തനം അഥവാ സനാതനയോഗം എന്നതാണ് ഈ അദ്ധ്യായത്തിൽ പ്രസ്താവിയ്ക്കപ്പെട്ട യോഗപദ്ധതി . ഇതിന് ദ്രവ്യയജ്ഞം എന്നും ആത്മയജ്ഞം എന്നും രണ്ടു ശാഖകളുണ്ട് . ദ്രവ്യയജ്ഞം ഭൗതികതയുടെ പ്രതീകമാണെങ്കിൽ ആത്മയജ്ഞം ജ്ഞാനത്തിന്റെയും ആത്മസാക്ഷാത്കരണത്തിന്റെയും പാതയാണ് . ഭക്തിയും ജ്ഞാനവും തമ്മിലുള്ള അഭേദ്യമായ ബന്ധം ചർച്ച ചെയ്യപ്പെടുകയാണ് 29 ശ്ലോകങ്ങളുള്ള ഈ അദ്ധ്യായത്തിൽ . പ്രപഞ്ചത്തിന്റെ മായാശക്തിയാൽ ബന്ധിതരായ ജീവാത്മാക്കൾ,തങ്ങൾ ചുറ്റും കാണുന്ന എന്തിന്റെയും അധീശത്വം ആഗ്രഹിയ്ക്കുന്നു . എന്നാൽ ഭഗവാന്റെ ഭൗതികശക്തിയ്ക്കധീനരാണവർ . ഭഗവാനാണ് പൂർണാധികാരിയെന്ന അറിവോടെ ചെയ്യപ്പെടുന്ന കർമമാണ് പൂർണതയിലെത്തുന്നത് . ഭക്തനും കൂടിയായ യോഗിയാണ് യോഗികളിൽ ശ്രേഷ്ഠൻ . ജ്ഞാനകർമയോഗങ്ങൾ ക്ലേശഭൂവിഷ്ടവും ദീർഘകാലം കൊണ്ടുമാത്രം ഫലം നൽകുന്നവയുമാണ് . എന്നാൽ കഥാശ്രവണാദികൾ കൊണ്ട് ആർക്കും കൈവരിയ്ക്കാവുന്ന ആദ്യന്തം മധുരതരവും ഫലപ്രദവുമായ മോക്ഷോപാധിയാണ് ഭക്തി . സന്യാസം കർമത്യാഗവും , കർമയോഗം കർമാനുഷ്ടാനവുമാവുമ്പോൾ ഇവയിൽ ഏതാണു ശ്രേഷ്ഠമെന്ന സംശയം അർജ്ജുനനിലുണ്ടാകുന്നു . എന്ന് കൃഷ്ണൻ വ്യക്തമാക്കുന്നു . അതായത് കാമ്യകർമങ്ങൾ ത്യജിയ്ക്കുന്ന സന്യാസിയോളം ശ്രേഷ്ഠനാണ് ഫലേച്ഛയില്ലാതെ കർമമനുഷ്ടിയ്ക്കുന്നവനും . അഗ്നിയിൽ ഹോമിയ്ക്കുമ്പോൾ " ഇദം ന മമ " എന്നു പറയുന്ന സന്യാസിക്കു സമനാണ് സ്വാർത്ഥമോഹങ്ങളില്ലാതെ ജീവിതോദ്ദേശ്യം നിറവേറ്റുന്ന സാധാരണമനുഷ്യർ . വിദ്വാന്മാരും വിനീതരുമായ അത്തരക്കാർ ബ്രാഹ്മണനെയും പശുവിനെയും പട്ടിയേയും ചണ്ഡാലനെയും സമഭാവത്തോടെ ദർശിക്കുന്നു . സമചിത്തത നേടാതെ കർമം ത്യജിയ്ക്കുന്നവൻ സന്യാസിയല്ല,അലസനാണ് . കർമമല്ല കർമഫലകാംക്‌ഷയാണ് ത്യജിയ്ക്കേണ്ടത് . ഒറ്റനോട്ടത്തിൽ കർമയോഗവും സാംഖ്യയോഗവും പരസ്പരവിരുദ്ധങ്ങളാണെന്നു തോന്നുമെങ്കിലും അവരണ്ടും പരസ്പരപൂരകങ്ങളാണെന്നു വ്യക്തമാക്കുകയാണ് ഗ്രന്ഥകർത്താവ് . ധ്യാന യോഗം എന്നും അഭ്യാസയോഗം എന്നും ഈ യോഗം അറിയപ്പെടുന്നു . അഷ്ടാംഗ യോഗ പദ്ധതിയുടെ മഹിമയാണ് പ്രധാന പ്രതിപാദ്യം . ആകെ 47 ശ്ലോകങ്ങൾ . മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുവാനും പരമാത്മാവിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനും സഹായിക്കുന്ന അഷ്ടാംഗ യോഗം സമാധിയിൽ പരിണമിയ്ക്കുന്നു . യോഗസിദ്ധിയിലൂടെ ശരീരമല്ല ആത്മാവാണ് താൻ എന്ന തിരിച്ചറിവ് ലഭിയ്ക്കുന്നവൻ പൂർണനാവുന്നു . ഇതാണ് ആറാമദ്ധ്യായത്തിൻറെ സാരം . അഞ്ചാമദ്ധ്യായത്തിലെന്ന പോലെ കർമത്തെയും കർമഫലത്തെയും കുറിച്ചുള്ള സംവാദത്തോടെയാണ് ആറാമദ്ധ്യായവും ആരംഭിയ്ക്കുന്നത് . ധ്യാനവിധികളും യോഗവിധികളും സംഭാഷണമദ്ധ്യേ കടന്നു വരുന്നുണ്ട് . പരമാത്മാവിലെത്തിച്ചേരാനുള്ള വഴിയായി അഷ്ടാംഗയോഗത്തെ അവതരിപ്പിയ്ക്കയാണ് തുടർന്നുള്ള വരികളിൽ . എന്നു പറയുന്ന കൃഷ്ണൻ യോഗമെന്നത് ആത്മസാക്ഷാത്കാരത്തിലേയ്ക്കുള്ള കോണിയാണെന്നു സമർത്ഥിയ്ക്കുന്നു . ഈ കോണിയുടേ പടികൾ ഒരു ജീവന്റെ ഏറ്റവും താഴ്ന്ന തലങ്ങളിൽ നിന്നു തുടങ്ങി ആദ്ധ്യാത്മിക ജീവിതത്തിലെ അത്യുന്നതമായ ആത്മസാക്ഷാത്കാരം വരെയെത്തിനിൽക്കുന്നു . ഇതിന്റെ ആദ്യപടി യോഗാരുരുക്ഷുവും ഒടുവിലത്തേത് യോഗാരൂഢവുമാണ് . തുടർന്ന് എന്ന അഷ്ടാംഗയോഗതത്വം വ്യക്തമാക്കപ്പെടുന്നു . മനുഷ്യധർമം നിറവേറ്റുന്നതിനായി മനസ്സിനെ നിയന്ത്രിയ്ക്കലാണ് അഷ്ടാംഗയോഗചര്യയുടെ പരമമായ ലക്‌ഷ്യം . മനസ്സിനെ ജയിച്ചവന് മനസ്സു തന്നെയാണ് ഉറ്റസുഹൃത്ത് . അതിനു കഴിയാത്തവനാവട്ടെ മനസ്സ് പരമശത്രുവായി വർത്തിയ്ക്കുന്നു . അതായത്,മനോനിയന്ത്രണമില്ലാത്ത യോഗാഭ്യാസം ബാഹ്യപ്രകടനമായി അവശേഷിയ്ക്കും . മനോവിജയം സാധിച്ചാലാവട്ടെ,പരമാത്മാവിന്റെ നിർദ്ദേശങ്ങൾ സ്വീകരിയ്ക്കാൻ ജീവാത്മാവ് സ്വയം സന്നദ്ധനാവുന്നതു വഴി മോക്ഷം സാധ്യമാകും . ആ മനോവിജയമാണ് അഷ്ടാംഗയോഗം വാഗ്ദാനം ചെയ്യുന്നത് . യോഗപരിശീലന വിധികളെക്കുറിച്ചും കൃഷ്ണൻ വാചാലനാവുന്നു . യോഗി സംഭാഷണം ചുരുക്കണം . വിജനസ്ഥലത്ത് കുശപ്പുല്ലും മാന്തോലും അതിനു മുകളിൽ വസ്ത്രവും വിരിച്ച്,അത്യുന്നതമോ താഴ്ന്നതോ അല്ലാത്ത ഇരിപ്പിടം തയ്യാറാക്കി ഏകാഗ്രചിത്തനായി ആത്മശുദ്ധീകരണത്തിനു വേണ്ടി യോഗം പരിശീലിക്കണം . ശരീരവും കഴുത്തും ഋജുരേഖയിൽ നിർത്തിക്കൊണ്ട് പ്രാണായാമം പരിശീലിക്കണം . നോട്ടം പുരികങ്ങളുടെ ഇടയിലോ നാസികാഗ്രത്തിലോ ഉറപ്പിക്കണം . ബ്രഹ്മചര്യനിഷ്ഠയും അനിവാര്യമാണ് . ഇത്തരത്തിൽ ആഹാരം , വിഹാരം , നിദ്ര,പ്രവൃത്തി തുടങ്ങിയവയിൽ മിതത്വം പാലിച്ച് സമചിത്തതയോടെ പരമാത്മാവിനെ മാത്രം ധ്യാനിച്ച് യോഗാഭ്യാസം ചെയ്യുന്നവന് മനശ്ശാന്തി ലഭിയ്ക്കുന്നു . അഭ്യാസമുറകളോ , വ്യായാമമോ അല്ല യഥാർത്ഥ യോഗചര്യ . അത് മനോജയം നേടി പരമപദം പ്രാപിയ്ക്കാനുള്ള മാർഗ്ഗമാണ് . യോഗാനുഷ്ഠാനത്തിലൂടെ അതീന്ദ്രിയാവസ്ഥ നേടിയ യോഗയുക്തന്റെ സവിശേഷതകളെക്കുറിച്ചും ആറാമദ്ധ്യായത്തിൽ പരാമർശമുണ്ട് . എന്നാണു യോഗയുക്തന്റെ വർണന . സമാധിയെന്ന ഈ പൂർണാവസ്ഥയിൽ ശരീരമല്ല ആത്മാവാണ് താൻ എന്ന ബോധം അഥവാ ആത്മസാക്ഷാത്കാരം ലഭിയ്ക്കുന്നു . നിഷ്ക്രിയവും നിർമ്മലവും നിർഗുണവുമായ ആത്മാവാണ് താൻ എന്നറിഞ്ഞാൽ കർതൃത്വബുദ്ധിയും ഭോക്തൃത്വബുദ്ധിയും നശിക്കും . മറ്റെല്ലാ സുഖങ്ങൾക്കും മീതെയുള്ള ഇന്ദ്രിയാതീതമായ സുഖം ലഭിയ്ക്കാൻ അവൻ യോഗ്യനാവുന്നു . ഇതാണ് ധ്യാനയോഗം സാമാന്യജനത്തിനു നൽകുന്ന ഉപദേശം . യോഗചര്യയെയും യോഗിയെയും കുറിച്ചുമുള്ള ഭഗവദ്‌വാക്കുകൾ കേൾക്കുന്ന അർജ്ജുനനിൽ ഏതൊരു സാധാരണക്കാരനിലുമെന്നപോലെ , മനോനിയന്ത്രണം സാദ്ധ്യമാണോ എന്ന സംശയമുളവാകുന്നു . നിരന്തരപരിശ്രമം ഫലസിദ്ധി നൽകുമെന്നു പറഞ്ഞ് ഭക്തനും കൂടിയായ യോഗിയാണ് ശ്രേഷ്ഠൻ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ആറാമദ്ധ്യായം അവസാനിക്കുന്നു . ഭഗവദ്‌ഗീതയിൽ ആകെയുള്ള 18 അദ്ധ്യായങ്ങളിൽ ബാക്കിയുള്ളവ താഴെ സൂചിപ്പിക്കുന്നു . അദ്ധ്യായം 07 : ജ്ഞാനവിജ്ഞാനയോഗം അദ്ധ്യായം 08 : അക്ഷരബ്രഹ്മയോഗം അദ്ധ്യായം 09 : രാജവിദ്യാരാജഗുഹ്യയോഗം അദ്ധ്യായം 10 : വിഭൂതിയോഗം അദ്ധ്യായം 11 : വിശ്വരൂപദർശനായയോഗം അദ്ധ്യായം 12 : ഭക്തിയോഗം അദ്ധ്യായം 13 : ക്ഷേത്ര ക്ഷേത്രജ്ഞ വിഭാഗയോഗം അദ്ധ്യായം 14 : ഗുണത്രയവിഭാഗയോഗം അദ്ധ്യായം 15 : പുരുഷോത്തമയോഗം അദ്ധ്യായം 16 : ദൈവാസുരസമ്പദ്വിഭാഗയോഗ അദ്ധ്യായം 17 : ശ്രദ്ധാത്രയവിഭാഗ യോഗം അദ്ധ്യായം 18 : മോക്ഷ സംന്യാസ യോഗം ഉപനിഷത്തുകളുടെ സംഗ്രഹമാണ് ഗീത എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് . സർവോപനിഷദോ ഗാവോദോഗ്ദ്ധാ ഗോപാലനന്ദന:പാർഥോ വത്സ : സുധീർഭോക്താദുഗ്ദ്ധം ഗീതാമൃതം മഹത് എന്ന ഗീതാധ്യാനശ്ലോകം പ്രസിദ്ധമാണ് . ഉപനിഷത്തുകളാകുന്ന പശുക്കളിൽ നിന്ന് അർജുനനാകുന്ന കിടാവിനെ നിമിത്തമാക്കി കറവക്കാരനായ ഗോപാലനന്ദനൻ കറന്നെടുത്ത പാലാണ് ഗീതാമൃതമെന്നാണ് ഇതിന്റെ അർത്ഥം . ഉപനിഷത്തുകളിലെ പല മന്ത്രങ്ങളും തെല്ലു വ്യത്യാസത്തോടെ ഗീതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട് . അദ്ധ്യായം 1 . അർജ്ജുനവിഷാദയോഗം ധൃതരാഷ്ട്രൻ പറഞ്ഞു ധർമക്ഷേത്രം കുരുക്ഷേത്രം പുക്കു പോരിന്നൊരുങ്ങിയോർഎൻ കൂട്ടരും പാണ്ഡവരും എന്തേചെയ്തതു സഞ്ജയ ! സഞ്ജയൻ പരഞ്ഞു : പാണ്ഡുസൈന്യം വ്യൂഹമാണ്ടു കണ്ടു ദുര്യോധനൻ നൃപൻആചാര്യന്റെ സമീപത്തു ചെന്നിട്ടിങ്ങനെ ചൊല്ലിനാൻ:"കൺടാലും പാണ്ഡവരുടെയാചാര്യ , പെരുതാം പടധീമാൻ ദ്രുപദജൻ നിന്റെ ശിഷ്യൻ വ്യൂഹം ചമച്ചിതാ അദ്ധ്യായം 4 . ജ്ഞാനകർമവിഭാഗയോഗം ധർമത്തിനെപ്പോഴൊക്കേയും ഗ്ലാനി ഭവിപ്പൂ ഭാരത!അധർമാഭ്യുത്ഥാനവുമന്നാത്മസൃഷ്ടി കഴിപ്പു ഞാൻ . സാധുസംരക്ഷണത്തിനും ദുഷ്ടസംശിക്ഷണത്തിനും ധർമത്തിൻ നിലനില്പിനും ജനിക്കുന്നൂ യുഗായുഗം ഹിന്ദുമതവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
സംഭവം നടന്നത് രാജസ്ഥാനിലെ സികർ ജില്ലയിലെ പൽസന ഗ്രാമത്തിലാണ് . അവിടത്തെ സർക്കാർ സ്‌കൂളിൽ കൊവിഡ് സംശയിച്ച് 54 അതിഥി തൊഴിലാളികളെ ക്വാറന്റൈനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു സർക്കാർ . ഉത്തരേന്ത്യയിലെ മറ്റുപല ക്വാറന്റൈൻ കേന്ദ്രങ്ങളെയും പോലെ അല്ലായിരുന്നു ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്‌കൂളിലേത് . കെട്ടിടങ്ങൾ പഴയതായിരുന്നു , താമസിക്കാൻ സൗകര്യങ്ങൾ പരിമിതമായിരുന്നു എങ്കിലും , ബാക്കി സംവിധാനങ്ങളൊക്കെ ഉഗ്രനായിരുന്നു . മൂന്നുനേരം സുഭിക്ഷ ഭക്ഷണമായിരുന്നു . അവർക്ക് പ്രിയമുള്ള ദാൽ , ഭാട്ടി , ചുർമ , ജിലേബി , പായസം , പൊരിച്ച കടികൾ , പൂരി മസാല , ഹൽവ , രാസഗുള അങ്ങനെ പലതും അവർക്ക് അധികൃതർ നിത്യം വിളമ്പി . ഒടുവിൽ അത് ഒരു പ്രശ്നമാകാൻ തുടങ്ങി . ഇങ്ങനെ മൃഷ്ടാന്നം ഭക്ഷണം കഴിച്ചാൽ പിന്നെ , എല്ലുമുറിയെ പണിയെടുത്തില്ലെങ്കിൽ ശരിയാവില്ല അവർക്ക് . തങ്ങളുടെ തൊഴിലിടങ്ങളിലെ താമസക്കാലത്തൊന്നും തന്നെ അവർ അങ്ങനെ ശീലിച്ചിട്ടില്ല . ആദ്യത്തെ രണ്ടോ മൂന്നോ ദിവസം അവർ മേലനങ്ങാതെ മിണ്ടാതെ കഴിച്ചുകൂട്ടി . എന്നാൽ അധ്വാനലേശമില്ലാത്ത സുഭിക്ഷ ഭക്ഷണവും 24 മണിക്കൂർ ഉറക്കവും ഒക്കെ അവർക്ക് പെട്ടെന്ന് മടുത്തു വന്ന ദിവസം തന്നെ ആ സർക്കാർ സ്‌കൂളിന്റെ പരിതാപകരമായ അവസ്ഥ അവരുടെ ശ്രദ്ധയിൽ പെട്ടിരുന്നതാണ് . പെയിന്റടിച്ചിട്ട് പത്തുകൊല്ലമെങ്കിലും ആയിക്കാണും കെട്ടിടങ്ങൾക്ക് . പലാമുറികളിലും നിലത്ത് എലികൾ മാളങ്ങൾ തീർത്തിട്ടുണ്ട് . ചുവരുകളിലുമുണ്ട് സിമന്റടർന്ന ഭാഗങ്ങൾ പലേടത്തും . ബെഞ്ചും ഡെസ്കും പലതും ഒടിഞ്ഞിട്ടുണ്ട് . ഒക്കെ കുട്ടികൾ കുത്തിവരച്ചിട്ട് ആകെ അലങ്കോലമായിട്ടുണ്ട് . അങ്ങനെ ഇരിക്കുമ്പോഴാണ് ആരോ പറഞ്ഞത് , നമുക്കീ ചുവരൊക്കെ ഒന്ന് പെയിന്റടിച്ച് കൊടുത്താലെന്താ ? ബെഞ്ചും ഡെസ്കുമൊക്കെ വാർണിഷ് അടിച്ചാലെന്താ ? അയാൾ ആ ആശയം കൂട്ടത്തിലുള്ളവരോട് പങ്കുവച്ചപ്പോൾ എല്ലാവർക്കും ആവേശമായി . അവർ , ആരോഗ്യപ്രവർത്തകർ വഴി സ്‌കൂൾ അധികാരികളെ കാര്യമറിയിച്ചു . പെയ്ന്റിനും ബ്രഷിനുമുള്ള പണം ടീച്ചർമാർ തന്നെ പ്രദേശത്തെ സുമനസ്സുകളിൽ നിന്ന് സ്വരൂപിച്ചു . അറ്റകുറ്റപ്പണികൾ നടത്താൻ ആവശ്യവുമായതെല്ലാം തന്നെ തൊഴിലാളികൾക്ക് അവർ വാങ്ങി നൽകി . പിന്നീട് അവിടെ നടന്നത് ക്വാറന്റൈൻ ദിനങ്ങളെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും എന്ന കാര്യത്തിൽ ഒരു പക്ഷേ , രാജ്യത്തിനുതന്നെ മാതൃകയായേക്കാവുന്ന ഒരു പ്രവർത്തനമാണ് . അകത്ത് നിർബന്ധിത ക്വാറന്റൈനിൽ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് ആ സ്‌കൂളിലെ എല്ലാവിധ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി , കെട്ടിടത്തെ പുതുപുത്തൻ ലുക്കിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ചു ആ തൊഴിലാളി സംഘം . തങ്ങളുടെ സ്‌കൂളിന് അവിചാരിതമായി കിട്ടിയ ' മേക്ക് ഓവറി'ൽ അവിടത്തെ അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ത്രില്ലടിച്ചിരിക്കുകയാണ് . ഇനി സ്‌കൂൾ തുറന്നുകിട്ടിയാൽ പുതുപുത്തൻ സ്‌കൂളിൽ ഇരുന്നു പഠനം തുടരുമ്പോൾ ഈ സ്‌കൂളിലെ കുട്ടികൾ , അവധിക്കാലത്ത് താമസത്തിനെത്തിയ ' അതിഥി ' തൊഴിലാളികൾ തങ്ങൾക്ക് നൽകിയ സേവനങ്ങൾ നന്ദിയോടെ സ്മരിക്കും . അതുമാത്രമാണ് ഈ ഭഗീരഥ പ്രയത്നം തങ്ങളുടെ ക്വാറന്റൈൻ കാലത്ത് പൂർത്തിയാക്കിയ അതിഥി തൊഴിലാളികൾക്കും പറയാനുള്ളത് . " സ്‌കൂൾ കെട്ടിടം പെയിന്റടിച്ചതിന് ഞങ്ങൾക്ക് ആരും കൂലിയൊന്നും വേണ്ട . ഇവിടത്തെ കുഞ്ഞുങ്ങൾ ഞങ്ങളുടെ മക്കളെപ്പോലെയാണ് . ഇവിടെ പഠിക്കുന്ന വിദ്യാർഥികൾ നാളെ അവരുടെ സ്‌കൂൾ പെയിന്റടിച്ചു വൃത്തിയാക്കിയ മാമന്മാരെ തെരുവിൽ വെച്ച് കണ്ടാൽ ഒന്ന് ചിരിക്കണം , അതുമാത്രം മതി ഞങ്ങൾക്ക് . " തൊഴിലാളികളിൽ ഒരാളായ ശങ്കർ സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു .
| false |
ജുറാസിക് പാർക്ക് സിനിമകൾ കണ്ടിട്ടില്ലേ . അതുപോലെ ഒരു സന്ദർഭത്തിൽ പെട്ടാൽ എന്തു ചെയ്യും ? നമ്മളെ നോക്കി വരുന്ന ഘടാഘടിയനായ ദിനോസർ . എന്തു ചെയ്യും . ഇടിച്ചു തോൽപിക്കാമെന്നു വച്ചാൽ ദിനോസറിന് ഒടുക്കത്തെ ശക്തിയാണ് . പിന്നെ ചെയ്യാൻ ഒന്നേയുള്ളൂ . ഓട്ടം … . അതേ എത്രയും പെട്ടെന്ന് ഓടി രക്ഷപ്പെടുക . ജുറാസിക് പാർക്കിലെ പ്രധാന വില്ലൻ ദിനോസർ ടി . റെക്‌സ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ടൈറാനോസറസ് റെക്‌സാണ് . അതിയാനു വലിയ വേഗമൊന്നുമില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത് . അതുകൊണ്ട് സുഖമായി ഓടി രക്ഷപ്പെടാം . എന്നാൽ ടി . റെക്‌സിനു പകരം സ്‌പെയിനെ ലാ റോജയിൽ പഴയ ദിനോസർ കാലഘട്ടത്തിൽ എത്തിയിരുന്നെങ്കിൽ യാതൊരു രക്ഷയും നമുക്കുണ്ടാവില്ലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത് . ഇവിടെ കഴിഞ്ഞ ദിവസം കണ്ടെത്തിയ ഒരു സംഗതിയുണ്ട് . പണ്ട് ലാറോജയിൽ ജീവിച്ചിരുന്ന ഒരു ദിനോസറിന് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയുമായിരുന്നത്രേ . ലോകത്തിലെ ഏറ്റവും വലിയ ഓട്ടക്കാരനായ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗമാണ് ഇത് . ചുരുക്കം പറഞ്ഞാൽ നമ്മളെത്ര ഓടിയാലും ഈ ഭീകരൻ നമ്മളെ പിടികൂടും . ആളൊരു മാംസഭോജിയുമാണ് . അപ്പോൾ നമ്മുടെ കഥ തീർന്നെന്നു തന്നെ സാരം . മുന്തിരിക്കൃഷിക്കു പേരുകേട്ട മേഖലയാണ് ഇപ്പോൾ സംസാരവിഷയമായിരിക്കുന്ന സ്‌പെയിനിലെ ലാ റോജ . ഇവിടെ കണ്ടെത്തിയ ദിനോസർ കാൽപ്പാടുകൾ വിലയിരുത്തിയാണു ശാസ്ത്രജ്ഞർ പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത് . ഇവിടെ ജീവിച്ചിരുന്ന രണ്ടു കാലുകളും അവയിൽ മൂന്നു വീതം കാൽവിരലുകളുമുള്ള ദിനോസറാണ് ഓട്ടക്കാരൻ . 145 ദശലക്ഷം വർഷങ്ങൾക്കു മുൻപായിരുന്നത്രേ ഇവ സ്‌പെയിനിൽ അധിവസിച്ചിരുന്നത് . സെക്കൻഡിൽ 10 . 44 മീറ്റർ ഓടാൻ ഈ ജീവിക്കു ശേഷിയുണ്ടായിരുന്നു . ശരാശരി മനുഷ്യന് സെക്കൻഡിൽ 5 മീറ്റർ ഓടാനേ ശേഷിയുള്ളൂ . ജന്തുലോകത്തെ ഏറ്റവും വേഗക്കാരനായ ചീറ്റപ്പുലിക്ക് സെക്കൻഡിൽ 36 മീറ്റർ ഓടാൻ കഴിവുണ്ട് . വേഗം കണക്കാക്കിയിട്ടുണ്ടെങ്കിലും ഇത് ഏതുതരം ദിനോസറാണെന്നു കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല . ഫോസിലുകളുടെ അഭാവം മൂലമാണിത് . എന്നാൽ ആദിമ സ്‌പെയിനിൽ അധിവസിച്ചിരുന്ന ദിനോസറുകളുടെ തരം പരിഗണിച്ച് കർച്ചാറോഡോണ്ടോസോറിഡ്‌സ് , സ്പിനോസോറിഡ്‌സ് തുടങ്ങിയവയിലേതെങ്കിലും വംശത്തിൽ ഉൾപ്പെട്ടതാകാം ഇവയെന്നാണു കരുതപ്പെടുന്നത് . കർച്ചാറോഡോണ്ടോസോറിഡ് വിഭാഗത്തിൽ തന്നെ ചെറുതും വലുതുമായ ഒട്ടേറെ ദിനോസർ ഉപവിഭാഗങ്ങൾ അടങ്ങിയിട്ടുണ്ട് . നമുക്കെല്ലാം അറിയാവുന്ന ദിനോസറായ ടി . റെക്‌സുമായി രൂപത്തിൽ നല്ല സാമ്യമുള്ളവയാണ് ഇവ . ഇവയിൽപ്പെട്ട ഏറ്റവും വലുപ്പമുള്ളവയ്ക്ക് 14 മീറ്റർ വരെയൊക്കെ നീളമുണ്ടായിരുന്നു . എന്നാൽ ടി . റെക്‌സുകൾ ഭൂമിയിൽ ആധിപത്യം നേടാൻ തുടങ്ങിയതോടെ ഇവ പതിയ അസ്തമിക്കാൻ തുടങ്ങിയെന്നാണു ശാസ്ത്രജ്ഞരുടെ പഠനം . എങ്കിലും നമ്മൾ ഇവയുടെ മുന്നിൽ പെട്ടാൽ എന്തു ചെയ്യും ? പേടിക്കേണ്ട , ചിന്തിച്ചു തലപുണ്ണാക്കുകയും വേണ്ട . എല്ലാത്തരം ദിനോസറുകളും വംശനാശം വന്നു ഭൂമിയിൽ നിന്ന് എന്നേ മറഞ്ഞു . ഇവരുടെ ശേഷിക്കുന്ന പിൻമുറക്കാരെ നമുക്കറിയാം . പക്ഷേ അവരത്ര അപകടകാരികളല്ല . ആരാണെന്നോ അവ ? നമുക്ക് പരിചിതരായ പക്ഷികൾ തന്നെ .
| false |
സ്പാനിഷ് ഫുട്ബോളിലെ പ്രധാന ലീഗാണ് ലാ ലിഗാ എന്ന പേരിലറിയപ്പെടുന്ന ലിഗാ നാഷണൽ ഡി ഫുട്ബോൾ പ്രൊഫഷണൽ പ്രിമേറ ഡിവിഷൻ . ഔദ്യോഗിക നാമം ലാ ലിഗാ സാൻടാൻദർ എന്നാണ് . ഇരുപത് ടീമുകൾ ഉൾകൊള്ളുന്ന ലാ ലിഗയിൽ എല്ലാ സീസണിലും അവസാന മൂന്ന് സ്ഥാനക്കാരെ രണ്ടാം ഡിവിഷനിലേക്ക് തരം താഴ്തത്തുകയും പ്രസ്തുത ലീഗിലെ ആദ്യ മൂന്ന് സ്ഥാനക്കാരെ ലാ ലിഗയിലേക്ക് ഉയർത്തുകയും ചെയ്യുന്നു . റൗണ്ട് റോബിൻ ടൂർണമെന്റിന്റെ മത്സര രീതിയാണ് ലാ ലിഗ പിന്തുടരുന്നത് . ഓരോ ക്ലബ്ബിനും മറ്റൊരു ക്ലബ്ബുമായി രണ്ട് മത്സരം വീതം കളിക്കേണ്ടി വരും . ഒന്ന് സ്വന്തം മൈതാനത്തും മറ്റേത് എതിർ ടീമിന്റെ മൈതാനത്തും . ഇങ്ങനെ മൊത്തം 38 മത്സരങ്ങളുണ്ടാകും . ഒരു വിജയത്തിന് മൂന്ന് പോയിന്റ് , സമനിലക്ക് ഒരു പോയിന്റ് , പരാജയപ്പെട്ടാൽ ഒന്നും ലഭിക്കില്ല എന്നിങ്ങനെയാണ് പോയന്റ് നൽകുന്ന വിധം . സീസണിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുള്ള ടീം കിരീടവകാശികളാവും . ഒന്നിൽ കൂടുതൽ ടീമുകൾക്ക് ഒരേ പോയന്റാണെങ്കിൽ 20 ടീമുകളാണ് ലാ ലിഗയിൽ ഉണ്ടാവാറുള്ളത് . മുൻ സീസണിലെ 17 ടീമുകളും രണ്ടാം ഡിവിഷനിൽ നിന്ന് ഉയർത്തപ്പെട്ട മൂന്ന് ടീമുകളും ചേർന്നാണ് ഇരുപത് തികയുന്നത് . 2011–12 സീസൺ വരെയുള്ള ലാ ലിഗാ ടൂർണ്ണമെന്റിന്റെ സമ്പൂർണ്ണ പട്ടിക . ഗോളുകളുടെ എണ്ണമടക്കം എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നു . 2012–13 സീസണിലെ നില :
| false |
മൻ മോഹൻ ജാ രചിച്ച മൈഥിലി ചെറുകഥാ സമാഹാരമാണ്ഖിസ്സ . 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു .
| false |
പ്രധാനമായും ഫിലിപ്പീൻസിൽ സംസാരിക്കപ്പെടുന്ന ഒരു ഭാഷയാണ് ടാഗലോഗ് . ഏകദേശം 22 ദശലക്ഷം ആളുകൾ ഈ ഭാഷ സംസാരിക്കുന്നുണ്ട് … ഫിലിപ്പീൻസിലെ ജനങ്ങളിൽ 30 ശതമാനത്തിന് ഇതു മാതൃഭാഷയും ബഹുഭൂരിപക്ഷവും ഈ ഭാഷ മനസ്സിലാകുന്നവരുമാണ് . ഫിലിപ്പീൻസിലെ നാലാം പ്രവിശ്യയിലേയും തലസ്ഥാനമായ മനിലാ നഗരപ്രദേശത്തേയും ഒന്നാം ഭാഷയായ ടാഗലോഗ് അതിന്റെ ഫിലിപ്പിനോ എന്നറിയപ്പെടുന്ന മാനകരൂപത്തിൽ ഫിലിപ്പീൻസിന്റെ ദേശീയഭാഷയും ഔദ്യോഗികഭാഷകളിൽ ഒന്നുമാണ് . മലയ , ജാവൻ , ഹവായിയൻ ഭാഷകൾ സംസാരിക്കുന്നവർക്ക് ടാഗലോഗ് എളുപ്പത്തിൽ ഗ്രഹിക്കാനാവുകയില്ലെങ്കിലും ആസ്ട്രോനേഷ്യൻ ഭാഷാഗോത്രത്തിലെ ഈ സഹോദരഭാഷകളുമായി അതിന് ഏറെ സാമാനതകളുണ്ട് . താമസക്കാരൻ എന്നർത്ഥമുള്ള ' ടാഗ ' , നദി എന്നർത്ഥമുള്ള ' ഇലോഗ് ' എന്നീ വാക്കുകൾ ചേർന്നാണ് ടാഗലോഗ് എന്ന പേരുണ്ടായത് . അതിനാൽ ഈ പേരിന് നദീവാസി എന്നാണർത്ഥം . ടാഗലോഗിന്റെ ചരിത്രത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളൂ . മദ്ധ്യഫിലിപ്പീൻസിലെ ഇതരഭാഷാ ജനവിഭാഗങ്ങളെപ്പോലെ ടാഗലോഗുകളും , ഫിലിപ്പീൻസിന്റെ തെക്കേയറ്റത്തെ ദ്വീപായ മിന്ദനാവോയുടെ വടക്കുകിഴക്കൻ ഭാഗത്തോ , മദ്ധ്യഫിലിപ്പീൻസിലെ കിഴക്കൻ വിസായ ദ്വീപുകളിലോ ഉത്ഭവിച്ചിരിക്കാമെന്ന് ഭാഷാശാസ്ത്രജ്ഞന്മാരായ ഡേവിഡ് സോർക്ക് , റോബെർറ്റ് ബ്ലസ്റ്റ് എന്നിവർ കരുതുന്നു . ടാഗലോഗ് ഭാഷ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ലിഖിതരേഖ പൊതുവർഷം 900-ആണ്ടിലെ ലഗൂണാ ചെപ്പേട് ആണ് . ഇന്തോനേഷ്യയിലെ പഴയ കാവിലിപിയിൽ എഴുതപ്പെട്ട ചെപ്പേട് , ഫിലിപ്പീൻ ചരിത്രത്തിലെ ഒരു നിർണ്ണായകരേഖയാണ് . അതിൽ സംസ്കൃത , മലയൻ , ജാവൻ ഭാഷാപദങ്ങൾക്കൊപ്പം ടാഗലോഗ് ശകലങ്ങളും പ്രത്യക്ഷപ്പെടുന്നു . ടാഗലോഗ് ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ പുസ്തകം , 1593-ൽ പ്രസിദ്ധീകരിച്ച ക്രിസ്തീയവേദപാഠ സംഹിതയായ " ഡോക്ട്രിനാ ക്രിസ്റ്റിയാന " ആണ് . സ്പാനിഷ് ഭാഷയിൽ എഴുതപ്പെട്ട ആ കൃതിയുടെ ലത്തീൻ , ബേബായിൻ ലിപികളിലുള്ള രണ്ടു ഭാഷ്യങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത് . സ്പാനിഷ് കോളണിവാഴ്ചയുടെ തുടക്കം വരെ ടാഗലോഗ് എഴുതാൻ ഉപയോഗിച്ചിരുന്ന ' ബയ്ബായിൻ ' ലിപിയുടെ സ്ഥാനം കാലക്രമേണ റോമൻ ലിപി കൈയ്യടക്കി . പത്തൊൻപതാം നൂറ്റാണ്ടു വരെ , ടാഗലോഗ് എഴുതാൻ ബേബായിൻ ഉപയോഗിച്ചിരുന്നെങ്കിലും ഇന്ന് ആ ഭാഷയുടെ എഴുത്ത് മിക്കവാറും റോമൻ ലിപിയിൽ മാത്രമാണ് . പരിശീലനക്കുറിപ്പുകൾ എന്ന താളിൽ ലഭ്യമാണ്
| false |
ഒരുനൂറ്റാണ്ടെങ്കിലും മുമ്പ് ജര്‍മ്മന്‍ സൈനികന്‍ പ്രാവ് വഴി കൊടുത്തയച്ചത് എന്ന് കരുതുന്ന സന്ദേശം കണ്ടെത്തി . സപ്‍തംബറിലാണ് ഫ്രഞ്ച് അല്‍സേസ് പ്രദേശത്ത് വച്ച് ഒരു ദമ്പതികള്‍ക്ക് വയലില്‍ കിടക്കുന്ന അലുമിനിയം പേടകം കിട്ടിയത് . അതിനകത്ത് വ്യക്തമായ ജര്‍മ്മന്‍ ഭാഷയിലെഴുതിയ ഒരു സന്ദേശവുമുണ്ടായിരുന്നു . അതില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി 1910 അല്ലെങ്കില്‍ 1916 ആണ് . കുറിപ്പ് കണ്ടെത്തിയതിന് സമീപത്തുള്ള മ്യൂസിയം ക്യുറേറ്ററായ ഡൊമിനിക് ജാര്‍ഡി പറയുന്നത് തീയതി 1910 ആവാനാണ് സാധ്യത എന്നാണ് . ഒന്നാം ലോക മഹായുദ്ധകാലത്തെ ശേഷിപ്പുകള്‍ പലതും മണ്ണിനടിയിലുണ്ടാവാമെന്നും അതിലൊന്നായിരിക്കണം ഈ കുറിപ്പ് വച്ചിരിക്കുന്ന കുഞ്ഞുപെട്ടിയെന്നും ജാര്‍ഡി പറയുന്നു . കുറിപ്പ് എഴുതിയെന്ന് കരുതുന്ന പട്ടാളക്കാരൻ അന്നത്തെ ജർമ്മനിയുടെ ഭാഗമായ ഇംഗർഷൈമിലായിരുന്നിരിക്കണം എന്നാണ് കരുതുന്നത് . പക്ഷേ , ഇപ്പോൾ അത് ഫ്രാൻസിന്‍റെ ഭാഗമാണ് . ഏതായാലും ദമ്പതികള്‍ കുറിപ്പ് മ്യൂസിയത്തില്‍ ഏല്‍പ്പിച്ചിരിക്കുകയാണ് . ഇപ്പോഴത് അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് . കുറിപ്പ് വിശദമായി വിവർത്തനം ചെയ്യാൻ ജാർഡി ഒരു ജർമ്മൻ സുഹൃത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . അത് ജർമ്മൻ സൈനികനീക്കങ്ങൾ വിശദമാക്കുന്ന കുറിപ്പാണ് എന്നും ജർമ്മൻ ഗോതിക് ലിപിയിലാണ് എഴുതിയിരിക്കുന്നതെന്നുമാണ് കരുതുന്നത് . അത് ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് നഷ്‍ടപ്പെട്ടിരിക്കാം എന്നും കരുതുന്നു .
