content
stringlengths
11
395k
is_valid
bool
1 class
അനുരാഗ് അറോറ എന്ന ചെറുപ്പക്കാരന്‍ തന്റെ ജോലി ഉപേക്ഷിച്ച് കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത് വെറും ബിസിനസ് എന്ന രീതിയിലല്ല . കൃഷിയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയാല്‍ ഭാവിയില്‍ രാജ്യത്തിന് തന്നെ പ്രയോജനപ്പെടുമെന്ന ചിന്തയായിരുന്നു ഈ ചെറുപ്പക്കാരന് . മത്സരപ്പരീക്ഷകള്‍ക്കുള്ള പരിശീലനത്തോടൊപ്പം അല്‍പം വ്യത്യസ്തമായി കൃഷിയെക്കുറിച്ചുള്ള അറിവുകളും പകര്‍ന്നുനല്‍കുകയാണ് അനുരാഗും ഭാര്യയും . പഞ്ചാബിലെ ജലന്ധര്‍ ആസ്ഥാനമാക്കി അനുരാഗ് ആരംഭിച്ച കാര്‍ഷിക സ്റ്റാര്‍ട്ടപ്പാണ് എം . ഐ . എന്‍ . കെ . ഓര്‍ഗാനിക് ഗാര്‍ഡന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്ന രീതിയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഏതു പ്രായത്തില്‍പ്പെട്ട ആളുകള്‍ക്കും ജൈവകൃഷിയെക്കുറിച്ചുള്ള അവബോധമുണ്ടാക്കുകയെന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം . എല്ലാവരെയും കൃഷിയിലേക്ക് ഇറങ്ങാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഈ സ്ഥാപനത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ട് . ലഹരിയുടെ പിടിയില്‍ നിന്നും വളര്‍ന്നു വരുന്ന കുട്ടികളെ രക്ഷിക്കണമെന്ന ഒരു ആഗ്രഹം മനസ്സില്‍ അനുരാഗിന്റെ മനസില്‍ ഉണ്ടായിരുന്നു . രണ്ട് വ്യത്യസ്ത മേഖലകളായ കൃഷിയും പഠനവും ഒന്നിച്ചു ചേര്‍ക്കുന്നത് വഴി യുവതലമുറയിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുന്ന എന്തെങ്കിലും ചെയ്യാനാണ് അനുരാഗ് ശ്രമിക്കുന്നത് . നാഷനല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് , സര്‍ക്കാര്‍ ജോലികള്‍ മറ്റുള്ള മത്സരപ്പരീക്ഷകള്‍ എന്നിവയ്ക്കുള്ള പരിശീലനവും ഈ സ്റ്റാര്‍ട്ടപ്പ് വഴി നല്‍കുന്നു . കുട്ടികളില്‍ നല്ല കൈയക്ഷരം ഉണ്ടാക്കിയെടുക്കാനും ഇവര്‍ ശ്രമിക്കുന്നു . എച്ച് . ആര്‍ വിഭാഗത്തിലെ ജോലി രാജിവെച്ച് സ്റ്റാര്‍ട്ടപ്പിലേക്ക് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പഠിച്ചിറങ്ങിയ അനുരാഗ് ട്രൈഡന്റ് ഇന്ത്യയിലെ എച്ച് . ആര്‍ വിഭാഗത്തിന്റെ മേധാവിയായി പ്രവര്‍ത്തിക്കുമ്പോഴാണ് തന്റെ ജോലി ഉപേക്ഷിച്ച് ഇതുപോലൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആലോചിച്ചത് . 2017 ജൂണിലാണ് എം . ഐ . എന്‍ . കെ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത് . വൃത്തിയുള്ളതും ആരോഗ്യകരമായതുമായ ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അനുരാഗിന്റെ ഭാര്യയായ ജയതി അറോറയും സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു . ' രാജ്യത്തിന്റെ പുരോഗതിക്ക് താങ്ങായി നില്‍ക്കുന്ന രണ്ട് പ്രധാന മേഖലകളില്‍ കാതലായ മാറ്റം വരുത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം . വളര്‍ന്നുവരുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പോസിറ്റീവ് ആയിട്ടുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്ന തോന്നലില്‍ നിന്നാണ് കൃഷിക്കും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കി മുന്നോട്ട് പോയത് ' അനുരാഗ് തന്റെ സംരംഭത്തെക്കുറിച്ച് വ്യക്തമാക്കുന്നു . അനുരാഗ് തന്റെ സമ്പാദ്യം മുഴുവനും ഇത്തരമൊരു സ്റ്റാര്‍ട്ടപ്പ് നിര്‍മിക്കാന്‍ വേണ്ടി ചെലവഴിച്ചു . ഇപ്പോള്‍ ആറ് അംഗങ്ങളുള്ള ഒരു ടീമായി ഈ സ്ഥാപനം മുന്നോട്ടു പോവുന്നു . റൂഫ്‌ടോപ്പ് ഓര്‍ഗാനിക് ഫാമിങ്ങ് എന്ന രീതിയില്‍ മേല്‍ക്കൂരയിലെ സ്ഥലത്താണ് ഇവര്‍ പച്ചക്കറികളുണ്ടാക്കുന്നത് . പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പരിശീലനം നേടിയ അനുരാഗ് സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വെജിറ്റബിള്‍സ് ഇന്തോ-ഇസ്രായേല്‍ പ്രോജക്റ്റിന്റെ അംഗീകാരത്തോടെയാണ് സുരക്ഷിത പച്ചക്കറികളുടെ ഉത്പാദനത്തിന് മുന്നിട്ടിറങ്ങിയത് . ' രാസകീടനാശിനികളും രാസവളങ്ങളും മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിവുണ്ട് . കുട്ടികളിലൂടെ കൃഷിയുടെ ബാലപാഠങ്ങള്‍ പകര്‍ന്നു കൊടുത്താല്‍ വരുംതലമുറയ്ക്ക് പ്രയോജനപ്പെടുമെന്ന് ഉറപ്പാണ് ' . അനുരാഗ് പറയുന്നു . പ്രധാനമായും ജൈവപച്ചക്കറികളുടെ ഉത്പാദനത്തിലാണ് ഇവര്‍ ശ്രദ്ധ ചെലുത്തുന്നത് . സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കാര്‍ഷിക രംഗത്തുള്ള ഉപദേശങ്ങള്‍ നല്‍കുന്ന കണ്‍സള്‍ട്ടന്‍സി സര്‍വീസ് ആയും പ്രവര്‍ത്തിക്കുന്നു . ഭക്ഷ്യ സംസ്‌കരണവും വിപണനവും ഇവര്‍ നടത്തുന്നുണ്ട് . വെയിലില്‍ ഉണക്കിപ്പൊടിച്ച കൂണ്‍ പൗഡര്‍ , തക്കാളി പൗഡര്‍ എന്നിവയെല്ലാം വില്‍പ്പനയ്ക്കുണ്ട് . മണ്ണിരക്കമ്പോസ്റ്റ് ഉപയോഗിച്ച് വളര്‍ത്തിയെടുത്ത പച്ചക്കറികളും മണ്ണില്ലാതെ കൃഷി ചെയ്തുണ്ടാക്കിയ വിളവുകളും വില്‍പ്പന നടത്തുന്നു . മൈക്രോഗ്രീനുകള്‍ , മുളപ്പിച്ച ധാന്യങ്ങള്‍ , ഗോതമ്പുപൊടി എന്നിവയും ആവശ്യക്കാരിലെത്തിക്കുന്നു . ' പുതുമയുള്ളതും പോഷകഗുണമുള്ളതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്നതുമായ പച്ചക്കറികളിലാണ് ഞാന്‍ തുടക്കം കുറിച്ചത് . 50 കിലോഗ്രാം കൂണ്‍ ആയിരുന്നു തുടക്കത്തില്‍ വളര്‍ത്തിയത് . രണ്ട് മാസമായപ്പോള്‍ 200 കിലോഗ്രാം കൂണ്‍ ആയി അത് വളര്‍ന്നു . ഇപ്പോള്‍ 4000 കിലോഗ്രാം ആണ് ലക്ഷ്യം ' . അനുരാഗ് പറയുന്നു . റാഡിഷ് , ബീറ്റ്‌റൂട്ട് , കോള്‍ റാബി , കാബേജിന്റെയും കോളിഫ്‌ളവറിന്റെയും മൈക്രോഗ്രീനുകള്‍ എന്നിവയടങ്ങുന്ന 12 വിവിധ ഉത്പന്നങ്ങള്‍ ഇവര്‍ നല്‍കുന്നു . മൈക്രോഗ്രീനുകള്‍ മണ്ണില്ലാതെയാണ് വളര്‍ത്തുന്നത് . അരിച്ചെടുത്ത് ശുദ്ധമായ വെള്ളത്തിലാണ് ധാന്യങ്ങള്‍ മുളപ്പിക്കുന്നത് . 100 % ശുദ്ധമായ ജൈവ ഗോതമ്പില്‍ നിന്നാണ് ഗോതമ്പ്‌പൊടി തയ്യാറാക്കി വിപണിയില്‍ എത്തിക്കുന്നത് . ' വീട്ടില്‍ തന്നെ ജൈവ പച്ചക്കറികള്‍ വളര്‍ത്താനാണ് ഞങ്ങള്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് . അവര്‍ കഴിക്കുന്ന ഭക്ഷണം എന്താണെന്ന് അവര്‍ക്ക് തന്നെ ബോധ്യമാകും . സ്വന്തമായി പച്ചക്കറികള്‍ വളര്‍ത്താന്‍ കഴിയാത്തവര്‍ക്ക് ഞങ്ങള്‍ വിളവെടുത്ത പച്ചക്കറികള്‍ എത്തിച്ചു കൊടുക്കുന്നുണ്ട് ചെറി തക്കാളി , കുരുമുളക് , പടവലം , ക്യാരറ്റ് , വഴുതന , പച്ചമുളക് എന്നിവയെല്ലാം മട്ടുപ്പാവില്‍ നട്ടുവളര്‍ത്താന്‍ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് ' . അനുരാഗ് തങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമാക്കുന്നു .
false
സിംഹം ഗർജിക്കുന്നത് പലരും കേട്ടിട്ടുണ്ടാകും എന്നാൽ കൂർക്കംവലിക്കുന്നത് കേട്ടിട്ടുണ്ടോ ? അതിനുത്തരമാണ് ഈ ദൃശ്യങ്ങൾ . ഗർജിക്കുന്നതിനേക്കാൾ ഉച്ചത്തിൽ കൂർക്കംവലിച്ചുകൊണ്ട് എല്ലാം മറന്നുറങ്ങുന്ന സിംഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത് . , ’ … 18 - 20 . . 12 . 😊 <വെബ്സൈറ്റ് ലിങ്ക്> ദിവസത്തിൽ 18–20 മണിക്കൂറുകൾ ഉറങ്ങുന്നവരാണ് ആൺ സിംഹങ്ങൾ . കാരണം കുട്ടികളെ നോട്ടവും ഇരതേടലുമൊക്കെ പെൺ സിംഹങ്ങളുടെ ചുമതലയാണ് . അതുകൊണ്ട് തന്നെ ആൺ സിംഹങ്ങൾക്ക് ഏറെ സമയം ഉറങ്ങാൻ കഴിയും . 19 ലെക്കൻഡ് ദൈർഖ്യമുള്ള ഈ ദൃശ്യങ്ങൾ പങ്കുവച്ചത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് .
false
ഹിന്ദു പുരാണമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് ശംബുകൻ . ശ്രീരാമന്റെ സിംഹാസനാരോഹണത്തിന്ന് ശേഷം ഒരു നാൾ ഒരു ബ്രാഹ്മണൻ തന്റെ കുഞ്ഞിന്റെ ജഡവുമായി രാമന്റെയടുത്തെത്തുന്നു . ഇതിന്റെ കാരണം തേടിപ്പോയ രാമൻ ശംബുകൻ എന്ന ശൂദ്ര സന്യാസി തപസ്സനുഷ്ട്ടിക്കുന്നതാണ് തന്റെ യശസ്സ് കെടാൻ കാരണമെന്ന് മനസ്സിലാക്കി ശംബുകന്റെ തല വെട്ടിമാറ്റുന്നതാണ് കഥ . ശാംബുകനോട് രാമൻ ചെയ്ത അനീതി പല നിരൂപകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട് .
false
ഇന്ന് ലോക നായദിനം . മനുഷ്യനും നായയും ഉറ്റചങ്ങാതിമാരായിട്ടു കുറഞ്ഞത് 15,000 വര്‍ഷങ്ങളെങ്കിലും ആയിട്ടുണ്ടെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത് . കോവിഡ് കാലത്ത് പട്ടണങ്ങളിലും മറ്റും വീടുകള്‍ ഓഫിസുകള്‍ ആയി മാറിയപ്പോള്‍ കൂട്ടുകൂടാന്‍ അരുമമൃഗങ്ങളും ഏറെയായി . ' സിഐഡി മൂസ'യിലെ ജര്‍മന്‍ ഷെപ്പേഡ് നായ അര്‍ജുന്‍ മുതല്‍ അടുത്തിടെ പുറത്തിറങ്ങിയ ' അനുഗ്രഹീതന്‍ ആന്റണി'യിലെ ഗോള്‍ഡന്‍ റിട്രീവറുകളും കന്നട സിനിമ ചാര്‍ലി 777ലെ ലാബ്രഡോറും പോലെ സിനിമകളില്‍ നിറഞ്ഞു നില്‍കുന്ന വിദേശ ബ്രീഡുകള്‍ തന്നെയാണു മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവ . എന്നാല്‍ വിചാരിക്കുന്നത്ര നിസ്സാരമല്ല ഇവയുടെ പരിചരണം . ഒരു നിമിഷത്തെ ആവേശത്തില്‍ വലിയ തുക മുടക്കി ഇവയെ വാങ്ങുന്നവര്‍ പിന്നീട് എന്തുചെയ്യണമെന്നറിയാതെ ഉപേക്ഷിക്കുന്നു . പ്രായമായി കഴിയുമ്പോള്‍ നായകളെ വഴിയില്‍ ഉപേക്ഷിക്കുന്നവരും കുറവല്ല , അത്തരക്കാരുടെ എണ്ണം അടുത്തിടെ വലിയ തോതില്‍ ഉയര്‍ന്നിട്ടുമുണ്ട് . പലരും വിലകൂടിയ വിദേശ ബ്രീഡുകളുടെ പിന്നാലെ പോകുമ്പോള്‍ മറക്കുന്നത് ഇന്ത്യക്കാരായ മിടുക്കരെയാണ് . രാജപാളയം , കോമ്പൈ , കന്നി , ചിപ്പിപ്പാറ തുടങ്ങിയ ചുണക്കുട്ടികള്‍ മുതല്‍ നമ്മള്‍ തെരുവുനായ്ക്കളെന്നു വിളിക്കുന്ന സങ്കരയിനങ്ങള്‍ വരെയുള്ള ഇനങ്ങളാണു നമ്മുടെ നാടിന്റെ കാലാവസ്ഥയ്ക്കും ഭക്ഷണരീതിക്കും ഏറ്റവും നന്നായി പൊരുത്തപ്പെടുന്നത് . വളര്‍ത്താനും പരിപാലിക്കാനുമുള്ള ചെലവും കുറവ് . സ്‌നേഹിച്ചു കൊല്ലുക എന്നു കേട്ടിട്ടില്ലേ ? അരുമകളായി വളര്‍ത്തുന്ന നായ്ക്കളുടെ കാര്യത്തില്‍ ചിലപ്പോള്‍ ഇത് അക്ഷരാര്‍ഥത്തില്‍ ശരിയാകാറുണ്ട് . പ്രത്യേകിച്ചു ഭക്ഷണകാര്യത്തില്‍ . സ്‌നേഹം പ്രകടിപ്പിക്കാനായി നമുക്കിഷ്ടമുള്ള ചോക്ലേറ്റും ക്രീം ബിസ്‌കറ്റും മറ്റും നായ്ക്കള്‍ക്കു കൊടുക്കുന്നത് അവരുടെ ജീവനു തന്നെ അപകടകരമായേക്കാം എന്നു തിരിച്ചറിയേണ്ടതുണ്ട് . നായ്ക്കളെ വളർത്തുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം നായ്ക്കള്‍ക്കു തീറ്റ കൊടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മയില്‍ വയ്ക്കണം വിവരങ്ങള്‍ക്കു കടപ്പാട് : ഡോ . അല്ലി , പ്രഫസര്‍ ആന്‍ഡ് ഹെഡ് , ഡിപ്പാര്‍ട്‌മെന്റ് ഓഫ് അനിമല്‍ ന്യുട്രീഷ്യന്‍ , വെറ്ററിനറി കോളജ് , മണ്ണുത്തി .
false
ഇടുക്കി ജില്ലയിലെ വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് വണ്ണപ്പുറം . തൊടുപുഴയിൽ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . തൊടുപുഴയിൽ നിന്നും ഇടുക്കിയിലേക്കുള്ള വണ്ണപ്പുറം-ചേലച്ചുവട് പാത ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത് . എസ് . എൻ . എം . എച്ച് . എസ് ആണ് ഇവിടുത്തെ പ്രധാന വിദ്യാലയം . മുണ്ടന്മുടി വണ്ണപ്പുറത്തിന്റെ ഒരു സമീപ പ്രദേശമാണ് . ഇടുക്കി ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
മൃഗാശുപത്രി സേവനങ്ങള്‍ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കിവരുന്ന ‘ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് ’ എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിത്സാ സേവനങ്ങള്‍ വാഹനത്തില്‍ സ്ഥലത്ത് എത്തി നല്‍കുന്നതിനു വേണ്ടി താഴെ പറയുന്ന തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു . എംപ്ലോയ്മെന്റില്‍നിന്നുള്ള ഉദ്യോഗാർഥികളുടെ നിയമനം പൂര്‍ത്തീകരിക്കാനെടുക്കുന്ന കാലഘട്ടത്തിലേക്ക് പരമാവധി 90 ദിവസത്തേക്ക് മാത്രമാണ് ഈ നിയമനം . 1 . വെറ്ററിനറി ഡോക്ടര്‍ : ഒഴിവ് 1 . വേതനം പ്രതിമാസം 43,155 രൂപ . 2 . റേഡിയോഗ്രാഫര്‍ : ഒഴിവ് 1 ബിരുദം , അല്ലെങ്കില്‍ ഫിസിക്സ് , കെമിസ്ട്രി , ബയോളജി എന്നീ വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീ-ഡിഗ്രി / +2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്നോളജി ഡിപ്ലോമയും ) . വേതനം പ്രതിമാസം 24,040 രൂപ . 3 . അറ്റന്റന്റ് കം ഡ്രൈവര്‍ : ഒഴിവ് 1 . വേതനം പ്രതിമാസം 19,670 രൂപ . വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബർ അഞ്ചിന് രാവിലെ 11നും റേഡിയോഗ്രാഫര്‍ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികള്‍ നവംബർ അഞ്ഞിന് ഉച്ചയ്ക്കുശേഷം 2 . 30നും ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികയിലേക്കുള്ളവർ നവംബർ ആറിന് രാവിലെ 11നും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ്ബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്‍റർവ്യൂവിന് ഹാജരാകേണ്ടതാണ് . തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതും റാങ്ക് ലിസ്റ്റ് പ്രകാരം കരസ്ഥമാക്കുന്ന റാങ്കിന്റെ ക്രമത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികള്‍ക്ക് എംപ്ലോയ്മെന്റില്‍നിന്നുള്ള നിയമനം ലഭ്യമല്ലാത്ത കാലയളവിലേക്ക് മാത്രം ഈ സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരു പ്രാവശ്യം പരമാവധി 90 ദിവസത്തേക്ക് മാത്രം എന്ന നിബന്ധന പ്രകാരം നിയമനം നല്‍കുന്നതാണ് . പ്രതിദിനം 8 മണിക്കൂറാണ് ജോലി സമയം . ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിദിവസമായിരിക്കും .
false
സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയുമെല്ലാം പ്രശസ്തമാണല്ലോ ‘ ഇല്യൂമിനാറ്റി ’ എന്ന രഹസ്യ സംഘടന . ലോകത്തെ നിയന്ത്രിക്കുന്നതുതന്നെ അവരാണെന്നാണ് നിഗൂഢതാ സിദ്ധാന്തക്കാർ പറയുന്നത് . അതുപോലെത്തന്നെ മറ്റൊരു കഥയുമുണ്ട് . പല്ലി മനുഷ്യരെപ്പറ്റിയാണത് . ഏതോ അന്യഗ്രഹത്തിൽനിന്നെത്തിയതാണ് പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള ഈ ജീവികൾ . ഭൂമിക്കടിയിൽ എവിടെയോ ഇപ്പോഴും രഹസ്യമായി അവ ജീവിക്കുന്നുണ്ട് . പുറത്തേക്കിറങ്ങുമ്പോൾ അവർക്ക് മനുഷ്യന്റെ രൂപം സ്വീകരിക്കാനാകും . ലോകത്തിലെ പ്രധാന നേതാക്കളെയെല്ലാം നിയന്ത്രിച്ച് അവരുടെ ചൊൽപ്പടിക്കു നിർത്തി ഭൂമിയെ തങ്ങളുടെ കളിപ്പാവയാക്കിയവരാണ് പല്ലിമനുഷ്യരെന്നാണ് നിഗൂഢതാ സിദ്ധാന്തക്കാരുടെ വാദം . മറ്റെല്ലാ നിഗൂഢ സിദ്ധാന്തങ്ങളെയും പോലെ ഇതിനെയും തള്ളിക്കളയുകയായിരുന്നു ഗവേഷകർ ചെയ്തത് . എന്നാൽ 101 വര്‍ഷം മുൻപ് ഇറാഖിലെ അൽ ഉബൈദ് എന്ന പുരാവസ്തുകേന്ദ്രത്തിൽനിന്നു ലഭിച്ച തെളിവുകൾ പല്ലിമനുഷ്യർ ലോകത്ത് ഉണ്ടായിരുന്നുവെന്നു സംശയം ജനിപ്പിക്കുന്നതാണ് . ലോകത്തിലെ നാഗരികതയുടെ തുടക്കംതന്നെ പുരാതന ഇറാഖിലെ മെസപ്പൊട്ടേമിയയിൽ നിന്നാണെന്നാണു ഗവേഷകർ കരുതുന്നത് . സുമേറിയൻ നാഗരികതയാണ് അതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത് . എന്നാൽ അവർക്കും മുൻപേ , ഇറാഖിൽ ജീവിച്ചിരുന്ന ഒരു വിഭാഗത്തെപ്പറ്റിയുള്ള വിവരങ്ങളാണ് 1919ൽ കണ്ടെത്തിയത് . പുരാവസ്തു ഗവേഷകന്‍ ഹാരി റെഗിനാൾഡ് ഹാളിന്റെ നേതൃത്വത്തിൽ അൽ ഉബൈദ് പ്രദേശത്തു നടത്തിയ ഉദ്ഖനനത്തിൽ കണ്ടെത്തിയത് ഏകദേശം 7000 വര്‍ഷം പഴക്കമുള്ള വസ്തുക്കളായിരുന്നു . അതിലേറെയും പലതരം കളിമൺ പ്രതിമളായിരുന്നു . അക്കൂട്ടത്തിലാണ് പല്ലിയുടെ തലയും മനുഷ്യന്റെ ശരീരവുമുള്ള പ്രതിമകളും കണ്ടെത്തിയത് . നീളമുള്ള തല , ഉരുണ്ട കണ്ണുകൾ , നീണ്ട മുഖം , പല്ലിയുടേതു പോലുള്ള മൂക്ക് തുടങ്ങിയവയായിരുന്നു പ്രതിമകളുടെ പ്രത്യേകതകൾ . പെൺ പ്രതിമകളായിരുന്നു കൂടുതലും . എല്ലാ പ്രതിമകൾക്കും തലയിൽ കിരീടമുണ്ടായിരുന്നു . ചുമലുകളിൽ ഉയർന്നു നിൽക്കുന്ന തൊങ്ങലുകളോ ചിറകുകളോ പോലുള്ള അടയാളങ്ങളും . ഇവ മാത്രം ഒറ്റയ്ക്കു നിൽക്കുന്ന പ്രതിമകളായിരുന്നെങ്കിൽ പുരാതന ഈജിപ്തിലേതു പോലെ ദൈവങ്ങളുടേതാണെന്നു കരുതാമായിരുന്നു . എന്നാൽ കുട്ടികൾക്കു പാലു കൊടുക്കുന്ന പല്ലിമനുഷ്യസ്ത്രീകളുടെ ശിൽപങ്ങളും ഏറെയുണ്ടായിരുന്നു . കുട്ടികൾക്കും പല്ലിമനുഷ്യരുടെ രൂപമായിരുന്നു . അങ്ങനെയാണ് ഇവ ഭൂമിയിൽത്തന്നെയുണ്ടായിരുന്നതാകാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത് . ബിസി 4000ത്തിനും 5500നും ഇടയിലായിരുന്നു ഉബൈദിയൻ സംസ്കാരം ഇറാഖിൽ നിലനിന്നിരുന്നത് . എന്നാൽ ഇവർ എവിടെനിന്നു വന്നു എന്നതുൾപ്പെടെ ഒരു വിവരവും സുമേറിയൻ രേഖകളിലും ലഭ്യമല്ല . ഇഷ്ടിക ഉപയോഗിച്ച് ‘ ടി ’ ആകൃതിയിലുള്ള വീടുകളിലായിരുന്നു ഇവരുടെ താമസം . വിശാലമായ മുറ്റങ്ങളുമുണ്ടായിരുന്നു . പലതരം ശിൽപവിദ്യകളും നടത്തിയിരുന്നു . കനാലുകളും മറ്റും നിർമിച്ച് കൃഷിയും നടത്തിപ്പോന്ന ഈ വിഭാഗക്കാർക്ക് ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങള്‍ വരെയുണ്ടായിരുന്നു . ഉബൈദിയൻ സംസ്കാരത്തിൽപ്പെട്ട ചില ഗ്രാമങ്ങള്‍ പതിയെ നഗരങ്ങളായും രൂപപ്പെട്ടു . ഒട്ടേറെ ആരാധനാലയങ്ങളും നിർമിക്കപ്പെട്ടു . എറിഡു , ഉർ , ഉറൂക്ക് തുടങ്ങിയ പേരുകളിലാണ് ഈ നഗരങ്ങൾ അറിയപ്പെട്ടത് . കൂട്ടത്തിൽ ഉർ ആണ് ആദ്യമായി ഇത്തരത്തില്‍ വികസിപ്പിക്കപ്പെട്ട നഗരം . ഉറിലും എറിഡുവിലും പല്ലിമനുഷ്യരുടെ പ്രതിമകൾ കണ്ടിരുന്നെങ്കിലും ഏറ്റവും കൂടുതൽ പ്രതിമകൾ കണ്ടെത്തിയത് ടെൽ അൽ ഉബൈദ് എന്ന പ്രദേശത്തായിരുന്നു . അരക്കിലോമീറ്റർ വ്യാസമുള്ള പ്രദേശത്ത് രണ്ട് മീറ്റർ ഉയരത്തിൽ നിലനിന്ന ഒരു കുന്നിൻ പുറമായിരുന്നു ഈ പ്രദേശം . ഹാരി റെഗിനാൾഡ് നടത്തിയ തിരച്ചിൽ കണ്ടെത്തിയ പ്രതിമകളിൽ ചിലത് ഒരുതരം അധികാര ദണ്ഡ് കയ്യിൽ കരുതിയിരുന്നു . ഭരണത്തിന്റെയും നീതിയുടെയും അടയാളമായിരുന്നു അതെന്നാണു കരുതുന്നത് . ഉബൈദിയൻ സംസ്കാരത്തിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതായിരുന്നു പ്രതിമകളെന്നത് ഇതിൽനിന്നെല്ലാം വ്യക്തം . പക്ഷേ ഇവ യഥാർഥത്തിൽ എന്താണ് ? ഇന്നും ശരിയുത്തരം ആർക്കും അറിയില്ലെന്നതാണു സത്യം .
false
വീട്ടിലെ അടുക്കളയ്ക്കുള്ളില്‍ ചില്ലറ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ സമയമാണല്ലോ . പാചകം ചെയ്യുന്നതിനോടൊപ്പം ചില ഔഷധച്ചെടികള്‍ കൂടി അടുക്കളയില്‍ നട്ടുവളര്‍ത്തിയാലോ ? ഒരുപാട് ഉയരത്തിലും പടര്‍ന്ന് വളരാന്‍ ധാരാളം സ്ഥലം ആവശ്യമില്ലാത്തതുമായ ഔഷധ സസ്യങ്ങള്‍ നമുക്ക് വളര്‍ത്തിയെടുക്കാവുന്നതാണ് . ജനലരികില്‍ ചെറിയ പാത്രങ്ങളില്‍ വളര്‍ത്തിയാല്‍ അടുക്കളയ്ക്ക് സ്വാഭാവികമായ സുഗന്ധം പകരാനും ഇത്തരം സസ്യങ്ങള്‍ക്ക് കഴിയും . അനുയോജ്യമായ സ്ഥലം കണ്ടെത്തൂ നല്ല വെളിച്ചവും സൂര്യപ്രകാശവും ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലം നിങ്ങളുടെ അടുക്കളയില്‍ കണ്ടെത്തിയാല്‍ മതി . ജനലിനരികില്‍ ആകുമ്പോള്‍ കാറ്റും വെളിച്ചവും ലഭിക്കും . മണ്ണും ചകിരിച്ചോറും അല്‍പം ചാണകപ്പൊടിയും ചേര്‍ത്താല്‍ നടാനുള്ള മിശ്രിതം തയ്യാര്‍ . ചാണകപ്പൊടി കിട്ടാന്‍ പ്രയാസമാണെങ്കില്‍ ഒഴിവാക്കാം . ലോക്ക്ഡൗണ്‍ കാലമായതുകൊണ്ട് വളരെ അത്യാവശ്യമുള്ള ഘടകങ്ങള്‍ മാത്രം ഉപയോഗിച്ച് നമുക്ക് ഔഷധ സസ്യങ്ങള്‍ വളര്‍ത്താന്‍ ശ്രമിക്കാം . ചെടികള്‍ അതിരാവിലെയോ വൈകുന്നേരമോ മാത്രം നട്ടാല്‍ മതി . പാത്രത്തിന്റെ മുകളില്‍ നിന്ന് അര ഇഞ്ച് ഒഴിവാക്കി മണ്ണ് നിറയ്ക്കുന്നതാണ് നല്ലത് . ഇങ്ങനെ ചെയ്യുമ്പോള്‍ തറയിലേക്ക് വെള്ളം വീഴാകെ നനയ്ക്കാനും കഴിയും . പാത്രം ജനലരികിലേക്ക് വെക്കുന്നതിന് മുമ്പായി ചുവട്ടില്‍ ചെറിയ ട്രേ അല്ലെങ്കില്‍ വീട്ടിലുള്ള ഭംഗിയുള്ള ചെറിയ പ്ലേറ്റ് വെച്ചാല്‍ നനയ്ക്കുന്ന സമയത്ത് അധികമായി ഒഴുകുന്ന വെള്ളം ശേഖരിക്കാം . പരിചരണം നല്‍കാം ചെടിയില്‍ പുതിയ മുകുളങ്ങള്‍ വരുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഒന്ന് മുറിച്ചു മാറ്റുന്നത് നല്ലതാണ് . അതുപോലെ നീളമുള്ള കാണ്ഡമായി വളരുന്ന ഭാഗങ്ങളും മുറിച്ചു മാറ്റാം . ജനലരികില്‍ പാത്രം വെക്കുമ്പോള്‍ തിരിച്ചും മറിച്ചും മാറ്റി വെക്കാന്‍ ശ്രദ്ധിക്കണം . സൂര്യപ്രകാശം ഒരു വശത്ത് മാത്രം ലഭിച്ചാല്‍ ശരിയായ വളര്‍ച്ച നടക്കില്ല . വളര്‍ത്താന്‍ യോജിച്ച ചില ഔഷധസസ്യങ്ങള്‍ പുതിന പകുതി തണലും പകുതി വെയിലും ഇഷ്ടപ്പെടുന്ന സസ്യമായ പുതിനയും അടുക്കളയില്‍ വളര്‍ത്താം . ഈര്‍പ്പം ഇഷ്ടപ്പെടുന്നതിനാല്‍ ദിവസവും നനയ്ക്കണം . പക്ഷേ , വെള്ളം വാര്‍ന്നു പോകുന്ന മണ്ണിലായിരിക്കണം നടേണ്ടത് . പെബിള്‍സ് നിറച്ച ട്രേയില്‍ വെള്ളം നിറച്ച് അതിന് മുകളില്‍ പുതിന വളര്‍ത്തുന്ന പാത്രം വെച്ചാല്‍ നന്നായി വളരാന്‍ ആവശ്യമായ ആര്‍ദ്രത നിലനിര്‍ത്താം . റോസ്‌മേരി ജനലരികില്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വളര്‍ത്താന്‍ യോജിച്ച ചെടിയാണിത് . കൂടുതല്‍ വെയില്‍ ഏല്‍ക്കാതെ സൂക്ഷിക്കണം . നീര്‍വാര്‍ച്ചയുള്ള മണല്‍ കലര്‍ന്ന മണ്ണാണ് നല്ലത് . അമിതമായി നനയ്ക്കരുത് . ടെറാകോട്ട പാത്രങ്ങളില്‍ വളര്‍ത്താന്‍ അനുയോജ്യമായ ചെടിയാണിത് . മധുരതുളസി കൂടുതല്‍ ഉയരത്തില്‍ വളരാന്‍ അനുവദിക്കാതെ ഇലകള്‍ നുള്ളിയെടുത്താല്‍ അടുക്കളയില്‍ വളര്‍ത്താന്‍ യോജിച്ച ഔഷധ സസ്യമാണിത് . ഇതിന്റെ പൂക്കളും ഭക്ഷ്യയോഗ്യമാണ് . വളര്‍ത്തിയാല്‍ മൂന്ന് മാസം കൊണ്ട് ഇലകള്‍ പറിച്ചെടുക്കാം . പ്രമേഹ നിയന്ത്രണത്തിന് മധുരതുളസിയിട്ട് തിളപ്പിച്ച ചായ നല്ലതാണ് . അതുപോലെ തന്നെ ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ബാക്റ്റീരിയല്‍ ഘടകങ്ങള്‍ മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നു .
false
കായംകുളത്ത് ചകിരിക്കെട്ടുകൾക്കിടയിൽ കാണപ്പെട്ട ഇരുതല മൂരിയെ പൊലീസെത്തി പിടികൂടി വനംവകുപ്പിന് കൈമാറി . പ്രയാർ മേട്ടുതറക്കിഴക്കതിൽ ബാഹുലേയന്റെ വീടിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന ചകിരിക്കെട്ടുകൾക്കിടയിലാണ് 5 അടി നീളമുള്ള ഇരുതല മൂരിയെ കണ്ടത് . വീട്ടുകാർ ചകിരി മാറ്റിയപ്പോൾ ഇതിനെ കണ്ട ഉടൻ പൊലീസിനെ വിളിച്ചു . പൊലീസെത്തി വനംവകുപ്പുമായി ബന്ധപ്പെട്ടു . അവർ ഒരു ഉദ്യോഗസ്ഥനെ അയച്ച് പരിശോധിച്ചപ്പോഴാണ് ഇരുതലമൂരിയാണെന്ന് ഉറപ്പായത് . കായംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉഷസ് , വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇരുതലമൂരിയെ പിടികൂടിയത് . ഇരുതലമൂരി വനം വകുപ്പിന്റെ ഷെഡ്യൂൾ നാലിൽപ്പെട്ട ജീവിയാണ് ഇരുതലമൂരി . ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റമാണ് . രാജ്യാന്തര വിപണിയിൽ ചിലയിനം മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിനും ഇവയെ ഉപയോഗിക്കാറുണ്ട് . പെരുമ്പാമ്പിനോടും അണലിയോടും ഒറ്റനോട്ടത്തിൽ സാദൃശ്യമുള്ള ഈ പാമ്പ് ചുവന്ന മണ്ണൂലി , ഇരുതലപ്പാമ്പ് എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു . തലയും വാലും കാഴ്ചയിൽ ഒരുപോലെയാണ് . ശരീരത്തിനു മറ്റു പാമ്പുകളെപ്പോലെ തിളക്കമില്ല . തലയേതാണ് വാലേതാണ് എന്ന് സംശയം തോന്നുന്നതിനാൽ ഇരുതലമൂരിയെന്ന് അറിയപ്പെടുന്നു . മലേഷ്യ പോലുള്ള സ്ഥലങ്ങളിൽ ഈ ജീവിക്ക് ധാരാളം ആവശ്യക്കാരുണ്ട് . തൂക്കത്തിനനുസരിച്ചാണത്രെ വില . തൊലിയുരിച്ച് ഈ പാവം ജീവിയെ ഭക്ഷണമായി ഉപയോഗിക്കുന്നവരും തൊലി മാത്രം പൊളിച്ച് എടുക്കുന്നവരും ഓമനിച്ച് വളർത്തുന്നവരും ഉണ്ട് . വിദേശികളും സ്വദേശികളും ഈ തട്ടിപ്പിൽ കുരുങ്ങി പണം കളയാനെത്തുന്നുണ്ട് . പണ്ടെപ്പഴോ ഉണ്ടായ ഉൽക്കമഴയിലാണ് ഈ ജീവിവർഗത്തിന് രൂപമാറ്റവും വർണവ്യത്യാസവും സംഭവിച്ചതെന്ന കഥകൾ ഇടനിലക്കാരുണ്ടാക്കുന്നു . ഇതിന് ഔഷധമൂല്യമുണ്ടായെന്നും പറയും . എയ്ഡ്സ് രോഗത്തിനുവരെ മരുന്നാണെന്ന വാദമുൾപ്പടെ പലതരം തട്ടിപ്പുകളാണ് അരങ്ങേറുന്നത് . 100 വർഷം വരെ ആയുസ്സുണ്ടെന്നൊക്കെ വാഗ്ദാനം നൽകി കൊടുക്കുന്ന ഈ ഉരഗം ഏതാനും ദിവസങ്ങൾക്കുശേഷം പലപ്പോഴും ചത്തുപോകാറുണ്ട് . പരാതിപ്പെടാൻ പറ്റാത്തതിനാൽ ഇതൊന്നുമറിയാതെ ഭാഗ്യപരീക്ഷണത്തിനൊരുങ്ങി നിരവധിപ്പേർ എത്താറുണ്ട് .
false
ഇന്തോനീഷ്യയിലെ തെക്കൻ കെലിമ്യുടു എന്ന അഗ്നിപർവതനിരയുടെ ഏറ്റവും മുകളിലായി മൂന്ന് ചെറിയ തടാകങ്ങളുണ്ട് . അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ തടാകങ്ങൾക്ക്‌ ഭൂമിയിലെ മറ്റു തടാകങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒരു സവിശേഷതയുണ്ട് . ഇവയ്ക്ക്‌ മൂന്നിനും മൂന്ന് നിറമാണ് . ഇവയിൽ ഏറ്റവുമധികം ജലമുള്ള തടാകമായ ടിവു അറ്റ ബൂപു എന്ന തടാകത്തിന് നല്ല നീല നിറമാണ് . പ്രായമായവരുടെ തടാകം എന്നാണ് ഈ പേരിന്റെ അർത്ഥം . ടിവു നുവ മുറി കൂ ഫൈ എന്നാണ് രണ്ടാമത്തെ തടാകത്തിന്റെ പേര് . യുവത്വത്തിൻറെ തടാകം എന്നാണ് ഈ പേര് അർത്ഥമാക്കുന്നത് . പച്ച നിറത്തിലാണ് തടാകം സാധാരണയായി കാണപ്പെടുന്നത് . ടിവു അറ്റ പോളോ എന്ന മൂന്നാമത്തെ തടാകമാകട്ടെ കൂടുതൽ സമയവും കാണപ്പെടുന്നത് ചുവന്ന നിറത്തിലാണ് . മോഹിപ്പിക്കുന്ന തടാകം എന്നാണ് ഈ പേര് സൂചിപ്പിക്കുന്നത് . നീല , പച്ച , ചുവപ്പ് എന്നീ നിറങ്ങളിലാണ് തടാകങ്ങൾ കാണപ്പെടുന്നതെങ്കിലും എപ്പോൾ വേണമെങ്കിലും അവയുടെ നിറങ്ങളിൽ വ്യത്യാസവും സംഭവിക്കാം . 2009 നവംബറിൽ കറുപ്പ് , പച്ച കലർന്ന നീല , തവിട്ട് എന്നീ നിറങ്ങളായിരുന്നു തടാകങ്ങൾക്ക്‌ . എന്നാൽ 2010 ജൂലൈ ആയപ്പോഴേക്കും മൂന്നു തടാകങ്ങളും മൂന്നുതരം പച്ച നിറമാണ് സ്വീകരിച്ചത് . ഇത്തരത്തിൽ ഇടയ്ക്കിടെ ഇവ പല നിറങ്ങൾ സ്വീകരിക്കാറുണ്ട് . ചില തടാകങ്ങളിൽ സാധാരണയായി ബാക്ടീരിയകളുടെയും പായലിന്റെയും മറ്റും സാന്നിധ്യം മൂലം ചെറിയ നിറ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട് . എന്നാൽ അടിക്കടി ഇത്രയധികം നിറ വ്യത്യാസങ്ങൾ വരുന്നതാണ് കെലിമ്യുടുവിലെ തടാകങ്ങളെ വ്യത്യസ്തമാക്കുന്നത് . അഗ്നിപർവതത്തിൽ നിന്നും പുറത്തുവരുന്ന ചില വാതകങ്ങൾ തടാകങ്ങളിലെ ധാതുക്കളുമായി കൂടി ചേരുന്നതിന്റെ ഫലമായാണ് ഈ നിറവ്യത്യാസമുണ്ടാകുന്നത് എന്നാണ് ചിലർ കരുതുന്നത് . പക്ഷേ ഇതിന് ശാസ്ത്രീയമായ വിശദീകരണം ഇന്നോളം ലഭിച്ചിട്ടില്ല . എന്നാൽ മരിച്ചുപോയവരുടെ ആത്മാക്കൾ കുടികൊള്ളുന്ന സ്ഥലങ്ങളായാണ്പ്രദേശവാസികൾ ഈ തടാകങ്ങളെ കണക്കാക്കുന്നത് . ഈ വിശ്വാസത്തിൽ നിന്നുമാണ് തടാകങ്ങൾക്ക് പേര് നൽകിയിരിക്കുന്നതും . ആത്മാക്കളെ അവരുടെ ചെയ്തികൾക്കനുസരിച്ച് മൂന്നു തടാകങ്ങളിലേക്കും മരണ ദേവത അയയ്ക്കും എന്നാണ് ഇവരുടെ വിശ്വാസം .
false
മലയാളത്തിലെ പ്രമുഖ കവികൾ അണിനിരക്കുന്ന ‘ കവിതമഴ’യുമായി മനോരമ ബുക്സ് . കവികൾ സ്വന്തം കവിതകളുമായി മനോരമ ഒാൺലൈനിൽ … . മ്യൂസ് മേരി ജോർജ് കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ജനനം . ആലുവ യുസി കോളജിൽ അധ്യാപിക . ഇസ്പേഡു റാണി , രഹസ്യേന്ദ്രിയങ്ങൾ എന്നീ കവിതാസമാഹാരങ്ങൾ . ഉടലധികാരം , മെർക്കുറി:ജീവിതത്തിന്റെ രസമാപിനി , പഴയ കൃതി പുതിയ വായന , സ്ത്രീപക്ഷ മാധ്യമപഠനങ്ങൾ എന്നീ പുസ്തകങ്ങൾ . മനോരമ ബുക്സിന്റെ ഫെയ്സ്ബുക് പേജ് സന്ദർശിക്കാം .
false
കെ പി കുമരൻ സംവിധാനം ചെയ്ത് 1976-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ലക്ഷ്മിവിജയം . സുകുമാരൻ , ആലുമ്മൂടൻ , ബേബി ജയശാന്തി , റാണി ചന്ദ്ര എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട് . ശ്യാം സംഗീതസംവിധാനം നിർവഹിച്ചു .
false
കോഴിക്കോട് ∙ ശൂന്യതയിൽനിന്നു മാന്ത്രികവിദ്യ കാണിക്കും പോലെയായി ആ ചിത്രത്തിന്റെയും കവിതയുടെയും പിറവി . കേരളത്തിൽ വീണ്ടുമൊരു ലോക്ഡൗൺ ആരംഭിച്ചപ്പോൾ തെരുവുകളെല്ലാം ശൂന്യമായിക്കഴിഞ്ഞിരുന്നു . കോഴിക്കോട്ട് തെരുവിന്റെയും ദേശത്തിന്റെയും കഥ പറഞ്ഞ് വിശ്വസാഹിത്യത്തിലേക്കു നടന്നുകയറിയ എസ് . കെ . പൊറ്റെക്കാട്ടിന്റെ മിഠായിത്തെരുവിലെ കാഴ്ചയും വ്യത്യസ്തമായിരുന്നില്ല . എന്നാൽ വ്യത്യസ്തമായത് ഈ കാഴ്ച പങ്കുവച്ച ഒരു പൊലീസുകാരന്റെ ഫോട്ടോയാണ് . തന്റെ സതീർഥ്യരുടെ വാട്സാപ് ഗ്രൂപ്പിൽ തെരുവിന്റെ ഈ മൂകചിത്രം പങ്കുവച്ചത് ടൗൺ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എ . അനിൽകുമാർ ആയിരുന്നു . ആൾക്കൂട്ടത്തിന്റെ കഥാകാരൻകൂടിയായ എസ്കെ ഈ ശൂന്യമായ തെരുവിന്റെ കാഴ്ച സഹിക്കുന്നുണ്ടാവില്ല എന്നു കൂടി അനിൽകുമാർ രേഖപ്പെടുത്തി . തുടർന്നാണ് അനിൽകുമാറിന്റെ ഈ ഫോട്ടോ വാട്സാപ് ഗ്രൂപ്പിൽ ലോക്ഡൗൺ കവിതയുടെ പിറവിക്കും വഴി തുറക്കുന്നത് . ഗ്രൂപ്പിലെ മറ്റൊരംഗമായ ഷീജ പി . എൻ . ആണ് പൊറ്റെക്കാട്ടിന്റെ മനസ്സ് ആവാഹിച്ചെന്നോണം ആ പതിനാലു വരി കവിത കുറിച്ചത് . തിരുന്നാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപികയായ ഷീജയുടെ നിരവധി കവിതകൾ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് . എന്തായാലും ലോക്ഡൗൺ പകരുന്ന ആഴമാർന്ന ചിത്രങ്ങളും ചിന്തകളും സാഹിത്യപ്പിറവിക്കും വഴിയൊരുക്കുന്നുവെന്നത് ഈ അടഞ്ഞ കാലഘട്ടത്തിലെ സന്തോഷമാർന്ന വാർത്തകളാവുകയാണ് . എനിക്കാവില്ലയീ ആളൊഴിഞ്ഞ തെരുവിലൊറ്റക്കിരുപ്പാൻ എനിക്കാവില്ലയീ മൗനം തീർത്ത കൂടാരത്തിലെൻ പ്രാണനൊളിപ്പാൻ എനിക്കാവതില്ലാ കേവലമൊരു കൽപ്രതിമയായ് ആരവങ്ങളില്ലാതെയീ രഥ്യ കാണുവാൻ എനിക്കേകുകിത്തിരി നിനദമീ- വഴിത്താരയിൽ അല്ലെങ്കിലെടുത്തെറിയുകീ കൽപ്രതിമയെ അങ്ങാഴിയിലേക്കായ് .
false
പാമ്പുകളെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് പുരാതന ഗ്രീസില്‍ നിലനിന്ന ഒരു ദിവ്യചികിത്സാ രീതിയാണ് . അക്കാലത്ത് ഗ്രീസില്‍ അമ്പലങ്ങളായിരുന്നു ആശുപത്രികള്‍ . ഇത്തരം നൂറുകണക്കിന് ദേവാലയങ്ങള്‍ പുരാതന ഗ്രീസില്‍ ഉണ്ടായിരുന്നു . മനോഹരങ്ങളായ പര്‍വതങ്ങളുടെ താഴ്വരപ്രദേശത്ത്,നിറയെ പൂന്തോട്ടങ്ങളുള്ള , ശാന്തിയും നിശ്ശബ്ദതയും വഴിഞ്ഞൊഴുകുന്ന , അസ്‌ക്ളീപിയോണുകള്‍ എന്നറിയപ്പെടുന്ന ദേവാലയാശുപത്രികള്‍ . ശാന്തശീലരായ നായ്ക്കളും പൂവന്‍കോഴികളും വിഷമില്ലാത്ത പാമ്പുകളും ഇഷ്ടംപോലെയുണ്ടാവും അത്തരം ഓരോ ആശുപത്രികളിലും . നല്ല പോഷകഗുണമുള്ള ഭക്ഷണം , ആവശ്യത്തിന് വ്യായാമം ചെയ്യാനുള്ള സംവിധാനങ്ങള്‍ , ഔഷധജലത്തിലുള്ള കുളി അങ്ങനെ പല നല്ല സംവിധാനങ്ങളുമുണ്ടായിരുന്നു അസ്‌ക്ളീപിയോണുകളില്‍ . നല്ല ആഹാരം കഴിച്ച് , നല്ല പോലെ വ്യായാമം ചെയ്ത് , നല്ല പാട്ടും കഥയുമൊക്കെ കേട്ട് , നല്ല കാഴ്ചകള്‍ കണ്ട് , നല്ലവണ്ണം പ്രാര്‍ത്ഥിച്ച് ഉറങ്ങാന് കിടക്കുന്ന രോഗിക്ക് കറുപ്പ് പോലുള്ള ഇത്തിരി മയക്കുമരുന്ന് നല്കും . അതിന്റെ ലഹരിയില്‍ ഉറങ്ങിപ്പോകുന്ന രോഗി , ആ ഉറക്കത്തില്‍ സ്വപ്നം കാണും . അങ്ങനെ കണ്ട സ്വപ്നങ്ങളെക്കുറിച്ച് പിറ്റേന്ന് രാവിലെ ദേവാലയത്തിലെ പ്രധാന പൂജാരിയോട് പറയണം . ആ സ്വപ്നം വ്യാഖ്യാനിച്ചാണ് രോഗിയുടെ ചികിത്സ തീരുമാനിക്കപ്പെടുക ! ഇത്തരം അസ്‌ക്ളീപിയോണ്‍ ദേവാലയങ്ങളിലെ പ്രധാന പൂജാരി- കം ഡോക്ടര്‍ ആയിരുന്നു അസ്‌ക്ളീപിയസ് എന്ന ആരോഗ്യദേവന്‍ . ഈ അസ്‌ക്ളീപിയസിന്റെ അഞ്ച് പെണ്‍മക്കളില്‍ രണ്ടു പേരായിരുന്നു ഹൈജിയയും പനേഷ്യയും . അവരായിരുന്നു അമ്പലം-കം-ആശുപത്രിയിലെ നേഴ്സുമാര്‍ . ഈ ദേവാലയങ്ങളിലെത്തുന്ന എല്ലാ രോഗികള്‍ക്കും ഏകദേശം ഒരേതരം ചികിത്സയായിരുന്നു കൊടുത്തിരുന്നത് . അവരുടെ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച് , ദേവാലയത്തില്‍ നിന്ന് കൊടുക്കുന്ന ലളിതവസ്ത്രങ്ങള്‍ ധരിക്കണം . എന്നിട്ട് ഐസൊലേഷന്‍ മുറിക്കുള്ളില്‍ മൂന്നുദിവസം ഉപവാസം എടുക്കണം . മൂന്നാംദിവസം രാത്രിയില്‍ അസ്‌കുലേപ്യന്‍ പാമ്പുകള്‍ എന്നറിയപ്പെടുന്ന ദിവ്യ നാഗങ്ങള്‍ ഇഴഞ്ഞെത്തി രോഗികളുടെ ശരീരത്തില്‍ നാവു നീട്ടി നക്കും . ഇതോടെ രോഗിയുടെ രോഗം പൂര്‍ണ്ണമായും മാറുകയും രോഗി സുഖപ്പെടുകയും ചെയ്യും . ഇങ്ങനെ ശരീരത്തിനും മനസ്സിനും ഒരേപോലെ ചികിത്സ നല്കിയ അസ്‌ക്ളീപിയോണ്‍ ദേവാലയങ്ങളില്‍ എത്തിപ്പെട്ട രോഗികളില്‍ ഭൂരിഭാഗവും അസുഖം സുഖപ്പെട്ട് വീട്ടിലേക്ക് മടങ്ങി . അഥവാ ആരെങ്കിലും മരിച്ചാല്‍ പോലും അസ്‌ക്ളീപിയസ് അസ്‌കുലേപ്യന്‍ പാമ്പില്‍ നിന്ന് കിട്ടിയ ഒരു മാന്ത്രിക ഇല കൊണ്ട് മരിച്ചവരുടെ ജീവന്‍ പോലും തിരിച്ചുപിടിച്ചു തുടങ്ങി . അതോടെ നരകത്തിന്റെ ദേവതയായ ഹെയ്ഡീസിന് ഇരിക്കപ്പൊറുതിയില്ലാതായി . അദ്ദേഹം ഒളിമ്പസ് പര്‍വതത്തിന് മുകളിലെത്തി ദേവരാജാവായ സിയൂസിനോട് പരാതി പറഞ്ഞു . സിയൂസ് ദേവന്‍ തന്റെ ആയുധമായ ഇടിമിന്നല്‍ അയച്ച് അസ്‌ക്ളീപിയസ് എന്ന ദേവവൈദ്യനെ വധിക്കുകയും ചെയ്തു . എങ്കിലും , ഇത്ര കഴിവുള്ള ഒരു ഡോക്ടര്‍ ആയിരുന്നതുകൊണ്ട് സിയൂസ് അദ്ദേഹത്തെ മരണാനന്തരം ആകാശത്തിലെ ഒരു നക്ഷത്രസമൂഹമാക്കി എന്നാണ് ഐതിഹ്യം . വൃശ്ചികരാശിക്കു സമീപം ഇന്നും നമുക്ക് അങ്ങനെ ആകാശത്തില്‍ അസ്‌ക്ളീപിയസ് എന്ന ആദിമദിവ്യവൈദ്യനെ കാണാം ! അസ്‌ക്ളീപിയസ് എന്ന ഗ്രീക്ക് ദേവന്റെ പേരില്‍ നിന്നാണ് നമ്മുടെ ' ആശുപത്രി ' എന്ന വാക്ക് ഉണ്ടായത് . ആശുപത്രി , നഴ്സ് , ഒറ്റമൂലി എന്നീ വാക്കുകളുടെ പിറവി നമ്മള്‍ പറഞ്ഞ അസ്‌ക്ളീപിയസ് എന്ന ഗ്രീക്ക് ദേവന്റെ പേരില്‍ നിന്നാണ് നമ്മുടെ ' ആശുപത്രി ' എന്ന വാക്ക് ഉണ്ടായത് . ഇംഗ്ലീഷില്‍ എന്ന വാക്കും ഹിന്ദിയില്‍ ആസ്പത്രിക്ക് പറയുന്ന ആസ്പതാല്‍ എന്ന വാക്കുമൊക്കെ ഉണ്ടായിട്ടുള്ളതും അസ്‌ക്ളീപിയസ് എന്ന ഇതേ വാക്കില്‍ നിന്ന് തന്നെയാണ് . നമ്മള്‍ പറഞ്ഞ അസ്‌ക്ളീപിയസിന്റെ രണ്ട് പെണ്‍മക്കള്‍ , അതായത് രോഗികളെ ശുശ്രൂഷിച്ചിരുന്ന നേഴ്സുമാര്‍ ഹൈജിയയും പനേഷ്യയും അവരുടെ പേരില്‍ നിന്നുമുണ്ടായി ആരോഗ്യരംഗത്തെ രണ്ട് പ്രധാനപ്പെട്ട വാക്കുകള്‍ . ഹൈജിയയുടെ പേരില്‍ നിന്ന് ഹൈജീന്‍ അഥവാ ശുചിത്വം എന്ന വാക്കും , പനേഷ്യയുടെ പേരില്‍ നിന്ന് പനേഷ്യ അഥവാ ഒറ്റമൂലി എന്ന വാക്കും ! അസ്‌ക്ളീപിയസിന്റെ രണ്ട് പെണ്‍മക്കളായ ഹൈജിയയുടെ പേരില്‍ നിന്ന് ഹൈജീന്‍ അഥവാ ശുചിത്വം എന്ന വാക്കും പനേഷ്യയുടെ പേരില്‍ നിന്ന് പനേഷ്യ അഥവാ ഒറ്റമൂലി എന്ന വാക്കും ഉണ്ടായി . ഈ അസ്‌ക്ളീപിയസിന്റെ സ്ഥാനദണ്ഡിന്റെ മുകളില്‍ ചുറ്റിക്കയറിയ ഒരു അസ്‌കുലേപിയന്‍ പാമ്പായിരുന്നു ഏകദേശം രണ്ടാം ലോകമഹായുദ്ധം വരെ നമ്മുടെ ഡോക്ടര്‍മാരുടേയും ആശുപത്രികളുടേയുമൊക്കെ ചിഹ്നം . പിന്നീട് അത് കഡ്യൂസിയസ് എന്നറിയപ്പെടുന്ന,ഹെര്‍മിസ് ദേവന്റെ സ്ഥാനദണ്ഡായി . അതിനുമുണ്ട് ഒരു കാരണം . അക്കാലത്ത് മെഡിക്കല്‍ പുസ്തകങ്ങളൊക്കെ അച്ചടിക്കുന്നവര്‍ പൊതുവായി ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു അടയാളമായിരുന്നു കഡ്യൂസിയസ് . കഡ്യൂസിയസും ഒരു സ്ഥാനദണ്ഡ് ആണ് . ഇരുവശത്തു നിന്നും രണ്ടു പാമ്പുകള്‍ ചുറ്റിക്കയറിയ തരത്തിലുള്ള സ്ഥാനദണ്ഡ് . കള്ളന്മാരുടേയും കച്ചവടക്കാരുടേയും ശവസംസ്‌കാരകര്‍മ്മികളുടേയുമൊക്കെ ദേവനായി ഗ്രീക്ക് പുരാണങ്ങളില്‍ വാഴ്ത്തപ്പെടുന്ന ഹെര്‍മിസ് ദേവന്റെ സ്ഥാനദണ്ഡ് ആണ് കഡ്യൂസിയസ് . ഈ ദേവനെ ദേവന്മാരുടെ സന്ദേശവാഹകനായും വിശേഷിപ്പിക്കാറുണ്ട് . അച്ചടിക്കുന്ന ആള്‍ക്കാരും ഒരുതരത്തില്‍ സന്ദേശവാഹകര്‍ തന്നെയാണല്ലോ . ഒരു പ്രത്യേക ആശയത്തെയോ അറിവിനെയോ ഒക്കെ വായനക്കാരിലെത്തിക്കുന്ന സന്ദേശവാഹകര്‍ . അതുകൊണ്ടാണ് അവര്‍ ഈ അടയാളം അച്ചടിയടയാളമായി അന്ന് ഉപയോഗിച്ച് തുടങ്ങിയത് .
false
രേഖ നുണ പറയില്ല … മിഥുന മഴ കനക്കുകയാണ് വലിച്ചടച്ചിട്ടും , നന്നായി അടയാത്ത ജനാലപാളിയിലൂടെ വെള്ള തുള്ളി അകത്തേയ്ക്ക് ചിതറി എത്തുന്നുണ്ട് … ഇടിമിന്നൽ വെളിച്ചത്തിൽ തിമിർത്ത് പെയ്യുന്ന മഴയേ ജനാല വിടവിലൂടെ കാണാം … നേരം പുലരുന്നതേയുള്ളൂ പുറത്തൊക്കെ ഇരുട്ട് തന്നെയാണ് തണുപ്പിനെ കബളിപ്പിച്ച് , പുതപ്പിനുള്ളിൽ ഉറങ്ങാൻ ശ്രമിച്ചിട്ടും കേശുവിന് ഉറങ്ങാൻ കഴിഞ്ഞില്ല … അവസാനം പതിയെ എണീറ്റ് ലൈബ്രറിക്കുള്ളിലിരിക്കുന്ന പണ്ട് സ്കൂളിൽ പഠിച്ച പഠന നോവൻ എടുത്ത് വായിക്കാനൊരുങ്ങി … പുസ്തകതാളുകൾ ഒരോന്ന് മറിക്കുന്നതിനിടയിലാണ് അവളുടെ തലമുടി എന്റെ ദൃഷ്ടിയില്‍ പതിഞ്ഞത് … . കേശു നുള്ളിയെടുക്കാന്‍ നോക്കിയിട്ടും പിടിതരാതെ പേജില്‍ ഒട്ടിച്ചേര്‍ന്നിരുന്നു … . വളരെ കഷ്ടപ്പെട്ട് അവൻ അത് ഉള്ളം കൈയിലാക്കി , മറ്റുള്ള മുടികളെ പിരിഞ്ഞിരുന്നതിന്റെ ദുഖം കൊണ്ടാകണം അതിന്റെ നിറവും , തിളക്കവും നഷ്ടപെട്ടിരുന്നു . വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലത്തെ ഒരു മഴയുള്ള ദിനത്തിലാണ് തനിക്കിത് കിട്ടിയതെന്ന് അവൻ ഓര്‍ത്തു . അന്ന് സ്കൂള്‍ കഴിഞ്ഞു മടങ്ങുന്ന വഴി , പെടുന്നനെ മഴപെയ്തതും , വഴിയരികിലെ അടഞ്ഞു കിടന്ന കടയുടെ മുന്നില്‍ കയറി കൂടിയതും അവൻ ഓര്‍ത്തെടുത്തു … പിന്നാലെ അവളും കൂട്ടുകാരിയോടൊത്ത് വന്നു ചേര്‍ന്നു . കുട്ടികൾ ഏറെ ഉണ്ടായിരുന്നതിനാല്‍ അവള്‍ നിന്നത് എന്റെ മുന്നില്‍ , തൊട്ടുരുമ്മി … ബസ് വന്നപ്പോൾ യാത്രക്കാരും കുട്ടികളും തിരക്ക് കൂട്ടി ബസിലേയ്ക്ക് അടുത്തപ്പോൾ അവളും ഇടങ്കണ്ണിട്ട് എന്നോട് ഒപ്പം വരാൻ പറഞ്ഞത് പോലെ അവന് തോന്നി … . അവന്റെ വീടിനടുത്തായിരുന്നു അവളുടെ വീടും , ബസിലെ തിരക്കിലും അവനോടൊപ്പം ചേർന്നു നിന്ന് സുരക്ഷിതമായി യാത്രയായി … . നല്ല മഴപുറത്ത് പെയ്യുന്നതിനാൽ നമ്മുടെ ആന വണ്ടി വളരെ പതുക്കെയായിരുന്നു പോയിരുന്നത് … ഈ യാത്ര പെട്ടെന്ന് അവസാനിക്കരുത് എന്ന് കേശുവിന് തോന്നിക്കാണും കാരണം അവന് അവളെ അത്രയ്ക്ക് ഇഷ്ടായിരുന്നു … . ഇടയിലെവിടെയോ വെച്ച് യാത്ര ക്ഷീണം കൊണ്ട് അവൾ മയങ്ങി അവന്റെ നെഞ്ചിൽ ഇടയ്ക്കിടെ അവളുടെ തലവന്ന് സ്പർശിക്കുന്നുണ്ടായിരുന്നു . യാത്രയുടെ ദൂരം കുറഞ്ഞു കുറഞ്ഞു വന്നു . ആളുകളുടെ എണ്ണവും കുറഞ്ഞു വന്നു . അതിനിടെ അവൾക്ക് ഒരു ഇരിപ്പിടവും കിട്ടി … അവസാനം അവർ ലക്ഷ്യസ്ഥാനത്ത് എത്തുകയും അവർ അവരുടെ വീടുകളിൽ പോവുകയും ചെയ്തു … . നനഞ്ഞ് ഒട്ടിയ ഷർട്ടുമായി വീട്ടിലെത്തി ഇട്ടിരുന്ന ഷർട്ട് അഴിച്ച് അലക്ക് കല്ലിൽ ഇടാൻ തുടങ്ങുമ്പോൾ ഒരു നീളം കൂടിയ മുടി അവന് കിട്ടി … . പണ്ട് കുട്ടി കാലത്ത് മയിൽ പീലി പുസ്തക താളുകളിൽ വെക്കും പോലെ അവൻ ഇവളുടെ മുടി പഠിക്കുന്ന പുസ്തകതാളിൽ വെച്ചിരുന്നു … പണ്ട് മണിക്കൂറുകൾ ഇടവെട്ട് അവൻ പുസ്തകതാളിനുള്ളലെ മുടി നോക്കുമായിരുന്നു … കാലചക്രം ഒരു പാട് കടന്നു പോയി . മറവി അവനെയും തെല്ല് ബാധിച്ചിരുന്നു … . പക്ഷേ ഇപ്പോഴിത് കണ്ടപ്പോൾ പഴയ കാലങ്ങൾ ഓർമ വന്നു . പുസ്തകം നെഞ്ചോട് ചേർത്ത് , മിഴികൾ അടച്ച് ഭൂതകാല യാത്ര അയവറക്കി കൊണ്ട് വീണ്ടും പതുക്കെ പുതപ്പിനുള്ളിൽ ഒളിച്ചു … . കേശുവിന്റെ വീടിനടുത്തുള്ള അമ്പലത്തിൽ ശിവരാത്രി മഹോത്സവം നടക്കുകയാണ് . സമയം രാത്രി പത്തര പുഴയോരത്തിന്റെ മധ്യഭാഗാത്തായി ശ്രീകോവിൽ ഇല്ലാത്ത ഒരു പ്രസിദ്ധ ക്ഷേത്രമാണ് തൃകുടുണ്ണശിവക്ഷേത്രം വാദ്യമേളങ്ങൾ കൊണ്ടും , വർണ്ണശഭളമായ വെളിച്ചങ്ങളാലും ശോഭ തുളിമ്പി നിൽക്കുന്ന ക്ഷേത്രത്തിനടുത്ത മണപ്പുറത്തിലൂടെ , കാഴ്ചകൾ കണ്ട് കൂട്ടുകാരോടെപ്പം നടന്ന് നീങ്ങുമ്പോൾ … . പിന്നിൽ നിന്നൊരു ശബ്ദം … മോനെ ‘ ‘ മോനൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട് … അപ്പൊ കൂട്ടുകാരൻ , രഞ്ജു ഒന്നു നിന്നു . എന്നെ നോക്കി ; ഞാൻ പറഞ്ഞു ഇതെല്ലാം ഇവരുടെ സൂത്രങ്ങളാ … ആളെ പിടിക്കാൻ . വാ എന്നു പറഞ്ഞു ഞാനവന്റെ കൈ പിടിച്ചു വലിച്ചു . അവർ വീണ്ടും പറഞ്ഞു ‘ ഇന്നത്തെ ആദ്യത്തെ കൈയ്യാണ് മോന്റെ , സത്യം മാത്രം പറയും . ’ രഞ്ജു പറഞ്ഞു . കാശു ഞാൻ കൊടുക്കാം കേശൂ നീ വാ … നമുക്ക് നോക്കിക്കാം . അവന് എന്റെ വിശുദ്ധ പ്രേമത്തെക്കുറിച്ചും പെൺകുട്ടിയേയും എല്ലാം അറിയാമായിരുന്നു . അങ്ങനെ അവന്റെ നിർബന്ധത്തിന് വഴങ്ങി അയാൾ എന്റെ കൈരേഖകൾ നോക്കി … ഇപ്പോഴും കണ്ണിൽ നിന്ന് മായാത്ത ഒരു രൂപമാണ് അയാളുടേത് തടിച്ച ശരീരം ഗന ഗംഭീര ശബ്ദം , സംസാരത്തിനിടയിൽ ഇംഗ്ലീഷ് വാക്കുകൾ കൂടുതല്ലായി ഉപയോഗിക്കും ഇതിൽ അപ്പുറം അദ്ദേഹത്തിന്റെ പ്രത്യേകതയായി കേശുവിന് തോന്നിയത് നെറ്റിയിൽ ആനയുടെ രൂപത്തെ അനുസ്മരിപ്പിക്കുമാറ് ഒഴു മുഴ ഉണ്ടായിരുന്നു … . കയ്യിന്റെ ആകൃതിയും മറ്റും പറഞ്ഞ് അവർ കാര്യങ്ങളിലേക്കും-ഭാവി പ്രവചനങ്ങളിലേക്കും പതുക്കെ വന്നു . ഈ കയ്യ് ഈശ്വരാധീനമുള്ളതാണ് . ഏതു പ്രതിസന്ധിയിലും ആ കൈത്താങ്ങ് മോനുണ്ടാകും . ദീർഘായുസ്സുണ്ട് . അന്നം എങ്ങനെയെങ്കിലും മോനെ തേടിയെത്തും . പട്ടിണി കിടക്കേണ്ടി വരില്ല . രക്തസംബന്ധമായ ഒരു അസുഖമുണ്ട്‌ അതു കാലക്രമേണ സുഖമാവും . മോന്റെ അന്നം കിടക്കുന്നത് കുറച്ച് കാലം നാട്ടിലും പിന്നെ അന്യനാട്ടിലുമാണ് . അന്യനാട്ടിൽ നല്ലൊരു മനുഷ്യന്റെയടുത്ത് എത്തിപ്പെടും . അവിടെ എത്തുന്നതിനു മുമ്പേ മോൻ ഇഷ്ടപ്പെടുന്നതും , മോനെ ഇഷ്ടപ്പെടുന്നതുമായ ഒരു കുട്ടിയെ ജീവിത സഖിയാക്കും ഇതു കേട്ടതും കേശുവും , രഞ്ജുവും … മുഖത്തോടു മുഖം നോക്കി … കേശു അയാളോട് ഇടയ്ക്കു ചോദിച്ചു , ‘ ‘ അപ്പൊ നിങ്ങള് നേരത്തെ പറഞ്ഞത് . ’ ’ അതിനുത്തരമായി അയാൾ പറഞ്ഞു മോന് പ്രണയമുണ്ടാവും രണ്ട് മനസ്സുകൾ തമ്മിൽ സമാന്തര രീതിയിൽ പോകുന്ന വൈകാരിക ബന്ധമാണ് പ്രണയം അത്തരത്തിലുള്ള പ്രണയം മോനുണ്ടാകും അത് സംഭവിക്കുന്നത് അഞ്ച് വർഷങ്ങൾ കഴിഞ്ഞാവുമെന്നും അത് നല്ലൊരു ബന്ധത്തിൽ എത്തപ്പെടുകയും , ബന്ധു സഹായവും ഉണ്ടാവും . കീർത്തിമാനവാനുള്ള യോഗ്യതയുണ്ട് തുടങ്ങി പല കാര്യങ്ങളും പറഞ്ഞു … തരികിട … എന്നു പറഞ്ഞു കേശു രഞ്ജുവിന്റെ മുഖത്തു നോക്കി , കേശു വലിക്കാൻ നോക്കി . അയാൾ കൈ മുറുകെ പിടിച്ചിരിക്കയായിരുന്നു . രഞ്ജു എന്നെ നോക്കിച്ചിരിച്ചു . സംശയിക്കേണ്ട മോൻ ജയിക്കും . ഇതെന്റെ തൊഴിലാണ് സത്യം . മോന് വാഹനം വാങ്ങാനുള്ള യോഗമുണ്ട് . ദൈവസഹായത്താൽ മോനൊരു നല്ല സ്ഥിതിയിലെത്തും . ഭാഗ്യമുള്ള കൈയ്യാണ് . അവസാനം അവർ കൂട്ടിച്ചേർത്തു ഇതിൽ എന്തെങ്കിലും വത്യാസമുണ്ടായൽ , എന്നെ ഇഷ്ടമുള്ളത്രയും ചീത്ത പറയാം . ഞാൻ എല്ലാ ശിവരാത്രി നാളിലും ക്ഷേത്ര നടയ്ക്കടുത്തുള്ള ആൽത്തറയോട് ചേർന്ന ഈ ഭാഗത്ത് കാണും . കൈനോട്ടം ഗണപതി എന്നു ചോദിച്ചാൽ മതി . ആ പേര് എന്നും ഞാൻ ഓർക്കാൻ ഒരു കാരണവും ഉണ്ട് … അയാളുടെ നെറ്റിയുടെ നടുഭാഗത്ത് കണ്ട ആ മുഴയും … അയാളുടെ പേരും നല്ലരു സാമ്യം തോന്നി … . അല്ലെങ്കിൽ മോൻ നന്നായി വരുമ്പോൾ എന്നെ കാണാൻ വരണം . ഇത്രയും പറഞ്ഞു കൈ മടക്കി . രഞ്ജു അവരുടെ കയ്യിൽ പത്ത് രൂപയുടെ ഒരു നോട്ടു വെച്ചുകൊടുത്തു അവിടെ നിന്ന് ഞങ്ങൾ നടന്ന് നീങ്ങി … രഞ്ജുവിന്റെ പണം പോയി എന്നല്ലാതെ എനിക്ക് അതിൽ പ്രത്യേകി‍ച്ചൊന്നും തോന്നിയില്ല … കാരണം ഞാൻ ഇഷ്ടപ്പെടുന്ന കുട്ടി ഇപ്പോഴെന്റെ മനസിൽ ഉണ്ട് താനും , ആര് എതിർത്താലും അവളെ തന്നെ കല്യാണം കഴിക്കുമെന്നും കേശു ഉറപ്പിച്ചതായിരുന്നു … പിന്നെ നാടും , വീടും വീട്ടുകാരെയും വിട്ട് ഒരു സ്ഥലത്തേയ്ക്കും പോകില്ലെന്നും പോകാൻ വീട്ടുകാർ നിർബന്ധിക്കില്ലെന്നും അവന് ഉറപ്പായിരുന്നു … ആയതിനാൽ കൈ നോക്കി പറഞ്ഞതിനെപ്പറ്റി പിന്നെ ഒന്നും ഓർത്തതേയില്ല … . ഇപ്പോൾ കാലങ്ങൾക്കിപ്പുറം ജീവിതസായാഹ്നത്തിൽ ആ അപ്രതീക്ഷിത കൈനോട്ടത്തെ ഒർക്കുമ്പോൾ , എന്റെ തിരക്കഥ മുൻകൂട്ടി ആരോ തയാറാക്കിയതു പോലെ തോന്നുന്നു . ഒരു പേരുകേട്ട വലിയ വ്യക്തി ആയില്ലെങ്കിലും , അവർ പറഞ്ഞതിൽ തൊണ്ണൂറു ശതമാനവും ശരിയായാണ് വന്നത് . അന്നത്തേക്കാൾ ഒരു ഭേദപ്പെട്ട ജീവിത സ്ഥിതി ഉണ്ടായി എന്നത് സത്യമാണ് . ബുദ്ധിമുട്ട് സമയത്തെല്ലാം ദൈവം മനുഷ്യരൂപത്തിൽ എനിക്കു സഹായമായിട്ടുണ്ട് . അന്നത്തെ പത്താം ക്ലാസ്സ് പരീക്ഷ പാസ്സായതു തന്നെ ഒരു ലോകാത്ഭുതം പോലെയാണ് . പല സമ്മർദ്ദങ്ങൾകൊണ്ടു തൊഴിൽ തേടി കേശുവിന് വിദേശത്തേയ്ക്ക് പോകേണ്ടിവന്നു … . വിദേശത്ത് പോകുന്നതിനു മുമ്പ് തന്നെ കേശുവിന്റെ വിവാഹവും കഴിഞ്ഞു … അവിടെയാണ് ഗണപതി പറഞ്ഞ കാര്യം നടന്നത് . സ്നേഹിച്ച പെണ്ണിനെ തന്നെ കെട്ടി പക്ഷേ അതിലൊരു വ്യത്യാസം ഉണ്ടായിരുന്നു … അന്ന് കൈ നോക്കുമ്പോൾ കേശു സ്നേഹിച്ച പെണ്ണ് മറ്റൊരാൾ ആയിരുന്നു … . കാരണം കേശു മാത്രമായിരുന്നു അവളെ സ്നേഹിച്ചിരുന്നത് … . അവൾ അവനെ സ്നേഹിച്ചിരുന്നില്ലെന്ന് പിന്നീട് അവളുടെ പെരുമാറ്റ രീതിയിൽ നിന്ന് അവന് ബോധ്യമായി … പക്ഷേ കാലങ്ങൾക്കു ശേഷം മറ്റൊരു പ്രണയം ജനിച്ചു . കൈ നോട്ടകാരൻ പറഞ്ഞത് സത്യമാവുന്നത് … മോന് ഇഷ്ടപ്പെടുന്നതും , മോനെ തിരിച്ചും ഇഷ്ടപ്പെടുന്നതുമായ ഒരാൾ ജീവിത സഖിയായി വരും എന്ന പ്രവചനം … ആദ്യ പ്രണയത്തിൽ കേശു മാത്രമായിരുന്നു അവളെ ഇഷ്ടപ്പെട്ടിരുന്നത് തിരിച്ച് ഇഷ്ടമായിരുന്നു പക്ഷേ കേശു കരുതുന്നതു പോലുള്ള ഒരു ഇഷ്ടമായിരുന്നില്ല അവർക്ക് … ഇരുപത്തിമൂന്ന് വർഷങ്ങൾക്കു ശേഷം ഒരവധിക്കാലത്തു കേശുവും രഞ്ജുവും കുറച്ചു സമ്മാനങ്ങളുമായി ശിവരാത്രി നാളിൽ ക്ഷേത്ര ആൽതറയ്ക്ക് സമീപമുള്ള മണപ്പുറത്ത് പോയി ആ മുഖവും , ശബ്ദവും തിരഞ്ഞു . അദ്ദേഹത്തെ കുറിച്ച് മറ്റുള്ളവരോട് തിരക്കി പക്ഷേ … . കണ്ടെത്താനായില്ല … മടങ്ങിവരവിൽ രഞ്ജു പറഞ്ഞതോർക്കുന്നു , ‘ ‘ കേശൂ അവരെ അന്ന് ആരോ നിന്നിലേയ്ക്ക് അയച്ചതാണ് . ’ ’ അതേ , എനിക്കും അങ്ങനെ തന്നെ തോന്നി . നമ്മുടെ ഓരോരുത്തരുടേയും തിരക്കഥ ആരോ മുൻകൂട്ടി എഴുതിയതാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു …… ക്ഷേത്ര പരിസത്തിൽ നിന്ന് വിട്ട് പരിപാടികൾ നടക്കുന്ന സ്റ്റേജിനടുത്തേയ്ക്ക് എത്തിയപ്പോൾ മൈക്കിലൂടെ ഗന ഗംഭീര ശബ്ദത്തോടെ … ഒരു പ്രഖ്യാപനം കേൾക്കുവാൻ കഴിഞ്ഞു … നാടകം ആരംഭിക്കുന്നു … . വീണ തീയറ്റേഴ്സിന്റെ പുതിയ നാടകം … ‘ രേഖ നുണ പറയില്ല …… സത്യം … . രേഖ നുണ പറയില്ല … . ’ .
false
തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിനിടയ്ക്കാണ് ചരിത്രമാളികയെപ്പറ്റി കേട്ടത് . തിരുവിതാംകൂറിന്റെ ഭാഗമായി പഴയ കേരളത്തിന്റെ മാപ്പിൽ അടയാളപ്പെടുത്തിയിരുന്ന നാഞ്ചിനാടിന്റെ ചരിത്ര–സാംസ്കാരിക പൈതൃകത്തെ ആവാഹിക്കുന്ന ഒട്ടേറെ വസ്തുക്കൾ സമാഹരിച്ച് , അവയുടെ തനിമയോടെ സംരക്ഷിക്കുന്ന അഭിലാഷ് എന്ന ചെറുപ്പക്കാരന്റെ വേറിട്ടൊരു സംരംഭമാണ് ഈ മാളിക . ഇവയിൽ തൽപരരായവർക്കും കുട്ടികൾക്കും അതിന്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ടുതന്നെ ഇവ കാട്ടിക്കൊടുക്കണമെന്ന കാര്യത്തിൽ ഈ യുവാവ് ബദ്ധശ്രദ്ധനാണ് . ചരിത്രമാളികയെ സാമ്പ്രദായിക മ്യൂസിയങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നതും ഇതുതന്നെ . 4800പുരാവസ്തുക്കളും 32 പ്രധാനപ്പെട്ട ഭാഗങ്ങളും ഇവിടെയുണ്ട് . ഇതു മുഴുവൻ കണ്ടിറങ്ങുമ്പോൾ ഇന്നലെകളിലൂടെ ദീർഘമായ ഒരു യാത്ര നടത്തിയ അനുഭവമാണ് നമുക്ക് ലഭിക്കുക . മുഴക്കോൽ ചാലഞ്ച് ചരിത്രമാളികയുടെ വിശേഷങ്ങൾ കണ്ട് കലപില ശബ്ദമുണ്ടാക്കുന്ന ഒരു കൂട്ടംകൊച്ചുകുട്ടികൾക്കിടയിലൂടെയാണ് അഭിലാഷ് ഞങ്ങളെ ആദ്യത്തെ മാളികയുടെ പൂമുഖത്തേക്കു നയിച്ചത് . ആത്മമുഖം എന്നാണ് ഈ പൂമുഖത്തിനു പേര് . ഈരേഴ് പതിനാലു ലോകങ്ങളുടെ പ്രതീകമായി 14 ചിറ്റുകഴുക്കോലുകളിലാണ് ഈ പൂമുഖത്തിന്റെ കൂട്ടു കയറ്റിയിരിക്കുന്നത് . ഇവിടെ കഴുക്കോൽ വളയങ്ങൾക്കിടയിലൂടെ ഈ കെട്ടിടത്തിന്റെ കണക്കിന് അടിസ്ഥാനമാക്കിയ മുഴക്കോൽ കടത്തി വച്ചിരിക്കുന്നതു കാണാം . അതൊരു ‘ ചാലഞ്ചാ’ണത്രേ , ഇനി ഈ കണക്കിൽ ഒരു കെട്ടിടം നിർമിക്കണമെങ്കിൽ അഥവാ ഈ കെട്ടിടത്തിൽ എന്തെങ്കിലും പണിയണമെങ്കിൽ ഉത്തരത്തിന്റെ വളയങ്ങളൊന്നും പൊട്ടിക്കാതെ മുഴക്കോൽ ഊരി എടുക്കുന്ന ഒരു ആശാരിക്കേ അതിനു യോഗ്യതയുള്ളത്രേ . താളിയോലകളുടെയും എഴുത്താണികളുടെയും വൈവിധ്യമാണ് അടുത്തത് . നീളമുള്ള താളിയോലകളും നീളം കുറഞ്ഞ് ഉള്ളംകയ്യിലൊതുങ്ങി നിൽക്കുന്ന ചുരുണളും ഇവിടെ കാണാം . ഏറ്റവും മുകള‌ിലും താഴെയും തടികൊണ്ടുള്ള ഓലകളിട്ട് കെട്ടി തുകലിലോ പട്ടിലോ പൊതിഞ്ഞു വയ്ക്കുന്നവയാണ് ഗ്രന്ഥങ്ങൾ . എഴുത്താണികൾക്കും വൈവിധ്യമുണ്ട് , വെറും ഇരുമ്പ് കൂർപ്പിച്ചെടുത്ത നാരായവും ഓടിൽ ശിൽപഭംഗിയോടെ വാർത്തെടുത്ത എഴുത്താണിയും കാണാൻ സാധിച്ചു . തൂൺ ബാങ്ക് പടിമേട എന്ന അടുത്ത കെട്ടിടത്തിന്റെ പടവിനോടു ചേർന്നു തന്നെ ഒരു ചെറിയ ‘ റൗണ്ട് ടേബിളിൽ ’ ഒരു കുട്ടിയാനയെ കാണാം . ഈ ദാരുശിൽപം വീടിന്റെ സ്ഥിതി സൂചിപ്പിക്കുന്നു . ആന പുറത്തേക്കു നോക്കി നിന്നാൽ ഇവിടെ പത്തായത്തിൽ നെല്ല് ഉണ്ട് . മറിച്ചാണ് അവസ്ഥയെങ്കിൽ തിരിക്കാവുന്ന ഈ ശിൽപം അകത്തേക്കു തിരിച്ചു വയ്ക്കുകയാണ് പതിവത്രേ . ആനയുടെ തൊട്ടടുത്തുള്ള മറ്റൊരു വിസ്മയമാണ് തൂൺ ബാങ്ക് . ഈ തൂണ് പണ്ടുകാലത്ത് കരുതൽ ധനം സൂക്ഷിക്കാനായി ഉപയോഗിച്ചതാണ് . തൂണിന്റെ മുകൾഭാഗത്തുള്ള ഒരു മരച്ചാവി ഊരി എടുത്ത് , അതിന്റെ മുകളിൽ നാണയം വച്ച് തിരികെ അടയ്ക്കുന്നു . ചാവി തട്ടി മുറുക്കുമ്പോൾ ആ നാണയം തൂണിന്റെ പൊള്ളയായ അകവശത്തേക്കു വീഴും . ഇനി തൂ‍ൺ നാണയം കൊണ്ട് നിറഞ്ഞുകഴിഞ്ഞാൽ പിന്നീട് ഒരോ നാണയം നിക്ഷേപിക്കുമ്പോഴും അത് തൂണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉത്തരത്തിൽക്കൂടി നീങ്ങിമാറിക്കൊണ്ടിരിക്കും . അവസാനം അത് തിണ്ണയുടെ ഒരറ്റത്തുള്ള പത്തായത്തിൽ വന്നുവീഴും . ഈ ഉത്തരത്തെ പാട്ടുത്തരം എന്നാണ് വിളിക്കുന്നത് . തൂൺബാങ്ക് നിറയുന്നതിനു മുൻപ് ആ പണം എടുക്കേണ്ട സാഹചര്യമുണ്ടായാൽ കെട്ടിടം പണിത മൂത്താശാരിക്കു മാത്രമേ സഹായിക്കാനാകൂ . മുറ്റത്തോട്ടിറങ്ങുന്ന പടവുകളിലൊരു ഭാഗത്ത് മുകളിൽ പിടിയൊക്കെയുള്ള , തടിയുടെ ഒരു അടപ്പു കാണാം . തൂൺ കണ്ട ഓർമയ്ക്ക് ഇതു വല്ല നിധിയുമാണെന്നു വിചാരിച്ചാൽ തെറ്റി , അതിനു താഴെ ഒരു കുഞ്ഞിക്കിണറാണ് , നാഴിക്കിണർ . കൈമുക്കി എടുക്കാവുന്ന വിധം വെള്ളമുള്ള ഈ കിണറ്റിൽനിന്നാണ് ഇപ്പോഴും വേനൽക്കാലങ്ങളിൽ ജലം എടുക്കാറുളളത് . പടിമേടയുടെ തിണ്ണയിൽനിന്നു നാഗത്താഴിട്ടു പൂട്ടുന്ന മുറിയുടെ കട്ടളയ്ക്കു മുകളിലായി പഞ്ചലോഹക്കൂട്ടിലുള്ള ഗൗളികളെയും സൂര്യചന്ദ്രൻമാരെയും സ്ഥാപിച്ചിരിക്കുന്നു . നടുമുറ്റവും കളരിയും പടിമേടയിൽനിന്ന് അകത്തേക്ക് , നടുമുറ്റമുള്ള ഒരു തളത്തിലേക്കാണ് കടക്കുന്നത് . സാധാരണ നാലുകെട്ടുകളിലേതു പോലെയുള്ള ഒരു നടുമുറ്റമല്ല ഇത് . ഈ നടുമുറ്റത്ത് , മാളികയുടെ അടിയിലായി സജ്ജീകരിച്ചിരിക്കുന്ന കളരിയാണ് . 41 കോൽ ചുറ്റളവുള്ള മണ്ഡലക്കളരിയാണിത് . 27 ശിഷ്യൻമാർക്ക് ഒരേസമയം നിന്ന് അഭ്യസിക്കാനുള്ള സൗകര്യമുണ്ട് ഇവിടെ . ഭൂമിക്കടിയിലാണെങ്കിലും നടുമുറ്റത്തിന്റെ തുറവിയിലൂടെ ഇവിടേക്ക് സദാ പ്രകാശം കടന്നെത്തുന്നു . മഴപെയ്താൽ വെള്ളം കളരിയിലേക്കു വീഴാതെ പുറത്തേക്കു കളയാൻ പാത്തിയും ഓവും ഉണ്ട് . തളത്തിന്റെ ഓരംപറ്റി കളരിയിലേക്ക് ഇറങ്ങാം . കളരിയുടെ കിഴക്കേ അറ്റത്ത് പലകകൾകൊണ്ട് അഴിയിട്ട ജാലകം കാണാം . ഇവിടെനിന്നു നോക്കുമ്പോൾ അതിനപ്പുറം ഇരുട്ടുമാത്രം . എന്നാൽ പുറംതിണ്ണയിൽനിന്നും ഒരു മുറിയിലൂടെ താഴേക്ക് ഇറങ്ങിയാൽ ഒരാൾക്ക് കഷ്ടിനിൽക്കാൻ ഉയരവും കിടക്കാൻ നീളവും വീതിയുമുള്ള ഒരു രഹസ്യ അറയിലേക്കെത്താം . കണ്ണറജാലകം എന്നു വിളിക്കുന്ന ഇവിടെ നിന്നാൽ ഈ അഴികളിലൂെട കളരിയുടെ ഉള്ളിൽ നടക്കുന്നത് രഹസ്യമായി വീക്ഷിക്കാം . പണ്ടു കാലത്ത് ഗുരുക്കന്മാർ ശിഷ്യൻമാരുടെ കഴിവുകളും പെരുമാറ്റങ്ങളും അവരറിയാതെ മറഞ്ഞിരുന്ന് നിരീക്ഷിച്ചിരുന്നത് ഇതിൽക്കൂടിയാണ് . കളരിയിൽ ഗുരുസാന്നിധ്യം ഇല്ലാത്തപ്പോഴും ‘ യൂ ആർ അണ്ടർ സർവൈലൻസ് ’ എന്ന ഭയം ശിഷ്യൻമാരിൽ നിൽക്കുകയും ചെയ്യും . ഇന്നും അഭ്യാസപരിശീലനത്തിലൂടെ സജീവമാണ് ഈ കളരി . കളരിയുടെ കോണിൽ ഒരു അറയിൽ കാലങ്ങളായി എരിയുന്ന കെടാവിളക്കും നൂറ്റാണ്ടുകൾക്കുമുൻപ് ജീവിച്ച് മരിച്ച ഒരു ഗുരുനാഥന്റെ യോഗദണ്ഡ് , മെതിയടി , മഴു , ആയുധങ്ങൾ തുടങ്ങിയവയും കളരിയുടെ ജാതകവും സൂക്ഷിച്ചിരിക്കുന്നു . ഭൂമിക്കടിയിലൂടെ തായ് മാളികയിലേക്ക് ഭൂമിക്കടിയിലൂടെ വിവിധ കെട്ടുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന രീതി പഴയകാല നിർമാണങ്ങളുടെ മറ്റൊരു വിസ്മയമായിരുന്നു . ഇവിടെ കെടാവിളക്കിരിക്കുന്ന അറയിൽനിന്ന് ഒരു തുരങ്കം ആരംഭിക്കുന്നുണ്ട് . കഷ്ടിച്ച് മൂന്നടി ഉയരമുള്ള ഇരുട്ടു നിറഞ്ഞ തുരങ്കം ചെന്നു കയറുന്നത് സൂതികാഗൃഹത്തിലാണ് . സ്ത്രീകളുടെ പ്രസവം വീടുകളിൽത്തന്നെ നടന്നിരുന്ന അക്കാലത്ത് പ്രസവശേഷമുള്ള സുഖചികിത്സകൾ നടത്തിയിരുന്നത് ഇവിടെയാണ് . അതിനായി ഉപയോഗിച്ചിരുന്ന വലിയ എണ്ണത്തോണി , അമ്മത്തോണി രക്തചന്ദനത്തിൽ പണിത കട്ടിൽ ഇവയൊക്കെ കാണാം .
false
ഇന്ത്യ ടിവി എന്ന ഹിന്ദി ചാനലിന്റെ മുഖ്യ പത്രാധിപരും ചെയർമാനുമാണ് രജത് ശർമ്മ . ഇന്ത്യ ടിവിയിൽ അവതരിപ്പിക്കുന്ന ആപ് കി അദാലത്ത് ഷോ ജനപ്രിയ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത് വിവാദമായിരുന്നു . മാധ്യമപ്രവർത്തകർ അഭിമുഖം നടത്തുന്നത് മുൻകൂട്ടി നിശ്ചയിച്ച അജണ്ടയനുസരിച്ചാണെന്നു അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു . ഇതിനെത്തുടർന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും ഇന്ത്യാ ടിവി എഡിറ്റോറിയൽ ഡയറക്ടറുമായ ഖമർ വഹീദ് നഖ്‌വി ഇന്ത്യാ ടിവിയിൽ നിന്നും രാജിവെച്ചു . മോദിയുമായുളള അഭിമുഖം മുൻ കൂട്ടി തയ്യാറാക്കിയതായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം .
false
ഓസോണ്‍ പാളിയെ തുളയ്ക്കുന്ന വാതകപ്രവാഹം റാന്‍ ഓഫ് കച്ചില്‍ കണ്ടെത്തിയെന്ന വാര്‍ത്തയോടെയാണ് ഇത്തവണത്തെ ഓസോണ്‍ ദിനം നമ്മെ വരവേറ്റത് . ഭൗമ പ്രതിഭാസമായിരിക്കാം ഇതിനുപിന്നിലെന്ന് കരുതുന്നുവെങ്കിലും മനുഷ്യന്റെ അശാസ്ത്രീയമായ വികസനത്തിന്റെ ഫലമായി വന്‍തോതില്‍ ഓസോണ്‍ ശോഷണം സംഭവിക്കുന്നതായി കഴിഞ്ഞ നൂറ്റാണ്ടില്‍ത്തന്നെ കണ്ടെത്തിയിട്ടുണ്ട് . ഓസോണ്‍ സംരക്ഷണത്തിനായി അന്താരാഷ്ട്രതലത്തില്‍ നിരവധി ഉടമ്പടികളുണ്ടെങ്കിലും പൂര്‍ണമായി നടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല . ഭൂമിക്കു ചുറ്റുമുള്ള വാതകാവരണമാണ് ഓസോണ്‍പാളി , ഓസോണ്‍കുട എന്നീ പേരുകളില്‍ അറിയപ്പെടുന്നത് . അന്തരീക്ഷത്തില്‍ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോണിന്റെ സ്ഥാനം . സ്ട്രാറ്റോസ്ഫിയര്‍ ഭൗമാന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയാണ് . ട്രോപോസ്ഫിയറിനും മീസോസ്ഫിയറിനും ഇടയിലാണിത് . സൂര്യപ്രകാശം നമുക്ക് ഉപകാരമുള്ളതെങ്കിലും അതിലുള്ള ചില വികിരണങ്ങള്‍ നമുക്കും മറ്റു ജന്തുക്കള്‍ക്കും സസ്യങ്ങള്‍ക്കും അപകടം വരുത്തുന്നു . അള്‍ട്രാവയലറ്റ് വികിരണങ്ങളാണ് ഇക്കൂട്ടത്തില്‍ പ്രധാനികള്‍ . അതിനെ തടഞ്ഞുനിര്‍ത്തുകയാണ് ഓസോണിന്റെ ധര്‍മം . നിരന്തരം ശിഥിലീകരിക്കപ്പെടുകയും പുനരുത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ് സ്ട്രാറ്റോസ്ഫിയറിലെ ഓസോണ്‍ തന്മാത്രകള്‍ . പ്രകൃതിദത്തമായ പലകാരണങ്ങളാണ് ഇതിനുള്ളത് . അതിനാല്‍ ഒരു പ്രത്യേക സ്ഥാനത്ത് അതിന്റെ അളവ് സ്ഥിരമായിരിക്കും . എന്നാല്‍ ചില മനുഷ്യനിര്‍മിത തന്‍മാത്രകള്‍ അവിടെ എത്തിയതോടെ ശിഥിലീകരണം പതിന്‍മടങ്ങ് വര്‍ധിച്ചു . അതിനനുസരിച്ച് പുനരുത്പാദനം നടന്നതുമില്ല . ഇതാണ് ഓസോണ്‍ശോഷണംകൊണ്ട് ഉദ്ദേശിക്കുന്നത് . വിള്ളലെന്നാല്‍ … വിള്ളലെന്നാല്‍ തീരേ ഓസോണ്‍ ഇല്ലാത്തതാണെന്ന് ധരിക്കരുത് . മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അളവില്‍ കുറവുവരുന്നതാണ് വിള്ളല്‍ അഥവാ ഓസോണ്‍ദ്വാരം . 1985 മേയ് മാസത്തില്‍ ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേ സംഘമാണ് ആദ്യമായി ഇത്തരമൊരു വിള്ളല്‍ വെളിപ്പെടുത്തിയത് . സെപ്റ്റംബറിനും നവംബറിനുമിടയില്‍ അന്റാര്‍ട്ടിക്കയിലെ ഹാലി ബേക്കു മുകളില്‍ ഓസോണ്‍സാന്ദ്രത 40 ശതമാനമായി കുറഞ്ഞു എന്നതായിരുന്നു അത് . 1960-കളിലാണ് ഇതിന് തുടക്കമായത് . 1970-കളുടെ അവസാനത്തില്‍ ഓസോണിന്റെ അളവില്‍ വലിയ കുറവുണ്ടായി . അന്റാര്‍ട്ടിക് മേഖലയിലെ അതിശൈത്യവും ധ്രുവീയ മേഘങ്ങളുടെ സാന്നിധ്യവുമാണ് അതിനു കാരണമായത് . 1990-കളുടെ തുടക്കത്തില്‍ 20 ദശലക്ഷം ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയില്‍ ഈ ഭൂപ്രദേശം ഓസോണ്‍ദ്വാരത്തിനു താഴെ നിലകൊണ്ടു . പിന്നീട് 1998-ല്‍ അതിനെക്കാള്‍ കൂടുതല്‍ വിസ്തൃതിയിലേക്ക് വ്യാപിക്കുകയും ജനവാസമേഖലകളെ ബാധിക്കുകയും ചെയ്തു . മാത്രമല്ല ഏതാണ്ട് എല്ലാ ഭൂഖണ്ഡങ്ങളെയും ബാധിച്ചുതുടങ്ങിയപ്പോഴാണ് ആഗോളപ്രതിസന്ധിയായി മാറിയത് . വില്ലനായി മാറിയ സി . എഫ് . സി അമ്പതുവര്‍ഷം മുന്‍പ് പ്രിയങ്കരമായ ഒരു മനുഷ്യനിര്‍മിത പദാര്‍ഥമായിരുന്നു ക്ലോറോ ഫ്‌ളൂറോ കാര്‍ബണുകള്‍ . നിലവിലുണ്ടായിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു അദ്ഭുതവസ്തു . സ്ഥിരതയുള്ളത് , തീപിടിക്കാത്തത് , വിഷമല്ലാത്തത് എന്ന സവിശേഷതകള്‍ക്കു പുറമേ ഉത്പാദനച്ചെലവ് നന്നേ കുറഞ്ഞതും ആണിവ . തണുപ്പിക്കുന്നതിനും ഒരു ലായകമായും നുരയുണ്ടാക്കാനും തുടങ്ങി നിരവധി ഉപയോഗങ്ങള്‍ ഇവയ്ക്കുണ്ട് . 1970-കളിലാണ് വിവിധ രാസപദാര്‍ഥങ്ങളുടെ ഓസോണിലുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് പഠനം തുടങ്ങിയത് . സി . എഫ് . സി . യായിരുന്നു അതില്‍ പ്രധാനം . സി . എഫ് . സി മറ്റു പലതിനെയും പോലെ മഴവെള്ളത്തില്‍ കലര്‍ന്ന് നശിക്കുന്നില്ല . വായുവില്‍ തങ്ങിനില്‍ക്കുന്ന ഇത് കാറ്റിലൂടെ സ്ട്രാറ്റോസ്ഫിയറിലെത്തി ഓസോണിന്റെ അന്തകനായി പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടെത്തി . അള്‍ട്രാവയലറ്റ് സി . എഫ് . സിയെ വിഘടിപ്പിച്ച് ക്ലോറിനെ വേര്‍തിരിക്കുന്നു . ഈ ക്ലോറിന്‍ ഒന്നിനു പിറകെ ഒന്നായി ഒരു ഉല്‍പ്രേരകം പോലെ ഓസോണ്‍ തന്‍മാത്രകളെ വിഘടിപ്പിച്ചുകൊണ്ടേയിരിക്കുന്നു . ഒരുലക്ഷം തന്‍മാത്രകളെവരെ ഒരു ക്ലോറിന് ഇങ്ങനെ ശിഥിലീകരിക്കാന്‍ കഴിയും . പ്രകൃതിദത്തമായ പുനര്‍നിര്‍മാണത്തിന്റെ എത്രയോ മടങ്ങാണ് ഈ നാശം . അതാണ് ഓസോണിന്റെ വലിയ നാശത്തിന് കളമൊരുക്കിയത് . സി . എഫ് . സികള്‍ മാത്രമല്ല , നൈട്രിക് ഓക്സയ്ഡ് , നൈട്രസ് ഓക്സയ്ഡ് , ആറ്റമിക് ക്ലോറിന്‍ എന്നിവയും ഓസോണിനെ വന്‍തോതില്‍ നശിപ്പിക്കുന്ന രാസവസ്തുക്കളാണ് . മനുഷ്യന്‍ കൃത്രിമമായി നിര്‍മിക്കുന്ന രാസവസ്തുക്കളാണ് ഇവയെല്ലാം . ഇവ നിര്‍മിക്കുകയും ഉപയോഗിക്കുകയും വഴി , ഓസോണിനെ നശിപ്പിച്ച് ആള്‍ട്രാവയലറ്റിനെ സ്വീകരിക്കുന്ന വികസനമാണ് നാം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് . ദ്വാരത്തിലൂടെ ഭൂമിയിലേക്ക് ഓസോണ്‍ദ്വാരത്തിലൂടെ ഭൂമിയിലെത്തുന്ന അള്‍ട്രാവയലറ്റ് മൂലം ത്വക്ക് കാന്‍സര്‍ , തിമിരം , പ്രതിരോധത്തകരാറുകള്‍ , സൂര്യാഘാതം , ത്വക്കിന്റെ അകാല വാര്‍ധക്യം , അന്ധതയും മറ്റ് നേത്രരോഗങ്ങളും തുടങ്ങി പലവിധ രോഗങ്ങള്‍ മനുഷ്യര്‍ക്കുണ്ടാകുന്നു . പ്രയാസമുണ്ടാകുന്നു . കാര്‍ഷികവിളകളില്‍ മിക്കതിനും നാശം വരുന്നതിലൂടെ സാമ്പത്തികനഷ്ടം വന്‍തോതില്‍ ഉണ്ടാകും . സസ്യങ്ങളുടെ വളര്‍ച്ച , പ്രകാശസംശ്ലേഷണം , പൂവിടല്‍ എന്നിവയെ ദോഷകരമായി ബാധിക്കുന്നതാണ് അതിന് പ്രധാന കാരണം . നെല്ല് , ഗോതമ്പ് , ചോളം തുടങ്ങിയ മുഖ്യ വിളകള്‍ക്കാണ് അത് കൂടുതല്‍ പ്രശ്നമുണ്ടാക്കുന്നത് . അദൃശ്യമായ അള്‍ട്രാവയലറ്റ് വിവിധ തരംഗദൈര്‍ഘ്യത്തിലുള്ള വികിരണങ്ങളാണ് സൂര്യന്‍ പുറപ്പെടുവിക്കുന്നത് . ഇവയിലേറെയും ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തില്‍ സ്ഥാനംപിടിച്ചവരാണ് . തരംഗദൈര്‍ഘ്യത്തിനനുസരിച്ചാണ് ഇവയെ തരംതിരിക്കുന്നത് . അതില്‍പ്പെടുന്ന ഒന്നാണ് അള്‍ട്രാവയലറ്റ് . തരംഗദൈര്‍ഘ്യം കുറയുന്നതനുസരിച്ച് തരംഗത്തിന്റെ ഊര്‍ജം വര്‍ധിക്കുന്നു . ഗാമാകിരണങ്ങള്‍ , എക്‌സ്-റേ , അള്‍ട്രാവയലറ്റ് , ദൃശ്യപ്രകാശം , ഇന്‍ഫ്രാറെഡ് , മൈക്രോവേവ് , റേഡിയോവേവ് എന്നിങ്ങനെയാണ് തരംഗദൈര്‍ഘ്യം കൂടുന്നതനുസരിച്ചുള്ള ഇവയുടെ ക്രമം . ദൃശ്യപ്രകാശത്തിലെ ഏറ്റവും തരംഗദൈര്‍ഘ്യം കുറഞ്ഞ വയലറ്റിനോട് അടുത്തുനില്‍ക്കുന്നതിനാലാണ് അള്‍ട്രാവയലറ്റിന് ആ പേര് വന്നത് . വയലറ്റിനെ നമുക്ക് കാണാമെങ്കിലും അള്‍ട്രാവയലറ്റ് അദൃശ്യമാണ് . തരംഗദൈര്‍ഘ്യം 320 - 400 നാനോമീറ്റര്‍ ഉള്ള യു . വി . -എ , 280 - 320 ഉള്ള യു . വി . -ബി , 200 - 280 ഉള്ള യു . വി . -സി എന്നിങ്ങനെ ഇത് മൂന്നുതരത്തിലാണ് . ഇതില്‍ ബിയും സിയുമാണ് ഏറ്റവും അപകടകരം . ഒരു മില്ലിമീറ്ററിന്റെ ലക്ഷത്തില്‍ ഒരംശമാണ് നാനോമീറ്റര്‍ . മോണ്‍ട്രിയല്‍ ഉടമ്പടി മോണ്‍ട്രിയല്‍ ഉടമ്പടിക്ക് 32 വര്‍ഷം പൂര്‍ത്തിയാവുകയാണ് . ഓസോണിനെ നശിപ്പിക്കുന്ന പദാര്‍ഥങ്ങളെ ഇല്ലായ്മ ചെയ്യുന്നതിലൂടെ ഓസോണിനെ സംരക്ഷിക്കാനുള്ളതായിരുന്നു മോണ്‍ട്രിയല്‍ എന്ന അന്താരാഷ്ട്ര ഉടമ്പടി . 1987 സെപ്റ്റംബര്‍ 16-നാണ് അതില്‍ ഒപ്പുവെച്ചത് . 1989 ജനുവരി 1 മുതലാണ് പ്രാബല്യത്തില്‍ വന്നത് . 197 അംഗങ്ങള്‍ ഒപ്പുവെച്ചപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ആദ്യത്തെ ഉടമ്പടിയായി . ഉടമ്പടിയില്‍ ഒപ്പിട്ടവര്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അന്റാര്‍ട്ടിക്കിലെ ഓസോണ്‍ ദ്വാരം 2046-ന്റെയും 2057-ന്റെയും ഇടയില്‍ പൂര്‍ണമായും അടയും എന്നാണ് കണക്കാക്കുന്നത് . ഈ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയോടെ 1980-നു മുന്‍പുള്ള അവസ്ഥയിലേക്ക് ഓസോണ്‍പാളി തിരിച്ചെത്തുമെന്നും പ്രയോക്താക്കള്‍ വിശ്വസിക്കുന്നു . മോണ്‍ട്രിയല്‍ ഉടമ്പടി വന്നില്ലായിരുന്നെങ്കില്‍ ദ്വാരത്തിന്റെ വലുപ്പം 2050 ആവുമ്പോഴേക്ക് പത്തുമടങ്ങ് വര്‍ധിക്കുമായിരുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു . .
false
' അടികപ്യാരെ കൂട്ടമണി ' എന്ന സിനിമയിലെ പോലെ ബോയിസ് ഹോസ്റ്റലില്‍ ഒരു പെണ്‍കുട്ടി വരുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? യു . സി കോളേജിലെ ചാക്കോ ഹോസ്റ്റലിലെ ആണ്‍സുഹൃത്തുക്കളോടാണ് നടി അനാര്‍ക്കലിയുടേതാണ് ചോദ്യം . കാസ്റ്റിങ് കൗച്ച് മുതല്‍ പ്രണയം വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമായി ബോയിസ് ഹോസ്റ്റലിലെത്തിയ അനാര്‍ക്കലിയും ആണ്‍പടയും . ആണ്‍കുട്ടികളെ കുറിച്ച് മനസ്സിലാക്കിയിട്ടുള്ള ഏറ്റവും മോശം കാര്യം?-എബിന്‍ അയ്യോ , ടാസ്‌ക് ആണല്ലോ . ആണുങ്ങള്‍ എപ്പോഴും പറയും , പെണ്ണുങ്ങള്‍ കുശുമ്പ് പറയും എന്ന് . പക്ഷേ , ഇഷ്ടപ്പെടാത്ത ആളെ കുറിച്ച് പെമ്പിള്ളേര് പറയുമ്പോള്‍ മാത്രമാണ് അത് പരദൂഷണം ആവുന്നത് . ആണുങ്ങള്‍ ഇതേ കാര്യം പറയുമ്പോള്‍ അത്ര കാര്യമാകാറില്ല . എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് മനസ്സില്‍ വെയ്ക്കുന്ന കൂട്ടത്തിലല്ല പെണ്ണുങ്ങള്‍ . അവര്‍ക്ക് പെട്ടെന്ന് ക്ഷമിക്കാനോ മറികടക്കാനോ കഴിയും . ആണുങ്ങള്‍ ഓരോന്ന് മനസ്സില്‍ വെച്ച് ഭയങ്കര ഈഗോ ആകും . പ്രേമമുണ്ടോ?-റമീസ് അക്തര്‍ ആ , പ്രേമമുണ്ട് . എത്ര എണ്ണം ? പോടാ . ഒരാളേയുള്ളൂ . ഒരാളില്‍ ഒതുക്കി . കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി എന്ന് കരുതുക . ഇതറിയുമ്പോള്‍ എന്തായിരിക്കും പ്രതികരണം ? -കെവിന്‍ കോര ഉമ്മന്‍ ഇപ്പോഴുള്ള റിലേഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ല എന്നുണ്ടെങ്കില്‍ , അത് അപ്പോള്‍ തന്നെ തുറന്നു പറയുക . ഞാന്‍ അതാണ് ചെയ്തത് . പിന്നെ എന്റെ കാമുകന് എന്നേയും ആ കുട്ടിയെയും ഒരുപോലെ പ്രേമിക്കാന്‍ പറ്റുമെങ്കില്‍ എനിക്ക് പ്രശ്‌നമൊന്നും ഇല്ല . രണ്ടുപേരെ തുല്യമായി പ്രേമിക്കാന്‍ പറ്റുന്നവര്‍ ഈ ലോകത്തുണ്ട് . പോളിമോറസ് റിലേഷന്‍ഷിപ്‌സ് . കാമുകന് വേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ?-അലന്‍ സോണി ഉണ്ട് . അവന് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കും . പിന്നെ നമുക്ക് കൂടി ഗുണം ആകുന്ന കാര്യമാണെങ്കില്‍ മാറ്റിവെയ്ക്കും . വസ്ത്രധാരണത്തിന്റെ പേരില്‍ കുറേ ട്രോള്‍ കിട്ടിയല്ലോ . കാമുകന്‍ എന്ത് പറഞ്ഞു ? -മുബീന്‍ അതിലൊന്നും അവന് ഒരു പ്രശ്‌നവുമില്ല . പിന്നെ എന്റെ ഡ്രസ്സിങ്ങില്‍ ഇടപെടാന്‍ വരുന്ന ഒരാളെ ഞാന്‍ പ്രേമിക്കാന്‍ തന്നെ നില്‍ക്കില്ല . അവനത് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാല്‍ , ' ഓകെ ബായ് ' എന്ന് ഞാന്‍ പറയും . കാരണം ഇത് എന്റെ അടിസ്ഥാനപരമായിട്ടുള്ള സ്വഭാവമാണ് . നമുക്ക് ഒരാളോട് ഇഷ്ടം കൂടുമ്പോഴുള്ള ത്യാഗം മറ്റൊന്നാണ് . മാറ്റാന്‍ പറ്റുന്ന സ്വഭാവങ്ങള്‍ ആണ് സാക്രിഫൈസ് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞത് . അശ്ലീല കമന്റുകള്‍ കാണുമ്പോള്‍ വിഷമം വരില്ലേ?-ബ്രഹ്മദത്തന്‍ സ്വിം സ്യൂട്ട് ധരിച്ച ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടപ്പോഴാണ് അശ്ലീല കമന്റ് വന്നത് . അല്ലാതെ എനിക്ക് ഹേറ്റേര്‍സ് കുറവാണ് എന്ന് തോന്നാറുണ്ട് . പിന്നെ ചിലരെ എന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ . ഇപ്പോഴത്തെ സിനിമയില്‍ സ്ത്രീകള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ട് ? -അലക്‌സ് പണ്ടത്തെ സിനിമകളെ വെച്ച് നോക്കുമ്പോള്‍ വെറുതെ ഒരു ഹീറോയിന്‍ എന്ന രീതിയില്‍ ഇപ്പോള്‍ സ്ത്രീകളെ അവതരിപ്പിക്കുന്നില്ല . ഇപ്പൊ കുറേക്കൂടി ക്യാരക്ടര്‍ ഉള്ള സ്ത്രീ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട് . എന്നാലും , സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് അത്ര വില കിട്ടുന്നുണ്ടോ എന്ന് എനിക്കറിയില്ല . ഒരു നടിക്കും സാറ്റ്‌ലൈറ്റോ , മാര്‍ക്കറ്റോ ഇല്ല . സത്യത്തില്‍ പുതിയ നായികമാര്‍ വരുന്നത് , അവരെ കൊണ്ടുവരാനുള്ള ആവേശം കൊണ്ടല്ല . നായികമാര്‍ക്ക് വേണ്ടി പ്രൊഡ്യൂസര്‍ക്ക് കാശ് മുടക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ടാണ് . പരിചയമുള്ള നടി വന്നില്ലെങ്കിലും പ്രേക്ഷകര്‍ക്ക് പ്രശ്‌നമൊന്നും ഇല്ല . എല്ലാവരും സിനിമയുടെ കഥയാണ് ഇപ്പോള്‍ നോക്കുന്നത് . സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടുന്നതിന് മുമ്പ് ഒരുപാട് തവണ ആലോചിക്കുമോ?-അമല്‍ ശ്രദ്ധിക്കാറുണ്ട് . എനിക്ക് വീട്ടുകാരെയാണ് പേടി . നാട്ടുകാരെയല്ല . ' ആ പടം ഇടേണ്ട ആവശ്യമുണ്ടോ ' എന്ന് ചോദിക്കും . ' എനിക്ക് ആവശ്യം തോന്നി ' എന്ന് ഞാന്‍ തിരിച്ചു പറയും . നല്ല ഭംഗിയുള്ള പടങ്ങള്‍ , കുറച്ചു കൂടുതല്‍ സ്‌കിന്‍ കാണുന്നു എന്നത് കൊണ്ട് ഇടാതെ വെച്ചിട്ടുണ്ട് . പടത്തിന്റെ ഭംഗിക്ക് വേണ്ടി എഡിറ്റ് ചെയ്യാറുണ്ട് . അല്ലാതെ എന്റെ മുഖം വെളുപ്പിക്കാറില്ല . എന്റെ ഫോണില്‍ ഒരു ഫില്‍ട്ടര്‍ ആപ്പ് പോലും ഇല്ല . കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍ക്ക് താടി വേണം എന്നൊക്കെയുണ്ടോ?-ശ്രീഹരി അങ്ങനത്തെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ എനിക്കില്ല . ഞാന്‍ താടി ഇല്ലാത്തവരേയും ഉള്ളവരേയും പ്രേമിച്ചിട്ടുണ്ട് . ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചത് തന്നെ ഞാനാണ് . ഏറ്റവും ധൈര്യം കാണിച്ച സന്ദര്‍ഭം?-ജോയല്‍ അങ്ങനെയൊന്ന് ഓര്‍മയില്ല . കണ്ടാല്‍ ബോള്‍ഡ് ആണെന്ന് തോന്നുമെന്നേയുള്ളൂ . ബസ്സില്‍ തോണ്ടലോ മറ്റോ കിട്ടിയാലും ഞാന്‍ പ്രതികരിക്കാറില്ല . അത് പേടിച്ചിട്ടല്ല . ' അറിയാതെ പറ്റിയതാവും ' എന്ന് ചിലപ്പോള്‍ ചിന്തിക്കും . പിന്നെ മനസ്സിലുള്ളത് എന്തും തുറന്നുപറയാന്‍ എനിക്ക് മടിയില്ല . കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍?-ജ്യോതിസ് എനിക്കത് നേരിട്ടിട്ടില്ല . ഞാന്‍ എപ്പോഴും വിചാരിക്കും , അത് എപ്പോഴാണ് വരിക എന്ന് . കാരണം , അങ്ങനത്തെ അനുഭവം വന്നാല്‍ ഞാന്‍ എങ്ങനെ ഡീല്‍ ചെയ്യും എന്ന് അറിയാനാണ് . ഒരിക്കല്‍ ഒരു അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ പിന്നെ നമ്മള്‍ എവിടെയാണ് എത്തുന്നത് എന്ന് പറയാന്‍ കഴിയില്ല . അത്രയും ബിഗ്‌ഷോട്ട് ആയിരിക്കും വരുന്നവര്‍ . സിനിമ എന്ന് മാത്രം പറഞ്ഞ് നടക്കുന്നവരുണ്ട് . അങ്ങനെ സ്വാഭാവികമായി വഴങ്ങിപ്പോകുന്നവരുണ്ട് . ഞാന്‍ അങ്ങനെയല്ല . സിനിമയില്‍ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ട് . പക്ഷേ , എന്റെ വില കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല . .
false
അങ്കമാലി നടത്തുന്ന ദേശാന്തരസഞ്ചാരമാണ് വർഗീസ് അങ്കമാലിയുടെ കഥകൾ . ചരിത്രത്തിന്റെ പൊടിഞ്ഞു തുടങ്ങിയ ഡയറിത്താളുകളിൽനിന്നു കണ്ടെടുക്കുന്ന ജീവിതങ്ങൾ വിവിധ ദേശങ്ങളിൽ നിന്നിറങ്ങി വന്നു നിമിഷാർധത്തിൽ അങ്കമാലിക്കാരായി മാറി വായനക്കാരെ ഭ്രമിപ്പിക്കും . 35 വർഷം ബാങ്ക് ഉദ്യോഗസ്ഥനായിരുന്നയാൾ ജോലിക്കാലത്തും വിരമിച്ച ശേഷവും 24 രാജ്യങ്ങളിലൂടെ നടത്തിയ യാത്രകളുടെ തിരയിളക്കങ്ങളാണു വായനക്കാരെ ആ അങ്കമാലിക്കഥകളിലേക്കു പിടിച്ചിടുന്ന സൂത്രവിദ്യകളിലൊന്ന് . തുർക്കിയിലെ കപ്പഡോക്യയിലേക്കു നടത്തിയ യാത്രയിൽനിന്നു ‘ ചൂണ്ട ’ എന്നൊരു കഥ ജനിക്കുമ്പോൾ അതിൽ സമീപദേശങ്ങളുടെ കൂടി ചരിത്രവും വേദനകളുമെല്ലാം ഇഴചേർന്നിരിക്കും . അങ്കമാലിയിൽ നടക്കുന്നൊരു സംഭവം കഥയായി മാറുമ്പോൾ അഞ്ചു നൂറ്റാണ്ടു മുൻപുള്ള ലിസ്ബണിലേക്കും പോർച്ചുഗീസ് രാജസദസ്സിലേക്കും വരെ അതിന്റെ അലയൊലികൾ പാഞ്ഞുചെല്ലും . മറഞ്ഞു കിടക്കുന്ന ചരിത്രമുത്തുകൾ ആഴത്തിൽ ഖനനം ചെയ്തെടുക്കുന്നതിൽ രസം കണ്ടെത്തുന്നയാളാണു വർഗീസ് അങ്കമാലി . അതുകൊണ്ടുതന്നെ ആ കഥകൾ സാധാരണ വായനയ്ക്കപ്പുറം ചിന്തയും സംവാദവും കൂടി ആവശ്യപ്പെടുന്നവയാണ് . അങ്കമാലി പോർക്ക് വരട്ടിയതിന്റെയും മാങ്ങാക്കറിയുടെയും ഉൽപത്തിരഹസ്യമന്വേഷിച്ചു പോകുന്ന ഈ രുചിപ്രേമി വായനക്കാരുടെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്ന കഥക്കൂട്ടിന്റെ സ്രഷ്ടാവാണ് . ഒരു മാടമ്പി വീരഗാഥ , അരൂപികളുടെ വംശാവലി , ഉപ്പുപുരട്ടിയ മുറിവുകൾ , കപ്ലോൻ , ചൂണ്ട , പുനിത വറുവേൽ ബാന്റ് സെറ്റ് തുടങ്ങിയവ ശ്രദ്ധേയ കഥകൾ . വർഗീസ് അങ്കമാലിയുടെ കഥകളിൽനിന്ന് നമ്മൾ നിത്യ ജീവിതത്തിൽ അധികം പ്രയോഗിക്കാത്ത അനേകം വാക്കുകൾ കണ്ടെടുക്കാനാകും . കൂടുതലും പഴയകാല ക്രൈസ്തവ ജീവിത പരിസരത്ത് സുലഭമായി പ്രചാരത്തിലുണ്ടായിരുന്നവയുമാണ് . ‘ കപ്ലോൻ ’ എന്ന കഥ വായിച്ച് അത്തരം 40 വാക്കുകൾ കണ്ടെടുത്തതായി ഒരു വായനക്കാരി വിളിച്ചു പറയുകയുമുണ്ടായല്ലോ . മനസ്സിന്റെ ഏതോ അറകളിൽ മലയാളി രഹസ്യത്താക്കോലിട്ടു പൂട്ടി വച്ചിരിക്കുന്ന ഈ വാക്കുകൾ കണ്ടെടുക്കുന്നത് എവിടെനിന്നാണ് ? ഭൂതകാലത്തിലൂന്നിയ ഓർമയും സ്വപ്നങ്ങളുമാണ് എന്റെ എഴുത്തിന്റെ സത്ത . 16-ാമത്തെ വയസ്സിൽ ആദ്യകഥ പ്രസിദ്ധീകരിച്ചതു മുതൽ കഥകളുടെ ലോകത്തായിരുന്നു . ബാല്യകാല ഓർമകളിൽനിന്ന് കഥകൾ ഒഴിഞ്ഞുപോകുന്നില്ല . സ്വയം നിഗ്രഹിക്കുന്ന പോരാളികളായിരുന്നു എഴുപതുകളിലെ ചെറുപ്പക്കാർ . ഒരുപാടു വായിക്കുന്നവർ . ചരിത്രമാണു ഞാൻ കൂടുതലും വായിച്ചു പഠിച്ചത് . സ്വന്തം നാടുതന്നെയാണ് നന്നങ്ങാടികൾ കുഴിച്ചെടുക്കുന്ന ഭൂമികയാക്കി മനസ്സിനെ മാറ്റിയെടുത്തത് . കൂട്ടുകെട്ടുകളും പുറംകാഴ്ചകളും അതിനെ തിടം വപ്പിച്ചു . പോയകാലം എഴുതുവാൻ പഴയവാക്കുകളെ കുഴിച്ചെടുക്കുമ്പോൾ പുതുമയിലേക്കു വരും , എഴുത്ത് . സൂക്ഷ്മനിരീക്ഷണങ്ങളാണു കഥയുടെ മൂശ , ഒപ്പം യാത്രകളും . 24 രാജ്യങ്ങൾ ഇതിനകം സന്ദർശിച്ചല്ലോ . വിശുദ്ധനാടുകളാകട്ടെ ഒന്നിലധികം തവണയും പോയി വന്നു . ‘ ചൂണ്ട ’ പോലുള്ള കഥകളിൽ ഈ യാത്രാനുഭവത്തിന്റെ നേർ ചിത്രീകരണവുമുണ്ട് . യാത്രികനായിട്ടു തന്നെയാണല്ലോ ചൂണ്ടയിൽ ആഖ്യാതാവ് പ്രത്യക്ഷപ്പെടുന്നത് . യാത്രകളിൽ നിന്നു കഥകൾ കണ്ടെടുക്കുന്നത് എങ്ങനെയാണ് ? സഞ്ചാരമാണ് എന്റെ ഊർജവും ഭാവനയും . യാത്രാവിവരണങ്ങളുടെ മൂന്നു പുസ്തകങ്ങൾ . ഒരുപാടു ഫീച്ചറുകൾ . പക്ഷേ , എന്റെ സർഗാത്മകതയെ ഉൾക്കൊള്ളാനുള്ള ത്രാണി കഥകൾക്കു മാത്രമേ ഉള്ളുവെന്നും മറ്റെല്ലാം അപര്യാപ്തമാണെന്നും തിരിച്ചറിവുണ്ടായപ്പോൾ കഥയിലേക്കു തിരിഞ്ഞു . പുനിതവറുവേൽ ബാന്റ്‌സെറ്റും കോവിൽകാളകളും പുസ്തകമായി പുറത്തിറങ്ങിയതു പ്രോത്സാഹനമായി . എന്നിലെ കഥാകൃത്താണ് യാത്ര ചെയ്യുന്നതെന്ന ബോധ്യത്തിലാണ് ഫിക്‌ഷനിലേക്കുള്ള കൂദാശ . യാത്ര എന്നെ പാകപ്പെടുത്തുന്നു , പാഠപുസ്തകമാകുന്നു . സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 35 വർഷത്തെ ബാങ്കിങ് അനുഭവങ്ങൾ എഴുത്തിനെ എത്ര മാത്രം സ്വാധീനിച്ചു . ആ ജീവിതം കഥകളിൽ കൊണ്ടുവന്നിട്ടുണ്ടോ ? ഏറെ എഴുതിയത് ബാങ്കിലെ തിരക്കിനിടയിലാണ് . അവിടുത്തെ അനുഭവങ്ങൾ കഥയല്ല , മറിച്ചു ജീവിതം തന്നെയാണ് . പക്ഷേ , ഒരുപാടു സ്ഥലങ്ങളിൽ ട്രെയിനിങ്ങിനായി പോയിട്ടുണ്ട് . ‘ കറുത്ത ശിരോവസ്ത്രങ്ങൾ ’ എന്ന കഥ ഹൈദരാബാദിലെ ബെഞ്ചാര ഹിൽസിലെ ട്രെയിനിങ് സെന്ററിൽനിന്നു കണ്ടെടുത്തതാണ് . യാത്രാനുഭവങ്ങളിൽ ഇതുവരെ എവിടെയും എഴുതാത്ത , എന്നാൽ മനസ്സിൽ തട്ടിയ ഒരു സംഭവം പറയാമോ ? ഇസ്രയേൽ ഗ്രൂപ്പ് ടൂറിൽ ദോഹ എയർപോർട്ടിൽ പ്രായം ഏറെച്ചെന്ന ഒരു യാത്രികൻ കുഴഞ്ഞു വീണു . അയാളെ തനിച്ചാക്കി ഞങ്ങൾ അമ്മാനിലേക്കു പോയി . പിന്നീടൊരിക്കലും അയാൾക്കു വിശുദ്ധനാട് കാണാനൊത്തില്ല . ഇസ്രയേലിൽ വച്ചു ചാടിപ്പോകുന്ന ചെറുപ്പക്കാരുണ്ട് . പിന്നീട് അവിടെത്തന്നെ ജോലിക്ക് കയറിപ്പറ്റുന്നവർ . അതൊക്കെ കഥയ്ക്കു വിഷയമാകുന്നുണ്ട് . അങ്കമാലി എന്ന നാട് വർഗീസ് അങ്കമാലി എന്ന എഴുത്തുകാരന്റെ സ്വത്വത്തോട് അത്രമേൽ ഉൾച്ചേർന്നിരിക്കുകയാണല്ലോ . സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമകൾ , സ്വാധീനങ്ങൾ , ചരിത്രവസ്തുതകൾ , സ്വന്തം കഥകളിലെ പരാമർശങ്ങൾ തുടങ്ങിയ പങ്കുവയ്ക്കാമോ ? അങ്കമാലി ടൗണിലെ ഒറ്റാലിനുള്ളിൽ പിറവിയെടുത്ത ഒരു മത്സ്യത്തിന് പുറംലോകത്തേക്കു ചാടാനുള്ള ആവേശം ഉള്ളപ്പോൾത്തന്നെ ഉള്ളിലെ അനുഭവങ്ങളും പാഠമായി . വല്ലാത്ത ഭൂതലമാണ് അങ്കമാലി . ചരിത്രാവശിഷ്ടങ്ങളിലെ കഥകളും എന്നോടൊപ്പം ജീവിക്കുന്നവരും ചേരുമ്പോൾ കഥാലോകം തുറക്കുന്നു . ക്രിസ്തീയ സംസൂചകങ്ങളും അങ്ങാടി ജീവിതവും ഇഴചേരുമ്പോൾ കഥയ്ക്ക് വളക്കൂറാവുന്നു . ‘ ഒരു മാടമ്പി വീരഗാഥ’യും ‘ അരൂപികളുടെ വംശാവലി’യും ‘ ഉപ്പുപുരട്ടിയ മുറിവുകളും ’ ‘ കപ്ലോനും ’ നാട്ടിൽനിന്ന് കണ്ടെടുത്തവ തന്നെ . ചരിത്രമാണു പലതിന്റെയും പതക്കം . മൂന്നു യാത്രാപുസ്തകങ്ങൾ ഉൾപ്പെടെ 7 പുസ്തകങ്ങൾ ഇതുവരെ പുറത്തിറങ്ങി . വിവിധ ആനുകാലികങ്ങളിലായി അൻപതോളം കഥകളുമെഴുതി . എഴുത്തിന്റെ വഴിയിലേക്ക് വരുന്നതെങ്ങനെയാണ് ? ആരൊക്കെയായിരുന്നു പ്രചോദനം ? എന്റെ ബാല്യത്തിന്റെ ആകുലതകളിൽ ഒരുപാടു കഥകളുണ്ട് . 1970 ഘട്ടത്തിൽ ജീവിതം നൽകിയ പാഠങ്ങൾ , കുടുംബത്തിലെ ഒരുപാടു മരണങ്ങൾ , ഇവയൊക്കെ ഫിക്‌ഷനാണെന്നു മനസ്സിനെ പഠിപ്പിച്ച് അക്ഷരങ്ങളിലാക്കി . അങ്കമാലിയിലെ സുഹൃത്തുക്കളിൽ പലരുടെയും പ്രോത്സാഹനമുണ്ട് . സി . രാധാകഷ്ണൻ സാറും സേതു സാറും പലകണ്ടം ചാടാതെ കഥയിൽ ഉറച്ചുനിൽക്കണമെന്ന് ഉപദേശിക്കാറുണ്ട് . രണ്ടുപേരും എന്റെ കഥകളെ ആഴത്തിൽ പഠിച്ചിട്ടുള്ളവരാണ് . ഉപദേശവും ശകാരവും എനിക്ക് പ്രോത്സാഹനം തന്നെയാണ് . കേരളത്തിന്റെ മത , ജാതി സമവാക്യങ്ങളും രാഷ്ട്രീയവും പുരാവൃത്തവും ചരിത്രവുമെല്ലാം കഥകളിൽ വിളക്കിച്ചേർക്കുമ്പോൾത്തന്നെ ഞൊടിയിടയിൽ തുർക്കിയിലേക്കും ഓസ്ട്രേലിയയിലേക്കുമൊക്കെയൊന്നു പോയി അവിടുത്തെ സൂക്ഷ്മ ചലനങ്ങൾ വരെ ഒപ്പിയെടുത്തുപയോഗിക്കുന്ന വൈഭവം വർഗീസ് അങ്കമാലിയുടെ പ്രത്യേകതയാണ് . അങ്കമാലിയിലെയും കേരളത്തിലെയും വേരുകളിൽ ഉറച്ചു നിൽക്കുമ്പോൾത്തന്നെ വർഗീസിലെ കഥാകാരൻ ഒരു ആഗോള മലയാളി കൂടിയാണ് എന്നതു സത്യമല്ലേ ? കഥാസദ്യയിൽ യാത്രയും സമകാലിക സംഭവങ്ങളും ചേരുവയാകുമ്പോഴും ചരിത്രം മേമ്പൊടിയാകുന്നത് എന്റെ ഒരു പോരായ്മ തന്നെയാണ് . കണ്ടുമറന്ന ഭൂതലത്തിലേക്കും കഥകടന്നു പോവും . ഇതൊക്കെ ചേരുന്ന ഒരു തീൻമുറയാണ് എനിക്ക് കഥ . പുനിത വറുവേൽ ബാന്റ്സെറ്റ് എന്ന കഥയെപ്പറ്റി പറയാമോ ? ഒരുപാട് ഇഷ്ടമുള്ള കഥയാണ് പുനിതവറുവേൽ ബാന്റ്‌സെറ്റ് എന്ന് ഇപ്പോഴും പറയുന്നവരുണ്ട് . എനിക്ക് ഏറെ പ്രിയങ്കരമായ ഇടമാണ് വേളാങ്കണ്ണി . സൂനാമിയിൽ കടലെടുത്തുപോയ വേളാങ്കണ്ണിയിലെ ഗ്രാമങ്ങളും മരണങ്ങളും എന്നെ ഏറെ വേദനിപ്പിച്ചിരുന്നു . രണ്ടായിരംപേരെ ഒരുമിച്ച് സംസ്‌കരിച്ച ഒരിടം വേളാങ്കണ്ണിയിലുണ്ട് . സൂനാമി കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ ഒറ്റയ്ക്ക് അവിടേക്കു പോയി . കടൽത്തീരം പൊളിച്ചിട്ട ഒരു പന്തൽ പോലെ കാണപ്പെട്ടു . വളരെക്കുറച്ച് ആളുകളേ മാതാവിന്റെ പെരുന്നാളിന് ദുരന്തഭൂമിയിൽ എത്തിയിരുന്നുള്ളു . ബാന്റ് വായിക്കുന്നവരുടെ ദുഃഖസാന്ദ്രമായ ഈണം മനസ്സിനെ ഉലച്ചു . ചെളിമൂടിയ പള്ളിമുറ്റത്തുനിന്നു കണ്ടെടുത്തതാണ് ക്ലാരിനെറ്റ് വായനക്കാരനായ അരുൾ രാജിനെയും തേൻമൊഴിയെയും വേൽമുരുകനെയും അൻപിനെയും . പുനിതവറുവേൽ വിശുദ്ധവർഗീസാണ് . കഥ ഡിസി ബുക്സിലൂടെ ഇറങ്ങിയപ്പോൾ ദിശൈഎട്ടിലേക്ക് മൊഴിമാറ്റം ചെയ്തു . തമിഴിൽ സിനിമയെടുക്കാൻ ചിലർ മുന്നോട്ടുവന്നു . ആറുമാസം കഴിഞ്ഞപ്പോൾ സാമ്യമുള്ള കഥയുമായി ഒരു മലയാള സിനിമ ഇറങ്ങി . തമിഴർ പിൻമാറിയപ്പോൾ സിനിമയെന്ന പൂതിക്ക് ആശയടക്കമായി . രുചിയെപ്പറ്റിയും ഭക്ഷണത്തെപ്പറ്റിയും വർഗീസ് ഏറെ എഴുതിയിട്ടുണ്ടല്ലോ . ഇത്രയേറെ യാത്രാനുഭവമുള്ളയാൾ എന്ന നിലയിൽ മലയാളിയുടെ തനതു രുചിയെപ്പറ്റി എന്താണ് പറയാനുള്ളത് ? പഴയ രുചികളിൽ നഷ്ടപ്പെട്ടു പോകുന്നതെന്തെല്ലാം ? അങ്കമാലിയുടെ രുചിപ്പെരുമ കൂടി പറയാമോ ? അങ്കമാലിക്കാരുടെ രുചിക്കൂട്ടുകളിൽ നസ്രാണികളുടെ പെരുക്കമുണ്ട് . പോയ ഇടങ്ങളിലെ രുചിമേളങ്ങളെല്ലാം യാത്രാവിവരണങ്ങളിലുണ്ട് . വിമാനത്തിലെ ചൂടൻ ഭക്ഷണം എനിക്ക് ഏറെ ഇഷ്ടമാണ് . മലയാളികളുടെ രുചികളിൽ നസ്രാണികളുടെയും മാപ്പിളമാരുടെയും ഹിന്ദുക്കളുടെയും സങ്കലനമുണ്ട് . പഴയ രുചിക്കൂട്ടുകളെ തിരിച്ചുപിടിക്കാൻ മുന്നോട്ടു വന്നിട്ടുള്ള ഒരുപാട് വിഡിയോകൾ ഇറങ്ങുന്നുണ്ട് . പക്ഷേ , പഴയതു പലതും ഇനി തിരിച്ചുവരാത്ത രീതിയിൽ ഒഴിഞ്ഞു പോയിരിക്കുന്നു . ചാമയും വരകും തിനയും മുതിരയും ചക്കക്കുരുവും പനനൂറും നാടൻകോഴിയും മഹറോൻ ചൊല്ലലിൽ കളമൊഴിഞ്ഞു . അങ്കമാലിയെ മാർക്കറ്റ്‌ ചെയ്യുന്നത് പോർക്ക്‌ വരട്ടിയതും അങ്കമാലി മാങ്ങാക്കറിയും വച്ചാണ് . കറിക്കുള്ള മള്ളുശ്ശേരിമാങ്ങയെ പരിചയപ്പെടുത്തിയത് ഞാനാണ് . പോർക്ക് ഇഷ്ടനായതും സദ്യകളിൽ കയറിപ്പറ്റിയതും തൊണ്ണൂറുകളിലാണ് . ഫാമിൽ വളർത്താൻ തുടങ്ങിയപ്പോൾ ഇറച്ചിമാത്രം കണ്ടു വളർന്ന പുതുതലമുറ അതേറ്റെടുത്തു . കാനയിലെ ചെളിയിൽ കിടക്കുന്ന പന്നിയെ ജനങ്ങൾ വെറുപ്പോടെയാണ് കണ്ടിരുന്നത് , അതുവരെ . വായനയിൽ പ്രിയപ്പെട്ടവർ ആരൊക്കെയാണ് ? കിട്ടുന്നതെന്തും വായിച്ചുകൂട്ടുന്ന ശീലക്കാരനാണ് ഞാൻ . കസാൻസാക്കീസ് , ഉമ്പർട്ടോ എക്കോ , മാർക്കേസ് ഇവരൊക്കെ വായനയിൽ വരുന്നു . ഒ . വി . വിജയൻ , സക്കറിയ , എൻ . എസ് . മാധവൻ എന്നിവരും ഇഷ്ടപട്ടികയിലുണ്ട് . പോർച്ചുഗീസുകാരുടെ ആഗമനം പാഠ്യവിഷയമാണ് . ചരിത്രപഠനത്തിലേക്ക് നടത്തിച്ച രാജൻ ഗുരുക്കൾ സാറിനോട് ഒരുപാടു നന്ദിയുണ്ട് . കുടുംബം ? ഭാര്യ : മേരിക്കുട്ടി . മക്കൾ : പ്രിൻസ് , പാബ്ലോ . രണ്ടുപേരും വിവാഹിതർ . പ്രിൻസ് ജോർജിന്റെ സംഗീതസംവിധാനത്തിൽ വിജയ് സൂപ്പറും പൗർണ്ണമിയും , മോഹൻകുമാർ ഫാൻസ് , ചിരി എന്നീ സിനിമകൾ ഇറങ്ങി . സോഫ്‌റ്റ്‌വെയർ എൻജിനീയറായ പാബ്ലോയും കുടുംബവും ഓസ്ട്രേലിയയിലെ മെൽബണിൽ . സ്ഥിരം കറങ്ങിനടന്നിരുന്നൊരാൾ കോവിഡ് മഹാമാരി കാരണം ഒന്നര വർഷത്തിലേറെയായി ഇപ്പോൾ വീട്ടിനുള്ളിലിരുപ്പാണല്ലോ . കൊറോണക്കാലം സർഗാത്മകതയെ എങ്ങനെയൊക്കെ ബാധിച്ചു ? അല്ലെങ്കിൽ സ്വാധീനിച്ചു ? .
false
ചംഗു അല്ലെങ്കിൽ ദോലഗിരി എന്നറിയപ്പെടുന്ന ഉയർന്നവിതാനങ്ങളിലെ മലകളിലാണ് ചംഗു നാരായൺ എന്ന പ്രാചീന ഹിന്ദുമതത്തിലെ ക്ഷേത്രം സ്ഥിതിചെയ്യുന്നത് . ചംഗു ഗ്രാമം എന്നറിയപ്പെടുന്ന ഗ്രാമങ്ങളാലും , ചംപക് എന്ന് പറയുന്ന മരങ്ങളടങ്ങുന്ന വനത്താലും ചംഗു നാരായൺ മൂടപ്പെട്ടിരിക്കുന്നു . നേപ്പാളിലെ ബഗത്പൂർ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ചംഗു നാരായണിലാണ് ഈ ക്ഷേത്രം കാണപ്പെടുന്നത് . ബഗത്പൂരിൽ നിന്ന് കുറച്ച് മൈലുകളും , നേപ്പാളിന്റെ കിഴക്കിൽ നിന്ന് എട്ട് മൈലുകൾ അകലെയുമാണ് ഈ മല സ്ഥിതിചെയ്യുന്നത് . മനഹര നദി ഈ മലയ്ക്ക് അരികിലൂടെ ഒഴുകുന്നു . ഈ ക്ഷേത്രം ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്നു . വിഷ്ണു ആണ് ഇവിടത്തെ പ്രതിഷ്ട . ഇതുതന്നെയാണ് നേപ്പാളിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രവും . പഗോഡ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം 5-ാ നൂറ്റാണ്ടിലേയും , 12-ാം നൂറ്റാണ്ടിലേയും നേപ്പാൾ കലയുടെ മാസ്റ്റർപീസായിരുന്നു . പുരാണം പറയുന്നത് , കലാപരമായും,സാമ്പത്തികമായും , സമ്പന്നരായ , ലിച്ചാവി രാജാവ് , ഹരിദത്ത വർമ രാജാവ് എന്നിവരുടെ കാലഘട്ടമായിരുന്ന എ . ഡി 325 -ൽ തന്നെ ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടു എന്നാണ് . നിലത്തായുള്ള സ്തംഭാകൃതിയിലുള്ള കല്ലിൽ എ . ഡി 496 മുതൽ എ . ഡി 524 വരെ ഭരിച്ച രാജാവായിരുന്ന ദേവ യുടെ സാഹസകൃത്യങ്ങളെകുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു . നേപ്പാളിന്റെ ചരിത്രത്തെകുറിച്ചുള്ള ആദ്യത്തെ ശിലാലേഖപരമായ തെളിവുകൾ ലഭിച്ചത് ഈ ക്ഷേത്രത്തിൽ വച്ചായിരുന്നു , അത് എ . ഡി 464ന് മുമ്പ് ലിച്ചാവി രാജാവിന്റെ ഭരണകാലത്തായിരുന്നു . ഇത് പറയുന്നത് എ . ഡി മൂന്നാം നൂറ്റാണ്ടിൽ തന്നെ പരിശുദ്ധമായ സ്ഥാനം ചംഗു-വിന് ലഭിച്ചിട്ടുണ്ട് എന്നാണ് . ഇത് നേപ്പാളിലെ ഏറ്റവും അടുത്ത് നടന്ന് കാലഘട്ടത്തിലെ എഴുത്തുകളാണ് . 1585 മുതൽ 1614വരെയുള്ള കാലഘട്ടത്തിൽ ഭരിച്ചിരുന്ന ശിവ സിംഹ മാള യുടെ ഭാര്യയായ ഗംഗ റാണിയുടെ കാലഘട്ടത്ത് ഈ ക്ഷേത്രം പുതുക്കിപണിയുകയുണ്ടായി . 822-ാം ആണ്ടിൽ നേപ്പാൾ സാമവാട്ടിന്റെ ഭാഗമായി ഈ ക്ഷേത്രം കത്തിക്കരിഞ്ഞതിന്റെ തെളിവുകൾ ഉണ്ട് . എ . ഡ‍ി1708-ലെ രാജാവായിരുന്ന ബാസ്ക്കര മാളയാണ് തിളങ്ങുന്ന ചെമ്പ് പ്ലെയിറ്റിൽ ഇത് കൊത്തിവച്ചത് . പ്രാചീനകാലത്ത് ഒരു ഗ്വാള , എന്ന പശു മേക്കുന്നയാൾ , ഒരു ബ്രാഹ്മണനായ സുദർശനിൽ നിന്ന് ഒരു പശു വാങ്ങിച്ചിട്ടു വന്നു . ആ പശു ധാരാളം പാൽ കറന്നിരുന്നു . അയാൾ ചംഗുവിലേക്ക് പശുവിനെ മേയ്ക്കാനായി പോയി . ആ സമയത്ത് ചംഗു ചംപാക് മരങ്ങളാൽ മാത്രം നിറഞ്ഞിരുന്ന ഒരു കാടായിരുന്നു . മേഞ്ഞുകൊണ്ടിരിക്കുന്ന പശു ഇടക്ക് ആ മരക്കൂട്ടത്തിനിടയിലേക്ക് പോയി . വൈകുന്നേരത്ത് കറവുകാരൻ പശുവിനെ പാൽ കറന്നു . പക്ഷെ കുറച്ച് പാൽ മാത്രമേ അപ്പോൾ കിട്ടിയുള്ളു . അത് കുറേ ദിവസങ്ങൾ തുടർന്നു . ഇതിൽ ദുഃഖിച്ച കറവുകാരൻ ബ്രാഹ്മനെ വിളിച്ച് ഈ പശു പാൽ കറക്കുന്നില്ലെന്ന് പറഞ്ഞു . ആ ബ്രാഹ്മണൻ കുറേ നാളുകൾ നിരീക്ഷിച്ചതിന് ശേഷം ആ സത്യം കണ്ടെത്തി . അത് അവിശ്വസനീയമായിരുന്നു . ഓരോ പ്രാവിശ്യവും പശു ആ മരക്കൂട്ടങ്ങൾക്കിടയിലേക്ക് പോകുമ്പോൾ അവിടെ നിൽപ്പുണ്ടായിരുന്നു കുഞ്ഞു കറുത്ത കുട്ടി പശുവിന്റെ പാൽ മൊത്തം കുടിക്കുകയായിരുന്നു . അതിൽ ഭയന്ന കറവുകാരൻ ആ കുട്ടി ഏതോ ഒരു ദുഷ്ട ശക്തിയാണെന്ന് കരുതി അവിടത്തെ ചാംപക് മരമെല്ലാം വെട്ടിമുറിച്ചു , പെട്ടെന്നാണ് ആ മരങ്ങളിൽ നിന്നെല്ലാം മനുഷ്യ രക്തം ഒഴുകാൻ തുടങ്ങിയത് . അവർ അപ്പോൾ ചെയ്തത് വലിയ കുറ്റമാണെന്ന് മനസ്സിലാക്കുകയും വിഷ്ണു ദേവനോട് ക്ഷമ ചോദിക്കുകയും ചെയ്തു . പക്ഷെ വിഷ്ണു പറഞ്ഞു , ഇത് നിങ്ങളുടെ കുറ്റമല്ല , അറിയാതെ ഞാൻ ഈ കുട്ടിയുടെ അച്ഛനെ വധിക്കുയുണ്ടായി , അതിന് പ്രായശ്ചിത്തമായി അവന് മോഷ്ടിച്ച പശുക്കളിൽ നിന്ന് ഞാൻ പാൽ കൊടുക്കും . ഈ വാക്കുകൾ കേട്ടതുതൊട്ട് ബ്രാഹ്മണനും , കറവക്കാരനും അവിടെയൊരു വിഷ്ണു അമ്പലം കെട്ടുവാൻ തുടങ്ങി . അതാണ് ചംഗു നാരായൺ ക്ഷേത്രം .
false
സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ്‌ കഅബ . 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമുണ്ട് കഅബക്ക് . ഇതിൻറെ തെക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് ഹജറുൽ അസ്‌വദ് എന്ന കറുത്ത ശില സ്ഥിതിചെയ്യുന്നത് . ഇസ്ലാമികപരമായി ഏറ്റവും പവിത്രമായ സ്ഥലമാണ് കഅബ . പ്രവാചകൻ ഇബ്രാഹീം നബിയും പുത്രൻ ഇസ്മായീലും അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം നിർമ്മിച്ച ആദ്യത്തെ ആരാധാനാലയമാണിത് . മുസ്ലിംകൾ ദിവസേന നമസ്കാരം നടത്തുന്ന ദിശയായ ഖിബ്‌ല , ഭൂമിയിൽ അവർ നിൽക്കുന്ന സ്ഥലത്തുന്നിന്നും കഅബയുടെ നേരെയുള്ളതാണ് . ഹജ്ജ് , ഉംറ എന്നീ കർമ്മങ്ങൾ നിർവഹിക്കുന്നവർ കഅബയെ ഏഴ് തവണ പ്രദക്ഷിണം ചെയ്യൽ നിർബന്ധമാണ് . മക്കയിലെ സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാനൈറ്റ് ഉപയോഗിച്ചാണ് കഅബ നിർമ്മിച്ചിരിക്കുന്നത് . ഏകദേശം 13 . 1മീറ്റർ ഉയരവും 11 . 03മീറ്റർ വീതിയുമുള്ള കഅബയുടെ തറ പുർണ്ണമായും മാർബിളാണ് . ഉൾവശത്തെ ഉയരം 13മീറ്ററും വീതി 9മീറ്ററുമാണ് . തറ നിരപ്പിൽ നിന്നും 2 . 2മീറ്റർ ഉയരത്തിലാണ് പ്രവേശന കവാടം നിലകൊള്ളുന്നത് . മേൽക്കുരയും സീലിങ്ങും നിർമ്മിച്ചിരിക്കുന്നത് സ്റ്റൈൻലെസ് സ്റ്റീലും തേക്കും ഉപയോഗിച്ചാണ് . കഅബയുടെ ഉള്ളിൽ മൂന്ന് തൂണുകളുണ്ട് . ചുമരിലെ ഖുർആൻ വചനങ്ങളൊഴിച്ചാൽ ഉൾവശം ശൂന്യമാണ് . ഹജറുൽ അസ് വദ് . സ്വർണ്ണം കൊണ്ടുള്ള പ്രവേശന കവാടം , മഴവെള്ളം പോകാനുള്ള സ്വർണ്ണചാൽ , കിസ് വ , മഖാമു ഇബ്രാഹിം , ഹാത്തിം , എന്നിവ കഅബയുടെ ഭാഗങ്ങളാണ് . ഇബ്രാഹിംനബിയും മകൻ ഇസ്മാഇൽ നബിയും ചേർന്നാണ് കഅബ നിർമ്മിച്ചതാണെന്നാണ് ഇസ്ലാമിക വിശ്വാസം . കഅബ ആദ്യമായി പുനർനിർമ്മിച്ചത് ബി . സി പതിനേഴാം നൂറ്റാണ്ടിൽ ജുർഹൂം ഗോത്രക്കാരാണ് . ഇവരിൽ നിന്നും കഅബയുടെ സരക്ഷണം ഖുറൈശികളിലേക്ക് നീങ്ങിയതോടെ അവരിൽപ്പെട്ട ഖുസയ്യ് ഇബ്നു കിലാബ് കഅബ പുനർ നിർമ്മിച്ചു . മുഹമ്മദ് നബിയുടെ കാലത്ത് അദ്ദേഹം പ്രവാചകനാകുന്നതിനു മുമ്പ് ഖുറൈശികൾ എ . ഡി . 605ൽ കഅബ പുതുക്കിപ്പണിതു . പിന്നീട് മുഹമ്മദ് നബിക്ക് ശേഷം പലതവണ യുദ്ധത്തിലും പ്രകൃതി ക്ഷോഭങ്ങളിലുമായി കഅബയ്ക്ക് കേട്പാടുകൾ സംഭവിക്കുകയും പുതുക്കി പണിയുകയും ചെയ്തു . എ . ഡി 683 ഒക്ടോബർ 31ന് കഅബയ്ക്ക് തീപിടിക്കുകുയും അബ്ദുല്ല ഇബ്നു സുബൈർ ഹാത്തിം ഉൾപ്പെടുത്തി പുനഃർനിർമ്മിക്കുകയും ചെയ്തു . എ . ഡി . 692ലുണ്ടായ യുദ്ധത്തിൽ കഅബയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും 693ൽ മാലിക് ഇബ്നു മർവാൻ വീണ്ടും പഴയ രീതിയിൽ പുനഃർനിർമ്മിക്കുകയും ചെയ്തു . 930ലെ ഹജ്ജ് കാലത്ത് ശിയാക്കളിലെ ഇസ്മായിലീ വിഭാഗം കഅബ ആക്രമിക്കുകയും തീർത്ഥാടകരുടെ മൃതദേഹങ്ങളിട്ട് സംസം കിണർ അശുദ്ധമാക്കുകയും ഹജറുൽ അസ്‌ വദ്അൽ-ഹസയിലേക്ക് കടത്തുകയും ചെയ്തു . 952ൽ അബ്ബാസികളാണ് ഹജറുൽ അസ് വദ് തിരികെ കഅബയിലെത്തിച്ചത് . 1629ല കനത്ത വെള്ളപൊക്കത്തിൽ കഅബയുടെ ചുമരുകൾ തകരുകയും പള്ളിക്ക് കേട്പാടുകൾ സംഭവിക്കുകയും ചെയ്തു . അതേവർഷം തന്നെ ഓട്ടോമൻ ചക്രവർത്തിയായിരുന്ന മുറാദ് നാലാമൻ മക്കയിലെ തന്നെ ഗ്രാനൈറ്റ് കല്ലുകളുപയോഗിച്ച് കഅബ പുതുക്കി പണിതു . പിന്നീട് പല രാജാക്കൻമാരും മസ്ജിദുൽ ഹറം പുതുക്കി പണിതെങ്കിലും 1629ൽ പുതുക്കിയ കഅബയ്ക്ക് കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല . സംസം കിണറിന്ന് പള്ളിക്കടിയിലാണ് . ഒപ്പം സഫാ-മർവാ കുന്നുകളും പള്ളിക്കുള്ളിലായി . എ . ഡി . ആറാം നൂറ്റാണ്ടിൽ കഅബ ആക്രമിക്കുവാൻ അബിസീനിയൻ ചക്രവർത്തിയുടെ യമൻ ഗവർണ്ണർ എത്യോപ്യൻ വംശജനായ അബ്റഹത്ത് ഒരു സൈന്യവുമായി വരികയും കഅബയുടെ നേർക്ക് ആക്രമണം ആരംഭിക്കുകയും ചെയ്തു . ആനപ്പടയായിരുന്നു അബ്റഹത്തിന്റേത് . എന്നാൽ ദൈവം പക്ഷികളെ അയച്ച് ഇവരെ പരാജയപ്പെടുത്തിയെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു . മുഹമ്മദ് നബിയുടെ ജനനത്തിനു തൊട്ടു മുമ്പ് അറബികൾ ഇസ്ലാമിനെക്കുറിച്ച് അറിയുന്നതിനും മുമ്പായിരുന്നു ഈ സംഭവം . ഈ വർഷത്തെ അറബികൾ ആമുൽഫീൽ എന്നാണ് വിളിക്കുന്നത് . ഇതിനെക്കുറിച്ച് ഖുർആനിലെ സൂറത്തുൽ ഫീൽ എന്ന അധ്യായത്തിൽ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട് . മക്ക വിജയ ദിവസം പ്രവാചകൻ വിശ്വാസികളുമൊത്ത് കഅബ കഴുകി വൃത്തിയാക്കിയിരുന്നു . ഇതിന്റെ സ്മരണാർത്ഥം പിന്നീടുള്ള വർഷങ്ങളിൽ വിശ്വാസികൾ ഈ ചടങ്ങ് നിർവഹിച്ചു പോരുന്നു . ഇപ്പോൾ ഓരോ വർഷവും ശഅബാൻ , മുഹറം മാസങ്ങളിലായി രണ്ടുതവണ സംസവും റോസ് വാട്ടറും കലർത്തിയ മിശ്രിതം ഉപയോഗിച്ചാണ് കഅബയുടെ ഉൾഭാഗവും ചുമരും കഴുകുക . ഹറം കാര്യാലയ മേധാവികൾ , മന്ത്രിമാർ , പണ്ഡിതൻമാർ , വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ , നേതാക്കൾ നയതന്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുക്കും . കഅബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ എന്നറിയപ്പെടുന്നത് . ഓരോ വർഷവും അറഫദിനത്തിലാണ് കഅബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത് . പ്രത്യേക പട്ടിൽ തയ്യാറാക്കിയ കിസ്‌വ ഉമ്മുൽ ജൂദിലെ കിസ്‌വ ഫാക്ടറിയിലാണ് നെയ്‌തെടുക്കുന്നത് . കഅബയുടെ പരിപാലകനായ വ്യക്തിയുടെ നേതൃത്വത്തിൽ ആണ് പുതിയ കിസ്‌വ കഅബയെ പുതപ്പിക്കുന്നത് . ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു പൂർത്തിയാക്കുവാൻ സഹകരിക്കുക .
false
മുംബൈ : ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല , തെരുവോരത്തിരുന്ന് മധുരമായി പാടുന്ന ആ ഗായകന്‍ ആരെന്ന് . എല്ലാവരും അടുത്തു വന്നു നിന്നു . പാട്ടു കേട്ടു . ആരൊക്കെയോ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചു . മുംബൈയിലെ തെരുവിലാണ് ആ സംഭവം നടന്നത് . പ്രമുഖ ഗായകന്‍ സോനു നിഗമാണ് വേഷം മാറി തെരുവില്‍ പാട്ടു പാടാനെത്തിയത് . നരച്ച താടിയും മുടിയുമുള്ള , മുഷിഞ്ഞ വേഷങ്ങളണിഞ്ഞ ഗായകനെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞില്ല . എങ്കിലും നിരവധി പേര്‍ പാട്ടു കേള്‍ക്കാനെത്തി . കാണാം , വേഷം മാറിയ സോനു നിഗമിനെ : .
false
മനുഷ്യ മനസ്സിൽ നൻമ ഇനിയും മരിച്ചിട്ടില്ല എന്നതിന് ഉദാഹരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്ന ഒരു വിഡിയോ . കനത്ത മഴയിൽ തണുത്തുവിറച്ചു നിൽക്കുന്ന നായയ്ക്ക് അഭയം നൽകുന്ന കടയുടമയുടെ പ്രവർത്തിയാണ് കൈയടിനേടുന്നത് . . , . 🐾 ❤ ️ 🐕 . , ! . , . , . ' , 🙏 ❤ 🐾 . . . . . . . . <ഉപയോക്താവ്> 💖 🐾 <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> . <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> <ഉപയോക്താവ്> # # # # _ # _ _ # _ _ # # 13 , 2020 11:54 സ്ട്രീറ്റ് ഡോഗ്സ് ബോംബെ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചത് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈയിൽ കനത്ത മഴയാണ് . നനഞ്ഞു വിറച്ച് കടയുടെ മുന്നിലിരിക്കുന്ന നായയെ കടയുടമ വാതിൽ തുറന്ന് അകത്തേക്ക് കയറ്റുന്നത് ദൃശ്യത്തിൽ കാണാം . ആദ്യം ഒന്നു ശങ്കിച്ചു നിന്ന ശേഷമാണ് വലാട്ടിക്കൊണ്ട് തെരുവുനായ അകത്തേക്ക് കയറിയിരുന്നത് . പലരും സമീപത്തെത്തുന്ന തെരുവുനായകളെ ഉപദ്രവിക്കുന്ന സമയത്താണ് കടയുടമയുടെ ഈ സൽപ്രവർത്തി . പങ്കുവച്ച് ചുരുങ്ങിയ സമയത്തിനകം തന്നെ ഈ ദൃശ്യം ജനശ്രദ്ധനേടി .
false
കാലാവസ്ഥ എന്തായാലും , വര്‍ഷം മുഴുവനും നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്‍റെ ലഹരി പകരാന്‍ നിറങ്ങളേക്കാള്‍ മികച്ച മറ്റെന്തുണ്ട് ? പ്രകൃതിഭംഗിക്ക് പുറമേ വര്‍ണശോഭയാര്‍ന്ന കെട്ടിടങ്ങള്‍ കൊണ്ട് , മനോഹാരിത പതിന്മടങ്ങാക്കിയ നിരവധി നഗരങ്ങളുണ്ട് . ലോകത്ത് ഇത്തരത്തിലുള്ള ഏതാനും ചില നഗരങ്ങള്‍ പരിചയപ്പെടാം . 1 . ഹവാന , ക്യൂബ ക്യൂബയിലെ ഏറ്റവും വലിയ നഗരവും പ്രധാന തുറമുഖവും സാമ്പത്തികാസിരാകേന്ദ്രവുമാണ് ക്യൂബയുടെ തലസ്ഥാനനഗരം കൂടിയായ ഹവാന . ശോഭയുള്ള ചായം പൂശിയ കെട്ടിടങ്ങളുടെ ബാഹുല്യം മാത്രമല്ല , അവയ്ക്ക് മുന്നില്‍ പാർക്ക് ചെയ്തിരിക്കുന്ന വർണ്ണാഭമായ വിന്റേജ് കാറുകളും ഹവാനയിലെ സ്ഥിരം കാഴ്ചയാണ് . യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഒന്നായ ഹവാനയിലേക്ക് പ്രതിവർഷം ഒരു ദശലക്ഷത്തിലധികം സഞ്ചാരികള്‍ എത്തിച്ചേരുന്നു . 2 . ബുറാനോ , ഇറ്റലി ഇറ്റലിയെന്നാല്‍ വെനീസ് മാത്രമല്ല . ഇവിടെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ബുറാനോ ദ്വീപ്‌ . വെനീസില്‍ നിന്നു 7 കിലോമീറ്റർ സഞ്ചരിച്ചാല്‍ ഇവിടെയെത്താം . താമസക്കാരായ മത്സ്യത്തൊഴിലാളികളുടെ , തിളക്കമുള്ള ചായം പൂശിയ ചെറിയ വീടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം . എന്നാല്‍ ഈ വീടുകള്‍ക്ക് എന്ത് നിറം നല്‍കണമെന്ന് വീട്ടുടമകള്‍ക്ക് തീരുമാനിക്കാനാവില്ല . വീടിനു പെയിന്‍റടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സർക്കാരിന് ആദ്യം ഒരു അഭ്യർത്ഥന അയയ്‌ക്കണം , ആ സ്ഥലത്ത് അനുവദനീയമായ ചില നിറങ്ങൾ നിര്‍ദേശിച്ചു കൊണ്ട് അധികൃതര്‍ പ്രതികരിക്കും . ഉടമസ്ഥര്‍ക്ക് ഇവയില്‍ നിന്നും ഏതെങ്കിലും തിരഞ്ഞെടുക്കാം . 3 . ബോ കാപ് , കേപ് ടൗൺ , ദക്ഷിണാഫ്രിക്ക മലേഷ്യയ്ക്കും ഇന്തോനേഷ്യയ്ക്കും ചുറ്റുമുള്ള ദ്വീപുകളിൽ നിന്നുള്ള അടിമകള്‍ താമസിച്ചിരുന്ന സ്ഥലമായിരുന്നു , സെൻട്രൽ കേപ് ടൗണിനടുത്തുള്ള ബോ കാപ്പ് . അടിമത്തം നിലനിന്നിരുന്ന കാലത്ത് വെളുത്ത നിറമായിരുന്നു ഇവിടെയുള്ള വീടുകള്‍ക്ക് . എന്നാൽ സ്വതന്ത്രരായിക്കഴിഞ്ഞതോടെ , ആളുകള്‍ അവരുടെ വീടുകള്‍ ബഹുവര്‍ണ്ണങ്ങളാല്‍ അലങ്കരിക്കാന്‍ തുടങ്ങി . ഈ നിറങ്ങള്‍ വെറും കാഴ്ചവിസ്മയം മാത്രമല്ല , ഓരോന്നും കാഴ്ചക്കാരോട് വിളിച്ചുപറയുന്നത് സ്വാതന്ത്ര്യത്തിന്‍റെ വിലയാണ് . 4 . ലാസ് പാൽമിറ്റാസ് , പച്ചൂക്ക , മെക്സിക്കോ മെക്‌സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 60 മൈൽ വടക്കുകിഴക്കായി മധ്യ മെക്‌സിക്കോയിലാണ് പച്ചൂക്ക . മെക്സിക്കോയിലെ ദരിദ്രരായ ആളുകൾ താമസിക്കുന്ന ഒരു കുന്നിന്‍പ്രദേശമാണിത് . 2015 ൽ ജർമൻ ക്രൂ എന്ന് വിളിക്കപ്പെടുന്ന കലാകാരന്മാർ , നാട്ടുകാരുടെ സഹായത്തോടെ ചെയ്ത ഫ്രെസ്കോ പെയിന്‍റിംഗുകള്‍ ഈ പ്രദേശത്തെയൊന്നാകെ ഒരു വര്‍ണ്ണലോകമാക്കി മാറ്റുന്നു . 14 മാസം ചെലവഴിച്ച് , 200 വീടുകളുടെ മുൻഭാഗങ്ങളില്‍ അവര്‍ ചിത്രങ്ങള്‍ വരച്ചു . ഏകദേശം 20,000 ലിറ്റർ പെയിന്‍റ് ഇതിനായി വേണ്ടിവന്നു . 5 . വാൽപാറൈസോ , ചിലി കലയും വര്‍ണ്ണങ്ങളും കൈപിടിച്ച് നൃത്തംചെയ്യുന്ന ഒരു കടലോര നഗരമാണ് ചിലിയിലെ വാൽപാറൈസോ . ലോകപ്രശസ്ത കവി നെരൂദ താമസിച്ചിരുന്നത് ഇവിടെയായിരുന്നു . ചിലിയുടെ സാംസ്കാരിക തലസ്ഥാനമായാണ് വാൽപാറൈസോ അറിയപ്പെടുന്നത് . ലാറ്റിനമേരിക്കയിലെ ഏറ്റവും പഴയ സ്റ്റോക്ക് എക്സ്ചേഞ്ചും തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ അഗ്നിശമനസേനയും ചിലിയിലെ ആദ്യത്തെ പബ്ലിക് ലൈബ്രറിയും ഏറ്റവും പഴയ സ്പാനിഷ് പത്രവും ഉണ്ടായതുമെല്ലാം ഇവിടെയാണ്‌ . യുനെസ്കോയുടെ ലോകപൈതൃകസ്ഥാനങ്ങളില്‍ ഒന്നായ ഇവിടെ അതിമനോഹര നിറങ്ങളാല്‍ അലങ്കരിച്ച പുരാതനകെട്ടിടങ്ങള്‍ ധാരാളമുണ്ട് . ചരിത്രത്തിന്‍റെ ഭാഗമായ ഇവ സംരക്ഷിക്കാന്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു . 6 . ഷെഫ്ചൗവൻ , മൊറോക്കോ മൊറോക്കോയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള ഷെഫ്ചൗവൻ ശ്രദ്ധേയമാകുന്നത് , അതിന്‍റെ നീലനിറമുള്ള കെട്ടിടങ്ങളുടെ പേരിലാണ് . മൊറോക്കോയിലെ " നീല മുത്ത് " എന്നാണ് ഷെഫ്ചൗവൻ അറിയപ്പെടുന്നത് . എവിടെ നോക്കിയാലും നീലയും വെള്ളയും നിറത്തിൽ ചായം പൂശിയ പരമ്പരാഗത കെട്ടിടങ്ങള്‍ കാണാം . കൊതുകുകളെ അകറ്റി നിർത്താനാണ് കെട്ടിടങ്ങള്‍ക്ക് നീലനിറം കൊടുക്കുന്നതെന്ന് ചിലര്‍ പറയുമ്പോള്‍ , അതല്ല , ആകാശത്തെയും സ്വർഗത്തെയും പ്രതീകപ്പെടുത്തുന്നതിനും ആത്മീയ ജീവിതം നയിക്കുന്നതിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലായുമാണ് ചുവരുകൾക്ക് നീലച്ചായം പൂശുന്നതെന്ന് മറ്റു ചിലര്‍ വാദിക്കുന്നു . എന്നാല്‍ 1970-കളിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി , ഈ പ്രദേശത്തുള്ള കെട്ടിടങ്ങളുടെ ചുവരുകൾക്ക് നീലനിറം നൽകണമെന്ന് നിർബന്ധമുണ്ടായിരുന്നു .
false
കാലങ്ങള്‍ക്കു മുമ്പ് മരിച്ചു പോയ ആളുകളുടെ ശവക്കല്ലറയ്ക്കരികില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ ? ചരിത്രത്തില്‍ ഇത്തരത്തിലുള്ള ആചാരങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് . പുരാതന ഫ്രിജിയൻ വിലാപക്കാർ , മിഡാസ് രാജാവിന്‍റെ ശവപ്പെട്ടി പൊതുദർശനത്തിനു വച്ച ശേഷം കൂട്ടമായി സൂപ്പ് കുടിക്കുകയും ശേഷം അദ്ദേഹത്തിന്‍റെ ശരീരം ശവകുടീരത്തിൽ അടക്കുകയും ചെയ്തതായി ഒരു കഥയുണ്ട് . 1800 കളിലെ ഗ്രാമീണ സെമിത്തേരി പ്രസ്ഥാനത്തിന്‍റെ സമയത്ത് , അമേരിക്കക്കാർ പ്രിയപ്പെട്ടവരുടെ ശവക്കുഴികൾക്ക് അരികിലേക്കു വിനോദയാത്ര നടത്തിയിരുന്നു . ഇക്കാലത്തും ഇതേപോലെയുള്ള ആചാരങ്ങളുണ്ട് . മെക്സിക്കൻ കുടുംബങ്ങൾ മരിച്ചവരുടെ ദിനത്തിൽ , മടങ്ങിവരുന്ന ആത്മാക്കൾക്കായി ഭക്ഷണമൊരുക്കുന്ന പതിവുണ്ട് . എന്നാല്‍ പ്രത്യേക ആചാരമോ വിശ്വാസമോ ഒന്നുമല്ലാതെ ശവക്കല്ലറകള്‍ക്കിടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ഇക്കാലത്ത് സാധിക്കും . ആളുകള്‍ക്ക് ഇതിനുള്ള അവസരം ഒരുക്കുന്ന നിരവധി റസ്‌റ്ററന്‍റുകളുണ്ട് . ആരാണ് ഇത്തരം ഇടങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുക എന്നാണോ ചിന്തിക്കുന്നത് ? എന്നാല്‍ കേട്ടോളൂ , ഇവയില്‍ പലതും വന്‍ഹിറ്റാണ് ! ഇത്തരത്തില്‍ വ്യത്യസ്തമായ അനുഭവം ഒരുക്കുന്ന ചില റസ്‌റ്ററന്‍റുകള്‍ പരിചയപ്പെടാം . ന്യൂ ലക്കി റസ്‌റ്ററന്‍റ് , അഹമ്മദാബാദ് അഹമ്മദാബാദിലെ ജനപ്രിയ റസ്‌റ്ററന്‍റുകളില്‍ ഒന്നാണ് ന്യൂ ലക്കി . ശവക്കല്ലറകൾക്കിടയിലുള്ള മേശകളും ഇരിപ്പിടങ്ങളുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകത . പുതിയ റസ്‌റ്ററന്‍റ് ആരംഭിക്കാനായി ഈ സ്ഥലം തിരഞ്ഞെടുത്തു കഴിഞ്ഞപ്പോഴാണ് ഇവിടം ഒരു ശ്മശാനമേഖലയാണെന്ന് ഉടമയും മലയാളിയുമായ കൃഷ്ണന്‍കുട്ടി തിരിച്ചറിയുന്നത് . എന്നാല്‍പിന്നെ അല്‍പം വെറൈറ്റി ആയിക്കോട്ടെ എന്നു ചിന്തിച്ച അദ്ദേഹം , ഇവയ്ക്ക് പ്രത്യേക സ്ഥാനം നല്‍കി ബാക്കി ഭാഗം ക്രമീകരിച്ചു . ശവക്കുഴികൾക്ക് ചുറ്റും സ്റ്റീൽ ബാറുകൾ സ്ഥാപിച്ചിട്ടുണ്ട് . ദിവസവും രാവിലെ ഇവ വൃത്തിയാക്കുകയും പുതിയ പൂക്കൾ വയ്ക്കുകയും ചെയ്യും . ഈ കല്ലറകൾ ആരുടേതാണെന്ന് ആർക്കും ഉറപ്പില്ല , എന്നാൽ അവ പതിനാറാം നൂറ്റാണ്ടിലെ ഒരു സൂഫി സന്യാസിയുടെ അനുയായികളുടേതാണെന്ന് പറയപ്പെടുന്നു . ഇവര്‍ക്കിടയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും ആളുകള്‍ വിശ്വസിക്കുന്നു . മഗ് ഹൗസ് പബ് , ഇംഗ്ലണ്ട് ഇംഗ്ലണ്ടിലെ ക്ലെയിൻസ് എന്ന പുരാതന ഗ്രാമത്തിലാണ് മഗ് ഹൗസ് പബ് സ്ഥിതിചെയ്യുന്നത് . പതിനഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതാണ് ഇത് . ക്ലെയിൻസ് പള്ളിയുടെ പിൻഭാഗത്ത് . പള്ളിയുടെ ശ്‌മശാനഭൂമിക്കരികിലാണ് ഇതിന്‍റെ സ്ഥാനം . വിശുദ്ധ സ്ഥലങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇംഗ്ലണ്ടിലെ രണ്ട് പബുകളിൽ ഒന്നാണിത് . കഫേ സ്ട്രോസ് , ബർലിൻ , ജർമനി ആർക്കിടെക്റ്റായ മാർട്ടിൻ സ്ട്രോസും ഭാര്യ ഓൾഗയുമാണ് 2013-ല്‍ ബര്‍ലിനില്‍ കഫേ സ്ട്രോസ് എന്ന കോഫിഹൗസ് സ്ഥാപിച്ചത് . നിരവധി പ്രശസ്തരായ ആളുകളുടെ ശവകുടീരങ്ങള്‍ സ്ഥിതിചെയ്യുന്ന , ബർലിനിലെ ഏറ്റവും പഴക്കം ചെന്ന ഒരു ശ്മശാനത്തിനരികിലാണ് ഇത് . കഫേ സ്ട്രോസിലെ കോഫിയും കേക്കും ഏറെ ജനപ്രിയമാണ് . തിരക്കൊഴിഞ്ഞ നേരമില്ല ഈ കഫേയില്‍ . മരിച്ചവരോടുള്ള ബഹുമാന സൂചകമായി , ഇവിടെ എത്തുന്ന ആളുകള്‍ അധികം ബഹളമുണ്ടാക്കാതെ , പതിഞ്ഞ സ്വരത്തിൽ സംസാരിക്കുകയും ഉചിതമായ വസ്ത്രങ്ങള്‍ മാത്രം ധരിക്കുകയും ചെയ്യുന്നു . ലിംഗര്‍ ഈറ്ററി , ഡെൻവർ , കൊളറാഡോ ചരിത്രപ്രധാനമായ മോർച്ചറിയിൽനിന്ന് കിടിലന്‍ ഭക്ഷണശാലയിലേക്കുള്ള പരിവര്‍ത്തനത്തിന്‍റെ കഥയാണ്‌ കൊളറാഡോയിലുള്ള ലിംഗര്‍ ഈറ്ററിക്ക് പറയാനുള്ളത് . ഒരു കാലത്ത് , ഡെൻവറിലെ ശവസംസ്‌കാരങ്ങളുടെ പകുതിയും നടത്തിയിരുന്ന ഒലിംഗർ കുടുംബത്തിന്‍റെ മോര്‍ച്ചറിയായിരുന്നു ഇവിടം . പിന്നീട് പുതിയ ഉടമകള്‍ വന്നപ്പോഴും , ഈ സ്ഥലത്തിന്‍റെ ചരിത്രപ്രാധാന്യം കണക്കിലെടുത്ത് കഴിയാവുന്നത്ര പഴമയും പാരമ്പര്യവും നിലനിര്‍ത്തിക്കൊണ്ടു തന്നെയുള്ള മാറ്റമേ അവര്‍ ഇവിടെ വരുത്തിയുള്ളൂ . ' ഒലിംഗര്‍ മോര്‍ച്ചറീസ് ' എന്ന വലിയ ബോര്‍ഡ് മാറ്റാതെ , ചില അക്ഷരങ്ങള്‍ എടുത്തു കളഞ്ഞ് , ' ലിംഗര്‍ ഈറ്ററി ' എന്നാക്കി മാറ്റി . പഴയ എസി യൂണിറ്റുകൾ തൂക്കു വിളക്കുകളാക്കി മാറ്റി , ഗ്ലാസ് ടോപ്പുള്ള മെറ്റൽ കൺവെയർ ബെൽറ്റുകൾ മേശകളായി ഉപയോഗിച്ചു . ഇപ്പോള്‍ ഇവിടെ തിരക്കേറിയ ഒരു റസ്റ്ററന്‍റും ഒരു അത്‌ലറ്റിക് ക്ലബും പ്രവര്‍ത്തിക്കുന്നു . ജോൺ കവാന , ഡബ്ലിൻ , അയർലൻഡ് ഗ്ലാസ്നെവിൻ സെമിത്തേരിയുടെ ഒരു മതില്‍ പങ്കിട്ടുകൊണ്ട് , 1833- ലാണ് ജോൺ കവാന ബാര്‍ നിർമിച്ചത് . ആദ്യ വർഷങ്ങളിൽ , പ്രിയപ്പെട്ടവര്‍ മരിച്ച വിഷമം മുഴുവന്‍ കുടിച്ച് തീര്‍ക്കാന്‍ വരുന്ന മദ്യപാനികള്‍ ആയിരുന്നു ഇവിടെയെത്തിയിരുന്നത് . പിന്നീട് , ഷൂട്ടിങ് റേഞ്ച് ഉൾപ്പെടെയുള്ള ഗെയിമുകളും പലചരക്ക് സാധനങ്ങളും വിശ്രമമുറിയും റസ്റ്ററന്‍റുമെല്ലാമായി ഇത് വികസിച്ചു . ഇന്ന് കവാന കുടുംബത്തിലെ ഏഴാം തലമുറയാണ് ഇത് നോക്കിനടത്തുന്നത് .
false
കോഴിക്കോട് ജില്ലയിലെ ഫെറോക്ക് എന്ന സ്ഥലത്താണ് ഫാറൂഖ് കോളേജ് സ്ഥിതി ചെയ്യുന്നത് . 1948 ൽ പ്രവർത്തനം ആരംഭിച്ചു . റൗസത്തുൽ ഉലൂം പ്രസിഡൻറായിരുന്ന മൗലവി അബൂസബാഹ് അഹമ്മദ് അലിയാണ് 1948 ൽ ഫറൂഖ് കോളേജ് സ്ഥാപിച്ചത് . 1948 ൽ ഓഗസ്റ്റ് 12ാം തിയതിയാണ് ഈ കോളേജ് തുറന്ന് പ്രവർത്തനമാരംഭിക്കുന്നത് . അന്ന് മലബാർ പ്രദേശത്തെ ആദ്യ ഫസ്റ്റ് ഗ്രേഡ് കോളേജ് ആയിരുന്നു ഇത് . ആദ്യകാലത്ത് മദ്രാസ് സർവകലാശാലയുടെയും പിന്നീട് കേരള സർവകലാശാലയുടെയും പിന്നീട് കോഴിക്കോട് സർവകലാശാലക്കു കീഴിലും പ്രവർത്തിച്ചു . ഫാറൂഖ്‌ കോളേജിനു 2015ൽ സ്വയഭരണ പദവി ലഭിച്ചു 2015 16 വർഷത്തെ ബീ സോൺ ഇൻറർ സോൺ കാലാ കീരിടം നേടി ബീ സോണിൽ ഫത്താഹ് റഹ്മാൻ സർഗ പ്രതിഭയും വിവേക് കാലാ പ്രതിഭയും ആയി ഫറൂഖ് റെയിൽവെ സ്റ്റേഷനിൽ നിന്നും അഞ്ച് കിലോമീറ്റർ ദൂരത്തുള്ള ഇരുമൂളി പറമ്പ് എന്ന ചെറിയ കുന്നിൻ പ്രദേശത്ത് ആണ് ഈ സ്ഥാപനം നിലകൊള്ളുന്നത് . കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട് അങ്ങാടിയിൽ നിന്നും 16 കിലോമീറ്റർ ആണ് ഇവിടേക്ക് ദൂരം . ഇവിടത്തെ പോസ്റ്റ് ഓഫീസും കോളേജിന്റെ പേരിലാണ് അറിയപ്പെടുന്നത് . മലയാളം ഡോ . അസീസ് തരുവണ വകുപ്പ് മേധാവി മറ്റ് അധ്യാപകർ കമറുദ്ദീൻ പരപ്പിൽ ടി മൻസൂറലി , ഷീന , ഡോ . ലക്ഷ്മി പ്രദീപ് , ഡോ . വി . ഹിക്കുമത്തുള്ളാ അസോസിയേഷ്ൻ സെക്രട്ടറി : അനുപമ മോഹൻ സസ്യശാസ്ത്ര വിഭാഗം ഒഴിച്ചുളള ശാസ്ത്ര വിഭാഗങ്ങളിലെല്ലാം ബിരുദാനന്തര ബിരുദത്തിനുള്ള സൗകര്യങ്ങൾ ഉണ്ട് . വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക .
false
' എന്റെ പാട്ട് : അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത് . എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട് . പ്രണയത്തിന്റെ , സൗഹൃദത്തിന്റെ , വിരഹത്തിന്റെ , മരണത്തിന്റെ , ആനന്ദത്തിന്റെ , വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍ . എഴുതാമോ , ആ പാട്ടിനെക്കുറിച്ച് . ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന് . കുറിപ്പ് ഒരു ഫോട്ടോ സഹിതം <ഇമെയിൽ> എന്ന മെയില്‍ ഐഡിയില്‍ അയക്കൂ . പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ … സബ് ജക്ട് ലൈനില്‍ ' എന്റെ പാട്ട് ' എന്നെഴുതാനും മറക്കരുത് പാട്ടുകൾ ചുണ്ടിൽ പുഞ്ചിരി വിതരാറുണ്ട് . കണ്ണിൽ നനവ് പടർത്താറുണ്ട് . ചിലപ്പോൾ , രണ്ടും ഒരേസമയം നൽകാറുമുണ്ട് . അതിമധുരമായ ഓർമകൾ നൽകുന്ന ചില പാട്ടുകൾ അങ്ങനെയാണ് . കുട്ടിക്കാലത്തെ ഞായറാഴ്ചകളിലെ നാലുമണികളിൽ ദൂരദർശൻ തനിക്കു സമ്മാനിച്ച ' കൊച്ചു കൊച്ചു സന്തോഷങ്ങളി'ലെ ' ചെല്ലക്കാറ്റിന് ' ബാല്യത്തിലും കൗമാരത്തിലും പലപ്പോഴായി ഓർമ്മകൾ നൽകാൻ കഴിഞ്ഞു . കടല് കാണാൻ പോയെന്നും ചോക്കോബാർ കഴിച്ചുവെന്നുമുള്ള തോന്നലിനായി പിന്നെയും പിന്നെയും കാണാൻ കൊതിപ്പിച്ച പാട്ട് . കുഞ്ഞിലെ ഏറ്റവും ഹൃദയംഗമമായ പാട്ട് . ശത്രുവും മിത്രവും അച്ഛനും അമ്മയും ഉറ്റചങ്ങാതിയും എല്ലാം ബാല്യത്തിൽ എനിക്ക് ഒരേ ഒരാളായിരുന്നു വാത്സല്യം നിറഞ്ഞു തുളുമ്പിയ പാട്ടിലെ സ്വരം ചിത്രഗീതങ്ങളിലൂടെ എന്നിലേക്ക് ആഴ്ന്നിറങ്ങിയപ്പോഴും ഗാനഗന്ധർവനായ ആ ഗായകൻ തന്റെയുള്ളിൽ ഒരുപാടുകാലം ജയറാം തന്നെയായിരുന്നു . ശത്രുവും മിത്രവും അച്ഛനും അമ്മയും ഉറ്റചങ്ങാതിയും എല്ലാം ബാല്യത്തിൽ എനിക്ക് ഒരേ ഒരാളായിരുന്നു . ഊണിലും ഉറക്കത്തിലും കൂടെയുണ്ടായുന്ന ഏട്ടൻ . തന്റെ ചിരിക്കും കരച്ചിലിനും ഒരുപോലെ കാരണക്കാരനായിരുന്ന വല്യേട്ടൻ . തന്റെ വഴക്കാളി അനിയത്തികുട്ടി ചിണുങ്ങുമ്പോഴും പങ്കുവെട്ടി പോകുമ്പോഴും " ഇളമാൻ കുഞ്ഞായ് നൃത്തം വക്കും എന്റെ മുന്നിലോടി വരും പറയാൻ കഥ പോലെ … പാടാൻ ചിന്തു പോലെ നിന്നെ കണ്ടു കണ്ട് മഴവില്ല് കണ്ണിൽ വിടരും … " എന്ന് പാടി പിണങ്ങിയ ചുണ്ടുകളിൽ ചിരി വിടർത്താൻ ഏട്ടന് കഴിഞ്ഞു . ' ചെല്ലക്കാറ്റ് ' അങ്ങനെയും പ്രിയപ്പെട്ടതായി മാറി . ഒരിക്കൽ ബസ്സപകടം നേരിട്ടതിന്റെ നടുക്കത്തെ മറക്കാന്‍ വേണ്ടി കറങ്ങാൻ കൊണ്ടുപോയപ്പോൾ പിറകിൽ ഇറുക്കിപ്പിടിച്ചിരുന്ന തന്റെ കൈകൾ തലോടി ഏട്ടൻ പാടിയതും ചെല്ലക്കാറ്റിലെ വരികളായിരുന്നു . ഷാളിൽ ഒളിപ്പിച്ച മുഖത്തെ വൈകുന്നേരത്തെ തണുത്ത കാറ്റിലേക്ക് വിടർത്തികൊണ്ട് അവളും കൂടെ പാടി , " മായക്കാറ്റേ നില്ല് നില്ല് ചിത്തിര കയ്യിലെന്തുണ്ട് … " വാത്സല്യം നിറഞ്ഞ ആ രാത്രിയാത്രയുടെ ഓർമ്മയോളം വരില്ലിനിയൊന്നും ! പിന്നീട് , ബേക്കലം കോട്ടയിൽ പോയ നാൾ ഉള്ളിൽ തിങ്ങി തിങ്ങി വന്നതും കണ്ണിൽ മാറി മാറി കണ്ടതും ചെല്ലക്കാറ്റിന്റെ വരികളും പാട്ടിലെ ദൃശ്യങ്ങളുമായിരുന്നു . പ്രിയ നിമിഷങ്ങളെ ഇനിയും ഓർമ്മിപ്പിക്കുന്ന പാട്ട് " ചിറകിൽ … വെൺചിറകിൽ … പറക്കാനൊരു മോഹം … "എന്ന വരികൾ കൈതപ്രം തനിക്ക് സമ്മാനിച്ചതോ എന്ന് തോന്നിപ്പിച്ച നിമിഷം . അവിടെ എന്നെ തഴുകിയ കടൽകാറ്റിനും ഏട്ടനോടൊത്ത യാത്രയിലെ തണുത്ത കാറ്റിനും സാമ്യങ്ങളൊരുപാടായിരുന്നു . പ്രവാസിയായി മാറിയ ഏട്ടൻ , ദേ അരികിലുണ്ടല്ലോ എന്ന് തോന്നിയപ്പോൾ മിഴികൾ നനഞ്ഞുവോ ? ആ തോന്നലിനു മുമ്പേ നനവിനെ കാറ്റെടുത്തു കൊണ്ട് പോയിരുന്നു . ഓർമ്മകൾ നെയ്തെടുക്കുന്ന പാട്ട് … പ്രിയ നിമിഷങ്ങളെ ഇനിയും ഓർമ്മിപ്പിക്കുന്ന പാട്ട് … ആത്മബന്ധം നിലനിർത്തുന്ന പാട്ട് … ചില മാജിക്കൽ മെലഡികൾ അങ്ങനെയാണ് , വെറുമൊരു പാട്ടല്ല , പ്രിയപ്പെട്ട പാട്ടോർമ്മയാണ് . അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 18 , 2019 , 4:08 .