| false |
ഒരു കാർബണിക അമ്ലം . സംരചനാ ഫോർമുല , -2-=- . കരിമ്പ് , ബീറ്റ്റൂട്ട് , ചോളം എന്നിവയിൽ ഇതു അടങ്ങിയിട്ടുണ്ട് . കരിമ്പിൻ സിറപ്പിൽ നിന്നു കിട്ടുന്ന കാൽസിയം അക്കോണിറ്റേറ്റിൽ നിന്ന് ഇതു വൻതോതിൽ നിർമ്മിക്കപ്പെടുന്നു . സിട്രിക് അമ്ലത്തെ സാന്ദ്ര സൾഫൂറിക്ക് അമ്ലം കൊണ്ടു 120 - 125 ° താപനിലയിൽ നിർജലീകരിച്ചും ഉത്പാദിപ്പിക്കാം . പരീക്ഷണശാലയിൽ അസറ്റിലീൻ ഡൈ കാർബോക്സിലിക് എസ്റ്ററും മലോണിക് എസ്റ്ററും തമ്മിലുള്ള ഘനീഭവിക്കൽ വഴി ഇതു ലഭ്യമാക്കാവുന്നതാണ് . തണുപ്പിക്കുമ്പോൾ അക്കോണിറ്റിക് അമ്ലത്തിൽനിന്നു കാർബൺ ഡൈഓക്സൈഡ് നഷ്ടപ്പെട്ട് ഇറ്റാക്കോണിറ്റിക് അമ്ലം ഉണ്ടാകുന്നു . അക്കോണിറ്റിക് അമ്ലത്തിനു സിസ് എന്നും ട്രാൻസ് എന്നും രണ്ടു രൂപങ്ങൾ ഉണ്ട് . രണ്ടു രൂപങ്ങളിൽ നിന്നും അൻഹൈഡ്രൈഡ് കിട്ടുന്നു . തലവേദന തടയുന്നതും പനി കുറയ്ക്കുന്നതുമായ മരുന്നുകളിൽ അക്കോണിറ്റിക് അമ്ലം ചേർക്കാറുണ്ട് . ഇത് ആർദ്രീകാരകങ്ങളുടെ നിർമ്മാണത്തിലും , ഇതിന്റെ എസ്റ്ററുകൾ പ്ളാസ്റ്റിക് നിർമ്മാണത്തിലും ഉപയോഗിച്ചുവരുന്നു . ശരീരത്തിൽ കാർബൊഹൈഡ്രേറ്റ് ഉപാപചയത്തിൽ സിട്രിക് അമ്ലചക്രത്തിലെ ഒരു ഇടയൌഗികമായി അക്കോണിറ്റിക് അമ്ലം ഉണ്ടാകുന്നുണ്ട് .
| false |
പ്രിയപ്പെട്ട വായനക്കാരേ … പാകമല്ലാത്ത കുപ്പായം തുന്നിക്കൊടുത്ത് , നിന്റെ പാകം തീരുമാനിക്കുന്നത് ഞാനാണ് എന്നു പറഞ്ഞ സി . പി . ഫ്രാൻസിസ് എന്ന തുന്നൽക്കാരൻ കഥാപാത്രത്തെ ഓർമയുണ്ടോ … ? ഒടുക്കം തുന്നൽ കടയിൽ കയറി നാട്ടുകാരുടെ കയ്യടികളോടെ തനിക്ക് പാകമായ കുപ്പായം തെരഞ്ഞെടുക്കുന്ന പാപ്പനെ ഓർമ്മയുണ്ടോ … ? സർ സിപിയുടെ അമേരിക്കൻ മോഡൽ ഭരണത്തെ ‘ മോഡൽ ’ എന്ന കഥയിലൂടെ പൊങ്കാലയിട്ട എഴുത്തുകാരനെ ഓർമയില്ലേ … ? പുരോഹിതന്റെ ളോഹ എടുത്തണിഞ്ഞ് വ്യാജചികിത്സ നടത്തി പരവശനായി , തന്റെ മകളുടെ മുറിയിൽനിന്ന് പുറത്തിറങ്ങിയ അന്തോണിയോട് ‘ അന്തോണീ … നീയും അച്ചനായോടാ … ? ’ എന്നു ചോദിക്കുന്ന ആ അമ്മയെ മറന്നുപോയോ … ? മലയോര കർഷകന്റെ വികാരവിചാരങ്ങൾക്ക് വാക്കുകൾ നൽകിയ , അവരുടെ ദുരിതങ്ങളോടൊപ്പം നടന്ന , അവരെ ചൂഷണം ചെയ്യുന്ന എല്ലാ അധികാര ശക്തികൾക്കും നേരേ വാക്കുകളുടെ വെടിയുണ്ടയുതിർത്ത എഴുത്തുകാരനെ ഓർമയില്ലേ … ? എഴുത്തിന്റെ പേരിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്ന ആദ്യത്തെ മലയാള എഴുത്തുകാരനെ ഇത്ര പെട്ടെന്നു മറന്നു പോയോ … ? മറന്നുവോ നിങ്ങളീ ധിക്കാരിയെ … ? പൗരോഹിത്യത്തിനും അധികാരവർഗത്തിനും എതിരെ മരണം വരെ ശബ്ദിച്ച ഈ കലപ്പയെ … ? തെമ്മാടിക്കുഴി പോലും വേണ്ടെന്നുവച്ച് വീട്ടുവളപ്പിൽ അന്ത്യവിശ്രമത്തിന് ആറടിമണ്ണ് തിരഞ്ഞെടുത്ത പൊൻകുന്നം വർക്കിയെ … ? ആ എഴുത്തുകാരനെ മറന്നാലും അദ്ദേഹത്തിന്റെ ‘ ശബ്ദിക്കുന്ന കലപ്പ ’ എന്ന കഥ മറവിയുടെ തമോഗർത്തത്തിൽ ഇല്ലാതാവില്ല . ഓർക്കുന്നില്ലേ , ഔസേപ്പിനെയും കണ്ണൻ എന്ന കാളയേയും ? . അവരുടെ ആത്മബന്ധത്തെ ? മണ്ണും മനുഷ്യനും തമ്മിലും മനുഷ്യനും ജന്തുക്കളും തമ്മിലുമുള്ള പാരസ്പര്യത്തെ … ? ഇടത്തരം കൃഷിക്കാരുടെ ജീവിതദുരിതങ്ങളെ ആവാഹിച്ച അക്ഷരങ്ങളെ ? സ്വന്തമായുള്ള മണ്ണ് വിറ്റിട്ടും മകളുടെ വിവാഹം നടത്താൻ വേണ്ട പണം തികയാഞ്ഞിട്ട് തന്റെ ആത്മാവിന്റെ നേർപകുതിയായ കണ്ണനെ വിൽക്കേണ്ടി വരുന്ന ആ കർഷകന്റെ നിസ്സഹായതയെ … മറന്നുപോയോ … ? കണ്ണനെ കൈമാറുന്നത് കണ്ട് നിൽക്കാനാവാതെ മുഖം തിരിച്ച ആ വിതുമ്പലിനെ ? കാലിച്ചന്തയിൽ അറുക്കാൻ നിർത്തിയ കണ്ണനെ , വന്ന കാര്യം മറന്ന് കയ്യിലെ പണം കൊടുത്ത് മടക്കി വാങ്ങുന്ന വിലാപസ്വരത്തെ … ? എനിക്ക് നിന്നെപ്പോലെ തന്നെയാണ് ഇവനും എന്ന് മകളോടു പറയുന്ന സ്നേഹത്തിന്റെ മുഖത്തെ മറന്നുവോ … ? കണ്ണന്റെ കാലിലെ വ്രണത്തിന് മരുന്നുമായി ചെല്ലുമ്പോൾ മരിച്ചുകിടക്കുന്ന അവനെ കണ്ട് നെഞ്ചകം തകർന്ന ഔസേപ്പെന്ന യഥാർഥ മനുഷ്യനെ ഓർമയില്ലേ … ? ചളി മറന്ന കലപ്പയുടെ മേലിരുന്ന് എന്തൊക്കെയോ ചിലച്ച ആ പല്ലിയേയും മറന്നുവോ … ? കാലം എത്ര കഴിഞ്ഞു … ആ പല്ലി ഇപ്പോഴും ചിലയ്ക്കുന്ന സ്വരം കേൾക്കുന്നില്ലേ ? ആ ചിലയ്ക്കലിൽ എഴുത്തുകാരൻ ഒളിപ്പിച്ചുവച്ച ജീവിതം എന്ന മഹാദ്ഭുതം നമ്മെ പലതും അറിയിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നില്ലേ … ? ആ ഗൗളിപ്പേച്ചിലാണ് ഇന്നും നിശ്ശബ്ദമായി ആ കലപ്പ ശബ്ദിക്കുന്നത് . ആ കലപ്പയെ സൃഷ്ടിച്ച കൈകൾ മണ്ണിൽ ഇപ്പോഴും അലിയാതെ കിടക്കുന്നുണ്ടാവില്ലേ … ? ഉണ്ടാവണം . ഇപ്പോൾ ശബ്ദിക്കുന്ന കലപ്പ എന്ന കഥ അഞ്ചാമത്തെ തവണയും വായിച്ച് തീരുമ്പോൾ ആ ധിക്കാരി മാസ്ക് ധരിക്കാതെ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഈ പാതകളിലൂടെ ടന്നു പോകുന്നത് ഞാൻ കാണുകയാണ് . പൊൻകുന്നം വർക്കി എന്ന എഴുത്തുകാരൻ എല്ലാ അർഥത്തിലും ഒരു കലാപകാരിയായിരുന്നു . കലാപത്തിന്റെ കനൽ ഉള്ളിൽ സൂക്ഷിക്കുന്ന ഓരോ മനുഷ്യനും നേരിടേണ്ടിവരുന്നതൊക്കെയും അനുഭവിച്ചു തീർത്ത് അദ്ദേഹം ഈ ഭൂമിയിൽനിന്ന് പോയി . അദ്ദേഹത്തിന്റെ കഥകളിലൂടെയും നാടകങ്ങളിലൂടെയും നമുക്ക് വെളിപ്പെടുന്ന ജീവിതങ്ങൾ ആ കാലത്തിന്റെ നേർപകർപ്പുകൾ ആണ് . വർക്കിയുടെ കഥാപാത്രങ്ങൾ പട്ടിണി കിടന്നു , ദുഃഖിച്ചു , വിശപ്പറിഞ്ഞു , പ്രണയിച്ചു , കാമിച്ചു . കഥാപാത്രങ്ങളുടെ ജീവിതങ്ങളെ കനൽവാക്കുകളിൽ പകർത്തുക മാത്രമല്ല ആ എഴുത്തുകാരൻ ചെയ്തത് . അവരുടെ കൂടെ ജീവിച്ചു . അവർ നേരിടുന്ന അനീതികൾക്കെതിരെ കലഹിച്ചു . ആ കലഹസ്വരം അത്ര നേർത്തതായിരുന്നില്ല . അത് അധികാരക്കസേരകളുടെ ആസനങ്ങളെ പൊളിച്ചു . ക്രിസ്മസ് ആഘോഷത്തിന് അലങ്കരിച്ചു കിടത്തിയ ഉണ്ണിയേശു ആണാണോ പെണ്ണാണോ എന്നറിയാനുള്ള കൗതുകത്തിൽ ആ ഉടുവസ്ത്രം പൊക്കി നോക്കിയ വർക്കി എന്ന കുട്ടി വളർന്ന് എഴുത്തുകാരനായപ്പോൾ പുരോഹിത വർഗ്ഗത്തിന്റെ ധവള വസ്ത്രങ്ങളിലെ മാലിന്യങ്ങളെ തന്റെ എഴുത്തിലൂടെ സമൂഹത്തിന് കാണിച്ചുകൊടുത്തു . ശബ്ദിക്കുന്ന കലപ്പയും ചാത്തന്റെ മകളും റിക്ഷാക്കാരനും ഹൃദയനാദവും അണിയറയും അന്തിത്തിരിയും ഡമോക്രസിയും ആരവവുമടക്കം ഇരുപത്തിമൂന്ന് ചെറു കഥാസമാഹാരങ്ങളും പത്തൊമ്പത് നാടകങ്ങളും ഒരു നോവലും രണ്ട് ഗദ്യ കവിതാസമാഹാരങ്ങളും ആത്മകഥയും അടക്കം നാൽപത്തിയേഴ് പുസ്തകങ്ങൾ പൊൻകുന്നം വർക്കിയുടേതായി നമ്മുടെ മുമ്പിലുണ്ട് . ഇവയിൽ പലതും ഇന്നും പ്രസക്തമാണ് . അവ വായിക്കപ്പെടുന്നുമുണ്ട് . അദ്ദേഹത്തിന്റെ ‘ വിശറിക്കു കാറ്റു വേണ്ട ’ , ‘ സ്വർഗ്ഗം നാണിക്കുന്നു ’ , ‘ വഴിതുറന്നു ’ തുടങ്ങിയ നാടകങ്ങൾ കേരളത്തിന്റെ ഏതാണ്ട് എല്ലാ വേദികളിലും നിറഞ്ഞ കൈയടിയോടെ മലയാളി നെഞ്ചേറ്റിയതാണ് . പൊൻകുന്നം വർക്കി എന്ന എഴുത്തുകാരനെ മലയാള ഭാഷ ഉള്ളിടത്തോളംകാലം ഓർക്കാൻ ശബ്ദിക്കുന്ന കലപ്പ എന്ന ഒറ്റ ചെറുകഥ മാത്രം മതി . ആ ചെറുകഥയ്ക്കും കനലിൽ ചവിട്ടി ആ മനുഷ്യൻ നടന്ന എഴുത്തുവഴികൾക്കും മുമ്പിൽ വിനയാദരങ്ങളോടെ … .
| false |
കാട്ടുവഴി കഴിഞ്ഞ് കാലമുപേക്ഷിച്ച മറ്റൊരു കാഴ്ചയുണ്ട് പ്രിപ്പ്യാറ്റില്‍ . ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കാണ് അത് . അസ്ഥികൂടം കണക്കേ ജയന്റ് വീല്‍ ദൂരെ തെളിയുന്നു . പ്രിപ്പ്യാറ്റിലെ കുടുംബങ്ങള്‍ കുട്ടികളുമായി വന്നിരുന്ന ഇടം . കൗതുകങ്ങള്‍ തീര്‍ത്ത ടോയ് കാറുകള്‍ നിശ്ചലമായിരിക്കുന്നു . എല്ലാം നശിച്ചുതീരുകയാണ് . മേല്‍ക്കൂരയെല്ലാം കൊഴിഞ്ഞുപോയിരിക്കുന്നു . അക്കാലത്തെ കണക്കില്‍ എല്ലാം പുതുമകളായിരുന്നു . എണ്‍പതുകളില്‍ പ്രതീക്ഷിക്കാവുന്നതിലപ്പുറമുള്ള സജ്ജീകരണങ്ങള്‍ ഈ അമ്യൂസ്‌മെന്റ് പാര്‍ക്കിലുണ്ട് . കളിചിരികള്‍ നിറഞ്ഞ എത്ര വൈകുന്നേരങ്ങള്‍ … വിശാലമായ പാര്‍ക്കില്‍ ഇത്തരത്തില്‍ ഒട്ടേറെ കാഴ്ചകളുണ്ട് . ഒരു ദുരന്തത്തിന് ഇതില്‍പ്പരം ഒരു പ്രദേശത്തോട് ചെയ്യാനുണ്ടാവില്ല . ഉന്നതനിലവാരത്തില്‍ ജീവിച്ച കുറേ മനുഷ്യര്‍ പൊടുന്നനേ ഇറങ്ങിപ്പോയപ്പോള്‍ എല്ലാ സ്വത്തുക്കളും വെറുതെയായി . നിറങ്ങളും പകിട്ടുമെല്ലാം പോയിരിക്കുന്നു . കാലചക്രം നിശ്ചലമാക്കിയ ജയന്റ് വീല്‍ തുരുമ്പെടുത്തുകഴിഞ്ഞു . ഇന്നിവിടം സന്ദര്‍ശിക്കാനായി നമ്മളേപ്പോലെയെത്തുന്നവര്‍ക്ക് ഒരു നെടുവീര്‍പ്പോടെയേ എല്ലാം കാണാനാവൂ . മനുഷ്യനില്ലാതാവുന്ന നഗരങ്ങളെക്കുറിച്ചൊക്കെ ഭാവനയുടെ മേമ്പൊടിയില്‍ സിനിമകളിലും മറ്റും കാണുമ്പോള്‍ വിശ്വാസം വന്നിരുന്നില്ല . ഇന്നത് നേരനുഭവമായി മുന്നില്‍ നില്‍ക്കുകയാണ് . നമ്മുടെ ചിരിയും സന്തോഷവും ഒരു രാത്രികൊണ്ടവസാനിക്കുന്നത് വിവരണാതീതമാണ് . ചെര്‍ണോബില്‍ എന്ന നഷ്ടനഗരത്തിലൂടെയുള്ള യാത്ര പൊള്ളുന്ന അനുഭവമാണ് പകരുന്നത് . അമ്യൂസ്‌മെന്റ് പാര്‍ക്കും കടന്ന് നേരെ പോയത് ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്കാണ് . ഈ കാഴ്ചകളെ വാക്കുകൊണ്ട് കൂട്ടിച്ചേര്‍ക്കാനാവില്ല . യുക്രൈനിലെ ഫുട്‌ബോള്‍ ലഹരി നമുക്കറിയാവുന്നതാണ് . സിരകളില്‍ കാല്‍പ്പന്ത് ലഹരിയായി പടരുന്ന ഒരു സമൂഹത്തിന് കളിക്കളങ്ങളില്ലാതെ പറ്റില്ല . പ്രാദേശിക ടൂര്‍ണമെന്റുകളും മറ്റുമായി പ്രിപ്പ്യാറ്റിലും ഫുട്‌ബോള്‍ രസംകൊള്ളിച്ചിരുന്നു . പക്ഷേ ദുരന്തം മൈതാനത്തേയും അവസാനിപ്പിച്ചു . റേഡിയേഷന്‍ ഫൈനല്‍ വിസില്‍ മുഴക്കിയ മൈതാനത്തിന്റെ ഗാലറിയില്‍ ആരവങ്ങളുടെ ആത്മാക്കള്‍ അലയുന്നുണ്ടാവണം . ഗോളുകള്‍ക്കായി മുറവിളി കൂട്ടിയവരുടെ ഇരിപ്പിടങ്ങള്‍ കാലത്തോടുചേര്‍ന്ന് ഇല്ലാതായിരിക്കുന്നു . പച്ചപ്പരവതാനിക്ക് പകരം മരങ്ങളാണിപ്പോളിവിടെ . മരങ്ങള്‍ക്കപ്പുറത്തായി എവിടെയോ ഒരു ഗോള്‍ പോസ്റ്റുണ്ടാവണം . എല്ലാം പോയിരിക്കുന്നു . ഗ്യാലറിക്കിപ്പുറത്തേക്ക് വന്നാല്‍ മീഡിയാ റൂമും ടീമുകള്‍ക്കായുള്ള മുറിയും കാണാം . മത്സരങ്ങളെല്ലാം ഒഴിഞ്ഞുപോയിരിക്കുന്നു . നിശ്ശബദ്ത മാത്രമാണിവിടെ . കാട് കീഴടക്കിയ നാട്ടിലൂടെയുള്ള നടത്തത്തിനിടെ രണ്ട് ഇരിപ്പിടങ്ങള്‍ കണ്ടു . വിശ്രമത്തിലാണവ . ഏതോ കാത്തിരിപ്പുകേന്ദ്രത്തിന്റെ അവശേഷിപ്പ് . റെസിഡന്‍ഷ്യല്‍ ഏരിയയിലൂടെയായി പിന്നീടുള്ള നടപ്പ് . എല്ലാം മാറിപ്പോയിരിക്കുന്നു . പ്രകൃതി എല്ലാം തിരിച്ചെടുത്തുകഴിഞ്ഞു . കാട് വിഴുങ്ങിക്കൊണ്ടിരുന്ന ഫ്ളാറ്റുകളുടെ കൂട്ടം തെളിഞ്ഞുതുടങ്ങി . ചില സഞ്ചാരികള്‍ ഒഴിഞ്ഞ മുറികളിലേക്ക് കയറി . നഷ്ടനഗരത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും ഇന്നലെകളിലേക്ക് നോക്കി . ഫ്ളാറ്റുകളുടെ നിര കഴിഞ്ഞ് തിരക്കേറിയ റോഡിലേക്കാണ് ഇറങ്ങിയത് . അന്നിങ്ങനെ അലസമായൊരു നടത്തമൊന്നും സാധ്യമായിരുന്നില്ല . നമ്മളേയും കടന്ന് വാഹനങ്ങള്‍ ചീറിപ്പായും . കാട്ടുചില്ലയില്‍ നിന്നൊരു കിളിനാദം കേട്ടു . നഗരം നിറയെ മരങ്ങളാണിന്ന് . വാഹനത്തില്‍ കയറി മറ്റൊരിടത്തേക്കാണ് പിന്നെ പോയത് . വാഹനമിറങ്ങിയ ശേഷം കാട്ടുപാതയിലൂടെ അല്പം നടക്കണം . വാഹനങ്ങളുടെ ശവപ്പറമ്പിലേക്കാണ് എത്തിയിരിക്കുന്നത് . അക്കാലത്ത് ഉപയോഗത്തിലുണ്ടായിരുന്ന ഹെവി വെഹിക്കിളുകളാണ് യാര്‍ഡില്‍ കൂട്ടിയിട്ടിരിക്കുന്നത് . ടാങ്കര്‍ ലോറികളാണ് അധികവും . എല്ലാം തുരുമ്പെടുത്ത് തീരുകയാണ് . അക്കാലത്തെ ആധുനിക സാങ്കേതവിദ്യയുള്ള വാഹനങ്ങള്‍ കാടിന് കീഴ്‌പ്പെടുന്ന കാഴ്ച . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികളുടെ വാഹനങ്ങള്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്നു . ഒട്ടേറെ വാഹനങ്ങളുടെ സാധനസാമഗ്രികളും വെയിലും മഴയും കൊണ്ട് നശിക്കുന്നു . അടുത്തതായി എത്തുന്നതും ഒരുകൂട്ടം വാഹനങ്ങള്‍ക്കടുത്തേക്ക് തന്നെ . ഇവിടെ അനാഥമായി കൂട്ടിയിട്ടിരിക്കുകയല്ല എന്നുമാത്രം . ഒരു ഗ്യാരേജാണിത് . വലിയ സൈനികവാഹനങ്ങളും ലോറികളുമാണ് അകത്ത് കാണാനാവുക . ഇതെല്ലാം ദുരന്തമുണ്ടായതിനുശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചവയാണ് . ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ പല ഘട്ടങ്ങളില്‍ പല മേഖലകളില്‍ ഉപയോഗിക്കപ്പെട്ടവയാണിവ . ചെര്‍ണോബില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനായി വലിയ ദൗത്യം തന്നെയാണ് നടന്നത് . ഒട്ടും പരിചയമില്ലാത്ത വെല്ലുവിളികള്‍ക്ക് മുന്നിലേക്ക് പകച്ചുനില്‍ക്കാതെ എത്തിയവര്‍ ഉപയോഗിച്ച വാഹനങ്ങള്‍ . ഓരോ വാഹനത്തേക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട് . കുറച്ചപ്പുറത്തായി ഒറ്റപ്പെട്ട നിലയില്‍ ഒരു യന്ത്രഭാഗം കണ്ടു . അതിനടുത്തേക്ക് പോകുമ്പോള്‍ കോണ്‍സാന്റിന്‍ റേഡിയേഷന്‍ നോക്കാന്‍ തുടങ്ങിയിരുന്നു . ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ അനുഭവപ്പെടുന്ന അവശിഷ്ടമാണിത് . അന്ന് ദുരന്ത മേഖലയില്‍ നിന്നും സാധനങ്ങളും മറ്റും നീക്കാനുപയോഗിച്ച ഉപകരണത്തിന്റെ ശേഷിപ്പ് . അടുത്തേക്ക് പോകുന്തോറും റേഡിയേഷന്റെ അളവ് കൂടിക്കൂടി വന്നു . ഭീതിയുടെ നേരനുഭവങ്ങള്‍ ഇവിടെ തീരുന്നില്ല . ചെര്‍ണോബിലില്‍ നിന്നും അല്പമകലെയായി ഒരിടമുണ്ട് . ഒരു റഡാറാണ് ഇവിടെയുള്ളത് . യാത്ര പുറപ്പെടുമ്പോള്‍ അത്രയേ കോണ്‍സാന്റിന്‍ പറഞ്ഞിരുന്നുള്ളൂ . ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞ ഇടമാണിത് . ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചപ്പോള്‍ അവിടെയെത്തി . ഇവിടെയും കാട്ടുവഴികളിലൂടെ നടന്നുവേണം കാഴ്ചയിലേക്കെത്താന്‍ . കോണ്‍സാന്റിന്‍ സംസാരിച്ചതത്രയും സോവിയറ്റ് യൂണിയനേക്കുറിച്ചാണ് . അന്നത്തെ രീതികള്‍ , സൈനിക താത്പര്യങ്ങള്‍ അങ്ങനെ പലതും . ഒടുവില്‍ മാനംമുട്ടേ നിറയുന്ന പടുകൂറ്റന്‍ നിര്‍മിതിയുടെ മുന്നിലേക്കെത്തി . എന്താണെന്ന് പറയുന്നതിന് മുമ്പ് എന്തുകൊണ്ടോ വലിപ്പത്തേക്കുറിച്ച് വ്യക്തമാക്കണമെന്ന് തോന്നുന്നു . ആകെ ഉയരം 150 മീറ്റര്‍ . നീളം 700 മീറ്ററും . കണ്‍വെട്ടത്തില്‍ ഒതുങ്ങില്ല എന്നൊക്കെ പറയാറില്ലേ ? ഇത് സോവിയറ്റ് യൂണിയന്‍ കാലത്തെ ഡുക റഡാറാണ് . ഓവര്‍ ദ ഹൊറൈസണ്‍ റഡാര്‍ സംവിധാനം . മിസൈല്‍ പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ പടുകൂറ്റന്‍ നിര്‍മിതി . യുക്രൈന് പുറമേ കിഴക്കന്‍ സൈബീരിയയിലും ഇത്തരത്തിലൊരു റഡാര്‍ സംവിധാനമുണ്ടായിരുന്നു സോവിയറ്റ് യൂണിയന് . 1972-ലാണ് നിര്‍മാണം തുടങ്ങുന്നത് . 76-ല്‍ നിര്‍മാണം പൂര്‍ത്തിയായി . 86-ല്‍ ദുരന്തം എല്ലാം അവസാനിപ്പിച്ചു . ശബ്ദത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് റഷ്യന്‍ മരംകൊത്തി എന്നൊരു പേരും റഡാറിനുണ്ടായിരുന്നു . ഡുകയുടെ ശക്തമായ സിഗ്നലുകള്‍ മറ്റുപല സംപ്രേഷണ സംവിധാനങ്ങളേയും ബാധിച്ചിരുന്നു . റഡാറിന്റെ പ്രവര്‍ത്തനത്തേക്കുറിച്ച് ധാരാളം ഊഹാപോഹങ്ങളുണ്ടായിരുന്ന കാലമായിരുന്നു അത് . കോണ്‍സ്പിരസി തിയറിസ്റ്റുകളും പാശ്ചാത്യ മാധ്യമങ്ങളും പലരീതിയില്‍ റഡാറിനെ അവതരിപ്പിച്ചു . കാലാവസ്ഥയെ സ്വാധീനിക്കാനാണെന്ന് ചിലര്‍ പറഞ്ഞു . മനുഷ്യന്റെ ചിന്തകളെ വരെ റഡാര്‍ മാറ്റിമറിച്ചേക്കുമെന്ന് സമര്‍ത്ഥിക്കാന്‍ പോലും ശ്രമിച്ചവരുണ്ടായിരുന്നു . ഇന്നും സോവിയറ്റ് യൂണിയന്‍ പടുത്തുയര്‍ത്തിയഈ നിര്‍മിതിയുടെ ഉദ്ദേശങ്ങള്‍ എന്താണെന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട് .
| false |
നുണക്കുരുക്ക് അമ്മയോട് പറയാത്ത ഒരേ ഒരു കാര്യം ഉള്ളിലിരുന്ന് അങ്ങനെ തിളയ്ക്കുകയാണ് . എന്തും അമ്മയോടു തുറന്നു പറയാം . ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു വല്ലാത്ത മൂളൽ . ഒരു ചിരി …… അതുകേട്ടാൽ തന്നെ ചെയ്തതു തെറ്റായെന്ന് അരുണയ്ക്കു ബോധ്യപ്പെടും . ഇതുപക്ഷേ , അന്നു മുഴുവൻ ശ്രമിച്ചിട്ടും അരുണയ്ക്കു പറയാൻ കഴിഞ്ഞില്ല . വല്ലാത്തൊരു ശ്വാസംമുട്ടൽ . വലിയ അപകടത്തിലാണ് ചാടിയിരിക്കുന്നതെന്നു മനസ്സിലായി . രക്ഷപ്പെടാൻ മാർഗമില്ല . ചിലപ്പോൾ അവരത് ഗൗരവമായി എടുത്തുകാണില്ല . അന്നു വൈകുന്നേരം വരെ ഭക്ഷണം പോലും കഴിക്കാതെ ടെലിവിഷൻ ചാനലുകൾ മാറിമാറി നോക്കി . ഒന്നിലും പേടിപ്പിക്കുന്ന വാർത്തയില്ല . പക്ഷേ അദൃശ്യമായ ഒരു കുരുക്ക് കഴുത്തിനു ചുറ്റും കറങ്ങിനടപ്പുണ്ടെന്ന് അവൾക്കുറപ്പായിരുന്നു . അതിൽനിന്നു രക്ഷയില്ലെന്നും . ഭക്ഷണം കഴിക്കാത്തതിന് അമ്മ ഒന്നു നുള്ളി … ‘ ‘ നിനക്കിതെന്തുപറ്റി ’ ’ എന്ന് ഒന്നുരണ്ടുതവണ അമ്മ ചോദിച്ചപ്പോഴും പറയാൻ ആലോചിച്ചതാണ് . കഴിയുന്നില്ല . ആ ഞായറാഴ്ചയും വാർത്തകളൊന്നുമില്ലാതെ കടന്നുപോയി . ഇനി കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് വെറുതെ തോന്നി . തിങ്കളാഴ്ച സ്കൂളിൽ പോകാതിരിക്കാൻ പല മാർഗങ്ങൾ നോക്കിയിട്ടും അമ്മ സമ്മതിച്ചില്ല . പകൽ മുഴുവൻ വീട്ടിൽ തനിച്ചിരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞ് അമ്മ സ്കൂളിൽ പോകാൻ നിർബന്ധിച്ചു . അന്ന് സ്കൂളിൽ ആദ്യമെത്തിയത് അരുണയായിരുന്നു . ഇതെന്ത് അദ്ഭുതം … ലോകത്തെ പത്താമത്തെ അദ്ഭുതം , അരുണ നേരത്തെ വന്നതുകൊണ്ട് ഇന്ന് ഇടിവെട്ടി മഴപെയ്യും എന്നൊക്കെ പറഞ്ഞ് ഓരോരുത്തർ തമാശ പറഞ്ഞപ്പോഴും അരുണയ്ക്ക് ചിരിക്കാൻ പറ്റുന്നില്ല നെഞ്ചിലും ചുണ്ടിലുമൊക്കെ വല്ലാത്ത കനം . സീന വന്നു . ഒന്നും സംഭവിക്കാത്തതുപോലെ അവൾ സീറ്റിലിരുന്നു . സിസ്റ്റർ മേഴ്സി ഫസ്റ്റ് പിരീഡ് വന്ന് മാതാപിതാക്കൾ സൽപ്പേരുള്ളവർ അല്ലെങ്കിൽ ഇവിടെ പഠിക്കാൻ കഴിയില്ലെന്ന് ക്ലാസിനെ മൊത്തമായി ഉപദേശിച്ചു . സീന അത് മറ്റാരെയോ ഉദ്ദേശിച്ചാണ് പറയുന്നതെന്ന മട്ടിൽ അലസമായി കേട്ടിരുന്നു . പക്ഷേ സിസ്റ്റർ ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ടായിരുന്നു . സ്കൂളിന്റെ പാരമ്പര്യം , വലിപ്പം , മഹത്വം , നന്മ , വിജയങ്ങൾ , ഇവിടെ പഠിച്ച വലിയ വ്യക്തികൾ കേരളത്തിൽ തന്നെ ഏറ്റവും നല്ല സ്കൂളാണെന്ന അവകാശവാദം . സിസ്റ്റർ അങ്ങനെ പറഞ്ഞുകൊണ്ടിരുന്നു . ബോറടിക്കാൻ തുടങ്ങിയെങ്കിലും ആരും അനങ്ങിയില്ല . അന്നു മാത്‌സ് പഠിപ്പിക്കാൻ സമയം ഉണ്ടായതുമില്ല . എല്ലാ ക്ലാസിലും പതിവുള്ളതുപോലെ തന്നെ അന്നു ശാസിച്ചില്ലല്ലോ എന്ന ആശ്വാസം തോന്നി , അരുണയ്ക്ക് . പക്ഷേ ആ ആശ്വാസം അധികം നീണ്ടില്ല . തേഡ് പിരീഡ് സ്കൂൾഓഫിസിലെ അന്നംകുട്ടിച്ചേടത്തി ക്ലാസിൽ വന്ന് അരുണയെ ഓഫിസിലേക്ക് വിളിക്കുന്നു എന്ന് പറഞ്ഞു . പിന്നെ അവർ മിനി ടീച്ചറുടെ ചെവിയിൽ എന്തോ അടക്കം പറഞ്ഞു . മിനി ടീച്ചർ അരിശത്തോടെ അരുണയെ നോക്കി . എല്ലാം കൈവിട്ടുപോയെന്ന് അരുണയ്ക്ക് മനസ്സിലായി . ‘ ‘ ബാഗും മറ്റെല്ലാം എടുത്തോ . ഒന്നും ബാക്കിവയ്ക്കേണ്ട . ’ ’ ചുവരലമാരയിൽ ഉണ്ടായിരുന്ന അരുണയുടെ കോംപോസിഷൻ ബുക്കുകൾ , എക്സാം ബുക്കുകൾ , ഗ്രാഫ് ബുക്ക് , ഡ്രോയിങ് ബുക്ക് , ക്രാഫ്റ്റ് കിറ്റ് എല്ലാം ദിയയെക്കൊണ്ട് എടുപ്പിച്ചു . അരുണയ്ക്കു കൈമാറി . ‘ ‘ എന്താ ടീച്ചർ , അരുണ സ്കൂളു മാറുകയാണോ ? ’ ’ ദിയ ചോദിച്ചു . മിനി ടീച്ചർ ഒന്നുമൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല . ക്ലാസിൽ നിന്ന് ഇറങ്ങുംമുൻപ് അരുണ സീനയെ ഒന്നുനോക്കി . ഒന്നും സംഭവിക്കാത്തതുപോലെ , മുടങ്ങിയ ദിവസത്തെ ക്ലാസ് നോട്ട്സ് എഴുതിക്കൊണ്ടിരിക്കുകയാണ് , അവൾ . തനിക്ക് ഇക്കാര്യത്തിലൊന്നും ഒരു താൽപര്യവും ഇല്ലെന്ന മട്ടിൽ . അന്നംകുട്ടിച്ചേടത്തിയ്ക്കൊപ്പം അരുണ ഓഫിസിലേക്ക് നടന്നു . അരുണയുടെ കൂടെ നടക്കാതിരിക്കാൻ അന്നംകുട്ടിച്ചേടത്തി അല്പം മുൻപേ നടന്നു . ചേടത്തി കിടുകിടാ വിറയ്ക്കുന്നുണ്ട് . അരുണയുടെ കണ്ണിൽ ഇരുട്ടുനിറയുന്നുണ്ട് . സൂര്യനെയോ മാതാവിനെയോ ഒരിടത്തും കാണാനില്ല . വെളുത്തുള്ളിയുടെ മണമുള്ള പൂവുള്ള വള്ളിച്ചെടി മാത്രം കാണാം . ഒരു പാമ്പിനെപ്പോലെ അതങ്ങനെ പടർന്ന് ഓഫിസിന്റെ മച്ചിലൂടെ രണ്ടാംനിലയിലേക്ക് കയറിപ്പോകുന്നുണ്ട് . ഹെഡ്മിസ്ട്രസ്സിന്റെ റൂമിനുള്ളിൽ രണ്ട് വനിതാ പൊലീസുകാരും , മൂന്നാലു പൊലീസുകാരും അമ്മയും നില്പുണ്ട് . അമ്മയുടെ മുഖത്തുനോക്കാൻ ധൈര്യമില്ല . ആരുടെ മുഖത്തുനോക്കാനും ധൈര്യമില്ല . ‘ ‘ ഇതാണ് ആള് … ’ ’ സിസ്റ്റർ മേഴ്സി പൊലീസുകാരോട് ഭവ്യതയോടെ പറഞ്ഞു . ‘ ‘ അരുണ ഇങ്ങോട്ട് നീങ്ങി നിന്നേ … ’ ’ ഒരു പൊലീസുകാരൻ പറഞ്ഞു . അരുണ ഹെഡ്മിസ്ട്രസ്സിനും പൊലീസുകാർക്കും ഇടയിലേക്ക് കടന്നു നിന്നു . ‘ ‘ അരുണയ്ക്ക് മുഖ്യമന്ത്രിയോട് ദേഷ്യമുണ്ടോ ? ’ ’ മേധാവിയെന്നു തോന്നുന്ന ആൾ ചോദിച്ചു . അരുണ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി . ‘ ‘ പിന്നെന്തേ അങ്ങനെ ഫോൺ ചെയ്തു പറഞ്ഞത് ? ’ ’ പൊലീസുകാരൻ കുറച്ചുകൂടി അടുത്തേക്ക് നീങ്ങി ചോദിച്ചു . അരുണ ഒന്നും മിണ്ടാതെ നിന്നു . ‘ ‘ എസ്പി സാർ , ഇവിടെ മറ്റുകുട്ടികളൊക്കെ അറിഞ്ഞുവരുന്നതിനു മുൻപ് അരുണയെ കൊണ്ടുപോയാൽ നന്നായിരുന്നു . കുട്ടികളും പാരന്റ്സും ഒക്കെയറിഞ്ഞാൽ സ്കൂളിനു വലിയ ദോഷമാകും . വലിയ പേരുള്ള ഒരു സ്ഥാപനമാണിത് . ’ ’ ഹെഡ്മിസ്ട്രസ് പ്രകടമായ അനിഷ്ടത്തോടെ അത്രയും പറഞ്ഞപ്പോൾ അമ്മ വിതുമ്പുന്ന ഒച്ച കേട്ടു . ഇതുവരെ അമ്മ കരയുന്നതു കേട്ടിട്ടില്ല . ആദ്യമായിട്ടാണ് അമ്മയുടെ കരച്ചിലിന്റെ ഒച്ച കേൾക്കുന്നതെങ്കിലും , മുഖം നോക്കാതെതന്നെ അത് അമ്മയാണെന്ന് അരുണയ്ക്കു മനസ്സിലായി . ആ പിരീഡ് കഴിയേണ്ട സമയമായിട്ടും അന്ന് ബെല്ലടിച്ചില്ല . അരുണയെ കൊണ്ട് പൊലീസ് ജീപ്പ് പടി കടന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ബെല്ലടിച്ചുള്ളൂ . പൊലീസ് ജീപ്പിന്റെ തൊട്ടുപിറകിലായി അമ്മ സ്കൂട്ടറോടിച്ചുകൊണ്ട് വരികയാണ് . സ്കൂട്ടറോടിക്കുമ്പോഴും അമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് അരുണ കാണുന്നുണ്ട് . ഒരു ഫ്രീസറിനകത്തെന്ന പോലെ അരുണ മരവിച്ചിരുന്നു . കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ ഒരു പിടച്ചിലിൽ തീർന്നിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു . പൊലീസ് സ്റ്റേഷനിലെത്തിയതും ഒരു കസേര വലിച്ചിട്ട് പൊലീസ് മേധാവി ഇരുന്നു . മറ്റൊരു കസേരയിൽ അരുണയെ ഇരുത്തി . ‘ ‘ അരുണ നന്നായി പഠിക്കുന്ന കുട്ടിയാണോ ? ’ ’ അല്ലെന്ന അർഥത്തിൽ അരുണ തലയാട്ടി . ‘ ‘ ഒരു കുഴപ്പക്കാരിയാണോ ? ’ ’ അരുണ വീണ്ടും തലയാട്ടി . ‘ ‘ അരുണയ്ക്ക് രജനീകാന്തിനെ അനുകരിക്കാനറിയാമോ … ? ’ ’ ‘ ‘ ഇല്ല … ’ ’ ‘ ‘ പിന്നെ ആരെയൊക്കെ അനുകരിക്കാനറിയാം ? . ’ ’ ‘ ‘ ബാഡ്മിന്റൺ കോച്ചിനെ , ഡ്രാമാ സാറിനെ , സെക്യൂരിറ്റിക്കാരനെ … ’ ’ ‘ ‘ ആരുടെ ശബ്ദത്തിലാ മുഖ്യമന്ത്രിയെ വിളിച്ചത് ? ’ ’ ‘ ‘ ബാഡ്മിന്റൺ കോച്ചിന്റെ … ’ ’ . ‘ ‘ എന്നാൽ അതൊന്ന് ആവർത്തിക്ക് … . കേൾക്കട്ടെ … ’ ’ അരുണ മിണ്ടാതിരുന്നപ്പോൾ അയാൾ അടിക്കാൻ ഓങ്ങുന്നതുപോലെ കാണിച്ചു . അതു വെറും അഭിനയം മാത്രമാണെന്നും അയാൾ അടിക്കില്ലെന്നും അരുണയ്ക്ക് അറിയാമായിരുന്നു . എങ്കിലും അയാൾ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അപകടമാണെന്നും തോന്നി . അരുണ ബാഡ്മിന്റൺ കോച്ചിന്റെ ശബ്ദത്തിൽ മുഖ്യമന്ത്രിക്കു നേരെ നടത്തിയ വധഭീഷണി ആവർത്തിച്ചു . സ്റ്റേഷനിലെ എല്ലാവരും ചിരിച്ചു …… സഞ്ജീവ് സാർ ഒരു ഡയറി മിൽക്ക് നീട്ടി . ‘ ‘ അരുണയുടെ പ്രായത്തിൽ ഡയറി മിൽക്ക് ക്രാക്കിൾ തന്നാൽ ഞാനെന്തും ചെയ്യുമായിരുന്നു . മരത്തിൽ കയറുകയോ കൂട്ടുകാർക്ക് ഒരടി കൊടുക്കുകയോ അങ്ങനെ എന്തും … . ഞാൻ സഞ്ജീവ് ബാബു ഐപിഎസ്സായി മാറിയപ്പോ അന്നത്തെ അക്കാര്യമൊക്കെ ആലോചിക്കുമ്പോൾ ഞാൻ എന്തൊരു മണ്ടനായിരുന്നു എന്ന് തോന്നും . അതാണ് പ്രായം നമുക്ക് തരുന്ന വിവേകം . ’ ’ ‘ ‘ ങ്ഹും … ’ ’ അരുണ മൂളി . ‘ ‘ അപ്പോൾ മുഖ്യമന്ത്രിയെ കൊല്ലുമെന്ന് എന്തിനാണ് സ്വന്തം വീട്ടിലെ ഫോണീന്ന് വിളിച്ചുപറഞ്ഞത് . അതും പുരുഷസ്വരത്തിൽ … ? അതും അമ്മ വീട്ടിലില്ലാത്ത സമയത്ത് … ? ’ ’ അരുണ മിണ്ടാതിരുന്നു . ‘ ‘ സംഗതി അത്ര നിസ്സാരമല്ല … . വലിയ കുറ്റകൃത്യമാണ് . അതിന്റെ നിയമവകുപ്പുകളൊക്കെ കേട്ടാൽ അരുണ പേടിച്ചുപോകും . പറഞ്ഞില്ലെങ്കിൽ വലിയ വിഷയമാകും . ഇനി അരുണ പറയ്യ് … . അല്ലെങ്കിൽ ഞങ്ങൾക്ക് അമ്മയ്ക്കെതിരെ കേസെടുക്കേണ്ടിവരും . ’ ’ അരുണ ഒന്നു പിടഞ്ഞു . പുറത്തെ വരാന്തയിൽ അമ്മ നില്പുണ്ട് . പൊലീസുകാരാരോ അമ്മയെ വിളിച്ചുകൊണ്ടുവന്നു . അരുണയ്ക്കു സംസാരിക്കാൻ ധൈര്യം വന്നു . നുണരാജകുമാരിയുടെ കഥകൾ പറഞ്ഞുതുടങ്ങിയപ്പോൾ ചുറ്റിനും ആളു കൂടാൻ തുടങ്ങി . ഓരോ നുണയ്ക്കും ചിലർ ആർത്തു ചിരിക്കാൻ തുടങ്ങി . കഥ തീർന്നപ്പോൾ സഞ്ജീവ് ബാബു സാർ പോക്കറ്റിൽ നിന്ന് ഒരു പേനയെടുത്തു . ‘ ‘ എത്ര നന്നായിട്ടാണ് നീ സംസാരിക്കുന്നത് … ഈ പേന നിനക്കുള്ളതാണ് . എന്റെ അപ്പൂപ്പൻ എനിക്കുതന്ന ക്രോസ് പേനയാണ് . വലിയ വലിയ പരീക്ഷകൾ ഞാൻ എഴുതിയതും ജോലിയിൽ വന്നിട്ട് ആദ്യമായി ഒപ്പിട്ടതുമെല്ലാം ഈ പേന കൊണ്ടാണ് . ’ ’ നിറഞ്ഞ കണ്ണുകൾക്കിടയിലും അമ്മ ചിരിക്കുന്നതു കണ്ട് അരുണയ്ക്ക് സമാധാനമായി . സഞ്ജീവ് ബാബു സാർ മാറിനിന്ന് ഫോണിൽ ആരോടോ സംസാരിക്കുന്നതുകണ്ടു . തിരികെയെത്തി അദ്ദേഹം പറഞ്ഞു- ‘ ‘ മുഖ്യമന്ത്രിയായിരുന്നു . അദ്ദേഹം പറയുന്നത് അരുണയെ വീട്ടിൽ കൊണ്ടുവിടാനാണ് . ഇത് കേസൊന്നും ആക്കേണ്ടെന്നും . കുറച്ച് പുസ്തകങ്ങളും ക്രയോൺസും വാങ്ങിക്കൊടുക്കാനും , പത്ത് ചിത്രങ്ങൾ പുതുവർഷത്തിനു മുൻപേ അദ്ദേഹത്തിന് അയച്ചുകൊടുക്കണമെന്നും …… ’ ’ ‘ ‘ ഞാൻ വരയ്ക്കില്ല സാർ … എനിക്കൊരു സ്ട്രെയ്റ്റ് ലൈൻ പോലും നേരെ ചൊവ്വേ വരയ്ക്കാനറിയില്ല . ’ ’ അതുകേട്ട് എല്ലാവരും കൂട്ടച്ചിരിയായി . ‘ ‘ ഇനി രക്ഷയില്ല … വലിയൊരു കേസിലെ പ്രതിയാകേണ്ടിയിരുന്നതാണ് . ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത് . സിഎമ്മിന്റെ കാരുണ്യം . സിഎം ഒരു പഴയ ചിത്രകാരനാണ് . പറഞ്ഞാൽ അനുസരിക്കണം . വേറെ നിവൃത്തിയില്ല . ’ ’ അരുണയും ചിരിച്ചുപോയി . അടുത്തുനിന്ന പൊലീസുകാരോടായി സഞ്ജീവ് സാർ പറഞ്ഞു- ‘ ‘ മറ്റേ കുട്ടിയുണ്ടല്ലോ-സീന , അവളെ സ്റ്റേഷനിൽ വിളിച്ചുവരുത്തേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത് … ഇനി ഇതേക്കുറിച്ച് ആരു ചോദിച്ചാലും ഒന്നും പറയേണ്ടെന്നും … ഇതുപോലത്തെ പിള്ളേരുകളി വലിയ വിഷയമാക്കേണ്ട എന്നാണ് അദ്ദേഹം കരുതുന്നത് . ഞാനിറങ്ങട്ടെ . ’ ’ അദ്ദേഹം പോകാനൊരുങ്ങി . പോകും മുൻപ് അരുണയുടെ അടുത്തേക്ക് ഒന്നുകൂടി വന്നു . ‘ ‘ നിന്റെ അമ്മ ഇത്രയും കഷ്ടപ്പെട്ടിട്ട് , നീ അവരെ തോല്പിച്ചുകളയരുത് … . ഇനി നന്നായി പഠിച്ചില്ലെങ്കിലുണ്ടല്ലോ … . ഒറ്റ വീക്ക് വച്ചുതരും … ’ ’ കൈമുട്ടുമടക്കി അരുണയെ അടിക്കാനായി ഭാവിക്കുന്നതുപോലെ കാണിച്ചു . സഞ്ജീവ് സാർ അരുണയുടെ കവിളിലെ കണ്ണുനീർത്തുള്ളി വിരൽത്തുമ്പുകൊണ്ട് തട്ടിക്കളഞ്ഞു . അരുണ ചിരിയോടെ തലയാട്ടി . അമ്മയുടെ അടുത്തുചെന്ന് സാർ പറഞ്ഞു . ‘ ‘ ഇവൾടെ അടുത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റുമായി എന്നെ വന്നു കാണണം . 95 ശതമാനത്തിൽ കുറവ് ഒരു പേപ്പറിൽ പോലും ഉണ്ടാകരുത് . അതാണ് ഇവൾക്കുള്ള ശിക്ഷ . ’ ’ അരുണയുടെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു . ‘ ‘ പിന്നെ ഈ അനുഭവം നീ ഒന്നെഴുതി വയ്ക്കണം . അതും എന്നെ കൊണ്ടുവന്ന് കാണിക്കണം . ഏപ്രിൽ വരെ സമയമുണ്ട് . നിനക്ക് പല തരം കഴിവുണ്ട് . അതുനിന്നെ കണ്ടാലറിയാം . മൂന്നാലുമാസത്തെ സമയം കൊണ്ട് മിടുക്കിയാകണം . ഇത് ഉപദേശമല്ല . ഓർഡറാണ് . ’ ’ അബ്ദുൽ കലാമിന്റെ അഗ്നിചിറകുകളും ആൻഫ്രാങ്കിന്റെ ഡയറിയും കുറെ ക്രയോൺസും പേനകളും പെൻസിലുമൊക്കെ കൈമാറി സഞ്ജീവ് സാർ പടിയിറങ്ങുംമുൻപ് ‘ ‘ ഇവരെ വീട്ടിൽ കൊണ്ടുവിടണം . ’ ’ എന്ന് ഓർമിപ്പിച്ചു . ‘ ‘ വേണ്ട , ഞങ്ങൾ സ്കൂട്ടറിൽ പോകാം . ’ ’ എന്ന് അമ്മ പറഞ്ഞു . സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ അമ്മ ഒരക്ഷരം മിണ്ടിയില്ല . ഒരു ബേക്കറിക്കു മുൻപിൽ വണ്ടി നിറുത്തി- അമ്മ ഒരു ഡയറി മിൽക്ക് ക്രാക്കിളും ഒരു ഷാർജ ഷെയ്ക്കും വാങ്ങിത്തന്നു . എന്തിനായിരുന്നു , അമ്മ ഡയറിമിൽക്ക് വാങ്ങിത്തന്നത് … ഇപ്പോഴും അറിയില്ല , അരുണയ്ക്ക് … പക്ഷേ ആ ഷാർജാ ഷെയ്ക്കിനോളം രുചിയുള്ള ഷെയ്ക്ക് നാളിതുവരെ കഴിച്ചിട്ടില്ല എന്ന് അവൾക്കു തോന്നി .
| false |
ലണ്ടന്‍ : മക്കളുടെ മുടി മുറിച്ചിട്ട് ക്ലാസില്‍ വിട്ടാല്‍ മതിയെന്ന് അധ്യാപകര്‍ . എന്നാല്‍ , മുടി മുറിച്ചിട്ടാണെങ്കില്‍ അവരാ സ്കൂളില്‍ പഠിക്കേണ്ടതില്ലെന്ന് അമ്മയും . ഇംഗ്ലണ്ടിലെ ഹുള്ളിലുള്ള കിങ്സ് വുഡ് അക്കാഡമിയിലാണ് സംഭവം . സ്കൂളില്‍ പഠിക്കുകയാണ് 13 വയസുകാരന്‍ ലെറോയ് വില്‍സണും , അനിയന്‍ ടിജെ വില്‍സണും . അവരുടെ വ്യത്യസ്തമായ ഹെയര്‍സ്റ്റൈല്‍ കാരണം രണ്ടുപേരും സ്കൂളില്‍ നിന്നും ഒറ്റപ്പെടുകയായിരുന്നു . മുടി മുറിച്ചിട്ട് വന്നാല്‍ മതിയെന്ന് സ്കൂളധികൃതര്‍ ഉത്തരവിട്ടു . എന്നാല്‍ , അതൊന്നും പറ്റില്ലെന്ന് ഇവരുടെ അമ്മ ടെറി ലീ വില്‍സണും . മുടി മുറിക്കാതെയും യാതൊരു മാറ്റവും വരുത്താതെയും തന്നെ പിറ്റേന്നും മക്കളെ സ്കൂളിലയച്ചു . ഹെയര്‍സ്റ്റൈല്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് മക്കളുടെ മനുഷ്യാവകാശമാണെന്നും അതിനാല്‍ അതിലിടപെടില്ലെന്നും ഉറച്ച നിലപാടെടുത്തു ടെറി ലീ . എന്നാല്‍ കുട്ടികളെ വ്യത്യസ്ത ഹെയര്‍സ്റ്റൈലിന്‍റെ പേരില്‍ സ്കൂളില്‍ ഒറ്റപ്പെടുത്തി തുടങ്ങി . ഇതോടെ കുട്ടികളെ ആ സ്കൂളില്‍ വിടാതിരിക്കുകയായിരുന്നു ടെറി ലീ . എങ്ങനെയാണ് കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഹെയര്‍സ്റ്റൈല്‍ മാറ്റാന്‍ പറയുക . പ്രത്യേകിച്ച് മൂത്ത മകനോട് . അവന് 13 വയസായി . അവനും അവകാശങ്ങളില്ലേ എന്നാണ് ടെറി ലീയുടെ ചോദ്യം . അതൊരു വലിയ സ്കൂളാണ് . അവര്‍ക്ക് അവരുടേതായ നയങ്ങളും കാണും . പക്ഷെ , ഇത് കുറച്ചുകൂടിപ്പോയി . സ്വന്തം ഹെയര്‍സ്റ്റൈല്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ ആര്‍ക്കെന്തവകാശമാണുള്ളത് . മുടി മുറിക്കാന്‍ പറയുന്നത് കുട്ടികളെ വേദനിപ്പിക്കും താനത് ചെയ്യില്ലെന്നും ടെറി ലീ പറയുന്നു . കുട്ടികളുടെ അച്ഛന്‍ സ്കൂളിലെ പ്രധാനാധ്യാപികയെ കണ്ടിരുന്നു . ഇത്രയും പ്രായമായ കുട്ടികള്‍ മുടി മുറിക്കില്ലെന്ന് പറയുമ്പോള്‍ അവരെ എങ്ങനെയാണ് അതിനുവേണ്ടി നിര്‍ബന്ധിക്കുകയെന്ന് അദ്ദേഹവും അധികൃതരോട് ചോദിച്ചിരുന്നു . എന്നാല്‍ ഹെയര്‍ സ്റ്റൈലടക്കം യൂണിഫോമിന്‍റെ ഭാഗമാണെന്നും അത് അനുസരിക്കണമെന്നുമാണ് സ്കൂളധികൃതരുടെ പക്ഷം .
| false |
' ആരാണ് ഇന്ത്യൻ പൗരൻ , ആരാണ് നുഴഞ്ഞുകയറ്റക്കാരനായ വിദേശി ? ' അസമിൽ ആദ്യമായി ഇങ്ങനെ ഒരു ചോദ്യമുയരുന്നതും പുരികക്കൊടികൾ ചുളിയുന്നതും 1931 -ൽ ബ്രിട്ടീഷ് സെൻസസ് കമ്മീഷണറായ സിഎസ് മുള്ളൻ ' ഭൂമോഹികളായ ബംഗാളികൾ ആസാമിലേക്ക് നുഴഞ്ഞുകയറുന്നതിനെ'പ്പറ്റി ഒരു ലേഖനമെഴുതുന്നതോടെയാണ് . അസമിലെ ജനങ്ങളുടെ പൊതുജീവിതത്തെയും രാഷ്ട്രീയസാഹചര്യങ്ങളെയും എന്നെന്നേക്കുമായി തിരുത്തിക്കുറിക്കാൻ പോന്നതായിരുന്നു ആ പ്രബന്ധം . അത് തുറന്നുവിട്ട കൊടുങ്കാറ്റുകൾ അസമിന്റെ മണ്ണിൽ കലാപക്കൊടികളുയർത്തി , ആ മണ്ണിൽ ചോരവീഴ്ത്തി . ഈ ലേഖനം പ്രസിദ്ധീകൃതമായതിന് എട്ടുപതിറ്റാണ്ടുകൾക്കിപ്പുറം , 2015 -ൽ പ്രതീക് ഹജേല എന്ന മധ്യപ്രദേശ് കേഡർ ഐഎഎസ്സുകാരനെ , അസമിലെ ' നുഴഞ്ഞുകയറ്റ ' പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാൻ ചുമതലപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ഉത്തരവായി . അദ്ദേഹം 1951 -ലെ സെൻസസിലെ പ്രസിദ്ധീകൃതമായിരുന്ന ദേശീയ പൗരത്വ രജിസ്റ്റർ കാലാനുസൃതമായി പരിഷ്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു . ബംഗ്ലാദേശ് എന്ന രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1971 മാർച്ച് 24 -ന് അർധരാത്രിക്ക് മുമ്പ് ഇന്ത്യയിലേക്ക് വന്നിട്ടുള്ളവർ അല്ലെങ്കിൽ ഇന്ത്യയിൽ ഉണ്ടായിരുന്നവർ എല്ലാം തന്നെ ഇന്ത്യൻ പൗരന്മാരാണ് എന്ന സങ്കല്പത്തിൽ ഊന്നിയതാണ് യുടെ അസ്തിത്വം . ആ പ്രാഥമിക സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ , അസമിൽ ഇന്ന് കഴിഞ്ഞുപോരുന്ന ജനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി വളരെ വലിയ തോതിലുള്ള ഒരു പ്രവർത്തനത്തിന് തുടക്കമായി . ജനങ്ങളോട് അവർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഹാജരാകാൻ സർക്കാർ നിർദേശിച്ചു . പൗരന്മാർ കൊണ്ടുവരുന്ന രേഖകൾ പരിശോധിച്ച് അവരുടെ പൗരത്വം ഉറപ്പിച്ച ശേഷം , പ്രസ്തുത രജിസ്റ്ററിൽ അംഗത്വം നൽകാൻ നിർദേശം വന്നു . നിരവധി തവണ കാലാവധി നീട്ടി നീട്ടി , ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് -യിൽ പേര് രജിസ്റ്റർ ചെയ്യപ്പെടേണ്ട അവസാന തീയതി 2019 ഓഗസ്റ്റ് 31 എന്ന് നിജപ്പെടുത്തപ്പെട്ടു . ആ തീയതിയും കഴിഞ്ഞു . അതോടെ രണ്ടുലക്ഷത്തിൽപരം പേർ ഇന്ത്യൻ പൗരന്മാരല്ല എന്ന അവസ്ഥ സംജാതമായി . ഹജേലയുടെ കാർമ്മികത്വത്തിൽ നടന്ന രജിസ്റ്റർ അപ്പ്ഡേഷൻ എന്ന ഈ അഭ്യാസം അദ്ദേഹത്തിന് നൽകിയ കുപ്രസിദ്ധി ചില്ലറയൊന്നുമല്ലായിരുന്നു . നിരവധിപേരുടെ കണ്ണിലെ കരടാണ് ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥനിന്ന് . അസമിലെ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗമുണ്ടാക്കി എന്നാണ് പലരും പറയുന്നത് . തുടക്കം മുതൽ -യെ പിന്തുണച്ചിരുന്ന ബിജെപി പോലും ഇന്ന് ഹജേലയ്ക്കെതിരെ തിരിഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത് . ഇതിനിടയിലും , ഒരു വിവാദങ്ങൾക്കും നിൽക്കാതെ ഹജേല തികഞ്ഞ മൗനത്തിലായിരുന്നു . എന്നാൽ , ഒക്ടോബർ 18 -ന് പ്രഭാതം പൊട്ടിവിടർന്നത് , പത്രങ്ങളിൽ ഹജേലയുടെ പേരും കൊണ്ടാണ് . ഹജേലയെ എത്രയും പെട്ടെന്ന് മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി ഉത്തരവായിരിക്കുന്നു . സുപ്രീം കോടതിയുടെ പക്ഷത്തുനിന്നും ഇങ്ങനെ ഒരു ഇടപെടൽ തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നുവേണം പറയാൻ . ഇങ്ങനെ ഒരു ഉത്തരവിന് വിശേഷിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതിരുന്ന കോടതി , " ഒരുത്തരവും അകാരണമായി പുറപ്പെടുവിക്കപ്പെടില്ല " എന്നുമാത്രം പറഞ്ഞു . " ഹജേലയുടെ ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് ഈ അടിയന്തര നടപടി " എന്ന് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു . എന്നാൽ , ഇടയ്ക്കിടെ ഭീഷണി സന്ദേശങ്ങൾ കിട്ടാറുണ്ട് എങ്കിലും , ഹജേലയുടെ സുരക്ഷക്ക് ഒരു കുറവും വരുത്തിയിട്ടില്ല എന്ന് അസം പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ . -നോടും പറഞ്ഞു . പല മന്ത്രിമാരെക്കാളും കൂടുതൽ സുരക്ഷാ ഹജേലക്ക് നല്കിയിട്ടുണ്ടത്രെ . എന്നാൽ , സ്ഥലംമാറ്റ വിഷയത്തിൽ ഇതുവരെ ഹജേലയുടെ ഒരു പ്രതികരണവും ലഭ്യമായിട്ടില്ല . എന്നും ഒരു വിവാദനായകൻ , ഹജേല … ! കഴിഞ്ഞ കുറേ വർഷങ്ങളായി കേന്ദ്ര , സംസ്ഥാന സർക്കാരുകളുടെയും , വിവിധ രാഷ്ട്രീയ പാർട്ടികളുടെയും , മീഡിയയുടെയും ഒക്കെ വിമർശനങ്ങൾക്ക് വിധേയനാണ് ഹജേല . യിലെ ക്രമക്കേടുകളുടെ പേരിൽ ഹജേലയുടെ പേരിൽ രണ്ടു കേസുകളും ചാർജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട് . ഹിന്ദുക്കൾക്കെതിരെ നിലപാടെടുത്തു എന്ന് ബിജെപി പോലും ഹജേലയെ വിമർശിക്കുന്നു . ദുർഗാ പൂജയ്ക്കിടെ മഹാരാഷ്ട്രയിലെ ഒരു സംഘടന ഹജേലയെ മഹിഷാസുരനായും ചിത്രീകരിക്കുകയുണ്ടായി . അദ്ദേഹത്തെ പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ടുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ പെരുമഴയാണ് ഇന്ന് . ഒരു റോഹിംഗ്യനെ ഇന്ത്യൻ പൗരത്വം നൽകി രജിസ്റ്ററിൽ ഉൾപ്പെടുത്തി എന്നത് ഹജേലയ്ക്കുമേൽ ബിജെപി ഉന്നയിക്കുന്ന മറ്റൊരു ആരോപണമാണ് . ബിജെപി വൃത്തങ്ങൾ സുപ്രീം കോടതിയുടെ ഈ സ്ഥലംമാറ്റ ഉത്തരവിനെ തങ്ങളുടെ നിലപാടുകളുടെ വിജയം എന്നാണ് കണക്കാക്കുന്നത് . " നടപ്പിലാക്കുന്നതിൽ ഹജേല അമ്പേ പരാജയപ്പെട്ടു എന്ന് ഞങ്ങൾ എത്രയോ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു . അതിപ്പോൾ സുപ്രീം കോടതിയും സമ്മതിച്ചിരിക്കുന്നു . കണ്ടില്ലേ … ? എന്തായാലും ഹജേലക്ക് തടി കഴിച്ചിലാക്കാനുള്ള ഒരു വഴിയായി ഈ ഉത്തരവ് " എന്നാണ് അസമിലെ സിൽചറിൽ നിന്നുള്ള ബിജെപി എംപി രാജ്ദീപ് റോയ് പറഞ്ഞത് . " ഹജേല കോടിക്കണക്കിന് രൂപ പാഴാക്കി , ലക്ഷക്കണക്കിന് പേരെ ഉപദ്രവിക്കുകയും ചെയ്തു . ഇത് എവിടെയെങ്കിലും ഒന്ന് ചെന്നവസാനിക്കണമായിരുന്നല്ലോ … ഇങ്ങനെ കഴിഞ്ഞത് ഒരർത്ഥത്തിൽ നന്നായി " എന്ന് മറ്റൊരു ബിജെപി നേതാവ് ശന്തനു നായിക് പറഞ്ഞു . സുപ്രീം കോടതിയുടെ ഉത്തരവ് അപ്രതീക്ഷിതമായ ഒന്നായിരുന്നു എന്ന് സംസ്ഥാന സർക്കാരും പറഞ്ഞുവെങ്കിലും ഉത്തരവിനെ അവരും സ്വാഗതം ചെയ്യുന്നുണ്ട് . ഹജേലയ്ക്കെതിരെ പലപ്പോഴും സംസ്ഥാന ഗവണ്മെന്റ് സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായിട്ടുണ്ട് . അസം-മേഘാലയ കേഡറിലുള്ള ഹജേലക്ക് ഒരു ഇന്റർ കേഡർ ട്രാൻസ്ഫറിലൂടെ മാത്രമേ മധ്യപ്രദേശ് കേഡറിലേക്ക് പോകാനാവൂ . അതിനുവേണ്ട നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും എന്ന് സംസ്ഥാന സർക്കാർ പറഞ്ഞു . -യിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ പരാതികൾ പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ . ഈ ഘട്ടത്തിൽ , അപ്പ്ഡേഷന്റെ തുടക്കം മുതൽ അതിന്റെ അമരക്കാരനായിരുന്ന , അതേപ്പറ്റി ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുള്ള പ്രതീക് ഹജേല എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ പ്രസ്തുത പ്രക്രിയ പൂർത്തീകരിക്കും മുമ്പ് സ്ഥലംമാറ്റിയത് -യിൽ നിന്ന് ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് പേർക്ക് അത്ര നല്ല വാർത്തയല്ല എന്നാണ് പൊതുവേ പറയപ്പെടുന്നത് .