false
അണുകേന്ദ്രത്തിലെ കണങ്ങളെ അതിൽ നിന്നു വേർപിരിക്കുവാൻ പ്രസ്തുത അണുകേന്ദ്രത്തിലെ ഓരോ കണത്തിനും നൽകേണ്ട ഊർജ്ജത്തിനാണ്‌ ബന്ധനോർജ്ജം എന്നു പറയുന്നത് . കണങ്ങൾ കൂടിചേർന്ന് അണുകേന്ദ്രം ഉണ്ടായപ്പോൾ ഒരു കണത്തിനു ശരാശരി എത്ര ദ്രവ്യം നഷ്ടപ്പെട്ടുവോ , അത്രയും ദ്രവ്യത്തിനു തുല്യമായ ഊർജ്ജം കണങ്ങളെ വേർപിരിക്കുവാൻ കൊടുക്കണം എന്നാണ്‌ ബന്ധനോർജ്ജം കൊണ്ട് അർത്ഥമാക്കുന്നത് . 1920-ൽ എഫ് . ഡബ്ലിയു ആസ്റ്റൺ എന്ന ശാസ്ത്രജ്ഞൻ നിരവധി അണുകേന്ദ്രങ്ങളുടെ ദ്രവ്യമാനം അളന്നു കൊണ്ട് അതിൽ പഠനങ്ങൾ നടത്തി . അതിൽ സ്വാഭാവികമായും ഹൈഡ്രജനും ഹീലിയവും ഉണ്ടായിരുന്നു . നാല് ഹൈഡ്രജൻ അണുകേന്ദ്രങ്ങളുടെ ദ്രവ്യമാനം എത്രയാണോ അത്രയും ദ്രവ്യമാനം ആയിരിക്കും ഒരു ഹീലിയം അണുകേന്ദ്രത്തിനു ഉണ്ടാവുക എന്ന് അന്നത്തെ അറിവ് വച്ച് ശാസ്ത്രജ്ഞന്മാർ സിദ്ധാന്തിച്ചിരുന്നു . ആസ്റ്റണെ അത്ഭുതപ്പെടുത്തികൊണ്ട് ഹീലിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം നാല് ഹൈഡ്രജൻ അണുകേന്ദ്രങ്ങളുടെ ദ്രവ്യമാനത്തേക്കാൾ അല്‌പം കുറവാണെന്ന് കണ്ടു . ഇതിന്റെ വിശദാംശം എന്താണെന്നു നോക്കാം . പ്രോട്ടോണിന്റെ ദ്രവ്യമാനം = 1 . 00728 ന്യൂട്രോണിന്റെ ദ്രവ്യമാനം = 1 . 00866 അപ്പോൾ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും കൂടിചേർന്ന് ഉണ്ടാകുന്ന ഡ്യുറ്റീരിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം 1 . 00728 1 . 00866 = 2 . 01594 ആയിരിക്കണം . പക്ഷേ ഡ്യുറ്റീരിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം അളന്നപ്പോൾ അത് 2 . 01355 ആണെന്നാണ് കിട്ടിയത് . അതായത് ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും ചേർന്ന് ഡ്യുറ്റീരിയം അണുകേന്ദ്രം ഉണ്ടായപ്പോൾ അതിന്റെ ദ്രവ്യമാനത്തിൽ ഏതാണ്ട് 0 . 00239 ദ്രവ്യം എങ്ങനെയോ നഷ്ടപ്പെട്ടിരിക്കുന്നു . ഇതേ പോലെ മറ്റു ഉയർന്ന മൂലകങ്ങൾക്കൊക്കെ ദ്രവ്യനഷ്ടം ഉണ്ടായിട്ടുണ്ട് എന്നു പിന്നീടുള്ള പരീക്ഷണങ്ങൾ തെളിയിച്ചു . ഹീലിയം അണുകേന്ദ്രത്തിന്റെ കാര്യത്തിൽ ഇത് എത്രയാണെന്ന് നോക്കാം . ഹീലിയം അണുവിൽ 2 പ്രോട്ടോണും 2 ന്യൂട്രോണും ആണല്ലോ ഉള്ളത് . അതിനാൽ , ‍ 2 പ്രോട്ടോണിന്റെ ദ്രവ്യമാനം = 2 1 . 00728 = 2 . 01458 2 ന്യൂട്രോണിന്റെ ദ്രവ്യമാനം = 2 1 . 00866 = 2 . 01732 ഇവയുടെ ആകെതുകയായ 4 . 03190 ആണ് ഹീലിയം അണു കേന്ദ്രത്തിന്റെ ദ്രവ്യമാനം സാധാരണ കണക്കിൽ വരേണ്ടത് . പക്ഷേ ഹീലിയം അണുകേന്ദ്രത്തിന്റെ ദ്രവ്യമാനം അളന്നപ്പോൾ അത് 4 . 00150 മാത്രമേ ഉള്ളൂ എന്നു കണ്ടു . അതായത് 0 . 03040 ദ്രവ്യം നഷ്ടപ്പെട്ടിരിക്കുന്നു . ഇതു എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ ആസ്റ്റണു കഴിഞ്ഞില്ല . ആസ്റ്റന്റെ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ആർതർ ഏഡിങ്ങ്ടൻ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കി . ഹൈഡ്രജൻ അണുക്കൾ ഹീലിയം അണുക്കളായി മാറ്റുന്ന പ്രക്രിയയിലൂടെ ആണ് സൂര്യൻ പ്രകാശിക്കുന്നത് എന്നാണ് ആസ്റ്റണിന്റെ പരീക്ഷണ ഫലങ്ങൾ തെളിയിക്കുന്നത് എന്ന് ആ വർഷം ബ്രിട്ടണിൽ നടന്ന ഒരു ശാസ്ത്ര കോൺഗ്രസ്സിൽ ഏഡിങ്ങടൻ വാദിച്ചു . ഇങ്ങനെ നഷ്ടപ്പെടുന്ന ദ്രവ്യം ഐൻ‌സ്റ്റൈന്റെ പ്രശസ്തമായ = 2 എന്ന സമവാക്യം വഴി ഊർജ്ജം ആയി മാറുകയാണ് എന്നു പിന്നീടു മനസ്സിലായി . അണുസംയോജന പ്രക്രിയകളുടെ പിന്നിലുള്ള സങ്കീർണതകൾ ഒന്നും അറിയാതെ ഏഡിങ്ങ്ടൻ നടത്തിയ ഈ പ്രവചനം പിന്നീട് ശരിയാണെന്ന് തെളിഞ്ഞു . ഡ്യുറ്റീരിയം അണുകേന്ദ്രത്തിന്റെ കാര്യത്തിൽ നഷ്ടപ്പെട്ട 0 . 00239 1 . 6604 10 -27 2 = 0 . 035715204 10 -11 ഊർജ്ജം ആയി പുറത്തുവന്നു . നു പകരം കുറച്ച് കൂടി സൗകര്യപ്രദമായ ഒരു ഏകകമാണ് ശാസ്ത്രജ്ഞന്മാർ ഇവിടെ ഉപയോഗിക്കുക . എന്നാണ് ഈ ഏകകത്തിന്റെ പേര് . മുകളിൽ -ൽ ഉള്ള ഊർജ്ജത്തെ ലേക്ക് മാറ്റിയാൽ , ഒരു പ്രോട്രോണും ഒരു ന്യൂട്രോണും ചേർന്ന് ഡ്യുറ്റീരിയം അണുകേന്ദ്രം ഉണ്ടാകുമ്പോൾ 2 . 23 ഊർജ്ജം പുറത്തുവിടുന്നു എന്നു കാണാം . മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഡ്യുറ്റീരിയം അണുകേന്ദ്രത്തിലെ പ്രോട്ടോണിനേയും ന്യൂട്രോണിനേയും തമ്മിൽ വേർതിരിക്കണമെങ്കിൽ 2 . 23 ഊർജ്ജം നല്‌കണം . അതായത് 2 . 23 ഊർജ്ജം കൊണ്ടാണ് ഈ രണ്ട് കണങ്ങളേയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നത് . പ്രോട്ടോണിനും ന്യൂട്രോണിനും ശരാശരി 1 . 12 ക്ക് തുല്യമായ ദ്രവ്യനഷ്ടം സംഭവിച്ചിരിക്കുന്നു . ഇതിനാണ് ബന്ധനോർജ്ജം അഥവാ എന്നു പറയുന്നത് . ഹീലിയം അണുകേന്ദ്രത്തിന്റെ കാര്യത്തിൽ ഇത് കണക്കു കൂട്ടിയപ്പോൾ അതിന്റെ ശരാശരി ബന്ധനോർജ്ജം 7 . 075 ആണെന്നു കണ്ടു . ഇതു ഡ്യുട്ടീരിയത്തിന്റേതിനേക്കാൾ വളരെ കൂടുതൽ ആണെന്നു കാണാം . മറ്റുചില മൂലകങ്ങളുടെ ബന്ധനോർജ്ജം ഇനി പറയുന്ന വിധമാണ് . കാർബൺ = 7 . 45 , ഓക്സിജൻ = 7 . 67 , കാൽ‌സിയം = 8 . 277 , ഇരുമ്പ് = 8 . 49 , അയഡിൻ = 8 . 295 , ഈയം = 7 . 541 , യുറേനിയം = 7 . 245 . അണുകേന്ദ്രത്തിലെ കണങ്ങളുടെ എണ്ണവും , കണത്തിന്റെ ശരാശരി ബന്ധനോർജ്ജവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ആരേഖമാണ്‌ ബന്ധനോർജ്ജ ആരേഖം . ബന്ധനോർജ്ജ ആരേഖത്തിന്റെ ചിത്രം ചുവടെ ചേർത്തിരിക്കുന്നു . ഇതിൽ -അക്ഷത്തിൽ അണുകേന്ദ്രത്തിലെ കണത്തിന്റെ ശരാശരി ബന്ധനോർജ്ജവും -അക്ഷത്തിൽ അണുകേന്ദ്രത്തിലെ കണങ്ങളുടെ എണ്ണവും കൊടുത്തിരിക്കുന്നു . ഈ ആരേഖം അണു ഭൗതികത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് . ആണവോർജ്ജത്തെ സംബന്ധിച്ചുള്ള പല സുപ്രധാന വിവരങ്ങളും ഈ ഗ്രാഫ് വഴി കിട്ടും . ഈ വക്രരേഖയുടെ ഉയർന്ന ഭാഗങ്ങൾ കൂടിയ ബന്ധനോർജ്ജത്തെ കാണിക്കുന്നു . ബന്ധനോർജ്ജം കൂടുതലുള്ള മൂലകങ്ങളിലെ അണുകേന്ദ്രത്തിൽ കണങ്ങൾ തീവ്രമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാൽ ആ അണു കൂടുതൽ സ്ഥിരത ഉള്ളതായിരിക്കും എന്നർത്ഥം . അതായതു് ഇത്തരം അണുകേന്ദ്രങ്ങളിലെ കണങ്ങൾ വേർപെടുത്താൻ കൂടുതൽ ഊർജ്ജം നല്‌കണം എന്നർത്ഥം . മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഈ വക്രരേഖയിൽ താഴെ കിടക്കുന്ന അണുകേന്ദ്രങ്ങളിലെ കണങ്ങൾ താരതമ്യേനെ ദുർബ്ബലമായിട്ടാണ് അണുകേന്ദ്രത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്നും അതിനാൽ അത്തരം അണുകേന്ദ്രങ്ങളിലെ കണങ്ങളെ വേർപെടുത്താൻ കുറഞ്ഞ ഊർജ്ജം നല്‌കിയാൽ മതി എന്ന് പറയാം . ഗ്രാഫിന്റെ വലത് വശത്തു കാണുന്ന അണുകേന്ദ്രങ്ങൾ വിഭജിക്കുകയാണെങ്കിൽ അത് ഇടത് വശത്ത് ബന്ധനോർജ്ജം കൂടുതൽ ഉള്ള അണുകേന്ദ്രം ആയി മാറും . അതായത് കുറഞ്ഞ ഊർജ്ജം കൊടുത്ത് ഗ്രാഫിന്റെ വലത് വശത്തുള്ള അണുകേന്ദ്രങ്ങളെ വിഭജിച്ചാൽ അത് കൂടുതൽ കെട്ടുറപ്പുള്ള അണുകേന്ദ്രം ആയി മാറും . ഇതിനാണ് അണുവിഭജനം അഥവാ എന്നു പറയുന്നത് . അണുവിഭജനത്തിൽ ഉയർന്ന അറ്റോമികഭാരമുള്ള മൂലകങ്ങളായ യുറേനിയത്തിന്റേയും പ്ലൂട്ടോണിയത്തിനേയും അണുകേന്രങ്ങളെ വിഭജിച്ച് ചെറിയ അണുകേന്ദ്രങ്ങൾ ആക്കുക ആണ് ചെയ്യുന്നത് . ഈ പ്രക്രിയയിലൂടെ ആണ് ആണവനിലയങ്ങളും ആറ്റം ബോംബും ഒക്കെ ഊർജ്ജം ഉല്‌പാദിപ്പിക്കുന്നത് . ഇതേ യുക്തി ഉപയോഗിച്ചാൽ ബന്ധനോർജ്ജ ഗ്രാഫ് വേറൊരു സാധ്യത കൂടി തരുന്നു . അതായത് ഗ്രാഫിന്റെ ഇടത് ഭാഗത്ത് , താഴ്ന്ന മൂലകങ്ങളുടെ മൂന്നു നാല് അണുകേന്ദ്രങ്ങൾ കൂടിചേരുകയാണെങ്കിൽ അത് കൂടുതൽ സ്ഥിരതയുള്ള ഒരു മൂലകം ആയി തീരുന്നു . ഈ പ്രക്രിയക്കാണ് അണു സംയോജനം അഥവാ എന്നു പറയുന്നത് . നക്ഷത്രങ്ങളിൽ ഈ പ്രക്രിയ വഴിയാണ് ഊർജ്ജം ഉല്‌പാദിപ്പിക്കുന്നത് . പക്ഷേ അണുസംയോജനത്തിന്റെ കാര്യത്തിൽ ലഭിയ്ക്കുന്ന ഊർജ്ജത്തിന്റെ അളവിന്റെ കാര്യത്തിൽ വ്യത്യാസം ഉണ്ട് . അതിനെകുറിച്ചുള്ള വിവരങ്ങൾ താഴെ . ഭൗതികശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
നമുക്കെല്ലാം കൈയിൽ വിരലടയാളങ്ങളുണ്ട് . മിക്ക രാജ്യങ്ങളിലും വിരലടയാള പരിശോധന നിർബന്ധമാണ് . ആളുകളെ തിരിച്ചറിയാനുള്ള ഒരു മാർ​ഗമായി ഇത് ഉപയോഗിക്കുന്നു . പാസ്‌പോർട്ട് , സിം കാർഡുകൾ , ദേശീയ ഐഡികൾ എന്നിവ ലഭിക്കാൻ ഇത് അതാവശ്യമാണ് . എന്നാൽ , ഈ വിരലടയാളം ഇല്ലാത്തതിന്റെ പേരിൽ സർക്കർ കുടുംബത്തിലെ പുരുഷന്മാർ കുറച്ചൊന്നുമല്ല വെള്ളം കുടിച്ചത് . ബംഗ്ലാദേശിലെ വടക്കൻ ജില്ലയായ രാജ്‌ഷാഹിയിലെ ഒരു ഗ്രാമത്തിലാണ് ഈ കുടുംബമുള്ളത് . സർക്കർ കടുംബത്തിലെ അമൽ സർക്കർ , അപു സർക്കാർ , അനു സർക്കർ എന്നിവരാണ് കൈകളിൽ വിരലടയാളം ഇല്ലാത്തതിന്റെ പേരിൽ പുലിവാല് പിടിച്ചത് . അവരുടെ കൈകൾ പരിശോധിച്ചാൽ വിരൽത്തുമ്പിലെ മിനുസമാർന്ന പ്രതലങ്ങൾ മാത്രമാണ് നമുക്ക് കാണാൻ കഴിയുക . സർക്കർ കുടുംബത്തിലെ പുരുഷന്മാർക്ക് ഉണ്ടായ ഒരു ജനിതകമാറ്റത്തിന്റെ ഫലമാണ് ഇത് . വിരലടയാളം ഇല്ലാത്തത് മുൻപത്തെ തലമുറയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശ്നമല്ലായിരുന്നു . എന്നാൽ , ഇപ്പോൾ വിരൽത്തുമ്പിലെ നേർത്ത വരകളായ ഡെർമറ്റോഗ്ലിഫ്സ് ആണ് ലോകത്തിൽ ഏറ്റവും കൂടുതൽ ശേഖരിക്കുന്ന ബയോമെട്രിക് ഡാറ്റ . വിമാനത്താവളങ്ങളിൽ മുതൽ വോട്ടിംഗ് , സ്മാർട്ട്ഫോണുകൾ എടുക്കാൻ വരെ എല്ലാത്തിനും നമ്മൾ ഇപ്പോൾ വിരലടയാളമാണ് ഉപയോഗിക്കുന്നത് . അതുകൊണ്ട് തന്നെ അതില്ലാത്തതിന്റെ പേരിൽ അവർക്ക് ഡ്രൈവിംഗ് ലൈസൻസും മൊബൈൽ സിം കാർഡുകളും നിഷേധിക്കപ്പെട്ടു . വളരെ ബുദ്ധിമുട്ടി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങിയാണ് ഒടുവിൽ അവർ പാസ്‌പോർട്ടുകളും ദേശീയ ഐഡികളും നേടിയെടുത്തത് . ഇത്തരമൊരു രോഗത്തെ കുറിച്ചും അധികമാർക്കും അറിയില്ല . അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർ ഇത് തനിയെ സംഭവിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കാൻ കൂട്ടാക്കിയില്ല . ആളുകളെ ബോധ്യപ്പെടുത്താൻ കുടുംബത്തിന് വളരെ പണിപ്പെടേണ്ടി വന്നു . ധാക്കയിലെ പാസ്‌പോർട്ട് ഓഫീസിൽ ഒരുപാട് തവണ പോയും , മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയുമാണ് അമലിനും സഹോദരൻ ഗോപേഷിനും പാസ്‌പോർട്ട് ലഭിച്ചത് . ബയോമെട്രിക്സിനുപകരം , പഴയ സൈനിംഗ് രജിസ്ട്രി സംവിധാനം ഉപയോഗിക്കാൻ ഗോപേഷിന് ഉദ്യോഗസ്ഥനെ നിർബന്ധിക്കേണ്ടി വന്നു . വിരലടയാളം ഇല്ലാതെ റെറ്റിന സ്കാനുകളും മുഖം തിരിച്ചറിയൽ സംവിധാനവും വഴിയാണ് ഒടുവിൽ ബംഗ്ലാദേശ് സർക്കാർ അവർക്ക് ദേശീയ തിരിച്ചറിയൽ കാർഡുകൾ നൽകിയത് . ഈ അവസ്ഥ ബംഗ്ലാദേശിലെ ഡോക്ടരെ ആദ്യം അമ്പരപ്പിച്ചു . രാജ്യത്ത് അറിയപ്പെടുന്ന ആദ്യത്തെ കേസാണ് ഇത് . ഈ രോഗാവസ്ഥയെ അഡെർമറ്റോഗ്ലിഫിയ എന്നാണ് വിളിക്കുന്നത് . ഇത് വരണ്ട ചർമ്മത്തിന് കാരണമാവുകയും കൈപ്പത്തിയിലും കാലിലും വിയർപ്പ് കുറയ്ക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു . 2007 -ൽ ഒരു സ്വിസ് വനിത ഇതുപോലെ വിരലടയാളം ഇല്ലാത്തതിന്റെ പേരിൽ യുഎസിൽ പ്രവേശിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു . അന്ന് അവരുടെ എട്ട് കുടുംബാംഗങ്ങൾക്കും വിരലടയാളം ഇല്ലെന്ന് മെഡിക്കൽ സംഘം കണ്ടെത്തിയിരുന്നു . അന്ന് ആ സ്ത്രീയുടെ കുടുംബത്തിലെ ഡി‌എൻ‌എ വിശകലനം ചെയ്തപ്പോൾ വിരലുകളിൽ , കാൽപാദങ്ങൾ , കൈപ്പത്തിയിലും വരകൾ ഇല്ലായിരുന്നു എന്ന് കണ്ടത്തുകയുണ്ടായി . ഈ അവസ്ഥ വളരെ അപൂർവമാണ് . ലോകമെമ്പാടുമുള്ള വളരെ കുറച്ച് കുടുംബങ്ങൾക്ക് മാത്രമാണ് ഈ അവസ്ഥയുള്ളത് . സർക്കർ കുടുംബം അതിലൊന്നാണ് . ഈ രോഗത്തെ " " എന്നും വിളിക്കുന്നു . ഡ്രൈവിംഗ് ടെസ്റ്റുകളിൽ വിജയിച്ചെങ്കിലും , വിരലടയാളം ഇല്ലാത്തതിനാൽ 22 വയസ്സുകാരനായ അപ്പുവിന് ലൈസൻസ് ഇതുവരെ ലഭിച്ചിട്ടില്ല . വണ്ടിയുമായി പുറത്തിറങ്ങുമ്പോൾ പലപ്പോഴും ട്രാഫിക് പൊലീസുകാർ തടയുകയും ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പിഴ ചുമത്തുകയും ചെയ്യുന്നു . " ഇത് എന്റെ കൈയിലല്ല . ഇത് എനിക്ക് പാരമ്പര്യമായി ലഭിച്ച ഒന്നാണ് . പക്ഷേ , എന്നെ സംബന്ധിച്ചിടത്തോളം ഇത് ശരിക്കും വേദനാജനകമാണ് " അദ്ദേഹം പറഞ്ഞു . ഇന്നും ഉദ്യോഗസ്ഥരുടെ കനിവിനായി കാത്തിരിക്കയാണ് അദ്ദേഹം . ​ .
false
ഉള്ളിലുണ്ടാവും , തോരാതെ ചില മഴകള്‍ . മഴക്കാലങ്ങള്‍ . മഴയോര്‍മ്മകള്‍ . മഴയനുഭവങ്ങള്‍ . അവ എഴുതൂ . കുറിപ്പുകള്‍ ഫോട്ടോ സഹിതം <ഇമെയിൽ> എന്ന വിലാസത്തില്‍ അയക്കൂ . സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത് . പകല്‍വെളിച്ചത്തില്‍ നിന്ന ഏതോ കാല്‍പനിക കഥാകാരന്‍ ഇരുട്ടില്‍ നില്‍ക്കുന്ന എനിക്കായി സ്‌നേഹപൂര്‍വ്വം വെച്ചു നീട്ടിയ ഒരു കുടയായിരുന്നില്ല എന്റെ മഴക്കാലം . ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച ഒരുവന് തന്റെ കണ്ണുനീര്‍ത്തുള്ളികളെ എല്ലാവരില്‍ നിന്നും മറച്ചു വെക്കാനുള്ള ആശ ! കൊടിയ തണുപ്പില്‍ , മൂന്ന് കുഞ്ഞുങ്ങളെ കമ്പിളി പുതപ്പിച്ച് , ഓരത്തുറങ്ങാതിരുന്ന ഉമ്മയുടെ മുഖമുണ്ട് , ഞാന്‍ കാണുന്ന ഓരോ തുള്ളിയിലും . ജോലി കഴിഞ്ഞ് മഴ നനഞ്ഞൊട്ടി വിറച്ച് നടന്നുവരുന്ന ഉപ്പ ഞങ്ങളെ ചേര്‍ത്ത് പിടിച്ച രാവുകളും ഇടവപ്പാതിയുടെ ഇടവഴികളില്‍ എനിക്ക് കാണാം . എല്ലാറ്റിലുമുപരി , മഴ എനിക്ക് പഠിപ്പിച്ചു തന്നത് , അതിജീവനത്തിന്റെ ഉറുമ്പുപാഠങ്ങള്‍ . വാടകവീടിന്റെ കരി പിടിച്ച ഓടിനിടയിലൂടെ ഊര്‍ന്നിറങ്ങി എന്റെ ജൂണ്‍കാലരാത്രികളെ ഉറക്കത്തിന് വിട്ടു കൊടുക്കാതെ , എന്റെ ഉറക്കങ്ങളുടെ മോഷ്ടാവായി മഴ മാറി . വീടിനുള്ളില്‍ നിലത്ത് ചോര്‍ന്നൊലിക്കുന്ന വെള്ളം ശേഖരിക്കാനായി പാത്രങ്ങള്‍ വെക്കുന്നതും , അവയെയൊക്കെ അതിവേഗം നിറച്ച് മഴ കരുത്തോടെ മുന്നേറുന്നതും ഞാന്‍ ഓര്‍ക്കുന്നു . അങ്ങനെ , എന്റെ കഥകളില്‍ ഏറ്റവും വില്ലത്തരമുള്ള എതിരാളിയായി മഴ വളര്‍ന്നു . ഞങ്ങള്‍ തമ്മില്‍ കനത്ത മത്സരം നടന്നു . വാടകവീടിനോട് ചേര്‍ന്ന പള്ളിയുടെ സ്ഥലത്ത് ഞാന്‍ നട്ടു വളര്‍ത്തിയ ചീരയിലും പയര്‍ ചെടിയിലുമൊക്കെ ഉര്‍വരതയില്‍ പൊതിഞ്ഞ വിളവിന്റെ സമ്മാനങ്ങള്‍ എനിക്കായി കമഴ കാത്തു വെച്ചു . വറുതിയുടെ ഊഷരതകളിലും , അക്ഷരങ്ങളുടെ ചിറകിലിരുന്ന് പറന്നുകൊണ്ടിരുന്ന ഞങ്ങള്‍ വാടകവീടുകള്‍ മാറിക്കൊണ്ടിരുന്നു . മറ്റൊരു വാടകവീടിന്റെ മാറാലപിടിച്ച മുറിയില്‍ കിടന്നുറങ്ങുന്ന ഞാന്‍ ഇപ്പോഴും ഒരു മഴരാത്രിയോര്‍ത്ത് ഞെട്ടി ഉണരുന്നു . എന്റെ കഥകളില്‍ ഏറ്റവും വില്ലത്തരമുള്ള എതിരാളിയായി മഴ വളര്‍ന്നു . ഇടിക്കനത്തില്‍ , തകര്‍ന്നു വീണ ചുറ്റുമതില്‍ . വീട്ടിനകത്തേക്ക് ഇരച്ചു കയറി എന്റെ ' പഠിപ്പുര,വിദ്യ ' കെട്ടുകളെയൊക്കെ നനച്ചു കുതിര്‍ത്ത് , എന്നെ നോക്കി കൊഞ്ഞനം കുത്തിയ മഴ . അന്നത്തെ നാലാം ക്ലാസ്സുകാരി ആ മഴയെ നന്നേ വെറുത്തു . പിന്നെ , പത്താം ക്ലാസ്സിലെ ഊര്‍ജതന്ത്ര പാഠപുസ്തകത്തിന്റെ പേജിലേക്ക് കരിവെള്ളം ഇറ്റിച്ചും മഴ എന്നെ ദേഷ്യം പിടിപ്പിച്ചു . വടശ്ശേരിപ്പുറം ഗവണ്മെന്റ് ഹൈസ്‌കൂളിന്റെ ക്ലാസ്സ്മുറിയില്‍ , ലീഡറായിരുന്നു കൊണ്ട് , കൂട്ടുകാരുടെ പ്രൊജക്റ്റ് വര്‍ക്ക് ശേഖരിച്ചു കൊണ്ടിരിക്കുമ്പോള്‍ , പുറത്ത് നിര്‍ത്താതെ പെയ്ത് , ജനലഴികളിലൂടെ വെള്ളം മുഖത്തേക്ക് ചീറ്റിക്കൊണ്ട് വാശിക്കാരിയായി പിന്നെ മഴ . കോഴിക്കോട്ടെ കടപ്പുറത്ത് അലക്ഷ്യമായി നടന്നു നീങ്ങുമ്പോള്‍ അവിചാരിതമായി വന്ന് അറിയാത്ത വഴികളിലൂടെയൊക്കെ എന്നെ ഓടിച്ച മഴ . പിന്നെ , എന്റെ കടലാസുതോണികളെ ടൈറ്റാനിക്കുകളാക്കിയ കല . ഉമ്മൂമ്മയുടെ പ്രിയപ്പെട്ട മൈലാഞ്ചിമരത്തിന് പുതുനാമ്പുകള്‍ കൊടുത്ത് അവരെ പുളകിതയാക്കിയ മഴ . ' വിരലുകള്‍ ചെമന്ന് പൂത്ത് കിനാവ് പരത്തിയ പെണ്‍കൊടി പ്രണയമായിരുന്നു . മീസാന്‍ കല്ലിനോടുരുമ്മി നിന്ന് വേരുകള്‍ കൊണ്ട് പുണരുന്ന മൈലാഞ്ചിച്ചെടി മരണവും ' എന്ന് പിന്നീടെന്നെക്കൊണ്ട് എഴുതിച്ചതും അതേ മഴയല്ലാതെ മറ്റാരാണ് ? കറുത്ത കാലത്തിന്റെ കത്തിയുടെ ആ മുനക്കണ്ണ് ഞങ്ങളെ ഭയപ്പെടുത്തി പ്രണയവും മരണവും മൈലാഞ്ചിയും കടന്ന് , ഒരനുസ്മരണ പ്രസംഗവേദിയിലേക്ക് , ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ ഓര്‍മയായി , മരണത്തെ മാത്രം ഓര്‍മിപ്പിച്ച് , വാക്കുകളിലേക്ക് പെയ്തിറങ്ങി എന്നെ ഏറെ നിസ്സഹായയാക്കിയ മഴ . ആ മഴയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് , പിന്നിലോട്ട് നടന്നു നീങ്ങിയപ്പോള്‍ , മണ്ണാര്‍ക്കാട് എം . ഇ . എസ് . കല്ലടി കോളേജിലെ ഒരു ഗുല്‍മോഹര്‍ മരത്തിനു കീഴെ , കവിതയിലൊക്കെപ്പറയും പോലെ , ഋതുഭേദങ്ങളറിയാതെ , കരഞ്ഞു നില്‍ക്കുന്നൊരു പെണ്‍കുട്ടിയെ കണ്ടു . ' ജീവിതത്തില്‍ മരണത്തേക്കാള്‍ അനിശ്ചിതത്വം സ്‌നേഹത്തിനു മാത്രമേയുള്ളൂ ' എന്ന കെ . ആര്‍ മീരയുടെ വാക്കുകള്‍ അവളുടെ കണ്ണില്‍ ഞാന്‍ കണ്ടു . കരഞ്ഞ് കരഞ്ഞ് ഇളംറോസ് നിറത്തിലായ അവളുടെ കവിളുകളില്‍ നനയാതെ പോയ ഒരു മഴക്കാലം തുടുത്തു നിന്നു . മഴ വീണ കോളേജ് നിരത്തിലൂടെ ആ പെണ്‍കുട്ടിയുടെ കൈ പിടിച്ച് ഞാന്‍ നടന്നപ്പോള്‍ , ഒരു ഫെബ്രുവരിക്കാറ്റ് അലസമായി ഞങ്ങളെ കടന്നു പോയി . കോളേജിലെ നെല്ലിമരങ്ങളൊക്കെ കയ്പു മാത്രം നിറച്ച് ഞങ്ങളെ ഉറ്റുനോക്കുകയും , മധുരത്തിന്റെ നാവോര്‍മയെ ഞങ്ങളില്‍ നിന്ന് അടര്‍ത്തി വെക്കുകയും ചെയ്തു . ' ഒരു ദൂതന്‍ വരും . അവനു നിന്നോടു പറയുവാനെന്റെ മരണവാര്‍ത്തയും ശിശിരപത്രത്തില്‍പ്പൊതിഞ്ഞു നല്‍കാനെന്‍ ചിതയില്‍ നിന്നവന്‍ ചികഞ്ഞെടുത്തൊരു പ്രണയത്തിന്‍ ചാമ്പല്‍ക്കുളിരും മാത്രം . ' എന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികള്‍ കോളേജ് കാന്റീന്റെ ചുമരുകളിലെവിടെയോ അവള്‍ക്കായി എഴുതി വെച്ചപോല്‍ എന്റെ കൂട്ടുകാരന്‍ മരണത്തിലേക്ക് അപ്രത്യക്ഷനായി . ഈ വരുന്ന വര്‍ഷകാലത്തേക്ക് തെളിവുകളൊന്നും ബാക്കി വെക്കാത്ത വിധം കാലം കോളേജ് കാന്റീനെ തന്നെ പൊളിച്ചു പണിയുന്നു . എന്റെ കൈ പിടിച്ച ആ പെണ്‍കുട്ടിയുടെ പെരികാര്‍ഡിയല്‍ സ്തരങ്ങളില്‍ വരെ , നിര്‍ത്താതെ പെയ്ത ഒരു മഴക്കാലത്തിന്റെ ചുവപ്പുണ്ട് . പറന്നു നടക്കുന്ന അവളിലേക്ക് നന്മയുടെ കഥകളിലൂടെ മാത്രം ഒഴുകി വന്ന ഒരുവന്‍ . അവന്‍ സ്‌നേഹമായിരുന്നു . നിരാലംബരെ ആശ്ലേഷിച്ച് , എല്ലാവരിലേക്കും കരുതലിന്റെ കരങ്ങളായി നീണ്ട ഒരു മനുഷ്യന്‍ . കുഞ്ഞനുജന്മാര്‍ക്ക് കളിച്ചു വളരാന്‍ ഫുട്‌ബോള്‍ , ക്രിക്കറ്റ് സാമഗ്രികള്‍ ഒരു കൈ കൊണ്ട് വാങ്ങിക്കൊടുത്തപ്പോള്‍ , മറുകയ്യില്‍ പാഠപുസ്തകങ്ങളുമായി അവരെ സ്‌നേഹപൂര്‍വ്വം ശകാരിച്ചിരുന്നൊരു വല്യേട്ടന്‍ . ഉറക്കെ മുദ്രാവാക്യം വിളിച്ച് ക്യാമ്പസ്സിന്റെ വികാരമായവന്‍ . പറഞ്ഞുതീര്‍ക്കാവുന്ന കലഹങ്ങളിലേക്ക് , കൊടികളുടെ നിറങ്ങള്‍ കൂടിക്കലര്‍ന്ന് കലപില കൂട്ടിയപ്പോള്‍ ഒരു ഇരുണ്ട രാത്രിയില്‍ , ഒരു കത്തിയുടെ മുനയില്‍ കിടന്ന് അവന്‍ അവസാനമായി പിടഞ്ഞു . ആ പിടച്ചിലിന്റെ വേദനയെ കൂടുതല്‍ ശക്തമാക്കുംവണ്ണം എന്റെയരികിലേക്ക് പറയാന്‍ ബാക്കിവെച്ച ഏറ്റവും പ്രിയതരമായതിന്റെ ഓര്‍മയായി ആ പെണ്‍കുട്ടി കടന്നുവന്നു . അവള്‍ ' മഴ'യായിരുന്നു . അവള്‍ കരഞ്ഞുകൊണ്ടേയിരുന്നു . ഞങ്ങളുടെ പ്രിയകൂട്ടുകാരന്റെ മരണം എല്ലാവരും ചര്‍ച്ചചെയ്തു . ' നീതി'യുടെ തുലാസില്‍ അവനെ ഇരുത്തി ഓരോരുത്തരായി തൂക്കിനോക്കി . കറുത്ത കാലത്തിന്റെ കത്തിയുടെ ആ മുനക്കണ്ണ് ഞങ്ങളെ ഭയപ്പെടുത്തി . തെളിവുകളൊക്കെ പുതിയ രസതന്ത്രങ്ങളുടെ കൃത്രിമമഴയില്‍ നനഞ്ഞില്ലാതാവുന്നത് നിസ്സഹായരായി ഞങ്ങള്‍ നോക്കിനിന്നു . ആരും ചര്‍ച്ച ചെയ്യാതെ കിടന്ന , ആരോരുമറിയാത്ത ആ പെണ്‍കുട്ടിയുടെ കണ്ണുനീര്‍ എനിക്കൊരു കടങ്കഥയായി . അവളെയാലോചിച്ച് കിടന്ന രാത്രികളില്‍ ഞാന്‍ പുറത്ത് മഴ പെയ്യുന്നതറിഞ്ഞു . ദൂരെ അമ്പലത്തില്‍ നിന്നും അവ്യക്തമായ മന്ത്രോച്ചാരണങ്ങള്‍ ഞാന്‍ കേട്ടു . പതിവില്ലാത്തവണ്ണം , മൂടിക്കെട്ടിയ മാനമുള്ള ഒരു ദിവസം ഞാന്‍ വീണ്ടും അവളെ കണ്ടു . ഒരല്പം ഉത്സാഹവതിയായ പോലെ അവളഭിനയിച്ചു . എഴുതിവെക്കാന്‍ കഴിയാത്തവണ്ണമുള്ള , കറുത്തിരുണ്ട് പെയ്ത ഒരു പെരുമഴക്കാലത്തിന്റെ ബാക്കി അവളുടെ കണ്ണുകളില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു . ചുമ്മാതെയായിരുന്നില്ല , ഇവിടെയീ രാത്രിമഴ കേണതും ചിരിച്ചതും വിതുമ്പിയതുമെല്ലാം . ഉണ്ണി ആറിന്റെ ഭാഷയില്‍ ; ' ചില ശൂന്യതകള്‍ അങ്ങനെയാണ് . ഭൂമിയിലെ യാതൊന്നിനും നിറക്കാനാവാത്തത് ' . അതെ . ' കുള്ളന്റെ ഭാര്യ'യില്‍ മഴയത്ത് ഒരൊഴിഞ്ഞ കുടയ്ക്കു കീഴെ കാണുന്ന ആ ശൂന്യതയുടെ അര്‍ത്ഥം , വികാരങ്ങള്‍ക്ക് മാത്രം മനസ്സിലാക്കിത്തരാന്‍ കഴിയുന്നതാണെന്ന് ഞങ്ങള്‍ പഠിച്ചു . രക്തവര്‍ണ്ണമുള്ള മഴ ദേഹമാസകലം പെയ്ത് തീര്‍ന്ന് , ഒടുക്കം അതിന്റെ പനിച്ചൂടില്‍ അവള്‍ വിറച്ചു കിടക്കുന്നത് ഞാന്‍ മാത്രം കണ്ടു . ഭ്രാന്തന്റെ കാലിലെ ഒറ്റമുറിവിനോട് ' മാത്രം ' ബന്ധമുള്ള ആ ചങ്ങലയാവാന്‍ കൊതിച്ചവളെ , അകാരണമായി ഞാന്‍ ഓര്‍ത്തു . പിന്നെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട ആ പ്രിയസുഹൃത്തിന്റെ വീട്ടിലേക്ക് ഒരു ദിവസം ഞങ്ങള്‍ പോയി . അവിടെ അവന്റെ ഉമ്മയുടെയും അനിയത്തിയുടെയും കണ്ണുകളില്‍ ആഴ്ന്നിറങ്ങിയ രണ്ടു പെണ്‍മഴക്കാലങ്ങളെ ഞാന്‍ കണ്ടു . ആ കാലങ്ങളില്‍ അവന്‍ ഒരു മകനും ജ്യേഷ്ഠനും ഒക്കെ ആയി വലിയ മേല്‍ക്കൂരയാവുന്നത് ഞാന്‍ കണ്ടു . പെങ്ങളൂട്ടിയുടെ കുഞ്ഞുപരിഭവങ്ങള്‍ക്കൊത്ത് അവളെ കൊഞ്ചിച്ചിരുന്ന കുറുകുന്ന കാലമായി അവന്‍ അവിടെ പെയ്തു തീര്‍ന്നത് നിശ്ശബ്ദം കേട്ടുനിന്നു . വരും കാലങ്ങളിലേക്ക് അവന്റെ സാന്നിധ്യം ഒരു ചാറ്റല്‍മഴപോലെ പെയ്തിറങ്ങുന്നു . ഋതുക്കള്‍ക്കു മീതെ ഉണക്കാനിട്ടിരിക്കുന്ന വരും കാലങ്ങളിലേക്ക് അവന്റെ സാന്നിധ്യം ഒരു ചാറ്റല്‍മഴപോലെ പെയ്തിറങ്ങുന്നു . അവരുടെ നെടുവീര്‍പ്പുകള്‍ എന്നെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു . ഞാന്‍ വികാരങ്ങളുടെ കുത്തൊഴുക്കില്‍ ദുര്‍ബലയായ ഒരു പെണ്‍കുട്ടിയായി മാറി . എന്റെ ധൈര്യങ്ങളുടെ ഉരുക്കുതോണികള്‍ കടലാസ്പരുവത്തില്‍ അലിഞ്ഞില്ലാതാവുന്നത് ഞാന്‍ കണ്ടു . പ്രാര്‍ത്ഥനകള്‍ കൊണ്ട് ദൈവത്തെ നിരന്തരം ശല്യപ്പെടുത്തിയതുകൊണ്ടോ എന്തോ എന്റെ ജനലഴിയോരത്തേക്ക് ദൈവം കനത്തില്‍ മഴയെ കടത്തിവിട്ടു . ചിലപ്പോള്‍ ഞാന്‍ ഒരുന്മാദിയാവുകയും എല്ലാം മറന്ന് എന്റെ നന്ത്യാര്‍വട്ടപ്പൂക്കളെയും പേരമരങ്ങളെയും ഉമ്മവെക്കുന്ന മഴയെക്കുറിച്ച് പ്‌ളേസ്റ്റോറില്‍ ലഭ്യമായ ഏതൊക്കെയോ ആപ്പുകളില്‍ കുത്തിക്കുറിക്കുകയും ചെയ്തു . ' പൂമര'ത്തിലെ ' മഴയോര്‍മ ചൂടും ഇല പോലെ നമ്മള്‍ ' എന്ന വരി എടുത്ത് വാട്‌സ്ആപ് സ്റ്റാറ്റസാക്കി . മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകള്‍ ചിലത് മണ്ണിന്‍ മനസ്സിലുണ്ടെന്ന് കോളേജില്‍ പ്രസംഗിച്ചു നടന്നു . വെയില്‍പ്പാറ്റകളുടെ ചിറകില്‍ പാറിനടക്കുന്ന എന്നെ ഞാന്‍ ഒരുള്‍ഭയത്തോടെ ശ്രദ്ധിച്ചു . എല്ലാ ഉന്മാദങ്ങളുടെയും അടിയില്‍ വേരൂന്നിക്കിടക്കുന്ന നനവുള്ള ഭൂതകാലം എന്നിലേക്ക് ജാഗ്രതയുടെ കുളിര് പടര്‍ത്തി . ഞാന്‍ തലതാഴ്ത്തി നടക്കുകയും , ഭൂതകാലത്തിന്റെ ദാരിദ്ര്യം പിടിച്ച പടവുകളില്‍ പലപ്പോഴായി നനഞ്ഞിരിക്കുകയും ചെയ്തു . എനിക്ക് ഒരു കവിതാപുരസ്‌കാരം നേടിത്തന്ന കവിതയിലേക്ക് കൂടി എന്നിലെ ആ പ്ലസ്-വണ്‍കാരി മഴയെ കടത്തിവിട്ടത് ഞാന്‍ മാറിനിന്ന് നോക്കി . പെട്രിക്കര്‍ മ ക്കുന്ന കാലത്തെക്കുറിച്ച് എഴുതിയത് , ഓരോ മഴമണങ്ങളിലും ഞാന്‍ ഓര്‍ത്തു . എവിടെയോ വീണ്ടും ഒരു മേഘമല്‍ഹാര്‍ അടര്‍ന്നുവീഴുന്നത് ഞാന്‍ അറിഞ്ഞു . എന്റെ മുറ്റത്ത് പിടിതരാത്ത ഒരു കാട്ടുവള്ളി കണക്കെ മഴ താഴേക്ക് പടര്‍ന്നിറങ്ങുന്നു . ഞാനപ്പോള്‍ പഴയ ആ കുഞ്ഞുപെണ്‍കുട്ടിയായി എവിടേക്കോ ഓടിയൊളിക്കുന്നു . എന്റെ കണ്ണുകളില്‍ നനഞ്ഞുതീര്‍ത്ത നാനാതരം മഴക്കാലങ്ങള്‍ . അപ്പോള്‍ അങ്ങനെയുള്ള എന്നെ ആര്‍ക്കും കിട്ടാത്തവിധം കുറേ ആഴത്തില്‍ ശ്രമകരമായി ഒളിപ്പിച്ച് വെച്ച് , ഞാന്‍ പുഞ്ചിരിച്ച് പെയ്തുകൊണ്ട് നിറഞ്ഞൊഴുകുന്നു . ഞാനും നീയും നമ്മളുമൊക്കെ ഇങ്ങനെ പുഞ്ചിരിച്ചു പെയ്യുന്നതു കാണുമ്പോള്‍ , മഴയോര്‍മകള്‍ , ഉരുക്കിന്റെ കരുത്തുള്ള അതിജീവനത്തിന്റെ കവിതകളാവുന്നു .
false
ഹരിഹരന്റെ സംവിധാനത്തിൽ ജയൻ , ഷീല എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശരപഞ്ജരം . ജി . പി . രാജനാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത് . ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ദേവരാജൻ മാസ്റ്ററാണ് .
false
തിരുവനന്തപുരം : കാര്‍ഷിക മേഖലയില്‍ കേരളം നടപ്പാക്കാനൊരുങ്ങുന്നത് ക്യൂബന്‍ മാതൃക . സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് . കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തമാകുന്നതിന്റെ ആവശ്യകത മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു . കാര്‍ഷിക രംഗത്തെ ആധുനികവത്കരണത്തിന്റെയും യന്ത്രവത്കരണത്തിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു . നിരവധി രാജ്യങ്ങളിലെ കാര്‍ഷിക രീതി വിലയിരുത്തിയ ശേഷമാണ് ക്യൂബന്‍ മാതൃകയായിരിക്കും സംസ്ഥാനത്തിന് യോജിച്ചതെന്ന വിലയിരുത്തലില്‍ എത്തിയത് . അന്താരാഷ്ട്ര വിലക്കിനെ തുടര്‍ന്ന് 90കളിലാണ് ക്യൂബ ഭക്ഷ്യസ്വയം പര്യാപ്തക്കായി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തിയത് . ഭരണാധികാരിയായിരുന്ന ഫിഡല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഉപയോഗമില്ലാതെ കിടന്നിരുന്ന ഭൂമി മുഴുവന്‍ കാര്‍ഷിക ഭൂമിയാക്കി പരിവര്‍ത്തനപ്പെടുത്തിയും യന്ത്രവത്കരിച്ചുമാണ് ക്യൂബ കാര്‍ഷിക രംഗത്തെ വികസിപ്പിച്ചത് . കാര്‍ഷിക മേഖലക്ക് പുറമെ മാംസ , പാല്‍ , മുട്ട മേഖലയെയും ശക്തിപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . കൊവിഡ് ബാധയെത്തുടര്‍ന്ന് ഭക്ഷ്യക്ഷാമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത് . തരിശായിക്കിടക്കുന്ന ഭൂമിയില്‍ കൃഷി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് . പ്രാദേശിക ഭരണകൂടങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നത് . 25000 ഹെക്ടറില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട് . നേരത്തെ പൊതു ആരോഗ്യരംഗത്തും സംസ്ഥാനം ക്യൂബന്‍ മാതൃക പിന്തുടര്‍ന്നിരുന്നു .
false
പുതുകാല മലയാളസാഹിത്യത്തില്‍ ഭീതി/ഹൊറര്‍/ഗോഥിക് രീതിയിലുള്ള സാഹിത്യവിഭാഗത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് മരിയ റോസ് . പാശ്ചാത്യഭീതിസാഹിത്യത്തെ മലയാളത്തിന് പരിചയപ്പെടുത്തുക മാത്രമല്ല , ക്ളാസിക്ക് മാതൃകകളുടെ തുടര്‍ച്ച പോലെ മികച്ച ഭീതികഥകളുടെ എഴുത്തുകാരനും വിവര്‍ത്തകനും അനുകല്പനകനും ഒക്കെയാണ് മരിയ റോസ് . എഴുത്തുകളെക്കുറിച്ച് മരിയ റോസുമായുള്ള അഭിമുഖം . ഭീതിസാഹിത്യം പോലുള്ള ഒരു ശാഖ പൊതുവേ സാമൂഹികമായ ഉത്തരവാദിത്തങ്ങളില്‍നിന്ന് അകന്നുനില്‍ക്കേണ്ട ഒന്നായി തോന്നിയിട്ടുണ്ടോ ? ഹൊറര്‍/ഭീതിസാഹിത്യം ഭയം/സംഭ്രമം ജനിപ്പിക്കുക എന്ന പ്രഥമദൗത്യത്തില്‍ മാത്രം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണോ ? സാമൂഹികമായ ഉത്തരവാദിത്തമുള്ള രചനകള്‍ നടത്തണോ വേണ്ടയോ എന്നതെല്ലാം എഴുത്തുകാരന്റെ ഒരു ചോയ്‌സ് ആണ് . സമകാലിക-സാമൂഹികപ്രസക്തിയുള്ള ഒരു പ്രമേയം എഴുതാന്‍ ഉദ്ദേശിക്കുന്ന ഒരു എഴുത്തുകാരന്‍ ആ രചനയ്ക്ക് വേണ്ടി ഭീതിസാഹിത്യത്തിന്റെ സങ്കേതങ്ങള്‍ ഉപയോഗിക്കാം എന്ന് തീരുമാനിക്കുന്നതിന് ഒരു കാരണം ഉണ്ടാകുമല്ലോ . ആ കാരണത്തിനാണ് ഇവിടെ പ്രസക്തി . മനുഷ്യജീവിതത്തിലേയ്ക്ക് നമ്മള്‍ പോലുമറിയാതെ കടന്ന് കയറുന്ന തീവ്ര/മൗലികവാദങ്ങളുടെ ഭീകരതയെക്കുറിച്ച് ഒരാള്‍ എഴുതാന്‍ ശ്രമിക്കുന്നു എന്നിരിക്കട്ടെ . ആ ഭീകരതയെ ഒരു രൂപകമെന്ന നിലയില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ ഭീതിസാഹിത്യത്തിന്റെ സങ്കേതത്തിന് കഴിയുമെന്നതില്‍ സംശയമില്ല . ജനത്തിന്റെ രക്തമൂറ്റിക്കുടിക്കുന്ന ഭരണാധികാരികളുടെ രൂപകമായി രക്ഷസുകളെ അവതരിപ്പിക്കുന്ന ഭീതിരചനകള്‍ ഉണ്ടായിട്ടുണ്ട് . മുതലാളിത്ത വ്യവസ്ഥിതി തൊഴിലാളികളെ എങ്ങനെ ജീവനുള്ള ജഡങ്ങളെപ്പോലെയാക്കി മാറ്റുന്നുവെന്നത് സോംബി ഫിക്ഷനിലൂടെ പറഞ്ഞ രചനകളുണ്ട് . മലയാളത്തില്‍ തന്നെ ആനന്ദ് ഭീതിസാഹിത്യത്തിന്റെ ഉദ്വേഗം നിറഞ്ഞ ആഖ്യാനശൈലി സാമൂഹിക-രാഷ്ട്രീയ-പ്രസക്തമായ രചനകള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട് . സംഹാരത്തിന്റെ പുസ്തകം എന്ന രചനയിലെ മൂന്ന് കഥകള്‍ ഉദാഹരണം . എന്ന് കരുതി ഭീതിരചനയായാലും അല്ലെങ്കിലും അയാളെ പിടിച്ചുനിര്‍ത്തി ' ഇതില്‍ എവിടെയാടാ സാമൂഹികപ്രസക്തി ? പറഞ്ഞിട്ട് പോയാല്‍ മതി ' എന്ന് ഭീഷണിപ്പെടുത്തേണ്ടതില്ല . വായനക്കാരില്‍ ആസ്വാദനം മുന്‍നിര്‍ത്തി ഭയം ജനിപ്പിക്കുക എന്നത് തന്നെയാണ് ഹൊറര്‍/ഗോഥിക് ഫിക്ഷന്റെ പ്രാഥമികലക്ഷ്യം . അതില്‍ മറ്റൊരു വായനയ്ക്ക് കൂടിയുള്ള സാധ്യത തുറന്നിടുന്നുവെങ്കില്‍ നല്ലത് . പക്ഷെ നിര്‍ബന്ധമില്ല . വ്യക്തിപരമായി -കല കലയ്ക്ക് വേണ്ടി എന്ന സൗന്ദര്യശാസ്ത്രനിലപാടിനോടാണ് എനിക്ക് താല്‍പര്യം . ചെയ്ത് കൊണ്ട് സാമൂഹിക പ്രസക്തി കൊണ്ടുവരുന്നതിനോട് താല്‍പര്യം ഇല്ല . അനുകല്‍പനവും വിവര്‍ത്തനവും എങ്ങനെയാണ് വിവേചിക്കുന്നത് ? ഇതില്‍ മൂലകൃതിയോട് കൂടുതല്‍ മൗലികത കാണിക്കുന്നത് താങ്കളുടെ കാഴ്ചപ്പാടില്‍ഏതിനാണ് ? നമുക്ക് അറിയാവുന്നത് പോലെ ഒരു ഭാഷയില്‍നിന്ന് ഒരു കൃതി മറ്റൊരു ഭാഷയിലേയ്ക്ക് പുനരെഴുത്ത് നടത്തുന്നതിനാണ് വിവര്‍ത്തനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . എന്നാല്‍ ഒരു മാധ്യമത്തില്‍ നിന്ന് ഒരു രചന മറ്റൊരു മാധ്യമത്തിലേയ്ക്ക് മാറ്റുന്ന പ്രക്രിയയാണ് അനുകല്‍പനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് . എന്ന ഇംഗ്ലീഷ് വാക്കിന് തുല്യമായിട്ടാണ് അനുകല്‍പനം എന്ന വാക്ക് ഉപയോഗിക്കുന്നത് . അനുവര്‍ത്തനം എന്നൊരു വാക്ക് കൂടി പ്രചാരത്തിലുണ്ട് . ഒരു സാഹിത്യരചനയെ നിന്ന് സിനിമയിലേയ്ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് നമ്മള്‍ പലപ്പോഴും ഈ വാക്ക് ഉപയോഗിക്കുന്നത് . പക്ഷെ അത് മാത്രമല്ല -സിനിമയില്‍ നിന്ന് സാഹിത്യത്തിലേയ്ക്ക് , നാടകത്തില്‍ നിന്ന് സിനിമയിലേയ്ക്ക് , സിനിമയില്‍ നിന്ന് നാടകത്തിലേയ്ക്ക് , ചിത്രകഥയില്‍ നിന്ന് സിനിമ കഥയിലേയ്ക്ക് , സിനിമയില്‍ നിന്ന് ചിത്രകഥയിലേയ്ക്ക് , പെയിന്റിംഗില്‍ നിന്ന് സാഹിത്യത്തിലേയ്ക്ക് , സിനിമയിലേയ്ക്ക് … തുടങ്ങി എങ്ങനെയുമാകാം . എന്നാല്‍ മൂലകൃതി യോടുള്ള ആശ്രിതത്വം എന്ന കടുപിടിത്തം ഇല്ലാതെ ലക്ഷ്യമാധ്യമത്തിനു യോജിച്ച വിധത്തില്‍ സര്‍ഗാത്മ കമായി സമീപിക്കുന്നതിനാണ് അനുകല്പനം എന്ന സംജ്ഞ കൊണ്ട് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് . മൂലകൃതിയെക്കുറിച്ച് ആഴമുള്ള അറിവും ഭാഷാപരമായ പ്രാവീണ്യവുമുണ്ടെങ്കില്‍ വിവര്‍ത്തനം ഫലപ്രദമായി വായനക്കാരിലെത്തിക്കാനാകും . ഇംഗ്ലീഷില്‍ നിന്ന് മലയാള ത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നു എന്ന് വയ്ക്കുക . മലയാളത്തിലുള്ള വായനാക്ഷമതയ്ക്കാണ് പ്രാധാന്യം . എന്നാല്‍ അതില്‍ കൂടുതല്‍ മൂലകൃതിയില്‍ കയറി ഇടപെടാന്‍ വിവര്‍ത്തകന് സ്വാതന്ത്യമില്ല . എന്നാല്‍ അനുകല്‍പ്പനത്തില്‍ മൂലകൃതിയ്ക്ക് മേല്‍ സര്‍ഗാത്മകമായി ഇടപെടാന്‍ അനുകര്‍ത്താവിന് സ്വാതന്ത്ര്യമുണ്ട് . പാശ്ചാത്യ ഭീതിസാഹിത്യം രാഷ്ട്രീയവും മതവും ചരിത്രവും തുടങ്ങീ വിഭിന്നതലങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ മലയാളത്തില്‍ ഇപ്പോഴും യക്ഷിയും ആവാഹനവും ക്‌ളീഷേ കറുത്ത കുര്‍ബാനയുമായി ഭീതിസാഹിത്യം ഒതുങ്ങുന്നത് വായനക്കാരന്റെ അറിവില്ലായ്മയാണോ അതോ എഴുത്തുകാരുടെ പിടിപ്പുകേടാണോ ? പാശ്ചാത്യരാജ്യങ്ങളില്‍ കലയ്ക്ക് മനുഷ്യരുടെ ജീവിതങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ ഉള്ളതിനേക്കാള്‍ പ്രാധാന്യമുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത് . അവിടെ അഭ്യസ്തവിദ്യനായിരിക്കുക എന്നാല്‍ സഹൃദയനായിരിക്കുക എന്ന് കൂടി അര്‍ത്ഥമുണ്ട് എന്ന് ഞാന്‍ കരുതുന്നു . നിര്‍ഭാഗ്യവശാല്‍ വിദ്യാഭ്യാസപരമായ ഒരു ശീലം എന്ന നിലയില്‍ വായന ജീവിതത്തിന്റെ ഭാഗമാക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ നമ്മുടെ വിദ്യാഭ്യാസം ഒരു പരാജയമാണ് . അത് കൊണ്ട് തന്നെ ചില ആസ്വാദനമാധ്യമങ്ങളിലേയ്ക്ക് വരുമ്പോള്‍ നമ്മള്‍ തികച്ചും അജ്ഞരാണ് . ഒരു ഴോണര്‍ രചന ആസ്വദിക്കുന്നതില്‍ ആ ഴോണറിനെക്കുറിച്ച് വായനക്കാരനുള്ള ധാരണയും ചില പങ്ക് വഹിക്കുന്നുണ്ട് . എന്ന് കരുതി ഭീതിനോവല്‍ വായിക്കുന്നയാള്‍ക്ക് ഭീതിസാഹിത്യത്തെക്കുറിച്ച് അഗാധമായ അറിവ് വേണം എന്നല്ല ഉദ്ദേശിക്കുന്നത് . സാഹിത്യത്തെക്കുറിച്ചും സാഹിത്യോപവിഭാഗങ്ങളെക്കുറിച്ചും പൊതുവേയുള്ള അവബോധമാണ് ഉദ്ദേശിച്ചത് . നമ്മുടെ നാട്ടിലെ പരിമിതമായ ഴോണര്‍ അവബോധം വച്ച് ഭീതിസാഹിത്യമെന്നാല്‍ യക്ഷിയും പ്രേതവും ആവാഹനവും ഒക്കെയാണ് എന്നതാണ് വാസ്തവം . ഭീതിസാഹിത്യമെന്നാല്‍ പ്രേതമുള്ള കഥകളാണ് എന്നും വ്യാപകമായി കരുതപ്പെടുന്നുണ്ട് . ഈ മേഖലയില്‍ താല്‍പര്യമുള്ള എഴുത്തുകാര്‍ക്ക് തന്നെയാണ് ഇവിടെ സഹായിക്കാനാകുക . ഒന്ന്- ഒരു ഴോണര്‍ഫിക്ഷന്‍ എഴുതുന്നതിന് മുന്‍പ് ആ ഴോണറിനെക്കുറിച്ച് നന്നായി മനസിലാക്കുകയും ആ ഴോണറിലെ മികച്ച രചനകളും വായിച്ചിരിക്കുക . ഴോണറിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നത് ക്ലീഷേകള്‍ ഒഴിവാക്കാന്‍ സഹായിക്കും . രണ്ട്- ഴോണറിന്റെ ഭൂരിപക്ഷം വായനക്കാര്‍ക്കും അപരിചിതമായ ഒരു അവതരിപ്പിക്കുമ്പോള്‍ അത് പരിചയപ്പെടാന്‍ കൂടി പര്യാപ്തമാകുന്ന ഒരു ബ്രിഡ്ജിംഗ് ശൈലി രചനയില്‍ സ്വീകരിക്കുക . മികച്ച രചനകള്‍ ഉണ്ടാകുന്നതില്‍ കൈകാര്യം ചെയ്യുന്ന ഴോണറിനെക്കുറിച്ച് അവബോധമുള്ള എഴുത്തുകാരും ഴോണറിനെക്കുറിച്ച് അവബോധമുള്ള വായനക്കാരും ഒരു പോലെ സംഭാവന ചെയ്യുന്നുണ്ട് . എഴുത്ത് എന്ന പ്രക്രിയ ഏത് വിഭാഗത്തില്‍ ഉള്‍പ്പെട്ടതായാലും ഭാഷയിലെ നവീകരണം പൊതുവെ മലയാള ജനപ്രിയസാഹിത്യത്തില്‍ അന്യമാകുന്നതായി തോന്നിയിട്ടുണ്ടോ ? സ്വസൃഷ്ടികളുടെ എഡിറ്റിങ്ങിന് നമ്മുടെ എഴുത്തുകാര്‍ ഇപ്പോഴും വിമുഖത കാണിക്കുന്നതായി തോന്നിയിട്ടുണ്ടോ ? പഴയ ജനപ്രിയരചനകളെ അപേക്ഷിച്ച് പുതിയ ജനപ്രിയ രചനകളില്‍ ഒരു അറുപത് ശതമാനത്തോളം രചനകള്‍ ഭാഷയിലും ആഖ്യാനസങ്കേതങ്ങളിലും നവീകരണം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട് . എഴുത്തിന് വേണ്ടി ഗവേഷണം നടത്തുക , വിവിധ കഥാപാത്രങ്ങളുടെ അവതരിപ്പിക്കുക , കൃതിയുടെ അര്‍ത്ഥത്തെ വികസിപ്പിക്കുംവിധം റഫറന്‍സുകള്‍ ഉപയോഗിക്കുക , ചരിത്രം , മിത്തുകള്‍ തുടങ്ങിയവയുടെ പശ്ചാത്തലമായുള്ള രചനകള്‍ , പുതിയ കള്‍ ഇതെല്ലാം സംഭവിക്കുന്നുണ്ട് . എന്നാല്‍ നാല്‍പത് ശതമാനത്തോളം രചനകള്‍ ഇപ്പോഴും പണ്ടത്തെ ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്ന കാലത്തെ ശൈലിയിലും വൈകാരിക-ഡയേറിയയിലുമാണ് മുഴുകുന്നത് . ഡ്രാമയുടെ അതിപ്രസരം വളരെ പണ്ട് മുതല്‍ തന്നെ ജനപ്രിയസാഹിത്യത്തെ പേര് കേള്‍പ്പിക്കുന്ന ഒന്നാണ് . വൈകാരികമായ ബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും അവതരിപ്പിക്കേണ്ട എന്നല്ല അര്‍ത്ഥമാക്കുന്നത് . ക്ലീഷേ ആയ സന്ദര്‍ഭങ്ങള്‍ക്കും ഭാഷണങ്ങളും കണ്ടെടുക്കാം എന്നതാണ് . '' പറയെടീ , ആരാടീ നിന്റെ വയറ്റിക്കെടക്കുന്ന കൊച്ചിന്റെ തന്ത ! '' അയാള്‍ അമറി ; നായകന്റെ പേര് നീല്‍ ആംസ്‌ട്രോംഗ് എന്നാണ് എങ്കില്‍ : ' പറ , നീലൂ , എന്തെങ്കിലും പറയൂന്നേ ' . അവള്‍ കൊഞ്ചി ; കിഴക്ക് വെള്ള കീറി , പ്രഭാതം പൊട്ടിവിടര്‍ന്നു … തുടങ്ങിയ പോലുള്ള സാഹചര്യങ്ങള്‍ ഇനിയും ജീവിതത്തില്‍ സംഭവിച്ചു കൂടെന്നില്ല . പക്ഷെ അവതരണത്തില്‍ മാറ്റങ്ങള്‍ ആകാവുന്നതാണ് . ഒന്നുകില്‍ എഴുതുന്നവര്‍ സ്വയം നിയന്ത്രണത്തോടെ എഴുതുക , അല്ലെങ്കില്‍ പ്രസാധകര്‍ എഡിറ്റിംഗിന് വിധേയമാക്കുക രണ്ടില്‍ ഏതെങ്കിലും അത്യാവശ്യമാണ് . നല്ല രചനകള്‍ക്ക് പിന്നില്‍ ഒരു നല്ല എഡിറ്റര്‍ ഉണ്ടായിരുന്നിട്ടുണ്ട് . 39 സ്റ്റെപ്സ് എന്ന വിഖ്യാതനോവലിന്റെ വിവര്‍ത്തനം എത്രത്തോളം സംതൃപ്തി നല്‍കിയിട്ടുണ്ട് ? എങ്ങനെയാണ് 39 സ്റ്റെപ്സിന്റെ തര്‍ജ്ജമയിലേക്ക് എത്തപ്പെട്ടത് ? കുട്ടിക്കാലം മുതലുള്ള താല്‍പര്യമാണ് 39 സ്റ്റെപ്‌സിനോടുള്ളത് . ഒന്‍പതാം ക്ലാസില്‍ വച്ച് ഞാന്‍ ഇതൊന്ന് വിവര്‍ത്തനം ചെയ്തിരുന്നു . അന്ന് പെന്‍ ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത് . ഒരു സ്‌കൂള്‍ വിദ്യാര്‍ഥി വിവര്‍ത്തനം ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പരിചയക്കുറവുകള്‍ ഉണ്ടായിരുന്നു . ഒരിക്കല്‍ കൂടി വിവര്‍ത്തനം ചെയ്ത വേര്‍ഷന്‍ ആണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് . എന്റെ എഴുത്തുഭാഷയില്‍ ജോണ്‍ ബുക്കന്റെ ശൈലി സ്വാധീനിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു . അന്നും ഇന്നും ഈ നോവല്‍ ഉണ്ടാക്കുന്ന ആവേശത്തിന് കുറവില്ല . ക്ലാസിക് ത്രില്ലര്‍ ആണത് . ഗ്രന്ഥകാരന്റെ മരണവും മറ്റ് ഭീതികഥകളും എന്ന ഭീതികഥാസമാഹാരം മലയാളത്തില്‍ ഒരുപക്ഷേ അപൂര്‍വമായ ഒന്നായിരുന്നു . അത്തരമൊരു പരീക്ഷണത്തില്‍ പ്രസിദ്ധീകരണത്തിനും മറ്റും വെല്ലുവിളികള്‍ നേരിട്ടിരുന്നോ ? ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയുടെ കാണാപ്പുറങ്ങള്‍ കാണിച്ച കഥയൊക്കെ മലയാളത്തില്‍ ഒരര്‍ത്ഥത്തില്‍ പരീക്ഷണകഥതന്നെയായിരുന്നില്ലേ ? അത്തരം രീതികള്‍ എന്തുകൊണ്ടാകും ഇപ്പോഴും മലയാളത്തില്‍ വേണ്ടത്ര പ്രചാരം നേടാതെ പോകുന്നത് ? പലവട്ടം ആഴ്ച്ചപ്പതിപ്പുകള്‍ക്കും മറ്റും അയച്ച് കൊടുത്ത കഥകളാണ് അവയില്‍ പലതും . സമീപകാലത്ത് ജനപ്രിയ പ്രമേയങ്ങളുടെ രചനകളില്‍ ഉണ്ടായ താല്‍പര്യമാകാം വലിയ കടമ്പകള്‍ ഇല്ലാതെ പുസ്തകം പ്രസിദ്ധീകരിക്കപ്പെടാന്‍ കാരണമായത് . എന്നൊക്കെ പറയുന്ന , ഒരു കഥയില്‍ നിന്ന് രൂപം കൊള്ളുന്ന മറ്റ് കഥയും കഥാപാത്രങ്ങളുമൊക്കെ വിദേശജനപ്രിയ സിനിമയിലും സാഹിത്യത്തിലുമൊക്കെ ചിരപരിചിതമാണ് . ഇവിടെ പലരും വാട്ടര്‍ ടൈറ്റ് കമ്പാര്‍ട്ട്‌മെന്റുകളിലാണ് അവരുടെ താല്‍പര്യങ്ങളെ ഒതുക്കിയിരിക്കുന്നത് . വളരെ ഗൗരവത്തില്‍ സാഹിത്യത്തെ വായിക്കുന്നു എന്ന് ഭാവിക്കുന്ന ഒരാള്‍ക്ക് ജനപ്രിയ സിനിമയോട് താല്‍പര്യം ഉണ്ടാകണം എന്നില്ല . ജനപ്രിയസിനിമയില്‍ തല്‍പരനായ ആള്‍ ഗൗരവത്തോടെ സാഹിത്യത്തോടെ സമീപിക്കുന്നവരും ആയിരിക്കണം എന്നില്ല . ആ സാഹചര്യത്തിലാണ് ഹരിഹര്‍ നഗര്‍ പശ്ചാത്തലത്തിലുള്ള കഥയൊക്കെ ആരുടേയും താല്‍പര്യത്തില്‍ പെടാതെ പോകുന്നത് . ഈ രണ്ട് കാറ്റഗറിക്കാര്‍ അതില്‍ എത്തിപ്പെടാന്‍ വിഷമമാണ് . മോഹനചന്ദ്രന്റെ '' കാക്കകളുടെ രാത്രി '' പോലൊരു ക്ലാസിക് ഗോഥിക് രചന ഇവിടെത്തെ ജനപ്രിയവായനക്കാരും സാഹിത്യവായനക്കാരും വായിക്കാത്തത് ഇതേ കാരണം കൊണ്ടാണ് . ഹൊറര്‍ മേഖലയിലല്ലാതെ എന്തെങ്കിലും എഴുതേണ്ടതുണ്ടെന്ന് തോന്നിയിട്ടുണ്ടോ?അത്തരമൊരു എഴുത്തുസാധ്യത മരിയ റോസില്‍നിന്നും പ്രതീക്ഷിക്കാമോ ? ഞാന്‍ നേരത്തെ പറഞ്ഞ ജനപ്രിയമെന്നും മുഖ്യധാരയെന്നുമുള്ള വാട്ടര്‍ടൈറ്റ് കമ്പാര്‍ട്ട്‌മെന്റുകള്‍ പൊളിക്കാന്‍ പറ്റിയ എന്ത് രചനകളും എഴുതണമെന്ന് എനിക്ക് താല്‍പര്യമുണ്ട് . അതായത് ഈ വര്‍ഗീകരണക്കാര്‍ക്ക് എങ്ങനെ നോക്കിയാലും ഇത് അവിടെയോ ഇവിടെയോ കൊണ്ട് പോയി കെട്ടാന്‍ പറ്റരുത് . ഇതില്‍ ഒരു വെല്ലുവിളിയുള്ളത് മുകളില്‍ പറഞ്ഞ പോലെ ഇതില്‍ മുഖ്യധാരക്കാരും ജനപ്രിയക്കാരും എത്താതെ പോകും എന്നുള്ളതാണ് . പട്രീഷ്യ ഹൈസ്മിത്ത് , സിമനന്‍ , ഡാഫ്‌നെ ഡു മോറിയെ , പിന്നിലേയ്ക്ക് പോയാല്‍ കോനന്‍ ഡോയല്‍ , തുടങ്ങിയവരാണ് ഈ ഗണത്തില്‍ എന്നെ ആകര്‍ഷിച്ചിട്ടുള്ളവര്‍ . എങ്കില്‍ പോലും '' ഇതാ ഒരു നോവല്‍ '' എന്നും പറഞ്ഞ് അവതരിക്കാന്‍ എനിക്ക് ഒരു കോണ്‍ഫിഡന്‍സ് വന്നിട്ടില്ല . ഗ്രന്ഥകാരന്റെ മരണവും മറ്റ് ഭീതികഥകളും തന്നെ ' കഥ ' എന്ന് ക്ലെയിംചെയ്യാന്‍ എനിക്ക് വിമുഖതയുണ്ടായിരുന്നു . ' ആഖ്യാനങ്ങള്‍ ' എന്ന് വിളിക്കാനുള്ള തന്റേടമേ ഉണ്ടായിരുന്നുള്ളൂ . കുറ്റാന്വേഷണ നോവലില്‍ വലിയ താല്‍പര്യമുണ്ട് . എങ്കിലും സങ്കീര്‍ണമായ ആണ് അവയ്ക്കുള്ളത് . അത് കൊണ്ട് തന്നെ പെട്ടെന്ന് ചാടാന്‍ പേടിയുണ്ട് . കുറ്റകൃത്യത്തെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങള്‍ എന്ന മട്ടില്‍ വല്ലതും എഴുതിയേക്കാം . എന്തെങ്കിലും പുതിയതായി ഉണ്ടാക്കിയെടുക്കുന്നതിനേക്കാള്‍ എനിക്ക് താല്‍പര്യമുള്ള പരിപാടി മുന്‍പ് ചെയ്യുന്ന ഒരു ഫ്രെയിംവര്‍ക്കിന് മേല്‍ ' വര്‍ക്ക് ' ചെയ്യാനാണ് , ഹരിഹര്‍നഗര്‍ കഥ പോലെ . പുസ്തകം മാര്‍ക്കെറ്റ് ചെയ്യുക എന്നത് എഴുത്തുകാരന്റെ കൂടെ ആവശ്യമായിമാറിയ കാലമാണല്ലോ ഇപ്പോള്‍ . വ്യക്തിപരമായ പരാധീനതകളും പട്ടിണിയുംവരെ കച്ചവടപരമായി ഉപയോഗപ്പെടുത്തി സ്വന്തം പുസ്തകങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന വലിയ മാര്‍ക്കറ്റിങ് തന്ത്രങ്ങളില്‍നിന്ന് വിഭിന്നമായി രസകരമായ ചില മാര്‍ക്കറ്റിങ് രീതികള്‍ മരിയ റോസ് ഉപയോഗപ്പെടുത്തിയത് കണ്ടിട്ടുണ്ട് . പുസ്തകമാര്‍ക്കറ്റിങ്ങിനെ എങ്ങനെ നോക്കിക്കാണുന്നു ? .
false
ഒരു കുഞ്ഞു ജനിക്കുമ്പോഴാണ് ഒരു അമ്മയും ജനിക്കുന്നത് . കുഞ്ഞിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണ്ടറിഞ്ഞു ' അമ്മ ഓരോന്നും ചെയ്യുന്നു . തന്റെ ആദ്യത്തെ കൺമണി ചെയ്യുന്ന ഓരോ കാര്യങ്ങളും ആദ്യം അടയാളപ്പെടുത്തപ്പെടുക അമ്മയുടെ മനസിലാണ് . ഒമാനിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനി ഗായത്രിയും അത്തരത്തിൽ ഒരു അമ്മയാണ് . മകൾ യാമി ജനിച്ചപ്പോൾ മുതൽ ഈ അമ്മയും കുഞ്ഞിനൊപ്പം ക്രിയേറ്റിവ് ആയ കാര്യങ്ങളുമായി ബാല്യം ആഘോഷിക്കുകയാണ് . അപ്പോഴാണ് മകൻ ആദിയുടെ ജനനം . ആദിക്ക് ഒന്നര വയസ് കഴിഞ്ഞപ്പോൾ കാണുന്നവരെല്ലാം പറയാൻ തുടങ്ങി , അല്ല ആരിത് യാമിയുടെ തനി പകർപ്പണല്ലോ എന്ന് . സ്വതവേ ക്രിയേറ്റിവ് ആയ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഗായത്രിക്കും മകൾ യാമിക്കും വേറെന്തു വേണം ? ഉടനടി ഗായത്രി മകളുടെ ചെറുപ്പത്തിലെ ചില ചിത്രങ്ങൾ തെരെഞ്ഞെടുത്തു . ആദി കുട്ടനെ സമാനമായ രീതിയിൽ നിർത്തി ചിത്രങ്ങളെടുക്കാനും തുടങ്ങി . അതോടെ സംഭവം ജോറായി . ഒന്നും രണ്ടുമല്ല , നിരവധി ചിത്രങ്ങളാണ് ഈ അമ്മയും മക്കളും ചേർന്നു റീ ക്രിയേറ്റ് ചെയ്തത് . യാമിയുടെയും ആദിയുടേയും പേരിടൽ മുതൽ വിവിധ അവസരങ്ങളിലായി എടുത്ത ചിത്രങ്ങളുടെ ഒരു സീരീസ് തന്നെയാണ് ഒരുക്കിയിരിക്കുന്നത് . കണ്ടാൽ ആർക്കും അത്ഭുതം തോന്നും . മാത്രമല്ല , ചിത്രത്തിൽ ഉള്ളവർ ഇരട്ടക്കുട്ടികൾ അല്ലെന്നു ആരും പറയില്ല എന്നതാണ് മറ്റൊരു പ്രത്യേകത . കുട്ടികൾക്കൊപ്പം പരമാവധി സമയം ക്രിയേറ്റിവ് ആയി ചെലവഴിക്കുന്നതിൽ ഭാഗമായാണ് ഇതെല്ലാം ഗായത്രി ചെയ്യുന്നത് . ചിത്ര രചന , വ്‌ളോഗുകൾ , ബോട്ടിൽ ആർട്ട് തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട് അമ്മയും മക്കളും . അച്ഛന്റെ പൂർണ പിന്തുണ എല്ലാ കാര്യങ്ങൾക്കുമുണ്ട് . ബാല്യകാലം അതിന്റേതായ എല്ലാ രസത്തോടെയും ആഘോഷിച്ചു തീർക്കുകയാണ് യാമിയും ആദിയും .
false
ഒരു മലയാള ഭാഷ വൃത്തമാണ് ശശധരബിംബം . അഭികൃതിഛന്ദസ്സിലുള്ള വൃത്തമാണിത് . വൃത്തമഞ്ജരിയിൽ സമവൃത്തപ്രകരണത്തിലാണ് ഇതിന്റെ ലക്ഷണം വിവരിച്ചിരിക്കുന്നത് . ‎അഘഹരണം• ‎അചലധൃതി• ‎അജഗരഗമനം• ‎അതിരുചിര• അതിരുചിരം• അതിരുചിരം• ‎അതിമുദിതം• ‎അതിസമ്മത• ‎അതിസ്തിമിത• ‎അനപായം• അനുഷ്ടുപ്പ്• ‎അനംഗശേഖരം• ‎അന്നനട• ‎അപരവക്ത്രം• ‎അപരാജിത• ‎അപരാന്തിക• അമല• ‎അമലതരം• ‎അമൃതധാര• ‎അലസ• ‎അലോല• ‎അവനി• ‎അർണ്ണം• ‎അർണ്ണവം• ‎അർദ്ധകേക• ‎അശ്വഗതി• അശ്വഗതി• അശ്വലളിതം• ‎അസംബാധ• ആഖ്യാനകി• ‎ആപാതാളിക• ആപീഡം• ആര്യ• ‎ആര്യാഗീതി• ‎ഇക്ഷുദണ്ഡിക• ‎ഇന്ദുവദന• ഇന്ദ്രവജ്ര• ഇന്ദ്രവംശ• ഉജ്ജ്വല• ഉജ്ജ്വലം• ഉത്പലമാലിക• ‎ഉദീച്യവൃത്തി• ‎ഉദ്ഗത• ‎ഉദ്ഗീതി• ‎ഉപഗീതി• ഉപചിത്രം• ഉപചിത്രം• ഉപജാതി• ‎ഉപമാലിനി• ‎ഉപസർപ്പിണി• ഉപസ്ഥിത• ‎ഉപസ്ഥിതം• ഉപസ്ഥിതപ്രചുപിത• ഉപേന്ദ്രവജ്ര• ഉർവശി• ‎ഊനകാകളി• ഊനതരംഗിണി• ‎ഏല• ഔപച്ഛന്ദസികം• കന്യ• കന്യ• കന്യകാമണി• കബരി• ‎കമനീയം• ‎കമലദിവാകരം• ‎കമലാകരം• ‎കമലാക്ഷം• ‎കരകമലം• കരുണാകരം• ‎കരംഭം• കലിക• ‎കലേന്ദുവദന• കല്യാണി• കളകാഞ്ചി• കളത്രം• ‎കാകളി• കാന്ത• കാമക്രീഡ• കാരീരം• ‎കുമാരി • ‎കുമാരി • ‎കുമുദിനി• ‎കുമുദ്വതി• കുലപാലം• കുവലിനി• കുസുമമഞ്ജരി• കുസുമിതലതാവേല്ലിത• ‎കുസുമവിചിത്ര• കൃശമദ്ധ്യ• കേക• ‎കേതുമതി• കേരളി• കോകരതം• ക്രൗഞ്ചപദ• ക്രൗഞ്ചപദം• ക്ഷമ• ‎ഖഗ• ‎ഗംഗ• ഗാഥ• ‎ഗിരിശിഖരം• ‎ഗിരിസാരം• ‎ഗീതി• ‎ഗുണജാലം• ‎ഗുണസദനം• ‎ഗുരു• ഗൗരി• ‎ചഞ്ചരീകാവലി• ‎ചണ്ഡവൃഷ്ടിപ്രയാതം• ‎ചന്ദനസാരം• ചന്ദ്രരേഖ• ‎ചന്ദ്രലേഖ• ‎ചന്ദ്രലേഖ• ‎ചന്ദ്രവർത്മ• ‎ചപലാവക്‌ത്രം• ‎ചപലാര്യ• ‎ചമ്പകമാല• ‎ചാരണഗീതം• ചാരുഹാസിനി• ‎ചിത്രപദ• ചിത്രലേഖ• ചിത്രവൃത്ത• ഛാന്ദസി• ‎ജഗതീതിലകം• ജഘനചപല• ‎ജലധരനീലം• ജലധരമാല• ‎ജലോദ്ധതഗതി• ജീമൂതം• ജ്വാല• ‎തടിനി• തനുമദ്ധ്യ• തന്വി• തരംഗിണി • ‎തരംഗിണി• തവിപുല• ‎താമരസം• തോടകം• ത്രിഖണ്ഡിക• ദക്ഷിണാന്തിക• ‎ദളം• ‎ദിശ• ‎ദൂഷണഹരണം• ദോധകം• ദ്രുതകാകളി• ‎ദ്രുതഗതി• ‎ദ്രുതപദം• ‎ദ്രുതമദ്ധ്യ• ദ്രുതവിളംബിതം• ‎ധരണി• ധാരാനന്ദിനി• ‎ധീരലളിത• ‎ധൃതകുതുകം• ‎നതോന്നത• ‎നർക്കുടകം• ‎നവതാരണ്യം• ‎നവമാലിക• നവിപുല• ‎നാഗരികം• നാരാചിക• ‎നാരി• ‎നിശ• നൃപതിലലാമം• പഞ്ചചാമരം• പത്ഥ്യ• പത്ഥ്യാര്യ• ‎പത്ഥ്യാവക്‌ത്രം• ‎പത്രലത• ‎പദചതുരൂർദ്ധ്വം• പരാവതി• പരിണാമം• ‎പരിമളം• പര്യസ്തകാഞ്ചി• ‎പല്ലവിനി• പാത്രം • ‎പുടം• പുളകം• പുഷ്പിതാഗ്ര• പൃത്ഥ്വി • പൃത്ഥ്വി • ‎പ്രചിതകം• ‎പ്രഥമപദം• ‎പ്രഭ• പ്രഭദ്രകം• പ്രഭദ്രകം• ‎പ്രമദ• ‎പ്രമാണിക• ‎പ്രമിതാക്ഷര• ‎പ്രമുദിതവദന• പ്രവൃത്തകം• ‎പ്രഹരണതിലകം• ‎പ്രഹർഷിണി• ‎പ്രാച്യവൃത്തി• ‎പ്രിയംവദ• ‎ഫലമുഖി• ‎ഭദ്രക• ഭദ്രകം• ഭദ്രവിരാൾ• ‎ഭദ്രിക• ഭവതരണം• ഭവസാരം• ഭവിപുല• ഭാരതി• ഭുജംഗപ്രയാതം• ഭുജംഗവിജൃംഭിതം• ഭ്രമരവിലസിതം• ‎ഭ്രമരാവലി• ‎മകരന്ദിക• മഞ്ജരി• ‎മഞ്ജുഭാഷിണി• ‎മഞ്ജുള• മണികാഞ്ചി• ‎മണിഘൃണി• മണിദീപം• മണിദീപ്തി• മണിമകുടം• മണിമദ്ധ്യം• ‎മണിമാല• മത്ത• മത്തകാശിനി• മത്തമയൂരം• മത്താക്രീഡാ• ‎മത്തേഭം• മത്തേഭവിക്രീഡിതം• ‎മദനാർത്ത• ‎മദനീയം• മദമന്ഥര• ‎മദലേഖ• ‎മദിര• ‎മധുകരകളഭം• ‎മധുമതി• ‎മധുരതരം• ‎മനോരമ വൃത്തം• ‎മന്ദാക്രാന്ത• ‎മയൂരസാരിണി• ‎മരതകനീലം• മല്ലിക• ‎മവിപുല• ‎മഹാമാലിക• ‎മാത്രാസമകം• ‎മാണവകം• മാനിനി• ‎മാരകാകളി• ‎മാല• ‎മാലിനി• ‎മാലതി• ‎മിശ്രകാകളി• മുഖചപല• മൃഗി• മേഘവിഷ്ഫൂർജ്ജിതം• ‎മൗക്തികദാമ• മൗക്തികപംക്തി• മൗക്തികമാല• ‎മംഗളഫലകം• യുഗ്മവിപുല• ‎രത്നാവലി• രഥോദ്ധത• ‎രജനി• രമണം• രമണം• രമണം• രമണി• രമണീയം• രവിപുല• ‎രവിരദനം• രസപാത്രം• ‎രസരംഗം• രുക്മവതി• ‎രുചിരതരം• ലക്ഷ്മി • ‎ലലന• ലലാമം• ‎ലവലി• ലളിത• ലളിത• ലളിതം• ലളിതം• ലളിതപദം• ലളിതശരീരം• ‎ലീലാകരം• വക്ത്രം• ‎വനമാലം• ‎വർദ്ധമാനം• ‎വലജം• ‎വസന്തമാലിക• ‎വസന്തതിലകം• ‎വസുധ• ‎വസുമതി• ‎വാണി• വാണിനി• ‎വാതോർമ്മി• ‎വാനവാസിക• വിതാനം• വിദ്യുത്ത്• വിദ്യുന്മാല• ‎വിപരീതപത്ഥ്യാവക്‌ത്രം• ‎വിപരീതാഖ്യാനകി• ‎വിപുലാര്യ• വിയോഗിനി• വിലാസിനി• ‎വിശ്ലോകം• വൃത്ത• വൃത്തം• ‎വേഗവതി• വേണി• വൈതാളീയം• വൈശ്വദേവി• ‎വംശപത്രപതിതം• ‎വംശയഷ്ടിക• ‎വംശസ്ഥം• വ്യാളം• ശങ്കരചരിതം• ‎ശശധരബിംബം• ശശികല• ശശികല• ‎ശാർദ്ദൂലവിക്രീഡിതം• ശാലിനി• ശിഖരിണി• ‎ശിവം• ശിതാഗ്ര• ‎ശുദ്ധവിരാൾ• ‎ശിശുഭൃത• ‎ശുദ്ധവിരാഡാർഷഭം• ‎ശുഭഗതി• ‎ശുഭചരിതം• ‎ശുഭജാതം• ‎ശൈലശിഖ• ശംഭുനടനം• ‎ശ്യേനിക• ‎ശ്രവണീയം• ശ്രീ• ‎ശ്രീസദനം• ‎സകലകലം• സമാനിക• ‎സമാസമം• സമ്മത• സമ്പുടിതം• സരസ• സരോരുഹം• സരോജസമം• ‎സർപ്പിണി• ‎സലിലനിധി• സംസാരം• സാരവതി• ‎സാരസകലിക• ‎സാരസനയന• ‎സിംഹവിക്രാന്തം• ‎സിംഹവിഷ്ഫൂർജ്ജിതം• ‎സുകൃതം• ‎സുകേസരം• സുഖകരം• ‎സുഖാവഹം• ‎സുദതി• ‎സുഭഗ• സുമംഗല• ‎സുമുഖി• സുമുഖി• സുലലാമം• ‎സുവദന• സുശരീരം• സുഷമ• ‎സൗരഭം• ‎സ്തിമിത• ‎സ്രഗ്ദ്ധര• സ്രഗ്വിണി• ‎സ്വാഗത• ‎സ്ത്രീ• ‎ഹരനർത്തനം• ‎ഹരി• ‎ഹരിണപ്ലുത• ‎ഹരിണപ്ലുതം• ഹരിണി• ഹംസപ്ലുതം• ഹംസമാല• ഹംസരുത• ശുഭജാതം വൃത്തമഞ്ജരി വിക്കിഗ്രന്ഥശാലയിൽ
false
കോഴിയേപ്പോലെ അപവാദങ്ങൾ കേട്ട ഒരു പക്ഷി ഇല്ല എന്നുതന്നെ പറയാം . ഇറച്ചിക്കോഴികൾക്കും മുട്ടക്കോഴികൾക്കുമെതിരേ എത്രയെത്ര കെട്ടുകഥകളാണ് ദിനംപ്രതി ഉയരുന്നത് . ഊഹാപോഹങ്ങളുടെയും സ്വാർഥതാൽപര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഉയരുന്ന ഇത്തരം കെട്ടുകഥകൾ വിശ്വസിക്കുന്നവരും ഒട്ടേറെയുണ്ട് . അത്തരത്തിലൊന്നാണ് മുട്ടക്കോഴികൾക്ക് ആന്റിബയോട്ടിക്കും രാസവസ്തുക്കളും നൽകിയാണ് അവയെ മുട്ടയിടീക്കുന്നത് എന്നതാണ് . ഓരോ ജീവികൾക്കും അവയുടെ ശരീരത്തിന് ആനുപാതികമായ പോഷകങ്ങൾ ഉൾക്കൊള്ളിച്ചാണ് തീറ്റകൾ തയാറാക്കുന്നത് . അതുകൊണ്ടുതന്നെയാണ് വിപണിയിൽ വ്യത്യസ്ത ഇനം തീറ്റകൾ ലഭ്യമായത് . കന്നുകാലികളുടെ കാര്യത്തിൽ കിടാക്കൾക്കും കറവപ്പശുക്കൾക്കും വ്യത്യസ്ത തീറ്റകൾ ലഭ്യമാണ് . ആ തീറ്റകൾ ആടിനു കൊടുക്കാറില്ല . പകരം ആടിനുള്ള പെല്ലറ്റുകൾ ലഭ്യമാണ് . അതുപോലെതന്നെ മുയലുകൾക്ക് മുയൽതീറ്റയും വിപണിയിലുണ്ട് . കോഴികൾക്കു തന്നെ സ്റ്റാർട്ടർ , ഗ്രോവർ , ഫിനിഷർ മുതലായ തീറ്റകളും മുട്ടയിടുന്ന കോഴികൾക്ക് ലെയർമാഷും ലഭ്യമാണ് . ഓരോ ജീവിയുടെയും വളർച്ചാ കാലത്തിന് ആനുപാതികമായാണ് തീറ്റ നൽകപ്പെടുക .