| false |
ജ്യോതി ശങ്കർ കഥയെഴുതുന്നതു മനസ്സുകൊണ്ടാണ് . ആ വാക്കുകൾ വായനക്കാരുടെ മനസ്സിലേക്കു മെല്ലെ പ്രവേശിച്ച് അവരുടെ കൂടെ നടക്കും . ഒരുമാത്രയിൽ വായനക്കാരും കഥാപാത്രങ്ങളായി മാറും . ചിലപ്പോൾ മറിച്ചും . ‘ പവിഴമല്ലിയുടെ വഴി ’ എന്ന കഥയിലെ ലെനിനും ‘ കുരുതിക്കളി’യിലെ ഗിസയും വായനയുടെ ഏതോ നിമിഷത്തിൽ നമ്മൾ തന്നെയായി മാറുന്നത് ഉള്ളു വേവോടെ മാത്രമെ അനുഭവിക്കാനാകൂ . ജ്യോതി സംസാരിക്കുന്നതു വളരെ പതിയെയാണ് . കഥാപാത്രങ്ങളുമതെ . ഓരോ വാക്കുകളിലും സ്നേഹവും സന്തോഷവും ദുഃഖവും ദേഷ്യവുമൊക്കെ നിറഞ്ഞിട്ടുണ്ടാകും . പക്ഷേ , വലിയ ബഹളങ്ങളോ പ്രകടനങ്ങളോ ആക്രോശങ്ങളോ ഉണ്ടാകില്ല . നിറയെ പൂക്കളുള്ള ഒരു വള്ളിച്ചെടി പോലെ അതു നമ്മളെ ചുറ്റിപ്പിടിക്കും . നല്ലൊരു കഥ വായിച്ചതിന്റെ കുളിർമയും സുഗന്ധവും മനസ്സിൽ നിറയും . ഒരു കഥയെഴുതുമ്പോൾ മനസ്സിലെ വായനക്കാരൻ എടുക്കുന്ന നിലപാടുകൾ ജ്യോതിയെ സ്വാധീനിക്കാറുണ്ടോ ? എഴുതിക്കഴിഞ്ഞുള്ള വായനയിൽ കഥാകൃത്തായല്ലാതെ , വായനക്കാരനായി മാറി നിന്നു വായിക്കാറുണ്ടോ ? ‘ പവിഴമല്ലിയുടെ വഴി ’ എന്ന കഥ വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിനോട് ഏറെ ചേർന്നു നിൽക്കുന്ന ഒരെഴുത്തുകാരനെ അനുഭവിക്കാൻ കഴിയുന്നുണ്ട് . പി . എ . ലെനിൻ അതിനാൽ തന്നെ മനുഷ്യപക്ഷത്തുള്ള ഓരോ വായനക്കാരന്റെയും പ്രതിനിധിയായി മാറുന്നു . അരികുവത്കരിക്കപ്പെട്ടവരുടെ , എന്നും സഹായി ആയി മാത്രം ജനിക്കാൻ വിധിക്കപ്പെട്ടവരുടെ ജീവിതാവസ്ഥകളെ ഒട്ടും അതിശയോക്തിയില്ലാതെ , കഥയോട് അത്രയും ചേർന്ന് അവതരിപ്പിക്കുമ്പോൾ വായനക്കാരുടെ മനസ്സ് കഥാകൃത്തിനൊപ്പം അനായാസം സഞ്ചരിക്കുകയാണ് . ഒരു കഥയെഴുതുമ്പോൾ മൂന്നു ഘട്ടങ്ങളിലൂടെ എല്ലാ എഴുത്തുകാരും കടന്നുപോകാറുണ്ടെന്നു തോന്നുന്നു . ആദ്യം എഴുത്തുകാരനായി മാത്രം , പിന്നെ എഴുത്തുകാരനും വായനക്കാരനുമായി , പിന്നെ വായനക്കാരനായി . ഇതിൽ മൂന്നാമത്തെ ഘട്ടത്തിലേക്ക് എത്തിച്ചേരുവാനുള്ള സമയം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും . ചിലർക്കതു മാസങ്ങളോളം വേണ്ടി വന്നേക്കാം . ചിലർക്കു നിമിഷങ്ങൾ മതിയാകും . തമിഴ് എഴുത്തുകാരൻ ജയമോഹനൊക്കെ വെണ്മുരശു പോലൊരു മഹാഖ്യാനം ചെയ്യുന്നത് ഒരു ദിവസം ഒരു അധ്യായം എന്ന നിലയ്ക്കാണ് . ശരിക്കും ഈ മൂന്നാം ഘട്ടത്തിൽ നിന്നു വായിക്കുമ്പോഴാണു പോരായ്മകൾ നമുക്കു ശരിക്കും മനസിലാകുക . എന്നാൽ വായന ഒരു നിലപാടിന്റെ പുറത്തു നടക്കുന്നതാണെന്നു തോന്നുന്നില്ല . വായനക്കാരന് എഴുത്തുകൊണ്ടു തനിക്കു പറയുവാനുള്ളതു പ്രകാശിപ്പിച്ചു കൊടുക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത് . ശരിക്കും ഈ ഒരൊറ്റ ബിന്ദുവിലാണ് എഴുത്തുകാരൻ വിജയിയോ പരാജിതനോ ആയിത്തീരുന്നത് . ‘ നിങ്ങൾക്ക് പറയുവാനുള്ളതു പറഞ്ഞോ ? ’ എന്ന ചോദ്യത്തിന് അതെയെന്നും ‘ അതു നേരിട്ട് തെളിച്ചു പറഞ്ഞോ ? ’ എന്ന ഉപചോദ്യത്തിന് ഇല്ലായെന്നും ഉത്തരം നൽകുവാൻ കഴിഞ്ഞാൽ ബാക്കി വായനക്കാർക്ക് വിട്ടുകൊടുക്കുക എന്നേയുള്ളു . കഥകളെക്കുറിച്ച് എത്ര വിവിധങ്ങളായ വായനകൾ ഉണ്ടാകുന്നുവോ അത്രയും നല്ലത് എന്നാണു ഞാൻ കരുതുന്നത് . കാലം കഥാപുരുഷനായി വരുന്ന കഥയാണ് ജ്യോതിയുടെ ‘ യവനിക ’ . പലകാലങ്ങളിലെ പല ബിംബങ്ങൾ വളരെ കൃത്യമായി ആ കഥയ്ക്കുള്ളിൽ ഉൾച്ചേർന്നിരിക്കുന്നു . കഥാനായകനായ സണ്ണി പഠിച്ച സ്കൂൾ വിവരിക്കുമ്പോൾ ‘ വാര്യർ മാഷിന്റെ കയ്യിൽ കാലങ്ങൾക്കു മുൻപേ വച്ചു പിടിപ്പിച്ച ചൂരൽ ’ എന്ന പ്രയോഗവും ‘ ഫൗണ്ടൻ പേനയിൽ മഷി നിറച്ചു കൊടുത്തു പൈസ വാങ്ങുന്ന ’ ചായക്കടക്കാരൻ അയ്യപ്പൻപിള്ളയുടെ ചിത്രീകരണവും എൺപതുകളിലേക്കോ എഴുപതുകളിലേക്കോ വായനയെ പെട്ടെന്നു പ്ലേസ് ചെയ്യുന്നു . പിന്നീടു ഗ്രാമഫോൺ റെക്കോർഡിൽ നിന്നു റേഡിയോയിലേക്കും ടേപ്പ് റെക്കോർഡറിലേക്കും ടെലിവിഷനിലേക്കും മൊബൈലിലേക്കും ക്രമാനുഗതമായി കഥയിലെ കാലം വളരുന്നുണ്ട് . നാടകത്തിൽ നിന്നു ഗാനമേളയിലേക്കും സിനിമയിലേക്കും യുട്യൂബ് വിഡിയോയിലേക്കും കാഴ്ചശീലങ്ങളും പുരോഗമിക്കുന്നുണ്ട് . ആകൃതിയൊത്ത ഒരു ശിൽപമെന്ന പോലെ കഥയിൽ ഇവയെല്ലാം മികവോടെ സംയോജിപ്പിച്ചത് വായനക്കാരനു നൽകുന്ന അനുഭൂതി വിവരണാതീതമാണ് . സണ്ണിയുടെ ആ ജീവിത കഥ പറയുമ്പോൾ ‘ കാലം ’ എങ്ങനെയൊക്കെ കഥാകൃത്തിനെ വശീകരിച്ചു ? കാലം എന്നതിലപ്പുറം വിവരസാങ്കേതികത കൊണ്ടുവന്ന പരിണാമമാണ് എന്നെ ഭ്രമിപ്പിച്ചത് . അക്കാദമികമായി ഞാൻ ഈ പറയുന്നത് എത്ര ശരിയാണ് എന്നതറിയില്ല , എങ്കിലും നമ്മുടെ സാഹിത്യം സാങ്കേതികതയുടെ ഒരു തലോടൽ അനുഭവിക്കുന്നുണ്ട് . നോവലുകളുടെ പ്രചാരത്തെക്കുറിച്ച് ഒരു നിരീക്ഷണം തന്നെയുണ്ടല്ലോ . യന്ത്രവത്കരണത്തിന്റെ സന്തതിയാണു നോവലുകളെന്ന് . യന്ത്രങ്ങൾ വന്നു കൂടുതൽ ഒഴിവുനേരങ്ങൾ കിട്ടിയതോടെയാണു നമ്മൾ വലിയ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത് . അന്നേക്ക് തുടങ്ങി ഈയടുത്തു പുറത്തു വന്ന നൊബേൽ ജേതാവ് കഷുവോ ഇഷിഗുരോയുടെ ക്ലാര ആൻഡ് സൺ വരെ ഒളിഞ്ഞു തെളിഞ്ഞും ഈ യന്ത്രപ്രഭാവമുണ്ട് . ഒരുപാടു കൊല്ലം മുൻപു കഥയിൽ നമുക്ക് ഒരാളുടെ സംഭാഷണം കൊണ്ടുവരണം എങ്കിൽ അയാൾ നേരിട്ട് പ്രത്യക്ഷപ്പെടണം . കുറച്ചു കഴിഞ്ഞപ്പോൾ ടെലിഫോണുകൾ വന്നു . പിന്നെ കാഴ്ചയും കൂടി ചേർന്നു വെർച്വൽ റിയാലിറ്റി വരെ എത്തി നിൽക്കുന്നു ആ സങ്കേതം . ഈ മാറ്റത്തെ അടയാളപ്പെടുത്താനാണു നാടകവും സിനിമയും പോലെയുള്ള ജനകീയ മാധ്യമങ്ങൾ കഥയിൽ കൊണ്ടുവന്നത് . അതോടൊപ്പം തന്നെ കെ . ജി . ജോർജ് എന്ന ജീനിയസിനോടുള്ള ആരാധന . സ്വകാര്യ സൗഹൃദകൂട്ടായ്മകളിൽ പ്രിയപ്പെട്ട ഒരു സഹപ്രവർത്തകൻ പാടിപ്പാടി ഉള്ളിൽ പതിഞ്ഞുപോയ യവനികയിലെ ഗാനം . അതോടൊപ്പം ഞങ്ങളുടെ നാട്ടിൽ ഞാൻ തന്നെ കണ്ടുമുട്ടിയിട്ടുള്ള ഒരു പാട്ടുകാരൻ ഒക്കെയും ചേർന്നപ്പോൾ ജനിച്ച കഥയാണ് ‘ യവനിക ’ . ‘ ശബ്ദതാരാവലി ’ എന്ന കഥയിൽ എഴുത്തുകാരൻ ആശങ്കപ്പെടുന്നതു പോലെ നിഘണ്ടു അച്ചടിക്കാത്ത , വാക്കുകൾ ചിതലെടുക്കുന്ന ഒരു കാലം ഭാഷയിലുണ്ടാകുമോ ? ഒടുവിൽ ഓരോ അക്ഷരങ്ങളായി നമുക്കു വീണ്ടെടുക്കേണ്ടി വരുമോ ? സാഹിത്യം , വായന ഒക്കെ വരേണ്യതയ്ക്ക് മാത്രം അവകാശപ്പെട്ടിരുന്ന ഒരു കാലം നമ്മുടെ ഭാഷയ്ക്കുണ്ട് . അവിടെ നിന്നിറങ്ങി അതു പതിയെയെങ്കിലും സാധാരണക്കാരന്റെ ഭാഷയാകുന്നത് നമ്മൾ കണ്ടതാണ് . പിൻപറ്റിയതു ഭക്തിപ്രസ്ഥാനത്തെയെങ്കിലും രാമപ്പണിക്കരും എഴുത്തച്ഛനുമൊക്കെ ആ സാഹിത്യത്തെ സാധാരണക്കാർക്ക് മനസിലാകുന്ന നിലയിലേക്കു മാറ്റിയെടുത്തു . എങ്കിലും ഈയടുത്ത കാലത്ത് ഒരു തിരിച്ചുപോക്ക് നമ്മുടെ ഭാഷയിൽ എവിടെയെങ്കിലും സംഭവിച്ചുവോ , വരേണ്യതയുടെ അടയാളചിഹ്നമായി സാഹിത്യം മാറിയോ എന്നതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ് . ഹീബ്രു , ഗികുയു ഭാഷകളുടെ പതനവും പുനരുജ്ജീവനവും നമ്മൾ കണ്ടതാണ് . നമ്മുടേത് ഒരു ചെറിയ ഭാഷയാണ് . എന്റെ അഭിപ്രായത്തിൽ കഴിയുന്നത്രയും ആളുകൾ മലയാളത്തിൽ എഴുതണം എന്നാണ് . അതിന്റെ സാഹിത്യമൂല്യം രണ്ടാമതായേ നാം പരിഗണിക്കേണ്ടതുള്ളൂ . ശരിക്കും സാഹിത്യമൂല്യം തീരുമാനിക്കേണ്ടതു കാലമാണ് . അങ്ങനെയെങ്കിൽ മാത്രമേ മലയാളം പോലൊരു ഭാഷ നിലനിൽക്കൂ എന്നാണു ഞാൻ കരുതുന്നത് . ചാവറിയിപ്പ് , വിഷാദം കൊന്നിട്ട കണ്ണുകൾ , ഏകാന്തതയുടെ നരപ്പ് – കുരുതിക്കളി എന്ന കഥയിൽ മനസ്സിനെ വരിഞ്ഞുമുറുക്കുന്ന ഇത്തരം വാക്കുകളിലൂടെ ജ്യോതി സൃഷ്ടിക്കുന്ന അന്തരീക്ഷം വായനക്കാരെ നേരിട്ട് കഥയുടെ മൂഡിലേക്കു വലിച്ചിടുകയാണ് . പിറവിയുടെ ഇരട്ടവരകൾ തേടിയുള്ള ആദിത്യന്റെയും ഗിസയുടെയും കാത്തിരിപ്പ് മൃതിയുടെ തുടർച്ചകൾ മാത്രമെ സൃഷ്ടിക്കുന്നുള്ളൂ . വാക്കുകളുടെ തിരഞ്ഞെടുപ്പ് ഒരു കഥയുടെ ആശയം ശക്തമായി വായനക്കാരിലേക്കെത്തിക്കുന്നതിൽ എത്ര പ്രധാനമാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് കുരുതിക്കളി . ആ കഥയെഴുതിയ അനുഭവം പങ്കുവയ്ക്കാമോ ? കുരുതിക്കളി ഭാഗങ്ങളായി എഴുതിയ കഥയാണ് . ആ കഥ എഴുതാനായി എടുത്തണിഞ്ഞ വിഷാദത്തിന്റെ പടം പൊഴിഞ്ഞുപോകുന്നു എന്നു തോന്നുമ്പോളെല്ലാം ഞാൻ ആ കഥ എഴുതുന്നതു നിർത്തിവച്ചു . പലയിടങ്ങളിലും അതു തട്ടിനിന്നു . ലോലമായ വാക്കുകളെ വെട്ടിനീക്കി വിഷാദത്തിന്റെ കനപ്പെട്ട തൊങ്ങലിട്ട വാക്കുകൾ ഞാനതിൽ ചേർത്തിട്ടുണ്ട് . കഥയേക്കാളേറെ ഭാഷയ്ക്കു ശ്രദ്ധ കൊടുത്തു എന്നതു ശരിയാണ് . ജ്യോതി ശങ്കർ വരുന്നത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനടുത്തുള്ള കരിപ്പൂരിൽ നിന്നാണ് . സമകാലീന മലയാള സാഹിത്യത്തിൽ ശ്രദ്ധേയ രചനകൾ നടത്തിയിട്ടുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ നാടാണു നെടുമങ്ങാട് . നെടുമങ്ങാടിയൻ സാഹിത്യം എന്നു പോലും വിളിക്കാവുന്ന തരത്തിൽ ആ നാടിനും പരിസരപ്രദേശങ്ങൾക്കും ഇടയിൽ നിന്ന് ഒരുകൂട്ടം ശ്രദ്ധേയരായ എഴുത്തുകാർ ഉണ്ടാകുന്നു . വി . ഷിനിലാൽ , എസ് . ആർ . ലാൽ , അമൽ , അസീം താന്നിമൂട് , സലിൻ മാങ്കുഴി , മനോജ് വെള്ളനാട് തുടങ്ങിയവ ഓർമയിൽ പെട്ടെന്നു വരുന്ന പേരുകൾ മാത്രം . ദേശം ജ്യോതിയുടെ എഴുത്തിനെ എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട് ? പട്ടിക ഇനിയും നീണ്ടുപോകുന്നുണ്ട് . എഴുത്തുകാരൻ പി . കെ . സുധി അടക്കമുള്ളവരെ കണ്ടാണ് കരിപ്പൂർ ദേശത്തെ ഞങ്ങളുടെ തലമുറ വളരുന്നത് . കൊളോണിയൽ കാലഘട്ടത്തിന്റെ പതനത്തിനു ശേഷമോ അതുമല്ലെങ്കിൽ പ്രാദേശികമായ ജന്മിത്വ ഫ്യൂഡൽ വ്യവസ്ഥയുടെ പതനത്തിനു ശേഷമോ വിസ്മൃതിയിലാണ്ടുപോയ പല പ്രാദേശിക ബിംബങ്ങളെയും വീണ്ടെടുക്കാനുള്ള ശ്രമം ലോകസാഹിത്യത്തിൽ ഉണ്ടാകുന്നുണ്ട് . നെടുമങ്ങാടിനെ സംബന്ധിച്ച് പ്രധാനം ഞങ്ങളുടെ ഭാഷ തന്നെയാണ് . ദൂരെയുള്ള ബന്ധുക്കളോടൊക്കെ സംസാരിക്കുമ്പോൾ അവർ ഇടയ്ക്കിടയ്ക്കു ഞങ്ങൾ തമിഴ് പദങ്ങൾ സംസാരിക്കുന്നതായി പറയും . മനഃപൂർവമല്ല , അതിലെവിടെയൊക്കെയോ അൽപം തമിഴ് കലർന്നിട്ടുണ്ട് . തമിഴ് മാത്രമല്ല നല്ലൊരു രീതിയിൽ ഗോത്രഭാഷയും കലർന്നിട്ടുണ്ട് എന്നാണു ഞാൻ മനസിലാക്കുന്നത് . ആ തറയിൽ ചവിട്ടി നിന്നുകൊണ്ടാണ് ഇവിടെയുള്ളവർ എഴുതുന്നത് . ഷിനിലാലിന്റെ ‘ കാക്കാലസദ്യ’യൊക്കെ ആ നിലയ്ക്ക് ചർച്ച ചെയ്യപ്പെട്ട കഥയാണ് . ഭാഷപരമായ ഈ കൂട്ട് മാത്രമല്ല വാണിജ്യത്തിന്റെ ഭാഗമായും വൈവിധ്യങ്ങളുടെ കൂടിച്ചേരൽ സംഭവിച്ചിട്ടുണ്ട് . വനമിറങ്ങി വന്നവരും തെങ്കാശിയിൽ നിന്നു ചുരം കയറി വന്നവരും ഞങ്ങളുടെ ചന്തകളിൽ വച്ചു കണ്ടുമുട്ടി , സ്നേഹിച്ചും കലഹിച്ചും ഇവിടുത്തെ ചരിത്രത്തെ സമൃദ്ധമാക്കി . ഇപ്പോൾ ലോകം കൂടുതൽ ചുരുങ്ങിയിരിക്കുന്നതു കൊണ്ടാണു ഞങ്ങളെക്കുറിച്ച് എല്ലാരും അറിയുന്നത് . എന്നാൽ ഇതിനെല്ലാം മുൻപു തന്നെ പ്രാദേശികമായ മൊഴിവഴക്കം പിൻപറ്റി ഞങ്ങളുടെ നാട്ടുകാരനായ പി . എ . ഉത്തമൻ ‘ ചാവൊലി ’ എഴുതുകയും അക്കാദമി അവാർഡ് നേടുകയും ചെയ്തിട്ടുണ്ട് . സസ്യാഹാര ദർശനം സമകാലീന യൂറോപ്യൻ , ഏഷ്യൻ എഴുത്തിനെ എങ്ങനെ നിർണയിക്കുന്നു എന്ന് ‘ തീൻമേശകൾ കവിയുന്ന ഇറച്ചി ’ എന്ന ലേഖനത്തിൽ ജ്യോതി എഴുതിയതു വായിച്ചത് ഓർക്കുന്നു . ബുക്കർ ലഭിച്ച ഡച്ച് നോവലിസ്റ്റ് മാരിയെക് റിൻവെൽഡ് , കൊറിയൻ എഴുത്തുകാരി ഹാൻ കാങ് , നൊബേൽ സമ്മാനിതയായ ഓൾഗ ടോകചക് , ഫ്രഞ്ച് നോവലിസ്റ്റായ ജീൻ ബാപിസ്റ്റ് ഡെൽ അമോ എന്നിവരുടെ കൃതികളെ വിശകലനം ചെയ്താണ് അവരുടെ തന്നെ ഭൂതകാല ചെയ്തികളുടെ ഭാരമാണ് മൃഗഹിംസയ്ക്കും ഹിംസയ്ക്കുമെതിരായ എഴുത്തിലേക്ക് അവരെ നയിക്കുന്നതെന്ന് ജ്യോതി സമർഥിക്കുന്നത് . ജ്യോതിയുടെ യവനിക , ശബ്ദതാരാവലി , കുരുതിക്കളി , പവിഴമല്ലിയുടെ വഴി എന്നീ കഥകളെടുത്താൽ വിഷാദം , അസ്തിത്വദുഃഖം , അരികുജീവിതങ്ങളുടെ വ്യഥകൾ തുടങ്ങിയവ അടിസ്ഥാന ദർശനമായി പ്രവർത്തിക്കുന്നതു വായിക്കാനാകും . ഏതു കാലഘട്ടത്തിന്റെ , ഏതു തലമുറകളുടെ , ഏതു ദേശത്തിന്റെ വ്യഥകളാണു ജ്യോതി കഥകളിലേക്കു കൊണ്ടവരുന്നത് ? ശരിക്കും അത്തരം നോവലുകൾ അവരുടെ മാപ്പപേക്ഷപോലെയാണ് എനിക്ക് തോന്നിയിട്ടുമുള്ളത് . എന്നാൽ ഈ നോവലുകളിലെ ആശയം നമുക്ക് ഇന്ത്യയിൽ കൊണ്ടുവന്ന് ഇറക്കുമതി ചെയ്യാനാകില്ല . ചെയ്‌താൽ അത് അരുംകൊലകളിലേക്കാണ് വഴിവയ്ക്കുന്നത് എന്നു നമ്മൾ കണ്ടതാണ് . കടമ്മനിട്ടയുടെ ക്യാ എന്ന കവിത ഓർമയില്ലേ . നിങ്ങൾ മാംസാഹാരിയാണോ എന്നതാണു പ്രധാനചോദ്യം . നമ്മളെ പുലർത്തിയ ചരിത്രത്തോടും നമ്മളെ പുണർന്ന ജനസഞ്ചയത്തോടും നീതിപുലർത്തുന്ന എഴുത്തുകൾ ഉണ്ടാകണം എന്നു കരുതുന്നു . അതു ബോധപൂർവമായ പാകപ്പെടൽ അല്ല . വായിച്ച പുസ്തകങ്ങളും കണ്ട ജീവിതങ്ങളും സിനിമകളും എല്ലാം ആ ബോധനിർമിതിയുടെ കൂട്ടുകളാകുന്നതാണ് . ജ്യോതി എഴുത്തിലേക്കു വരുന്നത് എങ്ങനെയാണ് ? ആരൊക്കെയാണു പ്രചോദനങ്ങൾ ? ഞങ്ങൾ നെടുമങ്ങാട്ടുകാർക്ക് ഒരു ബാലചന്ദ്രൻ സാർ ഉണ്ട് . ഭീഷണിപ്പെടുത്തി പുസ്തകം വായിപ്പിക്കുക , വെറുതെ കഥയെഴുതിക്കുക എന്നതൊക്കെ അദ്ദേഹത്തിന്റെ വിനോദങ്ങളാണ് . ഹൈസ്‌കൂൾ ക്ലാസ്സിൽ അദ്ദേഹം എന്റെ അധ്യാപകനായിരുന്നു . പിന്നെ മുൻപു പറഞ്ഞ പ്രാദേശികമായ സാഹിത്യസംഘങ്ങൾ . എന്നാലും ഞാൻ 30 വയസിനോടടുത്താണ് ആദ്യത്തെ കഥയെഴുതിയത് . അന്നു തിരുവനന്തപുരത്ത് താമസമാക്കിയിരുന്ന എഴുത്തുകാരൻ കെ . വി . മണികണ്ഠനെ കാണുന്നതും ഇതേ സമയത്താണ് . ഞാൻ ആദ്യത്തെ കഥ അദ്ദേഹത്തെ കാണിച്ചു . നിഷ്കരുണം ആ കഥയെ വിമർശിക്കുകയും കുറെ ഉപദേശങ്ങൾ തരികയും ചെയ്തു . അൽപം കൂടി ധൈര്യമുണ്ടായിരുന്നുവെങ്കിൽ ഞാൻ പുള്ളിയെ ഒന്നു തല്ലുകയും എഴുത്ത് നിർത്തുകയും ചെയ്തേനെ . എന്തായാലും അതു സംഭവിച്ചില്ല . കാലമുരുണ്ടു . ആ ഉപദേശങ്ങളിൽ കാതലുണ്ടെന്ന് എനിക്കു മനസിലായി . ഓരോ തവണയും സ്വയം പുതുക്കാൻ ശ്രമിച്ചു തോൽക്കുകയും ജയിക്കുകയും ചെയ്തു . തോൽവികളാണ് അധികമെങ്കിലും . ഈയടുത്തകാലത്തു വായിച്ചതിൽ മനസ്സിനെ തൊട്ട ഒരു കഥ , നോവൽ , കവിത , ലേഖനം എന്നിവയെപ്പറ്റി പറയാമോ ? ഒരു കഥയിൽ മാത്രമായി മറുപടി ഒതുക്കാൻ കഴിയുമെന്നു തോന്നുന്നില്ല . മനോജ് വെള്ളനാടിന്റെ ‘ പദപ്രശ്നവും ’ മനോജ് വെങ്ങോലയുടെ ‘ പൊറളും ’ ഹരിയുടെ ‘ ഝാൻസിറാണിയുടെ കുതിരകളും ’ ഷബിതയുടെ ‘ മന്ദാക്രാന്തയും ’ പെട്ടെന്ന് ഓർമയിലേക്ക് വരുന്നുണ്ട് . ഇ . സന്തോഷ്കുമാറിന്റെ ‘ ജ്ഞാനഭാരം ’ എന്ന നോവൽ , അസീം താന്നിമൂടിന്റെ ‘ ക്രോപ്പ് ’ എന്ന കവിത , ആദിവാസികൾക്ക് പൊതുവിദ്യാഭ്യാസം എങ്ങനെ പ്രാവർത്തികമാക്കാം എന്നത് സംബന്ധിച്ച് ഷിനു സുകുമാരൻ മാതൃഭൂമിയിൽ എഴുതിയ ലേഖനം ഒക്കെ ഓർമയിലേക്ക് വരുന്നുണ്ട് . സമകാലീന എഴുത്തുകാരിൽ ജ്യോതി ഏറ്റവും ശ്രദ്ധയോടെ പിന്തുടരുന്നവർ ആരൊക്കെയാണ് ? എന്താണവരുടെ പ്രത്യേകതകൾ ? നമ്മൾ ഇതിനിടയിൽ പറഞ്ഞ പേരുകളൊക്കെയും ഞാൻ പിന്തുടരുന്ന എഴുത്തുകാരുടേതാണ് . വിട്ടുപോയവരാണ് അധികവും . അതോടൊപ്പം ഫർസാന , സുനു എ . വി . എന്നിവരുടെ കഥകളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് . കുടുംബം , ജോലി ? ഞാൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനാണ് . വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗസ്ഥയായ അഞ്ജുവാണ് ജീവിതപങ്കാളി . മകൾ മണികർണിക .
| false |
ലോകത്തിലെ പല കാഴ്ചകളും ഭൂമിശാസ്ത്രപരമായ വിശദാംശങ്ങളും പകർത്തുവാനുള്ള ദൗത്യവുമായി ജോലിചെയ്യുന്നവരാണ് ഗൂഗിൾ മാപ്പ് ടീം . അവർ സാറ്റലൈറ്റ് വഴി ഭൂമിയുടെ ചിത്രങ്ങൾ എടുക്കുമ്പോൾ രക്തരൂക്ഷിതമായ ഒരു തടാകം കാണാനിടയായി . ഇറാഖിൽ ബാഗ്ദാദിനടുത്തായിട്ടായിരുന്നു ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടെത്തിയത് . ശരിക്കും ചുവന്ന രക്തമാണോ ഈ തടാകത്തിൽ നിറഞ്ഞിരിക്കുന്നത് എന്താണ് ആ രഹസ്യം ? ഇറാഖിലെ സദർ സിറ്റിക്കു പുറത്തുള്ള രക്ത തടാകമാണ് വർഷങ്ങളായി നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിരിക്കുന്നത് . കടും പച്ച നിറത്തിലായിരുന്നു ഉർമിയ തടാകം ഇന്ന് രക്തം കലർന്ന ചുവന്ന തടാകമായി മാറിയിരിക്കുകയാണ് . തടാകത്തിന്റെ രൂപ മാറ്റത്തെക്കുറിച്ച് നിരവധി കഥകളുണ്ടെങ്കിലും അവയൊന്നും വിശ്വസനീയമല്ല . സഞ്ചാരികളെ ആകർഷിക്കും ഇൗ ചുവപ്പൻ തടാകം ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഉർമിയ രക്ത തടാകം . ഗൂഗിൾ മാപ്പിലെ ചിത്രത്തിൽ വ്യക്തമായി കാണാം തടാകത്തിലെ ചുവന്ന നിറത്തിലെ വെള്ളം . ആ കാഴ്ച അദ്ഭുതമെന്ന് പറഞ്ഞാൽ മതിയാവില്ല . ഇൗ കാഴ്ചതേടി നിരവധി സഞ്ചാരികൾ ഇവിടെ എത്തിച്ചേരാറുണ്ട് . ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ ഉപ്പുവെള്ള ചെമ്മീൻ ആവാസ കേന്ദ്രങ്ങളിലൊന്നായിരുന്നു ഉർമിയ തടാകം . ജലനഷ്ടവും ഉയർന്ന ഉപ്പു സാന്ദ്രതയും അവയുടെ വളർച്ചയ്ക്കും പുനരുൽപാദനത്തിനും വെല്ലുവിളി ഉയർന്നതോടെ കാലക്രമേണ അത് നശിച്ചുപോവുകയും ചെയ്തു . ഇറാനിലെ ഉർമിയ തടാകം ഒരു കാലത്ത് ലോകത്തിലെ രണ്ടാമത്തെ വലിയ ഉപ്പ് തടാകമായിരുന്നു , എന്നാൽ വർഷങ്ങൾക്കുള്ളിൽ ഇത് ചുരുങ്ങി വലുപ്പം കുറഞ്ഞിരുന്നു . ഇപ്പോൾ , തടാകം പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ് . അടുത്ത കാലം വരെ , ഇറാന്റെ പ്രധാന ആഭ്യന്തര ടൂറിസം കേന്ദ്രം കൂടിയായിരുന്നു ഇത് . ഉര്‍മിയ തടാകം . ഇറാനിലെ അസര്‍ബൈജാന്‍ പ്രവിശ്യയിലാണ് ഉര്‍മിയ തടാകം . എങ്ങനെയാണ് തടാകം ചുവക്കുന്നത് കാലങ്ങളായി പല ശാസ്ത്രജ്ഞരും അന്വേഷിക്കുന്നതാണ് എങ്ങനെയാണ് തടാകം ചുവക്കുന്നു എന്നത് . ഇൗ ചോദ്യത്തിനുള്ള ഉള്ള യഥാർത്ഥ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല . ചുവന്ന പിഗ്‌മെന്റുകളുള്ള ആൽഗകളുടെയും ബാക്ടീരിയകളുടെയും സാന്നിധ്യമാണ് ചുവന്ന നിറത്തിന് കാരണമെന്നും ഇറാഖിനടുത്തുള്ള ഇറാനിലെ ഒരു തടാകത്തിലും സമാനമായ ഒരു പ്രതിഭാസം സംഭവിക്കുന്നുണ്ടെന്നും പറയപ്പെടുന്നു . എന്നാൽ നാസ പറയുന്നത് വേനൽക്കാലത്ത് തടാകത്തിലെ ജലനിരപ്പ് കുറയുകയും വെള്ളത്തിൽ ഉപ്പ് സാന്ദ്രത വർദ്ധിക്കുകയും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതത്രേ . തടാകത്തിലെ ജലം ചൂട് ഉള്ളതായതിനാൽ ഉപ്പുസാന്ദ്രത കൂടുകയും അത് തടാകത്തിൽ അവശേഷിക്കുന്ന ഡുനാലിയല്ല ആൽഗകളുടെ പ്രധാന പ്രജനന കേന്ദ്രമാക്കി മാറ്റുന്നു , ഇത് ജലത്തെ രക്ത ചുവപ്പാക്കും . പല കഥകളും പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ ഉത്തരം ഇതുവരെ കണ്ടെത്താനായിട്ടില്ല . രക്ത തടാകത്തിന്റെ ശാസ്ത്രീയ വശം എന്തുതന്നെയായാലും ഇവിടം അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പ്രധാന സ്ഥലമായി മാറിയിരിക്കുകയാണ് . ആകാശക്കാഴ്ചയിൽ കൂടുതൽ വ്യക്തമായിത്തന്നെ കാണാം രക്തം നിറഞ്ഞ തടാകത്തിന്റെ അദ്ഭുത ദൃശ്യം .
| false |
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് നൽകുന്ന എഡിഎസ്എൽ ഇൻറർനെറ്റ് സേവനമാണ് ഡാറ്റാവൺ . ഇതു മൂലം ഉപയോക്താക്കൾക്ക് ടെലിഫോണും ഇൻറർനെറ്റും ഒരേ സമയം ഉപയോഗിക്കാൻ സാധിക്കുന്നു . ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ടെലിഫോൺ സേവനം ഉള്ളടത്തിലെല്ലാം ഡാറ്റാവൺ സേവനം ലഭ്യമാണ് . പ്രധാനമായും കേന്ദ്ര കാര്യാലയത്തിലുള്ള ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സറും ഉപയോക്താവിൻറെ സ്ഥലവും തമ്മിലുള്ള ദൂരമാണ് ലഭ്യത കണക്കാക്കാൻ ഉപയോഗിക്കുന്നത് . കേന്ദ്ര കാര്യാലയത്തിൽ നിന്നും ഉപയോക്താവിൻറെ സ്ഥലത്തേക്കുള്ള ഭൌതിക കോപ്പർ വയറിൻറെ നീളമാണിത് . ഈ നീളത്തെ ലോക്കൽ ലൂപ്പ് ദൂരം എന്ന് പറയുന്നു . ഉപയോക്താവ് തിരഞ്ഞെടുക്കുന്ന പ്ലാനുമായി ഈ ദൂരത്തിന് ബന്ധമുണ്ട് . ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സറും ഉപയോക്താവും തമ്മിലുള്ള ദൂരം കൂടുംതോറും വേഗത കുറയുന്നു . നിലവിൽ ബി . എസ് . എൻ . എൽ . ലാൻഡ് ലൈൻ ടെലിഫോൺ കണക്ഷൻ ഉള്ളവർ ഡാറ്റാവൺ സേവനം ലഭിക്കുകയുള്ളു . 4 വരെയുള്ള ആവൃത്തികളാണ് ശബ്ദവിനിമയത്തിനായി ടെലഫോൺ ലൈനിൽ ഉപയോഗിക്കുന്നത് . ഉപയോഗിക്കാതെ ബാക്കി കിടക്കുന്ന ആവൃത്തികളാണ് ഡാറ്റാ കൈമാറാൻ ഉപയോഗിക്കുന്നത് . മൈക്രോഫിൽറ്ററാണ് ടെലഫോൺ ലൈനിലൂടെ ഡാറ്റായും ശബ്ദവും കൈമാറാൻ സഹായിക്കുന്നത് . ഡിഎസ്എൽ മോഡത്തിനു മുമ്പായി ഒരു സ്പ്ലിറ്റർ ഉപയോഗിച്ച് ടെലഫോണിനെ രണ്ടായി വിഭജിക്കുന്നു . ഒരു ലൈൻ ടെലഫോണിലേക്കും മറ്റേത് മോഡത്തിലേക്കും . മോഡത്തിലേക്കുള്ള ലൈൻ ഒരു മൈക്രോഫിൽറ്റർ ഉപയോഗിച്ച് 4 വരെയുള്ള ആവൃത്തി പരിധി ഇവിടെ വെച്ച് ഫിൽറ്റർ ചെയ്ത് നീക്കും . ഉപഭോക്താവും സെർവറും തമ്മിൽ സംവദിക്കാൻ അപ്സ്ട്രീം ബാൻഡും സെർവറും ഉപഭോക്താവും തമ്മിൽ സംവദിക്കാൻ ഡൌൺസ്ട്രീം ബാൻഡും ഉപയോഗിക്കുന്നു . 25 . 875 മുതൽ 138 വരെ അപ് ലോഡിങ്ങിനും 138 മുതൽ 1104 വരെ ഡൌൺലോഡിങ്ങിനും ഉപയോഗിക്കുന്നു . ഉപഭോക്താവിൽ നിന്ന് വരുന്ന ഡാറ്റാ സ്വീകരിക്കുന്നത് എഡിഎസ്എൽ സേവന ദാതാവിൻറെ പക്കലുള്ള ഡിഎസ്എൽ ആക്സ്സസ് മൾട്ടിപ്ലെക്സ്സർ എന്ന ഉപകരണമാണ് .
| false |
കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ മുപ്പത്തടത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് എടയാര്‍ . ഇവിടം വ്യവസായമേഖലയായി അറിയപ്പെടുന്നു . തെക്കും പടിഞ്ഞാറും വശങ്ങളില്‍ പെരിയാര്‍ ആണ് . വടക്ക് ഓഞ്ഞിത്തോടും അതിനപ്പുറം ആലങ്ങാട് പഞ്ചായത്തിലെ പാനായിക്കുളവും . കിഴക്ക് എടയാറ്റുചാല്‍ പുഞ്ചപ്പാടവും ചക്കാലത്തോടും കഴിഞ്ഞാല്‍ മുപ്പത്തടം , എരമം പ്രദേശങ്ങള്‍ . ' എടയാര്‍ ' എന്ന പേരില്‍ ഒരു ആറുമുണ്ട് , കരയുമുണ്ട് . ആലുവ മാരത്താണ്ഡവര്‍മ പാലം കഴിഞ്ഞാല്‍ രണ്ടായി പിരിയുന്ന പെരിയാര്‍ കയന്റിക്കരയ്ക്കടുത്ത് ഒന്നിച്ചുചേരുകയും എടമുളയില്‍ വച്ച് വീണ്ടും രണ്ടാവുകയും ചെയ്യുന്നു . ഒരു ശാഖ ' മുട്ടാര്‍ ' എന്ന പേരില്‍ മഞ്ഞുമ്മലും ചേരാനല്ലൂരും ചുറ്റി വരാപ്പുഴക്കായലില്‍ പതിക്കുന്നു . മറ്റേ ശാഖ ' എടയാര്‍ ' എന്ന പേരില്‍ പാതാളത്ത് എത്തി ഏലൂരിനടുത്തുകൂടി ഒഴുകി വരാപ്പുഴയിലെത്തുന്നു . ' ഇടയ്ക്ക് മുളച്ച ' ആറിന് ' എടമുളയാര്‍ ' എന്ന് പേരുവന്നു . അത് ചുരുങ്ങി ' എടയാര്‍ ' ആയി . എടയാറിന്റെ ഓരത്തോടു ചേര്‍ന്ന കരഭാഗമാണ് എടയാര്‍ എന്നറിയപ്പെടുന്ന പ്രദേശം . കൂത്താട്ടുകുളത്തിനടുത്ത് ഇടയാര്‍ എന്ന പേരിലുമുണ്ട് ഒരു സ്ഥലം . ഇങ്ങനെ ചെറിയ ആറിന്റെ കരയ്ക്കുള്ള സ്ഥലങ്ങള്‍ക്ക് ആറിന്റെ പേരുതന്നെ ഉണ്ടാവുക സ്വാഭാവികമാണ് . വൈക്കത്തിനടുത്തുള്ള വടയാറും തിരുവനന്തപുരത്തെ കല്ലാറും തമിഴ്നാട്ടിലെ അഡയാറും ചേയാറും മറ്റും ഉദാഹരണങ്ങള്‍ . മൂന്ന് ആറുകള്‍ സംഗമിക്കുന്നതിനടുത്തുള്ള സ്ഥലമാണല്ലോ മൂന്നാര്‍ . അതേസമയം , നെയ്യാറിന്റെ കരയ്ക്കുള്ള സ്ഥലത്തിന്റെ പേര് നെയ്യാറ്റിന്‍കര എന്നാണ് . എടയാര്‍ അടുത്തകാലം വരെ കാര്‍ഷിക ഗ്രാമമായിരുന്നു എന്നു പറയാം . ആറിന്റെ സാമീപ്യവും മണ്ണിന്റെ വളക്കൂറും പുഞ്ചകൃഷിക്ക് ഏറ്റവും അനുയോജ്യമായിരുന്നു . പച്ചക്കറികളും ഇവിടെ നന്നായി വിളഞ്ഞിരുന്നു . പണ്ട് വള്ളങ്ങളില്‍ കയറ്റിയാണ് ഇവിടെനിന്ന് നെല്ലും വൈക്കോലും പച്ചക്കറികളുമൊക്കെ എറണാകുളത്തെ ചന്തകളിലെത്തിച്ചിരുന്നത് . ഏലൂരില്‍ വന്‍കിട വ്യവസായങ്ങള്‍ വന്നതോടെ , ആളുകള്‍ കുറഞ്ഞവിലയ്ക്ക് സ്ഥലം കിട്ടുമായിരുന്ന മുപ്പത്തടത്തേക്കും എടയാറിലേക്കുമൊക്കെ എത്താന്‍ തുടങ്ങി . അതോടെ ഇവിടെയും സ്ഥലത്തിന് വിലകൂടി . 1961-ല്‍ തൊട്ടടുത്ത കരുമാല്ലൂരുകാരനായ കെ . എ . ദാമോദര മേനോന്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് മുപ്പത്തടം-എടയാര്‍ മേഖലയിലെ 450 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വ്യവസായ എസ്റ്റേറ്റ് ആരംഭിച്ചത് . അങ്ങനെ ഈ കാര്‍ഷികഗ്രാമം വ്യവസായ മേഖലയായി . സ്ഥിരം ജീവനക്കാരും കരാര്‍ തൊഴിലാളികളുമായി ആയിരത്തോളം പേര്‍ക്ക് ജോലിനല്‍കിയിരുന്ന ' കോമിന്‍കോ ബിനാനി സിങ്ക് ലിമിറ്റഡ് ' ആയിരുന്നു എടയാറിലെ ഏറ്റവും വലിയ വ്യവസായശാല . ഏലൂരിലുള്ള വന്‍കിട വ്യവസായങ്ങളുടെ അനുബന്ധമായി നിരവധി ചെറുകിട യൂണിറ്റുകളും ഇവിടെവന്നു . തുടര്‍ന്ന് ' കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് ' , ' ശ്രീശക്തി പേപ്പര്‍ മില്‍സ് ' , ' പെരിയാര്‍ കെമിക്കല്‍സ് ' , ' ഇന്തോ-ജര്‍മന്‍ കാര്‍ബണ്‍ ' തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും . പിന്നീട് ഇവയില്‍ പലതും വിവിധ കാരണങ്ങള്‍ കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു , ബിനാനി സിങ്ക് അടക്കം . അങ്ങനെ നിരവധിപേര്‍ക്ക് തൊഴിലും നഷ്ടമായി . രാസവ്യവസായ അവശിഷ്ടങ്ങള്‍ മണ്ണിനെയും പുഴയെയും വായുവിനെയും മലിനമാക്കിയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം . ഇപ്പോഴും ചെറുതും വലുതുമായ ഇരുന്നൂറോളം വ്യവസായ യൂണിറ്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു . എല്ല് സംസ്‌കരണ ശാല മുതല്‍ തടി , പ്ലാസ്റ്റിക് , ഇരുമ്പ് , അലുമിനീയം തുടങ്ങിയവ കൈകാര്യം ചെയ്യുന്ന വിവിധതരം വ്യവസായങ്ങള്‍ ഉണ്ടിവിടെ . എടയാറിന്റെ മുഖച്ഛായ മാറ്റിയ വ്യവസായ സ്ഥാപനമായിരുന്നു ബിനാനി സിങ്ക് . വളരെയധികം കര്‍ഷകത്തൊഴിലാളികളെ വ്യവസായത്തൊഴിലാളികളാക്കിയത് ഈ ഫാക്ടറിയാണ് . ഇവരുടെ പ്രതാപകാലത്ത് എടയാറിന്റെ പേര് ' ബിനാനിപുരം ' എന്നായി . കമ്പനി പൂട്ടിയെങ്കിലും പോസ്റ്റ് ഓഫീസും പോലീസ് സ്റ്റേഷനും പ്രൈമറി ഹെല്‍ത്ത് സെന്ററും അറിയപ്പെടുന്നത് ' ബിനാനിപുരം ' എന്ന പേരിലാണ് ഇപ്പോഴും . ഇവയ്‌ക്കൊക്കെ വേണ്ട സ്ഥലം ബിനാനി കമ്പനിക്കാര്‍ സൗജന്യമായി നല്‍കിയതാണ് . പോലീസ് സ്റ്റേഷന്‍ മുപ്പത്തടത്തേക്ക് മാറ്റിയെങ്കിലും ബിനാനിപുരം എന്ന പേര് മാറ്റിയിട്ടില്ല . ബിനാനിപുരം ഹൈസ്‌കൂള്‍ വളരെയധികം ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് . പാതാളം പാലം വന്നതോടെ മറ്റു ദിക്കുകളില്‍നിന്ന് ഇങ്ങോട്ടുള്ള യാത്ര എളുപ്പമായി . മുമ്പൊക്കെ കടത്തുവഞ്ചി മാത്രമായിരുന്നു എടയാറിലേക്ക് കടക്കാനുള്ള ഏക ഉപാധി . പത്മശാലിയരും വിശ്വകര്‍മജരും വളരെയധികമുള്ള സ്ഥലമാണ് എടയാര്‍ . മധ്യകേരളത്തിലെ ' വിശ്വകര്‍മ ' ദേവന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് വെണ്‍മേലി വിശ്വകര്‍മദേവ ക്ഷേത്രം . കോഴിപ്പിള്ളി മനവക മണപ്പുഴ നരസിംഹമൂര്‍ത്തീക്ഷേത്രം ഏറെ പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു . ഇവിടത്തെ ബലിക്കല്ലുപോലും കാലപ്പഴക്കം മൂലം ജീര്‍ണാവസ്ഥയിലാണ് . ഇരവികുളങ്ങര ഭഗവതീക്ഷേത്രവുമുണ്ട് . കൂടാതെ , ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ഓരോ ദേവാലയവുമുണ്ടിവിടെ .