false
ബിറ്റ് ദി ഗിവർ ക്രെഡിറ്റ് ദി റിസീവർ രാവിലെ തന്നെ പെൻഷൻ ടെല്ലർ കൗണ്ടറിൽ ആണ് ഡ്യൂട്ടിയെങ്കിലും തെല്ലു മയക്കത്തിൽ ആയിരുന്നു . കോവിഡ് കാരണം ഇപ്പൊ കാര്യമായി ആരും നേരിട്ട് ട്രെഷറിയിൽ വരുന്നില്ലല്ലോ . അമ്മയുടെ നെഞ്ചു വേദന കാരണം പാതിരാത്രിക്ക് മെഡിക്കൽ കോളജിന്റെ വരാന്തയിൽ ഇരുന്നുറങ്ങേണ്ടി വന്നതിന്റെ ബാക്കിപത്രം . അല്ലെങ്കിലും ആൻജിയോ പ്ലാസ്‌റ്റി കഴിഞ്ഞപ്പോഴേ ഡോക്ടർ പറഞ്ഞിരുന്നു ചെറിയ ഒരു ബ്ലോക്ക് കൂടി ഉണ്ടെന്ന് . എഫ് ഡി സെക്ഷനിലെ പുതിയതായി ജോയിൻ ചെയ്ത പയ്യന്റെ സെക്ഷനിൽ നിന്നും ഉച്ചത്തിൽ ഉള്ള ശബ്ദം മയക്കത്തിന് വിഘ്‌നം ആയി . തല ഉയർത്തി നോക്കിയപ്പോ വയസ്സായ കാർന്നോരുമായി പയ്യൻ ഒന്ന് കൊമ്പു കോർത്തതാ . അല്ലെങ്കിലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അവന് ഇത്തിരി ക്ഷമ കുറവാണ് . എന്തായാലും എഴുന്നേറ്റു ചെന്നു . കാര്യം തിരക്കി . “ എഫ് ഡി ക്ലോസ് ചെയ്യാൻ വന്നതാ ചേച്ചി , സെർവർ ഡൗൺ ആയ കാരണം ചെയ്യാൻ പറ്റുന്നില്ല ” അവൻ പറഞ്ഞു . കാർന്നോരും ഒട്ടും മോശം ഇല്ല . പാസ് ബുക്ക് വാങ്ങി ഞാൻ ശരിയാക്കാം എന്ന് പറഞ്ഞു സീറ്റിൽ ഇരുന്നു . പാസ് ബുക്ക് തുറന്നു അഡ്രസ് വായിച്ചപ്പോ ചങ്ക് ഒന്ന് പിടഞ്ഞു . ദേവസ്സി സാർ നാട്ടിലെ പഴയ ഡെപ്യൂട്ടി തഹസിൽദാർ . വട്ടപേര് പറഞ്ഞാൽ ‘ ‘ ദേവസ്സി മാപ്ല . ’ ’ ആ മുഖത്തേക്ക് ഞാൻ ഒന്ന് പാളി നോക്കി . മാസ്ക് കാരണം സത്യത്തിൽ നേരത്തെ ആളെ മനസ്സിലായില്ല . മൂപ്പർക്കും എന്നെ മനസ്സിലായിട്ടില്ല . ഒരു നിമിഷം സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാൻ പറഞ്ഞു സാർ ഇരിക്കണം നമുക്ക് ശരിയാക്കാം . അപ്പോഴും പുള്ളി വിടാൻ ഉദ്ദേശ്യം ഇല്ല . മൂപ്പര് വരാന്തയിലേക്ക് ചൂണ്ടി കാട്ടി പറഞ്ഞു ‘ ‘ എന്റെ ഭാര്യയെയും കൂട്ടി ഞാൻ ഒരു മണിക്കൂർ ആയി ആയി ഇവിടെ വന്നിട്ട് . പറ്റില്ല ഇപ്പൊ ശരിയാക്കണം അവളെ ഡോക്ടറെ കാണിക്കാൻ പോകേണ്ടതാ . ” അപ്പോളാണ് വരാന്തയിൽ കസേരയിൽ ചാരി ഇരുന്ന് ഉറങ്ങുന്ന അന്നമ്മ ടീച്ചറെ ഞാൻ കണ്ടത് . ടീച്ചർ സർക്കാർ സ്കൂളിൽ പഠിപ്പിച്ചത് കൊണ്ടും ഞാൻ ചേലക്കര കോൺവെന്റ് സ്കൂളിൽ പഠിച്ചത് കൊണ്ടും ടീച്ചറുടെ ഉപദേശം കേൾക്കേണ്ടി വന്നിട്ടില്ല . നന്നേ കണിശക്കാരി ആയിരുന്ന കണക്കു ടീച്ചർ ആയിരുന്നു അന്നമ്മ ടീച്ചർ . പക്ഷേ എന്നിട്ടും സെബി കാരണം … അതെ സെബി കാരണം മാത്രം ഞാൻ ടീച്ചറുടെ വഴക്കും , ഉപദേശവും കേൾക്കേണ്ടി വന്നു . അല്ല ഞാനും കുറ്റക്കാരി ആണ് … അർഹിക്കാത്തതു ആഗ്രഹിക്കാൻ പാടില്ലാലോ . വടക്കാഞ്ചേരി പാരലൽ കോളജിലെ പഴയ ബികോം ക്ലാസ്സായി മാറി എന്റെ മനസ്സ് . സെബി പഴയ എം കോം കാരനായും . എന്തായിരുന്നു സെബിയെ എന്നിലേക്ക്‌ അടുപ്പിച്ചത് . അടുത്തുള്ള പഞ്ചായത്തിലെ താമസക്കാരായിരുന്നത് കൊണ്ട് എന്നും ബസിൽ കണ്ടത് കൊണ്ടോ . അതോ ചേലുള്ള ചേലക്കരയിൽ നിന്നും വരുന്ന അത്രയൊന്നും ചേലില്ലാത്ത മഞ്ജുവിനോട് പ്രണയം തോന്നാൻ മാത്രം എന്താ ഉള്ളത് . ചിന്താപരമായി ഞാൻ പഴയ മോഹൻലാൽ സിനിമകളിലെ ആരാധികയായിരുന്നു . ഒന്ന് കൂടി വ്യക്തമായി പറഞ്ഞാൽ കഥാപാത്രങ്ങളോടും തമാശകളോടും അതിലെ ഗ്രാമ അന്തരീക്ഷങ്ങളോടും . എന്നും അത്തരം സിനിമകളിലെ സ്ഥലങ്ങളിലേക്കു യാത്ര പോകണം എന്നായിരുന്നല്ലോ എന്റെ സ്വപനത്തിലെ ഹോബി . സെബിയാകട്ടെ പഴയ വേണുനാഗവള്ളി ഫാനും . എന്തിനു പറയണം എല്ലാവരും പ്രണയ ലേഖനം എഴുതിയപ്പോ മൂപ്പര് എഴുതിയത് ‘ ‘ അനുരാഗിണി ഇതാ എൻ കരളിൽ പൊലിഞ്ഞ പൂക്കൾ ’ ’ എന്നല്ലേ . എപ്പോഴും സിനിമ ലോകത്തെ കഥാപാത്രങ്ങളുടെ ലോകത്തു ആയിരുന്ന ഞാൻ സ്വപനം കണ്ടിരുന്നത് എന്നെ കല്യാണം കഴിച്ചു അയക്കുന്ന വീട്ടിൽ നെടുമുടി വേണുവിനെ പോലെ ഉള്ള അമ്മായി അച്ഛനും കവിയൂർ പൊന്നമ്മയെ പോലുള്ള അമ്മായി അമ്മയും വേണം എന്നായിരുന്നു . സെബിയുമായി പ്രണയത്തിൽ ആയപ്പോൾ ആണ് മനസ്സിലായത് ഞാൻ എത്തിപ്പെടാൻ പോകുന്നത് കീരിക്കാടൻ ജോസിന്റെയും ഫിലോമിന ചേച്ചിയുടെയും വീട്ടിലേക്കാണ് എന്ന് . അതും പറഞ്ഞു സെബി എന്നെ എപ്പോഴും കളിയാക്കുമായിരുന്നു . മൂപ്പര് എപ്പോഴും പറയുമായിരുന്നു ‘ ‘ നിന്നെ ഞാൻ സ്വപനലോകത്തെ യാത്രകളിൽ നിന്നും ഇറക്കും എന്ന് . ’ ’ പകൽ വീട് തോറും ട്യൂഷൻ എടുത്തു കിട്ടിയതും , സ്പിന്നിങ് മില്ലിലെ രാത്രി ഷിഫ്റ്റ് ചെയ്തു കിട്ടിയതും കൂടി കൂട്ടി വച്ച് സ്കൂട്ടർ വാങ്ങിയപ്പോളും ഞാൻ ആദ്യ യാത്ര പോയത് ദേവാസുരം സിനിയിലെ ഏഴിലക്കര ശിവ ക്ഷേത്രം അന്വേഷിച്ചാണല്ലോ . അതും ജീവിതത്തിൽ ആദ്യമായി ജില്ല വിട്ടു പാലക്കാട്ടേക്ക് … ജില്ല പോയിട്ടു താലൂക്ക് വിട്ടു പോലും പോകാൻ അച്ഛനുള്ളപ്പോൾ സമ്മതിച്ചിട്ടില്ല . പെങ്കുട്യോള് ദൂരേക്ക്‌ പോയാൽ ചീത്തയായി പോകും എന്നായിരുന്നു അച്ഛന്റെ പക്ഷം . ചങ്കരന് ഒത്ത ചക്കിയായി അമ്മയും . രാഷ്ട്രീയ പ്രവർത്തനം തലക്ക് പിടിച്ച അച്ഛന് പാർട്ടി വിട്ടു ഒരു കളിയുണ്ടായിരുന്നില്ല . സ്വന്തം ആയുണ്ടായിരുന്ന പലചരക്കു കട പോലും ഞാൻ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ബന്ധുക്കൾ ശത്രുക്കൾ പറ്റിച്ചു കൊണ്ട് പോയി . അച്ഛന് അൽഷിമേഴ്‌സ് വന്നാൽ പിന്നെ ആരൊക്കെ പറ്റിക്കും പറ്റിക്കില്ല എന്നൊന്നും വകതിരിവില്ലാലോ . അഞ്ജുവിനെയും മഞ്ജുവിനെയും ഒരുമിച്ചു കുഞ്ചു എന്ന് വിളിച്ചാൽ വരണമെന്നായിരുന്നു അച്ഛന്റെ കൽപന . കല്യാണം കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങൾ ആയതോടെ ചേച്ചിയുടെ വരവ് താരതമ്യേന കുറഞ്ഞു … അല്ല അവളെ പറഞ്ഞിട്ടും കാര്യം ഇല്ല , അവിടുത്തെ അമ്മയുടെ കാൻസർ ആ കുടുംബത്തെയും തളർത്തിയല്ലോ . ഇവിടെ വന്നിട്ടും എന്തിനാ , തിരിച്ചു പോകുമ്പോ കൊടുക്കാനും ഒന്നൂല്യ . ബുദ്ധിമുട്ടു മനസ്സിലാക്കി അവളും വരവ് കുറച്ചു . ഇടക്കൊക്കെ തെക്കേലെ സിസിലി ചേച്ചിയുടെ വീട്ടിലെ ഫോണിലേക്കു വിളിക്കും . അൽഷിമേഴ്‌സ് അച്ഛന്റെ ഓർമകളെ പാടേ തകർത്തു കളഞ്ഞു . അമ്മയെയും ചേച്ചിയെയും പോലും തിരിച്ചറിഞ്ഞിരുന്നില്ല . എന്നാലും സ്പിന്നിങ് മില്ലിലെ ജോലി കഴിഞ്ഞു രാവിലെ വന്നാൽ അച്ഛന് മുത്തം കൊടുക്കാതെ ഞാൻ ട്യൂഷൻ എടുക്കാൻ പോകാറില്ലലോ . എന്തോ അത് മാത്രം ആയിരുന്നു ഞാൻ മകൾ ആയിരുന്നു എന്ന് മൂപ്പര് തിരിച്ചറിയാൻ കാരണം ആയിരുന്നത് . പെട്ടന്നാണ് ദേവസ്സി സാറിന്റെ ഘന ഗംഭീര ശബ്ദം കേട്ടത് . ‘ ‘ എന്തായി കുട്ടി ’ ’ . ഒന്ന് ഞെട്ടിയെങ്കിലും പരിസരബോധം വീണ്ടെടുത്ത് ഞാൻ പറഞ്ഞു ‘ ‘ സാർ ദിപ്പോ ശരിയാക്കാം . ’ ’ മൂപ്പര് വിടാൻ ഉദ്ദേശ്യം ഇല്ല ‘ ‘ പറഞ്ഞാ പോരാ . ദാ അന്നമ്മയെ കണ്ടോ തളർന്ന് ഉറങ്ങി പാവം . ’ ’ എന്തോ ഭാഗ്യത്തിന് സെർവർ ശരിയായി . പെട്ടന്ന് എഫ് ഡി ക്ലോസ് ചെയ്തു വേഗത്തിൽ ടെല്ലർ കൗണ്ടറിൽ എത്തി ക്യാഷ് കൊടുത്തു . എന്നിട്ടു ദേവസ്സി സാറിനൊപ്പം ഞാൻ അന്നമ്മ ടീച്ചറുടെ അടുത്തേക്ക് പോയി . ഞങ്ങളുടെ നാട്ടിലെ പേര് കേട്ട സ്ഥലം അളക്കുന്ന വ്യക്തി കൂടിയായിരുന്നു ദേവസ്സി മാപ്ല . ഒരു ഒഴിവു ദിവസം പോലും മൂപ്പരെ കിട്ടണമെങ്കിൽ ഒരു മാസം മുൻപേ പറയണം . ആവശ്യത്തിന് ഭൂസ്വത്തും സർക്കാർ ജോലിയും ഉള്ള ഒരു ഉയർന്ന കുടുംബം . സെബിയുമായുള്ള അടുപ്പം അവരുടെ വീട്ടിൽ എങ്ങിനെയോ അറിഞ്ഞു സെബിയുടെ ചേച്ചിയും ഡോക്ടറും ആയ സീനയും അന്നമ്മ ടീച്ചറും അന്ന് എന്നെ കുറെയേറെ ഗുണദോഷിച്ചു … മറക്കണം എന്ന് . സെബിയെ പിന്നീട് അവരുടെ ഒരു ബന്ധുവഴി ഗൾഫിലേക്ക് വിട്ടു . എന്നിട്ടും കത്തുകളിലൂടെയും കൂട്ടുകാരിയുടെ വീട്ടിലേക്കുള്ള എസ് ടി ഡി കോളുകളിലൂടെയും ഞങ്ങൾ പ്രണയം തുടർന്നു . പിന്നെ എപ്പോഴോ വിളികൾ , കത്തുകൾ ഒക്കെ കുറഞ്ഞു തുടങ്ങി . സെബി ജീവിതത്തിലും നല്ല ഒരു അക്കൗണ്ടന്റ് ആയി മാറി . അല്ലെങ്കിലും ലാഭങ്ങളും നഷ്ടങ്ങളും കൂട്ടി ബാലൻസ് ഷീറ്റ് ടാലി ആക്കുന്ന ആളാണല്ലോ നല്ലൊരു അക്കൗണ്ടന്റ് . അച്ഛന്റെ മരണവും എന്നെ ആകെ തളർത്തി . പിന്നെ അന്നമ്മ ടീച്ചറുടെ ശാപം കൂടി ഞാൻ വാങ്ങേണ്ടെന്നു കരുതി . സെബിയെ ഞാൻ അവർക്കു വിട്ടു കൊടുത്തു . ഓർക്കുമ്പോൾ സങ്കടം അടക്കാൻ പറ്റുന്നില്ല . പിന്നെ അങ്ങനെ എല്ലാം നേടി ജീവിക്കാൻ ഞാൻ “ വീണ്ടും ചില വീട്ടുകാര്യങ്ങളിലെ ഭാവനയൊന്നും ” അല്ലാലോ . മഹാഭാരതത്തിലെ പഴയ ഒരു കണ്ണാടി ഇല്ലേ ഛായാമുഖി . നമ്മൾ നോക്കിയാൽ നമ്മളെ കാണില്ല പക്ഷേ നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ കാണും . ഹിഡുംബി അതിൽ നോക്കിയപ്പോ കണ്ടത് ഭീമനെ . ഹിഡുംബി അത് ഭീമന് കൊടുത്തു . ഭീമൻ നോക്കിയപ്പോളോ ദ്രൗപദിയെ . പിന്നെ ഭീമൻ അത് ദ്രൗപതിക്കു കൊടുത്തു . ദ്രൗപതി നോക്കിയപ്പോ അതിൽ അർജ്ജുനൻ . എന്താലേ ? … . അത് പോലെ ആ കണ്ണാടി ഹിഡുംബിയായ ഞാൻ ഭീമനായ സെബിക്ക് കൊടുത്തത് പോലെ ആയി പിന്നീടങ്ങോട്ട് ജീവിതം . എന്ന് വച്ച് എന്റെ ജീവിതത്തിൽ പിന്നെ മറ്റൊരു ഭീമനും അർജുനനും വന്നില്ലാട്ടോ . ഒരു കാലഘട്ടത്തിൽ കണ്ണാടിയിൽ ഞാൻ നോക്കിയപ്പോ സെബിയും സെബി നോക്കിയപ്പോ ഞാനും ആയിരുന്നു . പിന്നെപ്പോഴോ സെബി നോക്കിയപ്പോ എന്നെ മാത്രം കണ്ടില്ല . പൂത്തില്ലേലും കായ്ച്ചില്ലേലും നാമ്പിട്ടതൊന്നും കരിഞ്ഞില്ലെൻ മനസ്സിൽ എങ്കിലും സാരി തലപ്പ് കൊണ്ട് ഞാൻ കണ്ണീർ തുടച്ചു . എന്നെ കണ്ടപ്പോ അവർക്കു മനസ്സിലായൊന്നുമില്ല . ഞാൻ പഴയ കാര്യങ്ങളും പേരും ചിരിച്ചു കൊണ്ട് പറഞ്ഞപ്പോ അവർ ഞെട്ടിപ്പോയി . മാസ്ക് ഊരി മാറ്റി അവരെ ഞാൻ ഒരു ചായ കുടിക്കാൻ ക്യാന്റീനിലേക്കു ക്ഷണിച്ചു . അവർക്ക് അത്ഭുതമായി , സന്തോഷത്തോടെ അവർ വന്നു . താലി ഉണ്ടോന്ന് നോക്കിയില്ല എന്ന് തോന്നുന്നു . അന്നമ്മ ടീച്ചർ എന്റെ കയ്യിൽ പിടിച്ചു ചോദിച്ചു ഭർത്താവ് എന്ത് ചെയ്യുന്നു . എത്ര കുട്ടികളാ എന്നൊക്കെ . ഞാൻ വിഷമം പുറത്തു കാണിക്കാതെ പഴയ നെടുമുടി വേണു – കവിയൂർ പൊന്നമ്മ ഡയലോഗ് വച്ച് കാച്ചി . ഗൗരവക്കാരനായ ദേവസ്സി സാറും ടീച്ചറും ചിരിച്ചു മണ്ണ് കപ്പി . സെബി ഇപ്പൊ ഗൾഫിലെ ഒരു കമ്പനിയിലെ ചീഫ് അക്കൗണ്ട്സ് മാനേജർ ആണത്ര … ഭാര്യയും രണ്ട് ആൺമക്കളുമായി സന്തോഷത്തോടെ ജീവിക്കുന്നു . അങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞ് അവർ പോയി … ഒരിക്കലും കാണില്ല എന്ന് കരുതിയ വ്യക്തികൾ … അല്ലെങ്കിലും കാലം ഇങ്ങനെ ചില സർപ്രൈസുകൾ കാത്തു വച്ചിട്ടുണ്ടാകും . ഫോണിൽ ഉത്രാളിക്കാവമ്മയുടെ പാട്ട് … . ‘ അമ്മ വിളിക്കുമ്പോ ഉള്ള റിങ്ടോൺ ആണ് . ’ അഞ്ജു വിളിച്ചിരുന്നു . ഗോപേട്ടന്റെ കടേല് ഇപ്പൊ വലിയ കച്ചോടം ഒന്നും ഇല്ലാത്രേ . കാശു വല്ലതും ഉണ്ടോ നിന്റെല് . , കുട്ടിയോൾക്കു ഓൺലൈൻ ക്ലാസിനു ഫോൺ വാങ്ങാനാത്രേ . എന്റെ മരുന്നിനു തന്നെ ഒരുപാടു കാശാവുന്നറിയാം . എന്നാലും കുട്ട്യേ ഒന്നു നോക്കു ” . നോക്കട്ടെ അമ്മെ ഈ മാസം മുതല് ശമ്പളം പിടിക്കില്ല്യാന്നു സർക്കാർ പറഞ്ഞിട്ടുണ്ട് നമുക്ക് വഴിയുണ്ടാക്കാം . അതെ പഴയ അക്കൗണ്ടൻസി സാർ നാരായണൻ മാഷുടെ ശബ്ദം ഓർമ വന്നു ‘ ‘ ഡെബിറ്റ് ദി ഗിവർ ക്രെഡിറ്റ് ദി റീസിവർ . ’ ’ ഒരു തരത്തിൽ നമ്മളും ക്രെഡിറ്റർ അല്ലേ ദൈവത്തിന്റെ , മാതാപിതാക്കളുടെ , അധ്യാപകരുടെ , സുഹൃത്തുക്കളുടെ ഒക്കെ നന്മകൾക്ക് മുൻപിൽ … . അതെ ‘ ഡെബിറ്റ് ദി ഗിവർ ക്രെഡിറ്റ് ദി റീസിവർ ’ .
false
കേരളത്തിലെ വയനാട് ജില്ലയിലെ ലക്കിടിയിൽ ആണ് ചങ്ങലമരം . ചങ്ങല ചുറ്റിയ ഈ വലിയ മരത്തിന് സ്ഥലത്തെ ഐതിഹ്യങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട് . കൽ‌പറ്റയിൽ നിന്നും 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ചെയിൻ മരത്തിലേക്കുള്ള ദൂരം . ഐതിഹ്യമനുസരിച്ച് കരിന്തണ്ടൻ എന്ന ആദിവാസി യുവാവാണ് ഒരു ബ്രിട്ടീഷ് എഞ്ജിനിയറിന് ദുർഘടമായ മലനിരകളിലൂടെ വയനാട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തത് . ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ജിനിയർ തന്റെ വഴികാട്ടിയായ ഈ ആദിവാസി യുവാവിനെ കൊന്നുകളഞ്ഞു . ഗതികിട്ടാതെ ആദിവാസിയുവാവിന്റെ ആത്മാവ് ഈ വഴി പോകുന്ന യാത്രക്കാരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു . ഒരു മന്ത്രവാദി പിന്നീട് കരിന്തണ്ടന്റെ ആത്മാവിനെ ഈ മരത്തിലേക്ക് ചങ്ങലകൊണ്ട് ബന്ധിച്ചു എന്നാണ് വിശ്വാസം . ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട് .
false
ഇക്കുറിയും മുടങ്ങാതെ സമയം തെറ്റിക്കാതെ മണ്‍സൂണ്‍ എത്തി . ഭൂമി വീണ്ടും പച്ചപ്പണിഞ്ഞു . മെലിഞ്ഞ് , നേര്‍ത്ത വര പോലെ ഒഴുകിയിരുന്ന അരുവികള്‍ വീണ്ടും സമൃദ്ധമായി . മരങ്ങളില്‍ പുതിയ തളിരിലകളോടെ കാടുകള്‍ കൂടുതല്‍ ഘനഗാംഭീര്യതയാര്‍ന്നിരിക്കുന്നു . മഴക്കാലപ്രിയരായ ഏതൊരു സഞ്ചാരികളുടെയും പ്രിയപ്പെട്ട സമയമാണ് ഇപ്പോള്‍ … ട്രക്കിംഗും ഹൈക്കിംഗും ക്യാമ്പിങ്ങുമെല്ലാമായി അടിച്ചു പൊളിച്ചിരുന്ന സമയം . പക്ഷേ , പറഞ്ഞിട്ടെന്താ കാര്യം ? കൊറോണ മൂലം ഇക്കുറി മഴക്കാല യാത്രകളും വെള്ളത്തിലായ മട്ടാണ് . സനൂഷയെ അറിയാത്ത മലയാളികൾ ചുരുക്കമാണ് . കാഴ്ചയിലെ കൊച്ചുണ്ടാപ്രിയുടെ ചേച്ചിയായും മാമ്പഴക്കാലത്തിലെ മാളുവായും കുസൃതി നിറഞ്ഞ അഭിനയം കാഴ്ചവെച്ചുകൊണ്ട് മനസു കവർന്ന സനൂഷ , നായികയായി എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് സിനിമാസ്വാദകർ സ്വീകരിച്ചത് . പഠനത്തിനായി സിനിമയിൽ നിന്നും വിട്ടുനിന്ന സനൂഷ മികച്ചൊരു തിരിച്ചുവരവിനു തയാറെടുക്കുകയാണ് . യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന ഈ നായിക , താൻ നടത്തിയ മനോഹരയാത്രകളെക്കുറിച്ചുള്ള ചിത്രങ്ങളൈാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് . , , ❤ 🧚 ‍ ♀ ️ # # 🦋 📸 <ഉപയോക്താവ്> 8 , 2020 6:36 യാത്രകള്‍ ഒന്നും പോകാനാവാതെ വീടുകളില്‍ ഡെസ്പടിച്ച് കഴിച്ചു കൂട്ടുന്ന യാത്രാപ്രാന്തന്‍മാരെ കൂടുതല്‍ കൊതിപ്പിക്കാന്‍ തന്‍റെ വയനാടന്‍ യാത്രയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി സനുഷ . നുരഞ്ഞൊഴുകുന്ന അരുവിക്ക് മുകളില്‍ കെട്ടിയ ഊഞ്ഞാലില്‍ ഇരുന്നാടുന്നതും കാടിനുള്ളില്‍ ഇരിക്കുന്നതുമെല്ലാമായ ചിത്രങ്ങള്‍ സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചു . ലോക്ഡൗൺ കാലത്തിനു മുന്‍പേ നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ഇവ . വയനാട്ടിലെ പ്രശസ്തമായ ' റെയിന്‍ ഫോറസ്റ്റ് ജംഗിള്‍ സ്റ്റേ'യില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍ . ഹരിതമനോഹരമായ കാടിനുള്ളില്‍ ക്യാമ്പ് ചെയ്യുന്ന അനുഭവമാണ് മേപ്പാടിയിലുള്ള ഈ താമസസ്ഥലം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത് . കയ്യില്‍ ഒരു കപ്പ്‌ ചായയുമായി , കാടിന്‍റെ നാനാതരം ശബ്ദങ്ങള്‍ ശ്രവിച്ച് , മരങ്ങള്‍ക്കിടയില്‍ ഇരിക്കുന്ന അനുഭവം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത് ? മേപ്പാടിയില്‍ നിന്നും സ്വീകരിക്കപ്പെടുന്ന അതിഥികള്‍ , കാടിനുള്ളിലൂടെ ഏകദേശം അഞ്ചു കിലോമീറ്റര്‍ നീളുന്ന യാത്രക്ക് ശേഷമാണ് ഇവിടെയെത്തുക . എത്തിക്കഴിഞ്ഞ് വേണമെങ്കില്‍ പ്ലാന്റേഷന്‍ വാക്കിനു പോകാം . രാത്രി ഉറങ്ങാന്‍ ടെന്‍റ് ആവശ്യമെങ്കില്‍ അത് ഒരുക്കിത്തരും . കോട്ടേജുകള്‍ വേണ്ടവര്‍ക്ക് ഉള്ളില്‍ ഉറങ്ങാം . വേണമെങ്കില്‍ , ക്യാമ്പ്ഫയര്‍ ഒരുക്കാനുള്ള സൗകര്യവും ഒരുക്കും . ചിക്കനും നെയ്ച്ചോറും അടക്കമുള്ള രുചികരമായ ഭക്ഷണമാണ് അത്താഴത്തിനു വിളമ്പുന്നത് . അതിരാവിലെ എഴുന്നേറ്റ് കിളികളുടെ കളനാദം കേട്ടുകൊണ്ട് കാട്ടിനുള്ളിലൂടെ നടക്കാം . അടുത്തുള്ള എളിമ്പിലേരി മലനിരകളില്‍ ട്രെക്കിംഗ് നടത്താം . തിരിച്ചു പോകുമ്പോഴും മേപ്പാടി ടൗണ്‍ വരെയുള്ള ഓഫ്റോഡ്‌ യാത്രയും പാക്കേജിന്‍റെ ഭാഗമാണ് .
false
പക്ഷിസ്‌നേഹികളും പ്രകൃതി സ്‌നേഹികളും ഒരിക്കലെങ്കിലും തീര്‍ച്ചയായും വന്നിരിക്കേണ്ട സ്ഥലമാണ് ബാംഗ്ലൂര്‍ മൈസൂര്‍ ഹൈവേയില്‍ നിന്നു കുറച്ചു മാറി സ്ഥിതി ചെയ്യുന്ന രംഗനാത്തിട്ടു പക്ഷിസങ്കേതം . പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ഇല്ലാതെ ചെറിയ ഒരു ട്രിപ്പ് പോകാന്‍ പറ്റിയ ഇടം . ബാംഗ്ലൂര്‍ , മൈസൂര്‍ എന്നിവിടങ്ങളില്‍ ഐ ടി മേഖലകളിലും മറ്റുമായി ജോലി ചെയ്യുന്ന മലയാളികള്‍ക്ക് , അവരുടെ വീക്കെന്റുകളില്‍ ഒന്നു റിലാക്‌സ് ചെയ്യാനും ഏറ്റവും നല്ല സ്ഥലമാണ് കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ ഈ സ്ഥലം . ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും ഇവിടേക്ക് ഒരു ഏകദേശം 10 കിലോ മീറ്റര്‍ ദൂരമേ ഉള്ളൂ . മൈസൂര്‍ സിറ്റിയില്‍ നിന്നും 19 കിലോ മീറ്ററും . ചരിത്രപ്രസിദ്ധമായ ശ്രീരംഗപട്ടണത്തില്‍ നിന്നും 3 കിലോ മീറ്റര്‍ ദൂരമാണ് ഇവിടേക്ക് . വൃന്ദാവന്‍ ഗാര്‍ഡന്‍സിന്റെ വളരെ അടുത്തിത് . ഹൈവേയില്‍ നിന്നും ഇങ്ങോട്ടുള്ള വഴിയിലേക്കു തിരിഞ്ഞു കഴിഞ്ഞാല്‍ പിന്നെ റോഡിന്റെ ഇരുപുറവും വയലുകളാണ് . പലതരം കൃഷികള്‍ . തനി നാട്ടിന്‍ പുറത്തിന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ . എന്‍ട്രി ഗേറ്റ് എത്തുമ്പോള്‍ തന്നെ പക്ഷികളുടെ ബഹളങ്ങള്‍ . എഡി 1648 ല്‍ കാവേരി നദിക്കു കുറുകെ അന്നത്തെ മൈസൂര്‍ രാജാവ് കണ്ടീരവ നരസിംഹ വോഡയാര്‍ ഒരു ചെറിയ ഡാം നിര്‍മിച്ചതിന്റെ ഫലമായി ഉണ്ടായ ആറു ചെറിയ ദ്വീപ സമൂഹങ്ങളുടെ കൂട്ടമാണ് ഈ പ്രദേശം . പ്രശസ്ത പക്ഷി ശാസ്ത്രജ്ഞനായ സലിം അലി ഈ പ്രദേശം സന്ദര്‍ശിക്കുകയും അദ്ദേഹം വോഡയാര്‍ രാജാവിനോട് ഈ സ്ഥലം സംരംക്ഷിക്കാനും പക്ഷി സങ്കേതമാക്കാനും ശുപാര്‍ശ ചെയ്യുകയും ചെയ്തു . അങ്ങനെ ആണ് 1940 ല്‍ രംഗനാത്തിട്ടു പക്ഷിസങ്കേതം രൂപീകൃതമായത് . കര്‍ണാടകയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമാണിത് . രംഗനാഥ സ്വാമി എന്ന ഹിന്ദു ദൈവത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത് . രാംഗനാ തിട്ടു ഫോട്ടോ ഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 40ഏക്കറില്‍ പരന്നു കിടക്കുന്ന സ്ഥലം . നിബിഡവനങ്ങള്‍ എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും മുളങ്കൂട്ടങ്ങളും , മഹാഗണി , യൂക്കാലിപ്റ്റ്‌സ് , ആല്‍ അങ്ങിനെ പേരറിയുന്നതും അറിയാത്തതുമായി മരങ്ങള്‍ . മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ , വെയില്‍ അധികം ഉള്ളില്‍ എത്തില്ല . അതിനാല്‍ , ഗാര്‍ഡനില്‍ ഒക്കെ ചുറ്റി നടന്നാലും തളര്‍ച്ച തോന്നില്ല . മരങ്ങളെപ്പറ്റിയും പക്ഷികളെപ്പറ്റിയും വിവരങ്ങള്‍ എഴുതി ചേര്‍ത്ത ബോര്‍ഡുകളും അങ്ങിങ്ങായി ഉണ്ട് . ഡോ . സലിം അലി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്ന ഒരു ചെറു കെട്ടിടത്തില്‍ രംഗനാ തിട്ടുവിന്റെ ഒരു ചെറു മാതൃകയുണ്ട് . അവിടെ കാണപ്പെടുന്ന എല്ലാതരം പക്ഷികളെ കുറിച്ചുള്ള വിവരണങ്ങളും ലഭ്യമാണിവിടെ . പഠനാവശ്യങ്ങള്‍ക്കൊക്കെ വരുന്നവര്‍ക്കായി ഒരു ചെറു ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട് . ബോട്ടിംഗ് ആണ് ഇവിടുത്തെ ഒരു പ്രത്യേകത . ലൈഫ് ജാക്കറ്റുകള്‍ ലഭ്യമാക്കിയതിനാല്‍ ബോട്ട് യാത്ര സുരക്ഷിതമാണ് . നദിയിലെ മുതലകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ് . അങ്ങിങ്ങായി കാണപ്പെടുന്ന പാറക്കെട്ടുകളില്‍ ഇവ വിശ്രമിക്കുന്നുണ്ടാകും . പലതരം പക്ഷികള്‍ പാറകളില്‍ നിലയുറപ്പിച്ച് മീന്‍ ്പിടിക്കുന്നുണ്ടാകും . ബോട്ട് ഇവയ്ക്കരികിലേക്കു പോകും . മുതലകളെയും പക്ഷികളെയും ഒക്കെ നമുക്ക് വളരെ അടുത്ത് നിന്നും കാണാന്‍ സാധിക്കും . നദിയുടെ മറ്റേ കരയിലും മരങ്ങള്‍ തിങ്ങിനിറഞ്ഞു തന്നെയാണ് . അവിടവും പല പക്ഷികളുടെയും ആവാസ കേന്ദ്രങ്ങളാണ് . കയ്യില്‍ ഒരു ബൈനോക്കുലര്‍ കരുതിയിട്ടുണ്ടെങ്കില്‍ അവയെയും കാണാം . എരണ്ടകള്‍ , പലതരം കൊക്കുകള്‍ , തീക്കാക്കകള്‍ , കാട്ടു താറാവുകള്‍ , കുളക്കോഴികള്‍ , മറ്റനേകം ദേശാടനപക്ഷികള്‍ എന്നിങ്ങനെ അനേകം പക്ഷികള്‍ . നവംബര്‍ മുതല്‍ ജൂണ്‍ വരെ ആണ് ഇവിടെ സീസണ്‍ . നല്ല മഴക്കാലത്ത് കൃഷ്ണസാഗര്‍ ഡാമില്‍ ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം തുറന്നു വിടാറുണ്ട് . ആ സമയം ഇവിടെയും നന്നായി വെള്ളം കയറും . അപ്പോള്‍ ടൂറിസ്റ്റുുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ട് . അപ്പോള്‍ , ബോട്ടിംഗ് ഉണ്ടാകാറില്ല . എങ്കിലും ഇവിടുത്തെ ഗാര്‍ഡനില്‍ സമയം ചിലവഴിക്കാം . നന്നായി പരിപാലിക്കപ്പെടുന്ന പാര്‍ക്ക് ആണ് ഇവിടെ . ഉയരത്തില്‍ നിന്നുള്ള കാഴ്ചകള്‍ കാണാനായി അങ്ങിങ്ങായി ഇരുമ്പു കൂടാരങ്ങള്‍ ഉയരത്തില്‍ കെട്ടി ഉണ്ടാക്കിയിട്ടുണ്ട് . മുകളില്‍ കയറിയുള്ള ജലാശയത്തിന്റെ കാഴ്ച അതിമനോഹരമാണ് . മരങ്ങളില്‍ വെള്ള കൊക്കുകള്‍ അങ്ങിങ്ങായി ഇരിക്കുന്നത് കണ്ടാല്‍ , മരങ്ങളെ മഞ്ഞു കണങ്ങള്‍ മൂടിയിരിക്കുകയാണോ എന്ന് തോന്നി പോകും . രവിലെയും വൈകിട്ടുമാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം . പ്രദേശത്തിന്റെ സൗന്ദര്യം മുഴുവനായും അപ്പോള്‍ ആസ്വദിക്കാം . രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ ആണ് സന്ദര്‍ശനാനുമതി . ടിക്കറ്റ് നിരക്ക് 50രൂപ . പാര്‍ക്കിംഗ് സൗകര്യം ഉണ്ട് . മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന കഫറ്റെരിയയും അകത്തുണ്ട് . ദൂരെ നിന്നും വരുന്നവര്‍ക്ക് താമസിക്കാന്‍ മൈസൂറിലോ ശ്രീരംഗപട്ടണത്തോ നല്ല ബജറ്റ് ഹോട്ടലുകളും ഉണ്ട് . തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന സ്ഥലം ആയതു കൊണ്ട് തന്നെ ശുദ്ധവായുവും ശ്വസിച്ച് , ചെറിയ കാറ്റും കൊണ്ട് ശാന്തതയും , പ്രകൃതിയുടെ സൗന്ദര്യവും അനുഭവിക്കാം . സീസണ്‍ അല്ലാത്ത മാസങ്ങളിലും വന്നാല്‍ നഷ്ടം ഒന്നും സംഭവിക്കില്ല . സീസണ്‍ സമയത്തു 4000ത്തോളം പക്ഷികള്‍ കാണപ്പെടാറുണ്ട് . അതില്‍ ലാറ്റിന്‍ അമേരിക്ക സൈബിരിയ , വടക്കേ ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള ദേശാടനപക്ഷികളും ഉള്‍പ്പെടുന്നു . ജലാശയത്തിലും മരങ്ങളിലും പാറകളിലും ആയി ഒട്ടു മിക്ക പക്ഷികളെയും നമുക്ക് ദൃശ്യമാകുകയും ചെയ്യും . രാംഗനാ തിട്ടു ഫോട്ടോ ഗാലറി കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .
false
' , ' മരണവുമായി ഗാഢസൗഹൃദത്തിലായിക്കഴിഞ്ഞ ഒരാളെ , ജീവിച്ചിരിക്കുന്നവരുടെ ഗണത്തിലാണോ അതോ മരിച്ചവരുടെ കൂട്ടത്തിലാണോ പെടുത്തേണ്ടത് ? ജീവിച്ചിരിക്കുന്നതായി കാണപ്പെടുന്ന ചിലര്‍ എന്നേ മരിച്ചവരാണോ ? ഇങ്ങനെ , കൊടുംനടുക്കമുണര്‍ത്തുന്ന ചില ചോദ്യങ്ങളാണുന്നയിക്കുന്നത് പി . എഫ് . മാത്യൂസിന്റെ ' മുഴക്കം ' എന്ന ചെറുകഥ . ആ നടുക്കത്തെ അയാള്‍ മുഴക്കം എന്നു വിളിക്കുകയും ' വീടിനേയും ഉടലിനേയും വിറകൊള്ളിക്കുന്ന പൊള്ളയായ ഒരു മുഴക്കം ' എന്ന് , കഥയിലെ അവസാനവാക്യത്തില്‍ സംഗ്രഹിക്കുകയും ചെയ്യുന്നു . ഇത്രയും എഴുതിക്കഴിഞ്ഞപ്പോള്‍ പൊടുന്നനേ ഓര്‍മ്മവന്നത് ' ഇതുപോലെ ' എന്ന വൈലോപ്പിള്ളിക്കവിതയിലെ ദാരുണമായ ഒരു സന്ദര്‍ഭമാണ് . ' ഇതു വാസ്തവ , മന്യദൃഷ്ടികള്‍ ക്കതിസാധാരണമായ മൃത്യുവും ഹൃദയം സ്വയമന്തരിച്ചു പോ- യതിനുള്ളോരനുബന്ധമായ് വരാം ' . പദ്യത്തില്‍ പറഞ്ഞതിനെ , അടിക്കുറിപ്പില്‍ , കവി ഇങ്ങനെ തെളിച്ചെഴുതുന്നുമുണ്ട്- ' പലരും എന്തെങ്കിലും ജീവിതാഘാതം കൊണ്ടു മരിച്ചു കൂറേക്കൂടി കാലം കഴിഞ്ഞിട്ടാവാം സാധാരണനിലയില്‍ മരിക്കുന്നത് ' . പ്രത്യാശയുടെ കവിയായി നമ്മുടെ നിരൂപകര്‍ പലപാടു പുകഴ്ത്തിയിട്ടുള്ള വൈലോപ്പിള്ളിയാണ് ഇങ്ങനെ എഴുതിയതെന്നോര്‍ക്കണം . വാസ്തവത്തില്‍ അതായിരുന്നു വൈലോപ്പിള്ളി , മരണത്തിന്റെ ഇരുണ്ട മ്ലാനപ്രഭയില്‍ ജീവിതം വായിച്ച കവി . താന്‍ കണ്ട ദാരുണസത്യത്തില്‍ നിന്നു മുഖംതിരിക്കാന്‍ കവി നടത്തിയ ശ്രമങ്ങളെയാണു നമ്മള്‍ ' ജീവിതത്തിന്റെ കൊടിപ്പട'മായും വറ്റാത്ത പ്രത്യാശയുടെ പന്തങ്ങളായുമൊക്കെ തെറ്റിദ്ധരിച്ചത് . ഈ മുഖംതിരിക്കല്‍ നമ്മിലെല്ലാവരിലുമുണ്ട് . മരണമെന്ന സഹചാരിയെ നമ്മള്‍ കണ്ടുമുട്ടുന്നിടങ്ങളിലൊക്കെ വച്ച് അവഗണിക്കുന്നു . ഓരോ നിശ്വാസത്തോടൊപ്പവും നമ്മില്‍ത്തന്നെയുള്ള മൃത്യുഗന്ധത്തെ പുറംതള്ളി ഒരു തരം വ്യാജസംതൃപ്തിയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു . പക്ഷേ ചില ആളുകള്‍ , ചില വിചിത്രസന്ധികളില്‍ വച്ച് , നമ്മെ മരണാഭിമുഖമായി നിര്‍ത്തുന്നു . അവരെയോ അവരില്‍ നിന്നു പ്രസരിക്കുന്ന മരണത്തിന്റെ മാരകപ്രഭയേയോ നേരിടാനാവാതെ നമ്മള്‍ വിഹ്വലരാകുന്നു . അത്തരമൊരു വിഹ്വലതയെയാണ് പി . എഫ് . മാത്യൂസ് ' മുഴക്കം ' എന്നു വിളിക്കുന്നത് . നമ്മുടെ വലിയ ഭദ്രതകളായ വീടിനേയും ഉടലിനേയും അത് അടിയോടെ പിടിച്ചുകുലുക്കുന്നു . എട്ടു വര്‍ഷം മുന്‍പ് കാണാതായ ഷീലയുടെ അപ്പന്റെ മടങ്ങിവരവോടെയാണ് കഥയുടെ തുടക്കം . അയാള്‍ തീര്‍ത്തുമൊരപരിചിതനെപ്പോലെ കാണപ്പെടുന്നു . ഒന്നും തന്നെ സംസാരിക്കുന്നില്ല . ചെറിയ ഇടവേളകള്‍ക്കിടയിലുള്ള സമയമത്രയും ഉറങ്ങുന്നു . ഷീലയെക്കൂടാതെ അവളുടെ മമ്മയും അമ്മായിയുമാണ് അപ്പോള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നത് . അവര്‍ ആ അപരിചിതത്വത്തിന്റെ , അപരിചിതന്റെ , പൊരുളഴിക്കാന്‍ ശ്രമിക്കുന്നു . അഴിക്കും തോറും അതിന്റെ കെട്ടുകള്‍ കൂടുതല്‍ മുറുകുന്നു . സ്വര്‍ണ്ണഖനനം പൊള്ളയാക്കിയ കോലാറില്‍ നിന്നുമാണ് അയാള്‍ വന്നത് . പാരീസില്‍ നിന്നു നാടുവിട്ടു വന്ന ഒരു സായ്പിനോടൊപ്പം അയാളുടെ ഐസ് കമ്പനിയില്‍ ജോലി ചെയ്തു . അക്കാലമത്രയും അയാള്‍- സായ്പ്- ' ആ ഐസുകമ്പനിയിലെ നിലവറമുറിയില്‍ തനിച്ചാണ് കഴിഞ്ഞിരുന്നത് ' എന്നൊരു ഭാരിച്ച വാക്യമുണ്ട് കഥയില്‍ . തുടര്‍ന്ന് ഇങ്ങനെയും- ' ഇരുട്ടും യന്ത്രത്തിന്റെ മുഴക്കവുമുള്ള ആ സ്ഥാപനത്തില്‍ ഇരുപത്തിനാലു മണിക്കൂറും അവരെങ്ങനെ കഴിച്ചുകൂട്ടിയെന്ന് ഷീലയ്ക്ക് അതിശയമായിരുന്നു ' . വാര്‍ധക്യത്തില്‍ സായ്പ് , ഷീലയുടെ പപ്പയേയും കൂട്ടി പാരീസിലേയ്ക്ക് മടങ്ങുന്നു . ഒന്നുരണ്ടു മാസങ്ങള്‍ക്കു ശേഷം പാരീസില്‍ നിന്നു മടങ്ങിയെത്തിയ അയാള്‍ക്ക് , താല്‍പ്പര്യപൂര്‍വ്വം , പറയാനുണ്ടായിരുന്നതത്രയും അവിടത്തെ ' കാറ്റകോ'മുകളെക്കുറിച്ചായിരുന്നു . അത്തരത്തിലൊരു മുറി , വീട്ടിനു താഴെ തനിക്കും വേണമെന്ന് അയാള്‍ വാശി പിടിക്കുന്നു . ആര്‍ക്കിടെക്റ്റായിരുന്ന മമ്മാ അയാളുടെ ആവശ്യം സാധിച്ചുകൊടുത്തു . എന്നാല്‍ അവിടത്തെ വെളിച്ചക്കൂടുതല്‍ അയാളെ വികര്‍ഷിച്ചു . തുടര്‍ന്ന് അയാളെ , എണ്‍പതാം വയസ്സില്‍ , കാണാതാകുന്നുന്നതും എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിനം പൊടുന്നനേ കണ്ടു കിട്ടുന്നതുമൊക്കെയാണ് , ചുരുങ്ങിയ താളുകളില്‍ , മാത്യൂസിന്റെ കഥയില്‍ ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കുന്നത് . ഒരിക്കല്‍ കോലാറില്‍ നിന്ന് അയാളുടെ സഹോദരന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഷീലയുടെ പപ്പയെ കാണാന്‍ വന്നിരുന്നു . അവര്‍ മുറിയടച്ചിരുന്നു സംസാരിക്കുകയും കണ്ണീരോടെ പിരിയുകയും ചെയ്തു . ജ്യേഷ്ഠന്റെ മുടി വെട്ടിക്കൊടുത്തതിനു ശേഷമാണ് അയാള്‍ പോയത് . പപ്പായുടെ മടങ്ങിവരവിനു ശേഷം ഷീല നടത്തിയ അന്വേഷണത്തില്‍ അയാളെയും ഇപ്പോള്‍ കാണാനില്ല എന്നാണു വെളിവായത് . കോലാറിലെ പൊള്ളയായ ഭൂഗര്‍ഭത്തില്‍ എവിടെയോ അയാള്‍ തിരോഭവിച്ചു . ജ്യേഷ്ഠനെ സന്ദര്‍ശിച്ച ശേഷം മടങ്ങി നാട്ടിലെത്തിയ അയാള്‍ , സഹോദരന്‍ മരിച്ചുപോയി എന്നാണത്രേ പറഞ്ഞത് ! കൂടെക്കൊണ്ടുവന്ന സഹോദരന്റെ മുടി അവിടെ ഒരു നെല്ലിമരച്ചോട്ടില്‍ , വിലാപപൂര്‍വ്വം , അയാള്‍ സംസ്‌കരിക്കുകയും ചെയ്തു . ഒരു രാത്രി , തന്റെ മടങ്ങിവന്ന ഭര്‍ത്താവിനോടൊപ്പമുറങ്ങിയ ഷീലയുടെ മമ്മാ , അയാളെയൊരു മൃതമനുഷ്യനെയെന്നോണം തിരസ്‌കരിക്കുന്നിടത്താണ് കഥയുടെ പര്യവസാനം . അതോടെ കഥയില്‍ പലയിടത്തായി വിന്യസിക്കപ്പെട്ടിരിക്കുന്ന മരണത്തിന്റെ പൊള്ളയായ മുഴക്കം ഷീലയെ വന്നു മൂടുന്നു . ഇതൊരു പരുക്കന്‍ സംഗ്രഹമാണ് . സൂക്ഷ്മവിശദാംശങ്ങളുടെ ലുബ്ധമായ നെയ്തിണക്കലാണ് മാത്യൂസിന്റെ കഥയുടെ ദുരൂഹതയെയും ഗാഢതയെയും നിര്‍ണ്ണയിക്കുന്നത് . തനിക്ക് എക്കാലവും , ഏറെക്കുറെ , ഒരപരിചിതനായിരുന്ന പപ്പയുടെ ബാല്യകൗമാരങ്ങളേക്കുറിച്ച് ഷീല സങ്കല്പിച്ചു നോക്കുന്ന ഭാഗം കഥയിലുണ്ട് . കുഴിയാനകളേപ്പോലെ , മണ്ണിനടിയിലെ കളിസ്ഥലം സങ്കല്പിച്ച കുട്ടി . പാതാളക്കിണറിന്റെ ആഴത്തില്‍ നിന്നു വരുന്ന മുഴക്കങ്ങളുടെ പേടിപ്പെടുത്തുന്ന ക്ഷണത്തിനായി കാതോര്‍ത്തിരുന്നവന്‍ . കഥയില്‍ തുടര്‍ന്നു വരുന്ന ഏതാനും ചില വാക്യങ്ങള്‍ , അതിന്റെ ദുരൂഹമായ അകപ്പൊരുളിലേയ്ക്കു നയിക്കുന്ന ഇരുണ്ട വെളിച്ചമെന്ന നിലയില്‍ , ഇവിടെ എടുത്തെഴുതാം- .
false
പശ്ചിമഘട്ടത്തിലെ മിറിസ്റ്റിക്ക ചതുപ്പുകളിൽ കാണപ്പെടുന്ന ഒരിനം വലിയ മരമാണ് ഉണ്ടാപ്പയിൻ . . 25 മീറ്റർ വരെ ഉയരം വയ്ക്കും . പശ്ചിമഘട്ടതദ്ദേശസസ്യമാണ് . വംശനാശഭീഷണിയുണ്ട് . വിത്തിൽ ഭാരത്തിന്റെ പകുതിയോളം കൊഴുപ്പാണ് . കൈകൊണ്ടുപിഴിഞ്ഞ് ഇതു ശേഖരിക്കാം . ഗിരിവർഗ്ഗക്കാർ ഈ കൊഴുപ്പ് മുളങ്കുറ്റിയിൽ ശേഖരിച്ചു കത്തിച്ചു വിളക്കായി ഉപയോഗിക്കാറുണ്ട് . ഈടും ഉറപ്പും ബലവും കുറഞ്ഞ തടിക്ക് മങ്ങിയ തവിട്ടുനിറമാണ് . സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . അകിൽ • അക്കേഷ്യ • അകത്തി • അങ്കോലം • അത്തി • അമ്പഴം • അരണമരം • അരയാഞ്ഞിലി • അരയാൽ • അരിനെല്ലി • അലക്കുചേര് • അശോകം • ആഞ്ഞിലി • ആത്ത • ആനത്തൊണ്ടി • ആനെക്കാട്ടിമരം • ആമത്താളി • ആരംപുളി • ആൽമരം • ആവൽ • ആഴാന്ത • ആറ്റിലിപ്പ • ആറ്റുതേക്ക് • ആറ്റുനൊച്ചി • ആറ്റുഞാവൽ • ആറ്റുമയില • ആറ്റുവഞ്ചി • ഇത്തി • ഇത്തിയാൽ • ഇരുമ്പകം • ഇരുൾ • ഇലഞ്ഞി • ഇലന്ത • ഇലപ്പൊങ്ങ് • ഇലവ് • ഇലിപ്പ • ഈന്തപ്പന • ഈഴചെമ്പകം • ഉങ്ങ് • ഉദി • ഉന്നം • എണ്ണപ്പന • എണ്ണപ്പൈൻ • എരുമനാക്ക് • ഏഴിലം‌പാല • ഒതളം • ഒടുക്ക് • ഓടമരം • കടുക്ക • കണിക്കൊന്ന • കമ്പകം • കമ്പിളി • കരിങ്ങാലി • കരിങ്ങോട്ട • കരിന്തകര • കരിമരം • കരിമരുത് • കരിഞ്ഞാവൽ • കരിഞ്ഞിക്കട • കരിമ്പന • കരിവേങ്ങ • കരുവാളി • കരിവേലം • കല്ലാവി • കൽ‌പ്പൈൻ • കല്ലാൽ • കല്ലിലവ് • കൽമരം • കശുമാവ് • കറുത്തവാറ്റിൽ • കർപ്പൂരം • കാഞ്ഞിരം • കാട്ടീന്ത • കാട്ടുകടുക്ക • കാട്ടുകമുക് • കാട്ടുകൊന്ന • കാട്ടുതുവര • കാട്ടുതേയില • കാട്ടുപുന്ന • കാട്ടുമരോട്ടി • കാനപ്പാല • കാരക്കൊങ്ങ് • കാരപ്പൊങ്ങ് • കാരമരം • കാരാഞ്ഞിലി • കാരാൽ • കാരി • കാവളം • കാറ്റാടി മരം • കുങ്കുമപ്പൂമരം • കുടപ്പന • കുടംപുളി • കുടമാൻപാരിമരം • കുണ്ഡലപ്പാല • കുരങ്ങുമഞ്ഞൾ • കുമ്പിൾ • കുളപ്പുന്ന • കുളമാവ് • കൂനമ്പാല • കൂവളം • കൃഷ്ണനാൽ • കൊക്കോ • കോർക്കുമരം • കോവിദാരം • ഗുൽഗുലു • ഗുൽ‌മോഹർ • ചടച്ചി • ചന്ദനം • ചന്ദനവേമ്പ് • ചരക്കൊന്ന • ചാവണ്ടി • ചിന്നകിൽ • ചിറ്റാൽ • ചീനി • ചുരുളി • ചുവന്നകിൽ • ചുവന്ന മന്ദാരം • ചൂണ്ടപ്പന • ചെമ്പകം • ചെമ്മരം • ചെറുകൊന്ന • ചെറുതുവര • ചെറുപുന്ന • ചേര് • ചോരപ്പൈൻ • ചോലവേങ്ങ • ജാതി • ജാക്കറാന്ത • ഞമ • ഞാവൽ • ഞാറ • ഞാഴൽ • തണൽമുരിക്ക് • തണ്ടിടിയൻ • തണ്ണിമരം • തമ്പകം • താന്നി • തിരുക്കള്ളി • തീറ്റിപ്ലാവ് • തുടലി • തെള്ളിമരം • തെള്ളിപ്പൈൻ • തെണ്ട് • തൊണ്ടി • തേക്ക് • തേക്കൊട്ട • തേരകം • ദന്തപത്രി • നരിവേങ്ങ • നവതി • നാഗമരം • നാങ്ക് • നായ്ക്കമ്പകം • നായ്‌ക്കുമ്പിൾ • നായ്‌ത്തമ്പകം • നീരാൽ • നീർക്കടമ്പ് • നീർക്കുരുണ്ട • നീർമരുത് • നീർമാതളം • നീർവാക • നീർ‌വാളം • നീറോലി • നെടുനാർ • നെന്മേനിവാക • നെല്ലി • പച്ചവാറ്റിൽ • പച്ചിലമരം • പടപ്പ • പട്ടിപ്പുന്ന • പട്ടുതാളി • പതിമുകം • പനച്ചി • പമ്പരകുമ്പിൾ • പമ്പരം • പരുവ • പരുവമരം • പലകപ്പയ്യാനി • പവിഴമല്ലി • പശക്കൊട്ടമരം • പാച്ചോറ്റി • പാതിരി • പാരിജാതം • പാല • പാലി • പാറപ്പൂള • പിണർ • പിനാറി • പീലിവാക • പുന്ന • പുന്നപ്പ • പുളിച്ചക്ക • പുളി • പുളിവാക • പൂതംകൊല്ലി • പൂത്തിലഞ്ഞി • പൂപ്പാതിരി • പൂവം • പൂവരശ്ശ് • പെരുമരം • പെരുമ്പൽ • പേര • പേരാൽ • പേഴ് • പൈൻ • പൊരിപ്പൂവണം • പൊട്ടവാക • പൊരിയൻ • പൊന്തൻവാക • പ്ലാവ് • പ്ലാശ് • ബദാം • ബാൽസ • ബ്ലാങ്കമരം • മഞ്ചാടി • മഞ്ജനാത്തി • മഞ്ഞക്കടമ്പ് • മഞ്ഞക്കൊന്ന • മഞ്ഞമന്ദാരം • മട്ടിമരം • മണിമരുത് • മതഗിരിവേമ്പ് • മരോട്ടിമരം • മലങ്കാര • മലന്തുടലി • മലന്തെങ്ങ് • മലമഞ്ചാടി • മലമ്പരത്തി • മലമ്പുന്ന • മലമ്പുളി • മലമ്പൊങ്ങ് • മലമന്ദാരം • മലയകത്തി • മലവിരിഞ്ഞി • മലവേമ്പ് • മഹാഗണി • മഴമരം • മാഞ്ചിയം • മാതളം • മഴുക്കാഞ്ഞിരം • മാവ് • മുഞ്ഞ • മുരിക്ക് • മുള • മുള്ളുവേങ്ങ • മുള്ളിലം • മുള്ളിലവ് • മൂങ്ങാപ്പേഴ് • മൂട്ടികായ് • മൈല • യൂക്കാലിപ്റ്റ്സ് • രക്തചന്ദനം • രുദ്രാക്ഷം • വയില • വക്ക • വഞ്ചി • വട്ട • വട്ടക്കുമ്പിൾ • വഴന • വരച്ചി • വരിമരം • വല്ലഭം • വിടന • വിരി • വില്ലൂന്നി • വിളാത്തിമരം • വീട്ടി • വീമ്പ് • വെങ്കടവം • വെടങ്കുരുണ • വെടിനാർ • വെടിപ്ലാവ് • വെൺമുരിക്ക് • വെന്തേക്ക് • വെള്ളക്കടമ്പ് • വെള്ളദേവതാരം • വെള്ളപ്പൈൻ • വെള്ളമരുത് • വെള്ളകിൽ • വെള്ളവാക • വെള്ളവാറ്റിൽ • വെള്ളവേലം • വെള്ളീട്ടി • വേങ്ങ • വേപ്പ് • വ്രാളി • ശീമപ്ലാവ് • ശീമപ്പഞ്ഞി • ശീമപ്പൂള • ശിംശപ • സിൽവർ ഓക്ക് • സുബാബുൽ • സ്കൂട്ട്മരം •
false
അൽപം കുസൃതികളായ കുട്ടികളുള്ള ഏതൊരു വീട്ടിലും കേൾക്കുന്ന സ്ഥിരം വാചകമാണ് '' അനുസരണക്കേടിന് നല്ല ചുട്ട അടി കൊടുക്കണം '' എന്നത് . യഥാർത്ഥത്തിൽ ഈ അടിയും അനുസരക്കേടുമായി എന്തെങ്കിലും ബന്ധമുണ്ടോ ? പഠനങ്ങൾ വ്യക്തമാക്കുന്നത് അമിതമായി ശിക്ഷിച്ചു വളർത്തുന്ന കുട്ടികളിൽ നിഷേധാത്മക മനോഭാവം കൂടുതലായിരിക്കും എന്നാണ് . ഒരു നിശ്ചിത കാലത്തേക്കോ സമയത്തേക്കോ കുട്ടികളെ അടിയുടെ പേരിൽ അനുസരണ പഠിപ്പിക്കാമെങ്കിലും കാലാന്തരത്തിൽ ഈ കുട്ടികൾ മാതാപിതാക്കളിൽ നിന്നും അകലാനാണ് സാധ്യത കൂടുതൽ . അധ്യാപനത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ . അമിതമായി ശിക്ഷിക്കുന്ന മാതാപിതാക്കളോടും അധ്യാപകരോടും കുട്ടികൾക്ക് വളരുമ്പോൾ അതൃപ്തിയുമാണുണ്ടാകുക . വീട്ടിൽ നിന്നും അടി വാങ്ങിക്കൂട്ടുന്ന കുട്ടികൾ പ്രധാനമായും മൂന്നു തരത്തിലാണുള്ളത് . ആദ്യത്തെ വിഭാഗം അടി തരുമെന്ന് ഭീഷണിപ്പെടുത്തുമ്പോള്‍ തന്നെ അനുസരിക്കും . രണ്ടാമത്തെ വിഭാഗമാകട്ടെ അൽപം ചെറുത്തുനിൽപ്പൊക്കെ കഴിഞ്ഞ് അടി കിട്ടിക്കഴിഞ്ഞാല്‍ മാത്രമേ പറഞ്ഞ കാര്യം അനുസരിക്കുകയുള്ളു . ഇനി മൂന്നാമത്തെ വിഭാഗം , അടി കിട്ടുന്തോറും വാശി പിടിക്കുകയും പറഞ്ഞ കാര്യം ചെയ്യാതിരിക്കുകയും ചെയ്യും . ഇവരെയാണ് കൂട്ടത്തിൽ ഏറ്റവും പേടിക്കേണ്ടത് . അടിച്ചുകൊണ്ടിക്കുന്ന വടി വാങ്ങി തിരിച്ചടിക്കുകയോ , കൈകൊണ്ട് പ്രത്യാക്രമണം നടത്തുകയോ ചെയ്യുന്നവരാണ് മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ടവർ . കുറ്റവാസനയുള്ളവരാണ് പൊതുവെ ഈ കുട്ടികൾ . എന്നാൽ ശരിയായ പ്രായത്തിൽ അതു മനസിലാക്കാൻ സാധിച്ചാൽ ഇവരെ ശരിയായ രീതിയിൽ വളർത്തിയെടുക്കാനാകും . ഇത്തരം വാശിക്കുടുക്കളുടെ അടുത്ത് വീണ്ടും അടി പ്രയോഗത്തിന് ഒരുങ്ങരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം . കാര്യങ്ങൾ ഇവർക്ക് മനസിലാകുന്ന ഭാഷയിൽ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുക . അമിതമായി ശിക്ഷിച്ചു വളർത്തുന്ന കുട്ടികളില്‍ ആത്മവിശ്വാസക്കുറവ് , ഉത്ക്കണ്ഠ എന്നിവയുണ്ടാകും . സ്‌കൂളിലോ സമൂഹത്തിന്റെ ഇക്കൂട്ടരോട് ഒരു കാര്യം ചെയ്യാൻ ആവശ്യപ്പെട്ടാൽ ഇവർ പിന്നോട്ട് പോകും . അനുസരണ കൂടുതലുകൊണ്ടാണ് ഇതെന്നും എന്തും മാതാപിതാക്കളോട് ചോദിച്ചിട്ട് മാത്രമേ ചെയ്യൂ എന്നുമെല്ലാം ഇതിനുള്ള മറുപടിയായി മാതാപിതാക്കൾ പറഞ്ഞേക്കാം . എന്നാൽ കുട്ടികളുടെ ആത്മവിശ്വാസം നശിച്ചു തുടങ്ങി എന്നതാണ് ഇതിനർത്ഥം . സ്വഭാവവൈകൃതങ്ങളുമായി വരുന്ന കുട്ടികളുടെ കുടുംബാന്തരീക്ഷം വിശകലനം ചെയ്യുമ്പോള്‍ അമിതമായ ശിക്ഷാ മനോഭാവത്തോടെ വീടുകളിൽ വളർത്തിയവരാണെന്ന് മനസിലാകും . കുട്ടികൾ വീടിനോ സമൂഹത്തിനോ ചേരാത്തവരായി ഒറ്റപ്പെട്ട് വളരുകയാണെങ്കിൽ അതിനുള്ള കാരണം ഒരു പരിധിവരെ അടി കൊണ്ടുള്ള ശിക്ഷ തന്നെയാവാം . മാതാപിതാക്കൾക്ക് കുട്ടികളെ തല്ലാനോ ശിക്ഷിക്കാനോ അവകാശമില്ല എന്നല്ല ഇതിനർത്ഥം . എന്നാൽ ചെയ്യുന്ന ഓരോ തെറ്റിനും തല്ലാതെ , നല്ല ഭാഷയിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക . അവരുടെ തെറ്റെന്താണെന്ന് ബോധ്യപ്പെടുത്തുക . ഇതൊന്നും നടന്നില്ലെങ്കിൽ മാത്രം അടി എന്ന ആയുധം പ്രയോഗിക്കുക . കുട്ടികളാണെങ്കിലും അവരുടെ മനസിലും അഭിമാനബോധം ഉണ്ടെന്നു മനസിലാക്കുക . മറ്റുള്ളവരുടെ മുന്നിൽ വച്ച് കുറ്റപ്പെടുത്തുന്നതു ശിക്ഷിക്കുന്നതും അവരുടെ മനസ്സിൽ നിന്നും എളുപ്പത്തിൽ മായില്ല .
false
വടക്കെ മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ ഭക്ഷണധൂര്‍ത്തും ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നുമരിച്ച മകളെക്കുറിച്ചുള്ള ദുഖവും സമാന്തരമായി സഞ്ചരിക്കുന്ന ഈ കഥ ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വായിക്കപ്പെട്ടതാണ് . കഥ മുസ്‌ലിം വിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിനിധാനത്തിന്റെ രാഷ്ട്രീയവും ചര്‍ച്ചയായി . പരിചയമുള്ള ഇടങ്ങളില്‍ കണ്ടിട്ടുള്ള ഹിന്ദു-മുസ്ലിം വിവാഹങ്ങളിലെ ഭക്ഷണധൂര്‍ത്ത് എന്ന യാഥാര്‍ത്ഥ്യം പകര്‍ത്തുക മാത്രമാണ് ചെയ്തതെന്നും ഇതിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് കഥ എഴുതിയതെന്നുമായിരുന്നു സന്തോഷ് ഏച്ചിക്കാനത്തിന്റെ മറുപടി . ബിരിയാണി എന്ന തലക്കെട്ടില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ സമാഹാരം ഡിസി ബുക്‌സ് പുറത്തിറക്കാനിരിക്കുകയാണ് . ഇതിന്റെ ഭാഗമായി ഡിസി ബുക്‌സാണ് കഥയുടെ ഓഡിയോ തയ്യാറാക്കിയത് . ഏറെ വായിക്കപ്പെട്ട ആ കഥ ഇതാ ഇവിടെ കേള്‍ക്കാം .
false
മദ്ധ്യ അഫ്ഗാനിസ്താനിലെ പർവതങ്ങളിൽ നിന്നുത്ഭവിച്ച് തുർക്ക്മെനിസ്താനിലേക്കൊഴുകി കാറ-കും മരുഭൂമിയിൽ അപ്രത്യക്ഷമാകുന്ന ഒരു നദിയാണ് ഹരി അഥവാ ഹരി റുദ് . ഇതിന് 1100 കി . മീ . നീളമുണ്ട് . ഹിന്ദുക്കുഷ് പർവതനിരയുടെ ഭാഗമായ ബാബ പർവതനിരയാണ്‌ ഹരിയുടെ ഉത്ഭവകേന്ദ്രം . ഫലഭൂയിഷ്ഠതയ്ക്ക് പേരുകേട്ട ഹെറാത്ത് താഴ്വരയെ നനയ്ക്കുന്നത് ഹരി നദിയാണ്‌ . ഹെറാത്തിലേക്കെത്താൻ തെക്കോട്ടൊഴുകുന്ന നദി പിന്നെ പടിഞ്ഞാറോട്ടാണൊഴുകുന്നത് . ഈ നദി , ചിലയിടത്ത് അഫ്ഗാൻ-ഇറാൻ അതിർത്തിയാവുന്നു . അഫ്ഗാനിസ്ഥാന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
' പറയാത്ത തെറി വാക്ക് കെട്ടിക്കിടന്നെന്റെ നാവു കയ്ക്കുന്നു … 'കെ . ജി . എസ്സിന്റെ വരികള്‍ ദിവസം നൂറുവണയെങ്കിലും ഓര്‍ത്തുപോകുന്നുണ്ട് എന്‍ . ശശിധരന്‍ . എഴുത്ത്,വായന , നിരൂപണം , വിവര്‍ത്തനം , നാടകം , സിനിമ തുടങ്ങി സര്‍ഗാത്മകതയുടെ എല്ലാമേഖലകളും ഭദ്രമാണ് ആ കൈകകളില്‍ . ബാലസാഹിത്യം വായിച്ചുവളരേണ്ട പ്രായത്തില്‍ മുതിര്‍ന്നവര്‍ക്കൊപ്പം മുതിര്‍ന്ന വായന തുടങ്ങിയ അദ്ദേഹത്തിന്റെ എഴുത്തുജീവിതം മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മഹാവ്യസനങ്ങളുടെ നദി എന്ന ആത്മകഥയില്‍ എത്തിനില്‍ക്കുകയാണ് . ആത്മകഥയെ ആധാരമാക്കി വി . സുരേഷ് കുമാര്‍ നടത്തിയ അഭിമുഖം വായിക്കാം . മഹാവ്യസനങ്ങളുടെ നദി എന്നു കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും മനസ്സിലേക്ക് അനേകം പ്രവാചകന്മാരും,എഴുത്തുകാരും വന്നു നില്‍ക്കുന്നു . തന്റേതല്ലാത്ത കാരണങ്ങളാല്‍ എപ്പോഴും അലച്ചിലും വേദനകളും കൊണ്ട് ജീവിക്കേണ്ടി വന്ന മനുഷ്യര്‍ അതില്‍ യേശുവും ബുദ്ധനും ഡെസ്റ്റോയ്വ്‌സക്കിയും എം . ടി യും വരെ നിറയുന്നുണ്ട് . മഹാവ്യസനങ്ങളുടെ നദി എന്ന ഈ മാഷുടെ തന്നെ വാക്ക് സ്വന്തംജീവിതവുമായി എങ്ങനെ വന്നുനിന്നു ? മഹാവ്യസനങ്ങളുടെ നദി ആത്മകഥാപരമായ ഓര്‍മകളുടെ ഒരു സമാഹാരമാണ് . ആ പേരിലുള്ള ലേഖനം 2018- ലെ പ്രളയ ' ത്തിനു ഒരു മാസം മുമ്പ് ഞാന്‍ കണ്ട ഒരു സ്വപ്നത്തെപ്പറ്റിയാണ് . സ്വപനത്തില്‍ ഞാന്‍ കണ്ട കാര്യങ്ങള്‍ ഒന്നര മാസത്തിന് ശേഷം ജീവിതത്തിലും ലോകത്തിലും യാഥാര്‍ത്ഥ്യമായി . പുസ്തകത്തിന്റെ പേര് എല്ലാ അര്‍ത്ഥത്തിലും എന്റെ ജീവിതത്തിന് ഇണങ്ങുന്ന ഒരു രൂപക മാണ് . നാലോ അഞ്ചോ വയസ്സ് മുതലുള്ള വ്യക്തമായ ഓര്‍മ്മകള്‍ തുടങ്ങുന്നത് മുതല്‍ എവിടെയും വലിയ സന്തോഷത്തിന്റെയോ ആത്മവിശ്വാസത്തിന്റെയോ അനുഭവങ്ങള്‍ എനിക്കില്ല . പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മാത്രമേ ചെറിയ പ്രായം മുതല്‍ ഞാന്‍ സന്തോഷിച്ചിട്ടുള്ളൂ ' മനുഷ്യ പുരുഷ ജീവിതാനുഭവങ്ങളുടെ പല അടരുകളും നിത്യജീവിതത്തില്‍ എനിക്കിപ്പോഴും അന്യമാണ് . ആ ഒരു അര്‍ത്ഥത്തില്‍ സ്വയമൊരു മഹാ വ്യസനങ്ങളുടെ നദി ആയി തന്നെയാണ് ഞാന്‍ എന്നെ കാണുന്നത് . കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍ ആണ് മാഷുടെ ജന്മദേശം എല്ലാ മനുഷ്യരെയും വളരെ ആഴത്തില്‍ സ്വാധീനിക്കുന്ന രൂപപ്പെടുത്തുന്ന ഒന്നാണ് . കുറ്റിയാട്ടൂര്‍ പുറമെ നിന്നും കേള്‍ക്കുന്ന നോക്കുന്ന ഒരാള്‍ക്ക് മധുരമുള്ള മാങ്ങകളുടെ ഒരു ദേശം ആണ് . പക്ഷേ മാഷുടെ ഓര്‍മകളിലും എഴുത്തുകളിലും മരങ്ങളില്‍ മാവിനെക്കാളും കൂടുതല്‍ പ്ലാവ് ആണ് നിറഞ്ഞു നില്‍ക്കുന്നത് . ദേശവും അവിടുത്തെ ഓര്‍മകളും എങ്ങനെയാണ് ? കുറ്റിയാട്ടൂര്‍ എന്റെ ജന്മദേശമാണ് . എന്റെ ഓര്‍മ്മയില്‍ കൂറ്റിയാട്ടൂരിന്റെ ഒരു ഭാഗവും ചോലയും കുളവും കോവൂരും നായാട്ടു പാറയും ഉള്‍പ്പെട്ട പ്രദേശം ഒരു കൊടുംകാടായിരുന്നു . പട്ടാന്നൂര്‍ യുപി സ്‌ക്കൂളിലേക്ക് 5 കിലോമീറ്ററോളം നടന്നു പോകണം . ആ വഴിയില്‍ പുലിയെ പിടിക്കാനുള്ള മഞ്ചകള്‍ ഒരു സ്ഥിരം കാഴ്ചയായിരുന്നു . ആദിമവും അനിര്‍വ്വചനീയവുമായ ഒരു ഭയം ആയിരുന്നു അക്കാലത്തെ എന്റെ സ്ഥായീഭാവം . നാല് വയസ്സിന് മുമ്പ് എഴുതാനും വായിക്കാനും ഞാന്‍ പഠിച്ചിരുന്നു . അച്ഛന് ദേശാഭിമാനി ദിനപത്രം വായിച്ചു കൊടുക്കാന്‍ വേണ്ടിയായിരുന്നു അത് . ലോകത്തിന്റെ തുറസ്സുകളിലേക്കുള്ള വാതിലായിരുന്നു എനിക്കത് . ദാരിദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും നാളുകള്‍ . ടീച്ചറുടെ മകനായിരുന്നിട്ടും നല്ല ഭക്ഷണത്തിന് വേണ്ടി ഓണത്തിനും വിഷുവിനും കര്‍ക്കിടക വാവിനുമായി കാത്തിരിക്കേണ്ടിയിരുന്നു ' അക്കാലത്തെ മറക്കവയ്യാത്ത ഓര്‍മ്മ ചടയന്‍ ഗോവിന്ദന്‍ സി . പി മൂസാന്‍ കുട്ടിയും പി . പി . കോരനും ചേര്‍ന്നുള്ള വീട്ടിലേക്കുള്ള വരവായിരുന്നു . അര്‍ദ്ധരാത്രി കഴിയുംവരെ അവര്‍ സോവിയറ്റ് യൂനിയനെയും ആഗോള രാഷ്ട്രീയത്തേയും കുറിച്ച് ചര്‍ച്ചചെയ്യും . അയല്‍വീട്ടില്‍ താമസിക്കുന്ന ഒരാളെപ്പോലെ ചിരപരിചിതനായിരുന്നു അന്നെനിക്ക് ക്രൂഷ്‌ചേവ് ' ചടയനെപ്പോലെ സ്‌നേഹവും സമസൃഷ്ടി ബോധവുമുള്ള ഒരു കമ്യൂണിസ്റ്റുകാരനെ ഞാന്‍ കണ്ടിട്ടില്ല . അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് വ്യക്തിഗതമായ ഓര്‍മ്മകള്‍ എനിക്കുണ്ട് . മുതിര്‍ന്ന മനുഷ്യരോടെന്ന പോലെയാണ് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത് . ശശീ എന്ന് അദ്ദേഹം വിളിക്കുമ്പോള്‍ ആ ശബ്ദത്തില്‍ തെളിഞ്ഞുകേട്ട വാസല്യവും സ്‌നേഹവും ഇപ്പോഴും എന്റെ കാതുകളിലുണ്ട് . ഒരു പക്ഷേ എന്റെ അച്ഛനൊഴിച്ച് മറ്റാരും എന്നെ അത്രമേല്‍ സ്‌നേഹിച്ചിട്ടുണ്ടാവില്ല . നമ്പ്യാര്‍ മാങ്ങ എന്ന് ഞങ്ങള്‍ വിളിക്കുന്ന കുറ്റിയാട്ടൂര്‍ മാങ്ങയുടെ മധുരം കുട്ടിക്കാലത്തെ എന്റെ ഓര്‍മ്മകളിലോ അനുഭവങ്ങളിലോ എവിടെയുമില്ല . അന്നും ഇന്നും എന്റെ പ്രിയ വിഭവം ചക്കയാണ് . ഞാന്‍ താമസിച്ചിരുന്ന വാരച്ചാലിലെ വീട്ടില്‍ ഇരുപതിലേറെ പ്ലാവുകളുണ്ടായിരുന്നു . അമ്മ എന്നെ കളിയാക്കി വിളിച്ചിരുന്നത് ചക്കക്കൂളി എന്നായിരുന്നു . മലയാളികള്‍ക്ക് പ്രകൃതി നല്‍കിയ മറ്റൊരു കല്പവൃക്ഷമാണ് പ്ലാവ് . അതുകൊണ്ട് തന്നെ എന്റെ ഓര്‍മകളില്‍ ഏറ്റവും പച്ചപ്പോടെയും സ്‌നേഹത്തോടെയും നിറഞ്ഞുനില്‍ക്കുന്നത് മാവിനെക്കാളും പ്ലാവും ചക്കയും തന്നെ ആണ് നാടകകൃത്ത് , കഥാനിരൂപകന്‍ , വിവര്‍ത്തകന്‍ , തിരക്കഥാകൃത്ത് ഇങ്ങനെ അനേകം മേഖലകളില്‍ വ്യാപരിക്കുന്ന ആളാണ് താങ്കള്‍ . ഏറ്റവും ഇഷ്ടവും സംതൃപ്തിയും എന്തിലാണ് ? ഞാന്‍ എഴുത്തുകാരനായ ഒരു വായനക്കാരനല്ല മറിച്ചാണ് . എഴുത്തില്‍ നിന്ന് അസംതൃപ്തിയും ആത്മനിന്ദയും വേദനയും മാത്രമേ എനിക്ക് ലഭിച്ചിട്ടുള്ളൂ . എഴുത്തിന്റെ പേരില്‍ എനിക്ക് ലഭിച്ച പുരസ്‌കാരങ്ങളെല്ലാം വേറൊരു തരത്തില്‍ എന്നെ ദു:ഖിപ്പിക്കുകയും അസ്വസ്ഥനാക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ . ഇത് സത്യമാണെന്ന് ആരെയും ബോധ്യപ്പെടുത്താന്‍ എനിക്കാവില്ല . നാടകവും നിരൂപണവും തിരക്കഥയും വിവര്‍ത്തനവുമെല്ലാം ഉള്‍ച്ചേര്‍ന്ന ഒരു പ്രതിഭാസമായി ആഘോഷിക്കപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . ഒരു പക്ഷേ ഇവയത്രയും ചെയ്യുവാന്‍ എന്നെ പ്രേരിപ്പിച്ചതില്‍ നാടകത്തിന് വലിയ പങ്കുണ്ടാവണം . നാടകം പച്ചമനുഷ്യരുടെ കലയാണ് . മഹത്തായ ആ കലയുടെ അരങ്ങില്‍ ഇരിക്കാന്‍ ഒരിലക്കീറ് കിട്ടിയാല്‍ ഞാന്‍ സംതൃപ്തനായി . ഒരു മനുഷ്യന്‍ എന്നുള്ള നിലയില്‍ എന്നെ ജീവിപ്പിച്ചതും ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതും നാടകങ്ങള്‍ ആണ് . നദിപോലെ ഒഴുകിയ ജീവിതം ആയിരുന്നു താങ്കളുടേതും കുറ്റിയാട്ടൂരില്‍ നിന്നും കാസര്‍കോടെ കാടകം . ശേഷം തലശ്ശേരി . ഇതില്‍ ജീവിതത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ദേശം ഏതാണ്?വേറെ ഏതെങ്കിലും ഒരു ദേശം മനസ്സില്‍ ഉണ്ടോ ? കാടകം എനിക്ക് ജന്മം തന്ന മറുദേശമാണ് എന്ന് ഞാന്‍ പലപ്പോഴായി എഴുതിയിട്ടുണ്ട് . ഞാന്‍ ഭവിച്ചത് കാടകത്ത് എത്തിപ്പെട്ട ശേഷമാണ് . എന്റെ ജീവിതത്തെ സംബന്ധിച്ച ഒരു സത്യം ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞതും അവിടെ വച്ചാണ് അതു സാധാരണ മനുഷ്യരെയും , അവരുടെ ജീവിതത്തെ സംബന്ധിച്ചതും ആണ് . പല കാലങ്ങളിലായി കേരളത്തില്‍ ജീവിച്ച അനേകം കലാകാരന്മാരെ അടുത്തറിയാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട് . അവര്‍ ഏറ്റവും ചുരുങ്ങിയത് 500 പേരെങ്കിലും വരും . പക്ഷേ ഏറ്റവും സാധാരണക്കാരായ മനുഷ്യരുമായി എനിക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞ ആത്മബന്ധമാണ് അതിനേക്കാള്‍ മഹത്തരമായി ഞാന്‍ കാണുന്നത് . വന്യവും ജീവിതോന്മുഖത ഒട്ടുമില്ലാത്തതുമായ അന്നത്തെ കാടകത്തിന്റെ ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും ഞാന്‍ എന്ന മനുഷ്യനെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റിമറിച്ചു . ലോകത്തെക്കുറിച്ചുള്ള എന്റെ ബോധം വളരെ പരിമിതമാണ് . പക്ഷേ , സാധാരണ മനുഷ്യരെക്കുറിച്ചുള്ള എന്റെ ബോധ്യം തെറ്റാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല . ആ അറിവിന്റെ തെളിച്ചം എന്നില്‍ സൃഷ്ടിച്ചത് കാടകമാണ് . സ്വപ്നത്തിലല്ല യാഥാര്‍ത്ഥ്യത്തില്‍ തന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരേയൊരിടം കാടകമാണ് . പക്ഷേ നടക്കുമെന്ന് തോന്നുന്നില്ല . എനിക്ക് വയസ്സായി . ഞാനും മരിച്ചു പോകില്ലേ … ഏറ്റവും മഹാന്മാരായ എഴുത്തുകാരോടൊപ്പം തന്നെ ഏറ്റവും പുതിയ തലമുറയെയും താങ്കള്‍ ആവേശത്തോടെ വായിക്കുകയും അവരെ വായനക്കാരുടെ മുന്നില്‍ എത്തിക്കുകയും ചെയ്യുന്നു . വായിച്ച പുസ്തകങ്ങളെക്കുറിച്ച് എഴുതിയത്് വായിക്കുന്നത് മറ്റൊരു ഫിക്ഷന്‍ വായിക്കുന്ന അനുഭവവും ആണ് . ഈ കാലത്തിനിടയില്‍ ഒരിക്കലെങ്കിലും നോവലെഴുത്തിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? .
false
അവതാരകയായും അഭിനേത്രിയായും തിളങ്ങുന്ന രഞ്ജിനി ഹരിദാസിനെ പ്രേക്ഷകർക്കു പ്രിയങ്കരിയാക്കിയത് വാതോരാതെയുള്ള സംസാരവും എന്തും തുറന്നുപറയാനുള്ള ധൈര്യവുമാണ് . രഞ്ജിനിക്ക് യാത്ര പ്രാണനാണ് . ജോലി സംബന്ധമായും അല്ലാതെയും ധാരാളം യാത്ര ചെയ്യുന്നയാളാണ് രഞ്ജിനി . ‘ മനസ്സ് ആഗ്രഹിക്കുന്നിടത്തേക്കെല്ലാം യാത്രപോകണം ’ – രഞ്ജിനി പറയുന്നു . സാഹസിക യാത്രകളോടാണ് പ്രണയം . പോകേണ്ട സ്ഥലത്തെക്കുറിച്ച് നന്നായി പഠിക്കും . അവിടുത്തെ കൾച്ചർ , ആളുകൾ , ഭക്ഷണം , അടുത്തുള്ള സ്ഥലങ്ങൾ , ചരിത്രം എന്നുവേണ്ട സകലതും ഇന്റർനെറ്റിലൂടെ അരച്ചുകലക്കി പഠിച്ചാണ് താരത്തിന്റെ യാത്ര . ഈയിടെയാണ് രഞ്ജിനി തന്‍റെ യാത്രയുടെയും മറ്റും വിശേഷങ്ങളുമായി യുട്യൂബ് ചാനല്‍ തുടങ്ങിയത് . മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നു രഞ്ജിനിക്ക് ലഭിക്കുന്നത് . അമ്മയ്ക്കൊപ്പമുള്ള മൂകാംബിക -കുടജാദ്രി യാത്രയുടെ വിശേഷങ്ങളാണ് ഏറ്റവും പുതുതായി രഞ്ജിനി ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത് . മൂകാംബിക ദര്‍ശനം കഴിഞ്ഞ് സമയം ബാക്കി വന്നപ്പോഴാണ് കുടജാദ്രിയിലേക്കുള്ള യാത്രയെക്കുറിച്ച് ആലോചിച്ചത് . പ്രത്യേകിച്ച് തയാറെടുപ്പൊന്നും ഇല്ലാതെയാണ് യാത്ര . ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ജീപ്പ് യാത്ര എന്നാണു രഞ്ജിനി ഇതിനെ വിശേഷിപ്പിക്കുന്നത് . മൂകാംബികയില്‍ നിന്നു കുടജാദ്രിയിലേക്ക് ജീപ്പില്‍ കർണാടകയിലെ കൊടുമുടികളില്‍ വച്ച് ഉയരത്തില്‍ പതിമൂന്നാമത്തെ സ്ഥാനമാണ് കുടജാദ്രിക്ക് . മഞ്ഞു മൂടിക്കിടക്കുന്ന മഴക്കാടുകളാണ് ഇതിനു ചുറ്റും . ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമാണ് ഈ പ്രദേശം . വര്‍ഷത്തില്‍ എട്ടു മാസം മഴ പെയ്യുന്ന പ്രദേശമാണിത് . കൊല്ലൂരില്‍നിന്നു ജീപ്പിലാണ് കുടജാദ്രിയിലേക്കുള്ള യാത്ര തുടങ്ങുന്നത് . നാലു പേര്‍ക്ക് പോകാവുന്ന വണ്ടി വാടകയ്ക്ക് എടുത്താല്‍ 2800 രൂപയാണ് . എട്ടു പേര്‍ ആണെങ്കില്‍ ഒരാള്‍ക്ക് 350 രൂപ . ഒരു വശത്തേക്ക് പോകാന്‍ ഒന്നര മണിക്കൂര്‍ സമയം എടുക്കും . കുടജാദ്രിയില്‍ചെന്ന് ഒന്നര മണിക്കൂര്‍ ചെലവഴിക്കാം . അതു കഴിഞ്ഞ് തിരിച്ചു ജീപ്പില്‍ കയറണം . അധികം ചെലവഴിക്കുന്ന ഓരോ മണിക്കൂറിനും 20 രൂപ വെയിറ്റിങ് ചാര്‍ജ് വരും . 10 കിലോമീറ്റര്‍ ഓഫ്റോഡ്‌ യാത്രയാണ് . കല്ലും ചരലും നിറഞ്ഞ വഴിയിലൂടെയാണ് ഈ യാത്ര . ടോപ്‌ സ്റ്റേഷന് ഒന്നര കിലോമീറ്റര്‍ അടുത്തുവരെ ജീപ്പ് എത്തും . അതു കഴിഞ്ഞ് മുകളിലേക്ക് ട്രെക്കിങ് ചെയ്യാം . ചെരിപ്പും മറ്റും ഇവിടെ സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ട് . ജീപ്പ് വേണ്ടെങ്കില്‍ നടക്കാം കൊല്ലൂരിൽ നിന്ന് 21 കിലോമീറ്റർ അകലെയാണ് കുടജാദ്രി . ജില്ലാ ആസ്ഥാനമായ ഷിമോഗയിൽനിന്ന് ഹസിരുമാകി ഫെറി വഴി കുടജാദ്രി കൊടുമുടിയിലെത്താൻ വ്യത്യസ്ത വഴികളുണ്ട് . ജീപ്പില്‍ പോകാന്‍ താൽപര്യം ഇല്ലെങ്കില്‍ കാട്ടിനുള്ളിലൂടെ നടന്നു പോകാം . ഈ വഴി തിരഞ്ഞെടുക്കുന്ന യാത്രികരും കുറവല്ല . ശുദ്ധവായു ശ്വസിക്കുകയും ചെയ്യാം , ആരോഗ്യവും നന്നാവും ! ഇങ്ങനെ പോകാനാണ് ഉദ്ദേശ്യമെങ്കില്‍ കൊല്ലൂരിൽനിന്നു ഷിമോഗയ്ക്കുള്ള വഴിയിൽ എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്യണം . വനപാതയുടെ തുടക്കത്തില്‍ ബസിറങ്ങി നടക്കാന്‍ തുടങ്ങാം . മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമവും ഈ വഴിയിലുണ്ട് . ഏകദേശം നാലഞ്ചു മണിക്കൂർ നടന്നാല്‍ കുടജാദ്രിയുടെ ഏറ്റവും ഉയരത്തില്‍ എത്താം .
false
ആവിപറക്കുന്ന ചോറിൽ , കായത്തിന്റെ മണമുയരുന്ന സാമ്പാറുമൊഴിച്ചു ചാള പൊരിച്ചതും കക്ക തോരനും ചേർത്ത് ആദ്യത്തെ ഉരുള ചോറ് വായിലേക്ക് വെയ്ക്കുമ്പോഴേ അറിയാം ഓമന ചേച്ചിയുടെ കൈപുണ്യം . ഓരോ വറ്റിലും പറ്റിയിരിക്കുന്ന സാമ്പാറിന്റെയും പൊരിച്ച ചാളയുടെയും കക്കതോരന്റെയും രുചി നാവിനെ ദൃതംഗപുളകിതനാക്കി കടന്നുപോകുമ്പോഴായിരിക്കും പാത്രത്തിലെ മറ്റു കറികളിലേക്കു കണ്ണോടിക്കുക . അവിയലും ഓലനും അച്ചാറും കൈകാട്ടി വിളിക്കുന്നുണ്ട് . അടുത്ത ഉരുള ഇവരെ കൂട്ടിയാണ് . മീൻകറിയും പുളിശ്ശേരിയും പച്ചമോരും ഊഴവും കാത്തു അക്ഷമരായിരിക്കുന്നു . കാന്താരി മുളകിന്റെയും ഇഞ്ചിയുടെയും കറിവേപ്പിലയുടെയും മോഹിപ്പിക്കുന്ന കൂട്ടുമായി വശീകരിക്കുന്ന പച്ചമോരും കുടിച്ചു , എല്ലാ കറികളും കൂട്ടി , വയറു നിറച്ചിറങ്ങുമ്പോൾ പോക്കറ്റിൽ നിന്നും നൂറിനുമുകളിൽ രൂപയെടുത്തു കയ്യിൽ കരുതുന്നവർക്ക് ഒരു വലിയ സർപ്രൈസ് കൂടി ഓമനച്ചേച്ചി കരുതിയിട്ടുണ്ട് . രുചി നിറച്ച ഇത്രയും വിഭവങ്ങൾക്കു വെറും 50 രൂപ മാത്രം . ആലപ്പുഴയിലെ ചേർത്തല നഗരത്തിൽ പാളയത്തിൽ ഓമനയെന്ന വീട്ടമ്മയാണ് രുചികരമായ വിഭവങ്ങളും കൂട്ടി , വിശന്നുവരുന്നവർക്കു ഇത്രയും കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്നത് . കൂട്ടിനു അയൽപക്കങ്ങളിലുള്ള സ്ത്രീകളുടെ സഹായവുമുണ്ട് . അമിത ലാഭം ഈടാക്കാതെ , വിശന്നുവരുന്നവർക്ക്‌ ഭക്ഷണം നൽകുക , കൂടെ ബുദ്ധിമുട്ടില്ലാതെ ജീവിച്ചു പോകുക . അതുമാത്രമാണ് ഓമന ചേച്ചിയുടെ ലക്ഷ്യം . ഭർത്താവ് തിലകനാണ് ' വീട്ടിലെ ഊണ് ' എന്ന പേരിൽ സ്വന്തം വീടിനോടു ചേർന്ന് ഇത്തരത്തിലൊരു ഭക്ഷണശാല തുടങ്ങിയത് . ഭർത്താവിന്റെ മരണശേഷം ആ കട ഓമന ചേച്ചി ഏറ്റെടുക്കുകയായിരുന്നു . ഉച്ചയൂണ് മാത്രമേ ഇവിടെ ലഭിക്കുകയുള്ളു . ഇത്രയും കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്നത് നഷ്ടമല്ലേ എന്ന് ചോദിച്ചാൽ , ഒരു പുഞ്ചിരിയിൽ മറുപടിയൊതുക്കി കൊണ്ട് ഓമനച്ചേച്ചി പറയും , ഇതുവരെ വലിയ നഷ്ടമൊന്നും പറ്റിയിട്ടില്ല . മുട്ടില്ലാതെ കഴിഞ്ഞു പോകാനും കഴിയുന്നുണ്ട് . പിന്നെന്തിനാണ് വില കൂട്ടുന്നത് ? വീട്ടിലുണ്ടാക്കുന്ന അതേ രുചി … പൈസയും കുറവ് . വേറെ കടകൾ അന്വേഷിച്ചു പോകുന്നതെന്തിനെന്നു ഊണ് കഴിക്കാനെത്തുന്ന സ്ഥിരക്കാരും ചോദിക്കുമ്പോൾ മനസിലാകും ഓമനചേച്ചിയുടെ കടയ്ക്കു നഷ്ടങ്ങളുടെ കണക്കു പറയാനില്ലാത്തതെന്തു കൊണ്ടാണെന്ന് . അവിയലും അച്ചാറും മെഴുക്കുപുരട്ടിയും തോരനും മീൻ പൊരിച്ചതും കൂട്ടി ഊണുകഴിച്ചു , കൈകഴുകി കടയിൽ നിന്നിറങ്ങുന്നവർക്കെല്ലാം തെളിഞ്ഞ മുഖമാണ് . വയറു നിറഞ്ഞതിനൊപ്പം കീശ കാലിയാകാത്തതിന്റെ സന്തോഷമാണ് ആ മുഖങ്ങളിൽ . അത് കാണുമ്പോൾ ഓമന ചേച്ചിയും നിറഞ്ഞൊന്നു ചിരിക്കും , സംതൃപ്തമായ മനസോടെ … .
false
അമേരിക്കയുടെ തെക്കന്‍ തീരമേഖല മറ്റൊരു ചുഴലിക്കൊടുങ്കാറ്റിന്‍റെ സംഹാരത്തിൽ വിറങ്ങലിച്ചു നില്‍ക്കുകയാണ് . അതീവ അപകട സാധ്യതയുള്ള നാലാം ഗണത്തില്‍ പെട്ട കൊടുങ്കാറ്റായ ഐഡ ആണ് മെക്സിക്കന്‍ ഉള്‍ക്കടലിലൂടെ അമേരിക്കയിൽ ആഞ്ഞടിക്കുന്നത് . മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത് . ലൂസിയാനയിലെ ഗ്രാന്‍ഡ് ഐല്‍ , മിസിസിപ്പിയിലെ സെന്‍റ് ലൂയിസ് എന്നീ മേഖലകള്‍ക്ക് നടുവിലൂടെയാണ് ഐഡ കൊടുങ്കാറ്റ് കടലില്‍ നിന്ന് കരയിലേക്ക് പ്രവേശിച്ചതെന്ന് ദേശീയ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി . 🤦 ‍ ♂ ️<വെബ്സൈറ്റ് ലിങ്ക്> 2005ല്‍ അമേരിക്കയിലെ സമാനമായ മേഖലകളില്‍ വ്യാപക നാശം വിതയ്ക്കുകയും രണ്ടായിരത്തോളം പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത കത്രീന ചുഴലിക്കാറ്റിന്‍റെ പതിനാറാം വാര്‍ഷിക ദിനത്തിലാണ് ഐഡ കരതൊട്ടത് . എന്നാല്‍ കത്രീനയുടെ അത്രതന്നെ നാശം വിതയ്ക്കാനുള്ള ശേഷി ഐഡയ്ക്കില്ലെങ്കിലും ചെറുതല്ലാത്ത ആഘാതം ഈ ചുഴലിക്കാറ്റും സൃഷ്ടിയ്ക്കുമെന്ന് ഉറപ്പാണ് . ഇതിനകം തന്നെ യുഎസിന്‍റെ തെക്ക് കിഴക്കന്‍ മേഖലകളില്‍ വ്യാപകമായ പെരുമഴയ്ക്കും വെള്ളപ്പൊക്കത്തിനും ഈ ചുഴലിക്കാറ്റ് കാരണമായിട്ടുണ്ട് . കൂടാതെ കൊടുങ്കാറ്റും വലിയ തോതില്‍ തന്നെ ഈ പ്രദേശത്ത് നാശം വിതച്ചിട്ടുണ്ട് . പുറകോട്ടൊഴുകിയ നദി ! # <വെബ്സൈറ്റ് ലിങ്ക്> ഐഡ കൊടുങ്കാറ്റിന്‍റെ കരുത്ത് വെളിവാക്കിയ ഒരു പ്രതിഭാസം എന്നത് മിസിസിപ്പി നദിയുടെ ഒഴുക്കിന്‍റെ ഗതി മാറിയതാണ് . കൊടുങ്കാറ്റ് രൂക്ഷമായതോടെ നദിയുടെ ഒഴുക്ക് പിന്നോട്ടായി . കടലുമായി ചേരുന്ന മേഖലയിലാണ് നദിയുടെ ഈ പിന്നോട്ടുള്ള ഒഴുക്ക് ദൃശ്യമായത് . ഈ സമയത്ത് കടലിലേക്കുള്ള നദിയുടെ ഒഴുക്ക് അക്ഷരാര്‍ത്ഥത്തില്‍ നിലച്ചുവെന്നും , വെള്ളം പിന്നോട്ടൊഴുകുകയാണ് ചെയ്തതെന്നും ഗവേഷകര്‍ പറയുന്നു . സമാനമായ പ്രതിഭാസം ഇതിന് മുന്‍പ് കത്രീന ചുഴലിക്കാറ്റിന്‍റെ സമയത്ത് ഒന്നിലധികം തവണ ദൃശ്യമായിട്ടുണ്ട് . പക്ഷേ അതിന് ശേഷം ഇതാദ്യമാണ് ഈ പിന്നോട്ടൊഴുക്കെന്ന് മിസിസിപ്പി നദീ സംരക്ഷണ കേന്ദ്രത്തിലെ ഹൈഡ്രോളജിസ്റ്റായ സ്കോട്ട് പെറിയന്‍ പറയുന്നു . അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ ചുഴലിക്കൊടുങ്കാറ്റായാണ് ഐഡയെ ഇപ്പോള്‍ വിലയിരുത്തുന്നത് . ഇതിനകം തന്നെ കൊടുങ്കാറ്റിന്‍റെ ആഘാതത്തില്‍ വൈദ്യുത ബന്ധം വ്യാപകമായി വിഛേദിക്കപ്പെട്ടിട്ടുണ്ട് . ഏതാണ്ട് പത്ത് ലക്ഷത്തോളം പേരാണ് ഐഡയുടെ ആക്രമണത്തില്‍ ഇരുട്ടിലായിരിക്കുന്നത് . ഐഡയുടെ മുന്നോടിയായി തന്നെ മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണഖനനം ഉള്‍പ്പടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നേരത്തെ തന്നെ നിര്‍ത്തി വച്ചിരുന്നു ഇത്തരത്തിലുള്ള പര്യവേഷണ കേന്ദ്രങ്ങള്‍ക്കും ഐഡയുടെ ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത് . 🇺 🇸 ⚠ ️ — , . <വെബ്സൈറ്റ് ലിങ്ക്> കൊടുങ്കാറ്റിന്‍റെ ദൃശ്യങ്ങള്‍ പലരും മൊബൈലില്‍ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നുണ്ട് . ഇത് കൊണ്ട് മാത്രം വിശ്വസിക്കാന്‍ കഴിയുന്ന ചില കാഴ്ചകളും ഈ കൊടുങ്കാറ്റിനിടെ സംഭവിക്കുന്നുണ്ട് . വെള്ളം കൊണ്ട് മതില്‍ നിർമിച്ചതു പോലെയാണ് മഴപെയ്യുന്നതെന്ന് വിഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ പലരും വിവരിക്കുന്നു . ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് പറയുന്നതില്‍ ഒരു അതിശയോക്തിയുമില്ലെന്ന് വ്യക്തമാകും . പേമാരിക്കൊപ്പം കാറ്റ് കൂടി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ വായുവില്‍ വെള്ളം കൊണ്ടുള്ള മതില്‍ നിർമിക്കപ്പെട്ടതായി ആര്‍ക്കും തോന്നും . ഐഡ കടന്നു പോയി ഇന്‍റര്‍നെറ്റും , വൈദ്യുതിയും പുനസ്ഥാപിക്കപ്പെടുന്നതോടെ സമാനമായ കൂടുതല്‍ ദൃശ്യങ്ങള്‍ ഒരു പക്ഷേ പ്രതീക്ഷിക്കാം കോവിഡ് 19 ഉം ഐഡയും ലൂസിയാനയാണ് ഐഡയുടെ ആക്രമണം ഏറ്റവുമധികം ഏറ്റുവാങ്ങുന്നത് . അതേസമയം തന്നെ കോവിഡ് 19 കേസുകളുടെ കാര്യത്തിലും ലൂസിയാന വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത് . കേസുകള്‍ കുതിച്ചുയര്‍ന്നതിനാല്‍ മിക്ക ആശുപത്രികളും നിറഞ്ഞിരിക്കുകയാണ് . ഈ ഘട്ടത്തിലാണ് ഐഡയുടെ ആക്രമണത്തില്‍ വൈദ്യുതബന്ധം തടസ്സപ്പെട്ടിരിക്കുന്നത് . വെന്‍റിലേറ്ററുകള്‍ പോലും നിറഞ്ഞിരിക്കുന്ന ആശുപത്രികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ജനറേറ്ററുകളെയാണ് . ഐഡ മൂലം തടസ്സപ്പെട്ടിരിക്കുന്ന റോഡ് ഗതാഗതം ഉടന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ ഇവിടങ്ങളിലേക്കുള്ള ഇന്ധനം എത്തിക്കലും പ്രതിസന്ധിയിലായേക്കുമെന്ന ആശങ്കയുണ്ട് . . <ഉപയോക്താവ്> <ഉപയോക്താവ്> ! ! ! ’ # <വെബ്സൈറ്റ് ലിങ്ക്> ഐഡയുടെ ആക്രമണം കോവിഡ് കേസുകള്‍ കുത്തനെ വര്‍ധിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു . മുന്‍കരുതല്‍ എന്ന രീതിയില്‍ പലയിടങ്ങളിലും ആളുകള്‍ സുരക്ഷിത മേഖലകളിലേക്ക് മാറിയിട്ടുണ്ട് . ഇത്തരം പ്രദേശങ്ങളില്‍ കൃത്യമായ തോതില്‍ മാസ്ക് ഉള്‍പ്പടെയുള്ള പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഇപ്പോള്‍ ഉറപ്പുവരുത്താനായെന്ന് വരില്ല . ഇത് വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വർധിക്കുന്നതിലേക്കാണ് സ്വാഭാവികമായും നയിക്കുകയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു .
false
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഏപ്രിൽ 6 വർഷത്തിലെ 96-ാം ദിനമാണ് .
false
കേരളത്തിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും ശുഷ്കവനങ്ങളിലും കാണപ്പെടുന്ന ഒരിനം ചെറുമരമാണ് തോടമ്പുളി . . ഇത് ആരംപുളി , കാചെമ്പുളി , നക്ഷത്രപ്പുളി , ചതുരപ്പുളി , ആനയിലുമ്പൻപുളി , ആനയിലുമ്പി , വൈരപ്പുളി , ആനപ്പുളിഞ്ചി . മധുരപ്പുളിഞ്ചി , കാരകമ്പോള എന്നൊക്കെയും അറിയപ്പെടുന്നു . ഓക്സാലിഡേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ , ചൈന , ബർമ എന്നിവിടങ്ങളിൽ വ്യാവസായിക ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നു . ഇലിമ്പൻ പുളിയുടെ ജനുസ്സിൽപ്പെട്ടതും അഞ്ചിതളുകളോ മൂലകളോ ഉള്ളതുമായ കാണാൻ ഭംഗിയുള്ള പുളിയാണിത് . പലസ്ഥലങ്ങളിലും വ്യത്യസ്തങ്ങളായ പേരുകളിലാണ് ഇത് അറിയപ്പെടുന്നത് . ശ്രീലങ്ക , ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ഈ സസ്യത്തിന്റെ സ്വദേശമായി കരുതുന്നത് . പുളിരസത്തിലുള്ള ഈ പഴം അച്ചാറുണ്ടാക്കാനും , കറികളിൽ പുളിരസത്തിനായും പാനീയങ്ങളുണ്ടാക്കാനും , സത്ത് ഉപയോഗിച്ച് വസ്ത്രങ്ങളിലെ കറകൾ നിക്കംചെയ്യാനും ഉപയോഗിക്കുന്നു . സർബത്ത് , ജാം , ജെല്ലി , ചട്നി , വൈൻ എന്നിവ ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു് … ഇതിന്റെ ഫലം വൃക്കസംബന്ധമായ അസുഖമുള്ളവർ പതിവായി കഴിക്കുന്നത് ചില പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം . പുളിഞ്ചിയോട് ഇതിന് സാമ്യമുണ്ട് . ഇതിന്റെ കായ്കൾ കുറച്ചുകൂടി വലുതാണ് . സാധാരണ ആനപ്പുളിഞ്ചിക്കു് പഴുത്താൽ സ്വർണ്ണനിറമായിരിക്കും . നല്ല പച്ചനിറത്തിലുളള ചെറിയ കായ്കൾ ഉണ്ടാകുന്ന ഒരിനവുമുണ്ട് . അവയുടെ കായ്ക്കൾ പഴുത്താലും നല്ല പച്ചനിറമായിരിക്കും . ജീവകം എ , ഓക്സാലിക് ആസിഡ് , ഇരുമ്പ് എന്നീ പോഷകങ്ങൾ ഇതിലടങ്ങിയിട്ടുണ്ടു് … ഇതിന്റെ ചെടി മൂന്നുമീറ്ററോളം ഉയരത്തിൽ വളരും . ചെടി നിറയെ കായ്കൾ പിടിക്കും . ആണ്ടിൽ എട്ടുമാസക്കാലത്തോളം വിളവുണ്ടാകും . ഒരു മീറ്റർ സമചതുരത്തിലും ആഴത്തിലുമുളള കുഴികളെടുത്ത് , അവയിൽ മേൽമണ്ണും കാലിവളവും ചേരത്ത് നിറച്ചാണ് തൈകൾ നടുന്നതു് . വൈരപ്പുളി ഇലകൾ മരം , ഇലകൾ , ഫലങ്ങൾ എന്നിവ കാചെമ്പുളിയുടെ നെടുകെയുള്ള ഛേദം നക്ഷത്ര ആകൃതിയിൽ കാചെമ്പുളി മരത്തിന്റെ ശാഖകളും ഫലങ്ങളും കാചെമ്പുളിയുടെ പൂവുകൾ മുറിച്ച കാച്ചമ്പുളി പൂവ് ചതുരപ്പുളി പൂവുകൾ അകിൽ • അക്കേഷ്യ • അകത്തി • അങ്കോലം • അത്തി • അമ്പഴം • അരണമരം • അരയാഞ്ഞിലി • അരയാൽ • അരിനെല്ലി • അലക്കുചേര് • അശോകം • ആഞ്ഞിലി • ആത്ത • ആനത്തൊണ്ടി • ആനെക്കാട്ടിമരം • ആമത്താളി • ആരംപുളി • ആൽമരം • ആവൽ • ആഴാന്ത • ആറ്റിലിപ്പ • ആറ്റുതേക്ക് • ആറ്റുനൊച്ചി • ആറ്റുഞാവൽ • ആറ്റുമയില • ആറ്റുവഞ്ചി • ഇത്തി • ഇത്തിയാൽ • ഇരുമ്പകം • ഇരുൾ • ഇലഞ്ഞി • ഇലന്ത • ഇലപ്പൊങ്ങ് • ഇലവ് • ഇലിപ്പ • ഈന്തപ്പന • ഈഴചെമ്പകം • ഉങ്ങ് • ഉദി • ഉന്നം • എണ്ണപ്പന • എണ്ണപ്പൈൻ • എരുമനാക്ക് • ഏഴിലം‌പാല • ഒതളം • ഒടുക്ക് • ഓടമരം • കടുക്ക • കണിക്കൊന്ന • കമ്പകം • കമ്പിളി • കരിങ്ങാലി • കരിങ്ങോട്ട • കരിന്തകര • കരിമരം • കരിമരുത് • കരിഞ്ഞാവൽ • കരിഞ്ഞിക്കട • കരിമ്പന • കരിവേങ്ങ • കരുവാളി • കരിവേലം • കല്ലാവി • കൽ‌പ്പൈൻ • കല്ലാൽ • കല്ലിലവ് • കൽമരം • കശുമാവ് • കറുത്തവാറ്റിൽ • കർപ്പൂരം • കാഞ്ഞിരം • കാട്ടീന്ത • കാട്ടുകടുക്ക • കാട്ടുകമുക് • കാട്ടുകൊന്ന • കാട്ടുതുവര • കാട്ടുതേയില • കാട്ടുപുന്ന • കാട്ടുമരോട്ടി • കാനപ്പാല • കാരക്കൊങ്ങ് • കാരപ്പൊങ്ങ് • കാരമരം • കാരാഞ്ഞിലി • കാരാൽ • കാരി • കാവളം • കാറ്റാടി മരം • കുങ്കുമപ്പൂമരം • കുടപ്പന • കുടംപുളി • കുടമാൻപാരിമരം • കുണ്ഡലപ്പാല • കുരങ്ങുമഞ്ഞൾ • കുമ്പിൾ • കുളപ്പുന്ന • കുളമാവ് • കൂനമ്പാല • കൂവളം • കൃഷ്ണനാൽ • കൊക്കോ • കോർക്കുമരം • കോവിദാരം • ഗുൽഗുലു • ഗുൽ‌മോഹർ • ചടച്ചി • ചന്ദനം • ചന്ദനവേമ്പ് • ചരക്കൊന്ന • ചാവണ്ടി • ചിന്നകിൽ • ചിറ്റാൽ • ചീനി • ചുരുളി • ചുവന്നകിൽ • ചുവന്ന മന്ദാരം • ചൂണ്ടപ്പന • ചെമ്പകം • ചെമ്മരം • ചെറുകൊന്ന • ചെറുതുവര • ചെറുപുന്ന • ചേര് • ചോരപ്പൈൻ • ചോലവേങ്ങ • ജാതി • ജാക്കറാന്ത • ഞമ • ഞാവൽ • ഞാറ • ഞാഴൽ • തണൽമുരിക്ക് • തണ്ടിടിയൻ • തണ്ണിമരം • തമ്പകം • താന്നി • തിരുക്കള്ളി • തീറ്റിപ്ലാവ് • തുടലി • തെള്ളിമരം • തെള്ളിപ്പൈൻ • തെണ്ട് • തൊണ്ടി • തേക്ക് • തേക്കൊട്ട • തേരകം • ദന്തപത്രി • നരിവേങ്ങ • നവതി • നാഗമരം • നാങ്ക് • നായ്ക്കമ്പകം • നായ്‌ക്കുമ്പിൾ • നായ്‌ത്തമ്പകം • നീരാൽ • നീർക്കടമ്പ് • നീർക്കുരുണ്ട • നീർമരുത് • നീർമാതളം • നീർവാക • നീർ‌വാളം • നീറോലി • നെടുനാർ • നെന്മേനിവാക • നെല്ലി • പച്ചവാറ്റിൽ • പച്ചിലമരം • പടപ്പ • പട്ടിപ്പുന്ന • പട്ടുതാളി • പതിമുകം • പനച്ചി • പമ്പരകുമ്പിൾ • പമ്പരം • പരുവ • പരുവമരം • പലകപ്പയ്യാനി • പവിഴമല്ലി • പശക്കൊട്ടമരം • പാച്ചോറ്റി • പാതിരി • പാരിജാതം • പാല • പാലി • പാറപ്പൂള • പിണർ • പിനാറി • പീലിവാക • പുന്ന • പുന്നപ്പ • പുളിച്ചക്ക • പുളി • പുളിവാക • പൂതംകൊല്ലി • പൂത്തിലഞ്ഞി • പൂപ്പാതിരി • പൂവം • പൂവരശ്ശ് • പെരുമരം • പെരുമ്പൽ • പേര • പേരാൽ • പേഴ് • പൈൻ • പൊരിപ്പൂവണം • പൊട്ടവാക • പൊരിയൻ • പൊന്തൻവാക • പ്ലാവ് • പ്ലാശ് • ബദാം • ബാൽസ • ബ്ലാങ്കമരം • മഞ്ചാടി • മഞ്ജനാത്തി • മഞ്ഞക്കടമ്പ് • മഞ്ഞക്കൊന്ന • മഞ്ഞമന്ദാരം • മട്ടിമരം • മണിമരുത് • മതഗിരിവേമ്പ് • മരോട്ടിമരം • മലങ്കാര • മലന്തുടലി • മലന്തെങ്ങ് • മലമഞ്ചാടി • മലമ്പരത്തി • മലമ്പുന്ന • മലമ്പുളി • മലമ്പൊങ്ങ് • മലമന്ദാരം • മലയകത്തി • മലവിരിഞ്ഞി • മലവേമ്പ് • മഹാഗണി • മഴമരം • മാഞ്ചിയം • മാതളം • മഴുക്കാഞ്ഞിരം • മാവ് • മുഞ്ഞ • മുരിക്ക് • മുള • മുള്ളുവേങ്ങ • മുള്ളിലം • മുള്ളിലവ് • മൂങ്ങാപ്പേഴ് • മൂട്ടികായ് • മൈല • യൂക്കാലിപ്റ്റ്സ് • രക്തചന്ദനം • രുദ്രാക്ഷം • വയില • വക്ക • വഞ്ചി • വട്ട • വട്ടക്കുമ്പിൾ • വഴന • വരച്ചി • വരിമരം • വല്ലഭം • വിടന • വിരി • വില്ലൂന്നി • വിളാത്തിമരം • വീട്ടി • വീമ്പ് • വെങ്കടവം • വെടങ്കുരുണ • വെടിനാർ • വെടിപ്ലാവ് • വെൺമുരിക്ക് • വെന്തേക്ക് • വെള്ളക്കടമ്പ് • വെള്ളദേവതാരം • വെള്ളപ്പൈൻ • വെള്ളമരുത് • വെള്ളകിൽ • വെള്ളവാക • വെള്ളവാറ്റിൽ • വെള്ളവേലം • വെള്ളീട്ടി • വേങ്ങ • വേപ്പ് • വ്രാളി • ശീമപ്ലാവ് • ശീമപ്പഞ്ഞി • ശീമപ്പൂള • ശിംശപ • സിൽവർ ഓക്ക് • സുബാബുൽ • സ്കൂട്ട്മരം •
false
ആധുനിക വൈദ്യത്തിൽ ശസ്ത്രക്രിയാ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഡോക്ടർ ആണ് ശസ്ത്രക്രിയാവിദഗ്ദ്ധൻ . പീഡിയാട്രിക്സ് , ദന്തവൈദ്യം , വെറ്റിനറി ഫീൽഡുകൾ എന്നിവിടങ്ങളിൽ ശസ്ത്രക്രിയകൾ കാണപ്പെടുന്നു . ആദ്യത്തെ ശസ്ത്രക്രിയാവിദഗ്ദ്ധൻ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇന്ത്യൻ ശാസ്ത്രജ്ഞനായ സുശ്രുതൻ ആയിരുന്നു . സൗന്ദര്യവർദ്ധക പ്ലാസ്റ്റിക് ശസ്ത്രക്രിയാ രംഗത്ത് പ്രത്യേക പരിശീലനമുള്ള അദ്ദേഹം മൂക്കിന്റെ തുറന്ന ശസ്ത്രക്രിയയായ റിനോപ്ലാസ്റ്റിയും നടത്തിയിരുന്നു . അദ്ദേഹത്തിന്റെ ഏറ്റവും മഹത്തായ കൃതി സുശ്രുതസംഹിത ഔഷധത്തിന്റെ ഏറ്റവും പ്രാചീനമായ പുരാതന ഗ്രന്ഥങ്ങളിലൊന്നാണ് . ജനറൽ മെഡിസിനിലെ എല്ലാ വശങ്ങളും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട് . എന്നാൽ , പരിഭാഷകനായ ജി . ഡി . സിംഗാൾ , ശസ്ത്രക്രിയയുടെ അസാധാരണവും വിശദമായ വിവരങ്ങളും കണക്കിലെടുത്ത് , സുശ്രുതനെക്കുറിച്ച് " സർജിക്കൽ കണ്ടുപിടിത്തങ്ങളുടെ പിതാവ് " എന്ന് വിശേഷിപ്പിച്ചു .
false
മൃഗശാല ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്തിയ പെൺസിംഹം ഇണയുമായി രക്ഷപ്പെട്ടു . തെഹ്റാനിൽ നിന്ന് 200 കിലോമീറ്റർ അകലെ അറാക് നഗരത്തിലെ മർക്കസി പ്രവിശ്യയിലാണ് സംഭവം നടന്നത് . ഞായറാഴ്ച സിംഹങ്ങൾക്ക് ഭക്ഷണം നൽകാനെത്തിയ ജീവനക്കാരനെ കൂട്ടിൽ നിന്നും പുറത്തെത്തിയ സ,ിംഹം ആക്രമിക്കുകയായിരുന്നു . ഒരു ആൺ സിംഹവും പെൺസിംഹവും മാത്രമാണ് കൂടിനുള്ളിലുണ്ടായിരുന്നത് . 40 വയസ്സു പ്രായമുള്ള മൃഗശാലാ ജീവനക്കാരനാണ് സിംഹത്തിന്റെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് . സിംഹങ്ങൾ രക്ഷപ്പെട്ടയുടൻ തന്നെ സുരക്ഷാസേന മൃഗശാലയുടെ നിയന്ത്രണം ഏറ്റെടുത്തു . പുറത്തുചാടിയ സിംഹങ്ങളെ തിങ്കളാഴ്ച ജീവനോടെ പിടികൂടുകയും ചെയ്തു . വർഷങ്ങളായി മൃഗശാലയിൽ പാർപ്പിച്ചിരുന്ന സിംഹങ്ങളാണ് കൂടിനുള്ളിൽ നിന്നും പുറത്തുകടന്നത് .
false
ജോലി കിട്ടിയത് കർണാലിൽ . ഉത്തരേന്ത്യൻ സമതലത്തിന്റെ മനോഹാരിത മുഴുവൻ പേറുന്ന സ്ഥലം . ഉത്തരേന്ത്യ മുഴുവൻ കണ്ടു തീർക്കാൻ ഏറ്റവും അനുയോജ്യമായ താവളം . പാലക്കാട് എൻജിനീയറിങ് കോളജിൽ സഹപാഠിയും സുഹൃത്തുമായ ജോർജ് കുട്ടിയാണ് ബദരിനാഥിൽ പോകുന്നതിനെപ്പറ്റി പറഞ്ഞത് . ഹരിദ്വാറിലെ ബലി തർപ്പണങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്ന പാണ്ഡകളുടെ കഥ ജോർജ് കുട്ടിയിൽ നിന്നാണ് അറിഞ്ഞത് . നമ്മുടെ മുതുമുത്തച്ഛന്മാർ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ എന്ന് താളിയോലകളിൽ നിന്ന് അറിയാൻ കഴിയും . വർഷങ്ങളായി നമ്മുടെ താവഴിയുടെ കർമങ്ങൾ കഴിക്കുന്ന പണ്ഡിറ്റിന്റെ അടുത്തു പോവണം എന്നേ ഉള്ളൂ . ഇപ്പോൾ പുതിയ തലമുറ താളിയോലകളിലെ ഡാറ്റാസ് സിഡിയിൽ ആക്കിത്തുടങ്ങി . പ്രതിഫലേച്ഛ ഇല്ലാത്ത ആ കർമം പുതിയ അറിവായിരുന്നു . ബദരിനാഥ് സന്ദർശിക്കണം , തീരുമാനമെടുത്തു . ബദരി എന്ന ലക്ഷ്യം നവംബർ ഡിസംബറിൽ കർനാലിൽ അന്തരീക്ഷ ഊഷ്മാവ് ആറു ഡിഗ്രി വരെ താഴും . അപ്പോൾ ബദരിനാഥിൽ മൈനസ് താപനിലയായിരിക്കും . ക്ഷേത്രം പൂർണമായി മഞ്ഞിനടിയിലാവും . മുഖ്യ പൂജാരിയായ റാവൽജി താഴ്‌വരയിലേക്കു മടങ്ങും . ആറുമാസം പൂജയുണ്ടാവില്ല . പരമ്പരാഗതമായി ഉത്തരകേരളത്തിലെ നമ്പൂതിരി കുടുംബങ്ങളിൽ നിന്നുള്ളവരാണ് റാവൽജിയായി വരുന്നത് . അതികഠിനമായ വ്രതചര്യകൾ അനുഷ്ഠിക്കേണ്ട റാവൽജിക്കു ഒരു വർഷം കഴിയാതെ തിരിച്ചു പോകാനാവില്ല . ആറു മാസത്തിനു ശേഷം നട തുറക്കുമ്പോൾ അന്നു കത്തിച്ചു വച്ച " അഖണ്ഡ ജ്യോതി " എന്നറിയപ്പെടുന്ന ആ വിളക്ക് കത്തിയിരിക്കുമത്രേ . ആറു മാസം ദേവകൾ പൂജ നടത്തുന്നുവെന്നാണ് വിശ്വാസം . അതുകൊണ്ട് യാത്ര സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചു . ബദരിയെക്കുറിച്ചുള്ള റിസർച് തുടങ്ങി . മഴ ഉള്ളപ്പോൾ പോകുന്നത് ആത്മഹത്യാപരമാണ് . കോണ്ടിനെന്റൽ ഡ്രിഫ്റ്റ് തിയറി അനുസരിച്ച് ഹിമാലയം ഭൂഖണ്ഡങ്ങളുടെ സമാഘാതത്തിൽ നിന്ന് ഉണ്ടായ മടക്കു പർവത വിഭാഗത്തിൽ പെടുന്നു . ശൈശവ അവസ്ഥയിലായതു കൊണ്ട് ഇപ്പോഴും ഉറപ്പുള്ളതല്ല . മലയിടിച്ചിൽ ഏതു നിമിഷവും ഉണ്ടാകും . മഴ ഉണ്ടെങ്കിൽ മലയിടിച്ചിലിനും ഉരുൾപൊട്ടലിനും ഉള്ള സാധ്യത ഇരട്ടിയാണ് . അതുകൊണ്ട് കാലാവസ്ഥാ പ്രവചനം അനുസരിച്ച് വേണം യാത്ര പ്ലാൻ ചെയ്യാൻ . . കർണാലിൽ നിന്ന് 480 കി മീ ദൂരമുണ്ട് . ഒരു മലയിടിച്ചിൽ മതി യാത്രയുടെ ഷെഡ്യൂൾ ആകെ തെറ്റാൻ . നമ്മൾ വിചാരിച്ചാലും യാത്ര നടക്കണമെന്നില്ല . ബദരീശ്വരൻ നിനച്ചാലെ അവിടേക്കു പോകാൻ കഴിയൂ എന്നാണു വിശ്വാസം . ഒറ്റക്കു പോവാൻ തീരുമാനമെടുത്തു . ബദരിയിലേക്കുള്ള വാഹനവും ഡ്രൈവറും വീടിനുമുമ്പിലെത്തുമെന്ന് സ്ഥിരം ടാക്സിക്കാരൻ സോമനാഥ് ജിയുടെ ഉറപ്പിൽ കാത്തിരിപ്പ് . സെപ്റ്റംബർ 25 , 2009 രാത്രി . വീടിനു വെളിയിൽ ഒന്നു കൂടി നോക്കി . ആരുമില്ല . തണുത്ത രാത്രി . അലാറം രണ്ടു മണിക്കു വച്ച ശേഷം ഒന്നു മയങ്ങി . ഉണർന്നപ്പോൾ ആദ്യം പുറത്തേക്കാണ്‌ നോക്കിയത് . നിരത്തിലെ നിയോൺ വിളക്കിന്റെ പരിധിക്കപ്പുറം അരണ്ട വെളിച്ചത്തിൽ ഒരു കാർ കിടപ്പുണ്ട് . അതിന്റെ പിൻസീറ്റിൽ മെലിഞ്ഞ ഒരു രൂപം കിടന്നുറങ്ങുന്നു . ഉണർത്തിയപ്പോൾ നമ്മുടെ ആൾ തന്നെ . പേര് നാഗേഷ് . അര മണിക്കൂർ കൂടി കക്ഷിയെ ഉറങ്ങാനനുവദിച്ച് പെട്ടെന്ന് റെഡിയായി . പുലർച്ചെ മൂന്നു മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി . ദേവഭൂമിയിലേക്ക് പാതിമയക്കത്തിൽ വണ്ടി ഹരിയാന ഉത്തരപ്രദേശ് അതിർത്തിയിൽ യമുനനദിക്കു കുറുകെയുള്ള പാലം കടന്നതറിഞ്ഞു . പിന്നെ ഷംലിയും മുസഫർനഗറും റൂർക്കിയും കടന്ന് വണ്ടി ഹരിദ്വാറിലെത്തി . അവിടെയെത്തുമ്പോൾ തന്നെ ഭൂപ്രകൃതിക്കു മാറ്റം വരുന്നു . കലങ്ങി മറിഞ്ഞു വിശാലമായി ഒഴുകുന്ന ഗംഗ . പതിനായിരം മൺചെരാതുകളാൽ എന്നും ദീപപ്രഭമാക്കുന്ന ആരതി . എംടിയുടെ ഭാഷയിൽ പറഞ്ഞാൽ “ പിറവിയും പ്രേമവും പാപവും മരണവും കണ്ട ഗംഗ . ” ഗംഗയുടെ കുറുകെയുള്ള തൂക്കു പാലത്തിനു സമീപമുള്ള ശിവന്റെ പടുകൂറ്റൻ പ്രതിമയിൽ രാത്രി ചെറിയ ലൈറ്റ് കൊടുക്കും . ഹരിദ്വാർ കഴിഞ്ഞു ഋഷികേശിലെത്തിയപ്പോൾ പ്രാതലിന് വണ്ടി നിർത്തി . ലക്ഷ്മൺ ഝൂലയിലെ വലിയ തൂക്കുപാലം ദൂരെ കാണാം . ഇവിടെ നിബിഢവനങ്ങൾ തുടങ്ങുന്നു . മണ്ണിടിഞ്ഞു വീണ് ആകെ ചെളിയായ ഒരു റോഡാണ് ആദ്യം എതിരേറ്റത് . ദൂരെ ഹരിതാഭമായ ഒരു മലയുടെ ചെങ്കുത്തായ ഇങ്ങേച്ചെരുവിൽ പണ്ടെങ്ങോ ഉണ്ടായ ഒരു ഉരുൾ പൊട്ടലിന്റെ ബാക്കി ചെമ്മണ്ണ് നിറത്തിൽ കാണാം . മുന്നോട്ടു പോകുന്തോറും ചെങ്കുത്തായ ഭൂഭാഗങ്ങൾ . കൊടും വളവുകളിൽ വണ്ടിയുടെ വേഗത കൂടുന്നത് പോലെ . ചില വളവുകളിൽ കാറിന്റെ വിൻഡോയിലൂടെ തെളിയുന്ന അപ്പുറമുള്ള അത്യഗാധത വിറങ്ങലിപ്പുണ്ടാക്കി . ഡ്രൈവർ നാഗേഷ് സമാധാനിപ്പിച്ചു … ‘ ‘ സാബ്‌ മൈം ബീസ് സാൽ സെ യെയി റൂട്ട് പെ ഗാഡീ ചലാത്തെ ; ആപ് ചിന്താ മത് കരോ ’ ’ ഇടയ്ക്ക് ഒരിടത്ത് ഗംഗ 180 ഡിഗ്രി തിരിയുന്നു . രണ്ടാമൂഴത്തിൽ ജലോത്സവം നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള എം ടി യുടെ വിവരണം ഓർത്തു . ‘ ‘ പ്രമാണകോടിയിൽ കയത്തിനു മുകളിൽ അകത്തേക്ക് ഒരർധ വൃത്തമായി കയറിയിറങ്ങുകയാണ് ഗംഗ ’ ’ ഇതാണോ ആ സ്ഥലമെന്ന് ഉറപ്പില്ല . ഇടയ്ക്ക് ശിവന്റെ സാമാന്യം വലിയ പ്രതിമയുള്ള ഒരു ക്ഷേത്രം കണ്ടു . പതിനൊന്നു മണിയോടെ ഞങ്ങൾ ദേവപ്രയാഗിലെത്തി . ഭാഗീരഥിയും അളകനന്ദയും ഇവിടെ സംഗമിക്കുന്നു . കലങ്ങി മറിഞ്ഞ ഭാഗീരഥിയും നീല നിറത്തിലുള്ള അളകനന്ദയും സംഗമഘട്ടത്തിൽ വേർതിരിച്ചു കാണാം . ഇവിടെനിന്നാണ് ഗംഗ വിസ്തൃതമാവുന്നത് . ഭാഗീരഥിയുടെ കൈവഴിയെ പോയാൽ നമ്മൾ ഗംഗോത്രിയിലും ഗംഗ ഉത്ഭവിക്കുന്ന ഗോമുഖ് ഗ്ലേഷിയറിലും എത്താം , പഞ്ചപ്രയാഗകളിൽ ആദ്യത്തേതാണ് ദേവപ്രയാഗ . ബദരിയിൽ തീർഥാടനത്തിനു പോകുന്നവർ പഞ്ചപ്രയാഗകളിലും സ്നാനം ചെയ്യണമെന്നാണു വിശ്വാസം . ജോർജ്‌കുട്ടി പറഞ്ഞ പാണ്ഡകളെ പറ്റി കൂടു തൽ അറിയുന്നത് ദേവപ്രയാഗിൽ നിന്നാണ് . എട്ടാം നൂറ്റാണ്ടിൽ ബദരി ആശ്രമത്തിൽ വന്ന ശങ്കരാചാര്യരുടെ കൂടെ ഇന്ത്യയുടെ എല്ലാ ഭാഗത്ത്‌ നിന്നുമുള്ള ബ്രാഹ്മണരും എത്തി . അവർ താന്താങ്ങളുടെ പ്രദേശങ്ങളിലെ തലമുറകളുടെ ചരിത്രം സൂക്ഷിച്ചു . ബദരി ക്ഷേത്രം തുറന്നിരിക്കുന്ന ആറു മാസം അവർ അവിടെയായിരിക്കും . നടയടയ്ക്കുമ്പോൾ രഘുനാഥ ക്ഷേത്രത്തിലേക്ക് തിരികെ വരും . പതുക്കെ പ്രയാഗയിലെ പടവുകളിൽ ഇ രുന്നു തണുത്ത വെള്ളത്തിൽ മുങ്ങി . ചുറ്റിനും കർമങ്ങൾ നടത്താനുണ്ടോ എന്ന് ചോദിച്ചു കർമികളുടെ തിരക്ക് … ദേവപ്രയാഗ് കഴിഞ്ഞുള്ള 24 കി . മി . ദൂരം അധികം കയറ്റങ്ങളില്ല . ശ്രീനഗറിലെത്തുമ്പോൾ ഉയരം സമുദ്ര നിരപ്പിൽ നിന്ന് 850 മീറ്ററിൽ നിന്നു 650 മീറ്ററായി കുറയുന്നു . ഗഡ്‌വാൾ പ്രദേശത്തെ വലിയ പട്ടണം . പ്രാചീന ഗഡ്‌വാൾ സാമ്രാജ്യത്തിന്റെ തലസ്ഥാനം . 1894 ൽ ഉണ്ടായ ‘ ഗോഹ്ന തടാക വിസ്ഫോടനത്തെ ’ തുടർന്നുണ്ടായ പ്രളയത്തിൽ പഴയ ശ്രീനഗർ ഒലിച്ചു പോയി . 1893 സെപ്റ്റംബറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ വലിയ ശിലാപാളികൾ വീണ് അളകനന്ദയുടെ പോഷകനദിയായ ബിരാഹി ഗംഗയുടെ ഒഴുക്ക് തടസപ്പെട്ട് നാലു ചതുരശ്ര കിലോ മീറ്റർ ചുറ്റളവും 270 മീറ്റർ ആഴവുമുള്ള ഒരു തടാകം രൂപം കൊണ്ടു . ഇതിന്റെ ഗൗരവം മനസ്സിലായ ബ്രിട്ടീഷ്‌ സർക്കാർ ലഫ് . ക്രൂഷങ്ക് എന്ന ഒരു പട്ടാളക്കാരനെ നിരീക്ഷണത്തിന് നിയമിച്ചു . ക്രൂഷങ്ക് ടെലഗ്രാഫിലൂടെ അയച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആർമി എൻജിനീയർമാർ ജലമർദം കൊണ്ട് ഈ അണക്കെട്ട് പൊട്ടുന്ന തീയതി പ്രവചിച്ചു . ഒരു വർഷത്തിനു ശേഷം അവിശ്വസനീയമാം വിധം കൃത്യതയോടെ 1894 ഒാഗസ്റ്റ്‌ 25–ാം തീയതി അതു സംഭവിച്ചു . താഴ്‌വരയിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചതിനാൽ ആളപായം ഇല്ല . പ്രളയജലത്തിൽ ഓൾഡ്‌ ശ്രീനഗർ അപ്പാടെ ഒലിച്ചു പോയി . ഹിമാലയം അങ്ങനെയാണ് . ഇടക്കിടക്ക്‌ ഉ ണ്ടാകുന്ന പ്രളയം , വഴി മാറി ഒഴുകുന്ന പുഴക ൾ , ഇതൊക്കെ ഈ ഭൂവിഭാഗത്തിന്റെ സ്വഭാവങ്ങളാണ് . അതിന്റെ ആവർത്തനങ്ങൾ അവിടെ ജീവിക്കുന്ന മനുഷ്യരുടെ ഭാഗധേയം നിർണയിക്കുന്നു . ഒരു നിമിഷം കൊണ്ട് ഒരു ജനപദത്തിന്റെ ചരിത്രം അവർക്കൊപ്പം തുടച്ചു നീക്കപ്പെടുന്നു . രുദ്രപ്രയാഗും ജിം കോർബറ്റും രുദ്രപ്രയാഗ് എത്തുമ്പോൾ മധ്യാഹ്ന സൂര്യന്റെ ചൂട് കൂടി വന്നു . രുദ്രനാഥ ക്ഷേത്രത്തിന്റെ ഓരം ചേർന്ന് കുത്തനെയുള്ള ഒതുക്കു കല്ലുകൾ ഇറങ്ങി താഴേക്ക്‌ നടക്കുമ്പോൾ താഴെ നദിയുടെ ഇരമ്പൽ . അളകനന്ദയും , കേദാർനാഥിലെ ചോരാബരി ഗ്ലേഷിയറിൽ നിന്ന് ഉത്ഭവിക്കുന്ന മന്ദാകിനിയും ഇവിടെ വന്യമായ അഭിനിവേശത്തോടെ സംഗമിക്കുന്നു . രുദ്രനിൽ നിന്നു നാരദ മഹർഷി സംഗീതം അഭ്യസിച്ചത് ഇവിടെ വച്ചാണെന്ന് ഐതിഹ്യം . സംഗമ ഘട്ടത്തിന് അരികിൽ നാരദർ തപസ്സു ചെയ്തതെന്നു വിശ്വസിക്കുന്ന നാരദശില . . പ്രവാഹത്തിലെ ആഴം കുറഞ്ഞ സ്ഥലത്ത് പലതവണ മുങ്ങിക്കുളിച്ചു . രുദ്രപ്രയാഗിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുക 1920 കളിൽ ഇവിടെ ഭീതിപരത്തിയ നരഭോജിയായ പുള്ളിപ്പുലിയെ ആണ് . 1917 മുതലുള്ള എട്ടു വർഷം ഇതുവഴി രാത്രിയാത്രയ്ക്ക് ആരും ധൈര്യപ്പെട്ടിരുന്നില്ല . ഈ കാലഘട്ടത്തിൽ ബദരി കേദാർനാഥ് തീർഥാടകരുൾപ്പെടെ 125 പേരെ ഈ മൃഗം കടിച്ചു കീറി കൊന്നു . മനുഷ്യമാംസത്തോടുള്ള ആർത്തി കുടിലുകളുടെ മൺഭിത്തി ഭേദിച്ച് പാവങ്ങളെ കൊല്ലുന്നതു വരെ എത്തിയപ്പോഴാണ് ഇംഗ്ലിഷ് സർക്കാർ പുലിയെ കൊല്ലുന്ന ദൗത്യം ജിം കോർബറ്റിനെ ഏൽപിച്ചത് . കോർബറ്റ് 1926‍ൽ അതിനെ വെടിവച്ചു കൊന്ന സ്ഥലം കാണാൻ കഴിഞ്ഞില്ല . പോകാനുള്ള ദൂരവും വരാനിരിക്കുന്ന സ്ഥലങ്ങളുടെ റിസ്കും മനസ്സിലോർത്ത് രുദ്രപ്രയാഗിൽ നിന്നു മുന്നോട്ടു നീങ്ങി . പതിനഞ്ചു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഗൗച്ചർ എന്ന സമതല ഭൂമിയിലെത്തി . ഗൗച്ചർ വ്യാവസായിക മേള പ്രശസ്തമാണ് . തദ്ദേശീയരായ ഭോട്ടിയ വർഗക്കാർ അവരുണ്ടാക്കിയ കമ്പിളി ഉത്പന്നങ്ങൾ വിറ്റഴിക്കാനും അടുത്ത സീസണിലേക്ക് വേണ്ടുന്ന അസംസ്കൃത വസ്തുക്കൾ വാങ്ങാനും സംഘടിപ്പിക്കുന്നതാണ് ഈ മേള . കുറച്ചു കൂടി കഴിഞ്ഞപ്പോൾ വീണ്ടും മലകളുടെ ഇടയിലൂടെയായി യാത്ര . മുകളിൽ നിന്ന് ഉരുണ്ടു വരാവുന്ന കല്ലുകൾ സൂക്ഷിക്കുക എന്ന ബോർഡ് . . എന്ന ബോർഡ് ശരിക്കും അർഥവത്താണ് . വൈശാലി സിനിമയിലെ കല്ലുരുട്ടി വിടുന്ന മല മിത്തല്ല എന്ന് തോന്നിപ്പോയി . ശരിക്കും … കർണന്റെ ഒാർമകളിൽ മുന്നു മണിയോടെ ഞങ്ങൾ കർണപ്രയാഗിലെത്തി . ഇവിടെ പിണ്ടാർ എന്ന നദി അളകാനന്ദയുമായി സംഗമിക്കുന്നു . പിണ്ടാരി ഗ്ലേഷിയറിൽ നിന്നാണ് പിണ്ടാർ നദി ഉദ്ഭവിക്കുന്നത് . നന്ദാദേവി , ദ്രോണഗിരി തുടങ്ങി മറ്റു കൊടുമുടികളുടെയും നിഴലിലാണ് കർണപ്രയാഗ് . ഉമാദേവിക്ക്‌ സമർപ്പിച്ച പ്രാചീന ക്ഷേത്രവും ഒരു കർണ ക്ഷേത്രവുമുണ്ട് ഇവിടെ . കർണൻ സൂര്യനെ ധ്യാനിച്ച സ്ഥലമാണ് കർണപ്രയാഗ് എന്നാണു വിശ്വാസം . കർണന്റെ സംസ്കാര ക്രിയ നടത്തിയത് ഇവിടെയാണെന്നു മറ്റൊരു മിത്തും ഉണ്ട് . കർണപ്രയാഗ് പിന്നിട്ട് സോയാബിനും ഗോതമ്പും പൂക്കുന്ന താഴ്‌വരകളിലൂടെ വീണ്ടും യാത്ര . ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അടുത്ത പ്രയാഗയിലെത്തി , നന്ദ പ്രയാഗ് . അളകനന്ദയും നന്ദാദേവിയിൽ നിന്നുദ്ഭവിക്കുന്ന നന്ദാകിനി നദിയുടേയും സംഗമസ്ഥാനം . സംഗമഘട്ടത്തിൽ മുങ്ങിയ ശേഷം സമീപത്തുള്ള നന്ദക്ഷേത്രം സന്ദർശിച്ചു . യദുവംശ രാജാവായ നന്ദഗോപർ യജ്‌ഞം നടത്തിയതെന്നു കരുതപ്പെടുന്ന ഒരു ശില ആണ് ആദ്യം കാണുന്നത് . വയോധികനായ ഒരു പൂജാരി വന്ന് പ്രസാദം എടുത്തു തന്നു . നന്ദപ്രയാഗിൽ നിന്ന് യാത്രയാകുമ്പോഴും അദ്ദേഹം നോക്കി നിൽക്കുന്നുണ്ടായിരുന്നു . ഇടയ്ക്കു മലമുകളിൽ നിന്ന് വരുന്ന ചില അരുവികൾ റോഡിലേക്ക് പതിക്കുന്നുണ്ട് . ഏകദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ ചമോളി എന്ന ചെറിയ പട്ടണത്തിൽ എത്തി . ചമോളി ജില്ലാ ആസ്ഥാനമാണ് … ഇവിടെ നിന്ന് ശരിക്കും ദേവഭൂമി തുടങ്ങുകയായി . രാമലീലയും നാഗപഞ്ചമിയും കഴിഞ്ഞു ദിവാലി കാത്തിരിക്കുന്ന ചെറുകിട വ്യാപാരികൾ . കൈമുട്ടിനു താഴെ കിടക്കുന്ന ചുമൽവസ്ത്രവും തലയിൽ തലക്കെട്ടുമുള്ള പരമ്പരാഗത ഗഡ്‌വാൾ വേഷത്തിൽ വനിതകൾ . പുരാണങ്ങളിലൂടെ കാർ യാത്ര കാറ് ബിരാഹി എന്ന താഴ്‌വരയിലെത്തി . മലകളെ ബന്ധിപ്പിക്കുന്ന ഒരു പാലം കടന്നു വീണ്ടും കയറ്റം . ഇടയ്ക്കു പിന്നെയും സമതലം … കൂറ്റൻ മലകൾ … മലയല്ല കൊടുമുടി . വീണ്ടും ഭൂപ്രകൃതിക്കും ചെറിയ മാറ്റം . ദേവദാരു മരങ്ങളുടെ എണ്ണം കൂടി തുടങ്ങി . പിപ്പൽകോട്ടി എന്ന ചെറിയ ടൗണിലെത്തി . സഞ്ചാരികളുടെ ഇടത്താവളം . രണ്ടു കൊടുമുടികൾക്കിടയിൽ അഗാധതയിൽ ഞെങ്ങി ഒഴുകുന്ന അളകനന്ദ ഒരു വെള്ളി നൂലുപോലെ കാണാം . പിപ്പൽകോട്ടി കഴിഞ്ഞിട്ടും മലകൾ ഇടുങ്ങി തന്നെയിരുന്നു . ഞങ്ങൾ ഗാരുർഗംഗ എന്ന ഗ്രാമം പിന്നിട്ടു . ബദരിയിലേക്കു പോയ ബദരീശ്വരൻ തന്റെ വാഹനമായ ഗരുഡനെ ഇവിടെ വിട്ടിട്ടു പോയെന്നാണ് ഐതിഹ്യം . ഗാരുർഗംഗയുടെ തീരങ്ങളിൽ ഗരുഡൻ സർപ്പങ്ങളെ വേട്ടയാടി , ഇവിടുത്ത കല്ലുകൾ സർപവിഷത്തിനു ഔഷധമാണെന്നാണ് സങ്കല്പം . സമയം അഞ്ചര കഴിഞ്ഞു . വെട്ടം മങ്ങിത്തുടങ്ങി . പർവ്വതങ്ങളിൽ പകൽ പെട്ടെന്ന് അവസാനിക്കും . രണ്ടു മലകൾക്ക് ഇടയിലൂടെ റോഡ് കടന്നു പോയി . രണ്ടു മലകളും ഏതാണ്ട് കുത്തനെ ആയിരുന്നതിനാൽ ആകാശം വളരെ കുറവ് മാത്രമേ കാണൂ . പ്രകാശം നന്നേ കുറഞ്ഞു തുടങ്ങി . ഹേലാങ് പാസ്സ് എന്നറിയപ്പെടുന്ന ഈ മലയിടുക്ക് കുത്തനെയുള്ള ചെരിവാണ് . വശങ്ങളിലെ അത്യഗാധത വിറങ്ങലിപ്പുളവാക്കും . രാത്രിയിൽ ഈ മലകളിലൂടെയുള്ള യാത്ര ഒട്ടും അഭിലഷണീയമല്ല . പല പോയിന്റുകളിലും ഒരു സമയം കഴിഞ്ഞാൽ ഗതാഗതത്തിനു നിയന്ത്രണമുണ്ട് . പതിയെ മലയുടെ നിഴൽ വിട്ടു കൂടുതൽ വെളിച്ചത്തിലേക്ക് വന്നു . ഒടുവിൽ വണ്ടി ജോഷിമഠ് പട്ടണത്തിലെത്തി . സമയം ഏഴു മണി . ഇന്നത്തെ താവളം ഇതു തന്നെ . അവിസ്മരണീയമായേക്കും എന്ന് ഉറപ്പുള്ള ഒരു പകലിലേക്കു അതിരാവിലെ തന്നെ മിഴി തുറന്നു . സൂര്യൻ ഉദിക്കുന്നു … അപ്പോഴാണ് ജോഷിമഠിന്റെ മുഴുവൻ സൗന്ദര്യവും ദൃശ്യമായത് . മൂടൽമഞ്ഞിന്റെ നേർത്ത നീലനിറമുള്ള കൊടുമുടികൾക്കു മീതെ മഞ്ഞിൽ സൂര്യകിരണങ്ങൾ സ്വർണ നിറത്തിൽ പ്രതിഫലിച്ചു . ശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിൽ ഒന്നാണ് ജ്യോതിർമഠ് എന്നറിയപ്പെടുന്ന ജോഷിമഠ് . ശൃംഗേരിയും പുരിയും ദ്വാരകയുമാണ് മറ്റു സ്ഥലങ്ങൾ . അഥർവ വേദം ഈ മഠത്തിന്റെ അധികാരത്തിൽ വരുന്നു . പട്ടാളത്തിന്റെ ചെക്‌പോസ്റ്റുകൾ പിന്നിട്ട് ഉദ്ദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ വിഷ്ണുപ്രയാഗിലെത്തി . അഞ്ചാമത്തെ പ്രയാഗ് , ധൗളിഗംഗ എന്നറിയപ്പെടുന്ന വിഷ്ണു ഗംഗയുടെയും അളകനന്ദയുടെയും സംഗമസ്ഥാനം . പക്ഷേ , വളരെ താഴ്ചയിലായതിനാൽ ഈ പ്രയാഗയിൽ സ്നാനം ചെയ്തില്ല . പാറയുടെ മേൽക്കൂര ഉള്ള റോഡുകളിലൂടെ സഞ്ചരിച്ചു് ഗോവിന്ദ്ഘട്ടിലെത്തി . വാലി ഒാഫ് ഫ്ലവേഴ്സിലേക്കും സിഖ് തീർഥാടന കേന്ദ്രമായ ഹേമകുണ്ഡ് സാഹിബിലേക്കും വഴിതിരിയുന്നത് ഇവിടെ നിന്നാണ് . യാത്ര തുടർന്നു . ഞങ്ങൾ പാണ്ഡുകേശ്വർ എന്ന സ്ഥലത്തെത്തി . ചുറ്റിനും വശ്യമായ പ്രകൃതി . പാണ്ഡു തപസ്സ് അനുഷ്ഠിച്ചു എന്നു വിശ്വസിക്കുന്ന യോഗ ബദരി ക്ഷേത്രം ഇവിടെയാണ് . പാണ്ഡവർ ജനിച്ചു വളർന്ന ശതശൃംഗം ഇത് തന്നെ ആവണം . പിന്നീട് വനവാസക്കാലത്ത് അവർ ഇവിടെയെത്തി പാണ്ഡുവിന്റെ ശ്രാദ്ധം നടത്തിയതായി മഹാഭാരതം വിരാട പർവത്തിലുണ്ട് . ഔഷധസസ്യങ്ങളുടെ കലവറയാണ് ഈ ഭൂവിഭാഗം . ഹിമാലയൻ ബ്ലൂ ആട് , ഹിമാലയൻ മസ്ക് മാൻ , സ്നോ ലെപേഡ് തുടങ്ങിയ മൃഗങ്ങൾ സുലഭം . ഒൻപത് അടി വിസ്‌തൃതിയിൽ ചിറകുവിരിക്കുന്ന ഹിമാലയൻ ‘ താടിക്കാരൻ കഴുക’നെയും ചിലപ്പോൾ മാനത്തു കാണാം . ചിതറിക്കിടക്കുന്ന വെള്ളക്കല്ലുകളുള്ള പ്രദേശങ്ങൾ കണ്ടു തുടങ്ങി . ‘ ഹനുമാൻചട്ടി ’ എന്ന സ്ഥലത്തെത്തി . ദ്രൗപദിക്ക് വേണ്ടി സൗഗന്ധികപ്പൂവ് തേടിപ്പോയ ഭീമൻ വഴിയരികിൽ ഹനുമാനെ കണ്ടത്തിയെന്ന് വിശ്വസിക്കുന്ന സ്ഥലം . ഇവിടെ ഒരു ഹനുമാൻ ക്ഷേത്രമുണ്ട് . ദൂരെ വൃക്ഷനിബിഡമായ ഗന്ധമാദന പർവതം . കുബേരന്റെ ഉദ്യാനം ഇവിടെയാണ് . കാശ്യപ മഹർഷി തപസ്സ് അനുഷ്ഠിച്ച സ്ഥലം . ദൂരെ മലമുകളിൽ മഞ്ഞ് വ്യക്തമായി കണ്ടു തുടങ്ങി . കൂടുതൽ ഉയരങ്ങളിലേക്കുള്ള ആരോഹണമാണ് . അന്തരീക്ഷ മർദവ്യതിയാനം ശരിക്കും അനുഭവപ്പെട്ടു തുടങ്ങി . ഇടയ്ക്കു നീളൻ രോമങ്ങളുള്ള ഒരാട്ടിൻപറ്റം . വഴിയിൽ കാണുന്ന നായ്ക്കൾക്കും നീളൻ രോമങ്ങളായിരുന്നു . മലമുകളിലെ ജീവികൾക്ക് തണുപ്പിൽ നിന്ന് രക്ഷപെടാൻ പ്രകൃതി നീണ്ട രോമങ്ങൾ കൊടുത്തിരിക്കുന്നു .
false
ഡൽഹി പോലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ സ്ക്വാഡിലെ അസിസ്റ്റൻറ് പോലീസ് കമ്മീഷണറായിരുന്നു രജ്ഭീർ സിങ്ങ് . ഏറ്റുമുട്ടൽ വിദഗ്ദ്ധൻ എന്നറിയപ്പെടുന്ന ഇദ്ദേഹം നിരപരാധികളെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലൂടെ കൊലപ്പെടുത്തി എന്ന് ആരോപണവിധേയനായിട്ടുണ്ട് . ഡൽഹിയിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരേ ഒരു ദില്ലി പോലീസ് ഉദ്യോഗസ്ഥനായിരുന്നു രജ്ഭീർ സിങ്ങ് . തീവ്രവാദികളേയും കുറ്റവാളികളേയുമായി 56 ഏറ്റുമുട്ടൽ കൊലകൾ നടത്തിയിട്ടുണ്ട് . 1982-ൽ ഡെൽഹി പോലീസിൽ ഒരു സബ് ഇൻസ്പെക്ടർ ആയി ജോലിയിൽ കയറിയ രജ്ബീർ സിങ് , 56 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുകയും പതിമൂന്നു വർഷം കൊണ്ട് അസിസ്റ്റന്റ് കമ്മീഷണർ സ്ഥാനത്തെത്തുകയും ചെയ്തു . 2002 ൽ അൻസൽ പ്ലാസ ഏറ്റുമുട്ടൽ നടത്തിയതും , പാർലമെൻറ് ആക്രമണ കേസിൽ ഗീലാനിയേയും അഫ്സലിനേയും പ്രതി ചേർത്തതിലൂടെയും വിവാദപുരുഷനായി . ചെങ്കോട്ട ആക്രമണ കേസ് അന്വേഷിച്ചതും രജ്ഭീർ ആണ് . ഭൂവിനിമയത്തിലെ തിരിമറികളിലും അഴിമതിക്കേസുകളിലും ഇദ്ദേഹം ഉൾപ്പെട്ടിട്ടുണ്ട് . ക്രൈം ബ്രാഞ്ചിൽ നിന്ന് നീക്കം ചെയ്ത ഇദ്ദേഹത്തെ 2007 നവംബർ മാസമാണ്‌ തിരികെ പ്രവേശിപ്പിച്ചത് . ഗുഡ്ഗാവിലെ വസ്തു ഇടപാടുകാരനായ വിജയ് ഭരദ്വാജിൻറെ ഓഫീസിൽ വെച്ച് മാർച്ച് 24 തിങ്കളാഴ്ച രാത്രി 10:30 ന് രജ്ഭീർ കൊല്ലപ്പെട്ടു . 48 കാരനായ രജ്ഭീർ സിങ്ങിൻറെ തലക്കടുത്തുപിടിച്ച തോക്കുകൊണ്ടുള്ള രണ്ട് വെടിയേറ്റായിരുന്നു മരണം .
false
കാശ്മീരില്‍ നിന്നും ആരെയും കൊതിപ്പിക്കുന്ന യാത്രാ ചിത്രങ്ങളുമായി സാറ അലി ഖാന്‍ . അമ്മയായ അമൃത സിംഗിനും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമൊപ്പമാണ് സാറ അടിച്ചു പൊളിക്കുന്നത് . മഞ്ഞു മൂടിയ ഗുല്‍മാര്‍ഗില്‍ , ചില്ലുജാലകത്തിനപ്പുറം കാണുന്ന മരങ്ങളുടെയും പര്‍വ്വതത്തലപ്പുകളുടെയും കാഴ്ച ആസ്വദിച്ചു , സ്നാക്സ് കഴിക്കുന്നതും ബാല്‍ക്കണിയില്‍ ഇരിക്കുന്നതുമെല്ലാം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ സാറ പങ്കുവെച്ചിരുന്നു . അമൃത സിംഗിനൊപ്പം മഞ്ഞിലൂടെ യാത്ര ചെയ്യുന്ന വീഡിയോയും സാറ പോസ്റ്റ്‌ ചെയ്തിട്ടുണ്ട് . മുൻപ് ഇബ്രാഹിമിനൊപ്പം മഞ്ഞിലൂടെ യാത്ര ചെയ്യുന്ന ചിത്രം സാറ പങ്കുവെച്ചിരുന്നു . ഗുല്മാര്‍ഗിലെ ഖൈബര്‍ ഹോട്ടലിലാണ് സാറയും കുടുംബവും താമസിച്ചത് . ഇവിടെ നിന്നുള്ള ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട് . രാജ്യത്ത് ഏകദേശം മറ്റെല്ലായിടങ്ങളിലും കടുത്ത വേനലില്‍ തുടരുമ്പോഴും കാശ്മീരില്‍ ഇപ്പോഴും മഞ്ഞു നിറഞ്ഞ സ്ഥലങ്ങള്‍ ധാരാളമുണ്ട് . അതുകൊണ്ടുതന്നെ , കൊറോണയുടെ രണ്ടാം തരംഗം തുടങ്ങിയിട്ട് പോലും ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ് . രാജ്യാന്തര യാത്രകള്‍ക്ക് വിലക്കുള്ള സാഹചര്യത്തില്‍ വിദേശരാജ്യങ്ങളോട് കിടപിടിക്കുന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞ കശ്മീര്‍ തന്നെയാണ് , സഞ്ചാരികളുടെ പ്രഥമ ചോയ്സ് . കശ്മീരിലെ പ്രതിദിന കോവിഡ് നിരക്ക് 1,200 കടന്നിരിക്കുകയാണ് ഇപ്പോള്‍ . ഡിസംബർ മുതലുള്ള കണക്കനുസരിച്ച് ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് വിനോദസഞ്ചാരത്തിനായി കശ്മീരിലെത്തിയതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുന്നു . ഹോട്ടൽ ഉടമകളെ സംബന്ധിച്ചിടത്തോളം ഏറെക്കാലത്തിനു ശേഷം മികച്ച അവസരമായിരുന്നു ഇത് . ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെത്തുടർന്നുണ്ടായ നീണ്ട കർഫ്യൂകളും ഷട്ട്ഡൌണുകളും കഴിഞ്ഞ വർഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ മൂലം ഉണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും അല്‍പ്പമൊരു ആശ്വാസമായിരുന്നു അവര്‍ക്ക് ഈ സമയം . രണ്ടാമത്തെ കോവിഡ് തരംഗത്തെ തുടര്‍ന്ന് ജമ്മു കശ്മീർ സർക്കാർ സ്കൂളുകളെല്ലാം അടച്ചിരുന്നു . എന്നാല്‍ , വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജ്ജിതമായി തന്നെ മുന്നേറുകയാണ് . കഴിഞ്ഞയാഴ്ച ശ്രീനഗറിൽ സംഘടിപ്പിച്ച ട്യൂലിപ് ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത് . ഇത്തരമൊരു സാഹചര്യത്തില്‍ പരിപാടി നടത്തിയതിന് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു .
false
30 , 20,000 ആസറ്ററേഷ്യേ കുടുംബത്തിൽ പെടുന്ന മനോഹരമായ പുഷ്പങ്ങൾ ഉണ്ടാകുന്ന കുറ്റിച്ചെടിയാണ്‌ ഡാലിയ . രണ്ടു വർഷത്തിനുമേലാണ്‌ ഒരു ചെടിയുടെ ആയുസ്സെങ്കിലും ജീവിതകാലത്തിലുടനീളം പുഷ്പിക്കുന്നു . വേരുകളിൽ ആഹാരം സൂക്ഷിച്ചു വെക്കുന്ന ചെടിയായതിനാൽ ചില രാജ്യങ്ങളിലെ ജനങ്ങൾ ഇവയെ ആഹാരത്തിനായും വളർത്തുന്നു . ഔഷധഗുണമുള്ള ഡാലിയ ചെടിയുടെ തണ്ടുകൾ വെള്ളം വലിച്ചു കുടിക്കാനും മറ്റുമായും ഉപയോഗപ്പെടുത്തുന്നുമുണ്ട് . മെക്സിക്കോ , മദ്ധ്യ അമേരിക്ക , കൊളംബിയ എന്നീ രാജ്യങ്ങളാണ്‌ ഈ ചെടിയുടെ ഉദ്ഭവപ്രദേശം . കാൾ ലിനേയസ് സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും തന്റെ വിദ്യാർഥിയുമായിരുന്ന ആന്ദ്രേ ഡാലിൻറെ ഓർമ്മയ്ക്കായാണു ഡാലിയ എന്ന പേരു നൽകിയത് . ഡാലിയ ഇലകൾ നോയിഡ പുഷ്പപ്രദർശനം-2009 ൽ പ്രദർശിപ്പിച്ചത് നോയിഡ പുഷ്പപ്രദർശനം-2009 ൽ പ്രദർശിപ്പിച്ചത് നോയിഡ പുഷ്പപ്രദർശനം-2009 ൽ പ്രദർശിപ്പിച്ചത് നോയിഡ പുഷ്പപ്രദർശനം-2009 ൽ പ്രദർശിപ്പിച്ചത് സസ്യങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
" നസീർക്ക , വിഷമം ആവില്ലെങ്കിൽ ഒരു ചോദ്യം ചോദിക്കട്ടെ ? നിങ്ങൾ ഒരു മുസ്ലിം അല്ലെ , കല്യാണം കഴിച്ചിരിക്കുന്നത് ഒരു ഹിന്ദുവിനെ , അത് ഹദീസ് പ്രകാരം തെറ്റല്ലേ ? " ഒരു പരിചയവും ഇല്ലാത്ത , എന്‍റെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരു ഐഡിയിൽ നിന്ന് മെസ്സഞ്ചറിൽ വന്ന ചോദ്യമാണ് . " സോറി ഞാൻ മുസ്ലിമല്ല , എന്റെ പേര് കണ്ട തെറ്റിദ്ധരിക്കണ്ട … " എന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്‍തു … " പക്ഷേ , താങ്കൾ ജനിച്ചത് ഒരു മുസ്ലിമായല്ലേ ? " പുള്ളി വിടാനുള്ള ഭാവമില്ല . " അല്ല , ഞാൻ ഒരു മനുഷ്യക്കുഞ്ഞായാണ് ജനിച്ചത് … " " അപ്പോൾ ചെറുപ്പത്തിൽ മുസ്ലിം മതം പിന്തുടര്‍ന്നിട്ടേ ഇല്ലേ ? " " ചെറുപ്പത്തിലേ കാര്യം ഓർമയില്ല , ഒന്നുരണ്ടു മാസം മദ്രസയിൽ പോയിരുന്നു . ഒരുപക്ഷേ , ഒന്നുരണ്ടു തവണ പള്ളിയിലും പോയിട്ടുണ്ടാവണം . പക്ഷേ , ബാപ്പ വേറെ കെട്ടിയതിന് ശേഷം പോയിട്ടില്ല . " " ബാപ്പ ചെയ്‍ത ഒരു തെറ്റിന് മതം എന്ത് പിഴച്ചു ? " " മതപ്രകാരം ബാപ്പ തെറ്റ് ചെയ്തിട്ടില്ല . അതാണ് പ്രശ്‍നം … " " നിങ്ങൾ ഒരു നിരീശ്വരവാദിയാണോ ? " " അതെ " " അപ്പോൾ നിങ്ങൾ നിങ്ങളുടെ കുട്ടികളെ ഏതു മതത്തിൽ വളർത്തും ? അവർക്ക് എങ്ങനെ സ്നേഹവും ധാർമിക ചിന്തകളും പഠിപ്പിക്കും . മതം ഇല്ലാതെ വളരുന്ന കുട്ടികൾക്ക് ധാർമികത ഉണ്ടാകുമോ ? " ആദ്യമായല്ല ഈ ചോദ്യം കേൾക്കുന്നത് . ഇതുപോലുള്ള പല സംഭാഷങ്ങളും ഇതിലാണ് വന്നുനിൽക്കുന്നത് മതമില്ലാതെ വളരുന്ന കുട്ടികൾ എങ്ങനെ ധാർമികത പഠിക്കും . ഒരുപക്ഷേ , മതം പിന്തുടരുന്ന കുട്ടികളാണ് കൂടുതൽ സ്നേഹവും ധാർമികതയും പിന്തുടരുന്നത് എന്ന് നിങ്ങൾക്ക് തോന്നാം . എന്നാൽ , ലോകത്തിലെ പല പഠനങ്ങളും തെളിയിക്കുന്നത് മതേതര കുടുംബത്തിൽ വളരുന്ന കുട്ടികൾക്ക് ധാർമികതയും , പരോപകാര സ്വഭാവങ്ങളും തീവ്രമതകുടുംബങ്ങളിൽ വളരുന്ന കുട്ടികളേക്കാൾ കൂടുതലാണെന്നാണ് . ഇതിന്‍റെ കാരണങ്ങൾ അറിഞ്ഞ് കഴിയുമ്പോൾ ഇതിന്‍റെ കാരണം നിങ്ങൾക്ക് മനസിലാകും . 1 . മതരഹിത കുടുംബങ്ങൾക്ക് അവരുടേതായ ധാർമികത ഉണ്ട് . അതിൽ പ്രധാനം തന്നെപ്പോലെ തന്നെ മറ്റുള്ളവരെ കാണുക എന്നതാണ് . പല മത കുടുംബങ്ങളിലും സ്വന്തം മതങ്ങളിൽ പെട്ടവരെ തന്നെപോലെ കാണുക എന്നതിലേക്ക് അത് ചുരുങ്ങും . ഉദാഹരണത്തിന് യൂണിവേഴ്‍സൽ സ്നേഹം വിളംബരം ചെയ്യുന്ന , ക്രിസ്ത്യൻ മതത്തിലെ ഒരു പെൺകുട്ടിയെ ഒരു മുസ്ലിം യുവാവ് ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് എന്ന് വയ്ക്കുക , ശേഷം ചിന്ത്യം . എന്നാൽ , ഇതേ സ്നേഹം ഒരു ക്രിസ്ത്യൻ യുവാവും ആയിട്ടാണെങ്കിൽ പോലും , നമ്മൾ കെവിൻ വധക്കേസിൽ കണ്ടപോലെ , ജാതി കൂടി നോക്കിയിട്ടെ സ്നേഹം അംഗീകരിക്കപ്പെടൂ . മതങ്ങൾ പലപ്പോഴും പറയുന്നത് ഒന്നും , പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ് . 2 . പല മതങ്ങളിലെ കുട്ടികളും ഇപ്പോൾ വളരുന്നത് അവരുടെ മതത്തിലെ ആളുകളെ മാത്രം കണ്ടുകൊണ്ടാണ് . അവരവരുടെ മതത്തിൽ പെട്ട സ്‍കൂളുകൾ കോളേജുകൾ എന്നിവ ഈ അന്യവൽക്കരണത്തിന് ആക്കം കൂട്ടുന്നു . എന്നാൽ , മതേതര കുടുംബങ്ങളിലെ കുട്ടികൾ പലപ്പോഴും പൊതുവിദ്യാലയങ്ങളിൽ പഠിക്കുകയും പലതരത്തിലുള്ള കുട്ടികളുമായി ഇടപഴകുകയും , എല്ലാവരെയും തങ്ങളെ പോലെ കരുതുകയും ചെയ്യുന്നു . 3 . മതരഹിത കുടുംബങ്ങളുടെ അടിത്തറ കാര്യങ്ങളെ യുക്തിസഹമായി സമീപിക്കുക എന്നതാണ് , കാരണം പലപ്പോഴും ഇത്തരം യുക്തിചിന്ത കൊണ്ടാണ് ഈ കുട്ടികളുടെ മാതാപിതാക്കൾ മതരഹിതരായത് തന്നെ . 4 . വ്യക്തി സ്വാതന്ത്ര്യം . പല മതേതര കുടുംബങ്ങളിലെ കുട്ടികളും കണ്ടുവളരുന്നത് അച്ഛനും അമ്മയും പരസ്പരബഹുമാനത്തോടെ യുക്തിപൂർവം കാര്യങ്ങൾ വിശകലനം ചെയ്യുന്നതാണ് . പല മതങ്ങളും സ്ത്രീവിരുദ്ധങ്ങൾ ആയതുകൊണ്ട് മതകുടുംബങ്ങളിൽ കുട്ടികൾ സ്ത്രീകളെ രണ്ടാംതരം പൗരന്മാരായി കൊണ്ടായിരിക്കും വളരുന്നത് . ഉദാഹരണത്തിന് ' സ്ത്രീകൾ മുഷ്ടി ചുരുട്ടി മുദ്രവാക്യം മുഴക്കരുത് ' എന്ന് ഇന്നലെ പറഞ്ഞ ഉസ്‍താദിന്റെ വീട്ടിൽ വളർന്നു വരുന്ന പെൺകുട്ടികളുടെ കാര്യം ആലോചിച്ചു നോക്കൂ . 5 . എല്ലാത്തിനെയും ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം . ശബരിമലയിൽ സ്ത്രീകൾ കയറരുത് എന്ന് ഒരു മതരഹിത കുടുംബത്തിലെ കുട്ടിയോട് പറഞ്ഞാൽ എന്തുകൊണ്ട് എന്ന ചോദ്യം ഉടൻ വരും . കാന്തിക മണ്ഡലം , " എൻഡോമെട്രിയോസിസ് " എന്നൊക്കെ ഇവരുടെ അടുത്ത് തള്ളാൻ പറ്റില്ല . മേല്പറഞ്ഞ കാര്യങ്ങളുടെ അർഥം മതേതര കുടുംബങ്ങളിലെ കുട്ടികൾ എല്ലാവരും മാലാഖമാരോ മറ്റുള്ളവർ ചെകുത്താന്മാരോ ആണെന്നല്ല . മതം ഇല്ലെങ്കിലും ഉണ്ടെങ്കിലും നല്ലവർ നല്ലത് പ്രവർത്തിക്കുകയും , മോശം സാഹചര്യങ്ങളിൽ വളർന്നു വന്നവർ , മോശം കാര്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നു . പക്ഷേ , നല്ലൊരു കുട്ടിയെ കൊണ്ട് മോശം കാര്യം ചെയ്യിക്കാൻ അവരുടെ തലയിൽ മതം കയറ്റിയാൽ മതി . ഉത്തരേന്ത്യയിൽ കീഴ്‍ജാതിക്കാരുടെ വീട്ടിൽ തങ്ങൾ അശുദ്ധിയാകും എന്ന കാരണം കൊണ്ട് കയറാതെ നിൽക്കുന്ന കുട്ടികളുടെ വീഡിയോയും , പല മത തീവ്രവാദ സംഘടനകളും നടത്തുന്ന ഗോകുലങ്ങളിലെയും മറ്റും കുട്ടികൾ വാളുകൾ ഉയർത്തിപ്പിടിച്ചു നടത്തുന്ന ഘോഷയാത്രകളും ഇതിന് തെളിവാണ് . ഏറ്റവും കൂടുതൽ ആളുകൾ മതമില്ലാത്ത ജീവിതം നയിക്കുന്ന സ്‍കാന്‍ഡിനേവിയൻ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും കുറവ് കുറ്റകൃത്യങ്ങൾ ഉള്ളത് . ചിക്കാഗോ യൂണിവേഴ്‍സിറ്റി ഉൾപ്പെടെയുള്ള ലോകത്തിലെ പല സർവകലാശാലകളിലും നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് മതരഹിത കുടുംബങ്ങളിൽ വളർന്ന കുട്ടികളാണ് കൂടുതൽ ദാനധർമങ്ങൾ ചെയുന്നത് എന്നാണ് . ആറു രാജ്യങ്ങളിലെ ഏതാണ്ട് ആയിരത്തോളം കുട്ടികളെ സാമ്പിൾ ആക്കി നടത്തിയ പഠനമാണിത് . ഇതുപോലെയുള്ള അനേകം പഠനങ്ങൾ വേറെയുണ്ട് . അതുകൊണ്ട് മതം സ്നേഹം , ദാനം , ധർമം ഒക്കെ വളർത്തും , മതരഹിത കുട്ടികൾ ഇതൊന്നും ഇല്ലാതെ വളരും എന്ന വാദവുമായി ദയവായി അളിയൻ ഇനി ഈ വീട്ടിലേക്ക് വരരുത് . 29 , 2020 , 12:12 .
false
ക്ഷേത്രഗണിതത്തിൽ സംഭാവനകൾ നൽകിയടി . എ . സരസ്വതി അമ്മ , പാലക്കാട് ജില്ലയിലെ ചെറുപ്ലശ്ശേരിയിലാണ് ജനിച്ചത് . കുട്ടിമാളു അമ്മയുടേയും മാരാത്ത് അച്ചുത മേനോന്റേയും രണ്ടാമത്തെ മകളായിരുന്നു . മദ്രാസ് സർവകലാശാലയിൽ നിന്ന് ഗണിതത്തിലും ഊർജ്ജതന്ത്രത്തിലും ബിരുദം നേടി , സംസ്കൃതത്തിൽ എം . എയും . ബനാറസ് സംസ്കൃത സർവകലാശാല . സംസ്കൃത പണ്ഡിതനായിരുന്ന ഡോ . രാഘവന്റെ മാർഗ്ഗ നിർദ്ദേശത്തിൽ ഗവേഷണം നടത്തി . അവർ തൃശ്ശൂർ ശ്രീ കേരളവർമ്മ കോളേജ് , ഏറണാകുളം മഹാരാജാസ് കോളേജ് , റാഞ്ചിയിലെ വനിതാ കോളേജിലും പഠിപ്പിച്ചിരുന്നു . ഝാർഖണ്ഡിലെ ധൻബാദിലെ ശ്രീ ശ്രീ ലക്ഷ്മി നാരായൺ ട്രസ്റ്റിന്റെ മഹിള മഹാവിദ്യാലയത്തിലും പ്രിൻസിപ്പലായി 1973 മുതൽ 1980 വരെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . അടുത്തൂൺ പറ്റിയശേഷം അവരുടെ അവസാന കാലം ഒറ്റപ്പാലത്താണ് ചിലവഴിച്ചത് . 2000 ത്തിൽ അന്തരിച്ചു . സരസ്വതിയമ്മയുടെ സഹോദരി ടി . എ . രാജലക്ഷ്മി അറിയപ്പെടുന്ന ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു . കേരള ഗണിത അസോസിയേഷൻ 2002ലെ വാർഷിക സമ്മേളനത്തിൽ വച്ച് പ്രൊ . ടി . എ . സരസ്വതിഅമ്മ സ്മാരക പ്രഭാഷണത്തിനു തുടക്കം കുറിക്കുകയുണ്ടായി . അവരുടെ ‘ ’ ’ പ്രാചീന മദ്ധ്യകാല ഇന്ത്യയിലെ ജ്യാമിതി ’ ’ എന്ന കൃതിയെക്കുറിച്ച് ഡേവിഡ് മുംഫോഡ്,കിം പ്ലോഫ്കെർ എന്നിവരുടെ ഇന്ത്യയിലെ ഗണിതം എന്ന പുസ്തകത്തിൽ പരാമർശമുണ്ട് . അവരുടെ പുസ്തകത്തിൽ വേദസാഹിത്യത്തിൽ തുടങ്ങി പതിനേഴാം നൂറ്റാണ്ടു വരെയുള്ള വരെയുള്ള കാലത്തെ ഭാരതത്തിലെ സംസ്കൃതം , ശാസ്ത്രം , ശാസ്ത്രം പോലുള്ള സാഹിത്യത്തെ പറ്റിയുള്ള പഠനമാണ് . വേദ സാഹിത്യത്തിലെ ശുൽബസൂത്രങ്ങൾ , ജൈന സൂത്രങ്ങൾ , ഹിന്ദു സിദ്ധാന്തങ്ങൾ എന്നിവയെ പറ്റിയും ആര്യഭട , ആര്യഭട , ശ്രീപതി , ഭാസ്ക്കര , ഭാസ്ക്കര , സംഗമഗ്രാമ മാധവൻ , പരമേശ്വരൻ , നീലകണ്ഠൻ എന്നിവർ ജ്യാമിതിയ്ക്കു നൽകിയ സംഭാവനകളെ പറ്റിയും പരാമർശിക്കുന്നു .
false
ഗ്രീക്ക് പുരാണമനുസരിച്ച് , ട്രോജൻ യുദ്ധത്തിലെ ഗ്രീക്ക് യുദ്ധ വീരനും ഹോമറുടെ ഇലിയഡിലെ പ്രധാന കഥാപാത്രവും ഏറ്റവും മികച്ച പോരാളിയുമാണ് അക്കിലിസ് ട്രോയ്ക്കെതിരെ അണിനിരന്ന പടയാളികളിൽ വെച്ച് ഏറ്റവും സുന്ദരനായ വീരനെന്ന വിശേഷണവും അക്കിലിസിനുണ്ട് . ഏകദേശം എ . ഡി . ഒന്നാം നൂറ്റാണ്ട് മുതൽ പ്രചരിച്ച കഥകളിൽ , അക്കിലിസിന്റെ ഉപ്പൂറ്റി ഒഴിച്ചുള്ള ഭാഗങ്ങൾ തികച്ചും ഭേദിക്കാനാകാത്തതും ദൗർബല്യരഹിതവുമാണെന്നാണ് വിവരിച്ചിരിക്കുന്നത് . ഉപ്പൂറ്റിയിലേറ്റ അസ്ത്രം മൂലമാണ് അക്കിലിസ് മരിച്ചതെന്ന കാരണത്താൽ അക്കിലിസിന്റെ ഉപ്പൂറ്റി എന്ന ഒരു പദപ്രയോഗം മിക്ക ഭാഷകളിലും നിലവിലുണ്ട് . ഇത് ഒരു മനുഷ്യന്റെ മർമ്മപ്രധാനമായ ദുർബലതയെ സൂചിപ്പിക്കുന്നു . മിർമിടൻസിലെ രാജാവായ പിലിയസിന് തെറ്റിസ് എന്ന ഒരു നിംഫിൽ ജനിച്ച മകനായിരുന്നു അക്കിലിസ് . ഗ്രീക്ക്‌ ദേവന്മാരായ സ്യൂസും പൊസൈഡണും തെറ്റിസിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച് ശത്രുതയിലായിരുന്നു . എന്നാൽ മനുഷ്യന് ദേവന്മാരിൽ നിന്നും അഗ്നി മോഷ്ടിച്ച് നൽകിയ പ്രൊമിത്യൂസ് , തെറ്റിസിന് ഉണ്ടാകുന്ന പുത്രൻ അവൻറെ അച്ഛനെക്കാൾ വലിയവനാകുമെന്ന് പ്രവചനം കേൾക്കാനിടവന്ന സ്യൂസും പൊസൈഡണും ചേർന്ന് തെറ്റിസിനെ പിലിയസിന് വിവാഹം ചെയ്തു കൊടുത്തു … ഒട്ടു മിക്ക ഐതിഹ്യങ്ങളെയും പോലെ ഈ സംഭവങ്ങളെയും മറ്റൊരു രീതിയിൽ ചിത്രീകരിക്കുന്ന കഥകളും ഉണ്ട് . അപ്പോലോനിയാസ്‌ റോഡിയാസ് എന്ന ഗ്രീക്ക്‌ കവി എ . ഡി . മൂന്നാം നൂറ്റാണ്ടിൽ എഴുതിയ അർഗനോടിക്ക എന്ന ഇതിഹാസ കാവ്യത്തിൽ പറയുന്നത് തെറ്റിസ് സ്വയമേ തന്നെ സ്യൂസിനെ പ്രണയത്തിൽ നിന്നും നിരുത്സാഹപ്പെടുത്തി എന്നാണ് . സ്റ്റേഷിയസ് , എ . ഡി ഒന്നാം നൂറ്റാണ്ടിൽ രചിച്ച അകിലിയട് എന്ന കൃതി പ്രകാരം , അക്കിലിസ് ജനിച്ചപ്പോൾ , തെറ്റിസ് , അക്കിലിസിനെ മരണമില്ലതവനാക്കനായി സ്ടിക്സ് നദിയിൽ മുക്കുകയുണ്ടായി . എന്നാൽ അക്കിലിസിൻറെ ഉപ്പൂറ്റി മാത്രം നദിയിൽ മുങ്ങിയില്ല . ഈ കഥയുടെ മറ്റൊരു പതിപ്പിൽ , തെറ്റിസ് അക്കിലിസിനെ അംബ്രോസിയയിൽ മുക്കുകയും , അക്കിലിസിന്റെ നശ്വരമായ ശരീര ഭാഗങ്ങൾ അഗ്നിയിൽ എരിച്ചു കളയുകയും ചെയ്തു എന്നാണ് വിവരിക്കുന്നത് . ഇത് കണ്ടുകൊണ്ടു വന്ന പിലിയസ് , തെറ്റിസിനെ തടയുകയും , കോപത്താൽ തെറ്റിസ് അച്ഛനെയും മകനെയും ഉപേക്ഷിച്ചു പോകുകയും ചെയ്തു . പിലിയസ് , അക്കിലിസിനെ വളർത്താനായി പിലിയോൻ മലമുകളിൽ സെൻറാറായ ചിരോണിനെ ഏൽപ്പിച്ചു . സ്റ്റേഷിയസിനു മുൻപുള്ള ഒരു കൃതികളിലും , പക്ഷേ , അക്കിലിസിന്റെ ഇത്തരത്തിലുള്ള അമരത്വതെ കുറിച്ച് പ്രതിപാദിക്കുന്നില്ല . ഈ കഥകൾക്ക് വിപരീതമായി , ഹോമറുടെ ഇലിയഡിൽ , അക്കിലിസിനു പരിക്കേറ്റതായി വിവരിക്കുന്നുമുണ്ട് . ഇലിയഡിന്റെ ഇരുപത്തിയൊന്നാം പുസ്തകത്തിൽ , പയോനിയൻ ധീരനായ അസ്ടരോപയാസ്‌ , അക്കിലിസിനെ സ്കാമേന്ടെർ നദീതീരത്ത് വച്ച് വെല്ലുവിളിക്കുകയും അക്കിലിസിന്റെ കൈ മുട്ടിൽ കുന്തം തറയ്ക്കുകയും , രക്തം ചിന്തുകയും ചെയ്യുകയുണ്ടായെന്നു വിവരിക്കുന്നു . ഹോമറുടെ ഇലിയഡിൻറെ ആദ്യത്തെ വരികൾ ഇപ്രകാരം പറയുന്നു : οὐλομένην , ἣ μυρί ' Ἀχαιοῖς ἄλγε ' ἔθηκεν ആയിരക്കണക്കിന് അക്കിയന്മാരുടെ വേദനയ്ക്ക് കാരണമായ ആ ശപിക്കപ്പെട്ട ക്രോധത്തെപ്പറ്റി അക്കിലിസിന്റെ ക്രോധം വളരെ പ്രശസ്തമാണ് . ചില സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ കോപം അടക്കാൻ ആരെ കൊണ്ടും സധ്യമല്ല . ട്രോജൻ യുദ്ധത്തിനായി ഗ്രീക്കുകാർ പുറപ്പെട്ടപ്പോൾ , അവർ റ്റെലിഫസ് രാജാവ്‌ ഭരിക്കുന്ന മൈസിയ എന്ന പ്രദേശത്ത് എത്തി . തുടർന്നുണ്ടായ യുദ്ധത്തിൽ അക്കിലിസ് റ്റെലിഫസിനു ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവ് നൽകി . റ്റെലിഫസ് ഒരു പ്രവാചകനെ കാണുകയും പ്രവാചകൻ " ആരാണോ മുറിവ് നൽകിയത് അവനു മാത്രമേ ഇത് ഉണക്കാനാകൂ " എന്ന് പറയുകയും ചെയ്തു .
false
കോർഡിനേറ്റുകൾ : 16 ° 44′00″ 82 ° 15′00″ / 16 . 7 3333 ° 82 . 25000 ° / 16 . 7 3333 ; 82 . 25000കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ ഒരു പ്രദേശമാണ് യാനം . ആന്ധ്ര പ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയാൽ പൂർണമായും ചുറ്റപെട്ടു കിടക്കുന്ന യാനം കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭരണ കേന്ദ്രമായ പുതുച്ചേരി നഗരംത്തിൽ നിന്നും 870 കിലോ മീറ്റർ ദൂരെ ആണ് . 32000 ജനങ്ങളുള്ള യാനത്തിൽ ഭൂരിപക്ഷം പേരും തെലുങ്ക് സംസാരിക്കുന്നവരാണ്‌ . ചുരുക്കം തമിഴ് ഭാഷയും പ്രചാരത്തിലുണ്ട് . യാനത്തിനു 30 ചതുരശ്ര കിലോ മീറ്റർ വിസ്തീർണം ഉണ്ട് . 1995 - 2005 കാലഘട്ടത്തിൽ പുതുച്ചേരിയിൽ ഏറ്റവും പുരോഗതി കൈവരിച്ച നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് യാനം . പുതുച്ചേരിയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
മാക്രോനാറിയ എന്ന ശാഖയിൽ പെട്ട ഒരു ദിനോസർ ആണ് . ഇവ മധ്യ ജുറാസ്സിക്‌ കാലത്ത് ആണ് ജീവിച്ചിരുന്നത് . സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആയിരുന്നു ഇവ . ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുളത് മഡഗാസ്കറിൽ നിന്നും ആണ് . ഇവയുടെ അനേകം ഫോസ്സിൽ അസ്ഥികൾ കിട്ടിയിട്ടുണ്ട് . ഏകദേശം പത്തു വ്യത്യസ്ത ഫോസ്സിൽ ഇത് വരെ കണ്ടെടുത്തിട്ടുണ്ട് . എന്നാൽ ഇത് വരെ ഇവയുടെ തലയോടിന്റെ ഫോസ്സിൽ കണ്ടെത്താൻ ആയിട്ടില്ല . ആർക്കിയോഡോണ്ടോസോറസ് • ബോത്രീയോസ്പോണ്ടിലസ് • ദഹലോക്ലി • ലപ്പറെന്റോസോറസ് • മജുംഗാസോറസ് • മാഷിയക്കാസോറസ് • റഹൂനാവിസ് • റാപെറ്റോസോറസ് •
false
ഹാര്‍വാഡ് എന്ന സ്വപ്‌നവുമായി ഒരു ഏപ്രില്‍ മാസത്തിലാണ് ബോസ്റ്റണിലെത്തുന്നത് . തണുത്തുറഞ്ഞ പ്രഭാതം . കനത്ത മൂടല്‍മഞ്ഞും മഴയും . മഴ തണുപ്പിന്റെ കാഠിന്യം കൂട്ടി . മുഖമൊഴിച്ച് ശരീരം മുഴുവന്‍ മൂടിക്കെട്ടി വേണം പുറത്തിറങ്ങാന്‍ . ആകെ കുഴപ്പിക്കുമോ എന്നുകരുതിയ തണുപ്പും മഴയും ഏതാണ്ട് പത്തുമണിയോടെ പിന്‍വലിഞ്ഞു . ഇളംചൂടും തണുത്തകാറ്റും നഗരവീഥികളും കൂറ്റന്‍ കെട്ടിടങ്ങളും കണ്ണാടിപോലെ ശുദ്ധജലവുമായൊഴുകുന്ന ചാള്‍സ് നദിയും ഒക്കെക്കൂടി ബോസ്റ്റണ്‍ നഗരം ചിത്രംപോലെ മനോഹരം . ചാള്‍സ് നദിയുടെ കരയിലൂടെ കേംബ്രിജ് ലക്ഷ്യമാക്കിയുള്ള ആദ്യ യാത്ര മറക്കാനാവാത്ത അനുഭവമായി മനസ്സില്‍ തങ്ങിനില്‍ക്കുന്നു . സംശയിക്കേണ്ട , കേംബ്രിജ് എന്നുദ്ദേശിച്ചത് ഇംഗ്ലണ്ടിലുള്ള സ്ഥലത്തെക്കുറിച്ചല്ല , അമേരിക്കയിലെ ബോസ്റ്റണില്‍ ഹാര്‍വാഡ് എന്ന വിശ്വപ്രസിദ്ധ സര്‍വകലാശാല സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചാണ് . ഇപ്പോള്‍ ഹാര്‍വാഡ് സ്ഥിതിചെയ്യുന്ന കേംബ്രിജില്‍ ആദ്യ ബ്രിട്ടീഷ് കുടിയേറ്റം ഉണ്ടാകുന്നത് 1631-ലാണ് . അന്നത് ന്യൂടൗണ്‍ എന്നായിരുന്നു അറിയപ്പെട്ടത് . 1636-ല്‍ ജോണ്‍ ഹാര്‍വാഡ് എന്ന പുരോഹിതന്‍ ന്യൂ ടൗണില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കംകുറിച്ചു . ന്യൂടൗണിന്റെ ആദ്യ ഗവര്‍ണര്‍ വിന്‍ തോര്‍പ് , അവിടത്തെ പ്രധാന പുരോഹിതരായിരുന്ന ഹുക്കെര്‍ , ഷെപെര്‍ഡ് തുടങ്ങിയവരെല്ലാം തന്നെ , ജോണ്‍ ഹാര്‍വാഡടക്കം , എല്ലാവരും ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളായിരുന്നു . അങ്ങനെ ഇവരുടെ താത്പര്യത്തില്‍ ന്യൂടൗണ്‍ എന്ന കുടിയേറ്റഗ്രാമം 1638-ല്‍ കേംബ്രിജ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു . ഹാര്‍വാഡ് സര്‍വകലാശാലയുടെ ബാല്യകാലത്തെ താലോലിച്ച കേംബ്രിജ് എന്ന കുടിയേറ്റഗ്രാമം അതേസമയം തന്നെ 1861-ല്‍ പിറക്കാനിരിക്കുന്ന മറ്റൊരു വിശ്വപ്രസിദ്ധ സര്‍വകലാശാലയായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയെയും കൂടി ഗര്‍ഭത്തില്‍ പേറുന്നുണ്ടായിരുന്നു . ലോകവിദ്യാഭ്യാസ ഭൂപടത്തിന്റെതന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ ഒന്നായി അമേരിക്കയിലെ കേംബ്രിജ് മാറുന്നതിങ്ങനെയാണ് . ഹാര്‍വാഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് എജുക്കേഷന്‍ കെട്ടിടത്തിന്റെ പുറത്തിറങ്ങി മുന്നോട്ട് നടന്നപ്പോഴാണ് കൗതുകകരമായ ഒരു കാഴ്ചകണ്ടത് . റോഡിന്റെ ഒരു വശത്ത് നിരത്തിയിട്ടിരിക്കുന്ന ഡസ്‌കുകളില്‍ പുസ്തകങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു . ഏതോ പുസ്തകവില്‍പ്പന നടക്കുന്ന സ്ഥലമാണെന്നാണ് കരുതിയത് . പുസ്തകങ്ങള്‍ അധികമൊന്നുമില്ല . ഏതാണ്ട് നൂറോളം വരും . കുറച്ചുനേരം നിന്നിട്ടും പുസ്തകവില്പനക്കരനെ കാണാനില്ല . അപ്പോഴാണ് പൈസ ഇടാനുള്ള ഒരു തടിപ്പെട്ടി കണ്ണില്‍ പെട്ടത് . ഹോണര്‍ സിസ്റ്റം എന്ന തലക്കെട്ടില്‍ അതിന്റെ പുറത്ത് ഇത്രമാത്രം എഴുതിവെച്ചിരിക്കുന്നു . ' പുസ്തകത്തിന്റെ വില കവര്‍പേജില്‍ ഒട്ടിച്ചിട്ടുണ്ട് . പുസ്തകം ആവശ്യമുള്ളവര്‍ വില തടിപ്പെട്ടിയില്‍ ഇടുക . ഞങ്ങള്‍ തൊണ്ണൂറുകള്‍മുതല്‍ കേംബ്രിജിന്റെയും ബോസ്റ്റന്റെയും തെരുവുകളില്‍ പുസ്തകങ്ങള്‍ വില്‍ക്കുന്നു . ഈ മനോഹരമായ സമൂഹത്തിനും നിങ്ങളെപ്പോലുള്ള നല്ല മനുഷ്യര്‍ക്കും നന്ദി ' . വില്പനക്കാരില്ലാത്ത സ്ഥിതിക്ക് പുസ്തകം എടുക്കുന്നവര്‍ വില പെട്ടിയിലിടാതെ പറ്റിച്ചിട്ട് കടന്നുകളഞ്ഞാലോ ? ഒരിന്ത്യക്കാരനുണ്ടാകുന്ന സ്വാഭാവിക സംശയം സുഹൃത്തായ വിര്‍ജിലിനോട് ചോദിച്ചു . ' ഇവിടെ അങ്ങനെ സംഭവിക്കാറില്ല ' , വിര്‍ജിലിന്റെ ഉത്തരം എന്നെ അതിശയിപ്പിച്ചു ! വിദ്യാര്‍ഥികള്‍ പുസ്തകം വാങ്ങിക്കാന്‍ വരുന്ന സമയത്ത് മറ്റ് ഉപഭോക്താക്കള്‍ വന്നാല്‍ എനിക്ക് വലിയ ടെന്‍ഷനാകും എന്നു കുറ്റപ്പെടുത്തിയ ഡല്‍ഹിയിലെ പഴയപുസ്തകങ്ങള്‍ വില്‍ക്കുന്ന ആളിനെയാണ് അപ്പോള്‍ മനസ്സില്‍ ഓര്‍മവന്നത് . റൊമാനിയയിലെ 42 വര്‍ഷം നീണ്ട കമ്യൂണിസ്റ്റ് ഭരണത്തിനെതിരേ 1989-ല്‍ നടന്ന വിപ്ലവത്തില്‍ പങ്കെടുക്കുകയും അതിന്റെ പരിണിതഫലമായി അമേരിക്കയില്‍ രാഷ്ട്രീയാഭയം പ്രാപിക്കുകയും ചെയ്തയാളാണ് വിര്‍ജില്‍ . പ്രൊഫഷണലിസത്തോട് കടുത്ത ആരാധനയുള്ളയാളാണ് വിര്‍ജില്‍ . അദ്ദേഹത്തിന് എഴുപതുകളില്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്സ് എന്ന വിഷയത്തില്‍ എം . എ . ക്ക് പഠിക്കാന്‍ ഹാര്‍വാഡില്‍ അവസരം ലഭിച്ചിട്ടും സാമ്പത്തികമായ ബുദ്ധിമുട്ടുകളാല്‍ അതിന് സാധിക്കാതെ വന്നു . നഷ്ടബോധവും അതിലൂടെ ഉടലെടുത്ത ആരാധനയും ഹാര്‍വാര്‍ഡിനെക്കുറിച്ച് അദ്ദേഹത്തിനുണ്ട് . ഹാര്‍വാഡില്‍നിന്ന് പുറത്തിറങ്ങിയവരില്‍ നൊബേല്‍ സമ്മാനം നേടിയ 49 പേരും പുലിറ്റ്സര്‍ പുരസ്‌കാരം നേടിയ 48 പേരുമുണ്ട് . ലോകഗതിയെതന്നെ നിയന്ത്രിച്ച 32 രാഷ്ട്രത്തലവന്‍മാര്‍ , അതില്‍തന്നെ പത്ത് അമേരിക്കന്‍ പ്രസിഡന്റുമാര്‍ , ഐക്യരാഷ്ട്രത്തലവനായിരുന്ന ബാന്‍ കി മൂണ്‍ എന്നിങ്ങനെ പോകുന്നു ഹര്‍വാര്‍ഡിന്റെ അഭിമാനസ്തംഭങ്ങളുടെ പട്ടിക . പിന്നെ ആരാധന തോന്നാതിരിക്കുമോ ? ! ഹോണര്‍ സിസ്റ്റത്തിന്റെ പുസ്തകവില്പന നടക്കുന്ന സ്ഥലത്തുനിന്ന് ഞങ്ങള്‍ നടന്നെത്തിയത് ഹാര്‍വാഡ് ചത്വരത്തിലേക്കാണ് . കേംബ്രിജിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കൂടിയാണത് . മസാച്യുസെറ്റ്‌സ് അവന്യു , ബ്രാറ്റ്ല്‍ സ്ട്രീറ്റ് , ജോണ്‍ എഫ് . കെന്നഡി സ്ട്രീറ്റ് എന്നീ റോഡുകളുടെ സംഗമസ്ഥലം കൂടിയാണ് ഹാര്‍വാഡ് ചത്വരം . ഗിറ്റാര്‍ പോലെയുള്ള സംഗീതോപകരണങ്ങള്‍ ഭംഗിയായി വായിച്ചുകൊണ്ട് വഴിയരികില്‍ നില്‍ക്കുന്നവര്‍ അവിടെയെത്തിച്ചേരുന്നവരെ ആകര്‍ഷിക്കും . നിരാലംബരായ അമേരിക്കന്‍ പൗരന്മാരണവര്‍ . വീടുകളില്ലാത്തവര്‍ ! അന്നന്നത്തേക്കുള്ളതിന് മറ്റുള്ളവരുടെ മുന്‍പില്‍ കൈനീട്ടേണ്ടിവരുന്ന ഹോംലെസ് അമേരിക്കന്‍ . സ്വയംവീടുകളില്ലാത്തവരെങ്കിലും മറ്റുള്ളവരുടെ ഹൃദയത്തില്‍ സംഗീതംകൊണ്ട് കൊട്ടാരങ്ങള്‍ തീര്‍ക്കാനവര്‍ക്കറിയാം . ഹാര്‍വാഡ് സ്‌ക്വയറിലെ ഏറ്റവും വലിയ ആകര്‍ഷണം ഹാര്‍വാഡ് കൂപ് എന്ന സഹകരണസ്ഥാപനമായിരുന്നു . ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥികള്‍ 1882-ല്‍ സ്ഥാപിച്ച സഹകരണസ്ഥാപനമാണിത് . ധാരാളം പുസ്തകങ്ങള്‍ , ചെറിയ ഗിഫ്റ്റുകള്‍ , ഹാര്‍വാഡിന്റെ പേര്‍ മുദ്രണം ചെയ്ത ടീ ഷര്‍ട്ടുകള്‍ എന്നിങ്ങനെ വളരെ ആകര്‍ഷകമായി പലതും ലഭ്യമായ ഒരു സ്ഥാപനം . സഹകരണസ്ഥാപനമാണെങ്കിലും വിലക്കുറവൊന്നുമില്ല . ബില്‍ ചെയ്യുന്ന സ്ഥലമെത്തിയപ്പോള്‍ കൂപ് അംഗത്വമുണ്ടോയെന്ന് അവിടെ ഇരുന്നയാള്‍ എന്നോട് ചോദിച്ചു . അംഗത്വമുണ്ടെങ്കില്‍ പല സാധനങ്ങള്‍ക്കും ഡിസ്‌കൗണ്ട് ലഭിച്ചേനേ . ഇല്ലെന്നറിഞ്ഞപ്പോള്‍ അയാള്‍ ചില കുശലങ്ങള്‍ ചോദിച്ചു . അപ്പോഴാണ് മറ്റൊരു കൗണ്ടറില്‍ ഇരിക്കുന്ന ആള്‍ തന്റെ മുന്നില്‍ നില്‍ക്കുന്ന ഒരു യൂറോപ്യന്‍കാരിയെന്ന് തോന്നുന്ന പെണ്‍കുട്ടിയോട് അവള്‍ പഠിക്കുന്ന വിഷയത്തെക്കുറിച്ചന്വേഷിക്കുന്നത് കേട്ടത് . അവള്‍ സംസ്‌കൃതത്തില്‍ ഗവേഷണം ചെയ്യുകയാണെന്നറിഞ്ഞപ്പോള്‍ അയാള്‍ വളരെ കൗതുകത്തോടെയും ആദരവോടെയും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയുന്നത് കേട്ടു . എനിക്ക് തെല്ലൊരു അഭിമാനം തോന്നാതിരുന്നില്ല ! ഹാര്‍വാഡിന്റെ ഹൃദയമാണ് ഹാര്‍വാഡ് യാര്‍ഡ് . സര്‍വകലാശാലയുടെ തുടക്കം ഇവിടെനിന്നാണ് . ഏതാണ്ട് 22 ഏക്കറില്‍ വേലിക്കെട്ടുകളാല്‍ സംരക്ഷിക്കപ്പെട്ട ഹാര്‍വാഡ് യാര്‍ഡിന് 27 കവാടങ്ങളുണ്ട് . പച്ചപ്പുല്‍ത്തകിടിയും ഇടതൂര്‍ന്ന മരങ്ങളും ചുറ്റിനും ഒരു കൊട്ടപോലെ ഫ്‌ളെമിഷ് ബോണ്ട് മാതൃകയില്‍ തവിട്ടുനിറമുള്ള ഇഷ്ടികകള്‍ കൊണ്ടുണ്ടാക്കിയ കെട്ടിടങ്ങളും ഹാര്‍വാഡ് യാര്‍ഡിനെ ഒരു മനോഹരമായ ഉദ്യാനമാക്കി മാറ്റുന്നുണ്ട് . യാര്‍ഡിലാണ് ജോണ്‍ ഹാര്‍വാഡിന്റെ വെങ്കലപ്രതിമ സ്ഥിതിചെയ്യുന്നത് . ഡാനിയേല്‍ ചെസ്റ്റര്‍ ഫ്രഞ്ച് 1884-ലാണ് ഈ പ്രതിമ നിര്‍മിച്ചത് . 1636-ലാണ് ജോണ്‍ ഹാര്‍വാഡിന് ഒരു കോളേജുണ്ടാക്കാന്‍ തുടങ്ങുന്നത് . പൗരോഹിത്യപരിശീലനത്തിനുള്ള ഒരുസ്ഥാപനമായിരുന്നു തുടക്കത്തിലെ ഉദ്ദേശ്യം . ജോണ്‍ ഹാര്‍വാഡിനന്ന് 28 വയസ്സ് . കോളേജ് തുടങ്ങി രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്ഷയരോഗം പിടിപെട്ട് ഹാര്‍വാഡ് മരിച്ചു . ലോകത്തിന്റെതന്നെ ബൗദ്ധികഗതിയെ നിയന്ത്രിക്കുന്ന മഹത്തരമായ സമ്മാനം ലോകജനതയ്ക്ക് നല്‍കിയിട്ടായിരുന്നു ആ അകാലത്തിലുള്ള വിരാമം . ഹാര്‍വാഡ് യാര്‍ഡിലെത്തുന്ന ആരും ജോണ്‍ ഹാര്‍വാര്‍ഡിന്റെ വെങ്കലപ്രതിമയ്ക്കടുത്തുനിന്ന് ഒരു ഫോട്ടോ എടുക്കാതെ പോകാറില്ല . ഞാനും തെറ്റിച്ചില്ല ആ പതിവ് . എല്ലാവരും പ്രതിമയുടെ ഇടതുവശം ചേര്‍ന്നുനിന്നാണ് ഫോട്ടോ എടുക്കുക . ആ പ്രതിമയുടെ അടുത്തെത്തിയാല്‍ അറിയാതെ കൈ ഹാര്‍വാര്‍ഡിന്റെ ഇടതുകാലിലെ ഷൂവിലേക്ക് നീങ്ങും . ആ ഷൂവില്‍ തൊടുന്നത് ഭാഗ്യമാണെന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ടന്ന് വിര്‍ജില്‍ പറഞ്ഞു . വര്‍ഷങ്ങളോളം ആള്‍ക്കാര്‍ അതില്‍ സ്പര്‍ശിച്ചിട്ടാവാം ആ ഷൂവിന്റെ അറ്റം തിളങ്ങുന്നുണ്ട് . യാര്‍ഡില്‍തന്നെയാണ് ഹാര്‍വാഡ് സര്‍വകലാശാലയുടെ ലൈബ്രറിയായ ഹാരി എല്‍കിന്‍സ് വൈഡ്നെര്‍ മെമ്മോറിയല്‍ ലൈബ്രറി . പുസ്തകപ്രേമിയും പുസ്തകസമ്പാദകനായിരുന്നു വൈഡ്നെര്‍ . വളരെ വിപുലമായ പുസ്തകങ്ങളുടെ ഒരു ശേഖരം വൈഡ്നര്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു . വൈഡ്നര്‍ അമേരിക്കയിലെതന്നെ ഏറ്റവും വലിയ ധനികകുടുംബത്തിലെ അംഗവുമായിരുന്നു . 1912-ലെ ടൈറ്റാനിക് കപ്പല്‍ ദുരന്തത്തില്‍ വൈഡ്നെറും അദ്ദേഹത്തിന്റെ പിതാവും മരണമടഞ്ഞെങ്കിലും അദ്ഭുതകരമായി അമ്മ മേരി എല്‍നൊര്‍ രക്ഷപെട്ടു . വൈഡ്നറുടെ സ്മരണയില്‍ അദ്ദേഹത്തിന്റെ അമ്മ മേരി ഏല്‍നര്‍ 1915-ല്‍ പണികഴിപ്പിച്ചതാണ് ഈ കൂറ്റന്‍ ലൈബ്രറി . ഏതാണ്ട് 35 ലക്ഷം പുസ്തകങ്ങളാണ് ഈ ലൈബ്രറിയില്‍ ഇപ്പോഴുള്ളത് . നിരനിരയായ തൂണുകള്‍ ഉള്ള ലൈബ്രറിക്കെട്ടിടം ഇംപീരിയല്‍ ക്ലാസിക് ശൈലിയില്‍ ഹാര്‍വാഡ് ബ്രിക്ക് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത് . ധാരാളം ചവിട്ടുപടികളുള്ള വൈഡ്നര്‍ ലൈബ്രറിയുടെ നിര്‍മിതിയും അനുകരണീയമായ മാതൃകയാണ് . ധൈഷണികത അന്വേഷിച്ചെത്തുന്നവര്‍ക്ക് മുന്നിലുള്ള ഭൗതികമായ പരീക്ഷണമാണെന്നാണ് അതുകണ്ടാല്‍ തോന്നുക . അഹമ്മദാബാദ് ഐ . ഐ . എമ്മിലുള്ളത് ഇവിടെനിന്ന് പകര്‍ത്തിയ മാതൃകയാണ് . ധാരാളം ചവിട്ടുപടികള്‍ ഉണ്ടെന്നതിനാല്‍തന്നെ ഹൃദ്രോഗസംബന്ധമായ രോഗനിര്‍ണയം ഹാര്‍വാഡ് സ്റ്റെപ് ടെസ്റ്റ് എന്ന പേരിലാണ് അമേരിക്കയില്‍ അറിയപ്പെടുന്നത് . ഏതാണ്ട് 1923 വരെ ഈ ലൈബ്രറിയിലെ പ്രധാനപ്പെട്ട വായനാമുറിയായ റാഡ്ക്ലിഫില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ലായിരുന്നുവെന്നത് ഹാര്‍വാഡിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായി നിലനില്‍ക്കുന്നു . വായനയിലും ഗവേഷണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന പുരുഷന്മാരുടെ ശ്രദ്ധ മാറിപ്പോകും എന്ന കാരണത്താലാണത്രെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത് . 1923-ല്‍ മിസ് അലക്സാണ്ടറുടെ റാഡ്ക്ലിഫ് മുറിയിലേക്കുള്ള വിപ്ലവകരമായ നുഴഞ്ഞുകയറ്റവും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ചരിത്രപ്രസിദ്ധമായ ആ റാഡ്ക്ലിഫ് പ്രവേശനം സാധ്യമാക്കിയത് . നേരം ഇരുട്ടിത്തുടങ്ങി . തണുപ്പ് വീണ്ടും തിരിച്ചെത്തിത്തുടങ്ങിയിരിക്കുന്നു . ഞാന്‍ സ്വെറ്ററുകളിലേക്കുള്‍വലിഞ്ഞു . ഓക് മരങ്ങളുടെ ചില്ലകള്‍ക്കിടയിലൂടെ ആകാശം കാണാം . കേരളത്തില്‍ നമുക്കൊരിക്കലും കാണാന്‍ സാധിക്കാത്തതരത്തില്‍ ആകാശം ചുവന്നിരിക്കുന്നു .