| false |
മദ്ധ്യധരണ്യാഴിയുടെ ഗ്രീസിനും തുർക്കിക്കും മധ്യേയുള്ള ഭാഗമാണ് ഈജിയൻ കടൽ . ബാൾക്കൻ മുനമ്പിനും അനത്തോളിയ മുനമ്പിനും ഇടയിലാണിത് സ്ഥിതി ചെയ്യുന്നത് . വടക്ക് ദിക്കിൽ മർമറ കടലിനോടും ബോസ്ഫോറസ് കടലിടുക്ക് വഴി കരിങ്കടലിനോടും ബന്ധപ്പെട്ടിരിക്കുന്നു . പഴയകാലത്ത് ആർക്കിപെലാഗോ എന്നറിയപ്പെട്ടിരുന്നു . ഈ വാക്ക് ഇംഗ്ലീഷ് ഭാഷയിൽ ദ്വീപസമൂഹം എന്ന അർത്ഥത്തിൽ പ്രയോഗിക്കപ്പെട്ടു പോരുന്നു . ഈജിയൻ എന്ന പേരിന് പണ്ട് മുതൽക്കു തന്നെ പല വിശദീകരണങ്ങളുമുണ്ട് . ഏയ്ഗേയ് എന്ന ഗ്രീക്ക് പട്ടണത്തിന്റെ പേരിൽ നിന്ന് രൂപം കൊണ്ടതാണെന്ന് ഒരു വിശ്വാസമുണ്ട് . ഈ കടലിൽ മുങ്ങിമരിച്ച ഈജിയ എന്നു പേരായ ആമസോണിയൻ രാജ്ഞി , മകൻ മരിച്ചുവെന്നു കരുതി ഈ കടലിൽ ചാടി ആത്മഹത്യചെയ്ത , തിസ്യൂസിന്റെ പിതാവായ ഈജിയസ് എന്നിവരുടെ പേരുകളുമായി ചേർത്തും ഈജിയൻ അറിയപ്പെടുന്നു . ബൾഗേറിയൻ , സെർബിയൻ മാസിഡോണിയൻ ഭാഷകളിൽ വെളുത്ത കടൽ എന്നർത്ഥമുള്ള പേരിലാണ് ഈജിയൻ കടൽ അറിയപ്പെടുന്നത് . ഏകദേശം 214,000 ചതുരശ്ര കിലോമീറ്ററാണ് ഈജിയൻ കടലിന്റെ വിസ്തീർണ്ണം . രേഖാംശത്തിന് സമാന്തരമായി 610 കിലോമീറ്ററും അക്ഷാംശത്തിന് സമാന്തരമായി 300 കിലോമീറ്ററുമാണ് ഇതിന്റെ അളവുകൾ . ക്രീറ്റ് ദ്വീപിനു കിഴക്കുഭാഗത്തായി 3,513 മീറ്റർ താഴ്ചയിലാണ് ഏറ്റവും ആഴമുള്ള ഭാഗം . അടിത്തട്ടിന്റെ ഘടനക്ക് അഗ്നിപർവതപ്രക്രിയകൾ മൂലം മാറ്റങ്ങൾ സംഭവിക്കാറുണ്ട് . പാറകൾ കൂടുതലും ചുണ്ണാമ്പ് കല്ലുകൾ ആണ് . തെക്കൻ ഈജിയനിലെ ഥീരാ , മിലോസ് ദ്വീപുകൾക്ക് സമീപം അടിത്തട്ടിൽ കടും നിറങ്ങളിലുള്ള അവസാദങ്ങൾ കാണപ്പെടുന്നു . ഈജിയൻ കടലിലെ ദ്വീപുകൾ മിക്കവയും ഗ്രീസിന്റെ അധീനതയിലാണ് . ഇവയെ ഏഴ് കൂട്ടങ്ങളായി തിരിച്ചിരിക്കുന്നു . വൻകരയിലെ പർവ്വതനിരകളുടെ കടലിലേയ്ക്കുള്ള തുടർച്ചയാണ് ഇതിൽ പല ദ്വീപുകളും . ഈജിയൻ കടലിന്റെ തീരപ്രദേശം ഇന്നത്തെ രീതിയിൽ രൂപപ്പെട്ടത് 4000 ബി . സി . യിലാണ് . ഹിമയുഗത്തിൽ ഇവിടെ ജലനിരപ്പ് 130 മീ . താഴെയായിരുന്നു . ആവാസം തുടങ്ങിയ കാലത്തും ഇന്നത്തെ പല ദ്വീപുകളും കരയോട് ബന്ധപ്പെട്ട് കിടന്നിരുന്നതായി കരുതപ്പെടുന്നു . ഈ പ്രദേശത്ത് രൂപം കൊണ്ട രണ്ട് ആദിമസംസ്കാരങ്ങളാണ് ക്രീറ്റിലെ മിനോവൻ സംസ്കാരവും പെലോപ്പൊന്നീസിലെ മൈസീനിയൻ സംസ്കാരവും . ഈജിയൻ സംസ്കാരം എന്നറിയപ്പെടുന്നത് വെങ്കലയുഗത്തിലെ ഗ്രീക്ക് സംസ്കാരത്തോടനുബന്ധിച്ച് രൂപം കൊണ്ടതാണ് . " കുളത്തിനു ചുറ്റും തവളകൾ എന്ന് പോലെയാണ് ഈജിയൻ കടലിനു ചുറ്റും ഗ്രീക്കുകാർ " എന്ന് പ്ലേറ്റോ പ്രസ്താവിച്ചിട്ടുണ്ട് . ആദ്യകാല ജനാധിപത്യവ്യവസ്ഥകൾ പലതും ഈജിയൻ മേഖലയിൽ രൂപം കൊണ്ടവയാണ് . ഇതിലെ ജലഗതാഗത മാർഗ്ഗങ്ങൾ കിഴക്കൻ മദ്ധ്യധരണ്യാഴിയിലെ വിവിധ സംസ്കാരങ്ങളെ ബന്ധിപ്പിച്ചു . കടലിൽ താണുപോയി എന്നു കരുതപ്പെടുന്ന അറ്റ്ലാന്റിസ് എന്ന നിഗൂഢദ്വീപിനെ കുറിച്ചുള്ള സൂചനകൾ ഥീരാ ദ്വീപിന് പരിസരങ്ങളിൽ നിന്ന് ലഭിച്ചത് 1970-കളിൽ ലോകശ്രദ്ധയാകർഷിച്ചിരുന്നു . ഈ മേഖലയിൽ ഗ്രീസ് , തുർക്കി എന്നീ രാജ്യങ്ങൾ തമ്മിൽ പല തർക്കങ്ങളും ഉണ്ടായിട്ടുണ്ട് . 1970 മുതൽ ഇവ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളേയും ബാധിച്ചു തുടങ്ങി . 1987-ലും 1996-ലും ഈ പ്രശ്നങ്ങൾ സൈനികനടപടിയിലേക്ക് നീങ്ങിയേക്കാവുന്ന അവസ്ഥ വരെയായി . പ്രധാനമായും സമുദ്രാതിർത്തി , വ്യോമാതിർത്തി , ഈ മേഖലയിലൂടെയുള്ള യുദ്ധവിമാനങ്ങളുടെ പറക്കൽ , പ്രത്യേക സാമ്പത്തിക മേഖല മുതലായ വിഷയങ്ങളിലാണ് തർക്കങ്ങൾ .
| false |
മാവൂർ ∙ നാട്ടിൻപുറങ്ങളിലെ മീൻപിടിത്തം ഇനി ന്യൂജൻ സ്റ്റൈലിൽ . ചൂണ്ടയും കൊളുത്തും കൂടയും കൊട്ടയും വലയുമെല്ലാം കാലത്തിന് അനുസരിച്ചു കോലം മാറി വിപണി കീഴടക്കി . നാട്ടിൻപുറങ്ങളിൽ പുഴയോരങ്ങൾ കേന്ദ്രീകരിച്ച് ഇവയുടെ വിൽപനയ്ക്കായി കടകളും സുലഭമായിക്കഴിഞ്ഞു . തോടുകളിൽ വയ്ക്കുന്ന കൂടകളും കൊട്ടകളും വരെ പരിഷ്കരിച്ച് പുതിയ എഡിഷനുകളിറങ്ങി തുടങ്ങി . മുളയലകും ചൂരലും കൊണ്ട് നാട്ടിൻ പുറങ്ങളിൽ ഉണ്ടാക്കിയിരുന്ന കൂടകൾ ഇരുമ്പു കമ്പികളിൽ ഇറങ്ങിയിട്ടുണ്ട് . ഇരുമ്പുകമ്പികൾ പ്രത്യേകരീതിയിൽ വളച്ചെടുത്ത് ഇതിൽ പ്ലാസ്റ്റിക് വലകൾ ചുറ്റിയാണ് ഇറക്കിയത് . 750 രൂപ മുതലാണ് വില . ചൂണ്ടകളും അടിമുടി മാറി . ചൂണ്ടയുടെ കൊളുത്തിലിടാൻ ഇരയെ തേടേണ്ട . വിവിധ തരത്തിലും കളറുകളിലും മത്സ്യങ്ങളെ ആകർഷിക്കുന്ന തരത്തിൽ പ്ലാസ്റ്റിക് തവളകളും പുൽച്ചാടികളുമെല്ലാം എത്തിയിട്ടുണ്ട് .
| false |
ആഖ്യാനത്തിലുടനീളം ഉദ്വേഗമൊളിപ്പിച്ചു വെച്ച ചടുലമായ ഘടനയാണ് ഹവാന ക്ലബ്ബ് എന്ന റിജോ ജോര്‍ജിന്റെ നോവലിനുള്ളത് . 2019 നവംബറിലെ പത്തു ദിവസങ്ങളാണ് കഥാകാലം . ജെയിന്‍ ഡാര , മിഷിയ എന്നീ റോ ഏജന്റുകള്‍ കഥയുടെ ഗതി നിയന്ത്രിക്കുന്നു . ഒപ്പം ചൈനീസ് ചാരസംഘടനയായ എം . എസ് . എസുകാരും കളിക്കളത്തിലുണ്ട് . പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ന്യൂഡല്‍ഹിയിലെത്തിയ ഐ . എസ് . ആര്‍ . ഒ . ശാസ്ത്രജ്ഞന്‍ ഡോ . അന്‍സാരി വഖിയുദ്ദീനെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നു . ഇന്ത്യന്‍ ചാരസംഘടനയായ റോ അന്വേഷണം ഏറ്റെടുക്കുന്നു . ജെയിന്‍ ഡാര്‍വിന്‍കോര എന്ന സമര്‍ത്ഥനായ ഏജന്റാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ . ഡോ . അന്‍സാരി വഖിയുദ്ദീന്‍ രാസ വിഷമേറ്റാണ് കൊല്ലപ്പെട്ടതെന്നും അദ്ദേഹത്തിന്റെ നിര്‍ണായക കണ്ടുപിടുത്തങ്ങളിലൊന്നായ സൂപ്പര്‍ കോസ്മിക് മിസൈലിന്റെ രഹസ്യങ്ങളടങ്ങിയ ബ്രീഫ്‌കേസ് മോഷ്ടിക്കപ്പെട്ടുവെന്നും ജെയിന്‍ ഡാര മനസ്സിലാക്കുന്നു . സിഫര്‍ടെക്സ്റ്റുകള്‍ ബുദ്ധിപൂര്‍വ്വം ഡീക്രിപ്റ്റ് ചെയ്യുന്നതിലൂടെ ഈ കൃത്യം നടത്തിയത് ചൈനീസ് ചാരസംഘടനയാണെന്ന് കണ്ടെത്തുന്നു . മിഷിയ എന്ന സഹ ഏജന്റിനൊപ്പം ജെയിന്‍ ചൈനയിലേക്ക് തിരിക്കുന്നു . നോവലിലെ സംഭവബഹുലമായ പത്തു ദിവസങ്ങള്‍ തുടങ്ങുന്നതിങ്ങനെയാണ് . ഇന്ത്യയില്‍ വന്ന് കൊലപാതകവും മോഷണവും നടത്തിയ ഗൂഢസംഘത്തിന്റെ പേരാണ് ഹവാന ക്ലബ്ബ് . ആ രണ്ടു വാക്കിനുള്ളില്‍ രഹസ്യങ്ങളുടെ അനേകം താക്കോലുകളുണ്ട് . ദൗത്യം നിര്‍വ്വഹിച്ചവര്‍ സിഡ്ര , കാവ , റസോലി , ടോറസ് എന്നീ കോഡ് നെയിംസ് ആണ് ഉപയോഗിച്ചിരിക്കുന്നത് . ഇവയെല്ലാം സ്‌പെയിനിലെ ചില മദ്യങ്ങളുടെ പേരാണ് . പ്രശസ്തമായൊരു ക്യൂബന്‍ റമ്മാണ് ഹവാന ക്ലബ്ബ് . ഇതില്‍ നിന്നെല്ലാം ഡീക്രിപ്റ്റ് ചെയ്‌തെടുത്ത വിവരങ്ങളുമായി റോ ഏജന്റ്‌സ് സാഹസിക ദൗത്യം തുടരുന്നു . പ്രോസ്‌തെറ്റിക് മുഖം മൂടിക്കാണ് ഈ ഓപറേഷനിലെ താരം . അതു മുഖത്ത് പറ്റിച്ചേര്‍ത്താല്‍ നിങ്ങള്‍ക്ക് ഏതു രാജ്യത്തെ മുഖവും ലഭിക്കും . നിങ്ങളുടെ താല്‍പ്പര്യപ്രകാരം ഏതു വംശക്കാരുമായി രൂപം മാറാം . പിന്‍ യിന്‍ അക്ഷരമാല വഴിയും ഗിബ്ബരിഷ് ഏഷ്യന്‍ ലിപി വഴിയും ഷിഫ്റ്റ് സിഫര്‍ വഴിയുമൊക്കെ കൊലയാളികളുടെ സന്ദേശങ്ങള്‍ ഡീ ക്രിപ്റ്റ് ചെയ്ത് പിന്തുടരുക എന്ന അതിസാഹസികമായ പ്രവൃത്തിയില്‍ ഏജന്റ്‌സിനൊപ്പം വായനക്കാരും ശ്വാസമടക്കിപ്പിടിച്ച് പങ്കാളികളാകുന്നു . സൈലന്‍സര്‍ ഘടിപ്പിച്ച പിസ്റ്റല്‍പോലെ കൗതുകം ജനിപ്പിക്കുന്ന ലിപ്സ്റ്റിക് പിസ്റ്റളും ദൗത്യനിര്‍വ്വഹണത്തിനായി റോഏജന്റ് സ് ഉപയോഗിക്കുന്നുണ്ട് . വിവര സാങ്കേതിക വിദ്യയുടെ സമര്‍ത്ഥമായ ഉപയോഗം , അന്താരാഷ്ട്ര വിപണിയിലെ വമ്പന്‍ ബ്രാന്‍ഡുകള്‍ , വന്‍കിട ഹോട്ടല്‍ സമുച്ചയങ്ങള്‍ , ടൂറിസ്റ്റ് സ്‌പോട്ടുകള്‍ എല്ലാം ആകര്‍ഷകത്വം വര്‍ദ്ധിപ്പിക്കുന്ന കഥാ ഘടകങ്ങളായി നോവലില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു . ചെസ് ബോര്‍ഡിലെ കരുനീക്കങ്ങള്‍ പോലെ ഒരേ സമയം ബുദ്ധിയും തന്ത്രവും പ്രയോഗിച്ചു കൊണ്ടൊരു ജീവന്‍മരണ പോരാട്ടം തന്നെ . ഓരോ സംഭവവും സ്‌ക്രീനിലെന്ന പോലെ മിന്നിമറയുന്നു . നോവല്‍ തീരും വരെ ഒരോ സംഭവത്തിനുള്ളിലും ആകാംക്ഷ നിറച്ചു വെയ്ക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു . വേഗത്തിന്റെ കാലത്തെ അതിവേഗ ബുദ്ധിയുടെ പരീക്ഷണശാലയെന്നിതിനെ പറയാം . പഴുതുകളടച്ചു കൊണ്ടുള്ള സമര്‍ത്ഥമായ ഭാഷാശൈലി നോവല്‍ വായനയെ ത്രസിപ്പിക്കുന്ന അനുഭവമാക്കി മാറ്റുന്നു . നീതിയും അനീതിയും തമ്മിലുള്ള അതിര്‍വരമ്പുകള്‍ നേര്‍ത്തതാണെന്നു മാത്രമല്ല പലപ്പോഴും അദൃശ്യവുമാണെന്ന് നോവലില്‍ സൂചനയുണ്ട് . ആത്യന്തികമായ ജയം മാത്രമാണ് അതിജീവന തന്ത്രമെന്ന പുതിയ കാലത്തിന്റെ തെരഞ്ഞെടുപ്പിനെ നോവല്‍ ശരിവെയ്ക്കുന്നു . വായിച്ചു കഴിഞ്ഞാലല്ലാതെ മാറ്റിവെയ്ക്കാനാവാത്ത വിധം വായനക്കാരെ പിടിച്ചു വെയ്ക്കുന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഹവാന ക്ലബ്ബിനെയും ഉള്‍പ്പെടുത്താവുന്നതാണ് .
| false |
കൊറോണക്കാലത്ത് വൈറസ് പടരുന്നത് തടയാനായി വീട്ടിലിരിക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ക്ക് വേണ്ടി വ്യത്യസ്തമായ ഒരു ' കൊട്ടേഷന്‍ ' നൽകിയിരിക്കുകയാണ് ജാവയിലെ സുകോഹാര്‍ജോയിലെ കെപു ഗ്രാമം . എന്നാല്‍ മനുഷ്യരെ ഉപയോഗിച്ചല്ല , ' പ്രേത'ങ്ങളെ കൂട്ടു പിടിച്ചാണ് വീട്ടിലിരിക്കാത്തവര്‍ക്ക് മുട്ടന്‍ പണിയുമായി വളണ്ടിയര്‍മാര്‍ എത്തുന്നത് ! ഇന്തോനേഷ്യയില്‍ ജാവയുടെ മദ്ധ്യഭാഗത്താണ് സുകോഹാര്‍ജോ പ്രദേശം . സുരാകാര്‍തയില്‍ നിന്നും പത്തു കിലോമീറ്റര്‍ ദൂരമുള്ള ഇവിടെ ആയിരത്തില്‍ത്താഴെ ആളുകള്‍ മാത്രമാണ് വസിക്കുന്നത് . ഇന്തോനേഷ്യയിലെ തന്നെ ഏറ്റവും അപകടകരമായ റെയില്‍വേ ലൈനായ സോളോ- വോനോഗിരിക്ക് പേര് കേട്ട പ്രദേശം . ജാവയില്‍ കാലങ്ങളായി പ്രചരിക്കുന്ന നാടോടിക്കഥകളിലെ ഒരു പ്രധാന കഥാപാത്രമാണ് ' പോകോങ്ങ് ' അഥവാ ' പോചോങ്ങ് ' എന്ന് പേരുള്ള പ്രേതം . ശാന്തി കിട്ടാതെ അലയുന്ന ആത്മാക്കളാണ് ഇവ . ശവപ്പറമ്പുകള്‍ തോറും നടക്കുന്ന ഈ ഗതികിട്ടാപ്രേതങ്ങള്‍ ഇപ്പോള്‍ സഞ്ചാരവിലക്ക് ലംഘിച്ച് പുറത്തു കറങ്ങി നടക്കുന്ന ആളുകളെ തേടി തെരുവുകളിലേക്ക് ഇറങ്ങുകയാണ് . രാത്രി പട്രോളിനിറങ്ങുന്ന വളണ്ടിയര്‍മാരാണ് ഈ ആശയത്തിന് പിന്നില്‍ . പ്രേതത്തിന്‍റെ വേഷം കെട്ടി പുറത്തിറങ്ങുന്നതും ഇവരാണ് . എല്ലാ ദിവസവും രാത്രി പ്രേതത്തിന്‍റെ രൂപത്തില്‍ ഇവര്‍ പാറാവിനിറങ്ങും . ഇതുമൂലം കൂടുതല്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ ഇരിക്കാന്‍ തുടങ്ങിയെന്ന് ഇവര്‍ പറയുന്നു . എന്നാല്‍ ' പ്രേത'ത്തെ ഒരു നോക്കു കാണാനായി പുറത്തിറങ്ങി വരുന്ന വിരുതന്മാരും ഉണ്ട് ! .
| false |
ഹിമാലയ പർവ്വതനിരകളിൽ 6191 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗിരിശിഖരമാണ് ഓം പർവ്വതം . ഇന്ത്യയിലെ ഉത്തർഖണ്ഡ് സംസ്ഥാനത്ത് , പിതോരഗർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഈ പർവ്വത്ത്തിന്റെ അരികിലൂടെയാണ് സിൻല പാസ് കടന്നുപോകുന്നത് . ടിബറ്റിലെ കൈലാസപർവ്വതം പോലെതന്നെ ഹൈന്ദവർ പുണ്യസ്ഥാനമായി ഓം പർവ്വതത്തേയും കണക്കാക്കുന്നു . ഈ പർവ്വതത്തിൽ മഞ്ഞു പതിയ്ക്കുന്നത് ഓം എന്ന അക്ഷരത്തിന്റെ ഏകദേശ ആകൃതിയിലായതിനാലാണ് ഇതിനെ ഓം പർവ്വതം എന്ന് വിളിയ്ക്കാൻ കാരണം . ഓം പർവ്വതത്തിന്റെ അരികിലായിത്തന്നെ പാർവതീ തടാകം , ജോങ്ങ്‌ലിംഗ് തടാകം എന്നീ രണ്ട് തടാകങ്ങളും സ്ഥിതി ചെയ്യുന്നു . ഈ പർവ്വതത്തിന് എതിർ വശത്തായി " പാർവ്വതീ മുഹാർ " എന്നറിയപ്പെടുന്ന മറ്റൊരു പർവ്വതം സ്ഥിതി ചെയ്യുന്നു . ഒരു ഇന്ത്യൻ-ബ്രിട്ടീഷ് സംയുക്ത പർവ്വതാരോഹക സംഘമാണ് ആദ്യമായി ഓം പർവ്വത ശിഖരത്തെ കീഴടക്കിയത് . ഹൈന്ദവർ ഈ പർവ്വതത്തെ പുണ്യസ്ഥാനമായി കണക്കാക്കുന്നതിനാൽ പർവ്വതാരോഹകർ 6000 മീറ്ററിനു മുകളിലേയ്ക്ക് കയറാറില്ല . കൈലാസ-മാനസസരോവര തീർത്ഥയാത്രയുടെ പാതയിൽ ലിപു ലേ പാസിനു താഴെ നഭിധാങ്ങിൽ വച്ചുള്ള അവസാനത്തെ താവളത്തിൽ വച്ച് ഓം പർവ്വതം ദൃശ്യമാവുന്നതാണ് . ആദികൈലാസയാത്രികർ പലപ്പോഴും ഓം പർവ്വതത്തിന്റെ ദർശനം ലഭിയ്ക്കാനായി പ്രധാന വഴിയിൽ നിന്നും മാറി സഞ്ചരിയ്ക്കാറുണ്ട് . ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ് . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
| false |
ആയിരക്കണക്കിന് ഡോളര്‍ ചെലവഴിക്കാനുണ്ടോ ? ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിസ്‍കി നിങ്ങളുടേതായി മാറും . ജോർജിയയിലെ ലാഗ്രാഞ്ചിൽ കുപ്പിയില്‍ വച്ചിരിക്കുന്ന ഈ പഴക്കം ചെന്ന വിസ്‍കി ലേലത്തിന് തയ്യാറെടുക്കുകയാണ് . ഈ ഓൾഡ് ഇംഗ്ലിഡ് വിസ്‍കി നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന വിസ്കി ആണെന്ന് വിശ്വസിക്കപ്പെടുന്നു എന്ന് ലേലത്തിന് സൗകര്യമൊരുക്കുന്ന സ്‍കിന്നർ അഭിപ്രായപ്പെടുന്നു . ജൂണ്‍ 22 - 30 ദിവസങ്ങളിലാവും ഈ വിസ്‍കിയുടെ ലേലം നടക്കുക . $ 20,000 $ 40,000 ആണ് വില കണക്കാക്കുന്നത് എന്ന് സ്‍കിന്നര്‍ കഴിഞ്ഞയാഴ്ച പറഞ്ഞു . വിപ്ലവ യുദ്ധത്തിന്റെയും വിസ്‍കി കലാപത്തിന്റെയും സമയത്ത് <ഫോൺ നമ്പർ> കാലഘട്ടത്തിൽ ബർബൺ ഉത്പാദിപ്പിച്ചതായിരിക്കാം ഈ വിസ്‍കി എന്ന് ജോർജിയ സർവകലാശാലയുമായി ചേർന്ന് നടത്തിയ കാർബൺ 14 ഡേറ്റിംഗ് സൂചിപ്പിക്കുന്നു . ഇത് എവിടെയാണ് നിർമ്മിച്ചതെന്ന് വ്യക്തമല്ല . 1940 -കളിൽ വാഷിംഗ്ടൺ പവർ എലൈറ്റിന് സമ്മാനിച്ച ജെ . പി . മോർഗന്റെ നിലവറയിൽ നിന്നുള്ള മൂന്നെണ്ണത്തില്‍ ശേഷിക്കുന്ന ഒരേയൊരു കുപ്പിയാണ് ഇത് എന്ന് സ്‌കിന്നറുടെ അപൂർവ സ്പിരിറ്റ് വിദഗ്ധൻ ജോസഫ് ഹൈമാൻ പ്രസ്താവനയിൽ പറഞ്ഞു . ഫിനാൻസിയർ ജോൺ പിയർപോണ്ട് മോർഗൻ ജോർജിയയിലേക്കുള്ള ഒരു പതിവ് സന്ദർശനത്തിനിടെ വാങ്ങിയതാണ് ഈ കുപ്പി എന്ന് സ്കിന്നർ പറഞ്ഞു . ഓക്ക് ബാരലുകളിൽ തയ്യാറായ ശേഷം ഡെമിജോണുകളിൽ സ്‍പിരിറ്റ് സൂക്ഷിക്കുന്നത് സാധാരണ രീതിയാണെന്ന് ലേലശാല പറയുന്നു . അങ്ങനെ 1860 -കളിലാണ് ഇത് ലഗ്രാഞ്ചിൽ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുക എന്ന് ലേലശാല പറയുന്നു . ജാക്ക് മോർഗൻ പിന്നീട് സൗത്ത് കരോലിനയിലെ ജെയിംസ് ബൈർണസിനും അതുപോലുള്ള രണ്ട് കുപ്പികള്‍ മോർഗന്റെ വിദൂര ബന്ധുവായ ഫ്രാങ്ക്ലിൻ ഡി . റൂസ്‌വെൽറ്റിനും 1940 -കളുടെ തുടക്കത്തിൽ ഹാരി എസ് . ട്രൂമാനും സമ്മാനമായി നൽകി . ബൈര്‍ണസ് അത് ഒരു അടുത്ത സുഹൃത്തിനും അയല്‍വാസിയുമായ ഫ്രാന്‍സിസ് ഡ്രേക്കിന് നല്‍കി . അയാളുടെ കുടുംബം അത് തലമുറകള്‍ സൂക്ഷിച്ചുവെന്ന് പത്ര കുറിപ്പില്‍ പറയുന്നു . ഏതായാലും ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാന്‍ തയ്യാറുള്ള ഒരാളെ കാത്ത് ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വില കൂടിയതുമായ വിസ്‍കി കാത്തിരിക്കുകയാണ് . ലേലത്തില്‍ പങ്കെടുത്ത് അത് സ്വന്തമാക്കാം .
| false |
ധർമ്മസ്ഥല കർണ്ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെഒരു പ്രധാന വിനോദസഞ്ചാര തീർത്ഥാടന കേന്ദ്രമാണ് . മഞ്ജുനാഥേശ്വര ക്ഷേത്ര വും ഗോമടേശ്വര പ്രതിമയുമൊക്കെയാണ് പ്രധാന ആകർഷണങ്ങൾ . പ്രകൃതിചികിത്സ മെഡിക്കൽ കോളേജും ഉണ്ട് .
| false |
കുറച്ചുകാലം മുൻപത്തെ ഊട്ടിയിലേക്കൊന്നു പോയിവന്നാലോ ? ഒന്നു കുളിരണിയണമെങ്കിൽ ഊട്ടിതന്നെ ശരണം . എന്നാൽ ഊട്ടി പഴയ ഊട്ടിയല്ലല്ലോ . ഊട്ടി ഒരു പട്ടണമായി . കാലങ്ങൾക്കു മുന്നത്തെ ഊട്ടി . അതാണു മഞ്ഞൂർ . നീലഗിരിയുടെ തണുപ്പറിഞ്ഞ് ഏകാന്തവാസത്തിന് ഇത്രയും യോജിച്ച സ്ഥലം വേറെയില്ല . ഊട്ടിക്കാഴ്ച്ചകളെന്തൊക്കെ ? മുതുമലയിലെ വനഭംഗി , ഊട്ടിയിലെ തണുപ്പ് , നീലഗിരി ക്വീൻ എന്ന നാരോഗേജ് തീവണ്ടിയിലെ യാത്ര , വ്യൂപോയിന്റുകളുടെ മാസ്മരികത , കൂനൂരിന്റെയും കോത്തഗിരിയുടെയും ഗ്രാമീണത എന്നിങ്ങനെ എണ്ണിയാൽ തീരാത്ത കാഴ്ചകളുണ്ട് ഊട്ടിയിൽ . ഊട്ടിപ്പട്ടണത്തോടു വിടപറഞ്ഞാൽ നമുക്കിനിയും വഴികളുണ്ട് പോകാൻ . മഞ്ചൂർ എന്ന മഞ്ഞുനാടിലെത്തും മുൻപേ ചാമരാജ് ടീ ഫാക്ടറിയുടെ ഔട്ട് ലെറ്റുണ്ട് . പച്ചയുടെ മേളമണവിടെ . താഴെ പുൽത്തകിടി . റോഡിൽ ഒരു മരം . തൊട്ടപ്പുറത്തെ മതിൽ ഏതോ ചെടി പടർത്തിയുണ്ടാക്കിയത് . ഇത്രയും ആംപിയൻസ് കിട്ടുന്നതല്ലേ ? അവിടെനിന്നു ചായ കുടിക്കണം . ചായയോട് ഒരു പ്രണയം തോന്നും . മഞ്ചൂർ എന്നാണു നാട്ടുകാർ ഉച്ചരിക്കുന്നത് . മഞ്ഞിന്റെ ഊര് എന്നതു തന്നെ അർഥം . ചെറിയൊരു അങ്ങാടിയാണിത് . പക്ഷേ , എറണാകുളം കാക്കനാടുകടന്ന് ആലുവയിലേക്കു തന്റെ നഗരശിഖരങ്ങൾ പടർത്തിയതുപോലെ ഊട്ടി മഞ്ഞൂരിലേക്കു വന്നുകൊണ്ടിരിക്കുന്നു . പണിപൂർത്തിയാകുന്ന റിസോർട്ടുകളും മറ്റും സാക്ഷി . ഊട്ടിയിൽനിന്നു വ്യത്യസ്തമായ പ്രകൃതിയാണിവിടെ . കുന്നുകളിൽ ഇളവെയിലേറ്റു തിളങ്ങുന്ന തേയിലത്തോട്ടങ്ങൾ . നല്ല തണുപ്പ് . ഞങ്ങൾ ചെന്ന സമയം മഞ്ഞില്ലായിരുന്നു . എങ്കിലും മഞ്ഞൂർ സുന്ദരിതന്നെ . മഞ്ഞൂരിലെത്തുന്നത് മുപ്പത്തിനാലു ഹെയർപിൻ വളവുകൾ താണ്ടിയാണ് . കുന്താ ഡാമിന്റെ ഉയരക്കാഴ്ച ആ വഴിയിൽനിന്നു കിട്ടും . ജലാശയത്തിനപ്പുറം പ്രകൃതിയെ കീറിമുറിച്ച് ചില കെട്ടിടസമുച്ചയങ്ങൾ ഉയർന്നു വരുന്നു . മഞ്ഞൂരിലെ മഞ്ഞെവിടെപ്പോയെന്ന് ഇനിയന്വേഷിക്കേണ്ട കാര്യമുണ്ടോ ? ചുരം കയറുമ്പോൾ ഇടതുവശത്ത് താഴ്‍വാരങ്ങളിൽ കാരറ്റ് കൃഷിയുണ്ട് . മിടുക്കിയായൊരു വല്യമ്മ െവയിലും കൊണ്ട് കൃഷിയിടം നോക്കി നടക്കുന്നു . തട്ടുതട്ടായ കൃഷിയിടങ്ങൾ ഊട്ടിയുടെ പ്രതീകങ്ങളാണെന്നറിയാമല്ലോ ? നീലഗിരിയുടെ അസ്സൽ ഭംഗി ഇപ്പോൾ കാണണമെങ്കിൽ മഞ്ഞൂരിലേക്കു വരിക . ശാന്തമായ അന്തരീക്ഷം . താമസം . നാടൻ ഭക്ഷണം . നീലഗിരിയുടെ ആദ്യ സഹകരണ തേയില ഫാക്ടറിയായ കുന്താ ഇൻഡ്കോ ടീ ഫാക്ടറിയിൽനിന്നു നല്ലയിനം തേയില കുറഞ്ഞ വിലയ്ക്കു വാങ്ങാം . ബഡുഗ എന്ന വിഭാഗക്കാരാണ് ഇത് ആരംഭിച്ചതെന്ന് കൗണ്ടറിലെ ഉദ്യോഗസ്ഥർ . സുവർണജൂബിലി ആഘോഷിക്കുന്ന ഫാക്ടറിയിലെ ചായപ്പൊടി കൊള്ളാം . ഊട്ടിയിൽനിന്നു മഞ്ഞൂരിലേക്ക് 34 കിലോമീറ്റർ ദൂരം . മഞ്ഞൂരിൽനിന്നു മുള്ളി എന്ന കേരള–തമിഴ്നാട് അതിർത്തിയിലേക്കുള്ള വഴി ചെറുതാണ് . പാലക്കാട് ജില്ലയിടെ അട്ടപ്പാടിയിലേക്കാണ് നാം ഇറങ്ങുന്നത് . അവിടെയുമുണ്ട് ഗംഭീരമായ ഹെയർപിൻ വളവുകൾ . നാൽപത്തിമൂന്നെണ്ണം ! റോഡിനപ്പുറം കൊടും താഴ്ച . ചോലക്കാടുകളാൽ സമ്പന്നമായ മലനിരകൾ . പുൽമേടുകൾ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട് . സായാഹ്നത്തിൽ ഈ വഴി വരികയാണു രസകരമെങ്കിലും ആനകളും മഞ്ഞും ചേരുമ്പോൾ അപകടസാധ്യത ഏറെയാണ് . മുള്ളി–മഞ്ഞൂർ വഴിയിൽ ഗെദ്ദ ഡാം , പെൻസ്റ്റോക്ക് പൈപ്പുകൾ , പവർ ഹൗസ് എന്നിവ കാണാം . മഞ്ഞൂരിലെ കുന്താ ജലവൈദ്യുതപദ്ധതിയിലെ രണ്ടാമത്തേതാണ് ഗെദ്ദയിലേത് . കനേഡിയൻ പ്രൊജക്ട് ആണിത് . അട്ടപ്പാടി റിസർവ് ഫോറസ്റ്റിന്റെ അതിരായ തമിഴ്നാട് കാട്ടിലൂടെയാണ് സഞ്ചാരം . പാതയുടെ ഇരുവശത്തും മുൾക്കൈതകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട് . അവ ആനകളെ തുരത്താനുള്ള ജൈവവേലിയാണെന്നു വനംവകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞുതന്നിരുന്നു . പക്ഷേ , ആനകൾക്ക് ഈ വഴിയിൽ പഞ്ഞമുണ്ടാകില്ലെന്ന് ചാമരാജ് ടീ ഷോപ്പിൽ വച്ചുകണ്ട , ബൈക്ക് യാത്രികരായ ക്രിസ്റ്റോയും ചങ്ങാതിയും ഉറപ്പുനൽകി . ഓരോ വളവും സൂക്ഷിച്ചാണ് ഇറങ്ങിയത് . ഒന്ന് ആനകളെ പേടിക്കണം . രണ്ട് എതിരെ വണ്ടികൾ വന്നാൽ ഒന്നു സൈഡ് കൊടുക്കാൻ പോലും സഥലമില്ല . ആനകളുടെ പബ്ലിക് ടോയ് ലെറ്റ് ആണോ എന്നു തോന്നുംവിധം റോഡിലെങ്ങും ആനപിണ്ഡങ്ങൾ നിരന്നിട്ടുണ്ട് . ചിലനേരങ്ങളിൽ ഈ വഴിയിൽ കനത്ത കോടയുമുണ്ടാകുമത്രേ . സംഗതി എന്തായാലും സാഹസിക യാത്ര തന്നെ .