false
ഒന്നും പറയാതെ … അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ ജോലി കാശു സമ്പാദിക്കുവാൻ ആയിരുന്നില്ല എന്നത് എന്നെപ്പോലെ തന്നെ എന്നെ അറിയുന്നവർക്കും അറിയാം . ഏകമകളായ എനിക്ക് നന്നായിക്കഴിയുവാൻ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ തന്നെ കരുതി വെച്ചിരുന്നത് വലിയ ആശ്വാസമായി എന്നു തോന്നുന്നു ഇപ്പോൾ . അമ്മാവന്റെ മകൻ , കുറെക്കാലം ഒരേ വീട്ടിൽ താമസിച്ചവർ , ഒരുമിച്ചു കളിച്ചു വളർന്നത് , എഴുത്തുകാരൻ , പാട്ടുപാടുന്നവൻ , കവിതചൊല്ലുന്നവൻ , എഴുത്തിന്റെ ലോകത്ത് കൈപിടിച്ച് എന്നെ കൂടെ കൊണ്ട് നടത്തിയവൻ , എന്നെ പഠിപ്പിച്ച മാഷേട്ടൻ , ബിരുദാനന്തര ബിരുദധാരി , ഇവിടെ യിൽ ബാങ്കിൽ ഉയർന്ന ജോലി . ദൈവം കുഞ്ഞുനാളിലെ എന്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചവന് ഇത്രയൊക്കെ പോരെ അമ്മാവന്റെ മറ്റു പെങ്ങൻമാരുടെ മക്കളായ ദച്ചുവിനും മിച്ചുവിനും മറ്റും എന്നോട് ഒരിക്കലും മാറാത്ത കുശുമ്പ് ഉണ്ടാകുവാൻ . എനിക്കറിയില്ല ഇന്നത്തെ എന്റെ അവസ്ഥ അറിഞ്ഞാൽ അവർ പരിതപിക്കുമോ സഹതപിക്കുമോ എന്നൊന്നും . നന്ദേട്ടാ … പിണക്കമോ നിത്യകലഹമോ ഒന്നുമില്ലാത്ത ബഹുവർണ്ണങ്ങൾ വാരി വിതറിയ ജീവിതമായിരുന്നില്ലേ നമ്മുടേത് … എന്നിട്ടും എന്തിന് … ? ആദ്യത്തെ കുഞ്ഞ് ആണായിരുന്നപ്പോൾ ‘ ‘ ഞാനില്ലെങ്കിലും നിനക്കെന്നും ഇവൻ കൂട്ടിനുണ്ടാകും ’ ’ എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞതൊക്കെ ഇതിനായിരുന്നോ … ഈ ദുഖവും പേറി ഞാൻ ജീവിക്കണമെന്ന ചിന്തയോടെയാണോ എനിക്കൊരു മോനേയും മോളേയും തന്നത് … കുഞ്ഞുനാൾ മുതലേ ഞാൻ കരയുന്നതു കണ്ടാൽ സ്വന്തം കണ്ണ് നിറയുകയും കളിയായിപ്പോലും എന്നെ ആരും വഴക്കുപറയുന്നതു ഇഷ്ടപ്പെടാതിരിക്കുകയും ചെയ്ത ആളാണോ ഇന്ന് ഇങ്ങനെ … . ഇവിടെ സുഹൃത്തുക്കളുടെ ജൻമദിന ഒത്തുചേരലുകളിലും സമിതിയുടെ ഭജനകളിൽപ്പോലും ഞാനില്ലാതെ പോകില്ലെന്ന് വാശി പിടിക്കുന്ന ആളാണോ ഇങ്ങനെയൊക്കെ … കല്യാണശേഷം ഇവിടെ തിരികെ പോരുവാൻ എന്റെ വിസ ആകാത്തതുകൊണ്ടു ലീവ് നീട്ടി കള്ളംപറഞ്ഞു നാട്ടിൽ ഇരുന്ന നന്ദേട്ടനാണോ ഇന്ന് എന്നെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നത് . നിന്റെയും മക്കളുടെയും തൃപ്തിയും സന്തോഷവും ആണ് എന്റെ ജീവിതത്തിന്റെ അർത്ഥം എന്ന് എന്നും പറയാറുണ്ടായിരുന്നില്ലേ . മക്കളുടെ മുന്നിൽ വെച്ച് എന്നെ സ്പർശിക്കുകപോലും ചെയ്യാത്ത ഏട്ടൻ ഇറങ്ങുമ്പോൾ എന്നേയും ഉമ്മവെച്ചു രണ്ടു ദിവസത്തെ കോൺഫറൻസിന് ദുബായിലേക്ക് പോകുന്നു എന്ന് പറഞ്ഞു പോയതല്ലേ … ഇന്നേക്ക് ആറുമാസമായി . അന്വേഷിക്കാത്ത സ്ഥലങ്ങളില്ല വഴികളില്ല ആളുകളില്ല . ഇനി ഏട്ടനില്ലാത്ത ഈ സ്വപ്നനഗരി എനിക്ക് അന്യമാണ് . ഇന്നിതാ മക്കളോടൊപ്പം ഞാനും എന്നെന്നേയ്ക്കുമായി ഇവിടം വിടുകയാണ് … “ കാമ്യാനാം കർമ്മണാം ന്യാസം സംന്യാസം കവയോ വിദു : സർവ്വ കർമ്മ ഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണാ : ” ഫലമുദ്ദേശിച്ചുള്ള കർമ്മങ്ങളെ വെടിയലാണ് സന്യാസമെന്നും , സകല കർമ്മങ്ങളുടെ ഫലങ്ങളെ ത്യജിക്കുന്നതാണ് ത്യാഗം എന്നും എനിക്ക് ഭഗവത് ഗീത ജ്ഞാനം നൽകുമ്പോൾ ഏട്ടൻ പറയാറുണ്ടെങ്കിലും എനിക്ക് തന്ന സകല സൗഭാഗ്യങ്ങളുടേയും ഒരു തിരിച്ചു തരൽ അല്ല എന്റെ സ്നേഹം . നമ്മൾ ഒരു കൊടുക്കൽ വാങ്ങലിനു പര്യാപ്തമായ രണ്ടു ശരീരങ്ങളോ ആത്മാക്കളോ അല്ല മറിച്ചു ഒന്നാണ് മനസ്സും ശരീരവും എന്ന് പറയാറുള്ളത് സ്വയം മറന്നുപോയോ … ഞാൻ ഓർക്കുന്നു ഒരു നാൾ … ഏട്ടന് വേണ്ടാത്ത ചായയും കാപ്പിയും എനിക്കും വേണ്ടെന്നു പറഞ്ഞു ഞാനും ഉപേക്ഷിച്ചപ്പോൾ എന്നോട് പറഞ്ഞത് ‘ ‘ എന്റെ പ്രിയപ്പെട്ടതൊക്കെ പെട്ടെന്നൊരുനാൾ ഞാൻ വേണ്ടെന്നു വെക്കും അത് എന്റെ ബോധ ഉപബോധ മനസ്സുകളുടെ തീരുമാനമാണോ എന്നെക്കൊണ്ട് അദൃശ്യ ശക്തികൾ ആരെങ്കിലും ചെയ്യിക്കുന്നതാണോ എന്നൊന്നും എനിക്കറിയില്ല നീ ഓർക്കുന്നുണ്ടാകും ചെറുതായിരുന്നപ്പോൾ കളിവീട് കെട്ടി കളിക്കുന്നതും , തെക്കേ പറമ്പിലെ മാവിൽ കെട്ടിയ ഊഞ്ഞാലാട്ടം , കണാരേട്ടന്റെ കുളത്തിലെ കുളി , മാഞ്ചോട്ടിലെ മഞ്ചാടിക്കളി അങ്ങിനെ പലതും ഒരു ദിനം വേണ്ടെന്നു വെച്ചത് … ’ ’ അതിനുത്തരമായി എന്നെ , നന്ദേട്ടന്റെ വസുന്ധരയേയും മക്കളേയും ഒരു നാൾ വേണ്ടെന്ന് വെക്കുമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അന്ന് എന്റെ മുന്നിൽ പൊട്ടിക്കരഞ്ഞതായിരുന്നോ ഇതിനൊക്കെയുള്ള ഉത്തരം … എന്റെ വാക്ക് അറം പറ്റിയതുപോലെയായോ … .
false
ശാന്തയും മൈഥിലിയും ‘ അമ്മേ , ഈ പ്രായത്തിൽ ഇങ്ങനെ ഒരു യാത്ര വേണോ ? ’ ‘ അതെന്താ മോളെ യാത്രകൾക്ക് പ്രായമുണ്ടോ , സ്വന്തം കാര്യങ്ങൾ പരസഹായമില്ലാതെ ചെയ്യുവാനുള്ള പ്രാപ്തി എനിക്കുണ്ട് . ’ ‘ അത് ഞങ്ങൾക്കറിയാം അമ്മാ , എന്നാലും ഒറ്റയ്ക്ക് വണ്ടിയോടിച്ചു ഇന്ത്യ മുഴുവൻ കറങ്ങുകയെന്ന് പറഞ്ഞാൽ … ’ ‘ അതിനെന്താ കുഴപ്പം , ഒരുപാട് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടുചേർന്നും രാജ്യം മുഴുവൻ യാത്ര ചെയ്യുന്നുണ്ടല്ലോ … ’ ‘ അതുപോലെയാണോ ഇത് , ഇതുവരെ ഒറ്റയ്ക്ക് ഒരിടത്തേക്കും പോയിട്ടില്ലാത്ത അമ്മ … ’ ‘ ഇതുവരെയും ഒറ്റയ്ക്ക് പോയിട്ടില്ലെന്ന് കരുതി ഇനി പോകാൻ പാടില്ലെന്നുണ്ടോ … ’ ‘ അമ്മ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത് ? ’ ‘ ആരാ വാശി പിടിക്കുന്നത് , ഞാനോ നിങ്ങളോ ? ’ ‘ ഇപ്പോൾ അമ്മയാണ് വാശി പിടിക്കുന്നത് . ’ ‘ ഇത്രയും നാൾ നിങ്ങളുടെയെല്ലാം ഇഷ്ടങ്ങൾക്കൊപ്പം നടന്നതല്ലേ , ഇനി കുറച്ചു ദിവസം സ്വന്തം ഇഷ്ടങ്ങൾക്കൊപ്പം നടക്കണമെന്ന് ആഗ്രഹിക്കുന്നത് വാശിയാണോ . ’ ‘ അമ്മാ തർക്കിക്കാൻ ഞങ്ങളില്ല , ഇഷ്ടം പോലെയാകാം . ’ ‘ ഇനിയെങ്കിലും ഇഷ്ടംപോലെയാകണം . ’ മകൾ ഒന്നും മിണ്ടാതെ മുറിവിട്ടിറങ്ങി പോയി , ഇന്നലെ മുതൽ തുടങ്ങിയ പരിഭവവും പിണക്കവുമാണ് . അമ്മ വെറും വീട്ടമ്മ മാത്രമാകരുത് , പുറത്തേക്കെല്ലാം ഇറങ്ങണം , പഴയ കൂട്ടുകാരുടെ കൂട്ടായ്മകളിൽ അംഗമാകണം , അവരോടൊപ്പം കറങ്ങണം എന്നെല്ലാം പറഞ്ഞു ഉപദേശിച്ചവളാണ് ഇപ്പോൾ അമ്മയെ അകത്തിരുത്താൻ പെടാപ്പാട് പെടുന്നത് . ഊറിവന്ന ചിരി ചുണ്ടിന്റെ കോണിൽ ഒതുക്കി പതുക്കെ പുറത്തേക്കിറങ്ങി , അടുക്കളയിൽ ശാന്ത തകൃതിയായി പണിയെടുക്കുന്നു . മക്കളെല്ലാം വളർന്നു സ്വന്തം കാര്യം നോക്കാൻ തുടങ്ങിയിട്ടും , അവരുടെ കൂടെ നിൽക്കാൻ തയാറാകാതെ പണിയെടുത്ത് ഒറ്റയ്ക്ക് ജീവിക്കുന്ന ശാന്തയോട് ചിലപ്പോഴെങ്കിലും അസൂയ തോന്നാറുണ്ട് . ‘ ചേച്ചി കാശ്മീരിൽ പോകാൻ പോണെന്ന് മോള് പറഞ്ഞു , ശരിയാണോ … ’ ‘ ങും , എന്താ ശാന്ത വരുന്നോ … ’ ‘ ഓ അതിനുള്ള കാശൊന്നും എന്റെ കൈയിൽ ഇല്ല ചേച്ചി , ഒന്ന് മൂന്നാറിൽ പോകണമെന്ന് വിചാരിച്ചിട്ട് ഇതുവരെയും നടന്നിട്ടില്ല , പിന്നാ കാശ്മീർ . എന്തായാലും ഈ ഓണത്തിന് ഞാൻ മൂന്നാറിൽ പോകും , അയൽക്കൂട്ടത്തിലെ പെണ്ണുങ്ങൾ ടൂർ പോകുന്നുണ്ട് . ’ ‘ ആഹാ , കൊള്ളാമല്ലോ അപ്പോൾ അവസരം കിട്ടിയാൽ ശാന്തയും പോകും . ’ ‘ പണ്ടത്തെ പോലെയല്ല ചേച്ചി , പിള്ളേരെല്ലാം എല്ലായിടത്തും പോകുന്നുണ്ട് . അപ്പോൾ നമ്മുക്കും പോകാൻ തോന്നും , അവരോട് പറഞ്ഞാൽ കൊണ്ടുപോകും , അങ്ങനെ പോയാൽ നമ്മുടെ പ്രായക്കാരുടെ കൂടെ പോകുന്ന രസം കിട്ടൂല . എന്തായാലും ചേച്ചി പോകാൻ ഉറപ്പിച്ചല്ലോ , ഇനി ഒന്നും നോക്കണ്ട ; പിള്ളേർ പലതും പറയും കേൾക്കാൻ നിന്നാൽ നമ്മളീ അടുക്കളയിൽ കിടന്ന് തീരുകയേ ഉള്ളൂ … ’ ശാന്തയോട് മറുപടിയൊന്നും പറയാതെ പുറത്തേക്കിറങ്ങി , വരാന്തയിലും മുറ്റത്തും ആരെയും കാണാനില്ല . കഴിഞ്ഞ വർഷം വരെ എന്തെല്ലാം പുകിലുകളായിരുന്നു ഈ വീട്ടിൽ , ആളും കൂട്ടവും വാർത്താ സമ്മേളനവും ജാഥയും ഇപ്പോൾ ഇലക്ഷനിൽ തോറ്റതോടെ നേതാവിനെ അണികൾക്ക് പോലും വേണ്ടാതായി . ഏക മകളായിരുന്നിട്ടും , അമ്മയും അച്ഛനും തന്നെ വേണ്ടുവോളം സ്നേഹിക്കാത്തതെന്തെന്ന് പലവട്ടം ആലോചിട്ടുണ്ട് . മകളുടെ ഭാവിയെക്കരുതി എന്ന വ്യാജേന ഹോസ്റ്റലുകളിലും , ബന്ധുവീടുകളിലും തളച്ചിട്ട വിദ്യാഭ്യാസകാലം . പഠനം പൂർത്തിയാക്കി വന്നപ്പോഴേക്കും തിരക്കിട്ടു നടത്തിയ കല്ല്യാണം . കടമ നിർവഹിച്ച അച്ഛനും അമ്മയും അപൂർവമായി പോലും മകളുടെ വീട്ടിലേക്ക് വന്നുപോയില്ല . അങ്ങോട്ട് ചെന്നപ്പോഴൊന്നും , അവരുടെ ലോകത്തേക്ക് പ്രവേശിപ്പിച്ചതുമില്ല . ആൺകുട്ടിയായി ജനിക്കാതിരുന്നതാണ് തെറ്റെന്ന് മനസ്സിലായത് മകൾ പിറന്നപ്പോഴാണ് , ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യമായി അച്ഛനും അമ്മയും സ്നേഹത്തോടെ സന്തോഷത്തോടെ സ്വീകരിച്ചു , കൊണ്ടുനടന്നു വേണ്ടതെല്ലാം വാങ്ങിത്തന്നു , ആശുപത്രിയിലും ഡോക്ടറുടെ അരികിലും കാവലിരുന്നു . ഒടുവിൽ മൈഥിലി ജനിച്ചപ്പോഴാണ് അവരെന്താണെന്ന് മനസ്സിലായത് , പാരമ്പര്യം നിലനിറുത്തുവാൻ ആൺകുട്ടികൾ വേണമത്രേ . ഇളയച്ഛന്റെ ആൺമക്കളെ കൂടെകൂട്ടിയ അച്ഛനും അമ്മയും സ്വന്തം മകളെ പടിയിറക്കിയത് പെണ്ണായിപ്പോയത് കൊണ്ടാണെന്ന് അറിഞ്ഞപ്പോൾ അത്ഭുതമാണ് തോന്നിയത് . പെണ്ണായിപ്പോയത് തെറ്റാണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല , പെണ്ണായിരിക്കുന്നതിൽ അഭിമാനിക്കുവാൻ ശീലിക്കുകയാണിപ്പോൾ . ഋഷിയും വിഭിന്നനായിരുന്നില്ല , രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി മകനെ ആഗ്രഹിച്ചിരുന്നുവെന്നാണ് അനുമാനം ; അദ്ദേഹമത് തുറന്നു പറഞ്ഞിട്ടില്ലെങ്കിലും . എന്നാൽ മകളെ ഋഷി ഒരിക്കലും അകറ്റി നിറുത്തിയില്ല , അവളുടെ എല്ലാകാര്യങ്ങൾക്കും ഒപ്പം പോയി . അതുകൊണ്ട് തന്നെ മകൾക്ക് അച്ഛനോടാണ് കൂടുതൽ പ്രീയം , അതിൽ തനിക്കും സന്തോഷമേയുള്ളൂ , ജീവിതത്തിൽ താൻ അനുഭവിച്ചിട്ടില്ലാത്ത അച്ഛന്റെ സ്നേഹം മകൾക്ക് ആവോളം കിട്ടുന്നത് കണ്ട് സന്തോഷിച്ചു , സമാധാനിച്ചു . ഒരിക്കൽ മാത്രമാണ് മകളോടും ഭർത്താവിനോടും കയർത്തത് , മകൾ ഒരാളെ പ്രണയിക്കാനിറങ്ങിയപ്പോൾ അവൾ ആദ്യം പറഞ്ഞത് അച്ഛനോടാണ് . ഒരുദിവസം അവനെ കൂട്ടിവന്ന് എന്നെ കാണിച്ചു , അവന്റെ കണ്ണുകളിലെ ആത്മാർഥത മാത്രമാണ് ശ്രദ്ധിച്ചത് . ഒരു മകനെപ്പോലെ പലദിവസവും അവന് ഭക്ഷണമുണ്ടാക്കി കൊടുത്തിട്ടുണ്ട് , ഒരിക്കൽ പോലും മകളോട് ഒരു പരിധിക്കപ്പുറം അടുത്തിടപഴകാത്ത അവനെ വിശ്വാസവുമായിരുന്നു . ഒരുദിവസം പൊടുന്നനെ മകൾ അവനെ കുറിച്ചൊന്നും സംസാരിക്കാതെയായി , അവൻ വീട്ടിലേക്ക് വരുന്നതും നിറുത്തി . അവളോട് പലവട്ടം ചോദിച്ചുവെങ്കിലും വ്യക്തമായി മറുപടിയൊന്നും പറഞ്ഞതുമില്ല , ഋഷിയോടും ചോദിച്ചു അദ്ദേഹവും ഒന്നുമറിയില്ലെന്ന് പറഞ്ഞു . രണ്ട് വർഷങ്ങൾക്ക് ശേഷം മകൾക്ക് കല്ല്യാണമാലോചിക്കുവാൻ തുടങ്ങിയതും , അവളുടെ താത്പര്യങ്ങൾക്കനുസരിച്ച് കല്യാണം നടത്തിക്കൊടുത്തതും അദ്ദേഹമാണ് . കല്ല്യാണ ആലോചനക്കിടയിൽ മകളോടും അദ്ദേഹത്തോടും അവനെ കുറിച്ചു തിരക്കി , അവനുവേണ്ടി വാദിച്ചു , കയർത്തു . അതുകൊണ്ടെന്താ , ഒരു കാഴ്ചക്കാരിയുടെ ഭാഗം മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ , ഒരു കാര്യത്തിലും എന്റെ ഇഷ്ടങ്ങൾ ചോദിച്ചില്ല , പറഞ്ഞതുമില്ല . എന്റെ കല്ല്യാണത്തിന് സമ്മാനമായി കിട്ടിയ സ്വർണ്ണമെല്ലാം മകൾക്ക് കൊടുത്തുവെങ്കിലും അവളതൊന്നും വാങ്ങിയില്ല , അച്ഛൻ വാങ്ങി നൽകിയ ഡയമണ്ട് മാലയിലും കമ്മലിലും അവൾ കൂടുതൽ സുന്ദരിയായിരുന്നു . അവൾക്ക് മകൾ ജനിച്ചപ്പോഴും അമ്മയുടെ ആഭരണങ്ങളിൽ താത്പര്യമുണ്ടായില്ല . കുഞ്ഞിന് കാതുകുത്തുവാൻ നേരം എന്റെ കമ്മലുകൾ വിറ്റാണ് രണ്ട് കുഞ്ഞിക്കമ്മലുകൾ വാങ്ങിയത് . അന്നുവരെ ഒന്നിനും വാശി പിടിക്കാത്തത് കൊണ്ടാകും , അമ്മയുടെ വാശിക്ക് മുന്നിൽ മകൾ ആദ്യമായി തോറ്റുതന്നത് . അന്നാ വാശിയുടെ മുന്നിൽ തോറ്റ് തന്നതിൽ അവളിപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും , അമ്മയുടെ വാശികൾ തുടങ്ങിയത് അവിടെ നിന്നായിരുന്നല്ലോ … ചെറുമകളെ കുളിപ്പിച്ചും ഉറക്കിയും ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു , ഒരുനേരം പോലും അമ്മമ്മയെ പിരിഞ്ഞിരിക്കാത്ത കുഞ്ഞായി അവൾ മാറിയതിൽ താൻ അഭിമാനിച്ചിരുന്നു . മകൾ വേണ്ടാന്ന് പറഞ്ഞ ആഭരണങ്ങൾ മൂന്ന് വയസ്സുകാരിയായ ചെറുമകൾക്ക് അണിയിച്ചു , അത് കണ്ടാസ്വദിച്ചു . എല്ലാം മാറിയത് പെട്ടെന്നായിരുന്നു , മകളും ഭർത്താവും കൂടി കാനഡയിലേക്ക് കുടിയേറുവാൻ തീരുമാനിച്ചു . എത്രയെല്ലാം കരഞ്ഞു പറഞ്ഞിട്ടും അവളുടെ തീരുമാനം മാറ്റിയില്ല , വിസയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഋഷിയാണ് ഓടി നടന്നത് . ഒടുവിൽ എല്ലാം ശരിയായപ്പോഴാണ് വീണ്ടും ഒറ്റപ്പെടുവാൻ പോവുകയാണെന്ന സത്യം തിരിച്ചറിഞ്ഞത് , കുട്ടിക്കാലം മുതൽ അനുഭവിക്കുന്ന ഒറ്റപ്പെടൽ , ഏകാന്തത എല്ലാം വീണ്ടും മടങ്ങി വരുവാൻ പോവുകയാണെന്ന തിരിച്ചറിവ് ശരിക്കും തന്നെ ഭ്രാന്തിയാക്കുമെന്ന് ഭയന്നു . അങ്ങനെയാണ് ആദ്യമായി ഒറ്റയ്ക്ക് യാത്ര പോകുവാൻ തീരുമാനിച്ചത് , ആ യാത്ര മുടക്കുവാനാണ് മകളും അവളുടെ അച്ഛനും കൂടി കിണഞ്ഞു പരിശ്രമിക്കുന്നത് . ഇരുണ്ട അകങ്ങളിലിരുന്ന് ഇരുളടഞ്ഞു പോയ ഒരു സ്ത്രീയുടെ മനസ്സ് പുറത്തെ വെളിച്ചം തേടിയിറങ്ങുമ്പോൾ ഇവരെന്തിനാ ഇത്രയും വേവലാതിപ്പെടുന്നത് . ഇഷ്ടങ്ങളില്ലാതിരുന്നവൾ , പ്രീയപ്പെട്ടവരുടെ ഇഷ്ടങ്ങൾക്കായി മാത്രം ജീവിച്ചവൾ , അവൾക്കാദ്യമായൊരു ഇഷ്ടമുണ്ടാകുമ്പോൾ ഇത്രയും കോലാഹലം ഉണ്ടാകേണ്ട കാര്യമുണ്ടോ . കഴിഞ്ഞ ദിവസം ഋഷിയോട് ബാങ്കിൽ പോകണമെന്ന് പറഞ്ഞു , എതിരൊന്നും പറയാതെ കൂടെ വന്നു . ലോക്കറിൽ ഇരുന്ന ആഭരണങ്ങൾ മുഴുവൻ എടുത്ത് പണയം വെച്ചു , കിട്ടിയ കാശ് അക്കൗണ്ടിൽ തന്നെയിട്ടപ്പോഴാണ് ഋഷി കാര്യം അന്വേഷിച്ചത് . ഇന്ത്യ മുഴുവൻ കാറിൽ യാത്ര ചെയ്യുവാൻ പോവുകയാണെന്ന് പറഞ്ഞു , ഇപ്പോഴത്തെ എണ്ണ വില വെച്ചു നോക്കിയാൽ ഇന്ത്യ മുഴുവൻ കാറിൽ യാത്ര ചെയ്യുവാൻ ഈ കാശ് മാത്രം പോരാ പറമ്പും കൂടി വിൽക്കേണ്ടി വരുമെന്ന് ഋഷി പറഞ്ഞപ്പോൾ അത് തമാശയായി തോന്നിയില്ല . വീട്ടിലെത്തിയപാടെ ഋഷി മകളോട് അമ്മയുടെ യാത്രയുടെ കാര്യം പറഞ്ഞു , രണ്ടുപേരും അതിൽ തമാശ കണ്ടെത്തി ഒരുപാട് നേരം ചിരിക്കുകയും ചെയ്തു . പഴയ ഡ്രൈവിംഗ് ലൈസൻസ് നോക്കി കണ്ടുപിടിച്ചപ്പോഴും , വർഷങ്ങൾക്ക് ശേഷം കാർ ഡ്രൈവ് ചെയ്തപ്പോഴും ഋഷിയും മകളും തമാശ ആസ്വദിക്കുകയായിരുന്നു . എന്നാൽ വസ്ത്രങ്ങൾ അുക്കിവെയ്ക്കുവാനും , യാത്രക്കിടയിൽ താമസിക്കുവാനുള്ള സ്ഥലങ്ങൾ ബുക്ക് ചെയ്യായി ട്രാവൽസിൽ പോകുവാനും തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോയെന്ന് അവർക്ക് മനസ്സിലായത് . ആദ്യം മകളും പിന്നെ ഋഷിയും അതുകഴിഞ്ഞു മകളുടെ ഭർത്താവും സംസാരിക്കാനെത്തി , ആരോടും തർക്കത്തിന് നിന്നില്ല . ഋഷി ഒപ്പം വരാമെന്ന് പറഞ്ഞപ്പോൾ , എവിടെയെങ്കിലും കൂടെ കൊണ്ടുപോയിട്ടുണ്ടോയെന്ന ചോദ്യം കൊണ്ട് നേരിട്ടു . മകൾ വിടാതെ കൂടിയിട്ടുണ്ട് , എന്തുവന്നാലും അമ്മയെ തടയും എന്ന മട്ട് . ഇപ്പോൾ വീണ്ടും വന്നിരുന്നു , ചില ചോദ്യങ്ങൾ മാത്രമേ ചോദിച്ചുള്ളൂ കുറച്ചു ഉത്തരങ്ങളും . ‘ മോളെ , അമ്മയുടെ പേരെന്താ ? … ’ ‘ ശാന്ത എന്നല്ലേ , ഇനി അമ്മ അതും മാറ്റിയോ ? . ’ ‘ വേറെ ഏത് ശാന്തയെ മോൾക്ക് അറിയാം ? ’ ‘ നമ്മുടെ ശാന്തച്ചേച്ചി ഇവിടുണ്ടല്ലോ , അടുക്കളയിൽ … ’ ‘ അതല്ലാതെ വേറൊരു ശാന്തയേയും അറിയില്ലേ , അമ്മ പറഞ്ഞു തന്ന കഥകളൊന്നും ഓർമ്മയില്ലേ ? ’ ‘ അമ്മാ , ഞാനിപ്പോൾ കഥ കേൾക്കുവാനുള്ള മൂഡിലല്ല . ’ ‘ ദശരഥ മഹാരാജാവിനെ അറിയോ ? . ’ ‘ അറിയാം , അതിനെന്താ ? . ’ ‘ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു അറിയോ ? . ’ ‘ അത് അമ്മയാണോ ? . ’ ‘ ആണോയെന്ന് ചോദിച്ചാൽ അല്ലാന്ന് പറയാൻ പറ്റില്ല , ഞാനും ഏകദേശം അങ്ങനെയെല്ലാമായിരുന്നു … ’ ‘ അതാണോ ഇവിടത്തെ പ്രശ്‌നം ? . ’ ‘ അതല്ല ഇവിടത്തെ പ്രശ്‌നം , എന്നാലും അമ്മ ആ കഥ പറഞ്ഞു തരാം , ദശരഥന് കൗസല്യയിൽ ജനിച്ച പുത്രിയാണ് ശാന്ത . ജനിച്ചത് ആൺകുട്ടിയല്ലാത്തതു കൊണ്ട് രാജ്യം ഭരിക്കാൻ പുത്രൻ തന്നെ വേണമെന്നു ചിന്തിച്ച മഹാരാജാവ് ശാന്തയെ അംഗരാജാവായ ലോമപാദന് ദത്തുപുത്രിയായി നൽകി . വളർത്തുമകളായ ശാന്തയെ അംഗരാജാവ് ഋഷ്യശൃഗംന് ആശ്രമവധുവായും നൽകി . ’ ‘ അമ്മാ , അതും അമ്മയുമായിട്ട് എന്താ ബന്ധം . ’ ‘ പേരിൽ മാത്രമല്ല അമ്മയുടെ ജീവിതവും ഏറെക്കുറെ അങ്ങനെയായിരുന്നു , ഇനിയും ആശ്രമാവധുവായി ജീവിക്കാൻ എനിക്കുവയ്യ ’ ‘ അതിന് അമ്മയെ ഇവിടെ ആരും അടച്ചുവെച്ചിട്ടില്ലല്ലോ … ’ ‘ ഞാൻ സ്വയം അടച്ചിരിക്കുകയായിരുന്നു , ഈ ചങ്ങലകൾ അഴിച്ചൊന്ന് സ്വാതന്ത്രയാകണം . ’ ‘ ഇനി അമ്മയുടെ ഇഷ്ടം , ഞങ്ങൾ മറ്റന്നാൾ പോകും . ’ ‘ നിങ്ങൾ പോകുന്നതു കാണുവാൻ ഞാൻ കാത്തുനിൽക്കുന്നില്ല , നാളെ രാവിലെ യാത്ര തുടങ്ങുവാനാണ് തീരുമാനം , നിങ്ങളില്ലാത്ത ഈ വീട് എനിക്ക് നരകമാകും . യാത്ര കഴിഞ്ഞു തിരികെ വരുമ്പോൾ നിങ്ങളിവിടെ ഉണ്ടെങ്കിൽ നമ്മുക്ക് കാണാം , ഇല്ലെങ്കിൽ മറ്റൊരു യാത്രയുമായി ഞാനെന്റെ ജീവിതം തുടരും . ’ മറുപടിയില്ലാതെ മൈഥിലി കുറേനേരം ചുറ്റിപ്പറ്റി നിന്നു , പതുക്കെ കൈകളിൽ ചേർത്തുപിടിച്ച അവളുടെ കൈകളിലെ വിറയൽ ഞാനറിഞ്ഞു , ശാന്തയുടെ ഉള്ളറിയാൻ കഴിയുന്നവളായി മാറാൻ അവൾക്കിനിയും ആണ്ടുകൾ വേണ്ടിവരും .
false
വലിയ ചതിയും ചെറിയ ചതിയും എന്നുണ്ടോ ? വലിയൊരു അക്രമത്തിനു മറുമരുന്നായി ചെറിയൊരു അക്രമം ചെയ്‌താൽ നിയമത്തിനു മുന്നിൽ അത് ലംഘനം തന്നെയായേക്കും . എന്നാൽ അങ്ങനെയൊന്ന് പലപ്പോഴും സാമാന്യ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് . അവരത് സ്വീകരിക്കാൻ തയാറുമാണ് . സിനിമകളിലൊക്കെ കാണുന്ന പല വീര നായകന്മാരും ഈ ചെറു ചതിയിലൂടെ വലിയ തിന്മയെ ക്രൂശിക്കുന്നതും , അത് വലിയ കാര്യമാണ് എന്ന പോലെ പറയുന്നതും കാണാം . അതിന്റെ മാനസിക വ്യാപാരങ്ങളെക്കുറിച്ച് പറയുന്നില്ല , കാരണം നിയമത്തിന്റെ മാത്രം കണ്ണിലല്ല നീതി . ഓരോ മനുഷ്യനും അത് ഓരോ വിധത്തിലാണ് . ‘ ദ അൾട്ടിമേറ്റ് ജസ്റ്റിസ് ’ എന്ന നോവലിൽ അജിത് ഗംഗാധരൻ മാധവ്ജി എന്ന കൊടും ക്രിമിനലിനെതിരെ എബിയെയും പശുപതിയെയും കുറിച്ചിടുന്നതും ഈ വിധത്തിലാണ് . ഏറ്റവും പുതിയ ക്രൈം ത്രില്ലർ വായനയിലാണ് ഈ സംശയം മനസ്സിൽ കടന്നു കൂടിയത് . പക്ഷേ അതിനൊന്നും സ്ഥാനമില്ല , അൾട്ടിമേറ്റ് ജസ്റ്റിസിന്റെ കവർ തന്നെ പറയുന്നുണ്ട് അതിന്റെ കഥ . യുദ്ധ വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന നിഞ്ച യോദ്ധാവാണ് കവർ . അതെ , സാധാരണ നമ്മൾ ഗെയിമിലും സിനിമകളിലും കണ്ടിട്ടുള്ള അതെ വേഷത്തിൽ തന്നെ . ഒരു ഗെയിം ആണ് നോവലിൽ നടക്കുന്നത് . എന്തിനും ഏതിനും ലാഭം നോക്കുന്ന ബിസിനസുകാരനാണ് മാധവൻ . വിവാഹം പോലും ലാഭകരമാണെന്ന് ഉറപ്പിച്ച് ചെയ്തൊരാൾ . കോടികൾ ഇല്ലീഗൽ ബിസിനസിലൂടെയും ചതിയുടെയും ഉണ്ടാക്കുന്നയാൾ . സ്വാഭാവികമായും കള്ളപ്പണം വെളുപ്പിക്കാൻ എല്ലാവരെയും പോലെ ധർമ്മ സ്ഥാപനങ്ങൾ നടത്തുന്നയാൾ . പക്ഷേ അയാൾ അറിയപ്പെടുന്നതു തന്നെ നന്മയുടെ വെളുത്ത രൂപത്തിലാണ് . അതിനു കൂട്ടായി മാധവൻ എന്ന മനോഹരമായ പേരും . പക്ഷേ രഹസ്യങ്ങൾ സൂക്ഷിക്കുന്ന മറുപാതി അയാൾക്ക് മറ്റൊരു പേര് പേറുന്നുണ്ട് . അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്നത് , ലോകം മുഴുവൻ നശിപ്പിക്കാൻ തക്ക ശക്തിയുള്ള ക്രൂരതകളും രഹസ്യങ്ങളും . മാധവ്ജി പെട്ടെന്നൊരു ദിവസം അപ്രത്യക്ഷനാവുകയാണ് . അയാളുടെ നിഗൂഢതകളുടെ ചുരുളഴിക്കാൻ പശുപതിയും എത്തുന്നു . എബിയും അപർണ്ണയും അയാളെ സഹായിക്കാനും . എന്താണ് കവറിൽ കാണുന്ന നിഞ്ച യുദ്ധവുമായി നോവലിനുള്ള ബന്ധം എന്ന് ചോദിച്ചാൽ കുറ്റകൃത്യങ്ങൾക്കെതിരെ മറ്റൊരു സമൂഹം നടത്തുന്ന കളിയിലെ പോരാളികളാണ് അവർ . അതിന്റെ ഭാഗമാണ് എബിയും പശുപതിയും എല്ലാം . ഒരു ഗെയിമിൽ ഉള്ളതു പോലെ തന്നെ ശത്രുവിന്റെ വിനാശമാണ് യോദ്ധാക്കളുടെ ലക്ഷ്യം . മാധവ്ജിയാണോ എബിയുടെ യഥാർഥ ലക്ഷ്യം ? മാധവന്റെ മകൾ അപർണ ഈ യുദ്ധത്തിൽ എങ്ങെനയാണ് പ്രതികരിക്കുക ? പൊലീസ് ഉദ്യോഗസ്ഥനായ പശുപതി നീതി വിട്ടു കളിക്കാൻ തയാറാകുമോ ? ഒരുപാട് ചോദ്യങ്ങളുണ്ട് വായനയിൽ . അധോലോകം എന്ന നിഗൂഢമായ വലിയൊരു ലോകത്തിനും മുകളിൽ ലോകം മുഴുവൻ പടർന്നു നിൽക്കുന്ന വലിയൊരു തിന്മയോടാണ് ഏറ്റു മുട്ടേണ്ടത് . പശുപതിയും എബിയും അപർണ്ണയും കൂടുമ്പോൾ അവരുടെ ലോകം തന്നെ അക്ഷരാർഥത്തിൽ മാറുന്നുണ്ട് . ഇന്റർനാഷണൽ കച്ചവടങ്ങളുടെ ചതികളും ബുദ്ധിയുള്ള ക്രിമിനലുകളുടെ സഞ്ചാരങ്ങളുമെല്ലാം നോവലിൽ വായനാക്ഷമമായ ഭാഷയിലും ശൈലിയിലും പറഞ്ഞു പോകുന്നു . എല്ലാത്തിനുമൊടുവിൽ ഒരു അൾട്ടിമേറ്റ് വിധി ഉണ്ടാവും , അത് എന്താവും ? ആർക്കൊക്കെ നീതി ലഭിക്കും എന്നത് എല്ലായ്പ്പോഴും റിയലിസ്റ്റിക് ആയ സമൂഹത്തിൽ ചോദ്യ ചിഹ്നമാണ് . ആരെങ്കിലുമൊക്കെ സ്വപ്നത്തിൽ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ , ഒരു ബാറ്റ് മാനോ സൂപ്പർ മാനോ ഒക്കെ വന്നു നമ്മുടെയൊക്കെ ജീവിതങ്ങളും ലോകത്തെ തന്നെയും സംരക്ഷിച്ചിരുന്നെങ്കിൽ എന്ന് . വായനയിൽ ആ സ്വപ്നങ്ങളെ ആസ്വദിക്കാം . അതിനു വേണ്ടി തന്നെയാണല്ലോ വായന ! .
false
ചോറുണ്ണാതെ ഒരു ദിവസം കടന്നുപോകുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും സാധിക്കില്ല മലയാളികൾക്ക് . ഇന്ത്യയിൽ ആദ്യമായി നെൽ കൃഷി ആരംഭിച്ചത് ബിസി 2000ത്തിലാണെന്നായിരുന്നു നേരത്തേ കരുതിയിരുന്നത് . ചൈനയിൽനിന്നാണത്രേ ഇന്ത്യയിലേക്ക് നെൽകൃഷിയുടെ പാഠങ്ങളെത്തിയത് . എന്നാൽ ബിസി 2000ത്തിനും 400 വർഷം മുൻപേതന്നെ സിന്ധൂനദീതട സംസ്കാരത്തിന്റെ ഭാഗമായി നെൽകൃഷി ചെയ്തിരുന്നതായി ബനാറസ് ഹിന്ദു സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ 2016ൽ കണ്ടെത്തിയിരുന്നു . ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്ത് ആദ്യമായി നെൽകൃഷി ചെയ്ത രാജ്യം എന്ന അംഗീകാരം ചൈനയ്ക്കു തന്നെയാണ് . അക്കാര്യം അരക്കിട്ടുറപ്പിക്കുന്ന ഒരു കാര്യം അടുത്തിടെ പുരാവസ്തു ഗവേഷകർ കണ്ടെത്തുകയും ചെയ്തു . 6000 വർഷം മുൻപ് നെൽകൃഷി ചെയ്തിരുന്നുവെന്നു കരുതുന്ന , ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നെൽപ്പാടമാണ് ചൈനയില്‍ കണ്ടെത്തിയത് . ഷെജിയാങ് പ്രവിശ്യയിലെ യുയാവോ നഗരത്തോടു ചേർന്നായിരുന്നു കണ്ടെത്തൽ . ചതുരാകൃതിയിലുള്ള കളങ്ങൾ വരച്ചതു പോലെയുള്ള ഏകദേശം 222 ഏക്കർ പ്രദേശത്താണ് ഈ നെൽപ്പാടം കണ്ടെത്തിയത് . അതിൽ ഒരു ഏക്കറിൽ മാത്രമേ ഇതുവരെ ഗവേഷണം പൂർത്തിയാക്കാനായിട്ടുള്ളൂ . പല കാലങ്ങളിലായാണ് അത്രയും പ്രദേശത്ത് നെൽപ്പാടം തയാറാക്കിയത് . അതായത് ഏകദേശം 2000 വർഷക്കാലത്തിനിടെ . അക്കാലത്തിനിടെ നെൽവയലുകളുടെ വലുപ്പത്തിലും ആകൃതിയിലും വരെ മാറ്റങ്ങളുണ്ടായെന്നും ഗവേഷകർ പറയുന്നു . ഇപ്പോൾ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമേറിയ നെൽപ്പാടത്തിന് ബിസി 4300ഓളം പഴക്കമുണ്ട് . ചൈനയിൽ പുരാവസ്തു ഗവേഷണത്തിൽ പ്രശസ്തമായ ഹെമുഡു സൈറ്റ് എന്നറിയപ്പെടുന്ന ഭാഗത്താണ് ഇത്തവണ നെൽപ്പാടം കണ്ടെത്തിയത് . ഏകദേശം ബിസി 5500 മുതൽ 3300 വരെ ചൈനയിൽ നിലനിന്നിരുന്നതാണ് ഹെമുഡു സംസ്കാരം . ഈ വിഭാഗക്കാരുടെ കൃഷിയിടമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്നും ഷെജിയാങ് പ്രൊവിൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾചറൽ റെലിക്സിലെ വിദഗ്ധർ പറയുന്നു . ലോകത്തിലെ ഏറ്റവും പഴക്കമുള്ള , ഏറ്റവും വലിയ നെൽപ്പാടം കൂടിയാണ് ഹെമുഡുവിനോടു ചേർന്നു കണ്ടെത്തിയത് . വയലുകളുടെ അതിരുകളിൽ ചെളി കുന്നുകൂട്ടിയായിരുന്നു അന്നത്തെ കൃഷി രീതി . എന്നാൽ ഹെമുഡു സംസ്കാരത്തിന്റെ അവസാന നാളുകളിൽ , ഏകദേശം ബിസി 3700നും 3300നും ഇടയ്ക്ക് അതിരുകളിലെ ചെളിക്ക് രൂപമാറ്റം സംഭവിച്ചു . കുന്നുകൂട്ടുന്നതിനു പകരം അത് നിരപ്പാക്കി ഒരു റോഡിനു സമാനമാക്കി . അതിലൂടെ കർഷകർക്ക് എളുപ്പം നടക്കാനും സാധിക്കും . നമ്മുടെ നാട്ടിലെ പാടങ്ങളിലെ വരമ്പുകളിലൂടെ നടക്കുന്നതു പോലെത്തന്നെ ! എന്നാൽ പിന്നട് വന്ന ലിയാങ്ഷു സംസ്കാരത്തിന്റെ കാലത്ത് ഇതു പിന്നെയും മാറി . ചെസ് ബോർഡ് പോലെ കൃത്യമായ ആകൃതിയിൽ വയലുകൾ തരംതിരിക്കാൻ തുടങ്ങി . വലിയ വരമ്പുകൾക്കൊപ്പം ജലസേചനത്തിലുള്ള കനാൽ സംവിധാനങ്ങളും വയലുകളോടു ചേർന്നു നിർമാണം ആരംഭിച്ചതും അക്കാലത്താണ് . ഇതിനു മുൻപ് ഏറ്റവും പഴക്കം ചെന്ന നെൽപ്പാടത്തിന്റെ റെക്കോർഡ് 3000 വർഷമായിരുന്നു . ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്തതാണ് അരി . എന്നാൽ ചൈനയിൽ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപേ നെൽകൃഷി ശക്തമായിരുന്നെന്നു നേരത്തേ തെളിഞ്ഞിരുന്നു . അധികം തണുപ്പോ ചൂടോ ഇല്ലാത്ത കാലാവസ്ഥയിലായിരുന്നു നെൽകൃഷി ചെയ്തിരുന്നത് . ഇന്നത്തെ കാലത്തേതിനു സമാനമായി വയലുകളുണ്ടാക്കി അതില്‍ വെള്ളം കെട്ടിനിർത്തിയായിരുന്നു കൃഷി . യന്ത്രങ്ങളില്ലാത്ത അക്കാലത്ത് ഏക്കറുകണക്കിനു വരുന്ന നെൽപ്പാടങ്ങളിൽ ആഘോഷമായിട്ടായിരുന്നു കൊയ്ത്തും മെതിയുമെല്ലാം . , എന്നിങ്ങനെ രണ്ടിനത്തിൽപ്പെട്ട നെല്ലിന്റെ വകഭേദങ്ങളാണ് നാമിന്ന് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് . എന്നാൽ ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് പല ഇനത്തിൽപ്പെട്ട നെൽകൃഷി നടന്നതായി ഗവേഷകർ ഡിഎൻഎ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട് . ഹെമുഡു , ലിയാങ്ഷു സംസ്കാരങ്ങളുടെ കാലത്തെ വിത്തുകളുടെയും മറ്റും അവശിഷ്ടങ്ങളും ചൈനയിൽ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് . പ്രദേശത്തെ ഗ്രാമീണജീവിതത്തിന്റെ അവശിഷ്ടങ്ങളും ലഭ്യമായിട്ടുണ്ട് . ശേഷിക്കുന്ന 221 ഏക്കറിലും ഗവേഷണത്തിനായുള്ള ബൃഹദ് ശ്രമത്തിലേക്കു കടക്കാനിരിക്കുകയാണ് ഗവേഷകർ .
false
അഞ്ചുവിളക്ക് കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് ചങ്ങനാശ്ശേരി . 1920-ൽ രൂപീകൃതമായ ഈ പട്ടണം പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു . ' അഞ്ചുവിളക്കിന്റെ നാട്‌ ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചങ്ങനാശ്ശേരി നഗരം 13 . 50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു . മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രംകൂടിയാണിത്‌ . കേരളത്തിന്റെ നെല്ലറയായ കുട്ടനാടിനോടും‌ ഹൈറേഞ്ചിലെ പ്രധാന സ്ഥലങ്ങളുടേയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ അരി , കുരുമുളക്‌ , ഇഞ്ചി എന്നിവയുടെ വ്യപാരത്തിൽ മുൻപന്തിയിലാണ്‌ ഈ നഗരം . വിവിധ മത വിഭാഗങ്ങൾ നൂറ്റാണ്ടുകളായി ചങ്ങനാശ്ശേരിയിൽ ഒരുമയോടെ കഴിയുന്നു . ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം മതങ്ങൾ ഒത്തുചേർന്ന് ആഘോഷിക്കുന്ന ചന്ദനക്കുടം മഹോസ്തവം ചങ്ങനാശ്ശേരിയുടെ മാത്രം പ്രത്യേകതകളിലൊന്നാണ് . ചങ്ങനാശ്ശരി നഗരസഭ നിലവിൽ വന്നത് 1920 ആഗസ്ത് 14- തീയതിയാണ് . തിരുവിതാംകൂറിലെ എണ്ണപ്പെട്ട നഗരങ്ങളിൽ ഒന്നായിരുന്നു ചങ്ങനാശ്ശേരി . അന്നത്തെ നഗരസ്വഭാവമുള്ള വാഴപ്പള്ളി , പെരുന്ന , പുഴവാത് , ഫാത്തിമാപുരം തുടങ്ങീയ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത് ചങ്ങനാശ്ശേരി നഗരസഭ ഉണ്ടാക്കിയത് . ചെങ്കല്ലു കലർന്ന മണ്ണ് നഗരത്തിന്റെ കിഴക്കുഭാഗങ്ങളിലും മണലു കലർന്ന കളിമൺ ഘടകങ്ങളോടുകൂടിയ മണ്ണ് പടിഞ്ഞാറുഭാഗത്തും കാണുന്നു . പ്രദേശത്തിന്റെ തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങൾ താഴ്ന്ന സമതലവും മദ്ധ്യഭാഗം ഉയർന്ന സമതലവുമാകുന്നു . അമ്ലത്വം കുറഞ്ഞ മണ്ണാണ് ഉള്ളത് . ചങ്ങനാശ്ശേരി സമുദ്രനിരപ്പിൽ നിന്ന് 7 . 1 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് . സമശീതോഷ്ണാവസ്ഥയോടുകൂടിയ പ്രദേശം കൂടിയാണിത് . ചങ്ങനാശ്ശേരി സമുദ്രനിരപ്പിൽ നിന്ന് 7 . 1 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു . സമശീതോഷ്ണാവസ്ഥയോടുകൂടിയ പ്രദേശമാണിത് . ചെങ്കല്ലു കലർന്ന മണ്ണ് നഗരത്തിന്റെ കിഴക്കുഭാഗങ്ങളിലും മണലു കലർന്ന കളിമൺ ഘടകങ്ങളോടുകൂടിയ മണ്ണ് പടിഞ്ഞാറുഭാഗത്തും കാണുന്നു . പ്രദേശത്തിന്റെ തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങൾ താഴ്ന്ന സമതലവും മദ്ധ്യഭാഗം ഉയർന്ന സമതലവുമാകുന്നു . അമ്ലത്വം കുറഞ്ഞ മണ്ണാണ് ഉള്ളത് .
false
കയ്യുയർത്തിപ്പിടിച്ച് പോളിഷ് പൗരന്മാര്‍ മാര്‍ച്ച് ചെയ്യുകയാണ് , ആ മാര്‍ച്ച് നാസികളുടെ വെടിയേറ്റ് തങ്ങളുടെ ജീവിതം തീരാന്‍ പോവുകയാണ് എന്ന് അറിയാതെയായിരുന്നു . ജര്‍മ്മനി പോളണ്ട് കയ്യേറിയതിന്റെ മൂന്നാമത്തെ ദിവസമായിരുന്നു അത് . അതായിരുന്നു നാസികളാല്‍ കൊല്ലപ്പെട്ട പോളിഷ് ആണ്‍കുട്ടികളുടെയും പുരുഷന്മാരുടെയും ആദ്യസംഘം . അവരുടെ അവസാനനിമിഷത്തിന് തൊട്ടുമുമ്പ് ഹൃദയഭേദകമായ ഒരു ചിത്രം പകര്‍ത്തപ്പെട്ടിരുന്നു . എന്നാല്‍ , അത് പകര്‍ത്തിയത് ആരാണ് എന്നത് രഹസ്യമായിരുന്നു . ആ ചരിത്രദൃശ്യം പകര്‍ത്തിയത് ഏതോ ഒരു അജ്ഞാതനാണ് എന്ന് മാത്രം അറിയപ്പെട്ടു . എന്നാല്‍ , അടുത്തിടെ നടന്ന ഒരു ഗവേഷണം ആ ചിത്രം പകര്‍ത്തിയത് പോളണ്ടിലുണ്ടായിരുന്ന ഇറ്റാലിയന്‍ നയതന്ത്രപ്രതിനിധി ഗിനോ ബസി ആണെന്ന് കണ്ടെത്തുകയുണ്ടായി . പോളണ്ടിലെ അനേകം പേരുടെ ജീവനും അക്കാലത്ത് അദ്ദേഹം രക്ഷിക്കുകയുണ്ടായി എന്ന് പറയപ്പെടുന്നു . നാല് മാസത്തേക്ക് മാത്രം അവിടെയുണ്ടായിരുന്ന ആളാണ് ബസി . ആണ്‍കുട്ടികളെയും പുരുഷന്മാരെയും നാസികൾ മാർച്ച് ചെയ്യിച്ചു കൊണ്ടുപോകുന്നതുകണ്ട ബസി ബാല്‍ക്കണിയില്‍നിന്നും ആ ചിത്രം പകര്‍ത്തുകയായിരുന്നു . അതിനുമുമ്പ് തന്നെ നിരവധി പോളിഷ് സൈനികരെ കോണ്‍സുലേറ്റില്‍ ഒളിച്ചിരിക്കാനും അദ്ദേഹം സഹായിച്ചിരുന്നു . പിന്നീട് യുദ്ധത്തില്‍ , ജൂതന്മാരെ രക്ഷിക്കാനുള്ള വ്യാജരേഖകളുണ്ടാക്കുകയും ഹിറ്റ്‌ലറുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ പോളണ്ടില്‍ നിന്ന് എക്‌സിറ്റ് വിസ അനുവദിക്കുകയും ചെയ്തു . ആ സംഘം വെടിയേറ്റ് കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഈ ചരിത്രപ്രധാനമായ ചിത്രം പകര്‍ത്തപ്പെട്ടിട്ടുള്ളത് . മറ്റൊരു ചിത്രം ഒരു ജര്‍മ്മന്‍ സൈനികന്‍ തന്നെ പകര്‍ത്തിയതാണ് . അതേ സംഘം ആളുകള്‍ തന്നെയായിരുന്നു ആ ചിത്രത്തിലും . തങ്ങളെക്കൊണ്ടുപോകുന്നത് വെടിവച്ചുകൊല്ലാനാണ് എന്ന് അറിയാതെയായിരുന്നു അവരുടെ യാത്ര . ഇറ്റാലിയന്‍ കോണ്‍സുലേറ്റിലെ 53 -കാരനായ ഫസ്റ്റ് സെക്രട്ടറി ബസി 1939 -ല്‍ ജര്‍മ്മനി പോളണ്ട് ആക്രമിച്ചതിനെ ശക്തമായി എതിര്‍ത്തിരുന്നു . സൈനികരുടെ അതിക്രമങ്ങള്‍ അദ്ദേഹം രേഖപ്പെടുത്താന്‍ തുടങ്ങിയതും അങ്ങനെയാണ് . അതേവര്‍ഷം മെയ് മാസത്തില്‍ , ഹിറ്റ്ലറും ഇറ്റാലിയന്‍ നേതാവ് ബെനിറ്റോ മുസ്സോളിനിയും ജര്‍മ്മനിയും ഇറ്റലിയും തമ്മിലുള്ള സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു . ഇതാണ് പിന്നീട് ഇറ്റലിയെ ബ്രിട്ടനും ഫ്രാന്‍സുമായുള്ള യുദ്ധത്തിലേക്ക് നയിച്ചത് . അക്കാലത്ത് റോമിലേക്കുള്ള ഒരു എഴുത്തില്‍ ബസി എഴുതി : ' കലാപകാരികളില്‍ യഥാര്‍ത്ഥ വീരന്മാരുണ്ടായിരുന്നു , എന്നാല്‍ , കൈകളില്‍ ആയുധങ്ങളോട് കൂടിയതോ സമാനചാഹചര്യങ്ങളിലോ പിടികൂടുന്നവരെ അപ്പോൾ തന്നെ വധിച്ചുകളയുകയാണിവിടെ . ' മറ്റൊന്നില്‍ അദ്ദേഹം എഴുതി : ' പോളിഷ് പൗരന്മാരോട് അവര്‍ കഠിനമായിട്ടാണ് പെരുമാറുന്നത് , പ്രത്യേകിച്ചും ജര്‍മ്മന്‍ വിരുദ്ധ വികാരങ്ങളുണ്ടെന്ന് സംശയിക്കപ്പെട്ടാല്‍ . പിന്നീട് അവരുടെ പശ്ചാത്തലം പോലും അന്വേഷിക്കാതെ അവരെ ജര്‍മ്മനിയിലേക്കയക്കുന്നു . ഒന്നുകില്‍ അവിടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് . അല്ലെങ്കില്‍ പണിയെടുപ്പിക്കാന്‍ . ' ജര്‍മ്മനിയോടുള്ള വിധേയത്വം തെളിയിക്കാന്‍ പറ്റാതെ വരുന്ന പോളിഷ് പൗരന്മാര്‍ക്ക് നിരവധി തരത്തിലുള്ള ശിക്ഷകളാണ് നല്‍കി വരുന്നതെന്നും ബസി എഴുതുന്നു . ഇങ്ങനെ എഴുതുന്നതോടൊപ്പം തന്നെ ആ ക്രൂരതകളെല്ലാം ക്യാമറയില്‍ പകര്‍ത്തുക കൂടി ചെയ്തു അദ്ദേഹം . അങ്ങനെയാണ് ആ ഹൃദയഭേദകമായ ചിത്രവും കോണ്‍സുലേറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അദ്ദേഹം പകര്‍ത്തുന്നത് . 1939 സപ്തബംര്‍ നാലിലേതായിരുന്നു അത് . ആ ചിത്രം ചരിത്രകാരന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിചിതമായിരുന്നുവെങ്കിലും ഫോട്ടോഗ്രാഫര്‍ മാത്രം അജ്ഞാതനായി തുടരുകയായിരുന്നു . അടുത്തിടെ മാത്രമാണ് ആ നിഗൂഢത തെളിയുന്നത് . പോളിഷ് മാധ്യമപ്രവര്‍ത്തകനായ തോമസ് ബോറോവ്കയാണ് ചിത്രത്തിന്റെ ആംഗിളും മറ്റും പരിശോധിച്ച് അത് ഏത് കെട്ടിടത്തില്‍ നിന്ന് പകര്‍ത്തിയതാവുമെന്നും അങ്ങനയെങ്കില്‍ അത് ആര് പകര്‍ത്തിയതാണെന്നും കണ്ടെത്തുന്നത് ഡെയ്‍ലി മെയിൽ എഴുതുന്നു . മാസങ്ങളോളമെടുത്തു ഈ പരിശോധനയ്ക്ക് . പതിറ്റാണ്ടുകളോളം ബാല്‍ക്കണിയിലെ ആ മനുഷ്യന്‍ ആരാണെന്നത് നിഗൂഢതയായി അവശേഷിച്ചു എന്നാണ് ബറോവ്ക ഇതേക്കുറിച്ച് പറഞ്ഞത് . അതേ കെട്ടിട്ടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് കോണ്‍സുലേറ്റില്‍ നിന്നും ചിത്രം പകര്‍ത്തപ്പെടാനുള്ള സാധ്യതയുണ്ടായിരുന്നു . എന്നാല്‍ , ആദ്യത്തെ കൊല നടന്ന ആ ദിവസം 1939 സപ്തംബര്‍ നാലിന് അവിടെ ഫ്രഞ്ചുകാരാരും ഉണ്ടായിരുന്നില്ല . അക്കാലത്ത് ഫ്രാന്‍സ് ജര്‍മ്മനിയുമായി യുദ്ധത്തിലായിരുന്നു . അക്കാലത്ത് കറ്റോവീസിലുണ്ടായിരുന്ന ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്ലെയര്‍ ഹോളിംഗ്വര്‍ത്ത് , സെപ്റ്റംബര്‍ രണ്ടിന് ബ്രിട്ടീഷ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയതായി നമുക്കറിയാം . ആ സമയത്ത് അവിടെയുണ്ടായിരുന്ന ഒരേയോരു ഡിപ്ലോമാറ്റ് ഗിനോ ബസി മാത്രമായിരുന്നു . സാധ്യതകള്‍ പരിശോധിച്ചാല്‍ ക്യാമറയുമായി ബാല്‍ക്കണിയില്‍ നിന്നിരുന്ന മനുഷ്യന്‍ ബസി തന്നെയാണെന്നാണ് മനസിലാവുന്നത് -ബറോവ്ക ചൂണ്ടിക്കാട്ടുന്നു . ആ ചിത്രങ്ങള്‍ അന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ബസി അയച്ചുകൊടുത്തു . ആര്‍ക്കൈവുകളിലെയും അക്കാദമിക് പേപ്പറുകളിലെയും സൂക്ഷ്മമായ ഗവേഷണങ്ങളിലൂടെ , കറ്റോവീസില്‍ വേട്ടയാടപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവരെ രക്ഷിക്കാന്‍ ബസി സ്വന്തം ജീവന്‍ പണയപ്പെടുത്തിയെന്നും ബോറോവ്ക കണ്ടെത്തി . അദ്ദേഹം പോളിഷ് സൈനികര്‍ക്ക് കോണ്‍സുലേറ്റില്‍ അഭയം നല്‍കി . കറ്റോവീസ് മേഖലയെ സഹായിക്കുന്നതിന് ബിഷപ്പ് സ്റ്റാനിസ്വാ ആഡംസ്‌കിയെ പോളിഷ് സര്‍ക്കാറിനെ ബന്ധപ്പെടാന്‍ അദ്ദേഹം സഹായിച്ചു . കൂടാതെ , നവംബറില്‍ ക്രാകോവില്‍ വെച്ച് 183 പോളിഷ് അക്കാദമിസ്റ്റുകളെ അറസ്റ്റു ചെയ്തതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ 101 പേരെ മോചിപ്പിക്കുന്നതിന് കാരണമായിത്തീര്‍ന്നു . ഹിറ്റ്‌ലറിന് ജൂതരോടുള്ള മനോഭാവം വ്യക്തമായതോടെ തനിക്ക് പറ്റാവുന്നത്രയും കാര്യം ഇതിനെതിരെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം മുന്നിട്ടിറങ്ങി . റോമുമായുള്ള കത്തിടപാടുകളില്‍ അദ്ദേഹം എഴുതി : ' ജൂതരോടുള്ള പെരുമാറ്റം വളരെ മോശമാണ് . അവരുടെ സ്വത്തുക്കളും ബാങ്ക് നിക്ഷേപങ്ങളും പൂര്‍ണമായും കണ്ടുകെട്ടി . കറ്റോവിസില്‍ ജൂതസ്ത്രീകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത് . പുരുഷന്മാര്‍ അപ്രത്യക്ഷരായി , അവരെ എവിടെയാണ് അയച്ചതെന്ന് ആര്‍ക്കും അറിയില്ല … ' 1941 -നും 1945 -നും ഇടയില്‍ നാസി ജര്‍മ്മനിയും അതിന്റെ സഖ്യകക്ഷികളും സഹകാരികളും ആറ് ദശലക്ഷം ജൂതന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തി യൂറോപ്പിലെ ജൂത ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗം വരുമായിരുന്നു ഇത് . ജൂതരെ വെടിവച്ച് കൊല്ലുകയോ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊണ്ടുപോയി പട്ടിണിക്കിടുകയോ ചെയ്തിരുന്നു . ഇതെല്ലാം ബസി കാണുന്നുണ്ടായിരുന്നു . ജീവന്‍ പണയപ്പെടുത്തിയിട്ടാണെങ്കിലും പറ്റാവുന്നത്രയും ജൂതരെ രക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുന്നു . ​ പറ്റാവുന്നത്രയും എക്സിറ്റ് വിസകൾ അദ്ദേഹം ഒപ്പുവെച്ചു . ജൂതരുടെ നേതാവായിരുന്ന മാര്‍ക്കസ് ബ്രൗഡ് , അദ്ദേഹത്തിന്റെ ഭാര്യ നടാലിയ ബ്രൗഡ് എന്നിവരായിരുന്നു ആദ്യം . നാസികളില്‍ നിന്നും ഈ ദമ്പതികള്‍ ഒളിച്ചിരിക്കുകയായിരുന്നു . ഗസ്തപ്പോയുടെ പ്രവർത്തനങ്ങളിൽ പരിഭ്രാന്തരായ അവര്‍ 1940 മാര്‍ച്ചില്‍ ഒരു എക്‌സിറ്റ് വിസയ്ക്ക് അപേക്ഷിച്ചു . സാധാരണ , ഇത് അവരുടെ മരണത്തിലേക്ക് നയിക്കുമായിരുന്നു . പക്ഷേ , അവരുടെ അഭ്യര്‍ത്ഥന ബസിയുടെ മേശപ്പുറത്ത് വന്നു , സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി അദ്ദേഹം അതില്‍ ഒപ്പുവെച്ചു . ജീവന്‍ രക്ഷിച്ച ആ വിസ ഏപ്രില്‍ 10 -നാണ് ഒപ്പുവച്ചതെന്ന് ചരിത്രകാരനായ നീല്‍ കാപ്ലന്‍ പറയുന്നു . ഏപ്രില്‍ 14 -ന് ആ ദമ്പതികള്‍ പോളണ്ട് പട്ടണമായ ട്രസെബീനിയ വഴി യാത്ര ചെയ്തു . പിന്നീട് ലണ്ടന്‍ബര്‍ഗിലൂടെ യാത്ര ചെയ്യുകയും ഒടുവില്‍ ഏപ്രില്‍ 15 -ന് അര്‍നോള്‍ഡ്‌സ്‌റ്റൈനിലെ ജര്‍മ്മന്‍ അതിര്‍ത്തി കടന്ന് ഇറ്റലിയിലേക്ക് പ്രവേശിക്കുകയും ചെയ്തു . ഹോളോകോസ്റ്റുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു രേഖയാണിത് . അധിനിവേശ പോളണ്ടില്‍ ഒരുവശത്ത് ജൂതരെ കൂട്ടക്കൊല ചെയ്യുന്ന സമയത്ത് മറ്റൊരിടത്ത് എക്‌സിറ്റ് വിസകള്‍ നല്‍കിയിരുന്നു എന്നതാണ് അതിന്റെ പ്രാധാന്യം . ' അതിജീവനത്തിനായി ആളുകള്‍ക്ക് സഹിക്കേണ്ടി വന്നതെന്തെല്ലാമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണിത് ' എന്ന് ബോറോവ്ക പറയുന്നു . ജര്‍മ്മന്‍ ഭീകരതയെക്കുറിച്ചുള്ള ബസിയുടെ നിരീക്ഷണങ്ങള്‍ , ജൂതര്‍ക്ക് അദ്ദേഹം നല്‍കിയ സഹായം , ഫോട്ടോകള്‍ എടുത്ത സ്ഥലം എന്നിവയെല്ലാം ചിത്രമെടുത്തത് അദ്ദേഹമാണെന്ന് ഉറപ്പിക്കാൻ കാരണമാകുന്നുവെന്നും ബോറോവ്ക പറയുന്നു . ബസി 1961 -ല്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗികാംഗീകാരങ്ങളൊന്നും അദ്ദേഹത്തിന് ലഭിക്കുകയുണ്ടായില്ല .
false
ശുഭഗീതം ദിയേ … ‘ ‘ ഉം … ’ ’ ഒരു കൺസെപ്റ്റ് കിട്ടി . പക്ഷേ ഡെവലപ്പ് ചെയ്യാൻ പറ്റുന്നില്ല . ‘ ‘ കഥ ? ’ ’ ‘ ‘ ഞാൻ പറയട്ടെ ? ‘ ‘ ആം … ’ ’ ഇത് സങ്കൽപിക്കു … ഋതു മാറ്റം ആഘോഷിക്കാൻ ഇളം ചുവപ്പ് പൂക്കൾ മൊട്ടിട്ട മരങ്ങൾ . കാടെന്ന് വ്യക്തം . അതിരാവിലെ സൂര്യന്റെ വരവറിയിച്ചെത്തിയ കിഴക്കിന്റെ ഇളം തിളക്കത്തിനെയെതിർത്ത് മായാൻ മടിച്ചുനിൽക്കുന്ന നക്ഷത്രങ്ങൾ അങ്ങിങ്ങ് വിതറിക്കിടക്കുന്നു . ഇന്നലെ ബാക്കി വെച്ച പാട്ടുകൾ ഇന്നുപാടിത്തീർക്കാം എന്ന പ്രതീക്ഷയോടെ നേരത്തെ ഉണർന്ന കിളികളും കൂട്ടിന് . ‘ ‘ ആ … എന്നിട്ട് ? ’ ’ ആ കാടിനിടയ്ക്ക് ഒരു വെളിവിൽ ഇളം പച്ച പുൽ പരവതാനി . അതിൽ വെട്ടിയ കുറ്റിക്കരികിൽ ചരിഞ്ഞുറങ്ങുന്ന ഒരു മാമരം . അതിൽ ചാരിക്കിടക്കുന്ന നമ്മുടെ നായിക . ‘ ‘ ഓർക്കാൻ തന്നെ ഒരു സുഖം . എന്നിട്ട് ? ’ ’ പ്രകൃതിയുടെ ശുഭസംഗീതത്തിലലിഞ്ഞ് … മൗനമായ് … തളർന്നുറങ്ങുന്ന വലതു കൈ മടിയിലൊതുക്കി … ‘ ‘ ങ്ങേ ? ’ ’ കീറിപ്പറിഞ്ഞ വസ്ത്രവുമായി … അങ്ങിങ്ങ് കറ പോലെ രക്തവുമായി … ‘ ‘ അയ്യോ … ’ ’ രക്തക്കറപൂണ്ട ഒരു മഴു അരികിൽ കിടക്കുന്നുണ്ട് . എല്ലാം ഉണങ്ങിത്തുടങ്ങി . മാമരം കെട്ടിയിറക്കാൻ ചുറ്റിയ കയറിന്റെ മറ്ററ്റങ്ങൾ അവളുടെ തളർന്നുറങ്ങുന്ന കൈ കാലുകളെ ബലമായി ചുറ്റി തലോടുന്നുണ്ടായിരുന്നു . ‘ ‘ ആരാ നമ്മുടെ നായികയെ … ’ ’ ആ മഴു അവിടിട്ട് പോയവർ തന്നെ . മൃഗീയ വിനോദത്തിന് ശേഷം , വെട്ടിയ മരവും , ഒന്നു കരയാൻ പോലും ശേഷിയില്ലാത്ത അവളുടെ ശരീരവും , ആ മഴുവും വലിച്ചെറിഞ്ഞവർ പോയി . അവർ ചവിട്ടിയരച്ച കുഞ്ഞു പുല്ലുകൾ മെല്ലെ തലപൊക്കിത്തുടങ്ങിയിരുന്നു . അവളുടെ പുറത്ത് രക്തച്ചാൽ ഉഴുത കല്ലുകൾ ആ പുല്ലിനടിയിൽ ഒളിച്ചു . ‘ ‘ അവളവിടെ സ്വയം വന്നതാണോ അതോ ? ’ ’ സ്വയം വന്നതാണെങ്കിൽ ഈ ഉൾക്കാട്ടിൽ ഒറ്റക്ക് വരാൻ ഒരു കാരണം വേണമല്ലൊ . ഒരു ക്യാമറയോ , ബാഗോ അവിടെ തകർന്ന് ചിതറിക്കിടക്കുന്നുണ്ടാവും . അല്ലെങ്കിൽ , അവർ പിടിച്ചിഴച്ച് കൊണ്ടുവന്നതുമാകാം . ‘ ‘ എന്നിട്ടെന്തായി ? ’ ’ അത്രേ ഉള്ളു ചിത്രം . അവൾക്ക് കൂട്ടിന് താരാട്ട് പാടുവാൻ സുഗതകുമാരി ടീച്ചറുടെ ചെറുകിളിയെ കൂട്ടിരുത്തണോ എന്നറിയില്ല . തളർന്നുറങ്ങുന്ന അവൾ ഈ കഥ പറയാൻ എന്നെങ്കിലും ഉണർന്ന് വരുമോ എന്നും എനിക്കറിയില്ല . ‘ ‘ ഇത് എങ്ങനെങ്കിലും ഡെവലപ്പ് ചെയ്യണം . ഇന്നു തന്നെ . പക്ഷേ , പറ്റണില്ല . ’ ’ ‘ ‘ പറ്റും . ട്രൈ ചെയ്ത് നോക്ക് … ’ ’ ഇല്ല . പേടി . അവളുടെ ചിന്തകൾ പകർത്താൻ , അതേ പറ്റി ചിന്തിക്കാൻ തന്നെ പേടി . ‘ ‘ എത്ര ദിവസമായി ഇത് മനസ്സിൽ വന്നിട്ട് ? ’ ’ ഒരാഴ്ചയായി ഞാൻ വെട്ടിയ മരത്തിൽ ചാരിയിരുന്ന് പ്രകൃതി ഭംഗിയും , കിളിയുടെ കൊഞ്ചലും ആസ്വദിക്കുന്നു . സുഗതകുമാരിടീച്ചറിടെ ‘ ഒരു പാട്ട് പിന്നെയും ’ മ്യൂസിക്ക് പ്ലെയറിൽ ലൂപ്പിലും . ഇന്നലെ സിത്താരയുടെ ‘ ‘ റിതു ’ ’ കേട്ടപ്പോൾ ആ ശുഭസംഗീതമാസ്വദിക്കാനായി ഞാൻ നായികയ്ക്ക് സ്ഥലമൊഴിഞ്ഞുകൊടുത്തു . ഹത്രാസ് കേസും വാർത്തയിൽ നിറഞ്ഞപ്പോൾ … ‘ ‘ അപ്പൊ നായികയെ വിളിച്ച് വരുത്തിയത് നിങ്ങളാണല്ലേ … അവളുടെ പേരെന്താ ? ’ ’ അവൾക്കൊരായിരം പേരുകളും മുഖങ്ങളുമുണ്ട് . അവളുടെ മാതൃരാജ്യം ഏതുമാകാം . മരുഭൂമിയിലെ ഒരു ചെറുപച്ചപ്പായാലും , ആമസോൺ വനാന്തരമായാലും , മഞ്ഞിൽ പൊതിഞ്ഞ യൂറോപ്പായാലും , സുന്ദരമായ പ്രകൃതിയിൽ കിരാതന്മാരായ നമ്മുടെ നിഷ്ഠൂരതയുടെ ഓർമ്മയായി അവളാ മണ്ണിൽ അലിഞ്ഞു ചേരും . അവളെ കാണാനില്ലെന്ന് പറഞ്ഞ് പുറം ലോകവും , മാധ്യമങ്ങളും കോലാഹലമുണ്ടാക്കും . ഒരു കരയുന്ന അമ്മയ്ക്ക് തോളേക്കാൻ ഒരായിരം പൊളിറ്റീഷ്യൻസ് അണിനിരക്കും . അവൾ പ്രകൃതിയിലലിഞ്ഞു ചേരുന്നതിലും വേഗം , ഒരമ്മയുടെ ഏറിയാൽ ഒരച്ഛന്റെയും കണ്ണീർ മാത്രം ബാക്കി വെച്ച് നമ്മൾ അവളെ മറക്കും . ഇല്ല . ഇതേ പറ്റി എഴുതി സമയം പാഴാക്കാൻ ഞാനില്ല . കണ്ടുമടുത്ത കാഴ്ച . ഞാൻ ‘ റിതു’വിലേക്ക് മടങ്ങിപ്പോകുന്നു . ബൈ .
false
അലക്സാണ്ടറുടെ പടയോട്ടങ്ങളെക്കുറിച്ച് ചരിത്രപാഠത്തിൽ അറിഞ്ഞിട്ടുണ്ടാകുമല്ലോ . അതിനെക്കാൾ മുൻപ് ഗ്രീസിൽ നടന്ന ഒരു പ്രശസ്ത യുദ്ധത്തിന്റെ കഥ … തെർമോപ്പിലി ലക്ഷക്കണക്കിനു വരുന്ന പേർഷ്യൻ സൈന്യത്തെ അതിധീരമായി നേരിട്ട 300 സ്പാർട്ടക്കാർ . ചരിത്രത്തിലെ ഏറ്റവും ധീരമായ ചെറുത്തുനിൽപിന് 2500ാം വാർഷികം 480 ബിസി , പ്രാചീന ഗ്രീസ് അന്നു ഗ്രീസ് ഇന്നത്തേതു പോലെ ഒറ്റ രാജ്യമല്ല , ഗ്രീക്ക് സംസ്കൃതി പിന്തുടരുന്ന ഒട്ടേറെ രാജ്യങ്ങളുണ്ടായിരുന്നു മേഖലയിൽ . അവയിലൊന്നായിരുന്നു സ്പാർട്ട . ഗ്രീസിലെ എണ്ണം പറഞ്ഞ സൈനിക ശക്തി . സങ്കീർണമായ ഭരണവ്യവസ്ഥയായിരുന്നു സ്പാർട്ടയിൽ . പേർഷ്യ പ്രാചീന ലോകത്തിന്റെ അനിഷേധ്യ സാമ്രാജ്യത്വ ശക്തി . ഡാരിയസ് എന്ന വിശ്വവിഖ്യാതനായ ചക്രവർത്തിയുടെ കീഴിൽ പേർഷ്യ വൻ സാമ്രാജ്യമായി വളർന്നു . കീഴടങ്ങാനാവശ്യപ്പെട്ട് ദൂതുമായി പേർഷ്യക്കാർ സ്പാർട്ടയിലും ആതൻസിലുമെത്തിയെങ്കിലും അവർ കൂട്ടാക്കിയില്ല . ദൂതു ചെന്നവർ പൊട്ടക്കിണറുകളിലേക്ക് എറിയപ്പെട്ടു . സെർക്സീസ് ഡാരിയസിന്റെ കാലം കഴിഞ്ഞു . മകൻ സെർക്സീസ് ഒന്നാമൻ പുതിയ ചക്രവർത്തിയായി . പിതാവിന്റെ ലക്ഷ്യം സെർക്സീസ് ആവർത്തിച്ചു . ഗ്രീസിലെ മറ്റു പല നാട്ടുരാജ്യങ്ങളും അദ്ദേഹത്തിനു കീഴടങ്ങി സാമന്തൻമാരായി . എന്നാൽ സ്പാർട്ടയും ആതൻസും ഉൾപ്പെടെ ചില രാജ്യങ്ങൾ സെർക്സീസിനെ അംഗീകരിച്ചില്ല . പേർഷ്യയ്ക്കെതിരായ പ്രതിരോധത്തിന്റെ നേതൃസ്ഥാനം സ്പാർട്ട ഏറ്റെടുത്തു . പടയോട്ടം സ്പാർട്ടയെയും ആതൻസിനെയും ലക്ഷ്യം വച്ചുള്ള പടയോട്ടം സെർക്സീസ് തുടങ്ങി . വടക്കൻ ഗ്രീസ് പിടിച്ചടക്കിക്കൊണ്ട് പേർഷ്യൻ സൈന്യം തെക്കോട്ട് നീങ്ങി . ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ ആളുകൾ ആ വൻപടയിലുണ്ടായിരുന്നെന്നു കരുതപ്പെടുന്നു . പടയാളികൾക്കു പിന്തുണയുമായി ചുറ്റുമുള്ള ഇജീയൻ കടലിൽ കരുത്തുറ്റ പേർഷ്യൻ നാവികസേനയും നിലയുറപ്പിച്ചു . ലിയോണിഡസിന്റെ സംയുക്ത ഗ്രീക്ക് പടയിൽ 7000 പേരുണ്ടായിരുന്നു . 300 സ്പാർട്ടൻ സൈനികർ ഉൾപ്പെടെ . ലിയോണിഡസ് സ്പാർട്ട ഭരിച്ചിരുന്ന രാജാവ് , യുദ്ധവീരൻ , ധീരൻ . ആയുധം താഴെവയ്ക്കാൻ ആവശ്യപ്പെട്ട സെർക്സീസിന് ലിയോണിഡസ് ഒരു മറുപടി കൊടുത്തു … ‘ മോലോൻ ലബേ ’ … ‘ വാ വന്ന് എടുത്തുകൊണ്ട് പോകൂ ’ എന്നർഥം . പിൽക്കാലത്ത് ചരിത്രം സ്വർണ ലിപികളിൽ രേഖപ്പെടുത്തിയ മറുപടി . തെർമോപ്പിലി ചൂടുകൂടിയ കവാടം എന്നർഥം വരുന്ന തെർമോപ്പിലി വടക്കൻ ഗ്രീസിലെ ഒരു ചുരമാണ് . ഒരുവശത്ത് കടുപ്പൻ മലനിരകളും മറുവശത്തു സമുദ്രവുമുള്ള ഇടുക്ക് ചുരം . ഈ ചുരം കടന്നാൽ മാത്രമേ പേർഷ്യൻ സൈന്യത്തിന് ആതൻസിലേക്കു കടക്കാൻ കഴിയുമായിരുന്നുള്ളു . ഒരു ഫണലിന്റെ വായിലേക്ക് എത്ര കൂടിയ അളവിൽ വെള്ളം ഒഴിച്ചാലും അതിന്റെ ഇടുങ്ങിയ ഭാഗത്തുനിന്ന് കുറച്ചു വെള്ളമല്ലേ വരൂ . അതു പോലെയൊരു ഫണലായിരുന്നു തെർമോപ്പിലി . എത്ര വൻപട വന്നാലും കുറച്ചു പടയാളികൾക്കു മാത്രമായേ ചുരം കടന്നെത്താൻ കഴിയുമായിരുന്നുള്ളൂ . യുദ്ധം ഈ ന്യൂനത മുതലെടുത്തായിരുന്നു ലിയോണിഡസിന്റെ യുദ്ധരീതി . ചുരം കടന്നെത്തിയ പതിനായിരത്തോളം പേർഷ്യൻ പടയാളികൾ ഗ്രീക്ക് സൈന്യത്തിന്റെ വാളിനിരയായി . പേർഷ്യൻ പടയിലെ ഏറ്റവും യുദ്ധവീര്യമുള്ള ‘ ഇമ്മോർട്ടൽസ് ’ എന്ന സേനാവിഭാഗത്തിനു പോലും ഗ്രീക്ക് സൈന്യത്തിന്റെ ചെറുത്തുനിൽപിനു മുന്നിൽ തരിപ്പണമാകാനായിരുന്നു വിധി . അജയ്യരെന്നു സ്വയം കരുതിപ്പോന്ന പേർഷ്യൻ സൈന്യത്തിന്റെ ആത്മവിശ്വാസം ഇടിഞ്ഞു തുടങ്ങി . പിന്തിരിഞ്ഞാലോ എന്നു വരെ സെർക്സീസ് ചിന്തിച്ചു തുടങ്ങി . കൊടുംചതി ഇതിനിടയിലാണ് തെർമോപ്പിലിയുടെ ഭൂപ്രകൃതി നന്നായി അറിയാവുന്ന എഫ്യാൽട്ടിസ് എന്ന ഗ്രീക്കുകാരൻ പേർഷ്യൻ പാളയത്തിലെത്തിയത് . ചുരം കടക്കാതെ തന്നെ ഗ്രീക്ക് സൈന്യം തമ്പടിച്ചിരിക്കുന്നിടത്ത് എത്താനുള്ള വഴി എഫ്യാൽട്ടിസ് പേർഷ്യക്കാർക്ക് കാട്ടിക്കൊടുത്തു . ആ വഴിയിലൂടെ പേർഷ്യൻ സൈന്യം ഗ്രീക്ക് യുദ്ധക്യാംപിലെത്തി . യുദ്ധം തുടങ്ങിയിട്ട് ഏഴു ദിവസമായിരുന്നു അപ്പോൾ . 300 സ്പാർട്ടൻ പടയാളികൾ ഒഴിച്ച് മറ്റ് സൈന്യങ്ങൾ തെർമോപ്പിലിയിൽ നിന്നു പിൻവാങ്ങി . തെസ്പിയൻസ് എന്ന ഗ്രീക്ക് പ്രദേശത്തെ 700 പടയാളികൾ കൂടി ലിയോണിഡസിനൊപ്പം നിന്നു . അന്ത്യം കീഴടങ്ങാൻ ലിയോണിഡസിന്റെ ആത്മാഭിമാനം അനുവദിച്ചിരുന്നില്ല . അവർ യുദ്ധം തുടരുക തന്നെ ചെയ്തു . ഒടുവിൽ ഒരു പേർഷ്യൻ അസ്ത്രത്തിൽ ലിയോണിഡസ് വീരമൃത്യു വരിച്ചു , താമസിയാതെ 300 സ്പാർട്ടക്കാരും . ദേഷ്യം സഹിക്കാൻ വയ്യാതെ സെർക്സീസ് ലിയോണിഡസിന്റെ മൃതശരീരത്തിന്റെ തലവെട്ടിമാറ്റി . പക്ഷേ ആ യുദ്ധത്തോടെ ലിയോണിഡസ് ഗ്രീക്കുകാർക്കിടയിൽ ഒരു വികാരമായി മാറി . പിന്നീട് നടന്ന സലാമീസ് യുദ്ധത്തിൽ പേർഷ്യയെ അവർ കീഴടക്കി , അധിനിവേശത്തിന് അന്ത്യം കുറിച്ചു . 2006ൽ തെർമോപ്പിലി യുദ്ധത്തിന്റെ കഥ ‘ 300 ’ എന്ന പേരിൽ സിനിമയായി പുറത്തിറങ്ങി . വിവരങ്ങൾ അശ്വിൻ നായർ , രോഹിത് ജോസ് .