| false |
കൊക്കഡാമ എന്നു കേട്ടിട്ടുള്ളവർ ചിലരെങ്കിലും കാണും . ജപ്പാൻകാർ വികസിപ്പിച്ച ഉദ്യാനനിർമാണ രീതിയാണിത് . പാവപ്പെട്ടവന്റെ ബോൺസായ് എന്നും കൊക്കഡാമ അറിയപ്പെടുന്നു . പന്നൽചെടികളും പായലും മണ്ണുമൊക്കെ ഉപയോഗിച്ചുണ്ടാക്കുന്ന ഗോളരൂപത്തിനുള്ളിൽ ചെടി വളർത്തുന്ന സമ്പ്രദായം . കൊക്കഡാമ നിർമാണ കലയിൽ പ്രാവീണ്യമുള്ളവർ കേരളത്തിൽ അധികമുണ്ടാവില്ല . നമ്മുെട നാട്ടിൽ ഈ ഉദ്യാനകലയ്ക്കു തുടക്കം കുറിക്കുകയും ഇന്ത്യയിൽ തന്നെ ആദ്യമായി കൊക്കഡാമ ഇൻസ്റ്റലേഷൻ പ്രദർശനം നടത്തുകയും ചെയ്ത പ്രിൻസ് കുമ്പുക്കാട് ശ്രദ്ധേയനാകുന്നതിനു കാരണവും ഇതുതന്നെ . കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ഈ കലാകാരൻ വ്യത്യസ്തങ്ങളായ നിർമിതികൾക്കു വേണ്ടിയുള്ള അന്വേഷണത്തിനിടയിലാണ് കൊക്കഡാമയെക്കുറിച്ച് മനസ്സിലാക്കി ഈ രംഗത്തേക്ക് കടന്നുവന്നത് . ജപ്പാനിൽ പോകാതെ തന്നെ കൊക്കഡാമ നിർമാണം പഠിക്കുന്നതിനായി ഇന്റർനെറ്റിനെയാണ് പ്രിൻസ് കൂടുതലായി ആശ്രയിച്ചത് . ഗൂഗിളിൽ പരതി കൊക്കഡാമ നിർമാണമവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും മറ്റും വായിച്ചു മനസ്സിലാക്കി . വിഡിയോകൾ കണ്ടു . എന്നാൽ ആദ്യമായി ഒരു കൊക്കഡാമ സൃഷ്ടിക്കാനുള്ള ശ്രമത്തിനു തിരിച്ചടിയുണ്ടായി . ജപ്പാൻകാർ ചെയ്യുന്നതുപോലെ മണ്ണ് കുഴച്ച് പന്തുപോലെയാക്കിയാൽ കേരളത്തിലെ കാലാവസ്ഥയിൽ വിജയിക്കില്ലെന്ന് മനസ്സിലായി . വേനലാവുമ്പോൾ മണ്ണ് ഉണങ്ങി വിണ്ടുകീറുന്നതായിരുന്നു പ്രശ്നം . മൺരൂപത്തെ പൊതിഞ്ഞു പിടിപ്പിക്കാനുള്ള പായൽ വേണ്ടത്ര കിട്ടാനില്ലാത്തതും തലവേദനയായി . മണ്ണ് വിണ്ടുകീറാതിരിക്കാൻ ചകിരിച്ചോറ് ചേർത്ത് മിശ്രിതമുണ്ടാക്കി പരീക്ഷിച്ചു . ഈർപ്പം നിലനിർത്താനുള്ള ചകിരിച്ചോറിന്റെ ശേഷി പ്രയോജനപ്പെടുത്തിയുള്ള ആ പരീക്ഷണം വിജയിച്ചു . അതിന്റെ അടിസ്ഥാനത്തിൽ വികസിപ്പിച്ച കൊക്കഡാമ നിർമാണരീതി മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അദ്ദേഹത്തിനു മടിയില്ല . കൊക്കഡാമ സൃഷ്ടിക്കാനുള്ള ചെടിയുടെ വേരുപടലത്തിനു ചുറ്റും മണ്ണ് – ചാണകപ്പൊടി – ചകിരിച്ചോർ മിശ്രിതം കൊണ്ട് ഗോളാകൃതിയിൽ പൊതിയുകയാണ് ആദ്യപടി . അതിനു ചുറ്റും നൈലോൺ നൂൽ ചുറ്റി പൊതിയണം . തുടർന്ന് മതിലിൽ വളരുന്ന പ്രത്യേകതരം പായൽ അതിനുമീതേ ചേർത്തുവച്ച് വീണ്ടും നൂലുപയോഗിച്ചു കെട്ടുന്നു . രണ്ടു വർഷമായി കൊക്കഡാമ സംബന്ധിച്ച പരീക്ഷണങ്ങളിലായിരുന്നു പ്രിൻസ് . വീടിനു ചുറ്റുമുള്ള മുറ്റം പന്തലിട്ട് കൊക്കഡാമ രൂപങ്ങൾക്കായി മാറ്റിയിരിക്കുകയാണ് . ഇതുവരെയുള്ള കൊക്കഡാമ സൃഷ്ടികളെല്ലാം പ്രിൻസ് അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട് . ആകെ 300 കൊക്കഡാമ രൂപങ്ങളാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ കൈവശമുള്ളത് . ഇവയ്ക്ക് അർഹമായ അംഗീകാരം നേടണമെന്ന് സുഹൃത്തുക്കളുെട നിർദേശം മാനിച്ച് മൂന്നു മാസം മുമ്പ് പത്തനംതിട്ടയിൽ ഒരു കൊക്കഡാമ പ്രദർശനവും നടത്തി . കേരളത്തിലെ പ്രഥമ കൊക്കഡാമ ഇൻസ്റ്റലേഷൻ പ്രദർശനമായിരുന്നു അത് . വൈകാതെ തന്നെ ലിംക ബുക്ക് അധികൃതർക്കു വേണ്ടി മറ്റൊരു കൊക്കഡാമ പ്രദർശനം കൂടി നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രിൻസ് പറഞ്ഞു . പ്രിൻസിന്റെ കൊക്കഡാമ സംരംഭത്തിൽ കോന്നി സെന്റ് തോമസ് കോളജ് അധ്യാപികയായ ഭാര്യ സോണിയയും സജീവ പങ്കാളിയാണ് . അമ്പതോളം കൊക്കഡാമകൾ സോണിയയുടെ കൂടി സഹായത്തോെടയാണ് പൂർത്തിയാക്കിയത് . അമ്മ പൊന്നമ്മയും മക്കളായ സെറാഫിൻ , എഫ്രായിം എന്നിവരും പ്രിൻസിന്റെ പുതുസംരംഭത്തിനുപ്രോത്സാഹനവുമായി കൂടെയുണ്ട് .
| false |
ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയിയുമായി ബന്ധപ്പെടുത്തിയായിരുന്നു ലക്കിബാംബു വിന്റെ രംഗപ്രവേശം . ഫെങ്ഷൂയി കേരളത്തിൽ ക്ലച്ചു പിടിച്ചില്ലെങ്കിലും അലങ്കാരച്ചെടി എന്ന നിലയിൽ ലക്കി ബാംബു നന്നായി വേരുപിടിച്ചു . വിശ്വാസം ശരിയോ തെറ്റോ ആകട്ടെ , വീടിനുള്ളിലും പുറത്തും പച്ചപ്പു നിറയ്ക്കുന്ന ഈ ചെറു ചെടി ഹൃദ്യമായ കാഴ്ചതന്നെ . പേരിൽ ‘ ബാംബു ’ ഉണ്ടെങ്കിലും മുളവർഗത്തിൽപ്പെട്ട ചെടിയല്ല ലക്കി ബാംബു . മുട്ടുകളോടു കൂടിയ ചെടി ക്ക് ഒറ്റനോട്ടത്തിൽ മുളയോട് സാമ്യമുണ്ടെന്നു മാത്രം . മികച്ച ഇൻഡോർ പ്ലാന്റ് എന്ന നിലയിലാണ് ലക്കി ബാംബു ഇന്ന് കേരളത്തിൽ സ്വീകാര്യത നേടുന്നത് . സാൻസവേരിയയും മണിപ്ലാന്റും മുതൽ കറ്റാർവാഴ വരെ ഇന്ന് അകത്തളച്ചെടിയായി കളം പിടിക്കുമ്പോഴും ലക്കി ബാംബുവിന് കുലുക്കമില്ല . കാരണം , പരിപാലനം ആവശ്യമില്ല എന്നതുതന്നെ . സൂര്യപ്രകാശലഭ്യത തീരെക്കുറഞ്ഞാൽ ഇലത്തുമ്പു കരിയും എന്നല്ലാതെ വളർത്താനോ പരിപാലിക്കാനോ നേരമോ നയാപ്പൈസയോ മുടക്കേണ്ടതില്ല . ലാളിത്യവും സൗന്ദര്യവുംകൊണ്ട് മനസ്സു നിറയ്ക്കുകയും ചെയ്യും . ലക്കി ബാംബു നൽകും മികച്ച വരുമാനം . ലക്കി ബാംബു കൃഷി ചെയ്ത് അവയുടെ മൂല്യവർധനയിലൂടെ മികച്ച വരുമാനം നേടുന്ന കർഷകനെക്കുറിച്ച് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
| false |
അമരില്ലിഡേസി സസ്യകുടുംബത്തിൽപ്പെടുന്ന ഓഷധിയാണ് ഡഫോഡിൽസ് … ശാസ്ത്രനാമം : നാർസിസ്സസ് സ്യൂഡോനാർസിസ്സസ് . ഈ ഇനമാണ് യൂറോപ്പിൽ ധാരാളമായി കണ്ടുവരുന്നത് . യൂറോപ്പാണ് ഇതിന്റെ ജന്മദേശമെന്ന് കരുതപ്പെടുന്നു . പ്രതികൂല സാഹചര്യങ്ങളെ ചെറുത്തു നിൽക്കാൻ ശേഷിയുള്ള കിഴങ്ങിൽ നിന്നാണ് ഇവയിൽ ഇലകളും തണ്ടും ഉണ്ടാകുന്നത് . നീളം കൂടി വീതി കുറഞ്ഞ ഇലകളാണ് ഇവയ്ക്കുള്ളത് . വസന്തകാലാരംഭത്തോടെ ഡാഫൊഡിൽ പുഷ്പിക്കുന്നു . 40 സെന്റീമീറ്ററോളം ഉയരത്തിൽ വളരുന്ന തിന്റെ അഗ്രഭാഗത്ത് തിരശ്ചീനമായി വലിപ്പം കൂടിയ ഒരു പുഷ്പം ഉണ്ടാകുന്നു . മഞ്ഞ , ചുവപ്പ് , വെള്ള എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങളുണ്ടാകാറുണ്ട് . ഇതിനു ആറു ബാഹ്യദളങ്ങളുണ്ട് . ദളപുഞ്ജം ആറുദളങ്ങൾ സംയോജിച്ചുണ്ടായതാണ് . ആറു കേസരങ്ങളും ഒരു ജനിപുടവും ഉണ്ടായിരിക്കും . ദളപുഞ്ജത്തിന്റെ മധ്യഭാഗത്തു നിന്നും കപ്പിന്റെ ആകൃതിയിലുള്ള ഒരു മകുടം ഉത്ഭവിക്കുന്നു . ഫലം അനേകം വിത്തുകളുള്ള കാപ്സ്യൂളുകളാണ് . ഡാഫൊഡിലുകളുടെ കന്ദങ്ങൾ നട്ടാണ് പ്രജനനം നടത്തുന്നത് . സെപ്റ്റംബർ മാസാരംഭത്തോടെ നനവുള്ള മണ്ണിൽ കന്ദങ്ങൾ നടുന്നു . തണുപ്പുകാലം ആരംഭിക്കുന്നതിനു മുമ്പു തന്നെ വേരുകളുണ്ടായി ഇവ വളർന്നു തുടങ്ങും . വീട്ടിനകത്ത് വെള്ളം നിറച്ച ചെറിയ പാത്രങ്ങളിലോ ചെറുകല്ലുകളും മണലും വെള്ളവും നിറച്ച പാത്രങ്ങളിലോ അധികം സൂര്യപ്രകാശമില്ലാത്ത തണുപ്പുള്ള സ്ഥലത്ത് കന്ദങ്ങൾ സൂക്ഷിച്ചാൽ വേരുകളുണ്ടായി അവ വളരും . പിന്നീട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് ഇതിനെ മാറ്റിയാൽ ഇവ പുഷ്പിക്കുകയും ചെയ്യും . മഞ്ഞനിറമുള്ള പുഷ്പങ്ങളുണ്ടാകുന്ന നാർസിസ്സസ് സ്യൂഡോനാർസിസ്സസ് എന്നയിനമാണ് സാധാരണ കണ്ടുവരുന്നത് . പുഷ്പത്തിന്റെ മധ്യഭാഗത്തു കാണപ്പെടുന്ന ചെണ്ടയുടെ ആകൃതിയിലുള്ള ഗാഢമകുടം ഇതിന്റെ ഒരു സവിശേഷതയാണ് . മഞ്ഞപ്പുഷ്പങ്ങളും ചെറിയ മകുടവുമുള്ള ഇനമാണ് . നാർസിസ്സസ് ജോങ്കില ഇനം . പോളിയാന്തസ് എന്നു പരക്കെ അറിയപ്പെടുന്ന നാർസിസ്സസ് ടാസ്സെറ്റയ്ക്ക് വെള്ളയോ മഞ്ഞയോ നിറമുള്ള പുഷ്പങ്ങളായിരിക്കും . അംബൽ പുഷ്പമഞ്ജരിയായി ഉണ്ടാകുന്ന പുഷ്പങ്ങൾക്ക് ചെറിയ കൊറോണയാണുള്ളത് . നീളം കൂടിയതും കീഴോട്ട് തൂങ്ങിക്കിടക്കുന്നതുമായ വെളുത്ത പുഷ്പങ്ങളാണ് നാർസിസ്സസ് ട്രിയാർഡസ് എന്നയിനത്തിൽ കാണപ്പെടുന്നത് . നാർസിസ്സസിന്റെ സങ്കര ഇനങ്ങളുടെ പുഷ്പങ്ങൾ വെള്ള , മഞ്ഞ , ഇളം ചുവപ്പ് , ഇളം മഞ്ഞ , ഓറഞ്ച് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു . ദളപുഞ്ജവും കൊറോണയും ഒരുനിറത്തിലോ , രണ്ടു നിറങ്ങളിലോ കാണാറുണ്ട് . കൊറോണക്ക് ഒന്നിലധികം വർണങ്ങളുണ്ടായിരിക്കും . നാർസിസ്സസിന്റെ കന്ദത്തിൽ ചിലയിനം ആൽക്കലോയ്ഡുകൾ അടങ്ങിരിക്കുന്നു . ഇതു ഭക്ഷിച്ചാൽ ദഹനക്കേട് , ഛർദി , വയറിളക്കരോഗങ്ങൾ , പനി , വിറയൽ എന്നിവ അനുഭവപ്പെടാറുണ്ട് . ലാവണ്യമിയലുന്ന ഇതിന്റെ പുഷ്പമഞ്ജരി അനേകം കവികളുടെ സർഗശക്തിയെ ത്വരിപ്പിച്ചിട്ടുണ്ട് . ഡാഫൊഡിൽ പൂക്കളിലൂടെ പ്രപഞ്ചസൗന്ദര്യം മുഴുവൻ കണ്ടെത്തിയ കവികളിൽ പ്രമുഖനാണ് വില്യം വേഡ്‌സ്‌വർത്ത് .
| false |
ആനക്കുട്ടികൾ പൊതുവേ കുസൃതിക്കാരാണ് . എന്നാൽ , ഈ കുസൃതി അൽപം കൂടിപ്പോയി ജീവനുതന്നെ ഭീഷണിയായ അവസ്ഥയാണ് കോന്നി ആനക്കൊട്ടിലിലെ ഒരു വയസുകാരനായ കണ്ണന് . ഒരു സംഘം വെറ്ററിനറി ഡോക്ടർമാരുടെ കൂട്ടായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ് കണ്ണന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോ . അജിത് പിള്ള പറയുന്നു . ശംഖ് തൊണ്ടയിൽ കുരുങ്ങി ഭക്ഷണം ഛർദ്ദിച്ചു കളയുന്ന അവസ്ഥയായിരുന്നു കണ്ണന് . കണ്ണന്റെ ചികിത്സയെക്കുറിച്ച് ഡോ . അജിത് പിള്ള പങ്കുവച്ച കുറിപ്പ് ചുവടെ , കുസൃതി എന്നുവച്ചാൽ ഇങ്ങനെയുണ്ടോ ഒന്ന് . എത്ര പേരുടെ അധ്വാനവും പ്രാർഥനയും കാരണമാണ് ഈ കുസൃതി ഇന്നും നിലനിൽക്കുന്നത് . രണ്ടാഴ്ച മുൻപാണ് , ഒരു വൈകുന്നേരം കോന്നി ആനക്കൊട്ടിലിൽനിന്നും ഡോ . ശ്യാമിന്റെ ആശങ്ക നിറഞ്ഞ ഒരു വിളി ഫോണിൽ എത്തുന്നത് . അവിടത്തെ ഏറ്റവും ജൂണിയർ അംഗം , ഒരു വയസ്സുള്ള കണ്ണൻ എന്ന ആനക്കുട്ടി അവന്റെ പാപ്പാൻ സ്നേഹപൂർവം കഴുത്തിൽ കെട്ടിക്കൊടുത്ത ശംഖ് വിഴുങ്ങി . മാത്രമല്ല അത് കഴുത്തിൽ കുടുങ്ങി എന്തു കഴിച്ചാലും ഛർദ്ദിച്ചു പോകുന്ന അവസ്ഥയും . ഉടൻ എന്തെങ്കിലും ചെയ്തില്ലെങ്കിൽ അപകടമാകുമെന്ന് ഡോ . ശ്യാം പറഞ്ഞു . പിന്നെ ഒന്നും ആലോചിച്ചില്ല , ജില്ലാ വെറ്റിനറി കേന്ദ്രത്തിൽനിന്നും അന്ന് ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന ഡോ . സജയ് , ഡോ . സിബി , ഡോ . റെജിൻ എന്നിവരുൾപ്പെടെ ഒരു പോക്ക് അങ്ങ് പോയി . പോകുന്ന വഴി ഞങ്ങൾ സഞ്ചരിച്ച വണ്ടിയുടെ പിന്നിൽ മറ്റൊരു വണ്ടി വന്നിടിച്ചു കുറച്ചു നേരം പോലിസ് സ്റ്റേഷനിലും ചെലവഴിക്കേണ്ടി വന്നു . എന്തായാലും വൈകിയാണെങ്കിലും കോന്നിയിലെത്തി . മയക്കിയ ശേഷം വായ തുറന്ന് കൈ അകത്തേക്കിട്ട് ശംഖ് എടുക്കാൻ ശ്രമിച്ചെങ്കിലും കയ്യെത്തുന്നതിനപ്പുറത്തായിരുന്നു അത് . അടുത്ത വഴി ശസ്ത്രക്രിയ തന്നെ . ഒട്ടും അമാന്തിച്ചില്ല , മുന്നേ ആനയിൽ അത്തരം ഒരേ ഒരു ശസ്ത്രക്രിയ മാത്രമേ ലോകത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളു എന്ന് മനസ്സിലാക്കിയിട്ടും അത് ചെയ്യാൻ എല്ലാവരും ചേർന്ന് തീരുമാനമെടുത്തു . ഡിഎഫ്ഒ ശ്യാം മോഹൻലാലും റേഞ്ച് ഓഫീസർ ജോജിയും പൂർണ പിന്തുണ നൽകി . തൊണ്ടയിൽ ഉടക്കി ഇരുന്ന ശംഖ് പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിലും ഓപ്പറേഷൻ വഴി ആമാശയത്തിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു . മയക്കത്തിൽ നിന്നെഴുന്നേറ്റ ഉടൻ തന്നെ ചുറ്റുമുള്ളതെല്ലാം വാരി വലിച്ചു തിന്നാനും തുടങ്ങി . ഞങ്ങളുടെ അടുത്ത ആശങ്ക ഇതെങ്ങാനും ഇനി കുടലിൽ തങ്ങുമോ എന്നായിരുന്നു . എന്തായാലും ദിവസങ്ങൾ നീണ്ട മരുന്നുകൾക്കൊടുവിൽ ഇന്നലെ ആ സന്തോഷവാർത്ത കോന്നിയിൽ നിന്നും എത്തി . ആ ശംഖ് പിണ്ടത്തോടൊപ്പം പുറത്തു വന്നിരിക്കുന്നു . ഇനിയും ഇതുപോലുള്ള കുസൃതികൾ കണ്ണൻ കാട്ടാതിരിക്കട്ടെ … .
| false |
ഇന്ത്യൻ ചൈനീസ് പട്രോൾ സംഘങ്ങൾ തമ്മിൽ കഴിഞ്ഞയാഴ്ച സിക്കിമിലെ ഇൻഡോ-സിനോ അതിർത്തിഗ്രാമമായ മുഗുതാങ്ങിൽ വെച്ച് ചെറിയൊരു ഉരസൽ നടന്നു . അതിർത്തി ലംഘിച്ച് ഇന്ത്യൻ മണ്ണിലേക്ക് കടന്നുവന്ന ചൈനീസ് സൈന്യത്തിന്റെ ഒരു മേജറുടെ നേതൃത്വത്തിലുള്ള പട്രോൾ യൂണിറ്റ് ഇന്ത്യൻ ആർമിയിലെ ഒരു ലെഫ്റ്റനന്റിന്റെ കീഴിലുള്ള ഇൻഫൻട്രി യൂണിറ്റിനെ തടഞ്ഞുനിർത്തിയിട്ടു പറഞ്ഞത് വളരെ പ്രകോപനപരമായ ഒരു ഡയലോഗ് ആയിരുന്നു,"ഇത് നിങ്ങളുടെ മണ്ണല്ല . ഇത് ഇന്ത്യൻ ടെറിട്ടറി അല്ല . ചൈനയാണ് . മര്യാദയ്ക്ക് തിരിച്ചു പോകുന്നതാണ് നിങ്ങൾക്ക് നല്ലത് . " ആ പറഞ്ഞതുമാത്രമാണ് ചൈനീസ് മേജറുടെ തലച്ചോറിൽ ആ രാത്രിയെപ്പറ്റിയുള്ള അവസാനത്തെ ഓർമ്മ . അതിനു ശേഷമുള്ളത് ശക്തമായൊരു മൂളക്കം മാത്രമാണ് . സ്വന്തം യൂണിറ്റിനൊപ്പം ഇന്ത്യൻ മണ്ണിലൂടെ അതിർത്തി കാക്കാൻ പട്രോളിംഗ് നടത്തുന്നതിനിടെ , നുഴഞ്ഞുകയറി ഇപ്പുറം വന്ന് വെല്ലുവിളിക്കുക . അതിനി ഏത് ചൈനീസ് മേജറാണെന്നു പറഞ്ഞാലും നമ്മുടെ ലെഫ്റ്റനന്റിന് അതൊരു വിഷയമല്ലായിരുന്നു . ' തെറിക്കുത്തരം മുറിപ്പത്തൽ ' എന്ന മാതൃകയിൽ ആ പറഞ്ഞതിനുള്ള മറുപടി തൽക്ഷണം ലെഫ്റ്റനന്റ് ആ മേജറുടെ മൂഖമടച്ചുതന്നെ കൊടുത്തു . മേജറുടെ മൂക്കിന്റെ പാലം തകർക്കുന്ന ഊക്കനൊരിടിയായിരുന്നു ലെഫ്റ്റനന്റിന്റെ മറുപടി . നിന്ന നിൽപ്പിന് ചൈനീസ് കമ്മിസ്സാർ മറിഞ്ഞുവീണു . സൈനിക യൂണിഫോമിൽ നിന്ന് അയാളുടെ നെയിം പ്ളേറ്റ് പറിഞ്ഞിളകിവന്നു . * പ്രതീകാത്മക ചിത്രം അപ്പോഴേക്കും ഇരുപക്ഷത്തുനിന്നും പിടിച്ചു മാറ്റാൻ സൈനികർ വന്നു . സംഗതി കൂടുതൽ അക്രമത്തിലേക്ക് നീങ്ങാതെ , കാര്യം കൂടുതൽ വഷളാകാതെ അവർ ശ്രദ്ധിച്ചു . ഇരു സംഘങ്ങളും അവരവരുടെ വഴിക്ക് പട്രോൾ തുടർന്നു . ലെഫ്റ്റനന്റ് ചെയ്ത കാര്യത്തിൽ ഉള്ളിൽ അതിയായ ആഹ്ലാദം അദ്ദേഹത്തിന്റെ സീനിയർ ഓഫീസർമാർക്കും തോന്നിയെങ്കിലും , തൽക്കാലത്തേക്ക് ആ യുവ ' തീപ്പൊരി ' ഓഫീസറെ അതിർത്തിയിൽ നിന്ന് പിൻവലിച്ച് പ്രശ്നത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ കിട്ടാതെ ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണ് ഇന്ത്യൻ സേന . കാരണം , തങ്ങളുടെ മേജറിന്റെ മൂക്കിന്റെ പാലം പൊളിച്ചുകൊണ്ടുള്ള ഇന്ത്യൻ ലെഫ്റ്റനന്റിന്റെ ഊക്കനിടി ചൈനക്കാരുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേല്പിച്ചിട്ടുള്ളത് . ഇനി അതിന്റെ പേരിൽ ഇന്ത്യൻ സൈന്യം ആഘോഷിക്കുക കൂടി ചെയ്താൽ ചിലപ്പോൾ കാര്യങ്ങൾ പിടിച്ചേടത്ത് നിന്നെന്നു വരില്ല . ചൈന എന്ന ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയോട് അത്രയ്ക്ക് ഗതികെട്ടല്ലാതെ ഇടയുന്നത് ബുദ്ധിയല്ല എന്ന നയമാണ് അതിർത്തിയിൽ തത്ക്കാലം നമ്മുടെ സൈന്യത്തിനുളളത് . നേരത്തെ പറഞ്ഞ തർക്കമുണ്ടായ സമയം,നമ്മുടെ ലെഫ്റ്റനന്റിന് , ചൈന എന്ന രാജ്യത്തിന്റെ വലിപ്പമോ , അവിടത്തെ സേനയുടെ ആയുധബലമോ അങ്കത്തികവോ ഒന്നും ഓർമയിലേക്ക് വന്നിരുന്നില്ല . സ്വന്തം മണ്ണിലേക്ക് കടന്നുവന്ന് മുഖത്തിനുനേരെ വിരൽ ചൂണ്ടി വളരെ പ്രകോപനപരമായ രീതിയിൽ ഒരു വെല്ലുവിളി നടത്തിയപ്പോൾ ആയ യുവ ഓഫീസർക്ക് പെട്ടെന്ന് ചോര തിളച്ചു . ഒരു ഇന്ത്യൻ ആർമി ഓഫീസറോട് , അദ്ദേഹത്തിന്റെ ജവാന്മാരുടെ മുന്നിൽ വെച്ച് അപമര്യാദയായി പെരുമാറുകയും ഒരു സംഘർഷത്തിന് മുതിരുകയുമാണ് ചൈനീസ് മേജർ അപ്പോൾ ചെയ്തത് . അതിനുള്ള മറുപടി , അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്താണ് എങ്കിലും ആ ലെഫ്റ്റനന്റ് കമ്മിസ്സാറിന് കയ്യോടെ കൊടുക്കുകയും ചെയ്തു . ചെറുപ്പം തൊട്ടേ സൈനിക പശ്ചാത്തലത്തിലാണ് ആ യുവ ലെഫ്റ്റനന്റ് വളർന്നുവന്നത് . ആദ്യം റോയൽ എയർ ഫോഴ്സിലും , പിന്നീട് ഇന്ത്യൻ എയർ ഫോഴ്സിലും ഫൈറ്റർ പൈലറ്റ് ആയിരുന്ന ഒരു ' ഡെക്കറേറ്റഡ് ' ഓഫീസർ ആണ് അദ്ദേഹത്തിന്റെ മുത്തച്ഛൻ . അച്ഛനാകട്ടെ ഇന്ത്യൻ ആർമിയിലെ ആസാം റെജിമെന്റിൽ നിന്ന് കേണൽ റാങ്കിൽ വിരമിച്ച മറ്റൊരു ഓഫീസറും . അന്ന് ജനറൽ ജെ സുന്ദർജിയുടെ ഓപ്പറേഷൻ ഫാൽക്കണിന്റെ ഭാഗമായിരുന്ന കേണലിന്റെ ടീം സുംഡെറോങ് ച്യുവിലെ ഒരു ഹിൽടോപ് കീഴടക്കിയിരുന്നു . ആ ഹിൽ ടോപ്പ് ഇന്ന് കേണലിന്റെ പേർക്കാണ് അറിയപ്പെടുന്നത് . കേണലിന്റെ മകളും സൈന്യത്തിൽ ഒരു ലീഗൽ ഓഫീസർ ആയിത്തന്നെയാണ് ജോലി ചെയ്യുന്നത് . അടുത്തിടെ മകൾ സ്വന്തം അച്ഛന്റെ പേരിലുള്ള ഹിൽടോപ്പ് സന്ദർശിച്ചപ്പോൾ അവിടത്തെ ലോക്കൽ കമാൻഡിങ് ഓഫീസർ അപ്പോൾ തന്നെ താൻ സംരക്ഷിക്കുന്ന ഹിൽടോപ്പിന്റെ പേരിന്റെ ഉടമസ്ഥനെ ഫോണിൽ വിളിച്ച് അഭിമാനപൂർവം സംസാരിക്കയുമുണ്ടായി . അങ്ങനെ , രക്തത്തിൽ തന്നെ ഇന്ത്യൻ സൈന്യത്തിന്റെ വീരകഥകൾ നിറഞ്ഞു തുളുമ്പുന്ന ഒരു കുടുംബത്തിലെ ഇളമുറക്കാരനോടാണ് പാതിരാത്രിയിൽ പട്രോളിംഗിനിടെ ചൈനീസ് കമ്മിസ്സാർ വന്നു കോർക്കുന്നതും , വെല്ലുവിളിക്കുന്നതും … എന്തായാലും ഇനിയും ആ ' ഇടി'യെപ്പറ്റി അധികം വിശദാംശങ്ങൾ പുറത്തുവിട്ട് മകന് ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നാണ് കേണലിന്റെ അഭിപ്രായം . തൽക്കാലത്തേക്ക് ആ സംഘർഷബാധിത പ്രദേശത്തുനിന്ന് പ്രസ്തുത ഓഫീസറെ മാറ്റിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം . പട്രോളിംഗിനിടെ ഇനിയും അതേ ചൈനീസ് മേജറും നമ്മുടെ ലെഫ്‌റ്റനന്റും തമ്മിൽ കണ്ടുമുട്ടിയാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ചിലപ്പോൾ പിടിച്ചേടത്ത് നിന്നെന്നു വരില്ല . അതുകൊണ്ട് , തത്ക്കാലം ഇന്ത്യൻ പക്ഷത്തുനിന്ന് യാതൊരുവിധ പ്രകോപനങ്ങളും വേണ്ടെന്നു കരുതിയാണ് ലെഫ്റ്റനന്റിനെ പിൻവലിക്കാനും , മറ്റൊരു ഫോർവേർഡ് ബേസിലേക്ക് അദ്ദേഹത്തെ നിയോഗിക്കാനും തീരുമാനമായത് . * പ്രതീകാത്മക ചിത്രം അതിർത്തിയിൽ ഇങ്ങനെ ഇന്ത്യൻ മണ്ണിലേക്ക് അതിക്രമിച്ചു കയറിവന്ന് , നമ്മുടെ സൈനിക പട്രോൾ സംഘങ്ങളോട് മനഃപൂർവം ഇടഞ്ഞ് , അതിൽ തന്നെ ഓഫീസർമാരെ തിരഞ്ഞുപിടിച്ച് വ്യക്തിപരമായി അധിക്ഷേപം ചൊരിഞ്ഞ് , അവരെ പ്രകോപിപ്പിക്കുക എന്നത് ചൈന കുറേക്കാലമായി ചെയ്തുപോരുന്ന ഒരു തന്ത്രമാണ് . അതിനോട് എന്തായാലും അവർ ഉദ്ദേശിക്കുന്ന രീതിയിൽ പ്രതികരിക്കാൻ ഇന്നോളം ഇന്ത്യൻ സൈന്യം തയ്യാറായിട്ടില്ല . ആദ്യമായിട്ടാണ് , ഒട്ടും വിചാരിച്ചിരിക്കാതെ ഇങ്ങനെ ഒരു സംഭവം ഇപ്പോൾ ഉണ്ടായിരിക്കുന്നത് . അങ്ങനെ ഒന്നുണ്ടാകാൻ പാടില്ല എന്നതാണ് ഇന്ത്യൻ സൈന്യത്തിന്റെ അതിർത്തിയിലെ നയം . പ്രസ്തുത നയത്തിന്റെ ഭാഗമാണ് ഓഫീസറുടെ പേരുപോലും പുറത്തുവിടാതെ പ്രശ്നം ഒതുക്കിത്തീർക്കാൻ നമ്മുടെ സൈന്യം ഇപ്പോൾ കാണിക്കുന്ന ഈ അവധാനത . പുറമേക്ക് താക്കീതും , അൺഒഫീഷ്യൽ ആയി അഭിനന്ദനങ്ങളും മറ്റും ഏറ്റുവാങ്ങുന്ന നമ്മുടെ ലെഫ്റ്റനന്റിന് ആകെയുള്ള സങ്കടം തന്റെ ഇഷ്ടവിഹാരകേന്ദ്രമായ അതിർത്തി ഗ്രാമത്തിൽ നിന്ന് ഈയൊരു സംഭവത്തിന് ശേഷം നിർബന്ധപൂർവം മാറിനിൽക്കേണ്ടി വരുന്നു എന്നതാണ് . എന്നാലും , ഇങ്ങോട്ട് അകാരണമായി കോർക്കാൻ വന്ന കമ്മിസ്സാറിന്റെ മൂക്കിടിച്ചു പരത്തി , ചൈനീസ് പട്ടാളത്തെ ഒരു പാഠം പഠിപ്പിച്ചതിന്റെ പേരിൽ സ്വന്തം യൂണിറ്റിലെ ജവാന്മാർക്ക് തന്നോടുള്ള ഇഷ്ടവും ബഹുമാനവും ഇരട്ടിച്ചു എന്നതിന്റെ അതിരറ്റ സന്തോഷവും ലെഫ്റ്റനന്റിനുണ്ട് .
| false |
ചില നേരം രോഷം വരാറില്ലേ ? സങ്കടങ്ങള്‍ . പ്രതിഷേധങ്ങള്‍ . അമര്‍ഷങ്ങള്‍ . മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍ , വിഷയങ്ങളില്‍ , സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ . കുറിപ്പുകള്‍ <ഇമെയിൽ> എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ . സബ്ജക്ട് ലൈനില്‍ ' എനിക്കും ചിലത് പറയാനുണ്ട് ! ' എന്നെഴുതാന്‍ മറക്കരുത് . എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം . വ്യക്തിഹത്യ , അസഭ്യങ്ങള്‍ , അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം . എവിടെ വച്ചാണ് അവരെ ആദ്യമായ് കണ്ടതെന്ന കൃത്യമായ ഓർമ്മ എനിക്കില്ല . എങ്കിലും , എന്റെ ഊഹം ശരി ആണെങ്കിൽ കുറച്ചു വർഷങ്ങൾക്കു മുമ്പുള്ള ഒരു മാർച്ച് മാസത്തിലെ തിരക്കേറിയ ഉത്സവ പറമ്പിൽ മാമൻ വാങ്ങി തന്ന ഹൈഡ്രജൻ ബലൂൺ ഇടതുകയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ഇനി കൊറിക്കാൻ വല്ലതും ഒപ്പിക്കണം എന്ന ഉദ്ദേശവുമായ് പറമ്പിൽ തെണ്ടി നടക്കവെയാണ് ഗാനമേള നടക്കുന്ന സ്റ്റേജിന് മുന്നിൽ ലിബിനേച്ചിക്കരികിലായി കവറുനിറയെ പലഹാരപാക്കറ്റുമായി ഇരിക്കുന്ന ബിന്ദു ചേച്ചിയെ ഞാനാദ്യമായി കാണുന്നത് . പലഹാരക്കവറിലേക്കുള്ള എന്റെ നോട്ടത്തെ പരിചയകുറവിന്റെ നോട്ടമായി തെറ്റിദ്ധരിച്ച് കോളനിയിൽ പുതുതായി വന്ന താമസക്കാരാണെന്നും ഇവരും മോനും മാത്രമേ ഉള്ളൂ എന്നും പറഞ്ഞു അവരെയും ബിന്ദു ചേച്ചിയെയും എതാണ്ട് അഞ്ച് വയസ്സു പ്രായം വരുന്ന അവരുടെ മകനെയും ലിബിനേച്ചി എനിക്ക് പരിചയപ്പെടുത്തി . പണി കഴിഞ്ഞു തിരിച്ചു പോകവെ വെള്ളം കുടിക്കാനായി ഒരു ദിവസം അവർ വീട്ടിൽ കയറി വന്നു ഒരുപാട് നാളത്തെ പരിചയം ഉള്ളൊരാളോടെന്നപോലെ ഉത്സവത്തെ പറ്റിയും ഗാനമേളയെ പറ്റിയും മോന്റെ കയ്യിൽ ഇരിക്കുന്ന കളിപ്പാട്ടത്തെ പറ്റി വരെയും അവർ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു . അതിനിടക്ക് ഒരു പാക്കറ്റ് പലഹാരം പൊട്ടിച്ച് എനിക്കുനേരെ നീട്ടിയതോടെ എന്റെ ആവേശവും വർധിച്ചു . പിറ്റേന്ന് ഉത്സവത്തിന് കൊടിയിറങ്ങിയെങ്കിലും പിന്നീട് പലപ്പോഴായി ഞാൻ അവരെ കണ്ടുമുട്ടി . അപ്പോൾ , ഒരിക്കൽ പോലും വിശേഷം തിരക്കാനോ ചിരിക്കാനോ അവർ മറക്കാറില്ലായിരുന്നു . വിക്രമാദിത്യന് കൂട്ടു വേതാളം എന്ന പോലെ എന്നും അമ്മയുടെ സാരി തുമ്പു പിടിച്ചോ അല്ലെങ്കിൽ അമ്മയെ സഹായിക്കാൻ കുഞ്ഞി കവറുകൾ കയ്യിൽ പിടിച്ചോ കൂടെ മോനും ഉണ്ടാകും . ഞാൻ ട്യൂഷൻ എടുക്കുമ്പോൾ ലിബിനെച്ചിയുടെ മക്കളുടെ ഒപ്പം പിന്നീട് അവനും വന്നു തുടങ്ങി . ഇരുന്നു പഠിപ്പൊന്നും ഇല്ലെങ്കിലും എനിക്ക് വടി എടുത്തു തരാനും സമയം ഓർമിപ്പിക്കാനും ആളു മുൻപന്തിയിൽ ഉണ്ടാകും . പണി കഴിഞ്ഞു തിരിച്ചു പോകവെ വെള്ളം കുടിക്കാനായി ഒരു ദിവസം അവർ വീട്ടിൽ കയറി വന്നു . കുശലാന്വേഷണം എന്ന പോലെ ഞാൻ കുടുംബത്തെ കുറിച്ചും മോന്‍റെ അച്ഛനെ കുറിച്ചും ചോദിച്ചപ്പോൾ അവർ കുറച്ചു നേരം നിശ്ശബ്ദയായി . ചോദിക്കേണ്ടിയിരുന്നില്ല എന്ന ഭാവത്തോടെ ' അമ്മ എന്നെ തുറിച്ച് നോക്കിയപ്പോഴേക്കും ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെ ഒരു ഇല കൊഴിയുന്ന ലാഘവത്തോടെ ഇവൻ എന്റെ രണ്ടാമത്തെ മകനാണെന്നും മൂത്ത മകൻ നിലമ്പൂരിലാണെന്നും പക്ഷെ രണ്ടുപേർക്കും അച്ഛൻ രണ്ടായതു കൊണ്ട് വീടുവിട്ടിറങ്ങേണ്ടി വന്നെന്നും ഇപ്പോൾ ഓരോ വീടുകളിൽ വീട്ടു ജോലി ചെയ്യുന്നുവെന്നും പറഞ്ഞ് ബാക്കി വന്ന വെള്ളം വരണ്ടു കിടന്ന ചെടിച്ചട്ടിയിലൊഴിച്ചു എന്നത്തേയും പോലെ ഒരു പുഞ്ചിരിയും തന്ന് മുറ്റത്തു കളിച്ചു കൊണ്ടിരുന്ന മകന്റെ കയ്യും പിടിച്ചു അവർ നടന്നകന്നു . എന്റെ മുന്നിൽ കൂടി നടന്നു പോകുന്ന ആ മെലിഞ്ഞുണങ്ങിയ രൂപം മറ്റാരോ ആണെന്ന് എനിക്കുതോന്നി എന്റെ അരയോളം വലുപ്പമേ അവർക്കുണ്ടായിരുന്നുള്ളൂ പിന്നിട്ട വഴികളുടെ ഓർമപ്പെടുത്തലെന്നോണം അവരുടെ തോളെല്ലുകൾ പുറത്തേക്ക് പൊന്തി നിന്നിരുന്നു . നരച്ച ബ്ലൗസും തേഞ്ഞു തീരാറായ ചെരുപ്പും അവരുടെ ജീവിതത്തെകുറിച്ചെന്നെ പെട്ടന്ന് ഓർമപ്പെടുത്തി . അതിനെക്കാളൊക്കെ എന്നെ അത്ഭുതപ്പെടുത്തിയത് എന്നും എനിക്കുനേരെ നീട്ടിയ അവരുടെ പുഞ്ചിരിയായിരുന്നു . പിന്നീട് , പലപ്പോഴായി പല കഥകളും പല ഇടങ്ങളിൽ നിന്നായി ഞാൻ അവരെ കുറിച്ചു കേട്ടു . പക്ഷെ അവരെ കണ്ടാൽ ചിരിക്കരുതെന്നു പറഞ്ഞവർക്കു മുന്നിലൂടെ അവരോടു ചേർന്നു നടക്കാൻ എന്നെ പ്രേരിപ്പിച്ചത് പാവങ്ങളിൽ വിക്ടർ ഹ്യൂഗോ പറഞ്ഞ വാക്കുകളായിരുന്നു . " കള്ളനായല്ല ആരും ജനിക്കുന്നത് ജീവിത സാഹചര്യമാണ് അവനെ കള്ളനാക്കി മാറ്റുന്നത് . " ആ സ്ത്രീ ആരുമാവട്ടെ സമൂഹം അവരെ എന്തു പേരിട്ടും വിളിക്കട്ടെ . പക്ഷെ , എനിക്കു മുന്നിലവർ പ്രതിസന്ധികളിലെല്ലാം തന്റെ മകനെ ചേർത്തു പിടിച്ച ഒരു നല്ല അമ്മയായിരുന്നു . പരിഹാസങ്ങളെ , ഒറ്റപ്പെടുത്തലുകളെ പുഞ്ചിരി കൊണ്ടു നേരിട്ട ഒരു കരുത്തുള്ള സ്ത്രീയായിരുന്നു . ഡിഗ്രി പഠനത്തിനായി നാട്ടിൽ നിന്നും വന്ന ശേഷം അവരെ കുറിച്ചു കൂടുതൽ ഒന്നും അറിഞ്ഞിരുന്നില്ല . അങ്ങനെ പറയുന്നതിലും നല്ലത് ഒരിക്കലും അവസാനിക്കാത്ത എന്റെ തിരക്കുകൾക്കിടയിൽ ഞാൻ അവരെ സൗകര്യപൂർവം മറന്നു എന്നു പറയുന്നതാവും . കഴിഞ്ഞ വർഷം നാട്ടിൽ പോയപ്പോൾ അമ്പലത്തിൽ നിന്നും തൊഴുതു മടങ്ങുന്നതിനിടെ ചേച്ചി എന്ന നീട്ടി വിളിയുമായി അവനെന്റെ അരികിൽ വന്നു . " അമ്മ എവിടെ " എന്ന എന്റെ ചോദ്യത്തിന് " അമ്മക്ക് സുഖല്ല്യ " എന്നു പറഞ്ഞു വാടിയ മുഖവുമായി അവൻ പിന്തിരിഞ്ഞു നടന്നു . വീട്ടിലെത്തിയപ്പോൾ ഞാൻ അമ്മയോട് കാര്യം തിരക്കി , " ബിന്ദൂന് കാൻസർ വന്ന കാര്യം അപ്പൊ ഞാൻ നിന്നോട് പറഞ്ഞില്ലേ ? ചികിത്സ കൊണ്ട് ഇനി വല്യ പ്രയോജനം ഒന്നുംല്ല്യ ഇപ്പൊ സീരിയസ് ആണ് . " അമ്മയുടെ മറുപടി ഒരു മിന്നായം പോലെയെ ഞാൻ കേട്ടുള്ളൂ . കുറച്ചു മുന്നേ പിന്തിരിഞ്ഞു നടന്ന അവന്റെ മുഖം എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും അവ്യക്തമാവുന്നു . മാവേലിയുടെ വേഷം കെട്ടി കയ്യിലൊരു പാത്രവും പിടിച്ചു അവൻ വീട്ടിലും എത്തി അടുത്ത വരവിനു ലിബിനെച്ചിയെ കാണാൻ എന്നു പറഞ്ഞു വീട്ടിൽ നിന്നും കണ്ണു വെട്ടിച്ചു ഞാൻ കോളനിയിൽ പോയി . ഒരു ചെറിയ കാറ്റടിച്ചാൽ പറന്നു പോകുമെന്നുറപ്പുള്ള ഓലകൊണ്ടുള്ള ആ വീട്ടിലെ നാളുകളായി ചാണകം മെഴുകിയിട്ടില്ലാത്ത കൊലായിൽ ഒരു പുസ്തകത്തിൽ എന്തോ കുത്തിക്കുറിച്ചിരിക്കുകയായിരുന്നു അവൻ . എന്നെ കണ്ടിട്ടും ഒന്നും മിണ്ടാതെ അവനെണീറ്റു . അമ്മയെ വിളിക്കാൻ തുനിഞ്ഞപ്പോൽ ഞാൻ അവനെ വിലക്കി . പറഞ്ഞു കേട്ടിടത്തോളം സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു ശരീരമായി അവർ മാറിയിട്ടുണ്ടായിരുന്നു . അത് കാണാൻ ഉള്ള ധൈര്യമില്ലാതെ പുറത്തു നിന്നും ഞാൻ അവരോടു സംസാരിച്ചു . ഒന്നും പറയാൻ കഴിയാത്തതിനാൽ എല്ലാം ശെരിയാകും എന്ന ഔപചാരികത ബാക്കി വച്ചു അതവരെ കാണാനുള്ള അവസാന അവസരമാവും എന്നറിയാമായിരുന്നിട്ട് കൂടി ഞാൻ വേഗത്തിൽ അവിടെ നിന്നിറങ്ങി . കഴിഞ്ഞ ഓണത്തിന് എല്ലാ വർഷത്തെയും പോലെ മാവേലിയുടെ വേഷം കെട്ടി കയ്യിലൊരു പാത്രവും പിടിച്ചു അവൻ വീട്ടിലും എത്തി . അവന്റെ മുഖത്തു നോക്കാൻ പോലും ധൈര്യമില്ലാതെ ഒരു ഭീരുവിനെ പോൽ ഞാൻ അകത്തിരുന്നു . ഒരു മാസം മുമ്പ് വീട്ടിൽ പോയപ്പോൾ ' ബിന്ദൂനെ ഇനി ഇവിടെ നിർത്താൻ വയ്യാത്ത അവസ്ഥ ആയതുകൊണ്ടു നാട്ടിലെ ചിലർ മുൻകൈയെടുത്തു അവരെ നിലമ്പൂരിൽ കൊണ്ടു പോയെന്നും മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടു അവരുടെ ചേട്ടനും കുടുംബത്തിനും പൂർണ സമ്മതം അല്ലാഞ്ഞിട്ടു കൂടി അവരെ അവിടെ നിർത്തിയെന്നും മകനെ നിർത്താൻ കഴിയില്ല എന്ന് അവർ തറപ്പിച്ചു പറഞ്ഞപ്പോൾ ഒരു അനാഥാലയത്തിൽ ഏൽപി'വെന്നും അറിഞ്ഞപ്പോൾ കണ്ണു നിറയാൻ അർഹതയില്ലാഞ്ഞിട്ടു കൂടി എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞു . എല്ലാവരെയും പോലെ അവനെ കുറിച്ചോർത്ത് സഹതപിക്കാൻ മാത്രമേ കഴിയൂ എന്നറിഞ്ഞപ്പോൾ എന്തോ എനിക്ക് എന്നൊടുതന്നെ വെറുപ്പ് തോന്നി . അമ്മയുടെ കൈ പിടിച്ചു നടന്നിരുന്ന അവന്റെ ചിത്രവും അനാഥാലയത്തിലെ ഒരു മുറിയിൽ അപരിചിതരായ ആരുടെയൊക്കെയോ ഒപ്പം കരഞ്ഞുറങ്ങുന്ന അവന്റെ മുഖവും ആ രാത്രി മുഴുവൻ മനസ്സിനെ വേട്ടയാടികൊണ്ടിരുന്നു . ആദർശങ്ങൾ പ്രസംഗിക്കാൻ മാത്രമെ ഞാൻ ഉൾപ്പെടെയുള്ള സമൂഹത്തിനു കഴിയൂ എന്ന വലിയ സത്യം ഞാനന്നനുഭവിച്ചറിഞ്ഞു . അസ്തമിച്ച അവന്റെ ആ ലോകത്തിനു പകരം നൽകാൻ ഒന്നിനും കഴിയില്ല എന്നത്തേയും പോലെ ഒരുദിവസം രാത്രി അമ്മ വിളിച്ചപ്പോൾ ബിന്ദു ചേച്ചിയുടെ മരണ വാർത്ത പറഞ്ഞു . കൂടുതൽ ഒന്നും സംസാരിക്കാൻ തോന്നിയില്ല . അമ്മയെ കാണിക്കാൻ അവനെ കൊണ്ടു പോയെന്നും തിരിച്ചു വരാൻ കൂട്ടാക്കാതെയായപ്പോൾ കുറച്ചു ദിവസം അവിടെ നിർത്തിയെന്നും ഞാൻ ഒന്നും ചോദിക്കാതെ തന്നെ അമ്മ പറഞ്ഞു . അവന്റെ മുഖം ഒരിക്കലും ഓർമിപ്പിക്കരുതെ എന്നെത്ര പറഞ്ഞിട്ടും മനസ്സ് കൂടുതൽ കൂടുതൽ വ്യക്തമായ് ആ മുഖത്തെ ഇപ്പോൾ ഓർത്തെടുക്കുന്നു . അസ്തമിച്ച അവന്റെ ആ ലോകത്തിനു പകരം നൽകാൻ ഒന്നിനും കഴിയില്ല എന്നറിയാമെങ്കിലും ജീവിതത്തെ അവന്റെ അമ്മയെ പോലെ പുഞ്ചിരിച്ചു നേരിടാൻ അവനു ശക്തി നൽകണേ എന്നു മനസ്സ് വീണ്ടും വീണ്ടും മന്ത്രിക്കുന്നു . ചിലരുടെ നഷ്ടങ്ങൾ മറ്റു ചിലരുടെ നേട്ടങ്ങളുടെ ഓര്മപ്പെടുത്തലായത് കൊണ്ടാണോ എന്നറിയില്ല അമ്മയെ കെട്ടിപ്പിടിച്ച് ആ ചൂടേറ്റ് ഒന്നുറങ്ങാൻ തോന്നുന്നു .
| false |
ഓർമ്മമണങ്ങൾ രാത്രിയിൽ അടുക്കളയിൽനിന്ന് ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോഴാണ് അവൾക്ക് പെട്ടെന്ന് പഴുത്ത പേരക്കയുടെയും ജമന്തിയുടെയും ഗന്ധം അനുഭവപ്പെട്ടത് . എവിടെനിന്നാണ് ഇപ്പോൾ ജമന്തി പൂക്കളുടെ മണം എന്നവൾ മൂക്കു വിടർത്തി . ജമന്തിക്കും പേരക്കയ്ക്കുമൊപ്പം പിച്ചിയുടെയും തുളസിയുടെയും മണങ്ങളും ഉണ്ടായിരുന്നു . അവളുടെ മുൻപിൽ അൽപം മുൻപ് അടുപ്പിൽ വച്ച കറിയല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല . ഇതെവിടെ നിന്നാണീ ഗന്ധങ്ങൾ എന്നവൾ അമ്പരക്കവേ പെട്ടെന്ന് ഒരുവൻ അവളെ പുറകിൽനിന്നും ചേർത്തണച്ച് പിൻകഴുത്തിൽ മൃദുവായി ചുംബിച്ചു . അടുക്കളയുടെ ജനലഴിയിലൂടെ ഉള്ളിലേക്ക് തലയിട്ട പേരമരത്തിന്റെ തളിരില അത് കണ്ടു നാണത്തോടെ മിഴികൂമ്പി . എതിരെയുള്ള വീട്ടിലെ പൂക്കച്ചവടക്കാരൻ മകനെ ഉച്ചത്തിൽ വഴക്ക് പറയുന്ന ശബ്ദവും അതിനു മേലെ അയാളുടെ പട്ടിയുടെ ശബ്ദവും ഉയർന്നു കേട്ടു . ആരെങ്കിലും കാണും . അവൾ അവനെ തള്ളിമാറ്റി . ജനലിനപ്പുറം പേരമരത്തിന്റെ ഇലകൾക്കിടയിലൂടെ അയൽ വീടുകളിലേക്ക് ആരെങ്കിലും കാണുന്നുണ്ടോയെന്നവൾ പാളി നോക്കി . അവളുടെ വലതുകൈ വിടർത്തി അവൻ ഒരു പിടി നിറയെ മുല്ലപ്പൂക്കളിട്ടു കൊടുത്തു . പേരമരത്തിൽ പടർന്നു കിടക്കുന്ന മുല്ലയാകെ പൂത്തുവല്ലോ . അവളുടെ കൈകളിൽ മഞ്ഞുതുള്ളികൾ കൊണ്ട് നനഞ്ഞ മുല്ലപ്പൂക്കൾ . ആരു കണ്ടാൽ എനിക്കെന്തെന്നു ചോദിച്ചു വീണ്ടുമവൻ ചേർത്ത് നിർത്തുമ്പോൾ അവൾ പതിയെ കണ്ണുകളടച്ചു . അവന്റെ നെഞ്ചിനു എന്തൊരു ചൂടാണ് . ഹൃദയമിടിപ്പിന് എന്തൊരു താളമാണ് . ലോകത്തിനാകെ എന്തൊരു സുഗന്ധം … ഏറെ കഴിഞ്ഞാണവൾ കണ്ണുതുറന്നത് . ജമന്തിയും പിച്ചിയും മുല്ലയും പഴുത്ത പേരക്കയുടെ മണവും അപ്പോഴേക്കും എങ്ങോ മാഞ്ഞു പോയിരുന്നു . ജനലഴികളില്ലാത്ത അവളുടെ അടുക്കളയിൽ അടുപ്പത്തിരുന്നു അവളുടെ കറി തിളക്കുന്നുണ്ടായിരുന്നു … .
| false |
കിലോമീറ്ററുകളോളം നീണ്ട പ്രദേശത്തെ മനുഷ്യരും മറ്റു ജീവജാലങ്ങളും ഒറ്റയടിക്ക് വെന്തുരുകി . രക്തം നിമിഷനേരം കൊണ്ട് ആവിയായിപ്പോയി , ചൂടേറ്റ് തലയോട്ടി പൊട്ടിച്ചിതറി , പലരുടെയും മാംസമുരുകി എല്ലിനോടു ചേർന്നു . കുപ്രസിദ്ധമായിരുന്നു ഇറ്റലിയിൽ എഡി 79ൽ സംഭവിച്ച വെസൂവിയസ് അഗ്നിപർവത സ്ഫോടനം . അതിന്റെ ഫലമായി പോംപെയ് നഗരത്തിനു മുകളിൽ ഏകദേശം 13–20 അടി ഉയരത്തിലാണ് അഗ്നിപർവതത്തിൽ നിന്നുള്ള ചാരം നിറഞ്ഞത് . സമീപത്തെ ഹെർക്കുലേനിയം നഗരത്തിലുള്ളവരിൽ ഭൂരിപക്ഷം പേർക്കും ഓടി രക്ഷപ്പെടാനായെങ്കിലും ഹതഭാഗ്യരായ ചിലർ അവിടെയുമുണ്ടായിരുന്നു . പോംപെയിലുള്ളവർ ധൂളികളായി മാറിയപ്പോൾ അഗ്നിപർവതത്തിൽ നിന്നു വീശിയടിച്ച ചൂടുകാറ്റ് ഹെർക്കുലേനിയത്തിലെ മനുഷ്യരെ ചുട്ടെടുക്കുകയായിരുന്നു . അഗ്നിപർവതത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വരെയുള്ള ഭാഗം വരെ വെന്തുവെണ്ണീറായിരുന്നു . വെസൂവിയസിന്റെ തീനാളങ്ങള്‍ തുടച്ചുനീക്കിയ രണ്ടു നഗരങ്ങളുടെയും അവശിഷ്ടങ്ങളിൽ 1960 മുതൽ ഗവേഷകർ നിരീക്ഷണം നടത്തുന്നു . ഇന്നേവരെ സംഭവിച്ചിട്ടില്ലാത്തതരം രണ്ടു കാര്യങ്ങളുടെ വിവരങ്ങളാണ് ഇപ്പോൾ ഈ അഗ്നിപർവത സ്ഫോടനത്തെ വീണ്ടും വാർത്തകളിലെത്തിച്ചത് . 1 ) പ്രാചീനകാലത്തെ മനുഷ്യന്റെ തലച്ചോർ ഇതാദ്യമായി സ്ഫടികം അഥവാ ചില്ലുരൂപത്തിൽ ‘ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ’ അവസ്ഥ 2 ) മനുഷ്യന്റ നെഞ്ചിലെ കൊഴുപ്പും മറ്റും ഉരുകി സ്പോഞ്ച് പോലെയായ അവസ്ഥ . പോംപെയിലെ മൃതദേഹങ്ങൾ പരിശോധിക്കുന്നതിനിടെ ഒരാളുടെ തലയിൽ കണ്ടെത്തിയ തിളക്കമാണ് ‘ ചില്ലുതലച്ചോറിലേക്കു ’ വെളിച്ചം വീശിയത് . കറുത്തു തിളങ്ങുന്ന ഈ വസ്തു ചിതറിയ നിലയിലായിരുന്നു . ഏകദേശം 25 വയസ്സു തോന്നിക്കുന്ന ഇയാൾ ലാവ ഒലിച്ചെത്തും മുൻപുതന്നെ ഉറക്കത്തിൽ മരിച്ചുപോയെന്നാണു നിഗമനം . ഇതേയാളുടെ ശരീരകലകളും കൊഴുപ്പും ഉരുകിയാണ് നെഞ്ചിൽ സ്പോഞ്ച് പോലുള്ള വസ്തു രൂപപ്പെട്ടത് . ഇത്രയും കാലം കരുതിയിരുന്നത് വെസൂവിയസിൽ നിന്നുള്ള ചൂട് നാളുകളോളം പോംപെയിൽ തുടർന്നിരുന്നുവെന്നാണ് . എന്നാൽ അങ്ങനെയല്ല , മറിച്ച് കൊടുംചൂടിനു പിന്നാലെ വളരെ പെട്ടെന്ന് താപനില താഴ്ന്നിരുന്നതായാണു പുതിയ കണ്ടെത്തൽ . അതിനാലാണ് മസ്തിഷ്കം ഉരുകി ചില്ലുപോലായതും നെഞ്ചിനകത്ത് സ്പോഞ്ചിനു സമാനമായ വസ്തു രൂപപ്പെട്ടതും . ഏകദേശം 968 ഡിഗ്രി ഫാരൻഹീറ്റ് ചൂടെങ്കിലും ഈ സമയത്ത് പോംപെയിൽ അനുഭവപ്പെട്ടിട്ടുണ്ടാകണം . നഗരത്തിലെ മരങ്ങളും മറ്റും പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത് . എന്നാൽ ഹെർക്കുലേനിയത്തിലുള്ളവർ ദൂരെനിന്നു തന്നെ വെസൂവിയസിലെ സ്ഫോടനം കണ്ടിരുന്നു . ഭൂരിപക്ഷം പേരും രക്ഷാസ്ഥാനത്തേക്കു നീങ്ങുകയും ചെയ്തു . എന്നാൽ കടൽത്തീരത്തുണ്ടായിരുന്ന ഏകദേശം 340 പേർ ബോട്ട്ഹൗസ് എന്നു വിളിക്കുന്ന പ്രത്യേക ഭൂഗര്‍ഭ അറകളിൽ അഭയം തേടി . ഇവരെല്ലാം ചൂടുകാറ്റേറ്റ് പെട്ടെന്ന് ആവിയായതാണെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത് . എന്നാൽ പൈറോക്ലാസ്റ്റിക് ഫ്ലോസ് എന്നറിയപ്പെടുന്ന ചൂടുകാറ്റാണ് ഇവിടുള്ളവരെ കൊലപ്പെടുത്തിയതെന്നാണു പുതിയ നിഗമനം . അഗ്നിപർവത സ്ഫോടനഫലമായി രൂപപ്പെടുന്ന വാതകങ്ങളും പാറക്കൂട്ടവും ചാരവും ഉൾപ്പെടെയുള്ള വസ്തുക്കളും അതിവേഗത്തിൽ പാഞ്ഞെത്തുന്ന പ്രതിഭാസമാണിത് . അതായത് മണിക്കൂറിൽ ഏകദേശം 100 കിലോമീറ്റര്‍ വേഗതയിൽ . ചൂടുകാറ്റിന്റെ വേഗത 700 കിലോമീറ്റർ വരെയെത്താനും സാധ്യതയേറെ . ഹെർക്കുലേനിയത്തിൽ വീശിയ കാറ്റിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുണ്ടെന്നാണു കരുതുന്നത് . കല്ലുകൊണ്ട് നിർമിച്ച അറയ്ക്കുള്ളിലായതിനാൽ ചുറ്റിലുമുള്ള ഭാഗം ചൂടുപിടിച്ച് അതിനകത്തെ മനുഷ്യരെ ചുട്ടെടുത്ത അവസ്ഥയിലായിരുന്നുവെന്നാണു ഗവേഷകർ കണ്ടെത്തിയത് . ഏകദേശം 464നും 752നും ഇടയിൽ ഡിഗ്രി ഫാരൻഹീറ്റ് ചൂടായിരുന്നിരിക്കാം ഈ സമയത്ത് അനുഭവപ്പെട്ടത് . അസ്ഥികളിൽ നിന്നു മാംസം ഉരുകി ആവിയായിപ്പോകുന്നതിന് ഈ ചൂട് മതിയാകില്ല . ഹെര്‍ക്കുലേനിയത്തിലെ മനുഷ്യാവശിഷ്ടങ്ങളിൽ ശരീരത്തിലെ കൊളാജെൻ സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു . വെസൂവിയസ് അഗ്നിപർവതം എത്തരത്തിലാണ് ജനങ്ങളെ കൊന്നൊടുക്കിയതെന്ന് ഇതിന്റെ വിശദപഠനത്തിൽ നിന്നു മനസ്സിലാക്കാനാകുമെന്നും യോർക്ക് സർവകലാശാല ഗവേഷകരും പഠനത്തിൽ പങ്കെടുത്ത ആർക്കിയോളജിസ്റ്റുകളും പറയുന്നു . ‘ ആന്റിക്വിറ്റി ’ ജേണലിലുണ്ട് വിശദപഠനം .
| false |
രണ്ടാം ലോക യുദ്ധം തുടങ്ങുന്നത് ഇന്ത്യയുടെ ഒരു മുൻ ഭരണാധികാരി പുറപ്പെടുവിച്ച അന്ത്യശാസനത്തോടെയാണ് . ലോക യുദ്ധം അവസാനിച്ചുകൊണ്ടുള്ള കീഴടങ്ങൽ രേഖ സ്വീകരിച്ചത് പിന്നീട് ഇന്ത്യയെ ഭരിക്കാൻ നിയോഗിക്കപ്പെട്ടയാളും . അതേ , തുടക്കം മുതൽ അവസാനം വരെ രണ്ടാം ലോക യുദ്ധം , നേരിട്ടു പങ്കെടുത്ത മറ്റേതൊരു ജനതയുടേത് എന്നപോലെ അക്ഷരാർഥത്തിൽ ഇന്ത്യയുടെ യുദ്ധം കൂടിയായിരുന്നു . സ്ഫോടനാത്മകമായ ഈ വെളിപ്പെടുത്തലോടെയാണ് ആർ . പ്രസന്നന്റെ ചരിത്ര പുസ്തകം തുടങ്ങുന്നത് സേവിങ് ദ് വേൾഡ് ഫ്രം ഹിറ്റ്ലർ . തുടക്കത്തിലെ വരികളുടെ ശക്തിയും വിവരങ്ങളുടെ ആധികാരികതയും സമഗ്രതയും അവസാന വരി വരെ നിലനിർത്തുന്നു എന്നതാണ് പുസ്തകത്തിന്റെ പ്രത്യേക . പറഞ്ഞതും കേട്ടതും വായിച്ചതും അറിഞ്ഞതും പഠിച്ചതുമായ ചരിത്രത്തിന്റെ പുനർവായനയല്ല പ്രസന്നൻ നടത്തുന്നത് . ഏഴു പതിറ്റാണ്ടു മുൻപു നടന്ന യുദ്ധത്തിലെ അറിയപ്പെടാത്ത അധ്യായം എഴുതുകയാണ് . കാലം കാത്തിരുന്ന കാവ്യനീതി കൂടിയാണിത് . യുദ്ധത്തിൽ പങ്കെടുത്ത് ജീവൻ നഷ്ടമായ , മുറിവേറ്റ , അംഗവിഹീനരാക്കപ്പെട്ട , ജീവിതകാലം മുഴുവൻ വേദനകൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർക്കു വൈകിക്കിട്ടുന്ന നീതി . എത്രകാലം മൂടിവച്ചാലും സത്യം ഒരിക്കൽ പുറത്തു വരുമെന്ന പ്രഖ്യാപനം . രണ്ടാം ലോക യുദ്ധം തുടങ്ങുമ്പോൾ ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണാധികാരിയായിരുന്ന ലിൻലിത്ത്ഗോ രാജ്യത്തിന്റെ അഭിപ്രായമോ സമ്മതമോ ചോദിക്കാതെയാണ് ഇന്ത്യയും യുദ്ധത്തിൽ പങ്കെടുക്കുന്നു എന്നു പ്രഖ്യാപിക്കുന്നത് . അപ്പോഴും ഇന്ത്യ ചോദിച്ചത് ഒന്നുമാത്രം : സ്വയം ഭരണം . ഇന്ത്യൻ നേതാക്കളെ ലിൻലിത്ത്ഗോ വിശ്വാസത്തിലെടുത്തില്ല . ഇന്ത്യയ്ക്ക് സ്വയംഭരണം നൽകണമെന്ന് ലണ്ടനിലെ സാമ്രാജ്യത്വ ശക്തിയോട് ഉപദേശിക്കാനുള്ള വിവേചന ബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല . പകരം , ജർമനിക്കെതിരെ ബ്രിട്ടൻ യുദ്ധം തുടങ്ങി മണിക്കൂറുകൾക്കകം ഇന്ത്യയും യുദ്ധത്തിൽ പങ്കെടുക്കുന്നു എന്നു പ്രഖ്യാപിക്കുകയായിരുന്നു . ബ്രിട്ടനുമായി വിലപേശാനുള്ള സമയമല്ല ഇപ്പോൾ എന്നാണു യുദ്ധ പ്രഖ്യാപനത്തെക്കുറിച്ച് നെഹ്റു പറഞ്ഞത് . അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച സുഭാഷ് ചന്ദ്ര ബോസ് യുദ്ധം ഇന്ത്യയ്ക്കു മുന്നിൽ തുറന്നിട്ട അവസരത്തെക്കുറിച്ചാണു പറഞ്ഞത് . ബ്രിട്ടൻ ലക്ഷ്യം വ്യക്തമാക്കിയതിനുശേഷം നയം വ്യക്തമാക്കാമെന്നു ഗാന്ധിജിയും അഭിപ്രായപ്പെട്ടു . എന്നാൽ , ഇന്ത്യയിൽ നൂറു കണക്കിനു പേർ അപ്പോൾ സൈന്യത്തിന്റെ ഭാഗമാകാൻ മുന്നോട്ടുവരികയായിരുന്നു . ആർക്കും തടയാൻ കഴിഞ്ഞില്ല ആ മുന്നേറ്റം . 1,60,000 പേരായിരുന്നു അന്ന് ഇന്ത്യൻ സൈന്യത്തിന്റെ അംഗബലം . അതിൽത്തന്നെ 16,000 പേർ ബ്രിട്ടിഷ് ഓഫിസർമാർ ഉൾപ്പെടെയുള്ളവർ . 72,000 പേർ നാട്ടുരാജ്യങ്ങളിൽ നിന്നുള്ളവരും . എന്നാൽ , ലോകം കണ്ട ഏറ്റവും ഭീകരമായ യുദ്ധത്തിൽ നിർണായക പങ്കു വഹിച്ചത് ഇന്ത്യൻ സൈന്യമാണെന്ന് കണക്കുകൾ സഹിതം സ്ഥാപിക്കുന്നു പ്രസന്നൻ . ബ്രിട്ടിഷ് ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർ പ്രശംസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ സൈന്യത്തിന്റെ രണ്ടാം ലോക യുദ്ധത്തിലെ സേവനം വേണ്ടപോലെ രേഖപ്പെടുത്തപ്പെട്ടില്ല . ഉയർന്ന സൈനിക പുരസ്കാരങ്ങൾക്ക് പലരും അർഹരായിട്ടുണ്ട് . എന്നാൽ , പ്രതികൂല സാഹചര്യത്തിൽ അവർ പ്രകടിപ്പിച്ച ധൈര്യം , സമർപ്പണം , സാഹസികത എന്നിവയൊക്കെ സുവർണ ലിപികളിൽ എഴുതേണ്ടതാണ് . സൈനിക രംഗത്തുമാത്രമായിരുന്നില്ല ഇന്ത്യൻ സഹകരണം . അക്കാലത്ത് ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഒട്ടേറെ വ്യവസായ ശാലകളും സ്ഥാപനങ്ങളും യുദ്ധ മുഖത്തു സഹായവും സേവനവും എത്തിക്കാൻ വേണ്ടിയായിരുന്നു . സ്വന്തം ഇഷ്ടപ്രകാരമല്ലാതെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെട്ടിട്ടും , ലോക യുദ്ധത്തിൽ ആത്യന്തിക വിജയം ഉറപ്പാക്കിയത് ഇന്ത്യ . ലോക യുദ്ധത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യൻ സാന്നിധ്യമുണ്ടായിരുന്നു . ആഫ്രിക്കയിൽ . ഇറാഖിൽ . ഇറാനിൽ . ജപ്പാനെതിരെ അവർ മുന്നണിപ്പോരാളികളായി . മാതൃരാജ്യത്തിന്റെ കിഴക്കൻ അതിർത്തിയിൽ അവർ മഹാമേരു പോലെ നിറഞ്ഞുനിന്നു പോരാടി . യുദ്ധം ബ്രിട്ടൻ അംഗമായ ശക്തികൾക്ക് അനുകൂലമാക്കാൻ . നൂറ്റാണ്ടിന്റെ സമര വീര്യത്തിനൊടുവിൽ സ്വയം ഭരണം എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനും . ലോക യുദ്ധത്തിലെ ഇന്ത്യൻ സാന്നിധ്യത്തിന്റെ ചരിത്രം പറയുമ്പോൾ തന്നെ ഒട്ടേറെ രസകരമായ വിവരങ്ങളും പുസ്തകം പങ്കുവയ്ക്കുന്നുണ്ട് . ഗാന്ധിജിയുമായി കരാറൊപ്പിട്ട ഇർവിൻ പ്രഭുവിന് ഒരു കൈ ഇല്ലായിരുന്നു എന്നതുൾപ്പെടെ . യുദ്ധഭൂമിയിലിരുന്നും കവിത രചിച്ച വേവൽ പ്രഭുവിനെ എങ്ങനെ മറക്കാൻ . ഒപ്പം ഹിറ്റ്ലർ , മുസ്സോളിനി ഉൾപ്പെടെയുള്ളവരുടെ ഗംഭീര ചിത്രങ്ങളും രേഖാചിത്രങ്ങളും . സ്ഥിതി വിവരക്കണക്കുകളും ആധികാരിക വിവരങ്ങളുമാണ് പുസ്തകത്തിന്റെ കരുത്ത് . തെളിയിക്കപ്പെട്ട രേഖകളുടെ കരുത്തില്ലാതെ ഒരു വരി പോലും പ്രസന്നൻ എഴുതുന്നില്ല . എന്നാൽ , ആവേശകരമായ കഥ പോലെ വായിക്കാമെന്നതാണ് പുസ്തകത്തിന്റെ പ്രത്യേകത . ഇന്നും ഓരോ ഇന്ത്യക്കാരന്റെയും ആത്മാഭിമാനം ഉണർത്താൻ , രാജ്യത്തിന്റെ വിശ്വസ്തരായ ഭടൻമാരാണ് ഓരോരുത്തരും എന്ന് ഓർമിപ്പിക്കാൻ കഴിയുന്നുമുണ്ട് . വായിക്കുക മാത്രമല്ല , പുതു തലമുറയ്ക്കും പറഞ്ഞുകൊടുക്കേണ്ട ചരിത്രപാഠമാണിത് . ചരിത്രത്തിൽ നിന്നു കണ്ടെടുത്ത അമൂല്യ നിധി . ഓരോ ഭാരതീയനും വേണ്ടി . ലോകത്തിനു വേണ്ടി . ഏകാധിപത്യത്തിനും സാമ്രാജ്യത്തിനും എതിരെ ജനാധിപത്യത്തിനും സ്വയം ഭരണത്തിനും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിനും വേണ്ടി .