false
കാണുന്ന കാഴ്ചകളെ നിറങ്ങൾ ചേർത്ത് കാൻവാസിലേക്ക് ഒപ്പിയെടുക്കാന്‍ ഒരു പ്രത്യേകരസമാണ് . ഉള്ളിലെ ആ ചിത്രകാരിയുടെ ഭാവനകൾ പിന്നീടെപ്പോഴോ യഥാർഥ കാഴ്ചകളുടെ ഫ്രെയിമിലേക്ക് വഴിമാറി . കാടും പ്രകൃതിയും പക്ഷികളും മൃഗങ്ങളും ക്യാൻവാസിൽ നിന്നിറങ്ങി വന്ന് ക്യാമറയോട് കൂട്ടുകൂടി . അഞ്ചു വർഷം കൊണ്ട് കാട് പഠിപ്പിച്ച പാഠങ്ങളും സമ്മാനിച്ച ചിത്രങ്ങളും നേടിക്കൊടുത്ത അനുഭവങ്ങളും പങ്കുവച്ച് രഹാന ഹബീബ് എന്ന ചിത്രകാരി കാടിന്റെ കൂട്ടുകാരിയായ കഥ പറയുകയാണ് . ‘ എങ്ങനെയോ വഴിതെറ്റി ക്യാമറയ്ക്ക് മുന്നിലെത്തിയ ഏഷ്യൻ പാരഡൈസ് ഫ്ലൈകാച്ചർ , എന്റെ ആദ്യത്തെ ക്ലിക്ക് . പക്ഷികളോടുള്ള ഇഷ്ടം തുടങ്ങുന്നത് ആ ഒരൊറ്റ ഷോട്ടിൽ നിന്നാണ് . പിന്നെ പക്ഷി സുന്ദരികളെ തേടി മാത്രം നടത്തിയ എത്രയോ യാത്രകൾ . ഓരോ യാത്രയിലൂടെയും പഠിച്ചെടുത്തത് പ്രകൃതിയെന്ന വലിയ പുസ്തകം . വൈൽഡ് ലൈഫ് ഫൊട്ടോഗ്രാഫർ രഹാന ഹബീബ് ഒപ്പിയെടുത്ത നിമിഷങ്ങളിലൂടെ കാട്ടിലേക്കൊരു യാത്ര … . പറന്നുവന്ന് മുന്നിലിരുന്ന വെളുത്ത സുന്ദരി … . ഫൊട്ടോഗ്രഫി പഠിക്കാൻ തുടങ്ങിയതു മുതൽ വൈൽഡ് ലൈഫ് കാഴ്ചകൾ ഒപ്പിയെടുക്കാനായിരുന്നു താൽപര്യം . ആദ്യത്തെ ‘ കാട്ടുയാത്ര ’ പറമ്പിക്കുളത്തേക്കായിരുന്നു . മുന്നിൽ കാണുന്നതെല്ലാം പകർത്തി വെറുതെ നടക്കുമ്പോഴാണ് പെട്ടെന്ന് മുന്നിലെ ഉണങ്ങിയ മരച്ചില്ലകൾക്കിടയിലേക്ക് എന്തോ പറന്നു വന്നത് . വെളുത്ത് ചെറിയ ശരീരവും അതിനു ചേരാത്തൊരു നീണ്ടവാലും , തുന്നിച്ചേർത്ത തൊപ്പിപോലെ കറുത്ത തലയുമുള്ളൊരു പക്ഷി സുന്ദരി . കണ്ട കാഴ്ചയിൽ തന്നെ ശ്രദ്ധപിടിച്ചു വാങ്ങിയ ആ കിളിയുടെ ഒരുപാട് ചിത്രങ്ങൾ പകർത്തി . ഫോട്ടോ പകർത്തിയതല്ലാതെ ആ പക്ഷിയെക്കുറിച്ചെനിക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു . സുഹൃത്ത് മനോജാണ് അതിനെ പരിചയപ്പെടുത്തുന്നത് , ഏഷ്യൻ പാരഡൈസ് ഫ്ലൈക്യാച്ചർ . വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയെ പ്രണയിച്ചു തുടങ്ങിയ എന്നെ കിളികളുടെ ലോകത്തേക്ക് ക്ഷണിച്ചത് ആ പക്ഷിയാണ് . ഓരോ ഇനത്തിൽപ്പെട്ട കിളികളെ കുറിച്ചും അവയുടെ ജീവിതപരിസരത്തെ കുറിച്ചും പതിയെ പഠിച്ചു തുടങ്ങി . കൊക്കുകളുടെ ഇനത്തിൽ ഏറെ സുന്ദരിയാണ് അരയന്ന കൊക്ക് അഥവാ ഫ്ലെമിംഗോ . കൂട്ടമായാണ് അരയന്ന കൊക്കിന്റെ സഞ്ചാരം . ആഴം കുറഞ്ഞ തീരപ്രദേശങ്ങളിലാണ് ഇക്കൂട്ടരെ കൂടുതലും കാണുന്നത് . ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു ഫ്ലെമിംഗോയുടെ ചിത്രം പകർത്തുക എന്നത് . ആ അന്വേഷണം ചെന്നെത്തിയത് തമിഴ്നാട്ടിലെ കൂന്തംകുളത്താണ് . ഏപ്രിൽ മാസത്തിലാണ് യാത്ര . പക്ഷി നിരീക്ഷകനായ പാൽപാണ്ടിയാണ് ഗൈഡായി കൂടെയുള്ളത് . അതി രാവിലെ കൂന്തംകുളത്തെത്തി ഫ്ലെമിംഗോയെ അന്വേഷിച്ച് നടപ്പ് തുടങ്ങി . മനസ്സിൽ കണ്ട ഫ്രെയിം കിട്ടാനായുള്ള പ്രാർഥനയിലായിരുന്നു . ആ ഗ്രാമത്തിലേക്ക് കടന്നപ്പോൾ തന്നെ അങ്ങു ദൂരെ ആകാശത്ത് ഒരു റിബൺ പോലെ പക്ഷിക്കൂട്ടത്തെ കണ്ടു . അപ്പോൾ തന്നെ മനസ്സിലായി ദേശാടനക്കിളികളാണ് . പക്ഷേ , എന്ത് കിളികളാണെന്ന് മനസ്സിലായില്ല . അല്പനേരം നോക്കി നിന്നു . ആ പക്ഷിക്കൂട്ടം അടുത്തേക്കെത്തും തോറും മനസ്സ് തുള്ളി ച്ചാടി , മുന്നിൽ ഫ്ലെമിംഗോ ഉണ്ടെന്ന കാര്യം ഉറപ്പാക്കാൻ സഹായകമായി . ഗ്രാമത്തിലേക്ക് കടന്ന് പല കിളികളെയും ചിത്രമെടുത്ത് നടന്നു . ഫ്ലെമിംഗോയെ മാത്രം എങ്ങും കാണാനില്ല . സമയം സൂര്യാസ്തമയത്തോടടുത്തു . മടക്കയാത്രയ്ക്ക് പ്ലാൻ ചെയ്യുമ്പോൾ , പെട്ടെന്ന് ഒരു വെള്ളക്കെട്ടിന്റെ വലതു ഭാഗത്ത് ഒരു കൂട്ടം പക്ഷികൾ പറന്നിറങ്ങുന്നു , ഫ്ലെമിംഗോ … . പാൽപാണ്ടി ‘ നിശ്ശബ്ദമായി പറഞ്ഞു ’ . ഒരാൾക്കു മാത്രം കഷ്ടിച്ചു നടക്കാവുന്ന ബണ്ടിനു മുകളിലൂടെ ക്യാമറയും തൂക്കി ഞാൻ ഓടി . വെളിച്ചം പോകും മുമ്പേ കുറച്ച് ചിത്രങ്ങൾ പകർത്തി . ശരിക്കും പറഞ്ഞാൽ എന്റെ സ്വപ്നചിത്രങ്ങൾ . ക്യാമറയുടെ ചിത്രകാരി കാറ്റിന്റെ വേഗത്തിൽ പറന്നു മറയുന്ന കിളികളെ തേടിയുള്ള യാത്ര അത്ര എളുപ്പത്തിൽ നടത്താവുന്നതല്ല . കാത്തിരിപ്പും ക്ഷമയുമാണ് കിളികളുടെ ചിത്രം പകര്‍ത്താനായി നടക്കുന്ന ഫൊട്ടോഗ്രാഫറിൽ ഏറ്റവും ആദ്യം ഉണ്ടാകേണ്ട ഗുണം . കുട്ടിക്കാലം തൊട്ടേ പ്രകൃതിയോടൊപ്പം ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമായിരുന്നു . ഒപ്പം പെയിന്റിങും . ആർട്ടിസ്റ്റ് വി . ഡി ദത്തന്റെ കീഴിൽ ചിത്രരചന പഠിക്കാൻ ചേർന്നതോടെയാണ് കരിയറിലെ പുതിയ വഴി തെളിയുന്നത് . ചിത്രം വരയ്ക്കു മ്പോൾ കാണുന്നതിനെ അതേ പോലെ പകർത്തുന്ന രീതി യായിരുന്നു എന്റേത് . എന്നാൽ യാഥാർഥ്യത്തിനപ്പുറമാണ് ചിത്രരചനയുടെ ലോകം എന്ന് മനസ്സിലായി . അതോടെ പെയിന്റിങ്ങിന്റെ സ്വഭാവം മാറ്റിത്തുടങ്ങി . പക്ഷേ , കാണുന്ന കാഴ്ചകൾ അതേ പോലെ ഫ്രെയിമായി മനസ്സിൽ രൂപം കൊണ്ടു . അങ്ങനെ കാണുന്ന ഫ്രെയിം അതേ പോലെ പകർത്തിയെടുക്കാൻ നല്ലത് ഫൊട്ടോഗ്രഫിയാണെന്നു തോന്നിത്തുടങ്ങിയതോടെ ക്യാമറയുമായി ചങ്ങാത്തം കൂടാൻ ശ്രമിച്ചു . ബാലൻ മാധവൻ എന്ന ഫൊട്ടോഗ്രാഫറുടെ വർക്ക് ഷോപ്പിൽ ഒരിക്കൽ പങ്കെടുക്കാൻ അവസരം കിട്ടി . അന്നു മുതലാണ് ശരിക്കും പറഞ്ഞാൽ ഫോട്ടോ എടുക്കാൻ എനിക്ക് കഴിയും എന്ന ആത്മവിശ്വാസം തോന്നിത്തുടങ്ങിയത് . സായാഹ്നങ്ങൾ സമ്മാനിച്ച ഓർമ ചിത്രങ്ങൾ … . കബനിയിൽ വച്ചാണ് ആദ്യത്തെ പുള്ളിപ്പുലിയുടെ ചിത്രം കിട്ടുന്നത് . സഫാരി വാനിലെ യാത്രയ്ക്കിടെയാണ് താഴ്‍വാരത്ത് ഒരുപാട് വള്ളികൾ പിണഞ്ഞ മരക്കൊമ്പിനിടയിൽ കിടക്കുന്നൊരു പുള്ളിപ്പുലിയെ കണ്ടത് . വൈകുന്നേരമാണ് , വെളിച്ചം തീരെയില്ല . വളരെ ഉയരത്തിൽ നിന്ന് താഴേക്ക് ക്യാമറ ഫോക്കസ് ചെയ്തു . ചിത്രം കിട്ടുമോ ഇല്ലയോ എന്നൊന്നും അറിയാതെ പരീക്ഷണാർഥം വെറുതെ ചെയ്തൊരു ക്ലിക്ക് . ഞാനെടുത്ത ആദ്യത്തെ ലെപേർഡ് ചിത്രം എന്ന നിലയിൽ ഒരുപാട് ഇഷ്ടപ്പെട്ട ചിത്രമാണത് . ഫൊട്ടോഗ്രഫിയിലേക്ക് വന്ന സമയത്തൊക്കെ സുഹൃത്തുക്കളോടൊപ്പമായിരുന്നു യാത്രകൾ ചെയ്തിരുന്നത് . എന്നാൽ ഇപ്പോൾ യാത്രകളെല്ലാം ഒറ്റയ്ക്കാണ് . ബന്ദിപ്പൂർ യാത്രയ്ക്കിടെ അവിചാരിതമായാണ് കടുവയുടെ ചിത്രം കിട്ടുന്നത് . ഒരു സായാഹ്നത്തിലാണ് സഫാരി വാനിലെ യാത്ര . വാനിൽ വച്ച് ഒരാളെ പരിചയപ്പെട്ടു . അദ്ദേഹം പതിനഞ്ചാമത്തെ തവണയാണ് ബന്ദിപ്പൂരേക്ക് വന്നത് . പക്ഷേ , ഒരു തവണ പോലും കടുവയെ കാണാൻ കഴിഞ്ഞില്ല . അതിനാൽ എന്തൊരു ചെറിയ അനക്കം കേൾക്കുമ്പോഴേക്കും അയാൾ കടുവ … . കടുവ എന്ന് വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കും . പല തവണ അയാളുടെ വാക്കുകൾക്ക് ചെവി കൊടുത്ത് ഞങ്ങള്‍ നിരാശരായി അവസാനം അയാൾ പറയുന്നത് വിശ്വസിക്കില്ലെന്ന ഘട്ടം വന്നു . പക്ഷേ , അവസാനത്തെ അയാളുടെ വിളിയിൽ ശരിക്കും മുന്നിൽ കടുവ വന്ന് നിൽക്കുന്നുണ്ടായിരുന്നു . വെള്ള ക്കെട്ടിൽ നിന്നോ മറ്റോ എഴുന്നേറ്റ് വരുന്ന വരവാണ് . ദേഹ ത്തു നിന്ന് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട് . വാനിനു മുന്നിലൂടെ യാതൊരു കൂസലുമില്ലാതെ കടുവ നടന്നു നീങ്ങി . അതിനിടെ ഒന്നു രണ്ട് ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞു . വേഴാമ്പലിനെ തേടിയായിരുന്നു നെല്ലിയാമ്പതിയിലേക്കുളള യാത്ര . ചുരം കയറിത്തുടങ്ങിയപ്പോൾ വഴിയരികിൽ ഒരാൾക്കൂട്ടം . മൊബൈലിൽ ചിത്രമെടുക്കാനുള്ള തിരക്കാണ് . എന്താ ണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഞാനും അവർക്കിട യിലേക്ക് പോയി . താഴെ ഒരു മരത്തിന്റെ കൊമ്പിൽ ചുറ്റി പിണഞ്ഞ് കിടക്കുന്ന രാജവെമ്പാലയെയാണ് കണ്ടത് . അല്പ നേരം നിന്നപ്പോഴേക്കും ക്യാമറയ്ക്കു നേരെ രണ്ടു തവണ നോക്കി . അപ്രതീക്ഷിതമായൊരു ക്ലിക്ക് . ആ യാത്രയിൽ വേഴാമ്പലിനെ തേടി കുറേ അലഞ്ഞു . കണ്ടില്ല . മടക്കയാത്രയ്ക്കൊരുങ്ങവേയാണ് തലയ്ക്ക് മുകളിലൂടെ ഭയങ്കരമായ ശബ്ദത്തിൽ എന്തോ ഒന്ന് പറന്നു പോയി നോക്കുമ്പോൾ ഒരു വേഴാമ്പൽ . അതിന്റെ കൊക്കിൽ എന്തോ തൂങ്ങി നിൽക്കുന്നു . എന്തോ ഒരു കുല പഴവുമായി പോകുന്ന വേഴാമ്പൽ , സുന്ദരമായ ഫ്രെയിം മനസ്സിൽ കണക്കു കൂട്ടി . ക്യാമറയ്ക്കകത്ത് കൂടി നോക്കിയപ്പോൾ ഞെട്ടി . വേഴാമ്പലിന്റെ കൊക്കിൽ കിടന്ന് ഇളകുന്നത് പഴക്കുലയല്ല , ഒരു ചെറിയ കിളിയാണ് . ആ കാഴ്ച ഒരു പുതിയ അറിവു കൂടിയാ യിരുന്നു . വേഴാമ്പൽ ചെറിയ പക്ഷികളെ തിന്നും എന്ന അറിവ് . കിളികളെ തേടിയുള്ള യാത്ര തുടർന്നുകൊണ്ടിരി ക്കുന്നു . എന്തെങ്കിലും ഒരു ഫ്രെയിം മനസ്സിലാഗ്രഹിച്ചാണ് എല്ലാ യാത്ര കളും . കുറച്ചു കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആഗ്രഹിച്ച ഫ്രെയിം എല്ലാം കിട്ടാറുണ്ട് . എത്രയൊക്കെ കാത്തിരുന്നിട്ടും കിട്ടാതെ പോയ ഏതെങ്കിലും ഫ്രെയിം മനസ്സിലുണ്ടായാലോ , ഉറപ്പാണ് അതിലും മനോഹരമായതെന്തോ കാട് എനിക്കായി കാത്തു വച്ചിട്ടുണ്ട് .
false
കണ്ടാല്‍ തലകീഴായി നിര്‍ത്തിയ ക്യാരറ്റ് ചെടി പോലെ തോന്നുന്ന ഒരു കൂണ്‍ . ക്യാരറ്റുകള്‍ മണ്ണില്‍ നിന്ന് മുളച്ചു വന്നതുപോലെയാണ് ഒറ്റ നോട്ടത്തില്‍ കാണപ്പെടുക . പക്ഷേ കാഴ്ചയിലെ സൗന്ദര്യം ഈ കൂണുകളുടെ സ്വഭാവത്തിലില്ല . പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര് . പേര് സൂചിപ്പിക്കുന്നതിലും അപകടകാരിയാണ് ഈ കൂണ്‍ . കാരണം ഇവ തൊലിപ്പുറമെ സ്പര്‍ശിക്കുന്നത് തന്നെ മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു വഴിവച്ചേക്കാം . തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ് ഈ കൂണുകള്‍ക്ക് ഫയര്‍ കോറല്‍ ഫംഗി എന്ന പേരു ലഭിക്കാൻ കാരണം . മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകൾ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് . അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും . കാഴ്ചയിലുള്ള ഭംഗിമൂലം ഇവ ഭക്ഷ്യയോഗ്യമാണെന്നു കരുതി പലരും ഭക്ഷിക്കാറുണ്ട് . ഇങ്ങനെ ഇവയെ ഭക്ഷിക്കുന്നത് ശരീരം തളരുന്നതു മുതല്‍ മരണത്തിനു വരെ കാരണമായിട്ടുമുണ്ട് . വ്യാപിക്കുന്ന വിഷക്കൂണുകള്‍ ജപ്പാനിലും കൊറിയയിലു മാത്രം കാണപ്പെട്ടിരുന്ന ഈ പോയിസണ്‍ ഫയര്‍ കോറലുകള്‍ ഇപ്പോള്‍ പലയിടത്തായി കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത് . ഈ കൂണുകളെ ഇന്തോനീഷ്യയിലും , പപുവാന്യൂഗിനിയയിലും കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട് . ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയന്‍ തീരത്ത് ഇവയെ കണ്ടെത്തിയിരിക്കുന്നത് . വടക്കന്‍ ഓസ്ട്രേലിയയിലെ കെയ്ണ്‍ മേഖലയിലാണ് കടലിനോടു ചേര്‍ന്നുള്ള മേഖലയില്‍ ഈ കൂണുകളെ കണ്ടെത്തിയത് . പവിഴപ്പുറ്റുകളുടെ സ്വഭാവത്തെക്കുറിച്ചും നിറവുമുള്ള ഫംഗസുകളെക്കുറിച്ചും പഠനം നടത്തുന്ന റേ പാല്‍മര്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഈ കൂണുകളുടെ സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത് . തുടര്‍ന്ന് റേ പാല്‍മര്‍ ഈ ചിത്രങ്ങള്‍ ഗവേഷകനും ക്യൂൻസ്‌ലന്‍ഡ് സര്‍വകലാശാല പ്രഫസറുമായ മാറ്റ് ബാരന് അയച്ചു കൊടുത്തു . മാറ്റ് ബാരനാണ് ഇവ പോയിസണ്‍ ഫയര്‍ കോറലുകളാണെന്ന് സ്ഥിരീകരിച്ചത് . ജപ്പാനും കൊറിയയ്ക്കും പുറത്ത് ഈ കൂണുകള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ് . ഇവ എങ്ങനെയാണ് ഇവിടേക്കെത്തിയതെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല . ഫംഗസുകള്‍ കാറ്റിലൂടെ വേഗത്തില്‍ സഞ്ചരിക്കാൻ കഴിവുള്ളവയാണ് . അതുകൊണ്ട് തന്നെ ഈ ഫയര്‍ കോറല്‍ ഫംഗസുകളുടെ വ്യാപനം സ്വാഭാവികമായ സംഭവിച്ചതാവാനാണ് സാധ്യതയെന്നും മാറ്റ് ബാരന്‍ വ്യക്തമാക്കി .
false
ചില നേരം രോഷം വരാറില്ലേ ? സങ്കടങ്ങള്‍ . പ്രതിഷേധങ്ങള്‍ . അമര്‍ഷങ്ങള്‍ . മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍ , വിഷയങ്ങളില്‍ , സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ . കുറിപ്പുകള്‍ <ഇമെയിൽ> എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ . സബ്ജക്ട് ലൈനില്‍ ' എനിക്കും ചിലത് പറയാനുണ്ട് ! ' എന്നെഴുതാന്‍ മറക്കരുത് . എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം . വ്യക്തിഹത്യ , അസഭ്യങ്ങള്‍ , അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം . ' അയ്യോ പുറത്താണോ പഠിക്കുന്നത് ? അതും ബാഗ്ലൂര്‍ , 21 വയസായില്ലേ . വീട്ടില്‍ കല്യാണമൊന്നും നോക്കുന്നില്ലേ ? പുറത്ത് പഠിക്കണ കുട്ടികള്‍ക്ക് കല്യാണ മാര്‍ക്കറ്റില്‍ ഡിമാന്റ് കുറവാട്ടോ ? അല്ലെങ്കില്‍ ഇപ്പോ ആരെയോ കണ്ടു വെച്ചിട്ടുണ്ടാകും ലേ ? ' ഈയിടെ നാട്ടില്‍ പോയപ്പോള്‍ കേട്ടതാണ് . അങ്ങോട്ടെന്തെങ്കിലും പറയുന്നതിന് മുന്നെ ഇങ്ങോട്ട് തുരു തുരെ വന്ന മറുപടികള്‍ . ഇതിപ്പോള്‍ ആദ്യ അനുഭവമൊന്നുമല്ല . ' നിനക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ ' ' ഒറ്റയ്ക്ക് , ഇത്ര ദൂരമൊക്കെ യാത്ര ചെയ്യാന്‍ പേടിയാവില്ലേ ' ' നിങ്ങളെയൊക്കെ ഇങ്ങനെയൊക്കെ , പുറത്ത് പഠിക്കാന്‍ വിടോ ? ' എന്റെ കുടുംബത്തിലെ ഇക്കാക്കാക്ക് കല്യാണാലോചന നടക്കുമ്പോള്‍ , എന്റെ മുന്നില്‍ വെച്ചാണ് അമ്മായി പറഞ്ഞത് , ' പുറത്ത് പഠിക്കണ കുട്ടി വേണ്ടാട്ടോ ? ' ഇങ്ങനെ എത്രയെത്ര പറച്ചിലുകള്‍ കേട്ടിരിക്കുന്നു . പക്ഷേ , ഒന്നറിയുക , പ്രിയപ്പെട്ട വീടും നാടും വിട്ട് , പുറത്തൊക്കെ പോകുന്നത് , നമ്മുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാനാണ് . അല്ലാതെ , നിങ്ങള്‍ കരുതുന്നതുപോലെ ജീവിതം ആഘോഷിക്കാനോ വഴി തെറ്റി അലയാനോ അല്ല . പഠനം എന്നതിന് പഠനം എന്നു തന്നെയാണ് ബാംഗ്ലൂരിലും അര്‍ത്ഥം . എങ്ങനെയാണ് പുറത്ത് പഠിക്കുന്ന ആണ്‍കുട്ടികള്‍ ഇത്ര ഡിമാന്റുള്ളവരും പെണ്‍കുട്ടികള്‍ പുറമ്പോക്കും ആകുന്നത് ? ആണ്‍കുട്ടികള്‍ക്ക് കിട്ടുന്ന ആദരവും ബഹുമാനവും പെണ്‍കുട്ടികള്‍ക്ക് കിട്ടാത്തത് . ഒരു കൂട്ടര്‍ അഭിമാനമാകുമ്പോള്‍ മറ്റേ കൂട്ടര്‍ അപമാനമായി കണക്കാക്കപ്പെടുന്നത് ? അതിനുത്തരം ലിംഗപരമായ വിവേചനങ്ങളിലാണ് . ഓര്‍മ്മവെച്ച നാള്‍ മുതലേ കണ്ടും കേട്ടും വളരുന്നതാണത് . പെണ്ണെന്നാല്‍ , ശരീരം മാത്രമാണെന്ന് കരുതുന്ന ഒരു പൊതുബോധത്തില്‍നിന്നാണ് അവയെല്ലാം പിറക്കുന്നത് . പുറത്ത് പഠിക്കുന്ന എല്ലാവരും പരമശുദ്ധരെന്ന് ഞാന്‍ വാദിക്കുന്നില്ല . പക്ഷേ സാമാന്യവല്‍കരിക്കരുത് . എനിക്ക് പറയാനുന്തള്ളത് , എന്നെ പോലെ സ്വപ്നം കാണുന്ന പെണ്‍കുട്ടികളോടാണ് : ആരാണ് നമ്മുടെ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ നിര്‍ണയിക്കുന്നത് ? ആരാണ് നമ്മുടെ ജീവിതത്തെ വിലയിരുത്തുന്നത് ? നോക്കൂ , നമുക്കും പഠിക്കണം . അതെത്ര ദൂരെ ചെന്നായാലും . ഇട്ടാവട്ടത്തെ കോളേജും കടന്ന് നമുക്കും പുറത്ത് പോകണം . ജെ . എന്‍ . യുവിലും ജാമിഅയിലും ഇഫ്‌ളുവിലുമൊക്കെ നമ്മടെ കൂട്ടത്തില്‍ എത്രയോ പേരുണ്ട് . ഒരിക്കല്‍ എങ്കിലും അവരോടൊക്കെ ഒന്ന് സംസാരിച്ച് നോക്കൂ . അപ്പോ അവര്‍ കാണിച്ചുതരുന്ന സാദ്ധ്യതകളുണ്ട് . അവര്‍ വരക്കുന്ന സ്വപ്നങ്ങള്‍ ഉണ്ട് , മനോഹരമായ സ്വപ്‌നങ്ങള്‍ . ഞാന്‍ പഠിക്കുന്നത് ബാഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലാണ് . ഇഷ്ടപ്പെട്ട കോഴ്‌സ് തിരഞ്ഞെടുത്താണ് ഇവിടെ എത്തിയത് . ഇവിടമൊരു മിനി ഇന്ത്യയാണ് . നിരവധി ഭാഷകള്‍ , സംസ്‌കാരങ്ങള്‍ , വേഷങ്ങള്‍ . അങ്ങനെ എല്ലാം വ്യത്യസ്തമാണ് . ഒരിക്കല്‍ പോലും എന്റെ വ്യക്തിത്വവും ആദര്‍ശവും അടിയറവ് വെച്ചിട്ടില്ല ഇവിടെ ജീവിക്കുന്നത് . ഈ ഹിജാബും പെണ്‍കുട്ടിയായതും ഒന്നും ഒരിക്കലും വിലങ്ങുതടിയായിട്ടില്ല . ഇത്രയൊക്കെ യാത്ര ചെയ്തപ്പോഴും വിഷമിക്കേണ്ടി വന്നിട്ടില്ല . ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വരുന്ന കുറേ കൂട്ടുകാരുണ്ട് . പല സംസ്‌ക്കാരങ്ങള്‍ , ആഘോഷങ്ങള്‍ , ഭാഷകള്‍ . എല്ലാം അറിയുന്നുണ്ട് . നല്ല അറിവുള്ള അധ്യാപകരാണ് നയിക്കുന്നത് . പകലന്തിയോളം ചര്‍ച്ചകളില്‍ മുഴുകിയിട്ടുണ്ട് . മതിയാകുന്നത് വരെ ലൈബ്രറിയിലിരുന്നിട്ടുണ്ട് . അങ്ങനെ അറിയാത്ത പലതും അറിയുന്നുണ്ട് , പഠിക്കുന്നുണ്ട് . ഫീല്‍ഡ് ട്രിപ്പിന് ഉത്തരാഖണ്ഡിലും ഗവേഷണത്തിന് ദില്ലി തെരുവിലുമൊക്കെ ഇറങ്ങി നടന്നപ്പോഴാണ് യാഥാര്‍ത്ഥ ജീവിതങ്ങളെ അറിയുന്നത് . അങ്ങനെയങ്ങനെ പുറത്ത് പഠിച്ചാല്‍ , കിട്ടുന്ന സാദ്ധ്യതകള്‍ ചെറുതൊന്നുമല്ല . ചുറ്റുപാടിനൊപ്പം നമ്മുടെ ചിന്തകളും വളരും . ഇനിയിപ്പോ ഇവരൊക്കെ പറയുന്നതുപോലെ നമ്മുടെ സങ്കല്‍പ്പത്തിലെ , ജീവിത പങ്കാളിയെ ആ കൂട്ടത്തില്‍ നിന്ന് കിട്ടിയാല്‍ തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റുള്ളത് ? ആ കണ്ടുവെക്കല്‍ എല്ലാരും ചെയ്യണമെന്നല്ല , എന്നാലും അതില്‍ തെറ്റുണ്ടോ ? കൂടെ പഠിക്കുന്നവരുമായി ആശയ വിനിമയം നടത്തുമ്പോഴാണ് , ഇത്രയൊക്കെ സൗകര്യങ്ങളോടെ പഠിച്ചിട്ടും എന്ത് കൊണ്ടാണ് , നാം ലക്ഷ്യസ്ഥാനമില്ലാതെ പതറുന്നത് എന്ന കാര്യംആലോചിച്ചത് , നമ്മളെക്കാള്‍ എത്രയോ ദുരിതങ്ങള്‍ , കഷ്ടപ്പാടുകള്‍ , എന്നിട്ടും ആത്മവിശ്വാസത്തോടെ അവര്‍ മുന്നേറുന്നു , ആവശ്യത്തിന് പ്രോത്സാഹനം കിട്ടാത്തപ്പോഴും അവര്‍ എത്രയോ മുന്നിലാണ് . നമ്മള്‍ ഒതുങ്ങിപ്പോവുകയാണ് . മത്സരലോകത്ത് ജീവിക്കുകയാണെന്ന ബോധ്യം വേണം . നാം നേടുന്ന വിദ്യാഭ്യാസത്തിന്റെ മേന്മ സമൂഹത്തില്‍ പ്രതിഫലിക്കണം . സ്വന്തം കഴിവ് കൊണ്ട് സ്വപ്നങ്ങള്‍ നേടിയെടുക്കുന്ന കുറേ കൂട്ടുകാര്‍ എനിക്കുണ്ട് . അതില്‍ ആണും പെണ്ണുമുണ്ട് . നാട്ടിലുള്ളവരെല്ലാം പരമപൂജ്യരല്ലാത്തത് പോലെ , പുറത്ത് പഠിക്കുന്ന എല്ലാവരും പരമശുദ്ധരെന്ന് ഞാന്‍ വാദിക്കുന്നില്ല . പക്ഷേ സാമാന്യവല്‍കരിക്കരുത് . എനിക്കും ചിലത് പറയാനുണ്ട് : ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം 12 , 2019 , 6:53 .
false
ഈ മരത്തിന് ഒരു പ്രത്യേകതയുണ്ട് , ഒരു പ്രത്യേകതയല്ല ഒരുപാട് പ്രത്യേകതകള്‍ എന്ന് പറയേണ്ടി വരും . സ്വന്തമായിട്ട് ഒരു റെക്കോര്‍ഡ് തന്നെയുള്ള മരമാണിത് . ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അനുസരിച്ച് , ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട് കിടക്കുന്ന മരം . 30 അടി പൊക്കമുള്ള ഈ സിറ്റ്കാ സ്പ്രൂസ് മരം ന്യൂസിലന്‍ഡിലെ സൗത്ത് അയലന്‍ഡില്‍ നിന്നും 500 മൈല്‍ അകലെയുള്ള കാംബെല്‍ ദ്വീപിലാണുള്ളത് . ഈ മരത്തിനൊരു കൂട്ടുകാരനെ കാണണമെങ്കില്‍ 137 മൈല്‍ ദൂരം സഞ്ചരിച്ച് ഓക്ക്ലന്‍ഡ് ദ്വീപില്‍ എത്തണം . ന്യൂസിലന്‍ഡില്‍ പൊതുവെ കാണാത്തതാണ് ഈ മരം . അതിനാല്‍ത്തന്നെ കുറ്റിച്ചെടികള്‍ മാത്രം വളര്‍ന്നു നില്‍ക്കുന്ന ഈ സ്ഥലത്ത് എങ്ങനെ ഈ മരം വളര്‍ന്നുനില്‍ക്കുന്നുവെന്നത് അത്ഭുതം തന്നെയാണ് . കാംബെല്‍ ദ്വീപില്‍ ഈ മരം കാണേണ്ട ഒരു കാര്യവുമില്ലെങ്കിലും അതങ്ങനെ എത്രയോ കാലമായി അവിടെ ഒറ്റപ്പെട്ട് നില്‍ക്കുന്നുണ്ട് . ന്യൂസിലന്‍ഡ് ഗവര്‍ണറായിരുന്ന ലോര്‍ഡ് റാന്‍ഫര്‍ലി 1901 -ലാണ് ഈ മരം നട്ടതെന്നാണ് കരുതപ്പെടുന്നത് . എന്നാല്‍ , അങ്ങനെയല്ല ഏതോ ദേശാടന പക്ഷികള്‍ വിത്ത് കൊത്തിക്കൊണ്ടുവന്ന് ഇവിടെയിട്ടതാവാം എന്നും പറയപ്പെടുന്നുണ്ട് . ഏതായാലും 2017 -ല്‍ ഗവേഷകര്‍ ഇതിന്‍റെ പറഞ്ഞത് ഇത് 1910 -ലോ മറ്റോ ആയിരിക്കണം ഇതിവിടെ മുളച്ചിരിക്കുക എന്നാണ് . എന്തുകൊണ്ടാണ് ഇത് കൂടുതലുണ്ടാവുകയും പടരുകയും ചെയ്യാത്തത് എന്ന അത്ഭുതവും പലരും പങ്കുവെച്ചു . ഇവിടുത്തെ കാലാവസ്ഥ തന്നെയാവണം അതിന് കാരണമെന്നും കരുതപ്പെടുന്നു . കനത്ത കാറ്റും തണുപ്പും ആവശ്യത്തിന് സൂര്യപ്രകാശമില്ലാത്തതും സാധാരണയായി ഈ മരങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാറുണ്ട് . എന്നാല്‍ , ഈ പ്രതികൂലാവസ്ഥകളെയെല്ലാം അതിജീവിച്ചാണ് ഈ സിറ്റ്കാ സ്പ്രൂസ് ഇവിടെ നിലനില്‍ക്കുന്നത് . ഏതായാലും 1973 -ല്‍ ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരമെന്ന് പേര് ഇതിന് സ്വന്തമായി . അതുവരെ തീനീറിയിലെ മരം ആയിരുന്നു ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മരമായി കണക്കാക്കിയിരുന്നത് . അതിനടുത്ത് ഒരു മരമുണ്ടായിരുന്നത് 250 മൈല്‍ അകലെയായിരുന്നു . എന്നാല്‍ , മദ്യപിച്ച ഒരു ഡ്രൈവര്‍ വണ്ടി ഇടിച്ചുകയറ്റിയതിനെത്തുടര്‍ന്ന് മരം തകര്‍ന്നുവീണു . ഇതന്‍റെ ശേഷിപ്പുകള്‍ നൈഗര്‍ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ് . ഇതോടെയാണ് ഏറ്റവും ഒറ്റപ്പെട്ട മരമെന്ന പേര് ഈ സിറ്റ്കാ സ്പ്രൂസിനെ തേടിയെത്തിയത് .
false
ദക്ഷിണഭാരതത്തിൽ ഹിന്ദി പ്രചാരണം നടത്തുന്ന സ്ഥാപനമാണ് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ . ചെന്നൈയിലാണ് ആസ്ഥാനം . ഭാരതത്തിന് ഒരു പൊതുഭാഷ എന്ന ഗാന്ധിജിയുടെ സ്വപ്നം ഹിന്ദിപ്രചാരസഭയിലൂടെ ഏറെക്കുറെ സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട് . ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഹിന്ദി അറിയാമെങ്കിലും , ഹിന്ദി പൊതുഭാഷയാകുമ്പോൾ അതിൽനിന്നു സംജാതമാകുന്ന ബുദ്ധിമുട്ടുകൾ ദക്ഷിണേന്ത്യക്കാർക്കായിരിക്കും കൂടുതൽ എന്ന വസ്തുത ഗാന്ധിജി വ്യക്തമായി ഗ്രഹിച്ചിരുന്നു . ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകൾ നാഗരി ലിപിയിലോ അതുമായി സാമ്യം വഹിക്കുന്ന ലിപികളിലോ എഴുതപ്പെടുന്നവയാണ് . എന്നാൽ , ദക്ഷിണ ഭാരതത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ് . ദ്രാവിഡ ഗോത്രത്തിലുള്ള നാലുഭാഷകൾക്കും ഹിന്ദിയോടു സാധർമ്യം വളരെയധികമില്ല . ഈ സാഹചര്യത്തിലാണ് മഹാത്മാഗാന്ധി അലഹബാദ് ഹിന്ദി സമ്മേളനത്തിന്റെ ഒരു ശാഖ ചെന്നൈയിൽ ഉദ്ഘാടനം ചെയ്യാൻ നേതൃത്വം നൽകിയതും അതിന്റെ വിജയകരമായ നിർവഹണത്തിന് സ്വപുത്രനായ ദേവദാസ് ഗാന്ധിയെ നിയോഗിച്ചതും ദക്ഷിണേന്ത്യയിൽ ഹിന്ദിപ്രചാരണത്തിന് തുടക്കമിട്ടതും . 1918 മുതൽ 1948 ജനുവരി 30 വരെ ഗാന്ധിജി ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ അധ്യക്ഷനായി പ്രവർത്തിക്കുകയും പ്രവർത്തനത്തിനുള്ള നേതൃത്വം പുത്രനായ ദേവദാസ് ഗാന്ധിയെ ഏല്പിക്കുകയും ചെയ്തു . ബ്രിട്ടിഷ് ഭരണത്തിൽ , ദക്ഷിണേന്ത്യയുടെ ഭരണസിരാകേന്ദ്രം മദ്രാസ് നഗരമായിരുന്നു . തന്നിമിത്തം ഗാന്ധിജി ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ ആസ്ഥാനമായി മദ്രാസിനെ തിരഞ്ഞെടുത്തു . ഗാന്ധിജിയുടെ വ്യക്തിപ്രഭാവവും സി . രാജഗോപാലാചാരിയുടെ സാന്നിധ്യവും ഈദൃശപ്രവർത്തനങ്ങളെ സുഗമമാക്കിത്തീർത്തു . ത്യാഗരാജ നഗറിലെ അഞ്ചേക്കർ ഭൂമിയിൽ നിർമിതമായ വാസ്തുശില്പസൌന്ദര്യമാർന്ന മൂന്ന് സൌധങ്ങളാണ് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ കേന്ദ്രകാര്യാലയം . പ്രാരംഭദശയിൽ മഹാത്മാഗാന്ധിയുടെയും ദേവദാസ് ഗാന്ധിയുടെയും നിസ്വാർഥമായ പരിചരണം ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയ്ക്ക് സമൃദ്ധമായി ലഭിച്ചിരുന്നു . കുറച്ചുകാലം ദേവദാസ് ഗാന്ധി സെക്രട്ടറിയായും പ്രവർത്തിച്ചു . ഗാന്ധിജിക്കുശേഷവും സി . രാജഗോപാലാചാരി , പട്ടാഭി സീതാരാമയ്യ തുടങ്ങിയവരുടെ സാന്നിധ്യം സഭയ്ക്ക് വളരെ പ്രയോജനപ്രദമായിരുന്നു . എന്നാൽ 1950-നു ശേഷം , അതായത് ഇന്ത്യ റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം , രാജഗോപാലാചാരിക്ക് ഹിന്ദിയോടുള്ള സമീപനത്തിൽ മാറ്റം സംഭവിച്ചു . ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ . രാജേന്ദ്രപ്രസാദ് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ സർവതോമുഖമായ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു . തുടർന്നുവന്ന രാഷ്ട്രപതിമാരെല്ലാം സഭയുടെ ഔദ്യോഗിക പ്രസിഡന്റുമാരായി പ്രവർത്തിച്ചിട്ടുണ്ട് . സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു , ലാൽ ബഹാദൂർ ശാസ്ത്രി , ഇന്ദിരാഗാന്ധി എന്നിവർ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ വികാസോന്മുഖമായ പ്രവർത്തനത്തിന് ക്രിയാത്മകമായ നേതൃത്വം നൽകിയവരാണ് . ലാൽ ബഹാദൂർ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും സഭയുടെ അധ്യക്ഷപദവിയും അലങ്കരിച്ചിരുന്നു . സഭയുടെ പ്രവർത്തനം വിപുലീകരിക്കാനാണ് ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സഭാകാര്യാലയങ്ങൾ ഉദ്ഘാടനം ചെയ്യപ്പെട്ടത് . കേന്ദ്രസഭയുടെ മാർഗരേഖ സ്വീകരിച്ച് , സ്വന്തം പ്രവർത്തനം നടത്താനുള്ള സ്വാതന്ത്ര്യത്തോടെ ആന്ധ്രയിലും കേരളത്തിലും കർണാടകത്തിലും സഭാകാര്യാലയങ്ങൾ സ്ഥാപിതമായി . ആന്ധ്രയിൽ ധാർവാഡിലും തമിഴ്നാട്ടിൽ മദ്രാസിലും കേരളത്തിൽ എറണാകുളത്തും കർണാടകത്തിൽ മൈസൂറിലും കാര്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു . ഓരോ സംസ്ഥാന ഘടകത്തിന്റെയും അധികാരപരിധിയിൽ നിരവധി സ്ഥലങ്ങളിൽ വിദ്യാലയങ്ങളും ട്രെയിനിങ് സ്ഥാപനങ്ങളും പ്രവർത്തനക്ഷമങ്ങളാണ് . കേരളമൊട്ടാകെ സഭയുടെ നിരവധി പ്രാമാണിക പ്രചാരകന്മാർ ഹിന്ദിപ്രചാരണം സ്തുത്യർഹമായി നിർവഹിച്ചുവരുന്നു . ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ പരീക്ഷാവിഭാഗം പ്രഥമ , മധ്യമ , രാഷ്ട്രഭാഷ എന്നീ പ്രാരംഭപരീക്ഷകളും പ്രവേശിക കഴിഞ്ഞ് രാഷ്ട്രഭാഷാ വിശാരദ് , പ്രവീൺ എന്നീ ബിരുദ നിലവാരത്തിലുള്ള പരീക്ഷകളും നടത്തിവരുന്നുണ്ട് . ഓരോ പരീക്ഷയ്ക്കും മാതൃഭാഷയിൽ ഒരു പേപ്പർ നിർബന്ധവുമാണ് . 1947-ൽ രാഷ്ട്രം വിഭജിക്കപ്പെടുന്നതിനുമുമ്പ് ഉർദുവിലും പരീക്ഷ നടത്തിയിരുന്നു . വിശാരദ് , പ്രവീൺ എന്നീ ബിരുദങ്ങൾ സമ്മാനിക്കുന്നതിന് ഔപചാരികമായി ബിരുദദാന ചടങ്ങും അതോടൊപ്പം ബിരുദദാന പ്രഭാഷണവും എല്ലാ വർഷവും കേന്ദ്രസഭതന്നെ നടത്തിവരുന്നുണ്ട് . ബിരുദദാനം നടത്തുന്നവർ രാഷ്ട്രനിർമ്മാണത്തിൽ നേതൃത്വം വഹിക്കുന്നവരുമായിരിക്കും . മഹാപ്രതിഭകളെ ആദരിക്കുന്ന ചടങ്ങായും ബിരുദദാനസമ്മേളനങ്ങൾ പരിണമിക്കാറുണ്ട് . സഭയുടെ ബിരുദദാന പ്രഭാഷണത്തിനായി പങ്കെടുത്ത മഹാപ്രതിഭകളിൽ ചിലരാണ് പ്രശസ്ത ഹിന്ദികവി രാം നരേശ് ത്രിപാഠി , നോവൽ സമ്രാട്ട് പ്രേംചന്ദ് , ബാബു പുരുഷോത്തം ദാസ് ടണ്ഡൻ , സരോജനി നായിഡു , പട്ടാഭി സീതാരാമയ്യ , വിനോബ ഭാവേ , സെയ്ദ് അബ്ദുള്ള , രാജകുമാരി അമൃതാ കൗർ , ഡോ . സക്കീർഹുസൈൻ , രംഗനാഥ് രാമചന്ദ്ര ദിവാകർ , ശ്രീപ്രകാശ് , വി . രാമകൃഷ്ണറാവു , ഡോ . രാജേന്ദ്രപ്രസാദ് , ജഗജ്ജീവൻ റാം , ഡോ . ഹരികൃഷ്ണ മേഹത്താബ് , ഡോ . ബി . ഗോപാലറെഡ്ഡി , ഡോ . ശ്രീമാലി , ലാൽ ബഹാദൂർ ശാസ്ത്രി , ഡോ . സുശീലാ നയ്യാർ , ജ്ഞാനപീഠ ജേതാവായ പ്രശസ്ത കവി രാംധാരീ സിംഹ് ദിൻകർ എന്നിവർ . സഭ 340-ൽപ്പരം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ ഹിന്ദി ഭാഷയിലെ താരതമ്യേന ക്ളിഷ്ടതയേറിയ വ്യാകരണതത്ത്വങ്ങളെ സരളവും ലളിതവും തദ്വാരാ ബോധഗമ്യവുമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു . 1936-ൽ ആരംഭിച്ച ഹിന്ദി പ്രചാരക് എന്ന ഹിന്ദിമാസികയും മുടക്കംകൂടാതെ തുടരുന്നുണ്ട് . കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി-മലയാളം ദ്വൈമാസികയായ കേരള ഭാരതിയും എറണാകുളത്തുനിന്നു പ്രസിദ്ധീകരിക്കുന്നു .
false
പുഴപ്പരപ്പിൽ നീർത്തുള്ളികൾ തട്ടിത്തെറിപ്പിക്കാൻ , കായലോളങ്ങളിലൂടെ ചെറുതോണി തുഴയാൻ , കടൽത്തിരകളോട് സല്ലപിക്കാൻ … അവധിക്കാലം ഇങ്ങനെയൊക്കെയാണ് . തിരക്കുകൾക്ക് അവധി കൊടുത്ത് ആഹ്ലാദകാഴ്ചകളിലേക്കുള്ള യാത്രകളുടെ കാലം . അത്തരമൊരു യാത്രയിൽ , മലപ്പുറം ചങ്ങരംകുളത്തെ കോൾ പടവിൽ തോണി മറിഞ്ഞ് 6 കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടത് ചൊവ്വാഴ്ചയാണ് . പണ്ടു കുട്ടികൾ പുഴകളിൽ , കായലിൽ നീന്തി തുടിക്കുമായിരുന്നു . ഇന്നു പക്ഷേ , നമ്മുടെ കുട്ടികൾക്ക് അതിന് കഴിയുന്നില്ല . അതിനുള്ള പരിശീലന സൗകര്യങ്ങൾ ഒരുക്കുകയാണ് വേണ്ടത് . എങ്കിൽ മാത്രമേ,അപ്രതീക്ഷിതമായൊരു അപകടത്തിൽപ്പെട്ടാലും അവർക്ക് നീന്തിയുയർന്നു വരാൻ കഴിയൂ . വിനോദ യാത്രകളിൽ , ടൂറിസം കേന്ദ്രങ്ങളിൽ അപകടങ്ങൾ മറഞ്ഞിരിക്കുന്നുണ്ട് . അപകട സാധ്യതകൾ നമുക്കറിയാം , ആഘോഷത്തിന്റെ നിമിഷങ്ങളിൽ പക്ഷേ , അതൊന്നും ശ്രദ്ധിച്ചെന്നു വരില്ല . കൊച്ചി ∙ വിഖ്യാതമായൊരു യാത്രാ വെബ്സൈറ്റിൽ അഹമ്മദാബാദ് സ്വദേശിയായ ദേവാൻഷ് ഇങ്ങനെ എഴുതി : ‘ ഞങ്ങളുടെ യാത്ര ഭൂതത്താൻകെട്ട് ഡാമിലേക്കായിരുന്നു . അമേസിങ് ഡാം ! പ്രകൃതിയുടെ യഥാർഥ മനോഹാരിത . ബോട്ടിങ്ങിനു സൗകര്യമുണ്ട് . എന്റെ ജീവിതത്തിലെ സ്വസ്ഥവും ശാന്തവുമായ നിമിഷങ്ങൾ . ’ നൂറു ശതമാനം സത്യമാണ് അദ്ദേഹത്തിന്റെ വാക്കുകൾ . ഭൂതത്താൻകെട്ട് മാത്രമല്ല , ഒട്ടേറെ മനോഹര സാങ്കേതങ്ങളുണ്ടു ജില്ലയിൽ ; പ്രകൃതിയൊരുക്കിയ കാഴ്ചകളുടെ പറുദീസകൾ ! തട്ടേക്കാടും പാണിയേലി പോരും മലയാറ്റൂരും ചെറായി , കുഴുപ്പിള്ളി ബീച്ചുകളുമൊക്കെ ജില്ലയുടെ മോഹന ദൃശ്യങ്ങളാണ് , അനുഭവങ്ങളാണ് . ക്രിസ്മസ്-പുതുവർഷക്കാലം പലർക്കും യാത്രയുടെ കാലം കൂടിയാണ് ; വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ബന്ധുവീടുകളിലേക്കും . വീണു പോകും;പോരിന്റെ വശീകരണത്തിൽ ഒറ്റ നോട്ടത്തിൽ , ശാന്തമായൊഴുകുന്ന പുഴ . പെരിയാറിന്റെ കൈവഴിയായി ജലസമൃദ്ധിയിൽ ഒഴുകുന്ന പാണിയേലി പോര് . കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സ‍ഞ്ചാര കേന്ദ്രമാണു പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി പോര് . നൂറു കണക്കിനു സഞ്ചാരികളെത്തുന്ന ഇടം . അവിടെ , പക്ഷേ അപകടം പതുങ്ങിയിരുപ്പുണ്ട് . പുറംകാഴ്ചയിൽ ശാന്തമായൊഴുകുന്ന പുഴയ്ക്കടിയിലെ ചുഴികളും പാറക്കെട്ടുകളുമാണ് അപകട ഭീഷണി . വഴുക്കുന്ന പാറക്കെട്ടുകൾക്കിടയിൽ കാൽ കുടുങ്ങിയാൽ അപകടം സംഭവിക്കും . നിർദേശങ്ങൾ പാലിക്കാം അപകട മേഖലയിലേക്കു പോകാതെയും സുരക്ഷാ ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്താൽ പാണിയേലി പോര് സുരക്ഷിതമാണ് . മദ്യലഹരിയിൽ ദയവായി അവിടേക്കു പോകരുത് . ലഹരി അനാവശ്യ സാഹസങ്ങൾക്കു പ്രേരിപ്പിക്കും . പുഴയുടെ മധ്യത്തിലേക്കോ അപകട സൂചനാ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തേക്കോ പോകരുത് . ഓർക്കുക ! 86 പേരെ മരണം കൂട്ടിക്കൊണ്ടു പോയ പാണിയേലി പോരിൽ കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചതിലൂടെയാണു മരണ നിരക്കു കുറഞ്ഞത് . തൽക്കാലം ഒഴിവാക്കാം;പെട്ടമല യാത്ര വെള്ളം നിറഞ്ഞ നാൽപതോളം പാറമടകളാണു കുറുപ്പംപടി മുടക്കുഴ പഞ്ചായത്തിലെ പെട്ടമലയിലുള്ളത് . പാറമടകൾ കാണാനും സാഹസികമായ വഴിയാത്ര അനുഭവിക്കാനും ഒട്ടേറെപ്പേർ ഇവിടെയെത്താറുണ്ട് . എന്നാൽ , ഇതു സർക്കാർ അംഗീകൃത വിനോദ സഞ്ചാര കേന്ദ്രമല്ല . കഴിഞ്ഞ സെപ്റ്റംബർ ആറിനു പെട്ടമലയിൽ മൂന്ന് യുവാക്കളാണു മുങ്ങി മരിച്ചത് . അതിനും ഒരു വർഷം മുൻപ് ഒരു വിദ്യാർഥിയും മരിച്ചു . അപകടങ്ങളുണ്ടായതിനെത്തുടർന്നു പെട്ടമലയിലേക്കുള്ള വഴികൾ അടയ്ക്കാൻ പഞ്ചായത്ത് തീരുമാനിച്ചു . ഇവിടെ അംഗീകൃത വിനോദ സഞ്ചാര പദ്ധതികൾ തുടങ്ങാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ അധികൃതർ പരിശോധന നടത്തി . പെട്ടമലയിൽ മികച്ച സുരക്ഷാ സംവിധാനങ്ങളോടെ അംഗീകൃത വിനോദ സഞ്ചാര കേന്ദ്രം യാഥാർഥ്യമാകുന്നതു വരെ അവിടേക്കുള്ള യാത്ര ഒഴിവാക്കാം . മാടി വിളിക്കും പെരിയാർ കോതമംഗലം മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണു ഭൂതത്താൻകെട്ടും തട്ടേക്കാടും പൂയംകുട്ടിയും പോലുള്ള പ്രദേശങ്ങൾ . പെരിയാറിന്റെ മനോഹാരിതയാണു പ്രധാന ആകർഷണം . ശാന്ത ഗംഭീരമായ തടാകങ്ങളും പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകുന്ന പുഴകളും ഏതൊരു സഞ്ചാരിയെയും ആകർഷിക്കും . എന്നാൽ , ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഏറെയുണ്ട് . ഒരശ്രദ്ധ മതി , ദുരന്തം തേടിയെത്താൻ . ഭൂതത്താൻകെട്ടിലെ നിലയില്ലാക്കയങ്ങളിൽ അകപ്പെട്ടു മരണമടഞ്ഞവർക്കു കൃത്യമായ കണക്കില്ല . ഈ മേഖലയിലെ പാറക്കൂട്ടങ്ങളിൽ തെന്നിവീണു ഒഴുക്കിൽപ്പെട്ടവരും മരിച്ചവരുമേറെ . അപകട സൂചനാ ബോർഡുകളില്ല വർഷംതോറും വിദ്യാർഥികളടക്കമുള്ള യുവാക്കൾ അപകടത്തിൽപ്പെട്ടിട്ടും അപകട മേഖലകളിൽ മുന്നറിയിപ്പു ബോർഡുകൾ പോലും സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല . സഞ്ചാരികൾക്കു സുരക്ഷിതമായി പുഴയിൽ ഇറങ്ങുവാൻ കഴിയുന്ന ഇടങ്ങൾ ഇല്ലാത്തതാണു പ്രധാന പരിമിതി . സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന മേഖലകളിൽ സുരക്ഷിതമായ കുളിക്കടവുകൾ നിർമിക്കുകയും മറ്റുള്ള മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്താൽ അപകടങ്ങൾ കുറയ്ക്കുവാനാകും . ആലുവാപ്പുഴയിൽ നീന്തിത്തുടിച്ച് വിശാലമായ പുഴപ്പരപ്പിൽ ചെറുമൽസ്യത്തെപ്പോലെ നീന്തിത്തിമിർക്കാൻ മോഹിക്കാത്തവർ ഏറെയുണ്ടാകില്ല . ആലുവാപ്പുഴ അങ്ങനെ മോഹിപ്പിക്കും , നീന്തൽ അറിയാത്തവരെപ്പോലും . അവധിക്കാലമായാൽ ആലുവാപ്പുഴയിൽ നീന്തിക്കുളിക്കാൻ എത്തുന്നവരേറെ . നീന്തലറിയാത്തവരും ചിലപ്പോൾ പുഴയിൽച്ചാടും , കൂട്ടുകാരുടെ ബലത്തിൽ ! അനധികൃത മണൽവാരൽ മൂലം പുഴയിലുണ്ടായ ചതിക്കുഴികളെക്കുറിച്ചു നാട്ടുകാർക്കു മാത്രമേ അൽപമെങ്കിലും അറിവുള്ളൂ . അതുകൊണ്ടുതന്നെ ദൂര സ്ഥലങ്ങളിൽ നിന്നു വരുന്നവരാണു പലപ്പോഴും അപകടത്തിൽപ്പെടുന്നത് . ലൈഫ് ഗാർഡുമാരില്ല പുലർച്ചെ മുതൽ രാത്രി വരെ ആളൊഴിയാത്ത സ്ഥലമാണ് ആലുവ മണപ്പുറത്തെ കുളിക്കടവുകൾ . എന്നാൽ , അപകടസൂചന നൽകുന്ന മുന്നറിയിപ്പു സംവിധാനങ്ങളൊന്നും കാര്യമായില്ല . കുളിക്കാൻ അനുയോജ്യമായ സ്ഥലം തിരിച്ചറിയാൻ അടുത്തിടെ ഇരുമ്പു പൈപ്പുകൾ കെട്ടിത്തിരിച്ചു . പക്ഷേ , അവിടെ നിറയെ ചെളിയായതിനാൽ തെളിഞ്ഞ വെള്ളമുള്ള സ്ഥലം നോക്കി ആളുകൾ പുഴയുടെ നടുവിലേക്കു നീങ്ങുകയും ഒഴുക്കിൽപ്പെടുകയുമാണുണ്ടാകുന്നത് . ഇവിടെ , ലൈഫ് ഗാർഡുമാരെ നിയമിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും സർക്കാരും ദേവസ്വം ബോർഡും അനുകൂലമായി പ്രതികരിച്ചിട്ടില്ല . മണപ്പുറത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഉള്ളവരും കുളിക്കടവുകളിൽ എത്തുന്നവരെ ശ്രദ്ധിക്കാറില്ലെന്ന് ആക്ഷേപമുണ്ട് . മുങ്ങിമരണം ഒഴിവാക്കാൻ പുഴയിൽ കമ്പിവേലി കെട്ടണമെന്നു മൂന്നു വർഷം മുൻപു ദേവസ്വം ഓംബുഡ്സ്മാൻ നിർദേശിച്ചിരുന്നു . ആന്ധ്ര സ്വദേശിയായ അയ്യപ്പഭക്തനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടുങ്ങല്ലൂർ സ്വദേശിയായ യുവ എൻജിനീയർ ഒഴുക്കിൽപ്പെട്ടു മരിച്ചതിനെ തുടർന്നായിരുന്നു ഓംബുഡ്സ്മാന്റെ സന്ദർശനം . കടൽത്തിരകളോടു കഥ പറഞ്ഞ് ആയിരങ്ങൾ ഒഴുകിയെത്തുന്ന ബീച്ചുകളിലൊന്നാണു ചെറായി . ഒരു കിലോമീറ്ററോളം ദൈർഘ്യത്തിൽ കടലിറങ്ങും , സഞ്ചാരികൾ . പക്ഷേ , വെറും മുന്നൂറു മീറ്റർ ദൈർഘ്യത്തിൽ മാത്രമാണു ബീച്ച് ഗാർഡുകളുടെ സേവനം . അവരുടെ പരിധിക്ക് അപ്പുറത്ത് ആരെങ്കിലും തിരയിൽപ്പെട്ടാൽ രക്ഷാപ്രവർത്തനം എളുപ്പമാകില്ല . വിദേശ സഞ്ചാരികൾ ബീച്ചിലെത്തിയാൽ സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞു മനസ്സിലാക്കിയശേഷമേ കടലിൽ ഇറങ്ങൂ . പക്ഷേ , തദ്ദേശീയ സഞ്ചാരികൾക്ക് അത്തരം അന്വേഷണങ്ങളില്ല ; നേരേ കടലിൽച്ചാടും ! വിജന ഇടങ്ങൾ ചെറായിക്കു പുറമേ , കുഴുപ്പിള്ളിയും ചാത്തങ്ങാടും പോലുള്ള മനോഹര ബീച്ചുകളുണ്ട് , വൈപ്പിൻ മേഖലയിൽ . ഇവിടെ പക്ഷേ , ബീച്ച് ഗാർഡുകളുടെ സേവനമില്ല . അപകട മുന്നറിയിപ്പു ബോർഡുകളുടെ കാര്യവും തഥൈവ . പലയിടത്തും തീരത്തു നിന്നു പത്തടിയോളം കടലിലേക്കു സുരക്ഷിതമായി ഇറങ്ങാം . അതിനപ്പുറത്തേക്കു പോകുന്നതു സുരക്ഷിതമല്ല . പലയിടങ്ങളും വിജനമായിരിക്കും . അവിടങ്ങളിൽ ആരെങ്കിലും തിരയിൽപ്പെട്ടാൽ മറ്റാരും ഉടൻ അറിയുക പോലുമില്ല . അത്തരം സ്ഥലങ്ങൾ ഒഴിവാക്കുക . കടലിലെ മുങ്ങിമരണങ്ങളിൽ 95 ശതമാനവും മദ്യലഹരിയിലാണെന്നാണു സൂചനകൾ . മദ്യവും മറ്റു ലഹരികളും ഒഴിവാക്കുക . ചെമ്മീൻകെട്ടിലെ ചൂണ്ടയിൽ ദ്വീപു സമൂഹങ്ങളിലെ ചെമ്മീൻകെട്ടുകളിൽ ചൂണ്ടയിടുന്നതിന്റെ കൗതുകം ആസ്വദിക്കാൻ ഒട്ടേറെപ്പേർ എത്തുന്നതു പതിവാണ് . പക്ഷേ , അങ്ങേയറ്റം സൂക്ഷിക്കണം . ചെമ്മീൻകെട്ടുകളുടെ തൂമ്പിന് 20 അടി വരെ ആഴം കാണും . വീണുപോയാൽ രക്ഷപ്പെടുക എളുപ്പമല്ല . കെട്ടുകളിൽ വീണാൽ ചെളിയിൽ പുതഞ്ഞുപോകും . അങ്ങനെ മരണങ്ങളും സംഭവിച്ചിട്ടുണ്ട് . വൈപ്പിന്റെ കിഴക്കൻ കായൽത്തീരങ്ങളും സഞ്ചാരികളുടെ പ്രിയ ഇടങ്ങളാണ് . പക്ഷേ , സുരക്ഷിതമായ ഒരു കുളിക്കടവുപോലും മേഖലയിൽ ഇല്ല . നല്ല ആഴമുള്ളതിനാൽ കായലിൽ ഇറങ്ങാതിരിക്കുകയാണു സുരക്ഷിതം . സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് .
false
null
false
ദക്ഷിണമീനം നക്ഷത്രഗണത്തിന്റെ തെക്കായി സ്ഥിതിചെയ്യുന്ന നക്ഷത്രഗണമാണ് ബകം . കൊക്ക് എന്നാണിത് അറിയപ്പെടുന്നത് . 64 പ്രകാശ വർഷം അകലെയുള്ള അൽനയർ എന്ന നക്ഷത്രവും 280 പ്രകാശ വർഷം അകലെയുള്ള അൽധനാബ് എന്ന ചരനക്ഷത്രവും ഇതിലുണ്ട് . ഒക്ടോബറിൽ ഇതിനെ വ്യക്തമായി കാണാൻ കഴിയും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക . സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് . മിരാൾ • ശലഭശുണ്ഡം • സ്വർഗപതംഗം • കുംഭം • ഗരുഡൻ • പീഠം • മേടം • പ്രാജിത • അവ്വപുരുഷൻ ‍ ‍ • വാസി • കരഭം • കർക്കടകം • വിശ്വകദ്രു • ബൃഹച്ഛ്വാനം • ലഘുലുബ്ധകൻ • മകരം • ഓരായം • കാശ്യപി • മഹിഷാസുരൻ • കൈകവസ് • കേതവസ് • വേദാരം • ചുരുളൻ • കപോതം • സീതാവേണി • ദക്ഷിണമകുടം • കിരീടമണ്ഡലം • അത്തക്കാക്ക • ചഷകം • തൃശങ്കു • ജായര • അവിട്ടം • സ്രാവ് • വ്യാളം • അശ്വമുഖം • യമുന • അഗ്നികുണ്ഡം • മിഥുനം • ബകം • അഭിജിത്ത് • ഘടികാരം • ആയില്യൻ • ജലസർപ്പം • സിന്ധു • ഗൗളി • ചിങ്ങം • ചെറു ചിങ്ങം • മുയൽ • തുലാം • വൃകം • കാട്ടുപൂച്ച • അയംഗിതി • മേശ • സൂക്ഷ്മദർശിനി • ഏകശൃംഗാശ്വം • മഷികം • സമാന്തരികം • വൃത്താഷ്ടകം • സർപ്പധരൻ • ശബരൻ • മയിൽ • ഭാദ്രപദം • വരാസവസ് • അറബിപക്ഷി • ചിത്രലേഖ • മീനം • ദക്ഷിണമീനം • അമരം • വടക്കുനോക്കിയന്ത്രം • വല • ശരം • ധനു • വൃശ്ചികം • ശില്പി • പരിച • സർപ്പമണ്ഡലം • സെക്സ്റ്റന്റ് • ഇടവം • കുഴൽത്തലയൻ • ത്രിഭുജം • ദക്ഷിണ ത്രിഭുജം • സാരംഗം • സപ്തർഷിമണ്ഡലം • ലഘുബാലു • കപ്പൽ‌പ്പായ • കന്നി • പതംഗമത്സ്യം • ജംബുകൻ
false
പസിഫിക് സമുദ്രത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വതസ്ഫോടനത്തിന്‍റെ ഫലമായാണ് ഇതില്‍ നിന്ന് ഉയര്‍ന്നു വന്ന കൂറ്റന്‍ കല്ലുകളും ചാരവുമെല്ലാം ഭൂമിക്കടിയില്‍നിന്ന് കടലിന്‍റെ അടിത്തട്ടിലേക്കെത്തിയത് . പക്ഷേ സാന്ദ്രത കുറവായതിനാൽ ഇവ കൂട്ടമായി തന്നെ വെള്ളത്തില്‍ ഒഴുകാന്‍ പാകത്തിന് പൊങ്ങിക്കിടക്കുകയാണ് . 20000 ഫുട്ബോള്‍ മൈതാനത്തിന്‍റെ വലുപ്പമുള്ള ദ്വീപെന്നു തന്നെ വിശേഷിപ്പിക്കാവുന്ന തക്ക വലുപ്പമുള്ള ഈ പാറക്കൂട്ടം ഇപ്പോള്‍ ഓസ്ട്രേലിയയെ ലക്ഷ്യമാക്കി നീങ്ങുകയാണ് . പ്യൂമിസ് റാഫ്റ്റ് എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത് . സാന്ദ്രത കുറഞ്ഞ അഗ്നിപര്‍വത ശിലകള്‍ കടലിനു മുകളിലേക്കെത്തി കൂട്ടത്തോടെ ഒഴുകി നടക്കുന്നതിനെയാണ് പ്യൂമിസ് റാഫ്റ്റ് എന്നു വിളിയ്ക്കുന്നത് . ഈ പ്യൂമിസ് റാഫ്റ്റ് ഓസ്ട്രേലിയയെ ലക്ഷ്യമാക്കി നീങ്ങുന്നു എന്നത് ഒട്ടും ഭീതിപ്പെടുത്തുന്ന വാര്‍ത്തയല്ല . മറിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ് . കാരണം ഈ അഗ്നിപര്‍വത ശിലകളിലുള്ള ധാതുക്കളും മറ്റും നശിച്ചു കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബാരിയര്‍റീഫിന് പുതുജീവന്‍ നല്‍കാന്‍ സഹായിച്ചേക്കുമെന്നാണ് കരുതുന്നത് . പസിഫിക്കിലെ ടോംഗാ ദ്വീപസമൂഹത്തിനു സമീപമാണ് ഈ അഗ്നിപര്‍വത സ്ഫോടനം ഉണ്ടായതെന്നാണു കണക്കാക്കുന്നത് . ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഈ ഒഴുകുന്ന അഗ്നിപര്‍വതശിലാ ദ്വീപ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടത് . സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഈ ഒഴുകുന്ന ദ്വീപിന്‍റെ സഞ്ചാരം ഗവേഷകര്‍ നിരീക്ഷിക്കുന്നത് . പ്രദേശത്തു കൂടി കടന്നു പോയ ഏതാനും കപ്പലുകളാണ് ഈ അപ്രതീക്ഷിത പാറക്കൂട്ടത്തിന്‍റെ സാന്നിധ്യം ശ്രദ്ധയില്‍ പെടുത്തിയത് . തുടര്‍ന്ന് ഓഗസ്റ്റ് 9 മുതലാണ് ഈ പാറക്കൂട്ടത്തിന്‍റെ നിരീക്ഷണം ആരംഭിച്ചത് . ചെറിയ ഉരുളന്‍ കല്ലുകള്‍ മുതല്‍ ബാസ്കറ്റ് ബോളിന്‍റെ വരെ വലിപ്പമുള്ള ശിലകളാണ് ഈ കൂട്ടത്തിലുള്ളത് . ഓസ്ട്രേലിയന്‍ അഡ്വെഞ്ചര്‍ കാറ്ററാമന്‍ റോം എന്ന കപ്പലിലെ നാവികരാണ് ഈ ഒഴുകുന്ന ദ്വീപിന്‍റെ തൊടട്ടുത്തു പോയി നിരീക്ഷിച്ചത് . പാറകളുടെ വലുപ്പം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതും ഇവരില്‍ നിന്നാണ് . കടലിനെ പൂര്‍ണമായി മറച്ച് ഒട്ടിചേര്‍ന്ന വിധത്തിലാണ് ഈ പാറക്കൂട്ടം ഒഴുകുന്നതെന്ന് നാവികര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു . കടലിനു മുകളില്‍ എന്തോ വിരിച്ചതു പോലെയാണ് ആദ്യം ഈ കാഴ്ച അനുഭവപ്പെട്ടതെന്ന് നാവികര്‍ പറയുന്നു . കപ്പല്‍ സമീപത്ത് കൂടി പോയപ്പോള്‍ ഉണ്ടായ ഓളത്തില്‍ തിരയ്ക്കൊപ്പമാണ് ഈ ശിലകളും അനങ്ങിയത് . പക്ഷേ അപ്പോഴും ഈ കൂട്ടത്തിനിടയില്‍ ഒരു വിള്ളല്‍പോലും ഉണ്ടായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു . ഈ അപൂര്‍വ പ്രതിഭാസത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിരുന്നു . ഈ പ്യൂമിസ് മേഖലയിലൂടെ ഇവര്‍ സഞ്ചരിച്ചത് ഏതാണ്ട് 6 - 8 മണിക്കൂറാണ് . അപ്പോഴൊന്നും സമുദ്രജലം കാണാന്‍ പോലും സാധിച്ചില്ലെന്നും ഇവര്‍ പറയുന്നു . ഗ്രേറ്റ് ബാരിയര്‍ റീഫ് .
false
നക്ഷത്രങ്ങളുടെ പുസ്തകം അഭിമുഖ സമാഹാരം ശ്രീപാർവതി പുസ്തക പ്രസാധക സംഘം വില 295 രൂപ മനുഷ്യര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഒരു കാലം ഉരുത്തിരിയുന്നു . ഈ പരുവപ്പെടല്‍ മറ്റനേകം പേര്‍ക്കു പ്രചോദനം നല്‍കുകയും ചെയ്യുന്നു . പുതുതലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരി ശ്രീപാർവതി മലയാളത്തിലെ പ്രമുഖ എഴുത്തുകാർ അടക്കമുള്ളവരുമായി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണ് നക്ഷത്രങ്ങൾ സംസാരിക്കുന്ന പുസ്തകം . സമൂഹത്തിന് എഴുത്തുകാര്‍ നല്‍കിയ സന്ദേശത്തിന്റെയും സമൂഹം എഴുത്തുകാരെ സ്വീകരിച്ച രീതിയുടെയും രാഷ്ട്രീയമാണ് മനോരമ ഓൺലൈനിൽ അടക്കം പ്രസിദ്ധീകരിച്ച , ഇതിലെ ഓരോ സംഭാഷണവും . ജോയ് മാത്യു മുതല്‍ തുടങ്ങുന്ന ജീവിതം പറച്ചിലുകളിൽ അവരവര്‍ പ്രതിനിധീകരിക്കുന്ന ഇടങ്ങളുടെ വര്‍ത്തമാനങ്ങളും അവരുടെ നിലപാടുകളും ഹിഡന്‍ അജൻഡകളില്ലാതെ തെളിയുന്നു . രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണം സാമൂഹികമായ അടിത്തറയില്‍നിന്നു കൊണ്ട് ഉറപ്പുള്ള നിർമിതിയാവുകയാണ് . പ്രണയവും രതിയും സാംസ്കാരിക വിമര്‍ശനങ്ങളും കഥയിലേക്കും കവിതയിലേക്കുമുള്ള അവയുടെ സഞ്ചാരങ്ങളും ഈ സംഭാഷണങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നു . അവിടെ അസഹിഷ്ണുതയുടെ മുഴപ്പുകള്‍ ഒന്നും തന്നെയില്ല . പകരം സമൂഹം ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ശ്രീപാർവതി കണ്ടെത്തുകയും മൂര്‍ച്ചപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് . ജോയ് മാത്യുവിന്റെ ഫെയ്സ്ബുക് പോസ്റ്റുകള്‍ , അതിനുള്ള കമന്റുകൾക്ക് അദ്ദേഹം നല്‍കുന്ന മറുപടികള്‍ … അത് വെറുമൊരു നേരമ്പോക്കല്ലെന്നും പ്രാധാന്യത്തോടെയുള്ള ഇടപെടലാണെന്നും അദ്ദേഹം പറയുന്നു . ഒപ്പം മുഴുവന്‍ സമയ സിനിമാക്കാരന്‍ എന്നതു മാത്രമല്ല തന്റെ സന്തോഷമെന്നും സൂചിപ്പിക്കുന്നു . ലാജോ ജോസ് പോപ്പുലര്‍ ഫിക്‌ഷന്‍ എഴുത്തിലേക്കുള്ള തന്റെ വഴികള്‍ വെളിപ്പെടുത്തുന്നു . എഴുത്തുകാരിയും യാത്രികയുമായ നിധി കുര്യന്‍ തന്റെ യാത്രകളെ കുറിച്ചും പെണ്‍പുലിയായതിനെ കുറിച്ചും വിംഗ്സ് എന്ന സ്ത്രീപ്രസ്ഥാനത്തെ കുറിച്ചും ഉള്ളു തുറക്കുന്നു . എഴുത്തുകാരി കെ . പി . സുധീര തന്റെ എഴുത്തിലെ പ്രണയത്തെയും രതിയേയും മാധവിക്കുട്ടിയിലൂടെ കണ്ടെടുക്കുന്നു . മാനസി പി . കെ . നാല്‍പതുകളിലെ പ്രണയത്തെയും തന്റെ നിലപാടുകളിലെ ഉറച്ചു നില്‍ക്കലിനെയും പറ്റി വ്യക്തമാക്കുന്നു . സാഹിത്യ അക്കാദമി അധ്യക്ഷ പദവിയെ കുറിച്ച് വൈശാഖന്‍ പറയുന്നത് , അധികാരം എഴുത്തുകാരനെ വിഴുങ്ങരുതെന്നാണ് . ആറു വര്‍ഷം മുന്‍പാണ് അവസാനമായി ഒരു കഥ എഴുതിയതെന്നും എഴുത്ത് സ്വാഭാവികമായി സംഭവിക്കേണ്ടതാണെന്നും അദ്ദേഹം പറയുമ്പോള്‍ എഴുതുന്നവര്‍ക്കും എഴുത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അത് ഉപകാരപ്രദമാവുന്നു . പെണ്‍ നടന്‍ എന്ന നാടകത്തെ മുന്‍നിര്‍ത്തി സന്തോഷ് കീഴാറ്റൂര്‍ സംസാരിക്കുമ്പോള്‍ നാടകത്തിന്റെ വഴികള്‍ വ്യക്തമാവുന്നു . ഒപ്പം വേലുക്കുട്ടി ആശാനെ മറക്കാന്‍ പാടില്ലെന്നത് അടിവരയിടുകയും ചെയ്യുന്നു . പോയട്രി ഇൻസ്റ്റലേഷന്‍ എന്ന നവസാധ്യതയെക്കുറിച്ച് എഴുത്തുകാരനും സംവിധായകനുമായ വിനോദ് കൃഷ്ണ സംസാരിക്കുമ്പോള്‍ സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് അറിവു ലഭിക്കുന്നു . എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ഡോക്ടര്‍ സലീല മുല്ലന്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചാവരുതെന്ന് തന്റെ അച്ഛനിലൂടെ പകര്‍ന്നു കിട്ടിയ ബോധത്തെ തന്റെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് . കവി കൂഴൂര്‍ വില്‍സണ്‍ കവി അയ്യപ്പനെയും ജോണ്‍ എബ്രഹാമിനെയും കുറിച്ച് അവര്‍ മൂന്നു പേരുടെയും ജീവിതത്തിലൂടെ സംസാരിക്കുന്നു . നടിയും എഴുത്തുകാരിയുമായ ലക്ഷ്മിപ്രിയ പറയുന്നത് ചിലർ സമകാലിക വിഷയങ്ങളില്‍ ഇടപെടാതിരിക്കുന്നത് അതു നമ്മളെ ബാധിക്കുന്നതല്ല എന്ന തോന്നലില്‍ നിന്നാണെന്നാണ് . പക്ഷേ സാമൂഹിക ജീവിതം നയിക്കുന്ന ഒരാള്‍ക്ക് അതില്‍നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു . പുസ്തക പ്രസാധനമേഖലയിലെ കള്ളക്കളികളെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നോവലിസ്റ്റ് അഖില്‍ പി . ധര്‍മജന്‍ ചൂണ്ടിക്കാണിക്കുന്നു . കവിയും നോവലിസ്റ്റുമായ റഫീഖ് അഹമ്മദ് കവിതയിലെ ഗദ്യവത്കരണത്തെ കുറിച്ച് വിശദമായി സംവദിക്കുന്നു . തികച്ചും അപ്രതീക്ഷിതമായി സിനിമാപ്പാട്ടിന്റെ ലോകത്ത് എത്തിയതിനെക്കുറിച്ചും അദ്ദേഹം പറയുന്നു . നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന കുറേ മനുഷ്യരുടെ തുറന്നു പറച്ചിലുകള്‍ വായനക്കാരന് ആസ്വാദ്യകരമാവുന്നു . ‘ നക്ഷത്രങ്ങളുടെ പുസ്തകം ’ എന്നാണ് തലക്കെട്ടെങ്കിലും ഭൂമിയില്‍ കാലൂന്നി നെഞ്ചു വിരിച്ച് നില്‍ക്കുന്ന മനുഷ്യരാണ് ഇതിൽ സംസാരിക്കുന്നത് . സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഒരൊറ്റ ഫ്രെയ്മില്‍ വന്നിരുന്ന് സംസാരിക്കുന്നതിന്റെ രസച്ചരടുകളെ നിയന്ത്രിക്കുക എന്ന ദൗത്യം ശ്രീപാര്‍വ്വതി ഏറ്റവും ഭംഗിയായി സംയോജിപ്പിച്ചതാണ് ഈ പുസ്തകത്തിന്റെ സൗന്ദര്യം . അതേസമയം തന്നെ ഗൗരവതരമായ ചര്‍ച്ചയും കാഴ്ചപ്പാടുകളും വായനക്ഷമത നിലനിര്‍ത്തുന്നുമുണ്ട് . ഈ കാലത്ത് പ്രധാനമായ രാഷ്ട്രീയ നിലപാടുകളില്‍ രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന മനുഷ്യരുടെ വര്‍ത്തമാനങ്ങളെ കേള്‍ക്കാന്‍ തയാറാവുകയും അതു പ്രസിദ്ധീകരിക്കാന്‍ സന്മനസ് കാണിക്കുകയും ചെയ്ത സൈലെന്‍സിനെ പേരെടുത്ത് പറയാതെ ഈ പുസ്തകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പൂര്‍ണമാവില്ല .
false
നിലാവിന്റെ പെണ്ണുങ്ങൾ ജോഖ ആൽഹാർതി ഒലിവ് പബ്ലിക്കേഷൻസ് പലകാരണങ്ങൾ കൊണ്ടും നോവൽ ചരിത്രത്തിൽ ഇടം പിടിച്ച നോവലാണ് ജോഖ ആൽഹാർതിയുടെ ‘ നിലാവിന്റെ പെണ്ണുങ്ങൾ ’ . ഒരു ഒമാനി വനിതയുടെ , ഇംഗ്ലിഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആദ്യത്തെ നോവൽ , അറബിയിൽ മാൻ ബുക്കർ ഇന്റർനാഷനൽ പ്രൈസ് നേടിയ ആദ്യ നോവൽ എന്നിങ്ങനെ വിശേഷണങ്ങൾ നിരവധിയാണ് . 1950 കളോടെ ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള തുടർവർഷങ്ങളിൽ ആൽ അവാഫിയെന്ന ഗ്രാമത്തിലെ മൂന്നു സഹോദരിമാരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതങ്ങളുടെയും കഥയാണ് നോവൽ പറഞ്ഞു വയ്ക്കുന്നത് . അബ്ദുല്ലയെ കല്യാണം കഴിക്കുന്ന മയ്യാ , തന്റെ ഉത്തരവാദിത്തബോധം ഉൾക്കൊണ്ട് വിവാഹം കഴിക്കുന്ന അസ്മ , കാനഡയിലേക്ക് കുടിയേറിയവളും താൻ സ്നേഹിക്കുന്ന പുരുഷനുമായി വീണ്ടുമൊരു ഒത്തുചേര ലിനായി കാത്തിരിക്കുന്നവളുമായ ഖൌല . മൂന്നുപേരും ഒരു ഉയർന്ന കുടുംബത്തിൽ ജനിച്ചുവെങ്കിലും ഓരോരുത്തരും വ്യത്യസ്തവും വ്യക്തിപരവും സാമൂഹികവുമായ പ്രചോദനങ്ങളിൽ പെട്ട് വിവാഹിതരാകുന്നു . അവരുടെ ആ ജീവിതം ചുറ്റുമുള്ള മറ്റ് ആളുകളുടെ ജീവിതത്തെയും സ്വാധീനിക്കുന്നുണ്ട് . ഒരേസമയം ശക്തരും ദുർബലരുമായ സ്ത്രീകൾ ; എന്നാൽ അവർ സ്വന്തം മണ്ണിൽ എങ്ങനെ അന്യവൽക്കരി ക്കപ്പെടുന്നുവെന്ന് നോവലിൽ കാണാം . ഓരോ സ്ത്രീകഥാപാത്രവും മറ്റൊന്നിൽ നിന്നു തികച്ചും വ്യതസ്ത മാണ് . അവരുടെ വ്യക്തിത്വവും അതിന്റെ വിവിധ വശങ്ങളും സൂക്ഷ്മതയോടെ നോവലിൽ കൈകാര്യം ചെയ്തിരിക്കുന്നു . അത്തരം വിഷയങ്ങളാണ് നോവലിനെ മുന്നോട്ട് കൊണ്ടുപോകുന്നതും . 1950 കൾ മുതലുള്ള സംഭവങ്ങളാണ് നോവലിനെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്കിലും 1880 മുതലുള്ള ഒമാനി കുടുംബങ്ങളുടെയും പിൻതലമുറക്കാരുടെയും കഥയാണിത് . 58 അധ്യായങ്ങളിലായി അവ പരന്നു കിടക്കുന്നു . നോവലിലെ പ്രധാന കഥാപാത്രമായ ദരീഫ ആഫ്രിക്കൻ വംശജരായ അടിമകളുടെ കുടുംബ ത്തിൽ ജനിച്ച ഒരു അടിമസ്ത്രീയാണ് . അവർക്ക് ആൽ അവാഫി ഗ്രാമമല്ലാതെ മറ്റൊരിടത്തേക്കുറിച്ചും അറിയില്ല . ഒമാന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ നോവലിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നുണ്ട് . 1970 ൽ അവസാനിച്ച ഒമാനിലെ അടിമത്തത്തെ കുറിച്ചും നോവലിൽ പരാമർശമുണ്ട് . അതുപോലെ 1920 ലെ സിബ് ഉടമ്പടിയെക്കുറിച്ചും പറയുന്നു . നോവൽ എഴുതപ്പെട്ടത് 2010 ലാണ് . സയ്യിദാത്തുൽ ഖമർ എന്ന നോവൽ പേര് നേരെ ഇംഗ്ലിഷിലേക്കാക്കിയാ ൽ ലേഡീസ് ഓഫ് മൂൺ എന്നാകും . പക്ഷേ മർലിൻ ബൂത്ത് അതിന്റെ ഇംഗ്ലിഷ് വിവർത്തനം ചെയ്തപ്പോൾ ഇട്ട പേര് എന്നായിരുന്നു . നോവലിന്റെ അറബിപ്പേരിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ ചന്ദ്രന്റെ പെണ്ണുങ്ങൾ എന്നർഥം വരും . അത്തരമൊരു പേര് ഉള്ളടക്കത്തിനെ ചൊല്ലിയുള്ള വായനക്കാരുടെ പ്രതീക്ഷകളെ തകിടം മറിച്ചേനെ ! മലയാളത്തിലേക്കെത്തിയപ്പോൾ നോവലിന്റെ പേര് നിലാവിന്റെ പെണ്ണുങ്ങൾ എന്നായി . മനോഹരമായ തലക്കെട്ട് . മലയാള വിവർത്തനം ചെയ്തിരിക്കുന്നത് ഡൽഹി സർവകലാശാലയിലെ ഇംഗ്ലിഷ് ഗവേഷണ വിദ്യാർഥി ഇബ്രാഹിം ബാദ്ഷ വാഹിയാണ് . മറ്റൊരു പ്രധാന കാര്യം , ഇത് അറബിയിൽനിന്നു നേരിട്ടുള്ള മൊഴിമാറ്റമാ ണ് . അതുകൊണ്ടുതന്നെ നോവലിന്റെ ആത്മാവിനെ അതേപടി പറിച്ചു നടാൻ ഗ്രന്ഥകർത്താവിന് കഴിഞ്ഞിട്ടുണ്ടെന്നു കാണാം . ഇത് ജോഖയുടെ രണ്ടാമത്തെ നോവലാണ് . മറ്റൊരു പ്രധാന സംഗതി , നോവലിൽ അൽ-മുത്താനബി , ബുഹ്‌ത്രുയി , പേർഷ്യൻ കവി നിമി ഗഞാവി എഴുതിയ ലൈല മജ്നു എന്നിവരുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പരമ്പരാഗത അറബി പ്രണയ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ് . ഒരുപക്ഷേ പുസ്തകം വായിച്ച് മടക്കി കഴിയുമ്പോൾ ചിലരെങ്കിലും ഒമാനി ചരിത്രവും അതിന്റെ സാംസ്കാ രികപാരമ്പര്യങ്ങളും തേടി പോയാൽ അദ്ഭുതമൊന്നുമില്ല . ഒലിവ് ബുക്ക്സ് ആണ് മലയാള പരിഭാഷയുടെ പ്രസാധകർ .
false
കോഴിക്കോട് : പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോഴിക്കോട് സ്വദേശി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തത് . 2008ല്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിനിടെ , താജ് ഹോട്ടലില്‍ തമ്പടിച്ച ഭീകരന്‍മാരുമായി ഏറ്റുമുട്ടിയതിനെ തുടര്‍ന്നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീരമൃത്യു . സ്വജീവന്‍ ബലിനല്‍കി മറ്റുള്ളവരുടെ ജീവന് കാവലാളായ സന്ദീപിന്റെ വീരമൃത്യുവിന് കാലം കഴിയുന്തോറും തിളക്കം വര്‍ധിക്കുകയാണ് . കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ സ്വദേശിയായ സന്ദീപ് ബംഗലുരുവിലായിരുന്നു താമസിച്ചിരുന്നത് . ഐ . എസ് . ആര്‍ . ഒ . ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷണന്റെയും ധനലക്ഷ്മിയുടെയും മകന്‍ . പഠിച്ചതും വളര്‍ന്നതും ബംഗലുരുവിലായിരുന്നു . കുട്ടിക്കാലം മുതലേ രാജ്യത്തെ സേവിക്കണം എന്നാഗ്രഹിച്ച യുവാവ് 1995-ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു . നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ കരസേനയുടെ ബിഹാര്‍ റെജിമെന്റിന്റെ ഭാഗമായി . 2007 മുതല്‍ ദേശീയ സുരക്ഷാസേനയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവേശിച്ചു . മുംബൈ താജ് ഹോട്ടലില്‍ പാക് ഭീകരര്‍ ജനങ്ങളെ ബന്ദകളാക്കിയപ്പോള്‍ അവരെ നേരിടാന്‍ നിയോഗം ലഭിച്ചവരില്‍ ഒരാളായിരുന്നു സന്ദീപ് . ഭീകരരെ തുരത്താനായുള്ള ബ്ലാക്ക് ടൊര്‍ണാഡോ ഓപ്പറേഷനിടെ വന്‍ മുന്നേറ്റമായിരുന്നു സന്ദീപ് നടത്തിയത് . ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സഹപ്രവര്‍ത്തകനെ ഭീകരരില്‍നിന്നും രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അവര്‍ക്കിടയിലേക്ക് കുതിക്കുകയായിരുന്നു സന്ദീപ് . അതിനിടെ വെടിയേറ്റു വീണു . ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങി . ' ആരും അടുത്തേക്ക് വരരുത് , അവരെ ഞാന്‍ കൈകാര്യം ചെയ്തോളാം'-ഇതായിരുന്നു സന്ദീപ് സഹപ്രവര്‍ത്തകര്‍ക്ക് അവസാനം അയച്ച സന്ദേശം എന്ന് അച്ഛന്‍ തന്നെ പറയുകയുണ്ടായി . അത്രമേല്‍ വിരോചിതമായിരുന്നു ആ ജീവിതവും മരണവും . സന്ദീപിന്റെ വീരമൃത്യുവിനോടുള്ള ആദരസൂചകമായി രാജ്യം അദ്ദേഹത്തിന് അശോകചക്ര നല്‍കി ആദരിച്ചു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇപ്പോഴും നിരവധിയാളുകള്‍ സന്ദീപിന്റെ വീരസ്മരണ പുതുക്കി ബംഗളുരുവിലെ വസതിയിലെത്താറുണ്ട് . ബംഗളുരുവിലെ വസതിക്ക് സമീപം ഗ്രാനൈറ്റില്‍ തീര്‍ത്ത സന്ദീപ് ഉണ്ണികൃഷ്ണന്റെ സ്മാരക ശിലയിലേക്കും ജനപ്രവാഹം ഉണ്ടാകാറുണ്ട് . വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബത്തെ സഹായിക്കാനായി രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ' ഫ്‌ളാഗ്‌സ് ഓഫ് ഓണര്‍ ' എന്ന പേരില്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു . 25 ലക്ഷം രൂപ സന്ദീപിന്റെ കുടുംബത്തിന് ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട് .
false
ഐക്യ അറബ് എമിരേറ്റുകളിലെ ഏഴ് എമിരേറ്റുകളിൾ ഒന്നാണ് ഉം അൽ കുവൈൻ . വിസ്തീർണ്ണം 800 ചതുരശ്ര കിലോമീറ്റർ . മനോഹരങ്ങളായ കടൽ തീരങ്ങളും സാഹസിക വിനോദങ്ങൾക്കായുള്ള ഇടങ്ങളും ഉള്ള പ്രദേശമാണ് ഉം അൽ കുവൈൻ . ഉം അൽ കുവൈനിലെ കണ്ടൽ കാടുകൾ നിറഞ്ഞ ദ്വീപുകൾ ദേശാടനപക്ഷികളുടെയും , മീനുകളെ തിന്നുന്ന സോക്കത്രോൺ കോറ്മൊറാന്റ്സ് എന്നയിനം പക്ഷികളുടെയും , ഡുഗോങ്ങ്‌ എന്ന വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടൽപശുക്കളുടെയും , ഞണ്ടുകളുടെയും , കടലാമകളുടെയും ആവാസകേന്ദ്രങ്ങളാണ്‌ . ആ ദ്വീപസമൂഹത്തിൽ പെട്ട അകാബ്‌ എന്ന ദ്വീപിൽ നിന്ന് ഫ്രഞ്ച്‌ ആർക്കിയോളജിസ്റ്റുകൾ 1990കളിൽ നടത്തിയ പര്യവേഷണത്തിൽ 3700 - 3500 ബി . സി കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഡുഗോങ്ങ്‌ അറവുശാലയും അതിൽ ഉപയോഗിച്ചിരുന്ന എല്ലുകൾ കൊണ്ടും കല്ലുകൾ കൊണ്ടും ഉണ്ടാക്കിയ കത്തിപോലുള്ള ആയുധങ്ങളും കണ്ടെടുത്തിരുന്നു . ഉം അൽ കുവൈനിന്റെ ഇപ്പോഴത്തെ രാജവംശം സ്ഥാപിച്ചത്‌ 1768-ൽ ആണെന്ന് ചരിത്രപുസ്തകങ്ങൾ പറയുന്നു . ഷെയ്ഖ്‌ റാഷിദ്‌ ബിൻ മജിദ്‌ ബിൻ ഖൽഫാൻ‍ അൽ‍ മൊഅല്ല ആണ്‌ സ്ഥാപകൻ … ഇവിടുത്തെ നാട്ടുകാർ മൊഅല്ല രാജവംശത്തോട്‌ അങ്ങേയറ്റം കൂറുപുലർ‍ത്തുന്നു . ഇപ്പോഴത്തെ ഭരണാധികാരി ഷെയ്ഖ്‌ റാഷിദ്‌ ബിൻ അഹമ്മദ്‌ അൽ മൊഅല്ല 1981ൽ ആണ്‌ അധികാരത്തിലേറിയത്‌ . യു . എ . ഈ യുടെ പിതാവ്‌ എന്നറിയപ്പെടുന്ന , യു . എ . ഈ യുടെ സ്ഥാപകനും മരണം വരെ പ്രസിഡന്റും ആയിരുന്ന അന്തരിച്ച ഷെയ്ഖ്‌ സായിദിന്റെ ഉറ്റ ചങ്ങാതിയായിരുന്നു ഷെയ്ഖ്‌ റാഷിദ്‌ . അറബി പദങ്ങളായ ഉം അഥവാ ഉമ്മ , ഖുവൈൻ എന്നിവയിൽ നിന്നാണ് ഉമ്മൽ കുവൈൻ അഥവാ രണ്ടു കഴിവുകളുള്ള അമ്മ എന്ന പദം ഉണ്ടായത് . വെങ്കലയുഗം വെങ്കലയുഗകാലത്ത് സെമി-നാടോടി സംഘങ്ങളായിരുന്നു ഇവിടത്തെ താമസക്കാർ . ചെന്പ് ഉരുക്കുന്നതിനായി ഇവർ സമയാസമയങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരുന്ന സമൂഹമായിരുന്നു ഇവർ . പേർഷ്യൻ ഗൾഫിലെ പ്രധാന സ്ഥലങ്ങളിലേക്കുെല്ലാം ഇവിടെ നിന്ന് ലോഹം കയറ്റുമതി ചെയ്തിരുന്നു . ഇക്കാലത്ത് കാർഷികവൃത്തിയും സജീവമായിരുന്നു . ഗോതന്പ് , ചോളം എന്നിവയായിരുന്നു പ്രധാന വിളകൾ . സമകാലിക കാലത്തേക്കാൾ കനത്ത ചൂട് ആയിരുന്നു വെങ്കലയുഗ കാലത്ത് ഇവിടെ അനുഭവപ്പെട്ടിരുന്നത് . ഉം അൽ-നാർ കാലത്ത് ആണ് വലിയ കെട്ടിടങ്ങളും കോട്ടകളും ഉം അൽ കുവൈനിൽ ഉയർന്ന് തുടങ്ങിയത് . യു . എ . ഇ യുടെ വടക്കു ഭാഗത്തായിട്ടാണ് ഉം അൽ കുവൈൻ സ്ഥിതിചെയ്യുന്നത് . 750 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണ്ണം . ഫലാജ്‌ അൽ മൊഅല്ല എന്ന , അൽ-ബത്ത താഴ്വാരം , കാബർ , പുതിയ പാർ‍പ്പിടമേഖലയായി വികസിച്ചുവരുന്ന സൽ‍മ , പുതിയ വ്യവസായമേഖല ബിലാത്ത്‌ അൽ‍ അസുബാ , ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമായ ഖോർ അൽ ബൈദ , റാസ്‌ അൽ ഖൈമയോടടുത്ത്‌ കിടക്കുന്ന ബദുക്കളുടെ പാർപ്പിടമേഖലായ റംല , വളരെ അപൂർവ്വമായ കണ്ടൽക്കാടുകൾ നിറഞ്ഞ ചെറിയ ദ്വീപുകൾ , 90 ചതുരശ്ര കിലോമീറ്റൽ വിസ്തീർണ്ണമുള്ള അൽ-സിനയ്യ ദ്വീപ്‌ , ഷോപ്പിങ്ങ്‌ കേന്ദ്രങ്ങളായ ജമയ്യ , ബസ്സാർ എന്നറിയപ്പെടുന്ന പഴയ പട്ടണപ്രദേശം , ഉം അൽ കുവൈൻ പ്രകൃതിദത്ത തുറമുഖം എന്നിവവയൊക്കെയാണ് ഉം അൽ കുവൈനിലുള്ളത് . ഐക്യ അറബ് എമിറേറ്റുകളുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
മജപഹിത് സാമ്രാജ്യത്തിന്റെ ഹയാം വുറുക്ക് എന്ന ജാവനീസ് രാജാവിന്റെ പഴയ ജാവനീസ് സ്തുതിഗീതങ്ങളാണ് ദേശവർണ്ണന അല്ലെങ്കിൽ ദെസവർണ്ണന എന്നുമറിയപ്പെടുന്ന നഗരക്രേതാഗാമ അല്ലെങ്കിൽ നാഗരാക്രതാഗാമ . 1365-ൽ പ്രപൻക ലൊന്ടറിലെഴുതിയ കകവിൻ ആണിത് . നഗരക്രേതാഗാമയിൽ മജപഹിത് സാമ്രാജ്യത്തെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളുണ്ട് . മജപഹിത് സാമ്രാജ്യത്തിലെ ഹിന്ദു-ബുദ്ധമതങ്ങളുടെ പ്രാധാന്യവും ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നിരവധി ആചാരാനുഷ്ഠാനങ്ങളും ഇതിൽ വിവരിക്കുന്നു . ലാംബോക്കിലെ കക്രാൺഗാര രാജകുടുംബത്തിനു എതിരായി 1894-ൽ ഡച്ച് ഈസ്റ്റ് ഇൻഡീസ് കമ്പനിക്കാരുടെ ഒരു സൈനിക പര്യവേഷകസംഘമെത്തി . ആ വർഷം ഡച്ചുകാർ ലാംബോക്കിലെ മാതാറം-കക്രനഗരയുടെ നശിച്ച കൊട്ടാരത്തിൽ നിന്നും വിലപിടിപ്പുള്ള ലാംബോക് നിധിയുടെ ഭാഗമായി കൈയെഴുത്തുപ്രതി കണ്ടെടുത്തു . പാശ്ചാത്യ പണ്ഡിതൻ ആയ ഒരു ഡച്ച് ഭാഷാശാസ്ത്രജ്ഞൻ . . ബ്രാൻഡസ് കൈയെഴുത്തുപ്രതി ആദ്യമായി പഠിച്ചു . ക്യുഎൻഐഎൽ പര്യവേഷണത്തിൽ 1894-ൽ ലാംബോക്കിനു കൈമാറി . ലാംബോക്ക് രാജകീയ ലൈബ്രറിയിലെ വിലപ്പെട്ട കൈയെഴുത്തുശേഖരം യുദ്ധത്തിൽ കത്തിച്ചുകളയുന്നതിൽ നിന്നും രക്ഷിച്ചെന്ന ബഹുമതിയും അദ്ദേഹം നേടിയിട്ടുണ്ട് . ഈ കവിതയെ വിവർത്തനം ചെയ്യുന്നതിൽ ഡച്ച് പണ്ഡിതന്മാരുടെ ഒരു തലമുറ തന്നെ പങ്കു വഹിച്ചിരുന്നു . അവരുടെ ചരിത്രപരമായ മൂല്യങ്ങൾ അക്കാലത്തെ ഭരണാധികാരിയുടെ മാന്ത്രിക ശക്തികളെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പൌരോഹിത്യ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു . കൈയ്യെഴുത്തുപ്രതികൾ ലൊന്ടർ ഇലകളിൽ എഴുതിയിരുന്നു . ഇൻവെസ്റ്റിഗേഷൻ ലിസ്റ്റ് കോഡ് നമ്പർ ഓ 5 . 023 . നെതർലൻഡിലെ ലൈഡെൻ യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയിലായിരുന്നു ഇത് സൂക്ഷിച്ചിരിക്കുന്നത് . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നഗരക്രേതാഗാമയുടെ വിവർത്തനം കഴിഞ്ഞതിനുശേഷം ഇത് ഇന്തോനേഷ്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പ്രചോദനവും അടിത്തറയുമായി തീർന്നു . 1973-ൽ ജൂലിയാന ക്വീൻ , ഇന്തോനേഷ്യയിലേക്ക് സന്ദർശനം നടത്തിയ സമയത്ത് , കൈയ്യെഴുത്തുപ്രതികൾ ഇന്തോനേഷ്യയിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നു . ഇന്ന് ഇത് ഇൻഡോനേഷ്യൻ നാഷണൽ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു . ഇൻവെന്ററി കോഡ് നമ്പർ 9 ആണ് . 2008 മേയ് മാസത്തിൽ യുനെസ്കോയ്ക്ക് " ദ മെമ്മറി ഓഫ് ദ വേൾഡ് റീജിയണൽ രജിസ്ട്രി ഫോർ ഏഷ്യ / പസഫിക്ക് " എന്ന പേര് നൽകി നഗരക്രേതാഗാമയുടെ പ്രാധാന്യം അംഗീകരിച്ചു . 2013 അവസാനം അത് രജിസ്റർ ചെയ്തു . ചരിത്രകാരന്മാർ രാഷ്ട്രീയ ചരിത്രം വെളിപ്പെടുത്തുന്നതിന് കവിതയെ പരിശോധിച്ചിട്ടുണ്ട് . 13 മുതൽ 14 വരെയുള്ള കാലഘട്ടത്തിൽ ഇന്നത്തെ ഇന്തോനേഷ്യൻ അതിർത്തികളിൽ കവി പ്രപൻക നിരവധി സംസ്ഥാനങ്ങൾക്ക് പേർ നല്കിയിരുന്നു . ഈ മേഖലകൾ മജപഹിത് സ്വാധീനത്തിന്റെ മേഖലയിലുള്ളതായിരുന്നു . സംസ്ഥാനങ്ങൾ മജാപഹിത് സാമ്രാജ്യത്തിൻറെ സാമന്തരാജ്യങ്ങൾ ആയി ഉൾപ്പെടുത്തിയിരുന്നതായി പ്രപൻക പറഞ്ഞിരുന്നു . സുമാത്രയിലുള്ള പല ദേശങ്ങളെക്കുറിച്ചും 13-ആം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട് . ജംബി , പാലെമ്പാങ് , തെബാ , ധർമ്മശ്രയ എന്നീ ചില ദേശങ്ങൾ സമകാലിക മേഖലകളുമായി സാമ്യമുള്ളതാകാം : കാൻഡിസ് , കഹ്വാസ് , മിനാങ്ങ്കബൗ , സിയാക് , റോകൻ , കംപാർ , പനേ , കംപാർ , ഹരു , മണ്ടെയിലിംഗ് എന്നിവയും ഇവിടെ പരാമർശിച്ചിട്ടുണ്ട് . താമിയാങ്ങ് , നെരാറ പെർലാക് , പാഡാങ്ങ് ലവാസ് , എന്നിവ സമുദ്രയുമായി പടിഞ്ഞാറ് ഭാഗത്ത് ശ്രദ്ധേയമാണ് . ലാമുറി , ബറ്റൻ , ലാംബാങ്ങ് , ബാരസ് . എന്നിവയും പരാമർശിച്ചിട്ടുണ്ട് . തഞ്ചുഗ്നെഗര കപുവസ് കട്ടിങൻ , സാമ്പിറ്റ് , കോട്ട ലിംഗ്ഗ , കോട്ട വാരിങിൻ , സാംബാസ് , ലാവാസ് എന്നിവയും പട്ടികയിലുണ്ട് .