| false |
ഇന്ത്യന്‍ ചിത്രകാരന്‍ വി എസ് ഗായ്‍തൊണ്ടെയുടെ പേരിട്ടിട്ടില്ലാത്ത ചിത്രം ലേലത്തില്‍ വിറ്റത് 32 കോടി രൂപയ്ക്ക് . ഇതോടെ ഇന്ത്യയിലെ ഏറ്റവുമധികം വിലയ്ക്ക് വിറ്റ സൃഷ്‍ടിയുടെ കര്‍ത്താവായിരിക്കുകയാണ് ഗായ്‍തൊണ്ടെ . വ്യാഴാഴ്‍ച മുംബൈയിലെ പുണ്ടോള്‍ ലേലശാലയിലാണ് ലേലം നടന്നത് . ജപ്പാനിലെ ഗ്ലെൻബറ ആർട്ട് മ്യൂസിയത്തിന്‍റെ ശേഖരത്തിൽ നിന്നുള്ള പെയിന്‍റിംഗുകളടങ്ങിയ ലുക്കിംഗ് വെസ്റ്റ് എന്ന ലേലത്തിന്റെ ഭാഗമായിരുന്നു ഈ ചിത്രം . ഇന്ത്യന്‍ വംശജനായ , അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് ചിത്രം വാങ്ങിയത് . ജാപ്പനീസ് ബിസിനസുകാരനും ആര്‍ട്ട് കളക്ടറുമായ മസനോരി ഫുകുവോകയുടെ ഉടമസ്ഥതയിലുള്ളതാണ് ഗ്ലെന്‍ബറ ആര്‍ട്ട് മ്യൂസിയം . 2015 -ല്‍ മുംബൈയില്‍ നടന്ന ലേലത്തില്‍ ഗായ്തൊണ്ടെയുടെ ഒരു പെയിന്‍റിംഗ് 29 . 3 കോടി രൂപയ്‍ക്ക് വിറ്റിരുന്നു . ഈ സ്വന്തം റെക്കോര്‍ഡാണ് ഇപ്പോള്‍ ഗായ്‍തൊണ്ടെ മറികടന്നിരിക്കുന്നത് . എസ് . എച്ച് റാസയുടെ സൗരാഷ്ട്ര 2010 -ല്‍ 16 . 3 കോടിക്ക് ലേലം പോയിരുന്നു . 2015 -ല്‍ അമൃത ഷേര്‍ ഗിലിന്‍റെ സെല്‍ഫ് പോര്‍ട്രെയ്റ്റ് $ 3 . 2 മില്ല്യണിനും . ഈ ഇന്ത്യക്കാരുടെ ചിത്രങ്ങളാണ് ഏറ്റവുമധികം ലേലത്തില്‍ വിലമതിക്കുന്നതായി നിലവിലുള്ളത് . ഇതിനെല്ലാം മുകളിലാണ് ഗായ്‍തൊണ്ടെയുടെ ചിത്രങ്ങള്‍ . ' ഇന്ത്യയുടെ ആധുനിക ചിത്രകലയിലെ ഏറ്റവും മികച്ച ആ കലാകാരനുള്ള ശരിയായ ആദരമാണിത് ' എന്ന് ലേലശാലയുടെയും ആര്‍ട്ട് ഗാലറിയുടെയും ഉടമ ദാദിബ പുണ്ടോള്‍ പറഞ്ഞു . ' 1975 -ല്‍ അച്ഛനൊപ്പം ജോലി ചെയ്‍തുകൊണ്ടിരിക്കുമ്പോള്‍ മുതല്‍ ഗായ്‍തൊണ്ടെയുമായി ബന്ധമുണ്ടായിരുന്നു . അവസാനം വരെ അവര്‍ ആ സൗഹൃദം സൂക്ഷിച്ചിരുന്നു . ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന് വിജയത്തിന് സാക്ഷിയാവാനായില്ല . പക്ഷേ , അദ്ദേഹത്തിനതില്‍ വിഷമമില്ലായിരുന്നു ' എന്നും പുണ്ടോള്‍ പ്രതികരിച്ചു . എഫ് . എന്‍ സൗസ , എസ് . എച്ച് റാസ , എം . എഫ് ഹുസ്സൈന്‍ തുടങ്ങിയ കലാകാരന്മാര്‍ രൂപം കൊടുത്ത പ്രോഗ്രസീവ് ആര്‍ട്ടിസ്റ്റ്‍സ് ഗ്രൂപ്പ് ഓഫ് ബോംബെയിലെ അംഗമായിരുന്നു ഗായ്‍തൊണ്ടെ . പിന്നീട് അദ്ദേഹം ദില്ലിയിലേക്ക് മാറുകയും 2001 -ല്‍ മരിക്കുന്നതുവരെ അവിടെ കഴിയുകയും ചെയ്‍തു .
| false |
കാഴ്ചയുടെ പൊന്നോണമൊരുക്കി നെയ്യാർഡാം വിനോദ സഞ്ചാര കേന്ദ്രത്തിലെ ഫിഷറീസ് വകുപ്പിന്റെ നക്ഷത്ര അക്വേറിയം . സൗത്ത് ഏഷ്യയിലെ കത്തി മൽസ്യവും പസിഫിക് മഹാസമുദ്രത്തിന്റെ സംഭാവനയായ ഡയമണ്ട് ഫിഷും , ഓസ്ട്രേലിയക്കാരനായ ടെറാപോണു മൊക്കെ ഉൾപെടുന്ന പുതിയ അതിഥികളാണ് ഇക്കുറി സഞ്ചാരികളുടെ കണ്ണിന് കുളിർമ പകരാനെത്തിയ വിശേഷപെട്ടവ . സ്വദേശിയും വിദേശിയുമടക്കം വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള അലങ്കാര മൽസ്യങ്ങളാണ് കേന്ദ്രത്തിലെ പ്രധാന ആകർഷണം . കേരളത്തിന്റെ തനത് മൽസ്യങ്ങളായ മിസ് കേരള മുതൽ പേരുകേട്ട വിദേശിയായ ഫ്ലവർ ഹോൺ വരെ ഇവിടത്തെ ചില്ല് കൂട്ടിലുണ്ട് . ഇരു നിലകളിലായി തയാറാക്കിയ കൂറ്റൻ കണ്ണാടി കൂടുകളിൽ അലങ്കാര മൽസ്യങ്ങളുടെ വിപുലമായ ശേഖരമുണ്ട് . ഉൽസവ നാളുകളിലെന്നും അക്വേറിയത്തിൽ തിരക്കാണ് . കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 30 രൂപയുമാണ് പ്രവേശന ഫീസ് .
| false |
എറണാകുളം ഡിടിപിസിയുടെ കേരളാ സിറ്റി ടൂർ ഭൂതത്താൻകെട്ടിലേക്കു പുതിയ ടൂർ പാക്കേജ് അഞ്ചിന് ആരംഭിക്കുന്നു . 950 രൂപക്ക് ഭൂതത്താൻകെട്ട് , തട്ടേക്കാട് തുടങ്ങിയ സ്ഥലങ്ങൾ ഒറ്റയ്ക്കും , കുടുംബത്തോടൊപ്പവും കൂട്ടായും സന്ദർശിക്കാവുന്നതാണ് . ഗ്രൂപ്പ് ബുക്കിങിന് സ്പെഷൽ ഡിസ്‌കൗണ്ട് ലഭ്യമാണ് . കൊച്ചിയിൽ നിന്നു എല്ലാ ദിവസവും രാവിലെ ഏഴിന് പുറപ്പെടും . രാവിലെ ഒൻപതിന് ഭൂതത്താൻ കെട്ടിലെത്തും . തുടർന്നു ഒരു മണിക്കൂർ ട്രക്കിങ്ങ് , കാടിന്റെ മനോഹാരിത ആസ്വദിക്കുന്നതിനോടൊപ്പം ട്രൈബൽ കോളനി നിവാസികളിലൂടെ കാടിനെ പറ്റി നേരിട്ടറിയാനും അവസരമുണ്ട് . ഓൾഡ് ഭൂതത്താൻകെട്ടും , മറ്റു അനുബന്ധ സ്ഥലങ്ങളും കണ്ടാസ്വദിക്കുന്നതിനോടൊപ്പം പെരിയാറിലൂടെ ബോട്ടിങിനും അവസരമുണ്ട് . പാക്കേജിലുണ്ട് . ഉച്ചഭക്ഷണത്തിനുശേഷം തട്ടേക്കാട് പക്ഷി സങ്കേതം സന്ദർശിച്ചു രാത്രി ഏഴോടെ കൊച്ചിയിൽ തിരിച്ചെത്തും .
| false |
യുഎഇ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ലക്ഷ്വറി സൗകര്യങ്ങളും കിടിലന്‍ ടൂറിസ്റ്റ് സ്പോട്ടുകളുമെല്ലാമുള്ള അടിപൊളി നഗരങ്ങളാണ് മനസ്സിലേക്ക് ഓടിയെത്തുക . സഞ്ചാരികള്‍ക്ക് കാണാനായി നിരവധി മനോഹര കാഴ്ചകള്‍ ഇവിടെയുണ്ട് . ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായാലും ഏറ്റവും വലിയ ഹൈ-ഡെഫനിഷൻ വീഡിയോ മതിലായാലും ഏറ്റവും വേഗതയേറിയ പൊലീസ് കാറായാലുമെല്ലാം റെക്കോർഡ് നേട്ടങ്ങൾക്ക് യുഎഇ എന്നും മുന്നില്‍ത്തന്നെയുണ്ട് . ഇപ്പോഴിതാ ഇവയുടെ കൂട്ടത്തിലേക്ക് കുറച്ചു പുതിയ കാര്യങ്ങള്‍ കൂടി കടന്നു വന്നിരിക്കുകയാണ് . കൊറോണ മൂലം ലോകമാകെ കുഴഞ്ഞു മറിഞ്ഞെങ്കിലും ദുബായ്ക്കിത് റെക്കോഡുകളുടെ കാലമാണ് . നാലു ഗിന്നസ് ലോക റെക്കോഡുകളാണ് ഈ വര്‍ഷം യുഎഇയെ തേടിയെത്തിയത് . ഗിന്നസ് ലോക റെക്കോർഡ് ദിനത്തോടനുബന്ധിച്ചാണ് ഈ നേട്ടങ്ങള്‍ പ്രഖ്യാപിച്ചത് . ചൈന , യുഎസ്എ , യുകെ , ജപ്പാൻ തുടങ്ങിയ വമ്പന്‍ രാജ്യങ്ങളുടെ നിരവധി റെക്കോർഡുകൾ ഇക്കുറി തകർന്നു . യുഎഇയിൽ നിന്ന് ഒമീർ സയീദ് ഒമീർ യൂസഫ് അൽമഹൈരി , ഡോ . ഖവ്‌ല അൽ റോമൈതി , മീര അൽ ഹൊസാനി എന്നീ പുലിക്കുട്ടികള്‍ ചേര്‍ന്ന് നാല് ഗിന്നസ് കിരീടങ്ങളാണ് ജന്മനാടിനു ചാര്‍ത്തികൊടുത്തത് . ഡോ . ഖവ്‌ല അല്‍ റോമൈതി ലോകം മുഴുവന്‍ ചുറ്റുക എന്നാല്‍ അത്ര ചില്ലറ കാര്യമല്ല . ഏഴു ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്യുക എന്നാല്‍ ഒരു ജീവിതകാലം കൊണ്ട് കഴിയണമെന്നുമില്ല . എന്നാല്‍ വെറും 87 മണിക്കൂര്‍ കൊണ്ട് ലോകം ചുറ്റി റെക്കോര്‍ഡിട്ട യുഎഇയില്‍ നിന്നുള്ള ഖവ്‌ല അല്‍ റോമൈതി എന്ന യുവഡോക്ടര്‍ കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ നിറഞ്ഞ താരമായിരുന്നു . ഏഴു ഭൂഖണ്ഡങ്ങള്‍ ചുറ്റിവരാന്‍ കൃത്യം 3 ദിവസം 14 മണിക്കൂർ 46 മിനിറ്റ് 48 സെക്കൻഡാണ് ഖവ്‌ല എടുത്തത് . 2020 ഫെബ്രുവരി 13 ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ അവസാനിച്ച യാത്രയിൽ അവര്‍ 208 രാജ്യങ്ങളിലൂടെയും അനുബന്ധ പ്രദേശങ്ങളിലൂടെയും സഞ്ചരിച്ചു . ഒമീർ സയീദ് ഒമീർ യൂസഫ് അൽമഹൈരി ഒന്നല്ല , രണ്ടു റെക്കോഡുകളാണ് ഒമീർ സയീദ് ഒമീർ യൂസഫ് അൽമഹൈരി എന്ന എമിരാറ്റി തകര്‍ത്തത് . വേക്ക്ബോര്‍ഡിംഗ് എന്ന സാഹസിക ജലകായിക വിനോദമായിരുന്നു ഇനം . ' ഫാര്‍തസ്റ്റ് വേക്ക്ബോര്‍ഡ് ജമ്പ് ' , ‘ മോസ്റ്റ് വേക്ക്ബോര്‍ഡ് റെയില്‍ എയെഴ്സ് ഇന്‍ 30 സെക്കൻഡ്സ് എന്നിവയായിരുന്നു ഇനങ്ങള്‍ . ഈയിനത്തില്‍ , ഫ്രാൻസിൽ നിന്നുള്ള ജെറോം മക്വാർട്ടിന്‍റെ റെക്കോഡുകളാണ് അൽഹൈരി തകര്‍ത്തത് . മീര അൽ ഹൊസാനി പല നിറങ്ങളില്‍ ഉള്ള1,447 സോക്സുകൾ ഉപയോഗിച്ച് അറബിയിൽ ‘ സന്തോഷം ’ എന്ന വാക്ക് എഴുതിയാണ് മീര അൽ ഹൊസാനി ഗിന്നസ് റെക്കോഡ് നേടിയത് . ഡൗണ്‍ സിന്‍ഡ്രോം ഉള്ള തന്‍റെ മകള്‍ ലത്തീഫയോടുള്ള സ്നേഹസൂചകമായാണ് മീര ഇങ്ങനെ ചെയ്തത് . അബുദാബിയിലെ സാംസ്കാരിക , ടൂറിസം വകുപ്പിലെ വെല്‍ ബീയിംഗ് ഓഫീസറും ചീഫ് ഓഫ് ഹാപ്പിനസ് പദവി അലങ്കരിക്കുന്ന ആളുമാണ് ഈ 39- കാരി . 700 കുട്ടികളിൽ 1 പേരെ ബാധിക്കുമെന്ന് കരുതപ്പെടുന്ന ഒരു ജനിതകാവസ്ഥയാണ് ഡൗണ്‍ സിന്‍ഡ്രോം . സോക്സിന് മനുഷ്യ ക്രോമസോമുകളുടെ ആകൃതിയോട് സാമ്യമുണ്ട് . ഡൗണ്‍ സിന്‍ഡ്രോം ഉള്ള കുട്ടികള്‍ക്ക് സാധാരണ മനുഷ്യരില്‍ നിന്നും അധികമായി ഒരു ക്രോമസോം ഉണ്ടാകും . ഇതാണ് സോക്സ് ഉപയോഗിച്ചുള്ള സൃഷ്ടിക്ക് പ്രചോദനമായത് .
| false |
പുൽപള്ളി ∙ സംസ്ഥാനത്തും ജില്ലയുടെ വിവിധ പ്രദേശങ്ങളിലും കനത്ത മഴ പെയ്യുമ്പോഴും അതിർത്തി മേഖലയിൽ ചാറൽമഴ പോലുമില്ല . പുൽപള്ളി , മുള്ളൻകൊല്ലി , പൂതാടി പഞ്ചായത്തുകളിൽ വളരെ കുറച്ചു മഴയേ ഇക്കൊല്ലം ലഭിച്ചിട്ടുള്ളൂ . വൈകുന്നേരങ്ങളിൽ മഴക്കാറ് നിറയുന്നുണ്ടെങ്കിലും മഴയില്ല . ഇടവത്തിലും മഴ കിട്ടിയില്ല . അതിന് മുൻപ് കുറച്ച് വേനൽമഴ കിട്ടിയിരുന്നു . ചേന , ഇഞ്ചി , കാച്ചിൽ , കപ്പ , വാഴ എന്നിവയെല്ലാം കരിഞ്ഞുണങ്ങുകയാണ് . മാസങ്ങൾക്ക് മുൻപ് നട്ട ഇവ ചൂട് മണ്ണിലിരുന്ന് കരിയുന്നു . നേരത്തെ കപ്പ നട്ടവർക്ക് വീണ്ടും നടാൻ കൊമ്പുപോലുമില്ല . മിഥുനം പകുതിയോടെ നെൽക്കൃഷിക്ക് വിത്തിടണം . ഇപ്പോഴത്തെ സാഹചര്യത്തിൽ അതു നടക്കില്ല . പുതുമഴയിൽ വിളകൾക്ക് വളപ്രയോഗം നടത്തിയവരും വെട്ടിലായി . കുരുമുളക് , തെങ്ങ് , കാപ്പി , കമുക് എന്നിവയുടെ ചുവട് തെളിച്ച് വളമിട്ടതല്ലാതെ ഇതുവരെയും അത് നനഞ്ഞില്ല . കൃഷി നശിച്ചവർ ആവർത്തന കൃഷിക്ക് എത്തിച്ച നടീൽ വസ്തുക്കളും കരിഞ്ഞുണങ്ങി . ലക്ഷക്കണക്കിന് കുരുമുളക് , കാപ്പി തൈകൾ കൃഷിക്കാർ വാങ്ങി നട്ടിരുന്നു . അവയൊന്നും ചുവട് പിടിച്ചില്ല . പ്രളയകാല കൃഷിനാശത്തിന് പകരമായി കൃഷിയിറക്കിയവർക്ക് വീണ്ടും നഷ്ടം പേറേണ്ടി വരുന്നു . ക്ഷീരമേഖലയും വറുതിയിൽ നിന്ന് കരകയറുന്നില്ല . പശുക്കൾക്ക് പുല്ല് നൽകാനില്ലാത്തതിനാൽ പാൽ ഉൽപാദനം കൂടുന്നില്ല . മിക്ക ചെറുകിട സംഘങ്ങളുടെയും നിലനിൽപ്പും അപകടത്തിലാണ് . പശു വളർത്തൽ ലാഭകരമല്ലെന്നാണ് കർഷകരുടെ അനുഭവം . ഉൽപാദന ചെലവിനനുസരിച്ച് പാൽ വില ഉയരുന്നില്ല . ലീറ്ററിന് 32 രൂപയാണ് കർഷകർക്ക് ലഭിക്കുന്ന പരമാവധി വില . പിണ്ണാക്ക് , കാലിത്തീറ്റ എന്നിവയുടെ വില നാൾ ഉയരുന്നു . കബനി റിസർവോയറിലും വെള്ളം കുറയുന്നു പുൽപള്ളി ∙ വയനാട്ടിലെ മഴയിൽ നിറയുന്ന കബനി അണക്കെട്ടിലും ഇക്കാെല്ലം വെള്ളമില്ല . മുൻ വർഷങ്ങളിൽ ഈ സമയത്ത് അണക്കെട്ട് നിറയാറുണ്ട് . ഇക്കൊല്ലം പലേടത്തും പുഴ മുറിച്ച് നടന്ന് കയറാവുന്ന അവസ്ഥ . എച്ച് . ഡി . കോട്ട താലൂക്കിലെ ബീച്ചനഹള്ളിയിൽ കബനിനദിയിൽ നിർമിച്ച അണയുടെ റിസർവോയർ നാഗർഹൊള , ബന്ദിപ്പുര കടുവാ സങ്കേതങ്ങളാണ് . ബാവലി വരെ നീളുന്ന റിസർവോയറാണിത് .
| false |
പേന ആ പേന … അത് അങ്ങനെ മേശപ്പുറത്ത് , ആർക്കും ഉടമസ്ഥാവകാശം ഇല്ലാതെ , അനാഥമായി കിടന്നു . വെറുമൊരു പേന , അഞ്ചോ പത്തോ രൂപയാകും അതിന്റെ വില . സമയം രാവിലെ ഒൻപത് മണിയായി . ആ സ്ഥാപനത്തിൽ ജോലിയ്‌ക്കെത്തിയവരുടെ തിരക്ക് കൂടി . പ്രൈവറ്റ് സെക്രട്ടറിയുടെ ഓഫീസിൽ , രജിസ്റ്ററിൽ ഒപ്പിടാനായി അവരെല്ലാവരും ഒന്നിന് പുറകെ ഒന്നായി നിന്നു . ഏറ്റവും പുറകിൽ അവിടുത്തെ പ്യൂൺ നാരായണൻ കുട്ടി . ഇന്ന് പതിവിനു വിപരീതമായി നാരായണൻകുട്ടി പേനയെടുക്കാൻ മറന്നുപോയി . സാധാരണ രണ്ട് , മൂന്നു പേനകൾ കറുപ്പ് , നീല , ചുവപ്പ് അങ്ങനെ അയാളുടെ കീശയിലുണ്ടാകും . സാറുമ്മാർക്ക് പെട്ടെന്നൊരു നീലയോ , കറുപ്പോ , ചുവപ്പോ മഷിയുള്ള പേന വേണമെങ്കിൽ അപ്പോൾ തന്നെ നാരായണൻകുട്ടി വേണ്ടത് എടുത്ത് കൊടുക്കും . ആവശ്യം കഴിഞ്ഞാലോ തിരികെ വാങ്ങി കീശയിലിടും . അതയാളുടെ ഒരു ശീലമായി തീർന്നു , പേനകൾ അത്രയും കയ്യിലുണ്ടാവുക എന്നത് . ഇന്നെന്തോ … , തിരക്കിട്ടാണിറങ്ങിയത് . പേന എടുത്തിടാൻ അപ്പോഴേയ്ക്ക് മറന്നിരുന്നു . നോക്കുമ്പോൾ ഒരു പേന മേശപ്പുറത്ത് കിടപ്പുണ്ട് . മുകളിൽ അമർത്തുമ്പോൾ താഴെ എഴുതാൻ തക്ക രീതിയിൽ മുനയിറങ്ങിനിൽക്കുന്ന തരം പേന . “ അതുംകൊണ്ട് ഇന്ന് ഒപ്പിടാം … ’ ’ അയാൾ ഓർത്തു . അതൊരു നീലയും വെളുപ്പും നിറമുള്ള പേന ആയിരുന്നു . നീല മഷിപ്പേന . ഒപ്പിടാനുള്ള തന്റെ ഊഴമെടുത്തപ്പോൾ അയാൾ ആ പേന കയ്യിലെടുത്തു , തന്റെ പേരിനായി പരതി . കണ്ണുകൾക്ക് കാഴ്ചക്കുറവുണ്ടായിരുന്നു . കൈവിരൽകൊണ്ട് തപ്പി തന്റെ പേരിനു നേരെയുള്ള കളത്തിൽ ആ പേനകൊണ്ട് അയാൾ ഒപ്പിട്ടു . ഇനി തന്റെ ജോലികളിലേക്ക് അയാൾ പ്രവേശിക്കുകയായി … അയാൾ മനസ്സിൽ കണക്കുകൂട്ടി . ഒൻപത് മണിയ്ക്ക് എത്തുമെങ്കിലും ഒൻപതര-പത്തോടു കൂടെയാണ് ഔദ്യോഗി ജോലികൾ ആരംഭിക്കുക . ആ സമയം എല്ലാവർക്കും തന്റെ വക ഓരോ ചായ നാരായണൻകുട്ടി കൊടുക്കും . അതായത് , വെറും ചായയല്ല … സ്പെഷ്യൽ ചായ . ചുക്കും ഏലയ്ക്കായുമിട്ട നല്ല ഒന്നാംതരം ചായ . അവിടെയുള്ളവർ ഒന്നടങ്കം ആ ചായ ഇഷ്ടപ്പെട്ടിരുന്നു . അവർ നാവിൽ നിറഞ്ഞ രുചിയോടെ , ആത്മാർഥമായി എന്നും പറയും ; “ നാരായണാ … തന്റെ ചായ … , ഇതുപോലെ നല്ല രുചിയും മണവുമുള്ള ചായ ജീവിതത്തിൽ കുടിച്ചിട്ടില്ല ” അവിടെ നാരായണൻകുട്ടിക്ക് എല്ലാവരും സാറുമ്മാരാണ് . പെൺസാറുമ്മാർ , “ നാരായൺകുട്ടിച്ചേട്ടാ ’ ’ എന്ന് അയാളെ സംബോധന ചെയ്തു . വയസ്സ് അമ്പതിനോളം അടുത്തിരുന്നു അയാൾക്ക് . പഠിപ്പും തീരെ കുറവായിരുന്നു . ചായ കുടിക്കുമ്പോൾ അയാൾ അവരുടെ മുഖത്തു നോക്കി , ചായ നാവിലാദ്യം എത്തുമ്പോഴുള്ള ഭാവം ശ്രദ്ധിച്ചിരുന്നു ഇഷ്ടപ്പെട്ടോ , ഇല്ലയോ , കടുപ്പം ഉണ്ടായിരുന്നോ , അതോ കൂടുതലാണോ , മധുരം കുറവാണോ , ഇനിയും ചേർക്കണോ എന്ന സംശയങ്ങൾ അയാളുടെ മനസ്സിൽ നിറഞ്ഞുനിൽക്കും . അവരുടെ മുഖം തെളിഞ്ഞു കാണുമ്പോൾ മാത്രം നാരായണൻകുട്ടിക്ക് സംതൃപ്തി തോന്നും . ചിലർ രണ്ടാമതും ചായ ചോദിക്കുമായിരുന്നതിനാൽ അയാൾ കുറച്ചധികം ചായ കൂടെ എന്നും ഉണ്ടാക്കും . “ ചായ ആണെങ്കിലും എന്താ … ? അവര് കുടിയ്ക്കട്ടെ … , മതിയാകുവോളം … ” ആദ്യത്തെ ആ ജോലി കഴിഞ്ഞാൽ പിന്നെയുള്ളത് , മണി പത്താകുമ്പോഴേയ്ക്ക് ഓരോരുത്തരുടെ മേശപ്പുറത്തു നിന്നും അവരവർക്ക് വേണ്ട ഫയലുകൾ എത്തിച്ചുകൊടുക്കുക എന്നതാണ് . പിന്നെ , മാനേജർ സാറിന്റെ ഓഫീസുമുറിയിൽ കുറച്ച് പണി . ഇത് എല്ലാം നാരായണന്റെ മനസ്സിലെ കണക്കുകൂട്ടൽ ആയിരുന്നു . അത് കഴിഞ്ഞു . ഇനി നാരായണൻകുട്ടി തന്റെ ജോലിയിലേക്ക് പ്രവേശിക്കുകയായി . ആദ്യം എല്ലാവർക്കും ചായ . നാരായണൻകുട്ടി ഊണുമുറിയിലേയ്ക്ക് നടന്നു . അവിടെയൊരു ചെറിയ മണ്ണെണ്ണ അടുപ്പുണ്ട് . വാഷ് ബേസിനിന് അരികിലെത്തിയപ്പോൾ … നാരായണൻകുട്ടി പെട്ടെന്നൊന്ന് നിന്നു … ! ഇത് അയാളുടെ മറ്റൊരു ശീലം . എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ കൈകഴുകുക എന്നത് . ആഹാരം ഉണ്ടാക്കുകയാണെങ്കിൽ പ്രത്യേകിച്ച് . വർഷങ്ങളായി അയാൾ അത് ശീലിച്ചുപോന്നു . നാരായണൻ കൈകഴുകി . അവിടെയുണ്ടായിരുന്ന സോപ്പ് ഉപയോഗിച്ച് … , അയാൾ വൃത്തിയായി കഴുകി . എന്നിട്ട് അടുപ്പ് കത്തിച്ച് , തന്റെ രീതിയിൽ ആ സ്പെഷ്യൽ ചായ ഉണ്ടാക്കി എല്ലാവർക്കും കൊടുത്തു . … … … … … …… …… …… …… …… മേശപ്പുറത്തിരുന്ന ആ പേന … പ്രത്യക്ഷത്തിൽ മുകളിൽ അമർത്തുമ്പോൾ ‘ ക്ലിക്ക് ’ എന്ന ശബ്ദത്തോടെ , എഴുതത്തക്ക രീതിയിൽ മുന പുറത്തേയ്ക്ക് തള്ളിവരുന്ന ഒരു പേനയായിരുന്നെങ്കിലും , എങ്ങനെയെന്നറിയില്ല … അതിൽ ആയിരങ്ങളെ കൊന്നൊടുക്കാൻ ശേഷിയുണ്ടായിരുന്ന മേൽപ്പറഞ്ഞ സൂക്ഷ്മജീവി , തന്റെ ഊഴത്തിനായി കാത്തിരുന്ന ആ മഹാവിപത്ത് , ആ പേനയിൽ ഉണ്ടായിരുന്നു . എനിയ്ക്കോ നാരായണൻകുട്ടിയ്ക്കോ അറിയില്ല . ആ പേനയിൽ എങ്ങനെയത് വന്നു … ? നാരായണൻകുട്ടിയെപ്പോലെ ആരൊക്കെ ഇന്ന് പേന മറന്നവരുണ്ട് … ? അവരിൽ എത്രപേർ ഒപ്പിടാൻ ആ പേന ഉപയോഗിച്ചു … ? എന്നൊന്നും . പിന്നീട് എത്ര പേരിലേക്ക് ആ മഹാവ്യാധി ഇതിനോടകം വ്യാപിച്ചു എന്നും . പക്ഷെ ഒന്നുറപ്പാണ് … , നാരായണൻകുട്ടി അയാൾപോലുമറിയാതെ അതിനെ തോൽപ്പിച്ചിരിക്കുന്നു . അതിനേക്കാളൊക്കെ ഉപരി ഒന്നുമറിയാത്ത ആയിരക്കണക്കിന് ജനങ്ങളെ ആ സാധാരണ മനുഷ്യൻ രക്ഷിച്ചു . നൂറ് ശതമാനം എന്ന് പറയാൻ പറ്റില്ല . കാരണം ധാരാളം വഴികൾ നമ്മൾ തന്നെ തുറന്നിട്ടിരിക്കുന്നു . ഇനി … ഇപ്പോഴും ഒന്നും ചെയ്യാതെ മൗനമായി ഇരിയ്ക്കുന്ന സഹോദരങ്ങളോട് ഒരു അപേക്ഷ . സ്വയം രക്ഷിയ്ക്കാൻ വയ്യ എങ്കിൽ , മറ്റുള്ളവരുടെ ജീവിതം ഓർത്തെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യുക . മനുഷ്യ നിർമ്മിതമായ ബോംബുകൾക്കോ വാളുകൾക്കോ തോക്കുകൾക്കോ പിടിച്ചു നിൽക്കാനാകാത്ത വിധം എതിരാളി ശക്തനാണ് . പക്ഷേ ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാക്കാത്ത വളരെക്കുറച്ച് കാര്യങ്ങൾ ഒന്ന് അനുസരിച്ചാൽ മതി … അതിന്മേൽ വിജയം വരിക്കുവാൻ … … … … … … … … …… …… …… …… …… …… …… അതൊരു സൂക്ഷ്മജീവി ആയിരുന്നു . നഗ്നനേത്രങ്ങൾ കൊണ്ട് കാണാനാകാത്ത , അനേകായിരങ്ങളെ കൊന്നൊടുക്കിയ ഇപ്പോഴും കൊന്നൊടുക്കുന്നു ഒരു അതിസൂക്ഷ്മ ജീവി . അവ പ്രപഞ്ചശക്തിയുടെ ഹിതമോ , അതോ എതിരാളിയുടെ പരീക്ഷണമായോ ഭൂമിയിൽ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്ക് നിമിഷങ്ങൾക്കൊണ്ട് പറന്നെത്തിക്കൊണ്ടിരുന്നു . ലോകത്തിന്റെ സകല കോണുകളിലും ശവശരീങ്ങൾ കുന്നുകൂടി കിടന്നിട്ടും , അവ യുദ്ധം അവസാനിപ്പിച്ചില്ല . രാജ്യങ്ങൾ രാജ്യങ്ങളെ കണ്ടുപിടുത്തങ്ങളാൽ കീഴടക്കിയ … മനുഷ്യരുമായുള്ള യുദ്ധം … .
| false |
പാലക്കാട് തൃത്താലയില്‍ മീന്‍വലയില്‍ മലമ്പാമ്പ് കുരുങ്ങി . തൃത്താല മേഴത്തൂരിന് സമീപത്തെ പാടത്താണ് നാട്ടുകാര്‍ പാമ്പിനെ വലയില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത് . പട്ടാമ്പി വനപാലകരെത്തി രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി . മേഴത്തൂര്‍ കൈത്തറ ക്ഷേത്രത്തിന് സമീപത്തെ പാടത്താണ് മലമ്പാമ്പിനെ വലയില്‍ കുരുങ്ങിയതായി കണ്ടത് . നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പട്ടാമ്പി വനപാലകസംഘം സ്ഥലത്തെത്തി . ഒരുമണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവില്‍ മലമ്പാമ്പിനെ സ്വതന്ത്രമാക്കി . നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി . മീന്‍പിടിച്ച ശേഷം ഉപേക്ഷിച്ച വലയില്‍ പാമ്പ് കുടുങ്ങിയതെന്നാണ് നിഗമനം . രക്ഷപ്പെടുത്തിയ പാമ്പിനെ വനപാലകസംഘം നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി . ആരോഗ്യ പരിശോധനയ്ക്ക് ശേഷം വനത്തിലേക്ക് തുറന്ന് വിടും . തൃത്താല , മേഴത്തൂര്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ടുണ്ട് . ഈമേഖലയിലെല്ലാം മീന്‍പിടിക്കാന്‍ വലയെറിയുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട് . എന്നാല്‍ പലരും മീന്‍പിടിച്ച ശേഷം വല വെള്ളക്കെട്ടില്‍ ഒഴിവാക്കി മടങ്ങുന്നുവെന്നാണ് വനപാലകര്‍ പറയുന്നത് . ദേശാടന പക്ഷികളുള്‍പ്പെടെ പലതും വലയില്‍ കുരുങ്ങുന്നത് പതിവാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു .
| false |
മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രവർത്തകനായിരുന്നു ഡോ . രത്‌നാപ്പ ഭരമാപ്പ കുംഭാർ . അംബേദ്‌കറുമൊത്ത് ഇന്ത്യൻ ഭരണഘടനയുടെ അന്തിമ കരടു രേഖയിൽ ഒപ്പുവച്ച വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം . 1985 ൽ പത്മശ്രീ ലഭിച്ചു . പാർലമെന്റ് അംഗവും , നിയമസഭാംഗവുമായിരുന്നു . കൂടാതെ മഹാരാഷ്ട്ര സർക്കാറിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായും പ്രവർത്തിച്ചു . ഡോ . രത്നാപ്പ കുംഭാർ ഷിരോൾ താലൂക്കിലെ നിംഷീർഗാവ് എന്ന ഗ്രാമത്തിലെ ഒരു കുശവ കുടുംബത്തിൽ ജനിച്ചു . ചെറുപ്പകാലത്ത് തന്നെ രാഷ്ട്രീയവും സാമൂഹ്യവുമായ പ്രവർത്തനങ്ങളിൽ അദ്ദേഹം തല്പരനായിരുന്നു . പ്രജാപരിഷദ് എന്ന സംഘടനയുടെ കീഴിൽ നാട്ടുരാജാവിന്റെ ഭരണത്തിനെതിരെ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും 1939 ജൂലൈ 8-ന് അറസ്റ്റിലാവുകയും ചെയ്തു . കുംഭാർ , മാധവറാവു ബാഗൽ , ദേശായി എന്നിവരെ കോലാപൂരിലെ ഭരണകൂടം അറസ്റ്റു ചെയ്ത് പിഴ ചുമത്തി . തുടർന്ന് അദ്ദേഹം സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും ആറു വർഷത്തോളം ഒളിവിൽ കഴിയുകയും ചെയ്തു . നാട്ടുരാജ്യങ്ങളെ ഇല്ലാതാക്കുവാനുള്ള പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അദ്ദേഹം പ്രവർത്തിച്ചു . “ ദേശ്ഭക്ത് ” രത്നപ്പ കുംഭർ എന്ന് അദ്ദേഹം വിളിക്കപ്പെട്ടു . 1941 ൽ കോലാപ്പൂരിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ചപ്പോൾ മാധവറാവു ബാഗൽ , രത്നാപ്പ കുംഭാർ , ഗോവിന്ദ്റാവു കൊർഗാവങ്കർ എന്നിവരായിരുന്നു കോലാപ്പൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നിയന്ത്രണ ബോർഡ് അംഗങ്ങൾ . സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യൻ ഭരണഘടന രൂപവത്കരിച്ച കമ്മറ്റിയിൽ അംഗമായിരുന്നു . 1952-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . ഇചൽകരഞ്ചി എന്ന സ്ഥലത്ത് അദ്ദേഹം ഒരു പഞ്ചസാര മിൽ സ്ഥാപിച്ചു . 1962 മുതൽ 1982 വരെയും 1990 മുതൽ മരണംവരെയും ഷിയാൽ നിയമസഭാ മണ്ഡലത്തെ എം . എൽ . എയായി പ്രതിനിധീകരിച്ചിട്ടുണ്ട് . 1974 മുതൽ 1978 വരെ അദ്ദേഹം ആഭ്യന്തര , ആഭ്യന്തര സിവിൽ സപ്ലൈസ് സഹമന്ത്രിയായിരുന്നു . കോലാപൂരിലെ ശിരോൾ , ഹട്കാനംഗ്ലെ താാലൂക്കുകളുടെ വ്യാവസായിക കാർഷിക സമൃദ്ധിയിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു . 1998 ഡിസംബർ 23 ന് തന്റെ 89-ആം വയസ്സിൽ ഡോ . രത്നാപ്പ കുംഭാർ അന്തരിച്ചു .
| false |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.