false
നട്ടുച്ചയായിട്ടും തണുപ്പു വിട്ടുമാറിയില്ല . തേയിലച്ചെടിയുടെ ഇളംകൂമ്പുകളെ തഴുകിയെത്തുന്ന കാറ്റിനും നല്ല കുളിര് . കുന്നിനു മുകളില്‍ മഴമേഘങ്ങള്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയിരിക്കുന്നു . ചെമ്പ്രമലയുടെ മുകളിലൂടെയാണ് കാര്‍മേഘങ്ങള്‍ പതുക്കെ കടന്നു വരുന്നത് . ഏതു നിമിഷവും മഴ പെയ്യാം . വെളുത്ത മേഘക്കെട്ടുകള്‍ക്കിടയില്‍ ഏറെ നേരത്തേ സൂര്യന്‍ മറഞ്ഞിരുന്നു . പച്ചക്കരിമ്പടം പുതച്ച് മയങ്ങിക്കിടക്കുന്ന കുന്നുകളിലേക്ക് മഴനൂലുകള്‍ തൂങ്ങിയിറങ്ങാന്‍ അധികം വൈകില്ല . പെയ്തിട്ടും പെയ്തിട്ടും മതിവരാത്ത മഴ . മേപ്പാടി മുതല്‍ മുണ്ടക്കൈ വരെ കുന്നായ കുന്നു മുഴുവനും തേയിലയാണ് . ഇടയ്ക്കിടയ്ക്ക് സില്‍വര്‍ ഓക്ക് മരങ്ങള്‍ ആകാശത്തേക്കു കൂര്‍ത്തു നില്‍ക്കും . തേയില എസ്‌റ്റേറ്റുകള്‍ക്കിടയിലൂടെ വളഞ്ഞുംപുളഞ്ഞും പോകുന്ന ചെറിയ റോഡ് . വാഹനത്തിരക്ക് തീരെ ഇല്ലാത്ത ഈ വഴിയിലധികവും കെഎസ്ആര്‍ടിസിയും ജീപ്പുമാണ് ഓടുന്നത് . കുന്നില്‍ മുകളിലേക്ക് കയറിപ്പോകുന്ന പല വഴികളും എസ്‌റ്റേറ്റ് പാടികളില്‍ അവസാനിക്കുന്നു . ഷീറ്റ് മേഞ്ഞ നീണ്ട പാടിമുറികള്‍ . ചെറിയ മൂന്നു മുറികളാണ് ഒരു കുടുംബത്തിനുണ്ടാകുക . എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്കായി കമ്പനി നിര്‍മിച്ചു നല്‍കിയതാണ് പാടികള്‍ . പാടിയുടെ മുറ്റത്തു നിന്നാല്‍ തേയിലക്കുന്നുകളിലേക്ക് ചെരിഞ്ഞിറങ്ങി വരുന്ന മഴ കാണാം . ചിലപ്പോഴൊക്കെ കോടമഞ്ഞും പാഞ്ഞുവരും . ഉരുള്‍ പൊട്ടിയ പുത്തുമല കടന്നു വേണം മുണ്ടക്കൈയ്ക്കു പോകാന്‍ . ഭീതിപ്പെടുത്തുന്ന മൂകത ഇപ്പോഴും അവിടെ നിലനില്‍ക്കുന്നു . സൂചിപ്പാറ വെള്ളച്ചാട്ടവും 900 കണ്ടിയുമെല്ലാം ഈ വഴിക്കാണ് . വിനോദ സഞ്ചാരികള്‍ സൂചിപ്പാറ വെള്ളച്ചാട്ടം തേടിയാണ് വരാറ് . അവിടെനിന്നു വീണ്ടും മുന്നോട്ടു പോയാല്‍ മുണ്ടക്കൈ എത്താം . പോകുന്ന വഴിക്കാണ് തല ഉയര്‍ത്തിപ്പിടിച്ച് ദൂരേക്കു നോക്കി നില്‍ക്കുന്ന സെന്റിനല്‍ റോക്ക് . തേയിലച്ചെടികളുടെ കാവല്‍ക്കാരനായി സങ്കല്‍പ്പിച്ചാകണം വെള്ളാരംപാറയ്ക്ക് സെന്റിനല്‍ റോക്ക് എന്നു പേരു നല്‍കിയത് . ഹാരിസണ്‍ മലയാളം പ്ലാന്റേഷനു കീഴിലുള്ള ഇവിടുത്തെ എസ്റ്റേറ്റിനും സെന്റിനല്‍ റോക്ക് എസ്റ്റേറ്റ് എന്നാണ് പേര് . മഴപെയ്ത് കുതിര്‍ന്നു കിടക്കുന്ന പാറ . വലിയൊരു പാറയും അല്‍പം ചെറിയൊരു പാറയും അടുത്തടുത്തായി നില്‍ക്കുന്നു . ഏറ്റവും വലിയ പാറയില്‍ നല്ല വലിപ്പത്തില്‍ സെന്റിനല്‍ റോക്ക് എന്ന് എഴുതിയിരിക്കുന്നു . സമീപത്തുള്ള ചെറിയ പാറയുടെ മുകളില്‍ ഒറ്റമരം വളര്‍ന്നു നില്‍ക്കുന്നുണ്ട് . ഇടയ്ക്കിടയ്ക്ക് വീശുന്നകാറ്റ് മരത്തലപ്പ് ഒന്നു കുടഞ്ഞിട്ടു പോകും . റോഡില്‍ നിന്നു തോട്ടത്തിലേക്കിറങ്ങിയാല്‍ അട്ടകടിക്കും . കാലില്‍ കയറുന്നത് അറിയില്ല . ചിലപ്പോള്‍ ചെറിയൊരു ചൊറിച്ചില്‍ തോന്നും . അല്ലെങ്കില്‍ രക്തം മുഴുവന്‍ ഊറ്റിക്കുടിച്ച ശേഷമായിരിക്കും അറിയുക . ചോര കുടിച്ചു മതിയായ അട്ട കാലില്‍നിന്നു പോയാല്‍ പിന്നെയും രക്തം കട്ട പിടിക്കാതെ ഒഴുകിക്കൊണ്ടിരിക്കും . സെന്റിനല്‍ റോക്കിനോട് സലാം പറഞ്ഞ് വീണ്ടും യാത്ര തുടര്‍ന്നു . മുണ്ടക്കൈ ഗവ . സ്‌കൂളിനു സമീപത്തുകൂടി പുഴ ഒഴുകുന്നു . തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ കലങ്ങിയ വെള്ളമാണ് പുഴയിലൂടെ വരുന്നത് . മഴ മാറിയാല്‍ സ്ഫടികം പോലെ തിളങ്ങുന്ന വെള്ളം പുഴയിലെ പാറക്കെട്ടുകള്‍ക്കിടയിലൂടെ തത്തിക്കളിച്ചൊഴുകും . മുണ്ടക്കൈ അങ്ങാടിയില്‍ ടാർ റോഡ് അവസാനിക്കുന്നു . പിന്നീടങ്ങോട്ട് ചെറിയൊരു മണ്‍പാതയാണ് . കുന്നിന്‍മുകളിലേക്കു കുത്തനെ കയറിപ്പോകുന്ന പാത ചിലയിടത്ത് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട് . പാത തീരുന്നത് അമ്പലമുറ്റത്താണ് . ടേബിൾ ടോപ്പ് പോലുള്ള ആ കുന്നിന്‍മുകളില്‍ അമ്പലം തല ഉയര്‍ത്തി നില്‍ക്കുന്നു . ചുറ്റോടുചുറ്റും കൊക്ക പോലുള്ള ചരിവും കാടുമാണ് . തുമ്പപ്പൂപ്പൂക്കളും പേരറിയാത്ത നിരവധി കാട്ടുപൂക്കളും നിറഞ്ഞ അമ്പലമുറ്റം . മേഘക്കെട്ടുകള്‍ക്കിടയിലൂടെ മലയ്ക്കപ്പുറത്തേക്ക് പോകുന്ന സൂര്യന്റെ സ്വര്‍ണനൂലുകള്‍ തട്ടി ഇലത്തുമ്പിലെ മഴത്തുള്ളികള്‍ തിളങ്ങി . കോടമഞ്ഞിന്റെ നേര്‍ത്ത കുളിരില്‍ തുമ്പിയും പൂമ്പാറ്റയും ഉത്സവത്തിമിര്‍പ്പിലാണ് . കുന്നിന്‍മുകളില്‍ നിന്നാല്‍ ഒരു വശത്ത് കൂറ്റന്‍ മലനിരകള്‍ കാണാം . പാലൊഴുകി വരുന്നതു പോലെ നേര്‍ത്ത അരുവികള്‍ മലമുകളില്‍നിന്ന് ഒഴുകിയിറങ്ങുന്നു . കനത്ത കോട ഇടയ്ക്കിടയ്ക്ക വന്നു മലയെ മറച്ചു കളയും . കുന്നിന് മറുവശം വിശാലമായി കിടക്കുകയാണ് . കണ്ണെത്താദൂരത്തോളം ചെറുതും വലുതുമായ തേയിലക്കുന്നുകള്‍ . വളഞ്ഞും വലം വെച്ചും കുന്നുകളിലേക്കു കയറിപ്പോകുന്ന റോഡുകള്‍ . മഴക്കാലമായതിനാല്‍ നോക്കുന്നിടത്തെല്ലാം പച്ചപ്പിന്റെ വശ്യതയാണ് . തേയിലക്കുന്നുകള്‍ക്കിടയിലൂടെ ഇടയ്ക്കിടയ്ക്ക് കയറി വരുന്ന കോടയും മഴയും കുളിര്‍കാറ്റും കണ്ണുപൊത്തിക്കളിക്കുകയാണെന്നു തോന്നും .
false
കലാധരന്റെ സംവിധാനത്തിൽ വാണി വിശ്വനാഥ് , സായി കുമാർ , ശ്രീവിദ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള ഒരു മലയാളചലച്ചിത്രമാണ് നഗരവധു . ഓകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി . കാപ്പൻ നിർമ്മാണം ചെയ്ത ഈ ചിത്രം ഓകെ പ്രൊഡക്ഷൻസ് , ചെറുപുഷ്പം റിലീസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു . ജി . സി . കാരയ്ക്കൽ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത് . തിരക്കഥ , സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ് . പ്രഭാവർമ്മ , സുധാംശു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം . ജയചന്ദ്രൻ ആണ് . പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി . ചലച്ചിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് ഉപയോഗിക്കുന്ന വൈമാനികനില്ലാ യുദ്ധവിമാനമാണ് റീപ്പർ . സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇത്തരം വിമാനങ്ങളെ വിദൂരത്തുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളുപയോഗിച്ചാണ് നിയന്ത്രിക്കുന്നത് . മനുഷ്യസാന്നിദ്ധ്യമില്ലാതെ തന്നെ മിസൈലുകളും ബോംബുകളും ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കുവാൻ ഇവയ്ക്കു സാധിക്കും . ചെറിയ എക്സിക്യൂട്ടീവ് ജെറ്റുകളുടെ വലിപ്പമുള്ള ഇത്തരം വിമാനങ്ങൾക്ക് 50,000 അടി ഉയരം വരെ പറക്കുവാൻ കഴിയും . 2015 ഓഗസ്റ്റ് 21-ന് ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ രണ്ടു ബ്രിട്ടീഷ് ജിഹാദികളെ റീപ്പർ ഡ്രോണുപയോഗിച്ച് കണ്ടെത്തുകയും വധിക്കുകയും ചെയ്തിരുന്നു . ഐസിസിനെതിരെ സിറിയയിൽ വച്ച് ബ്രിട്ടൻ നടത്തിയ ആദ്യത്തെ ഡ്രോൺ ആക്രമണമായിരുന്നു അത് . അമേരിക്ക , ഫ്രാൻസ് , ജർമ്മനി , ഇറ്റലി തുടങ്ങിയ രാജ്യങ്ങളും റീപ്പർ ഡ്രോണുകളുപയോഗിക്കുന്നുണ്ട് . മനുഷ്യസാന്നിദ്ധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറത്താവുന്ന വിമാനങ്ങളെ പൊതുവെ ഡ്രോൺ എന്നുപറയുന്നു . അകലെയിരുന്നുകൊണ്ട് റേഡിയോ തരംഗങ്ങൾ വഴി ഇവയുമായി ആശയവിനിമയം നടത്തുവാൻ സാധിക്കും . ആദ്യ കാലങ്ങളിൽ ഇവയെ നിരുപദ്രവപരമായ കാര്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത് . ഇപ്പോൾ സൈനികാവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിച്ചു വരുന്നു . വിദൂരത്തുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളുപയോഗിച്ച് നിയന്ത്രിക്കുവാൻ സാധിക്കുന്നവയാണ് ഇത്തരം ഡ്രോണുകൾ . അമേരിക്ക , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വ്യോമാക്രമണങ്ങൾ നടത്തുവാനായി ഈ ഡ്രോണുകൾ ഉപയോഗിക്കാറുണ്ട് . മിസൈലുകളും ബോംബുകളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനും , കൃത്യമായി പ്രയോഗിക്കാനും ഡ്രോണുകൾക്കു സാധിക്കും . അതിനാൽ തന്നെ പല രാജ്യങ്ങളും ഇവയുടെ ഉപയോഗത്തെ ഭീതിയോടെയാണ് നിരീക്ഷിക്കുന്നത് . സൈനികാവശ്യങ്ങൾക്കുവേണ്ടി ഡ്രോണുകളെ ആദ്യമുപയോഗിച്ചത് അമേരിക്കയായിരുന്നു . ' ജനറൽ അറ്റോമിക്സ് എയ്റോനോട്ടിക്കൽ സിസ്റ്റംസ് ' നിർമ്മിച്ച ' ജനറൽ അറ്റോമിക്സ് എംക്യു-9 റീപ്പർ ആയിരുന്നു അമേരിക്കൻ വ്യോമസേന ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത് . തുടർന്ന് ഓസ്ട്രേലിയ , ഡൊമനിക്കൻ റിപ്പബ്ലിക് , ഫ്രാൻസ് , ജർമ്മനി , ഇറ്റലി , നെതർലന്റ്സ് , സ്പെയിൻ , ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ റീപ്പർ ഡ്രോണുകൾ വാങ്ങുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു . 2007 മുതലാണ് ബ്രിട്ടൻ റീപ്പർ ഡ്രോണുകളുപയോഗിച്ചു തുടങ്ങിയത് . താലിബാനെതിരെ അഫ്ഗാനിസ്താനിൽ റീപ്പർ ഡ്രോണുകളുപയോഗിച്ച് അമേരിക്ക ആക്രമണങ്ങൾ നടത്തിയിരുന്നു . അതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഇറാഖിലും സിറിയയയിലും ഡ്രോൺ-ആക്രമണങ്ങളിലൂടെ നിരവധി ഭീകരരെ വധിക്കുകയും ചെയ്തു . ഐസിസ് ഭീകരർക്കെതിരെ അഫ്ഗാനിസ്താനിലും ഇറാഖിലും സിറിയയിലും റീപ്പർ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ബ്രിട്ടനും നടത്തിയിട്ടുണ്ട് . ടൊർണാഡോസ് , ജീആർ 4 ജെറ്റുകൾ എന്നീ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ 1200 ദൗത്യങ്ങളിലൂടെ 250 ഐസിസ് ഭീകരരെ വധിച്ചിരുന്നു . 2015 ഓഗസ്റ്റ് 21-ന് ഐസിസിലെ രണ്ടു ബ്രിട്ടീഷ് ജിഹാദികളെ തിരഞ്ഞുപിടിച്ച് വധിക്കുവാനായി ബ്രിട്ടൻ ഉപയോഗിച്ചത് റീപ്പർ ഡ്രോണിനെയായിരുന്നു . 2015 ഓഗസ്റ്റ് 21-ന് ബ്രിട്ടീഷ് എയർഫോഴ്സ് സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ രണ്ടു ബ്രിട്ടീഷുകാരെ റീപ്പർ ഡ്രോണുപയോഗിച്ച് വധിച്ചിരുന്നു . ബ്രിട്ടനിലെ കാർഡിഫ് , അബ്ദെർഡീൻ എന്നീ സ്ഥലങ്ങളിൽ ജനിച്ചുവളർന്ന് പിന്നീട് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിൽ ചേർന്ന റെയാദ് ഖാൻ , റുഹുൾ അമീൻ എന്നിവരെയാണ് വധിച്ചത് . ബ്രിട്ടീഷ് റോയൽ എയർഫോഴ്സിലെ രണ്ടു പൈലറ്റുമാർ 4828 കിലോമീറ്റർ അകലെ ഗ്രൗണ്ട് സ്റ്റേഷനിലിരുന്നാണ് വിമാനം നിയന്ത്രിച്ചിരുന്നത് . അതീവ രഹസ്യമായി നടത്തിയ ഈ ദൗത്യം പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ മാത്രമാണ് അറിഞ്ഞിരുന്നത് . ബ്രിട്ടനിലെ കാർഡിഫിൽ ജനിച്ച റെയാദ് ഖാൻ സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായി . ബ്രിട്ടനിൽ നിന്നും നിരവധി പേരെ സംഘടനയിൽ ചേർക്കുവാൻ ഇയാൾ ശ്രമിച്ചിരുന്നു . ബ്രിട്ടനെ ആക്രമിക്കുവാനും രാജ്ഞിയടക്കമുള്ള പ്രമുഖരെ വധിക്കുവാനും പദ്ധതി തയ്യാറാക്കിയിരുന്നു . അതിനാൽ തന്നെ റെയാദ് ഖാനെ കണ്ടുപിടിച്ച് വധിക്കുന്നതിനായി സിറിയയിലേക്ക് റീപ്പർ ഡ്രോൺ അയയ്ക്കുവാൻ ഡേവിഡ് കാമറൂൺ നിർദ്ദേശം നൽകി . അതീവ രഹസ്യമായാണ് റീപ്പർ ഡ്രോണിനെ സിറിയയിലേക്ക് അയച്ചത് . കുവൈറ്റിലെ എയർഫീൽഡിൽ നിന്നും പുറപ്പെട്ട റീപ്പറിനെ നിയന്ത്രിച്ചത് ബ്രിട്ടീഷ് റോയൽ എയർഫോഴ്സിലെ രണ്ടു പൈലറ്റുമാരായിരുന്നു . ബ്രിട്ടനിലെ വാഡിങ്ടണിലെ ലിങ്കൺഷെയറിലുള്ള ഹൈടെക്ക് കൺട്രോൾ ഹബ്ബിലിരുന്ന് കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ അവർ വിമാനത്തെ നിയന്ത്രിച്ചു . കോക്‌പിറ്റിലിരുന്ന് ഒരു വിമാനം നിയന്ത്രിക്കുന്നത് പോലെയായിരുന്നു ഇവരുടെ പ്രവർത്തനം . റീപ്പറിലേക്കു സന്ദേശങ്ങൾ നൽകുവാൻ ഉപഗ്രഹ സംവിധാനങ്ങളുപയോഗിച്ചു . സിറിയയിൽ എത്തിച്ചേർന്ന വിമാനം പതിനാലു മണിക്കൂറുകൾ പറന്നുകൊണ്ടിരുന്നു . പറന്നു നടക്കുന്നതിനിടയിൽ ലക്ഷ്യസ്ഥാനത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി പൈലറ്റുമാർക്കും കുവൈറ്റിലെ ഗ്രൗണ്ട് സ്റ്റാഫിനും അയച്ചുകൊണ്ടിരുന്നു . സിറിയയിലെ റാഖയിലൂടെ പിക്കപ്പ് ട്രക്കിൽ സഞ്ചരിച്ചുകൊണ്ടിരുന്ന റെയാദ് ഖാനെ റീപ്പർ തിരിച്ചറിയുകയും ട്രക്കിലേക്ക് മിസൈൽ വിക്ഷേപിക്കുകയും ചെയ്തു . ലേസർ നിയന്ത്രിത മിസൈലായിരുന്ന ഹെൽഫയർ റെയാദ് ഖാന്റെ വാഹനത്തെ നശിപ്പിച്ചു . വാഹനത്തിലുണ്ടായിരുന്ന റെയാദ് ഖാനും റുഹുൾ അമീനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു . സിറിയയിൽ ബ്രിട്ടൻ നടത്തിയ ഡ്രോൺ ആക്രമണത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധമറിയിച്ചിരുന്നു . പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ മാത്രമായിരുന്നു ഇങ്ങനെയൊരു ദൗത്യത്തെപ്പറ്റി അറിഞ്ഞിരുന്നത് . 2015 ഓഗസ്റ്റ് 21-നു നടന്ന സംഭവത്തെപ്പറ്റി അദ്ദേഹം വിശദീകരിച്ചത് 2015 സെപ്റ്റംബർ 8-നായിരുന്നു . പാർലമെന്റിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്ത് ആക്രമണം നടത്തുവാൻ അദ്ദേഹം നിർദ്ദേശം നൽകിയതിനെ പലരും വിമർശിച്ചു . എങ്കിലും ഭീകരവാദത്തിനെതിരെയുള്ള ഈ ദൗത്യത്തെ പല രാജ്യങ്ങളും അഭിനന്ദിക്കുകയും ചെയ്തിരുന്നു .
false
ചാർലീസ് നിക്കോൾ നോബൽ സമ്മാനിതനായ ഫ്രഞ്ച് ബാക്ടീരിയ വിജ്ഞാനിയാണ് . പേനുകളാണ് ടൈഫസ് രോഗ സംക്രമണകാരകങ്ങൾ എന്ന കണ്ടെത്തലാണ് നോബൽ സമ്മാനത്തിന് ഇദ്ദേഹത്തെ അർഹനാക്കിയത് . 1866 സെപ്റ്റംബർ 21-ന് ഫ്രാൻസിലെ റൂനിൽ ജനിച്ചു . ഭിഷഗ്വരനായ പിതാവിൽ നിന്നു ജീവശാസ്ത്രത്തിൽ ശിക്ഷണം ലഭിച്ച നിക്കോൾ മെഡിക്കൽ കോളജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി . പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിൽ ജനനേന്ദ്രിയ സംബന്ധമായ ഒരിനം സാംക്രമിക രോഗത്തെ കുറിച്ചു നടത്തിയ പഠനങ്ങൾക്ക് എം . ഡി ബിരുദം ലഭിച്ചു . തുടർന്ന് റൂണിൽ തിരികെ എത്തിയ നിക്കോൾ റൂൺ മെഡിക്കൽ കോളജിൽ അധ്യാപകനായി ചേരുകയും 1896-ൽ അവിടുത്തെ ഡയറക്ടറായി നിയമിതനാവുകയും ചെയ്തു . 1903 വരെ ഈ പദവിയിൽ തുടർന്ന ഇദ്ദേഹം പിന്നീട് ടൂണിസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് തലവനായി നിയമിതനായി . ഡിഫ്തീരിയയുടെ പ്രതിസിറം ഉത്പാദനത്തിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് നിക്കോൾ തന്റെ ഗവേഷണജീവിതം ആരംഭിക്കുന്നത് . തുടർന്നുള്ള 33 വർഷക്കാലംകൊണ്ട് ഇദ്ദേഹത്തിന്റെ സാരഥ്യത്തിൽ ടൂണിസ് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് , ബാക്ടീരിയോളജിക്കൽ ഗവേഷണകേന്ദ്രം എന്ന നിലയിൽ ആഗോളപ്രശസ്തി നേടി . സാംക്രമിക രോഗങ്ങൾക്കുള്ള സിറവും വാക്സിനുകളും നിർമ്മിക്കുന്ന ഒരു പ്രധാന കേന്ദ്രവുമായി ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നതിലും നീക്കോൾ കാരണഭൂതനായി . ഈ കാലഘട്ടത്തിലാണ് ടൈഫസ് രോഗം കൊടുംഭീതി പരത്തിക്കൊണ്ട് വ്യാപകമായി പടർന്നു പിടിച്ചത് . രോഗബാധിതരായ വ്യക്തികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശരീരം കഴുകി വൃത്തിയാക്കുകയും വസ്ത്രങ്ങൾ നശിപ്പിക്കുകയും ചെയ്താൽ രോഗം സംക്രമിക്കുന്നില്ലെന്നു മനസ്സിലാക്കിയതോടെ ടൈഫസ് രോഗകാരകം തൊലിപ്പുറത്തോ വസ്ത്രത്തിലോ ആണെന്ന് നിക്കോൾ തിരിച്ചറിഞ്ഞു . ഈ അറിവ് രോഗകാരകം നിർണയിക്കുന്നതിലെ വഴിത്തിരിവായി . അങ്ങനെ മനുഷ്യനുൾപ്പെടുന്ന മൃഗശരീരത്തിലെ പേനുകൾ ആണ് ടൈഫസ് വിപത്തിനു കാരണമെന്ന് കുരങ്ങുകളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് നീക്കോൾ തെളിയിച്ചു . ഈ ദിശയിൽ നടത്തിയ തുടർ പഠനങ്ങളിലൂടെ എലികളിലെ ചെള്ളുകൾ പടർത്തുന്ന മ്യൂറൈൻ ടൈഫസും പേൻ പടർത്തുന്ന ടൈഫസും തമ്മിൽ വേർതിരിച്ചറിയുന്നതിനുള്ള വഴിയൊരുക്കുന്നതിനും നിക്കോളിനു സാധിച്ചു . ടൈഫസിന്റെ സംക്രമണരീതിയെകുറിച്ചുള്ള നിക്കോളിന്റെ കണ്ടെത്തലുകളാണ് 1914 - 18 , 1939 - 45 ലോകയുദ്ധങ്ങളിൽ ടൈഫസ് സംക്രമണം പ്രതിരോധിക്കുന്നതിനു സഹായകമായത് . ബ്രൂസെല്ലോസിസ് , മീസിൽസ് , ഡിഫ്തീരിയ , ക്ഷയം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തമായ അറിവ് ലഭ്യമാക്കുന്നതിലും നിക്കോളിന്റെ സംഭാവനകൾ ഗണ്യമാണ് . 1936 ഫെബ്രുവരി 28-ന് ട്യൂണിസിൽ ഇദ്ദേഹം നിര്യാതനായി .
false
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ ഇന്ത്യയിലെ സ്വതന്ത്രമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഒരു ഇസ്‌ലാമിക പ്രസ്ഥാനമാണ് . മതം , രാഷ്ട്രീയം , സാമൂഹികം , സാംസ്കാരികം , സാമ്പത്തികം തുടങ്ങി വ്യത്യസ്തങ്ങളായ മേഖലകളിൽ പ്രസ്ഥാനം ഇടപെട്ടു കൊണ്ടിരിക്കുന്നു . ജലാലുദ്ദീൻ അൻസ്വർ ഉമരിയാണ് അഖിലേന്ത്യാ അമീർ . അവിഭക്ത ഇന്ത്യയിൽ 1941 ആഗസ്റ്റ് 26-ന്‌ സയ്യിദ് അബുൽ അ‌അ്‌ലാ മൗദൂദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ ജമാ‌അത്തെ ഇസ്‌ലാമി രൂപം കൊണ്ടത് . ഇന്ത്യാ- പാക് വിഭജനാനന്തരം 1948 ഏപ്രിലിൽ അലഹബാദിൽ വെച്ച് മൗലാനാ അബുല്ലൈസ് ഇസ്‌ലാഹിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപം നൽകി . ഇതേ സമയം ജമ്മു-കശ്മീരിലെ പ്രവർത്തകർ സ്വതന്ത്രമായി ജമ്മു-കശ്മീർ ജമാഅത്തെ ഇസ്‌ലാമിക്കും രൂപം നൽകി . ഇസ്‌ലാമിക കാഴ്ച്ചപ്പാടിൽ ഒരു സമൂഹനിർമിതിയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം . മനുഷ്യ നിർമിത വ്യവസ്ഥകൾക്കു പകരം തികച്ചും ദൈവിക നീതിയലധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം എന്ന് ജമാ‌അത്ത് വിശ്വസിക്കുന്നു . ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിന്റെ സംസ്ഥാപനമാണ് ജമാഅത്തിന്റെ ലക്ഷ്യം . ഇന്ത്യൻ ഭരണഘടനക്കു വിധേയമായി സമാധാന മാർഗ്ഗത്തിലൂടെയുള്ള പ്രബോധന പ്രവർത്തനങ്ങൾ മാത്രമെ ഈ ലക്ഷ്യത്തിനായി അതു സ്വീകരിക്കുന്നുള്ളു . തീവ്രവാദവും സായുധ മാർഗ്ഗങ്ങളും തത്ത്വത്തിലും പ്രയോഗത്തിലും ഈ സംഘടന എതിർക്കുന്നു . മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ മാത്രമല്ല പൊതുസമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും അത് ഇടപെടുന്നു . ഇന്ത്യയിലെ പിന്നാക്കം നിൽക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ജനസേവന സംരംഭമാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് . ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സന്നദ്ധ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ആണ് . പിന്നോക്ക ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത ട്രസ്റ്റുകളും സൊസൈറ്റികളും രൂപവത്കരിച്ചുകൊണ്ട് രൂപീകരിച്ച വിഷൻ 2016 പദ്ധതിയാണ് ഹ്യൂമൻ വെൽഫെയർ ട്രസ്റ്റിന്റെ ഇപ്പോഴത്തെ മുഖ്യ ഊന്നൽ . നൂറോളം ഏജൻസികളുമായി സഹകരിച്ചാണ് വിഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് . 55 ബില്ല്യൻ ഇന്ത്യൻ രൂപ രൂപയുടേതാണ് പദ്ധതി . ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ശാഖകളോ ഉപശാഖകളോ ആയി പ്രവർത്തിക്കുന്നു . പ്രധാന സോണുകൾ 19 എണ്ണമാണ് . ജമ്മു കാശ്മീർ ഒഴികെ എല്ലായിടത്തും ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ നയപരിപാടികൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത് . സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അനേകം അപവാദങ്ങൾ സംഘടനയുടെ മേൽ ഉണ്ടായിട്ടുണ്ട് . അടിയന്തരാവസ്ഥക്കാലത്തും ബാബറി മസ്ജിദ്‌ തകർക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെത്തുടർന്ന് 1992-ലും ജമാഅത്തെ ഇസ്‌ലാമിയെ ഭാരതസർക്കാർ‍ നിരോധിച്ചിരുന്നു . ആദ്യ തവണ അടിയന്തരാവസ്ഥ അവസാനിച്ചതിനെ തുടർന്ന് നിരോധം നീക്കി . രണ്ടാം തവണ 1994-ൽ സുപ്രീംകോടതി ഈ നിരോധനം റദ്ദാക്കുകയും സംഘടനയ്ക്ക്‌ പ്രവർത്തനസ്വാതന്ത്ര്യം അനുവദിയ്ക്കുകയും ചെയ്തു . — ഗാന്ധിജി , സർച്ച്ലൈറ്റ്‌ പറ്റ്ന 27 ഏപ്രിൽ 1946 — ജസ്‌ : വി . എം . താർക്കുണ്ഢെ , , , 1997 , 269 , 70 , 71 , 254 , 255 ഇന്ത്യയുടെ ഭരണഘടനയേയും ഭരണ-നിയമവ്യവസ്ഥകളേയും അംഗീകരിക്കാത്തതും ഇടതു തീവ്രവാദ , മത തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നതുമായ സംഘടനയാണിതെന്നു 2014-ൽ കേരളാ ആഭ്യന്തരവകുപ്പ് കേരളാ-ഹൈക്കോടതിക്ക് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ സംഘടന വിമർശിക്കപ്പെട്ടിട്ടുണ്ട് .
false
വനത്തിനുള്ളിൽ മാംസഭുക്കുകളായ ജീവികളുടെ കണ്ണിൽപ്പെടാതെ കഴിയുകയെന്നത് മറ്റ് ജീവികളുടെ നിലനിൽപ്പിന്റെ പ്രശ്നമാണ് . പലപ്പോഴും അവയുടെ മുന്നിൽനിന്നും ഓടിയൊളിക്കാൻ പാടുപെടേണ്ടിവരും . പക്ഷേ ജനിച്ചുവീണ് ഉടനെയാണ് ആക്രമണം ഉണ്ടാകുന്നതെങ്കിലോ ? നടക്കാൻ പോലുമറിയാത്ത കുഞ്ഞാണെങ്കിൽ കഥ കഴിഞ്ഞതുതന്നെ . എന്നാൽ ജനിച്ചു മണിക്കൂറുകൾ മാത്രം പിന്നിട്ട തന്റെ കുഞ്ഞിനെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ അമ്മ ജിറാഫ് തയാറല്ലായിരുന്നു . കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ അവസാന നിമിഷം വരെ പോരാടിയ അമ്മ ജിറാഫിന്റെ ദൃശ്യമാണ് ഇപ്പോൾ കെനിയയിലെ ഒലാരെ മോട്ടോറോഗി വന്യജീവിസങ്കേതത്തിൽ നിന്നും പുറത്ത് വരുന്നത് . ജിറാഫ് പ്രസവിക്കുന്ന സമയത്ത് തന്നെ കുഞ്ഞിനെ ഇരയാക്കാനായി തക്കം പാർത്തിരിക്കുകയായിരുന്നു ഒരു പെൺസിംഹവും കഴുതപ്പുലികളും . സാധാരണഗതിയിൽ ജിറാഫുകൾ ജനിച്ചു കഴിഞ്ഞാൽ അരമണിക്കൂറിനകം വിറയ്ക്കാതെ നടക്കാൻ പരിശീലിക്കും . 10 മണിക്കൂർ പിന്നിടുമ്പോഴേക്കും അവ ഓടി നടക്കാൻ തുടങ്ങും . എന്നാൽ ഇതിനൊക്കെ സമയം കിട്ടുന്നതിനു മുൻപ് കടിച്ചു കീറാൻ നിൽക്കുന്ന മൃഗങ്ങളിൽനിന്നും കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലായിരുന്നു അമ്മ ജിറാഫ് . കഷ്ടിച്ച് നടക്കാൻ മാത്രം സാധിക്കുന്ന കുഞ്ഞിനെയും കൊണ്ട് അമ്മ ജിറാഫ് ഏറെദൂരം പരമാവധി വേഗത്തിൽ നീങ്ങാൻ ശ്രമിച്ചു . ജനിച്ച ശേഷം അമ്മയുടെ മുലപ്പാൽ പോലും കുടിക്കാനാവാതെയായിരുന്നു കുഞ്ഞു ജിറാഫിന്റെ ജീവൻ രക്ഷിക്കാനുള്ള പലായനം . ഇതിനിടെ പിന്നാലെ കൂടിയ കഴുതപ്പുലികൾ ശ്രമം ഉപേക്ഷിച്ച് മടങ്ങിയെങ്കിലും പെൺസിംഹം എളുപ്പത്തിൽ കിട്ടുന്ന ഇരയായ ജിറാഫിനെ വിട്ടുകളയാൻ തയാറല്ലായിരുന്നു . പലതവണ പെൺസിംഹം അടുത്തെത്തിയെങ്കിലും അപ്പോഴെല്ലാം അമ്മ ജിറാഫ് അതിനെ തുരത്തിയോടിച്ചു . ആറു കിലോമീറ്ററോളം ദൂരമാണ് കുഞ്ഞുമായി ജിറാഫ് രക്ഷതേടി പാഞ്ഞത് . എന്നാൽ ഇവർ ഒടുവിൽ ചെന്നെത്തിയത് നദീ തീരത്തായിരുന്നു . മുനമ്പ് പോലെയുള്ള ഭാഗത്ത് എത്തിയതിനാൽ ജിറാഫിനും കുഞ്ഞിനും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ സിംഹം ആക്രമിക്കാനായി പാഞ്ഞടുത്തു . ഇതോടെ പരിഭ്രാന്തിയിലായ അമ്മ ജിറാഫ് അബദ്ധത്തിൽ തട്ടിയതോടെ കുഞ്ഞ് നദീതടത്തിലേക്ക് വീഴുകയും ചെയ്തു . കുഞ്ഞിനെ എങ്ങനെയും മുകളിലേക്ക് കയറ്റാൻ അമ്മ ജിറാഫ് ശ്രമിച്ചെങ്കിലും കുഞ്ഞിന് അതിനുള്ള ശക്തിയുണ്ടായിരുന്നില്ല . ഒട്ടും സമയം പാഴാക്കാതെ പെൺസിംഹം കുഞ്ഞിനുമേൽ ചാടിവീണ് അതിന്റെ കഴുത്തിൽ കടിച്ചുപിടിച്ച് വെള്ളത്തിലേക്ക് വലിച്ചു . അമ്മ ജിറാഫ് പലതവണ തുരത്തിയെങ്കിലും പെൺസിംഹം തുടരെ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു . ഒടുവിൽ അമ്മ ജിറാഫ് സർവശക്തിയുമെടുത്ത് സിംഹത്തിന് നേരെ പാഞ്ഞടുത്തതോടെ അത് അല്പം മാറി കാത്തിരുന്നു . അപ്പോഴേക്കും കുഞ്ഞു ജിറാഫിന്റെ മരണം ഏതാണ്ട് ഉറപ്പായികികഴിഞ്ഞിരുന്നു . നിവർത്തിയില്ലാതെ അമ്മ ജിറാഫും അവിടെനിന്നും അകന്നുനിന്നു . എന്നാൽ അദ്ഭുതമെന്നപോലെ കുഞ്ഞു ജിറാഫ് വീണ്ടും എഴുന്നേറ്റ് നിൽക്കുകയും ഏതാനും ചുവടുകൾവച്ച് വെള്ളത്തിലേക്കിറങ്ങുകയും ചെയ്തു . ജീവൻ നിലനിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും ക്ഷീണിച്ച് അവശനിലയിലായ കുഞ്ഞ്ജിറാഫ് നിലതെറ്റി വെള്ളത്തിലേക്ക് വീണു . വീണ്ടും എണീറ്റു നിൽക്കാൻ കുഞ്ഞ് പലതവണ ശ്രമിക്കുന്നതും പരാജയപ്പെടുന്നതും വിഡിയോയിൽ കാണാം . ഒടുവിൽ രക്ഷപ്പെടാനാവാത്ത വിധം കുഞ്ഞു ജിറാഫ് വെള്ളത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു . വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ ഡോൺ ഹെയ്നെയാണ് അസാധാരണമായ ഈ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പകർത്തിയത് . വനത്തിൽ സഫാരിക്കെത്തിയ സന്ദർശകരുമായി നീങ്ങുന്നതിനിടെ യാദൃശ്ചികമായി ഈ കാഴ്ച കണ്ട അദ്ദേഹം അത് ക്യാമറയിൽ പകർത്തുകയായിരുന്നു .
false
‘ അവരുടെ അതിജീവനം നമ്മുടെ കൈകളിലാണ്’എന്നതാണ് ഈ വർഷത്തെ അന്തർദേശിയ കടുവാ ദിന സന്ദേശം . ജൈവ വൈവിധ്യ വ്യവസ്ഥയിലെ പ്രധാനിയായ കടുവകളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നതിനാണ് ജൂലൈ 29 ലോക കടുവ ദിനമായി ആചരിക്കുന്നത് . മാർജാര കുടുംബത്തിലെ ഏറ്റവും വലിയ അംഗമായ കടുവയ്ക്ക് വകഭേദങ്ങൾ പലതുണ്ട . ് കടുവകളുടെ ഒൻപത് വകഭേദങ്ങളെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത് . ഇതിൽ മൂന്നെണ്ണത്തിന് ഇരുപതാം നൂറ്റാണ്ടിൽ തന്നെ വംശനാശം സംഭവിച്ചിരുന്നു . ആറു തരത്തിലുള്ള കടുവകൾ മാത്രമാണ് ഇപ്പോൾ ഉള്ളത് . എന്നാൽ ഇത് തെറ്റാണെന്ന് വാദിക്കുന്നവരും ഉണ്ട് . 2015ൽ സയൻസ് അഡ്വാൻസസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത് രണ്ടു ഉപ സ്പീഷീസുകൾ മാത്രമാണുള്ളതെന്നാണ് . എന്നാൽ 2018ൽ കറന്റ് ബയോളജി എന്ന ജേർണൽ ആറു ഉപസ്പീഷീസുകൾ ഉണ്ടെന്ന വാദത്തെ അംഗീകരിച്ച് ജനിതക തെളിവുകൾ അവതരിപ്പിച്ചു . കുടുംബം : ഫെലിഡേ ശാസ്ത്രനാമം : പാന്തറാ ടൈഗ്രിസ് സൈബീരിയ ആണ് കടുവകളുടെ ജന്മദേശം . കേരളത്തിലെ കടുവാ സംരക്ഷണ കേന്ദ്രങ്ങളാണ് പെരിയാറും പറമ്പിക്കുളവും . 1972–ൽ കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു . ബംഗ്ലദേശിന്റെയും ദേശീയമൃഗം കടുവ തന്നെ . 2010–ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നടന്ന ഉച്ചകോടിയിൽ ജൂലൈ 29 ലോക കടുവാ ദിനമായി പ്രഖ്യാപിച്ചു . ദിനാചരണത്തിനു വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ നേതൃത്വം നൽകുന്നു . ഇന്ത്യ , നേപ്പാൾ , മ്യാൻമർ , ഭൂട്ടാൻ , റഷ്യ , ബംഗ്ലദേശ് , തായ്‍ലൻഡ് , ലാവോസ് , കംബോഡിയ , വിയറ്റ്നാം , മലേഷ്യ , ഇന്തൊനീഷ്യ , സുമാത്ര , ചൈന തുടങ്ങിയ രാജ്യങ്ങളിൽ കടുവകളുണ്ട് . കടുവകളില്ലാത്ത പ്രമുഖവനമേഖലകളാണ് ആഫ്രിക്കൻ കാടുകൾ . 2010ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ നടന്ന മൃഗസംരക്ഷണ രംഗത്തെ രാജ്യാന്തര സംഘടനകളുടെ ഉന്നതതല സമ്മേളനമാണ് എല്ലാവർഷവും ജൂലൈ 29 രാജ്യാന്തര കടുവാദിനമായി ആചരിക്കുവാൻ തീരുമാനിച്ചത് . കാട്ടു കടുവകളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അവയെ വംശനാശത്തിന്റെ വക്കിൽ നിന്നും സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ലോകത്തെ ബോധ്യപ്പെടുത്തുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം . കടുവയെ അടുത്തറിയാം കാട് അടക്കിവാഴുംവിധം വാസസ്ഥലങ്ങളിൽ റോന്തുചുറ്റുന്ന സ്വഭാവം കടുവയ്ക്കുണ്ട് . സാധാരണ ആൺകടുവകളുടെ അധീനപ്രദേശം 70 മുതൽ മുതൽ 100 ചതുരശ്രകിലോമീറ്റർ വരെ വരും . പെൺകടുവകൾക്ക് ഇത് 25 ചതുരശ്രകിലോമീറ്ററാണ് . എന്നാൽ സൈബീരിയൻ കടുവകളുടെ അധികാര പരിധി പതിനായിരം ചതുരശ്ര കിലോമീറ്റർ വരെ വരുമെന്ന് കണക്കാക്കിയിട്ടുണ്ട് . മൂത്രത്തോടൊപ്പം പ്രത്യേകമണമുള്ള സ്രവവും പാറകളിലും മരങ്ങളിലും ഒഴിച്ച് ഇവ പരിധി അടയാളപ്പെടുത്തുന്നു . മരങ്ങളിൽ നഖം കൊണ്ട് പാടുകൾ ഉണ്ടാക്കിയും അതിര് തിരിക്കും . ഒരു ആൺകടുവയുടെ പരിധിയിൽ പല പെൺകടുവകൾ കാണുമെങ്കിലും മറ്റൊരു ആൺകടുവയെ സ്വന്തം പരിധിയിൽ കാണുന്നത് അവ തമ്മിലുള്ള പോരാട്ടത്തിലും മിക്കവാറും ഒരു കടുവയുടെ അന്ത്യത്തിലുമായിരിക്കും അവസാനിക്കുക . ഒറ്റയ്ക്ക് കഴിയുന്ന ഇവ പ്രജനന കാലത്തുമാത്രമേ ഇണയോടൊപ്പം ജീവിക്കാറുള്ളൂ . മൂന്നോ നാലോ വർഷത്തിൽ ഒരിക്കൽ 3–7 കുഞ്ഞുങ്ങളെ പ്രസവിക്കും . 105–110 ദിവസമാണ് ഗർഭകാലം . ജനിക്കുമ്പോൾ ഒരു കിലോയോളമാണ് ഭാരം . പ്രസവിച്ച് കുറച്ച് ദിവസങ്ങൾക്കുശേഷമേ കുഞ്ഞുങ്ങളുടെ കണ്ണ് തുറക്കുകയുള്ളു . പ്രായപൂർത്തിയാവുന്നത് മൂന്നു വർഷംകൊണ്ടാണ് . 10 മുതൽ 15 വയസ്സുവരെയാണ് ആയുർ ദൈർഘ്യം . മനുഷ്യർക്ക് ഹസ്തരേഖ പോലെയാണ് കടുവകൾക്ക് അവയുടെ വരകൾ . ഓരോ കടുവകളുടെയും വരകൾ വ്യത്യസ്തമായിരിക്കും . കാട്ടിൽ മറഞ്ഞിരിക്കാൻ ഈ വരകൾ ഇവയെ സഹായിക്കുന്നു . കറുപ്പ് അല്ലെങ്കിൽ ബ്രൗൺ നിറത്തിലുള്ള വരകളോടുകൂടിയ ഓറഞ്ച് നിറത്തിലുള്ള രോമാവൃതമായ ശരീരമാണ് മിക്ക കടുവകൾക്കും ഉള്ളത് . ഉപസ്പീഷീസുകൾക്ക് അതനുസരിച്ച് വ്യത്യാസമുണ്ട് . ഏറ്റവും വലിയ ഇനമായ സൈബീരിയൻ കടുവകൾക്ക് ഇളം ഓറഞ്ച് നിറത്തിലുള്ള ശരീരത്തിൽ കുറച്ച് വരകൾ മാത്രമാണുള്ളത് . എന്നാൽ ചെറിയ ഇനമായ സുമാത്രൻ കടുവകൾക്കാകട്ടെ ഇരുണ്ട നിറയെ വരകളുള്ള ശരീരമാണുള്ളത് . ഏകാന്ത വാസം ഇഷ്ടപ്പെടുന്ന ജീവികളാണ് കടുവകൾ . പൂർണ്ണവളർച്ചയെത്തിയ ആൺകടുവക്ക് 200 കിലോഗ്രാമെങ്കിലും ഭാരമുണ്ടാകും 300 കിലോഗ്രാമിലധികം ഭാരമുള്ളവയും അപൂർവ്വമല്ല . ഇന്ത്യയിൽ 1967ൽ വെടിവച്ചുകൊന്ന ഒരു കടുവക്ക് 390 കിലോഗ്രാം ഭാരമുണ്ടായിരുന്നു . പെൺകടുവകൾ സാധാരണ 180 കിലോഗ്രാമിലധികം ഭാരം വെയ്ക്കാറില്ല . മൂന്ന് മീറ്റർ ആണ് ആൺകടുവകളുടെ ശരാശരി നീളം . പെൺകടുവകൾക്കിത് 2 . 5 മീറ്ററായി കുറയും . അഞ്ചുമീറ്ററോളം ഉയരത്തിൽ ചാടാനും 10 മീറ്ററോളം നീളത്തിൽ ചാടാനും കടുവകൾക്കു ശേഷിയുണ്ട് . സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള ഇരകളെ കീഴടക്കാനും കടത്തിക്കൊണ്ടുപോകുവാനും നിസ്സാരമായി സാധിക്കും . മാനുകൾ , മ്ലാവ് , കാട്ടുപോത്ത് തുടങ്ങിയവയെ വേട്ടയാടിപ്പിടിച്ചാണ് ഭക്ഷണമാക്കുന്നത് . ഏതു പരിതസ്ഥിതിയോടും ഇങ്ങാൻ കഴിവുണ്ട് . ചെറിയ ജീവികളേപ്പോലും തിന്നു ജീവിക്കാനാകും . കണ്ടൽക്കാടുകളിൽ കഴിയുന്ന കടുവകൾ ചെറുമീനുകളെമാത്രം ഭക്ഷിച്ചും ജീവിക്കും . കടുവയ്ക്ക് ഒരു ദിവസം അഞ്ചുകിലോ മാംസം മതിയെന്നാണ് മൃഗശാല അധികൃതർ പറയുന്നത് . ആഴ്ചയിലൊരിക്കൽ വയർ നിറഞ്ഞാൽ മതിയെന്ന് ജന്തു ശാസ്ത്രജ്ഞരും പറയുന്നു . കടുവയുടെ താടിയെല്ലിന്റെ ശക്തി കൊണ്ട് , അറുപതോ എഴുപതോ കിലോ ഭാരമുളള മൃഗങ്ങളെ കടിച്ചെടുത്ത് നടക്കാൻ കഴിയും . ശരീരത്തിന്റെ മൂന്നിലൊന്നു ഭാരമുള്ള ഇരകളേയും കൊണ്ട് രണ്ടുമീറ്ററിലധികം ഉയരത്തിൽ ചാടാനും കഴിവുണ്ട് . കഴുത്തിനു പിറകിൽ ദംഷ്ട്രകളിറക്കിയാണ് ഇരകളെ കീഴടക്കുന്നത് . അങ്ങനെ ചെയ്യുന്നതു വഴി സുഷുമ്നാ നാഡി തകർക്കാനും ഇരകളെ വളരെ പെട്ടെന്നു തന്നെ കീഴ്പ്പെടുത്താനും കഴിയുന്നു . ജലസാമീപ്യമുള്ള പ്രദേശങ്ങളാണ് കടുവകൾക്കു കൂടുതൽ ഇഷ്ടം . ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കടുവകൾ കണ്ടുവരുന്ന പ്രദേശങ്ങളെ പ്രധാനമായും നാലായി തിരിക്കാം . വടക്കുകിഴക്കൻ കണ്ടൽ കാടുകൾ , ചതുപ്പു പ്രദേശങ്ങൾ , ഹിമാലയ വനങ്ങൾ , ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മലനിരകളോടു ചേർന്നുള്ള വനങ്ങൾ,പശ്ചിമഘട്ട മലനിരകൾ . ചതുപ്പുകളും കണ്ടൽക്കാടുകളും നിറഞ്ഞ സുന്ദർബൻ പ്രദേശത്താണ് ഇന്ത്യൻ കടുവകൾ ഏറ്റവും കൂടുതൽ ഉള്ളത് . കേരളത്തിൽ സുൽത്താൻ ബത്തേരി ആസ്ഥാനമായ വയനാട് വന്യജീവിസങ്കേതം , സൈലന്റ് വാലി ദേശീയോദ്യാനം , പെരിയാർ കടുവാസങ്കേതം എന്നിവിടങ്ങളിൽ കടുവകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് . തോൽപ്പെട്ടി , കുറിച്യാട് , മുത്തങ്ങ , സുൽത്താൻ ബത്തേരി എന്നീ റേഞ്ചുകിളിലും കടുവകളുണ്ട് . മഞ്ഞുമലകളോടു ചേർന്നാണ് വടക്കൻ റഷ്യയിലെ സൈബീരിയൻ കടുവകളുടെ വാസം . ഇരകളെ കിട്ടാതെവരുമ്പോഴും പ്രായം ചെന്നോ മുറിവേറ്റോ കഴിയുമ്പോഴും ഇവ മനുഷ്യരെ ആക്രമിക്കാം . ഈ സ്വഭാവമാണ് കടുവയ്ക്ക് നരഭോജി എന്ന് പേര് നേടിക്കൊടുത്തത് . മാംസാഹാരം കിട്ടാതെ വരിക , യാദൃശ്ചികമായി മനുഷ്യമാംസം കഴിക്കേണ്ടി വരിക , കാട്ടുമൃഗങ്ങളെ പിടിക്കാൻ കഴിയാതെ വരിക ഇതെല്ലാം കടുവയെ നരഭോജിയാക്കും . കടുവകൾ കൂടുതൽ ഇന്ത്യയിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനമായ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെചുമതലപ്പെടുത്തിക്കൊണ്ട് 2006–ൽ ഇന്ത്യയിൽ കടുവ സെൻസസ് ആരംഭിച്ചു . 2006 ൽ നടത്തിയ സെൻസസ് പ്രകാരം 1,411 കടുവകൾ മാത്രമാണ് ഇന്ത്യയിലുള്ളതെന്ന് വ്യക്തമായി . വംശനാശം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതോടെ ഊർജിതമായി ആരംഭിച്ചു . ഇതിന്റെ ഫലമായി ഈ സംഖ്യ 2010 ൽ 1,706 ആയി ഉയർന്നു , 2014 ൽ 2,226 ആയി . 2018–ലെ കണക്കു പ്രകാരം 2967 കടുവകളാണ് ഉളളത് . നാലുവർഷം കൊണ്ട് 741 കടുവകളാണ് വർധിച്ചത് . 2022–ലെ സമയപരിധിക്ക് മുമ്പ് തന്നെ കടുവകളുടെ എണ്ണം വർധിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞത് വലിയ നേട്ടമാണ് . ലോകത്തിലെ 80 ശതമാനത്തിലധികം കാട്ടുകടുവകളും ഇന്ത്യയിലാണ് . കടുവകളുടെ പാദമുദ്രകൾ പകർത്തിയെടുത്തും സ്വഭാവത്തെപ്പറ്റിയുളള അറിവനുസരിച്ചുമാണ് സെൻസസ് എടുക്കുന്നത് . വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ നദികൾ , തോടുകൾ , നടപ്പാതകൾ കുന്നുകളുടെ മുകൾഭാഗം എന്നിവിടങ്ങളിൽ വിവിധ സെൻസസ് പാർട്ടിയെ നിയമിക്കും . കടുവകളുടെ മുൻ പാദമുദ്ര കണ്ടാൽ കണ്ണാടിയും ട്രേസിങ് പേപ്പറും വച്ച് പകർത്തിയെടുക്കുകയാണ് ഇവരുടെ ജോലി . മറ്റുചിലർ കാട്ടിൽ നടന്ന് കടുവയുടെ കാഷ്ഠമുണ്ടോ മരത്തിലോ തറയിലോ മാന്തിയിട്ടുണ്ടോ എന്നെല്ലാം നോക്കും . ഇതനുസരിച്ചാണ് കണക്ക് എടുക്കുന്നത് . ഇന്ന് കാണപ്പെടുന്ന കടുവകൾ 1 . ബംഗാൾ കടുവ 2 . സൈബീരിയൻ കടുവ 3 . സുമാത്രൻ കടുവ 4 . മലയൻ കടുവ 5 . ഇന്തോചൈനീസ് കടുവ 6 . ദക്ഷിണചൈന കടുവ വംശനാശം സംഭവിച്ച കടുവകൾ 1 . ബാലി കടുവ 2 . കാസ്പിയൻ 3 . ജാവാൻ കടുവ .
false
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ്‌ 27 വർഷത്തിലെ 239 -ാം ദിനമാണ്
false
തന്‍റെ സ്കൂട്ടറില്‍ വാര്‍ത്തകള്‍ക്ക് വേണ്ടി കുതിച്ചു പായുന്ന ശിവ്ദേവി … ശ്രദ്ധിക്കപ്പെടുന്ന ഈ ദളിത് ജേണലിസ്റ്റ് 30 വര്‍ഷം മുമ്പ് ഇങ്ങനെ ആയിരുന്നില്ല . അവരുടെ മാറ്റത്തിന്‍റെയും ധീരത നിറഞ്ഞ യാത്രയുടേയും കഥ അവരെ , ' യഥാര്‍ത്ഥ പോരാളി ' എന്ന് അടയാളപ്പെടുത്തുന്നതാണ് … ഉത്തര്‍പ്രദേശിലെ ബാന്ദാ നഗരത്തില്‍ നിന്നും മാറിയാണ് ശിവ്ദേവിയുടെ വീട് … ഇന്നവര്‍ അറിയപ്പെടുന്ന ഒരു പത്രപ്രവര്‍ത്തകയാണ് . അവളുടെ ' ജേണലിസ്റ്റ് ' എന്ന പദവിയിലേക്കുള്ള യാത്രയുടെ കാഠിന്യം അറിയണമെങ്കില്‍ കുറച്ചധികം വര്‍ഷങ്ങള്‍ പിറകിലേക്ക് പോകണം … 2011 -ലാണ് . ഒരു റീ യൂണിയന്‍ നടക്കുന്നു . അതില്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീ , അതായിരുന്നു ശിവ്ദേവി … ആ സംഗമം ഏതെങ്കിലും സ്കൂള്‍ , കോളേജ് ബാച്ചിന്‍റേതായിരുന്നില്ല … 20 വര്‍ഷം മുമ്പ് നടന്ന ഒരു കോഴ്സില്‍ പങ്കെടുത്തവരുടെ സംഗമം ആയിരുന്നു അത് . ദളിത് , ആദിവാസി യുവതികള്‍ക്കായി സംഘടിപ്പിച്ച ആറ് മാസം നീണ്ട കോഴ്സില്‍ പങ്കെടുത്തവരായിരുന്നു അത് . അവരുടെ ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു ആ കോഴ്സ് . ശിവ്ദേവിയെ സംബന്ധിച്ചാകട്ടെ അവളുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒന്നും … 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞയുടന്‍ തന്നെ സ്ത്രീധനത്തിന്‍റെ പേരും പറഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ശിവ്ദേവിയെ ഉപദ്രവിച്ച് തുടങ്ങിയിരുന്നു . ഒരു ദിവസം ശിവ്ദേവി തന്‍റെ ഭര്‍ത്താവിന്‍റെ വീട്ടുകാരോട് , താന്‍ ദളിത് , ആദിവാസി യുവതികള്‍ക്കായി സംഘടിപ്പിക്കുന്ന ആറ് മാസത്തെ ഒരു കോഴ്സിന് ചേരാന്‍ പോവുകയാണ് എന്ന് പറഞ്ഞു . ' അതിനെങ്ങാനും പോയാല്‍ തിരികെ വീട്ടിലേക്ക് വന്നുപോകരുത് ' എന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ ഭീഷണി . ഏതായാലും ഭീഷണിയിലൊന്നും തളരാതെ തന്നെ അവള്‍ കോഴ്സില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു . ' ജില്ലാ മജിസ്ട്രേറ്റ് ആവാന്‍ പോവുകയാണോ നീ ? ' എന്ന പരിഹാസ ചോദ്യം അവള്‍ കേട്ടതായി പോലും ഭാവിച്ചില്ല . ആറ് മാസം പ്രായമുള്ള മകളെ തന്‍റെ സ്വന്തം വീട്ടില്‍ നോക്കാനേല്‍പ്പിച്ച് അവര്‍ കോഴ്സില്‍ പങ്കെടുക്കാന്‍ പോയി . അതിനുശേഷം ചിത്രകൂടിലുള്ള മഹിളാ ശിക്ഷന്‍ കേന്ദ്രയിലും അവള്‍ കോഴ്സ് പൂര്‍ത്തിയാക്കി . ചുറ്റിലും കൊടുങ്കാറ്റും ഭൂമികുലുക്കങ്ങളുമുണ്ടായി … അതിനോടൊക്കെ ' പോയി പണി നോക്ക് ' എന്ന് പറഞ്ഞുകൊണ്ട് അവള്‍ തന്‍റെ പഠനം പൂര്‍ത്തിയാക്കി . അപ്പോഴും അവളുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത് ഒരു സുഹൃത്തിന്‍റെ വാക്കുകളാണ് . ആ സുഹൃത്താണ് ഒരൂകൂട്ടം ധീരരായ സ്ത്രീകള്‍ ചേര്‍ന്ന് നടത്തുന്ന ഒരു പത്രത്തെ കുറിച്ച് ശിവ്ദേവിയോട് പറയുന്നത് . ആദ്യം പത്രപ്രവര്‍ത്തന ജീവിതം അവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുകള്‍ നിറഞ്ഞത് തന്നെയായിരുന്നു . അഭിമുഖങ്ങളും മറ്റും ചെയ്യാനായി പോകുമ്പോള്‍ പലപ്പോഴും അവരുടെ വേഗത്തിനൊത്ത് അവര്‍ക്ക് എഴുതിയെടുക്കാനായില്ല . എഴുതുന്നത് എഡിറ്റര്‍മാരുടെ മുന്നിലെത്തുമ്പോള്‍ വേണ്ടത്ര തൃപ്തമായിരുന്നില്ല . എങ്കിലും അവര്‍ തോറ്റില്ല . തളരാതെ , പതറാതെ … തെരഞ്ഞെടുപ്പ് കാലമായിരുന്നു അവരെ സംബന്ധിച്ച് ഏറ്റവും കഠിനമായ കാലം . 2014 -ലെ ലോകസഭ ഇലക്ഷനായിരുന്നു ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ ശിവ്ദേവി നേരിട്ട ആദ്യത്തെ പോരാട്ടം . ഒരു ദളിത് പത്രപ്രവര്‍ത്തക എന്ന നിലയില്‍ ദളിത് വോട്ടര്‍മാരുടെ പ്രതീക്ഷകളെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും ശിവ്ദേവി എഴുതി . ഇതിനെ തുടര്‍ന്ന് താക്കൂര്‍ സമുദായത്തിലുള്ള ഒരുകൂട്ടം അള്‍ക്കാര്‍ ശിവ്ദേവിയെ വളഞ്ഞു . അവളുടെ വാര്‍ത്തകള്‍ വന്ന പത്രങ്ങള്‍ നശിപ്പിച്ചു . ക്യാമറ തകര്‍ത്തു . അവളെ ഉപദ്രവിച്ചു . പൊലീസ് സ്റ്റേഷനില്‍ ചെല്ലേണ്ടി വന്നു ശിവ്ദേവിക്ക് . പക്ഷെ , നിരന്തരമായ ഭീഷണിയും ഉപദ്രവങ്ങളും അവളെ ഭയമില്ലാത്തവളാക്കുകയായിരുന്നു . രണ്ട് വര്‍ഷം മുമ്പ് ശിവ്ദേവി ഒരു സ്കൂട്ടി വാങ്ങി . വാര്‍ത്തകള്‍ തേടിയുള്ള അവളുടെ യാത്രകള്‍ക്ക് വേഗമേറ്റാന്‍ … ഇന്ന് ശിവ്ദേവി അഴിമതിക്കാര്‍ക്കും കള്ളരാഷ്ട്രീയക്കാര്‍ക്കും ഭയമുള്ള , എല്ലാവരും ബഹുമാനിക്കുന്ന ഒരു പത്രപ്രവര്‍ത്തകയാണ് . ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് കൊല്ലാന്‍ ശ്രമിച്ചിട്ടും അവളുയര്‍ന്നു വന്നു . മൂന്നു മക്കളെയും സ്വന്തമായി നോക്കി . സ്ഥലവും സ്കൂട്ടിയും വാങ്ങി . ഇന്ന് ഭയമില്ലാതെ അവള്‍ സ്മാര്‍ട്ട് ഫോണ്‍ പോലുമുപയോഗപ്പെടുത്തി വാര്‍ത്ത തയ്യാറാക്കുന്നു . ഇത് ഒരു ചെറിയ യാത്രയല്ല … തോല്‍ക്കാന്‍ തയ്യാറല്ലാത്ത ഒരു സ്ത്രീയുടെ അതികഠിനവും പ്രചോദനപരവുമായ നീണ്ട യാത്ര തന്നെയാണ് . ശിവ്ദേവി ധീരതയുടേയും ആത്മവിശ്വാസത്തിന്‍റേയും അടയാളം തന്നെയാണ് … 2 , 2019 , 2:05 .
false
ഒരു സ്ഥലത്തു നിന്നു നിരീക്ഷിക്കുമ്പോൾ , ഏതെങ്കിലും ഒരു ജ്യോതിശാസ്ത്രവസ്തു മറ്റൊരു ജ്യോതിശാസ്ത്രവസ്തുവിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ കടന്നു പോകുന്നതായി കാണുന്ന ജ്യോതിശാസ്ത്രപ്രതിഭാസത്തിനാണു സംതരണം എന്നു പറയുന്നത് . ബുധൻ , ശുക്രൻ എന്നീ ഗ്രഹങ്ങൾ ഭൂമിയ്ക്കും സൂര്യനുമിടയിൽ വരുന്ന അവസ്ഥയിലാണ് സംതരണം സംഭാവ്യമാവുന്നത് . ഒരു നൂറ്റാണ്ടിൽ പതിമൂന്നോ പതിന്നാലോ തവണ ബുധസംതരണം ഉണ്ടാകുന്നുവെങ്കിൽ ശുക്രസംതരണം ഒന്നോ രണ്ടോ പ്രാവശ്യം മാത്രമേ സംഭവിക്കുകയുള്ളൂ . ഗ്രഹങ്ങൾ ഭൂമിയില്‍ നിന്നും വീക്ഷിയ്ക്കുമ്പോൾ സൂര്യന്റെ പ്രതലത്തിൽ ഒരു ബിന്ദു പോലെ കാണപ്പെടുന്നു . നക്ഷത്രങ്ങളുടെ ഇടയിലൂടെയുള്ള സൂര്യന്റെ സഞ്ചാരപാതയായിട്ട് അനുഭവപ്പെടുന്ന പാതയാണ് ക്രാന്തിവൃത്തം . സൂര്യനെ ദീർഘവൃത്താകൃതിയിൽ വലം‌വെയ്ക്കുന്ന ഗ്രഹങ്ങളുടെ ഭ്രമണപഥം ക്രാന്തിവൃത്തത്തിൽ നിന്നും ചെറിയ കോണളവിൽ ചെരിഞ്ഞിരിയ്ക്കും . ഇപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനം ക്രാന്തിവൃത്തത്തിന് വടക്കോ തെക്കോ ആയിരിയ്ക്കും . ഇവ ക്രാന്തിവൃത്തം മുറിച്ചുകിടക്കുന്ന വേളയിൽ സൂര്യനും ഭൂമിയ്ക്കും ഇടയിൽ ഒരേ നിരയിൽ വരുമ്പോഴാണ് സംതരണം ഉണ്ടാവുന്നത് . 1677-ലെ ബുധസംതരണമാണ് കൂടുതൽ പഠനങ്ങൾക്ക് വഴിതെളിച്ചത് . 1761-ലും 1769-ലും ഉണ്ടായ സംതരണങ്ങൾ സൂര്യനിലേയ്ക്കുള്ള ദൂരമളക്കുന്നതിനായി വിനിയോഗിയ്ക്കപ്പെട്ടു . ഭൂമിക്കും സൂര്യനുമിടയിൽ നേർരേഖയിൽ ഇത്തരം ഗ്രഹങ്ങൾ പ്രത്യക്ഷപ്പെടുമ്പോഴാണ് സംതരണം സംഭവിക്കുന്നത് . 2004 ജൂൺ 8 ന് രാവിലെ 10 . 43 മുതൽ 4 . 55 നായിരുന്നു ശുക്രസംതരണം ഇന്തയിൽ ഏറ്റവും ദൈർഘ്യമേറിയ രീതിയിൽ കാണപ്പെട്ടത് . ഇതിൽ ഏറ്റവും മികച്ച കാഴ്ച കോഴിക്കോട്ടായിരുന്നു . 1 . ഉപഗൂഹനം2 . ഗ്രഹണം ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്‌ . ഇതു വികസിപ്പിക്കുവാൻ സഹായിക്കുക .
false
വരാനിരിക്കുന്ന വരള്‍ച്ചയുടെ തീവ്രത ഭാരതപ്പുഴയില്‍ തെളിഞ്ഞുതുടങ്ങി . ഭാരതപ്പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ പാലക്കാടിന്റെ പടിഞ്ഞാറന്‍മേഖലയിലെ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലേക്ക് . കനാലുകള്‍ വഴി കൃഷിയിടങ്ങളിലേക്ക് വെളളമെത്തിക്കുന്നതിലും നിയന്ത്രണത്തിന് സാധ്യതയുണ്ട് . നീരൊഴുക്ക് നിലച്ച് നിളയില്‍ അങ്ങിങ്ങായി മാത്രമാണ് ജലം ശേഷിക്കുന്നത് . താത്കാലിക തടയണകളിലൂടെ ജലം സംഭരിക്കാനുള്ള തന്ത്രപ്പാടിലാണ് പുഴയോരത്ത് താമസിക്കുന്നവരും തദ്ദേശ സ്ഥാപനങ്ങളും . ഒരാഴ്ച്ച മുമ്പ് തൂതപ്പുഴയിൽ താൽക്കാലിക തടയണ പരുതൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമിച്ചുവെങ്കിലും വെള്ളമില്ലാത്ത സ്ഥിതിയാണിേപ്പാൾ . പട്ടിത്തറ ഭാഗത്തും തടയണ ആവശ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത് . പുഴയില്‍ വെളളം കുറഞ്ഞപ്പോള്‍ കിണറുകളെയെല്ലാം ബാധിച്ചു . മിക്കയിടത്തും കുടിവെള്ളക്ഷാമമുണ്ട് . കുഴല്‍ കിണറുകളില്‍ ജലവിതാനം താഴ്ന്നു . തോട്ടം നനയ്ക്കാനും വാഹനങ്ങൾ കഴുകാനുമൊക്കെ പൈപ്പുവെളളം ഉപയോഗപ്പെടുത്തരുതെന്നാണ് ജലസേചന ഉദ്യോഗസ്ഥരുടെ അറിയിപ്പ് .
false
ആരാണ് ഇന്ത്യയില്‍ വിമാനം പറത്തിയ ആദ്യത്തെ വനിത ? അത് സരള ഠക്രാല്‍ ആണ് . 1936 -ല്‍ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അവര്‍ ഏവിയേഷന്‍ പൈലറ്റ് ലൈസന്‍സ് നേടി . അന്ന് , ജിപ്സി മോത്ത് വിമാനം പറപ്പിക്കാന്‍ സരള ഠാക്രല്‍ ഇറങ്ങിയപ്പോള്‍ അത് ചരിത്രമായി . സാരിയുടുത്ത് ഒരു സാധാരണ ഇന്ത്യന്‍ സ്ത്രീയായി അവര്‍ കോക്പിറ്റിലെത്തി . വിമാനം പറത്തി . അന്നവര്‍ക്ക് നാല് വയസ്സുള്ള ഒരു മകളുണ്ട് . ലൈസൻസ് നേടിയ സേഷം ലാഹോർ ഫ്ലൈയിംഗ് ക്ലബ്ബിന്റെ വിമാനത്തിൽ ആകാശത്ത് 1000 മണിക്കൂർ തികച്ചു സരള ഠക്രാല്‍ . 1914 -ല്‍ ദില്ലിയിലാണ് സരള ഠക്രാലിന്‍റെ ജനനം . പറക്കുക എന്നത് തന്നെ അദ്ഭുതമായ കാലത്താണ് തന്‍റെ ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ അവര്‍ പൈലറ്റാകുന്നത് . പി ഡി ശര്‍മ്മയായിരുന്നു സരള ഠക്രാലിന്‍റെ ഭര്‍ത്താവ് . ശര്‍മ്മയും അച്ഛനുമാണ് സരളയെ പൈലറ്റാകാന്‍ പ്രേരിപ്പിക്കുന്നത് . അതവര്‍ക്ക് നീലാകാശം നോക്കിപ്പറക്കാന്‍ കൂടുതല്‍ ധൈര്യം നല്‍കി . ശര്‍മ്മയുടെ കുടുംബത്തില്‍ ഒമ്പത് പൈലറ്റുമാരുണ്ടായിരുന്നു . ശര്‍മ്മയും പൈലറ്റായിരുന്നു . പക്ഷെ , 1939 -ല്‍ നടന്നൊരു വിമാനാപകടത്തില്‍ ശര്‍മ്മ കൊല്ലപ്പെട്ടു . ഇതോടെ സരള ഇരുപത്തിനാലാമത്തെ വയസ്സില്‍ വിധവയായി . പക്ഷെ , 1000 മണിക്കൂര്‍ തനിച്ച് പറന്നതോടെ കൊമേഷ്യല്‍ വിമാനം കൂടി പറത്താനുള്ള ലൈസന്‍സ് ലഭിച്ചു സരള ഠക്രാലിന് . പക്ഷെ , ആ സമയത്താണ് രണ്ടാം ലോക മഹായുദ്ധം നടക്കുന്നത് . അതോടെ പരിശീലനം അവസാനിപ്പിക്കേണ്ടി വന്നു . അങ്ങനെ ലാഹോറിലേക്ക് തിരികെ വന്ന സരള അവിടെ മായോ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചേര്‍ന്നു . വിഭജനത്തിനു ശേഷം തന്‍റെ രണ്ട് മക്കളുമായി അവര്‍ ദില്ലിയിലേക്ക് തന്നെ തിരികെ വന്നു . അവര്‍ ആര്യ സമാജിനെ പിന്തുണക്കുന്ന ആളായിരുന്നു . അതിനിടെ പുനര്‍വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന പി പി ഠക്രാലുമായി സരളയുടെ വിവാഹം നടന്നു . പിന്നീട് , കോസ്റ്റ്യൂം ജ്വല്ലറി നിര്‍മ്മാണം , സാരീ ഡിസൈനിങ് , പെയിന്‍റിങ്ങ് , നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമക്ക് വേണ്ടി പെയിന്‍റിങ് , ഡിസൈനിങ് ഇവയെല്ലാം ചെയ്ത് തുടങ്ങി സരള . 2008 മാര്‍ച്ച് 15 -നാണ് അവര്‍ മരിക്കുന്നത് .
false
പശുക്കൾക്കു ലംപി സ്കിൻ രോഗം കോട്ടയം ജില്ലയിലെ അയർക്കുന്നം മേഖലയിലും കണ്ടെത്തി . ശരീരത്ത് മുഴകൾ ഉണ്ടാകുന്ന രോഗമാണ് മേഖലയിലെ കന്നുകാലിയിൽ കണ്ടെത്തിയിരിക്കുന്നത് . കൊങ്ങാണ്ടൂർ ഭാഗത്തെ പശുവിന് ഈ രോഗം ബാധിച്ചിട്ടുണ്ട് . ഡോക്ടറില്ല കാർഷിക മേഖലയായ അയർക്കുന്നത്ത് അടിയന്തരമായി വെറ്ററിനറി ഡോക്ടറെ നിയമിക്കണമെന്നു ആവശ്യം . സീനിയർ വെറ്ററിനറി സർജൻ സ്ഥലം മാറി പോയതിനെത്തുടർന്നു പകരം ഡോക്ടർ വന്നിട്ടില്ല . തിരക്കുള്ള മണർകാട് ആശുപത്രിയിലെ ഡോക്ടർക്ക് അധിക ചാർജ് നൽകിയിരിക്കുകയാണിപ്പോൾ . ദിനവും ഡസൻ കണക്കിനു കർഷകർ ഒപിയിൽ ആശ്രയിക്കുന്ന മൃഗാശുപത്രിയാണ് അയർക്കുന്നത്തേത് . പുതിയ രോഗബാധകൾ കണ്ടെത്തിയ സാഹചര്യത്തിൽ ക്ഷീരകർഷകർക്കു സഹായത്തിനായി ഉടൻ ഡോക്ടറെ നിയമിക്കുകയാണ് വേണ്ടത് . അടിയന്തര സഹായത്തിന് .
false
2011 മേയ് ആദ്യം പാകിസ്ഥാനിലെ അബോട്ടാബാദിൽ ഒസാമ ബിൻ ലാദൻ താമസിച്ചിരുന്ന ഒളിത്താവളത്തിലേക്ക് അമേരിക്കൻ നാവിക കമൻഡോകൾ മിന്നലാക്രമണം നടത്തുമ്പോൾ അങ്ങ് പരസഹസ്രം മൈലുകൾക്കപ്പുറം പ്രസിഡന്റ് ഒബാമയും , അമേരിക്കയിലെ ഉന്നത സൈനിക-രഹസ്യാന്വേഷണ നേതൃത്വവും വൈറ്റ് ഹൗസിലിരുന്നു ഇതെല്ലാം തത്സമയം കാണുകയായിരുന്നു . അതൊക്കെ എങ്ങനെ സാധിച്ചു . അന്ന് മിന്നലാക്രമണം നടത്തിയ നാവികരുടെ ശരീരത്തിൽ പിടിപ്പിച്ചിരുന്ന ബോഡി ക്യാമറയും , റഡാറിനെ പോലും കബളിപ്പിച്ച് അവരെ അവിടെയെത്തിച്ച സ്റ്റെൽത്ത് ഹെലികോപ്ടറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയുമൊക്കെയുമാണ് അത് പക‍ർത്തി , ആധുനിക സംവിധാനങ്ങളിലൂടെ തത്സമയം വൈറ്റ് ഹൗസിലെത്തിച്ചത് . ഇതെല്ലാം ഒസാമ ബിൻ ലാദനു വേണ്ടി പ്രതേകം തയ്യാറാക്കിയതല്ല . അമേരിക്കയിലെ സുരക്ഷാ ഏജൻസികൾ നിയമാനുസൃതം ചെയ്യേണ്ട കാര്യങ്ങളാണ് . ഏതു കൊടും കുറ്റവാളിയെ കൈകാര്യം ചെയ്യുമ്പോഴും വ്യവസ്ഥകൾ പാലിച്ചിരിക്കണം . മാത്രമല്ല അത് ബോധ്യമാകുകയും വേണം . മാത്രമല്ല അത് നാളെ കോടതിയിൽ എത്തുമ്പോൾ കാര്യങ്ങൾ നിയമാനുസൃതമാണോ ചെയ്തതെന്ന് തീർപ്പാക്കാനും ഇത് സഹായിക്കും . വരാപ്പുഴയിൽ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചത് നമ്മുടെ പോലീസ് ഈ വ്യവസ്ഥകൾ പാലിക്കാത്തത് കൊണ്ടാണ് . സേറ്റ് സ്പോൺസേഡ് കൊലപാതകം എന്ന് തന്നെ വിളിക്കാവുന്ന സുരക്ഷാ ഏജൻസികളുടെ കിരാത വാഴ്ചയിലെ അവസാനത്തെ അദ്ധ്യായമാണിത് . തിരുവനന്തപുരം നഗരത്തിൽ വാഹനം ഓടിക്കുന്നതിൽ ഞാൻ പുലർത്തുന്ന അച്ചടക്കം നാട്ടിൻപുറത്ത് കാണിക്കണമെന്നില്ല . കാരണം നഗരത്തിൽ നിരത്തുകളിലെ നിരീക്ഷണ ക്യാമറകൾ ഞാൻ നടത്തുന്ന നിയമലംഘനം ഒപ്പിയെടുക്കാൻ സാധ്യതുണ്ടെന്ന ബോധ്യത്താലാണിത് . നിയമം പാലിക്കുന്ന എനിക്ക് ആത്മവശ്വാസം തരുന്ന ഘടകം കൂടിയാണിത് . ഒരപകടം പറ്റിയാൽ കാര്യങ്ങൾ “ മുകളിലൊരുവൻ ” കാണുന്നണ്ടല്ലോ എന്നതിനാലാണിത് . ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാനെത്തിയ ടൈഗർ ഫോഴ്സ് എന്ന വിളിപ്പരുള്ള കാക്കിയഴിച്ച് വച്ച് കാവിയണിഞ്ഞ കാപാലിക സംഘം ശരീരത്തിൽ ബോഡി ക്യാമറ ധരിച്ചിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമായിരുന്നുവോ ? ഒരിക്കലുമില്ല . ഇപ്പോൾ അറസ്റ്റിലായ ആ പോലീസുകാരുടെ ബന്ധുക്കൾ ആരോപിക്കുന്നത് അറസ്റ്റ് ചെയ്തവർ ആക്രമമൊന്നും കാട്ടിയില്ലെന്നും , അവരെ ബലിയാടാക്കുകയാണെന്നുമാണ് . അതാണ് വാസ്തവമെങ്കിൽ അതും ബോഡി ക്യാമറ വെളിപ്പെടുത്തുമായിരുന്നല്ലോ . ട്രാഫിക് ലംഘനം നടത്തുന്ന നമ്മളെ നിരീക്ഷിക്കാൻ പൊലീസ് ക്യാമറയാവാമെങ്കിൽ എന്ത് കൊണ്ട് പൊലീസ് സ്വയം തങ്ങളെ നിരീക്ഷിക്കുന്നില്ല . നിരായുധനായ ശ്രീജിത്തിനെ അടിച്ചൊടിക്കാൻ പോലീസിലെ പുലിക്കുട്ടികൾ ധൈര്യപ്പെടുമായിരുന്നോ ? . ഇനി വാദത്തിന് വേണ്ടി ശ്രീജിത്താണ് പൊലീസുകാരെ ആദ്യം ആക്രമിച്ചതെങ്കിൽ അത് ഈ ക്യാമറകൾ പകർത്തുമായിരുന്നില്ലേ . ടെലിവിഷൻ ക്യാമറയുടെ ബലത്തിലാണല്ലോ വിവിധ സംഘടനകൾ നടത്തുന്ന അക്രമ സമരങ്ങൾ പൊലിസീന് തുണയാകുന്നത് . മാധ്യമങ്ങളുടെ തത്സമയ സംപ്രേഷണമടക്കം നീരീക്ഷിച്ചാണ് നല്ല മേധാവികൾ ഗ്രൗണ്ട് ഫോഴ്സിന് നിർദ്ദേശം നൽകുന്നത് . പല വിദേശ രാജ്യങ്ങളിലും സമരക്കാരുടെ “ കലിപ്പ് ” തീരാൻ കുറച്ചൊക്കെ ആക്രമണങ്ങള്‍ ഏറ്റുവാങ്ങിയും , കുറെ പൊതുമുതൽ നശിപ്പിക്കാൻ അനുവദിച്ചുമൊക്കെ പോലീസ് കാര്യങ്ങൾ മാനേജ് ചെയ്യാറുണ്ട് . ക്യാമറ എന്ന ഫോഴ്സ് മൾട്ടിപ്ലയറാണ് പൊലീസിനും പൊതുജനത്തിനുമൊക്കെ ആയുധം . രണ്ട് കൂട്ടർക്കും ഇത് നല്ലതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് . 90 ശതമാനം വരെ പോലീസിനെതിരെയുള്ള പരാതികൾ ബോഡി ക്യാമറകൾ ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞു എന്നും അമേരിക്കയിൽ നിന്നുള്ള പഠനങ്ങൾ പറയുന്നു . അമേരിക്കയിലും യൂറോപ്പിലും പൊലീസ് നമ്മെ അറസ്റ്റ് ചെയ്യുന്ന പക്ഷം നാം ചെറുത്ത് നിന്നാൽ അവർ നേരിടും . കീഴ്‌പ്പെടുത്തി നിലത്തിട്ട് ഉരുട്ടിയെന്നും വരാം . പൊലീസ് നമ്മെ പിന്തുടർന്നാൽ വാഹനം നിര്‍ത്തി നാം അനങ്ങാതെയിരിക്കണം . അവർ നമ്മുടെ അടുത്ത് വന്ന് സ‌ർ , നിങ്ങൾ നിയമലംഘനം നടത്തിയിരിക്കുന്നു . വിരോധമില്ലെങ്കിൽ അറസ്റ്റ് ചെയ്യട്ടേ , അല്ലെങ്കിൽ പിഴയടിക്കട്ടെ എന്നൊക്കെ മാന്യമായി ചോദിച്ചിട്ടേ നടപടി തുടങ്ങൂ . സഹകരിച്ചില്ലെങ്കിൽ മാത്രമേ അവർ നമ്മെ കീഴ്പ്പെടുത്തുകയും വെടിവയ്ക്കുകയുമൊക്കെ ചെയ്യൂ . മാന്യൻമാരായതു കൊണ്ടൊന്നുമല്ല അവിടത്തെ പൊലീസ് ഇതൊക്കെ ചെയ്യുന്നത് . അവരുടെ ശരീരത്തിലും , വാഹനത്തിലുമൊക്കെ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട് . മാത്രമല്ല നടപടിക്ക് വിധേയരാകുന്നവ‌ർ ആവശ്യപ്പെട്ടാലുടൻ ആ ക്യാമറ റെക്കോ‍ഡിങ്ങ് പൊലീസ് നൽകുകയും വേണം . അതുംകൊണ്ട് കോടതിയെ സമീപിച്ചാൽ അത് പരിശോധിച്ച് അവിടത്തെ കോടതി പൊലീസ് അതിക്രമം കാണിച്ചിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ നടപടിയുമെടുക്കും . ഇന്ത്യാ സർക്കാറിന്റെ ഔദേഗിക കണക്ക് പ്രകാരം 2016ല്‍ മാത്രമുണ്ടായ കസ്റ്റഡി മരണങ്ങള്‍ അറുപതാണ് . 41 എണ്ണത്തിൽ ജൂഡിഷ്യൽ അന്വേഷണം നടക്കുന്നു . എന്നാൽ ആകെ 19 പെലീസുകാർക്കതിരെ മാത്രമേ കേസ് പോലും എടുത്തിട്ടുള്ളു . ചാർജ് ഷീറ്റ് നൽകിയതാകട്ടെ 10 പേർക്ക് മാത്രം . ആരെയും ശിക്ഷിച്ചിട്ടുമില്ല . ആർകെങ്കിലും ശിക്ഷ കിട്ടമെുന്ന് തന്നെ പ്രതീക്ഷ കുറവാണ് . സാമാന്യമായി പറ‌ഞ്ഞാൽ ഒരു പോലീസ് കസ്റ്റഡി മരണത്തിൽ ശരാശരി അഞ്ച് പൊലീസുകാരെങ്കിലും പ്രതിയാകേണ്ടതാണ് . അതായത് , 60 5=300 പോലീസുകാർ പ്രതിയാകേണ്ടിടത്ത് പത്തിലൊന്ന് പേർ പോലും പ്രതിയായിട്ടില്ല . ഒപ്പം ചേർത്ത കേരളത്തിലെ പ്രമാദമായ ചില പോലീസ് കസ്റ്റഡി കൊലകൾ കാണുക . ഉദയകുമാർ ഉരുട്ടിക്കൊല 2005 സെപ്റ്റംബർ 27ന് , തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പൊലീസ് കസ്റ്റഡിയിൽ ഉദയകുമാർ കൊല്ലപ്പെട്ടു . പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകൾ . പാറശ്ശാല ശ്രീജിവ് കസ്റ്റഡി മരണം 2014 മേയ് 19ന് പാറശ്ശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയിൽ എടുത്തു , സെല്ലിൽ കിടന്ന ശ്രീജിവ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായി പിറ്റേന്നു പൊലീസ് വീട്ടുകാരെ അറിയിച്ചു . തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു , 21ന് മരിച്ചു . ശ്രീജിവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ 782 ദിവസമായി നടത്തിയ നിരാഹാര സമരത്തിനൊടുവിൽ കേരള സർക്കാരിന്റെ ആവശ്യപ്രകാരം കേസ് സിബിഐ ഏറ്റെടുത്തു . വിനായകന്റെ ആത്മഹത്യ തൃശൂര്‍ ഏങ്ങണ്ടിയൂരിൽ 2017 ജൂലൈ 18ന് പൊലീസ് മർദ്ദനത്തെത്തുടർന്ന് ദലിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്തു . 2013 - 14 കാലയളവിൽ 140 , 2014 - 15ൽ 130 , 2015 - 16ൽ 153 , 2016 ഒക്ടോബറിനകം 88 പേർ പൊലീസ് മർദ്ദനത്തെത്തുടർന്ന് മരിച്ചെന്ന് കേരള മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്സഭയെ അറിയിച്ചു . ഈ കാലയളവിൽ കസ്റ്റഡി മരണങ്ങൾ 16 എന്നും റിപ്പോർട്ടിൽ പറയുന്നു . നാളിത്രയായിട്ടും മേൽപറഞ്ഞ കേസുകളിനെന്നും കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ എങ്ങുമെത്തിയിട്ടില്ല . പോലീസ് മൂന്നാം മുറ പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി 1996ൽ തന്നെ വളരെ വിശദമായി വിധി ന്യായത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട് . ചോദ്യം ചെയ്യലാകാമെന്നും പക്ഷേ അതിന് ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്നും ജസ്റ്റിസുമാരായ കുൽദീപ് സിങ്ങും , എ . എസ് ആനന്ദും വിശദമാക്കിയിട്ടുണ്ട് . ലോക്കപ്പിലടക്കം പൊലീസ് സ്റ്റേഷനുകളിൽ സി . സി . ടി . വി ക്യാമറ സ്ഥാപിക്കാൻ വിവിധ സന്ദർഭങ്ങളിലായി കോടതി വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട് . നാട്ടിൽ മുഴുവൻ സി . സി . ടി . വി ക്യാമറ സ്ഥാപിക്കാൻ വിരട്ടുന്ന കേരള പോലീസ് സ്വന്തം ഇടി മുറികളിൽ അത് പറ്റില്ലെന്ന് പറയുതെങ്ങനെ . ഇപ്പോൾ ശ്രീജിത്തിന്റെ കൊലക്ക് ശേഷം പോലീസ് മേധാവി ഡി . ജി . പി ലോക്നാഥ് ബെഹ്റ പോലീസ് സ്റ്റേഷനിലെ നാലുപാടും ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് . ഇതൊക്കെ എന്ന് നടപ്പാക്കുമെന്ന് ഒരു പിടിയുമില്ല . ഇനി ക്യാമറ സ്ഥാപിച്ചാൽ തന്നെ മനുഷ്യാവകാശ കമ്മീഷൻ പോലുള്ള ഏജൻസിയിലേക്ക് അത് തത്സമയം എത്തിച്ച് റെക്കോഡ് ചെയ്യിപ്പിക്കണം . അല്ലെങ്കിൽ അതിലൊക്കെ മറിമായും നടത്തും നമ്മുടെ പോലീസ് . കേസ്വനേഷിക്കാൻ കെൽപ്പൂള്ള കാര്യപ്രാപ്തിയുള്ളവരെ പോലീസ് സ്റ്റേഷനിൽ നിയമിക്കണം . ക്രമസമാധാനവും , കേസന്വേഷണവും പ്രധാന സ്റ്റേഷനുകളിലെങ്കിലും വിഭജിക്കണം . അമിതജോലി ഭാരത്താലും രാഷ്ടീയ ഇപെടലിന് വിധേയമായും , അഴിമതിക്ക് വിധേയമായി നിയമ വ്യവസ്ഥയോടുള്ള പുഛവമുള്ള കോൺസ്റ്റാബിലറിയെ നിയന്ത്രിച്ചില്ലെങ്കില്‍ വല്ലാത്ത അപകടമാകും . പോലീസ് സ്റ്റേഷനുകളിൽ ഈ അവസ്ഥയിൽ ചെന്നുപ്പെട്ടിട്ടുള്ളവർക്കെ അത് മനസ്സിലാകൂ . 1989ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ശ്രീജിത്തിനെ പോലെ ആളു മാറി കാപാലികനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നെയും വലിച്ചിഴിച്ച് സ്റ്റേഷനിലാക്കിയിട്ടുണ്ട് . പൊലീസിനെ ചെറുക്കാതിരുന്നതുകൊണ്ടാണ് അന്ന് രക്ഷപ്പെട്ടത് . എന്നെ ഇടിക്കാൻ തയ്യാറെടുത്ത എസ് . ഐക്ക് പെട്ടെന്ന് മറ്റെരാവശ്യത്തിന് പുറത്തു പോകേണ്ടി വന്നു . എസ് . ഐ മടങ്ങി വരുമ്പോഴേക്കും , യാദൃശ്ചികമായി അവിടെ എത്തിപ്പെട്ട ക്യാമ്പിലെ രണ്ട് ചെറുപ്പക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങൽ മനസ്സിലാക്കിയതുകൊണ്ടും അവരുടെ കൃപകൊണ്ടും മാത്രം രക്ഷപ്പെട്ടവനാണ് ഞാൻ . കേസ് എപ്പോൾ വേണമെങ്കിലും ശക്തമാക്കുമെന്ന ഭീഷണിയിൽ ഭയന്ന് വിവശനായ ഞാൻ അന്ന് പലതിനും ചിന്തിച്ചതാണ് . നല്ല സുഹൃത്തുക്കളുടെ പിന്തുണയിൽ മാത്രം ജീവിതം തിരിച്ചുപിടിച്ചവനാണ് ഞാൻ . അതിനാൽ തന്നെ ശ്രീജിത്തിന്റെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാകും .
false